30.07.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങ ള്ക്ക്ആ ത്മീയവഴി കാട്ടിയായി മാറിഎല്ല ാധര്മ്മത്തി ലുള്ളവര്ക്കും ശാന്തിധാമ ത്തിലേയ്ക്കും സുഖധാ മത്തില േയ്ക്കുമുള്ള വഴിപറഞ്ഞു കൊടു ക്കണം, നിങ്ങളാ ണ്സത്യമാ യവഴികാട്ടികള്.

ചോദ്യം :-
ബാബയുടെ ഓര്മ്മയാല് ഏത് കുട്ടികള്ക്കാണ് പൂര്ണ്ണമായ ബലം പ്രാപ്തമാകുന്നത്?

ഉത്തരം :-
ആരാണോ ഓര്മ്മയോടൊപ്പമൊപ്പം ബാബയോട് പൂര്ണ്ണമായും സത്യസന്ധമായിരിക്കുന്നത്, ഒന്നും തന്നെ ഒളിപ്പിച്ചു വെയ്ക്കാത്തത്, സത്യമായ ബാബയോടൊപ്പം സത്യമായിരിക്കുന്നത്, യാതൊരു പാപവും ചെയ്യാത്തത്, അവര്ക്ക് തന്നെയാണ് ഓര്മ്മയിലൂടെ ബലം പ്രാപ്തമാകുന്നത്. ചില കുട്ടികള് തെറ്റുകള് ചെയ്തുകൊണ്ടിരിക്കുന്നു, പിന്നീട് പറയുന്നു ക്ഷമിച്ചാലും, ബാബ പറയുകയാണ് ക്ഷമ ഉണ്ടാകില്ല. ഓരോ കര്മ്മത്തിന്റെയും കര്മ്മ കണക്കുണ്ട്.

ഗീതം :-
നമ്മുടെ തീര്ത്ഥസ്ഥാനം വേറിട്ടതാണ്....

ഓംശാന്തി.
കുട്ടികള് ഈ ഗീതം കേട്ടു, കുട്ടികളുടെ ജ്ഞാനത്തിന്റെ പോയിന്റുകള് കാണുന്നതിന് വേണ്ടി എങ്ങനെയുള്ള അര്ത്ഥങ്ങളാണ് പറയുന്നത്, അതിനാല് ഇങ്ങനെയിങ്ങനെയുള്ള ഗീതം എടുത്ത് പിന്നീട് ഓരോന്നിന്റെയും അര്ത്ഥം കണ്ടുപിടിക്കണം എന്തുകൊണ്ടെന്നാല് ഈ ഗീതങ്ങളെ പോലും കറക്ട് ചെയ്യാന് പറ്റുമല്ലോ. ബാബ മനസ്സിലാക്കി തന്നു പലതും അങ്ങനെയുള്ള നല്ല ഗീതങ്ങളുണ്ട്, ആരെങ്കിലും എപ്പോഴെങ്കിലും ചിന്തയിലിരിക്കുകയാണെങ്കില് ഈ ഗീതം സന്തോഷത്തിലേയ്ക്ക് കൊണ്ടു വരാന് വളരെയധികം സഹായിക്കും. ഇത് വളരെ പ്രയോജനമുള്ള വസ്തുവാണ്. ഗീതം കേള്ക്കുന്നതിലൂടെ പെട്ടെന്ന് സ്മൃതി വരും. നിങ്ങള് കുട്ടികള്ക്കറിയാം വാസ്തവത്തില് നമ്മള് ഈ ഭൂമിയിലെ ഭാഗ്യ നക്ഷത്രങ്ങളാണ്, നമ്മുടെ ഈ തീര്ത്ഥം ഭക്തി മാര്ഗ്ഗത്തിലുള്ളതിനെക്കാളും തീര്ത്തും വേറിട്ടതാണ്. നിങ്ങളാണ് പാണ്ഡവ സേനകള്. ആ തീര്ത്ഥ സ്ഥാനങ്ങളില് ഉള്ളത് വഴികാട്ടികളുടെ സേനയാണ്. ഓരോ ഗ്രൂപ്പിന്റെയും വേറെ വേറെ വഴികാട്ടികളുണ്ടായിരിക്കും. ആരാണോ കൊണ്ടു പോകുന്നത് അവരുടെയടുത്ത് കണക്കു പുസ്തകം ഉണ്ടായിരിക്കും. ചോദിക്കും ഏത് കുലത്തിലേതാണ്. ഓരോരുത്തരും അവരവരുടെ കുലത്തിലുള്ളവരെ മാത്രമേ എടുക്കുകയുള്ളൂ. എത്ര വഴികാട്ടിക

ളാണ് കൊണ്ടുപോകുന്നത്. നിങ്ങളും ആത്മീയ വഴികാട്ടികളാണ്. നിങ്ങളുടെ പേര് തന്നെ പാണ്ഡവ സേനയെന്നാണ്. പാണ്ഡവരുടെ രാജധാനിയില്ല. പാണ്ഡവരെ വഴികാട്ടി എന്നാണ് പറയാറ്. ബാബയും പരിധിയില്ലാത്ത വഴികാട്ടിയാണ്. ഗൈഡിനെ വഴികാട്ടി എന്ന് പറയും. വഴികാട്ടികളെ തീര്ത്ഥസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകാറുണ്ട്. പൂജാരികളായവര്ക്കറിയാം ഈ വഴികാട്ടികള് യാത്രക്കാരെ കൊണ്ടു വന്നിരിക്കുകയാണ്. ജ്ഞാനമാര്ഗ്ഗത്തില് പോലും നിങ്ങള് വഴികാട്ടിയായി മാറുകയാണ്. ഇതില് എവിടെയും കൊണ്ടുപോകേണ്ട കാര്യമില്ല. വീട്ടില് ഇരിക്കുമ്പോള് തന്നെ നിങ്ങള് ആര്ക്കെങ്കിലും വഴി പറഞ്ഞു കൊടുക്കുന്നു. പിന്നീട് ആര്ക്കാണോ പറഞ്ഞുകൊടുക്കുന്നത് അവരും വഴികാട്ടിയായി മാറുന്നു. പരസ്പരം വഴി പറഞ്ഞുകൊടുക്കണം-മന്മനാഭവ. നിങ്ങളിലും ഒരുപാടുണ്ടായിരിക്കും തീര്ത്ഥ യാത്രകള് ചെയ്തിട്ടുള്ളവര്. ബുദ്ധിയില് വരുന്നുണ്ടായിരിക്കും - ബദരീ നാഥന്, അമരനാഥനിലേയ്ക്ക് എങ്ങനെയാണ് പോകേണ്ടത്. വഴികാട്ടിയായവര്ക്കും അറിയാം, നിങ്ങളാണ് ആത്മീയ വഴികാട്ടികള്. ഇത് നിങ്ങള് മറക്കരുത് നമ്മള് പുരുഷോത്തമ സംഗമ യുഗികളാണ്. നിങ്ങള് കുട്ടികള്ക്ക് ഒരു കാര്യം മാത്രമേ ബുദ്ധിയിലുള്ളൂ നമ്മള് മുക്തി ജീവന് മുക്തിയുടെ വഴികാട്ടികളാണ്. സ്വര്ഗ്ഗത്തിന്റെ ഏതെങ്കിലും വേറെ വഴികാട്ടിയാണ്, മുക്തിയുടെ വേറെയാണ് ഇങ്ങനെയല്ല. നിങ്ങള്ക്ക് നിശ്ചയമുണ്ട്, നമ്മള് മുക്തിധാമത്തില് പോയി പിന്നീട് പുതിയ ലോകത്തിലേയ്ക്ക് വരും. നിങ്ങള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് വഴികാട്ടികളാണ്. വഴികാട്ടികളും ഒരുപാട് പ്രകാരത്തിലുണ്ട്. നിങ്ങള് ഒന്നാന്തരം വഴികാട്ടികളാണ്, എല്ലാവര്ക്കും പവിത്രതയുടെ തന്നെ വഴിയാണ് പറഞ്ഞുകൊടുക്കുന്നത്. എല്ലാവര്ക്കും പവിത്രമായി കഴിയണം. ദൃഷ്ടി മാറുന്നു. നിങ്ങള് പ്രതിജ്ഞ ചെയ്തിട്ടുണ്ട് നമ്മള് ഒന്നിനെയല്ലാതെ മറ്റാരെയും ഓര്മ്മിക്കില്ല. ബാബ നമ്മള് അങ്ങയെ തന്നെ ഓര്മ്മിക്കും. അങ്ങയുടെതായി മാറുന്നതിലൂടെ നമ്മുടെ തോണി അക്കര എത്തുന്നു. ഭാവിയിലാണെങ്കില് സുഖം തന്നെ സുഖമാണ്. ബാബ നമ്മേ സുഖത്തിന്റെ സംബന്ധത്തിലേയ്ക്ക് കൊണ്ടു പോകുന്നു. ഇവിടെയാണെങ്കില് ദുഖം തന്നെ ദുഖമാണ്. സുഖം പോലും കാകവിഷ്ടയ്ക്ക് സമാനമാണ്. നിങ്ങള് പഠിക്കുന്നത് തന്നെ പുതിയ ലോകത്തിലേയ്ക്ക് വേണ്ടിയാണ്. നിങ്ങള്ക്കറിയാം മുക്തിധാമത്തിലേയ്ക്ക് പോയിട്ട് പിന്നീട് ഇവിടെയ്ക്ക് തന്നെ വരും. വീട്ടിലാണെങ്കില് തീര്ച്ചയായും പോകും. ഈ യാത്രയാണ് ഓര്മ്മയാകുന്ന ബലത്തിന്റെ. ശാന്തിധാമത്തെയും ഓര്മ്മിക്കണം. ബാബയേയും ഓര്മ്മിക്കണം. ബാബയോടൊപ്പം സത്യസന്ധരും ആയിരിക്കണം. ബാബ പറയുന്നു, ഞാന് നിങ്ങളുടെ ഉള്ള് അറിയുന്നു എന്നല്ല. ഇല്ല, നിങ്ങളെന്താണോ ആഗ്രഹിക്കുന്നത് അത് ബാബ മനസ്സിലാക്കി തരുന്നു. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നു. ബാക്കി നിങ്ങള് ഏതെങ്കിലും അവജ്ഞ അഥവാ പാപം ചെയ്യുകയാണെങ്കില് ഇവിടെ ചോദിക്കുന്നു - ഒരു പാപമൊന്നും ചെയ്തിട്ടില്ലല്ലോ? ബാബ മനസ്സിലാക്കി തന്നു, കണ്ണുകള് വളരെയധികം ചതിക്കുന്നു. ഇതും പറഞ്ഞു തരണം, ബാബാ ഇന്ന് കണ്ണുകള് വളരെയധികം ചതിച്ചു. ഇവിടെയാണെങ്കില് പേടിയുണ്ടായിരിക്കും, വീട്ടില് പോവുകയാണെങ്കില് എന്റെ ബുദ്ധി ചഞ്ചലമാകുന്നു. ബാബാ ഇതെന്റെ ഏറ്റവും വലിയ തെറ്റാണ്, ക്ഷമിക്കൂ. ബാബ പറയുകയാണ് ഇതില് ക്ഷമയുടെ കാര്യമില്ല, ഇത് ലോകത്തില് മനുഷ്യരാണ് ചെയ്യുന്നത്. ആരെങ്കിലും അടിച്ചു, ശരി ക്ഷമ ചോദിച്ചു, കാര്യം തീര്ന്നു. ഇങ്ങനെ ക്ഷമ യാചിക്കുന്നതിന് സമയമൊന്നും എടുക്കാറില്ലല്ലോ. മോശമായ കര്മ്മം ചെയ്തുകൊണ്ടേയിരിക്കും പിന്നീട് പറയും എന്നോട് ക്ഷമിക്കൂ - ഇങ്ങനെയൊരിക്കലും നടക്കില്ല. ഇതെല്ലാം ശേഖരിക്കപ്പെടും. ഏതെങ്കിലും തല തിരിഞ്ഞ കര്മ്മങ്ങള് ചെയ്യും, ശേഖരണമുണ്ടാകുന്നു, ഏതിന്റെയാണോ നല്ലതും മോശമായതുമായ ഫലം അടുത്ത ജന്മത്തില് തീര്ച്ചയായും ലഭിക്കുന്നു. ക്ഷമയുടെ കാര്യമില്ല. ആരെങ്ങനെ ചെയ്യുന്നുവോ അതേപോലെ കിട്ടുന്നു.

ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു. ഒന്ന് പറയുന്നു കാമം മഹാശത്രുവാണ്, ഇത് നിങ്ങള്ക്ക് ആദി മധ്യ അന്ത്യം ദുഃഖം നല്കുന്നു. ബാബയെ പറയുന്നത് തന്നെ പതിത പാവനന് എന്നാണ്. പതിതര് എന്ന് വികാരത്തില് പോകുന്നവരെയാണ് പറയാറുള്ളത്. ഇവിടെ ബാബ മനസ്സിലാക്കി തരുന്നു, ഇവിടെ നിന്ന് പിന്നീട് പുറത്തേയ്ക്ക് പോകുമ്പോള് ഇത്രയും പത്ഥ്യത്തോടുകൂടി ഇരിക്കാന് സാധിക്കുന്നില്ല. അതിനാല് പിന്നീട് ഉയര്ന്ന പദവിയും പ്രാപ്തമാക്കാന് സാധിക്കില്ല. ബാബ വാര്ത്തകളെല്ലാം കേള്ക്കുന്നുണ്ട്. കുട്ടികള് നല്ലതെല്ലാം ചെയ്യുന്നു. പിന്നീട് പുറത്തേയ്ക്ക് പോകുന്നതിലൂടെ ധാരണ ഉണ്ടാകാന് സാധിക്കുന്നില്ല. സത്യയുഗത്തിലാണെങ്കില് വികാരത്തിന്റെ കാര്യങ്ങളുണ്ടാകുന്നില്ല. ഇപ്പോഴാണെങ്കില് ഭാരതത്തിന്റെത് ഈ അവസ്ഥയാണ്. അവിടെയാണെങ്കില് വലിയ വലിയ കൊട്ടാരങ്ങളില് കഴിയുന്നു, അളവറ്റ സുഖമുണ്ട്. ബാബ കുട്ടികളെകൊണ്ടും എല്ലാം അന്വേഷണങ്ങളും നടത്തുന്നു, ബാബയ്ക്ക് വാര്ത്തകള് നല്കണമല്ലോ. ചിലരാണെങ്കില് അസത്യവും പറയുന്നുണ്ട്. ചിന്തിക്കണം - നമ്മള് എത്ര അസത്യം പറയുന്നുണ്ട്? ബാബയോടാണെങ്കില് ഒട്ടും തന്നെ നുണ പറയാന് പാടില്ല. ബാബയാണെങ്കില് സത്യമാക്കി മാറ്റുന്നവനാണ്. അവിടെ അസത്യമുണ്ടാകുന്നില്ല. പേരും അടയാളവുമില്ല. ഇവിടെ പിന്നീട് സത്യത്തിന്റെ പേരും അടയാളവുമില്ല. വ്യത്യാസമുണ്ടായിരിക്കുമല്ലോ. ബാബ പറയുകയാണ് ഇത് മുള്ളുകളുടെ കാടാണ്. എന്നാല് സ്വയം മുള്ളാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു കാമമാകുന്ന വികാരത്തിലേയ്ക്ക് പോവുക ഇത് ഏറ്റവും വലിയ മുള്ളാണ്, ഇതിലൂടെ തന്നെയാണ് നിങ്ങള് ദുഃഖിയായി മാറിയത്. ബാബയിപ്പോള് നിങ്ങള്ക്ക് അളവറ്റ സുഖം നല്കാന് വേണ്ടി വന്നിരിക്കുന്നു. നിങ്ങള്ക്കറിയാം വാസ്തവത്തില് അളവറ്റ സുഖം ഉണ്ടായിരുന്നു. സത്യയുഗത്തെ പറയുന്നത് തന്നെ സുഖധാമം എന്നാണ്. അവിടെ രോഗങ്ങളൊന്നും ഉണ്ടാകുന്നില്ല. ഹോസ്പിറ്റലോ ജയിലോ മുതലായവ ഉണ്ടാവുന്നില്ല. സത്യയുഗത്തില് ദുഖത്തിന്റെ പേരില്ല. ത്രേതായുഗത്തില് രണ്ട് കല കുറയുമ്പോള് അല്പമൊക്കെ എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. എങ്കിലും സ്വര്ഗ്ഗമെന്നല്ലേ പറയാറ്. ബാബ പറയുന്നു നിങ്ങള് കുട്ടികള്ക്ക് അളവറ്റ അതീന്ദ്രിയ സുഖത്തിലിരിക്കണം. പഠിപ്പിക്കുന്ന ആളെയും ഓര്മ്മിക്കണം, ഭഗവാന് നമ്മുടെ ടീച്ചറാണ്, ടീച്ചറെ എല്ലാവരും ഓര്മ്മിക്കുന്നു. ഇവിടെ കഴിയുന്ന കുട്ടികള്ക്കാണെങ്കില് വളരെ സഹജമാണ്. ഇവിടെ ഒരു ബന്ധനവുമില്ല. തുടക്കത്തില് ഭട്ടിയുണ്ടായിരുന്നപ്പോള് ബന്ധനമുക്തരായി മാറി. ചിന്തയും ലഹരിയും വെറും സേവനത്തിന്റെത് മാത്രമാണ്. സേവനം എങ്ങനെ വര്ദ്ധിപ്പിക്കാം? ബാബ ഒരുപാട് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ബാബയുടെയടുത്തേയ്ക്ക് വരുന്നുണ്ട്, ഒന്നരമാസം ഒരുപാട് ഉന്മേഷമുണ്ടാകുന്നു. പിന്നീട് നോക്കൂ തണുത്ത മട്ടായി മാറുന്നു. വരുന്നേയില്ല സെന്ററുകളില്. ശരി, പിന്നീട് എന്താണ് ചെയ്യേണ്ടത്? എഴുതി ചോദിക്കാന് സാധിക്കും - എന്തുകൊണ്ട് വരുന്നില്ല? നമ്മള് മനസ്സിലാക്കുന്നു ചിലപ്പോള് മായ നിങ്ങളില് യുദ്ധം ചെയ്തിട്ടുണ്ട്, അഥവാ ആരുടെയെങ്കിലും സംഗത്തില് കുടുങ്ങിയിട്ടുണ്ട് അഥവാ ഏതെങ്കിലും വികര്മ്മം ചെയ്തിട്ടുണ്ട്, താഴെ വീണിരിക്കുകയാണ്. എന്നാലും ഉയര്ത്തണമല്ലോ. പുരുഷാര്ത്ഥം ചെയ്യണം. താല്പര്യം ഉണ്ടായിരിക്കണം. നിങ്ങള്ക്ക് കത്തെഴുതാന് സാധിക്കും. ഒരുപാട് പേര്ക്ക് ലജ്ജ വരുന്നു അപ്പോള് പിന്നെ അപ്രത്യക്ഷമാകുന്നു. ഇവിടെ നിന്ന് പോലും പോകുന്നു, പിന്നീട് വാര്ത്ത വരുകയാണ് വീട്ടില് ഇരുന്ന് പോയി. പറയുകയാണ് എന്റെ മനസ്സ് മാറികഴിഞ്ഞു. ചിലര് കത്തുകളില് പോലും എഴുതാറുണ്ട് - താങ്കളുടെ ജ്ഞാനം വളരെ നല്ലതാണ്, എന്നാല് എനിക്ക് പവിത്രമായിരിക്കാന് സാധിക്കില്ല. അതുകൊണ്ട് ഉപേക്ഷിച്ചു. എന്നില് ഇത്രയും ശക്തിയില്ല. വെറുതെ എഴുതും, വികാരം നോക്കൂ എങ്ങനെയാണ് വീഴ്ത്തുന്നത്. ഇവിടെ കൈകള് പോലും ഉയര്ത്താറുണ്ട് ഞങ്ങള് സൂര്യവംശത്തിലെ നരനില് നിന്ന് നാരായണനായി മാറും. ഈ ജ്ഞാനം തന്നെ നരനില് നിന്ന് നാരായണനും, നാരിയില് നിന്ന് ലക്ഷ്മിയുമായി മാറുന്നതിന്റെയാണ്. ബാബ പറയുന്നു ശര്ക്കരയ്ക്കുമറിയാം ശര്ക്കര സഞ്ചിക്കുമറിയാം ഇത് ബാബയുടെ ബാഗല്ലേ. ഇത് നല്ല രീതിയില് ചോദിക്കുന്നു, ഇവരുടെയടുത്ത് വാര്ത്തകളും വരുന്നു ഈ ശിവബാബ പറയുകയാണ് ഞാന് പഠിപ്പിക്കാന് വരുകയാണ്. ആരാണോ പഠിക്കുന്നതും എഴുതുന്നതും അവര് നവാബായി മാറും. ബാബ പറയുന്നു ദൃഷ്ടിയെ വളരെയധികം പരിവര്ത്തനപ്പെടുത്തണം. ഓരോ ചുവടിലും ശ്രദ്ധ വേണം. ഓര്മ്മയിലൂടെ മാത്രമേ ഓരോ ചുവടിലും കോടി മടങ്ങുള്ളത്. ഒരുപാട് കുട്ടികള് തോറ്റു പോകുന്നു. സേവാധാരികളായ വഴികാട്ടികള് പോലും തോറ്റു പോകുന്നു. നിങ്ങള് ഏതുവരെ യാത്രയിലാണോ, പവിത്രമായിരിക്കുന്നു. ചിലരാണെങ്കില് യാത്രകളില് മദ്യം മുതലായവ പോലും തന്നോടൊപ്പം അവിടെയ്ക്ക് കൊണ്ടു പോകുന്നതില് താല്പര്യത്തോടുകൂടി പോകുന്നു, ഒളിപ്പിച്ചു വെയ്ക്കുന്നു. വലിയ വലിയ ആളുകള്ക്ക് ഇതില്ലാതിരിക്കാന് സാധിക്കില്ല. ഇപ്പോള് ആ തീര്ത്ഥയാത്ര കൊണ്ട് എന്താണ് പ്രയോജനം. യുദ്ധം ചെയ്യുന്നവര് പോലും ഒരുപാട് മദ്യം കഴിക്കുന്നുണ്ട്. മദ്യം കഴിച്ച് ചെന്ന് വിമാന സഹിതം കപ്പലില് പോയി വീഴുന്നു. കപ്പലുമില്ലാതായി ഒപ്പം സ്വയവുമില്ലാതായി.

ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനമാകുന്ന അമൃത് ലഭിക്കുന്നു. ബാക്കി മുഖ്യമായത് ഓര്മ്മയുടെതാണ്, ഏതിലൂടെ തന്നെയാണോ നിങ്ങള് 21 ജന്മത്തേയ്ക്ക് വേണ്ടി ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറുന്നത്. ബാബ പറഞ്ഞിരുന്നു ഇതുപോലും എഴുതൂ 21 ജന്മത്തേയ്ക്ക് വേണ്ടി സദാ ആരോഗ്യമുള്ളവരും സമ്പന്നരും എങ്ങനെയായി മാറാന് സാധിക്കുന്നു വന്ന് മനസ്സിലാക്കൂ. ഭാരതവാസിക്കള്ക്കറിയാം വാസ്തവത്തില് ഭാരതത്തില് ഉയര്ന്ന ആയുസ്സായിരുന്നു. സ്വര്ഗ്ഗത്തില് ഒരിക്കലും ആരും രോഗിയാകുന്നില്ല. സ്വര്ഗ്ഗത്തില് ദേവീ ദേവതകളുടെ ആയുസ്സ് 150 വര്ഷമായിരുന്നു. 16 കലാ സമ്പൂര്ണ്ണരായിരുന്നു. പറയുന്നു ഇതെങ്ങനെ സംഭവിക്കും. പറയൂ, അവിടെ 5 വികാരങ്ങളുണ്ടാകുന്നില്ല. അവിടെയും അഥവാ ഈ 5 വികാരങ്ങളുണ്ടായിരിക്കുകയാണെങ്കില് പിന്നീട് രാമ രാജ്യം എങ്ങനെ ഉണ്ടായിരിക്കും. ദേവതകള് എപ്പോഴാണോ വാമ മാര്ഗ്ഗത്തിലേയക്ക് പോകുന്നത് ആ ചിത്രം പോലും നിങ്ങള് കണ്ടിട്ടുണ്ട്. വളരെ മോശമായ ചിത്രങ്ങളായിരിക്കും. ഈ ബാബ പറയുകയാണ് നമ്മള് എന്താണോ കണ്ടത് അതാണ് പറയുന്നത്. ശിവബാബ പറയുന്നു ഞാന് വെറും ജ്ഞാനം നല്കുന്നു. ശിവബാബ ജ്ഞാനത്തിന്റെ കാര്യങ്ങള് കേള്പ്പിക്കുന്നു. ഇവര് തന്റെ അനുഭവത്തിന്റെ കാര്യങ്ങള് കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ടു പേരുണ്ടല്ലോ. ഇവരും തന്റെ അനുഭവം പറഞ്ഞുകൊണ്ടിരിക്കുന്നു. ഓരോരുത്തര്ക്കും അവരവരുടെ ജീവിതത്തെക്കുറിച്ചറിയാം. നിങ്ങള്ക്കറിയാം പകുതി കല്പം മുതലേ പാപം ചെയ്തു വന്നു. അവിടെ പിന്നീട് ഒരു പാപവും ചെയ്യില്ല. ഇവിടെ പാവനര് ആരും തന്നെയില്ല.

നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് ശരിയായ ഭാഗവതം നടന്നുകൊണ്ടിക്കുയാണ്. ഭഗവാനിരുന്ന് കുട്ടികള്ക്ക് ജ്ഞാനം കേള്പ്പിക്കുകയാണ്. വാസ്തവത്തില് ഉണ്ടാകേണ്ടത് ഒരേയൊരു ഗീതയാണ്. ബാക്കി ശിവബാബയുടെ ഭൂമിശാസ്ത്രം എന്തെഴുതും. ഇതും നിങ്ങള്ക്കറിയാം. ഒരു പുസ്തകങ്ങളോ മുതലായവ ഒന്നും ഉണ്ടായിരിക്കില്ല. എന്തുകൊണ്ടെന്നാല് വിനാശം മുന്നില് നില്ക്കുകയാണ്. പിന്നീട് ഈ പുരുഷാര്ത്ഥത്തിന്റെ ജ്ഞാനവും ഇല്ലാതാകും. പിന്നീട് പ്രാപ്തി തുടങ്ങുന്നു. ഏതുപോലെയാണോ ഡ്രാമയില് ഏതൊരു പാര്ട്ടാണോ നടന്നത്, റീല് കറങ്ങികൊണ്ടേയിരിക്കുന്നു. പിന്നീട് പുതുതായി പ്രാപ്തി തുടങ്ങും. ഈ എല്ലാം ആത്മാക്കളിലും അവനവന്റെ ഡ്രാമയുടെ പാര്ട്ടടങ്ങിയിട്ടുണ്ട്. ഈ കാര്യങ്ങള് മനസ്സിലാക്കുന്നവര് മനസ്സിലാക്കും. ഇതാണ് പരിധിയില്ലാത്ത നാടകം. നിങ്ങള് പറയും ഞങ്ങള് നിങ്ങള്ക്ക് പരിധിയില്ലാത്ത നാടകത്തിന്റെ ആദി മധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞു തരികയാണ്. അതാണ് നിരാകാരി ലോകം, ഇതാണ് സാകാരീ ലോകം. ഞങ്ങള് നിങ്ങള്ക്ക് മുഴുവന് രഹസ്യവും മനസ്സിലാക്കി തരുകയാണ്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ആര്ക്ക് മനസ്സിലാക്കി കൊടുക്കുന്നുവോ അവര്ക്ക് വളരെയധികം ആനന്ദമുണ്ടാകും. ഇങ്ങനെ മനസ്സിലാക്കരുത് ആരും കേള്ക്കുന്നില്ല. പ്രജ ഒരുപാട് ഉണ്ടാകണം. സേവനത്തില് നിരാശരാകരുത് . നിങ്ങള് മനസ്സിലാക്കി കൊടുത്തുകൊണ്ടേയിരിക്കൂ. വ്യാപാരികളുട അടുത്ത് ഇടപാടുകാര് ഒരുപാട് പേര് വരും, വരൂ നമ്മള് നിങ്ങള്ക്ക് പരിധിയില്ലാത്ത കച്ചവടം നല്കാം. ഭാരതത്തില് ഈ ദേവതകളുടെ രാജ്യം ഉണ്ടായിരുന്നു, പിന്നീട് എവിടെ പോയി? എങ്ങനെ 84 ജന്മങ്ങളെടുത്തൂ, നമ്മള് നിങ്ങള്ക്ക് മനസ്സിലാക്കി തരാം. ഭഗവാനുവാചയാണ്, നിങ്ങള് തന്റെ ജന്മത്തേ അറിയുന്നില്ല. സേവനം ഒരുപാട് ചെയ്യാന് സാധിക്കും. എപ്പോഴാണോ സമയം ലഭിക്കുന്നത്, പറയൂ നമ്മള് നിങ്ങള്ക്ക് വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി തരുകയാണ്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. വരൂ, നിങ്ങള്ക്ക് രചയിതാവിന്റെയും രചനയുടെയും രഹസ്യം മനസ്സിലാക്കി തരാം. ഇപ്പോള് നിങ്ങളുടെ ഇത് അന്തിമ ജന്മമാണ്. ഭാവിയിലേയ്ക്ക് വേണ്ടി ഇപ്പേള് സമ്പാദിക്കൂ. ബാബ മനസ്സിലാക്കി തരുന്നുണ്ടല്ലോ - കുട്ടികളെ, നിങ്ങള് ഇങ്ങനെയിങ്ങനെ സേവനം ചെയ്യൂ, നിങ്ങളുടെ ഇടപാടുകാര് വളരെയധികം സന്തോഷിക്കും. നിങ്ങളുടെ മുന്നിലും തല കുനിക്കും. നന്ദി അറിയിക്കും. വ്യാപാരം ചെയ്യുന്നവര്ക്കാണെങ്കില് കൂടുതല് സേവനം ചെയ്യാന് സാധിക്കും. വ്യാപാരം ചെയ്യുന്ന മനുഷ്യര് ധര്മ്മം കൊടുക്കാറുണ്ട്. നിങ്ങള് വലിയ ധര്മ്മാത്മാക്കളായി മാറുകയാണ്. ബാബ വന്ന് നിങ്ങളുടെ സഞ്ചി നിറയ്ക്കുന്നു. അവിനാശിയായ ജ്ഞാന രത്നങ്ങള് കൊണ്ട്. അനേക പ്രകാരത്തിലുള്ള നിര്ദ്ദേശങ്ങള് നല്കുന്നു, ഇങ്ങനെയിങ്ങനെ ചെയ്യൂ, സന്ദേശം കൊടുത്തുകൊണ്ടേയിരിക്കൂ, ക്ഷീണിക്കരുത്. അനേകരുടെ മംഗളം ചെയ്യാന് തുടങ്ങും. തണുത്തവരായി മാറരുത്. തന്റെ ദൃഷ്ടിയേയും ശരിയാക്കി വെയ്ക്കൂ, ക്രോധിക്കുകയും ചെയ്യരുത്. യുക്തിയോടുകൂടി നടക്കണം. ബാബ അനേകപ്രകാരത്തിലുള്ള യുക്തികള് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. കടക്കാരെ സംബന്ധിച്ച് വളരെ സഹജമാണ്. അതും കച്ചവടം, ഇതും കച്ചവടം. പറയും ഇത് വളരെ നല്ല കച്ചവടമാണ്. പെട്ടെന്ന് ഇടപാടുകാര് ഒത്തുകൂടും. പറയും ഇങ്ങനെ കച്ചവടം ചെയ്യുന്ന മഹാ പുരുഷന്മാരെയാണെങ്കില് ഒരുപാട് സഹായിക്കണം. പറയും ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. നിങ്ങള്ക്ക് പിന്നീട് മനുഷ്യനില് നിന്ന് ദേവതയായി മാറാന് സാധിക്കുന്നു. ആര് എത്രത്തോളം ചെയ്യുന്നു അത്രത്തോളം പ്രാപ്തമാക്കും. സ്വയത്തെ പരിശോധിക്കൂ - നമ്മുടെ ദൃഷ്ടി മോശമായ കര്മ്മമൊന്നും ചെയ്തില്ലല്ലോ? സ്ത്രീയുടെയടുത്തേയ്ക്ക് മോഹമൊന്നും പോയില്ലല്ലോ? ലജ്ജ വരുമ്പോള് ഉപേക്ഷിക്കും. വിശ്വത്തിന്റെ അധികാരിയായി മാറുക ചെറിയ കാര്യമാണോ! എത്ര പഴയ ഭക്തനാണോ അവര് വളരെ സന്തോഷിക്കും. ഭക്തി കുറച്ചേ ചെയ്തിട്ടുള്ളു അവര് കുറച്ച് സന്തോഷിക്കും. ഇതും കണക്കാണ് മനസ്സിലാക്കാന്. ബുദ്ധി പറയുന്നു ഇപ്പോള് നമ്മള് പോകും വീട്ടിലേയ്ക്ക്. പിന്നീട് പുതിയ ലോകത്തില് പുതിയ വസ്ത്രം ധരിച്ച് പാര്ട്ടഭിനയിക്കും. ഈ ശരീരം ഉപേക്ഷിക്കും. പിന്നീട് വായില് സ്വര്ണ്ണ സ്പൂണായിരിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദൃഷ്ടികൊണ്ട് ഒരു മോശമായ ഒരു കര്മ്മവും ചെയ്യരുത്, തന്റെ ദൃഷ്ടിയെ തന്നെ ആദ്യം പരിവര്ത്തനപ്പെടുത്തണം. ഓരോ ചുവടിലും ശ്രദ്ധ വെച്ചുകൊണ്ട് കോടികളുടെ സമ്പാദ്യത്തിന്റെ ശേഖരണമുണ്ടാകണം.

2) എപ്പോഴാണോ സമയം ലഭിക്കുന്നത് അപ്പോള് പരിധിയില്ലാത്ത കച്ചവടം ചെയ്യണം. സേവനത്തില് നിരാശരാകരുത്, എല്ലാവര്ക്കും ബാബയുടെ സന്ദേശം നല്കണം, ക്ഷീണിക്കരുത്.

വരദാനം :-
സ്നേഹത്തിന്റെ മടിത്തട്ടില് ആന്തരീക സുഖം അഥവാ സര്വ്വ ശക്തികളുടെയും അനുഭവം ചെയ്യുന്ന യഥാര്ത്ഥ പുരുഷാര്ത്ഥിയായി ഭവിക്കൂ

ആരാണോ യഥാര്ത്ഥ പുരുഷാര്ത്ഥികള് അവര് ഓരിക്കലും പരിശ്രമത്തിന്റെയോ ക്ഷീണത്തിന്റെയോ അനുഭവം ചെയ്യില്ല, സദാ പ്രേമത്തില് ലയിച്ച് കഴിയുന്നു. അവര് സങ്കല്പം കൊണ്ടുപോലും സമര്പ്പണമായതു കാരണം എന്നെ ബാപ്ദാദയാണ് നടത്തികൊണ്ടിരിക്കുന്നതെന്ന അനുഭവം ചെയ്യുന്നു, പരിശ്രമത്തിന്റെ ചുവടോടെയല്ല എന്നാല് സ്നേഹത്തിന്റെ മടിത്തട്ടിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്, സ്നേഹത്തിന്റെ മടിത്തട്ടില് സര്വ്വ പ്രാപ്തികളുടെയും അനുഭൂതി ഉള്ളതുകാരണം അവര് നടക്കുകയല്ല എന്നാല് സദാ സന്തോഷത്തില്, ആന്തരീക സുഖത്തില്, സര്വ്വ ശക്തികളുടെയും അനുഭവത്തില് പറന്നു കൊണ്ടിരിക്കുന്നു.

സ്ലോഗന് :-
നിശ്ചയമാകുന്ന അടിത്തറ ഉറച്ചതാണെങ്കില് ശ്രേഷ്ഠ ജീവിതത്തിന്റെ അനുഭവം സ്വതവേ ഉണ്ടാകുന്നു.