01.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ എന്താണ്, എങ്ങനെയാണ് എന്ന് നിങ്ങൾ കുട്ടികളും നമ്പർവൈസായാണ് തിരിച്ചറിയുന്നത്, അഥവാ എല്ലാവരും തിരിച്ചറിഞ്ഞുവെങ്കിൽ തിരക്ക് വളരെയധികം വർദ്ധിക്കും.

ചോദ്യം :-
നാലുഭാഗത്തും പ്രത്യക്ഷതയുടെ ശബ്ദം എപ്പോൾ വ്യാപിക്കും?

ഉത്തരം :-
എപ്പോൾ മനുഷ്യർക്ക് അറിയാൻ കഴിയുന്നുവോ സ്വയം ഭഗവാൻ ഈ പഴയ ലോകത്തിന്റെ വിനാശം ചെയ്യിപ്പിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യാൻ വന്നിരിക്കുന്നു. 2 - നമ്മുടെ എല്ലാവരുടെയും സദ്ഗതി ചെയ്യുന്ന ബാബ നമുക്ക് ഭക്തിയുടെ ഫലം നൽകാൻ വന്നിരിക്കുന്നു. ഈ നിശ്ചയം ഉണ്ടാകുമ്പോൾ പ്രത്യക്ഷതയുണ്ടാകും. നാലുഭാഗത്തും ശബ്ദം വ്യാപിക്കും.

ഗീതം :-
ആരാണ് പ്രിയതമനോട് കൂടെ...

ഓംശാന്തി.  
കുട്ടികൾ ഗീതത്തിന്റെ രണ്ട് വരി കേട്ടുവല്ലോ. ആരാണ് പ്രിയതമന്റെ കൂടെ, ഇപ്പോൾ പ്രിയതമനാരാണ്! ഇത് ലോകത്തിലുള്ളവർക്കറിയുകയില്ല. അനേകം കുട്ടികളുണ്ടെങ്കിലും, അവരിലും എപ്രകാരം ബാബയെ ഓർമ്മിക്കണമെന്ന് അറിയാത്തവർ ഒരുപാടുണ്ട്. അവർക്ക് ഓർമ്മിക്കാൻ അറിയില്ല. ഇടക്കിടക്ക് മറന്നു പോകുന്നു. ബാബ മനസ്സിലാക്കിത്തരുന്നു കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, നമ്മൾ ബിന്ദുവാണ്. ബാബ, ജ്ഞാനത്തിന്റെ സാഗരനാണ്, ആ ബാബയെ മാത്രം ഓർമ്മിക്കണം. ഓർമ്മിക്കുന്നതിനുള്ള ഇങ്ങനെയുള്ള പരിശീലനം ചെയ്യണം അതിലൂടെ നിരന്തരം ഓർമ്മ നിലനിൽക്കണം. അവസാനം ഈ ഓർമ്മ ഉണ്ടായിരിക്കും നമ്മൾ ആത്മാക്കളാണ്, ശരീരമുണ്ട് എങ്കിലും ഈ ജ്ഞാനം ബുദ്ധിയിൽ വെക്കണം നമ്മൾ ആത്മാക്കളാണ്. ബാബയുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട് ഞാൻ എന്താണോ, ആ രൂപത്തിൽ പലരും വിരളമായേ ഓർമ്മിക്കുന്നുള്ളൂ.കുട്ടികൾ ദേഹാഭിമാനത്തിലേക്ക് ഒരുപാട് വരുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ആർക്കെങ്കിലും ഏതുവരെ ബാബയുടെ പരിചയം നൽകുന്നില്ലയോ അതുവരെ ഒന്നും തന്നെ മനസ്സിലാക്കാൻ കഴിയില്ല. ആദ്യം അവർക്ക് ഇത് അറിയാൻ കഴിയണം ആ നിരാകാരൻ നമ്മുടെ അച്ഛനാണ്, ഗീതയുടെ ഭഗവാനാണ്,ബാബ തന്നെയാണ് സർവ്വരുടെയും സദ്ഗതി ദാതാവ്. ബാബ ഈ സമയം സദ്ഗതി ചെയ്യുന്നതിന്റെ പാർട്ടഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ പോയിന്റിൽ നിശ്ചയബുദ്ധിയുണ്ടാവുകയാണെങ്കിൽ പിന്നീട് ഇത്രയും സന്യാസിമാരെല്ലാം ഒരു സെക്കന്റിൽ വരും. ഭാരതത്തിൽ വലിയ ശബ്ദം വ്യാപിക്കും. ഈ ലോകം നശിക്കുന്നതാണെന്ന് ഇപ്പോൾ അറിയാൻ സാധിക്കും. ഈ കാര്യത്തിൽ നിശ്ചയമുണ്ടാവുകയാണെങ്കിൽ മുംബൈ മുതൽ ആബൂ വരെയും ക്യൂ ഉണ്ടാവും. എന്നാൽ ഇത്രയും പെട്ടെന്ന് ആരിലും നിശ്ചയമുണ്ടാവാൻ സാധിക്കില്ല. നിങ്ങൾക്കറിയാം വിനാശം സംഭവിക്കുന്നതാണ്, ഇവരെല്ലാവരും ഘോരനിദ്രയിൽ ഉറങ്ങുക തന്നെയാണ്. പിന്നീട് അന്തിമ സമയത്തിൽ നിങ്ങളുടെ പ്രഭാവം ഉണ്ടാകും. ഗീതയുടെ ഭഗവാൻ പരംപിതാ പരമാത്മാവ് ശിവനാണെന്ന കാര്യത്തിൽ നിശ്ചയമുണ്ടാവുക എന്നത് ചിറ്റമ്മയുടെ വീട്ടിൽ പോകുന്നത്ര എളുപ്പമുള്ള കാര്യമല്ല. ഇത് പ്രസിദ്ധമാവുകയാണെങ്കിൽ മുഴുവൻ ഭാരതത്തിലും ധ്വനി മുഴങ്ങും. ഇപ്പോഴാണെങ്കിൽ നിങ്ങൾ ഒരാൾക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ മറ്റുള്ളവർ നിങ്ങൾക്ക് മന്ത്രവാദമുണ്ടെന്നും പറയും. ഈ വൃക്ഷം പതുക്കെപ്പതുക്കെ വളരുന്നു. ഇപ്പോൾ കുറച്ച് സമയമുണ്ട് എങ്കിലും പുരുഷാർത്ഥം ചെയ്യുന്നതിൽ തടസ്സമി ല്ല. നിങ്ങൾ വലിയ വലിയ ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്, എന്നാൽ അവർ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. കുട്ടികളിലും ചിലർ ഈ ജ്ഞാനത്തെ മനസ്സിലാക്കുന്നില്ല. ബാബയുടെ ഓർമ്മയില്ലായെങ്കിൽ ആ അവസ്ഥയുണ്ടാവില്ല. നിശ്ചയമുള്ളവരെന്ന് ആരെയാണ് പറയുന്നത് എന്ന് ബാബക്കറിയാം. ഇപ്പോഴാണെങ്കിൽ 1-2 ശതമാനം പോലും ബുദ്ധിമുട്ടിയാണ് ബാബയെ ഓർമ്മിക്കുന്നത്. ഇവിടെ ഇരിക്കുകയാണെങ്കിലും, ബാബയോട് അത്ര സ്നേഹമുണ്ടാകുന്നില്ല. ഇതിൽ സ്നേഹം വേണം, ഭാഗ്യം വേണം. ബാബയോട് സ്നേഹമുണ്ടെങ്കിൽ മനസ്സിലാവും, നമുക്ക് ഓരോ ചുവടിലും ശ്രീമതത്തിലൂടെ നടക്കണം. നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. പകുതി കൽപത്തിന്റെ ദേഹാഭിമാനമുണ്ട് അതിനാൽ ഇപ്പോൾ ദേഹീ അഭിമാനിയായി മാറുന്നതിൽ വലിയ പരിശ്രമമുണ്ട്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അതി സ്നേഹിയായ ബാബയെ ഓർമ്മിക്കുക എന്നത് ചിറ്റമ്മയുടെ വീട്ടിൽ പോകുന്നത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ മുഖത്തിൽ തന്നെ തിളക്കം വരും. കന്യക വിവാഹം ചെയ്യുന്നു, ആഭരണം തുടങ്ങിയവ അണിയുമ്പോൾ മുഖത്ത് പെട്ടെന്ന് സന്തോഷം വരുന്നു. പക്ഷെ ഇവിടെയാണെങ്കിൽ പ്രിയതമനെ ഓർമ്മിക്കുന്നേയില്ലായെങ്കിൽ ആ മുഖം വാടിയതുപോലെയിരിക്കും. ചോദിക്കേണ്ടതില്ല. കന്യക വിവാഹം ചെയ്യുമ്പോൾ മുഖം സന്തുഷ്ടമാകുന്നു. ചിലരുടെയാണെങ്കിൽ വിവാഹത്തിന് ശേഷവും മുഖം ജീവനില്ലാത്തതുപോലെയിരിക്കുന്നു. പല തരത്തിലുണ്ടാവുന്നു. ചിലരാണെങ്കിൽ മറ്റുള്ളവരുടെ വീട്ടിൽ പോയി ആശയക്കുഴപ്പത്തിലാകുന്നു. ഇവിടെയും അങ്ങനെയാണ്. ബാബയെ ഓർമ്മിക്കുന്നതിന്റെ പ്രയത്നമാണ്. ഈ പാട്ട് അവസാനത്തിന്റെയാണ്, അതീന്ദ്രീയസുഖം ഗോപീവല്ലഭന്റെ ഗോപ-ഗോപികമാരോട് ചോദിക്കൂ. സ്വയത്തെ ഗോപ-ഗോപികയാണെന്ന് മനസ്സിലാക്കുകയും നിരന്തരം ബാബയെ ഓർമ്മിക്കുകയും ചെയ്യുക, ആ അവസ്ഥയുണ്ടാവണം. ബാബയുടെ പരിചയം എല്ലാവർക്കും നൽകണം. ബാബ വന്നു കഴിഞ്ഞു ബാബ എല്ലാവർക്കും സമ്പത്ത് നൽകിക്കൊണ്ടിരിക്കുകയാണ്. ഇതിൽ മുഴുവൻ ജ്ഞാനം വന്ന് ചേരുന്നു. ലക്ഷ്മീ- നാരായണൻ എപ്പോൾ 84 ജന്മങ്ങൾ പൂർത്തിയാക്കുന്നുവോ അപ്പോൾ ബാബ അന്തിമത്തിൽ വന്ന് അവർക്ക് രാജയോഗം പഠിപ്പിച്ച് രാജ്യഭാഗ്യം നൽകി. ലക്ഷ്മീ -നാരായണന്റെ ഈ ചിത്രം ഒന്നാന്തരമാണ്. നിങ്ങൾക്കറിയാം അവർ മുൻജന്മത്തിൽ ഇങ്ങനെയുള്ള കർമ്മം ചെയ്തിരുന്നു, ആ കർമ്മം ഇപ്പോൾ ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പറയുന്നു മൻമനാഭവ, പവിത്രമായിരിക്കൂ. യാതൊരു പാപവും ചെയ്യരുത് എന്തുകൊണ്ടെന്നാൽ നിങ്ങളിപ്പോൾ സ്വർഗ്ഗത്തിന്റെ അധികാരിയും, പുണ്യാത്മാവുമായി മാറുകയാണ്. പകുതി കൽപം മായാ രാവണൻ പാപം ചെയ്യിപ്പിച്ചു വന്നു. ഇപ്പോൾ സ്വയത്തോട് ചോദിക്കണം - എന്നിൽ നിന്ന് ഒരു പാപവും ഉണ്ടാകുന്നില്ലല്ലോ? പുണ്യത്തിന്റെ കാര്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ടോ? അന്ധരുടെ ഊന്നുവടിയാകുന്നുണ്ടോ? ബാബ പറയുന്നു മൻമനാഭവ. ഇതും ചോദിക്കണം മൻമനാഭവയെന്ന് ആരാണ് പറഞ്ഞത്? അവർ പറയും കൃഷ്ണൻ പറഞ്ഞു. നിങ്ങൾ അംഗീകരിക്കുന്നത് പരംപിതാ പരമാത്മാവ് ശിവൻ പറഞ്ഞു എന്നാണ്. രാത്രിയുടേയും പകലിന്റെയും വ്യത്യാസമുണ്ട്. ശിവജയന്തിയോടൊപ്പമാണ് ഗീതാജയന്തി. ഗീതാജയന്തിയോടൊപ്പം കൃഷ്ണജയന്തിയും.

നിങ്ങൾക്കറിയാം നമ്മൾ ഭാവിയിൽ രാജകുമാരനായി മാറും. യാചകനിൽ നിന്ന് രാജകുമാരനായി മാറണം. ഈ ലക്ഷ്യം തന്നെ രാജയോഗത്തിന്റേതാണ്. നിങ്ങൾ വ്യക്തമാക്കി പറയൂ ഗീതയുടെ ഭഗവാൻ ശ്രീകൃഷ്ണനായിരുന്നില്ല, ഭഗവാൻ നിരാകാരനായിരുന്നു. അപ്പോൾ സർവ്വവ്യാപിയുടെ ജ്ഞാനം നഷ്ടമാകും. സർവ്വരുടെയും സദ്ഗതി ദാതാവ്, പതീത പാവനൻ ബാബയാണ്. പറയുന്നുമുണ്ട് ബാബ ലിബറേറ്ററാണ്, എന്നിട്ടും സർവ്വവ്യാപിയെന്ന് പറയുകയാണ്. എന്താണോ പറയുന്നത് അത് മനസ്സിലാക്കുന്നില്ല. ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എന്താണോ അറിയുന്നത്,അതാണ് പറയുന്നത്. മുഖ്യമായി മൂന്ന് ധർമ്മമാണ്. ദേവീ ദേവതാ ധർമ്മമാണെങ്കിൽ പകുതി കൽപം നടക്കുന്നു. നിങ്ങൾക്കറിയാം ബാബ ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ഇത് ലോകത്തിലുള്ളവർക്ക് അറിയുകയില്ല. അവരാണെങ്കിൽ സത്യയുഗത്തിന് തന്നെ ലക്ഷക്കണക്കിന് വർഷമെന്ന് പറയുന്നു. ആദി സനാതന ദേവീ ദേവതാ ധർമ്മമാണ് ഏറ്റവും ഉയർന്നത്, എന്നാൽ തന്റെ ഈ ധർമ്മത്തെ മറന്ന് അധാർമ്മികരായി മാറിയിരിക്കുന്നു. ക്രിസ്ത്യൻ ജനത തങ്ങളുടെ ധർമ്മത്തെ കളയുന്നില്ല. അവർക്കറിയാം -ക്രിസ്തു അവരുടെ ധർമ്മത്തെ സ്ഥാപിച്ചു. ഇസ്ലാം, ബൗദ്ധി, പിന്നെ ക്രിസ്ത്യൻ, ഇതാണ് മുഖ്യമായ ധർമ്മങ്ങൾ. ബാക്കി ചെറിയ-ചെറിയ ഒരുപാട് ധർമ്മങ്ങളുണ്ട്. എങ്ങിനെ അഭിവൃദ്ധിയുണ്ടായി? ഇതാർക്കും അറിയുകയില്ല. മുഹമ്മദിന് ഇപ്പോൾ വളരെ കുറച്ച് സമയമേ ആയിട്ടുള്ളൂ, ഇസ്ലാം പഴയതാണ്. ക്രിസ്ത്യൻസും പ്രിസിദ്ധമാണ്. ബാക്കി എത്രയധികമാണ്. എല്ലാവർക്കും അവരവരുടെ ധർമ്മമുണ്ട്. വ്യത്യസ്ത ധർമ്മവും, വ്യത്യസ്തമായ പേരുമായതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകുന്നു. ഇതറിയുന്നില്ല മുഖ്യമായ ധർമ്മശാസ്ത്രങ്ങൾ നാലെണ്ണമാണ്. ഇതിൽ ദേവതാധർമ്മവും ബ്രാഹ്മണ്യവും വരുന്നു. ബ്രാഹ്മണനിൽ നിന്ന് ദേവത, ദേവതയിൽ നിന്ന് ക്ഷത്രിയൻ, ഇതാർക്കും അറിയുകയില്ല. ബ്രാഹ്മണ ദേവതായ നമ: എന്ന് പാടുന്നുണ്ട്. പരംപിതാവ് ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധർമ്മത്തിന്റെ സ്ഥാപന ചെയ്തു, ജ്ഞാനമുണ്ട് എന്നാൽ പഠിക്കുന്നത് തത്തയെപ്പോലെയാണ്.

ഇതാണ് മുള്ളുകളുടെ കാട്. ഭാരതം പുക്കളുടെ പൂന്തോട്ടമായിരുന്നു, ഇതും അംഗീകരിക്കുന്നു. പക്ഷെ അത് എപ്പോൾ, എങ്ങനെ, ആര് സ്ഥാപിച്ചു, പരമാത്മാവ് എന്ത് വസ്തുവാണ്, ഇതാരും അറിയുന്നില്ല. അനാഥരായി മാറിയല്ലോ അതുകൊണ്ടാണ് ഈ യുദ്ധവും വഴക്കുമെല്ലാമുള്ളത്. കേവലം ഭക്തിയിൽ സന്തോഷിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ബാബ ഉണർത്തുന്നതിനായി വന്നിരിക്കുന്നു, സെക്കന്റിൽ ജീവൻമുക്തി നൽകുന്നു. ജ്ഞാനാഞ്ജനം സദ്ഗുരു നൽകി, അജ്ഞാന അന്ധകാരം വിനാശമായി. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ പ്രകാശത്തിലാണ്. ബാബ മൂന്നാമത്തെ നേത്രം നൽകി. ദേവതകൾക്ക് മൂന്നാമത്തെ നേത്രം നൽകിയിട്ടുണ്ട് എന്നാൽ അർത്ഥമൊന്നും അറിയുകയില്ല. വാസ്തവത്തിൽ മൂന്നാമത്തെ നേത്രം നിങ്ങൾക്കാണുള്ളത്. അവർ പിന്നെ ദേവതകൾക്ക് നൽകിയിരിക്കുകയാണ്. ഗീതയിൽ ബ്രാഹ്മണരുടെ ഒരു കാര്യവുമില്ല. അതിലാണെങ്കിൽ കൗരവർ, പാണ്ഢവർ മുതലായവരുടെ യുദ്ധം, കുതിരവണ്ടി മുതലായവ എഴുതിയിരിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങൾ മനസ്സിലാക്കിക്കൊടുക്കുക യാണെങ്കിൽ പറയും നിങ്ങൾ ശാസ്ത്രം മുതലായവയെ അംഗീകരിക്കുന്നില്ല. നിങ്ങൾക്ക് പറയാൻ കഴിയണം ഞങ്ങൾ ശാസ്ത്രങ്ങളെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല, അറിയാം - ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളാണ്. പാടുന്നുമുണ്ട് ജ്ഞാനവും ഭക്തിയും. എപ്പോൾ രാവണ രാജ്യമാരംഭിക്കുന്നുവോ അപ്പോൾ ഭക്തി ആരംഭിക്കുന്നു. ഭാരതവാസി വാമമാർഗ്ഗത്തിൽ പോയി ധർമ്മഭ്രഷ്ടരും കർമ്മഭ്രഷ്ടരുമാകുന്നു അതുകൊണ്ടിപ്പോൾ ഹിന്ദുവെന്ന് പറയുന്നു. പതീതമായി മാറിയിരിക്കുകയാണ്. പതീതമാക്കി മാറ്റിയതാരാണ്? രാവണൻ. രാവണനെ കത്തിക്കുന്നുമുണ്ട്, മനസ്സിലാക്കുന്നു ഇത് പരമ്പരയായി നടന്നു വരുന്നു. പക്ഷെ സത്യയുഗത്തിലാണെങ്കിൽ രാവണരാജ്യമുണ്ടായിരുന്നില്ല. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. മായ തികച്ചും കല്ലുബുദ്ധിയാക്കി മാറ്റിയിരിക്കുന്നു. കല്ലിൽ നിന്ന് പവിഴമാക്കി മാറ്റുന്നത് ബാബ തന്നെയാണ്. എപ്പോൾ കലിയുഗമായി മാറിയോ അപ്പോൾ ബാബ വന്ന് ഗോൾഡൻ ഏജ് സ്ഥാപിക്കും. ബാബ മനസ്സിലാക്കി ത്തരുന്നു എന്നിട്ടും വളരെ ബുദ്ധിമുട്ടിയാണ് ചിലരുടെ ബുദ്ധിയിലിരിക്കുന്നത്.

നിങ്ങൾ കുമാരിമാരുടെ വിവാഹനിശ്ചയം ഇപ്പോൾ നടക്കുന്നു. നിങ്ങളെ മഹാറാണിയാക്കി മാറ്റുന്നു. നിങ്ങളെ ഓടിച്ചു അർത്ഥം നിങ്ങൾ ആത്മാക്കളോട് പറയുന്നു - നിങ്ങൾ എന്റേതായിരുന്നു പിന്നീട് നിങ്ങളെന്നെ മറന്നു പോയി. ദേഹാഭിമാനിയായി മാറി നിങ്ങൾ മായയുടേതായി. ബാക്കി ഓടിക്കുന്നതിന്റെയൊന്നും ഒരു കാര്യവുമില്ല. എന്നെ മാത്രം ഓർമ്മിക്കൂ. ഓർമ്മിക്കുന്നതിൽ തന്നെയാണ് പരിശ്രമം. വളരെയധികം ദേഹാഭിമാനത്തിൽ വന്ന് വികർമ്മം ചെയ്യുന്നു. ബാബക്കറിയാം ഈ ആത്മാവ് എന്നെ ഓർമ്മിക്കുന്നേയില്ല. ദേഹാഭിമാനത്തിൽ വന്ന് വളരെയധികം പാപം ചെയ്യുന്നു അപ്പോൾ പാപത്തിന്റെ കുടം 100 മടങ്ങ് നിറയുന്നു. മറ്റുള്ളവർക്ക് വഴി പറഞ്ഞു കൊടുക്കുന്നതിന് പകരം സ്വയം തന്നെ മറന്നു പോകുന്നു. ഒന്ന് കൂടി കൂടുതൽ ദുർഗതി നേടുന്നു. ലക്ഷ്യം വളരെ ഉയർന്നതാണ്. കയറുകയാണെങ്കിൽ വൈകുണ്ഠം വരെ, വീഴുകയാണെങ്കിൽ പാതാളത്തോളം. ഈ രാജ്യഭാഗ്യം സ്ഥാപനയായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ വ്യത്യാസം എത്രയാണെന്ന് നോക്കൂ. ചിലരാണെങ്കിൽ പഠിച്ച് ആകാശം വരെ കയറുന്നു, ചിലർ താഴേക്ക് പതിക്കുന്നു. ബുദ്ധി ഡൾ ആകുമ്പോൾ പഠിക്കാൻ സാധിക്കില്ല. ചിലർ പറയുന്നു ബാബാ, എനിക്ക് ആർക്കും മനസ്സിലാക്കിക്കൊടുക്കാൻ കഴിയുന്നില്ല. ബാബ പറയുന്നു, ശരി കേവലം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, അച്ഛനായ എന്നെ ഓർമ്മിക്കൂ... എങ്കിൽ ഞാൻ നിങ്ങൾക്ക് സുഖം നൽകാം. എന്നാൽ ഓർമ്മിക്കുന്നു പോലുമില്ല. ഓർമ്മിക്കുകയാണെങ്കിൽ മറ്റുള്ളവർക്കും ഓർമ്മയുണർത്തിക്കൊണ്ടിരിക്കും. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ പാപം ഇല്ലാതാകും. ബാബയെ ഓർമ്മിക്കാതെ നിങ്ങൾക്ക് സുഖധാമത്തിലേക്ക് പോകാൻ സാധിക്കില്ല. 21 ജന്മങ്ങളുടെ സമ്പത്ത് നിരാകാരനായ ബാബയിൽ നിന്ന് ലഭിക്കുന്നു. ബാക്കിയെല്ലാം അല്പകാലത്തെ സുഖം നൽകുന്നവരാണ്. ചിലർക്ക് മന്ത്രതന്ത്രത്തിലൂടെ കുട്ടിയെ ലഭിച്ചു അഥവാ ആശീർവാദത്തിലൂടെ ലോട്ടറി കിട്ടി... അത്രയും മതി, വിശ്വാസമുണ്ടാകുന്നു. ചിലർക്ക് 2-4 കോടിയുടെ ഫലമുണ്ടായി അത്രമാത്രം... വളരെയധികം മഹിമ ചെയ്യും. എന്നാൽ അതെല്ലാം അൽപകാലത്തേക്ക് മാത്രമാണ്. 21 ജന്മങ്ങളിലേക്ക് ആരോഗ്യവും സമ്പത്തുമൊന്നും ലഭിക്കുന്നില്ലല്ലോ. പക്ഷെ മനുഷ്യർ അറിയുന്നില്ല. ദോഷവും പറയാൻ കഴിയില്ല. അൽപകാലത്തെ സുഖത്തിൽ തന്നെ സന്തോഷിക്കുന്നു.

ബാബ നിങ്ങൾ കുട്ടികൾക്ക് രാജയോഗം പഠിപ്പിച്ച് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകുന്നു. എത്ര സഹജമാണ്. ചിലർക്കാണെങ്കിൽ തീർത്തും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുന്നില്ല. ചിലർ മനസ്സിലാക്കുന്നു എന്നാൽ പൂർണ്ണമായ യോഗമില്ലാത്തതു കാരണം ആർക്കും അമ്പ് തറക്കുന്നില്ല. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ എന്തെങ്കിലുമൊക്കെ പാപം ചെയ്തുകൊണ്ടിരിക്കുന്നു. യോഗം തന്നെയാണ് പ്രധാനം. നിങ്ങൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവർത്തിയായി മാറുകയാണ്. പ്രാചീന യോഗം ഭഗവാനാണ് പഠിപ്പിച്ചത്, കൃഷ്ണനല്ല. ഓർമ്മയുടെ യാത്ര വളരെ നല്ലതാണ്. നിങ്ങൾ ഡ്രാമ കണ്ട് വരൂ എങ്കിൽ മുഴുവൻ കാര്യവും ബുദ്ധിയിൽ വരും. ചിലർ പറയുന്നതിൽ സമയമെടുക്കും. ഇതും അങ്ങനെയാണ്. ബീജവും വൃക്ഷവും. ഈ ചക്രം വളരെ ക്ലിയറാണ്. ശാന്തിധാമം, സുഖധാമം, ദുഖധാമം... സെക്കന്റിന്റെ കാര്യമാണല്ലോ. പക്ഷെ ഓർമ്മയും ഉണ്ടാവണമല്ലോ. മുഖ്യമായ കാര്യമാണ് ബാബയുടെ പരിചയം. ബാബ പറയുന്നു - എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ എല്ലാം അറിയും. ശരി.

ശിവബാബ നിങ്ങൾ കുട്ടികളെ ഓർമ്മിക്കുകയാണ്, ബ്രഹ്മാബാബ ഓർമ്മിക്കുന്നില്ല. എന്റെ സൽപുത്രർ ആരെല്ലാമാണ് എന്ന് ശിവബാബക്കറിയാം. സർവ്വീസബിളായ സൽപുത്രരെയാണ് ഓർമ്മിക്കുന്നത്. ഇദ്ദേഹം ആരെയും ഓർമ്മിക്കുന്നില്ല. ഇദ്ദേഹത്തിന്റെ ആത്മാവിനാണെങ്കിൽ നിർദ്ദേശമുണ്ട് എന്നെ മാത്രം ഓർമ്മിക്കൂ. ശരി!

വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഭാഗ്യവാനായി മാറുന്നതിന് വേണ്ടി ഒരു ബാബയോട് സത്യം സത്യമായ സ്നേഹം വെക്കണം. സ്നേഹം വെക്കുക അർത്ഥം ഓരോ ചുവടിലും ഒരാളുടെ മാത്രം (ഒരു ബാബയുടെ മാത്രം) ശ്രീമതത്തിലൂടെ നടക്കുക.

2) ദിവസവും തീർച്ചയായും പുണ്യകാര്യങ്ങൾ ചെയ്യണം. ഏറ്റവും വലിയ പുണ്യമാണ് എല്ലാവർക്കും ബാബയുടെ പരിചയം നൽകുക. ബാബയെ ഓർമ്മിക്കുകയും എല്ലാവരിലും ബാബയുടെ ഓർമ്മ ഉണർത്തുകയും ചെയ്യണം.

വരദാനം :-
തന്റെ വൃത്തി,ദൃഷ്ടി എന്നിവയെ പരിവർത്തനം ചെയ്യുന്നതിലൂടെ സൃഷ്ടിയിൽ പരിവർത്തനങ്ങളുണ്ടാക്കുന്ന സാക്ഷാത്ക്കാരമൂർത്തിയായി ഭവിക്കട്ടെ.

തന്റെ മനോഭാവത്തിന്റെ പരിവർത്തനത്തിലൂടെ കാഴ്ചപ്പാടുകളെ ദിവ്യമാക്കി മാറ്റുകയാണെങ്കിൽ അനേകം ആത്മാക്കൾക്ക് അവരുടെ യഥാർത്ഥരൂപം, യഥാർത്ഥദേശം എന്നിവ മനസ്സിലാക്കാൻ കഴിയും. അങ്ങിനെയുള്ള യഥാർത്ഥമായ സാക്ഷാത്ക്കാരം ചെയ്യിക്കുന്നതിനായി മനോഭാവത്തിൽ അൽപം പോലും ദേഹാഭിമാനത്തിന്റെ ചഞ്ചലത ഉണ്ടാകാൻ പാടില്ല.മനോഭാവത്തെ മാറ്റുന്നതിനൊപ്പം ദൃഷ്ടിയെയും ദിവ്യമാക്കി മാറ്റണം. അപ്പോൾ മാത്രമേ ഈ സൃഷ്ടി പരിവർത്തനപ്പെടുകയുള്ളൂ.കാണുന്നവർക്ക് നിങ്ങളുടെ കണ്ണുകൾ കണ്ണുകളായല്ല ഒരു മാന്ത്രികച്ചെപ്പാണെന്ന് അനുഭവപ്പെടും.താങ്കളുടെ കണ്ണുകൾ സാക്ഷാത്ക്കാരത്തിനുള്ള മാധ്യമമായി മാറും.

സ്ലോഗന് :-
സേവനത്തോടുള്ള ഉന്മേഷ-ഉൽസാഹത്തിനോടൊപ്പം പരിധിയില്ലാത്ത വൈരാഗ്യവൃത്തിയും സഫലതക്കുള്ള ആധാരമാണ്.

അവ്യക്തസൂചന-മഹാനായി മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണ ചെയ്യൂ.

മധുരതയാകുന്ന ഗുണത്തെ ധാരണ ചെയ്യുന്നവർ ഇവിടെ മഹാനായി മാറുന്നു.ഒപ്പം അവിടെ ശ്രേഷ്ഠപദവിയും പ്രാപ്തമാക്കുന്നു.മധുരതയുള്ളവരെ എല്ലാവരും ശ്രേഷ്ഠരൂപത്തിലാണ് കാണുക. അതിനാൽ മധുരതയെന്ന വിശേഷഗുണം എല്ലാ കുട്ടികളിലും ഉണ്ടാകേണ്ടതാണ്.മധുരതയാകുന്ന തേൻ ആരിലാണോ ഉള്ളത് അവർക്ക് ഏത് കാര്യത്തിലും സഫലത ലഭിക്കുന്നു,അവരുടെ ജീവിതത്തിൽ നിന്നും അസഫലത അപ്രത്യക്ഷമാകുന്നു.