01.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- നിങ്ങള്പരിധിയില്ലാത്തഅച്ഛനില്നിന്നുംപരിധിയില്ലാത്തസമ്പ
ത്ത്നേടാനായിവന്നതാണ്, ഇവിടെപരിധിയുള്ളഒരുകാര്യവുമില്ല, നിങ്ങള്വളരെഉത്സാഹത്തോടെബാബയെഓര്മ്മിക്കുഎങ്കില്പഴയ
ലോകംവിസ്മൃതമാകും.

ചോദ്യം :-
ഏതൊരു കാര്യമാണ് നിങ്ങള് ഇടക്കിടെ സ്വയത്തില് ഇടിച്ചുറപ്പിക്കേണ്ടത്?

ഉത്തരം :-
ഞാന് ആത്മാവാണ്, ഞാന് പരമാത്മാ പിതാവില് നിന്നും സമ്പത്ത് നേടുകയാണ്. ആത്മാക്കള് കുട്ടികളാണ്, പരമാത്മാവാണ് അച്ഛന്. ഇപ്പോള് കുട്ടികളുടേയും അച്ഛന്റേയും മേള നടന്നിരിക്കുകയാണ്. ഈ കാര്യം ഇടക്കിടെ ഇടിച്ചിടിച്ച് ഉറപ്പിക്കൂ. എത്രയും ആത്മാഭിമാനിയായി മാറുന്നുവോ അത്രയും ദേഹാഭിമാനം വിട്ടുപോകും.

ഗീതം :-
ആരാണോ അച്ഛനോടൊപ്പം...............

ഓംശാന്തി.  
കുട്ടികള്ക്ക് അറിയാം നമ്മള് ബാബയുടെ കൂടെ ഇരിക്കുകയാണ്- ഇതാണ് വലുതിലും വലിയ ബാബ, എല്ലാവരുടേയും അച്ഛന്. അച്ഛന് വന്നിരിക്കുകയാണ്. അച്ഛനില് നിന്ന് എന്താണ് ലഭിക്കുന്നത്, ഈ ചോദ്യമേ ഉദിക്കുന്നില്ല. ബാബയില് നിന്ന് സമ്പത്ത് തന്നെയാണ് ലഭിക്കുന്നത്. ഇതാണ് എല്ലാവരുടേയും പരിധിയില്ലാത്ത അച്ഛന്, അച്ഛനിലൂടെ പരിധിയില്ലാത്ത സുഖവും, പരിധിയില്ലാത്ത സമ്പത്തും ലഭിക്കുന്നു. എന്നാല് അത് പരിധിയുള്ള സമ്പത്താണ്. ചിലരുടെ പക്കല് ആയിരവും ചിലരുടെ പക്കല് 5 ആയിരവും ഉണ്ടാകും. ചിലരുടെ അടുത്ത് 10-20-50 കോടികളുണ്ടാകും, 100 കോടികള് ഉണ്ടാകും. എന്നാല് അതെല്ലാം ലൗകിക അച്ഛന്മാരാണ് പിന്നെ പരിധിയുള്ള കുട്ടികളും. ഇവിടെ നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടാനായി വന്നിരിക്കുകയാണ്. ഹൃദയത്തില് ആഗ്രഹം ഉണ്ടാകുമല്ലോ. സ്ക്കൂളിലല്ലാതെ മറ്റൊരു സത്സംഗത്തിലും ഒരു ലക്ഷ്യവും ഉണ്ടാകില്ല. പറയും ശാന്തി ലഭിക്കണമെന്ന്, അത് ലഭിക്കുകയുമില്ല. ഇവിടെ നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് വന്നിരിക്കുന്നത് വിശ്വം, പുതിയ ലോകത്തിന്റെ അധികാരിയാകാനാണ്. ഇല്ലെങ്കില് പിന്നെ എന്തിനാണ് ഇവിടേയ്ക്ക് വന്നത്. കുട്ടികള് എത്ര വര്ദ്ധിച്ചുവരുന്നു! പറയുന്നു ബാബാ ഞങ്ങള് വിശ്വത്തിന്റെ അധികാരിയാവാന് വന്നിരിക്കുകയാണ്, പരിധിയുള്ള ഒരു കാര്യവുമില്ല. ബാബാ ഞങ്ങള് അങ്ങയില് നിന്നും പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടാന് വന്നതാണ്. കല്പ കല്പം നമ്മള് ബാബയില് നിന്നും സമ്പത്ത് നേടുന്നു പിന്നീട് മായയാകുന്ന പൂച്ച തട്ടിയെടുക്കുന്നു അതിനാല് ഇതിനെ ജയ പരാജയത്തിന്റെ കളി എന്നു പറയുന്നു. ബാബ ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. കുട്ടികളും നമ്പര്വൈസ് ആയാണ് മനസ്സിലാക്കുന്നത്, ഇത് ഏതെങ്കിലും സാധു സന്യാസിയല്ല. എങ്ങനെയാണോ നിങ്ങള്ക്ക് വസ്ത്രം ലഭിച്ചിരിക്കുന്നത് അതുപോലെ ഇവര്ക്കും ലഭിച്ചിട്ടുണ്ട്. ഇത് ബാബയാണല്ലോ. ചിലര് ചോദിക്കും ആരുടെ അടുത്തേയ്ക്കാണ് പോകുന്നത്? പറയും ഞങ്ങള് ബാപ്ദാദയുടെ അടുത്തേയ്ക്ക് പോവുകയാണ്. അപ്പോള് ഇത് കുടുംബമായി. എന്തിനാ പോകുന്നത്, എന്ത് നേടാനാണ് പോകുന്നത്? ഇത് മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഞങ്ങള് ബാപ്ദാദയുടെ അടുത്തേക്കാണ് പോകുന്നത്, സമ്പത്ത് അവരില് നിന്നാണ് ലഭിക്കുന്നത് എന്ന് അവര്ക്ക് പറയാന് പറ്റില്ല. മുത്തച്ഛന്റെ സമ്പത്തിന് എല്ലാവരും അവകാശികളാണ്. ശിവബാബയുടെ അവിനാശിയായ (ആത്മാക്കള്) കുട്ടികള് തന്നെയാണ്, പിന്നെ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാവുന്നതിനാല് ബാബയുടെ പേരക്കുട്ടികളുമാകുന്നു. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് ആത്മാക്കളാണ്. ഇത് പക്കയായി അറിയണം. നമ്മള് ആത്മാക്കള് പരമാത്മാവായ ബാബയില് നിന്നും സമ്പത്ത് നേടുന്നു. നമ്മള് ആത്മാക്കള് ഇപ്പോള് അച്ഛനെ കണ്ടുമുട്ടിയിരിക്കുന്നു. മുമ്പാണെങ്കില് ശരീരത്തിന്റെ ബോധമായിരുന്നു. ഇന്നയാള് ഇന്നപേരുള്ള ആളുടെ വസ്തു നേടുന്നു. ഇപ്പോഴാണെങ്കില് ആത്മാക്കളാണ്, പരമാത്മാവില് നിന്നും സമ്പത്ത് നേടുന്നു. ആത്മാക്കളാണ് കുട്ടികള്, പരമാത്മാവാണ് അച്ഛന്. അച്ഛന്റേയും മക്കളുടേയും മിലനം വളരെ അധികം കാലങ്ങള്ക്കുശേഷം നടക്കുകയാണ്. ഒരേയൊരു തവണ. ഭക്തിമാര്ഗ്ഗത്തില് പിന്നീട് അനേകം കൃത്രിമ മേളകള് നടക്കാറുണ്ട്. ഇതാണ് വളരെ വണ്ടര്ഫുള്ളായ മേള. ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു........ ആര്? നിങ്ങള് ആത്മാക്കള്. ഇതും നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ആത്മാക്കള് നമ്മുടെ മധുരമായ ശാന്തിയുടെ വീട്ടില് വസിക്കുന്നവരാണ്. ഇപ്പോള് ഇവിടെ പാര്ട്ട് അഭിനയിച്ച് അഭിനയിച്ച് ക്ഷീണിച്ചിരിക്കുന്നു. അതിനാല് സന്യാസി, ഗുരുക്കന്മാരുടെ അടുത്ത് ചെന്ന് ശാന്തി യാചിക്കുന്നു. അവര് വീട് ഉപേക്ഷിച്ച് കാട്ടിലേയ്ക്ക് പോയവരാണ് അതിനാല് അവരില് നിന്നും ശാന്തി ലഭിക്കും എന്ന് കരുതുന്നു. പക്ഷേ അങ്ങനെയല്ല. ഇപ്പോള് എല്ലാവരും നഗരത്തിലേയ്ക്ക് വന്നു. കാടുകളില് ഗുഹകള് ഒഴിഞ്ഞുകിടക്കുകയാണ്. ഗുരുവായി ഇരിക്കുകയാണ്. ഇല്ലെങ്കില് അവര്ക്ക് നിവൃത്തി മാര്ഗ്ഗത്തിലെ ജ്ഞാനം നല്കി പവിത്രത പഠിപ്പിക്കണം. ഇക്കാലത്താണെങ്കില് വിവാഹങ്ങള് നടത്തിക്കൊടുത്തുകൊണ്ടിരിക്കുന്നു.

നിങ്ങള് കുട്ടികളാണെങ്കില് തന്റെ യോഗബലത്തിലൂടെ തന്റെ കര്മ്മേന്ദ്രിയങ്ങളെ വശത്താക്കുന്നു. കര്മ്മേന്ദ്രിയങ്ങള് യോഗബലത്തിലൂടെ ശീതളമായി മാറും. കര്മ്മേന്ദ്രിയങ്ങളില് ചഞ്ചലത ഉണ്ടാകുമല്ലോ. ഇപ്പോള് കര്മ്മേന്ദ്രിയങ്ങള്ക്കുമേല് വിജയം നേടണം, ഒരു ചഞ്ചലതയും ഉണ്ടാകരുത്. യോഗബലമില്ലാതെ കര്മ്മേന്ദ്രിയങ്ങള് വശത്താവുക എന്നത് അസാധ്യമാണ്. ബാബ പറയുന്നു കര്മ്മേന്ദ്രിയങ്ങളുടെ ചഞ്ചലത യോഗബലത്തിലൂടെയേ ഇല്ലാതാവൂ. യോഗബലത്തിന് ശക്തിയുണ്ടല്ലോ. ഇതില് വളരെ അധികം പരിശ്രമമുണ്ട്. മുന്നോട്ട് പോകുമ്പോള് കര്മ്മേന്ദ്രിയങ്ങള്ക്ക് ചഞ്ചലതയുണ്ടാകില്ല. സത്യയുഗത്തില് മോശമായ ഒരു അസുഖവും ഉണ്ടാകില്ല. ഇവിടെ നിങ്ങള് കര്മ്മേന്ദ്രിയങ്ങളെ വശത്താക്കിയാല് പിന്നെ ഒരു മോശമായ കാര്യവും അവിടെയുണ്ടാകില്ല. പേരുതന്നെ സ്വര്ഗ്ഗം എന്നാണ്. അത് മറന്നുപോയതിനാല് ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നു. ഇന്നുവരേയ്ക്കും ക്ഷേത്രങ്ങള് നിര്മ്മിച്ചുകൊണ്ടിരിക്കുന്നു. അഥവാ ലക്ഷക്കണക്കിന് വര്ഷങ്ങളാണെങ്കില് പിന്നെ കാര്യങ്ങളൊന്നും ഓര്മ്മ വരില്ല. ഈ ക്ഷേത്രങ്ങളെല്ലാം എന്തിനാണ് നിര്മ്മിക്കുന്നത്? എങ്കില് അവിടെ കര്മ്മേന്ദ്രിയങ്ങള് ശീതളമായിരിക്കും. ഒരു ചഞ്ചലതയും ഉണ്ടാകില്ല. ശിവബാബയ്ക്കാണെങ്കില് കര്മ്മേന്ദ്രിയങ്ങള് ഇല്ല. ബാക്കി ആത്മാവില് ജ്ഞാനം മുഴുവന് ഉണ്ടല്ലോ. ബാബ തന്നെയാണ് ശാന്തിയുടെ സാഗരം, സുഖ സാഗരം. കര്മ്മേന്ദ്രിയങ്ങള് വശത്താക്കുക അസാധ്യമാണ് എന്ന് അവര് പറയുന്നു. ബാബ പറയുന്നു യോഗബലത്തിലൂടെ നിങ്ങള് കര്മ്മേന്ദ്രിയങ്ങളെ വശത്താക്കൂ. ബാബയുടെ ഓര്മ്മയില് ഇരിക്കൂ. ഒരു നിയമ വിരുദ്ധമായ കാര്യവും കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യരുത്. ഇങ്ങനെയുള്ള സ്നേഹിയായ അച്ഛനെ ഓര്മ്മിച്ച് ഓര്മ്മിച്ച് കണ്ണുകളില് പ്രേമത്തിന്റെ കണ്ണുനീര് വരണം. ആത്മാവ് പരമാത്മാവില് ലയിക്കുകയില്ല. ബാബ ഒരേയൊരു തവണയാണ് വരുന്നത്, ബാബ ശരീരം ലോണ് എടുക്കുകയാണ് അതിനാല് ഇങ്ങനെയുള്ള അച്ഛനുമൊത്ത് എത്ര സ്നേഹത്തോടെ നടക്കണം. ബാബയ്ക്ക് ഉത്സാഹം വന്നല്ലോ. ആഹാ! ബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു പിന്നെ ഈ ധനവും സമ്പത്തും എന്തിനാണ്, എല്ലാം ഉപേക്ഷിക്കൂ. ഭ്രാന്തനെപ്പോലെയായി. ഇദ്ദേഹത്തിന് പോയിപ്പോയി എന്തുപറ്റി എന്ന് എല്ലാവരും പറയാന് തുടങ്ങി. കച്ചവടം മുഴുവന് വിട്ടിട്ടുവന്നു. സന്തോഷത്തിന്റെ അതിര് കവിഞ്ഞു. സാക്ഷാത്ക്കാരം ലഭിക്കാന് തുടങ്ങി. രാജധാനി ലഭിക്കണം പക്ഷേ എങ്ങനെ ലഭിക്കും, എന്തുണ്ടാകും? ഇത് ഒന്നും അറിയില്ലായിരുന്നു. എന്തായാലും കിട്ടും, ആ സന്തോഷത്തില് എല്ലാം ഉപേക്ഷിച്ചു. പിന്നീട് പതുക്കെ പതുക്കെ ജ്ഞാനം ലഭിച്ചുകൊണ്ടിരുന്നു. നിങ്ങള് കുട്ടികള് ഇവിടെ സ്ക്കൂളിലേയ്ക്ക് വന്നിരിക്കുകയാണ്, പ്രധാന ലക്ഷ്യവും ഉണ്ടല്ലോ. ഇതാണ് രാജയോഗം. പരിധിയില്ലാത്ത അച്ഛനില് നിന്നും രാജധാനി നേടാന് വന്നിരിക്കുകയാണ്. ആരെയാണോ ഓര്മ്മിച്ചിരുന്നത,് ബാബാ വന്ന് ഞങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കി സുഖം നല്കൂ എന്ന് പറഞ്ഞത് അവരില് നിന്നാണ് നമ്മള് പഠിക്കുന്നത,് ഇത് കുട്ടികള്ക്ക് അറിയാം. പെണ്കുട്ടികള് പറയുന്നു എനിക്ക് കൃഷ്ണനെപ്പോലുള്ള കുഞ്ഞ് ജനിക്കണം. പക്ഷേ അത് വൈകുണ്ഠത്തിലല്ലേ ലഭിക്കുക. കൃഷ്ണന് വൈകുണ്ഠത്തിലേതാണ്, നിങ്ങള് കൃഷ്ണനെ ഊഞ്ഞാലാട്ടി ഉറക്കുന്നു എങ്കില് കൃഷ്ണനെപ്പോലുള്ള കുട്ടി നിങ്ങള്ക്ക് വൈകുണ്ഠത്തിലല്ലേ ലഭിക്കുക. ഇപ്പോള് നിങ്ങള് വൈകുണ്ഠത്തിന്റെ രാജ്യപദവി നേടാന് വന്നതാണ്. അവിടെ തീര്ച്ചയായും രാജകുമാരന്മാരും കുമാരിമാരും ഉണ്ടാകും. പവിത്രമായ കുട്ടിയെ ലഭിക്കും, ഈ ആഗ്രഹവും പൂര്ത്തിയാവും. രാജകുമാരന്മാരും കുമാരിമാരും ഇവിടെയുമുണ്ട് പക്ഷേ അവര് നരകവാസികളാണ്. നിങ്ങള് ആഗ്രഹിക്കുന്നത് സ്വര്ഗ്ഗവാസികളെയാണ്. പഠിപ്പ് വളരെ സഹജമാണ്. ബാബ പറയുന്നു നിങ്ങള് വളരെ അധികം ഭക്തി ചെയ്തിട്ടുണ്ട്, ക്ഷീണിതരായി. നിങ്ങള് എത്ര സന്തോഷത്തോടെ തീര്ത്ഥാടനങ്ങള് നടത്തിയിരുന്നു. അമര്നാഥിലേയ്ക്ക് പോകുന്നു, ശങ്കരന് പാര്വ്വതിയ്ക്ക് അമരകഥ കേള്പ്പിച്ചുകൊടുത്തു എന്നാണ് കരുതുന്നത്. അമരനാഥന്റെ സത്യമായ കഥ നിങ്ങള് ഇപ്പോഴാണ് കേള്ക്കുന്നത്. ഇത് ബാബയാണ് ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. നിങ്ങള് വന്നിരിക്കുന്നത് അച്ഛന്റെ അടുത്തേയ്ക്കാണ്. അറിയാം ഇത് ഭാഗ്യശാലീ രഥമാണ്, ഇവരില് നിന്നും ഇത് ലോണായി വാങ്ങിയിരിക്കുകയാണ്. നമ്മള് ശിവബാബയുടെ അടുത്തേയ്ക്കാണ് പോകുന്നത്, ബാബയുടെ ശ്രീമതം അനുസരിച്ചേ നടക്കൂ. എന്തു ചോദിക്കണമെങ്കിലും ബാബയോട് ചോദിക്കാന് സാധിക്കും. പറയുന്നു- ബാബാ ഞങ്ങള്ക്ക് പറയാന് പറ്റില്ല. ഇവിടെ നിങ്ങള് പുരുഷാര്ത്ഥം ചെയ്യൂ, ഇതില് ബാബയ്ക്ക് എന്തുചെയ്യാന് പറ്റും.

ബാബ നിങ്ങള് കുട്ടികള്ക്ക് ശ്രേഷ്ഠമായി മാറുന്നതിനുള്ള സഹജമായ വഴി പറഞ്ഞുതരുന്നു- ഒന്നാമത് കര്മ്മേന്ദ്രിയങ്ങളെ വശത്താക്കൂ, രണ്ടാമത് ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. ആരെങ്കിലും ദേഷ്യപ്പെടുകയാണെങ്കില് കേള്ക്കരുത്. ഒരു കാതുകൊണ്ട് കേട്ട് അടുത്തതിലൂടെ കളയൂ. മോശമായ ഇഷ്ടമല്ലാത്ത കാര്യങ്ങള് പറയുന്നത് കേള്ക്കരുത്. നോക്കൂ പതി ക്രോധിക്കുകയാണ്, ഉപദ്രവിക്കുകയാണ് എങ്കില് എന്തു ചെയ്യും? എപ്പോള് നോക്കിയാലും പതി ദേഷ്യപ്പെടുകയാണെങ്കില് അവര്ക്കുമേല് പുഷ്പങ്ങള് വര്ഷിക്കൂ. പുഞ്ചിരിച്ചുകൊണ്ടിരിക്കൂ. യുക്തികള് ഒരുപാടുണ്ട്. കാമത്താലും ക്രോധത്താലും ഉപദ്രവിക്കുന്നു. അബലകള് വിളിക്കുന്നു. ഒരു ദ്രൗപദിയല്ല, എല്ലാവരും ഉണ്ട്. ഇപ്പോള് ബാബ വന്നിരിക്കുന്നത് നഗ്നമാകുന്നതില് നിന്നും രക്ഷിക്കാനാണ്. ബാബ പറയുന്നു ഈ മൃത്യുലോകത്തില് ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഞാന് നിങ്ങള് കുട്ടികളെ ശാന്തിധാമത്തിലേയ്ക്ക് കൊണ്ടുപോകാനായി വന്നിരിക്കുകയാണ്. അവിടേയ്ക്ക് പതിത ആത്മാക്കള്ക്ക് പോകാന് കഴിയില്ല, അതിനാല് ഞാന് വന്ന് നിങ്ങള് എല്ലാവരേയും പാവനമാക്കി മാറ്റുന്നു. ആര്ക്ക് എന്ത് പാര്ട്ട് ലഭിച്ചിട്ടുണ്ടോ അത് പൂര്ത്തിയാക്കി എല്ലാവര്ക്കും ഇപ്പോള്തിരിച്ചുപോകണം. മുഴുവന് വൃക്ഷത്തിന്റേയും രഹസ്യം ബുദ്ധിയിലുണ്ട്. ബാക്കി വൃക്ഷത്തിലെ ഇലകളുടെ എണ്ണം ആര്ക്കെങ്കിലും എണ്ണാന് സാധിക്കുമോ. അതിനാല് ബാബയും മുഖ്യമായ കാര്യം, ബീജത്തേയും വൃക്ഷത്തേയും കുറിച്ച് മനസ്സിലാക്കിത്തരുന്നു. ബാക്കി മനുഷ്യര് അനേകമുണ്ട്. ഓരോരുത്തരുടേയും ഉള്ളിലെ കാര്യം അറിയുമോ. മനുഷ്യര് കരുതുന്നു ഭഗവാന് അന്തര്യാമിയാണ്, ഓരോരുത്തരുടേയും ഉള്ളിലെ കാര്യങ്ങള് അറിയാം. ഇതെല്ലാം അന്ധവിശ്വാസമാണ്.

ബാബ പറയുന്നു നിങ്ങള് എന്നെ വിളിച്ചിരുന്നു വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ, രാജയോഗം പഠിപ്പിക്കൂ എന്ന് പറഞ്ഞ്. ഇപ്പോള് നിങ്ങള് രാജയോഗം പഠിക്കുകയാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു. ബാബ ഈ മതം നല്കുന്നില്ലേ. ബാബയുടെ ശ്രീമതവും രീതികളും എല്ലാത്തില് നിന്നും വേറിട്ടതാണ്. മതം അര്ത്ഥം അഭിപ്രായം, ഇതിലൂടെയാണ് നിങ്ങളുടെ സദ്ഗതിയുണ്ടാകുന്നത്. ബാബ ഒരാള് തന്നെയാണ് നമ്മുടെ സദ്ഗതി ചെയ്യുന്നയാള്, രണ്ടാമത് ആരുമില്ല. ഈ സമയത്താണ് വിളിക്കുന്നത്. സത്യയുഗത്തില് വിളിക്കുന്നില്ല. ഇപ്പോഴാണ് പറയുന്നത് സര്വ്വരുടേയും സഗ്ദതി ദാതാവ് ഒരേയൊരു രാമനാണ്. എപ്പോഴാണോ മാല കറക്കുന്നത് അപ്പോള് ജപിച്ച് ജപിച്ച് പൂവിന്റെ ഭാഗമെത്തുപ്പോള് രാമാ എന്നു പറഞ്ഞ് അത് കണ്ണുകളില് വെയ്ക്കുന്നു. ജപിക്കേണ്ടത് ഒരു പൂവിനെയാണ്. ബാക്കിയുള്ളതെല്ലാം രാമന്റെ പവിത്ര രചനകളാണ്. മാലയെ നിങ്ങള് നന്നായി മനസ്സിലാക്കി. ആരാണോ ബാബയോടൊപ്പം സേവനം ചെയ്യുന്നത് അവരുടേതാണ് ഈ മാല. ശിവബാബയെ രചയിതാവ് എന്ന് പറയില്ല. രചയിതാവ് എന്ന് പറഞ്ഞാല് എപ്പോള് രചിച്ചു എന്ന ചോദ്യം വരും. പ്രജാപിതാ ബ്രഹ്മാവ് ഇപ്പോള് സംഗമത്തിലാണല്ലോ ബ്രാഹ്മണരെ രചിക്കുന്നത്. ശിവബാബയുടെ രചന അനാദിയാണ്. കേവലം പതിതത്തില് നിന്നും പാവനമാക്കി മാറ്റാനാണ് ബാബ വരുന്നത്. ഇപ്പോഴുള്ളത് പഴയ സൃഷ്ടിയാണ്. പുതിയതില് ദേവതകളാണ് വസിക്കുന്നത്. ഇപ്പോള് ആര് ശൂദ്രരെ ദേവതയാക്കി മാറ്റും. ഇപ്പോള് നിങ്ങള് വീണ്ടും ആയി മാറുകയാണ്. അറിയാം ബാബ നമ്മെ ശൂദ്രനില് നിന്നും ബ്രാഹ്മണനും, ബ്രാഹ്മണനില് നിന്നും ദേവതയുമാക്കി മാറ്റുന്നു. ഇപ്പോള് നിങ്ങള് ദേവതയായി മാറാനായി ബ്രാഹ്മണനായി മാറിയിരിക്കുന്നു. മനുഷ്യ സൃഷ്ടി രചിക്കുന്നത് ബ്രഹ്മാവാണ്, അദ്ദേഹമാണ് മനുഷ്യരുടെ തലവന്. ബാക്കി ആത്മാക്കളുടെ അവിനാശിയായ അച്ഛന് ശിവന് തന്നെയാണ്. ഈ മുഴുവന് പുതിയ കാര്യങ്ങളും നിങ്ങള് കേള്ക്കുന്നു. ആരാണോ ബുദ്ധിവാന്മാര് അവര് നല്ലരീതിയില് ധാരണ ചെയ്യും. പതുക്കെ പതുക്കെ നിങ്ങളുടെ വൃദ്ധിയുണ്ടാകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഓര്മ്മ വന്നു, നമ്മള് യഥാര്ത്ഥത്തില് ദേവതകളായിരുന്നു പിന്നീട് എങ്ങനെയാണ് 84 ജന്മങ്ങള് എടുത്തത്. എല്ലാ രഹസ്യങ്ങളും നിങ്ങള്ക്ക് അറിയാം. കൂടുതല് കാര്യങ്ങളിലേയ്ക്ക് പോകേണ്ട ആവശ്യമേയില്ല.

ബാബയില് നിന്നും പൂര്ണ്ണ സമ്പത്ത് നേടുന്നതിനുള്ള മുഖ്യമായ കാര്യം ബാബ പറയുന്നു- ഒന്നാമത് എന്നെ ഓര്മ്മിക്കു, രണ്ടാമത് പവിത്രമായി മാറൂ. സ്വദര്ശന ചക്രധാരിയായി മാറൂ പിന്നെ തനിക്കു സമാനമാക്കി മറ്റുള്ളവരെ മാറ്റു. എത്ര സഹജമാണ്. പക്ഷേ ഓര്മ്മ നില്ക്കുന്നില്ല. ജ്ഞാനം വളരെ സഹജമാണ്. ഇപ്പോള് പഴയ ലോകം അവസാനിക്കണം. പിന്നീട് സത്യയുഗത്തില് പുതിയ ലോകത്തില് ദേവീ ദേവതകള് രാജ്യം ഭരിക്കും. ഈ ലോകത്തില് പഴയതിലും പഴയത് ഈ ദേവീ ദേവതകളുടെ ചിത്രങ്ങള് അഥവാ ക്ഷേത്രങ്ങളാണ്. നിങ്ങള് പറയും നാം പഴയതിലും പഴയ വിശ്വത്തിന്റെ മഹാരാജാവും മഹാറാണിയുമായിരുന്നു. ശരീരം നശിച്ചുപോകും. ബാക്കി ചിത്രങ്ങള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള് ഇത് ആര്ക്കെങ്കിലും അറിയുമോ, രാജ്യം ഭരിച്ച ഈ ലക്ഷ്മീ നാരായണന് എവിടെപ്പോയെന്ന്. എങ്ങനെയാണ് രാജ്യം നേടിയത്? ബിര്ള ഇത്രയും ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു പക്ഷേ ഒന്നും അറിയില്ല. പൈസ ലഭിക്കുന്നു നിര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഇത് ദേവതകളുടെ കൃപയാണ് എന്ന് കരുതുന്നു. ഒരു ശിവന്റെ പൂജയാണ് അവ്യഭിചാരി ഭക്തി. ജ്ഞാനം നല്കുന്നയാള് ജ്ഞാനസാഗരനാണ്, ബാക്കിയെല്ലാം ഭക്തിമാര്ഗ്ഗമാണ്. ജ്ഞാനത്തിലൂടെ അരകല്പത്തിലേയ്ക്ക് സദ്ഗതിയുണ്ടാകുന്നു പിന്നെ ഭക്തിയുടെ ആവശ്യം ഉണ്ടാകില്ല. ജ്ഞാനം, ഭക്തി, വൈരാഗ്യം. ഇപ്പോള് ഭക്തിയോട്, പഴയ ലോകത്തോട് വൈരാഗ്യമാണ്. പഴയത് ഇപ്പോള് അവസാനിക്കണം, ഇതില് എന്ത് ആസക്തി വെയ്ക്കാനാണ്. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, നമ്മള് വീട്ടിലേയ്ക്കാണ് പോകുന്നത്. ആ സന്തോഷം ഉണ്ടാകണം. ചിലര് കരുതുന്നു മോക്ഷം നേടുന്നത് നല്ലതാണ് പിന്നെ വരേണ്ടതില്ലല്ലോ. ആത്മാവ് കുമിളയാണ് അത് സാഗരത്തില് ലയിക്കും. ഇതെല്ലാം പുകഴ്ത്തല് മാത്രമാണ്. അഭിനേതാവ് തീര്ച്ചയായും അഭിനയിക്കും. ആരാണോ വീട്ടില്ത്തന്നെയിരിക്കുന്നത് അവര് അഭിനേതാവാണോ. മോക്ഷം ലഭിക്കുകയില്ല. ഈ ഡ്രാമ അനാദിയായി ഉണ്ടാക്കപ്പെട്ടതാണ്. ഇവിടെ നിങ്ങള്ക്ക് എത്ര ജ്ഞാനം ലഭിക്കുന്നു. മനുഷ്യരുടെ ബുദ്ധിയിലാണെങ്കില് ഒന്നുമില്ല. നിങ്ങളുടെ പാര്ട്ടുതന്നെ ബാബയില് നിന്നും ജ്ഞാനം എടുക്കുക, സമ്പത്ത് എടുക്കുക എന്നതാണ്. നിങ്ങള് ഡ്രാമയില് ബന്ധിതരാണ്. പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യും. ഡ്രാമയില് ഉണ്ടെങ്കില് ലഭിക്കും, ഇങ്ങനെയല്ല. എങ്കില് പിന്നെ ഇരുന്നുപോകും. പക്ഷേ കര്മ്മമില്ലാതെ ആര്ക്കും ഇരിക്കാന് കഴിയില്ല. കര്മ്മസന്യാസം എന്നത് സാധ്യമേയല്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) യോഗബലത്തിന്റെ ശക്തികൊണ്ട് തന്റെ കര്മ്മേന്ദ്രിയങ്ങളെ ശീതളമാക്കി മാറ്റണം. നിയന്ത്രണത്തില് വെയ്ക്കണം. ആസുരീയ കാര്യങ്ങള് കേള്ക്കരുത്, കേള്പ്പിക്കരുത്. ഇഷ്ടമല്ലാത്ത കാര്യങ്ങള് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയണം.

2) ബാബയില് നിന്നും മുഴുവന് സമ്പത്തും നേടുന്നതിനായി സ്വദര്ശന ചക്രധാരിയായി മാറണം, പവിത്രമായി മാറി തനിക്കു സമാനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം.

വരദാനം :-
മുരളിയാകുന്ന ഉപകരണത്തിലൂടെ മായയെ കീഴടക്കുന്ന മുരളീധരനായി ഭവിക്കട്ടെ.

മുരളി വളരെ കേട്ടതാണ്, ഇപ്പോള് അങ്ങനെയുള്ള മുരളീധരനാകൂ അതിലൂടെ മായ മുരളിക്ക് മുമ്പാകെ കീഴടങ്ങണം. മുരളിയാകുന്ന രഹസ്യമായ ഉപകരണം സദാ വായിക്കുകയാണെങ്കില് മായ സദാ കാലത്തേക്ക് സറണ്ടറാകും. മായയുടെ മുഖ്യസ്വരൂപം കാരണത്തിന്റെ രൂപത്തിലാണ് വരുന്നത്. എപ്പോള് മരളിയിലൂടെ കാരണത്തിന്റെ നിവാരണം ലഭിക്കുന്നുവോ അപ്പോള് മായ സദാ കാലത്തേക്ക് സമാപ്തമാകും. കാരണം അവസാനിച്ചു അര്ത്ഥം മായ അവസാനിച്ചു.

സ്ലോഗന് :-
അനുഭവീ സ്വരൂപമാകൂ എങ്കില് മുഖത്ത് സന്തോഷത്തിന്റെ തിളക്കം കാണപ്പെടും.

അവ്യക്ത സൂചനകള്:- ആത്മീയ രാജകീയതയുടെയും പവിത്രതയുടെയും വ്യക്തിത്വം ധാരണ ചെയ്യൂ.

സംഗമയുഗീ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷത പവിത്രതയാണ്. കുടുംബ ജീവിതത്തിലിരുന്നുകൊണ്ടും അപവിത്രതയില് നിന്നും മാറിയിരിക്കുക, സ്വപ്നത്തില് പോലും അപവിത്രതയുടെ സങ്കല്പത്തില് നിന്ന് മുക്തമായിരിക്കുക- ഇത് തന്നെയാണ് വിശ്വത്തെ വെല്ലുവിളിക്കുന്നതിനുള്ള മാര്ഗ്ഗം, ഇത് തന്നെയാണ് താങ്കള് ബ്രാഹ്മണരുടെ രാജകീയതയും വ്യക്തിത്വവും.