01.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബയുടെ ശ്രീമതമാണ് - ഈ പഴയ ലോകത്തിൽ നിന്നും തന്റെ മുഖത്തെ തിരിക്കണം, ജീവൻമുക്തിക്കു വേണ്ടി തന്റെ സ്വഭാവത്തെ ദൈവീകമാക്കി മാറ്റൂ.

ചോദ്യം :-
ഏതൊരു സ്വഭാവമാണ് ബാബക്കല്ലാതെ വേറെയാർക്കും അഭ്യസിപ്പിക്കാൻ സാധിക്കാത്തത്?

ഉത്തരം :-
പവിത്രമായിരിക്കണം ഒപ്പം മറ്റുള്ളവരെ പവിത്രമാക്കി മാറ്റണം - ഇതാണ് ഏറ്റവും വലിയ ദൈവീക സ്വഭാവം. നിങ്ങൾ ഗൃഹസ്ഥത്തിൽ കഴിഞ്ഞും പവിത്രമായി ജീവിക്കൂ, ഈ പഠിപ്പ് ഒരു ബാബയാണ് നൽകുന്നത്, മറ്റുള്ളവർക്ക് നൽകാൻ കഴിയില്ല. നിങ്ങളുടേത് പരിധിയില്ലാത്ത സന്യാസമാണ്. നിങ്ങൾ ഈ പഴയ ലോകത്തെ തന്നെ ബുദ്ധിയിൽ നിന്നും മറക്കുകയാണ്. നിങ്ങൾക്കറിയാം പവിത്രതയുടെ ധാരണ ചെയ്യുന്നതിലൂടെ മറ്റു പെരുമാറ്റരീതികളെല്ലാം സ്വതവേ വന്നു ചേരും.

ഗീതം :-
ഇന്ന് അന്ധകാരത്തിലാണ് മനുഷ്യൻ............

ഓംശാന്തി.  
കുട്ടികൾ ഗീതത്തിന്റെ ഈ വരി കേട്ടുവോ. ഒരു ഭാഗത്ത് മുഴുവൻ ലോകവും ഭക്തി മാർഗ്ഗത്തിലാണ് അതോടൊപ്പം നിങ്ങൾ കുട്ടികൾ മറ്റൊരു ഭാഗത്ത് ജ്ഞാനമാർഗ്ഗത്തിലും. അവർ ഭക്തിയുടെ ഏണിപ്പടി കയറിക്കൊണ്ടിരിക്കുന്നു എന്നാൽ നിങ്ങൾ ജ്ഞാനത്തിന്റെ ഏണിപ്പടിയാണ് കയറി ക്കൊണ്ടിരിക്കുന്നത്. ഭക്തിയുടെ ഏണിപ്പടി ഇറങ്ങുകയാണ്. കുട്ടികൾക്കറിയാം - അരകൽപം ഭക്തിയുടെ ഏണിപ്പടി കയറുകയായിരുന്നു. ആദ്യം അവ്യഭിചാരി(ഒന്നിൽ മാത്രം) ഭക്തിയായിരുന്നു, പിന്നീട് അത് വ്യഭിചാരി ഭക്തിയായിത്തീർന്നു. തീർത്തും അന്ധവിശ്വാസത്തിലേക്ക് വന്നിരിക്കുകയാണ്. ഒന്നും മനസ്സിലാക്കുന്നില്ല. ഞങ്ങൾ ഇരുട്ടിലാണ് എന്നും പാടുന്നുണ്ട്. സത്ഗുരുവില്ലാത്തതുകൊണ്ടാണ് അജ്ഞാന അന്ധകാരത്തിൽ ജീവിക്കേണ്ടി വരുന്നത്. ഇവിടെയാണെങ്കിൽ ധാരാളം ഗുരുക്കൻമാരുണ്ട്. അപ്പോൾ സത്യമായ ഗുരു ആരാണ്? സന്യാസിമാർ, ഗുരുക്കൻമാർ, മഹാത്മാക്കൾ, ഭക്തർ എല്ലാവരും സാധന ചെയ്യുകയാണ് അഥവാ ഭഗവാനെ ഓർമ്മിക്കുന്നുണ്ട്. ശാസ്ത്രങ്ങളും വേദങ്ങളും ഉപനിഷത്തുകളുമെല്ലാം പഠിക്കുന്നുണ്ട് എന്നിട്ടും , എപ്പോഴാണോ ഭഗവാൻ വരുന്നത് അപ്പോൾ ഞങ്ങൾക്ക് സദ്ഗതി പ്രാപ്തമാകും എന്നാണ് പറയുന്നത്. സദ്ഗതിദാതാവിനെയാണ് പതീതപാവനൻ എന്നും പറയുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഘോരമായ അന്ധകാരത്തിലല്ല. നിങ്ങൾ ജ്ഞാനത്തിന്റെ പ്രകാശത്തിൽ എത്തിക്കഴിഞ്ഞു. പതീത പാവനനായ ബാബയെ നിങ്ങൾക്കറിയാം അതോടൊപ്പം ബാബയെ ഓർമ്മിക്കുന്നുമുണ്ട്. ഓരോ കുട്ടിയും എത്രത്തോളം ബാബയെ ഓർമ്മിക്കുന്നോ ഒപ്പം ജ്ഞാനത്തിന്റെ ധാരണ ചെയ്യുന്നുവോ അത്രയും അവരുടെ അജ്ഞാനാന്ധകാരം ഇല്ലാതാകും. ഇപ്പോൾ ബാബക്കുമാത്രമേ നിങ്ങളെ പ്രകാശത്തിലേക്ക് കൊണ്ടു പോകാൻ സാധിക്കുകയുള്ളു. ജ്ഞാനത്തിന്റെ അഞ്ജനം സദ്ഗുരു നൽകി......എന്നാൽ അത് കണ്ണിൽ എഴുതുന്ന (കൺമഷി)യുടെ സുറുമയുടെ കാര്യമല്ല. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ജ്ഞാനത്തോടൊപ്പം യോഗവും ഉണ്ടാകും. തീർച്ചയായും ആരാണോ ഭക്തിയെല്ലാം ചെയ്യാൻ അഭ്യസിപ്പിക്കുന്നത്, അവരുമായും യോഗം വെക്കുമല്ലോ. ഇപ്പോൾ നിരാകാരനായ പരംപിതാ പരമാത്മാവിന്റെ കൂടെയാണ് നിങ്ങൾ കുട്ടികൾ ബുദ്ധിയോഗം വെച്ചിട്ടുള്ളത്. നിങ്ങളിലും നമ്പർവൈസായിട്ടാണ് ഉള്ളത്. നിങ്ങൾ കുട്ടികൾക്കല്ലാതെ വേറെ ആർക്കും സർവ്വശക്തിവാനായ പരംപിതാ പരമാത്മാവിന്റെ കൂടെ ബുദ്ധിയോഗമില്ല. നിങ്ങൾക്ക് ബാബയുടെ കൂടെയും, മുക്തി, ജീവൻമുക്തിധാമത്തിന്റെയും യോഗം വെക്കണം. ജീവന്മുക്തിക്കു വേണ്ടി വളരെ നല്ല ദൈവീക സ്വഭാവങ്ങൾ ഉണ്ടായിരിക്കണം. ഈ സമയത്ത് എല്ലാവരും ആസുരീയ സ്വഭാവമുള്ളവരാണ്. പരമപിതാ പരമാത്മാവിന്റെയും ഗുണങ്ങളെയാണല്ലോ പാടാറുള്ളത്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്, സത്യമാണ്, ചൈതന്യമാണ്, ആനന്ദത്തിന്റെ സാഗരമാണ്, ജ്ഞാന സാഗരമാണ്. ബാബ സദാ പവിത്രതയുടെ സാഗരമാണ്. ബാബയുടെ ഈ പദവി അവിനാശിയാണ് എന്നാൽ അവിനാശിയായി ഈ പദവി മനുഷ്യന് പ്രാപ്തമാകില്ല. നിങ്ങളും ഇപ്പോൾ ജ്ഞാന സാഗരവും, പവിത്രതയുടെ സാഗരവുമായി മാറുന്നുണ്ട് പക്ഷെ ഇതിലും പരിധിയുള്ളവരായി മാറുന്നു. ബാബ പറയുകയാണ് - ഞാൻ പരിധിയില്ലാത്തതാണ്. നിങ്ങളെ പരിധിയില്ലാത്തതാക്കി മാറ്റാൻ സാധിക്കുകയില്ല. ഇല്ലെങ്കിൽ ഈ സൃഷ്ടിയുടെ കളി എങ്ങനെ നടക്കും? 84 ജന്മങ്ങൾ എങ്ങനെ അനുഭവിക്കും? നിങ്ങൾക്ക് സദാ കാലത്തേക്കായി അഥവാ പരിധിയില്ലാത്തതാകാൻ സാധിക്കുകയില്ല. നിങ്ങളെ പരിധിയുള്ള, അർത്ഥം 21 ജന്മങ്ങളിലേക്ക് ആക്കി തീർക്കുന്നു. 21 കുലം എന്നെല്ലാം എഴുതപ്പെട്ടിട്ടുണ്ട്. നിങ്ങൾ എന്നന്നേക്കുമായി എല്ലാത്തിലും പരിധിയില്ലാത്തവരായി മാറില്ല, ഇങ്ങനെ ഡ്രാമയിൽ നിയമമില്ല. എന്നാൽ ബാബയാണെങ്കിൽ സദാ പാവനമാണ്. ബാബ പരംധാമത്തിലാണ് വസിക്കുന്നത്. എന്റെ പക്കൽ ജ്ഞാനം, പവിത്രത എല്ലാമുണ്ട്. നിങ്ങൾ മറന്നുപോവുകയാണ് അതായത് ഈ സമയത്ത് ബാബ വന്ന് കുട്ടികളെ ഘോരമായ അന്ധകാരത്തിൽ നിന്നും മാറ്റി ജ്ഞാന-യോഗത്തിലൂടെ പവിത്രമാക്കി മാറ്റുകയാണ്, അല്ലാതെ വേറെയാർക്കും തന്നെ ഞാൻ പരംധാമത്തിൽ നിന്നാണ് വന്നിരിക്കുന്നത്, അതിനാൽ എന്നെ ഓർമ്മിക്കൂ എന്നൊന്നും പറയാൻ കഴിയുകയില്ല. ബാബ പറയുകയാണ്, എന്റെ മഹാവാക്യങ്ങളെ ആർക്കും കോപ്പി ചെയ്യാൻ സാധിക്കില്ല. 21 ജന്മങ്ങളിലേക്ക് നിങ്ങൾ കുട്ടികളെ രാജാക്കന്മാരുടേയും രാജാവാക്കുന്നതിനാണ് ബാബ വന്നിരിക്കുന്നത്. അപ്പോൾ രാജാക്കന്മാരുടേയും രാജാവാകണമല്ലോ. എന്നാൽ കൽപം മുമ്പ് ആരാണോ രാജാവായിട്ടുള്ളത് അവരാണ് ആയിത്തീരുക.

നിങ്ങൾക്കറിയാം- എത്ര കുട്ടികളാണ് പവിത്രരാകുന്നത്, എത്ര പേരാണ് അജാമിലനെ പോലെ പാപിയാകുന്നതും. എത്ര അശുദ്ധവും അഴുക്ക് നിറഞ്ഞവരുമായിത്തീരുന്നു. ബാബക്ക് വന്ന് അഴുക്ക് നിറഞ്ഞ വസ്ത്രങ്ങളെ (ആത്മാക്കളെ) ശുദ്ധമാക്കേണ്ടി വരുന്നു. ആത്മാവിലാണ് അഴുക്ക് നിറഞ്ഞത്. ആത്മാക്കൾക്ക് മനസ്സിലാക്കിത്തരികയാണ് നിങ്ങളെ മായ എത്ര അഴുക്ക് നിറഞ്ഞവരാക്കി, കേവലം ഈ ഒരു ജന്മത്തിന്റെ കാര്യമല്ല. ഇത് ജന്മജന്മാന്തരങ്ങളുടെ കാര്യമാണ്, ആത്മാവിനെ ശുദ്ധമാക്കുന്നതിന് ലക്ഷ്യമാകുന്ന സോപ്പ് ബാബ നൽകിയിരിക്കുന്നു. എത്രത്തോളം നിങ്ങൾ ബാബയെ ഓർമ്മിക്കുന്നുവോ അത്രയും അണഞ്ഞ് പോയ ആത്മദീപം യോഗത്തിലൂടെ പ്രകാശിക്കാൻ തുടങ്ങും. സ്മൃതി ഉണർത്തി ത്തരികയാണ്- നിങ്ങളെ ഞാൻ സ്വർഗ്ഗത്തിലേക്ക് അയച്ചിരുന്നു പിന്നെ മായയാണ് നിങ്ങളെ അഴുക്കുള്ളവരാക്കി മാറ്റിയത്. ഇപ്പോൾ വീണ്ടും ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്നതിന് വന്നിരിക്കുകയാണ്. ഞാൻ ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ പഠിപ്പ് നൽകുകയാണ്. ആത്മാവിനോടാണ് സംസാരിക്കുന്നത്, അല്ലയോ കുട്ടികളേ, ലൗകിക അച്ഛനെ മറന്നുകൊള്ളൂ. ദേഹസഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളേയും മറന്ന് അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ ശുദ്ധരാകും. നിങ്ങൾക്ക് ഭാവിയിൽ പുതിയ ശരീരവും കിട്ടും. പിന്നീട് എല്ലാ തത്വങ്ങളും പുതിയതും സതോപ്രധാനവുമാകും. ബാബ പറയുകയാണ് - ഇപ്പോൾ ഈ പഴയ ലോകത്തെ മറക്കൂ, എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ എന്റെയടുത്ത് എത്തിച്ചേരും പിന്നീട് സ്വർഗ്ഗത്തിലേക്കും പോകും. ഇത് പഴയ ലോകമാണ്. ഇവിടെ എന്തെങ്കിലും സാധനങ്ങൾ ഉണ്ടാക്കിയാൽ അതിന് പുതിയ പേര് കൊടുക്കാറുണ്ടല്ലോ. ഏതുപോലെയാണോ പുതിയ ഡൽഹി, പഴയ ഡൽഹി എന്നെല്ലാം പറയുന്നത്. പക്ഷെ ലോകം പഴയതാണല്ലോ. ഇപ്പോൾ ഈ പഴയ ലോകത്തിൽ നിന്നും നിങ്ങൾ കുട്ടികളുടെ ബുദ്ധിയോഗം പൂർണ്ണമായും മാറിയിരിക്കണം. നമ്മൾ ആത്മാക്കൾ മധുരമായ വീട്ടിലേതാണ് അഥവാ നിർവ്വാണധാമത്തിലേതാണ്, നമുക്ക് അവിടേക്ക് പോകണം. സ്വയത്തെ ആത്മാവാണെന്ന് ഉറപ്പിക്കണം. ബാബ പറയുകയാണ് - എന്നെ ഓർമ്മിക്കൂ എങ്കിൽ അന്തിമ സമയത്ത് സദ്ഗതിയുണ്ടാകും. മനുഷ്യരാണെങ്കിൽ അനേകരെ ഓർമ്മിക്കുന്നുണ്ട്. ചിലർ ഏതെങ്കിലും ഗുരുവിനെ, ചിലർ കൃഷ്ണനെ. കൃഷ്ണൻ എവിടെ പോയിട്ടുണ്ടാകും? ഇത് ആർക്കും അറിയില്ല. മനുഷ്യർ ഇത് മനസ്സിലാക്കുന്നില്ല - പുനർജന്മത്തിലേക്ക് എല്ലാവർക്കും വരുക തന്നെ വേണം. സൃഷ്ടിയുടെ ആരംഭം മുതൽ ഈ ആചാരവും രീതിയും നടക്കുന്നുണ്ട്. സത്യയുഗത്തിന്റെ ആരംഭത്തിൽ ദേവി-ദേവതകളായിരുന്നു, തീർച്ചയായും പുനർജന്മം അവിടെ നിന്നായിരിക്കും ആരംഭിച്ചത്. ആദ്യമാദ്യത്തെ പവിത്രമായ മനുഷ്യൻ ശ്രീകൃഷ്ണനാണ്, കൃഷ്ണന്റെ മഹിമയാണ് കൂടുതൽ. ലക്ഷ്മീ-നാരായണനു പോലും ഇത്രയും മഹിമ ഉണ്ടാകില്ല എന്തുകൊണ്ടെന്നാൽ കുട്ടികൾ പവിത്രവും സതോപ്രധാനവുമായിരിക്കും അതുകൊണ്ടാണ് കുട്ടികളുടെ ഇത്രയും മഹിമ പാടുന്നത്. വളരെയധികം മഹിമ കൃഷ്ണന് നൽകുന്നുണ്ട്. പക്ഷെ കൃഷ്ണപുരി എവിടെയാണ് എന്നത് ആർക്കും അറിയില്ല. സത്യയുഗത്തെയാണ് വൈകുണ്ഠം എന്ന് പറയുന്നത് പിന്നെ കൃഷ്ണനെ ദ്വാപരത്തിലാണ് എന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്നതാണ് അറിയാത്തത്. ഒരേ വസ്തു മറ്റൊരു പേരിലോ രൂപത്തിലോ ദേശത്തിലോ വരില്ല. അതേ നാമത്തിലും രൂപത്തിലും മറ്റൊരു ജന്മത്തിലും വരില്ല. കൃഷ്ണൻ സത്യയുഗത്തിലാണ് ഉണ്ടായിരുന്നത്. നിങ്ങൾക്കറിയാം, ആ ജഗദംബയും ജഗത്പിതാവും തന്നെയാണ് ലക്ഷ്മീ-നാരായണനായിത്തീരുന്നത്. സത്യയുഗത്തെയാണ് കൃഷ്ണപുരി എന്ന് പറയുന്നത്. ഇപ്പോൾ കംസപുരിയാണ്. ഇവിടെയുള്ളത് എല്ലാം ആസുരീയ പേരുകളാണ്. അവിടെ ഉണ്ടായിരുന്നത് ദൈവീക സമ്പ്രദായമാണ്, ഇവിടെയുള്ളത് ആസുരീയ സമ്പ്രദായമാണ്. ബാബയിരുന്ന് സംഗമത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ്, ബാബയാണ് രചയിതാവ്. ബാബയെയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപൻ എന്ന് പറയുന്നത്. അപ്പോൾ തീർച്ചയായും പുതിയ മനുഷ്യ സൃഷ്ടിയെ രചിച്ചിട്ടുണ്ടാകും. നിങ്ങൾ പാടുന്നുമുണ്ട്- ബാബാ അങ്ങ് പതീതപാവനനാണ്. ഈ പതീതസൃഷ്ടിയിലേക്ക് വന്ന് പാവനമാക്കൂ. പാവനമായ സൃഷ്ടിയെ രചിച്ച് ഈ പതീതമായ സൃഷ്ടിയുടെ വിനാശം ചെയ്യൂ എന്നെല്ലാം പറയുന്നുണ്ട്. ഈ കാര്യങ്ങളെ വേറെയാരും മനസ്സിലാക്കുന്നില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ ബാബയുടെ കൂടെയാണ് യോഗം വെച്ചിരിക്കുന്നത്. നിങ്ങൾ കാണുന്നുണ്ട് ബാബ അഴുക്ക് പിടിച്ച വസ്ത്രങ്ങളെ വൃത്തിയാക്കുകയാണ്. ചിലത് പൊട്ടിപ്പോകുന്നുണ്ട്, ചിലത് കേടു വന്നും പോകുന്നുണ്ട്. ചിലർ വളരെ അഴുക്ക് നിറഞ്ഞതും, അജാമിലനെപ്പോലെയുള്ള പാപിയായിരിക്കും, അവർക്ക് തീർത്തും ധാരണയുണ്ടാകില്ല. ബാബ എത്ര നല്ല കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. മധുരമായ ഓമനകളായ കുട്ടികളേ - ഏറ്റവും പ്രിയപ്പെട്ട അച്ഛനായ എന്നെ ഓർമ്മിക്കൂ. ഏറ്റവും പ്രിയപ്പെട്ട സുഖധാമത്തേയും ഓർമ്മിക്കൂ. ഇതും ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞത്. ലോകത്തിലാർക്കും ഇത് അറിയില്ല. ഇപ്പോഴാണെങ്കിൽ വളരെയധികം ദു:ഖം നിറഞ്ഞ ലോകമാണ്. മനുഷ്യർ അയ്യോ അയ്യോ എന്ന് നിലവിളിക്കുകയാണ്, പരസ്പരം വഴക്ക് കൂടുന്നു. പിന്നെ ഭഗവാനേ രക്ഷിക്കണേ... എന്നും പറയുന്നു, ഇത് തീർച്ചയായും വായിൽ നിന്നും വരുമല്ലോ. ബാബ മുക്തിദാതാവാണ്.

നിങ്ങൾക്കറിയാം - ബാബ വന്നിരിക്കുകയാണ് എല്ലാവരേയും പ്രത്യേകിച്ച് നിങ്ങൾ കുട്ടികളെ സുഖധാമത്തിലേക്ക് കൊണ്ടു പോകുന്നതിന്. ഈ ലഹരിയുടെ കാര്യത്തിൽ നിങ്ങൾ കുട്ടികളും നമ്പർവാറാണ്. ഈ പഠിപ്പ് ചെറുതൊന്നുമല്ല, ആരെയാണ് പഠിപ്പിക്കുന്നത് എന്ന് നോക്കൂ. അജാമിലനെപ്പോലെയുള്ള പാപാത്മാക്കൾക്ക് പഠിപ്പ് നൽകി അവരെ സ്വർഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റും. എല്ലാവരും തമോപ്രധാനമാണ്, അവരെ സതോപ്രധാനമായ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകണം. കുട്ടികൾക്ക് വീണ്ടും വീണ്ടും മനസ്സിലാക്കിത്തരികയാണ് ഇവിടെ നിങ്ങൾക്ക് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. ഇവിടെ നിങ്ങളുടെ ബുദ്ധിയിൽ ലക്ഷ്യമുണ്ട്. ഈ പവിത്രതയുടെ അച്ചടക്കം വേറെയാർക്കും പഠിപ്പിക്കാൻ സാധിക്കില്ല. സന്യാസിമാർ വീട് ഉപേക്ഷിക്കാനാണ് പഠിപ്പിക്കുക. ഇവിടെ ബാബ പറയുകയാണ് - നിങ്ങൾ വീടൊന്നും ഉപേക്ഷിക്കേണ്ട. നിങ്ങൾ ഈ പഴയ ലോകത്തെ ഉപേക്ഷിക്കണം. അതാണെങ്കിൽ പരിധിയുള്ള സന്യാസമാണ്, ഇതാണ് പരിധിയില്ലാത്ത സന്യാസമാണ്. സന്യാസിമാർക്ക് പോലും എത്ര ആദരവാണ് പ്രാപ്തമാകുന്നത്. സന്യാസിമാർ സർക്കാറിന് പോലും നിർദേശങ്ങൾ കൊടുക്കാറുണ്ട്. മുന്നോട്ട് പോകവേ ഈ സന്യാസിമാരും നിങ്ങൾ മാതാക്കളുടെ പാദങ്ങളിൽ വീഴും. മാതാക്കളില്ലെങ്കിൽ അവരുടെ ഉന്നതി നടക്കില്ല എന്തുകൊണ്ടെന്നാൽ നിങ്ങളാണ് ജ്ഞാനം കൊടുക്കുന്നത്. ബാക്കി കാലിൽ വീഴേണ്ട കാര്യമൊന്നും ഇവിടെയില്ല. അതെ, ആരെങ്കിലും നമസ്ക്കാരം അഥവാ രാമ-രാമ എന്ന് പറയുകയാണെങ്കിൽ തിരിച്ച് അവരോടും പറയേണ്ടി വരും. ബാബയും പറയുന്നുണ്ട്, കുട്ടികളേ നമസ്തെ. ഞാൻ നിങ്ങൾ കുട്ടികളെ എന്നെക്കാളും ഉയർന്നവരാക്കി മാറ്റുകയാണ്. നിങ്ങളെ ബ്രഹ്മാണ്ഡത്തിന്റേയും സൃഷ്ടിയുടേയും രണ്ടിന്റേയും അധികാരിയാക്കുകയാണ് അതോടെ ഞാൻ വാനപ്രസ്ഥത്തിലേക്ക് പോവുകയും ചെയ്യും. പക്ഷെ നിങ്ങൾക്ക് ശ്രീമതത്തിലൂടെ നടക്കുക തന്നെ വേണം. ഈ പഴയ ലോകത്തിൽ നിന്നും തന്റെ മുഖത്തെ തിരിക്കണം. രാമന്റെയും, രാവണന്റെയും, സീതയുടേയും കളിപ്പാവകളുണ്ടല്ലോ. രാവണനിൽ നിന്നും പുറം തിരിച്ചും രാമന്റെ മുഖം നോക്കിയും സീതയുടെ പാവയെ വെക്കും. കൃഷ്ണന്റെയും ചിത്രമുണ്ടല്ലോ - നരകത്തെ കാലു കൊണ്ട് അകറ്റുകയാണ് അതോടൊപ്പം കൈകളിൽ സ്വർഗ്ഗത്തിന്റെ ചിത്രവും കാണിക്കാറുണ്ട്. ബാബ വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തരികയാണ് പക്ഷെ വിരളം ചില വ്യാപാരികൾക്കാണ് ഈ വ്യാപാരം ചെയ്യാൻ കഴിയുക. ബാബക്ക് തന്റെ പഴയ ശരീരം, മനസ്സ്, ധനത്തെ കൊടുത്ത് പുതിയത് എടുക്കണം. ഇത് വലിയ ഒന്നാന്തരം ഇൻഷ്വറൻസാണ്. ബാബ പറയുകയാണ് - നിങ്ങൾ സ്വയത്തെ പവിത്രമാക്കി മാറ്റിയാൽ പിന്നെ ശരീരവും പവിത്രമായത് പ്രാപ്തമാകും. പിന്നെ നിങ്ങൾ സ്വർഗ്ഗത്തിന്റെ രാജ്യം ഭരിക്കും അതിനാലാണ് വ്യാപാരിയെന്നും മായാജാലക്കാരനെന്നും പറയുന്നത്. പതീതരെ പാവനമാക്കുക - ഇതിനെയാണ് ഈശ്വരീയ മായാജാലം എന്ന് പറയുന്നത്. ബാബ പറയുകയാണ് നരകവാസികളെ സ്വർഗ്ഗവാസികളാക്കൂ, ഇത് ഒന്നാന്തരം മായാജാലമല്ലേ. ഇതിൽ വളരെയധികം പ്രാപ്തിയുണ്ട്. ബാബ പറയുകയാണ് - രാജാക്കൻമാരുടേയും രാജാവാകൂ, ഫോളോ ചെയ്യൂ. ബാബ ഇരിക്കുന്നുണ്ടല്ലോ. എന്റെ രഥം അധർകുമാരനാണ്, എന്നാൽ മമ്മ കുമാരിയാണ്, കന്യകയാണ്. അതിനാൽ ഫോളോ ചെയ്തോള്ളൂ. സമ്പത്ത് ബാബയിൽ നിന്നുമാണ് പ്രാപ്തമാകുന്നത്. നിങ്ങൾ പറയും ഞങ്ങൾ സഹോദരീ-സഹോദരൻമാർ ബാബയിലൂടെ സമ്പത്ത് പ്രാപ്തമാക്കി ക്കൊണ്ടിരിക്കുകയാണ്. ലൗകികത്തിലാണെങ്കിൽ സഹോദരിമാർക്ക് സമ്പത്ത് പ്രാപ്തമാകാറില്ല, സഹോദരന് കിട്ടാറുണ്ട്. ഇവിടെയാണെങ്കിൽ നിങ്ങൾ എല്ലാവർക്കും പ്രാപ്തമാകണം എന്തുകൊണ്ടെന്നാൽ നിങ്ങൾ എല്ലാവരും ആത്മാക്കളാണല്ലോ. ബാബ പറയുകയാണ്- നിങ്ങൾ എല്ലാവർക്കും എന്റെ അടുത്തേക്ക് വരണം. പിന്നെ ഈ സഹോദരി- സഹോദരൻ എന്ന ബന്ധവും ഇല്ലാതാകും. നിർവ്വാണധാമത്തിൽ അച്ഛനും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ഉള്ളത്, അതുകൊണ്ടാണ് നമ്മൾ എല്ലാവരും സഹോദരൻമാരാണ് എന്ന് പറയുന്നത്. അഥവാ ഈശ്വരനെ സർവ്വവ്യാപിയാക്കിയാൽ പിന്നെ സഹോദര ബന്ധത്തിന് പകരം എല്ലാവർക്കും പരസ്പരം അച്ഛന്റെ ബന്ധമായിരിക്കും. ഈ സർവ്വവ്യാപിയുടെ ജ്ഞാനം എത്ര ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

ഇപ്പോൾ നിങ്ങൾ കുട്ടികൾ ബാബയുടെ ഓർമ്മയിലാണ്. ബാബയെ ഓർമ്മിക്കുന്നതിലാണ് വളരെ പരിശ്രമമുള്ളത്. ഏതെങ്കിലും ആസനത്തിൽ ഇരിക്കണം എന്നു പോലുമില്ല. നിങ്ങൾക്ക് ലക്ഷ്യം പ്രാപ്തമായിരിക്കുന്നു. ഇവിടെയാണെങ്കിൽ നിങ്ങൾ കേവലം മുരളി കേൾപ്പിച്ചു കൊടുക്കുകയാണ്. എപ്പോഴും യോഗം ഉണ്ടല്ലോ. മുരളി കേട്ട് കഴിഞ്ഞാൽ പിന്നെ നടക്കുമ്പോഴും കറങ്ങുമ്പോഴും ഓർമ്മയിൽ ഇരിക്കാമല്ലോ. നമ്മൾ യാത്രയിലാണ്. എത്ര കഴിയുമോ ഓർമ്മയുടെ യാത്ര ചെയ്യണം. 8 മണിക്കൂർ സേവനം ചെയ്തോളൂ, അതിനും ബാബ അനുവദിച്ചിരിക്കുന്നു. ബാക്കി സമയം ഉപയോഗിക്കണം. മുഖ്യമായ കാര്യം പവിത്രതയാണ്. നിങ്ങൾക്കറിയാം ഇത് മുള്ളുകളുടെ കാടാണ്. പരസ്പരം മുള്ള് പോലെ കുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ബാബ പറയുകയാണ് - ശരീരത്തിലൂടെ നടക്കണം. ശിവബാബയും സംസാരിക്കുന്നുണ്ട്. ബ്രഹ്മാബാബയും സംസാരിക്കുന്നുണ്ട് പക്ഷെ നിങ്ങൾക്കറിയാം ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്, നിങ്ങൾ വിദ്യാർത്ഥികളാണ്. നിങ്ങൾ പറയുന്നുണ്ട് ബാബ നമ്മുടെ അച്ഛനാണ്, അധ്യാപകനാണ് അതോടൊപ്പം സദ്ഗുരുവുമാണ്. നിങ്ങളെ തിരിച്ച് കൂടെ കൂട്ടികൊണ്ടു പോകും എന്ന ഗ്യാരന്റിയും നൽകുന്നുണ്ട്. ഇങ്ങനെയുള്ള ഗ്യാരന്റി വേറെയാർക്കും നൽകാൻ സാധിക്കില്ല. ഈ ബാബയും പറയുകയാണ് - ഗോഡ് ഫാദർ തന്നെയാണ് സുഖം തരുന്ന ധർമ്മത്തെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ആ അച്ഛനെ ആർക്കുമറിയില്ല. അഥവാ അച്ഛനെ അറിയുകയാണെങ്കിൽ അച്ഛൻ നൽകുന്ന സമ്പത്തിനെ ക്കുറിച്ചും അറിയും. ശരി

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ലക്ഷ്യത്തെ സദാ സമീപത്ത് വെച്ച് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. സതോപ്രധാനമായ ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി പവിത്രതയുടെ ശീലത്തെ സ്വായത്തമാക്കണം. ബുദ്ധി കൊണ്ട് പരിധിയില്ലാത്ത സന്യാസം ചെയ്യണം.

2) ഏറ്റവും പ്രിയപ്പെട്ട ബാബയേയും തന്റെ സുഖധാമത്തിനേയും ഓർമ്മിക്കണം. ഈ ദു:ഖധാമത്തിൽ നിന്നും ബുദ്ധിയോഗത്തെ മാറ്റണം.

വരദാനം :-
സർവ്വരുടേയും ഗുണങ്ങളെ കണ്ട് അവരെ സന്തുഷ്ടമാക്കാനുള്ള താത്പര്യത്തോടെ സദാ ഏകരസമായി ഉത്സാഹത്തോടെയിരിക്കുന്ന ഗുണമൂർത്തികളായി ഭവിക്കട്ടെ.

സദാ ഏകരസത്തിൽ ഉൻമേഷ-ഉൽസാഹത്തിൽ സ്ഥിതിചെയ്യുന്നതിനായി സംബന്ധസമ്പർക്കത്തിൽ വരുന്നവരെയെല്ലാം സന്തുഷ്ടരാക്കാനുള്ള താത്പര്യം ഉണ്ടാകണം. ഏവരിൽനിന്നും ഗുണങ്ങൾ മാത്രം എടുക്കണം. ഏവരുടേയും ഗുണങ്ങൾ ലഭിക്കുന്നതിലൂടെ ഉത്സാഹം സദാകാലത്തേക്ക് നിലനിൽക്കുന്നു. പലരുടേയും ഭിന്ന-ഭിന്നസ്വരൂപങ്ങളും പല-പലകാര്യങ്ങളും കാണുകയും കേൾക്കുകയും ചെയ്യുമ്പോഴാണ് ഉത്സാഹം കുറയുന്നത്. എന്നാൽ ഗുണം കാണാനുള്ള താത്പര്യമുണ്ടെങ്കിൽ ഏകരസമായി ഉത്സാഹത്തോടെ ഇരിക്കാനാകും മാത്രമല്ല സർവ്വരുടേയും ഗുണങ്ങൾ കണ്ട് സ്വയം ഗുണമൂർത്തികളായി മാറുകയും ചെയ്യും.

സ്ലോഗന് :-
പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ ഫൗണ്ടേഷൻ ഉറച്ചതാണെങ്കിൽ സെക്കന്റിൽ അശരീരിയാകുന്നത് സഹജമായി മാറും.

അവ്യക്തസൂചന-സദാ ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റൂ,സഹനശീലരായി മാറൂ..

തന്റെ മുഖത്തെ സദാ ഹർഷിതമാക്കി വെക്കാനാകുന്നത് സംഗമയുഗത്തിന്റെ ഏറ്റവും വലിയ ഗിഫ്റ്റാണ്. മുഖത്തിൽ ഒരിക്കലും വിഷമഭാവം കാണപ്പെടരുത്. കുട്ടികളുടെ മുഖം സുന്ദരമായ പൂർണ്ണചന്ദ്രനെപ്പോലെ സദാ ഹർഷിതമായിരിക്കണം, മറ്റുള്ളവർക്ക് സ്വന്തം രൂപം കാണാനാകുന്ന വിധം താങ്കളുടെ മുഖം തിളങ്ങണം.. ഇതിനായി സ്വന്തം സ്വഭാവത്തെ സരളമാക്കി മാറ്റൂ, സഹനശീലരായി മാറൂ..