01.07.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- ബാബവന്നിരിക്കുകയാണ്നിങ്ങളെജ്ഞാനത്തിലൂടെശുദ്ധ
മായസുഗന്ധമുള്ളപുഷ്പമാക്കിമാറ്റാന്, നിങ്ങള്മുള്ളാവരുത്, മുള്ളുകളെഈസഭയിലേയ്ക്ക്കൊണ്ടുവരരുത്.

ചോദ്യം :-
ഓര്മ്മയുടെ യാത്രയില് പരിശ്രമിക്കുന്ന കുട്ടികളുടെ അടയാളം എന്തായിരിക്കും?

ഉത്തരം :-
ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്യുന്ന കുട്ടികള് വളരെ സന്തുഷ്ടരായിരിക്കും. ബുദ്ധിയിലുണ്ടാകും ഇപ്പോള് നമ്മള് തിരിച്ചുപോവുകയാണ്. പിന്നീട് നമുക്ക് സുഗന്ധമുള്ള പുഷ്പങ്ങള് നിറഞ്ഞ പൂന്തോട്ടത്തിലേയ്ക്ക് പോകണം. നിങ്ങള് ഓര്മ്മയുടെ യാത്രയിലൂടെ സുഗന്ധമുള്ള പുഷ്പമായി മാറുന്നു പിന്നെ മറ്റുള്ളവരേയും ആക്കി മാറ്റുന്നു.

ഓംശാന്തി.  
പൂന്തോട്ടത്തിന്റെ ഉടമസ്ഥനും ഇരിക്കുന്നുണ്ട്, തോട്ടക്കാരനുമുണ്ട്, പൂക്കളുമുണ്ട്. ഇത് പുതിയ കാര്യമല്ലേ. പുതിയവരാരെങ്കിലും ഇത് കേട്ടാല് ഇവര് എന്താണീ പറയുന്നത് എന്ന് പറയും. പുന്തോട്ടക്കാരന്, പൂക്കള് ഇതെല്ലാം എന്താണ്? ഇങ്ങനെയുള്ള കാര്യങ്ങള് ശാസ്ത്രങ്ങളില് ഒരിയ്ക്കലും കേട്ടിട്ടില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം, ഓര്മ്മിക്കുന്നുമുണ്ട് പുന്തോട്ടത്തിന്റെ ഉടമസ്ഥനേയും തോണിക്കാരനെയുമെല്ലാം. ഇപ്പോള് ഇവിടെ വന്നിട്ടുണ്ട്, ഇവിടെ നിന്നും മറുകരയിലേയ്ക്ക് കൊണ്ടുപോകാന് വേണ്ടി. ബാബ പറയുന്നു ഓര്മ്മയുടെ യാത്രയില് ഇരിക്കണം. സ്വയം തന്നെത്താന് നോക്കൂ ഞാന് എത്ര ദൂരം പോകുന്നുണ്ട്? തന്റെ സതോപ്രധാന അവസ്ഥയിലേയ്ക്ക് എത്രത്തോളം എത്തിച്ചേര്ന്നു? എത്രത്തോളം സതോപ്രധാന അവസ്ഥ ഉണ്ടാകുന്നുവോ അതിന് അനുസരിച്ച് മനസ്സിലാക്കും നമ്മള് ഇപ്പോള് തിരിച്ച് പോവുകയാണെന്ന്. എവിടംവരെയെത്തി നമ്മള് എന്നതിന്റെ മുഴുവന് ആധാരവും ഓര്മ്മയുടെ യാത്രയിലാണ്. സന്തോഷവും വര്ദ്ധിക്കും. ആര് എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രയും സന്തോഷവും അവര്ക്ക് ഉണ്ടാകും. പരീക്ഷാ ദിവസമാകുമ്പോള് വിദ്യാര്ത്ഥികള്ക്ക് ഞാന് എത്ര മാര്ക്കില് പാസാകും എന്നത് അറിയാന് കഴിയുമല്ലോ. ഇവിടെയും അങ്ങനെയാണ്- ഓരോ കുട്ടിക്കും അറിയാന് കഴിയും ഞാന് എത്രത്തോളം സുഗന്ധമുള്ള പുഷ്പമായി മാറി? സുഗന്ധമുള്ള പുഷ്പമാക്കി മറ്റുള്ളവരെ എത്രത്തോളം മാറ്റുന്നുണ്ട്? ഇത് മുള്ളുകളുടെ കാടാണ് എന്നാണ് പാടുന്നത്. അതാണ് പൂക്കളുടെ പൂന്തോട്ടം. മുസ്ലീങ്ങളും പറയാറുണ്ട് അല്ലാഹുവിന്റെ പൂന്തോട്ടമെന്ന്. മനസ്സിലാക്കുന്നു അവിടെ ഒരു പൂന്തോട്ടമുണ്ട്, ആര് അവിടേയ്ക്ക് പോകുന്നുവോ അവര്ക്ക് അല്ലാഹു പുഷ്പം നല്കും. മനസ്സില് എന്ത് ആഗ്രഹമുണ്ടോ അത് പൂര്ത്തിയാകും. പക്ഷേ ആരെങ്കിലും പുഷ്പം ഇറുത്തു നല്കും അങ്ങനെയൊന്നുമില്ല, ആരുടെ ബുദ്ധിയില് എങ്ങനെയുണ്ടോ അതുപോലെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു. ഇവിടെ സാക്ഷാത്ക്കാരത്തിന്റെ ആധാരത്തില് ഒന്നുമില്ല. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് സാക്ഷാത്ക്കാരത്തിനായി കഴുത്തുപോലും അറുക്കുന്നു. മീരയ്ക്ക് സാക്ഷാത്ക്കാരം ലഭിച്ചു അവരോട് എത്ര ബഹുമാനമാണ്. അത് ഭക്തിമാര്ഗ്ഗമാണ്. ഭക്തിയ്ക്ക് അരകല്പം പൂര്ത്തിയാക്കുക തന്നെ വേണം. ജ്ഞാനമേയില്ല. വേദങ്ങള്ക്കും വളരെ അധികം അംഗീകാരമുണ്ട്. വേദം നമ്മുടെ പ്രാണനാണ് എന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് അറിയാം ഈ വേദ ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഭക്തിയുടെ വിസ്താരം എത്ര വലുതാണ്. വലിയ വൃക്ഷമാണ്. ജ്ഞാനമാണ് ബീജം. ഇപ്പോള് ജ്ഞാനത്തിലൂടെ നിങ്ങള് എത്ര ശുദ്ധമാകുന്നു. സുഗന്ധപൂര്ണ്ണമായി മാറുന്നു. ഇത് നിങ്ങളുടെ പൂന്തോട്ടമാണ്. ഇവിടെ ആരെയും മുള്ളെന്ന് പറയുകയില്ല എന്തെന്നാല് ഇവിടെ ആരും വികാരത്തിലേയ്ക്ക് പോകുന്നില്ല. അതിനാല് പറയാം ഈ പൂന്തോട്ടത്തില് ഒരു മുള്ളുപോലുമില്ല. മുള്ളുകള് കലിയുഗത്തിലാണ്. ഇപ്പോള് പുരുഷോത്തമ സംഗമയുഗമാണ്. ഇതില് മുള്ള് എവിടെ നിന്ന് വരാനാണ്. അഥവാ ഏതെങ്കിലും മുള്ള് ഇരിക്കുന്നുണ്ടെങ്കില് അവര് അവനവനുതന്നെ നഷ്ടമുണ്ടാക്കുകയാണ് എന്തെന്നാല് ഇത് ഇന്ദ്രപ്രസ്ഥമാണ്. ഇവിടെ ജ്ഞാന മാലാഖമാരാണ് ഇരിക്കുന്നത്. ജ്ഞാനഡാന്സ് ചെയ്യുന്ന മാലാഖമാര്. മുഖ്യമായവരുടെ പേരാണ് പുഷ്യരാഗ പരി, നീലാംബരി മുതലായവ. പിന്നീട് അവരാണ് 9 രത്നങ്ങള് എന്ന് പറയപ്പെടുന്നത്. പക്ഷേ ഇവര് ആരായിരുന്നു, ഇത് ആര്ക്കും അറിയില്ല. ബാബ കേവലം പറയുന്നു എന്നെ ഓര്മ്മിക്കു. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് അറിവുണ്ട്, 84 ന്റെ ചക്രവും ഇപ്പോള് ബുദ്ധിയിലുണ്ട്. ശാസ്ത്രങ്ങളിലാണെങ്കില് 84 ലക്ഷം എന്നാണ് പറഞ്ഞിരിക്കുന്നത്. മധുര മധുരമായ കളഞ്ഞുപോയി തിരികെക്കിട്ടിയ മക്കള്ക്ക് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. ഇപ്പോള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. എത്ര സഹജമാണ്. ഭഗവാന്റെ വാക്കുകളാണ് മക്കളെപ്രതി, എന്നെ മാത്രം ഓര്മ്മിക്കു. ഇപ്പോള് നിങ്ങള് കുട്ടികള് സുഗന്ധമുള്ള പുഷ്പമായി മാറുന്നതിനായി സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു. മുള്ളായി മാറരുത്. ഇവിടെ എല്ലാം മധുര മധുരമായ പുഷ്പങ്ങളാണ്. മുള്ളുകളില്ല. അതെ, മായയുടെ കൊടുങ്കാറ്റ് വരും. മായ ഇത്രയും കഠിനമാണ് അത് പെട്ടെന്ന് കുടുക്കിക്കളയും. ഞാന് എന്താണീ ചെയ്തത് എന്റെ മുഴുവന് സമ്പാദ്യത്തേയും നഷ്ടപ്പെടുത്തിയല്ലോ എന്നോര്ത്ത് പിന്നീട് പശ്ചാത്തപിക്കും.

ഇത് പൂന്തോട്ടമാണ്. പൂന്തോട്ടത്തില് നല്ല നല്ല പൂക്കളും ഉണ്ടാകും. ഈ പൂന്തോട്ടത്തിലും ചിലത് ഫസ്റ്റ് ക്ലാസ് പുഷ്പമാണ്. മുഗള് ഗാര്ഡനില് നല്ല നല്ല പൂക്കളുണ്ടല്ലോ അതുപോലെയാണ്. എല്ലാവരും കാണാന് പോകും. ഇവിടെ നിങ്ങളുടെ അടുത്തേയ്ക്ക് കാണാന് ആരും വരില്ല. മുള്ളുകള്ക്ക് നിങ്ങള് എന്ത് മുഖം കാണിക്കാനാണ്. പാട്ടുമുണ്ട് അഴുക്കുവസ്ത്രങ്ങള് ........ ബാബയ്ക്ക് ജപ സാഹേബ്, സുഖമണി മുതലായ എല്ലാം ഓര്മ്മയുണ്ടായിരുന്നു. ഇടവിടാതെ പഠിക്കുമായിരുന്നു, 8 വയസ്സുള്ളപ്പോള്ത്തന്നെ തയ്യാറാകുമായിരുന്നു, താമസം പോലും ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിന്റെ മുഴുവന് ചുമതലയും തനിക്കായിരുന്നു. വിസര്ജ്യം നിറഞ്ഞ വസ്ത്രം കഴുകുക എന്നാല് എന്താണ് എന്നത് ഇപ്പോള് മനസ്സിലായി. മുഴുവന് മഹിമയും ബാബയുടേതാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ ഇരുന്ന് മനസ്സിലാക്കിത്തരികയാണ്. കുട്ടികളോട് പറയുന്നുമുണ്ട്- നല്ല നല്ല പൂക്കളെക്കൊണ്ടുവരൂ. ആരാണോ നല്ല നല്ല പുഷ്പങ്ങളെക്കൊണ്ടുവരുന്നത് അവര് നല്ല പുഷ്പമാണെന്ന് അംഗീകരിക്കപ്പെടും. എല്ലാവരും പറയുന്നുണ്ട് ഞാന് ലക്ഷ്മീ നാരായണനായി മാറുമെന്ന്, എങ്കില് റോസാപുഷ്പമായി മാറി. ബാബ പറയുന്നു ശരി എങ്കില് നിങ്ങള് കുട്ടികളുടെ മുഖത്ത് റോസാപുഷ്പമാണ്. ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് സദാ റോസാപുഷ്പമായി മാറൂ. വളരെ അധികം കുട്ടികളുണ്ട്. പ്രജകള് ഒരുപാട് ഉണ്ടാകുന്നുണ്ട്. അവിടെ രാജാവും റാണിയും പിന്നെ പ്രജയുമുണ്ട്. സത്യയുഗത്തില് മന്ത്രിയുണ്ടാകില്ല എന്തെന്നാല് രാജാവില് മുഴുവന് ശക്തിയും ഉണ്ടാകും. മന്ത്രിയുടെ ഉപദേശം തേടേണ്ട ആവശ്യമുണ്ടാകില്ല. ഇല്ലെങ്കില് പിന്നെ ഉപദേശം നല്കുന്നവര് വലിയവരായിപ്പോകും. അവിടെ ഭഗവാന്, ഭഗവതിയ്ക്ക് ഉപദേശത്തിന്റെ ആവശ്യമില്ല, പതിതമാകുമ്പോഴാണ് മന്ത്രിയുടെ ആവശ്യം വരുന്നത്. ഭാരതത്തിന്റെ തന്നെ കാര്യമാണ്, രാജാക്കന്മാര് രാജാക്കന്മാരുടെ മുന്നില്ത്തന്നെ തലകുനിക്കുന്ന മറ്റൊരു ഖണ്ഢവുമില്ല. ഇവിടെയാണ് കാണിക്കുന്നത് ജ്ഞാനമാര്ഗ്ഗത്തില് പൂജ്യന്, അജ്ഞാനമാര്ഗ്ഗത്തില് പൂജാരി. അവര് ഇരട്ടക്കിരീടധാരികള്, ഇവര് ഒറ്റക്കിരീടധാരികള്. ഭാരതത്തെപ്പോലെ പവിത്രമായ മറ്റൊരു ഖണ്ഢമില്ല. സ്വര്ഗ്ഗമായിരുന്നു, പാരഡൈസായിരുന്നു. നിങ്ങള് അതിനുവേണ്ടിത്തന്നെയാണ് പഠിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് പൂവായി മാറണം. പൂന്തോട്ടത്തിന്റെ ഉടമസ്ഥന് വന്നിരിക്കുകയാണ്. പുന്തോട്ടക്കാരനുമുണ്ട്. പൂന്തോട്ടം സൂക്ഷിപ്പുകാര് നമ്പര്വൈസാണ്. കുട്ടികളും മനസ്സിലാക്കുന്നുണ്ട് ഇത് പൂന്തോട്ടമാണ്, ഇതില് മുള്ളുകളില്ല, മുള്ളുകള് ദുഃഖമാണ് നല്കുക. ബാബ ആര്ക്കും ദുഃഖം നല്കുന്നില്ല. ബാബ ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമാണ്. എത്ര മധുരമായ ബാബയാണ്.

നിങ്ങള് കുട്ടികള്ക്ക് ബാബയോട് സ്നേഹമുണ്ട്. ബാബയും കുട്ടികളെ സ്നേഹിക്കുന്നുണ്ടല്ലോ. ഇത് പഠിപ്പാണ്. ബാബ പറയുന്നു ഞാന് നിങ്ങളെ പ്രാക്ടിക്കലായി പഠിപ്പിക്കുകയാണ്, ഇവരും പഠിക്കുന്നുണ്ട്, പഠിച്ച് പിന്നീട് പഠിപ്പിച്ചാല് മുള്ളില് നിന്ന് പിന്നെയും പൂവാകും. ഭാരതം മഹാദാനിയാണ് എന്നാണ് പാടിയിട്ടുള്ളത് എന്തുകൊണ്ടെന്നാല് നിങ്ങള് കുട്ടികള് മഹാദാനിയായി മാറുന്നു. നിങ്ങള് അവിനാശിയായ ജ്ഞാനരത്നങ്ങളുടെ ദാനം നല്കുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആത്മാവ് തന്നെയാണ് രൂപബസന്ത്(ജ്ഞാനത്താല് നിറഞ്ഞവര്). ബാബയും രൂപബസന്താണ്. ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. ജ്ഞാനസാഗരന് പരമപിതാ പരമാത്മാവാണ്, ബാബ അഥോറിറ്റിയല്ലേ. ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ് അതിനാലാണ് പറയുന്നത് മുഴുവന് സാഗരത്തേയും മഷിയാക്കിയാലും മഹിമ എഴുതിത്തീരില്ല. പിന്നെ ഒരു സെക്കന്റില് ജീവന്മുക്തി എന്നും പാടിയിട്ടുണ്ട്. നിങ്ങളുടെ പക്കല് ഒരു ശാസ്ത്രവുമില്ല. അവിടെ ഏതെങ്കിലും പണ്ഢിതന്റെ അടുത്തേയ്ക്ക് പോയാല് ഈ പണ്ഢിതന് വളരെ അധികം പഠിച്ച അഥോറിറ്റിയാണ് എന്നാണ് കരുതുന്നത്. ഇവര് എല്ലാ വേദ ശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ട് പിന്നീട് ആ സംസ്ക്കാരം കൊണ്ടുപോകുമ്പോള് ചെറിയ പ്രായത്തില്ത്തന്നെ എല്ലാം പഠിക്കാന് തുടങ്ങും. നിങ്ങള് സംസ്ക്കാരം കൊണ്ടുപോകുന്നില്ല. നിങ്ങള് പഠിപ്പിന്റെ റിസള്ട്ടാണ് കൊണ്ടുപോകുന്നത്. നിങ്ങളുടെ പഠിപ്പ് പൂര്ത്തിയാകും പിന്നീട് റിസള്ട്ട് വരും പിന്നെ ആ പദവി നേടും. ആരെയെങ്കിലും കേള്പ്പിക്കാന് ജ്ഞാനം കൊണ്ടുപോകില്ലല്ലോ. ഇവിടെയാണെങ്കില് ഇത് പഠിപ്പാണ്, ഇതിന്റെ പ്രാലബ്ധം പുതിയ ലോകത്താണ് ലഭിക്കുക. നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തന്നു- മായയും കുറഞ്ഞ ശക്തിയുള്ള ആളല്ല. മായയുടെ ശക്തി ദുര്ഗതിയിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. പക്ഷേ അതിന്റെ മഹിമ ഒരിയ്ക്കലും ചെയ്യില്ല. മായ ദുഃഖം നല്കുന്നതിലാണ് ശക്തിവാന്. ബാബയാണെങ്കില് സുഖം നല്കുന്നതിലാണ് ശക്തിവാന് അതിനാലാണ് ബാബയ്ക്ക് മഹിമയുള്ളത്. ഇതും ഡ്രാമയില് ഉള്ളതാണ്. നിങ്ങള് സുഖം നേടുന്നു അതിനാല് ദുഃഖവും നേടുന്നു. ജയവും പരജയവും ആരുടേതാണ് എന്നത് അറിഞ്ഞിരിക്കണമല്ലോ. ബാബയും ഭാരതത്തിലാണ് വരുന്നത്, ജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത്, ഇത് ആര്ക്കും അറിയില്ല അതായത് ശിവബാബ എപ്പോഴാണ് വരുന്നത്, വന്ന് എന്താണ് ചെയ്തത്. പേരും അടയാളവും പോലും ഇല്ലാതാക്കി. കുട്ടിയായ കൃഷ്ണന്റെ പേരുവെച്ചു. വാസ്തവത്തില് അതിസ്നേഹിയായ അച്ഛന്റെ മഹിമ വേറെയാണ്, കൃഷ്ണന്റെ മഹിമ വേറെയാണ്. ബാബ നിരാകാരനാണ്, കൃഷ്ണന് സാകാരമാണ്. കൃഷ്ണന്റെ മഹിമ സര്വ്വഗുണ സമ്പന്നന്............... ശിവബാബയ്ക്ക് ഈ മഹിമ പാടില്ല, ആരില് ഗുണമുണ്ടോ അവരില് അവഗുണവും ഉണ്ടാകും അതിനാല് ബാബയ്ക്ക് ഈ മഹിമ പാടില്ല. ബാബയെ അകാലമൂര്ത്തി എന്നാണ് പറയുക. നമ്മളും അകാലമൂര്ത്തികളാണ്. ആത്മാവിനെ കാലന് വിഴുങ്ങാന് കഴിയില്ല. ഇവിടെയാണ് അകാലമൂര്ത്തിയെ വിളിക്കുന്നത്. സത്യയുഗത്തില് വിളിക്കില്ല എന്തുകൊണ്ടെന്നാല് അവിടെ സുഖം തന്നെ സുഖമാണ് അതിനാലാണ് പാടുന്നത് ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കും സുഖത്തില് ആരും ഓര്മ്മിക്കില്ല. ഇപ്പോള് രാവണരാജ്യത്തില് എത്ര ദുഃഖമാണ്. ബാബയാണെങ്കില് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിയാണ് മാറ്റുന്നത് പിന്നെ അരകല്പത്തിലേയ്ക്ക് അവിടെ ആരും വിളിക്കില്ല. എങ്ങനെയാണോ ലൗകിക പിതാവ് കുട്ടിയെ അലങ്കരിച്ച് സമ്പത്ത് നല്കി സ്വയം വാനപ്രസ്ഥ അവസ്ഥയിലേയ്ക്ക് പോകുന്നത്. എല്ലാം കുട്ടികള്ക്ക് നല്കിയിട്ട് പറയും- ഇപ്പോള് ഞങ്ങള് സത്സംഗത്തിലേയ്ക്ക് പോവുകയാണ്. എന്തെങ്കിലും കഴിക്കാനായി അയച്ചുതന്നുകൊണ്ടിരിക്കണം. ഈ ബാബ അങ്ങനെ പറയില്ലല്ലോ. ബാബ പറയുന്നു മധുര മധുരമായ മക്കളേ ഞാന് നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നല്കിയിട്ട് വാനപ്രസ്ഥത്തിലേയ്ക്ക് പോകും. കഴിക്കാനുള്ളത് അയച്ചുതരണം എന്ന് ഞാന് പറയുമോ. ലൗകിക കുട്ടികളുടെ കടമയാണ് അച്ഛനെ സംരക്ഷിക്കുക എന്നത്. ഇല്ലെങ്കില് എങ്ങനെ കഴിക്കും? ഈ ബാബ പറയുന്നു ഞാന് നിഷ്കാമ സേവാധാരിയാണ്. മനുഷ്യര് ആരെങ്കിലും നിഷ്കാമമാവുക എന്നത് അസാധ്യമാണ്. വിശന്ന് മരിക്കും. ഞാന് വിശന്ന് മരിക്കില്ല, ഞാന് അഭോക്താവാണ്. നിങ്ങള് കുട്ടികള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തീ പദം നല്കിയിട്ട് ഞാന് ചെന്ന് വിശ്രമിക്കും. പിന്നീട് എന്റെ പാര്ട്ട് അവസാനിക്കും. പിന്നീട് ഭക്തിമാര്ഗ്ഗത്തിലാണ് ആരംഭിക്കുന്നത്. ഈ അനാദിയായ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്, ബാബ ഇരുന്ന് രഹസ്യങ്ങള് മനസ്സിലാക്കിത്തരുകയാണ്. വാസ്തവത്തില് ഏറ്റവും കൂടുതല് പാര്ട്ട് നിങ്ങള്ക്കാണ് അതിനാല് പ്രതിഫലവും നിങ്ങള്ക്കാണ് ലഭിക്കേണ്ടത്. ഞാന് വിശ്രമിക്കുന്നു അതിനാല് നിങ്ങള് ബ്രഹ്മാണ്ഢത്തിന്റേയും അധികാരിയാണ്, വിശ്വത്തിന്റേയും അധികാരിയായി മാറുന്നു. നിങ്ങളുടെ പേരാണ് പ്രശസ്തമാകുന്നത്. ഈ ഡ്രാമയുടെ രഹസ്യവും നിങ്ങള്ക്ക് അറിയാം. നിങ്ങള് ജ്ഞാനപുഷ്പങ്ങളാണ്. ലോകത്തില് ഒരാള് പോലുമില്ല. രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. അവര് രാത്രിയിലാണ്, നിങ്ങള് പകലിലേയ്ക്ക് പോകുന്നു. ഇന്നുകാലത്ത് വനോത്സവം ആഘോഷിക്കാറുണ്ട്, ഇപ്പോള് ഭഗവാന് മനുഷ്യരുടെ വനോത്സവം ആഘോഷിക്കുകയാണ്.

നോക്കൂ ബാബ എന്ത് അത്ഭുതമാണ് ചെയ്യുന്നത് മനുഷ്യരെ ദേവത, യാചകനെ രാജാവാക്കി മാറ്റുന്നു. ഇപ്പോള് പരിധിയില്ലാത്ത ബാബയുമായി കച്ചവടം ചെയ്യാന് വന്നിരിക്കുകയാണ് നിങ്ങള്, പറയുന്നു ബാബാ ഞങ്ങളെ യാചകനില് നിന്നും രാജാവാക്കി മാറ്റൂ. ബാബ വളരെ നല്ല ഉപഭോക്താവാണ്. ദുഃഖ ഹര്ത്താ സുഖ കര്ത്താവ് എന്നല്ലേ ബാബയെ നിങ്ങള് പറയുന്നത്. ഇതുപോലൊരു ദാനം ഉണ്ടാവില്ല. ബാബ സുഖം നല്കുന്നവനാണ്. ബാബ പറയുന്നു, ഭക്തിമാര്ഗ്ഗത്തിലും ഞാന് നിങ്ങള്ക്ക് നല്കുന്നു. ഈ സാക്ഷാത്ക്കാരം മുതലായവയെല്ലാം ഭക്തിയില് അടങ്ങിയതാണ്. ഇപ്പോള് ബാബ ഇരുന്ന് മനസ്സിലാക്കിത്തരുന്നു ഞാന് എന്തെന്തെല്ലാമാണ് ചെയ്യുന്നത്. മുന്നോട്ട് പോകവേ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കും. അന്തിമത്തില് നമ്പര്വൈസായി നിങ്ങള് കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കും. ഇതെല്ലാം ഡ്രാമയില് ഉള്ളതാണ് എങ്കിലും പുരുഷാര്ത്ഥം ചെയ്യിക്കുന്നു, ബാബയെ ഓര്മ്മിക്കൂ. ഇത് മഹാഭാരതയുദ്ധം കൂടിയാണ്. എല്ലാം അവസാനിക്കും. ഭാരതവാസികള് മാത്രമേ ബാക്കിയുണ്ടാകൂ പിന്നീട് നിങ്ങള് വിശ്വത്തിനുമേല് രാജ്യം ഭരിക്കും. ഇപ്പോള് ബാബ നിങ്ങളെ പഠിപ്പിക്കാന് വന്നതാണ്. ബാബ തന്നെയാണ് ജ്ഞാനസാഗരന്. ഇതും കളിയാണ്, ഇതില് സംശയിക്കേണ്ട കാര്യമില്ല. മായ കൊടുങ്കാറ്റുകള് കൊണ്ടുവരൂം. ബാബ മനസ്സിലാക്കിത്തരുന്നു ഇതില് ഭയക്കരുത്. വളരെ മോശമായ സങ്കല്പങ്ങള് വരും. അതും ബാബയുടെ മടിയില് ഇരുന്ന ശേഷവും. ബാബയുടെ മടിയില് വരാത്തപ്പോള് പോലും മായ ഇത്രയും യുദ്ധം ചെയ്യില്ല. മടിയില് ഇരുന്നതിനുശേഷമാണ് കൊടുങ്കാറ്റ് വരുന്നത് അതിനാല് മടിത്തട്ടും നഷ്ടപ്പെടാതെ നോക്കണം. ബലഹീനമാണെങ്കില് പിന്നെ പ്രജയിലേക്ക് പോകും. രാജ്യപദവി നേടുന്നതാണ് നല്ലത്, ഇല്ലെങ്കില് ദാസ-ദാസിയാവേണ്ടതായി വരും. ഇത് സൂര്യവംശി-ചന്ദ്രവംശീ രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) രൂപ്-ബസന്തായി മാറി അവിനാശിയായ ജ്ഞാനരത്നങ്ങളുടെ ദാനം നല്കി മഹാദാനിയായി മാറണം. എന്ത് പഠിപ്പാണോ പഠിക്കുന്നത് അത് മറ്റുള്ളവരെ പഠിപ്പിക്കണം.

2) ഒരു കാര്യത്തിലും ആശയക്കുഴപ്പത്തില് വരികയോ ഭയപ്പെടുകയോ ചെയ്യരുത്, സ്വയം സംരക്ഷിക്കണം. ഞാന് ഏതു പ്രകാരത്തിലുള്ള പുഷ്പമാണ്, എന്നില് ഒരു ദുര്ഗന്ധവും ഇല്ലല്ലോ എന്ന് സ്വയം സ്വയത്തോട് ചോദിക്കണം.

വരദാനം :-
ദൃഢ സങ്കല്പ്പത്തിലൂടെ ദുര്ബലതകള് ആകുന്ന കലിയുഗീ പര്വ്വതത്തെ സമാപ്തമാക്കുന്ന സമര്ഥി സ്വരൂപമായി ഭവിക്കട്ടെ.

നിരാശരാകുക, ഏതെങ്കിലും സംസ്കാരം അഥവാ പരിതസ്ഥിതിക്ക് വശീഭൂതം ആകുക ,വ്യക്തി വൈഭവങ്ങളുടെ നേര്ക്ക് ആകര്ഷിതം ആകുക ഈ എല്ലാ ദുര്ബലതകള് ആകുന്ന കലിയുഗീ പര്വ്വതത്തെ ദൃഢസങ്കല്പത്തിന്റെ വിരല് നല്കി സദാകാലത്തേക്ക് സമാപ്തമാക്കു അതായത് വിജയിയാകു. വിജയം നമ്മുടെ കഴുത്തിലെ മാലയാണ് സദാ ഈ സ്മൃതിയിലൂടെ സമര്ത്ഥി സ്വരൂപമാകു . ഇതാണ് സ്നേഹത്തിന്റെ പകരം . സാകാര ബാബ സ്ഥിതിയുടെ സ്തംഭം ഉണ്ടാക്കി കാണിച്ചത് പോലെ ഇങ്ങനെ ഫോളോ ഫാദര് ചെയ്തു സര്വ്വ ഗുണങ്ങളുടെയും സ്തംഭം ആകൂ.

സ്ലോഗന് :-
സാധനം സേവനങ്ങള്ക്കുള്ളതാണ്, വിശ്രമപ്രിയരാകാന് ഉള്ളതല്ല

അവ്യക്ത സൂചനകള് : ആത്മീയ സ്ഥിതിയില് കഴിയുവാനുള്ള അഭ്യാസം ചെയ്യൂ അന്തര്മുഖിയാകൂ.

ആറ്റം ബോംബ് ഒരു സ്ഥലത്ത് ഇടുന്നതിലൂടെ നാനാഭാഗത്തും അതിന്റെ അംശം വ്യാപിക്കുന്നു. അത് ആറ്റം ബോംബാണ് ഇത് ആത്മീയ ബോംബാണ്. ഇതിന്റെ പ്രഭാവം അനേക ആത്മാക്കളെ ആകര്ഷിതരാക്കും സഹജമായി തന്നെ പ്രജകള് വര്ദ്ധിക്കും. അതിനാല് സംഘടിത രൂപത്തില് ആത്മീയ സ്വരൂപത്തിന്റെ അഭ്യാസത്തെ വര്ധിപ്പിക്കു സ്മൃതി സ്വരൂപമാകു, എങ്കില് അന്തരീക്ഷം ശക്തിശാലിയായി മാറും.