മധുരമായകുട്ടികളേ -
ബാബക്ക്നിങ്ങള്കുട്ടികള്തന്നെയാണ്സ്നേഹികള്,
ബാബനിങ്ങള്കുട്ടികളെഉദ്ധരിക്കാന്വേണ്ടിയാണ്ശ്രീമതംനല്കുന്നത്,
സദാശ്രീമതത്തിലൂടെമുന്നേറിസ്വയത്തെപവിത്രമാക്കിമാറ്റൂ.
ചോദ്യം :-
വിശ്വത്തില് ശാന്തിയുടെ സ്ഥാപന എപ്പോള് ഏതൊരു വിധിയിലൂടെയാണുണ്ടാകുന്നത്?
ഉത്തരം :-
നിങ്ങള്ക്കറിയാം വിശ്വത്തില് ശാന്തിയുണ്ടാകുന്നത് മഹാഭാരതയുദ്ധത്തിനു ശേഷമാണ്.
എന്നാല് അതിനുവേണ്ടി ആദ്യം തന്നെ നിങ്ങള് തയ്യാറാകേണ്ടതുണ്ട്. തന്റെ കര്മ്മാതീത
അവസ്ഥയ്ക്കായി പ്രയത്നിക്കണം. സൃഷ്ടിയുടെ ആദി -മധ്യ- അന്ത്യത്തിന്റെ ജ്ഞാനം
സ്മരിച്ച് ബാബയുടെ ഓര്മ്മയിലൂടെ സമ്പൂര്ണ്ണമായും പാവനമായി മാറണം. അപ്പോഴേ ഈ
സൃഷ്ടിയുടെ പരിവര്ത്തനമുണ്ടാകൂ.
ഗീതം :-
ഇന്നത്തെ
ലോകത്തെ മനുഷ്യര് അന്ധകാരത്തിലാണ്....
ഓംശാന്തി.
ഇത് ഭക്തിമാര്ഗ്ഗത്തില് പാടപ്പെട്ടിട്ടുളളതാണ്. പറയുന്നു ഞങ്ങള് അന്ധകാരത്തിലാണ്.
ഇപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കൂ. ജ്ഞാനസാഗരനോടല്ലേ ജ്ഞാനം
യാചിക്കുക. ബാക്കി എല്ലാവരും അജ്ഞാനികളാണ്. ഇങ്ങനെ പറയാറുണ്ട് കലിയുഗത്തില്
എല്ലാവരും അജ്ഞതയാകുന്ന അന്ധകാരത്തില് ഉറങ്ങുന്ന കുംഭകര്ണ്ണന്മാരാണ്. ബാബ
പറയുന്നു ജ്ഞാനം വളരെ ലളിതമാണ്. ഭക്തിമാര്ഗ്ഗത്തില് എത്ര വേദശാസ്ത്രങ്ങളാണ്
പഠിക്കുന്നത്, ഹഠയോഗങ്ങളാണ് ചെയ്യുന്നത്, ഗുരുക്കന്മാരെയാണ് സമീപിക്കുന്നത്.
ഇപ്പോള് അവരെയെല്ലാവരെയും ഉപേക്ഷിക്കണം കാരണം അവര്ക്കാര്ക്കും രാജയോഗം
പഠിപ്പിക്കാന് സാധിക്കില്ല. ബാബക്കു മാത്രമേ രാജപദവി നല്കാന് സാധിക്കൂ. ഒരു
മനുഷ്യന് ഒരിക്കലും മറ്റൊരു മനുഷ്യന് രാജപദവി നല്കാന് സാധിക്കില്ലല്ലോ. ഇതിനെ
പ്രതി തന്നെയാണ് സന്യാസിമാര് സുഖം കാകവിഷ്ടസമാനമാണെന്ന് പറയുന്നത്.അതുകൊണ്ട്
സ്വയം വീടും കുടുംബവും ഉപേക്ഷിക്കുന്നു. ഈ ജ്ഞാനം കേവലം ജ്ഞാനസാഗരനായ
ബാബക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ഭഗവാനാണ് ഈ രാജയോഗം
പഠിപ്പിക്കുന്നത്. ഒരു മനുഷ്യനും ഒരിക്കലും പാവനമാക്കാന് സാധിക്കില്ല.
പതിതപാവനന് ഒരേയൊരു ബാബയാണ്. മനുഷ്യന് ഭക്തിമാര്ഗ്ഗത്തില് അകപ്പെട്ടിരിക്കുകയാണ്.
ജന്മജന്മാന്തരമായി ഭക്തി ചെയ്ത് വന്നതാണ്. സ്നാനവും ചെയ്യാന് പോകുന്നു. ഗംഗയില്
മാത്രമല്ല സ്നാനം ചെയ്യാന് പോകുന്നത്. എവിടെയെല്ലാം വെളളം അഥവാ കുളം കാണുന്നുവോ
അതിനെയെല്ലാം പതിതപാവനി എന്നു കരുതുന്നു. ഇവിടെയും ഗോമുഖം എന്ന
തീര്ത്ഥസ്ഥാനമുണ്ടല്ലോ. അവിടെ വെള്ളച്ചാട്ടമാണുള്ളത്. കിണറുകളിലുളള വെളളത്തെ
പതിതപാവനി ഗംഗ എന്നു പറയില്ലല്ലോ. മനുഷ്യര് ഇതിനെയും തീര്ത്ഥമാണെന്നു
മനസ്സിലാക്കുന്നു. വളരെയധികം മനുഷ്യര് അവിടെപ്പോയി ഭാവനയോടെ സ്നാനം ചെയ്യുന്നു.
നിങ്ങള് കുട്ടികള്ക്കിപ്പോള് ജ്ഞാനം ലഭിച്ചിരിക്കുന്നു. എന്നാല് നിങ്ങള്
ഇതേക്കുറിച്ച് പറയുമ്പോള് അവര് അംഗീകരിക്കില്ല. അവര്ക്ക് തന്റേതായ ദേഹാഹങ്കാരം
ധാരാളമാണ്. ഞങ്ങള് ഇത്രയും ശാസ്ത്രങ്ങള് പഠിച്ചു എന്ന അഹങ്കാരം... ബാബ പറയുന്നു
ഈ പഠിച്ചതെല്ലാം മറക്കണം. ഇപ്പോള് ഈ കാര്യങ്ങളെല്ലാം തന്നെ മനുഷ്യര്ക്ക്
മനസ്സിലാക്കാനായാണ് ഇങ്ങനെയുളള പോയിന്റുകള് എഴുതി വിമാനത്തിലൂടെ താഴേക്കിടൂ
എന്ന് ബാബ പറയുന്നത്. വിശ്വത്തില് ശാന്തി എങ്ങനെയുണ്ടാകും? എന്ന് ചോദിക്കാറുണ്ട്.
ആരെങ്കിലും ഇതിനുളള അഭിപ്രായം പറഞ്ഞാല് അവര്ക്ക് അതിനുളള സമ്മാനവും ലഭിക്കുന്നു?
ഇപ്പോള് അവര്ക്ക് ഒരിക്കലും ശാന്തി സ്ഥാപിക്കാന് സാധിക്കില്ലല്ലോ.ശാന്തി എവിടെ
നിന്നു വരാനാണ്? അസത്യമായ സമ്മാനമാണ് നല്കുന്നത്.
ഇപ്പോള് നിങ്ങള്ക്കറിയാം യുദ്ധത്തിനുശേഷമാണ് വിശ്വത്തില് ശാന്തിയുണ്ടാവുക. ഏതു
സമയത്തു വേണമെങ്കിലും യുദ്ധമുണ്ടാകാന് സാധിക്കും. അങ്ങനെയുളള തയ്യാറെടുപ്പാണ്
നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങള് കുട്ടികള് തയ്യാറെടുക്കേണ്ട താമസമേയുളളൂ.
നിങ്ങള് കുട്ടികള്ക്ക് കര്മ്മാതീത അവസ്ഥ പ്രാപിക്കുന്നതിലാണ് പ്രയത്നം. ഇപ്പോള്
ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നുകൊണ്ടും
കമലപുഷ്പസമാനം പവിത്രമാകൂ, സൃഷ്ടിയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനം
സ്മരിച്ചുകൊണ്ടിരിക്കൂ. നിങ്ങള്ക്ക് എഴുതാന് സാധിക്കും - കല്പം മുന്പത്തേതുപോലെ
ഡ്രാമയനുസരിച്ച് വിശ്വത്തില് ശാന്തി സ്ഥാപിക്കപ്പെടും. നിങ്ങള്ക്ക് ഇതും പറഞ്ഞു
കൊടുക്കാന് സാധിക്കും, സത്യയുഗത്തിലാണ് വിശ്വത്തില് ശാന്തിയുണ്ടാവുക. ഇവിടെ
തീര്ച്ചയായും അശാന്തിയാണ്. എന്നാല് പലരും നിങ്ങളെ വിശ്വസിക്കില്ല. കാരണം
അവര്ക്ക് സ്വര്ഗ്ഗത്തിലേക്ക് വരേണ്ടതില്ല അതുകൊണ്ട് ശ്രീമതവും പാലിക്കുന്നില്ല.
ഇവിടെയും പലര്ക്കും ശ്രീമതപ്രകാരം പവിത്രമായിരിക്കാന് സാധിക്കുന്നില്ല.
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ മതമാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. ചിലരുടെ
പെരുമാറ്റം നല്ലതല്ലെങ്കില്, ഇവര്ക്ക് ഈശ്വരന് നല്ല മതം നല്കട്ടെ എന്ന്
പറയാറുണ്ട്. ഇപ്പോള് നിങ്ങള്ക്ക് ഈശ്വരന്റെ മതപ്രകാരം ജീവിക്കണം. ബാബ പറയുന്നു,
63 ജന്മം നിങ്ങള് വിഷയസാഗരത്തില് മുങ്ങിത്താണു. ബാബ കുട്ടികളോടാണ്
സംസാരിക്കുന്നത്. അച്ഛന് കുട്ടികളെത്തന്നെയാണ് ഉദ്ധരിക്കുക. പുറമെയുളളവര്
കുട്ടികളില് നിന്നും മനസ്സിലാക്കണം. ബാബ പുറമെയുളളവരോട് സംസാരിക്കില്ല. അച്ഛന്
കുട്ടികള് തന്നെയാണ് സ്നേഹികള്. രണ്ടാനമ്മയുടെ കുട്ടികളെ നല്ലതായി തോന്നില്ല.
ലൗകിക പിതാവും സത്പുത്രന്മാര്ക്കേ ധനം നല്കൂ. എല്ലാ കുട്ടികളും
ഒരുപോലെയാകില്ലല്ലോ. ബാബയും ഇതാണ് പറയുന്നത് ആര് എന്റേതാകുന്നുവോ അവര്ക്കേ
സമ്പത്ത് ലഭിക്കൂ. ആരാണോ എന്റേതായി മാറാത്തത് അവര്ക്ക് ഈ ജ്ഞാനം ദഹിക്കില്ല.
അവര്ക്ക് ശ്രീമതപ്രകാരം മുന്നോട്ട് പോകാന് സാധിക്കില്ല. അവര് ഇപ്പോഴും ഭക്തരാണ്.
ബാബ ഒരുപാടു പേരെ അങ്ങനെ കണ്ടിട്ടുണ്ട്. ഏതെങ്കിലും ഉയര്ന്ന
സന്യാസിമാരുണ്ടെങ്കില് ധാരാളം പേര് അവരുടെ അനുയായികളായിത്തീരുന്നു. ഫണ്ട്
സ്വരൂപിക്കുന്നു. അവനവന്റേതായ ശക്തിക്കനുസരിച്ച് ഫണ്ട് സ്വരൂപിക്കുന്നു. ഇവിടെ
ബാബ ഒരിക്കലും ഫണ്ട് സ്വരൂപിക്കാന് പറയില്ല. ഇവിടെ നിങ്ങള് എന്ത് വിത്താണോ
വിതക്കുന്നത് അതിന്റെ ഫലം 21 ജന്മത്തേക്ക് ലഭിക്കുന്നു. മനുഷ്യര് ദാനം
ചെയ്യുമ്പോള് മനസ്സിലാക്കുന്നു നമ്മള് ഈശ്വരാര്ത്ഥം ചെയ്യുന്നു എന്ന്.
ഈശ്വാര്പ്പണം എന്നു പറയുന്നു അഥവാ കൃഷ്ണാര്പ്പണം. എന്തിനാണ് കൃഷ്ണന്റെ
പേരെടുക്കുന്നത്.? കാരണം കൃഷ്ണനെയാണ് ഗീതയുടെ ഭഗവാനെന്നു പറയുന്നത്. ശ്രീരാധാ
അര്പ്പണമെന്ന് ഒരിക്കലും പറയില്ല. ഈശ്വരന് അഥവാ കൃഷ്ണന് എന്നു പറയുന്നു. ഫലം
നല്കുവാന് ഈശ്വരനേ സാധിക്കൂ എന്നറിയാം. ഏതെങ്കിലും ധനവാന്റെ വീട്ടില്
ജന്മമെടുത്താല് പറയാറില്ലേ ഇതിനു മുമ്പുളള ജന്മത്തില് ദാന പുണ്യ കര്മ്മങ്ങള്
ചെയ്തതുകൊണ്ടാണ് ഇങ്ങനെ ലഭിച്ചതെന്ന്. രാജാവായും മാറും. എന്നാല് അതിലൂടെയെല്ലാം
അല്പകാല കാകവിഷ്ടസമാന സുഖമാണ്. രാജാക്കന്മാരെയും സന്യാസിമാര് സന്യാസം
ചെയ്യിപ്പിക്കാറുണ്ട്. അവരോട് സത്രീ സര്പ്പിണിയാണെന്ന് പറയുന്നു. എന്നാല്
ദ്രൗപദി ഭഗവാനെ വിളിച്ചത് ദുശ്ശാസനന് വസ്ത്രാക്ഷേപം ചെയ്യുന്നു എന്ന് പറഞ്ഞാണ്.
ഇപ്പോഴും അബലകള് ഞങ്ങളുടെ മാനം രക്ഷിക്കൂ എന്ന് പറഞ്ഞ്
വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബാബാ ഇവര് ഞങ്ങളെ വളരെയധികം പ്രഹരിക്കുന്നു. വിഷം
നല്കൂ അല്ലെങ്കില് ഞങ്ങള് വധിക്കുമെന്ന് പറയുന്നു. ബാബാ ഞങ്ങളെ ഈ ബന്ധനത്തില്
നിന്നും മുക്തമാക്കൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. ബാബ പറയുന്നു ബന്ധനം
അവസാനിക്കാന് പോവുകയാണ് പിന്നീട് നിങ്ങള് 21 ജന്മത്തേക്ക് ഒരിക്കലും
നഗ്നരാകില്ല. സത്യയുഗത്തില് വികാരങ്ങളുണ്ടാവുകയില്ല. ഈ മൃത്യുലോകത്തില് ഇത്
അന്തിമ ജന്മമാണ്. ഇത് വികാരീ ലോകമാണ്.
രണ്ടാമത്തെ കാര്യം ബാബ മനസ്സിലാക്കിത്തരുന്നു ഈ സമയത്ത് മനുഷ്യര് എത്ര
വിവേകഹീനരായിരിക്കുന്നു. ആരെങ്കിലും മരിച്ചു കഴിഞ്ഞാല് പറയും സ്വര്ഗ്ഗം പൂകി.
എന്നാല് സ്വര്ഗ്ഗമെവിടെ. ഇത് നരകമാണ്. സ്വര്ഗ്ഗവാസിയായിയെങ്കില് തീര്ച്ചയായും
ഇപ്പോള് നരകത്തിലായിരുന്നില്ലേ. എന്നാല് നിങ്ങള് ആരോടെങ്കിലും
നരകവാസികളാണെന്നുള്ളത് നേരിട്ട് പറയുകയാണെങ്കില് അവര് ക്രോധത്തിലേക്കു വന്ന്
പിണങ്ങിപ്പോകും. ഇങ്ങനെയിങ്ങനെ എഴുതണം. ഇന്നയാള് സ്വര്ഗ്ഗം പൂകിയെങ്കില്
അതിനര്ത്ഥം നിങ്ങള് നരകവാസികളാണെന്നല്ലേ. ഞങ്ങള് നിങ്ങള്ക്ക് സത്യം സത്യമായ
സ്വര്ഗ്ഗത്തിലേക്കു പോകാനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. ഈ പഴയ ലോകം ഇപ്പോള്
നശിക്കാനുള്ളതാണ്. പത്രത്തിലും കൊടുക്കൂ ഇനി വരാന് പോകുന്ന യുദ്ധത്തിനു ശേഷം
വിശ്വത്തില് ശാന്തിയുണ്ടാകും, 5000 വര്ഷങ്ങള്ക്കു മുന്പത്തേതുപോലെ. അവിടെ
ഒരേയൊരു ആദിസനാതന ദേവീദേവതാ ധര്മ്മമായിരുന്നു. ലോകത്തിലുള്ള മനുഷ്യര് പറയുന്നു
അവിടെത്തന്നെയാണ് കംസന്, ജരാസന്ധന് എന്നീ അസുരന്മാര് ഉണ്ടായിരുന്നത്,
ത്രേതായുഗത്തില് രാവണനേയും കാണിച്ചിരിക്കുന്നു. ജ്ഞാനമാര്ഗ്ഗവും ഭക്തി മാര്ഗ്ഗവും
തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഇത്രയും സഹജമായ കാര്യം പോലും
ബുദ്ധിമുട്ടിയാണ് പലരുടേയും ബുദ്ധിയില് ഇരിക്കുന്നത്. ഇതുപോലുള്ള സ്ലോഗനുകള്
ഉണ്ടാക്കണം. ഈ യുദ്ധത്തിനു ശേഷം ഡ്രാമയനുസരിച്ച് വിശ്വത്തില് ശാന്തിയുണ്ടാകണം.
കല്പ്പകല്പ്പം വിശ്വത്തില് ശാന്തിയുണ്ടാകും പിന്നീട് കലിയുഗാന്ത്യത്തില്
അശാന്തിയുണ്ടാകും. സത്യയുഗത്തില്ത്തന്നെയാണ് ശാന്തി. നിങ്ങള് എഴുതണം ഗീതയില്
തെറ്റ് എഴുതി വച്ചതിലൂടെ ഭാരതത്തിന്റെ അവസ്ഥ എന്തായിരിക്കുകയാണ്. 84 ജന്മങ്ങള്
പൂര്ണ്ണമായും എടുക്കുന്ന ശ്രീകൃഷ്ണന്റെ പേര് വച്ചു. ശ്രീനാരായണന്റെ
പേരുപോലുമല്ല വെച്ചിരിക്കുന്നത്. ശ്രീനാരായണന് 84 ജന്മങ്ങളിലും കുറച്ചു ദിവസം
കുറവായിരിക്കില്ലേ. കൃഷ്ണനാണ് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുക. കുട്ടികളെ
വജ്രസമാനമാക്കി മാറ്റുന്നതിനാണ് ബാബ വരുന്നത്. അതിനാല് ബാബക്ക് ഇരിക്കാനുള്ള
ഡപ്പിയും സ്വര്ണ്ണത്തിന്റേതായിരിക്കണം, ആരിലാണോ ബാബ വന്ന് പ്രവേശിക്കുന്നത്.
ഇദ്ദേഹത്തെ എങ്ങനെയാണോ സ്വര്ണ്ണത്തിന്റേതാക്കിയത് അപ്പോള് പെട്ടെന്ന്
സാക്ഷാത്ക്കാരം ചെയ്യിച്ചു- നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു.
ഇപ്പോള് എന്നെ മാത്രം ഓര്മ്മിക്കൂ, പവിത്രമാകൂ ..പവിത്രമാകാതെ ജ്ഞാനത്തിന്റെ
ധാരണയുണ്ടാകില്ല. സിംഹിണിയുടെ പാലിനായി സ്വര്ണ്ണപ്പാത്രം ആവശ്യമാണ്. ഈ ജ്ഞാനം
നല്കുന്നത് പരംപിതാ പരമാത്മാവാണ്. ഇതിനെ ധാരണ ചെയ്യാനും സ്വര്ണ്ണപ്പാത്രം
ആവശ്യമാണ്. പവിത്രതയുണ്ടായിരിക്കണം എങ്കിലേ ധാരണയുണ്ടാകൂ. പവിത്രതയുടെ പ്രതിജ്ഞ
ചെയ്തശേഷവും താഴേക്കു വീഴുകയാണെങ്കില് പിന്നീട് യോഗത്തിന്റെ യാത്രയും ഇല്ലാതാകും.
ജ്ഞാനവും ഇല്ലാതാകും. പിന്നീട് ആരോടും കാമം മഹാശത്രുവാണെന്ന് പറയാന്
സാധിക്കില്ല അവര്ക്ക് ജ്ഞാനബാണം ഏല്ക്കില്ല. അവര് അര്ദ്ധജ്ഞാനിയായി മാറും.
യാതൊരു വികാരവും ഉണ്ടാകരുത്. ദിവസവും കണക്ക് വെക്കൂ എങ്ങിനെയാണോ ബാബ
സര്വ്വശക്തന് അതുപോലെ മായയും സര്വ്വശക്തനാണ്. അരക്കല്പ്പം രാവണരാജ്യമാണ്.
ബാബക്കല്ലാതെ വിജയം നല്കാന് മറ്റാര്ക്കും കഴിയില്ല. ഡ്രാമയനുസരിച്ച് രാവണരാജ്യം
ഉണ്ടാവുകതന്നെ വേണം. ഭാരതത്തിന്റെ ജയപരാജയത്തിന്റെ ആധാരത്തിലാണ് ഡ്രാമ തന്നെ
ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഇത് ബാബയാണ് നിങ്ങള് കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുന്നത്. മുഖ്യമായും പവിത്രമാകുന്നതിന്റെ കാര്യമാണ്. ബാബ
പറയുന്നു ഞാന് വരുന്നതു തന്നെ പതിതരെ പാവനമാക്കുന്നതിനാണ്. ബാക്കി
ശാസ്ത്രങ്ങളില് പാണ്ഢവരുടേയും കൗരവരുടേയും യുദ്ധം കാണിച്ചിട്ടുണ്ട്, ചൂത്
കളിച്ചതായി കാണിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം എങ്ങനെയുണ്ടാകാനാണ്.
ഇതിലൂടെയെല്ലാം രാജയോഗത്തിന്റെ പഠിപ്പ് ഉണ്ടാകുമോ? യുദ്ധമൈതാനത്തില് ഗീതാ
പാഠശാലയുണ്ടാകുമോ? ജനനമരണരഹിതനായ ശിവബാബയും പൂര്ണ്ണമായും 84 ജന്മമെടുക്കുന്ന
കൃഷ്ണനും തമ്മില് എത്ര വ്യത്യാസമാണ്. കൃഷ്ണന്റെ തന്നെ അന്തിമ ജന്മത്തിലാണ് ബാബ
പ്രവേശിക്കുന്നത്. എത്ര വ്യക്തമാണ്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നു കൊണ്ടും
പവിത്രമായി മാറണം. രണ്ടു പേര്ക്കും ഒരുമിച്ചിരുന്നു കൊണ്ടും പവിത്രമായിരിക്കാന്
സാധിക്കില്ലെന്ന് സന്യാസിമാര് പറയുന്നു. അപ്പോള് നിങ്ങളവരോട് പറയണം, ഒരു
പ്രാപ്തിയുമില്ലെങ്കില് എങ്ങിനെ ഇരിക്കാന് കഴിയും. ഇവിടെയാണെങ്കില്
വിശ്വത്തിന്റെ ചക്രവര്ത്തീപദവിയുടെ പ്രാപ്തിയുണ്ട്. ബാബ പറയുന്നു, എന്റെ
കുലത്തിന്റെ അഭിമാനത്തെ സംരക്ഷിക്കൂ. ശിവബാബ പറയുന്നു, ഇദ്ദേഹത്തിന്റെ താടിയുടെ
മാനം കാക്കൂ. ഈയൊരു അന്തിമജന്മം പവിത്രമായിരിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ
അധികാരിയാകും. നിങ്ങള് അവനവനു വേണ്ടിയാണ് പ്രയത്നിക്കുന്നത്. മറ്റാര്ക്കും തന്നെ
സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കില്ല. ഇവിടെ നിങ്ങളുടെ രാജധാനിയാണ് സ്ഥാപിച്ചു
കൊണ്ടിരിക്കുന്നത്. ഇതില് എല്ലാ പദവിയിലുള്ളവരും ആവശ്യമാണ്. അവിടെ മന്ത്രിമാര്
ഉണ്ടാകില്ല. രാജാക്കന്മാര്ക്ക് അഭിപ്രായത്തിന്റെ ആവശ്യം അവിടെയില്ല. പതിത
രാജാക്കന്മാര്ക്ക് ഒരു മന്ത്രി ഉണ്ടാകും. ഇവിടെ നോക്കൂ എത്ര മന്ത്രിമാരാണ്.
പരസ്പരം കലഹിച്ചുകൊണ്ടേയിരിക്കുന്നു. ബാബ എല്ലാ പ്രശ്നങ്ങളില് നിന്നും
മുക്തമാക്കുന്നു. 3000 വര്ഷം ഒരു യുദ്ധവും ഉണ്ടാകില്ല. ജയിലുകള്, കോടതികള് ഒന്നും
ഉണ്ടാകില്ല. സത്യയുഗത്തില് സുഖം തന്നെ സുഖമാണ്. അതിനു വേണ്ടിയുള്ള പുരുഷാര്ത്ഥം
ചെയ്യണം. മരണം തലക്കു മുകളിലാണ്. ഓര്മ്മയുടെ യാത്രയിലൂടെ വികര്മ്മാജീത്ത് ആയി
മാറും. നിങ്ങള്തന്നെയാണ് എല്ലാവര്ക്കും ബാബയുടെ സന്ദേശം നല്കുന്ന സന്ദേശവാഹകര്.
മന്മനാഭവ എന്ന സന്ദേശം. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ജ്ഞാനത്തിന്റെ ധാരണക്കു വേണ്ടി പവിത്രമായി ബുദ്ധിയാകുന്ന പാത്രത്തെ സ്വച്ഛമാക്കി
മാറ്റണം. കേവലം അര്ദ്ധജ്ഞാനിയാകരുത്.
2. നേരിട്ട് ബാബയുടെ
മുന്നില് തന്റെ സര്വ്വതും സമര്പ്പണം ചെയ്ത് ശ്രീമതം അനുസരിച്ച് 21 ജന്മത്തേക്കു
വേണ്ടി രാജ്യപദവി നേടണം.
വരദാനം :-
ഓരോ
ശക്തികളേയും കാര്യങ്ങളില് ഉപയോഗിച്ച് വര്ദ്ധിപ്പിക്കുന്ന ശ്രേഷ്ഠ ധനവാന് അഥവാ
ബുദ്ധിവാനായി ഭവിക്കട്ടെ.
ബുദ്ധിമാന്മാരായ
കുട്ടികള്ക്ക് ഓരോ ശക്തികളേയും കാര്യങ്ങളില് ഉപയോഗിക്കേണ്ട വിധി അറിയും.ആര്
എത്രയധികം ശക്തികളെ കാര്യങ്ങളില് ഉപയോഗിക്കുന്നുവോ അത്രയധികം അവരുടെ ശക്തികള്
വര്ദ്ധിക്കുന്നു.അതിനാല് വിശ്വത്തിലെ ഓരോ ആത്മാക്കളും താങ്കളില് നിന്നും
എന്തെങ്കിലുമൊരു പ്രാപ്തി നേടി താങ്കളുടെ ഗുണഗാനം പാടണം.അങ്ങിനെയുള്ള
ഈശ്വരീയബജറ്റ് ഉണ്ടാക്കണം.എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ നല്കുകതന്നെ വേണം.അത്
മുക്തിയോ ജീവന്മുക്തിയോ ആകാം.ഈശ്വരീയബജറ്റ് ഉണ്ടാക്കി സര്വ്വ ശക്തികളേയും മിച്ചം
വെച്ച് ശേഖരിക്കണം.ഒപ്പം ശേഖരിച്ച ശക്തികളിലൂടെ സര്വ്വാത്മാക്കളേയും
യാചനയില്നിന്നും മുക്തമാക്കുകയും വേണം.
സ്ലോഗന് :-
ശുദ്ധസങ്കല്പങ്ങളെ തന്റെ ജീവിതത്തിന്റെ അമൂല്യമായ ഖജനാവാക്കി മാറ്റുകയാണെങ്കില്
അതിസമ്പന്നരായി മാറാം.
മാതേശ്വരീജിയുടെ അമൂല്യ
മഹാവാക്യം -
'ഇപ്പോള്
വികര്മ്മമുണ്ടാക്കുന്നതിന്റെ മത്സരം നടത്തരുത്'
ഏറ്റവുമാദ്യം സ്വയം ഈ ഒരു
ലക്ഷ്യം അവശ്യം വെക്കണം എനിക്ക് ഏത് രീതിയിലും എന്റെ വികാരങ്ങളെ വശത്താക്കണം,
അപ്പോള് മാത്രമേ ഈശ്വരീയ സുഖ- ശാന്തിയില് കഴിയാന് സാധിക്കൂ. നമ്മുടെ മുഖ്യമായ
പുരുഷാര്ത്ഥമാണ് സ്വയം ശാന്തിയില് കഴിഞ്ഞ് മറ്റുള്ളവരേയും ശാന്തിയിലേക്ക് കൊണ്ട്
വരിക, ഇതില് സഹനശക്തി തീര്ച്ചയായും ആവശ്യമാണ്. തന്നിലാണ് എല്ലാത്തിന്റെയും ആധാരം,
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് അശാന്തമായി, ഇങ്ങനെയാകരുത്. പാടില്ല.
ജ്ഞാനത്തിന്റെ ആദ്യത്തെ ഗുണമാണ് സഹനശക്തി ധാരണ ചെയ്യുക. നോക്കൂ അജ്ഞാനകാലത്തിലും
പറയാറുണ്ട്, ആര് എത്ര ചീത്ത പറഞ്ഞാലും ഇങ്ങനെ മനസ്സിലാക്കൂ, എന്റെ മേല് പറ്റിയോ?
ആര് ചീത്ത പറഞ്ഞോ അവര് സ്വയം അശാന്തിയിലേക്ക് വന്നു, അവര് സ്വന്തം
കണക്കുണ്ടാക്കി. എന്നാല് നമ്മളും അശാന്തിയിലേക്ക് വന്ന്, എന്തെങ്കിലും പറഞ്ഞാല്
പിന്നീട് നമ്മുടെയും വികര്മ്മമുണ്ടാകും, അതുകൊണ്ട്
വികര്മ്മമുണ്ടാക്കുന്നതിനുള്ള മത്സരം നടത്തരുത്. നമുക്ക് വികര്മ്മം
ഭസ്മമാക്കുകയാണ് ചെയ്യേണ്ടത്, അല്ലാതെ ഉണ്ടാക്കുകയല്ല, ഇങ്ങനെയുള്ള വികര്മ്മം
ജന്മ ജന്മാന്തരം ഉണ്ടാക്കിയാണ് വന്നത,് ദു:ഖം ഏറ്റുവാങ്ങിയാണ് വന്നത്. ഇപ്പോള്
ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു ഈ അഞ്ച് വികാരങ്ങളെ ജയിക്കൂ. വികാരങ്ങള്ക്കും
വളരെയധികം വിസ്താരമുണ്ട്, വളരെ സൂക്ഷ്മ രീതിയിലാണ് വരുന്നത്. ചിലപ്പോള് അസൂയ
വരുമ്പോള് ചിന്തിക്കുന്നു ഇവര് ഇങ്ങനെ ചെയ്താല് എനിക്ക് എന്തുകൊണ്ട് ചെയ്തു കൂടാ?
ഇതാണ് വലിയ തെറ്റ്. സ്വയത്തെ കുറ്റമറ്റവരാക്കണം, അഥവാ ആരെങ്കിലും എന്തെങ്കിലും
പറഞ്ഞാല് മനസ്സിലാക്കൂ ഇതും എന്റെ പരീക്ഷയാണ്, എത്രത്തോളം എന്റെയുള്ളില്
സഹനശക്തിയുണ്ട്? അഥവാ ആരെങ്കിലും പറയുകയാണ് ഞാന് വളരെ സഹിച്ചു, ഒരു തവണ ആവേശം
വന്നു, അപ്പോള് അവസാനം പരാജയപ്പെട്ടു. ആര് പറഞ്ഞോ അവര് അവരുടേത് നശിപ്പിച്ചു,
എന്നാല് നമുക്ക് ഉണ്ടാക്കുകയാണ് വേണ്ടത്, അല്ലാതെ നശിപ്പിക്കുകയല്ല അതുകൊണ്ട്
നല്ല പുരുഷാര്ത്ഥം ചെയ്ത് ജന്മ ജന്മാന്തരത്തേക്കായി നല്ല പ്രാലബ്ധം ഉണ്ടാക്കണം.
ബാക്കി ആരാണോ വികാരങ്ങള്ക്ക് വശപ്പെട്ടിരിക്കുന്നത് അവരില് ഭൂതം പ്രവേശിച്ചത്
പോലെയാണ്, ഭൂതങ്ങളുടെ ഭാഷ തന്നെ അങ്ങനെയായിരിക്കും എന്നാല് ആരാണോ ദൈവീക
ആത്മാക്കള്, അവരുടെ ഭാഷ ദൈവീകമായത് തന്നെയായിരിക്കും . അതുകൊണ്ട് സ്വയത്തെ
ദൈവീകമാക്കണം അല്ലാതെ ആസുരീയമല്ല. ശരി - ഓംശാന്തി.
അവ്യക്തസൂചന-സഹജയോഗിയാകണമെങ്കില് പരമാത്മാസ്നേഹത്തിന്റെ അനുഭവികളായി മാറൂ..
പരമാത്മാസ്നേഹത്തിന്റെ
അനുഭവികളായി മാറുകയാണെങ്കില്, ഈ അനുഭവത്തിലൂടെ സഹജയോഗിയായി പറക്കാന്
സാധിക്കും.പരമാത്മാസ്നേഹം പറന്നുയരാനുള്ള മാര്ഗ്ഗമാണ്.പറക്കുന്നവര് ഒരിക്കലും
ഭൂമിയിലെ ആകര്ഷണത്തില് വരില്ല. മായയുടെ എത്ര വലിയ ആകര്ഷണീയമായ രൂപമാണെങ്കിലും ആ
ആകര്ഷണങ്ങളൊന്നും പറക്കുന്നകലയുള്ളവരുടെ അടുത്തേക്കുപോലുമെത്തില്ല.