മധുരമായ
കുട്ടികളേ-പരചിന്തനം ഉപേക്ഷിച്ച് സ്വയത്തിന്റെ മംഗളം ചെയ്യൂ, നിങ്ങൾ
സ്വർണ്ണത്തിന് സമാനമായി മാറി മറ്റുള്ളവർക്ക് വഴി പറഞ്ഞു കൊടുക്കൂ.
ചോദ്യം :-
സദാ അശരീരിയായി മാറാനുള്ള അഭ്യാസം ചെയ്തു കൊണ്ടിരിക്കുന്നവരുടെ മുഖ്യമായ
അടയാളമെന്തായിരിക്കും?
ഉത്തരം :-
അവർ ബലം
പ്രയോഗിച്ച് തന്റെ കർമ്മേന്ദ്രിയങ്ങളെ വശത്താക്കില്ല. എന്നാൽ, അവരുടെ
കർമ്മേന്ദ്രിയങ്ങൾ താനേ ശീതളമാകും. നമ്മൾ ആത്മാക്കൾ സഹോദരരാണ് എന്ന സ്മൃതി
സ്വതവെയുണ്ടായിരിക്കും. ദേഹാഭിമാനം ഇല്ലാതായിക്കൊണ്ടേയിരിക്കും. നാമ-രൂപത്തിന്റെ
ലഹരി സമാപ്തമായിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ ഓർമ്മ വരില്ല.
ഗീതം :-
അങ്ങ്
സ്നേഹത്തിന്റെ സാഗരനാണ്....
ഓംശാന്തി.
ബാബ സ്നേഹത്തിന്റെ സാഗരൻ മാത്രമല്ല, ജ്ഞാനത്തിന്റെയും സാഗരനാണ്. ജ്ഞാനവും
അജ്ഞാനവും. ജ്ഞാനത്തെ പകലെന്നും, അജ്ഞാനത്തെ രാത്രിയെന്നുമാണ് പറയുന്നത്.
ജ്ഞാനമെന്ന വാക്ക് നല്ലതാണ്. എന്നാൽ അജ്ഞാനമെന്ന വാക്ക് മോശമാണ്. പകുതി കൽപം
ജ്ഞാനത്തിന്റെ പ്രാപ്തിയും, അടുത്ത പകുതി കൽപം അജ്ഞാനത്തിന്റെ പ്രാപ്തി അതായത്
ദുഃഖവുമാണ്. ജ്ഞാനത്തിന്റെ പ്രാപ്തിയാണ് സുഖം. ഇത് നല്ല രീതിയിൽ
മനസ്സിലാക്കേണ്ട കാര്യമാണ്, ജ്ഞാനത്തിന്റെ പകലും, അജ്ഞാനത്തിന്റെ രാത്രിയുമാണ്.
ഇത് ആർക്കും അറിയില്ല. ജ്ഞാനമെന്ന് എന്തിനെയാണ് പറയുന്നത്, അജ്ഞാനമെന്ന്
എന്തിനെയാണ് പറയുന്നത് എന്നത് പരിധിയില്ലാത്ത കാര്യമാണ്. ജ്ഞാനമെന്താണെന്നും,
ഭക്തി എന്താണെന്നും നിങ്ങൾ എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കുന്നു.
ജ്ഞാനത്തിലൂടെ നിങ്ങൾ പൂജ്യരായി മാറുകയാണ്. പൂജ്യരായി മാറുമ്പോൾ ക്ഷേത്രങ്ങളിലെ
പൂജാ സാമഗ്രികളെയെല്ലാം നിങ്ങൾ അറിയുന്നു. നിങ്ങൾക്കറിയാം ക്ഷേത്രങ്ങളെല്ലാം
ഓർമ്മച്ചിഹ്നങ്ങളാണ്. ദേവീ-ദേവതകളുടെ ജീവിതകഥയെന്താണെന്ന് നിങ്ങൾക്കറിയാം.
പൂജിക്കുന്നവർക്ക് സ്വയം തന്നെ ദേവീ-ദേവതകളുടെ ജീവിതകഥ അറിയില്ല. പൂജയെ
ഭക്തിയെന്നാണ് പറയുന്നത്. ഭഗവാന് ഭക്തിയുടെ ഫലം നൽകുന്നതിനു വേണ്ടി ഭക്തരെ
കണ്ടുമുട്ടണം. അതിനുവേണ്ടി ഭഗവാൻ വന്നിട്ടാണ് പൂജ്യരിൽ നിന്നും പൂജാരിയാക്കി
മാറ്റുന്നത്. സത്യയുഗത്തിൽ പൂജ്യരായവരും, കലിയുഗത്തിൽ പൂജാരിമാരുമാണ്
ഉണ്ടായിരിക്കുക. ഇന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്നും, നാളെ എന്താണ്
സംഭവിക്കാൻ പോകുന്നതെന്നും നിങ്ങൾ കുട്ടികൾക്കറിയാം. വിനാശം തീർച്ചയായും
എപ്പോഴെങ്കിലും സംഭവിക്കുക തന്നെ വേണം. തയ്യാറെടുപ്പുകൾ നടന്നു
കൊണ്ടിരിക്കുകയാണ്. ഒരുപാട് പ്രകൃതി ദുരന്തങ്ങളൊക്കെ സംഭവിക്കുമെന്ന്
പറഞ്ഞിട്ടുണ്ട്. ആഭ്യന്തര യുദ്ധവും, പ്രകൃതിദുരന്തങ്ങളും ഈശ്വരനുണ്ടാക്കിയ
ദുരന്തങ്ങളാണെന്ന് പറയാൻ സാധിക്കില്ല എന്നെഴുതിവെക്കണം. ഇതെല്ലാം ഡ്രാമയിൽ
അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയനുസരിച്ച് പ്രകൃതിക്ഷോഭങ്ങളെല്ലാം വരാനിരിക്കുകയാണ്.
ഇതെല്ലാം വിനാശത്തിനും സഹായിക്കും. പേമാരിയുണ്ടാകും. വിശന്ന് മരിക്കും,
ഭൂമികുലുക്കങ്ങളെല്ലാം വരാനിരിക്കുകയാണ്. ഇവയിലൂടെയെല്ലാമാണ് വിനാശമുണ്ടാകേണ്ടത്.
വിനാശം തീർച്ചയായും ഉണ്ടാവുക തന്നെ വേണമെന്ന് കുട്ടികൾക്കറിയാം.
വിനാശമുണ്ടായില്ലെങ്കിൽ സത്യയുഗത്തിൽ എങ്ങനെയാണ് കുറച്ച് മനുഷ്യരുണ്ടാകുന്നത്.
വിനാശം തീർച്ചയായും ഒരുമിച്ചായിരിക്കും. കുട്ടികൾക്ക് നന്നായി അറിയാം ഈ എല്ലാ
വസ്ത്രങ്ങളും ശുദ്ധമാകും . ഇത് പരിധിയില്ലാത്ത വലിയ മെഷീണറിയാണ്. ഈശ്വരൻ
അഴുക്കുള്ള വസ്ത്രങ്ങളെ അലക്കുന്നു.... എന്ന് പാടാറുണ്ട്, ഇത് വസ്ത്രത്തിന്റെ
കാര്യമല്ല. വസ്ത്രം എന്നാൽ ശരീരത്തിന്റെ കാര്യമാണ്. ആത്മാക്കളെ യോഗബലത്തിലൂടെ
കഴുകണം. ഈ കലിയുഗത്തിൽ 5 തത്വങ്ങളും തമോപ്രധാനമാണെങ്കിൽ ശരീരവും തമോപ്രധാനമായി
മാറുന്നു. പതീത-പാവനനായ ബാബ വന്നാണ് പാവനമാക്കി മാറ്റുന്നത്. ബാക്കിയെല്ലാം
വിനാശമാകും. എങ്ങനെയാണ് പാവനമായി മാറുന്നത് എന്ന് നിങ്ങൾക്കറിയാം. വളരെ സഹജമായ
വഴിയാണ് പറഞ്ഞു തരുന്നത്. മനുഷ്യർ ഒന്നും മനസ്സിലാക്കുന്നില്ല. ഭക്തി
ചെയ്യുന്നവരുടെ ജീവചരിത്രമറിയുകയാണെങ്കിൽ മാത്രമേ നിങ്ങൾ ദേവതയായി മാറൂ എന്ന്
ഭക്തിയും, യജ്ഞവുമെല്ലാം നടക്കുന്ന സ്ഥലത്ത് ചെന്ന് മനസ്സിലാക്കിക്കൊടുക്കണം
ദേവീ-ദേവതകൾ എങ്ങനെയാണ് ജീവൻമുക്തി പ്രാപ്തമാക്കിയതെന്ന് മനസ്സിലാക്കൂ, എന്നാൽ
നിങ്ങൾക്കും ജീവൻമുക്തി പ്രാപ്തമാക്കാൻ സാധിക്കും. ക്ഷേത്രത്തിൽ ഇരുന്ന്
ജീവിതകഥ മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ നല്ല രീതിയിൽ മനസ്സിലാക്കും.
നിങ്ങളും ബാബയിൽ നിന്നും ജീവിതകഥ കേൾക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് എത്ര
വിവേകമാണ് ലഭിക്കുന്നത്. ആർക്കും പരമപിതാ പരമാത്മാവിന്റെ ജീവിതകഥ അറിയില്ല.
പരമാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുന്നതിലൂടെ ജീവിതകഥയേ ഉണ്ടാകുന്നില്ല.
പരമപിതാ പരമാത്മാവിന്റെ ജീവിത കഥയെക്കുറിച്ച് അഥവാ
ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് നിങ്ങൾ കുട്ടികൾക്കറിയാം. ബാബ പതീതരെ
പാവനമാക്കി മാറ്റുന്ന ഈ സംഗമയുഗത്തിന്റെ സമയത്തെയാണ് ആരംഭ കാലഘട്ടം എന്ന്
പറയുന്നത്. പിന്നീട് മദ്ധ്യകാലഘട്ടത്തിൽ ഭക്തിയുടെ പാർട്ട് നടക്കുന്നു. ബാബ
പറയുന്നു-ഈ സംഗമയുഗത്തിൽ വന്നാണ് സ്ഥാപന ചെയ്യുകയും, ചെയ്യിപ്പിക്കുകയും
ചെയ്യുന്നത്. ബാബ ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനുമാണ്. പ്രേരണയെ ചെയ്യുക
എന്ന് പറയില്ല. ബാബ വന്നാണ് ബ്രഹ്മാവിന്റെ കർമ്മേന്ദ്രിയങ്ങളിലൂടെ ചെയ്യുന്നത്,
ഇതിനെ പ്രേരണ എന്ന് പറയില്ല. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമായ ബാബ
തീർച്ചയായും സന്മുഖത്തല്ലേ ചെയ്യിപ്പിക്കുക. പ്രേരണയിലൂടെ ഒന്നും നടക്കില്ല.
ആത്മാവിന് ശരീരമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈശ്വരനാണ് പ്രേരണയിലൂടെ
എല്ലാം ചെയ്യുന്നതെന്ന് ഒരുപാട് പേർ പറയുന്നു. ബാബാ, അങ്ങ് എന്റെ പതിയുടെ ബുദ്ധി
ശരിയാക്കുന്നതിനു വേണ്ടി പ്രേരണ നൽകൂ.. എന്നൊക്കെ ചിലർ പറയാറുണ്ട്. ബാബ പറയുന്നു-
ഇതിൽ പ്രേരണയുടെ കാര്യമൊന്നുമില്ല. അങ്ങനെയാണെങ്കിൽ എന്തിനാണ് ശിവജയന്തി
ആഘോഷിക്കുന്നത്? പ്രേരണയിലൂടെ എല്ലാം നടക്കുമെങ്കിൽ പിന്നെ ബാബക്ക് വരേണ്ട
ആവശ്യമെന്താണ്? ഒന്ന് ഈശ്വരൻ എന്ത് വസ്തുവാണ് എന്ന് മനസ്സിലാക്കുന്നില്ല.
ഈശ്വരന്റെ പ്രേരണയിലൂടെയാണ് എല്ലാം നടക്കുന്നതെന്ന് മാത്രം പറയുന്നു.
ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനുമായ നിരാകാരനായ ബാബ പ്രേരണയിലൂടെ എങ്ങനെ
ചെയ്യാനാണ്! ബാബ വന്നാണ് വഴി പറഞ്ഞു തരുന്നത്. ബാബ ബ്രഹ്മാവിന്റെ
കർമ്മേന്ദ്രിയങ്ങളിലൂടെയാണ് മുരളി കേൾപ്പിക്കുന്നത്. കർമ്മേന്ദ്രിയങ്ങളുടെ
ആധാരമെടുക്കാതെ എങ്ങനെയാണ് മുരളി കേൾപ്പിക്കുന്നത്! ജ്ഞാനത്തിന്റെ
സാഗരനാണെങ്കിലും കേൾപ്പിക്കാൻ വായ വേണമല്ലോ. മുഴുവൻ ലോകത്തിന്റെയും
ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് നിങ്ങൾ കുട്ടികൾക്കറിയാം. മുഴുവൻ ജ്ഞാനവും
ലഭിച്ചുകഴിഞ്ഞു. ജ്ഞാനമില്ലാതെ ഗതിയില്ലെന്ന് മനസ്സിലാക്കുന്നു. ആരാണ് ജ്ഞാനം
നൽകുക? ജ്ഞാനമാർഗ്ഗവും അജ്ഞാനമാർഗ്ഗവും തമ്മിലുള്ള വ്യത്യാസമെത്രയാണെന്ന് നോക്കൂ!
വിജ്ഞാനമെന്നും പറയുന്നു. അജ്ഞാനം അന്ധകാരമാണ്. ജ്ഞാനവും-അജ്ഞാനവും,
മുക്തി-ജീവൻമുക്തിയെന്നും പറയുന്നു. ഇപ്പോൾ നിങ്ങൾക്ക് പാവനമായി മാറാനുള്ള
ജ്ഞാനമാണ് ലഭിക്കുന്നത്. നിങ്ങൾ സ്വദർശനചക്രധാരികളായി മാറുകയാണെന്ന് ആരെങ്കിലും
കേട്ടാൽ അത്ഭുതപ്പെടും. ആത്മാവ് ജ്ഞാനമെടുക്കുകയാണെങ്കിൽ തീർച്ചയായും
അതിനനുസരിച്ചള്ള സംസ്കാരമല്ലേ കൊണ്ടുപോവുകയുള്ളൂ. മനുഷ്യനിൽ നിന്നും ദേവതയായി
മാറുകയാണെങ്കിൽ ജ്ഞാനം ബുദ്ധിയിൽ ഉണ്ടായിരിക്കണം. പക്ഷെ ബാബ മനസ്സിലാക്കി
ത്തരുന്നു, ഇത് പ്രാപ്തിക്കു വേണ്ടിയുള്ള പുരുഷാർത്ഥമാണ്. പ്രാലബ്ധം ലഭിച്ചു
കഴിഞ്ഞാൽ പിന്നെ ജ്ഞാനത്തിന്റെ ആവശ്യമെന്താണ്! സത്യയുഗം നിങ്ങൾ കുട്ടികളുടെ
പ്രാലബ്ധമാണ്. ഈ കാര്യം കേട്ടാൽ തന്നെ അത്ഭുതപ്പെടും. ജ്ഞാനം പരമ്പരയായി
എന്തുകൊണ്ടാണ് തുടരാത്തത്! ബാബ പറയുന്നു- ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു.
പകൽ സമയമായാൽ ജ്ഞാനത്തിന്റെ ആവശ്യമില്ല,കാരണം അജ്ഞാനമില്ല. ഇതും
മനസ്സിലാക്കേണ്ടതും മനസ്സിലാക്കിക്കൊടുക്കേണ്ടതുമായ കാര്യമാണ്. പെട്ടെന്ന്
ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ശിവബാബ ഭാരതത്തിലേക്ക് കുട്ടികൾക്കു വേണ്ടി
സമ്മാനവും കൊണ്ടുവരുന്നു, അതുപോലെ ഭക്തിയുടെ ഫലവും നൽകുന്നു. ഭക്തിക്കുശേഷമാണ്
സദ്ഗതിയു ണ്ടാകുന്നത്. വിനാശവും തീർച്ചയായും ഉണ്ടായിരിക്കും. അതിനു വേണ്ടിയുള്ള
സാധ്യതകളെല്ലാം മുന്നിലുണ്ട്. ഒരു തീപ്പൊരിയിൽ ഒന്നു രണ്ട് മണിക്കൂറിൽ തന്നെ
മുഴുവൻ കെട്ടിടവും കത്തിയില്ലാതായി എന്ന് നിങ്ങൾ കേൾക്കും. ഇത് പുതിയ
കാര്യമൊന്നുമല്ല, തീർച്ചയായും വിനാശമുണ്ടാവുക തന്നെ വേണം. സത്യയുഗത്തിൽ
ശ്രേഷ്ഠാചാരികളായ കുറച്ച് മനുഷ്യർ മാത്രമേയുള്ളൂ. അതിനാൽ ശ്രേഷ്ഠാചാരികളായി മാറാൻ
എത്ര പ്രയത്നമാണ് ഉള്ളത്. മായ മൂക്കിനു പിടിച്ച് താഴേക്കിടുന്നു. അങ്ങനെ
വീഴുന്നവർക്കെല്ലാം നല്ല മുറിവും പറ്റാറുണ്ട്. പിന്നീട് സമയമെടുക്കുന്നു.
കാമമാകുന്ന വികാരത്തിന്റേതാണ് ഏറ്റവും വലിയ മുറിവ്. അതുകൊണ്ടാണ് കാമം
മഹാശത്രുവാണെന്ന് പറയുന്നത്. ഈ വികാരം തന്നെയാണ് പതീതമാക്കി മാറ്റുന്നത്.
വികാരത്തിനു വേണ്ടിയാണ് അടിയുണ്ടാക്കുന്നത്. വികാരത്തിലേക്ക് പോകാൻ പറയുന്നവരോട്
തീർച്ചയായും പറയണം-ഇതിനെക്കാളും നല്ലത് പാത്രം കഴുകുന്നതാണ്.
അടിച്ച്-തുടക്കേണ്ടി വന്നാലും പവിത്രമായി തന്നെ ജീവിക്കും. ഇതിനു വേണ്ടി ഒരുപാട്
പ്രയത്നിക്കണം. ബാബയെ ശരണം പ്രാപിച്ചുകഴിഞ്ഞാൽ മായയും യുദ്ധം ചെയ്യാൻ
ആരംഭിക്കുന്നു. 5 വികാരങ്ങളാകുന്ന രോഗം ഒന്നു കൂടി ശക്തമായി വർദ്ധിക്കുന്നു.
ആദ്യം ഉറച്ച നിശ്ചയബുദ്ധികളായിരിക്കണം. ജീവിച്ചിരിക്കെ മരിച്ചിരിക്കണം. ഈ
ലോകത്തിൽ നിന്നും നങ്കൂരം എടുത്തുകഴിഞ്ഞിരിക്കണം. കലിയുഗത്തിലെ വികാരങ്ങളുടെ
തീരം നിങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോൾ നമ്മൾ അശരീരിയായി മാറി
വീട്ടിലേക്കുള്ള യാത്രയിലാണ്. നമ്മൾ ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു
ശരീരത്തിലേക്ക് പോകുമെന്ന ജ്ഞാനം ആത്മാവിനുണ്ട്. നമ്മൾ ഗൃഹസ്ഥത്തിലിരുന്ന്
താമരപുഷ്പത്തിനു സമാനം പവിത്രമായി മാറി യാത്ര ചെയ്യുകയാണ്. നമ്മൾ പാവനമായി
മാറാനാണ് യോഗം ചെയ്യുന്നത്. ഓർമ്മയിലൂടെ വികർമ്മങ്ങൾ വിനാശമായാൽ മാത്രമെ ആത്മാവ്
ശരീരം ഉപേക്ഷിക്കുകയുള്ളൂ. എത്ര ഒന്നാന്തരമായ യാത്രയാണ്. തന്റെ അച്ഛനേയും
രാജധാനിയേയും മാത്രം ഓർമ്മിക്കൂ. എന്നാൽ ഇത്രയും സഹജമായ കാര്യം പോലും ഓർമ്മയിൽ
നിൽക്കുന്നില്ല. അല്ലാഹുവിനെ മാത്രം ഓർമ്മിക്കൂ. പക്ഷെ, മായ ഓർമ്മിക്കാൻ
അനുവദിക്കില്ല, ഇതിലാണ് പരിശ്രമമുള്ളത്. നമ്മുടെ ബാബ വന്നിരിക്കുകയാണ്,
ആത്മാവിനാണ് ജ്ഞാനം ലഭിച്ചിരിക്കുന്നത്.ആത്മാവല്ലേ പഠിക്കുന്നത്. ആത്മാവ്
ശരീരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. ആത്മാക്കൾ സഹോദര-സഹോദരരാണ്.
ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ ഒരുപാട് സംബന്ധങ്ങളുണ്ടാകുന്നു. ഇവിടെ നിങ്ങൾ
സഹോദരനും-സഹോദരിയുമായി മാറിക്കഴിഞ്ഞു. ആത്മാക്കൾ പരസ്പരം സഹോദര-സഹോദരങ്ങളും,
സഹോദരീ-സഹോദരരുമാണ്. പ്രവർത്തി മാർഗ്ഗമല്ലേ. രണ്ടുപേർക്കും സമ്പത്ത് വേണം.
ആത്മാവാണ് പുരുഷാർത്ഥം ചെയ്യുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കാനാണ്
പരിശ്രമമുള്ളത്. ദേഹാഭിമാനമുണ്ടാകരുത്. ശരീരമില്ലെങ്കിൽ പിന്നെ എങ്ങനെ വികാരത്തിൽ
പോകും. നമ്മൾ ആത്മാക്കൾക്ക് ബാബയുടെ അടുത്തേക്ക് പോകണം. ശരീരബോധം
ഉണ്ടായിരിക്കരുത്. യോഗിയായി മാറുന്തോറും കർമ്മേന്ദ്രിയങ്ങൾ
ശാന്തമായിക്കൊണ്ടിരിക്കും. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെയാണ്
കർമ്മേന്ദ്രിയങ്ങൾ ചഞ്ചലമാകുന്നത്. നമുക്ക് പ്രാപ്തിയുണ്ടാകുന്നുണ്ടെന്ന്
ആത്മാവിനറിയാം. ശരീരത്തിൽ നിന്നും വേറിടുന്തോറും കർമ്മേന്ദ്രിയങ്ങൾ
ശാന്തമായിക്കൊണ്ടിരിക്കും. സന്യാസിമാരെല്ലാം മരുന്ന് കഴിച്ചാണ്
കർമ്മേന്ദ്രിയങ്ങളെ ശാന്തമാക്കുന്നത്. അപ്പോൾ അത് ഹഠയോഗമായില്ലേ. നിങ്ങൾക്ക്
യോഗത്തിലൂടെ ശാന്തമാകണം. യോഗബലത്തിലൂടെ നിങ്ങൾക്ക് കർമ്മേന്ദ്രിയങ്ങളെ
വശത്താക്കാൻ സാധിക്കില്ലേ? ആത്മാഭിമാനിയാകുന്തോറും കർമ്മേന്ദ്രിയങ്ങൾ
ശാന്തമായിക്കൊണ്ടേയിരിക്കും. ഒരുപാട് പരിശ്രമിക്കേണ്ടതായി വരും കാരണം പ്രാപ്തി
ഉയർന്നതാണല്ലോ. ബാബ പറയുന്നു- യോഗബലത്തിലൂടെയാണ് നിങ്ങൾ വിശ്വത്തിന്റെ
അധികാരികളായി മാറുന്നത്. കർമ്മേന്ദ്രിയങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുന്നതു
കൊണ്ട് ഭാരതത്തിന്റെ യോഗം പ്രസിദ്ധമാണ്. നിങ്ങൾ മനുഷ്യനിൽ നിന്നും ദേവതയും,
പതീതത്തിൽ നിന്നും പാവനവുമായി മാറുന്നു. പ്രജകളും സ്വർഗ്ഗവാസികളല്ലേ.
യോഗബലത്തിലൂടെയാണ് നിങ്ങൾ സ്വർഗ്ഗവാസികളായി മാറുന്നത്, അല്ലാതെ
ബാഹുബലത്തിലൂടെയല്ല. ഒരുപാട് പരിശ്രമമൊന്നുമില്ല. കുമാരിമാർക്ക് പരിശ്രമം
തന്നെയില്ല. ഫ്രീയാണ്. വികാരത്തിൽ പോയാൽ വലിയ പ്രശ്നമാകും. കുമാരിയായി
കഴിയുന്നത് നല്ലതാണ്. ഇല്ലെങ്കിൽ അധർകുമാരിയെന്ന് പേര് വരും. ദമ്പതികളായി
മാറേണ്ട ആവശ്യമെന്താണ്? ദമ്പതികളായി മാറുന്നതിലൂടെയും നാമ-രൂപത്തിന്റെ
ലഹരിയുണ്ടാകുന്നു. ഇതും വിഢ്ഢിത്തമാണ്. ദമ്പതികളായി മാറിയതിനു ശേഷം പവിത്രമായി
മാറാൻ നല്ല പരിശ്രമം വേണം. ഇതിനുവേണ്ടി പൂർണ്ണമായും ജ്ഞാനത്തിന്റെ ഉയർന്നസ്ഥിതി
വേണം. ധൈര്യം വെക്കുന്നവർ ഒരുപാട് പേരുണ്ട്. എന്നാൽ കാമമാകുന്ന അഗ്നിയുടെ
തീപ്പൊരി വീഴുന്നതിലൂടെ കളി അവസാനിക്കുന്നു. അതുകൊണ്ടാണ് ബാബ പറയുന്നത്-ഇതിലും
നല്ലത് കുമാരിയാണ്. എന്തിനാണ് അധർകുമാരിയായി മാറണമെന്ന ചിന്ത പോലും വരുന്നത്?
കുമാരിമാരുടെ പേര് പ്രശസ്തമാണ്. ബാല-ബ്രഹ്മചാരികളാണ്. ബാല-ബ്രഹ്മചാരികളായി
കഴിയുന്നത് നല്ലതാണ്. ശക്തി ലഭിക്കും. മറ്റാരുടെയും ഓർമ്മ വരില്ല. പിന്നെ
ധൈര്യമുണ്ടെങ്കിൽ ചെയ്തു കാണിക്കൂ. പക്ഷെ, പ്രയത്നമുണ്ട്. ദമ്പതികളാണെങ്കിൽ
രണ്ട് പേരാകുന്നു. കുമാരിയാണെങ്കിൽ ഒറ്റയാണ്. രണ്ടാകുമ്പോൾ പരസ്പരം ദ്വൈത
ഭാവനയുണ്ടാകുന്നു. എത്രത്തോളം സാധിക്കുന്നുവോ കുമാരിയായി ഇരിക്കുന്നത് നല്ലതാണ്.
കുമാരിമാർക്ക് സേവനത്തിന് പോകാൻ സാധിക്കും. ബന്ധനത്തിൽ അകപ്പെടുന്നതിലൂടെ ബന്ധനം
വൃദ്ധി പ്രാപിക്കുന്നു. ബുദ്ധി കുടുങ്ങിപ്പോകുന്ന തരത്തിൽ എന്തിനാണ് വല
നെയ്യുന്നത്? അങ്ങനെയുള്ള വലയിൽ കുടുങ്ങാൻ തന്നെ പാടില്ല? കുമാരിമാർ വളരെ
നല്ലതാണ്. കുമാരിമാർ പേരും പ്രശസ്തമാക്കിയിട്ടുണ്ട്. കനൈയ്യാ(കുമാരിമാരുടെ
കൃഷ്ണൻ)എന്ന പേരിന്റെ മഹിമയുണ്ടല്ലോ. കുമാരിമാരായി ജീവിക്കുന്നത് വളരെ നല്ലതാണ്.
കുമാരിജീവിതം വളരെ നല്ലതാണ്. വിദ്യാർത്ഥിജീവിതം പവിത്രമായ ജീവിതവുമാണ്. ബുദ്ധിയും
ഫ്രെഷായിരിക്കും. കുമാരൻമാർ ഭീഷ്മപിതാമഹനെപ്പോലെയായി മാറണം. ദിൽവാഡാ ക്ഷേത്രത്തിൽ
ഓർമ്മച്ചിഹ്നങ്ങളുണ്ട്, കാരണം കൽപം മുമ്പും ഇങ്ങനെയായി മാറിയിട്ടുണ്ട്. ബാബ
ഇപ്പോൾ കുട്ടികൾക്ക് നിർദേശം നൽകുന്നു-എന്നെ ഓർമ്മിക്കൂ. മറ്റെല്ലാ കാര്യങ്ങളും
ഉപേക്ഷിച്ച് തന്റെ മംഗളം ചെയ്യൂ. ബാബയെ ഓർമ്മിക്കുന്നതിലാണ് മംഗളമുള്ളത്.
തെറ്റുകളെല്ലാം സംഭവിക്കാറുണ്ട്, കുട്ടികളുടെ അവസ്ഥ താഴേക്ക് വീഴുന്നു. നിങ്ങൾ
പരചിന്തനം ഉപേക്ഷിച്ച് തന്റെ മംഗളം ചെയ്യൂ. മറ്റൊരു ചിന്തനത്തിലേക്കും പോകേണ്ട
ആവശ്യമില്ല. നിങ്ങൾ സ്വർണ്ണത്തെപ്പോലെയായി മാറി മറ്റുള്ളവർക്കും വഴി
പറഞ്ഞുകൊടുക്കൂ. സതോപ്രധാനമായി മാറാൻ ഒരു വഴി മാത്രമേയുള്ളൂ. പാവനമായി മാറാതെ
മുക്തിധാമത്തിലേക്ക് പോകാൻ സാധിക്കില്ല. ഒരു വഴി മാത്രമേയുള്ളൂ, അവസാനം ഏത്
മതത്തിലൂടെ നടക്കുന്നുവോ, അതിനനുസരിച്ചുള്ള ഫലം പ്രാപ്തമാകും. പരചിന്തനം
ഉപേക്ഷിക്കൂ. ഇല്ലെങ്കിൽ അവനവന് നഷ്ടമുണ്ടാകും. ബാബ ശപിക്കുകയില്ല.
ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കിൽ സ്വയം സ്വയത്തെ ശപിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ
ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
നിശ്ചയബുദ്ധികളായി മാറി ജീവിച്ചിരിക്കെ ഈ ലോകത്തിൽ നിന്നും തന്റെ ബുദ്ധിയുടെ
നങ്കൂരം മാറ്റണം. ബാബയുടെ ഓരോ നിർദേശത്തേയും പാലിച്ച് തന്റെ മംഗളം ചെയ്യണം.
2. മറ്റുള്ളവരെക്കുറിച്ച്
ചിന്തിക്കരുത്, തന്റെ ബുദ്ധിയെ ശുദ്ധമായ സ്വർണ്ണത്തെപ്പോലെയാക്കി മാറ്റണം.
പരചിന്തനത്തിൽ തന്റെ സമയത്തെ പാഴാക്കരുത്. യോഗബലത്തിലൂടെ തന്റെ
കർമ്മേന്ദ്രിയങ്ങളെ ശാന്തവും ശീതളവുമാക്കി മാറ്റണം.
വരദാനം :-
തന്റെ
വിജയത്തെ അഥവാ സഫലതയെ മനസ്സിലാക്കി സദാ നിശ്ചിന്തരായി ഇരിക്കുന്ന
നിശ്ചയബുദ്ധികളായി ഭവിക്കട്ടെ.
ഏത്കുട്ടികളാണോ സദാ
ബാബയിലും സ്വയത്തിന്റെ പാർട്ടിലും ഡ്രാമയുടെ ഓരോ സെക്കന്റിലുമുള്ള അഭിനയത്തിലും
നൂറ് ശതമാനം നിശ്ചയബുദ്ധികളായിട്ടുള്ളത് അവർക്ക് വിജയം അഥവാ സഫലത ഉറപ്പായും
ലഭിക്കുന്നു.നിശ്ചിതമായും വിജയികളാകുന്നതുകാരണം അവർ സദാ നിശ്ചിന്തരായി
ഇരിക്കുന്നു.അവരുടെ മുഖത്ത് ചിന്തയുടെ ലാഞ്ചന പോലും കാണാനാകില്ല.അവർക്ക് സദാ
നിശ്ചയമുണ്ടായിരിക്കും ഈ കാര്യം അല്ലെങ്കിൽ ഈ സങ്കൽപം സഫലമായിക്കഴിഞ്ഞു...മാത്രമല്ല
അവരുടെ ഉള്ളിൽ ഒരു കാര്യത്തെ പ്രതിയും ചോദ്യങ്ങൾ ഉയരുകയുമില്ല.
സ്ലോഗന് :-
കാര്യങ്ങൾ
കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുമ്പോൾ ഭാവത്തെയും ഭാവനയെയും
മാറ്റുന്നതിനെയാണ് വായുമണ്ഢലത്തെ അഴുക്കാക്കുക എന്ന് പറയുന്നത.്
അവ്യക്തസൂചന-അപവിത്രതയുടെ
ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത (പവിത്രത)യുള്ളവരായി മാറൂ..
സമ്പൂർണ്ണ പവിത്രതയുടെ
കണക്കിൽ വ്യർത്ഥ സങ്കൽപങ്ങൾ പോലും അപവിത്രതയുടെ വിത്തുകളാണ്.ഭൂരിഭാഗം
കുട്ടികളിലും വ്യർത്ഥ സങ്കൽപങ്ങൾ രചിക്കുന്നതിന്റെ സംസ്ക്കാരം ഇപ്പോഴുമുണ്ട്.
വ്യർത്ഥ സങ്കൽപങ്ങളുടെ ആധാരം മനസ്സാണ്. വ്യർത്ഥ സങ്കൽപങ്ങൾ മൻമനാഭവയാകാൻ
അനുവദിക്കില്ല. അതിനാൽ ശ്രീമതത്തിന്റെ കടിഞ്ഞാൺ ഉറപ്പുള്ളതാക്കി മാറ്റി
അപവിത്രതയെ സമാപ്തമാക്കൂ.