മധുരമായ കുട്ടികളെ-മായയെ
ഭയപ്പെടരുത്, മായ എത്ര തന്നെ മറപ്പിക്കാൻ ശ്രമിച്ചാലും ക്ഷീണിക്കരുത്, അമൃതവേളയിൽ
എഴുന്നേറ്റ് ഓർമ്മയിൽ ഇരിക്കാനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്യൂ.
ചോദ്യം :-
പുരുഷാർത്ഥത്തിൽ ഏത് കുട്ടികളാണ് മുന്നിലുള്ള നമ്പറിലെത്തുന്നത്?
ഉത്തരം :-
ഏത്
കുട്ടികളാണോ ബാബയിൽ പൂർണ്ണമായും ബലിയർപ്പണമാകുന്നത് അർത്ഥം സമർപ്പണമാകുന്നത്,
അവർ തന്നെയാണ് ഏറ്റവും മുന്നിലേക്ക് പോകുന്നത്. കുട്ടികൾ ബാബയിൽ
ബലിയർപ്പണമാവുകയും, ബാബ കുട്ടികളിൽ ബലിയർപ്പണമാവുകയും ചെയ്യുന്നു. നിങ്ങൾ
നിങ്ങളുടെ മോശമായതെല്ലാം, പഴയ ശരീരവും മനസ്സും ധനവുമെല്ലാം ബാബക്ക് നൽകുന്നു.
ബാബ നിങ്ങൾക്ക് വിശ്വത്തിന്റെ ചക്രവർത്തി പദവി നൽകുന്നു. അതുകൊണ്ടാണ് ബാബയെ
പാവപ്പെട്ടവരുടെ നാഥനെന്ന് പറയുന്നത്. പാവപ്പെട്ട ഭാരതത്തിന് ദാനം
നൽകാനായിട്ടാണ് ബാബ വന്നിരിക്കുന്നത്.
ഗീതം :-
കണ്ണ്
കാണാത്തവർക്ക് വഴി കാണിച്ചു തരൂ...
ഓംശാന്തി.
മധുര-മധുരമായ അതി മധുരമായത്, അങ്ങനെ പറയുമല്ലോ! പരിധിയില്ലാത്ത ബാബയും
പരിധിയില്ലാത്ത സ്നേഹവുമാണ്. ബാബ പറയുന്നു- കളഞ്ഞുപോയി തിരികെ കിട്ടിയ മധുരമായ
കുട്ടികൾ ഗീതം കേട്ടു എന്ന്.ഒരു ബാബയാണ് വഴി കാണിച്ചു കൊടുക്കുന്നത്.
ഭക്തിമാർഗ്ഗത്തിൽ ആരും വഴികാണിച്ചു തരുന്നവരില്ല. ഭക്തിമാർഗ്ഗത്തിലാണ് അലഞ്ഞു
കൊണ്ടിരിക്കുന്നത്. ഇപ്പോൾ വഴി ലഭിച്ചു കഴിഞ്ഞെങ്കിലും മായ അച്ഛനോടൊപ്പം
ബുദ്ധിയോഗം വെക്കാൻ അനുവദിക്കില്ല. ഒരു ബാബയെ ഓർമ്മിക്കുന്നതിലൂടെ നമ്മുടെ എല്ലാ
ദുഃഖങ്ങളും ദൂരെയാകുമെന്ന് മനസ്സിലാക്കുന്നു, ചിന്തയുടെ
കാര്യമൊന്നുമുണ്ടായിരിക്കുകയില്ല എന്നിട്ടും മറന്നു പോകുന്നു. ബാബ
പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പതിത-പാവനനായ ബാബയെ ഓർമ്മിക്കൂ.
ബാബ ജ്ഞാനത്തിന്റെ സാഗരനല്ലേ. ഗീതാ ജ്ഞാന ദാതാവ് ബാബയാണ്. ബാബയാണ്
സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി അഥവാ സദ്ഗതി നൽകുന്നത്. കൃഷ്ണനെ ജ്ഞാനത്തിന്റെ
സാഗരനെന്ന് പറയാൻ സാധിക്കില്ല. സാഗരൻ ഒന്നു മാത്രമാണ്. ഈ ഭൂമിക്ക് ചുറ്റും സാഗരം
മാത്രമാണ്. മുഴുവൻ സാഗരവും ഒന്നു മാത്രമാണ്. പിന്നീടാണ് സാഗരത്തെയും വീതിച്ചത്.
നിങ്ങൾ വിശ്വത്തിന്റെ അധികാരികളായി മാറുമ്പോൾ മുഴുവൻ സാഗരത്തിന്റെയും ഭൂമിയുടെയും
അധികാരിയായി മാറുന്നത് നിങ്ങളാണ്. ഇങ്ങനെ ആർക്കും പറയാൻ സാധിക്കില്ല- ഇതെന്റെ
ഭാഗമാണ്, ഞങ്ങളുടെ പരിധിക്കുള്ളിൽ വരരുത് എന്നെല്ലാം. ഈ ലോകത്തിലാണെങ്കിൽ
സാഗരത്തെ കൂടി വീതിച്ചിരിക്കുന്നു. നിങ്ങൾ ഭാരതമാകുന്ന മുഴുവൻ വിശ്വത്തിന്റെയും
അധികാരികളായിരുന്നു എന്ന് മനസ്സിലാക്കുന്നു. ഗീതവുമുണ്ട്-ബാബാ, അങ്ങയിൽ നിന്നും
ഞങ്ങൾ എടുക്കുന്ന വിശ്വത്തിന്റെ ചക്രവർത്തി പദവി ആർക്കും തട്ടിപ്പറിച്ചെടുക്കാൻ
സാധിക്കില്ല എന്ന്. ഈ ലോകത്തിലാണെങ്കിൽ വെള്ളത്തിന്റെ പേരിൽ പോലും കലഹമാണ്.
പരസ്പരം വെള്ളം കൊടുക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടതായി വരുന്നു.
എന്നാൽ നിങ്ങൾ കുട്ടികൾക്കാണെങ്കിൽ കല്പം മുമ്പത്തെ പോലെ മുഴുവൻ വിശ്വത്തിന്റെയും
രാജ്യപദവിയാണ് ലഭിക്കുന്നത്. ബാബ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകി.
പരമപിതാ പരമാത്മാവാണ് ജ്ഞാനത്തിന്റെ ദാതാവ്. ഈ സമയത്താണ് വന്ന് ജ്ഞാനം നൽകുന്നത്.
സത്യയുഗത്തിലുള്ള ലക്ഷ്മീ-നാരായണന് ഈ ജ്ഞാനമുണ്ടായിരിക്കുകയില്ല. ശരിയാണ്,
കഴിഞ്ഞ ജന്മത്തിൽ ജ്ഞാനമെടുത്തിട്ടാണ് ലക്ഷ്മീ-നാരായണനായി മാറിയത്. നിങ്ങൾ
തന്നെയായിരുന്നു. ബാബാ, അങ്ങ് തന്നെയാണ് ഞങ്ങളെ ആക്കി മാറ്റിയതെന്ന് നിങ്ങൾ
പറയുന്നു. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു. ബാബ
പറയുന്നു-എന്റെ മതം അങ്ങനെ വിസ്താരമുള്ളതൊന്നുമല്ല. ഭൗതീകമായ പഠിപ്പ് എത്ര
വിസ്താരമുള്ളതാണ്. ഈ പഠിപ്പ് വളരെ സഹജമാണ്. നിങ്ങൾ രചയിതാവിനെക്കുറിച്ചും
രചനയെക്കുറിച്ചും അറിഞ്ഞിട്ടാണ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത്. 84
ജന്മങ്ങളുടെ ചക്രം എങ്ങനെയാണ് കറങ്ങിയത്. ഇപ്പോൾ ബാബയുടെ അടുത്തേക്ക് തിരിച്ച്
പോകണം. ബാബ പറഞ്ഞു തന്നിട്ടുണ്ട്-മായയുടെ കൊടുങ്കാറ്റും ഒരുപാട് വരുമെന്ന്, ഇതിൽ
പേടിക്കരുത്. അതിരാവിലെ എഴുന്നേറ്റിരിക്കുന്നതിലൂടെ ബുദ്ധി മറ്റ്
ചിന്തകളിലേക്കെല്ലാം പോകും. രണ്ട് മിനിറ്റ് പോലും ഓർമ്മ നിൽക്കില്ല. ബാബ
പറയുന്നു-ക്ഷീണിക്കരുത്. ഇന്ന് ഒരു മിനിറ്റാണ് ഓർമ്മ വന്നത്, നാളെ വീണ്ടും
ഇരിക്കൂ, അടുത്ത ദിവസം വീണ്ടും ഇരിക്കൂ. നമുക്ക് തീർച്ചയായും ഓർമ്മിക്കുക തന്നെ
വേണമെന്ന് ഉള്ളിന്റെ ഉള്ളിൽ ഉറപ്പാക്കണം. അഥവാ ആരെങ്കിലും വികാരത്തിലേക്ക്
പോവുകയാണെങ്കിൽ ഒരുപാട് കൊടുങ്കാറ്റ് വരുക തന്നെ ചെയ്യും. മുഖ്യമായത്
പവിത്രതയാണ്. ഇന്ന് ഈ ലോകം പതിതവും വേശ്യാലയവുമാണ്. നാളെ പാവനമായ ശിവാലയമായി
മാറും. ഇത് പഴയ ശരീരമാണെന്ന് അറിയാം. ബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ
ഏതെങ്കിലും സമയം ശരീരം ഉപേക്ഷിക്കുകയാണെങ്കിലും സ്വർഗ്ഗത്തിൽ പോകാൻ യോഗ്യരായി
മാറും. ബാബയിൽ നിന്നും എന്തെങ്കിലും ജ്ഞാനം കേട്ടിട്ടുണ്ടല്ലോ. ഇവിടെ നിന്നും
ഓടിപ്പോയവർ പോലും വീണ്ടും വന്ന് തന്റെ സമ്പത്തെടുക്കുകയാണ്. അവസാനത്തെ
സങ്കല്പത്തിനനുസരിച്ചായിരിക്കും നിങ്ങളുടെ ഗതിയെന്നും ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്. ആരെങ്കിലും ശരീരമുപേക്ഷിച്ചാൽ അവരിലുള്ള ജ്ഞാനത്തിന്റെ സംസ്കാരം
കാരണം ചെറുപ്പത്തിൽ തന്നെ ഈ ജ്ഞാനമാർഗ്ഗത്തിനോട് ആകർഷണമുണ്ടായിരിക്കും.
കർമ്മേന്ദ്രിയങ്ങൾ ചെറുതാണെങ്കിലും, പറയാൻ സാധിക്കുന്നില്ലെങ്കിലും
ആകർഷിക്കപ്പെടും. ചെറുപ്പം മുതൽ തന്നെ സംസ്കാരം നല്ലതായിരിക്കും. അവർ
മറ്റുള്ളവർക്ക് സുഖം കൊടുക്കുന്നവരായി മാറും. ബാബ ആത്മാക്കളെയല്ലേ
പഠിപ്പിക്കുന്നത്. ബാബ മിലിട്ടറിക്കാരുടെ ഉദാഹരണം പറയാറുണ്ടല്ലോ. കഴിഞ്ഞ
ജന്മത്തിൽ നിന്നും യുദ്ധത്തിന്റെ സംസ്കാരം കൊണ്ടു പോകുന്നതിലൂടെ അടുത്ത
ജന്മത്തിലും മിലിട്ടറിയിൽ പോയി ചേരും. ശാസ്ത്രങ്ങൾ പഠിക്കുന്നവരാണെങ്കിൽ അടുത്ത
ജന്മത്തിലേക്ക് സംസ്കാരങ്ങൾ കൊണ്ടു പോകുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ
ശാസ്ത്രങ്ങളെല്ലാം മന:പാഠമാകുന്നു. അവരുടെ മഹിമയുമുണ്ട്. അതിനാൽ ഇവിടെ നിന്നും
പോകുന്നവരുടെ മഹിമ അടുത്ത ജന്മത്തിൽ ചെറുപ്പം മുതൽ തന്നെ ഉണ്ടായിരിക്കും.
ആത്മാവല്ലേ ജ്ഞാനത്തെ ധാരണ ചെയ്യുന്നത്. എന്നാൽ അവശേഷിക്കുന്ന കണക്കുകളേയും
ഇല്ലാതാക്കേണ്ടി വരുന്നു. സ്വർഗ്ഗത്തിലേക്ക് വരുമല്ലോ. അവർ ബാബയുടെ അടുത്ത് പോയി
നമിക്കും. ഒരുപാട് പ്രജകളുണ്ടാകും. ബാബയിൽ നിന്നും സമ്പത്തെടുക്കും.
അവസാനമാണല്ലോ പറഞ്ഞിരുന്നത്-അഹോ! പ്രഭൂ നിന്റെ ലീല....
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു-ഡ്രാമയുടെ പദ്ധതിയനുസരിച്ച് അഹോ ബാബാ! അങ്ങയുടെ
ലീല ഇങ്ങനെയാണെന്ന്. അങ്ങയുടെ കർത്തവ്യം എല്ലാ മനുഷ്യരിലും വെച്ച് തികച്ചും
വേറിട്ടതാണ്. ബാബയുടെ സേവനം നല്ല രീതിയിൽ ചെയ്യുന്നവർക്ക് നല്ല സമ്മാനവും
ലഭിക്കും. അവർ വിജയ മാലയിൽ കോർക്കപ്പെടുന്നു. ഈ ആത്മീയ ജ്ഞാനം ആത്മാവാകുന്ന ബാബ
ആത്മാക്കൾക്കാണ് നൽകുന്നത്. മനുഷ്യരെല്ലാം ശരീരങ്ങളെയാണ് ഓർമ്മിക്കുന്നത്. അവർ
പറയും-ശിവാനന്ദൻ, ഗംഗേശ്വരാന ന്ദൻ....അവരാണ് ഈ ജ്ഞാനമെല്ലാം നൽകുന്നതെന്ന്.
എന്നാൽ ഇവിടെ നിരാകാരനായ ശിവബാബയാണ് ജ്ഞാനം നൽകുന്നതെന്ന് പറയും. ബാബ ഉയർന്നതിലും
വെച്ച് ഉയർന്നതാണ്. ആത്മാവാകുന്ന എന്റെ പേര് ശിവനെന്നാണ്. ശിവപരമാത്മായേ നമ:
എന്നാണ് പറയുന്നത്. പിന്നീട് ബ്രഹ്മാ,വിഷ്ണു, ശങ്കരനെ ദേവതായേ നമ: എന്നും
പറയുന്നു. ഇവർ രചനകളാണ്. അവരിൽ നിന്നൊന്നും സമ്പത്ത് ലഭിക്കില്ല. നിങ്ങൾ പരസ്പരം
സഹോദര-സഹോദരങ്ങളാണ്. സഹോദരനെ ഓർമ്മിക്കുന്നതിലൂടെ സമ്പത്ത് ലഭിക്കില്ല.
ബ്രഹ്മാവാകുന്ന ദാദയും നിങ്ങളുടെ സഹോദരനും, വിദ്യാർത്ഥിയുമല്ലേ. ദാദയും പഠിച്ചു
കൊണ്ടിരിക്കുകയാണ് , അതിനാൽ ദാദയിൽ നിന്നും സമ്പത്ത് ലഭിക്കാൻ സാധിക്കില്ല.
ബ്രഹ്മാവാകുന്ന ദാദാ സ്വയം ശിവബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കുകയാണ്.
ആദ്യം കേൾക്കുന്നത് ബ്രഹ്മാബാബയാണ്. ബ്രഹ്മാബാബ ശിവബാബയോട് പറയുന്നു-ബാബാ, ഞാൻ
അങ്ങയുടെ ആദ്യത്തെ കുട്ടിയാണ്, അങ്ങയിൽ നിന്നും ഞാൻ കല്പ-കല്പം സമ്പത്ത്
എടുക്കുന്നുണ്ട്, ഓരോ കല്പത്തിലും അങ്ങയുടെ രഥമായി മാറുന്നു. ശിവന്റെ രഥം
ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെയാണ് വിഷ്ണുപുരിയുടെ സ്ഥാപനയുണ്ടാകുന്നത്. നിങ്ങൾ
ബ്രാഹ്മണരും സഹയോഗികളാണ്. അതിനുശേഷം നിങ്ങൾ അധികാരികളായി മാറും. നമ്മൾ 5000
വർഷങ്ങൾക്കു മുമ്പത്തേതു പോലെ ബാബയിൽ നിന്നും രാജ്യഭാഗ്യമെടുത്തു
കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. കല്പം മുമ്പ് രാജ്യഭാഗ്യമെടുത്തവരാണ് ഈ
കല്പത്തിലും എടുക്കുന്നത്. മഹാരാജാവും മഹാറാണിയുമായി മാറുന്നത് ആരാണെന്നും,
പ്രജകളായി മാറുന്നതാരാണെന്നും ഓരോരുത്തരുടെയും പുരുഷാർത്ഥത്തിലൂടെ അറിയാൻ
സാധിക്കും. അവസാനം നിങ്ങൾക്ക് എല്ലാ സാക്ഷാത്കാരവുമുണ്ടാകും. എല്ലാത്തിന്റെയും
ആധാരം പുരുഷാർത്ഥത്തിലാണ്. ബലിയർപ്പണമാവുകയും വേണം. ബാബ പറയുന്നു-ഞാൻ
പാവപ്പെട്ടവരുടെ നാഥനാണ്. പാവപ്പെട്ട നിങ്ങളാണ് ബാബയിൽ ബലിയർപ്പണമാകുന്നത്. ദാനം
എപ്പോഴും പാവപ്പെട്ടവർക്കാണ് കൊടുക്കുന്നത്. ആരെങ്കിലും കോളേജുണ്ടാക്കുകയാണെന്ന്
മനസ്സിലാക്കൂ, അതൊന്നും പാവപ്പെട്ടവർക്കുള്ള ദാനമല്ല. ഈശ്വരാർത്ഥമല്ലെങ്കിലും
അവർ ദാനം ചെയ്യുന്നുണ്ടല്ലോ. കോളേജ് തുറക്കുന്നു എങ്കിൽ അടുത്ത ജന്മത്തിൽ
അതിന്റെ ഫലവും ലഭിക്കുന്നു. അടുത്ത ജന്മത്തിൽ നല്ല പഠിപ്പ് ലഭിക്കും. ഈ
ആശിർവാദമാണ് ലഭിക്കുന്നത്. ഭാരതത്തിലാണ് ഏറ്റവും കൂടുതൽ ദാന-പുണ്യങ്ങൾ
ചെയ്യുന്നത്. ഈ സമയത്ത് ഒരുപാട് ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ ബാബക്കും ദാനം
നല്കുന്നുണ്ട്. ബാബ നിങ്ങൾക്കും ദാനം ചെയ്യുന്നു. ബാബ നിങ്ങളിൽ നിന്നും
മോശമായതെല്ലാം സ്വീകരിച്ച് വിശ്വത്തിന്റെ ചക്രവർത്തി പദവി നൽകുന്നു. നിങ്ങൾ ഈ
സമയം ശരീരവും, മനസ്സും, ധനവുമെല്ലാം ബാബക്ക് ദാനമായി നൽകുന്നു. മനുഷ്യർ
മരിക്കുന്ന സമയത്ത് തന്റെ എല്ലാ സമ്പത്തും എഴുതി വെച്ചിട്ടാണ് പോകുന്നത്. ഇന്ന
ആശ്രമത്തിന് കൊടുക്കണോ അതോ ആര്യസമാജത്തിലുള്ളവർക്കാണോ നൽകേണ്ടത് എന്നെല്ലാം.
വാസ്തവത്തിൽ പട്ടിണി കിടക്കുന്ന പാവപ്പെട്ടവർക്കാണ് ദാനം കൊടുക്കേണ്ടത്. ഇപ്പോൾ
ഭാരതം ദരിദ്രമല്ലേ. സ്വർഗ്ഗത്തിൽ ഭാരതം എത്ര സമ്പന്നമാണ്. സത്യയുഗത്തിൽ
നിങ്ങൾക്കുള്ളത്ര ധാന്യങ്ങളും ധനവുമെല്ലാം മറ്റാരുടെയും അടുത്തുണ്ടായിരിക്കാൻ
സാധിക്കില്ല. സത്യയുഗത്തിൽ ഒരു പൈസയുടെയും ചിലവില്ല. ഒരു പിടി അരിയാണ് ദാനമായി
കൊടുക്കുന്നത് എങ്കിൽ 21 ജന്മത്തേക്കു വേണ്ടി പകരമായി കൊട്ടാരം ലഭിക്കും. വീടും
ലഭിക്കും. ഇപ്പോൾ തത്വമെല്ലാം തമോപ്രധാനമായി മാറിയതു കാരണം ദുഃഖം നൽകുന്നു.
എന്നാൽ സത്യയുഗത്തിൽ തത്വമെല്ലാം സതോപ്രധാനമായിരിക്കും. സത്യയുഗത്തിൽ
ആരെല്ലാമാണ് വരുന്നതെന്ന് നിങ്ങൾക്കറിയാം. അതിനുശേഷം ദ്വാപരയുഗത്തിൽ ഇന്നവരെല്ലാം
വരും. കലിയുഗത്തിന്റെ അവസാനം ചെറിയ-ചെറിയ ചില്ലകൾ, മഠങ്ങളുമെല്ലാം
വന്നുകൊണ്ടേയിരിക്കുന്നുണ്ടല്ലോ. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ വൃക്ഷത്തിന്റെയും,
ഡ്രാമയുടെയുമെല്ലാം ജ്ഞാനമുണ്ട്. ബാബയുടെ പാർട്ടിനെയും നിങ്ങൾക്കറിയാം. 5
പാണ്ഡവൻമാർ മാത്രം അവശേഷിച്ചതായി മഹാഭാരതത്തിൽ കാണിക്കുന്നു. ശരി, അതിനുശേഷം
എന്ത് സംഭവിച്ചു? രാജയോഗം പഠിച്ചവരായിരിക്കും തീർച്ചയായിട്ടും രാജ്യം
ഭരിച്ചിട്ടുണ്ടായിരിക്കുക. മുമ്പ് നിങ്ങൾക്കും ഒന്നും അറിയില്ലായിരുന്നല്ലോ.
ബ്രഹ്മാബാബയും ഗീതയെല്ലാം പഠിക്കുമായിരുന്നു. നാരായണന്റെ ഭക്തി ചെയ്യുമായിരുന്നു.
ഗീതയോടും വളരെ സ്നേഹമുണ്ടായിരുന്നു. ട്രെയിനിൽ പോകുമ്പോഴും ഗീത
പഠിക്കുമായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ ഒന്നും മനസ്സിലായിട്ടില്ല, ഡപ്പിയിലെ
തകിട് പോലെ. ഭക്തിമാർഗ്ഗത്തിൽ എന്ത് ചെയ്തിട്ടും ഉദ്ധരിക്കപ്പെട്ടില്ല. ലോകത്തിൽ
എത്ര ബഹളമാണ്. ഇവിടെയും എല്ലാവർക്കും പവിത്രമായിട്ടിരിക്കാൻ സാധിക്കില്ല
അതുകൊണ്ടാണ് ബഹളമുണ്ടായിക്കൊണ്ടിരിക്കുന്നത്. ബാബ അവരെ ദത്തെടുക്കാറുമുണ്ട്,
പക്ഷെ, പിന്നീട് പറയുന്നു-രോഗങ്ങൾ തീർച്ചയായും വർദ്ധിക്കുമെന്ന്, കുട്ടികളുടെ
ഓർമ്മയെല്ലാം വരും, അതുകൊണ്ട് ഇതിൽ നഷ്ടോമോഹയായി മാറണം. നമ്മൾ മരിച്ചുകഴിഞ്ഞു
എന്ന് മനസ്സിലാക്കണം. ബാബയുടെതായി മാറി അർത്ഥം ഈ ലോകത്തിൽ നിന്നും
മരിച്ചുകഴിഞ്ഞു. അപ്പോൾ ശരീരബോധമുണ്ടായിരിക്കുകയില്ല. ബാബ പറയുന്നു-
ദേഹസഹിതമുള്ള എല്ലാ സംബന്ധങ്ങളേയും മറക്കൂ. ഈ ലോകത്തിൽ കാണുന്നത് ഒന്നും തന്നെ
ഇല്ലാത്തതു പോലെയാണ്. ഈ പഴയ ശരീരവും ഉപേക്ഷിക്കണം. നമുക്ക് വീട്ടിലേക്ക് പോകണം.
വീട്ടിൽ നിന്നും വന്നതിനു ശേഷം പുതിയ സുന്ദരമായ ശരീരമെടുക്കും. ഇപ്പോൾ
കറുത്തവരാണ് പിന്നീട് വെളുത്തവരായി മാറും. ഇപ്പോൾ ഭാരതം കറുത്തതാണ് പിന്നീട്
സുന്ദരമായി മാറും. ഇപ്പോൾ ഭാരതം മുള്ളുകളുടെ കാടാണ്. എല്ലാവരും പരസ്പരം
കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. എന്തെങ്കിലും കാര്യത്തിൽ പിണങ്ങിയാൽ
ഗ്ലാനി ചെയ്യുകയും, അടിയുണ്ടാക്കുകയും ചെയ്യുന്നു. നിങ്ങൾ കുട്ടികൾക്ക് വീട്ടിലും
വളരെ മധുരമുള്ളവരായി മാറണം. ഇല്ലെങ്കിൽ മനുഷ്യർ പറയും-ഇവർ 5 വികാരങ്ങളെ ദാനമായി
നൽകിയതിനു ശേഷം പിന്നെ എന്തിനാണ് ക്രോധിക്കുന്നത്! ചിലപ്പോൾ ക്രോധം ദാനം
കൊടുത്തിട്ടില്ലായിരിക്കും! ബാബ പറയുന്നു-കുട്ടികളെ, സഞ്ചിയിലെ 5 വികാരങ്ങളെ
ദാനമായി നൽകൂ എന്നാൽ ഗ്രഹണം ഇല്ലാതാകും. ചന്ദ്രന് ഗ്രഹണം ബാധിക്കാറില്ലേ.
നിങ്ങളും സമ്പൂർണ്ണമായി മാറാൻ പോവുകയാണ്,അതിനാൽ ബാബ പറയുന്നു-വികാരങ്ങളെ ദാനമായി
നൽകൂ. നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവിയാണ് ലഭിക്കുന്നത്. ആത്മാവിന്
ബാബയിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ആത്മാവാണ് പറയുന്നത്-ഈ പഴയ ലോകത്തിൽ
ബാക്കി ഇനി കുറച്ചു സമയം മാത്രമെയുള്ളൂ. ജോലികളെയെല്ലാം മറക്കൂ. ഏത്
തരത്തിലുള്ള ചിന്തകളേയും ഇല്ലാതാക്കണം. അനേക പ്രകാരത്തിലുള്ള ചിന്തകളെല്ലാം
വരുമെന്ന് ബാബക്കറിയാം. ജോലിയുടെ ചിന്ത വരും. ഭക്തിമാർഗ്ഗത്തിൽ ഭക്തി ചെയ്യുന്ന
സമയത്ത് ഉപഭോക്താവിനെക്കുറിച്ചും, ജോലികളെക്കുറിച്ചും ഓർമ്മ വരുമ്പോൾ സ്വയം
സ്വയത്തെ ഒന്നു ഞൊടിക്കാറുണ്ട്. നാരായണന്റെ ഓർമ്മയിലിരിക്കുന്ന എനിക്കെങ്ങനെ ഈ
കാര്യങ്ങളുടെ ഓർമ്മയെല്ലാം വന്നു! അതിനാൽ ഇവിടെയും ഇങ്ങനെ തന്നെയാണ്. നമ്മൾ
നല്ല രീതിയിൽ ആത്മീയ സേവനത്തിൽ മുഴുകിയിരിക്കുന്ന സമയം ജോലികളുടെ ചിന്തയെല്ലാം
ഉപേക്ഷിക്കൂ എന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. നിങ്ങൾ ഉപേക്ഷിച്ചാൽ മാത്രമെ
ഈ ചിന്തകൾ നിങ്ങളെ വിട്ട് പോവുകയുള്ളൂ. ദേഹാഭിമാനം ഉപേക്ഷിച്ചുകൊണ്ടേയിരിക്കൂ.
ബാബയെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ വാനരനിൽ നിന്നും ക്ഷേത്രത്തിൽ ഇരിക്കാൻ
യോഗ്യരായി മാറും. ബാബ ആമയുടെയും, വണ്ടിന്റെയുമെല്ലാം ഉദാഹരണം നൽകാറുണ്ട്. ഈ
ഉദാഹരണങ്ങളാണ് ഭക്തിമാർഗ്ഗത്തിൽ മനുഷ്യർ കാണിക്കുന്നത്. ഭ്രമരി ആരാണെന്ന് ഇപ്പോൾ
നിങ്ങൾക്കറിയാം. നിങ്ങളാണ് ബ്രാഹ്മണിമാർ. നിങ്ങളാണ് ഭൂം-ഭൂം ചെയ്യുന്നത്.
ഇതെല്ലാം ഇപ്പോഴത്തെ പേരാണ്. അവർക്ക് പറയാൻ സാധിക്കില്ല. ആഘോഷങ്ങളെല്ലാം ഈ
സമയത്തിന്റെതാണ്. സത്യ-ത്രേതായുഗത്തിൽ ആഘോഷങ്ങളൊന്നുമില്ല. ഈ ആഘോഷങ്ങളെല്ലാം
ഭക്തിമാർഗത്തിലേതാണ്. കൃഷ്ണ ജയന്തിയുണ്ടായിരുന്നു. കൃഷ്ണനെ മണ്ണു
കൊണ്ടുണ്ടാക്കിയതിനു ശേഷം പൂജിച്ച് കുളത്തിൽ മുക്കുന്നു. മനുഷ്യരെന്താണ്
ചെയ്യുന്നതെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ഇതാണ് അന്ധവിശ്വാസം. നിങ്ങൾ ഇതെല്ലാം
ആർക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ അവർ മനസ്സിലാക്കില്ല.
ആർക്കെങ്കിലും രോഗങ്ങളുണ്ടായാൽ പറയും, നിങ്ങൾ കൃഷ്ണന്റെ പൂജ ചെയ്യാത്തതു
കൊണ്ടാണ് നിങ്ങൾക്ക് ഈ അവസ്ഥ വന്നത് എന്ന്. അങ്ങനെ ഒരുപാട് പേർ ആശ്ചര്യത്തോടു
കൂടി കേട്ട്, പറഞ്ഞു കൊടുത്തതിനു ശേഷം ഓടിപ്പോകുന്നു. അതുകൊണ്ടാണ് ബ്രാഹ്മണരുടെ
മാലയുണ്ടാക്കാൻ സാധിക്കാത്തത്. ബ്രാഹ്മണ കുല ഭൂഷണർ ഉയർന്നതിലും വെച്ച്
ഉയർന്നതാണ്. പക്ഷെ, മാലയുണ്ടാക്കാൻ സാധിക്കില്ല. ശിവബാബയുടെ മാലയിൽ നിന്നും
നമ്മൾ സംഖ്യാക്രമമനുസരിച്ച് സത്യയുഗത്തിൽ വിഷ്ണുവിന്റെ മാലയിലെ മുത്തായി മാറും.
നിങ്ങളുടെ ഓരോ വാക്കുകളെയും ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ബാബ പഠിപ്പിച്ചു
കൊണ്ടേയിരിക്കുന്നു, അതിനനുസരിച്ച് അഭിവൃദ്ധി പ്രാപിച്ചു കൊണ്ടേയിരിക്കും. എത്ര
പേരാണ് പ്രദർശിനിയിലേക്ക് വരുന്നത്. ഞങ്ങൾ വന്ന് മനസ്സിലാക്കും എന്നെല്ലാം പറയും,
പക്ഷെ, വീട്ടിലേക്ക് പോയാൽ എല്ലാം മറന്നു പോയി. കേട്ടതിനെ അവിടെ തന്നെ വെച്ചു.
പ്രഭുവിനെ കാണാനുള്ള നല്ല വഴിയാണ് പറഞ്ഞു തരുന്നതെന്ന് മനുഷ്യർ പറയുന്നു. എന്നാൽ
നമുക്ക്, ഈ പറഞ്ഞ വഴിയിലൂടെ നടന്ന് സമ്പത്തെടുക്കണമെന്ന് ബുദ്ധിയിലേക്ക്
വരുന്നില്ല. ബ്രഹ്മാകുമാരിമാർ വളരെ നല്ല സേവനമാണ് ചെയ്യുന്നത്. നോക്കൂ, നിങ്ങളും
മനസ്സിലാക്കൂ- ഭൗതീകമായ സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ, ഇപ്പോൾ ഈ
ആത്മീയ സേവനം ചെയ്യൂ. സാമൂഹിക സേവനങ്ങൾ എല്ലാ മനുഷ്യരും ചെയ്തു
കൊണ്ടിരിക്കുന്നുണ്ട്. സൗജന്യമായി ആരും സേവനമൊന്നും ചെയ്യുന്നില്ല. വെറുതെ സേവനം
ചെയ്താൽ എവിടുന്നാണ് കഴിക്കുക. നിങ്ങൾ കുട്ടികൾ ഇപ്പോൾ വളരെ നല്ല സേവനമാണ്
ചെയ്യുന്നത്. നിങ്ങൾക്ക് ഇപ്പോൾ ഭാരതത്തിനോട് വളരെ ദയ തോന്നുന്നുണ്ട്. നമ്മുടെ
ഭാരതം എന്തായിരുന്നു, എന്നാൽ ഇപ്പോൾ രാവണൻ ഭാരതത്തിന്റെ ഗതിയെ എന്താക്കി
മാറ്റിയിരിക്കുന്നു! ഇപ്പോൾ നമ്മൾ ബാബയുടെ ശ്രീമതത്തിലൂടെ നടന്ന്
സ്വർഗ്ഗത്തിന്റെ സമ്പത്ത് തീർച്ചയായും എടുക്കും.
നമ്മൾ സംഗമയുഗികളാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ബാക്കിയെല്ലാവരും കലിയുഗികളാണ്.
സംഗമയുഗികളായ നമ്മൾ ഇക്കരെയിൽ നിന്നും അക്കരെയിലേക്ക് പോവുകയാണ്. നല്ല രീതിയിൽ
ബാബയെ ഓർമ്മിക്കുന്നവർ സ്വയം ഓർമ്മയിൽ തന്നെ ശരീരം ഉപേക്ഷിക്കും. പിന്നീട്
ആത്മാവ് തിരിച്ച് വരില്ല. ബാബയുടെ ഓർമ്മയിൽ ഇരിക്കുമ്പോൾ തന്നെ ശരീരം
ഉപേക്ഷിച്ചു. ഇവിടെ ഹഠയോഗത്തിന്റെ കാര്യമൊന്നുമില്ല. ഹഠയോഗികൾ ധ്യാനത്തിൽ
ഇരിക്കുമ്പോൾ ശരീരം ഉപേക്ഷിക്കുന്നതു പോലെ നിങ്ങളും ഓർമ്മയിൽ ഇരിക്കുമ്പോൾ ശരീരം
ഉപേക്ഷിക്കും. സൂക്ഷ്മവതനം വഴി ബാബയുടെ അടുത്തേക്ക് പോകും. ഓർമ്മയുടെ
യാത്രയിലിരിക്കാനുള്ള ഒരുപാട് പരിശ്രമം ചെയ്യുന്നവർ അങ്ങനെ തന്നെ ശരീരം
ഉപേക്ഷിക്കും. സാക്ഷാത്കാരമുണ്ടാകുന്നു. തുടക്കത്തിൽ ഒരുപാട്
സാക്ഷാത്കാരമുണ്ടായതു പോലെ അവസാനവും നിങ്ങൾ ഒരുപാട് സാക്ഷാത്കാരങ്ങൾ
കണ്ടുകൊണ്ടേയിരിക്കും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ക്ഷേത്രത്തിലിരിക്കാൻ യോഗ്യരായി മാറുന്നതിനു വേണ്ടി ദേഹാഭിമാനത്തെ ഉപേക്ഷിക്കണം.
ആത്മീയ സേവനത്തിൽ മുഴുകണം.
2. ഇപ്പോൾ വീട്ടിലേക്ക്
പോകാനുള്ള സമയമാണ.് അതിനാൽ കണക്കുകളെയും, ജോലിവേലയുടെ ചിന്തകളെയുമെല്ലാം
മാറ്റിവെക്കണം. ഓർമ്മയുടെ യാത്രയിലിരിക്കാനുള്ള പരിശ്രമം ചെയ്യണം.
വരദാനം :-
സത്സംഗത്തിലൂടെ ആത്മീയനിറം ചാർത്തുന്ന സദാ ഹർഷിതവും ഡബിൾലൈറ്റുമായി ഭവിക്കട്ടെ.
ഏതു കുട്ടികളാണോ ബാബയെ
സത്യമായ കൂട്ടുകാരനാക്കുന്നത് അവർക്ക് സംഗത്തിന്റെ ആത്മീയനിറം സദാ
ചാർത്തപ്പെടുന്നു. ബുദ്ധിയിലൂടെ സത്യ ബാബ, സത്ശിക്ഷകൻ, സത് ഗുരുവിന്റെ സംഗം
ചെയ്യുക- ഇതാണ് സത്സംഗം. ആരാണോ ഈ സത്സംഗത്തിൽ കഴിയുന്നത് അവർ സദാ ഹർഷിതവും
ഡബിൾലൈറ്റുമായിരിക്കുന്നു. അവർക്ക് യാതൊരു തരത്തിലുള്ള ഭാരവും
അനുഭവപ്പെടുകയില്ല. അവർക്ക് ഇങ്ങനെ അനുഭവമാകും- നിറഞ്ഞതായി,
സന്തോഷത്തിന്റെയെല്ലാം ഖനി എന്റെ അടുക്കലുണ്ട് എന്തെല്ലാം ബാബയുടേതാണോ അതെല്ലാം
തന്റേതായി.
സ്ലോഗന് :-
തന്റെ
മധുരമായ സംസാരത്തിന്റെയും ഉണർവുത്സാഹത്തിന്റെ സഹയോഗത്തിലൂടെയും നിരാശരെ
ശക്തിശാലിയാക്കൂ.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
പരോപകാരത്തിന്റെ
ഭാവനയിലൂടെ സമ്പന്നമാകുന്നതിന് ഓരോ ആത്മാവിന്റെയും ഗുണങ്ങളെ മാത്രം കാണൂ.
ആരുടെയും ദുർബലതയോ അവഗുണമോ കണ്ടാലും തന്റെ ശുഭഭാവനയിലൂടെ , സഹയോഗത്തിന്റെ
കാമനയോടെ ആ ആത്മാവിനെയും ഗുണവാനാക്കുന്നതിനുള്ള ശക്തിയുടെ ദാനം നൽകൂ. തന്റെ
സമയത്തെ, സുഖങ്ങളെ, പേര്, പ്രശസ്തി, സ്ഥാനം സർവ പ്രാപ്തിയുടെയും ഇച്ഛയെ അർപ്പണം
ചെയ്ത് എടുക്കാനുള്ള ഇച്ഛയെ വിട്ട് നൽകുന്ന മഹാദാനിയാകൂ അപ്പോൾ പറയും
പരോപകാരത്തിന്റെ ഭാവനയാൽ സമ്പന്നം.