മധുരമായ കുട്ടികളേ, ഇത്
ബാബയുടെ അത്ഭുതകരമായ കടയാണ്, ഇതിൽ വിവിധ പ്രകാരത്തിലുള്ള എല്ലാ സാധനങ്ങളും
ലഭ്യമാണ്. നിങ്ങൾ ഈ കടയുടെ ഉടമയാണ്.
ചോദ്യം :-
ഈ അത്ഭുതകരമായ കടക്കാരനെ മറ്റാർക്കും കോപ്പി(പകർപ്പ്) ചെയ്യാൻ സാധിക്കില്ല.
എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ ബാബ സ്വയം തന്നെ സർവ്വ ഖജനാക്കളുടേയും ഭണ്ഢാരമാണ്.
ജ്ഞാനത്തിന്റെ, സുഖത്തിന്റെ, ശാന്തിയുടെ, പവിത്രതയുടെ, എല്ലാ ഗുണങ്ങളുടെയും
സാഗരമാണ്. ആർക്ക് എന്ത് വേണമോ അത് ലഭ്യമാണ്. നിവൃത്തി മാർഗ്ഗത്തിലുള്ളവരിൽ
നിന്ന് ഈ സാധനങ്ങൾ(ഗുണങ്ങൾ) ലഭ്യമല്ല. ആർക്കും സ്വയത്തെ ബാബക്ക് സമാനം
സാഗരനെന്നു പറയാനും സാധിക്കില്ല.
ഗീതം :-
അങ്ങയെ
നേടിയ ഞങ്ങൾ ലോകം മുഴുവനും നേടിക്കഴിഞ്ഞു....
ഓംശാന്തി.
ഇപ്പോൾ കുട്ടികൾ പരിധിയില്ലാത്ത ബാബയുടെ മുന്നിലാണ് ഇരിക്കുന്നത്. ഇവരെ
പരിധിയില്ലാത്ത അച്ഛനെന്നോ പരിധിയില്ലാത്ത ദാദയെന്നോ പറയാം. പരിധിയില്ലാത്ത
അച്ഛൻ പരിധിയില്ലാത്ത കുട്ടികൾക്ക് പരിധിയില്ലാത്ത ജ്ഞാനം നൽകുന്നു. ഇപ്പോൾ
പരിധിയുളള കാര്യങ്ങളിൽ നിന്ന് മുക്തമായി. ഇപ്പോൾ ബാബയിൽ നിന്നും പരിധിയില്ലാത്ത
സമ്പത്ത് നേടണം. ഈ ഒരേയൊരു കട മാത്രമേയുള്ളൂ. നമ്മൾ എന്താണ് ആഗ്രഹിക്കുന്നതെന്ന്
മനുഷ്യർക്കറിയില്ല. പരിധിയില്ലാത്ത ബാബയുടെ കട വളരെ വലുതാണ്. ബാബയെ
സുഖത്തിന്റെയും, പവിത്രതയുടെയും ആനന്ദത്തിന്റെയും ജ്ഞാനത്തിന്റെയും സാഗരനെന്നാണ്
പറയുന്നത്....കടക്കാരുടെ പക്കൽ വിവിധ സാധനങ്ങൾ ഒരുപാടുണ്ടാകും. ഇവിടെ
പരിധിയില്ലാത്ത ബാബയാണ്. ബാബയുടെ പക്കലും വിവിധ സാധനങ്ങളുണ്ട്. എന്തെല്ലാമാണ്
ഉള്ളത്? ബാബ ജ്ഞാനത്തിന്റെയും സുഖത്തിന്റെയും ശാന്തിയുടെയും സാഗരനാണ്. ബാബയുടെ
അടുത്ത് അത്ഭുതകരമായ അലൗകീക സാധനങ്ങളുണ്ട്. സുഖകർത്താവെന്നും പാടാറുണ്ട്. ഈ
ഒരേയൊരു കട മാത്രമേയുള്ളൂ. മറ്റാർക്കും ഇങ്ങനെയുള്ള കടയില്ല.
ബ്രഹ്മാ,വിഷ്ണു,ശങ്കരന്റെ അടുത്ത് എന്തെല്ലാമാണ് ഉള്ളത്? ഒന്നുമില്ല. ഏറ്റവും
ഉയർന്ന സാധനങ്ങൾ ബാബയുടെ അടുത്താണ് ഉള്ളത്. അതുകൊണ്ടാണ് ബാബയുടെ മഹിമ പാടുന്നത്.
അങ്ങ് തന്നെയാണ് മാതാവും പിതാവും......മറ്റാരെക്കുറിച്ചും ഇങ്ങനെയുള്ള മഹിമ
പാടാറില്ല. മനുഷ്യർ ശാന്തിക്കു വേണ്ടി അലഞ്ഞു കൊണ്ടേയിരിക്കുന്നു. ചിലർക്ക്
മരുന്ന് വേണം, ചിലർക്ക് മറ്റെന്തെങ്കിലും വേണം. അതെല്ലാം പരിധിയുള്ള കടയിൽ
നിന്നാണ് ലഭിക്കുന്നത്. മുഴുവൻ ലോകത്തിലുള്ളവരിലും പരിധിയുള്ള സാധനങ്ങൾ
മാത്രമെയുള്ളൂ. ബാബയുടെ അടുത്ത് മാത്രമാണ് പരിധിയില്ലാത്ത വസ്തുക്കളുള്ളത്.
അതുകൊണ്ടാണ് ബാബയുടെ മഹിമ പാടുന്നത്-പതിത-പാവനൻ, മുക്തിദാതാവ്, ജ്ഞാനസാഗരൻ,
ആനന്ദസാഗരൻ. ഇതെല്ലാം വിവിധ സാധനങ്ങളാണ്. ലിസ്റ്റ് എഴുതുകയാണെങ്കിൽ
ഒരുപാടുണ്ടാകും. അച്ഛന്റെയടുത്ത് ഇത്രയും സാധനങ്ങളുണ്ടെങ്കിൽ കുട്ടികൾക്കും
അതിനു മേൽ അവകാശമുണ്ട്. പക്ഷേ, ഇങ്ങനെയൊരു ബാബയുടെ കുട്ടികളാണ് നമ്മളെങ്കിൽ
ബാബയുടെ വസ്തുക്കളിലും നമുക്ക് അധികാരമുണ്ടെന്ന് ആരുടെയും ബുദ്ധിയിലേക്ക്
വരുന്നില്ല. ബാബ വരുന്നതു തന്നെ ഭാരതത്തിലാണ്. ബാബ തന്റെ പക്കലുള്ള എല്ലാ
സാധനങ്ങളും തീർച്ചയായും കൊണ്ടുവരിക തന്നെ ചെയ്യും. ഇതെല്ലാം നേടുന്നതിനായി
ബാബയുടെ അടുത്തേക്ക് പോകാൻ സാധിക്കില്ലല്ലോ. ബാബ പറയുന്നു -എനിക്ക് വരേണ്ടതായി
വരുന്നു. കൽപ-കൽപം കൽപത്തിലെ സംഗമയുഗത്തിൽ ഞാൻ വന്ന് നിങ്ങൾക്ക് എല്ലാ
വസ്തുക്കളും നൽകി തിരിച്ചു പോകുന്നു. ബാബ ഇപ്പോൾ നൽകുന്ന സാധനങ്ങളൊന്നും
നിങ്ങൾക്ക് പിന്നീടൊരിക്കലും ലഭ്യമാകില്ല. പകുതി കൽപത്തേക്കു വേണ്ടി നിങ്ങളുടെ
ഭണ്ഢാരം നിറക്കുന്നു. അരക്കൽപത്തേക്ക് ബാബയെ വിളിക്കേണ്ടി വരുന്ന തരത്തിൽ
അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടാകില്ല. ഡ്രാമയുടെ പദ്ധതിയനുസരിച്ച്
നിങ്ങളെല്ലാവരും സമ്പത്തെടുത്ത് പിന്നീട് പതുക്കെ-പതുക്കെ ഏണിപ്പടി താഴേക്ക്
ഇറങ്ങുന്നു. തീർച്ചയായും പുനർജന്മങ്ങളെടുക്കണം. 84 ജന്മങ്ങൾ എടുക്കണം. 84ന്റെ
ചക്രത്തെക്കുറിച്ച് പറയുന്നുണ്ട് എന്നാൽ അർത്ഥമൊന്നും അറിയില്ല. 84നു പകരം 84
ലക്ഷം ജന്മമെന്ന് പറയുന്നു. മായ തെറ്റു ചെയ്യിപ്പിക്കുന്നു. ഇത് നിങ്ങൾ
ഇപ്പോഴാണ് മനസ്സിലാക്കുന്നത്. പിന്നീട് ഇതെല്ലാം മറന്നു പോകും. ഈ സമയം സാധനങ്ങൾ
നേടി സത്യയുഗത്തിൽ നിങ്ങൾ രാജ്യം ഭരിക്കുന്നു. എന്നാൽ ഈ രാജ്യഭാഗ്യം അവർക്ക്
ആരാണ് നൽകിയതെന്ന് അറിയില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോഴായിരുന്നു?
സ്വർഗ്ഗീയ സുഖത്തെക്കുറിച്ച് മഹിമയുണ്ട്. പല പ്രകാരത്തിലുളള സുഖവും നൽകുന്നു.
ഇതിനെക്കാളും കൂടുതൽ സുഖം വേറെയൊന്നും തന്നെയില്ല. പിന്നീട് ഈ സുഖവും പ്രായേണ
ലോപിച്ചു പോകും. പകുതി കൽപത്തിനു ശേഷം രാവണൻ വന്ന് എല്ലാ സുഖവും മോഷ്ടിക്കുന്നു.
ആരോടെങ്കിലും ദേഷ്യപ്പെടുകയാണെങ്കിൽ -നിനക്ക് ബുദ്ധി ഭ്രമം സംഭവിച്ചോ എന്ന്
ചോദിക്കാറുണ്ട്. സർവ്വഗുണ സമ്പന്നരും 16 കലാ സമ്പൂർണ്ണരുമായ നിങ്ങളുടെ എല്ലാ
കലകളും ഇല്ലാതായി. ഒരു ബാബക്കല്ലാതെ മറ്റാർക്കും ഇത്രയും മഹിമയില്ല.
പറയാറുണ്ടല്ലോ - പൈസയുണ്ടെങ്കിൽ ലാട്ക്കാനാ (ഒരു സ്ഥലത്തിന്റെ പേര്) കറങ്ങി വരൂ
എന്ന്.
നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ-സ്വർഗ്ഗത്തിൽ എത്ര അളവറ്റ ധനമുണ്ടായിരുന്നു.
ഇപ്പോൾ അതില്ലല്ലോ. എല്ലാം അപ്രത്യക്ഷമാകും. ധർമ്മഭ്രഷ്ടരും കർമ്മഭ്രഷ്ടരുമായി
മാറുന്നു. അതിനാൽ ധനവും സമ്പത്തുമെല്ലാം അപ്രത്യക്ഷമാകാൻ തുടങ്ങുമ്പോൾ താഴേക്ക്
വീഴാൻ തുടങ്ങുന്നു. ബാബ മനസ്സിലാക്കി ത്തരുന്നു-നിങ്ങൾക്ക് ഇത്രയും ധനമെല്ലാം
തന്ന് നിങ്ങളെ വജ്രതുല്യമാക്കി മാറ്റി. പിന്നീട് നിങ്ങൾ ധനവും സമ്പത്തും
എവിടെക്കൊണ്ടുപോയി പാഴാക്കി? ഇപ്പോൾ വീണ്ടും ബാബ പറയുന്നു-പുരുഷാർത്ഥം ചെയ്ത്
തന്റെ സമ്പത്തെടുക്കൂ. നിങ്ങൾക്കറിയാം ബാബ നമുക്ക് വീണ്ടും സ്വർഗ്ഗത്തിന്റെ
ചക്രവർത്തി പദവി നൽകുകയാണ്. പിന്നീട് പറയുന്നു- അല്ലയോ കുട്ടികളേ, എന്നെ
ഓർമ്മിക്കൂ എന്നാൽ നിങ്ങളിലുള്ള കറയെല്ലാം ഇല്ലാതാകും. കുട്ടികൾ പറയുന്നു-ബാബാ
ഞങ്ങൾ മറന്നു പോകുന്നു. ഇതെന്താണ്? കന്യക വിവാഹം കഴിക്കുമ്പോൾ പതിയെ
മറക്കാറുണ്ടോ! കുട്ടികൾ എപ്പോഴെങ്കിലും അച്ഛനെ മറക്കാറുണ്ടോ? ബാബ ദാതാവാണ്.
കുട്ടികൾക്ക് സമ്പത്തെടുക്കണമെങ്കിൽ തീർച്ചയായും ഓർമ്മിക്കുക തന്നെ വേണം. ബാബ
മനസ്സിലാക്കിത്തരുന്നു-മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളേ,
ഓർമ്മയുടെ യാത്രയിൽ ഇരിക്കുകയാണെങ്കിൽ വികർമ്മങ്ങൾ വിനാശമാകും. മറ്റൊരു
വഴിയുമില്ല. ഭക്തിമാർഗ്ഗത്തിൽ തീർത്ഥയാത്രകളും ഗംഗാസ്നാനവുമെല്ലാം
ചെയ്തുവെങ്കിലും പടികൾ ഇറങ്ങിയാണ് വന്നത്. മുകളിലേക്ക് കയറാൻ തന്നെ സാധിച്ചില്ല.
നിയമമില്ല. എല്ലാവരുടെയും ഇറങ്ങുന്ന കല തന്നെയാണ്. ഇന്നയാൾ മുക്തിയിലേക്ക് പോയി
എന്നെല്ലാം പറയുന്നത് അസത്യമാണ്. ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. നിങ്ങളെ
16 കലാ സമ്പൂർണ്ണനാക്കി മാറ്റാൻ വേണ്ടി ബാബ വന്നിരിക്കുകയാണ്. നിങ്ങൾ തന്നെയാണ്
പാടിയിട്ടുണ്ടായിരുന്നത്-നിർഗുണനായ എന്നിൽ ഒരു ഗുണവുമില്ല എന്ന്....ഇപ്പോൾ
നിങ്ങൾക്കറിയാം ബാബ നമ്മളെ ഗുണവാനാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നമ്മൾ
തന്നെയാണ് ഗുണവാനും പൂജ്യനുമായിരുന്നത്. നമ്മൾ തന്നെയാണ് സമ്പത്തെടുത്തത്.
അയ്യായിരം വർഷങ്ങളായി. ബാബയും പറയുന്നു- ഞാൻ നിങ്ങൾക്ക് സമ്പത്ത് നൽകിയാണ് പോയത്.
ശിവജയന്തിയും രക്ഷാബന്ധനവും ദസറയുമെല്ലാം ആഘോഷിക്കുന്നുമുണ്ട് എന്നാലും ഒന്നും
മനസ്സിലാക്കുന്നില്ല. എല്ലാം മറന്നു പോകുന്നു. പിന്നീട് ബാബ വന്ന് എല്ലാം
ഓർമ്മിപ്പിക്കുന്നു. നിങ്ങൾ തന്നെയായിരുന്നു, നിങ്ങൾ തന്നെയാണ് രാജ്യഭാഗ്യം
പാഴാക്കിയതും. ബാബ മനസ്സിലാക്കിത്തരുന്നു- ഇപ്പോൾ ഈ മുഴുവൻ ലോകവും ജീർണ്ണിച്ച
അവസ്ഥയിലാണ്. ലോകം ഇതു തന്നെയാണ്. ഈ ഭാരതം തന്നെയാണ് പുതിയതും പഴയതുമായി
മാറുന്നത്. സ്വർഗ്ഗത്തിൽ സദാ സുഖമായിരിക്കും. പിന്നീട് ദ്വാപരയുഗം മുതൽ ദുഃഖം
തുടങ്ങുമ്പോൾ വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം ഉണ്ടാക്കുന്നു. നിങ്ങൾ ഭക്തി
ചെയ്ത്-ചെയ്ത് പൂർത്തിയാകുമ്പോഴല്ലേ ഭഗവാന് വരാൻ സാധിക്കൂ! ബ്രഹ്മാവിന്റെ
രാത്രിയും ബ്രഹ്മാവിന്റെ പകലും. പകുതി-പകുതിയായിരിക്കുമല്ലോ! ജ്ഞാനം പകലും ഭക്തി
രാത്രിയുമാണ്. മനുഷ്യർ കൽപത്തിന്റെ ആയുസ്സ് തലകീഴാക്കി മാറ്റി.
അതിനാൽ ആദ്യമാദ്യം നിങ്ങൾ ബാബയുടെ മഹിമ കേൾപ്പിക്കൂ. ബാബ ജ്ഞാനത്തിന്റെയും
ശാന്തിയുടെയും സാഗരനാണ്. കൃഷ്ണനെ ഒരിക്കലും നിരാകാരനും പതീത-പാവനനും സുഖത്തിന്റെ
സാഗരനെന്നും പറയാൻ സാധിക്കില്ലല്ലോ.....ഇല്ല, കൃഷ്ണന്റെ മഹിമ തന്നെ വേറെയാണ്.
രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ശിവനെ പറയുന്നതു തന്നെ ബാബ എന്നാണ്.
കൃഷ്ണനാകുന്ന ബാബ എന്ന വാക്ക് തന്നെ ശോഭനീയമല്ല. എത്ര വലിയ തെറ്റാണ്. പിന്നെ
ചെറിയ-ചെറിയ തെറ്റുകളെല്ലാം ചെയ്ത് 100 ശതമാനം മറന്നിരിക്കുന്നു. ബാബ പറയുന്നു-
സന്യാസിമാരിൽ നിന്ന് ഒരിക്കലും ഈ കച്ചവടം ലഭ്യമാകില്ല. അവർ നിവൃത്തി
മാർഗ്ഗത്തിലുള്ളവരാണ്. നിങ്ങൾ പ്രവൃത്തി മാർഗ്ഗത്തിലുള്ളവരും. നിങ്ങൾ സമ്പൂർണ്ണ
നിർവ്വികാരികളും നിർവ്വികാരിയായ ലോകത്തിലുള്ളവരുമായിരുന്നു. ഇതാണ് വികാരി ലോകം.
പിന്നീട് പറയുന്നു- സത്യയുഗത്തിൽ എന്താണ് കുട്ടികൾ ജനിക്കില്ലേ? അവിടെയും
വികാരമുണ്ടായിരുന്നുവോ! നോക്കൂ, അത് സമ്പൂർണ്ണ നിർവ്വികാരിയായ ലോകമാണ്.
സമ്പൂർണ്ണ നിർവ്വികാരികൾക്ക് എങ്ങനെ വികാരിയായി മാറാൻ സാധിക്കും! പിന്നീട്
സത്യയുഗത്തിലും ഇത്രയും മനുഷ്യർ എങ്ങിനെയുണ്ടാകും . സത്യയുഗത്തിൽ ഇത്രയും
മനുഷ്യരൊന്നുമില്ലല്ലോ! ഭാരതമല്ലാതെ മറ്റൊരു രാജ്യവുമുണ്ടായിരിക്കില്ല. മനുഷ്യർ
പറയുന്നു- നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. ലോകം സദാ നിറഞ്ഞതായിരിക്കും. ഒന്നും
മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു-ഭാരതം സ്വർണ്ണിമയുഗമായിരുന്നു.
ഇപ്പോൾ ഇരുമ്പു യുഗത്തിൽ കല്ലുബുദ്ധികളാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഡ്രാമയെ
മനസ്സിലാക്കിക്കഴിഞ്ഞു. ഗാന്ധിജി തുടങ്ങിയവരെല്ലാവരും രാമരാജ്യം
ആഗ്രഹിച്ചിരുന്നു. എന്നാൽ മഹാഭാരതയുദ്ധമുണ്ടായിരുന്നു എന്നും കാണിക്കുന്നുണ്ട്.
പിന്നീട് കളി അവസാനിച്ചു. പിന്നീട് എന്തു സംഭവിച്ചു? ഒന്നും കാണിച്ചിട്ടില്ല.
ബാബ ഇതെല്ലാമാണ് മനസ്സിലാക്കിത്തരുന്നത്. ഇത് വളരെ സഹജമാണ്. ശിവജയന്തി
ആഘോഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ശിവബാബ വരുന്നുണ്ട്. ബാബ സ്വർഗ്ഗം
സ്ഥാപിക്കുന്ന പിതാവാണെങ്കിൽ തീർച്ചയായും സ്വർഗ്ഗത്തിന്റെ വാതിൽ
തുറക്കാനായിരിക്കും വരിക. നരകമാകുമ്പോഴാണ് വരുന്നത്. സ്വർഗ്ഗത്തിന്റെ വാതിൽ
തുറന്ന് നരകത്തിന്റെ വാതിൽ അടക്കുന്നു. സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നാൽ
തീർച്ചയായും എല്ലാവരും സ്വർഗ്ഗത്തിലേക്ക് വരും. ഈ കാര്യങ്ങളൊന്നും
ബുദ്ധിമുട്ടുള്ളതൊന്നുമല്ല. മഹിമ ഒരു ബാബയുടേതു മാത്രമാണ്. ശിവബാബയുടെ ഒരു കട
മാത്രമാണ് ഉള്ളത്. ബാബ പരിധിയില്ലാത്ത അച്ഛനാണ്. പരിധിയില്ലാത്ത ബാബയിലൂടെ
ഭാരതത്തിന് സ്വർഗ്ഗത്തിന്റെ സുഖം ലഭിക്കുന്നു. പരിധിയില്ലാത്ത ബാബ
സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. വാസ്തവത്തിൽ പരിധിയില്ലാത്ത
സുഖമുണ്ടായിരുന്നു. പിന്നീട് നമ്മൾ നരകത്തിൽ എന്തിനാണ് വസിക്കുന്നത്? ഇതാർക്കും
അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങൾ തന്നെയായിരുന്നു
സ്വർഗ്ഗത്തിലുണ്ടായിരുന്നത്, പിന്നീട് നിങ്ങൾ തന്നെയാണ് താഴേക്ക് വീണത്.
ദേവതകൾക്കു തന്നെയാണ് 84 ജന്മങ്ങൾ എടുക്കേണ്ടി വരുന്നത്. ഇപ്പോൾ പതീതമായി മാറി.
അവർക്ക് തന്നെയാണ് പാവനമായി മാറേണ്ടത്. ബാബയുടെ ജന്മമുണ്ടെങ്കിൽ തീർച്ചയായും
രാവണന്റെയും ജന്മമുണ്ട്. എന്നാൽ ഇതാർക്കും അറിയില്ല. ആരോട് വേണമെങ്കിലും
ചോദിച്ചോളൂ-രാവണനെ എപ്പോൾ മുതലാണ് കത്തിക്കാൻ തുടങ്ങിയത്? പറയും അത് അനാദിയായി
നടന്നു കൊണ്ടേവരുന്നു. ഈ രഹസ്യമെല്ലാം ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബയുടെ
ഒരു കടയുടെ മഹിമ മാത്രമാണ് ഉള്ളത്. സുഖം, ശാന്തി, പവിത്രത എന്നിവ ഒരു മനുഷ്യനും
മറ്റൊരു മനുഷ്യന് നൽകാൻ സാധിക്കില്ല. ഒരാൾക്ക് മാത്രമല്ലല്ലോ ശാന്തി
ലഭിച്ചിരിക്കുക. ഇന്നയാളിൽ നിന്ന് ശാന്തി ലഭിച്ചു എന്ന് പറയുന്നത് അസത്യമാണ്.
നിങ്ങൾ സ്വർഗ്ഗമാകുന്ന രാജ്യമാണ് പ്രാപ്തമാകുന്നത്. അത് നൽകാനാണ് ബാബ
വന്നിരിക്കുന്നത്. എടുക്കുന്നവർ എടുത്തെടുത്ത് ക്ഷീണിക്കുന്നു. ബാബ വരുന്നതു
തന്നെ നൽകാനാണ് പിന്നീട് നിങ്ങൾ എടുക്കുന്ന കാര്യത്തിൽ തണുത്ത മട്ടായി മാറുകയാണ്.
കുട്ടികൾ പറയുന്നു-ബാബാ മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നു. ശരിയാണ്, ഉയർന്ന
പദവിയും പ്രാപ്തമാക്കണം. സ്വർഗ്ഗത്തിന്റെ അധികാരിയായി മാറുന്നത് ചെറിയ കാര്യമാണോ?
അതിനാൽ പരിശ്രമിക്കണം. ശ്രീമതത്തിലൂടെ നടന്നു കൊണ്ടേയിരിക്കൂ. ബാബയിൽ നിന്നും
ലഭ്യമാകുന്ന സാധനങ്ങൾ പിന്നീട് മറ്റുള്ളവർക്കും നൽകണം. ദാനം ചെയ്യണം. പവിത്രമായി
മാറണമെങ്കിൽ തീർച്ചയായും 5 വികാരങ്ങളുടെ ദാനം നൽകണം. പരിശ്രമിക്കണം. ബാബയെ
ഓർമ്മിക്കണം. അപ്പോൾ മാത്രമെ കറ ഇല്ലാതാകുകയുള്ളൂ. മുഖ്യമായത് ഓർമ്മയാണ്. ബാബാ
ഞങ്ങൾ ഒരിക്കലും വികാരത്തിലേക്ക് പോകില്ല, ആരോടും ക്രോധിക്കില്ല എന്ന
പ്രതിജ്ഞയെല്ലാം ചെയ്തോളൂ. എന്നാൽ ഓർമ്മയിൽ തീർച്ചയായും ഇരിക്കണം. ഇല്ലായെങ്കിൽ
ഇത്രയും പാപങ്ങൾ എങ്ങനെ വിനാശമാകും? പിന്നെ ജ്ഞാനം വളരെ സഹജമാണ്. എങ്ങനെയാണ് 84
ജന്മങ്ങളുടെ ചക്രം കറങ്ങുന്നതെന്ന് ആർക്കു വേണമെങ്കിലും നിങ്ങൾക്ക്
മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഓർമ്മയുടെ യാത്രയിലാണ് പരിശ്രമമുള്ളത്.
ഭാരതത്തിന്റെ പ്രാചീനമായ യോഗത്തെക്കുറിച്ച് മഹിമയുണ്ട്. എന്ത് ജ്ഞാനമാണ്
നൽകുന്നത്? മൻമനാഭവ അർത്ഥം എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ
വികർമ്മങ്ങൾ വിനാശമാകും. എപ്പോഴാണോ അങ്ങ് വരുന്നത് അപ്പോൾ മറ്റെല്ലാ സംഗവും
ഉപേക്ഷിച്ച് ഒരു സംഗത്തിൽ ചേരുമെന്നും, അങ്ങയിൽ ബലിയർപ്പണമാകുമെന്നും നിങ്ങൾ
പാടിയിരുന്നുവല്ലോ . അങ്ങയെയല്ലാതെ മറ്റാരെയും ഓർമ്മിക്കില്ല... പ്രതിജ്ഞ
ചെയ്തെങ്കിൽ പിന്നെ മറക്കുന്നതെന്തുകൊണ്ടാണ്? .... കൈകൊണ്ട് കർമ്മം ചെയ്തു
കൊണ്ടും ബുദ്ധിയോഗം ബാബയിലായിരിക്കണമെന്ന് പറയുന്നുണ്ട്.........നിങ്ങൾ
കർമ്മയോഗികളാണ്. ജോലികളെല്ലാം ചെയ്തു കൊണ്ടും ബുദ്ധിയോഗം ബാബയിൽ വെക്കണം.
പ്രിയതമനായ ബാബ സ്വയം പറയുന്നു- നിങ്ങൾ പ്രിയതമകൾ പകുതി കൽപം ഓർമ്മിച്ചു വന്നു.
ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ് എന്നെ ഓർമ്മിക്കൂ.... ഈ ഓർമ്മ തന്നെയാണ്
ഇടക്കിടക്ക് മറന്നു പോകുന്നത്. ഇതിൽ തന്നെയാണ് പരിശ്രമമുള്ളത്.
കർമ്മാതീതഅവസ്ഥയുണ്ടായാൽ ഈ ശരീരം ഉപേക്ഷിക്കണം. രാജധാനിയുടെ സ്ഥാപനയുണ്ടാകുമ്പോൾ
നിങ്ങൾ കർമ്മാതീതഅവസ്ഥ പ്രാപ്തമാക്കും. ഇപ്പോൾ എല്ലാവരും പുരുഷാർത്ഥികളാണ്.
ഏറ്റവും കൂടുതൽ മമ്മയും ബാബയുമാണ് ഓർമ്മിക്കുന്നത്. അവരെ സൂക്ഷ്മവതനത്തിലും കാണാൻ
സാധിക്കും.
ബാബ മനസ്സിലാക്കിത്തരുന്നു-ഞാൻ പ്രവേശിക്കുന്ന ഈ ബ്രഹ്മാവിന്റെ ശരീരം ഒരുപാട്
ജന്മങ്ങളുടേയും അവസാനത്തെ ജന്മമാണ്. ബ്രഹ്മാബാബയും പുരുഷാർത്ഥം ചെയ്യുകയാണ്.
ഇപ്പോൾ ആർക്കും കർമ്മാതീത അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധിക്കില്ല. കർമ്മാതീത
അവസ്ഥയുണ്ടായാൽ പിന്നെ ഈ ശരീരമുണ്ടാകില്ല. ബാബ വളരെ നല്ല രീതിയിലാണ്
മനസ്സിലാക്കിത്തരുന്നത്. ഇപ്പോൾ ഇത് മനസ്സിലാക്കുന്നവരുടെ ബുദ്ധിക്കനുസരിച്ചാണ്.
സ്വർഗ്ഗം സ്ഥാപിക്കുന്ന പിതാവ് ഒന്നു മാത്രമാണ്. ബാബയുടെ അടുത്ത് മാത്രമാണ്
ജ്ഞാനത്തിന്റെ മുഴുവൻ സാധനങ്ങളുമുള്ളത്. ബാബ തന്നെയാണ് മായാജാലക്കാരൻ. മറ്റാരിൽ
നിന്നും സുഖം, ശാന്തി, പവിത്രതയുടെ സമ്പത്ത് ലഭിക്കാൻ സാധിക്കില്ല. ബാബ വളരെ
നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു. കുട്ടികൾക്ക് ധാരണ ചെയ്ത് ധാരണ
ചെയ്യിപ്പിക്കുകയും വേണം. ധാരണ ചെയ്യുന്നതിനനുസരിച്ച് സമ്പത്ത് എടുക്കുന്നു.
ദിവസന്തോറും വിഭവസമൃദ്ധമായതാണ് ലഭിക്കുന്നത്. ലക്ഷ്മീ- നാരായണനെ നോക്കൂ, എത്ര
മധുരതയുള്ളവരാണ്. അവരെപ്പോലെ മധുരമുള്ളവരായി മാറണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബാബയിലൂടെ ലഭിക്കുന്ന സുഖം, ശാന്തി, പവിത്രതയുടെ സമ്പത്ത് എല്ലാവർക്കും
കൊടുക്കണം. ആദ്യം ദാനം നൽകി പവിത്രമായി മാറണം പിന്നീട് അവിനാശിയായ
ജ്ഞാനധനത്തിന്റെ ദാനം ചെയ്യണം.
2. ദേവതകളെപ്പോലെ
മധുരതയുള്ളവരായി മാറണം. ബാപ്ദാദയോട് പ്രതിജ്ഞ ചെയ്ത് അത് സദാ ഓർമ്മയിൽ വെക്കുകയും,
ബാബയുടെ ഓർമ്മയിൽ ഇരുന്ന് വികർമ്മങ്ങളെ വിനാശമാക്കുകയും വേണം.
വരദാനം :-
നിമിത്തഭാവത്തിന്റെ സ്മൃതിയിലൂടെ തന്റെ ഓരോ സങ്കൽപങ്ങളിലും അറ്റൻഷൻ വെക്കുന്ന
നിവാരണസ്വരൂപമായി ഭവിക്കട്ടെ.
നിമിത്തമായ ആത്മാക്കളുടെ
മേൽ എല്ലാവരുടേയും ശ്രദ്ധയുണ്ടായിരിക്കും.അതിനാൽ നിമിത്തമായി മാറിയവർ തന്റെ ഓരോ
സങ്കൽപങ്ങളിലും വിശേഷ അറ്റൻഷൻ നൽകേണ്ടതുണ്ട്.നിമിത്തരായ കുട്ടികൾ എന്തെങ്കിലും
കാരണം പറയുകയാണെങ്കിൽ അവരെ പിൻതുടരുന്നവരും അതേ കാരണങ്ങൾ പറയാൻ തുടങ്ങും.
നിമിത്തരായവരിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അതിനെ മറച്ചുവെക്കാനാവില്ല.അതിനാൽ
തന്റെ സങ്കൽപങ്ങൾ,വാക്ക്, കർമ്മം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി നിവാരണ
സ്വരൂപമായി മാറൂ.
സ്ലോഗന് :-
ആരിലാണോ
തന്റെ ഗുണങ്ങളേയും,വിശേഷതകളെയും കുറിച്ച് അഭിമാനം ഇല്ലാത്തത് അവരാണ് ജ്ഞാനി തൂ
ആത്മാക്കൾ.
അവ്യക്തസൂചന-മഹാനായി
മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണ ചെയ്യൂ
തന്റെയും മറ്റുള്ളവരുടേയും
കഴിഞ്ഞകാര്യങ്ങളെ നോക്കാതെ ഉള്ളിലുള്ള സംസ്ക്കാരങ്ങളെ സരളവും നമ്രചിത്തവുമാക്കി
മാറ്റുമ്പോഴാണ് മധുരത എന്ന ഗുണം ജീവിതത്തിൽ ഉണ്ടാകുന്നത്.സരളചിത്ത ആത്മാവിന്റെ
ഗുണമാണ് മധുരത. അവരുടെ കണ്ണുകളിലൂടേയും വാക്കുകളിലൂടേയും പെരുമാറ്റത്തിലൂടേയും
മധുരത പ്രത്യക്ഷരൂപത്തിൽ കാണപ്പെടും.മധുരതയും നമ്രതയുമെന്ന ഈ രണ്ട് വിശേഷ
ധാരണകളിലൂടെ സദാ വിശ്വകല്യാണകാരിയും, മഹാദാനിയും വരദാനിയുമായി മാറാൻ
കഴിയുന്നു.മാത്രമല്ല സഹജമായി സ്നേഹത്തിന്റെ തെളിവ് നൽകാനുമാകുന്നു.