02.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ഏകാന്തതയിലിരുന്ന്സ്വയത്തോട്സംസാരിക്കൂ, നമ്മള്അവിനാശിആത്മാവാണ്, ബാബയില്നിന്ന്കേട്ടുകൊണ്ടിരിക്കുന്നു, ഈഅഭ്യാസംചെയ്യൂ.

ചോദ്യം :-
ഓര്മ്മയില് അലസരായിട്ടുള്ള കുട്ടികളുടെ വായില് നിന്ന് ഏതൊരു ശബ്ദമാണ് വരിക?

ഉത്തരം :-
അവര് പറയുന്നു - ഞങ്ങള് ശിവബാബയുടെ കുട്ടികള് തന്നെയാണ്, ഓര്മ്മയില് തന്നെയാണ്. പക്ഷേ ബാബ പറയുന്നു അതെല്ലാം വെറും പൊങ്ങച്ചമാണ്, അലസതയാണ്. ഇക്കാര്യത്തില് പുരുഷാര്ത്ഥം ചെയ്യണം, അതിരാവിലെ എഴുന്നേറ്റ് സ്വയം ആത്മാവ് എന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയില് ഇരിക്കണം. ആത്മീയ സംഭാഷണം നടത്തണം. ആത്മാവ് തന്നെയാണ് സംസാരിക്കുന്നത്, ഇപ്പോള് നിങ്ങള് ആത്മാ - അഭിമാനിയാകുന്നു. ആത്മാ-അഭിമാനി കുട്ടികള് തന്നെയാണ് ഓര്മ്മയുടെ ചാര്ട്ട് വയ്ക്കുക, കേവലം ജ്ഞാനം പറച്ചില് മാത്രമല്ല.

ഗീതം :-
മുഖം നോക്കൂ ആത്മാവേ ..............

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് അതായത് പ്രാണന് എന്ന് ആത്മാവിനെയാണ് പറയുന്നത്. . ഇപ്പോള് ബാബ ആത്മാക്കള്ക്ക് മനസ്സിലാക്കി തരുന്നു, ഈ പാട്ട് എല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. കേവലം ഇതിന്റെ സാരം മനസ്സിലാക്കി തരുന്നു. നിങ്ങള് കുട്ടികള് ഇവിടെ ഇരിക്കുമ്പോള് സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കൂ. ദേഹ ബോധം ഉപേക്ഷിക്കണം. നമ്മള് ആത്മാവ് വളരെ ചെറിയ ബിന്ദുവാണ്. ബാബയും ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുന്നു. ഈ ആത്മാവിന്റെ ജ്ഞാനം വേറെ ആരിലും ഇല്ല. ഇത് ബാബ മനസ്സിലാക്കി തരുന്നു. സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കൂ- ഞാന് ചെറിയ ആത്മാവാണ്. ഈ ശരീരത്തിലൂടെ മുഴുവന് പാര്ട്ടും ആത്മാവ് തന്നെയാണ് അഭിനയിക്കുന്നത്, എങ്കില് ദേഹാഭിമാനം ഇല്ലാതാകും. ഇതില് തന്നെയാണ് പരിശ്രമം. നമ്മള് ആത്മാക്കള് ഈ മുഴുവന് നാടകത്തിലെ അഭിനേതാക്കളാണ്. ഉയര്ന്നതിലും ഉയര്ന്ന അഭിനേതാവ് പരംപിതാ പരമാത്മാവാണ്. ബുദ്ധിയില് ഉണ്ട് ആ ബാബ എത്ര ചെറുതാണ്, പക്ഷേ ബാബയുടെ മഹിമ വളരെ ഉയര്ന്നതാണ്. ജ്ഞാന സാഗരന്, സുഖ സാഗരന്, പക്ഷേ ചെറിയ ബിന്ദു. നമ്മള് ആത്മാവും ചെറിയ ബിന്ദുവാണ്. ആത്മാവിനെ ദിവ്യദൃഷ്ടിയില്ലാതെ കാണുവാനേ കഴിയില്ല. ഈ പുതിയ - പുതിയ കാര്യങ്ങള് ഇപ്പോള് നിങ്ങള് കേട്ടുകൊണ്ടിരിക്കുന്നു. ലോകത്തുള്ളവര് എന്ത് അറിയുന്നു? നിങ്ങളില് പോലും കുറച്ചുപേര് മാത്രമാണ് യഥാര്ത്ഥ രീതില് നമ്മള് ആത്മാവ് ചെറിയ ബിന്ദു എന്ന് മനസ്സിലാക്കുന്നുള്ളൂ. നമ്മുടെ അച്ഛന് ഈ ഡ്രാമയിലെ മുഖ്യ അഭിനേതാവാണ്. ഉയര്ന്നതിലും, ഉയര്ന്ന ആക്ടര് ബാബ, പിന്നീട് ഇന്നയിന്നവര് വരുന്നു. നിങ്ങള്ക്ക് അറിയാം ബാബ ജ്ഞാന സാഗരനാണ്, പക്ഷേ ശരീരം ഇല്ലാതെ ജ്ഞാനം കേള്പ്പിക്കുവാന് കഴിയില്ല. ശരീരത്തിലൂടെ മാത്രമേ പറയുവാന് കഴിയുകയുള്ളൂ. അശരീരിയാകുന്നതിലൂടെ ഇന്ദ്രിയങ്ങള് വേറിടുന്നു. ഭക്തി മാര്ഗ്ഗത്തില് ദേഹധാരികളെ ഓര്മ്മിക്കുന്നു. പരം പിതാ പരമാത്മാവിന്റെ നാമ - രൂപ - ദേശ - കാലം ആരും അറിയുന്നില്ല. കേവലം പറയുന്നു പരമാത്മാവ് നാമ - രൂപത്തില് നിന്ന് വേറിട്ടതാകുന്നു. ബാബ മനസ്സിലാക്കി തരുന്നു- ഡ്രാമയനുസരിച്ച് നിങ്ങള് നമ്പര് വണ്സതോപ്രധാനമായിരുന്നു, അതേ നിങ്ങള്ക്ക് തന്നെ വീണ്ടും സതോപ്രധാനമാകണം. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്നതിന് വേണ്ടി നമ്മള് ആത്മാവാണ്, ആത്മാവ് ഈ ശരീരത്തിലൂടെ സംസാരിക്കുന്നു- ഈ അവസ്ഥ ശക്തമാക്കി വെക്കണം. ബാബയില് ജ്ഞാനം ഉണ്ട്. നമ്മള് ആത്മാവില് 84 - ജന്മത്തിന്റെ അവിനാശി പാര്ട്ട് അടങ്ങിയിരിക്കുന്നു ഈ ജ്ഞാനം ഒരാളുടെ ബുദ്ധിയില് പോലും ഇല്ല. ഇത് വളരെ പുതിയ- പുതിയ പോയിന്റുകളാണ്. ഏകാന്തമായിരുന്ന് സ്വയം തന്നോട് തന്നെ ഇങ്ങനെ- ഇങ്ങനെ സംസാരിക്കണം- നമ്മള് ആതാവാണ്, ബാബയില് നിന്ന് കേട്ടുകൊണ്ടിരിക്കുന്നു. ധാരണ ആത്മാവായ എന്നിലാണ് ഉണ്ടാകുന്നത്. ആത്മാവാകുന്ന എന്നില് പാര്ട്ട് നിറഞ്ഞിരിക്കുന്നു. ഞാന് ആത്മാവ് അവിനാശിയാണ്. ഉള്ളില് ഇത് ഉരച്ചുകൊണ്ടിരിക്കണം. നമ്മള്ക്ക് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകണം. ദേഹാഭിമാനി മനുഷ്യര്ക്ക് ആത്മാവിന്റെ ജ്ഞാനം ഇല്ല, പക്ഷേ എത്ര വലിയ - വലിയ പുസ്തകമാണ് തന്റെ കൈവശമുള്ളത്. അഹങ്കാരവും എത്രമാത്രമാണ്. ഇത് തമോപ്രധാന ലോകമാണ്. ഉയര്ന്നതിലും, ഉയര്ന്ന ഒരു ആത്മാവുപോലുമില്ല. നിങ്ങള് അറിയുന്നുണ്ട് ഇപ്പോള് നമ്മള്ക്ക് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്ന പുരുഷാര്ത്ഥം ചെയ്യണം. ഈ കാര്യങ്ങളുടെ ചിന്ത ഉള്ളില് ഉണ്ടായിരിക്കണം. ജ്ഞാനം കേള്പ്പിക്കുന്നവര് വളരെ ഉണ്ട് .പക്ഷേ ഓര്മ്മയില്ല. അന്തര്മുഖത ഉണ്ടായിരിക്കണം. നമ്മള്ക്ക് ബാബയുടെ ഓര്മ്മയിലൂടെ പതീതത്തില് നിന്ന് പാവനമാകണം, കേവലം പണ്ഡിതനാകരുത്. ഇതില് ഒരു പണ്ഡിതന്റെ ഉദാഹരണവും ഉണ്ട് - മാതാക്കളോട് പറഞ്ഞു രാമ - രാമ എന്ന് പറയുന്നതിലൂടെ അക്കരെ പോകും...... അതിനാല് അങ്ങനെ ജ്ഞാനത്തിന്റെ വെടി പറയുന്നവര് മാത്രമാകരുത്.

വളരെയധികം മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്, പക്ഷേ യോഗമില്ല. മുഴുവന് ദിവസവും ദേഹാഭിമാനത്തില് ഇരിക്കുന്നു. ഇല്ലായെങ്കില് നമ്മള് ഇന്ന സമയം എഴുന്നേറ്റു, ഇത്ര സമയം ഓര്മ്മിച്ചു, ഈ ചാര്ട്ട് ബാബയ്ക്ക് അയച്ചു കൊടുക്കും. യാതൊരു വാര്ത്തയും ബാബയ്ക്ക് നല്കുന്നില്ല. പക്ഷേ ജ്ഞാനത്തിന്റെ പൊങ്ങച്ചം വളരെ പറയുന്നു. യോഗമേയില്ല. വലിയവര്ക്ക് പോലും ജ്ഞാനം നല്കുന്നു, പക്ഷേ യോഗത്തില് അപക്വമാണ്. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം. ബാബാ അങ്ങ് എത്ര അതിസ്നേഹിയാണ്. എത്ര വിചിത്രമായി ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഒരാള്ക്കും ഈ രഹസ്യം അറിയില്ല. ആത്മാവിനേയോ, പരമാത്മാവിനേയോ അറിയുന്നില്ല. ഈ സമയം മനുഷ്യര് മൃഗത്തിനേക്കാളും മോശമാണ്. നമ്മളും അങ്ങനെയായിരുന്നു. മായയുടെ രാജ്യത്തില് എത്ര ദുര്ദശയാണ്. ഈ ജ്ഞാനം ആര്ക്ക് വേണമെങ്കിലും നിങ്ങള്ക്ക് കേള്പ്പിക്കുവാന് സാധിക്കും.നിങ്ങള് ആത്മാവ് ഇപ്പോള് തമോപ്രധാനമണ്, നിങ്ങള്ക്ക് സതോപ്രധാനമാകണം. ആദ്യം സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കൂ. പാവപ്പെട്ടവര്ക്ക് ഇത് വളരെ സഹജമാണ്. സമ്പന്നര്ക്ക് പ്രശ്നങ്ങള് ഒരുപാടാണ്.

ബാബ പറയുന്നു- ഞാന് വരുന്നത് തന്നെ സാധാരണ ശരീരത്തിലാണ്. വളരെ ദരിദ്രനുമല്ല, വളരെ സമ്പന്നനുമല്ല. ഇപ്പോള് നിങ്ങള് കുട്ടികള് അറിയുന്നു കല്പ- കല്പം ബാബ വന്ന് എങ്ങനെ പാവനമാകാം, ഈ ജ്ഞാനം നല്കുന്നു. ബാക്കി നിങ്ങളുടെ ജോലിയിലേയും മറ്റും പ്രശ്നങ്ങള്ക്ക് വേണ്ടി ബാബ വരുന്നില്ല. നിങ്ങള് വിളിച്ചത് തന്നെയാണ് പതീത- പാവനാ വരൂ, അതിനാല് ബാബ പാവനമാകുന്നതിന്റെ യുക്തി പറഞ്ഞു തരുന്നു. ഈ ബ്രഹ്മാവിനു പോലും സ്വയം ഒന്നും അറിയില്ലായിരുന്നു. അഭിനേതാവായിട്ടും ഡ്രാമയുടെ ആദി- മദ്ധ്യ- അന്ത്യത്തെ കുറിച്ച് അറിയില്ലായെങ്കില് അവരെ എന്ത് പറയും? നമ്മള് ആത്മാവ് ഈ സൃഷ്ടി ചക്രത്തിലെ അഭിനേതാവാണ്, ഇതുപോലും ആരും അറിയുന്നില്ല. പറയുന്നു ആത്മാവ് മൂല വതനവാസിയാണ്, പക്ഷേ അനുഭവത്തിലൂടെ പറയുന്നില്ല. നിങ്ങള് ഇപ്പോള് പ്രാക്ടിക്കലില് അറിയുന്നു- നമ്മള് ആത്മാവ് മൂലവതനവാസിയാണ്, നമ്മള് ആത്മാവ് അവിനാശിയാണ്. ഇത് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. വളരെപേര്ക്ക് അല്പം പോലും യോഗമില്ല. ദേഹഭിമാനം കാരണം വളരെയധികം തെറ്റുകള് സംഭവിക്കുന്നു. ദേഹീയഭിമാനിയാകുക ഇതാണ് മുഖ്യ കാര്യം. നമുക്ക് സതോപ്രധാനമാകണം ഈ ചിന്ത ഉണ്ടായിരിക്കണം. ഏത് കുട്ടികള്ക്കാണോ സതോപ്രധാനമാകുന്ന ചിന്തയുള്ളത് അവരുടെ മുഖത്ത് നിന്ന് ഒരിക്കലും കല്ലുകള് (കടുത്ത വാക്കുകള്) വരില്ല. ഏതെങ്കിലും തെറ്റ് സംഭവിച്ചാല് ഉടന് ബാബയ്ക്ക് റിപ്പോര്ട്ട് നല്കും, ബാബാ ഞങ്ങളില് നിന്ന് ഈ തെറ്റ് സംഭവിച്ചു, ഞങ്ങളോട് ക്ഷമിക്കണം. ഒളിച്ചു വെയ്ക്കില്ല. ഒളിച്ചു വെയ്ക്കുന്നതിലൂടെ തെറ്റ് വീണ്ടും വര്ദ്ധിച്ചുകൊണ്ടിരിക്കും. അതിനാല് ബാബയ്ക്ക് വാര്ത്ത നല്കി കൊണ്ടിരിക്കൂ. ബാബയും മറുപടി എഴുതും നിങ്ങളുടെ യോഗം ശരിയല്ല. പാവനമാകുന്നതാണ് മുഖ്യ കാര്യം. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് 84 - ജന്മത്തിന്റെ കഥ ഉണ്ട്. എത്ര കഴിയുമോ സതോപ്രധാനമാകണം, ഈ ചിന്തയില് മുഴുകണം. ദേഹാഭിമാനം ഉപേക്ഷിക്കണം. നിങ്ങള് രാജഋഷികളാണ്. ഹഠയോഗിക്ക് ഒരിക്കലും രാജയോഗം പഠിപ്പിക്കുവാനേ കഴിയില്ല. രാജയോഗം ബാബയാണ് പഠിപ്പിക്കുന്നത്. ജ്ഞാനവും ബാബ തന്നെയാണ് നല്കുന്നത്. ബാക്കി ഈ സമയം ഭക്തിപോലും തമോപ്രധാനമാണ്. ജ്ഞാനം ബാബ കേവലം സംഗമയുഗത്തില് വന്ന് കേള്പ്പിക്കുന്നു. ബാബ വരുന്നതിലൂടെ ഭക്തിയും ഈ ലോകവും ഇല്ലാതാകുന്നു. ജ്ഞാന- യോഗത്തിലൂടെ സത്യയുഗത്തിന്റെ സ്ഥാപന നടക്കുന്നു. ഭക്തി വേറെയാണ്. മനുഷ്യര് പിന്നീട് പറയുന്നു സുഖവും, ദു:ഖവും ഇവിടെ തന്നെയാണ്. ഇപ്പോള് നിങ്ങള് കുട്ടികളുടെ മേല് വളരെയധികം ഉത്തരവാദിത്ത്വമുണ്ട്. തന്റെ മംഗളം ചെയ്യുന്നതിനുള്ള യുക്തി രചിക്കൂ. ഇതും മനസ്സിലാക്കി തരുന്നു ശാന്തിധാമും, സുഖധാമും പാവനലോകമാണ്. ഇത് അശാന്തി ധാം, ദു:ഖധാം. യോഗമാണ് ആദ്യത്തെ മുഖ്യകാര്യം. യോഗമില്ലായെങ്കില് കേവലം പണ്ഡിതനെ പോലെ ജ്ഞാനത്തിന്റെ പൊങ്ങച്ചം പറച്ചില് മാത്രമാകും. ഇന്നത്തെ കാലത്ത് ഈ അത്ഭുതവിദ്യകളും ധാരാളം വരുന്നു. ഇതില് ജ്ഞാനവുമായി യാതൊരു ബന്ധവുമില്ല. മനുഷ്യര് എത്രമാത്രം അസത്യത്തില് കുടുങ്ങിപോകുന്നു. കാര്യം പതീതമാണ്. ബാബ സ്വയം പറയുന്നു ബാബ പതീത ലോകത്ത്, പതീത ശരീരത്തില് വരുന്നു. പാവനമായ ആരും തന്നെ ഇവിടെ ഇല്ല. ഈ ബ്രഹ്മാവിനുപോലും സ്വയത്തെ ഭഗവാനെന്ന് പറയുവാന് കഴില്ല. ഈ ബ്രഹ്മാവും പറയുന്നു ഞാന് പതീതമാണ്, പാവനമാകുമ്പോള് ഫരിസ്തയാകും. നിങ്ങളും പവിത്ര ഫരിസ്തയാകും. അപ്പോള് മുഖ്യ കാര്യമിതാണ് എങ്ങനെ നമ്മള് പാവനമാകും. ഓര്മ്മിക്കേണ്ടത് വളരെ ആവശ്യമാണ്. ഓര്മ്മിക്കുന്നതില് അലസത കാണിക്കുന്ന കുട്ടികള് ഇങ്ങനെ പറയാറുണ്ട്- നമ്മള് ശിവബാബയുടെ കുട്ടികള് തന്നെയാണല്ലോ. നമ്മള് ശിവബാബയുടെ ഓര്മ്മയില് തന്നെയാണിരിക്കുന്നത്. എന്നാല് ബാബ പറയുന്നു, ഇതെല്ലാം പൊങ്ങച്ചം പറച്ചിലാണ്.അലസതയാണ്.പുരുഷാര്ത്ഥം ചെയ്യണം, അതിരാവിലെ എഴുന്നേറ്റ് സ്വയം ആത്മ സ്ഥിതിയിലിരിക്കണം. ആത്മീയ സംഭാഷണം ചെയ്യണം. ആത്മാവ് തന്നെയല്ലേ സംസാരിക്കുന്നത്. നിങ്ങള് ഇപ്പോള് ആത്മ അഭിമാനിയാവുകയാണ്. മറ്റുള്ളവരുടെ നന്മ ചെയ്യുന്നവരുടെ മഹിമ പറയാറുണ്ട്. എന്നാല് അത് പരിധിയുള്ള മഹിമയാണ്. ഇത് നിരാകാരനായ പരംപിതാ പരമാത്മാവിന്റെ മഹിമയാണ്. ഇതും നിങ്ങള് മനസ്സിലാക്കുന്നുണ്ട്. ഈ ഏണിപ്പടിയെക്കുറിച്ച് മറ്റാര്ക്കും മനസ്സിലാക്കുവാന് സാധിക്കില്ല. നമ്മള് 84 ജന്മമെടുത്ത് താഴേയ്ക്ക് ഇറങ്ങുന്നു. ഇപ്പോള് പാപത്തിന്റെ കുടം നിറഞ്ഞിരിക്കുകയാണ്, അത് എങ്ങനെ ശുദ്ധമാക്കും? അതിനു വേണ്ടിയാണ് ബാബയെ വിളിക്കുന്നത്. നിങ്ങള് പാണ്ഡവ സമ്പ്രദായത്തിലുള്ളവരാണ്. ധാര്മ്മികതയും രാഷ്ട്രീയതയും ഉള്ളവരാണ്. ബാബ സര്വ്വ ധര്മ്മത്തിന്റെയും കാര്യങ്ങള് മനസ്സിലാക്കി തരുന്നു. മറ്റാര്ക്കും പറഞ്ഞ് തരുവാന് സാധിക്കില്ല. ധര്മ്മങ്ങള് സ്ഥാപിക്കുന്നവര് എന്താണ് ചെയ്യുന്നത്, അവര്ക്ക് പിന്നാലെ മറ്റുള്ളവരും താഴേയ്ക്ക് വരാന് തുടങ്ങുന്നു. അവര് ആര്ക്കും മോക്ഷമൊന്നും കൊടുക്കുന്നില്ല. അവസാനം ബാബ തന്നെയാണ് വന്ന് സര്വ്വരേയും പവിത്രമാക്കി തിരികെ കൊണ്ട് പോകുന്നത്, അതിനാല് ഒരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും യാതൊരു മഹിമയും ഇല്ല. ബ്രഹ്മാവിനോ നിങ്ങള്ക്കോ യാതൊരു മഹിമയും ഇല്ല. ബാബ വന്നില്ലായിരുന്നുവെങ്കില് നിങ്ങളും എന്ത് ചെയ്യുമായിരുന്നു. ബാബ നിങ്ങളെ കലകള് ഉള്ളവരാക്കി മാറ്റുന്നു. അല്ലയോ പ്രഭൂ നിന്നിലൂടെ സര്വ്വരുടേയും മംഗളമുണ്ടാകുന്നു എന്നൊക്കെ മഹിമകള് പറയാറുണ്ട്. ധാരാളം മഹിമകള് പാടുന്നുണ്ട് എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ആത്മാവ് നശിക്കാത്തതാണ്, ആത്മാവിന്റെ സിംഹാസനമാണിത്. ആത്മാവ് അവിനാശിയാണ്.ഒരിക്കലും മരിക്കുന്നില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുത്ത് പാര്ട്ടഭിനയിക്കുന്നു. അല്ലാതെ കൊണ്ട് പോകാനായി കാലനൊന്നും വരുന്നില്ല. ആരെങ്കിലും ശരീരം വിട്ടാല് നിങ്ങള് ദുഃഖിക്കേണ്ടതില്ല. ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു പാര്ട്ടഭിനയിക്കാന് പോവുകയാണ്, ഇതില് കരയേണ്ട ആവശ്യമില്ല. നമ്മള് ആത്മാക്കള് സഹോദരങ്ങളാണ്. ഇതും നിങ്ങള്ക്കിപ്പോള് അറിയാം. ആത്മാവും പരമാത്മാവും വളരെക്കാലം വേര്പിരിഞ്ഞിരുന്നു എന്ന് പാടുന്നുണ്ട്....... ബാബ എവിടെ വന്നാണ് കണ്ട് മുട്ടുന്നത് എന്നും അറിയുന്നില്ല. നിങ്ങള്ക്കിപ്പോള് ഓരോ കാര്യത്തിനെക്കുറിച്ചുമുള്ള അറിവ് ലഭിക്കുകയാണ്. എപ്പോള് മുതലാണ് കേട്ടുവന്നത്. യാതൊരു പുസ്തകങ്ങളും കൊണ്ടുനടക്കുന്നില്ല, മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി റഫര് ചെയ്യുന്നു. ബാബ സത്യമായതിനാല് സത്യമായ രചനയാണ് രചിക്കുന്നത്. സത്യമാണ് പറയുന്നത്. സത്യത്തിലൂടെ ജയവും, അസത്യത്തിലൂടെ പരാജയവും. സത്യമായ അച്ഛന് സത്യദേശത്തിന്റെ സ്ഥാപന നടത്തുന്നു. രാവണനോട് നിങ്ങള് വളരെയധികം പരാജയപ്പെട്ടു. ഈ കളിയെല്ലാം ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മുടെ രാജ്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് അപ്പോള് ഇതൊന്നും കാണില്ല. ഇതെല്ലാം പിന്നീട് വന്നതാണ്. ഈ സൃഷ്ടിചക്രത്തിനെ ബുദ്ധിയില് വയ്ക്കാന് എന്തു സഹജമാണ്. ആരാണോ പുരുഷാര്ത്ഥി കുട്ടികള് ഞങ്ങള് ജ്ഞാനം നല്ലരീതിയില് കേള്പ്പിക്കുന്നു എന്ന് സന്തോഷപ്പെടാറില്ല. കൂടെ യോഗവും അച്ചടക്കവും ധാരണ ചെയ്യും. നിങ്ങള്ക്ക് വളരെ-വളരെ മധുരമുള്ളവരാകണം. ആര്ക്കും ദുഃഖം നല്കാന് പാടില്ല. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. പവിത്രതയുടെ കാര്യത്തിലും എന്തു മാത്രം ബഹളമാണ് നടക്കുന്നത്. അതും നാടകം അനുസരിച്ച് നടക്കും. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമല്ലേ. നാടകത്തിലുണ്ടെങ്കില് നടക്കും എന്നല്ല, പരിശ്രമിക്കണം. ദേവതകളെ പോലെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ഉപ്പുവെള്ളം പോലെ ആകരുത്. നമ്മള് തെറ്റായ പെരുമാറ്റത്തിലൂടെ ബാബയുടെ പേര് മോശമാക്കുന്നില്ലല്ലോ? സത്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഗതി കിട്ടില്ല. ഇത് സത്യമായ അച്ഛനും, സത്യമായ ടീച്ചറുമാണ്. ആത്മാവിന് ഇപ്പോള് സ്മൃതിയുണ്ട്. ബാബ ജ്ഞാനത്തിന്റെ സാഗരനും, സുഖത്തിന്റെ സാഗരനുമാണ്. തീര്ച്ചയായും ജ്ഞാനം നല്കിയിട്ടുണ്ട് അത് കൊണ്ടല്ലേ മഹിമ പാടുന്നത്. ഇദ്ദേഹത്തിന്റെ ആത്മാവില് എന്തെങ്കിലും ജ്ഞാനം ഉണ്ടായിരുന്നോ? ആത്മാവ് എന്താണ്, നാടകം എന്താണ്-ഒന്നും അറിഞ്ഞിരുന്നില്ല. മനുഷ്യര്ക്കല്ലേ അറിയേണ്ടത്. രുദ്ര യജ്ഞം രചിക്കുമ്പോള് ആത്മാക്കളുടെ പൂജ നടത്തുന്നു, അവരുടെ പൂജയാണോ നല്ലത് അതോ ദൈവീക ശരീരത്തിന്റെ പൂജയാണോ നല്ലത്? ഈ ശരീരം 5 തത്വങ്ങളുടേതാണ് അതുകൊണ്ട് ഒരു ശിവബാബയുടെ പൂജയാണ് അവ്യഭിചാരിയായ പൂജ. ഇപ്പോള് ഒരേ ഒരു ബാബയില് നിന്നു മാത്രം കേള്ക്കണം അത് കൊണ്ടാണ് പറയുന്നത് ഹിയര് നോ ഈവിള്...... എന്നില് നിന്നും മാത്രം കേള്ക്കൂ. ഇതാണ് അവ്യഭിചാരിയായ ജ്ഞാനം. മുഖ്യമായ കാര്യം, എപ്പോഴാണോ ദേഹ-അഭിമാനം ഇല്ലാതാകുന്നത് അപ്പോഴെ നിങ്ങള് ശീതളമാകുകയുള്ളൂ. ബാബയുടെ ഓര്മ്മയിലിരിക്കുക യാണെങ്കില് വായില് നിന്നും തലകീഴായ വാക്കുകള് വരില്ല, മോശമായ ദൃഷ്ടി പോകില്ല. കണ്ടു കൊണ്ടും കാണില്ല. നമ്മുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നിരിക്കുകയാണ്. ബാബ വന്നിട്ട് ത്രിനേത്രിയും, ത്രികാലദര്ശിയുമാക്കിയിരിക്കയാണ്. ഇപ്പോള് നിങ്ങള്ക്ക് മൂന്നു കാലത്തിന്റേയും, മൂന്നു ലോകത്തിന്റേയും ജ്ഞാനമുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാനം കേള്പ്പിക്കുന്നതോടൊപ്പം യോഗത്തിലുമിരിക്കണം. നല്ല അച്ചടക്കം ധാരണ ചെയ്യണം. വളരെ മധുരമുള്ളവരായി മാറണം. വായില് നിന്നും ഒരിക്കലും മോശമായ വാക്കുകള് വരാന് പാടില്ല.

2) അന്തര്മുഖിയായി ഏകാന്തതയിലിരുന്ന് സ്വയം തന്നോട് ആത്മീയ സംഭാഷണം നടത്തണം. പാവനമാകുന്നതിനുള്ള യുക്തി കണ്ടുപിടിക്കണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം.

വരദാനം :-
വയര്ലസ് സെറ്റിലൂടെ വിനാശകാലത്ത് അന്തിമ നിര്ദ്ദേശങ്ങള് പിടിച്ചെടുക്കുന്ന അശുദ്ധിയില്ലാത്തവരായി ഭവിക്കട്ടെ.

വിനാശത്തിന്റെ സമയത്ത് അന്തിമ നിര്ദ്ദേശങ്ങള് പിടിച്ചെടുക്കുന്നതിന് വേണ്ടി സംശുദ്ധമായ ബുദ്ധി ആവശ്യമുണ്ട്. പുറംലോകത്ത് വയര്ലസ് സെറ്റിലൂടെ പരസ്പരം വാക്കുകള് കൈമാറാറുണ്ട്, എന്നാല് ഇവിടെയുള്ളത് അശുദ്ധിയില്ലായ്മയാകുന്ന വയര്ലസ്സാണ്. ഈ വയര്ലസ്സിലൂടെ താങ്കള്ക്ക് സന്ദേശം ലഭിക്കും- ഇന്ന സുരക്ഷിത സ്ഥാനത്തേക്ക് പോകൂ. ഏത് കുട്ടികളാണോ ബാബയുടെ ഓര്മ്മയിലിരിക്കുന്ന അശുദ്ധിയില്ലാത്തവര്, അവര്ക്ക് അശരീരിയാകാനുള്ള അഭ്യാസമുണ്ടാകും, അവര്ക്ക് വിനാശത്തില് നാശം സംഭവിക്കില്ല, മറിച്ച് സ്വന്തം ഇച്ഛപ്രകാരം ശരീരം ഉപേക്ഷിക്കും.

സ്ലോഗന് :-
യോഗത്തെ പാര്ശ്വവല്ക്കരിച്ച് കര്മ്മത്തില് ബിസിയായിരിക്കുക- ഇത് തന്നെയാണ് അശ്രദ്ധ.

അവ്യക്ത സൂചനകള്:- ആത്മീയ രാജകീയതയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.

പവിത്രതയുടെ രാജകീയത അര്ത്ഥം ഏകവ്രതയാകുക (ഒരു ബാബ, രണ്ടാമതാരുമില്ല), ഈ ബ്രാഹ്മണ ജീവിതത്തില് സമ്പൂര്ണ്ണ പാവനമാകുന്നതിന് വേണ്ടി ഏകവ്രതയുടെ വ്രതം പക്കായാക്കൂ. വൃത്തിയില് (ആന്തരീക ഭാവന) ശുഭഭാവനയും ശുഭകാമനയുമുണ്ടായിരിക്കണം, ദൃഷ്ടിയിലൂടെ ഓരോരുത്തരെയും ആത്മീയ രൂപത്തിലും ഫരിസ്താ രൂപത്തിലും നോക്കൂ. കര്മ്മത്തിലൂടെ ഓരോ ആത്മാവിനും സുഖം കൊടുക്കൂ, സുഖം എടുക്കൂ. ആരെങ്കിലും ദു:ഖം തന്നാല്, ചീത്ത പറഞ്ഞാല്, നിന്ദിച്ചാല് താങ്കള് സഹനശീല ദേവിയും സഹനശീല ദേവനുമായി മാറൂ.