02.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-നിങ്ങൾ ആത്മീയ വഴികാട്ടികളാണ്, നിങ്ങൾക്ക് ഗൃഹസ്ഥ വ്യവഹാരം സംരക്ഷിച്ചുകൊണ്ടും കമലപുഷ്പസമാനമായി ഓർമ്മയുടെ യാത്ര ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.

ചോദ്യം :-
ബാബ കുട്ടികളുടെ ഏതു രീതിയിലുളള അലങ്കാരമാണ് ചെയ്യുന്നത്? ഏത് അലങ്കാരമാണ് വിലക്കുന്നത്?

ഉത്തരം :-
ബാബ പറയുന്നു-മധുരമായ കുട്ടികളേ, ഞാൻ നിങ്ങളുടെ ആത്മീയ അലങ്കാരം ചെയ്യാനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ഒരിക്കലും ശാരീരിക അലങ്കാരം ചെയ്യരുത്. നിങ്ങൾ യാചകരാണ്. നിങ്ങൾക്ക് ഫാഷനോട് താൽപര്യമുണ്ടാകരുത്. ലോകം വളരെ മോശമാണ്. അതുകൊണ്ട് അല്പം പോലും ശരീരത്തിന്റെ ഫാഷൻ കാണിക്കരുത്.

ഗീതം :-
അവസാനം ആ ദിവസവും ഇന്ന് വന്നെത്തി .....

ഓംശാന്തി.  
പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ്. പരിധിയില്ലാത്തത് അർത്ഥം ഒരു പരിധിയുമില്ലാത്തത്. എത്രയധികം കുട്ടികളാണ്. ഇത്രയും അളവറ്റ കുട്ടികളുടെ രചയിതാവാകുന്ന അച്ഛൻ ഒന്നാണ്. ലൗകികത്തിൽ പരിധിയുള്ള അച്ഛന്മാരാണ്. ശിവബാബ ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛനാണ്. പരിധിയുള്ള ശരീരത്തിന്റെ അച്ഛന്മാരുണ്ട്. ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛനെയാണ് ഭക്തിമാർഗ്ഗത്തിൽ സർവ്വാത്മാക്കളും ഓർമ്മിക്കുന്നത്. നിങ്ങൾ കുട്ടികൾക്കറിയാം ഭക്തിമാർഗ്ഗത്തിൽ തന്നെയാണ് രാവണ രാജ്യം. രാവണരാജ്യത്തിൽ നിന്ന് മുക്തമാക്കി രാമരാജ്യത്തിലേക്ക് കൊണ്ടുപോകൂ എന്നു പറഞ്ഞ് മനുഷ്യർ വിളിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു-ഭാരതത്തിന്റെ അധികാരികളായ ദേവീ-ദേവതകൾ ഇപ്പോഴില്ല. അവർ ആരായിരുന്നു എന്നു പോലും നിങ്ങൾ ഇപ്പോഴാണ് അറിയുന്നത്. നമ്മൾ തന്നെയായിരുന്നു സത്യയുഗീ സൂര്യവംശീ കുലത്തിലുള്ള അധികാരികളായിരുന്നത്. രാജാവും റാണിയുമുണ്ടല്ലോ. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ സ്മൃതി വന്നുകഴിഞ്ഞു. നമ്മൾ കുട്ടികൾക്ക് രാജ്യഭാഗ്യത്തിന്റെ സമ്പത്ത് നൽകാനും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനും ബാബ വന്നിരിക്കുകയാണ്. ബാബ പറയുന്നു-ഇപ്പോൾ എല്ലാവരും ഭക്തി മാർഗ്ഗത്തിലാണ്. ഭക്തിമാർഗ്ഗത്തെ തന്നെയാണ് രാവണരാജ്യമെന്ന് പറയുന്നത്. ഒരു ബാബ മാത്രമാണ് നിങ്ങൾ കുട്ടികൾക്ക് ജ്ഞാനമാർഗ്ഗം പഠിപ്പിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെയാണ് ഭക്തിമാർഗ്ഗത്തിൽ എല്ലാവരും ഓർമ്മിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് 21 ജന്മത്തേക്കുവേണ്ടി ജ്ഞാനത്തിന്റെ രാജധാനിയാണ് ലഭിക്കുന്നത്. പിന്നീട് പകുതി കൽപത്തിലേക്ക് നിങ്ങൾ വിളിക്കില്ല. അല്ലയോ പ്രഭൂ...അല്ലയോ രാമ...എന്ന് വിളിക്കേണ്ട ആവശ്യം തന്നെയുണ്ടാവില്ല. ദുഃഖിതരായിരിക്കുമ്പോഴാണ് അല്ലയോ രാമാ എന്ന് വിളിക്കുന്നത്. സത്യയുഗത്തിൽ നിങ്ങൾക്ക് ദുഃഖമുണ്ടാകുന്നില്ല. ഇപ്പോൾ നിങ്ങൾക്കറിയാം ഇത് കളിയാണ്. പകുതി കൽപം ജ്ഞാനത്തിന്റെ പകലും പകുതി കൽപം ഭക്തിയുടെ രാത്രിയുമാണ്. ഭക്തി നമ്മളെ താഴേക്കിറക്കുന്നു. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ തീർച്ചയായും ഏണിപ്പടിയുടെ ജ്ഞാനം വേണം. ഇത് 84 ജന്മങ്ങളുടെ ചക്രമാണ് എന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ഈ ചക്രത്തെ അറിയുന്നതിലൂടെ നിങ്ങൾ ചക്രവർത്തി രാജാവായി മാറും. അതുകൊണ്ടാണ് ബാബ ഈ ചിത്രം ഉണ്ടാക്കിച്ചത്, ഇതിലൂടെ ചക്രത്തെ അറിഞ്ഞ് 21 ജന്മത്തേക്കുള്ള രാജ്യഭാഗ്യം എടുക്കുന്നു.

ഇപ്പോൾ നിങ്ങൾ ഒരുപാടു പേരുണ്ട്. വലിയ ആത്മീയ ശക്തിസേനയായി മാറിയിരിക്കുന്നു. നിങ്ങളെല്ലാവരും വഴികാട്ടികളാണ്. ബാബയും വഴികാട്ടിയാണ്. ബാബയെ വഴികാട്ടിയെന്നാണ് പറയുന്നത്. വഴികാട്ടിയെന്നത് ശുഭമായ വാക്കാണ്. യാത്രക്ക് കൊണ്ടുപോകുന്നവരാണ് വഴികാട്ടികൾ. യാത്രക്കാർ പോകുമ്പോൾ എല്ലാം കാണിച്ചുകൊടുക്കാൻ വേണ്ടി ഒരു വഴികാട്ടിയുമുണ്ടായിരിക്കും. തീർത്ഥ യാത്രയിലും വഴികാട്ടികളെ ലഭിക്കാറുണ്ട്. ബാബ പറയുന്നു, ജന്മ-ജന്മാന്തരങ്ങളായി തീർത്ഥയാത്രകളെല്ലാം ചെയ്തു വന്നു. അമർനാഥിലേക്കും തീർത്ഥയാത്രക്ക് പോകാറുണ്ട്. പ്രദക്ഷിണം നടത്തുന്നു. അമർനാഥ യാത്രയിലേക്ക് പോകുന്ന സമയം അമരനാഥന്റെ ഓർമ്മ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വീട്,ജോലി എന്നിവയിൽ നിന്നെല്ലാം മനസ്സിനെ അകറ്റി നിർത്തുന്നു. ഇവിടെ നിങ്ങളെ മനസ്സിലാക്കിത്തരുന്നു, തന്റെ ഗൃഹസ്ഥത്തിൽ ഇരുന്നുകൊണ്ടും ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കൂ, ഒപ്പം ഗുപ്തമായ യാത്രയിൽ ഇരിക്കൂ. ഇത് എത്ര നല്ലതാണ്. എത്ര വലിയ ജോലി ചെയ്യണോ അത്രയും ചെയ്യൂ. ആരോടും വേണ്ട എന്ന് പറയുന്നില്ല. അവനവന്റെ രാജ്യപദവിയും സംരക്ഷിക്കൂ. ജനകമഹാരാജാവിനും സെക്കന്റിലാണ് ജീവൻമുക്തി ലഭിച്ചത്. നിങ്ങൾക്ക് പുറമെയുള്ള യാത്രയിൽ അലയേണ്ട ആവശ്യമില്ല. തന്റെ വീടിനേയും സംരക്ഷിക്കണം. വിവേകശാലികളായ നല്ല കുട്ടികൾ മനസ്സിലാക്കുന്നു നമുക്ക് വീട്ടിലിരുന്നും താമര പുഷ്പത്തിനു സമാനമായി കഴിയണം. ഗൃഹസ്ഥവ്യവഹാരത്തിൽ ശല്യമുണ്ടാകരുത്. കുമാരൻമാരും കുമാരിമാരും സന്യാസിമാരെപ്പോലെയാണ്. അവരിൽ വികാരങ്ങളില്ല. 5 വികാരങ്ങളിൽ നിന്ന് ദൂരെയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം നമ്മുടെ അലങ്കാരം വ്യത്യസ്തമാണ്. മനുഷ്യരുടെ അലങ്കാരം വേറെയാണ്. മനുഷ്യരുടേത് തമോപ്രധാന അലങ്കാരമാണ്. നിങ്ങൾക്ക് സതോപ്രധാന അലങ്കാരത്തിലൂടെ സതോപ്രധാന സൂര്യവംശീ രാജധാനിയിലേക്ക് പോകണം. ബാബ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു, തമോപ്രധാന ശാരീരിക അലങ്കാരം അൽപം പോലും ചെയ്യരുത്. ലോകം വളരെ മോശമാണ്. ഗൃഹസ്ഥത്തിൽ ഇരുന്നുകൊണ്ടും ഫാഷൻ കാണിക്കരുത്. ഫാഷൻ ആകർഷണമുണ്ടാക്കുന്നു. ഈ സമയം സൗന്ദര്യം നല്ലതല്ല. സൗന്ദര്യമില്ലാത്തതാണ് നല്ലത്. ആരും കൈ വെക്കുകയില്ല. സൗന്ദര്യമുള്ളവരുടെ പിന്നാലെ കറങ്ങിക്കൊണ്ടേയിരിക്കും. കൃഷ്ണനേയും കറുത്തതായാണ് കാണിക്കുന്നത്. നിങ്ങൾക്ക് ശിവബാബയിലൂടെ സുന്ദരമായി മാറണം. മറ്റുള്ളവർ പൗഡർ ഉപയോഗിച്ചാണ് സുന്ദരമാകുന്നത്. എത്ര ഫാഷനാണ്, കാര്യം തന്നെ പറയണ്ട. ധനവാന്മാരുടെ സത്യനാശമാണ്. പാവപ്പെട്ടവർ നല്ലവരാണ്. ഗ്രാമങ്ങളിൽ പോയി ഗ്രാമവാസികളുടെ മംഗളം ചെയ്യണം. പക്ഷെ ശബ്ദമുയർത്താൻ ഉന്നത തലത്തിലുളളവർ ആരെങ്കിലും വേണം. നിങ്ങളെല്ലാവരും സാധാരണക്കാരല്ലേ. ആരെങ്കിലും ധനവാന്മാരുണ്ടോ? നിങ്ങൾ എത്ര സാധാരണമായാണ് ഇരിക്കുന്നതെന്ന് നോക്കൂ. ബോംബെയിൽ എത്ര ഫാഷനാണ് ഉള്ളത്. ബാബയെ കാണാൻ വരുമ്പോൾ പറയും-നിങ്ങൾ ഭൗതീക അലങ്കാരമാണ് ചെയ്തിട്ടുള്ളത്, ഇപ്പോൾ 21 ജന്മത്തേക്കുവേണ്ടി സ്വർഗ്ഗത്തിന്റെ മാലാഖയായി മാറ്റുന്ന തരത്തിൽ വരൂ ജ്ഞാനത്തിന്റെ അലങ്കാരം ചെയ്യാം. സദാ സുഖികളായി മാറും. ഒരിക്കലും കരയുകയുമില്ല, ദു:ഖവുമുണ്ടാകുന്നില്ല. ഇപ്പോൾ നിങ്ങൾ ഭൗതീക അലങ്കാരം ഉപേക്ഷിക്കൂ. നിങ്ങളെ ജ്ഞാന രത്നങ്ങളാൽ ഒന്നാന്തരമായി അലങ്കരിക്കാം, അതിന്റെ കാര്യമേ പറയണ്ട. അഥവാ എന്റെ മതമനുസരിച്ച് നടക്കുകയാണെങ്കിൽ മഹാറാണിയാക്കി മാറ്റാം. ഇത് നല്ലതാണല്ലോ. നിങ്ങൾ എല്ലാ ഭാരതവാസികളേയും ഈ തമോപ്രധാന ആസുരീയ ലോകമാകുന്ന നരകത്തിൽ നിന്നും മുക്തമാക്കി സ്വർഗ്ഗത്തിന്റെ മഹാറാണിയാക്കി മാറ്റുന്നു.

ഇപ്പോൾ നമ്മൾ വെള്ള വസ്ത്രത്തിലാണ്, അടുത്ത ജന്മത്തിൽ നമ്മൾ സ്വർണ്ണക്കരണ്ടി ഉപയോഗിച്ച് പാൽ കുടിക്കും. ഇത് വളരെ അഴുക്കുള്ള ലോകമാണ്. സ്വർഗ്ഗം സ്വർഗ്ഗം തന്നെയാണ്. അതിന്റെ കാര്യമേ പറയണ്ട. നിങ്ങൾ ഇവിടെ യാചകരാണ്. ഭാരതം ദരിദ്രമാണ്. യാചകരിൽ നിന്ന് ധനവാനെന്നാണ് മഹിമ. വീണ്ടും ഈ ഭാരതത്തിൽ തന്നെയാണ് ജന്മമെടുക്കുക. ബാബ നമ്മെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. കഴിക്കാൻ ഒന്നുമില്ലാത്ത മഹാദരിദ്രർക്കാണ് ദാനം കൊടുക്കുന്നത്. ഭാരതത്തിനാണ് മഹാദാരിദ്ര്യമുള്ളത്. ഈ സമയം എല്ലാവരും തമോപ്രധാനമാണ് പാവപ്പെട്ട മനുഷ്യർക്ക് അറിയില്ല. ദിവസന്തോറും ഏണിപ്പടി താഴേക്ക് തന്നെയാണ് ഇറങ്ങുന്നത്. ഇപ്പോൾ ആർക്കും പടി കയറാൻ സാധിക്കില്ല. 16 കലയിൽ നിന്നും 14 കലയും പിന്നെ 12 കലയും....താഴേക്ക് ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഈ ലക്ഷ്മീ-നാരായണൻ പോലും ആദ്യം 16 കലാ സമ്പൂർണ്ണരായിരുന്നു. പിന്നീട് 14 കലയാകുമ്പോൾ താഴേക്കിറങ്ങുന്നു. ഇതും നല്ലരീതിയിൽ ഓർമ്മിക്കണം. ഏണിപ്പടി ഇറങ്ങിയിറങ്ങി തീർത്തും പതീതരായി മാറിക്കഴിഞ്ഞു. വീണ്ടും ആരാണ് സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്? ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുന്നു. ഇതും എല്ലാവരും പറയാറുണ്ട്. എന്നാൽ ഏത് ചരിത്രവും ഭൂമിശാസ്ത്രവുമാണ് ആവർത്തിക്കപ്പെടുന്നതെന്ന് ആർക്കും അറിയില്ല. ശാസ്ത്രങ്ങളിൽ സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് കോടിക്കണക്കിന് വർഷങ്ങളുടേതാണെന്ന് എഴുതിയിട്ടുണ്ട്. സത്യയുഗം എപ്പോൾ വരുമെന്ന് ചോദിക്കൂ? ഇനിയും 40,000 വർഷങ്ങളുണ്ടെന്ന് പറയും. കൽപത്തിന്റെ ആയുസ്സ് 5000 വർഷമാണെന്ന് നിങ്ങൾ തെളിയിച്ച് പറഞ്ഞുകൊടുക്കൂ. സത്യയുഗം ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് പറയുന്നു. ഘോര അന്ധകാരത്തിലാണല്ലോ. ഭഗവാൻ വന്നുകഴിഞ്ഞു എന്ന് എങ്ങനെ മനുഷ്യർക്ക് മനസ്സിലാക്കിക്കൊടുക്കും. ഭഗവാൻ കലിയുഗത്തിന്റെ അവസാനമാണ് വരുന്നതെന്ന് മനുഷ്യർ മനസ്സിലാക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഈ കാര്യങ്ങളെയെല്ലാം മനസ്സിലാക്കുന്നു. വിനാശം തൊട്ട് മുന്നിൽ നിൽക്കുകയാണ്. വിനാശത്തിനു മുമ്പ് ബാബയിൽ നിന്നും സമ്പത്തെടുക്കൂ എന്ന് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നുണ്ടെങ്കിലും എല്ലാവരും കുംഭകർണ്ണന്റെ നിദ്രയിൽ ഉറങ്ങിക്കിടക്കുകയാണ്. അതിനാൽ അവരെല്ലാം അയ്യോ അയ്യോ എന്ന് പറഞ്ഞ് മരിക്കും. നിങ്ങളുടെ ജയജയാരവം മുഴങ്ങും. അയ്യോ-അയ്യോ എന്ന് വിനാശസമയത്താണ് പറയുന്നത്. വിപരീത ബുദ്ധിയുള്ളവർ അയ്യോ അയ്യോ എന്നു തന്നെയാണ് പറയുന്നത്. ഇപ്പോൾ നിങ്ങൾ സത്യമായ ബാബയുടെ സത്യമായ കുട്ടികളാണ്. നരകത്തിന്റെ വിനാശമുണ്ടാകാതെ എങ്ങനെ സ്വർഗ്ഗം വരും! ഇത് മഹാഭാരത യുദ്ധമാണെന്ന് നിങ്ങൾ പറയും. ഈ യുദ്ധത്തിലൂടെയാണ് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നത്. മനുഷ്യർക്ക് ഒന്നും അറിയില്ല. നമുക്ക് ഇപ്പോൾ ദൈവീക സ്വരാജ്യത്തിന്റെ വെണ്ണ ലഭിക്കുന്നു എന്ന് ബുദ്ധിയിലുണ്ട്. മനുഷ്യർ പരസ്പരം ബഹളമുണ്ടാക്കിക്കൊണ്ടേയിരിക്കും. അവരും നിങ്ങളും മനുഷ്യരാണ്. എന്നാൽ അവർ ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. നിങ്ങൾ ദൈവീക സമ്പ്രദായത്തിലുള്ളവരാണ്. ബാബ കുട്ടികൾക്ക് സന്മുഖത്ത് മനസ്സിലാക്കിത്തരികയാണ്. നിങ്ങൾ കുട്ടികളുടെ ഉള്ളിൽ സന്തോഷമുണ്ട്. ഇപ്പോൾ നിങ്ങൾ രാജധാനി നേടിക്കൊണ്ടിരിക്കുന്നതുപോലെ ഒരുപാട് തവണ നിങ്ങൾ നേടിയിട്ടുണ്ട്. വെണ്ണക്കു വേണ്ടി അടിയുണ്ടാക്കിയ രണ്ട് പൂച്ചകളെപ്പോലെ മനുഷ്യരും വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും. മുഴുവൻ വിശ്വത്തിന്റെ ചക്രവർത്തി പദവിയുടെ വെണ്ണയും നിങ്ങൾക്കാണ് ലഭിക്കുന്നത്. നിങ്ങൾ ഇവിടെ വരുന്നത് വിശ്വത്തിന്റെ അധികാരിയായി മാറാനാണ്. നമ്മൾ ബാബയെ ഓർമ്മിച്ച് കർമ്മാതീത അവസ്ഥയെ പ്രാപിക്കും എന്ന് നിങ്ങൾക്കറിയാം. മനുഷ്യർ പരസ്പരം യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. എന്നാൽ നിങ്ങൾ വിശ്വത്തിന്റെ ചക്രവർത്തിപദവി പ്രാപ്തമാക്കുക തന്നെ ചെയ്യും. ഇത് സാധാരണ കാര്യമാണ്. ബാഹുബലമുള്ളവർക്ക് വിശ്വത്തിന്റെ ചക്രവർത്തി പദവി നേടാൻ സാധിക്കില്ല. നിങ്ങൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. നിങ്ങളുടെ അഹിംസ പരമമായ ദൈവീക ധർമ്മമാണ്. രണ്ട് തരത്തിലുളള ഹിംസകളും സത്യയുഗത്തിലില്ല. ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്ന കാമമാകുന്ന ഹിംസ വളരെ മോശമാണ്. രാവണ രാജ്യം എപ്പോഴാണ് എന്ന് ആർക്കും അറിയില്ല. ഇപ്പോൾ വിളിക്കുന്നു-വന്ന് നമ്മളെ പാവനമാക്കി മാറ്റൂ. അപ്പോൾ ഒരു സമയം പാവനമായിരുന്നു. ഭാരതവാസികളായ കുട്ടികൾ തന്നെയാണ് വിളിക്കുന്നത്-ദുഃഖത്തിൽ നിന്ന് മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ. ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ. കൃഷ്ണനെ ഹരി എന്നും പറയാറുണ്ട്. ബാബാ ഞങ്ങളെ ഹരിയുടെ അടുത്തേക്ക് കൊണ്ടുപോകൂ. ഹരിയുടെ അടുത്തേക്ക് എന്നാൽ കൃഷ്ണപുരി. ഈ ലോകം കംസപുരിയാണ്. ഈ കംസപുരിയാകുന്ന ലോകം നമ്മൾ ഇഷ്ടപ്പെടുന്നില്ല. മായയുടെ ഒരു കളിയെക്കുറിച്ച് കാണിക്കുന്നുണ്ട്. രാവണരാജ്യം ദ്വാപരയുഗം മുതലാണ് തുടങ്ങുന്നതെന്ന് നിങ്ങൾക്കറിയാം. പാവനമായ ദേവതകൾ പതിതരാകാൻ തുടങ്ങുന്നു. ഇതിന്റെ അടയാളങ്ങളും ജഗന്നാഥ പുരിയിലുണ്ട്. ലോകം വളരെ അഴുക്കാണ്. ഇപ്പോൾ നമ്മൾ ഈ കാര്യങ്ങളിൽ നിന്നെല്ലാം മാറി സ്വർഗ്ഗത്തിലേക്ക് പോകുന്നു. ഇതിൽ വളരെ പരിശ്രമമുണ്ട്. മഹാവീരനാകണം. ബാബയുടേതായി പതീതമാകരുത്. മനുഷ്യർ മനസ്സിലാക്കുന്നത് -സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാൽ കാമത്തിന്റെ തീ പിടിക്കില്ല എന്നത് അസംഭവ്യമാണെന്ന്, ഇവിടെ സ്ത്രീയേയും പുരുഷനേയും സഹോദരനും സഹോദരിയുമാക്കി മാറ്റുന്നതുകൊണ്ടാണ് ബഹളമുണ്ടാക്കുന്നത്. ഇങ്ങനെ എവിടേയും എഴുതി വെച്ചിട്ടില്ലല്ലോ. ഇവിടെ എന്ത് മായാജാലമാണെന്ന് അറിയില്ല. നോക്കൂ, നിങ്ങൾ ബ്രഹ്മാകുമാരിമാരുടെ അടുത്തക്ക് പോയാൽ നിങ്ങളെ അവിടെ കെട്ടിയിടും. ഇങ്ങനെയെല്ലാം പലരും പ്രചരിപ്പിക്കുന്നു. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. പാർട്ടുള്ളവർ എങ്ങനെയാണെങ്കിലും വരും. ഇതിൽ പേടിക്കേണ്ട കാര്യം തന്നെയില്ല. ശിവബാബ ജ്ഞാനത്തിന്റെ സാഗരനും പതീത-പാവനനും സദ്ഗതി ദാതാവുമാണ്. ബ്രഹ്മാവിലൂടെ പതീതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്നു. ആർക്കും വായിക്കാൻ പറ്റുന്ന വിധത്തിൽ വലുതാക്കി എഴുതണം. പവിത്രതക്കു തന്നെ എത്ര വിഘ്നങ്ങളാണുണ്ടാകുന്നത്.

ബാബ പറയുന്നു- ഒരു ദേഹധാരിയിലും മോഹത്തിന്റെ ചരടിനെ ബന്ധിപ്പിക്കരുത്. അഥവാ മോഹത്തിന്റെ ചരട് എവിടെയെങ്കിലും ബന്ധിച്ചിട്ടുണ്ടെങ്കിൽ കുടുങ്ങിപ്പോകും. ഇവിടെ അമ്മ മരിച്ചാലും ഹൽവ കഴിക്കണം...ബാബ മുന്നിൽ ഇരുത്തി ചോദിക്കാറുണ്ട്-നിങ്ങളുടെ ആരെങ്കിലും നാളെ മരിക്കുകയാണെങ്കിൽ കരയില്ലല്ലോ. കണ്ണുനീർ വന്നാൽ തോറ്റുപോയി. ഒരു ശരീരം വിട്ട് മറ്റൊന്നെടുക്കുകയാണെങ്കിൽ കരയേണ്ട ആവശ്യമെന്താണ്! രണ്ടാമതൊരാൾ കേട്ടാൽ പറയും വായിലൂടെ ശുഭമായത് പറയൂ എന്ന്. നോക്കൂ, നല്ലതു തന്നെയാണ് പറയുന്നത്. സത്യയുഗത്തിൽ കരയില്ല. എന്നാൽ നിങ്ങളുടെ ഈ ബ്രാഹ്മണ ജീവിതം ദേവതകളെക്കാളും ഉയർന്നതാണ്. നിങ്ങൾ എല്ലാവരേയും കരയുന്നതിൽ നിന്ന് മുക്തമാക്കുന്നവരാണ്, പിന്നെ നിങ്ങൾക്കെങ്ങനെ കരയാൻ സാധിക്കും! നമ്മെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന പതിമാരുടേയും പതിയായ ബാബയെ ലഭിച്ചു. പിന്നെ നരകത്തിലേക്ക് തള്ളിയിടുന്നവർക്കു വേണ്ടി കരയേണ്ട കാര്യമെന്താണ്! ബാബ സമ്പത്ത് എടുക്കാൻ വേണ്ടി എത്ര മധുര-മധുരമായ കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. ഈ സമയം ഭാരതത്തിന്റെ എത്ര അമംഗളമാണ് സംഭവിച്ചിരിക്കുന്നത്. ബാബ വന്നാണ് ഭാരതത്തിന്റെ മംഗളം ചെയ്യുന്നത്. ഭാരതത്തെ മഗധദേശമെന്നാണ് പറയുന്നത്. സിന്ധിനെപ്പോലെ പരിഷ്കാരിയായ മറ്റൊരു ദേശവുമില്ല. വിദേശത്തിൽ നിന്നാണ് ഫാഷൻ പഠിച്ച് വരുന്നത്. പെൺകുട്ടികൾ തലമുടിക്കു വേണ്ടി മാത്രം എത്രയാണ് ചിലവാക്കുന്നത്. അവരെ നരകത്തിന്റെ മാലാഖമാർ എന്നാണ് പറയുന്നത്. ബാബ നിങ്ങളെ സ്വർഗ്ഗത്തിന്റെ മാലാഖമാരാക്കി മാറ്റുകയാണ്. ഈ കാര്യം മറ്റുളളവരോട് പറഞ്ഞാൽ പറയും, നമുക്ക് ഈ ലോകം തന്നെയാണ് സ്വർഗ്ഗം, ഈ സുഖമെങ്കിലും എടുക്കട്ടെ, നാളെ എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ലല്ലോ. ഇങ്ങനെയുളള അനേക ചിന്താഗതിക്കാരും വരുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സത്യം-സത്യമായ ആത്മീയ വഴികാട്ടിയായി മാറി എല്ലാവർക്കും വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കണം. ശരീര നിർവ്വഹണാർത്ഥം ജോലി ചെയ്ത് കൊണ്ടും ഓർമ്മയുടെ യാത്രയിൽ കഴിയണം. കാര്യവ്യവഹാരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടരുത്.

2. ജ്ഞാനത്താൽ അലങ്കരിച്ച് സ്വയത്തെ സ്വർഗ്ഗത്തിന്റെ മാലാഖയാക്കി മാറ്റണം. ഈ തമോപ്രധാന ലോകത്തിൽ ശാരീരിക അലങ്കാരം ചെയ്യരുത്. കലിയുഗീ ഫാഷൻ ഉപേക്ഷിക്കണം.

വരദാനം :-
തന്റെ യജമാനസ്വരൂപത്തിന്റേയും ബാലകസ്വരൂപത്തിന്റേയും ബാലൻസിലൂടെ യുക്തിയുക്തമായി കാര്യങ്ങൾ ചെയ്യുന്ന സഫലതാമൂർത്തിയായി ഭവിക്കട്ടെ.

സേവനങ്ങളിൽ ബാലകസ്വരൂപം പുരുഷാർത്ഥത്തിൽ യജമാനസ്വരൂപം, സംബന്ധസമ്പർക്കങ്ങളിലും സേവനങ്ങളിലും ബാലകസ്വരൂപം, ഓർമ്മയുടെ യാത്രയിലും ജ്ഞാനമനനത്തിലും യജമാനസ്വരൂപം, കൂട്ടായ്മയിലും കൂട്ടുകാർക്കിടയിലും ബാലകസ്വരൂപം, വ്യക്തിഗതരൂപത്തിൽ യജമാനസ്വരൂപം - ഇങ്ങിനെയുള്ള ബാലൻസിലൂടെ പോകുന്നതിനേയാണ് യുക്തിയുക്തമായി ജീവിക്കുക എന്ന് പറയുന്നത്. ഇതിലൂടെ വളരെ എളുപ്പത്തിൽ ഓരോ കാര്യത്തിലും സഫലത ലഭിക്കുന്നു. മാത്രമല്ല സ്ഥിതി ഏകരസമായി നിലനിൽക്കുകയും സഹജമായി സർവ്വരുടേയും സ്നേഹിയായി മാറുകയും ചെയ്യുന്നു.

സ്ലോഗന് :-
ചിന്തയും കർമ്മവും സമാനമായവരേയാണ് വിൽപവർ ഉള്ള ശക്തിശാലി ആത്മാക്കൾ എന്ന് പറയുന്നത്.

അവ്യക്തസൂചന- സദാ ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റൂ, സഹനശീലരായി മാറൂ..

സന്തോഷമായി ഇരിക്കുക എന്നഗുണം പുരുഷാർത്ഥത്തിന് വളരെ സഹായകമാണ്. പക്ഷേ മുഖം പോലെ തന്നെ ആത്മാവും സദാ ഹർഷിതമായി നിലനിൽക്കണം. ഇത് സ്വാഭാവികഗുണമായി ആത്മാവിൽ ഉണ്ടായിരിക്കണം. സദാ ഹർഷിതമായി ഇരിക്കുകയാണെങ്കിൽ മായയുടെ ഒരു ആകർഷണത്തിനും താങ്കളെ ആകർഷിക്കാനാകില്ല. ഇത് ബാബയുടെ ഗ്യാരണ്ടിയാണ്. എന്നാൽ സദാ ഹർഷിതമായി ഇരിക്കാനായി തന്റെ ആത്മീയ അന്തസ്സിൽ ഇരിക്കണം. മാത്രമല്ല സഹനശീലരായിമാറി സാക്ഷി ദൃഷ്ടാവായി മായയുടെ കളികളെ കാണണം.