മധുരമായകുട്ടികളേ-
നിങ്ങള്ഡബിള്അഹിംസകരായആത്മീയസേനയാ
ണ്നിങ്ങള്ക്ക്ശ്രീമതത്തിലൂടെതന്റെദൈവീകരാജധാ
നിയുടെസ്ഥാപനചെയ്യണം.
ചോദ്യം :-
നിങ്ങള് ആത്മീയ സേവാധാരികളായ കുട്ടികള് എല്ലാവര്ക്കും ഏതൊരു മുന്നറിയിപ്പാണ്
നല്കുന്നത്?
ഉത്തരം :-
നിങ്ങള്
എല്ലാവര്ക്കും മുന്നറിയിപ്പ് കൊടുക്കുന്നു അതായത് ഇത് അതേ മഹാഭാരതയുദ്ധത്തിന്റെ
സമയമാണ്, ഇപ്പോള് ഈ പഴയ ലോകം വിനാശമാകണം, ബാബ പുതിയ ലോകത്തിന്റെ സ്ഥാപന
ചെയ്യുകയാണ്. വിനാശത്തിനുശേഷം ജയജയാരവം മുഴങ്ങും. നിങ്ങള് പരസ്പരം ഇരുന്ന്
വിനാശത്തിന് മുമ്പ് എല്ലാവര്ക്കും ബാബയുടെ പരിചയം എങ്ങനെ നല്കാം എന്നതില് വഴി
കണ്ടെത്തണം.
ഗീതം :-
നിങ്ങള്
രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി........................
ഓംശാന്തി.
ബാബ മനസ്സിലാക്കിത്തരുകയാണ് ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ് പിന്നെ അവരെ
ഉയര്ന്നതിലും ഉയര്ന്ന കമാന്ഡര്-ഇന്-ചീഫ് എന്നും പറയാം എന്തെന്നാല് നിങ്ങള്
സേനയല്ലേ. നിങ്ങളുടെ സുപ്രീം കമാന്ഡര് ആരാണ്? അതും അറിയാം രണ്ട് സേനകളുണ്ട്-
അവരുടേത് ഭൗതീകസേന, നിങ്ങളുടേത് ആത്മീയ സേന. അത് പരിധിയുള്ളതാണ്, നിങ്ങള്
പരിധിയില്ലാത്തതാണ്. നിങ്ങളില് കമാന്ഡര്മാരുണ്ട്, ജനറലുണ്ട് പിന്നെ
ലെഫ്റ്റനന്റുമുണ്ട്. കുട്ടികള്ക്ക് അറിയാം നമ്മള് ശ്രീമതം അനുസരിച്ച് രാജധാനി
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെയൊന്നും കാര്യമേയില്ല. നമ്മള്
ശ്രീമതത്തിലൂടെ മുഴുവന് വിശ്വത്തിലും വീണ്ടും നമ്മുടെ ദൈവീക രാജ്യം
സ്ഥാപിക്കുകയാണ്. കല്പ കല്പം നമ്മുടെ ഈ പാര്ട്ട് നടക്കുന്നുണ്ട്. ഇതെല്ലാം
പരിധിയില്ലാത്ത കാര്യങ്ങളാണ്. ആ യുദ്ധങ്ങളില് ഈ കാര്യങ്ങളില്ല. ഉയര്ന്നതിലും
ഉയര്ന്നത് ബാബയാണ്. ബാബയെ മാന്ത്രികന്, രത്നാകരന്, ജ്ഞാനസാഗരന് എന്നും പറയുന്നു.
ബാബയുടെ മഹിമ അപരം അപാരമാണ്. നിങ്ങള്ക്ക് ബുദ്ധികൊണ്ട് ബാബയെ ഓര്മ്മിച്ചാല്
മാത്രം മതി. മായ ഓര്മ്മയെ മറപ്പിക്കുന്നു. നിങ്ങളാണ് ഡബിള് അഹിംസകരായ ആത്മീയ
സേന. നമുക്ക് എങ്ങനെ നമ്മുടെ രാജ്യം സ്ഥാപിക്കാം ഇതാണ് നിങ്ങളുടെ ചിന്ത. ഡ്രാമ
തീര്ച്ചയായും ചെയ്യിക്കും. പുരുഷാര്ത്ഥം ചെയ്യണമല്ലോ. ആരാണോ നല്ല നല്ല കുട്ടികള്,
നിങ്ങള് പരസ്പരം അഭിപ്രായം ആരായണം. മായയുമായുള്ള നിങ്ങളുടെ യുദ്ധം അവസാനം വരെ
നടന്നുകൊണ്ടിരിക്കും. ഇതും അറിയാം തീര്ച്ചയായും മഹാഭാരതയുദ്ധം നടക്കണം.
ഇല്ലെങ്കില് എങ്ങനെ പഴയ ലോകത്തിന്റെ വിനാശമുണ്ടാകും. ബാബ നമുക്ക് ശ്രീമതം
നല്കുകയാണ്. നാം കുട്ടികള്ക്ക് വീണ്ടും നമ്മുടെ രാജ്യഭാഗ്യം സ്ഥാപിക്കണം. ഈ പഴയ
ലോകത്തിന്റെ വിനാശമുണ്ടായി പിന്നീട് ജയജയാരവം മുഴങ്ങണം, ഇതിനായി നിങ്ങള്
നിമിത്തമായിരിക്കുന്നു. അതിനാല് പരസ്പരം ഒത്തുകൂടണം. എങ്ങനെയെല്ലാം നമ്മള് സേവനം
ചെയ്യും. ബാബയുടെ സന്ദേശം എല്ലാവരേയും കേള്പ്പിക്കണം അതായത് ഇപ്പോള് ഈ പഴയ
ലോകത്തിന്റെ വിനാശം ഉണ്ടാകണം. ബാബ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ലൗകിക
പിതാവ് പുതിയ വീട് ഉണ്ടാക്കുകയാണെങ്കിലും കുട്ടികള് സന്തോഷിക്കാറില്ലേ. അത്
പരിധിയുള്ള കാര്യമാണ്, എന്നാല് ഇത് മുഴുവന് ലോകത്തിന്റേയും കാര്യമാണ്. പുതിയ
ലോകത്തെ സത്യയുഗം എന്നും പഴയ ലോകത്തെ കലിയുഗം എന്നുമാണ് പറയുക. ഇപ്പോള് പഴയ
ലോകമാണ് എങ്കില് ഇത് മനസ്സിലാക്കേണ്ടതല്ലേ- ബാബ എപ്പോള് എങ്ങനെ വന്ന് പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. നിങ്ങളും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്
അറിയുന്നു. വലുതിലും വലുതാണ് ബാബ, പിന്നീട് നമ്പര്വൈസ് ആയി മഹാരഥികള്,
കുതിരപ്പട, കാലാള്പ്പട എന്നിങ്ങനെ. കമാന്ഡര്, ക്യാപ്റ്റന് ഇതെല്ലാം ഉദാഹരണം
നല്കി മനസ്സിലാക്കിത്തരുന്നു. അതിനാല് കുട്ടികള് കൂടിയാലോചിച്ച് എങ്ങനെ ബാബയുടെ
പരിചയം എല്ലാവര്ക്കും നല്കാം എന്നതിനുള്ള വഴി കണ്ടെത്തണം, ഇതാണ് ആത്മീയ സേവ.
നമുക്ക് എങ്ങനെ നമ്മുടെ സഹോദരീ സഹോദരങ്ങള്ക്ക് മുന്നറിയിപ്പ് നല്കാന് സാധിക്കും
അതായത് ബാബ പുതിയ ലോകം സ്ഥാപിക്കാനായി വന്നിരിക്കുന്നു. പഴയ ലോകത്തിന്റെ വിനാശവും
മുന്നില് നില്ക്കുന്നുണ്ട്. ഇത് അതേ മഹാഭാരതയുദ്ധമാണ്. മഹാഭാരതയുദ്ധത്തിന് ശേഷം
പിന്നീട് എന്താണ് എന്നത് പോലും മനുഷ്യര് മനസ്സിലാക്കുന്നില്ല!
നിങ്ങള് ഇപ്പോള് ഫീല് ചെയ്യുന്നുണ്ട് നമ്മള് ഇപ്പോള് സംഗമത്തില് പുരുഷോത്തമരായി
മാറുകയാണ്. ഇപ്പോള് പുരുഷോത്തമനാക്കി മാറ്റാന് ബാബ വന്നിരിക്കുന്നു. ഇതില്
യുദ്ധത്തിന്റെ ഒരു കാര്യവുമില്ല. ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, പതിത
ലോകത്തില് പാവനമായി ഒരാള് പോലും ഉണ്ടാകില്ല പിന്നെ പാവന ലോകത്തില് പതിതമായും ആരും
ഉണ്ടാകില്ല. ഇത്രയും ചെറിയ കാര്യം പോലും ആരും മനസ്സിലാക്കുന്നില്ല. നിങ്ങള്
കുട്ടികള്ക്ക് എല്ലാ ചിത്രങ്ങളുടേയും സാരം മനസ്സിലാക്കിത്തരുന്നു.
ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് ജപം-തപം, ദാനം-പുണ്യം മുതലായ എന്തെല്ലാം
ചെയ്യുന്നുണ്ടോ അതിലൂടെ അല്പകാലത്തിലേയ്ക്കുള്ള കാക്കകാഷ്ടത്തിനു സമാനമായ
സുഖമാണ് പ്രാപ്തമാകുന്നത്. പക്ഷേ എപ്പോഴാണോ ആരെങ്കിലും ഇവിടെ വന്ന്
മനസ്സിലാക്കുന്നത് അപ്പോഴേ ഇത് ബുദ്ധിയില് ഇരിക്കൂ. ഇത് ഭക്തിയുടെ രാജ്യമാണ്.
ജ്ഞാനം അല്പം പോലുമില്ല. എങ്ങനെയാണോ പതിത ലോകത്തില് പാവനമായ ഒരാള് പോലും
ഇല്ലാത്തത് അതുപോലെ ജ്ഞാനവും ഒരാളിലല്ലാതെ മറ്റാരിലും ഇല്ല. വേദ
ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഏണിപ്പടി ഇറങ്ങുകതന്നെ വേണം. ഇപ്പോള്
നിങ്ങള് ബ്രാഹ്മണരായിരിക്കുന്നു, ഇതില് നമ്പര്വൈസ് സേനയാണ്. മുഖ്യമുഖ്യമായ
കമാന്ഡര്, ജനറല്, ക്യാപ്റ്റന് എന്നിവര് ആരെല്ലാമാണോ അവര് ഒരുമിച്ച് അഭിപ്രായം
ശേഖരിക്കണം, നമുക്ക് എങ്ങനെ ബാബയുടെ സന്ദേശം നല്കാന് സാധിക്കും. കുട്ടികള്ക്ക്
മനസ്സിലാക്കിത്തന്നിട്ടുണ്ട്- സന്ദേശ വാഹകന്, വഴികാട്ടി, അഥവാ ഗുരു ഒന്നേയുള്ളു.
ബാക്കി എല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. സംഗമയുഗികള് നിങ്ങള് മാത്രമാണ്. ഈ
ലക്ഷ്മീ നാരായണന് എന്ന ലക്ഷ്യം വളരെ കൃത്യമാണ്. ഭക്തിമാര്ഗ്ഗത്തില്
സത്യനാരായണന്റെ കഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥ, അമരകഥ എന്നിവയെല്ലാം ഇരുന്ന്
കേള്പ്പിക്കുന്നു. ഇപ്പോള് ബാബ നിങ്ങള്ക്ക് സത്യമായ സത്യനാരായണന്റെ കഥ
കേള്പ്പിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തില് കഴിഞ്ഞുപോയ കാര്യങ്ങളാണ്, ആരാണോ വന്ന്
പോയത് അവരുടെ ഓര്മ്മയില് ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. ശിവബാബ ഇപ്പോള് നിങ്ങളെ
പഠിപ്പിക്കുന്നു പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഓര്മ്മചിഹ്നങ്ങള് ഉണ്ടാക്കും
അതുപോലെ. സത്യയുഗത്തില് ശിവബാബയുടേയോ ലക്ഷ്മീ നാരായണന്റേയോ ആരുടേയും ചിത്രം
ഉണ്ടായിരിക്കില്ല. ജ്ഞാനം തീര്ത്തും വേറെയാണ്, ഭക്തി വേറെയാണ്. അതും നിങ്ങള്ക്ക്
അറിയാം അതിനാല് ബാബ പറഞ്ഞിട്ടുണ്ട് മോശമായത് കേള്ക്കരുത്, മോശമായത് പറയരുത്..........
നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് എത്ര സന്തോഷമാണ്, പുതിയ ലോകം സ്ഥാപിതമാവുകയാണ്.
സുഖധാമത്തിന്റെ സ്ഥാപനാര്ത്ഥം ബാബ നമുക്ക് നിര്ദേശങ്ങള് നല്കുകയാണ്, അതിലും
നമ്പര് വണ് നിര്ദേശം നല്കുന്നു പാവനമായി മാറൂ. എല്ലാവരും പതിതരാണല്ലോ. അതിനാല്
നല്ല നല്ല കുട്ടികള് ആരെല്ലാമാണോ അവര് ഒരുമിച്ച് ചേര്ന്ന് നിര്ദ്ദേശങ്ങള് തേടണം
അതായത് സേവനം എങ്ങനെ വിപുലമാക്കാം, പാവങ്ങള്ക്ക് എങ്ങനെ സന്ദേശം നല്കാം, ബാബ
കല്പം മുമ്പത്തേതുപോലെ വന്നിരിക്കുന്നു. പറയുന്നു സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കു. രാജധാനി തീര്ച്ചയായും സ്ഥാപിതമാകണം.
തീര്ച്ചയായും മനസ്സിലാക്കും. ആരാണോ ദേവീ ദേവതാ ധര്മ്മത്തിലേതല്ലാത്തത് അവര്
മനസ്സിലാക്കില്ല. വിനാശകാലത്ത് ഈശ്വരനോട് വിപരീതമായ ബുദ്ധിയല്ലേ. നിങ്ങള്
കുട്ടികള്ക്ക് അറിയാം നമ്മോടൊപ്പം വലിയ ധനവാനുണ്ട് അതിനാല് നിങ്ങള്ക്ക്
വികാരത്തിലേയ്ക്ക് പോവുകയോ, വഴക്കടിക്കുകയോ അടികൂടുകയോ ചെയ്യരുത്. നിങ്ങളുടെ
ബ്രാഹ്മണ ധര്മ്മം വളരെ ശ്രേഷ്ഠമാണ്. അവര് ശൂദ്രധര്മ്മത്തിലേതും നിങ്ങള്
ബ്രാഹ്മണ ധര്മ്മത്തിലേതുമാണ്. നിങ്ങള് കുടുമയും അവര് കാലുകളുമാണ്. കുടുമയുടെ
മുകളിലാണ് ഉയര്ന്നതിലും ഉയര്ന്ന നിരാകാരനായ ഭഗവാന്. ഈ കണ്ണുകള് കൊണ്ട് കാണാന്
കഴിയാത്തതിനാല് വിരാട രൂപത്തില് കുടുമയായ ബ്രാഹ്മണരേയും ശിവബാബയേയും
കാണിക്കുന്നില്ല. ദേവത, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്ന് പറയുക മാത്രം
ചെയ്യുന്നു. ആരാണോ ദേവതയായി മാറുന്നത് അവര് തന്നെയാണ് പിന്നീട് പുനര്ജന്മം
എടുത്ത് ക്ഷത്രിയന്, ശൂദ്രന്, വൈശ്യനായി മാറുന്നത്. വിരാട രൂപത്തിന്റെ അര്ത്ഥവും
ആരും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് എങ്കില്
ശരിയായ ചിത്രം നിര്മ്മിക്കണം. ശിവബാബയേയും കാണിക്കണം ബ്രാഹ്മണനേയും കാണിക്കണം,
നിങ്ങള്ക്ക് ഇപ്പോള് എല്ലാവര്ക്കും ഈ സന്ദേശം നല്കണം അതായത് സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കൂ. നിങ്ങളുടെ ജോലി സന്ദേശം നല്കുക എന്നതാണ്.
എങ്ങനെയാണോ ബാബയുടെ മഹിമ അപരംഅപാരമായിട്ടുള്ളത് അതുപോലെ ഭാരതത്തിന്റെ മഹിമയും
അപരം അപാരമാണ്. ഇതും ആര് 7 ദിവസം ഭട്ടിയില് ഇരുന്ന് കേള്ക്കുന്നോ അവര്ക്കേ
മനസ്സിലാകൂ. സമയം ഇല്ല എന്നു പറയുന്നു. ഹേയ്, അരകല്പം നിങ്ങള്
വിളിച്ചുകൊണ്ടേയിരുന്നു, ബാബ ഇപ്പോള് പ്രാക്ടിക്കലില് വന്നിരിക്കുകയാണ്.
ബാബയ്ക്ക് വരേണ്ടതും അന്തിമത്തിലാണ്. ഇതും നിങ്ങള് ബ്രാഹ്മണര് നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ച് അറിയുന്നു. പഠിപ്പ് ആരംഭിച്ചു ഉടന് നിശ്ചയമുണ്ടായി.
പ്രിയതമന് വന്നിരിക്കുന്നു, അവരെയാണ് നമ്മള് വിളിച്ചുകൊണ്ടിരുന്നത്, തീര്ച്ചയായും
ഏതെങ്കിലും ശരീരത്തിലായിരിക്കും വന്നിട്ടുണ്ടാവുക. ബാബയ്ക്ക് സ്വന്തമായി
ശരീരമില്ലല്ലോ. ബാബ പറയുന്നു ഞാന് ഇവരില് പ്രവേശിച്ച് നിങ്ങള് കുട്ടികള്ക്ക്
സൃഷ്ടി ചക്രത്തിന്റേയും രചയിതാവിന്റേയും രചനയുടേയും ജ്ഞാനം നല്കുന്നു. ഇത്
മറ്റാര്ക്കും അറിയുകയില്ല. ഇത് പഠിപ്പാണ്. വളരെ സഹജമായി മനസ്സിലാക്കിത്തരുന്നു.
ബാബ പറയുന്നു ഞാന് നിങ്ങളെ എത്ര ധനവാനാക്കി മാറ്റുന്നു. കല്പ കല്പം
നിങ്ങളേപ്പോലെ പവിത്രവും സുഖിയുമായ വേറെ ആരുമില്ല. നിങ്ങള് കുട്ടികള് ഈ സമയത്ത്
എല്ലാവര്ക്കും ജ്ഞാനം ദാനമായി നല്കുന്നു. ബാബ നിങ്ങള്ക്ക് രത്നങ്ങള് ദാനമായി
നല്കുന്നു, നിങ്ങള് മറ്റുള്ളവര്ക്ക് നല്കുന്നു. ഭാരതത്തെ സ്വര്ഗ്ഗമാക്കി
മാറ്റുന്നു. നിങ്ങള് നിങ്ങളുടെ തന്നെ ശരീരം- മനസ്സ്- ധനം എന്നിവ ഉപയോഗിച്ച്
ശ്രീമതത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. എത്ര ശ്രേഷ്ഠമായ കാര്യമാണ്.
നിങ്ങള് ഗുപ്ത സേനകളാണ്, ആര്ക്കും അറിയുകയില്ല. നിങ്ങള്ക്ക് അറിയാം നമ്മള്
വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നേടുകയാണ്, ശ്രീമതത്തിലൂടെ ശ്രേഷ്ഠമായി
മാറുകയാണ്. ഇപ്പോള് ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. കൃഷ്ണന് പറയാന്
കഴിയില്ല, കൃഷ്ണന് രാജകുമാരനായിരുന്നു. നിങ്ങള് രാജകുമാരനായി മാറുകയല്ലേ. സത്യ
ത്രേതായുഗങ്ങള് പവിത്രമായ പ്രവൃത്തി മാര്ഗ്ഗമാണ്. അപവിത്രമായ രാജാക്കന്മാര്
പവിത്രമായ രാജാവും റാണിയുമായ ലക്ഷ്മീ നാരായണന്റെ പൂജ ചെയ്യുന്നു. പവിത്ര
പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരുടെ രാജ്യം ഉണ്ടാകും പിന്നീട് അപവിത്ര പ്രവൃത്തി
മാര്ഗ്ഗമാകുന്നു. പകുതി പകുതിയല്ലേ. പകലും രാത്രിയും. ലക്ഷക്കണക്കിന്
വര്ഷങ്ങളുടെ കാര്യമാണെങ്കില് പകുതി പകുതിയാവുക സാധ്യമല്ല. ലക്ഷക്കണക്കിന്
വര്ഷങ്ങളാണെങ്കില് ഹിന്ദുക്കള് അതായത് വാസ്തവത്തില് ദേവതാ ധര്മ്മത്തിലുള്ളവരുടെ
ജനസംഖ്യ എത്ര അധികമാകണമായിരുന്നു. എണ്ണാന് പറ്റാത്തത്രയാകുമായിരുന്നു. ഇപ്പോള്
എണ്ണുന്നുണ്ടല്ലോ. ഇത് ഡ്രാമയില് ഉള്ളതാണ്, വീണ്ടും ഉണ്ടാകും. മരണം മുന്നില്
നില്ക്കുന്നുണ്ട്. ഇത് അതേ മഹാഭാരത യുദ്ധമാണ്. അതിനാല് ഒരുമിച്ച് ഇരുന്ന്
സേവനത്തിനുള്ള പദ്ധതികള് തയ്യാറാക്കണം. സേവനം ചെയ്യുന്നുമുണ്ട്. പുതിയ പുതിയ
ചിത്രങ്ങള് ഇറക്കുന്നു, പ്രദര്ശിനികള് നടത്തുന്നു. ശരി, ഇനി എന്തുചെയ്യാന് കഴിയും?
ശരി ആത്മീയ മ്യൂസിയം നിര്മ്മിക്കൂ. സ്വയം കണ്ടിട്ടുപോയാല് മറ്റുള്ളവരേയും
അയയ്ക്കും. പാവപ്പെട്ടവരും ധര്മ്മിഷ്ടരായ ധനവാന്മാരും നല്കുമല്ലോ. ധനവാന്മാരാണ്
കൂടുതല് നല്കുക, ഇതിലും അങ്ങനെയാണ്. ചിലര് 1000 നല്കും, ചിലര് കുറവായിരിക്കും.
ചിലര് 2 രൂപപോലും അയയ്ക്കാറുണ്ട്. പറയും ഒരു രൂപയുടെ ഇഷ്ടിക വെയ്ക്കണം. ഒരു
രൂപകൊണ്ട് 21 ജന്മങ്ങളിലേയ്ക്ക് ശേഖരിക്കണം. ഇത് ഗുപ്തമാണ്. പാവപ്പെട്ടവരുടെ ഒരു
രൂപയും ധനവാന്റെ ആയിരവും തുല്യമാണ്. പാവപ്പെട്ടവരുടെ പക്കല് കുറച്ചല്ലേ ഉള്ളു
എന്തുചെയ്യാന് പറ്റും. കണക്കല്ലേ. വ്യാപാരികള് ധര്മ്മപ്രവര്ത്തികള് ചെയ്യാറുണ്ട്,
ഇപ്പോള് എന്താണ് ചെയ്യേണ്ടത്. ബാബയ്ക്ക് സഹായം നല്കണം. ബാബ പിന്നീട് റിട്ടേണായി
21 ജന്മങ്ങളിലേയ്ക്കുള്ളത് നല്കും. ബാബ വന്ന് പാവപ്പെട്ടവരെ സഹായിക്കുകയാണ്. ഇനി
ഈ ലോകംപോലും ഉണ്ടാകില്ല. എല്ലാം മണ്ണോട് മണ്ണാകും. ഇതും അറിയാം തീര്ച്ചയായും
കല്പം മുമ്പത്തേതുപോലെ സ്ഥാപന നടക്കണം. നിരാകാരനായ അച്ഛന് പറയുന്നു- കുട്ടികളേ,
ദേഹത്തിന്റെ സര്വ്വ ധര്മ്മങ്ങളും ത്യാഗം ചെയ്യൂ, ഒരു ബാബയെ ഓര്മ്മിക്കൂ. ഈ
ബ്രഹ്മാവും രചനയല്ലേ. ബ്രഹ്മാവ് ആരുടെ കുട്ടിയാണ്, ആരാണ് സൃഷ്ടിച്ചത്. ബ്രഹ്മാ-
വിഷ്ണു- ശങ്കരന്മാരെ എങ്ങനെയാണ് സൃഷ്ടിക്കുന്നത് ഇത് ആര്ക്കും അറിയില്ല. ബാബ
വന്ന് സത്യമായ കാര്യം മനസ്സിലാക്കിത്തരുന്നു. ബ്രഹ്മാവും തീര്ച്ചയായും
മനുഷ്യസൃഷ്ടിയിലായിരിക്കും. ബ്രഹ്മാവിന്റെ വംശാവലിയെന്ന് പാടിയിട്ടുണ്ട്. ഭഗവാന്
മനുഷ്യ സൃഷ്ടിയുടെ രചന എങ്ങനെയാണ് ചെയ്യുന്നത്, ഇത് ആര്ക്കും അറിയില്ല.
ബ്രഹ്മാവ് ഇവിടെ വേണമല്ലോ. ബാബ പറയുന്നു- ആരിലാണോ ഞാന് പ്രവേശിച്ചത് അവരുടെ
ഒരുപാട് ജന്മങ്ങളുടെ അന്തിമ ജന്മമാണിത്. ഇവര് പൂര്ണ്ണമായും 84 ജന്മങ്ങള് എടുത്തു.
ബ്രഹ്മാവ് ക്രിയേറ്ററല്ല. ക്രിയേറ്റര് ഒരേയൊരു നിരാകാരനാണ്. ആത്മാക്കളും
നിരാകാരമാണ്. ഇത് അനാദിയാണ്. ആരും സൃഷ്ടിച്ചില്ലെങ്കില് പിന്നെ ബ്രഹ്മാവ് എവിടെ
നിന്നു വന്നു. ബാബ പറയുന്നു- ഞാന് ഇവരില് പ്രവേശിച്ച് പേര് മാറ്റിയതാണ്. നിങ്ങള്
ബ്രാഹ്മണരുടേയും പേര് മാറ്റിയിട്ടുണ്ട്. നിങ്ങള് രാജഋഷികളാണ്, ആരംഭകാലത്ത്
സന്യാസം ചെയ്ത് കൂടെ ഇരിക്കാന് തുടങ്ങിയപ്പോള് പേര് മാറ്റി. പിന്നീട് മായ
വിഴുങ്ങുന്നതായി കണ്ടു അതിനാല് മാലയുണ്ടാക്കുന്നതും, പേര് വെയ്ക്കുന്നതും
ഉപേക്ഷിച്ചു.
ഇന്നുകാലത്ത് എല്ലാ കാര്യങ്ങളിലും മായം കൂടുതലാണ്. പാലിലും കലര്പ്പാണ്. സത്യമായ
വസ്തു ലഭിക്കുന്നില്ല. ബാബയുടെ കാര്യത്തിലും കള്ളത്തരമാണ്. സ്വയം ഭഗവാനാണ് എന്ന്
പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്
എന്നതെല്ലാം അറിയാം. നിങ്ങളും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ്. ആര് എങ്ങനെ
പഠിക്കുന്നു പിന്നെ പഠിപ്പിക്കുന്നു, എന്ത് പദവി നേടും എന്നതെല്ലാം ബാബയ്ക്ക്
അറിയാം. ബാബയിലൂടെ നമ്മള് വിശ്വത്തിന്റെ കിരീടധാരിയായ രാജകുമാരനായി മാറുകയാണ്
എന്നതില് നിശ്ചയമുണ്ട്. എങ്കില് ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്ത് കാണിക്കണം.
നാം കിരീടധാരിയായ രാജകുമാരനായി മാറി, പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങി
ഇപ്പോള് വീണ്ടും ആവുകയാണ്. ഇത് നരകമാണ്, ഇതില് ഒന്നും ഇല്ല. വീണ്ടും ബാബ വന്ന്
ഭണ്ഢാര നിറച്ച് കാലക്കേടിനെ ദൂരീകരിക്കുകയാണ്. നിങ്ങള് എല്ലാവരോടും ചോദിക്കൂ
ഇവിടേയ്ക്ക് ഭണ്ഢാര നിറയ്ക്കാനായിട്ടല്ലേ വന്നിരിക്കുന്നത്. അമരപുരിയിലേയ്ക്ക്
കാലന് വരാന് കഴിയില്ല. ബാബ വരുന്നത് ഭണ്ഢാര നിറച്ച് കഷ്ടകാലത്തെ ഇല്ലാതാക്കാനാണ്.
അത് അമരലോകമാണ്, ഇത് മൃത്യുലോകമാണ്. ഉപകാരമില്ലാത്ത കാര്യങ്ങളല്ല. ഇങ്ങനെയുള്ള
മധുര മധുരമായ കാര്യങ്ങള് കേള്ക്കുകയും കേള്പ്പിക്കുകയും വേണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനുള്ള പഠിപ്പ് പഠിപ്പിക്കാനായി
വന്നിരിക്കുകയാണ് അതിനാല് ഒരിയ്ക്കലും എനിക്ക് സമയമില്ല എന്ന് പറയരുത്. ശ്രീമതം
അനുസരിച്ച് ശരീരം-മനസ്സ്-ധനം എന്നിവകൊണ്ട് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്ന
സേവനം ചെയ്യണം.
2) പരസ്പരം വളരെ മധുര
മധുരമായ ജ്ഞാനത്തിന്റെ കാര്യങ്ങള് കേള്ക്കുകയും കേള്പ്പിക്കുകയും വേണം. മോശമായത്
കേള്ക്കരുത്, മോശമായത് പറയരുത്.......... ബാബയുടെ ഈ നിര്ദ്ദേശം സദാ
ഓര്മ്മവെയ്ക്കണം.
വരദാനം :-
പരിധിയുള്ള
സര്വ്വ ആഗ്രഹങ്ങളിലും വിജയം പ്രാപ്തമാക്കുന്ന കാമത്തെ ജയിച്ച് വിശ്വത്തെ
ജയിക്കുന്നവരായി ഭവിക്കട്ടെ.
കാമവികാരത്തിന്റെ
അംശങ്ങളെല്ലാം പരിധിയുള്ള ആഗ്രഹങ്ങളാണ്. ആഗ്രഹം ഒന്നാണ് വസ്തുക്കളുടെ, രണ്ടാമത്
വ്യക്തികള് മുഖേന പരിധിയുള്ള പ്രാപ്തി, മൂന്നാമതാണ് സംബന്ധങ്ങള്
നിറവേറ്റുന്നതിന്റെ, നാലാമതാണ് സേവാ ഭാവനയില് പരിധിയുള്ള കാമനകളുടെ ഭാവം.
ഏതെങ്കിലും വ്യക്തിയോടോ വസ്തുക്കളോടോ പ്രത്യേക ആകര്ഷണം തോന്നുക-
ആഗ്രഹമൊന്നുമില്ല പക്ഷെ ഇത് നല്ലതായി തോന്നുന്നു, ഇതും കാമ വികാരത്തിന്റെ
അംശമാണ്. എപ്പോള് ഈ സൂക്ഷ്മ അംശം പോലും സമാപ്തമാകുന്നുവോ അപ്പോള് പറയാം കാമജീത്
ജഗത്ജീത്.
സ്ലോഗന് :-
ഹൃദയത്തിന്റെ അനുഭൂതിയിലൂടെ ഹൃദയത്തെ രമിപ്പിക്കുന്ന ബാബയുടെ ആശീര്വ്വാദം
പ്രാപ്തമാക്കുന്നതിന്റെ അധികാരിയാകൂ.
അവ്യക്ത സൂചനകള്:-
സങ്കല്പങ്ങളുടെ ശക്തി സംഭരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.
മനസ്സ് സ്വയം ഒരു സൂക്ഷ്മ
ശക്തിയാണ്, അത് നിയന്ത്രണത്തിലാണ് അതായത് ഓര്ഡര് അനുസരിച്ച് കാര്യങ്ങള്
ചെയ്യുകയാണെങ്കില് പദവിയോടുകൂടി പാസ്സാകും, അഥവാ രാജ്യഅധികാരിയായി മാറും.
സങ്കല്പശക്തി സംഭരിക്കുന്നതിന് വേണ്ടി എന്ത് ചിന്തിക്കുന്നുവോ അത് തന്നെ ചെയ്യൂ,
നിര്ത്തൂ എന്ന് പറഞ്ഞാല് സങ്കല്പം സ്റ്റോപ്പാകണം, സേവനത്തെക്കുറിച്ച്
ചിന്തിക്കുകയാമെങ്കില് സേവനത്തില് മുഴുകണം. പരന്ധാമത്തെക്കുറിച്ച് ചിന്തിച്ചാല്
പരന്ധാമത്തിലെത്തിച്ചേരണം. അപ്രകാരം നിയന്ത്രണ ശക്തി വര്ദ്ധിപ്പിക്കൂ.