02.08.26    Avyakt Bapdada     Malayalam Murli    17.02.2011     Om Shanti     Madhuban


മനസ്സാ സേവനത്തിലൂടെ ആത്മാക്കൾക്ക് അജ്ഞലി നൽകുന്നതിന്റെ സേവനം ചെയ്ത്, വളരെ കാലം തീവ്ര പുരുഷാർത്ഥം ചെയ്ത് എവറെഡി ആയിരുന്നാൽ മാലയിലെ മണിയായി മാറും.


ഇന്ന് സ്നേഹസാഗരം തന്റെ സ്നേഹനിധികളായ കുട്ടികളെ കാണാൻ വന്നിരിക്കുന്നു. കുട്ടികൾ ഓർമ്മിച്ചു, എന്റെ ബാബാ വരൂ, ബാബ പറഞ്ഞു എന്റെ സ്നേഹനിധികളായ മക്കളേ, സ്നേഹത്തിൽ അത്രയും ആകർഷണം ഉണ്ട്, ഓരോ കുട്ടിയും ബാബയെ സ്വന്തമാക്കി, ബാബ ഓരോ കുട്ടികളെയും എന്റെ കുട്ടി എന്ന് വിളിച്ചു തന്നിൽ ലയിപ്പിച്ചു, അത്ഭുതകരമാണ്, കുട്ടികൾ എന്റെ ബാബാ എന്ന് വിളിച്ചു, എന്റെ എന്ന വാക്കിൽ വളരെയധികം സ്നേഹം നിറഞ്ഞിരിക്കുന്നു, ബാബയും പറഞ്ഞു, എന്റെ കുട്ടികളേ, സ്നേഹം എന്തിൽ നിന്ന് എന്തായി രൂപാന്തരപ്പെടുന്നു. ഇന്ന് ഓരോ കുട്ടിയുടെയും നെറ്റിയിൽ സ്നേഹത്തിന്റെ തിരമാലകൾ ഒഴുകുന്നത് കാണുമ്പോൾ ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. ഹൃദയത്തെ സ്വന്തമാക്കാനുള്ള മാർഗമാണ് സ്നേഹം. അതിനാൽ, ഓരോ കുട്ടിയുടെയും ഉള്ളിൽ ഇന്ന് സ്നേഹത്തിന്റെ തിരമാലകൾ ഒഴുകുന്നത് കാണുമ്പോൾ, ബാപ്ദാദയും സന്തോഷിക്കുന്നു.

ബാപ്ദാദ ഇപ്പോൾ അഞ്ച് മിനിറ്റ് എല്ലാവരെയും കൊണ്ട് ഒരു ഡ്രിൽ ചെയ്യിപ്പിക്കുകയാണ്. നിങ്ങളുടെ മനസ്സാ ശക്തിയിലൂടെ സൃഷ്ടിയിൽ നിങ്ങളുടെ ഭക്തരും, അനേക ദുഃഖിതരും അശാന്തരുമായ ആത്മാക്കൾ നിങ്ങളെ ഓർമ്മിക്കുന്നു, ഹേ ഞങ്ങളുടെ പൂർവ്വികരേ, ഞങ്ങൾക്ക് അൽപ്പനേരത്തേക്കെങ്കിലും ശാന്തി നൽകൂ, ഞങ്ങൾക്ക് അൽപ്പം സുഖത്തിന്റെ അജ്ഞലി നൽകൂ, രക്ഷിക്കൂ, അത്തരം ആത്മാക്കളെ ഇവിടെ ഇരിക്കുമ്പോൾ ഇമെർജ്ജ് ചെയ്യൂ, ശബ്ദം കേൾക്കാൻ കഴിയുന്നില്ലേ! രക്ഷിക്കൂ, രക്ഷിക്കൂ.... അത്തരം ആത്മാക്കൾക്ക്, നിങ്ങളുടെ മനസ്സിന്റെ ശക്തിയിലൂടെ സുഖത്തിന്റെയും ശാന്തിയുടെയും കിരണങ്ങൾ അയയ്ക്കൂ. ദിവസം മുഴുവൻ ഈ മനസ്സാ സേവനം ആവർത്തിച്ച് ചെയ്യുക, കാരണം ബാബയോടൊപ്പം, നിങ്ങൾ കുട്ടികളും വിശ്വ സേവകരാണ്. ദിവസം മുഴുവൻ വാക്കുകളിലൂടെ സേവനത്തിനുള്ള ഉപകരണങ്ങളായി മാറുന്നതുപോലെ, ഇടയ്ക്കിടെ മനസ്സാ സേവനം പരിശീലിച്ചുകൊണ്ടിരിക്കുക. ഇതിൽ നിങ്ങൾക്ക് സ്വന്തം പ്രയോജനം ഉണ്ട്, കാരണം നിങ്ങളുടെ മനസ്സ് എപ്പോഴും സേവനത്തിന്റെ തിരക്കിലാണെങ്കിൽ, നിങ്ങളുടെയടുത്ത് മായ ഇടയ്ക്കിടെ സൃഷ്ടിക്കുന്ന ഉപയോഗശൂന്യമായ ചിന്തകളിൽ നിന്നും വ്യർത്ഥമായ ചിന്തകളിൽ നിന്നും നിങ്ങൾ രക്ഷിക്കപ്പെടും. കഠിനാധ്വാനം ചെയ്യേണ്ടതില്ല. ഇപ്പോൾ, ബാപ്ദാദ ചോദിക്കുകയാണ് എങ്ങനെയുണ്ട്? അപ്പോൾ എന്താണ് ഉത്തരം നൽകുന്നത്? പുരുഷാർത്ഥം ഉണ്ട്, പക്ഷേ ചിലപ്പോൾ...! നിരന്തരം പുരുഷാർത്ഥം നടക്കുന്നില്ല. ബാപ്ദാദ ഇപ്പോൾ എല്ലാ കുട്ടികളുടെയും ഈ രേഖ കാണാൻ ആഗ്രഹിക്കുന്നു, ചിലപ്പോൾ എന്ന വാക്ക് അവസാനിക്കണം. അത് സാധ്യമാണോ, ചിലപ്പോൾ സമാപ്തമാകുമോ? കൃത്യസമയത്ത് തയ്യാറാകുമോ? തയ്യാറെടുക്കുകയാണ്, തയ്യാറാകണം... ഇതിനുപകരം, ഇപ്പോൾ എപ്പോഴും തയ്യാറായിരിക്കാൻ കഴിയുമോ? എന്തുകൊണ്ട്? എപ്പോഴും തയ്യാറായിരിക്കുന്നതിന്റെ അഭ്യാസം, മായയെ ജയിക്കുക, മനസ്സിനെ ജയിക്കുക, ലോകത്തെ ജയിക്കുക ഈ പരിശീലനം വളരെക്കാലത്തേക്ക് വളർത്തിയെടുക്കുകയാണെങ്കിൽ, അവസാനം, ഈ ദീർഘകാല അഭ്യാസം നിങ്ങളെ വിജയമാലയിലെ മണിയാക്കുകയും ചെയ്യും. ബഹുമാനത്തോടെ പാസാകും. പാസാകുകയല്ല, ബഹുമാനത്തോടെ പാസാകും. അപ്പോൾ പറയൂ, ഈ ധൈര്യമുണ്ടല്ലോ! ബഹുമാനത്തോടെ പാസാകണം, അല്ലേ? ദ്വാപരം മുതൽ ഇപ്പോൾവരെ പൂജ്യരാകുന്നു, അതായത്, മാലയിലെ മണികളായി, അപ്പോൾ സ്വയം നിങ്ങളെ മലയിലെ മണിയാക്കാനുള്ള ശുദ്ധമായ സങ്കല്പമുണ്ടല്ലോ!

ബാപ്ദാദ എല്ലാ ദിവസവും അമൃതവേളയിൽ തന്റെ മാലയിലെ മണികളെ നോക്കുകയും പ്രത്യേക മിലനം നടത്തുകയും ചെയ്യുന്നു. അപ്പോൾ, നിങ്ങളെല്ലാവരും സ്വയം മാലയിലെ മണികളാണെന്ന് കരുതുന്നുണ്ടോ. 16, 000ത്തിന്റെ രണ്ടാമതൊരു മാലയും ഉണ്ട്, പക്ഷേ അത് രണ്ടാമത്തെ മാലയാണ്. മഹിമയ്ക്കും പൂജയ്ക്കും യോഗ്യമാകുന്ന മാല, ആദ്യത്തെ മാലയാണ്. അപ്പോൾ ഇന്ന് ബാപ്ദാദ ആ മണികളെ നോക്കുകയായിരുന്നു, കാരണം അവർ മാത്രമേ ബ്രഹ്മാബാബയുടെ കൂടെ പ്രത്യേക രാജ്യാവകാശികളാകൂ. ഇന്ന് ബ്രഹ്മാബാബ തന്റെ ഇപ്പോഴത്തെ തീവ്ര പുരുഷാർത്ഥികളും ഭാവി രാജ്യാധികാരികളും, സിംഹാസനത്തിൽ ഇരിക്കുന്നത് രണ്ട് പേരാണ്, എന്നാൽ രാജ്യത്തിൽ കൂടെയുള്ളവരുടെ ആദ്യത്തെ മാലയാണ്. അപ്പോൾ, നിങ്ങളെത്തന്നെ പരിശോധിച്ചുവോ. ബാപ്ദാദയോടൊപ്പം പോകണം, കാരണം ഇപ്പോൾ മടക്കയാത്രയാണ്. പോകേണ്ടതാണ്, ഒറ്റയ്ക്കല്ല, ബാബയോടൊപ്പം പോകണം. കൂടെ പോകുന്ന അടുത്ത മണികൾ ആരായിരിക്കും? ആരാണോ ദീർഘകാലം തീവ്രപുരുഷാർത്ഥികളായവർ. പുരുഷാർത്ഥികൾ അല്ല, ഇടയ്ക്കിടെ ശ്രമിക്കുന്നവരുമല്ല. ദീർഘകാലത്തെ ബാബയ്ക്ക് സമാനരായവരാണ് രാജ്യാധികാരികളാകുന്നത്. അപ്പോൾ, നിങ്ങൾ എന്താണ് മനസിലാക്കുന്നത്? അത് തീവ്രപുരുഷാർത്ഥികളാണോ? തീവ്രപുരുഷാർത്ഥികളുടെ നിരയിലാണെന്ന് മനസ്സിലാക്കുന്നവർ കൈകൾ ഉയർത്തും. തീവ്രപുരുഷാർത്ഥികൾ കൈകൾ നീട്ടി ഉയർത്തണം, കൈകൾ ചെറുതായി ഉയർത്തുന്നു. ശരി, ഒരുപാട് പേർ ഉയർത്തുന്നുണ്ട്. കൈകൾ നീളത്തിൽ ഉയർത്തുക, ഇതുപോലെയല്ല. ശരി.

ബാപ്ദാദ എല്ലാ ദിവസവും കുട്ടികളുടെ ചാർട്ട് നോക്കാറുണ്ട്. ഭൂരിപക്ഷവും തീവ്ര പുരുഷാർത്ഥികളാണ്, പക്ഷേ 'ചിലപ്പോൾ' എന്ന വാക്കും ചേർക്കുന്നു. പക്ഷേ, ബാബ എന്താണ് പറയുന്നത്? ദയവായി ശ്രദ്ധിക്കുക, സൂക്ഷ്മമായ ചിന്തകളിൽ പോലും അസ്വസ്ഥത ഉണ്ടാകരുത്. ദീർഘ കാലമായി അചഞ്ചലരും, ദൃഢതയുള്ള, ശുദ്ധമായ ചിന്തകൾ ഉള്ളവരായി മാറണം. പല കുട്ടികളും വളരെ മധുരമായ സംഭാഷണങ്ങൾ നടത്തുന്നു, ബാബാ, ഞങ്ങൾ തീർച്ചയായും തയ്യാറാകും എന്ന് പറയുന്നു. കാരണം സമയം അടുക്കുന്തോറും സാഹചര്യങ്ങൾ അസ്ഥിരമാകും, വൈരാഗ്യം സ്വാഭാവികമായി വരും. എന്നാൽ നിങ്ങളുടെ ഗുരു ആരാണ്? സമയമോ അതോ ബാബയോ? സമയം നിങ്ങളുടെ സൃഷ്ടിയാണ്. അപ്പോൾ ബാബ ഇപ്പോൾ സൂചന നൽകുന്നു വളരെക്കാലത്തെ തീവ്രപുരുഷാർത്ഥം ഒടുവിൽ ബഹുമാനത്തോടെ പാസ്സാക്കും. എല്ലാവരും പാസ്സാകും, എന്നാൽ ബഹുമാനത്തോടെ പാസ്സാകാൻ, ദീർഘകാലം നിരന്തരമായി തീവ്ര പുരുഷാർത്ഥം ചെയ്യേണ്ടത് ആവശ്യമാണ്, അതിനാൽ, ഇന്നത്തെ തീയതി രേഖപ്പെടുത്തൂ, ഇപ്പോൾ പോലും, ചിലപ്പോൾ, എന്തെങ്കിലും, സംഭവിച്ചുകൊള്ളും, തീർച്ചയായും ചെയ്യും... ഈ വാക്കുകൾ മുന്നോട്ടേക്ക് ഉണ്ടാകരുത്... ബാബയുടെ സ്നേഹം എപ്പോഴും ഉണ്ടാകും. അവസാനത്തെ മണിയോട് പോലും ബാബയ്ക്ക് സ്നേഹമുണ്ട്. എന്തുകൊണ്ട്? ഹൃദയത്തിൽ നിന്ന് എന്റെ ബാബ എന്ന് പറഞ്ഞു, ഇന്നത്തെ മഹാത്മാക്കൾ എന്റെ ബാബ എന്ന് പറയുന്നില്ല, പക്ഷേ അവർ എന്റെ ബാബ എന്നത് അംഗീകരിക്കുന്നു, അതുകൊണ്ട് ബാബയ്ക്ക് അവരോടും സ്നേഹം ഉണ്ട്. ബാബ എപ്പോഴും കുട്ടികളെ സ്നേഹിക്കുന്നു, അവസാനം വരെയും, അവസാനത്തെ ആളോടും ഉണ്ട്. സ്നേഹമാണ് നിങ്ങളെ ബാബയുടേതാക്കിയത്. ബാപ്ദാദ പറഞ്ഞിട്ടുണ്ട് മിക്ക കുട്ടികൾക്കും സ്നേഹമുണ്ട്, എപ്പോഴും സ്നേഹമുണ്ടാകും, പക്ഷേ സ്നേഹം മാത്രമല്ല, ശക്തിയും ആവശ്യമാണ്. തീവ്ര പുരുഷാർത്ഥവും ആവശ്യമാണ്.

ബാപ്ദാദയ്ക്ക് കുട്ടികളിൽ വിശ്വാസമുണ്ടല്ലോ. അതുകൊണ്ട് ഇപ്പോൾ മുതൽ തന്നെ കോടാനുകോടി മടങ്ങ് ആശംസകൾ അങ്ങനെയുള്ള കുട്ടികൾക്ക് നൽകുകയാണ്. വാഹ് കുട്ടികളേ വാഹ്! ധൈര്യമുള്ളവരാണ്. നിങ്ങളുടെ ധൈര്യവും ബാബയുടെ സഹായവും ഉണ്ടാകുക തന്നെ ചെയ്യും. ഇപ്പോൾ ഒരു കാര്യം ചെയ്യുക. തന്റെ മനസ്സിനെ ബിസിയാക്കി വെക്കാൻ, മുൻപ് ബാബ പറഞ്ഞതുപോലെ സെക്കൻഡിൽ സ്റ്റോപ്പ് ചെയ്യുക, ബിന്ദുവാണ്, ബിന്ദു ഇടണം, എല്ലാവരെയും ബിന്ദു രൂപത്തിൽ കാണണം. ബിന്ദുവായി കാണുമ്പോൾ മറ്റ് യാതൊരു സങ്കൽപ്പങ്ങളും ഉണ്ടാകില്ല. മനസ്സാ സേവനത്തിൽ ശ്രദ്ധ വെക്കുക, ഇത്രയധികം ദുഃഖിതരായ ആത്മാക്കൾ നിലവിളിച്ചുകൊണ്ടിരിക്കുകയാണ്, അവർക്ക് കിരണങ്ങൾ നൽകുന്ന സേവനത്തിൽ മനസ്സിനെ ഏർപ്പെടുത്തുക. മനസ്സാ സേവനം വളരെ ശ്രേഷ്ഠമായ സേവനമാണ്. ദുഃഖിതർക്കും പ്രയോജനം, നിങ്ങൾക്ക് സ്വന്തമായും പ്രയോജനം. ഇരട്ടി പ്രയോജനമാണ്. വാക്കുകളിലൂടെ സേവനം ചെയ്യുമ്പോൾ, സേവനം വർദ്ധിച്ച് വരുന്നുണ്ട്, ഹൃദയത്തിൽ നിന്ന് ചെയ്യുമ്പോൾ, എണ്ണവും വർദ്ധിക്കുന്നുണ്ട്, സെന്ററുകളും വർദ്ധിക്കുന്നുണ്ട്, വാചാ സേവനം ഭൂരിഭാഗം പേരുടെയും ശരിയാണ്. എല്ലാവരുടെയും അല്ല, മെജോറിറ്റിയുടെ. അതുപോലെ ഇപ്പോൾ മനസ്സുകൊണ്ട് വിശേഷ ആത്മാക്കൾക്ക് അഞ്ജലി നൽകുന്ന സേവനവും ചെയ്തുകൊണ്ടിരിക്കൂ. മനസ്സിനെ ഫ്രീയായി വിടരുത്. ഏതെങ്കിലും ഒരു സേവനത്തിൽ മനസ്സുകൊണ്ട് ശക്തികൾ നൽകുന്ന സേവനം, മുഖത്തുനിന്ന് വാണിയുടെ സേവനം, കർമ്മത്തിൽ ഗുണങ്ങളിലൂടെയുള്ള സേവനം, സംബന്ധസമ്പർക്കങ്ങളിൽ സന്തോഷം നൽകുന്ന സേവനം ഈ വ്യത്യസ്ത സേവനങ്ങളിൽ മനസ്സിനെ ബിസിയാക്കി വെക്കൂ. കാരണം ഈ മുഴുവൻ വിശ്വത്തിലും വെച്ച് ഏറ്റവും സമ്പന്നരായ ആത്മാക്കൾ ആരാണ്? നിങ്ങൾ തന്നെയല്ലേ! എത്രയെത്ര ഖജനാവുകളാണ് ലഭിച്ചിരിക്കുന്നത്? അതുകൊണ്ട് ഓരോ ഖജനാവുകൊണ്ടും സേവനം ചെയ്യൂ. ഖജനാവുകളെ എത്രത്തോളം സേവനത്തിൽ ഉപയോഗിക്കുന്നുവോ, അത്രത്തോളം ഖജനാവുകൾ വർദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇപ്പോൾ സ്വന്തം സേവനത്തിന് ശ്രദ്ധ നൽകുന്നതുപോലെ, ദുഃഖിതരായ ആത്മാക്കൾക്കും, തന്റെ ഭക്തന്മാർക്കും മനസ്സാ കിരണങ്ങൾ നൽകുന്ന സേവനം ശ്രദ്ധയോടെ ദിവസം മുഴുവൻ ചെയ്യൂ. അവർ ഒരുപാട് നിലവിളിക്കുന്നുണ്ട്, നിങ്ങൾക്ക് അത് കേൾക്കാൻ സാധിക്കുന്നില്ല. മെജോറിറ്റി എല്ലാ വീട്ടിലും എന്തെങ്കിലുമൊരു ദുഃഖത്തിന് കാരണമുണ്ട്. ഇങ്ങനെയുള്ള ദുഃഖിതർക്ക് സുഖം നൽകുന്നവൻ ആരാണ്? പറയൂ, ആരാണ്? നിങ്ങൾ തന്നെയല്ലേ. അതുകൊണ്ട് ഈ മനസ്സാ സേവനത്തെ ദിവസം മുഴുവൻ പരിശോധിക്കൂ, എത്ര സമയം ചെയ്തു? സ്വയത്തിനുവേണ്ടി സമയം നൽകുന്നതുപോലെ, മനസ്സാ സേവനത്തിനുവേണ്ടി എത്ര സമയം നൽകി? ദയാഹൃദയർ ആണല്ലോ. എങ്കിൽ ദുഃഖിതരോട് കരുണ കാണിക്കൂ. നിങ്ങളുടെ ഗീതവുമുണ്ടല്ലോ, ഓ മാതാപിതാക്കളേ, ദുഃഖിതരോട് കരുണ കാണിക്കൂ. ബാപ്ദാദയ്ക്ക് ഒരുപാട് ശബ്ദങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. നിങ്ങൾക്ക് കുറച്ചേ കേൾക്കാൻ സാധിക്കുന്നുള്ളൂ, എന്നാൽ ഇപ്പോൾ കേൾക്കൂ. അവർ എവിടെപ്പോകും, നിങ്ങളുടെ തന്നെ സഹോദരീ സഹോദരന്മാരല്ലേ. അതുകൊണ്ട് സ്വന്തം പ്രയോജനവും ഉണ്ടാക്കൂ, മനസ്സിനെ ബിസിയാക്കി വെക്കൂ, ദുഃഖിതരുടെ ദുഃഖം ഹരിക്കൂ. അവർ നിലവിളിക്കുകയാണ്, ഹൃദയം നിലവിളിക്കുകയാണ്. ബാപ്ദാദ കേൾക്കുന്നുണ്ട്, അപ്പോൾ കുട്ടികളെ ഓർക്കുന്നു, എന്റെ ഓമനക്കുട്ടികളേ, വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടിയ കുട്ടികളേ, ഇനി ദയാലു രൂപം ധരിക്കൂ. നിങ്ങൾ ബ്രാഹ്മണർക്കിടയിലും പരസ്പരം സഹായികളാകൂ. സംസ്കാരം എങ്ങനെയുള്ളതുമാകട്ടെ, പക്ഷേ നിങ്ങളുടെ ജോലി എന്താണ്? സംസ്കാരവുമായി കൂട്ടിയിടിക്കുകയാണോ അതോ അവരെയും സംസ്കാരങ്ങളുടെ കൂട്ടിയിടിയിൽ നിന്ന് മോചിപ്പിക്കുകയാണോ. നിങ്ങളുടെ ടൈറ്റിലും ഉണ്ടല്ലോ, ദുഃഖഹർത്താ സുഖകർത്താ (ദുഃഖം അകറ്റുന്നവൻ, സുഖം നൽകുന്നവൻ). ബാബയുടെ കൂടെയുള്ളവരാണല്ലോ. ബാബയുടെ കൂടെയുള്ളവർ എന്ത് സങ്കൽപ്പമാണ് ചെയ്തത്? ഈ വിശ്വത്തെ ദുഃഖത്തിൽ നിന്നും അശാന്തിയിൽ നിന്നും മാറ്റി സുഖവും ശാന്തിയും സ്ഥാപിക്കണം. ചെയ്യണമല്ലോ! കൈകൾ ഉയർത്തൂ. ചെയ്യണോ? അതോ നടക്കുന്നത് നോക്കി ഇരിക്കുകയേ ഉള്ളൂ? എന്നാൽ ഇപ്പോൾ മാറ്റേണ്ടതുണ്ട്. അത് ബ്രാഹ്മണ ആത്മാവാണെങ്കിൽ പോലും, അവർ ഇത് ചെയ്യുകയാണ് എന്ന് നോക്കിക്കൊണ്ടിരിക്കരുത്, അവരെയും വാണിയിലൂടെയും മനസ്സാ സങ്കൽപ്പത്തിലൂടെയും പരിവർത്തനം ചെയ്യൂ. ചെയ്യേണ്ടതില്ലേ! ബാപ്ദാദ കേട്ടുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ ബാപ്ദാദയ്ക്ക് നൽകിക്കഴിഞ്ഞു, കൈമാറിക്കഴിഞ്ഞാൽ പിന്നെ സ്വയം ബാബയുടെ നിർദ്ദേശം അനുസരിച്ച് നടക്കൂ. ഉത്തരവാദിത്തം ബാപ്ദാദയ്ക്കും, കൂട്ടുകാരായ മാധുര്യം നിറഞ്ഞ കുട്ടികൾക്കും, നിമിത്തമായിരിക്കുന്ന കുട്ടികൾക്കുമാണ്. അതുകൊണ്ട് എപ്പോഴും തന്റെ മനസ്സിൽ വ്യർത്ഥ ചിന്തകൾക്ക് പകരം, ഇപ്പോൾ ദുഃഖിതരായ ആത്മാക്കൾക്ക് അവർ ബ്രാഹ്മണരാകട്ടെ അല്ലെങ്കിൽ മറ്റാരുമാകട്ടെ, അസ്വസ്ഥരായ ആയ ആത്മാക്കൾക്ക് സഹായം നൽകൂ. സഹയോഗി യാകൂ. ശരി.

ആദ്യമായി വന്നിട്ടുള്ള പുതിയ കുട്ടികൾക്ക് ഒരു സെക്കൻഡിൽ 10 മിനിറ്റിന്റെ ജോലി ചെയ്യേണ്ടതുണ്ട്. സമയം ഒട്ടും തന്നെ വ്യർത്ഥമാക്കരുത്, ശ്രദ്ധ നൽകുക. തന്റെ പുരുഷാർത്ഥം തീവ്രമാക്കി എത്രത്തോളം മുന്നേറാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം മുന്നേറാം. ഇത് നിങ്ങൾക്ക് എല്ലാവർക്കും എല്ലാ ബ്രാഹ്മണരുടെയും ഭാഗത്തുനിന്നും, ബാബയുടെ ഭാഗത്തുനിന്നുമുള്ള ശുഭഭാവനയും ശുഭകാമനയുമാണ്. ശരി. (എല്ലാ മധുബൻ നിവാസികളും എഴുന്നേൽക്കൂ)

മധുബൻ നിവാസികൾ ഇല്ലായിരുന്നുവെങ്കിൽ നിങ്ങളുടെ അതിഥി സൽക്കാരം ആര് ചെയ്യുമായിരുന്നു? നിങ്ങൾ സുഖമായി വരുന്നു, ഭക്ഷിക്കുന്നു, കുടിക്കുന്നു, റിഫ്രഷ് ആകുന്നു, അതുകൊണ്ട് മധുബൻ നിവാസികൾക്കായി കൈയടിക്കൂ. സ്ഥലപരിമിതി ഉള്ളതുകൊണ്ട് മധുബൻ നിവാസികൾക്ക് അല്പം ദൂരെയിരുന്ന് കേൾക്കേണ്ടി വരുന്നുണ്ടെന്ന് ബാപ്ദാദയ്ക്ക് അറിയാം. ഇതും സേവനമാണ്, ഇതും മധുബൻ നിവാസികളുടെ സേവനമാണ്. മറ്റുള്ളവർക്ക് സുഖം നൽകുക, അപ്പോൾ സുഖദാതാവായി മാറിയല്ലോ. അതുകൊണ്ട് മധുബൻ നിവാസികളുടെ ജോലി സുഖം കൊടുക്കുന്നതും സുഖം എടുക്കുന്നതുമാണ്. കാരണം വരുന്നവരുടെ അനുഭവങ്ങളിൽ നിന്ന് നിങ്ങൾ അനുഭവങ്ങൾ കേൾപ്പിക്കുന്നു, ആ അനുഭവത്തിലൂടെ പരസ്പരം പ്രയോജനമുണ്ടാകുന്നു. ഒരുപാട് പ്രയോജനങ്ങളുണ്ട്, എന്നാൽ സമയം കുറവായതുകൊണ്ട് കേൾപ്പിക്കുന്നത് കുറവാണ്. എങ്കിലും മധുബൻ നിവാസികളുടെ ടൈറ്റിൽ എന്താണ്? സുഖം നൽകുക, സുഖം എടുക്കുക. സുഖദാതാവിന്റെ കുട്ടികൾ 'ഫോളോ ഫാദർ' ചെയ്യുന്നവരാണ്. ശരി.

ഇത്തവണ വന്നിരിക്കുന്നവരിൽ മുരളി ദിവസേന കേൾക്കുന്നവരിൽ, മുരളി കേൾക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവർ കൈകൾ ഉയർത്തൂ. ആരുമില്ല. ശരി. വായിക്കുകയോ കേൾക്കുകയോ ചെയ്യാത്തവർ എഴുന്നേൽക്കൂ. കുറച്ചുപേരേ ഉള്ളൂ. സാരമില്ല, എങ്കിലും ഇനി ബാക്കി ലഭിക്കുന്ന സമയത്തിലെല്ലാം ബാബയുടെ മഹാവാക്യങ്ങൾ തീർച്ചയായും കേൾക്കുകയോ വായിക്കുകയോ ചെയ്യണം. പരന്ധാമത്തിൽ നിന്ന് ബാപ്ദാദ വരുന്നു, സൂക്ഷ്മവതനത്തിൽ നിന്ന് ബ്രഹ്മാബാബ വരുന്നു, എന്നിട്ട് വന്ന് മഹാവാക്യങ്ങൾ ഉച്ചരിക്കുന്നു. അതുകൊണ്ട് മുരളി ഒരിക്കലും, ഒരു ദിവസം പോലും മിസ്സ് ചെയ്യരുത്. മിസ്സ് ചെയ്താൽ ബാപ്ദാദയുടെ ഹൃദയസിംഹാസനം നഷ്ടമാകും. അതുകൊണ്ട് ആരെല്ലാം മുരളി മിസ്സ് ചെയ്യുന്നുവോ അവർ മനസ്സിലാക്കുക ഞങ്ങൾ മൂന്ന് സിംഹാസനങ്ങളുടെ യജമാനന്മാരല്ല, രണ്ട് സിംഹാസനങ്ങളുടെ യജമാനന്മാരും യഥാശക്തിയേ ആകുകയുള്ളൂ എന്ന്. അതുകൊണ്ട് മുരളി, മുരളി, മുരളി. . . കാരണം മുരളിയിൽ ദിവസേനയുള്ള നിർദ്ദേശങ്ങളാണുള്ളത്, നാല് വിഷയങ്ങളുടെയും നിർദ്ദേശങ്ങളാണുള്ളത്, അപ്പോൾ ദിവസേനയുള്ള നിർദ്ദേശങ്ങൾ നേടണമല്ലോ. അതുകൊണ്ട് കാരണമുണ്ടായാലും ഇല്ലെങ്കിലും ആരെല്ലാം മിസ്സ് ചെയ്യുന്നുവോ, അവർ എങ്ങനെ മുരളി കേൾക്കാം എന്നതിന് സ്വന്തമായി പ്രോഗ്രാം തയ്യാറാക്കുക. എന്തെങ്കിലും ഒരു വഴി കണ്ടെത്തുക. ഇന്നത്തെക്കാലത്ത് സയൻസിന്റെ സാധനങ്ങൾ നിങ്ങൾക്കായി വന്നിട്ടുള്ളതാണ്. ബ്രഹ്മാബാബയിൽ പ്രവേശിച്ചതിന് 100 വർഷങ്ങൾക്ക് മുൻപാണ് ഈ സയൻസ് വന്നത്, ഇത് നിങ്ങളുടെ കാര്യത്തിലും ഉപയോഗപ്പെടേണ്ടതുണ്ട്. അതുകൊണ്ട് അത് ഉപയോഗിക്കൂ, പ്രയോജനം നേടൂ. ശരി. മുന്നിലിരിക്കുന്നവരും അല്ലെങ്കിൽ എവിടെയിരുന്ന് കേൾക്കുന്നവരുമായ കുട്ടികൾക്കും ബാപ്ദാദയുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹ സമരണകളും നമസ്തേയും.

സേവനത്തിന്റെ അവസരം യു.പി (ഉത്തർപ്രദേശ്) ബനാറസിന്റെതാണ്:

യു.പിയോട് ബ്രഹ്മാബാബയ്ക്കും ജഗദംബയ്ക്കും വലിയ സ്നേഹമുണ്ടായിരുന്നു. ബ്രഹ്മാബാബ എത്രത്തോളം യു.പിയിൽ വന്നിട്ടുണ്ടോ അത്രത്തോളം ബോംബെയിലും വന്നിട്ടുണ്ട്, എന്നാൽ യു. പിയിലും വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ ബ്രഹ്മാബാബയുടെ പാദങ്ങൾ പതിഞ്ഞ ആ സ്ഥലം എത്രമാത്രം ഭാഗ്യവാനാണ്! ലഖ്നൗവും കാൺപൂരും രണ്ടുപേരും ഈ ഭാഗ്യത്തിന് അധികാരികളായി മാറിയിരിക്കുന്നു. ബോംബെയും ആയിട്ടുണ്ട്, എന്നാൽ ഇപ്പോൾ യു.പിയുടെ ടേൺ ആണ്. അമ്മയുടെയും അച്ഛന്റെയും ശിക്ഷണത്തിന്റെ തുള്ളികൾ നേരിട്ട് യു. പിയിൽ പതിച്ചിട്ടുണ്ട്. ഇനി യു.പി മുന്നോട്ട് എന്താണ് ചെയ്യേണ്ടത്? വാണിയിലൂടെ മേളകളിൽ സേവനം ചെയ്യുന്നുണ്ട്, എന്നാൽ ഇപ്പോഴത്തെ സമയമനുസരിച്ച് ബാപ്ദാദ മുൻപും പറഞ്ഞിട്ടുള്ളതുപോലെ അവകാശികളെയും പേരെടുത്ത മൈക്കുകളെയും തയ്യാറാക്കൂ. പേരെടുത്തത് എന്ന് പറഞ്ഞാൽ, അവർ പറയുന്നത് കേൾക്കുന്നവരിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന തരത്തിലുള്ള മൈക്കുകളെ തയ്യാറാക്കുക. അങ്ങനെയുള്ള അവകാശികളുടെ ഗ്രൂപ്പ് എല്ലാ സെന്ററുകളിലും ഉണ്ടാകണം. യു.പിയിൽ എത്ര സെന്ററുകളുണ്ട്, ഒരുപാടുണ്ടല്ലോ! അപ്പോൾ ഇത്രയധികം അവകാശികളെ കൊണ്ടുവരണം. കണക്കുനോക്കൂ, എത്ര സെന്ററുകളുണ്ട്, എത്ര അവകാശികൾ ഉണ്ടായിട്ടുണ്ട്? എത്രപേർ ഉണ്ടാകേണ്ടതായിരുന്നു അത്രയും പേർ ഉണ്ടായിട്ടുണ്ടോ അതോ ഇനി ഉണ്ടാകേണ്ടതുണ്ടോ? ഇനി ഉണ്ടാകേണ്ടതുണ്ടെങ്കിൽ, സമയത്തെ ഒട്ടും വിശ്വസിക്കാൻ പറ്റില്ല, എത്രയും പെട്ടെന്ന് അവകാശികളെയും മൈക്കുകളെയും കൊണ്ടുവരൂ. ആരുടെ ശബ്ദം കേട്ടാണോ അനേകം ആത്മാക്കളുടെ ഭാഗ്യരേഖ തുറക്കപ്പെടുന്നത്, കാരണം നിങ്ങൾ ഒരുപാട് സേവനം ചെയ്തു കഴിഞ്ഞു. പഴയ ആളുകൾ ഒരുപാട് സേവനം ചെയ്തു കഴിഞ്ഞു. ഇനി സേവനം ചെയ്യിപ്പിക്കൂ. ചെയ്യുന്നവരെ തയ്യാറാക്കൂ. ചെയ്യാൻ സാധിക്കുമല്ലോ! ടീച്ചേഴ്സ് കൈകൾ ഉയർത്തൂ. ശരി. ടീച്ചേഴ്സും ഒരുപാടുണ്ട്. അങ്ങനെയെങ്കിൽ അത്രത്തോളം പേരെ തയ്യാറാക്കൂ. ചെറുതാകട്ടെ വലുതാകട്ടെ, സെന്ററിന്റെ ലിസ്റ്റിലുള്ള ഓരോ സെന്ററും തീർച്ചയായും തങ്ങളുടെ തെളിവ് നൽകേണ്ടതുണ്ട്, കാരണം സമയത്തെ ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതുകൊണ്ട് ഏതെല്ലാം സോണുകൾ വന്നിട്ടുണ്ടോ, വരാത്തവരുണ്ടാകാം, എല്ലാ സോണുകളോടും ബാപ്ദാദ പറയുന്നത് ഇതാണ് ഇനി മുന്നോട്ട് പോകൂ. ക്ലാസുകൾ നടന്നുകൊണ്ടേയിരിക്കുന്നു, എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ ഇപ്പോൾ നിമിത്തമാകുന്നവരെ ഉണ്ടാക്കൂ. അങ്ങനെ ഉണ്ടാക്കുന്നതിനായി ബാപ്ദാദ കണ്ടിട്ടുണ്ട്, എല്ലാ സോണുകളിലും നിമിത്തമാകാൻ സാധിക്കുന്ന തരത്തിലുള്ള ആത്മാക്കളുണ്ട്. അതുകൊണ്ട് യു.പി, ഒന്ന് ഭക്തരുടെ മംഗളം ചെയ്യൂ. ഭക്തർ എന്ന് വിളിക്കപ്പെടുന്നവർ കുറച്ചേ ഉള്ളൂവെങ്കിലും ഭക്തരുമുണ്ട്. അവർക്ക് ഭക്തിയുടെ ഫലം നേടിക്കൊടുക്കൂ. അവർ ഒരുപാട് അധ്വാനിക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ പുരുഷാർത്ഥത്തിൽ മുന്നേറുന്നുണ്ടെന്ന് ബാപ്ദാദ കണ്ടിട്ടുണ്ട്, എന്നാൽ ഇനിയും മുന്നേറാനുള്ള അവസരം ഉണ്ട്. നിങ്ങൾ ചെയ്യുന്നുണ്ട്, ചെയ്യുന്നില്ല എന്നല്ല. ചെയ്യുന്നുമുണ്ട് എന്നാൽ വേഗത അല്പം കൂടി വർദ്ധിപ്പിക്കൂ. നല്ലവരാണ്, നല്ല സേവനമാണ് ചെയ്യുന്നത്. എല്ലാ ദാദിമാരും നിങ്ങൾക്ക് ആശംസകൾ നേരുന്നുണ്ട്. പാണ്ഡവന്മാരും എത്രയധികമാണ് വരുന്നത്. പാണ്ഡവന്മാരും ഒട്ടും കുറവല്ല. പാണ്ഡവന്മാർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ചില സേവനങ്ങളുണ്ട്. അതുകൊണ്ട് പാണ്ഡവന്മാർക്കും ബാപ്ദാദയും എല്ലാ മധുബൻ നിവാസികളും ആശംസകൾ നൽകുന്നു. ശരി.

വരദാനം :-
ബുദ്ധിയാകുന്ന പാദങ്ങൾ മര്യാദയുടെ വരയ്ക്കുള്ളിൽ വെച്ചുകൊണ്ട്, എല്ലാ പ്രാപ്തികളും നിറഞ്ഞ ശക്തശാലിയായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ ബുദ്ധിയാകുന്ന പാദങ്ങൾ മര്യാദയുടെ വരയ്ക്ക് പുറത്തേക്ക് ഒട്ടും തന്നെ എടുക്കാത്തത്, അവർ ലക്കിയും (ഭാഗ്യവാൻ) ലവ്ലിയും (പ്രിയപ്പെട്ടവൻ) ആയി മാറുന്നു. അവർക്ക് ഒരിക്കലും യാതൊരുവിധ വിഘ്നങ്ങളോ കൊടുങ്കാറ്റോ, വിഷമങ്ങളോ ഉദാസീനതയോ വരാൻ സാധിക്കില്ല. അങ്ങനെ വരുന്നുണ്ടെങ്കിൽ മനസ്സിലാക്കണം തീർച്ചയായും ബുദ്ധിയാകുന്ന പാദം മര്യാദയുടെ വരയ്ക്ക് പുറത്തേക്ക് വെച്ചിട്ടുണ്ട് എന്ന്. വരയ്ക്ക് പുറത്തുപോകുക എന്നാൽ യാചകൻ ആകുക എന്നാണ്. അതുകൊണ്ട് ഒരിക്കലും ഫക്കീർ അഥവാ യാചിക്കുന്നവരാകരുത്, എല്ലാ പ്രാപ്തികളും നിറഞ്ഞ ശക്തശാലിയാകൂ.

സ്ലോഗന് :-
എപ്പോഴും അനാസക്തരും ബാബയ്ക്ക് പ്രിയപ്പെട്ടവരും ആയിരിക്കുന്നവർ സുരക്ഷിതരായി ഇരിക്കും.

അവ്യക്ത സൂചന- അപവിത്രതയുടെ വിത്തുപോലും ഇല്ലാതാക്കി സമ്പൂർണ്ണ പവിത്രമാകുക.

ദൃഢതയാണ് സഫലതയുടെ താക്കോൽ. സഫലത നിങ്ങൾ കുട്ടികളുടെ ജന്മസിദ്ധ അധികാരമാണ്, അതുകൊണ്ട് ദൃഢതയെ ഉപയോഗിക്കൂ. അലസരാകരുത് നടന്നോളും, ചെയ്തോളാം. . . എന്നിങ്ങനെ ചിന്തിക്കരുത്. ദൃഢസങ്കല്പം കൊണ്ട് മനസ്സിന്റെ വ്യർത്ഥ ചിന്തകളെ ഇല്ലാതാക്കി വിജയിയാകൂ.