മധുരമായ
കുട്ടികളെ-രാവണന്റെ മതത്തിലൂടെ ഒരു വികർമ്മവും ചെയ്യരുത്, പതിതമായവർക്ക്
പാവനമായി മാറാനുള്ള വഴി പറഞ്ഞു കൊടുക്കൂ.
ചോദ്യം :-
അറിവും വിവേകവുമുള്ള കുട്ടികൾ ഏതൊരു പുരുഷാർത്ഥം ചെയ്തു കൊണ്ടും ഒരേ ഒരു
ശ്രീമതത്തിൽ തീർച്ചയായും ശ്രദ്ധ വെയ്ക്കും?
ഉത്തരം :-
വിവേകശാലികളായ കുട്ടികൾ ഉയർന്ന പദവി പ്രാപ്തമാക്കുന്നതിനു വേണ്ടി നിരന്തരം
ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്തു കൊണ്ടും, നമുക്ക് നിമിത്തമായി മാറി
അനേക ആത്മാക്കളുടെ മംഗളം ചെയ്യണം എന്ന ശ്രീമതത്തെ പാലിക്കുന്ന കാര്യത്തിൽ അവർ
ശ്രദ്ധിക്കും. ആരാണോ അനേകരുടെ മംഗളം ചെയ്യുന്നത്, അവരുടെ മംഗളം സ്വതവെ തന്നെ
നടക്കും.
ഗീതം :-
ഭാഗ്യമുണർത്തി വന്നിരിക്കുകയാണ് ....
ഓംശാന്തി.
ഇപ്പോൾ കുട്ടികളുടെ ബുദ്ധിയിൽ പഴയ ലോകവും പുതിയ ലോകവുമുണ്ട്. കാരണം ഇപ്പോൾ പഴയ
ലോകത്തിന്റെ വിനാശമുണ്ടാകാൻ പോവുകയാണെന്നും പുതിയ ലോകം ബാബയാണ് രചിക്കുന്നതെന്നും
കുട്ടികളുടെ ബുദ്ധിയിലുണ്ട്. ശിവജയന്തിയും, ശിവരാത്രി ആഘോഷിക്കുന്നുണ്ടെന്ന്
കുട്ടികൾക്കറിയാം. രണ്ട് വാക്കിന്റെയും അർത്ഥം ലോകത്തിൽ ആർക്കും അറിയില്ല.
ശിവജയന്തി എന്നാൽ ശിവന്റെ ജന്മം. മനുഷ്യരുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്, എന്നാൽ
ശിവന്റെ ജന്മമൊന്നും ഉണ്ടാകുന്നില്ല. ശിവൻ എങ്ങനെയാണ് ജന്മമെടുക്കുന്നതെന്ന്
മനസ്സിലാക്കുന്നേയില്ല. ശ്രീകൃഷ്ണന്റെ ജനനത്തെക്കുറിച്ചുള്ള മഹിമ പാടിയിട്ടുണ്ട്.
എന്നാൽ ശിവ ജയന്തിയെക്കുറിച്ച് എവിടെയും വർണ്ണിച്ചിട്ടില്ല. പരമപിതാ പരമാത്മാവ്
ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നതെന്ന് മഹിമ പാടിയിട്ടുണ്ട്. പരമാത്മാവ്
സൂക്ഷ്മവതനത്തിൽ ഇരുന്ന് ആർക്കെങ്കിലും പ്രേരണ നൽകുകയാണോ? ഇത് സംഭവ്യമല്ല.
എല്ലാവരും പതിത-പാവനനായ ബാബയെ ഓർമ്മിക്കുന്നുണ്ട്. ബാബ സ്വയം വന്ന് മനസ്സിലാക്കി
തരുമ്പോൾ മാത്രമെ മനുഷ്യരുടെ ബുദ്ധിയിൽ ഇരിക്കുകയുള്ളൂ. ബാബക്ക് ഡ്രാമയനുസരിച്ച്
സംഗമയുഗത്തിൽ തന്നെ വരണം. ബാബ വന്നിരിക്കുകയാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം.
എന്നാൽ ചിലർ മാത്രമെ ഈ കാര്യം മനസ്സിലാക്കുന്നുള്ളൂ. പരമാത്മാവ് ബ്രഹ്മാവിലൂടെ
വീണ്ടും ഭാരതത്തെ ശ്രേഷ്ഠാചാരിയും സത്യയുഗീ ലോകവുമാക്കി മാറ്റുകയാണ് എന്ന
അഭിപ്രായം ആരും എഴുതുന്നില്ല. ബാബ വന്നിരിക്കുകയാണെന്ന് യഥാർത്ഥ രീതിയിൽ ആരും
മനസ്സിലാക്കുന്നില്ല. ബാബ വന്ന് സ്വർഗ്ഗത്തിന്റെ രാജ്യപദവി നൽകുകയാണ്. രാജയോഗം
പഠിപ്പിക്കുകയാണ്. ആയിരക്കണക്കിന് പേർ വരുന്നു, എന്നാൽ അതിൽ നിന്നും കുറച്ചുപേർ
മാത്രമാണ് നില നിന്നു പോകുന്നത്. പിന്നീട് അതിൽ നിന്നും കുറഞ്ഞു
കൊണ്ടേയിരിക്കുന്നു. ഇത്രയും സഹജമായ കാര്യം പോലും മനസ്സിലാക്കാൻ സാധിക്കാത്ത
അത്രയും തമോപ്രധാന ബുദ്ധിയുള്ളവരായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു-എന്നെ
ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. ഓർമ്മയാകുന്ന
യോഗാഗ്നിയിലൂടെ നിങ്ങൾ സതോപ്രധാനമായി മാറും. ഒരു വികർമ്മവും ചെയ്യരുത്. രാവണനാണ്
വികർമ്മം ചെയ്യിപ്പിക്കുന്നത്. അതുകൊണ്ട് രാവണന്റെ മതമനുസരിച്ച് നടക്കരുത്.
ആർക്കും ദുഃഖം കൊടുക്കരുത്. ബാബ വരുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്. ബാബ
പറയുന്നു-നിങ്ങളുടെയും ജോലി ഇതു തന്നെയാണ്. രാത്രിയും പകലും ഈ ചിന്തനത്തിൽ കഴിയൂ.
നമുക്ക് എങ്ങനെ പതിതർക്ക് പാവനമായി മാറാനുള്ള വഴി പറഞ്ഞു കൊടുക്കാം! വളരെ
സഹജമായ വഴിയാണ്. യോഗബലത്തിലൂടെ മാത്രമെ നമുക്ക് സതോപ്രധാനമായി മാറാൻ സാധിക്കൂ.
ഇതാണ് അവിനാശി സർജനായ ബാബയുടെ മരുന്ന്. ഇത് മന്ത്രമൊന്നുമല്ല. ബാബയെ മാത്രം
ഓർമ്മിച്ചാൽ മതി. എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഓരോ കല്പത്തിലും
ഇത് മനസ്സിലാക്കി തന്നിരുന്നു. ജ്ഞാനം, ഭക്തി, പിന്നീടാണ് വൈരാഗ്യം എന്ന്
പാടാറുമുണ്ട്. എന്തിനോടുള്ള വൈരാഗ്യമാണ്? ഈ പഴയതും അഴുക്കു പിടിച്ചതുമായ
ലോകത്തിനോട്. ഈ പഴയ ലോകത്തിൽ തികച്ചും പാപാത്മാക്കളായി മാറിയിരിക്കുന്നു.
പതിത-പാവനാ, മുക്തിദാതാവേ എന്നെല്ലാം പറയുന്നുണ്ട്. എന്തിൽ നിന്നാണ്
മുക്തമാക്കുന്നത്? ദുഃഖത്തിൽ നിന്നും, രാവണരാജ്യത്തിൽ നിന്നും. രാവണനെ ഇംഗ്ലീഷിൽ
ഈവിൾ(ചെകുത്താൻ) എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ആസുരീയ ലോകത്തിൽ നിന്നും
മുക്തമാക്കി വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന് പറയുന്നത്. നമ്മുടെ വഴികാട്ടിയായി
മാറി കൂടെ കൊണ്ടുപോകൂ. ആരെയെങ്കിലും ജയിലിൽ നിന്നും മോചിപ്പിച്ച് വളരെ
സ്നേഹത്തോടു കൂടി തന്റെ കൂടെ കൊണ്ടു പോകുന്നതു പോലെ പരിധിയില്ലാത്ത ബാബയും എല്ലാ
കുട്ടികളേയും ഈ ലോകമാകുന്ന ജയിലിൽ നിന്നും മുക്തമാക്കാനായി വന്നിരിക്കുകയാണ്
എന്ന നിർദേശമാണ് നൽകുന്നത്. ഇത് മോഡൽ(മാതൃക) രൂപത്തിൽ മേളയിലും പ്രദർശിനിയിലും
കാണിച്ചിട്ടുണ്ട്. എല്ലാവരും എങ്ങനെയാണ് ജയിലിൽ കിടക്കുന്നത്, എന്നിട്ടും ആരും
മനസ്സിലാക്കുന്നില്ലല്ലോ. ബാബ എത്ര സഹജമായ രീതിയിൽ മനസ്സിലാക്കി തന്നിട്ടാണ്
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ബാബ പറയുന്നു-എന്നെ
ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ പാപങ്ങൾ ഇല്ലാതായി സത്യയുഗത്തിലെ അധികാരിയായി
മാറും. എത്ര സഹജമാണ്. ഏത് ധർമ്മത്തിലുള്ളവർക്കും മനസ്സിലാക്കാം. ആദി സനാതന
ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന എപ്പോഴാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞു കൊടുക്കണം!
അവസാനം എല്ലാ ആത്മാക്കളും അവനവന്റെ വിഭാഗങ്ങളിലേക്ക് പോകും. പിന്നീട് ദേവീ-ദേവത
ധർമ്മം ആരംഭിക്കും. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നതെന്ന് എഴുതി
വെച്ചിട്ടുണ്ട്. ത്രിമൂർത്തിയുടെ ചിത്രമാണ് നമ്പർവൺ. ത്രിമൂർത്തിയുടെ
ചിത്രത്തിലും സൃഷ്ടി ചക്രത്തിലും വളരെ വ്യക്തമായി മനസ്സിലാക്കികൊടുക്കാൻ
സാധിക്കും. ഒന്ന് ശാന്തിധാമവും, മറ്റൊന്ന് സുഖധാമവുമാണെന്ന് മനസ്സിലാക്കി
തന്നിട്ടുണ്ട്. ഇതാണ് ദുഃഖധാമം. നിങ്ങൾക്ക് ഈ ദുഃഖധാമത്തിനോട്
വൈരാഗ്യമുണ്ടായിരിക്കണം.
ബാബ പറയുന്നു-ഇപ്പോൾ ഈ പഴയ ലോകം ഇല്ലാതാകും, അതിനാൽ ഈ ലോകത്തിനോട്
വൈരാഗ്യമുണ്ടായിരിക്കണം. മനുഷ്യരുടെത് പരിധിയുള്ള വൈരാഗ്യമാണ്. എന്നാൽ നിങ്ങളുടെ
പരിധിയില്ലാത്ത വൈരാഗ്യമാണ്. സന്യാസിമാർ പുതിയ ലോകമൊന്നും രചിക്കുന്നില്ല.
രചയിതാവ് ബാബയല്ലേ. ബാബയെ സ്വർഗ്ഗസ്ഥനായ പിതാവെന്നാണ് പറയുന്നത്. അതായത്
സ്വർഗ്ഗം സ്ഥാപിക്കുന്ന ബാബ. മറ്റൊരാളില്ല. ഇത് സത്യയുഗീ രാജധാനി
പ്രാപ്തമാക്കാനുള്ള പഠിപ്പാണ്. ജ്ഞാന സാഗരനായ ബാബ വന്നാണ് നമുക്ക് ജ്ഞാനം
നൽകുന്നത്. ബാബയെയാണ് ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമെന്ന് പറയുന്നത്.
എന്തിന്റെ ജ്ഞാനം? വക്കീലിന്റെയോ, സർജന്റെയോ ജ്ഞാനമാണോ? പരമാത്മാവിന് സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ
ജ്ഞാനത്തിൽ എല്ലാ ജ്ഞാനവുമുണ്ട്-വക്കീലിന്റെയും, എൻജിനിയറിനെ ക്കാളുമെല്ലാം
മുഖ്യമായ വെണ്ണയാണ് ഈശ്വരീയ ജ്ഞാനം. ഭൗതീകമായ ജ്ഞാനം പഠിച്ച് എൻജിനിയറെല്ലാമായി
മാറുക വലിയ കാര്യമൊന്നുമല്ല. സത്യയുഗത്തിലെ ആചാര-രീതി എന്താണോ അതുതന്നെ അവിടെ
നടക്കും എന്ന് നിങ്ങൾക്കറിയാം. കല്പം മുമ്പ് കൊട്ടാരങ്ങളെല്ലാം
ഉണ്ടാക്കിയിരുന്നതു പോലെ ഇപ്പോഴും ആവർത്തിക്കും. ഈ കാലഘട്ടത്തെ സത്യയുഗമെന്നാണ്
പറയുന്നത്. സത്യയുഗത്തിലെ ആചാര-രീതികളെ കുറിച്ച് മനുഷ്യർക്കറിയില്ല. അവിടെ
എങ്ങനെയാണ് വജ്രങ്ങളുടെയും വൈഡൂര്യങ്ങളുടെയും കൊട്ടാരങ്ങൾ ഉണ്ടാക്കുന്നത്.
സത്യയുഗത്തിലുള്ളവരെ 16 കലാ സമ്പൂർണ്ണരെന്നും, സമ്പൂർണ്ണ നിർവ്വികാരിയെന്നുമാണ്
പറയുന്നത്. ആചാര-രീതികൾക്കനുസരിച്ചായിരിക്കും രാജ്യഭരണം നടക്കുക. ആത്മാക്കളെല്ലാം
അവരവരുടെ പാർട്ടഭിനയിക്കുമെന്ന് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. എങ്ങനെ
കെട്ടിടമുണ്ടാക്കും, എങ്ങനെ താമസിക്കും, അതെല്ലാം ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്.
പഴയ ലോകത്തിൽ മനുഷ്യർ പാർട്ടഭിനയിച്ച് മുന്നോട്ട് പോകുന്നതു പോലെയാണ് പുതിയ
ലോകവും മുന്നോട്ട് പോകുന്നത്. ഈ ലോകത്തിൽ അസുരൻമാരാണ്, പുതിയ ലോകത്തിൽ ദേവതകളാണ്.
ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. പാടാറുണ്ട്, ജ്ഞാനവും ഭക്തിയും,
ബ്രഹ്മാവിന്റെ പകലും, ബ്രഹ്മാവിന്റെ രാത്രിയും ആണെന്ന്. ബ്രഹ്മാവിനെയാണ്
ഓർമ്മിക്കുന്നത്, വിഷ്ണുവിനെയല്ല. ബ്രഹ്മാവ് തന്നെയാണ് വിഷ്ണുവായി മാറുന്നത്.
ബ്രഹ്മാവും-സരസ്വതിയും വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ്. അതുകൊണ്ട് ബാബ
മനസ്സിലാക്കി തന്നു-ലക്ഷ്മീ-നാരായണനാണ് 84 ജന്മങ്ങൾക്കു ശേഷം ബ്രഹ്മാവും
സരസ്വതിയുമായി മാറുന്നത്. ഈ സാകാര ലോകത്തിലാണ് രാജയോഗത്തിന്റെ തപസ്സ്
ചെയ്യുന്നത്. അല്ലാതെ സൂക്ഷ്മലോകത്തിലല്ല. ഈ ലോകത്തിൽ തന്നെയാണ് യജ്ഞവുമെല്ലാം
രചിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു-ഇത് അവസാനത്തെ യജ്ഞമാണ്. ഇതിനുശേഷം
സത്യ-ത്രേതായുഗത്തിൽ ഒരു യജ്ഞവുമുണ്ടായിരിക്കുകയില്ല. മനുഷ്യർ
വ്യത്യസ്ത-വ്യത്യസ്ത പ്രകാരത്തിലുള്ള യജ്ഞമെല്ലാം രചിക്കുന്നു, മഴ
പെയ്തില്ലെങ്കിൽ യജ്ഞം രചിക്കും. എന്തെങ്കിലും ദുഃഖമുണ്ടായാൽ യജ്ഞം രചിക്കും.
യജ്ഞം രചിക്കുന്നതിൽ നിന്നും ദുഃഖം ഇല്ലാതാകുമെന്ന് മനസ്സിലാക്കുന്നു. ഇത്
ഏറ്റവും വലിയ ജ്ഞാന യജ്ഞമാണ്.ഈ ജ്ഞാനയജ്ഞത്തിലൂടെ മുഴുവൻ സൃഷ്ടിയുടെയും ദുഃഖം
ഇല്ലാതാകുന്നു. ഇതാണ് രാജസ്വ അശ്വമേധ അവിനാശി ജ്ഞാന യജ്ഞം. എല്ലാം ഈ യജ്ഞത്തിൽ
സ്വാഹായാകും. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഡൽഹിയിൽ
മണ്ഡപമുണ്ടാക്കി മേളയെല്ലാം നടത്തിയത് വളരെ നല്ലത്. മണ്ഡപമുണ്ടാക്കാൻ
സമയമെടുക്കില്ലല്ലോ. ഹാളിനുവേണ്ടി ഒരുപാട് വ്യാകുലപ്പെടുന്നതിനെക്കാളും നല്ലത്
മണ്ഡപമുണ്ടാക്കൂ. ചെറിയ-ചെറിയ ഗ്രാമങ്ങൾക്കു വേണ്ടി ചെറിയ-ചെറിയ
മണ്ഡപങ്ങളുണ്ടാക്കൂ. ഗ്രാമങ്ങളിൽ വെളിച്ചമില്ലെങ്കിൽ പോലും പകൽ സമയത്ത്
പ്രദർശിനികളെല്ലാം നടത്താൻ സാധിക്കും. പ്രദർശിനികൾ ചെയ്യാൻ സ്വന്തം
സാധനങ്ങളായിരിക്കണം, അല്ലാതെ കടമായിട്ടെടുക്കേണ്ട കാര്യമെന്താണ്! ബാബ പ്രദർശിനി
കമ്മിറ്റിക്കാർക്ക് നിർദേശം കൊടുക്കുകയാണ്. വെള്ളം കയറാത്ത തരത്തിലുള്ള
മണ്ഡപമുണ്ടാക്കൂ. മഴ പെയ്താലും കുഴപ്പമില്ല. ബാബ ഡൽഹിയിൽ പോയപ്പോൾ തണുപ്പുള്ള
സമയത്തും മണ്ഡപത്തിലിരുന്നാണ് പ്രഭാഷണം ചെയ്തിരുന്നത്. പ്രദർശിനികൾക്കു വേണ്ടി
എത്ര മണ്ഡപങ്ങൾ വേണമെങ്കിലും ഉണ്ടാക്കാൻ സാധിക്കും. ആരും
വിഘ്നമുണ്ടാക്കാതിരിക്കാൻ ഇൻഷുറൻസ് എടുക്കൂ. സേവനം ചെയ്യണമല്ലോ. മനസ്സിലാക്കി
കൊടുക്കുകയും വേണം. ബാബയുടെ പൂർണ്ണമായ പരിചയം കൊടുക്കുകയും വേണം. ഇപ്പോൾ നമ്മൾ
ബാബയോടൊപ്പമാണ്. ജ്ഞാന സാഗരനായ ബാബയിൽ നിന്നും നമുക്ക് ജ്ഞാനമാണ് ലഭിക്കുന്നത്.
സത്യയുഗത്തിൽ ജ്ഞാനത്തിന്റെ ആവശ്യമില്ല. ബാബ പറയുന്നു-ഞാൻ സദ്ഗതി നൽകാനായി
വന്നിരിക്കുകയാണ് പിന്നീട് രാവണനിൽ നിന്നാണ് ദുർഗതിയുണ്ടാകുന്നത്. സത്ഗതി ദാതാവ്
ഒരു ബാബ മാത്രമാണ്. എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കി തരുന്നത്. എന്നാൽ സ്വയം
മനസ്സിലാക്കുന്നില്ല, അതുകൊണ്ട് വെറുതെ പറയുന്നു-ഇത് മനുഷ്യർക്ക് വളരെ
നല്ലതാണെന്ന്. അല്ലാതെ സ്വയം മനസ്സിലാക്കാൻ സമയമില്ല. വലിയ ആളുകൾക്കൊക്കെ
എത്രയാണ് പോയി മനസ്സിലാക്കി കൊടുക്കുന്നത്. ബാബ എങ്ങനെയാണ് ശ്രേഷ്ഠാചാരിയായ
ലോകമുണ്ടാക്കുന്നതെന്ന് മാത്രം മനസ്സിലാക്കൂ. ശ്രേഷ്ഠാചാരിയാക്കി മാറ്റുന്നത്
ബാബയുടെ ജോലിയാണ്. അതിനാണല്ലോ ബാബയെ വിളിക്കുന്നത്. ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ
എന്ന് പാടിക്കൊണ്ടേയിരിക്കുന്നു. ബാബ വരുമ്പോൾ നമ്മൾ ബലിയർപ്പണമാകുമെന്നും
ശ്രീമതത്തിലൂടെ വളരെ കൃത്യമായി പോകുമെന്നും മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും
ബാബയുടെ ശ്രീമതത്തിലൂടെ നടക്കുന്നില്ല. ഭഗവാൻ എന്ത് വസ്തുവാണെന്ന്
മനുഷ്യർക്കറിയില്ല. അവർ സർവ്വവ്യാപിയെന്നാണ് പറയുന്നത്. നോക്കൂ, പതിത-പാവനനായ
ഭഗവാൻ ഒന്നാണല്ലോ. അപ്പോൾ എങ്ങനെ സർവ്വവ്യാപിയാകും! അപ്പോൾ എല്ലാവരും ഭഗവാൻ
എന്ന പേരിൽ അറിയപ്പെടും. ഭഗവാൻ ചെറുതും വലുതുമൊന്നുമില്ലല്ലോ. പ്രദർശിനിയിൽ ചിലർ
മാംസം കഴിക്കുന്നതായും, മറ്റു ചിലർ അടിയുണ്ടാക്കുന്നതായിട്ടും കാണിക്കുന്നുണ്ട്.....ഇതെല്ലാം
ഭഗവാനാണോ ചെയ്യുന്നത്? പ്രദർശിനി കണ്ട് കഴിയുമ്പോൾ മനുഷ്യർ സന്തോഷിച്ച് തിരിച്ച്
പോകുന്നു, പുറത്തു പോയാൽ കേട്ടതെല്ലാം അവിടെ തന്നെ വെച്ചിട്ടാണ് പോകുന്നത്.
പ്രജകൾ മാത്രമാണ് ഉണ്ടാകുന്നത്. രാജാവായി മാറുന്നതിനു വേണ്ടി എത്രയാണ്
തലയിട്ടുടക്കുന്നത്. രാജാവായി മാറാൻ എല്ലാവരും കൈകൾ ഉയർത്താറുണ്ട്. പിന്നീട്
6-7 ദിവസത്തിനു ശേഷം നോക്കിയാൽ കാണുകയുമില്ല. മായ എത്ര ശക്തിശാലിയാണ്,
പെട്ടെന്ന് കുടുക്കും. രാജധാനി സ്ഥാപിക്കാൻ എത്ര പ്രയാസമാണ്. ധർമ്മം സ്ഥാപിക്കാൻ
ബുദ്ധിമുട്ടൊന്നുമില്ല. സത്യയുഗത്തിൽ അസുരൻമാരുടെ വിഘ്നമൊന്നുമില്ലല്ലോ. ഇവിടെ
കുട്ടികൾ പറയും-ഞങ്ങൾ വിവാഹം കഴിക്കില്ലെന്ന്. അപ്പോൾ അച്ഛൻ പറയും-തീർച്ചയായും
വിവാഹം കഴിക്കണമെന്ന്. വിവാഹം കഴിക്കാതെ ഈ ലോകം എങ്ങനെ മുന്നോട്ട് പോകും? നോക്കൂ,
വിവാഹം കഴിക്കാതിരിക്കുന്നത് നല്ലതല്ലേ? വിവാഹം കഴിച്ചില്ലെങ്കിൽ
കുട്ടികളുണ്ടായിരിക്കില്ല. ജനന നിയന്ത്രണമുണ്ടാകില്ലേ. ബാബ
മനസ്സിലാക്കിതരുന്നു-ഇപ്പോൾ ആരാണോ ചെയ്യുന്നത് അവർക്ക് ലഭിക്കും. മുന്നോട്ട്
പോകുന്തോറും വളരെ പെട്ടെന്ന് ആയി തീരും. കല്പം മുമ്പ് സ്ഥാപനയുണ്ടായതു പോലെയാണ്
ഇപ്പോഴും ഉണ്ടാകുന്നത് എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. കല്പം മുമ്പത്തെ പോലെയാണ്
ഓരോ ദിവസവും കടന്നുപോകുന്നത്. രാത്രി ഉറങ്ങുന്ന സമയം ചിന്തയുണ്ടാകുന്നു-ഇന്ന്
മുഴുവൻ ദിവസവും ഡ്രാമയനുസരിച്ച് കടന്നുപോയി, പിന്നെ അടുത്ത ദിവസവും
ഡ്രാമയനുസരിച്ച് കടന്നുപോകും. ഇത് ഡ്രാമയാണെന്ന് നിങ്ങൾക്കല്ലാതെ മറ്റാർക്കും
അറിയില്ല. ഈ ഡ്രാമയുടെ ആദി- മദ്ധ്യ- അന്ത്യമെന്താണെന്നൊന്നും ആർക്കും അറിയില്ല.
നിങ്ങളാണ് പുരുഷാർത്ഥം ചെയ്യുന്നത്, മറ്റെല്ലാവരും ഘോരമായ അന്ധകാരത്തിലാണ് എന്ന്
നിങ്ങൾക്കറിയാം. ഡ്രാമയനുസരിച്ചാണ് എല്ലാ പാർട്ടും നടക്കുന്നത്. ഇന്ന് ഇവിടെയാണ്,
എന്നാൽ നാളെ രോഗിയായി മാറി എങ്കിൽ പറയും ഡ്രാമയനുസരിച്ച് അനുഭവിക്കേണ്ടത്
അനുഭവിക്കണമെന്ന്. ഓരോ കല്പത്തിലും ഇങ്ങനെ തന്നെ സംഭവിക്കും. ഡ്രാമ
ബുദ്ധിയിലുള്ളതുകൊണ്ട് ഒരു ചിന്തയുമില്ല. വിഘ്നങ്ങൾ ഉണ്ടാകുമ്പോഴും, കാര്യങ്ങൾ
നടക്കാൻ വൈകുമ്പോഴും മനസ്സിലാക്കുന്നു, കല്പ-കല്പം വൈകിയിട്ടുണ്ടായിരിക്കും.
ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് അറിയാൻ സാധിക്കുന്നത്. ഉയർന്ന പദവി
പ്രാപ്തമാക്കുന്നതിനുവേണ്ടി ഒരുപാട് പുരുഷാർത്ഥം ചെയ്യണം. നമ്മൾ മുകളിലേക്ക്
കയറുന്നുണ്ടോ എന്ന് നോക്കണം? ബാബയുടെ സേവനം ചെയ്യുന്നുണ്ടോ അതോ ഒരു സ്ഥലത്തു
മാത്രമാണോ നിൽക്കുന്നത്? നമ്മൾ ആരുടെയെങ്കിലും മംഗളം ചെയ്യുന്നുണ്ടോ? അനേകരുടെ
മംഗളം ചെയ്യുകയാണെങ്കിൽ നമ്മുടെയും മംഗളമുണ്ടായിരിക്കും. പരീക്ഷ പൂർത്തിയാകുമ്പോൾ
നമ്മൾ ഈ പദവിയാണ് പ്രാപ്തമാക്കാൻ പോകുന്നതെന്ന് അറിയാൻ സാധിക്കും. ഓരോ
കല്പത്തിലെയും നേട്ടമാണ്. പിന്നീട് അവസാന സമയം ഒരുപാട് പശ്ചാതപിക്കും,നമ്മൾ
ഇത്രയും നാൾ എന്തുകൊണ്ട് പുരുഷാർത്ഥം ചെയ്തില്ല? എന്തുകൊണ്ട് ബാബയുടെ
ശ്രീമതമനുസരിച്ച് നടന്നില്ല? ബാബ മൻമനാഭവ എന്നു മാത്രമാണ് പറയുന്നത്. കുട്ടികളെ
എന്നെ ഓർമ്മിക്കൂ എന്ന് എത്ര സ്നേഹത്തോടെയാണ് പറയുന്നത്. മറ്റുള്ളവർക്കും വഴി
പറഞ്ഞു കൊടുക്കാനുള്ള സേവനം ചെയ്യൂ. എന്തുകൊണ്ട് പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി
പ്രാപ്തമാക്കിക്കൂടാ! അവരെയാണ് സ്നേഹികളായ വിവേകശാലികളായ കുട്ടികളെന്ന്
പറയുന്നത്. പഠിപ്പിക്കുന്ന ബാബയും മനസ്സിലാക്കുന്നു-ശ്രീമതത്തിലൂടെ
നടക്കുന്നില്ല, ആരുടെയും മംഗളം ചെയ്യാൻ സാധിക്കില്ല അതിനാൽ തീർച്ചയായും പദവിയും
കുറഞ്ഞതായിരിക്കും ലഭിക്കുക. എത്രത്തോളം അനേകർക്ക് വഴി പറഞ്ഞു കൊടുക്കുന്നുവോ
അത്രത്തോളം ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കും. സ്വയത്തിനുവേണ്ടി സേവനം
ചെയ്യണം. ആര് ചെയ്യുന്നുവോ അവർ നേടും. നമുക്ക് എന്തുകൊണ്ട് ഇങ്ങനെയുള്ള സേവനങ്ങൾ
ചെയ്തുകൂടാ! അതിനുവേണ്ടി പുരുഷാർത്ഥം ചെയ്യണം. ചില സ്ഥലത്ത് പ്രദർശിനി
നടക്കുകയാണെങ്കിൽ പകുതിശമ്പളലീവിലും പോയി സേവനം ചെയ്യുന്നു. മറ്റുചിലരാണെങ്കിൽ
മുഴുവൻ ശമ്പളവും ഉപേക്ഷിച്ച് സേവനങ്ങൾ ചെയ്യുന്നു. ബാബ പറയുന്നു-കുട്ടികൾക്ക്
എന്തെങ്കിലും വേണമെങ്കിൽ കൊടുത്തു വിടൂ. ശരീര നിർവഹണാർത്ഥം ആയിരം രൂപവെച്ചും
ചെയ്യാം, പത്തു രൂപ വെച്ചും ചെയ്യാം. ചിലരുടെ കൈയ്യിൽ ഒരുപാട് പൈസയുണ്ടെങ്കിൽ
ലക്ഷക്കണക്കിന് രൂപ വരെ ചെലവാക്കുന്നു. ബാബ പറയുന്നു-നിങ്ങൾ പുല്ലരിയുകയാണെങ്കിൽ
പോലും ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ, എന്നാൽ 21 ജന്മത്തേക്കു വേണ്ടി
സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. എല്ലാ
ചിന്തകളിൽ നിന്നും മുക്തമാകുന്നതിനു വേണ്ടി ഡ്രാമയുടെ ജ്ഞാനത്തെ ബുദ്ധിയിൽ
യഥാർത്ഥ രീതിയിൽ വെക്കണം. കഴിഞ്ഞതെല്ലാം കല്പം മുമ്പത്തെ പോലെയാണ് നടക്കുന്നത്.
2. നമുക്കെങ്ങനെ പതിതരെ
പാവനമാക്കി മാറ്റാനുള്ള വഴി പറഞ്ഞു കൊടുക്കാം എന്ന ചിന്ത രാത്രിയും
പകലുമുണ്ടായിരിക്കണം! ശ്രീമതത്തിലൂടെ തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം.
വരദാനം :-
വിശ്വപരിവർത്തനത്തിന്റെ ശ്രേഷ്ഠകാര്യത്തിന്റെ ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട്
ഡബിൾലൈറ്റായിരിക്കുന്ന ആധാരമൂർത്തിയായി ഭവിക്കട്ടെ
ആരാണോ ആധാരമൂർത്തി അവരുടെ
മേലാണ് മുഴുവൻ ഉത്തരവാദിത്തവുമുള്ളത്. ഇപ്പോൾ താങ്കൾ ഏതു രൂപത്തിൽ എവിടെ ചുവടു
വെക്കുന്നുവോ അങ്ങനെ അനേകം ആത്മാക്കൾ താങ്കളെ ഫോളോ ചെയ്യും, ഇത്
ഉത്തരവാദിത്തമാണ്. എന്നാൽ ഈ ഉത്തരവാദിത്വം അവസ്ഥയെ ഉണ്ടാക്കുന്നതിൽ വളരെ
സഹായിക്കുന്നു. എന്തെന്നാൽ ഇതിലൂടെ അനേക ആത്മാക്കളുടെ ആശീർവാദം ലഭിക്കുന്നു, അതു
കാരണത്താൽ ഉത്തരവാദിത്തം ലഘുവായി മാറുന്നു, ഈ ഉത്തരവാദിത്വം ക്ഷീണം
അകറ്റുന്നതാണ്.
സ്ലോഗന് :-
ഹൃദയവും
ബുദ്ധിയും രണ്ടിന്റെയും സന്തുലനം വെച്ച് സേവനം ചെയ്യുന്നതിലൂടെ സഫലത ലഭിക്കുന്നു.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
സ്വയത്തിന്റെ സർവ
ഖജനാക്കളെയും മറ്റ് ആത്മാക്കളെ പ്രതി ദാനം നൽകുക- ഇതാണ് പരോപകാരം ചെയ്യുക.
ഇങ്ങനെ പരോപകാരി സ്വയത്തെ സർവ ഖജനാക്കളാലും സമ്പന്ന ചിന്തയില്ലാ രാജ്യത്തെ
ചക്രവർത്തിയായി അനുഭവം ചെയ്യും. അവരുടെ സങ്കൽപത്തിൽ പോലും ദുഃഖത്തിന്റെ സംസ്കാരം
പ്രത്യക്ഷമാകുകയില്ല. എവിടെ സേവനമുണ്ടോ അവിടെ ആരുടെയും ദുർബലസംസ്കാരത്തെ കാണാതെ
അവരെ പ്രതി ദയാഹൃദയ ഭാവന വെച്ച്, അപകാരികൾക്കു മേലും ഉപകാരം ചെയ്യൂ.