മധുരമായ കുട്ടികളേ,
നിങ്ങളുടെ പ്രതിജ്ഞയാണ് എപ്പോൾ അങ്ങ് വരുന്നുവോ അപ്പോൾ ഞങ്ങൾ അങ്ങയിൽ
ബലിയർപ്പണമാകാം, ഇപ്പോൾ ബാബ വന്നിരിക്കുകയാണ്- നിങ്ങളെ പ്രതിജ്ഞ ഓർമ്മിപ്പിക്കാൻ.
ചോദ്യം :-
ഏത് മുഖ്യമായ വിശേഷതയുടെ കാരണത്താലാണ് പൂജ്യരെന്ന് കേവലം ദേവതകളെ മാത്രം
വിളിക്കുന്നത്?
ഉത്തരം :-
ഒരിക്കലും
ആരെയും ഓർമ്മിക്കാത്തവർ എന്നത് ദേവതകളുടെ മാത്രം വിശേഷതയാണ്. ബാബയേയും
ഓർമ്മിക്കുന്നില്ല, ആരുടേയും ചിത്രത്തിനേയും ഓർമ്മിക്കുന്നില്ല, അതുകൊണ്ടാണ്
അവരെ പൂജ്യർ എന്ന് പറയുന്നത്. അവിടെ സുഖം തന്നെ സുഖമായിരിക്കും അതിനാൽ ആരെയും
ഓർമ്മിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ നിങ്ങൾ ഒരു ബാബയുടെ ഓർമ്മയിലൂടെ ഇങ്ങനെ
പൂജ്യരും പാവനമാവുകയാണ് പിന്നീട് ആരെയും ഓർമ്മിക്കേണ്ട ആവശ്യം തന്നെ ഉണ്ടാകില്ല.
ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികളേ....... ഇപ്പോൾ ആത്മീയ ആത്മാക്കളേ എന്ന് പറയില്ല.
റൂഹ് അഥവാ ആത്മാവ്- കാര്യം ഒന്നു തന്നെയാണ്. ആത്മീയ കുട്ടികൾക്ക് ബാബ ഇതെല്ലാം
മനസ്സിലാക്കി ത്തരികയാണ്. ഇതിനു മുമ്പ് പരംപിതാ പരമാത്മാവ് ആത്മാക്കൾക്ക് ജ്ഞാനം
നൽകിയിട്ടില്ല. ബാബ സ്വയം പറയുകയാണ് ഞാൻ ഒരേ ഒരു തവണ കൽപത്തിലെ പുരുഷോത്തമ
സംഗമയുഗത്തിലാണ് വരുന്നത്. മുഴുവൻ കൽപത്തിലും കേവലം സംഗമത്തിലല്ലാതെ ബാബ സ്വയം
വേറെ ഒരു സമയത്തും വരുന്നില്ല ,ഇത് വേറെ ആർക്കും പറയാൻ കഴിയില്ല. എപ്പോഴാണോ
ഭക്തി പൂർത്തിയാകുന്നത് അപ്പോൾ തന്റെ കുട്ടികൾക്ക് ജ്ഞാനം നൽകാനാണ് ബാബ വരുന്നത്.
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കു. ഇത് ചില കുട്ടികൾക്ക്
വളരെ ബുദ്ധിമുട്ടാണ്. വളരെ സഹജമാണ് എന്നാൽ അവരുടെ ബുദ്ധിയിൽ ശരിയായ രീതിയിൽ
ഇരിക്കുന്നില്ല. അതുകൊണ്ടാണ് ഇടക്കിടെ മനസ്സിലാക്കിത്തരുന്നത്.
മനസ്സിലാക്കിക്കൊടുത്തിട്ടും മനസ്സിലാക്കുന്നില്ല. സ്കൂളിൽ ടീച്ചർ 12 മാസം
പഠിപ്പിച്ചിട്ടും ചില കുട്ടികൾ തോൽക്കുന്നുണ്ട്. ഇവിടെ പരിധിയില്ലാത്ത അച്ഛൻ
ദിവസവും കുട്ടികളെ പഠിപ്പിക്കുകയാണ്. എന്നാലും ചിലർ ധാരണ ചെയ്യുന്നുണ്ട്, ചിലർ
മറക്കുന്നുമുണ്ട്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓർമ്മിക്കൂ ഇതാണ്
ബാബ പഠിപ്പിക്കുന്ന മുഖ്യമായ പാഠം. മനസ്സുകൊണ്ട് എന്നെ ഓർമ്മിക്കു ഇത്
ബാബക്കല്ലാതെ വേറെ ഒരു മനുഷ്യർക്കും ഒരിക്കലും പറയാൻ കഴിയില്ല. ബാബ പറയുകയാണ്
ഞാൻ ഒരു തവണ മാത്രമേ വരുകയുള്ളു. കൽപത്തിനു ശേഷം വീണ്ടും സംഗമത്തിൽ ഒരു തവണ
നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു. നിങ്ങൾക്കാണ് ഈ ജ്ഞാനം കിട്ടുന്നത്.
വേറെയാർക്കും ഇത് അറിയുകതന്നെയില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളായ
നിങ്ങൾ ബ്രാഹ്മണരാണ് ഈ ജ്ഞാനം മനസ്സിലാക്കുന്നത്. നിങ്ങൾക്കറിയാം കൽപം മുമ്പും
ബാബ സംഗമത്തിൽ ജ്ഞാനം കേൾപ്പിച്ചിട്ടുണ്ട്. നിങ്ങൾ ബ്രാഹ്മണർക്കാണ് പാർട്ടുള്ളത്,
ഈ വർണ്ണങ്ങളിലും നിങ്ങൾക്ക് കറങ്ങുക തന്നെ വേണം. മറ്റുധർമ്മത്തിലുള്ളവർ ഈ
ധർമ്മങ്ങളിൽ വരികയേയില്ല. ബ്രാഹ്മണരാകുന്നതും ഭാരതവാസികൾ തന്നെയായിരിക്കും,
അതുകൊണ്ടാണ് ബാബക്ക് ഭാരതത്തിലേക്ക് വരേണ്ടി വരുന്നത്. നിങ്ങൾ പ്രജാപിതാ
ബ്രഹ്മാവിന്റെ മുഖവംശാവലി ബ്രാഹ്മണരാണ്. ബ്രാഹ്മണർക്ക് ശേഷം ദേവതകളും ക്ഷത്രിയരും
വരും. ക്ഷത്രിയനായി നിങ്ങൾ മാറുകയല്ല. നിങ്ങൾ ബ്രാഹ്മണനായിട്ടാണ് മാറുന്നത്
പിന്നീട് നിങ്ങൾ തന്നെ ദേവതകളാകും. അവർ പിന്നീട് പതുക്കെപ്പതുക്കെ കലകൾ കുറഞ്ഞ്
ക്ഷത്രിയൻ എന്ന് പറയപ്പെടും. സ്വയമേവ ക്ഷത്രിയനായി മാറും. ബാബ വന്ന്
ബ്രാഹ്മണരെയാണ് സൃഷ്ടിക്കുന്നത് പിന്നീട് ബ്രാഹ്മണനിൽ നിന്നും ദേവതയാകും
പിന്നീട് അവർ തന്നെ ക്ഷത്രിയനാകും. മൂന്ന് ധർമ്മങ്ങളുടെയും സ്ഥാപന ബാബ ഇപ്പോൾ
ചെയ്യുകയാണ്. സത്യ-ത്രേതാ യുഗത്തിൽ വീണ്ടും വരുകയില്ല. മനുഷ്യർ
മനസ്സിലാക്കാത്തത് കാരണം പറയുന്നുണ്ട് സത്യ-ത്രേതായുഗത്തിലും ഭഗവാൻ വരുന്നുണ്ട്
എന്ന്. ബാബ പറയുകയാണ് ഞാൻ യുഗ -യുഗങ്ങളിലൊന്നും വരുന്നില്ല, കൽപത്തിന്റെ
സംഗമത്തിൽ ഒരു തവണ മാത്രമേ വരുകയുള്ളു. പ്രജാപിതാ ബ്രഹ്മാവിലൂടെ ഞാൻ നിങ്ങളെ
ബ്രാഹ്മണനാക്കി മാറ്റും. ഞാൻ പരംധാമത്തിൽ നിന്നാണ് വരുന്നത്. ശരി, ബ്രഹ്മാവ്
എവിടെ നിന്നാണ് വരുന്നത്? ബ്രഹ്മാവ് 84 ജന്മങ്ങൾ എടുക്കുന്നുണ്ട്, എന്നാൽ ഞാൻ
എടുക്കുന്നില്ല. ബ്രഹ്മാവും സരസ്വതിയും തന്നെയാണ് വിഷ്ണുവിന്റെ രണ്ടു രൂപങ്ങളായി
ലക്ഷ്മി നാരായണനാകുന്നത്, അവർ 84 ജന്മങ്ങൾ എടുക്കും പിന്നീട് ഈ ആത്മാവിന്റെ
അനേക ജന്മങ്ങളുടെ അന്തിമത്തിൽ ശരീരത്തിലേക്ക് പ്രവേശിച്ച് ബ്രഹ്മാവാക്കി
മാറ്റുന്നു. ബ്രഹ്മാവ് എന്ന പേര് വെച്ചതും ഞാനാണ്. ഇത് ബ്രഹ്മാബാബയുടെ സ്വന്തം
പേരൊന്നുമല്ല. കുട്ടി ജനിച്ചാൽ ജന്മദിനം ആഘോഷിക്കാറുണ്ട്, പേര് വെക്കാറുണ്ട്,
ബ്രഹ്മാബാബയുടെ ജാതകത്തിലെ പേര് ലേഖ്രാജ് എന്നാണ്. അത് കുട്ടിക്കാലത്തെ പേരാണ്.
സംഗമത്തിൽ ബാബ ശരീരത്തിലേക്ക് പ്രവേശിച്ചപ്പോൾ പേര് മാറ്റി. അതും വാനപ്രസ്ഥ
അവസ്ഥയിലാണ് ബാബ പേര് കൊടുത്തത്. സന്യാസിമാർ വീടെല്ലാം ഉപേക്ഷിച്ച് പോയി തന്റെ
പേര് മാറ്റാറുണ്ട്. ഇദ്ദേഹമാണെങ്കിൽ കുടുംബത്തിൽത്തന്നെയാണ് ജീവിക്കുന്നത്,
ഇദ്ദേഹത്തിന് ബ്രഹ്മാവ് എന്ന പേരും കൊടുത്തു, എന്തുകൊണ്ടെന്നാൽ ബ്രാഹ്മണർ
വേണമല്ലോ. ബാബ നിങ്ങളെ തന്റേതാക്കി മാറ്റി പവിത്ര ബ്രാഹ്മണനാക്കുകയാണ്.
പവിത്രമാക്കി മാറ്റുകയാണ്. ജന്മം കൊണ്ട് നിങ്ങൾ പവിത്രരൊന്നുമല്ല. നിങ്ങൾക്ക്
പവിത്രമാകുന്നതിനുള്ള പഠിപ്പ് തരുകയാണ്. എങ്ങനെ പവിത്രമായി മാറും? ഇതാണ്
മുഖ്യമായ കാര്യം.
നിങ്ങൾക്കറിയാം ഭക്തി മാർഗ്ഗത്തിൽ ആരും പൂജ്യരായിട്ടില്ല. മനുഷ്യർ
ഗുരുക്കൻമാരുടെ മുന്നിൽ തല കുമ്പിടാറുണ്ട് എന്തുകൊണ്ടെന്നാൽ വീടെല്ലാം
ഉപേക്ഷിച്ച് പവിത്രമായി ജീവിക്കുന്നുണ്ടല്ലോ, ബാക്കി അവരെ പൂജ്യനാണെന്ന് പറയാൻ
കഴിയുകയില്ല. ആരെയും ഓർമ്മിക്കാത്തവർ ആരാണോ അവരാണ് പൂജ്യരാകുന്നത്. സന്യാസിമാർ
ബ്രഹ്മതത്ത്വത്തെ ഓർമ്മിക്കുന്നുണ്ട്, പ്രാർത്ഥിക്കാറുണ്ട്. സത്യയുഗത്തിൽ ആരേയും
ഓർമ്മിക്കില്ല. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾക്ക് ഒരു ബാബയെ ഓർമ്മിക്കണം. മനുഷ്യർ
ചെയ്യുന്നത് ഭക്തിയാണ്. നിങ്ങൾ ആത്മാക്കൾ ഗുപ്തമാണ്. ആത്മാവിനെ യഥാർത്ഥമായ
രീതിയിൽ ആർക്കും അറിയില്ല. സത്യ-ത്രേതായുഗത്തിലും തന്റെ പേരിൽ തന്നെയാണ്
ശരീരധാരികൾ പാർട്ട് അഭിനയിക്കുക. പേരില്ലാത്ത പാർട്ട്ധാരി ഉണ്ടാകില്ലല്ലോ.
എവിടെയായാലും ശരീരത്തിന് പേരുണ്ടാകുമല്ലോ. പേരില്ലാതെ പാർട്ട് എങ്ങനെ അഭിനയിക്കും.
അങ്ങ് എപ്പോഴാണോ വരുന്നത് അന്ന് ഞാൻ അങ്ങയെ മാത്രമേ എന്റേതാക്കുകയുള്ളു, വേറെ
ആരെയുമില്ല.. എന്നെല്ലാം ഭക്തിമാർഗ്ഗത്തിൽ പാടാറുണ്ടായിരുന്നു. ഇതും ബാബയാണ്
മനസ്സിലാക്കിത്തരുന്നത്. ഞാൻ അങ്ങയുടേതായിരിക്കും എന്ന് പറഞ്ഞത് ആത്മാവായിരുന്നു.
ഭക്തിമാർഗ്ഗത്തിൽ ഏതെല്ലാം പേരോടുകൂടിയ ദേഹധാരികളുണ്ടോ അവരെയൊന്നും നമ്മൾ
പൂജിക്കില്ല. എപ്പോഴാണോ അങ്ങ് വരുന്നത് അങ്ങയിൽ ബലിയർപ്പണമാകും എന്ന് പറഞ്ഞതല്ലേ.
എപ്പോഴാണ് വരുന്നത്, അതും അറിയുന്നില്ല. ഇപ്പോഴും ദേഹധാരികളെ, മനുഷ്യരെ പൂജിച്ചു
കൊണ്ടിരിക്കുന്നുണ്ട്. എപ്പോഴാണോ അരകൽപത്തെ ഭക്തി പൂർത്തിയാകുന്നത് അപ്പോഴാണ്
ബാബ വരുന്നത്. ബാബ പറയുകയാണ് - നിങ്ങൾ ജന്മജന്മാന്തരങ്ങളായി എന്നോട് പറഞ്ഞതാണ്
ഞാൻ അങ്ങയെ യല്ലാതെ വേറെ ആരെയും ഓർമ്മിക്കില്ല എന്ന്. എന്റെ ദേഹത്തെപ്പോലും
ഓർമ്മിക്കില്ല എന്നും പറഞ്ഞിരുന്നു. പക്ഷെ എന്നെ അറിയുന്നത് പോലുമില്ലെങ്കിൽ
എങ്ങനെയാണ് ഓർമ്മിക്കുക. ഇപ്പോൾ ബാബയിരുന്ന് കുട്ടികൾക്ക്
മനസ്സിലാക്കിത്തരുകയാണ് മധുരമധുരമായ കുട്ടികളേ, സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെ ഓർമ്മിക്കു. ബാബയാണ് പതീതപാവനൻ, ഈ ഓർമ്മയിലൂടെ നിങ്ങൾ പാവനവും
സതോപ്രധാനവുമാകും. സത്യയുഗത്തിലും ത്രേതായുഗത്തിലും ഭക്തി ഉണ്ടാകില്ല. നിങ്ങൾ
ആരെയും ഓർമ്മിക്കുകപോലുമില്ല. ബാബയെയും ഓർമ്മിക്കില്ല, ചിത്രങ്ങളേയും
ഓർമ്മിക്കില്ല. അവിടെ സുഖം തന്നെ സുഖമായിരിക്കും. ബാബ മനസ്സിലാക്കിത്തന്നു -
നിങ്ങൾ കുട്ടികൾ എത്ര സമീപത്തേക്ക് എത്തുന്നോ അത്രയും കർമ്മാതീത അവസ്ഥയുമുണ്ടാകും.
സത്യയുഗത്തിൽ പുതിയ ലോകത്തിൽ പുതിയ കൊട്ടാരത്തിൽ വളരെയധികം സന്തോഷമായിരിക്കും
പിന്നീട് അത് 25% പഴയതാകുമ്പോൾ നിങ്ങൾ സ്വർഗ്ഗത്തെത്തന്നെ മറന്നവരായി മാറും.
അതുകൊണ്ടാണ് ബാബ പറയുന്നത് - ഞങ്ങൾ അങ്ങയുടേതായിരിക്കും, അങ്ങയിൽ നിന്ന് മാത്രമേ
കേൾക്കുകയുള്ളു എന്ന് നിങ്ങൾ പാടിയിരുന്നു. തീർച്ചയായും
പരമാത്മാവിനോടായിരിക്കുമല്ലോ അത് പറഞ്ഞത്. ആത്മാവ് പരമാത്മാവാകുന്ന അച്ഛനോടാണ്
പറഞ്ഞത്. ആത്മാവ് സൂക്ഷ്മമായ ബിന്ദുവാണ്, ദിവ്യദൃഷ്ടിയിലൂടെ മാത്രമേ ആത്മാവിനെ
കാണാൻ കഴിയുകയുള്ളു. ഞാൻ ആത്മാവ് വളരെ സൂക്ഷ്മമായ ബിന്ദുവാണ് ഇങ്ങനെ
മനസ്സിലാക്കി ഓർമ്മിക്കാൻ ബുദ്ധിമുട്ടാണ്. ആത്മാവിന്റെ സാക്ഷാത്കാരത്തിന്
പരിശ്രമമൊന്നും ചെയ്യുന്നില്ല, എന്നാൽ ആയിരം സൂര്യനെക്കാൾ തേജോമയനാണ് എന്ന്
പറയപ്പെടുന്ന പരമാത്മാവിനെ കാണാനാണ് പരിശ്രമം ചെയ്യുന്നത്. ആർക്കെങ്കിലും
സാക്ഷാത്ക്കാരം കിട്ടിയാൽ അവരും കണ്ടത് വളരെ തേജോമയ രൂപമാണ് എന്നേ പറയൂള്ളു
കാരണം അവർ കേട്ടിട്ടുള്ളത് അതല്ലേ. ആരാണോ തീവ്രമായ ഭക്തി ചെയ്യുന്നത് അവർക്കേ
കാണാൻ കഴിയൂ. ഇല്ലെങ്കിൽ അവർക്ക് വിശ്വസിക്കാൻ പോലും കഴിയില്ല. ബാബ പറയുകയാണ്
അവർ ആത്മാവിനെപ്പോലും കണ്ടിട്ടില്ല പിന്നെ എങ്ങനെയാണ് പരമാത്മാവിനെ കാണുക.
ആത്മാവിനെ എങ്ങനെയാണ് കാണാൻ കഴിയുക, എല്ലാവരുടേയും ശരീരത്തിനാണ് രൂപവും,
പേരുമെല്ലാമുള്ളത്, ആത്മാവ് ബിന്ദുവാണ്, വളരെ ചെറുതാണ്, അതിനെ എങ്ങനെ കാണാൻ
കഴിയും. വളരെ പരിശ്രമം ചെയ്യുന്നുണ്ട് എന്നാൽ ഈ കണ്ണിലൂടെ കാണാൻ സാധിക്കില്ല.
ആത്മാവിന് ഇപ്പോൾ ബാബയിലൂടെ ജ്ഞാനത്തിന്റെ അവ്യക്തമായ കണ്ണ് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ നിങ്ങൾക്കറിയാം ആത്മാവ് എത്രയോ ചെറുതാണ്. ഞാനാകുന്ന ആത്മാവിൽ 84
ജന്മങ്ങളാണ് അടങ്ങിയിട്ടുള്ളത് അത് എനിക്ക് വീണ്ടും ആവർത്തിക്കണം ഇതും നിങ്ങൾ
മനസ്സിലാക്കി. ശ്രേഷ്ഠരാകുന്നതിന് ബാബ നൽകുന്ന ശ്രീമതത്തിലൂടെ നിങ്ങൾ നടക്കണം.
നിങ്ങൾ ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. കഴിക്കുന്നതിലും കുടിക്കുന്നതിലും രാജകീയത
വേണം, പെരുമാറ്റവും രാജകീയമായിരിക്കണം. നിങ്ങൾ ദേവതകളായി മാറും. ദേവതകൾ സ്വയം
പൂജ്യരാണ്, അവർ ആരുടേയും പൂജ ചെയ്യില്ല. അവർ ഡബിൾ കിരീടധാരികളാണ്. അവർ ആരെയും
പൂജിക്കുന്നില്ല, അതിനാൽ പൂജ്യരല്ല. സത്യയുഗത്തിൽ ആരുടേയും പൂജ ചെയ്യേണ്ട
ആവശ്യമില്ല. ബാക്കി പരസ്പരം എല്ലാവരും ആദരവ് കൊടുക്കും. ബഹുമാനം കൊടുക്കും
അതല്ലാതെ മനസ്സു കൊണ്ട് ആരെയും ഓർമ്മിക്കില്ല. ബഹുമാനം തീർച്ചയായും കൊടുക്കണം.
ഏതുപോലെയാണോ പ്രസിഡന്റിനോട് എല്ലാവർക്കും ആദരവുള്ളത്. അദ്ദേഹം വളരെ ഉയർന്ന
പദവിയിലാണ് ഇരിക്കുന്നത് എന്ന് അറിയാം. നമസ്കരിക്കുകയൊന്നുമില്ല. അതുകൊണ്ടാണ്
ബാബ മനസ്സിലാക്കിത്തരുന്നത്- ഈ ജ്ഞാന മാർഗ്ഗം തീർത്തും വേറിട്ടതാണ്, ഇവിടെ കേവലം
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം എന്നാൽ നിങ്ങൾ മറന്നതും അതാണ്.
ശരീരത്തിന്റെ പേരാണ് ഓർമ്മയിലുള്ളത്. കാര്യങ്ങൾ ചെയ്യണമെങ്കിൽ പേര് വേണം.
പേരില്ലെങ്കിൽ നിങ്ങൾ എങ്ങനെ പരസ്പരം വിളിക്കും. കേവലം നിങ്ങൾ ശരീരധാരിയായി
പാർട്ട് അഭിനയിക്കുകയാണ് എന്നാൽ ബുദ്ധി കൊണ്ട് ശിവബാബയെ ഓർമ്മിക്കണം. കൃഷ്ണന്റെ
ഭക്തർ , എനിക്ക് കൃഷ്ണനെ ഓർമ്മിക്കണം എന്ന് ചിന്തിക്കും.അവർ പറയും എവിടെ
നോക്കിയാലും എല്ലായിടത്തും കൃഷ്ണൻ തന്നെ കൃഷ്ണനാണ്. ഞാനും കൃഷ്ണനാണ് നീയും
കൃഷ്ണനാണ് എന്നെല്ലാം പറയും. നിങ്ങളുടെ പേര് വേറെയാണ് അവരുടെ പേരും
വേറെയായിരിക്കുമല്ലോ പിന്നെ എല്ലാവരും എങ്ങനെയാണ് കൃഷ്ണൻ തന്നെ കൃഷ്ണൻ എന്ന്
പറയുക. എല്ലാവരുടെ പേരും കൃഷ്ണൻ എന്നാവില്ലല്ലോ, എന്താണോ തോന്നുന്നത് അത് പറഞ്ഞു
കൊണ്ടിരിക്കുന്നു. ഇപ്പോൾ ബാബ പറയുകയാണ് ഭക്തിമാർഗ്ഗത്തിലെ എല്ലാ ചിത്രങ്ങളേയും
മറന്ന് ഒരു ബാബയെ ഓർമ്മിക്കു. കാണുന്ന ചിത്രങ്ങളെയൊന്നും പതീത പാവനനാണ് എന്ന്
പറയാറില്ലല്ലോ, ഹനുമാനെയും പതീതപാവനൻ എന്ന് പറയാറില്ലല്ലോ. അനേകം ചിത്രങ്ങളുണ്ട്,
എന്നാൽ അവരൊന്നും പതീതപാവനനല്ല. ഏതൊരു ദേവിയും, ആർക്കെല്ലാം ശരീരമുണ്ടോ അവരൊന്നും
പതീത പാവനരല്ല. 6-8 കൈകളുള്ള ദേവിമാരുടെ രൂപം ഉണ്ടാക്കാറുണ്ട്, എല്ലാ കാര്യങ്ങളും
നിങ്ങളുടെ ബുദ്ധിയിലുണ്ട്. അവർ ആരാണ് എന്ന് പോലും മനുഷ്യർ അറിയുന്നില്ല.
ഇവരെല്ലാം പതീത പാവനനായ ബാബയുടെ അവകാശികളും സഹായികളുമാണ്, ഇതൊന്നും ആർക്കും
അറിയില്ല. നിങ്ങളുടെ രൂപം സാധാരണമാണ്. ഈ ശരീരം വിനാശമാകും. നിങ്ങളുടെ ചിത്രങ്ങളും
ഇല്ലാതാകും. എല്ലാം നശിക്കും. വാസ്തവത്തിൽ നിങ്ങളാണ് ദേവിമാർ. സീതാ ദേവി....എന്നെല്ലാം
ദേവിമാരുടെ പേര് പറയാറില്ലേ. രാമനെ ദേവത എന്ന് പറയാറില്ല. ഇപ്പോൾ നിങ്ങൾക്ക്
പാവനമാകുന്നതിന് പുരുഷാർത്ഥം ചെയ്യണം. നിങ്ങൾ പറയുന്നതും പതീതത്തിൽ നിന്നും
പാവനമാക്കി മാറ്റൂ എന്നതല്ലേ. അതല്ലാതെ ലക്ഷ്മി നാരായണനാക്കൂ എന്നല്ലല്ലോ
പറയുന്നത്. പതീതത്തിൽ നിന്നും പാവനമാക്കുന്നതും ബാബയാണ്. നരനിൽ നിന്നും
നാരായണനാക്കുന്നതും ബാബയാണ്. മനുഷ്യർ പതീത പാവനൻ എന്ന് പറയുന്നത് നിരാകാരനെയാണ്.
പിന്നെ സത്യനാരായണ കഥ കേൾപ്പിക്കുന്നവരെ വേറെയായി കാണിക്കുന്നുണ്ട്. ബാബാ
സത്യനാരായണന്റെ കഥ കേൾപ്പിച്ച് ഞങ്ങളെ അമരനാക്കു, നരനിൽ നിന്നും നാരായണനാക്കി
മാറ്റൂ എന്നൊന്നും പറയാറില്ല. വരൂ ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന് മാത്രമാണ്
പറയുന്നത്. സത്യനാരായണന്റെ കഥ കേൾപ്പിച്ച് പാവനമാക്കുന്നതും ബാബയാണ്. നിങ്ങൾ
പിന്നീട് മറ്റുള്ളവർക്ക് സത്യമായ കഥ കേൾപ്പിക്കുന്നു. നിങ്ങൾക്കേ ഇത്
അറിയുകയുള്ളു. വേണമെങ്കിൽ നിങ്ങളുടെ വീട്ടിൽ ബന്ധുക്കളും, മിത്രങ്ങളും
സഹോദരനുമെല്ലാം ഉണ്ടാകാം എന്നാൽ അവർക്കും ഇതൊന്നും അറിയില്ല.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയത്തെ
ശ്രേഷ്ഠരാക്കുന്നതിന് വേണ്ടി ബാബയിലൂടെ എന്ത് ശ്രീമതമാണോ ലഭിക്കുന്നത്, അതിലൂടെ
നടക്കണം, ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. കഴിക്കുന്നതിലും കുടിക്കുന്നതിലും
പെരുമാറ്റത്തിലും രാജകീയത വേണം.
2) പരസ്പരം ആരെയും
ഓർമ്മിക്കരുത്, പക്ഷെ തീർച്ചയായും ബഹുമാനം കൊടുക്കണം. പാവനമാകുന്നതിനുള്ള
പുരുഷാർത്ഥം ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.
വരദാനം :-
നീരസത്തിന്റെ അന്തരീക്ഷത്തിലും സന്തോഷം അനുഭവം ചെയ്യുന്ന എവർഹാപ്പിയായി
ഭവിക്കട്ടെ.
സദാ സന്തോഷത്തോടെ
ഇരിക്കാനുള്ള വരദാനം ഏത് കുട്ടികൾക്കാണോ ലഭിച്ചിട്ടുള്ളത് അവർ ദുഃഖത്തിന്റെ അലകൾ
ഉണ്ടാക്കുന്ന അന്തരീക്ഷത്തെ സൂര്യൻ അന്ധകാരത്തെ പരിവർത്തനപ്പെടുത്തുന്നതു പോലെ
പരിവർത്തനം ചെയ്യുന്നു.അന്ധകാരത്തിന് നടുവിൽ പ്രകാശം പരത്തുക,അശാന്തിയിൽ ശാന്തി
കൊണ്ടുവരുക, നീരസത്തിന്റെ അന്തരീക്ഷത്തിൽ സന്തോഷത്തിന്റെ തിളക്കം
കൊണ്ടുവരിക.ഇതിനെയാണ് എവർഹാപ്പി എന്നുപറയുന്നത്.വർത്തമാനസമയത്ത് ഈ സേവനത്തിന്റെ
ആവശ്യമാണ് ഉള്ളത്.
സ്ലോഗന് :-
ആരാണോ
ശരീരത്തിന്റെ ഒരു ആകർഷണത്തേയും തന്റെ നേർക്ക് ആകർഷിക്കാത്തത് അവരാണ് അശരീരി.
അവ്യക്തസൂചന-ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ
കർമ്മാതീതം എന്നാൽ
കർമ്മത്തിൽനിന്നും അതീതമാവുക എന്നല്ല അർത്ഥം.കർമ്മത്തിൽനിന്നും വേറിടുകയല്ല
കർമ്മത്തിന്റെ ബന്ധനത്തിൽ നിന്നും വേറിടുക,ഇതിനെയാണ് കർമ്മാതീതം എന്ന്
പറയുന്നത്.കർമ്മയോഗത്തിന്റെ സ്ഥിതി കർമ്മാതീതസ്ഥിതിയുടെ അനുഭവം
ചെയ്യിക്കുന്നു.കർമ്മയോഗി സ്ഥിതി വളരെ സ്നേഹിയും അതേസമയം വേറിട്ടതുമായ അവസ്ഥയാണ്
ഈ അവസ്ഥയിൽ ആര് എത്രതന്നെ വലിയകാര്യമോ പരിശ്രമമോ ചെയ്താലും അത് വലുതായി
തോന്നുകയില്ല മറിച്ച് ഇതൊരു കളിയാണെന്നേ തോന്നുകയുള്ളൂ.