03.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ബാബയുടെ ആശീർവാദം നേടണമെങ്കിൽ സേവനനിരതരായ സത്പുത്രന്മാരായിമാറി എല്ലാവർക്കും സുഖം നൽകണം, ഒരാൾക്കും ദു:ഖം നൽകരുത്.

ചോദ്യം :-
ധർമ്മരാജന്റെ ശിക്ഷകളിൽ നിന്നും മുക്തമാകുന്നതിനു വേണ്ടി ഏതു ഈശ്വരീയ നിയമങ്ങളിൽ ശ്രദ്ധ വെക്കണം.?

ഉത്തരം :-
ഒരിക്കലും ഈശ്വരനു മുന്നിൽ പ്രതിജ്ഞ ചെയ്ത് അതിനെ അവജ്ഞ ചെയ്യരുത്. ഒരാൾക്കും ദു:ഖം നൽകരുത്. ക്രോധിക്കുക, ബുദ്ധിമുട്ടിക്കുക, അതായത് ഈശ്വരന്റെ പേര് മോശമാക്കുന്ന തരത്തിൽ പെരുമാറുന്നവർക്ക് വളരെയധികം ശിക്ഷകൾ അനുഭവിക്കേണ്ടിവരും. അതിനാൽ ഇങ്ങനെയുള്ള ഒരു കർമ്മവും ചെയ്യരുത്. മായയുടെ എത്ര തന്നെ കൊടുങ്കാറ്റുകൾ വന്നാലും രോഗങ്ങൾ ബുദ്ധിമുട്ടിച്ചാലും ശരിയും തെറ്റും ബുദ്ധികൊണ്ട് തിരിച്ചറിഞ്ഞ് തെറ്റായ കർമ്മത്തിൽ നിന്നും സദാ സുരക്ഷിതരായിരിക്കണം.

ഗീതം :-
എൻ മനസ്സിൻ പടിവാതിൽക്കൽ വന്നതാരോ......

ഓംശാന്തി.  
ആരാണ് ഓംശാന്തി എന്നു പറയുന്നത്. ബാബയും ദാദയും. ഇത് നിങ്ങൾ കുട്ടികൾക്ക് തീർച്ചയായും നിശ്ചയമുണ്ടായിരിക്കും, പരംപിതാ പരമാത്മാവായ ശിവബാബയാണ് നമ്മുടെ പാരലൗകിക അച്ഛൻ. ബ്രഹ്മാവ് എല്ലാ കുട്ടികളുടെയും അലൗകിക അച്ഛനാണ്. ഇവരെ തന്നെയാണ് പ്രജാപിതാ ബ്രഹ്മാവ് എന്നു പറയുന്നത്. പ്രജാപിതാ ബ്രഹ്മാവിനല്ലാതെ മറ്റാർക്കാണ് ഇത്രയധികം കുട്ടികൾ ഉണ്ടായിരിക്കുക. ആദ്യം ഉണ്ടായിരുന്നില്ല, എപ്പോഴാണോ പരിധിയില്ലാത്ത ബാബ ഇവരിൽ പ്രവേശിച്ചത് അപ്പോഴാണ് ദാദയായിമാറിയത്. ഈ ദാദ സ്വയം പറയുന്നതിതാണ്, നിങ്ങൾക്ക് പാരലൗകിക ബാബയുടെ സമ്പത്താണ് ലഭിക്കുന്നത്. മക്കൾ എപ്പോഴും ദാദയുടെ അവകാശികളായിരിക്കും. അവരുടെ ബുദ്ധിയോഗം എപ്പോഴും ദാദയിലേക്ക് പോകും, എന്തുകൊണ്ടെന്നാൽ ദാദയുടെ സ്വത്തിന്റെ അവകാശം ലഭിക്കുന്നു. രാജാക്കന്മാർക്ക് കുട്ടികൾ ജനിച്ചാൽ പറയും ഇത് മുതിർന്നവരുടെ സമ്പത്താണെന്ന്. മുതിർന്നവരുടെ സമ്പത്തിൽ അവർക്ക് അവകാശം തന്നെയുണ്ട്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ പരിധിയില്ലാത്ത ബാബയിലൂടെ ഉയർന്നതിലും ഉയർന്ന സമ്പത്തായ സ്വർഗത്തിന്റെ ചക്രവർത്തി പദവിയാണ് നേടുന്നത്. നമ്മളെ ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇപ്പോൾ സന്മുഖത്തിരിക്കുകയാണ്. സന്മുഖത്തിരിക്കുന്നതിന്റെ ലഹരിയും നമ്പർവൈസ് പുരുഷാർത്ഥം അനുസരിച്ചാണ്. ചിലരുടെ ഹൃദയത്തിൽ വളരെയധികം സ്നേഹമുണ്ട്. നമ്മളെ ഉയർന്നതിലും ഉയർന്ന ഭഗവാൻ വന്ന് ഈ സാകാര മാതാ-പിതാവിലൂടെ അവകാശിയാക്കിമാറ്റുകയാണ്. പരിധിയില്ലാത്ത ബാബ വളരെ മധുരമാണ്. ബാബ നമ്മളെ രാജപദവിക്ക് യോഗ്യരാക്കി മാറ്റുകയാണ്. മായ പൂർണ്ണമായും അയോഗ്യരാക്കി മാറ്റിയിരിക്കുകയാണ്. ഇന്ന് ബാബയെ കാണാൻ ചിലർ വന്നിരുന്നു, പക്ഷെ അവർ ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. ഇവരെല്ലാവരും ബ്രഹ്മാകുമാരന്മാരാണെന്ന് ബാബ മനസ്സിലാക്കിക്കൊടുത്തു. നിങ്ങളും ബ്രഹ്മാവിന്റെയും ശിവന്റെയും കുട്ടികളാണല്ലോ. തീർച്ചയായും എന്നു പറഞ്ഞു. ഇത് കേവലം കേട്ട് പറയുന്നു എന്നു മാത്രം, പക്ഷെ ഹൃദയത്തിൽ എത്തിയിട്ടില്ല. സത്യത്തിൽ നമ്മൾ ബാബയുടെ കുട്ടിയാണെന്ന് ഉള്ളിൽ തട്ടിയിട്ടില്ല. ഇവരും ബാബയുടെ കുട്ടിയാണ് .ബാബയിൽ നിന്നും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയും ധാരാളം കുട്ടികൾ എന്റെയടുത്തുണ്ട്, അവരുടെ ബുദ്ധിയിൽ വളരെ കുറച്ചുമാത്രമേ ഇരിക്കുന്നുള്ളൂ. ആ സന്തോഷം, ആ ആത്മീയ ലഹരി കാണപ്പെടുന്നില്ല. ഉള്ളിൽ അളവില്ലാത്ത സന്തോഷം വർദ്ധിച്ചുകൊണ്ടിരിക്കണം. അതെല്ലാം തന്നെ മുഖത്തിലും കാണപ്പെടും. ഇപ്പോൾ നിങ്ങൾ പ്രിയതമകളെ ജ്ഞാനത്താൽ അലങ്കരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാമല്ലോ, നമ്മൾ പ്രിയതമന്റെ പ്രിയതമകളാണ്. ഒരു കൃഷിക്കാരന്റെ മകളുടെ കഥയുണ്ടല്ലോ. ഒരു രാജാവ് കൃഷിക്കാരന്റെ മകളെ വിവാഹം കഴിച്ചുകൊണ്ടുവന്നു, എന്നാൽ അവർക്ക് രാജ്യപദവിയോട് താൽപര്യം ഉണ്ടായിരുന്നില്ല. അതിനാൽ ആ പെൺകുട്ടിയെ തിരിച്ച് ഗ്രാമത്തിലേക്ക് തന്നെ പറഞ്ഞയച്ചു. നിങ്ങൾ രാജ്യപദവിക്ക് യോഗ്യയല്ല എന്നു പറഞ്ഞു. ഇവിടെയും ബാബ അലങ്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്, നിങ്ങൾ ഭാവിയിൽ മഹാറാണിയായിമാറൂ. കൃഷ്ണനെക്കുറിച്ചും പറയാറുണ്ടല്ലോ റാണിയാക്കിമാറ്റുന്നതിനു വേണ്ടി ഓടിച്ചുകൊണ്ടുവന്നു. പക്ഷെ ഒന്നും മനസ്സിലാക്കുന്നതേയില്ല. എല്ലാവരും അധാർമ്മിക മനസ്സുള്ളവരാണ്. ലോകം ഇങ്ങനെ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്, സ്വാഭാവികമാണ് എന്ന് മനസ്സിലാക്കുന്നു. ക്ഷേത്രങ്ങളിലൊന്നും പോകാത്തവരും ധാരാളം പേരുണ്ട്. ശാസ്ത്രങ്ങളെയും അംഗീകരിക്കുകയില്ല. ഗവൺമെന്റും ധർമ്മത്തെ അംഗീകരിക്കുന്നവരല്ല. ഭാരതം ഏതു ധർമ്മത്തിലേതായിരുന്നു, ഇപ്പോൾ ഏതു ധർമ്മത്തിലേതാണ്. പൂർണ്ണമായും അറിയുന്നേയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ ദൈവീക കുലത്തിലേതാണ്. എങ്ങനെയാണോ മറ്റുള്ളവർ ക്രിസ്ത്യൻ കുലത്തിലേത് അതുപോലെ നിങ്ങൾ ബ്രാഹ്മണ കുലത്തിലേതാണ്. ബാബ പറയുന്നു ആദ്യമാദ്യം നിങ്ങൾ കുട്ടികളെ പതീത ശൂദ്രനിൽ നിന്നും ബ്രാഹ്മണനാക്കി മാറ്റുന്നു. പാവനമായി മാറി-മാറി പിന്നീട് 21 ജന്മത്തേക്ക് വേണ്ടി നിങ്ങൾ ദൈവിക സമ്പ്രദായത്തിലേതായിമാറി ദൈവിക മടിത്തട്ടിലേക്ക് പോകും . ആദ്യം നിങ്ങൾ ആസുരീയ മടിത്തട്ടിലായിരുന്നു. ആസുരീയ മടിത്തട്ടിൽ നിന്നും നിങ്ങൾ ഈശ്വരീയ മടിത്തട്ടിലേക്ക് വന്നു. ഒരു അച്ഛന്റെ കുട്ടികൾ സഹോദരീ- സഹോദരന്മാരാണ്. ഇത് ഒരു അത്ഭുതമാണ്.നമ്മൾ ബ്രാഹ്മണകുലത്തിലേതാണെന്ന് എല്ലാവരും പറയും. നമുക്ക് ശ്രീമത പ്രകാരം നടക്കണം. എല്ലാവർക്കും സുഖം നൽകണം. വഴി പറഞ്ഞുകൊടുക്കണം. പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് എങ്ങനെയാണ് എടുക്കുന്നത് എന്ന് ലോകത്തിലുള്ള ഒരു മനുഷ്യനും വായ്കൊണ്ട് പറയുകയില്ല. നിങ്ങൾക്ക് പരിധിയില്ലാത്ത ബാബയെ ലഭിച്ചു. നിങ്ങൾ ബാബയുടെ കുട്ടികളായിമാറി. ബുദ്ധികൊണ്ട് അറിയാൻ സാധിക്കുന്നുണ്ട് കൽപ്പം മുമ്പ് ആരെല്ലാം ബാബയിൽ നിന്നും സമ്പത്തെടുത്തിട്ടുണ്ടോ, അവർ തന്നെ വീണ്ടും വന്ന് സമ്പത്തെടുക്കും. കുറച്ചെങ്കിലും ബുദ്ധിയിലുണ്ടെങ്കിൽ ഇടക്കിടക്ക് വന്നുകൊണ്ടിരിക്കും. വരുന്നത് കുറച്ചെന്തെങ്കിലും എടുക്കുന്നതിനു വേണ്ടിയാണ്. നിങ്ങളിലും നമ്പർവാർ ആയാണ് അറിയുന്നത്. ഇന്ന് പാവനമായി മാറാൻ വേണ്ടി വരും നാളെ പിന്നീട് പതീതമായി മാറുകയും ചെയ്യും. ആരുടെയെങ്കിലും മോശമായ സംഗത്തിൽ പെടുന്നതിലൂടെ മറന്നു പോകുന്നു, ബാബയുടേതായിമാറി പിന്നീട് ബാബയുടെ കൈ ഉപേക്ഷിക്കുകയാണെങ്കിൽ വളരെ വലിയ പാപാത്മാവായിമാറുന്നു. ഒരാൾ മറ്റൊരാളെ കൊല്ലുകയാണെങ്കിൽ പാപം കയറുന്നു. ഇവിടെ ബാബയുടേതായിമാറി പിന്നീട് ബാബയെ ഉപേക്ഷിക്കുന്നതിനേക്കാൾ ആ പാപം വളരെ ചെറുതാണ്. പ്രതിജ്ഞ ചെയ്ത് പിന്നീട് വികാരിയായിമാറുമ്പോൾ വളരെയധികം പാപം നിറയുന്നു. ജ്ഞാനമാർഗത്തിൽ എത്ര പാപം കയറുന്നുവോ അത്രയും അജ്ഞാനമാർഗത്തിൽ കയറുകയില്ല. അജ്ഞാനമാർഗത്തിലാണെങ്കിൽ മനുഷ്യരിൽ ക്രോധം സ്വാഭാവികമാണ്. ഇവിടെ നിങ്ങൾ ആരോടെങ്കിലും ക്രോധിക്കുകയാണെങ്കിൽ 100 മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. അവസ്ഥ പൂർണ്ണമായും താഴേക്ക് ഇറങ്ങും. എന്തുകൊണ്ടെന്നാൽ ഈശ്വരന്റെ നിർദ്ദേശത്തെ അനുസരിച്ചില്ല. ധർമ്മരാജന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്, പവിത്രമായിമാറണം. നിങ്ങൾ ഈശ്വരന്റേതായിമാറി ഒരൽപ്പം പോലും ബാബയുടെ നിർദ്ദേശത്തെ അവഗണിക്കുകയാണെങ്കിൽ ശിക്ഷ 100 മടങ്ങ് വർദ്ധിക്കും. രചയിതാവ് ഒരു ബാബയാണ്. ബ്രഹ്മാ- വിഷ്ണു- ശങ്കരനും ബാബയുടെ രചനയാണ്, ധർമ്മരാജനും രചനയാണ്. ധർമ്മരാജന്റെ രൂപവും ബാബ സാക്ഷാത്ക്കാരം ചെയ്യിപ്പിച്ചിട്ടുണ്ട്. പിന്നീട് ആ സമയം തെളിയിച്ച് പറഞ്ഞു തരും നോക്കൂ, നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു, ഞങ്ങൾ ക്രോധിക്കുകയില്ല, ഒരാൾക്കും ദു:ഖം നൽകുകയില്ല, വീണ്ടും നിങ്ങൾ ഇവർക്ക് ദു:ഖം നൽകി, ബുദ്ധിമുട്ടിച്ചു. അതിനാൽ ശിക്ഷ അനുഭവിച്ചോളൂ. സാക്ഷാത്ക്കാരമില്ലാതെ ശിക്ഷ അനുഭവിക്കുകയില്ല. തെളിവ് വേണമല്ലോ. അവരും മനസ്സിലാക്കും ഞാൻ ബാബയെ ഉപേക്ഷിച്ച് ഈ മേശമായകർമ്മം ചെയ്തു. പേര് മോശമാക്കിയതിലൂടെ പിന്നീട് വളരെ പേർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. എത്ര അബലകളാണ് ബന്ധനത്തിൽ പെട്ടിരിക്കുന്നത്. മുഴുവൻ ശിക്ഷകളും പേര് മോശമാക്കുന്നവർക്കു തന്നെയാണ് ഉണ്ടാകുന്നത്. അതിനാലാണ് ബാബ പറയുന്നത്, വലുതിലും വലിയ പാപാത്മാവിനെ കാണണമെങ്കിൽ ഇവിടെ നോക്കൂ. അലക്കുകാരന്റെ അടുത്ത് ധാരാളം അഴുക്കായ വസ്ത്രങ്ങളുണ്ട്, അത് അടിക്കുന്നതിലൂടെ പൊട്ടിപ്പോകുന്നു. അതുപോലെ ഇവിടെയും അടി സഹിക്കാൻ വയ്യാതെ തിരിച്ചുപോകുന്നു. ഈശ്വരന്റെ മടിത്തട്ടിലേക്ക് വന്ന് നേരിട്ട് ബാബയെ അനുസരിക്കാതിരുന്നാൽ ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ആരാണോ പാർട്ടികളെ കൊണ്ടുവരുന്ന വലിയ ബ്രാഹ്മണിമാർ അവരിൽ വലിയ ഉത്തരവാദിത്വമുണ്ട്. ഒരാളെങ്കിലും അഥവാ കൈ ഉപേക്ഷിച്ചു പോയി യെങ്കിൽ വികാരിയായിമാറിയെങ്കിൽ കൊണ്ടുവന്നവരിലും അവരുടെ പാപം ഉണ്ടാകും. ഇങ്ങനെയുള്ള ഒരാളെ പോലും ഇന്ദ്രസഭയിലേക്ക് കൊണ്ടുവരരുത്. ഇന്ദ്രനീലത്തിന്റെയും പുഷ്യരാഗത്തിന്റെയും കഥയുണ്ടല്ലോ. ഇന്ദ്രസഭയിലേക്ക് ആരെയെങ്കിലും ഒളിപ്പിച്ചുകൊണ്ടുവരുകയാണെങ്കിൽ ദുർഗന്ധം വമിക്കും. അതിനാൽ കൊണ്ടുവരുന്നവർക്കും ശിക്ഷ അനുഭവിക്കേണ്ടിവരും. ഇതിനെക്കുറിച്ചും കഥയെല്ലാം ഉണ്ട്. അവർ കല്ലായിമാറും. ബാബ പവിഴനാഥനാക്കിയാണ് മാറ്റുന്നത്, അഥവാ അവജ്ഞചെയ്യുകയാണെങ്കിൽ കല്ലായിപ്പോയി. ബാബ പാരസ്നാഥനാക്കുന്നു, പിന്നീട് അഥവാ അവജ്ഞ ചെയ്യുന്നുവെങ്കിൽ കല്ലായിപ്പോകുന്നു. രാജാവായിമാറാനുള്ള സൗഭാഗ്യം നഷ്ടപ്പെടുത്തും. നോക്കൂ, ദരിദ്രനായ ഒരാൾ രാജാവിന്റെ മടിത്തട്ടിലേക്ക് വന്നു, യോഗ്യനല്ലെങ്കിൽ രാജാവ് അവരെ പുറത്താക്കിയാൽ എന്തായിരിക്കും, വീണ്ടും ദരിദ്രനിൽ ദരിദ്രരായിതന്നെ ഇരിക്കും. ഇവിടെയും അതുപോലെ തന്നെയാണ്. പിന്നീട് വളരെയധികം ദു:ഖം അനുഭവിക്കേണ്ടതായിവരും. അതിനാലാണ് ബാബ പറയുന്നത് ഒരിക്കലും ഒരു അവജ്ഞയും ചെയ്യരുത്. ബാബ സാധാരണക്കാരനാണ് അതിനാൽ ശിവബാബയെ മറന്ന് സാകാരത്തിലേക്ക് ബുദ്ധിപോകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ശ്രീമതം ലഭിച്ചിരിക്കുകയാണ്. ആരാണോ അഴുക്കായിമാറിയത് അവർക്ക് പിന്നീട് ഇന്ദ്രസഭയിൽ ഇരിക്കാൻ സാധിക്കുകയില്ല. ഓരോ സെന്ററും ഇന്ദ്രപ്രസ്ഥമാണ്, ഇവിടെയാണ് ജ്ഞാനത്തിന്റെ മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇന്ദ്രനീലം,പുഷ്യരാഗം എന്നീ രത്നങ്ങളും ഉണ്ടല്ലോ. നീലം എന്നത് രത്നത്തെയാണ് പറയുന്നത്. ഈ പേര് കുട്ടികളിലും വെച്ചിട്ടുണ്ട്. ചിലർ വളരെ നല്ലവർ, രത്നത്തെ പോലെയാണ് ഒരു കുറവുമുണ്ടാകില്ല. ആഭരണങ്ങളിലും ചിലതിലെല്ലാം കറയുണ്ടായിരിക്കും. ചിലതാണെങ്കിൽ വളരെ പരിശുദ്ധവുമായിരിക്കും. ഇവിടെയും രത്നങ്ങൾ നമ്പർവൈസ് അനുസരിച്ചായിരിക്കും. ഓരോരോ രത്നങ്ങളും വളരെ അമൂല്യങ്ങളായിരിക്കും. വളരെ നന്നായി സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചിലർ സർവ്വീസിനു പകരം ഡിസ്സർവ്വീസും ചെയ്യുന്നുണ്ട്. റോസാപൂവും എരുക്കിൻപൂവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ശിവനുമേൽ രണ്ടും അർപ്പിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാമല്ലോ, നമ്മളിൽ പൂക്കൾ ആരെല്ലാമാണെന്ന്. എല്ലാവരും അവരെ ചോദിച്ചുകൊണ്ടേയിരിക്കും, ബാബാ ഞങ്ങൾക്ക് നല്ല നല്ല പൂക്കളെ നൽകൂ. ഇപ്പോൾ നല്ല നല്ല പൂക്കളെ എവിടെ നിന്നും കൊണ്ടുവരും. രത്നജ്യോതി പൂക്കൾ സർവ്വ സാധാരണമാണ്. ഇത് പൂന്തോട്ടമാണല്ലോ. നിങ്ങൾ ജ്ഞാനഗംഗയാണ് .ബാബ സാഗരമായിട്ടാണ് ഇരിക്കുന്നത്. ഈ ബ്രഹ്മപുത്ര (ബ്രഹ്മാവ്) നദി വലിയതിലും വലിയ നദിയാണ്. കൽക്കത്തയിൽ ബ്രഹ്മപുത്ര വളരെ വലിയ നദിയാണ്. ഇവിടെയാണ് സാഗരത്തിന്റെയും നദിയുടെയും വളരെ വലിയ മേള ആഘോഷിക്കുന്നത്. ജ്ഞാനസാഗരൻ ബാബയാണ്. ഇത് ചൈതന്യ ജ്ഞാനസാഗരമാണ്. നിങ്ങൾ ചൈതന്യ ജ്ഞാനനദികളുമാണ്. ബാക്കിയെല്ലാം വെള്ളത്തിന്റെ നദികളാണ്. വാസ്തവത്തിൽ നദികൾക്കാണ് പേര് നൽകിയിരിക്കുന്നത്, വാസ്തവത്തിൽ ആസുരീയ സമ്പ്രദായമാണ്, ഇതും മറന്നുപോയിരിക്കുകയാണ്. ഹരിദ്വാറിൽ ഗംഗയുടെ തീരത്ത് ചതുർഭുജത്തിന്റെ ചിത്രം കാണിക്കുന്നുണ്ട്. അതിനെയും ഗംഗ എന്നു പറയുന്നുണ്ട്. പക്ഷെ ഈ ചതുർഭുജമെന്താണെന്ന് മനുഷ്യർ മനസ്സിലാക്കുന്നില്ല. വാസ്തവത്തിൽ ഈ സമയമാണ് നിങ്ങൾ സ്വദർശന ചക്രധാരിയായി മാറുന്നത്. നിങ്ങളാണ് സത്യമായ ജ്ഞാനനദികൾ ബാക്കിയെല്ലാം വെള്ളത്തിന്റേതാണ്. അവിടെ പോയാണ് സ്നാനം ചെയ്യുന്നത്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ദേവി തന്നെയാണ് . മനുഷ്യർക്ക് ഒരിക്കലും 4-8 കൈകളൊന്നും ഉണ്ടാവുകയില്ല. പക്ഷെ അർത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങൾ കുട്ടികൾക്കറിയാം ബാബ നമ്മളെ എന്താക്കിയാണ് മാറ്റുന്നത്. നമ്മൾ 100 ശതമാനം വിവേകശൂന്യരായിരുന്നു. ബാബയുടെ മടിത്തട്ടിലേക്ക് എത്തിയതിലൂടെ സ്വർഗത്തിന്റെ അധികാരിയായാണ് മാറുന്നത്. ബാക്കി ഇവിടെ ഏതു രാജാവായാലും സ്വർഗത്തിലെ സുഖവും ഇവിടെയുള്ള സുഖവും തമ്മിൽ രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. നിങ്ങളിലും ഇങ്ങനെ പലരും ഉണ്ട് ബാബയെ അറിയുന്നേയില്ല, അതുകൊണ്ടു തന്നെ സ്വയത്തേയും അറിയുന്നില്ല. ഞാൻ എത്രത്തോളം സുഗന്ധം നൽകുന്നുണ്ട് എന്നു നോക്കണം, തലകീഴായതൊന്നും പറയുന്നില്ലല്ലോ? ക്രോധിക്കുന്നില്ലല്ലോ? എങ്ങിനെയുള്ള കുട്ടിയാണെന്ന് ബാബക്ക് പെരുമാറ്റത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും . സർവ്വീസബിളായ കുട്ടികളോട് ബാബക്ക് വളരെ പ്രിയമാണ്. എല്ലാവർക്കും ഒരു പോലെ സ്നേഹിയായിമാറാൻ കഴിയുകയില്ല. ഇങ്ങനെയുള്ള കുട്ടികൾക്ക് സ്വതവേ ആശീർവാദം ലഭിച്ചുകൊണ്ടിരിക്കും. അച്ഛന്റെ നിർദ്ദേശമനുസരിക്കാത്ത കുട്ടിയാണെങ്കിൽ അച്ഛൻ പറയും ഇങ്ങനെയുള്ള കുട്ടി മരിക്കുകയാണ് നല്ലത്. എത്രയാണ് പേര് മോശമാക്കുന്നത്, ഇതിനെയാണ് വിധി എന്ന് പറയുന്നത്. ഓരോരുത്തരുടെയും ഭാഗ്യത്തിലെന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ബാബ മനസ്സിലാക്കും ഇത് സത്പുത്രനായ കുട്ടിയാണ്. ഇവർ കുപുത്രനാണ്. ബാപ്ദാദയെ തിരിച്ചറിയുന്നില്ല, സമ്പത്തെടുക്കാൻ ഭാഗ്യമില്ലെങ്കിൽ പിന്നെ എന്തുചെയ്യും. ഈ ജ്ഞാനമാർഗത്തിലെ നിയമങ്ങൾ വളരെ കടുത്തതാണ്. ബാബ പവിത്രമാക്കുന്നു, എന്നാൽ കുട്ടികൾ പവിത്രമമാകുന്നില്ലെങ്കിൽ ആ കുട്ടികൾ അവകാശിയല്ല. അവരെ മക്കളായി കരുതുകയില്ല. പിന്നെ പറയും ഞാൻ ശിവബാബയെ അവകാശിയാക്കിമാറ്റുകയാണ്, അപ്പോൾ ബാബ ഞങ്ങൾക്ക് 21 ജന്മത്തേക്ക് റിട്ടേൺ നൽകും. ബാബയുടെ അടുത്ത് വന്ന് താമസിക്കുക എന്നതല്ല ഇതിനർത്ഥം. അല്ല. ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്നുകൊണ്ടും എല്ലാവരെയും സംരക്ഷിക്കണം. പക്ഷെ സൂക്ഷിപ്പുകാരായിട്ടിരിക്കണം. അല്ലാതെ നിങ്ങളുടെ കുട്ടികളെ ബാബ സംരക്ഷിക്കും, അങ്ങനെയല്ല. ഇല്ല, ഇങ്ങനെ ചിന്തിക്കുന്നവരാണ് വീണു പോകുന്നത്. ഇവിടെ പൂർണ്ണമായും പവിത്രമായിട്ടിരിക്കണം. അപവിത്രരായ ഒരാൾക്കും ഇവിടെ ഇരിക്കാൻ സാധിക്കുകയില്ല, അല്ലെങ്കിൽ കല്ലുബുദ്ധിയായിമാറും. ബാബ ഒരിക്കലും ശപിക്കുകയില്ല. ഇത് നിയമമല്ല. ബാബ പറയുന്നു - സൂക്ഷിച്ചിരിക്കൂ. കർമ്മേന്ദ്രിയങ്ങളിലൂടെ എന്തെങ്കിലും പാപം ചെയ്തുവെങ്കിൽ മരിച്ചു. ലക്ഷ്യം വളരെ ഉയർന്നതാണ്. ബാബയുടെ കുട്ടിയായിമാറിയാലും രോഗങ്ങൾ മുതലായവയെല്ലാം ഉണ്ടാകും. ഭയക്കരുത്. വൈദ്യരും പറയാറുണ്ട്, ഈ മരുന്നിലൂടെ നിങ്ങളുടെ രോഗങ്ങളെല്ലാം പുറത്തു വരും. നിങ്ങൾ ഭയക്കരുത്. ബാബ പറയുന്നുണ്ട് നിങ്ങൾ ബാബയുടേതായിമാറുമ്പോൾ മായാരാവണൻ നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കും. കൊടുങ്കാറ്റിലേക്ക് കൊണ്ടുവരും. ഇപ്പോൾ നിങ്ങൾക്ക് ശരിയുടെയും തെറ്റിന്റെയും ബുദ്ധി ലഭിച്ചു. മറ്റാർക്കും ശരിയുടെയും തെറ്റിന്റെയും ബുദ്ധിയില്ല. എല്ലാവർക്കും വിനാശകാലേ വിപരീത ബുദ്ധിയാണ്. നിങ്ങളിലും പ്രീത ബുദ്ധി നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ്. പ്രീതബുദ്ധിയുള്ളവർ ബാബയുടെ സേവനം വളരെ നന്നായി ചെയ്യും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈശ്വരന്റെ കുട്ടിയായി മാറിയതിനുശേഷം ഒരൽപ്പം പോലും ബാബയുടെ നിർദേശത്തെ അവഗണിക്കരുത്. ഈ കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു വികർമ്മവും ചെയ്യരുത്. തലകീഴായ വാക്കുകൾ പറയരുത്. സത്പുത്രരായി ബാബയുടെ ആശീർവാദം എടുക്കണം.

2. സൂക്ഷിപ്പുകാരായി തന്റെ കുടുംബത്തെ സംരക്ഷിക്കണം. ജ്ഞാനമാർഗത്തിലെ നിയമമെന്താണോ അതിലൂടെ പൂർണ്ണമായും നടക്കണം. ശരിയും തെറ്റും മനസ്സിലാക്കി മായയിൽ ശ്രദ്ധാലുവായിരിക്കണം.

വരദാനം :-
ദാഹിച്ച് പിടഞ്ഞുകൊണ്ടിരിക്കുന്ന യാചക ആത്മാക്കളുടെ ദാഹം ശമിപ്പിക്കുന്നവരും സർവ്വ ഖജനാക്കളാലും സമ്പന്നരുമായി ഭവിക്കട്ടെ.

എങ്ങിനെയാണോ തിരമാലകളിൽ പെട്ട് ആടിയുലയുകയും മുങ്ങിത്താഴുകയും ചെയ്യുന്ന ആത്മാക്കൾ ഒരു ചെറിയ സഹായമെങ്കിലും ലഭിക്കാനായി തിരയുന്നത് അതുപോലെ ദു:ഖത്തിന്റെ ഒരു ചെറിയ അലപോലും സുഖശാന്തിക്കായി യാചിച്ചുകൊണ്ടിരിക്കുന്ന അനേകം ആത്മാക്കൾ താങ്കളുടെ മുന്നിലെത്താൻ കാരണമാകും. അങ്ങിനെയുള്ള ദാഹിക്കുന്ന ആത്മാക്കളുടെ ദാഹം ശമിപ്പിക്കാനായി സ്വയത്തെ അതീന്ദ്രിയസുഖം, സർവ്വശക്തികൾ എന്നിവകൊണ്ട് നിറക്കണം. സ്വസ്ഥിതി സദാ സുസ്ഥിരമായി നിൽക്കാനും മറ്റുള്ളവരെ സമ്പന്നമാക്കാനും വേണ്ടി സർവ്വ ഖജനാക്കളേയും ശേഖരിച്ചുവെക്കണം.

സ്ലോഗന് :-
തന്റെ മംഗളകാരി വൃത്തിയിലൂടെ പാഠങ്ങൾ നൽകിയാൽ ആ പാഠങ്ങൾ ഹൃദയത്തിൽ പതിയും.

അവ്യക്തസൂചന- സദാ ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റൂ, സഹനശീലരായി മാറൂ...

സദാ ഹർഷിതമായി ഇരിക്കുക എന്നത് ജ്ഞാനത്തിൽ നിന്നും ലഭിക്കുന്ന ഗുണമാണ്. ഇതിൽ ആത്മീയത കൂട്ടിച്ചേർത്താൽ മാത്രം മതി.സന്തോഷമായി ഇരിക്കുന്ന സംസ്ക്കാരവും ഒരു വരദാനമാണ്. ഈ വരം വേണ്ടസമയത്ത് വളരെയധികം സഹയോഗം നൽകും. ആരാണോ സദാ ഹർഷിതമായി ഇരിക്കുന്നത് അവർക്ക് എങ്ങിനെയുള്ള മനോസ്ഥിതിയുള്ളവരെയും ഹർഷിതരാക്കാനാകും. സരള സ്വഭാവമുള്ളവർ തന്റെ സന്തോഷം നിറഞ്ഞ മുഖത്തിലൂടെ സീരിയസ് ആയ വായുമണ്ഢലത്തെപ്പോലും ഭാരരഹിതമാക്കി മാറ്റുന്നു.