03.08.25    Avyakt Bapdada     Malayalam Murli    28.03.2006     Om Shanti     Madhuban


വിശ്വത്തിലെആത്മാക്കളെദു:ഖത്തില്നിന്ന്മോചിപ്പി
ക്കാനായിമനസ്സാസേവനംവര്ധിപ്പിക്കൂ, സമ്പന്നവുംസമ്പൂര്ണ്ണവുംആകൂ.


ഇന്ന് സര്വ്വ ഖജനാവിന്റെയും അധികാരിയായ ബാപ്ദാദ നാല്ഭാഗത്തെയും സര്വ്വ ഖജനാവുകളാലും സമ്പന്നരായ കുട്ടികളെ കണ്ടുകൊണ്ടിരിക്കുക്കയാണ്.ബാപ് ദാദ ഓരോ കുട്ടികളെയും സര്വ്വ ഖജനാവിന്റെ അധികാരി ആക്കി. ചിലര്ക്ക് കുറവും ചിലര്ക്ക് കൂടുതലും കൊടുത്തില്ല. കാരണമെന്ത്? ബാബ അഖണ്ഡമായ ഖജനാവിന്റെ അധികാരിയാണ്. പരിധിയില്ലാത്ത ഖജനാവാണ്.അതിനാല് കുട്ടികള് ഓരോരുത്തരും അഖണ്ഡമായ ഖജനാവിന്റെ അധികാരി ആണ്. ബാപ്ദാദ സര്വ്വ കുട്ടികള്ക്കും ഒരേ അളവില് ഒരുപോലെയുള്ള ഖജനാവാണ് നല്കിയത്.ധാരണ ചെയ്യുന്നതില് ചിലര് സര്വ്വ ഖജനാവും ധാരണ ചെയ്യുന്നവരും ചിലര് യഥാ ശക്തി ഖജനാവ് ധാരണ ചെയ്യുന്നവരുമാണ്. ചിലര് നമ്പര് വണ് ആണ്, ചിലര് നമ്പര് വാര് ആണ്. ആര് എത്രമാത്രം ധാരണ ചെയ്തിട്ടുണ്ടോ അവരുടെ മുഖത്തിലൂടെയും, നയങ്ങളിലൂടെയും, ഖജനാവുകളുടെ ലഹരി സ്പഷ്ടമായി കാണപ്പെടുന്നുണ്ട്. ഖജനാവുകളാല് സമ്പന്നനായ ആത്മാവിന്റെ മുഖത്തിലും കണ്ണുകളിലും സമ്പന്നത കാണാം. സ്തൂലമായ ഖജനാവ് പ്രാപ്തമാക്കുന്ന ആത്മാവിന്റെ ചലനത്തിലും,മുഖത്തിലും കൂടി മനസിലാക്കാന് കഴിയുന്നത് പോലെ ഈ അവിനാശി ഖജനാവുകളുടെ ലഹരിയും സന്തോഷവും സ്പഷ്ടമായി കാണാന് സാധിക്കും. സമ്പന്നതയുടെ അഭിമാനം നിശ്ചിന്ത ചക്രവര്ത്തി ആക്കും. ഈശ്വരീയ ലഹരിയുള്ളിടത്ത് ചിന്തകള് വരില്ല, നിശ്ചിന്ത ചക്രവര്ത്തിയും, ദു:ഖമില്ലാത്ത ലോകത്തിലെ ചക്രവര്ത്തിയും ആകും. നിങ്ങള് എല്ലാവരും ഈശ്വരീയ സമ്പന്നതയുടെ ഖജനാവുള്ള നിശ്ചിന്ത ചക്രവര്ത്തിമാര് അല്ലെ! ദു:ഖങ്ങളില്ലാത്ത ലോകത്തെ ചക്രവര്ത്തിമാര് ആയില്ലേ!ഏതെങ്കിലും ചിന്ത ഉണ്ടോ? ഏതെങ്കിലും ദു:ഖം ഉണ്ടോ?എന്താകും,എങ്ങനെയാകും, ഇതിന്റെയൊന്നും ചിന്ത ഇല്ല. ത്രികാലദര്ശി സ്ഥിതിയില് സ്ഥിതി ചെയ്യുന്നവര് സംഭവിക്കുന്നതെല്ലാം നല്ലതാണ്, സംഭവിക്കാന് പോകുന്നത് ഇതിനേക്കാള് നല്ലതാണ്. കാരണമെന്ത്? സര്വ്വശക്തിവനായ ബാബയുടെ കൂട്ടുകാര് ആണ്, ഒപ്പമിരിക്കുന്നവര് ആണ്. ഒരോരുത്തര്ക്കും ലഹരിയും, അഭിമാനവും ഉണ്ട് സദാ ബാപ്ദാദ നമ്മുടെ ഹൃദയത്തിലാണ് ഇരിക്കുന്നത്,നമ്മള് ബാപ്ദാദയുടെ ഹൃദയസിംഹസനത്തിലാണ് ഇരിക്കുന്നത്. ഈ ലഹരി ഉണ്ടല്ലോ! ഹൃദയ സിംഹാസനസ്ഥരുടെ സങ്കല്പത്തിലോ സ്വപ്നത്തിലോ ദു:ഖത്തിന്റെ അലകള്, അംശം പോലും വരില്ല. കാരണമെന്ത്? സര്വ്വ ഖജനാവുകളാല് സമ്പന്നരാണ്, നിറഞ്ഞിരിക്കുന്ന വസ്തുവില് ചലനം ഉണ്ടാകില്ല.

നാനാഭാഗത്തുള്ള കുട്ടികളില് സമ്പന്നത കാണുകയായിരുന്നു, ബാപ്ദാദ ഓരോരുത്തരുടെയും ശേഖരണത്തിന്റെ കണക്ക് പരിശോധിച്ചു.അഖണ്ഡഖജനാവ് ലഭിച്ചതാണ്,പ്രാപ്തമായ സമ്പാദ്യം കാര്യത്തില് ഉപയോഗിച്ച് തീര്ത്തോ,അതോ കിട്ടിയ സമ്പാദ്യം കാര്യത്തില് ഉപയോഗിക്കുകയും വര്ധിപ്പിക്കുകയും ചെയ്തോ?ഓരോരുത്തരുടെയും സമ്പാദ്യത്തില് എത്ര ശതമാനം ശേഖരണം ഉണ്ടായി? ഈ ഖജനാവ് ഇപ്പോഴത്തേക്ക് മാത്രം ഉള്ളതല്ല, ഭാവിയിലും കൂടെ വരേണ്ടതാണ് ഈ ഖജനാവ്. ശേഖരിക്കപ്പെട്ടതാണ് കൂടെ വരും. ശതമാനം നോക്കുകയാണ്, എന്താണ് കണ്ടത്? എല്ലാ കുട്ടികളും കഴിയുന്നത്ര സേവനംചെയ്യുന്നുണ്ട്, സേവനത്തിന്റെ ഫലം ശേഖരിച്ചോ ഇല്ലയോ, അതിന്റെ അടയാളം എന്താണ്? ഏത് സേവനമായാലും മനസ്സാവാചാ,കര്മ്മണാ, മൂന്നിലും 100 ശതമാനം മാര്ക്ക് ഉണ്ട്. മൂന്നിലും 100 ഉണ്ട്. സേവനം ചെയ്തു, പക്ഷെ ഏതെങ്കിലും സേവനം ചെയ്യുമ്പോള് അല്ലെങ്കില് സേവനം കഴിഞ്ഞിട്ട് സ്വന്തം മനസ്സില് സ്വയത്തിനോട് സന്തുഷ്ടത ഉണ്ട്, കൂടാതെ ആരുടെ സേവനമാണോ ചെയ്തത്, സേവനത്തില് കൂടെയുള്ളവര്,അഥവാ സേവനം ചെയ്തവരെ കാണുകയും കേള്ക്കുകയും ചെയ്യുന്നവര് സന്തുഷ്ടരാണ് എങ്കില് മനസിലാക്കാം ശേഖരണം ഉണ്ടായി. സ്വന്തം സന്തുഷ്ടതയും സര്വ്വരുടെ സന്തുഷ്ടതയും ഇല്ലെങ്കില് ശേഖരണത്തിന്റെ ശതമാനത്തില് കുറവ് വരും.

സേവനത്തിന്റെ യഥാര്ത്ഥ വിധി ആദ്യമേ പറഞ്ഞു തന്നതാണ്മൂന്ന് കാര്യങ്ങള് വിധി പൂര്വ്വമാണെങ്കില് ശേഖരണമാണ്,അത് കേള്പ്പിച്ചിട്ടുണ്ട് ഒന്ന് നിമിത്തഭാവം, രണ്ടാമത്തേത് നിര്മാന ഭാവന,മൂന്നാമത് നിര്മ്മല സ്വഭാവം, നിര്മ്മല വാണി.ഭാവം, ഭാവന, സ്വാഭാവം, വാക്ക്. ഈ മൂന്നു കാര്യങ്ങളില് ഒന്നെങ്കിലും കുറവാണെങ്കില്, ഒന്ന് ഉണ്ട് രണ്ടെണ്ണം ഇല്ല, രണ്ടെണ്ണം ഉണ്ട് ഒന്ന് ഇല്ല, ഈ കുറവുകള് ശേഖരണത്തിന്റെ ശതമാനം കുറയ്ക്കുന്നു. നാല് വിഷയങ്ങളില് സ്വയം തന്നെ പരിശോധിക്കൂ നാല് വിഷയങ്ങളിലും നമ്മുടെ സമ്പാദ്യം ശേഖരണമായോ?എന്ത് കൊണ്ട്? ബാപ്ദാദ പലരിലും കണ്ടു കേള്പ്പിച്ച നാല് കാര്യങ്ങളില് ഭാവം, ഭാവന.... അതിനനുസരിച്ച് പല കുട്ടികളുടെയും സേവനത്തിന്റെ വാര്ത്തകള് ധാരാളം ഉണ്ട് പക്ഷെ ശേഖരണത്തിന്റെ അളവ് കുറവാണ്.

ഓരോ ഖജനാവും പരിശോധിക്കൂ. ജ്ഞാനത്തിന്റെ ഖജനാവിന്റെ അര്ത്ഥമാണ് ഏത് സങ്കല്പവും കര്മ്മവുമാണോ ചെയ്തത് അത് നോളഡ്ജ് ഫുള് ആയി ചെയ്തതാണോ? സാധാരണമായത് അല്ലല്ലോ ? യോഗത്തിന്റെ അര്ത്ഥമാണ് സര്വ്വശക്തികളുടെയും ഖജനാവുകള് സമ്പന്നമായിരിക്കണം. ഓരോ ദിവസത്തെയും ദിനചര്യയില് സമയമനുസരിച്ച് ഏത് ശക്തിയുടെ ആവശ്യമാണോ ഉള്ളത്, ആ സമയത്ത് ആ ശക്തി ഓര്ഡര് അനുസരിച്ചിരുന്നോ? എന്ന് പരിശോധിക്കണം. മാസ്റ്റര് സര്വ്വശക്തിവാന്റെ അര്ത്ഥം അധികാരി എന്നാണ്.സമയം കഴിഞ്ഞു പോയിട്ട് ശക്തിയെ കുറിച്ച് ചിന്തിച്ചിരിക്കുകയല്ലല്ലോ. നിര്ദ്ദേശം കൊടുക്കുന്ന സമയത്ത് ശക്തി ഇമെര്ജ്ജ് ആകുന്നില്ല, ഒരു ശക്തി പോലും നിര്ദ്ദേശം അനുസരിച്ച് നടത്താന് കഴിയുന്നില്ലെങ്കില് എങ്ങനെ നിര്വിഘ്ന രാജ്യ അധികാരി ആകും?ശക്തികളുടെ ഖജനാവ് എത്രമാത്രം ശേഖരണം ആയി? സമയത്തു ഉപയോഗിക്കുന്നത് ശേഖരണമാകും. എന്റെ സമ്പാദ്യം എന്താണ് എന്ന് പരിശോധിക്കുന്നുണ്ടോ?ബാപ്ദാദയ്ക്ക് എല്ലാം കുട്ടികളോടും അതീവ സ്നേഹമാണ്, സര്വ്വ കുട്ടികളുടെയും ശേഖരണത്തിന്റെ സമ്പാദ്യം സമ്പന്നമായിരിക്കണം എന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. ധാരണയില് സമ്പന്നരായിരിക്കണം, ധാരണയുടെ അടയാളമാണ് ഓരോ കര്മ്മവും ഗുണ സമ്പന്നമായിരിക്കണം. ഏത് സമയം ഏതു ഗുണമാണോ ആവശ്യമുള്ളത് ആ ഗുണം മുഖത്തിലും ചലനത്തിലും ഇമെര്ജ് ആയി കാണപ്പെടണം. ഏതെങ്കിലും ഗുണത്തിന്റെ കുറവ് ഉണ്ടെങ്കില്, കര്മ്മം ചെയ്യുമ്പോള് സരളതയുടെ ഗുണം ആവശ്യമാണ്, മധുരത ആവശ്യമാണ്,വാക്കിലും കര്മ്മത്തിലും സരളതയ്ക്കും മധുരതയ്ക്കും പകരം കുറച്ചെങ്കിലും ആവേശമോ ക്ഷീണമോ കാരണം വാക്കുകള് മധുരമായത് അല്ല, മുഖത്ത് മധുരതയില്ല, സീരിയസ് ആണെങ്കില് ഗുണ സമ്പന്നര് എന്ന് പറയില്ല! എങ്ങനെയുള്ള സാഹചര്യമാണെങ്കിലും എന്റെ ഗുണങ്ങള് ഏതാണോ, ആ എന്റെ ഗുണങ്ങള് ഇമെര്ജ്ജ് ആയിരിക്കണം.ഇപ്പോള് ചുരുക്കി കേള്പ്പിക്കുകയാണ് .

അതുപോലെയാണ് സേവനം - സേവനത്തില് സേവാധാരിയുടെ ഏറ്റവും നല്ല അടയാളമാണ്- സ്വയം സദാ ഭാരരഹിതമായി, പ്രകാശവും, സന്തുഷ്ടതയും നിറഞ്ഞതായി കാണപ്പെടണം. സേവനത്തിന്റെ ഫലമാണ് സന്തോഷം. സേവനം ചെയ്യുമ്പോള് സന്തോഷം മാഞ്ഞു പോകുകയാണെങ്കില് സേവനത്തിന്റെ സമ്പാദ്യത്തില് ശേഖരണം ഉണ്ടാകില്ല. സേവനം ചെയ്തു, സമയമെടുത്തു, പരിശ്രമം ചെയ്തുവെങ്കില് കുറച്ച് ശതമാനം അത് ശേഖരണമാകും, വെറുതെ പോകില്ല. എത്ര ശതമാനം ശേഖരണം ഉണ്ടാകണമോ അത്രയും ഉണ്ടാകില്ല. അതുപോലെ സംബന്ധ സമ്പര്ക്കത്തിന്റെ അടയാളമാണ് -ആശീര്വ്വാദങ്ങളുടെ പ്രാപ്തി ഉണ്ടാകണം. ആരുടെ സംബന്ധ സമ്പര്ക്കത്തില് വന്നാലും അവരുടെ മനസ്സില് നിന്ന് താങ്കളെ പ്രതി ആശിര്വ്വാദങ്ങള് ഉയരണം വളരെനല്ലത്, പുറമെ നിന്നല്ല,ഹൃദയത്തില് നിന്ന് ഉയരണം. ഹൃദയത്തില് നിന്ന് ആശിര്വാദങ്ങള് വരണം,ആശിര്വ്വാദങ്ങള് പ്രാപ്തമാണെങ്കില് ആശിര്വ്വാദം നേടുക ഇത് സഹജ പുരുഷാര്ത്ഥത്തിന്റെ സാധനമാണ്. പ്രസംഗിക്കരുത്, മനസ്സാ സേവനവും ഇത്രയ്ക്ക് ശക്തിശാലി അല്ല. പുതിയ പുതിയ പദ്ധതികള് തയ്യാറാക്കാന് അറിയില്ലെങ്കിലും കുഴപ്പമില്ല. ഏറ്റവും സഹജമായ പുരുഷാര്ത്ഥത്തിന്റെ സാധനമാണ് ആശിര്വാദം കൊടുക്കുയും എടുക്കുകയും ചെയ്യൂ.ബാപ്ദാദ പല കുട്ടികളുടെയും മനസ്സിലെ സങ്കല്പ്പങ്ങള് വായിക്കാറുണ്ട്. കുട്ടികള് പലരും സമയവും സാഹചര്യവും അനുസരിച്ച് പറയാറുണ്ട് ആരെങ്കിലും മോശമായ കാര്യം ചെയുകയാണെകില് അവര്ക്ക് എങ്ങനെ ആശിര്വാദം കൊടുക്കും? അവരോടു ദേഷ്യമാണ് വരുന്നത്,ആശീര്വ്വാദം എങ്ങനെ കൊടുക്കും! ക്രോധത്തിന്റെ മക്കളും കുട്ടികളും ധാരാളം ഉണ്ട്.അവര് മോശം പ്രവൃത്തി ചെയ്തു,നിങ്ങള് ശരിയാണ് മനസിലാക്കിയത് ഇത് മോശമായതാണ്. ഈ നിര്ണ്ണയം ചെയ്തത് നല്ലതാണ്, മനസ്സിലാക്കി എന്നാല് ഒന്നാണ് മനസിലാക്കുക,രണ്ടാമത്തേതാണ് അവരുടെ മോശമായ കര്മ്മവും, മോശം കാര്യങ്ങളും തന്റെ ഹൃദയത്തില് നിറയ്ക്കുക. മനസ്സിലാക്കുന്നതും നിറയ്ക്കുന്നതും വ്യത്യാസമുണ്ട്.നിങ്ങള് അറിവുള്ളവര് ആണ്, അറിവുള്ളവര് ഏതെങ്കിലും മോശമായ വസ്തു തന്റെയടുത്ത് വയ്ക്കുമോ! അത് മോശമാണ്, നിങ്ങള് അതിനെ ഹൃദയത്തില് നിറയ്ക്കുകയെണെങ്കില് അര്ത്ഥം നിങ്ങള് മോശമായ വസ്തു നിങ്ങളുടെ അടുത്ത് വച്ചു, സൂക്ഷിച്ചു. മനസിലാക്കുന്നത് വേറെയാണ് ഉള്ളില് വയ്ക്കുന്നത് വേറെയാണ്. അറിവുള്ളവര് ആകുന്നതു നല്ലതാണ് ആകൂ, പക്ഷെ ഉള്ളില് വയ്ക്കരുത്. ഇവര് ഇങ്ങനെ തന്നെയാണ് ഇത് ഉള്ളില് നിറയ്ക്കുന്നതാണ്. അങ്ങനെ കരുതി പ്രവര്ത്തിയില് വരുന്നു, ഇത് വിവേകമല്ല. ബാപ്ദാദയും പരിശോധിച്ചു ഇപ്പോള് സമയം അങ്ങനെ സമീപത്ത് വരില്ല, നിങ്ങള് കൊണ്ട് വരണം. പലരും ചോദിക്കുന്നു എന്തെങ്കിലും സൂചന നല്കൂ- 10 വര്ഷം ഉണ്ടോ, 20 വര്ഷം ഉണ്ടോ, എത്ര സമയം എടുക്കും! ബാബ കുട്ടികളോട് ചോദ്യം ചോദിക്കുകയാണ്, ബാബയോട് ചോദ്യങ്ങള് ചോദിക്കാറുണ്ട്, ഇന്ന് ബാബ കുട്ടികളോട് ചോദ്യം ചോദിക്കുകയാണ് സമയം സമീപത്ത് കൊണ്ട് വരുന്നത് ആരാണ്? ഡ്രാമയാണ് എന്നാല് ആരാണ് നിമിത്തമാകുന്നത്? നിങ്ങളുടെ ഒരു ഗീതം ഉണ്ട് പ്രഭാതത്തിന്റെ വരവിനെ ആര്ക്കെങ്കിലും തടയാന് കഴിഞ്ഞിട്ടുണ്ടോ. ഗീതം ഇല്ലേ? പുലരി ആരാണ് കൊണ്ട് വരുന്നത്. വിനാശത്തിന്റെ ആളുകള് ആഗ്രഹിക്കുന്നു വിനാശം നടത്തട്ടെ, വിനാശം നടത്തട്ടെ എന്ന്.... എന്നാല് നവ നിര്മ്മാണം ചെയ്യുന്നവര് തയ്യാറാണോ? പഴയത് സമാപ്തമായി, പുതിയത് നിര്മ്മിതമായിട്ടില്ല എങ്കില് എന്താകും? അതിനാല് ബാപ്ദാദ ഇപ്പോള് അച്ഛന് പകരം ടീച്ചറിന്റെ രൂപം ധാരണ ചെയ്തിരിക്കുന്നു.ഗൃഹപാഠം നല്കിയിട്ടുണ്ടല്ലോ? ആരാണ് ഗൃഹപാഠം തരുന്നത്?ടീച്ചര്. സത്ഗുരുവിന്റെ പാര്ട്ട് അവസാനമാണ്. സ്വയം തന്നോട് തന്നെ ചോദിക്കണം സമ്പന്നവും സമ്പൂര്ണവുമായ സ്ഥിതി എവിടെ വരെയായി. ശബ്ദത്തിനു ഉപരിയാകുന്നതും ശബ്ദത്തില് വരുന്നതും രണ്ടിലും സമാനമാണോ? ആഗ്രഹിക്കുമ്പോള് ശബ്ദത്തില് വരുന്നത് സഹജമാകുന്നത് പോലെ ആഗ്രഹിക്കുമ്പോള് ശബ്ദത്തിനുപരി ആകാനും കഴിയണം, എപ്പോള് ആഗ്രഹിക്കുന്നുവോ അതുപോലെയാകുമോ? സെക്കന്റില് ശബ്ദത്തില് വരാന് കഴിയും, സെക്കന്റില് ശബ്ദത്തിനു ഉപരിയാകും -ഇത്രയും അഭ്യാസം ഉണ്ടോ? ശരീരം കൊണ്ട് എപ്പോള് ആഗ്രഹിക്കുന്നുവോ എവിടെ ആഗ്രഹിക്കുന്നുവോ അവിടെ പോയി വരാന് സാധിക്കുന്നത് പോലെ. മനസ്സും ബുദ്ധിയും കൊണ്ട് എപ്പോള് ആഗ്രഹിക്കുന്നുവോ എവിടെ ആഗ്രഹിക്കുന്നുവോ അവിടെ പോയി വരാന് സാധിക്കുമോ?അന്തിമത്തില് അവര്ക്കാണ് പാസ് മാര്ക്ക് ലഭിക്കുക ആരാണോ സെക്കന്റില് എന്ത് ആഗ്രഹിക്കുന്നുവോ, എങ്ങനെ ആഗ്രഹിക്കുന്നുവോ, എന്ത് നിര്ദ്ദേശം നല്കാന് ആഗ്രഹിക്കുന്നുവോ അതില് സഫലമായിത്തീരണം. സയന്സുകാര് ഈ പ്രയത്നമാണ് ചെയ്യുന്നത്, സഹജമാകണം, കുറഞ്ഞ സമയത്ത് നടക്കണം. അതുപോലെയുള്ള സ്ഥിതി ഉണ്ടോ? മിനിറ്റില്എത്തിയോ, സെക്കന്റില് എത്തിയോ, എവിടെ വരെ എത്തി? ലൈറ്റ് ഹൗസ് മൈറ്റ് ഹൗസ് ഏതുപോലെ ഓണ് ആക്കുന്ന നിമിഷം തന്നെ നാനാഭാഗത്തേക്കും പ്രകാശം പരത്തുന്നു, അതുപോലെ താങ്കള് സെക്കന്റില് ലൈറ്റ് ഹൗസ് ആയി മാറി നാല് ഭാഗത്തേക്കും പ്രകാശം പരത്താന് സാധിക്കുന്നുണ്ടോ? ഒരു സ്ഥലത്ത് ഇരുന്നാലും ഈ സ്തൂലമായ നേത്രങ്ങള് കൊണ്ട് ദൂരെ വരെ കാണാന് കഴിയുമല്ലോ! തന്റെ ദൃഷ്ടി വ്യാപിപ്പിക്കാന് കഴിയുമല്ലോ! അതുപോലെ നിങ്ങളും മൂന്നാമത്തെ നേത്രത്തില് കൂടി ഒരു സ്ഥലത്തിരുന്നു കൊണ്ട് നാനാഭാഗത്തും വരദാതാവും വിധാതാവുമായി ദൃഷ്ടിയിലൂടെ ഉദ്ധരിക്കുവാന് കഴിയുമോ? തന്റെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ടോ? മൂന്നാമത്തെ നേത്രം ഇത്രയും വ്യക്തവും സ്പഷ്ടവുമാണോ?എല്ലാ കാര്യങ്ങളിലും അല്പമെങ്കിലും കുറവ് ഉണ്ടെങ്കില് അതിനുള്ള കാരണം മുന്പേയും കേള്പ്പിച്ചതാണ്, ഈ പരിധിയുള്ള ആകര്ഷണമാണ് "ഞാനും എന്റേതും".ഏതുപോലെ ഞാന് എന്നതിന് സ്പഷ്ടമാക്കിയതാണ്,- ഗൃഹപാഠവും നല്കിയതാണ്. രണ്ടു ഞാന് എന്നത് സമാപ്തമാക്കി ഒരു ഞാന് എന്നതാക്കണം. എല്ലാവരും ഈ ഗൃഹപാഠം ചെയ്തോ? ഈ ഗൃഹപാഠത്തില് സഫലത നേടിയവര് കൈ ഉയര്ത്തൂ. ബാപ്ദാദ സര്വ്വരെയും കണ്ടതാണ്. ധൈര്യം വയ്ക്കൂ, ഭയപ്പെടാതെ കൈയ്യ് ഉയര്ത്തൂ. നല്ലതാണ് ആശംസകള് ലഭിക്കും.വളരെ കുറച്ച് പേര് ആണുള്ളത്. ഇവരുടെ എല്ലാം കൈകള് ടി.വി. യില് കാണിക്കൂ. വളരെ കുറച്ച് പേരാണ് കൈ ഉയര്ത്തിയത്. ഇപ്പോള് എന്ത് ചെയ്യും?എല്ലാവര്ക്കും തന്നെ കുറിച്ച് ചിരിയും വരുന്നുണ്ട്.

ശരി-രണ്ടാമത്തെ ഗൃഹപാഠം ആയിരുന്നു-ക്രോധം ഉപേക്ഷിക്കണം,ഇത് സഹജമായതല്ലേ! ആരൊക്കെ ക്രോധം ഉപേക്ഷിച്ചു? ഇത്രയും ദിവസമായി ദേഷ്യപ്പെട്ടിട്ടില്ല? (ഇതില് ധാരാളം പേര് കൈ ഉയര്ത്തി)ഇതില് കുറച്ച് കൂടുതല് ഉണ്ട്, ആരൊക്കെയാണ് ദേഷ്യപ്പെടാത്തത്, നിങ്ങളുടെ ചുറ്റുമുള്ളവരോടും ചോദിക്കും, ആരൊക്കെ കൈ ഉയര്ത്തിയത് അവര് എഴുന്നേറ്റ് നില്ക്കൂ. നല്ലതാണ് കൂടുതല് പേര് ഉണ്ട്. ദേഷ്യപ്പെട്ടില്ല? സങ്കലപ്പത്തിലോ, മനസ്സിലോ ക്രോധം വന്നോ? എന്നാലും ആശംസകള് തരുന്നു,മനസ്സില് വന്നിട്ട്, മുഖത്തിലൂടെ വന്നില്ലെങ്കിലും ആശംസകള്.വളരെ നല്ലത്.

നിങ്ങള് തന്നെ റിസള്ട്ടിന്റെ രീതിയില് നോക്കൂ - സ്ഥാപനയുടെ കാര്യം എന്തായി, സ്വയത്തെ സമ്പന്നമാക്കണം, സര്വ്വ ആത്മാക്കള്ക്കും മുക്തിയുടെ സമ്പത്ത് കൊടുക്കണം, ഇതൊക്കെ പൂര്ത്തിയായോ? സ്വയം ജീവന് മുക്തിയുടെ സ്വരൂപമാക്കണം.സര്വ്വ ആത്മാക്കള്ക്കും മുക്തിയുടെ സമ്പത്ത് കൊടുക്കണം-ഇതാണ് സ്ഥാപന ചെയ്യുന്ന ആത്മാക്കളുടെ ശ്രേഷ്ഠ കര്മ്മം. അതുകൊണ്ടു ബാപ്ദാദ ചോദിക്കുന്നു സര്വ്വ ബന്ധനങ്ങളില് നിന്ന് മുക്തരായി,ജീവന്മുക്തി സ്ഥിതിയില് സംഗമത്തില് തന്നെ എത്തണമോ അതോ സത്യയുഗത്തില് എത്തണമോ?സംഗമ യുഗത്തില് സമ്പന്നമാകണമോ അതോ അവിടെയും രാജയോഗം ചെയ്ത് പഠിക്കണമോ? ഇവിടെ സമ്പന്നമാകണം.ഇവിടെ തന്നെ സമ്പൂര്ണ്ണമാകണം. സംഗമയുഗത്തിലെ സമയവും ഏറ്റവും വലിയ ഖജനാവാണ്. പ്രഭാതത്തിന്റെ വരവിനെ ആര്ക്കെങ്കിലും തടയാന് കഴിഞ്ഞിട്ടുണ്ടോ, പറയൂ.

ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്? ബാബയുടെ ആശയുടെ ദീപങ്ങള് കുട്ടികളാണ്. അതിനാല് തന്റെ സമ്പാദ്യം നന്നായി പരിശോധിക്കൂ. ചിലകുട്ടികളെ കണ്ടു പലരും ആഹ്ലാദ പ്രീയരാണ്. ആഹ്ലാദത്തോടെ മുന്നോട്ട് പോകുന്നു. സംഭവിച്ചതെല്ലാം നല്ലതാണ്.ഇപ്പോള് ആഹ്ലാദത്തോടെയിരിക്കൂ, സത്യയുഗത്തില് ആര് കണ്ടു,ആര്ക്കറിയാം. ശേഖരണത്തിന്റെ സമ്പാദ്യത്തില് ഇതുപോലെയുള്ള ആഹ്ലാദത്തില് രമിക്കുന്നവര് എന്നോ ആഹ്ലാദ പ്രീയരെന്നോ വിളിക്കാവുന്ന കുട്ടികളെയും കണ്ടു. ആഹ്ലാദത്തോടെയിരിക്കൂ.മറ്റുള്ളവരോടും പറയും,എന്ത് ചെയ്യണം, ആഹ്ലാദിക്കൂ. കഴിച്ചും കുടിച്ചും ആഹ്ലാദിക്കൂ. ആഹ്ലാദിച്ചു കൊള്ളൂ, ബാബയും പറയുകയാണ് ആഹ്ലാദിക്കൂ. കുറച്ച് ഉള്ളതില് തൃപ്തരാകുന്നവര് ആണെങ്കില് ഉള്ളതില് തൃപ്തരാകൂ. വിനാശിയായ സാധനങ്ങളുടെ ആഹ്ലാദം അല്പകാലത്തിന്ന്റേതാണ്.സദാ കാലത്തേ ആഹ്ലാദം ഉപേക്ഷിച്ച് അല്പകാലത്തെ സാധനങ്ങളുടെ ആഹ്ലാദത്തില് ഇരിക്കാന് ആഗ്രഹിക്കുമ്പോള് ബാപ്ദാദ എന്താണ് പറയേണ്ടത്? സൂചന നല്കും അല്ലാതെ എന്ത് ചെയ്യാനാണ്. ആരെങ്കിലും വജ്രങ്ങളുടെ ഖനിയില് പോയിട്ട് രണ്ടു വജ്രങ്ങള് മാത്രമെടുത്ത് സന്തോഷിച്ചാല് അവരെ എന്ത് പറയും? അങ്ങനെയുള്ളവരാകരുത്. അതീന്ദ്രിയ സുഖത്തിന്റെ ആഹ്ലാദത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കൂ.അവിനാശിയായ പ്രാപ്തികളുടെ ഊഞ്ഞാലില് ആഹ്ലാദത്തോടെ ആടിക്കൊണ്ടിരിക്കൂ. ഡ്രാമയില് നോക്കിയാല് മായയുടെ പാര്ട്ടും വിചിത്രമായതാണ്. ഇന്നത്തെ കാലത്ത് അങ്ങനെയുള്ള വസ്തുക്കള് വന്നിട്ടുണ്ട്, ഇതൊന്നും മുന്പ് ഉണ്ടായിരുന്നില്ല. സാധനങ്ങള് ഒന്നും ഇല്ലാതെ ആരാണോ സാധന ചെയ്തത്,സേവനം ചെയ്തിട്ടുള്ളത് അതിന്റെയും ഉദാഹരണം മുന്നില് ഉണ്ടല്ലോ! ഈ സാധനങ്ങള് ഉണ്ടായിരുന്നോ?എങ്കിലും എത്ര സേവനമാണ് നടന്നത്? ക്വാളിറ്റിയുള്ളവര് തയ്യാറായില്ലേ! ആദി രത്നങ്ങള് തയ്യാറായി! ഈ സാധങ്ങള് ആകര്ഷണമാണ്. സാധനങ്ങള് ഉപയോഗിക്കുന്നത് തെറ്റല്ല,ആധാരമാക്കരുത്. സാധനയാണ് ആധാരം.സാധനയ്ക്ക് പകരം സാധനങ്ങള് ആധാരമാക്കുകയാണെങ്കില് ഫലം എന്താകും? സാധനങ്ങള് വിനാശിയായതാണ്, ഫലം എന്താണ്? സാധന അവിനാശിയാണ് അതിന്റെ ഫലം എന്താകും? ശരി.

നാല്ഭാഗത്തെയും കുട്ടികളുടെ പുരുഷാര്ത്ഥത്തിന്റെയും സ്നേഹത്തിന്റെയും വാര്ത്തകളുടെ കത്ത് ബാബയ്ക്ക് ലഭിച്ചു, ബാപ്ദാദ കുട്ടികളുട ഉന്മേഷവും ഉത്സാഹവും കണ്ടു, ഇത് ചെയ്യും, ഇത് ചെയ്യും....ഈ വാര്ത്തകള് കേട്ട് സന്തോഷിക്കുകയാണ്. ഇപ്പോള് ഏത് ധൈര്യമാണോ വച്ചിട്ടുള്ളത്, ഉന്മേഷവും ഉത്സാഹവുമാണോ ഉള്ളത് ഇതിനു ആവര്ത്തിച്ച് ശ്രദ്ധ കൊടുത്ത് പ്രയോഗികമാക്കണം. ഇതാണ് എല്ലാ കുട്ടികളെയും പ്രതി ബാപ്ദാദയുടെ ഹൃദയത്തിന്റെ ആശീര്വ്വാദങ്ങള്.നാല്ഭാഗത്തുമുള്ള സങ്കല്പം, വാക്ക്, കര്മ്മം, സംബന്ധ സമ്പര്ക്കത്തില് സമ്പന്നരാകുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക് സദാ സ്വദര്ശനം ചെയ്യുന്ന സ്വദര്ശന ചക്രധാരികളായ കുട്ടികള്ക്ക് സദാ ദൃഢ സങ്കല്പത്തിലൂടെ മയാജിത്ത് ആയി ബാബയ്ക്ക് മുന്നില് സ്വയത്തെ പ്രത്യക്ഷമാക്കുകയും വിശ്വത്തിനു മുന്നില് ബാബയെ പ്രത്യക്ഷമാക്കുകയും ചെയ്യുന്ന സേവനയോഗ്യരും,ജ്ഞാനസമ്പന്നരും, വിജയികളുമായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും,ഹൃദയത്തില് നിന്നുള്ള കോടി കോടി മടങ്ങു ആശീര്വ്വാദങ്ങളും നമസ്തേയും.നമസ്തേ.

വരദാനം :-
സത്യവും ശുദ്ധവുമായ ഹൃദയത്തിന്റെ ആധാരത്തിലൂടെ ഒന്നാം നമ്പര് നേടുന്ന ഹൃദയേശ്വരന് പ്രീയമുള്ളവരായി ഭവിക്കട്ടെ.

ഹൃദയേശ്വരനായ ബാബയ്ക്ക് സത്യമായ ഹൃദയമുള്ള കുട്ടികളെയാണ് ഇഷ്ടം.ലോകത്തിന്ന്റേതായ ബുദ്ധി ഇല്ലെങ്കിലും സത്യവും ശുദ്ധവുമായ ഹൃദയം വേണം, എങ്കില് ഒന്നാമത്തെ നമ്പര് നേടും, ബാബ ഇത്രയ്ക്ക് വലിയ ബുദ്ധിയാണ് തരുന്നത് അതിലൂടെ രചയിതാവിനെ അറിയുമ്പോള് രചനയുടെ ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനവും മനസിലാക്കുന്നു. സത്യവും ശുദ്ധവുമായ ഹൃദയത്തിന്റെ ആധാരത്തിലാണ് ഒന്നാമത് വരുന്നത്, സേവനത്തിന്റെ ആധാരത്തിലല്ല. സത്യമായ ഹൃദയത്തോടെയുള്ള സേവനത്തിന്റെ പ്രഭാവം ഹൃദയത്തിലേക്ക് എത്തുന്നു. ബുദ്ധിയുള്ളവര് പേര് സമ്പാദിക്കുന്നു ഹൃദയമുള്ളവര് ആശിര്വാദം സമ്പാദിക്കുന്നു.

സ്ലോഗന് :-
സര്വ്വരെയുംപ്രതി ശുഭ ചിന്തനവും ശുഭ കമന്റയും വയ്ക്കുന്നതാണ് സത്യമായ പരോപകാരം.

അവ്യക്ത സൂചന-സഹജയോഗി ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.

ഏത് കുട്ടികളാണോ പരമാത്മ സ്നേഹത്തില് ലൗലീനരായിരിക്കുന്നത്, മുഴുകിയിരിക്കുന്നത്, അവരുടെ അനുഭൂതിയുടെ കിരണങ്ങള് അത്രയും ശക്തിശാലി ആയിരിക്കും ഏതെങ്കിലും സമസ്യങ്ങള് സമീപത്ത് വരുന്നത് പോയിട്ട് കണ്ണ് ഉയര്ത്തി നോക്കുക പോലും ചെയ്യില്ല. അവര്ക്ക് ഒരിക്കലും യാതൊരു വിധത്തിലുള്ള പ്രയത്നം ഉണ്ടാകില്ല.