03.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-നിങ്ങൾ സത്യ-സത്യമായ രാജഋഷികളാണ്, രാജയോഗികളുമാണ്. രാജ്യഭാഗ്യം നേടുന്നതിനുവേണ്ടി നിങ്ങൾ തീർച്ചയായും പവിത്രമായി മാറണം.

ചോദ്യം :-
ഏത് കാര്യത്തിൽ ശ്രദ്ധ നൽകുകയാണെങ്കിൽ രാജ്യപദവിക്ക് യോഗ്യരായി മാറും?

ഉത്തരം :-
പഠിപ്പിൽ പൂർണ്ണ ശ്രദ്ധയുണ്ടെങ്കിൽ രാജ്യപദവി ലഭിക്കും. ബാബ കേൾപ്പിക്കുന്നതിനെയെല്ലാം നല്ല രീതിയിൽ കേട്ട്, ധാരണ ചെയ്യൂ. ബാബ കേൾപ്പിക്കുന്നത് കുട്ടികൾ കേട്ടു എങ്കിൽ രാജ്യപദവി ലഭിക്കും. ബാബ പറയുന്നത് കേൾക്കുന്ന സമയം കോട്ടുവായ വരുകയോ അല്ലെങ്കിൽ ഉറക്കം തൂങ്ങുകയോ, ബുദ്ധി അലയുകയോ ചെയ്യുകയാണെങ്കിൽ രാജ്യപദവി നഷ്ടപ്പെടുത്തും. അതുകൊണ്ട് പഠിപ്പിൽ പൂർണ്ണ ശ്രദ്ധ കൊടുക്കൂ.

ഗീതം :-
നമുക്ക് ആ വഴിയിലൂടെ നടക്കണം....

ഓംശാന്തി.  
ആത്മീയഅച്ഛൻ ആത്മീയകുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ്. ഇന്ന് കുട്ടികൾക്ക് ഹഠയോഗത്തിനെക്കുറിച്ചും രാജയോഗത്തിനെക്കുറിച്ചുമാണ് മനസ്സിലാക്കിത്തരുന്നത്. സന്യാസിമാർ എന്തെല്ലാം പഠിപ്പിക്കുന്നുണ്ടോ, അതെല്ലാം ഹഠയോഗമാണ്. കാരണം അവർ കർമ്മസന്യാസിമാരാണ്. വാസ്തവത്തിൽ ഗൃഹസ്ഥികൾക്ക് ഹഠയോഗവും, കർമ്മസന്യാസവും പഠിക്കേണ്ട ആവശ്യമില്ല. അവരുടേത് നിവൃത്തി മാർഗ്ഗമാണ്. അവരുടെ ധർമ്മം വേറെയാണ്. നിങ്ങളുടേത് ദേവീ-ദേവതകളുടെ ധർമ്മമാണ്. ദേവീ-ദേവതകൾ രാജയോഗത്തിലൂടെയാണ് രാജ്യം പ്രാപ്തമാക്കിയത്. നിങ്ങൾ ഇപ്പോൾ രാജഋഷികളാണ്. പവിത്രമായി ജീവിക്കുന്നവരെയാണ് ഋഷി എന്ന് പറയുന്നത്. നിങ്ങൾ ഇപ്പോൾ പവിത്രമാണ്. പവിത്രമായി ജീവിക്കാത്തവരെ ഋഷി എന്ന് പറയാൻ സാധിക്കില്ല. നിങ്ങൾ രാജ്യപദവി പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ് പവിത്രമായി മാറുന്നത്. എന്നാൽ സന്യാസിമാർ രാജ്യപദവി പ്രാപ്തമാക്കുന്നതിനു വേണ്ടിയല്ല പവിത്രമായി മാറുന്നത്. പവിത്രമായ ലോകത്തിൽ നമുക്ക് പവിത്രമായ രാജ്യപദവിയുണ്ടായിരുന്നു. 5000 വർഷത്തിനു മുമ്പ് ആദ്യം ഭാരതത്തിൽ ദേവീ-ദേവതകളുടെ പൂജനീയവും പവിത്രവുമായ പ്രവൃത്തി മാർഗ്ഗമുണ്ടായിരുന്നു. ഇപ്പോൾ പൂജാരിയും പതീതവുമായി മാറിക്കഴിഞ്ഞു. എങ്ങനെയാണ് പതീതമായി മാറിയത്? 84 ജന്മങ്ങളുടെ കണക്കല്ലേ. സഹജരാജയോഗം പഠിപ്പിക്കുന്ന ബാബ തന്നെയാണ് നിങ്ങൾക്ക് 84 ജന്മങ്ങളുടെ കണക്ക് പറഞ്ഞുതരുന്നത്. സന്യാസധർമ്മത്തിലുള്ളവർക്ക് മറ്റ് ധർമ്മങ്ങളെക്കുറിച്ച് എന്തറിയാനാണ്? ഇതാണ് ദേവീ-ദേവതകളുടെ പ്രാചീനമായ ധർമ്മം. പിന്നീടാണ് സന്യാസധർമ്മമെല്ലാം വരുന്നത്. കഴിഞ്ഞുപോയതിനെ സന്യാസിമാർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ദ്വാപരയുഗം മുതൽ വരുന്ന ധർമ്മങ്ങളിലുള്ളവർക്കാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. ഹഠയോഗം ഒരുപാട് പ്രകാരത്തിലുണ്ടെന്ന് നിങ്ങൾക്കറിയാം. ദ്വാപരയുഗത്തിൽ ഭക്തിമാർഗ്ഗത്തിലാണ് ഹഠയോഗം ആരംഭിക്കുന്നത്. ഇപ്പോൾ രാജയോഗമാണ്. ഹഠയോഗമെല്ലാം ജന്മങ്ങളായി പഠിച്ചു വന്നു. എന്നാൽ നിങ്ങൾ രാജയോഗം ഈ ഒരു ജന്മത്തിൽ മാത്രമാണ് പഠിക്കുന്നത്. സന്യാസിമാർക്ക് ഓരോ ജന്മങ്ങളിലും പുനർജന്മമെടുത്ത് ഹഠയോഗം പഠിക്കേണ്ടിവരുന്നു. നിങ്ങൾക്ക് രാജയോഗം പഠിക്കുന്നതിനു വേണ്ടി പുനർജന്മമെടുക്കേണ്ട ആവശ്യമില്ല. രാജയോഗം നിങ്ങൾ സംഗമയുഗത്തിൽ മാത്രമാണ് പഠിക്കുന്നത്. രാജ്യപദവി ലഭിച്ച്, സ്വർഗ്ഗം വന്നു കഴിഞ്ഞാൽ മറ്റെല്ലാ ധർമ്മങ്ങളും ഇല്ലാതാകും. നിങ്ങൾ രാജഋഷികളാണ്. രാധയും കൃഷ്ണനും പവിത്രമല്ലേ. കൃഷ്ണനെ മഹാത്മാവെന്നും പറയുന്നു. മഹാത്മാക്കൾ പവിത്രരായിരിക്കും. നിങ്ങളും ഇപ്പോൾ മഹാത്മാവ് അല്ലെങ്കിൽ രാജഋഷികളാണ്. മഹാത്മാവ് എന്നാൽ പവിത്രവും മഹാനുമായ ആത്മാവ്. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളെല്ലാം പിന്നീടാണ് ഉണ്ടാകുന്നത്. കഥകളാക്കി ശാസ്ത്രങ്ങളും എഴുതുന്നു. കഴിഞ്ഞു പോയതിനെക്കുറിച്ച് അവർ പിന്നീട് നാടകമുണ്ടാക്കുന്നു. അതൊന്നും സത്യമല്ല. ബാബ കുട്ടികൾക്ക് പ്രത്യക്ഷത്തിൽ പഠിപ്പിക്കുകയാണ്. പിന്നീട് ഈ പഠിപ്പിനെയാണ് ചരിത്രമാക്കി മാറ്റുന്നത്. യാദവരും കൗരവരും പാണ്ഡവരും സംഗമയുഗത്തിലായിരുന്നു. സംഗമയുഗത്തിന്റെ ചരിത്രമുണ്ടാക്കിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും സംഗമയുഗത്തിന്റെതാണ്. രക്ഷാബന്ധനവും പവിത്രതയെത്തന്നെയാണ് ആധാരമാക്കുന്നത്. പിന്നീട് അതും ഓർമ്മചിഹ്നമായി മാറുന്നു. ബാബ എല്ലാവരേയും പവിത്രമാക്കി മാറ്റി പ്രതിജ്ഞ ചെയ്യിപ്പിക്കുന്നു. സിഖുകാർ വളയണിയുന്നതും പവിത്രതയുടെ അടയാളമാണ്. ഹിന്ദുക്കൾ പവിത്രമായ നൂലണിയുന്നതും പവിത്രതയുടെ അടയാളമാണ്. പക്ഷെ അവർ പവിത്രമായി ജീവിക്കുന്നില്ല. രക്ഷാബന്ധനം അണിയുന്നുണ്ടെങ്കിലും അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. മുമ്പെല്ലാം ബ്രാഹ്മണർ രക്ഷാബന്ധനം അണിയുമായിരുന്നു. ഇപ്പോഴാണെങ്കിൽ സഹോദരി സഹോദരനാണ് രക്ഷാബന്ധനം അണിയിക്കുന്നത്. പകരമായി സഹോദരൻ ചിലവിനായി പൈസയും നൽകുന്നു. ഈ ആഘോഷങ്ങളെല്ലാം ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ്. എന്നാൽ വാസ്തവത്തിൽ ഇത് പവിത്രതയുടെ കാര്യമാണ്. ബാബ പറയുന്നു- കുട്ടികളേ, കാമം മഹാശത്രുവാണ്. മറ്റ് ബ്രാഹ്മണരൊന്നും ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കില്ല. ഇപ്പോൾ പരിധിയില്ലാത്ത ബാബ പറയുന്നു- കുട്ടികളേ, നമ്മൾ പവിത്രമായി ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്യൂ. ഒരിക്കലും വികാരത്തിലേക്ക് പോകില്ല. പതീതരെ വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. സത്യ-ത്രേതായുഗത്തിൽ ആരും വിളിക്കുന്നില്ല. സത്യയുഗം രാമരാജ്യമാണ്. ഈ കലിയുഗം രാവണരാജ്യവുമാണ്. രാമരാജ്യത്തിൽ 5 വികാരങ്ങളില്ല. രാജാവിനെയും റാണിയേയും പോലെയാണ് പ്രജകളും.....നമ്മൾ ഇപ്പോൾ ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവിയെടുക്കുകയാണെന്ന് അറിയാം. നരകം തീർച്ചയായും ഇല്ലാതാകണം. ബാബ പാവനമാക്കി മാറ്റി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ വന്നിരിക്കുകയാണ്. അപ്പോൾ നമുക്ക് എന്തുകൊണ്ട് പാവനമായി മാറിക്കൂടാ!.. സന്യാസിമാരുടെ ഹഠയോഗങ്ങൾ ഒരുപാട് പ്രകാരത്തിലുണ്ട്. ഹഠയോഗികളുടെ വ്യത്യസ്തമായ പ്രകാരത്തിലുള്ള ഹഠയോഗങ്ങൾ കാണണമെങ്കിൽ ജയ്പൂരിലെ മ്യൂസിയത്തിൽ ചെന്ന് കാണൂ. ഹഠയോഗത്തിലൂടെ ഒരു ലാഭവുമില്ല. ഏണിപ്പടി താഴേക്കാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്-ഭാരതം പതീതവും, രാവണരാജ്യവുമായി മാറുമ്പോൾ ഭൂമി കുലുങ്ങാൻ ആരംഭിക്കുന്നു. സ്വർണ്ണക്കൊട്ടാരങ്ങളെല്ലാം ഭൂമിക്കടിയിൽ പോകും. കൊട്ടാരങ്ങളെയൊന്നും ആരും കൊള്ളയടിച്ചിട്ടില്ലല്ലോ. ക്ഷേത്രങ്ങളെ മാത്രം കൊള്ളയടിച്ച് കുറച്ച് ആഭരണങ്ങളും സ്വർണ്ണവുമെല്ലാം കൊണ്ടുപോയി. നിങ്ങൾക്കാണ് ആഭരണങ്ങളോട് ഏറ്റവും കൂടുതൽ താൽപര്യമുള്ളത്. നിങ്ങൾ സ്വർഗ്ഗത്തിൽ വരുമ്പോൾ തന്നെ ആഭരണങ്ങൾ അണിയുകയും രാജ്യം ഭരിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റ് ധർമ്മത്തിലുള്ളവർ വന്നതും തന്നെ രാജ്യം ഭരിക്കുന്നില്ല. നിങ്ങൾ പരിധിയില്ലാത്ത ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവിയുടെ സമ്പത്തെടുക്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ്, അല്ലാതെ ഗീത വായിച്ച് കേൾപ്പിക്കുന്നില്ല. ഗീതയിൽ എന്തെല്ലാമാണോ എഴുതിയിട്ടുള്ളത് അതൊന്നും ബാബ പറഞ്ഞതല്ല, എന്നാൽ, ബാബയുടെ മഹാവാക്യങ്ങളെയാണ് പിന്നീട് മനുഷ്യർ ശാസ്ത്രങ്ങളാക്കി മാറ്റിയത്. ബാബ കേൾപ്പിച്ചത് നമ്മൾ കുട്ടികൾ മാത്രമാണ് കേട്ട് രാജ്യം ഭരിക്കുന്നത്. സത്യയുഗത്തിൽ ഈ ജ്ഞാനം ഉണ്ടാകുന്നില്ല. സംഗമയുഗത്തിൽ അച്ഛനും ടീച്ചറുമാകുന്ന ബാബ ശിക്ഷണങ്ങൾ നൽകുന്നു. ബാബ മനസ്സിലാക്കിത്തരുന്നത് ഹിന്ദിയിലാണ്. ഇവിടെ എല്ലാവരും അവരുടെ ഭാഷ ഹിന്ദിയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടല്ലോ. വാസ്തവത്തിൽ ഹിന്ദിയാണ് പ്രാചീനഭാഷ. അല്ലാതെ സംസ്കൃതമല്ല. സംസ്കൃതം ശങ്കരാചാര്യർ വന്നതിനുശേഷമാണ് ഉണ്ടായത്. ആര് വരുന്നുവോ അവർ അവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ബാബ സംസ്കൃതത്തിലല്ല ഗീത കേൾപ്പിച്ചത് . ഗുരുനാനാക്കിന് അദ്ദേഹത്തിന്റേതായ ഗ്രന്ഥമുണ്ട്. ഗുരുനാനാക്ക് സിഖ് ധർമ്മം സ്ഥാപിച്ചു, അദ്ദേഹത്തെ അവതാരമായും അംഗീകരിക്കുന്നു. അവരിൽ രാജാക്കൻമാരുമുണ്ട്. സന്യാസിമാരുടെ ധർമ്മത്തിൽ രാജാക്കൻമാരില്ല. ബാബ മനസ്സിലാക്കിത്തരുന്നു-ബുദ്ധനും, ക്രിസ്തുവും ആദ്യം ഗൃഹസ്ഥികളായിരുന്നു. ഗൃഹസ്ഥികളായ പതീതമായ ആത്മാക്കൾക്ക് ധർമ്മം സ്ഥാപിക്കാൻ സാധിക്കില്ല. പതീതമായ അവരുടെ ശരീരത്തിൽ പവിത്രമായ ആത്മാവ് വന്നാണ് ധർമ്മം സ്ഥാപിക്കുന്നത്. മറ്റ് ധർമ്മങ്ങളെല്ലാം ഒരുപാടുണ്ട്. അവർ വന്ന് അവരവരുടേതായ ചെറിയ-ചെറിയ സന്യാസിമഠങ്ങളും മതവും സ്ഥാപിക്കുന്നു. കൽപവൃക്ഷത്തിലും കാണിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടാണ് രാജയോഗവും ഹഠയോഗവും തമ്മിൽ ഒരുപാട് വ്യത്യാസമുള്ളത്. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കേണ്ടതാണ്. മനസ്സിലാകാത്തവർ ഉറക്കം തൂങ്ങുകയും കോട്ടുവായിടുകയും ചെയ്യും. ഇവിടെ നിങ്ങൾക്ക് ഖജനാവാണ് ലഭിക്കുന്നത്. വളരെ വലിയ സമ്പാദ്യമാണ്. നിങ്ങൾ ഈ രത്നങ്ങൾ കൊണ്ടാണ് ബുദ്ധിയാകുന്ന സഞ്ചിയെ നിറക്കുന്നത്. അതുകൊണ്ട് ഈ മഹാവാക്യങ്ങളെ കാത് തുറന്ന് കേൾക്കണം. ഉറക്കം തൂങ്ങുകയോ ബുദ്ധി അവിടേയും-ഇവിടെയും അലയുകയോ ചെയ്യുകയാണെങ്കിൽ രാജധാനി പ്രാപ്തമാക്കാൻ സാധിക്കില്ല.

രാജ്യപദവി പ്രാപ്തമാക്കുന്ന നിങ്ങളാണ് രാജഋഷികൾ. ബാബ രാജധാനി സ്ഥാപിക്കുന്നു. അല്ലാതെ ശ്രീകൃഷ്ണനല്ല. കൃഷ്ണൻ പോലും അച്ഛന്റെ സമ്പത്താണ് എടുക്കുന്നത്. നിങ്ങളുടെ നിരാകാരനായ അച്ഛനിൽ നിന്നാണ് വിശ്വത്തിന്റെ ചക്രവർത്തിയാകുന്ന സമ്പത്തെടുക്കുന്നത്. നിങ്ങൾ എത്ര ധനവാനായിട്ടാണ് മാറുന്നത്. ഇവിടെ ഒരച്ഛനാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ചുറ്റിക്കറങ്ങുകയോ കഴിക്കുകയോ കുടിക്കുകയോ ചെയ്തോളൂ, എന്നാൽ ബാബയെ മാത്രം ഓർമ്മിക്കൂ. ധനവാൻമാർ നല്ല രീതിയിൽ കഴിക്കുക തന്നെ ചെയ്യും. അവർ സ്വയം സമ്പാദിച്ചതാണ് കഴിക്കുന്നത്. മധുരമുള്ള ചപ്പാത്തിയോ അല്ലെങ്കിൽ സാധാരണ ചപ്പാത്തിയോ കഴിച്ചുകൊണ്ടും ബാബയെ ഓർമ്മിക്കൂ. എന്തു വേണമെങ്കിലും കഴിച്ചോളൂ. പൈസയെല്ലാം എന്തിനുള്ളതാണ്! ബാബ ഒന്നും വിലക്കുന്നില്ല. ബാബയെ മാത്രം ഓർമ്മിക്കണം. ഈ രാജ്യപദവി സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ചിലവുമില്ല. എന്നാൽ ലോകത്ത് യുദ്ധത്തിൽ എത്ര പൈസയാണ് ചിലവാക്കുന്നത്. വിമാനങ്ങൾ വാങ്ങാൻ എത്രയാണ് ചിലവാക്കുന്നത്. വിമാനങ്ങൾ താഴെ വീഴുമ്പോൾ തന്നെ തകരുന്നു. അപ്പോൾ എത്ര നഷ്ടമാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് ബാബ പറയുന്നത്-നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓർമ്മിക്കൂ. സ്വദർശന ചക്രം കറക്കിക്കൊണ്ടേയിരിക്കൂ. നമ്മൾ 84 ജന്മങ്ങൾ പൂർത്തിയാക്കി, ഇനി വതനത്തിലേക്ക് പോവുകയാണ്. വീട്ടിലേക്ക് പോയി പിന്നീട് വന്ന് രാജ്യം ഭരിക്കും. നിങ്ങൾ അഭിനേതാക്കളല്ലേ. ലോകത്തിലുള്ള നാടകങ്ങളെല്ലാം രണ്ട് അല്ലെങ്കിൽ രണ്ടര മണിക്കൂറാണ് നീണ്ടുനിൽക്കുന്നത്. എന്നാൽ പരിധിയില്ലാത്ത ഈ നാടകം 5000 വർഷമാണ് തുടരുന്നത്. ഈ നാടകത്തെ മനുഷ്യർക്ക് മാത്രമേ അറിയാൻ സാധിക്കൂ. ഈ ലോകം മുള്ളുകളുടെ കാടാണ്. ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്ന വലുതിലും വെച്ച് വലിയ മുള്ളാണ് കാമവികാരം. രണ്ടാമത്തെ നമ്പർ വികാരമാണ് ക്രോധം. ക്രോധമാകുന്ന വികാരത്തിന്റെ അടയാളമായിട്ടാണ് മഹാഭാരതയുദ്ധം കാണിച്ചിട്ടുള്ളത്. എന്തെങ്കിലും കാര്യത്തിൽ ദേഷ്യം വന്നാൽ ഉടൻ ബോംബുകൾ വർഷിക്കുന്നു. ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ബോംബുകളുടെ കാര്യം തന്നെ പറയണ്ട. സത്യയുഗത്തിൽ ഒരു യുദ്ധവുമില്ല. മഹാഭാരതയുദ്ധം സംഗമയുഗത്തിലാണ് കാണിച്ചിട്ടുള്ളത്. മറ്റൊരു ശാസ്ത്രത്തിലും യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. സത്യയുഗത്തിൽ നിങ്ങൾ മുഴുവൻ വിശ്വത്തിന്റെയും അധികാരികളായിരിക്കും. അവിടെ യുദ്ധമുണ്ടാവുകയില്ല. ശാസ്ത്രങ്ങളിൽ അസുരൻമാരും ദേവൻമാരും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് പാടപ്പെട്ടിട്ടുണ്ട്. എന്നാൽ ദേവതകൾ അഹിംസകരാണ്. നിങ്ങൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരികളായി മാറുന്നു. ഇവിടെ ശാന്തിയുടെ ശക്തിയാണ്. അതിനാൽ ഒന്നും സംസാരിക്കേണ്ട ആവശ്യമില്ല. ഓർമ്മയുടെ ബലത്തിലൂടെ നിങ്ങൾക്ക് ബാബയിൽ നിന്നും വിശ്വത്തിന്റെ ചക്രവർത്തി പദവി ലഭിക്കുന്നു. എത്ര വ്യത്യാസമാണ് എന്ന് നോക്കൂ. സയൻസിന്റെ ബലത്തിലൂടെ വിനാശമാണ് ഉണ്ടാകുന്നത്. സയൻസ് പിന്നീട് സത്യയുഗത്തിൽ സുഖത്തിന്റെ സാധനങ്ങളായി മാറും. സയൻസിലൂടെ ഒരുപാട് കണ്ടുപിടുത്തങ്ങളെല്ലാം നടത്തുന്നത് സുഖത്തിനു വേണ്ടിയാണ്. ശാസ്ത്രജ്ഞരും അവസാനം വന്ന് അൽപം ജ്ഞാനമെടുക്കും. പ്രദർശിനിയിൽ എല്ലാവരും വരുന്നു. മുന്നോട്ട് പോകുമ്പോൾ എല്ലാവരും വരും. നിങ്ങളുടെ സൈലൻസിന്റെ ശക്തിയുടെ ശബ്ദം മുഴങ്ങും.

ഗീതയുടെ ഭഗവാൻ ആരാണ് എന്ന് ചോദിക്കാറുണ്ട്? ഇങ്ങനെ ആർക്കും ചോദിക്കാൻ സാധിക്കില്ല. ഈ ചോദ്യത്തിനോടൊപ്പം ചിത്രവും കാണിക്കൂ. ഗീതയുടെ ഭഗവാൻ പരമപിതാപരമാത്മാവാണോ കൃഷ്ണനാണോ? കൃഷ്ണൻ പൂർണ്ണമായും 84 ജന്മങ്ങളെടുക്കുന്നു. എന്നാൽ പതീതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നത് ഒരു ബാബ മാത്രമാണ്. കൃഷ്ണന്റെ ആത്മാവ് 84 ജന്മങ്ങൾ എടുത്താണ് കറുത്തു പോയത്. 84 ജന്മങ്ങളുടെ കാര്യം കൃഷ്ണന്റെ ആത്മാവിനാണ് ബാബ മനസ്സിലാക്കിക്കൊടുക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. അഭിനേതാക്കളായ നമ്മൾ എങ്ങനെയാണ് 84 ജന്മങ്ങൾ എടുത്തത് എന്ന് അറിയണമല്ലോ. സന്യാസിമാരുടെ ധർമ്മം വേറെയാണ്. ഭാരതവാസികൾക്ക് അവരുടെ ധർമ്മത്തെക്കുറിച്ച് അറിയാത്തതു കാരണമാണ് മറ്റ് ധർമ്മങ്ങളിലേക്കെല്ലാം പോകുന്നത്. ഏതെങ്കിലും ഗുരുവിന്റെ ആശിർവാദത്താൽ ധനത്തിന്റെ സമ്പാദ്യമുണ്ടായിയെങ്കിൽ അവരുടെ കൂടെ ചേരുന്നു. പിന്നീട് പാപ്പരായാൽ ഈശ്വരനിശ്ചയമാണെന്ന് പറയുന്നു. കുട്ടി ജനിച്ചാൽ സന്തോഷിക്കും. പിന്നീട് 10-12 ദിവസത്തിനു ശേഷം മരിച്ചു പോയാൽ പറയും ഈശ്വരനിശ്ചയം. കുട്ടിക്ക് ജീവൻ തിരിച്ചു കൊടുക്കുക എന്നത് ഭഗവാന്റെ കൈയ്യിലല്ല. ഇങ്ങനെ ബാബ ഒരുപാട് ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള മനുഷ്യരും ഒരുപാടുണ്ട്. ബാബ ബ്രഹ്മാവിന്റെ ശരീരത്തിലാണ് ഇരിക്കുന്നത്. ബാബ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു-മധുര-മധുരമായ കുട്ടികളേ, പാവനമായി മാറൂ... മഹാഭാരതയുദ്ധത്തിന്റെ സമയത്ത് ദ്രൗപദി വിളിച്ചിരുന്നു- എന്നെ അപമാനിക്കുന്ന ദുശ്ശാസനിൽ നിന്നും രക്ഷിക്കൂ... ഓർമ്മയുണ്ടോ? 5000 വർഷത്തിന്റെ കാര്യമാണ്. ഈ ഒരു വിഷം കാരണമാണ് അബലകളുടെ മേൽ അതിക്രമങ്ങളെല്ലാം ഉണ്ടാകുന്നത്. കാമമാകുന്ന വിഷമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ഒരുപാട് സ്ത്രീകളുമുണ്ട്. അവരുടെ പേരുകളാണ്-ശൂർപ്പണഖാ, പൂതന എന്നെല്ലാം. വിഷത്തിനു വേണ്ടി ശല്യം ചെയ്യുന്നവരാണ് കംസൻ, ജരാസന്ധൻ, ശിശുപാലൻ...ഇവരെല്ലാം വിനാശമാവുക തന്നെ വേണം. ഈ സമയം ആസുരീയ രാവണരാജ്യമാണ്. അതിനു ശേഷം ഈശ്വരീയ രാജ്യം വരും. 84 ജന്മങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്നും, ഈ മുഴുവൻ ചക്രത്തിന്റെയും രഹസ്യം നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞൂ. വികാരത്തിലേക്ക് പോകുമ്പോഴാണ് ഇതെല്ലാം മറക്കുന്നത്. വികാരത്തിലേക്ക് പോകുന്നവരുടെ മുഖം വിളറി വാടുന്നു. നമ്മൾ ഇതെന്താണ് ചെയ്തത് എന്ന് സ്വയം മനസ്സിലാക്കുന്നു. ബാബ പറയുന്നു- ഈ വിഷത്തിന്റെ കുഴിയിൽ വീഴരുത്. ഈ വിഷമാണ് നിങ്ങൾക്ക് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്നത്. ഈ വിഷത്തിന്റെ പിന്നാലെ പോകരുത്. ഭഗവാന്റെ വാക്കുകളാണ്- കാമം മഹാശത്രുവാണ്. ഓരോ ചിത്രത്തിലും ആദ്യം ഇതെഴുതൂ-ജ്ഞാനത്തിന്റെ സാഗരനും, പതീത-പാവനനും, ഗീതാ ജ്ഞാനദാതാവും ശിവഭഗവാനാണ്. അപ്പോൾ കൃഷ്ണന്റെ പേരില്ലാതാകും. നമുക്ക് ഇതെല്ലാം ഗീതയുടെ ഭഗവാനായ ബാബയാണ് പറഞ്ഞുതരുന്നത്. ബാബ നൽകിയ ജ്ഞാനമാണ് നമ്മൾ ധാരണ ചെയ്യുന്നത്. ഭഗവാനാണ് വന്ന് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. അപ്പോൾ പഴയ ലോകം വിനാശമാകുന്നു. രുദ്രന്റെ ജ്ഞാനയജ്ഞമാണല്ലോ. വാസ്തവത്തിൽ രുദ്രനെന്നാൽ ശിവബാബയാണ്. രുദ്രബാബ എന്ന് പറയില്ല. ബോംബെയിൽ ബബുൾനാഥന്റെ ക്ഷേത്രവുമുണ്ട്. ബബുൾ എന്ന് മുള്ളുകളെയാണ് പറയുന്നത്. എന്തുകൊണ്ടാണ് ബബുൾനാഥ് എന്ന് പേരിട്ടിരിക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ചിത്രം ശിവന്റെയാണ്. ബാക്കി ഒരുപാട് പേരിട്ടിട്ടുണ്ട്. ശിവബാബയാണ് മുള്ളുകളുടെ കാടിനെ പൂക്കളുടെ പൂന്തോട്ടമാക്കി മാറ്റുന്നത്. ബാബ ചെയ്യുന്ന കർത്തവ്യം ഇതാണ്. ബാബയുടെ പേര് ശിവനെന്നാണ്. ശിവ പരമാത്മായേ നമ:, ബ്രാഹ്മണ ദേവതായേ നമ: എന്ന വാക്കുകൾ വളരെ വ്യക്തമാണ്. പരമപിതാ പരമാത്മാവ് ഈ ബ്രഹ്മാവിന്റെ രഥത്തിലൂടെ മനസ്സിലാക്കിത്തരികയാണ്. കുലം കളങ്കപ്പെടുന്ന തരത്തിൽ ഒരു മോശമായ കർമ്മവും ചെയ്യരുത് എന്ന് ലൗകീക അച്ഛൻ തന്റെ കുട്ടികളോട് പറയുന്നതുപോലെ ബാബയും കുട്ടികളോട് പറയുന്നു-കുട്ടികളേ, വികാരത്തിലേക്ക് ഒരിക്കലും പോകരുത്. പവിത്രമായി മാറാതെ സ്വർഗ്ഗത്തിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. നിങ്ങൾ ഒന്നാന്തരം സമ്പാദ്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാക്കിയെല്ലാവരും നഷ്ടപ്പെടുത്തുകയാണ്. ചിലരുടെയടുത്ത് കോടികളുണ്ട്, വലിയ-വലിയ കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കുന്നു, ലക്ഷക്കണക്കിന് പൈസ ചിലവാക്കുന്നുണ്ട്. എന്നാൽ, നിങ്ങൾ മനസ്സിലാക്കുന്നു-ഇതെല്ലാം സമയത്തെ പാഴാക്കലാണ്. ഇതൊന്നും പ്രയോജനത്തിൽ വരില്ല. എല്ലാം ഇല്ലാതാകും. 10-12 വർഷത്തോളം നീണ്ട് നിൽക്കുമെന്ന് മനുഷ്യർ മനസ്സിലാക്കുന്നു. മരണം തലക്കു മുകളിൽ നിൽക്കുകയാണെന്ന് നിങ്ങൾക്കറിയാം. അൽപസമയത്തിനു ശേഷം ഭൂമികുലുക്കത്തിൽ എല്ലാം തലകീഴായി മറിയും. ഭൂമികുലുക്കത്തിൽ എണ്ണാൻ പറ്റാത്ത അത്രയും പേർ മരിക്കും. ഇപ്പോൾ വിനാശം ഉണ്ടാവുക തന്നെ വേണം. വിനാശത്തിന്റെയും സ്ഥാപനയുടെയും സാക്ഷാത്കാരം ചെയ്തിട്ടുണ്ട്. അതെല്ലാം നിങ്ങൾ ഈ കണ്ണുകളാൽ കാണും. ഭക്തിമാർഗ്ഗത്തിൽ എന്തൊക്കെ ചെയ്തിട്ടും ആർക്കും സ്വർഗ്ഗത്തിലേക്ക് പോകാൻ സാധിക്കുന്നില്ല. ജ്ഞാനമില്ലാതെ സത്ഗതി ലഭിക്കില്ല. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കളിപ്പാട്ടങ്ങളാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കുലത്തെ കളങ്കിതമാക്കുന്ന തരത്തിൽ ഒരു മോശമായ കർമ്മവും ചെയ്യരുത്. സ്വയം സ്വയത്തോട് പവിത്രമായി മാറുമെന്ന പ്രതിജ്ഞ ചെയ്യണം.

2. ഇപ്പോൾ തന്റെ സമയം, പൈസ....ഇതൊന്നും പാഴാക്കരുത്. പൂക്കളുടെ പൂന്തോട്ടത്തിലേക്ക് പോകുന്നതിനു വേണ്ടി മുള്ളുകളെ ഇല്ലാതാക്കണം.

വരദാനം :-
ഈ അലൈൗകിക കളിയും കളിപ്പാട്ടങ്ങളുമുപയോഗിച്ച് കളിച്ചുകൊണ്ട് സദാ ശക്തിശാലികളായി മാറി ഉറച്ചതും ഇളകാത്തവരുമായി ഭവിക്കട്ടെ.

അലൗകികജീവിതത്തിൽ മായ വിഘ്നങ്ങൾ കൊണ്ടുവരുന്നതും ഒരു കളിയാണ്. എങ്ങിനെയാണോ ശാരീരിക ശക്തിക്കായി കളികളിൽ ഏർപ്പെടുന്നത് അതുപോലെ ഈ അലൗകികയുഗത്തിൽ പരിതസ്ഥിതികളെ കളിപ്പാട്ടങ്ങളായി കണ്ട് ഈ അലൗകികമായ കളിയിൽ ഏർപ്പെടണം. അല്ലാതെ അവയെ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്. സർവ്വസങ്കൽപങ്ങൾ സഹിതം സ്വയത്തെ ബാപ്ദാദയിൽ ബലിയർപ്പണമാക്കിയാൽ മായ ഒരിക്കലും ആക്രമിക്കില്ല. ദിവസവും അമൃതവേളയിൽ സാക്ഷിയായി ഇരുന്നുകൊണ്ട് സർവ്വശക്തികളാലും സ്വയത്തെ അലങ്കരിക്കുകയാണെങ്കിൽ ഉറച്ചതും ഇളകാത്തവരുമായി നിലനിൽക്കാനാകും

സ്ലോഗന് :-
ലോകകാര്യങ്ങളെക്കുറിച്ച് കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നത് സ്വയത്തിൽ മാലിന്യങ്ങൾ നിറക്കുന്നതുപോലെയാണ്.

അവ്യക്തസൂചന-അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണശുദ്ധത (പവിത്രത)യുള്ളവരായി മാറൂ.

ബാപ്ദാദയുടെ മുഖ്യ നിർദേശമാണ്- നിരന്തരമായി ഓർമ്മയിൽ ഇരിക്കുക,മനസാ വാചാ കർമ്മണാ പവിത്രമാകുക. സങ്കൽപത്തിൽപോലും അപവിത്രത അഥവാ അശുദ്ധി ഇല്ലാത്ത അവസ്ഥയെയാണ് സമ്പൂർണ്ണ പവിത്രത എന്ന് പറയുന്നത്.പഴയ അശുദ്ധ സംസ്ക്കാരങ്ങളുടെ സങ്കൽപങ്ങൾ, സ്വപ്നങ്ങൾ, വ്യർത്ഥസങ്കൽപങ്ങൾ എന്നിവയുണ്ടെങ്കിലും സമ്പൂർണ്ണ പവിത്രത എന്ന് പറയാനാവില്ല. അതിനാൽ പവിത്രഭവഃ, യോഗി ഭവഃ എന്ന ആദ്യ പാഠത്തെ സ്വരൂപത്തിലേക്ക് കൊണ്ടുവരണം എന്നാൽ മാത്രമേ ബാബക്ക് സമാനമാകാനും, ബാബയുടെ സമീപത്തെത്താനുമുള്ള അധികാരം പ്രാപ്തമാകുകയുള്ളൂ