മധുരമായ കുട്ടികളെ - ഇപ്പോൾ
ഈ പഴയ ലോകത്തിന്റെ അവസാനമാണ്, അതിനാൽ സംഗമയുഗത്തിൽ നിങ്ങൾക്ക് ഭാവിയിലെ
രാജപദവിക്കുവേണ്ടി യോഗ്യരായി മാറണം.
ചോദ്യം :-
കുട്ടികളിൽ ഏതൊരു താല്പര്യമുണ്ടെങ്കിലാണ് സിംഹാസനധാരിയായി മാറാൻ സാധിക്കുന്നത്?
ഉത്തരം :-
ആൾറൗണ്ട്
സേവനം ചെയ്യുന്നതിന്റെ താല്പര്യമുണ്ടെങ്കിൽ സിംഹാസനധാരിയായി മാറാൻ സാധിക്കുന്നു,
ആരാണോ ആൾറൗണ്ട് സേവനം ചെയ്ത് അനേകർക്ക് സുഖം നൽകുന്നത് അവർക്കതിന്റെ പ്രതിഫലം
ലഭിക്കുന്നു. കുട്ടികൾക്ക് സദാ എല്ലാ സേവനത്തിലും ഹാജരാവണം. അച്ഛനെയും അമ്മയേയും
ഷോ ചെയ്യുന്ന തരത്തിലുള്ള സമർത്ഥശാലിയായി മാറൂ. മമ്മ-ബാബ പറയുന്നുവെങ്കിൽ അവരെ
പോലെയായി മാറി കാണിക്കൂ.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്ത് നിന്ന്...........
ഓംശാന്തി.
കേവലം മധുര-മധുരമായ ബ്രഹ്മാകുമാരന്മാരും കുമാരിമാർക്കും മാത്രമേ അറിയൂ
പാപത്തിന്റെ ലോകമെന്നും പുണ്യത്തിന്റെ ലോകമെന്നും പറയപ്പെടുന്നതെന്തിനെയാണെന്ന്.
പതിത ലോകമെന്നും പാവന ലോകമെന്നും പറയുന്നതേതിനെയാണ്. കേവലം മനുഷ്യർ പറയുന്നു
പതിത ലോകത്തെ പാവനമാക്കി മാറ്റുന്നവനെ വരൂ, പക്ഷെ അറിയുന്നില്ല. ഇതും ആത്മാവ്
തന്നെയാണ് പറയുന്നത് അല്ലയോ പതിത പാവനാ..... എല്ലാ മനുഷ്യരും വിളിച്ചു
കൊണ്ടിരിക്കുന്നു. പക്ഷെ ഇതാർക്കും അറിയുകയില്ല പാവന ലോകമെന്ന് ഏതിനെയാണ്
പറയുന്നത്. അത് എപ്പോൾ എങ്ങനെ സ്ഥാപിതമാകും. ഇപ്പോൾ നിങ്ങൾ നോളേജ്ഫുൾ ആയ
ബാബയുടെതായി മാറി, അതിനാൽ നോളേജ് ഫുൾ ജ്ഞാനസാഗരനായ ബാബയെ കേവലം നിങ്ങൾക്ക്
മാത്രമേ അറിയൂ. വേറെയാർക്കും തികച്ചും അറിയുകയില്ല പാവന ലോകം പിന്നീട് പതിത
ലോകമായി മാറുന്നതെങ്ങനെയാണെന്ന്. പതിത ലോകം പിന്നെ എങ്ങനെയാണ് പാവനമായി
മാറുന്നത്. പതിത ലോകത്തിൽ ആരാണ് വസിക്കുന്നത് പാവന ലോകത്തിലാരാണ് വസിക്കുന്നത്.
ഈ എല്ലാ കാര്യങ്ങളും നിങ്ങൾ ഇപ്പോഴാണ് അറിയുന്നത്. പാവന ലോകമെന്ന്
സത്യയുഗത്തെയാണ് പറയുന്നത്. തീർച്ചയായും പാവന ലോകം ഭാരതത്തിൽ
തന്നെയായിരുന്നുവെങ്കിൽ ഒരേയൊരു ആദി സനാതന ദേവീ ദേവതാ ധർമ്മത്തിലുള്ളവരുടെ
രാജ്യമായിരുന്നു, അതുകൊണ്ടാണ് ഭാരതം പ്രാചീന ദേശമെന്ന് പാടപ്പെടുന്നത്. ഇപ്പോൾ
നിങ്ങൾക്കറിയാം നമുക്ക് വീണ്ടും പാവന ലോകത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി പതിത
പാവനനായ ബാബ യുക്തികൾ പറഞ്ഞു തന്നു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു - ഒരു
സെക്കന്റിൽ യുക്തി പറഞ്ഞു തരുകയാണ്. ബാബ വരുന്നത് തന്നെ പുതിയ ലോകത്തിന്റെ
രാജ്യ ഭാഗ്യം നൽകാനാണ്. ഇതാണ് പരിധിയില്ലാത്ത ബാബയിൽ നിന്നുള്ള പരിധിയില്ലാത്ത
സമ്പത്ത്. ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. നമ്മൾ രാജയോഗം പഠിച്ചു
കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു - നിങ്ങൾ തന്നെയായിരുന്നു സതോപ്രധാനം വീണ്ടും
സതോപ്രധാനമായി മാറണം. ആദി സനാതന ദേവീ ദേവതാ ധർമ്മമായിരുന്നു, ഹിന്ദുവല്ല.
ആദ്യമാദ്യം ഭാരതത്തിന്റെ തന്നെയായിരുന്നു ദേവീ ദേവതാ ധർമ്മം. പിന്നീട്
തീർച്ചയായും പുനർ ജന്മമെടുത്ത് വന്നതാണ്. എങ്ങനെയാണോ ക്രിസ്ത്യൻസും പുനർ
ജന്മമെടുത്ത് വൃദ്ധി പ്രാപിച്ചത്. ബൗദ്ധികളുടെ ധർമ്മ സ്ഥാപകനായ ബുദ്ധൻ, അദ്ദേഹം
ധർമ്മ സ്ഥാപകനായി. ഒരു ബുദ്ധനിൽ നിന്ന് എത്രയധികം ബൗദ്ധികൾ വന്നു. ക്രിസ്തു
ഒന്ന് മാത്രമായിരുന്നു. ഇപ്പോൾ നോക്കൂ എത്ര ക്രിസ്ത്യാനികളായി. എല്ലാ
ധർമ്മത്തിലും ഇങ്ങനെയിങ്ങനെയാണ് നടന്നു വന്നത്. അതുപോലെ എപ്പോൾ ആദി സനാതന ദേവീ
ദേവതാ ധർമ്മമായിരുന്നോ അപ്പോൾ ഈ ഒരു ധർമ്മവും ഉണ്ടായിരുന്നില്ല.
മറ്റുള്ളവർക്കാണെങ്കിലും അറിയാം. ക്രിസ്ത്യൻ ധർമ്മം ക്രിസ്തു, ഇസ്ലാം ധർമ്മം
ഇബ്രാഹിം ആണ് സ്ഥാപിച്ചത്. ശരി സത്യയുഗത്തിൽ ആദി സനാതന ദേവീ ദേവതാ
ധർമ്മമായിരുന്നല്ലോ അത് ആര് സ്ഥാപിച്ചു? സത്യയുഗത്തിൽ ദേവീ ദേവതകളുടെ രാജ്യം
നടന്നിരുന്നല്ലോ. അതിനാൽ തീർച്ചയായും ആരോ രാജ്യം സ്ഥാപിച്ചതാണ്. സത്യയുഗത്തിൽ
ദേവീ ദേവതാ ധർമ്മമായിരുന്നു, അതിപ്പോൾ ബാബ സ്ഥാപിക്കുന്നതാണ് അതിനാൽ ബാബയ്ക്ക്
സംഗമയുഗത്തിൽ വരേണ്ടി വരുന്നു. ഇപ്പോൾ എല്ലാ മനുഷ്യരും പതിത
ലോകത്തിലിരിക്കുകയാണ്. പഴയ ലോകത്തിൽ കോടിക്കണക്കിന് മനുഷ്യരാണ്. പുതിയ
ലോകത്തിലാണെങ്കിൽ ഇത്രയും മനുഷ്യരുണ്ടാവുക സാധ്യമല്ല. അവിടെ ഒരു ധർമ്മമായിരുന്നു,
അതാർക്കും അറിയില്ല. ദേവതാ ധർമ്മമെന്ന പേര് തന്നെ മറന്നു പോയിരിക്കുകയാണ്,
ഹിന്ദു ധർമ്മമെന്ന് പറയുകയാണ്. ഇപ്പോൾ ബാബ മനസ്സിലാക്കി തന്നു കൊണ്ടിരിക്കുകയാണ്
ഞാൻ വരുന്നത് തന്നെ അപ്പോഴാണ് എപ്പോഴാണോ പഴയ ലോകത്തെ മാറ്റേണ്ടത്. ഇപ്പോൾ ഈ പഴയ
ലോകത്തിന്റെ അവസാനമാണ്. ഇത് കേവലം നിങ്ങൾ ബ്രാഹ്മണർക്കേ അറിയൂ. ഈ വളരെ വലിയ
യുദ്ധ ത്തിലൂടെ തന്നെയാണ് പഴയ ലോകത്തിന്റെ അവസാനമുണ്ടായത്. ഗീതയിൽ
കാണിച്ചിട്ടുണ്ട് എല്ലാം നശിച്ച് പോയി(ഇല്ലാതായി). ഒന്നും ബാക്കിയില്ല. 5
പാണ്ഡവർ ബാക്കിയായി അവരും പർവ്വതത്തിന് മുകളിൽ പോയി മരിച്ചു. പക്ഷെ
അങ്ങനെയൊന്നുമില്ല. ഇതാണെങ്കിൽ ബാബ സ്ഥാപിക്കുകയാണ്. പ്രളയം അഥവാ വെള്ളപൊക്കം
ഒന്നും തന്നെയില്ല. ബാബയെ വിളിക്കുകയാണ് അല്ലയോ പതിത പാവനാ വരൂ, ഞങ്ങളുടെ
ദുഖത്തെ ഇല്ലാതാക്കി സുഖം തരൂ എന്തുകൊണ്ടെന്നാൽ ഇപ്പോൾ രാവണ രാജ്യമാണ്. രാമ
രാജ്യം ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും രാവണ രാജ്യമാണല്ലോ. ബാബ മനസ്സിലാക്കി
തരുകയാണ് ഇപ്പോൾ രാമ രാജ്യത്തിന്റെ സ്ഥാപന, രാവണ രാജ്യത്തിന്റെ വിനാശം
സംഭവിക്കുകയാണ്. ഞാൻ ഏത് യുക്തിയാണോ പഠിപ്പിക്കുന്നത്, ആരാണോ പഠിക്കുന്നത്
അവരാണ് പോയി പുതിയ ലോകത്തിൽ രാജ്യം ഭരിക്കുന്നത്. ഈ ജ്ഞാനം അവിടെ ഒന്നും
തന്നെയുണ്ടായിരിക്കില്ല. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട്.
ആരുടെ ബുദ്ധിയിലാണോ ഉള്ളത് അവർ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നു.
നമ്പർവൈസാണല്ലോ. സർവ്വീസബിളായ കുട്ടികളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമിരിക്കുന്നു.
തീർച്ചയായും സത്യയുഗത്തിൽ ആദ്യമാദ്യം ദേവീ ദേവതാ ധർമ്മത്തി ലുള്ളവരായിരുന്നു.
ഇതും നിങ്ങൾക്കറിയാം. ബാബ ആദ്യമാദ്യം ബ്രാഹ്മണരെ തന്നെയാണ് രചിക്കുന്നത് പ്രജാ
പിതാ ബ്രഹ്മാവിലൂടെ. ഇത് ജ്ഞാന യജ്ഞമാണ് ഇല്ലായെങ്കിൽ തീർച്ചയായും ബ്രാഹ്മണ
സമ്പ്രദായം തന്നെ വേണം. ബ്രാഹ്മണ സമ്പ്രദായം തീർച്ചയായും സംഗമത്തിൽ
തന്നെയായിരിക്കും. ആസൂരീയ സമ്പ്രദായം കലിയുഗത്തിലാണ്, ദൈവീക സമ്പ്രദായം
സത്യയുഗത്തിൽ. അതിനാൽ സംഗമത്തിൽ തന്നെയായിരിക്കും ദൈവീക സമ്പ്രദായത്തിന്റെ
സ്ഥാപന. കുട്ടിക്കരണം മറിയുന്ന കളി കളിക്കുമ്പോൾ കാലും കുടുമയും തമ്മിൽ തൊടുന്നു.
നിങ്ങൾ ബ്രാഹ്മണരാണ് പിന്നീട് ഓർമ്മ വരുന്നു. വിരാട രൂപത്തിന്റെ ചിത്രവും
അത്യാവശ്യമാണ്. ഇതിന്റെ അറിവ് വളരെ നല്ലതാണ്. പറയുന്നുമുണ്ട് ബാബ ഞങ്ങൾ അങ്ങയുടെ
6 മാസത്തെ കുട്ടിയാണ്. 4 ദിവസത്തെ കുട്ടിയാണ്. ചിലർ പറയുന്നു ഞാൻ ഒരു ദിവസത്തെ
കുട്ടിയാണ് അർത്ഥം ഇന്നാണ് ബാബയുടെതായി മാറുന്നത്. മുഖവംശാവലിയാകുന്നത്. ആരാണോ
ജീവിച്ചിരിക്കെ ബാബയുടെതായി മാറുന്നത് അപ്പോൾ പറയുകയാണ് ബാബാ ഞങ്ങൾ അങ്ങയുടെതാണ്.
ചെറിയ കുട്ടിയാണെങ്കിൽ പറയാൻ കഴിയില്ല. ഈ ജ്ഞാനം വലിയവർക്ക് വേണ്ടിയാണ്.
പറയുകയാണ് ബാബാ ഞങ്ങൾ അങ്ങയുടെ ചെറിയ കുട്ടിയാണ്. ചെറിയ കുട്ടികൾക്ക്
ചിത്രങ്ങളുടെ മേൽ മനസ്സിലാക്കി കൊടുക്കാൻ സഹജമാണ്. ദിനന്തോറും ജ്ഞാനം വിസ്താരം
പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളുടെ യുക്തി ഡ്രാമ പ്ലാൻ അനുസരിച്ച്
5000 വർഷങ്ങൾക്ക് മുമ്പെന്ന പോലെയാണ് വന്നിരിക്കുന്നത്. ഇതിൽ ഈ ഒരു ചോദ്യവും
ചോദിക്കാൻ സാധിക്കില്ല തുടക്കത്തിലെന്തുകൊണ്ട് കൊണ്ട് വന്നില്ല, ഇപ്പോൾ
എന്തുകൊണ്ടാണ്? ഡ്രാമയനുസരിച്ച് ഏത് യുക്തി എപ്പോൾ പുറപ്പെടുന്നോ അപ്പോഴേ വരൂ.
സ്ക്കൂളിൽ പഠിപ്പിന് നമ്പർവൈസ് വിഭാഗമുണ്ട്. ആദ്യം തന്നെ വലിയ പരീക്ഷ പാസാവും
അങ്ങനെയില്ല. ആദ്യം കേവലം ബാബയും സമ്പത്തും പഠിപ്പിക്കണമല്ലോ. ഇതാണെങ്കിൽ
ബാബയുടെ കുട്ടിയായി മാറുന്നതിലൂടെ തന്നെയാണ് ബാബ സ്വർഗ്ഗത്തിന്റെ ചക്രവർത്തി
പദവി നൽകുന്നത്. ബാബയെ ബാബ എന്ന് പറഞ്ഞതിന് ശേഷം പിന്നെ നിശ്ചയം മുറിയാൻ
പാടില്ല. ഇവിടെയാണെങ്കിൽ ബാബാ-ബാബാ എന്ന് പറഞ്ഞ് നിശ്ചയം മുറിയുകയാണ്.
നിങ്ങൾക്കറിയാം ഇതാണെങ്കിൽ പരിധിയില്ലാത്ത ബാബയാണ്. നിങ്ങൾ പരിധിയില്ലാത്ത ബാബയിൽ
നിന്ന് പരിധിയില്ലാത്ത സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ് അതിനാൽ ബാബയുടെ
ശ്രീമതത്തിലൂടെ നടക്കണം. ബാബ പറയുകയാണ് - ബാക്കി എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച്
എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഈ
ഓർമ്മയിരിക്കുകയാണെങ്കിൽ സന്തോഷവും ഉണ്ടാകും. പക്ഷെ എന്തുകൊണ്ട് ഈ ഓർമ്മ
നിലനിൽക്കുന്നില്ല. നിങ്ങളുടെതാണെങ്കിൽ ഗ്യാരണ്ടിയാണ് - ബാബാ ഞങ്ങൾ അങ്ങയുടെതായി
മാറുകയാണെങ്കിൽ ഞങ്ങൾക്ക് വേറെയാരുമായും മമത്വമുണ്ടായിരിക്കുകയില്ല. ഞങ്ങൾ
അങ്ങയുടെ നിർദ്ദേശത്തിലൂടെ മാത്രമേ നടക്കൂ. ബാബയും പറയുന്നു ശ്രീമതത്തിലൂടെ
നടക്കുന്നില്ലെങ്കിൽ മറന്നുകൊണ്ടിരിക്കും. ശ്രീമതത്തിലൂടെ നടക്കുകയാണെങ്കിൽ
സന്തോഷത്തിന്റെ അളവ് വർദ്ധിക്കും. ആത്മാവിന് അതീന്ദ്രീയ സുഖം ലഭിക്കുന്നു അതിനാൽ
സന്തോഷമുണ്ടാകുന്നു. ആത്മാവിനറിയാം പരംപിതാ പരമാത്മാവ് നമുക്ക് രാജ്യഭാഗ്യം
നൽകിയിരുന്നു, അത് 84 ജന്മങ്ങളെടുത്തെടുത്ത് നഷ്ടപ്പെടുത്തിയിരിക്കുന്നു ബാബ
വീണ്ടും നൽകി കൊണ്ടിരിക്കുകയാണ്. അതിനാൽ അപാര സന്തോഷമുണ്ടായിരിക്കണമല്ലോ.
ഉള്ളിലെ സന്തോഷവും കാണപ്പെടണമല്ലോ. ഈ ലക്ഷ്മീ നാരായണന്റെ മുഖത്തിലൂടെ
കാണപ്പെടുന്നുണ്ടല്ലോ. അജ്ഞാന കാലത്ത് ചില-ചിലർ വളരെയധികം
സന്തോഷത്തോടെയിരിക്കുന്നുണ്ട്. സംസാരിക്കുന്നതും നല്ലതുതന്നെ.
മനുഷ്യ സൃഷ്ടിയിൽ ഏറ്റവും ഉയർന്ന സ്ഥാനം ആരുടെയാണ്? അല്ലെങ്കിൽ ഏറ്റവും ഉയർന്ന
ശിവ പരമാത്മാവ് ആരെയാണോ എല്ലാവരും അച്ഛനെന്ന് പറഞ്ഞ് വിളിക്കുന്നത്. പക്ഷെ
അവരുടെ കർത്തവ്യത്തെ അറിയുന്നില്ല. എപ്പോൾ ബാബ വരുന്നോ അപ്പോൾ വന്ന് തന്റെ
പരിചയം നൽകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം നമുക്ക് ബാബയിൽ നിന്ന്
വൈകുണ്ഠത്തിന്റെ രാജ്യഭാഗ്യം ലഭിക്കുന്നു. സന്തോഷ മുണ്ടാകണമല്ലോ. നമ്മൾ നരനിൽ
നിന്ന് നാരായണനായി മാറുന്നു. ചിലർ കേവലം കൈ ഉയർത്തുന്നു പക്ഷെ ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല. ആർക്കാണോ നിശ്ചയമുണ്ടാകുന്നത് അപ്പോൾ അവർക്ക് ഈ
സന്തോഷമുണ്ടാകുന്നു ഇപ്പോൾ ഞങ്ങൾ 84 ജന്മം പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോൾ
ഞങ്ങൾ ബാബയുടെ നിർദ്ദേശത്തിലൂടെ നടന്ന് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. ഈ
പഠിപ്പിന്റെ ലഹരി എത്രയുണ്ടായിരിക്കണം. പ്രസിഡണ്ട്, ഗവർണർ മുതലായവർക്ക്
ലഹരിയൊക്കെ ഉണ്ടല്ലോ. വലിയ വലിയ ആളുകൾ അവരെ കാണാൻ വരുന്നു. പദവിയറിയാതെ ഒരിക്കലും
ആരുമായും കൂടിക്കാഴ്ച നടത്താൻ സാധിക്കില്ല. ബാബയും ഒരിക്കലും കാണുകയില്ല.
ബാബയുടെ പൊസിഷൻ കേവലം നിങ്ങൾ കുട്ടികൾക്ക് മാത്രമേ അറിയൂ അതും നമ്പർവൈസ്
പുരുഷാർത്ഥമനുസരിച്ചാണ്. കേവലം ബ്രഹ്മാകുമാരൻ എന്ന് പറയുന്നു പക്ഷെ ബുദ്ധിയിൽ
ഞങ്ങൾ ശിവബാബയുടെ സന്താനമാണെന്ന കാര്യമിരിക്കുന്നില്ല. ബാബയിൽ നിന്ന് നമ്മൾ
സ്വർഗ്ഗത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ബാബയേയും സമ്പത്തിനെയും
ഓർമ്മിക്കാൻ സാധിക്കുന്നില്ല. ഓർമ്മയുണ്ടെങ്കിൽ ഉള്ളിൽ
സന്തോഷവുമുണ്ടായിരിക്കുമല്ലോ.
ഏതുപോലെയാണോ കന്യകയെ വിവാഹം കഴിപ്പിക്കുമ്പോൾ അവർക്ക് ഗുപ്തമായി ദാനം
ചെയ്യുന്നത്, പെട്ടി അടച്ച് ചാവി കൈയ്യിൽ ഏൽപ്പിക്കുന്നു. ബാബയും നിങ്ങൾക്ക്
വിശ്വത്തിന്റെ ചക്രവർത്തിയുടെ ചാവി കൈയ്യിൽ നൽകുകയാണ്. നിങ്ങൾ പുതിയ സത്യയുഗീ
വിശ്വത്തിന്റെ ഉദ്ഘാടനം ചെയ്യുകയാണ്. സ്വർഗ്ഗത്തിലും നിങ്ങൾ പോകും. ബാബ നിങ്ങളെ
യോഗ്യരാക്കുകയാണ്. ഭക്തരാണെങ്കിൽ സ്വർഗ്ഗത്തിൽ പോകുന്നതിന് യോഗ്യരാക്കി മാറ്റാൻ
സാധിക്കില്ല. ഏതുവരെ ബാബ ജ്ഞാനം നൽകുന്നില്ലയോ, പവിത്രമാകുന്നില്ലയോ അതിനാലാണ്
നാരദന്റെ ഉദാഹരണം. കേവലം നല്ല നല്ല ഭക്തരെല്ലാം ഒരുപാടുണ്ട് പക്ഷെ ആത്മാവ്
പതിതമാണല്ലോ. ജന്മ-ജന്മാന്തരം അവർ പതിതമായി മാറി വന്നിരിക്കുകയാണ്. ഏതുവരെ ബാബയെ
ലഭിക്കുന്നില്ലയോ അതുവരെ സ്വർഗ്ഗത്തിൽ പോകാൻ സാധിക്കില്ല. നിങ്ങളെ ബാബ
ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുകയാണ്, നിങ്ങൾ പോയി പുതിയ ലോകത്തിൽ രാജ്യം
ഭരിക്കും. വേറെ ആരും രാജ്യം സ്ഥാപിക്കുന്നേയില്ല. ആർക്കും അറിയുകയുമില്ല. ബാബ
തന്നെയാണ് സംഗമത്തിൽ വന്ന് ഭാവിയിലെ 21 ജന്മങ്ങളുടെ രാജ്യം
സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഈ ബാബയെ ആർക്കും അറിയുകയുമില്ല. ഇപ്പോൾ നിങ്ങൾക്ക്
മനസ്സിലായി ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് ഭഗവാൻ വന്നിട്ടുണ്ടായിരുന്നു.
ഗീതയുടെ ജ്ഞാനം കേൾപ്പിച്ചിരുന്നു, അതിലൂടെ മനുഷ്യനിൽ നിന്ന് ദേവതയായി
മാറിയിരുന്നു. ഗീത തന്നെയാണ് ആദി സനാതന ദേവീ ദേവത ധർമ്മത്തിന്റെ ശാസ്ത്രം.
സത്യയുഗ ത്തിലാണെങ്കിൽ ശാസ്ത്രം മുതലായ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ബാബ
പറയുകയാണ് - ഞാൻ സംഗമയുഗത്തിൽ തന്നെയാണ് വരുന്നത്. വീണ്ടും വന്ന് സൃഷ്ടിയുടെ
ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേൾപ്പിക്കുന്നത്, അവരാണ് ദേവതയായി മാറുന്നത്
പിന്നീട് 84 ജന്മത്തിന്റെ ചക്രം കറങ്ങി എപ്പോൾ അവസാനത്തിൽ വരുന്നോ അപ്പോൾ
അവർക്ക് തന്നെയാണ് വന്ന് വീണ്ടും മനസ്സിലാക്കി കൊടുക്കുന്നത്. ഇടയ്ക്ക് ഒരിക്കലും
ഞാൻ വരുന്നേയില്ല. ക്രിസ്തു ഇടയ്ക്ക് വരും ഏത് ധർമ്മം സ്ഥാപിക്കുന്നുവോ അത് ഈ
ലോകത്തിന് വേണ്ടിയാണ്,അങ്ങനെയല്ല. ഞാൻ വരുന്നത് തന്നെ സംഗമത്തിൽ പുതിയ ലോകം
സ്ഥാപിക്കാനാണ്. ക്രിസ്തുവിന്റെ ആത്മാവ് വന്ന് പ്രവേശിച്ച് തന്റെ ധർമ്മം
സ്ഥാപിക്കുന്നു. ഈ ബാബയാണെങ്കിൽ രാജ്യം സ്ഥാപിക്കുകയാണ്. ഇതാർക്കും അറിയുകയില്ല
ഈ ലക്ഷ്മീ നാരായണന്റെ രാജ്യം ആര് എപ്പോൾ സ്ഥാപിച്ചുവെന്ന്. ഇത് ആരാണോ ലക്ഷ്മീ
നാരായണന്റെ ക്ഷേത്രം നിർമ്മിക്കുന്നത് അവരോട് ചോദിക്കണം. നിങ്ങൾക്ക് സഭയിലും
ചോദിക്കാൻ സാധിക്കും. ഈ രഹസ്യം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബ, കല്പ-കല്പം
ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു, വേറെയാർക്കും അറിയാൻ സാധിക്കില്ല.
അക്ഷരവുമുണ്ട്, പക്ഷെ യഥാർത്ഥ രീതിയിൽ ആരുടെ ബുദ്ധിയിലുമിരിക്കുന്നില്ല. ചില -
ചില കുട്ടികളുടെ മേലെ ഗ്രഹപിഴയുമിരിക്കുന്നുണ്ട്. ദേഹാഭിമാനമാണ് ആദ്യ നമ്പർ
ഗ്രഹപിഴ. ബാബ പറയുകയാണ് - കുട്ടികളെ, ദേഹീ അഭിമാനീ ഭവ. ഈ ലക്ഷ്മീ നാരായണന്റെ
ചിത്രവും ഏണിപ്പടിയുടെ ചിത്രവും മനസ്സിലാക്കി കൊടുക്കുന്നതിന് വളരെ നല്ല
വസ്തുവാണ്. ഇതിലൂടെ അനേകരുടെ മംഗളമുണ്ടാവാൻ സാധിക്കുന്നു. പക്ഷെ ഡ്രാമയിൽ ഒരു
പക്ഷെ വൈകിയായിരിക്കും അതിനാൽ രാജധാനി സ്ഥാപിക്കുന്നതിൽ വിഘ്നമുണ്ടാകുന്നു. ബാബ
സ്വയം പറയുകയാണ് വളരെ വിഘ്നമുണ്ടാകുന്നു. മായ വളരെ സമർത്ഥമാണ്. എന്റെ കുട്ടികളെ
പെട്ടെന്ന് മൂക്കിന്, കാതിന് പിടിക്കുന്നു. ഇതിനെയാണ് പറയുന്നത് രാഹുവിന്റെ
ഗ്രഹപിഴ. ഭാരതത്തിൽ പ്രത്യേകിച്ച് ഈ സമയം വികാരങ്ങളാകുന്ന രാഹുവിന്റെ പൂർണ്ണമായ
ഗ്രഹപിഴയിരിക്കുകയാണ്. നിങ്ങൾക്ക് സെക്കന്റിൽ തെളിയിക്കാൻ സാധിക്കണം ഇതേ ഭാരതം
പവിത്രമായ വജ്ര തുല്യമായിരുന്നു. ഇപ്പോൾ വികാരിയായ കക്കയ്ക്ക്
സമാനമായിരിക്കുകയാണ്, വീണ്ടും വജ്ര സമാനമാക്കി മാറ്റണം. കഥ മുഴുവൻ
ഭാരതത്തിന്റെയാണ്. ബാബ വന്ന് വജ്ര സമാനമാക്കി മാറ്റുന്നു. എന്നിട്ടും എത്ര
തരത്തിലുള്ള വിഘ്നമാണ് വരുന്നത്. ദേഹാഭിമാനത്തിന്റെ വളരെ വലിയ വിഘ്നമാണ്
ഉണ്ടായിരിക്കുന്നത്. ലക്ഷ്മീ നാരായണന്റെ ചിത്രത്തിലും ആർക്കു വേണമെങ്കിലും
മനസ്സിലാക്കി കൊടുക്കാൻ വളരെ സഹജമാണ്. കുട്ടികൾക്ക് സേവനത്തിൽ വളരെയധികം
താല്പര്യമുണ്ടാവണം. സേവനവും പല തരത്തിലുണ്ടല്ലോ. അനേകർക്ക് സുഖം നൽകുന്നു അതിനാൽ
അതിന്റെ പ്രതിഫലവും വളരെയധികം ലഭിക്കുന്നു, ചിലർ ആൾറൗണ്ടായി നല്ല സേവനം
ചെയ്യുന്നു. സന്തോഷമുണ്ടായിരിക്കണം നമുക്ക് ആൾറൗണ്ടായി മാറണം. ബാബാ ഞങ്ങൾ
സേവനത്തിന് ഹാജരാണ്. നല്ല നല്ല കുട്ടികൾ ആത്മീയ സേവനം ചെയ്യുന്നവർ, ഭക്ഷണം
തങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കുന്നു. നിങ്ങൾക്കറിയാം കുട്ടികളും വളരെ
സമർത്ഥരായിരിക്കുകയാണ് അവർ സിംഹാസനമെടുക്കുന്നവരാണ്. ഇവിടെയാണെങ്കിൽ വീട്
സംരക്ഷിക്കുന്ന അമ്മമാരാണ്. ഇപ്പോൾ അമ്മമാർക്കും കുമാരിമാർക്കും ഈ സേവനത്തിൽ
നിൽക്കണം. മമ്മയെ പോലെ സേവനം ചെയ്ത് കാണിക്കണം. ഷോ ചെയ്യണം. ബാക്കി കേവലം മമ്മ,
മമ്മ പറയുന്നതിലൂടെ എന്ത് നേട്ടമാണ്! അവരെ പോലെയായി മാറണം. ശരി-
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ദേഹാഭിമാനത്തിന്റെ ഗ്രഹപിഴ തന്നെയാണ് യജ്ഞത്തിൽ വിഘ്നരൂപമാകുന്നത്, അതിനാൽ
എത്രത്തോളം സാധിക്കുമോ ദേഹീ അഭിമാനിയായി മാറുന്നതിന്റെ പുരുഷാർത്ഥം ചെയ്യണം.
2. തന്റെ പഠിപ്പിന്റെയും
സത്യയുഗീ പദവിയുടെ സ്ഥാനത്തിന്റെ സന്തോഷം അഥവാ ലഹരിയിലിരിക്കണം, ശ്രീമതത്തിലൂടെ
നടക്കണം. ഒരു തെറ്റും ചെയ്യരുത്.
വരദാനം :-
ആത്മീയ
വ്യായാമവും ആത്മ നിയന്ത്രണത്തിലൂടെയും സൂക്ഷ്മതയുടെ അനുഭവം ചെയ്യുന്ന മാലാഖയായി
ഭവിക്കട്ടെ
ബുദ്ധിയുടെ സൂക്ഷ്മത അഥവാ
ലാഘവത്വം ബ്രാഹ്മണജീവിതത്തിന്റെ വ്യക്തിത്വമാണ്. സൂക്ഷ്മതയാണ മഹാനത. എന്നാൽ
ഇതിനായി പതിവായി അമൃതവേളയ്ക്ക് അശരീരി ആത്മീയഅഭ്യാസം ചെയ്യൂ,
വ്യർത്ഥസങ്കൽപങ്ങളുടെ ഭോജനത്തിന്റെ പത്ഥ്യം വെക്കൂ. പത്ഥ്യത്തിനു വേണ്ടി
ആത്മനിയന്ത്രണം ഉണ്ടായിരിക്കണം. ഏതു സമയത്ത് ഏത് സങ്കൽപമാകുന്ന ഭോജനം
സ്വീകരിക്കണമോ ആ സമയത്ത് അത് ചെയ്യൂ. വ്യർത്ഥസങ്കൽപത്തിന്റെ അധികഭോജനം
ചെയ്യാതിരിക്കൂ അപ്പോൾ സൂക്ഷ്മബുദ്ധിയായി മാലാഖാസ്വരൂപത്തിന്റെ ലക്ഷ്യത്തെ
പ്രാപ്തമാക്കാൻ സാധിക്കും.
സ്ലോഗന് :-
മഹാൻ
ആത്മാവ് അവരാണ് ആരാണോ ഓരോ സെക്കൻഡ്, ഓരോ ചുവട് ശ്രീമതത്തിൽ കൃത്യമായി
നടക്കുന്നത്.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
വിശേഷരൂപത്തിലൂടെ തന്റെ
മനസാ അതായത് സങ്കൽപശക്തിയിലൂടെ, ശബ്ദത്തിന്റെ ശക്തിയിലൂടെ, തന്റെ സംഗത്തിന്റെ
നിറത്തിലൂടെ, സംബന്ധത്തിന്റെ സ്നേഹത്തിലൂടെ, സന്തോഷത്തിന്റെ അളവറ്റ ഖജനാവിലൂടെ,
അഖണ്ഡദാനം ചെയ്തുകൊണ്ടേയിരിക്കുക- ഇതാണ് പരോപകാരം ചെയ്യുക. ഏതൊരു ആത്മാവ്
സമ്പർക്കത്തിൽ വന്നാലും സന്തോഷത്തിന്റെ ഖജനാവിലൂടെ സമ്പന്നമായി പോകണം, ഇങ്ങനെ
അഖണ്ഡദാനിയാകൂ.