മധുരമായ കുട്ടികളേ -
നിങ്ങൾ ഇപ്പോൾ പരമപവിത്രമായ ബാബയുടെ മടിയിലേക്ക് വന്നിരിക്കുകയാണ്, നിങ്ങൾക്ക്
മനസ്സ് കൊണ്ടുപോലും പവിത്രമായി മാറണം.
ചോദ്യം :-
പരമ പവിത്രമായ കുട്ടികളുടെ ലഹരിയും അടയാളങ്ങളുമെന്തായിരിക്കും?
ഉത്തരം :-
അവർക്ക്
ലഹരിയുണ്ടായിരിക്കും നമ്മൾ പരമ പവിത്രമായ ബാബയുടെ മടിത്തട്ടിലേക്ക്
വന്നിരിക്കുകയാണ്. നമ്മൾ പരമപവിത്രമായ ദേവതകളായി മാറുകയാണ്, അവരുടെ മനസ്സിൽ പോലും
മോശമായ ചിന്തകളുണ്ടാകില്ല. അവർ സുഗന്ധമുള്ള പുഷ്പങ്ങളായിരിക്കും, അവരിൽ നിന്ന്
ഒരു മോശമായ കർമ്മവുമുണ്ടാകില്ല. അവർ അന്തർമുഖിയായി മാറി സ്വയത്തെ
പരിശോധിക്കുന്നു, എന്നിൽ നിന്ന് എല്ലാവർക്കും സുഗന്ധമാണോ ലഭിക്കുന്നത്? എന്റെ
കണ്ണ് ഒന്നിലും പെട്ടുപോകുന്നില്ലല്ലോ?
ഗീതം :-
മരിക്കുന്നതും അങ്ങയുടെ വഴിയിൽ...
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടു പിന്നീട് അതിന്റെ അർത്ഥവും ഉള്ളിൽ വിചാര സാഗര മഥനം നടത്തി
കണ്ടുപിടിക്കണം.മരിക്കുന്നതും അങ്ങയുടെ വഴിയിൽ എന്ന് പറഞ്ഞത് ആരാണ്? ആത്മാവാണ്
വിളിച്ചത് എന്തുകൊണ്ടെന്നാൽ ആത്മാവ് പതീതമാണ്. അവസാനം മാത്രമേ പാവനം എന്ന് പറയാൻ
സാധിക്കുകയുള്ളൂ അതായത് ശരീരം പാവനമായതു ലഭിക്കുമ്പോൾ. ഇപ്പോൾ പുരുഷാർത്ഥികളാണ്.
ഇതും അറിയാം- ബാബയുടെ അടുത്ത് വന്നിട്ടു വേണം മരിക്കാൻ. ഒരച്ഛനെ ഉപേക്ഷിച്ച്
മറ്റൊരാളെ സ്വീകരിക്കുക അർത്ഥം ഒന്നിൽ നിന്ന് മരിച്ച് മറ്റൊരാളിന്റെ അടുത്ത്
പോവുക. ലൗകിക അച്ഛന്റെയും കുട്ടി ശരീരം ഉപേക്ഷിച്ചാൽ മറ്റൊരച്ഛന്റെ അടുത്ത്
ജന്മമെടുക്കാറുണ്ടല്ലോ. ഇതും അങ്ങനെത്തന്നെയാണ്. മരിച്ച് പിന്നീട് പരമ
പവിത്രമായ അച്ഛന്റെ മടിയിലേക്ക് നിങ്ങൾ പോകുന്നു. പരമ പവിത്രം ആരാണ്?(അച്ഛൻ),
പിന്നെ പവിത്രം ആരാണ്? (സന്യാസി) ശരി, ഈ സന്യാസിമാരെ പവിത്രം എന്ന ് പറയാം.
നിങ്ങളും സന്യാസിയും തമ്മിൽ വ്യത്യാസമുണ്ട്. സന്യാസിമാർ പവിത്രമായി
മാറുന്നുണ്ടെങ്കിലും ജന്മമെടുക്കുന്നത് പതീതത്തിൽ നിന്നല്ലേ. നിങ്ങൾ
പരമപവിത്രമായി മാറുകയാണ്. നിങ്ങളെ പരമ പവിത്രമാക്കി മാറ്റുന്നത് ബാബയാണ്.
സന്യാസിമാർ വീടെല്ലാം ഉപേക്ഷിച്ച് പവിത്രമായി മാറുന്നു. ആത്മാവാണ് പവിത്രമായി
മാറുന്നത്. നിങ്ങൾ സ്വർഗ്ഗത്തിൽ ദേവി-ദേവതകളാകുന്നു, അപ്പോൾ നിങ്ങൾ തന്നെയാണ്
പരമപവിത്രമായി മാറുന്നത്. നിങ്ങളുടേത് പരിധിയില്ലാത്ത സന്യാസമാണ്.
സന്യാസിമാരുടേത് പരിധിയുള്ളതാണ്. അവർ പവിത്രമായി മാറുന്നു, നിങ്ങൾ പരമപവിത്രമായി
മാറുകയാണ്.നമ്മൾ പുതിയ ലോകത്തിലേക്കു പോവുകയാണ് എന്ന് ബുദ്ധിയും പറയുന്നുണ്ട്.
സന്യാസിമാർ വരുന്നതു തന്നെ രജോപ്രധാന അവസ്ഥയിലാണ്. വ്യത്യാസമില്ലേ. രജോപ്രധാനം
എവിടെക്കിടക്കുന്നു, സതോപ്രധാനം എവിടെക്കിടക്കുന്നു. നിങ്ങൾ പരമപവിത്രമായ
ബാബയിലൂടെ പവിത്രമായി മാറുകയാണ്. ബാബ ജ്ഞാനസാഗരനുമാണ്, സ്നേഹത്തിന്റെ സാഗരനുമാണ്.
ഇംഗ്ലീഷിൽ ഓഷ്യൻ ഓഫ് നോളേജെന്നും, ഓഷ്യൻ ഓഫ് ലൗ എന്നും പറയുന്നു. നിങ്ങളെ എത്ര
ഉയർന്നവരാക്കി മാറ്റുന്നു. അങ്ങനെയുള്ള ഉയർന്നതിലും വെച്ച് ഉയർന്നതും
പരമപവിത്രവുമായ ബാബയെയാണ് വന്ന് പതീതരെ പാവനമാക്കി മാറ്റൂ , പതീതമായ ലോകത്തിൽ
വന്ന് നമ്മളെ പരമപവിത്രമാക്കി മാറ്റൂ എന്ന് പറഞ്ഞ് വിളിക്കുന്നത്. അതിനാൽ
കുട്ടികൾക്ക് അത്രയധികം ലഹരിയുണ്ടായിരിക്കണം. നമ്മളെ ബാബയാണ് പഠിപ്പിക്കുന്നത്
! നമ്മൾ എന്തായി മാറും? ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. കുട്ടികൾ എഴുതാറുണ്ട്-
ബാബാ, മായ ഞങ്ങൾക്ക് ഒരുപാട് കൊടുങ്കാറ്റ് കൊണ്ടുവരുന്നുണ്ട് . ഞങ്ങളെ
മനസ്സുകൊണ്ട് ശുദ്ധമായി മാറാൻ അനുവദിക്കുന്നില്ല, നമ്മൾ പരമപവിത്രമായി
മാറുകയാണെങ്കിൽ ഇങ്ങനെയുള്ള മോശമായ ചിന്തകൾ എന്തുകൊണ്ടാണ് വരുന്നത്? ബാബ
പറയുന്നു -ഇപ്പോൾ നിങ്ങൾ തികച്ചും പതീതത്തിലും പതീതമായി മാറിയിരിക്കുകയാണ്.
ഒരുപാട് ജന്മങ്ങളുടെയും അവസാനമായി ബാബ വീണ്ടും നിങ്ങളെ വളരെ നന്നായി
പഠിപ്പിക്കുകയാണ്. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ - നമ്മൾ എന്തായി മാറുകയാണെന്ന
ലഹരി ഉണ്ടായിരിക്കണം. ഈ ലക്ഷമീ-നാരായണൻമാരെ ഇങ്ങനെയാക്കി മാറ്റിയതാരാണ്? ഭാരതം
സ്വർഗ്ഗമായിരുന്നില്ലെ. ഈ സമയം ഭാരതം തമോപ്രധാനവും ഭ്രഷ്ടാചാരിയുമാണ്. പിന്നീട്
ഈ ഭാരതത്തെ നമ്മൾ പരമ പവിത്രമാക്കി മാറ്റുന്നു. അങ്ങനെയാക്കുന്നവരും തീർച്ചയായും
വേണമല്ലോ. നമുക്ക് ദേവതയായി മാറണം, എന്ന ലഹരി സ്വയത്തിലുമുണ്ടായിരിക്കണം.
അതിനുവേണ്ടി അങ്ങനെയുള്ള ഗുണങ്ങളുമുണ്ടാകണം. തീർത്തും താഴേനിന്ന് മുകളിലേക്ക്
കയറുകയാണ്. ഏണിപ്പടിയിലും ഉയർച്ചയും വീഴ്ചയും എഴുതിയിട്ടുണ്ടല്ലോ. ആരാണോ താഴെ
വീണിരിക്കുന്നത് അവർ സ്വയത്തെ എങ്ങനെ പരമ പവിത്രം എന്ന് പറയും. ബാബ തന്നെയാണ്
വന്ന് കുട്ടികളെ പരമപവിത്രമാക്കി മാറ്റുന്നത്. നിങ്ങൾ ഇവിടെ വന്നിരിക്കുന്നതു
തന്നെ വിശ്വത്തിന്റെ അധികാരിയും പരമപവിത്രവുമായി മാറാനാണ്. അതിനാൽ എത്ര ലഹരി
വേണം. ബാബ നമ്മളെ ഇത്രയും ഉയർന്നതാക്കി മാറ്റാൻ വന്നിരിക്കുകയാണ്.
മനസാ-വാചാ-കർമ്മണാ പവിത്രമായി മാറണം. സുഗന്ധമുള്ള പുഷ്പങ്ങളായി മാറണം.
സത്യയുഗത്തെ പറയുന്നതു തന്നെ- പൂന്തോട്ടമെന്നാണ്. ദുർഗന്ധം ഒന്നുമില്ലാത്തത്.
ദുർഗന്ധം എന്ന് ദേഹ-അഭിമാനത്തെയാണ് പറയുന്നത്. ആരിലും കുദൃഷ്ടി പോകരുത്.
ഹൃദയത്തെ കുത്തുന്നതും കണക്കുണ്ടാക്കുന്ന തരത്തിലുമുള്ള ഒരു മോശമായ
കർമ്മവുമുണ്ടാകരുത്. നിങ്ങൾ 21 ജന്മത്തേക്കു വേണ്ടി ധനം ശേഖരിക്കുന്നു. നിങ്ങൾ
കുട്ടികൾക്കറിയാം നമ്മൾ വളരെ ധനവാൻമാരായി മാറുകയാണ്. നമ്മൾ ദൈവീക ഗുണങ്ങളാൽ
നിറഞ്ഞവരാണോ എന്ന് തന്റെ ആത്മാവിൽ നോക്കണം? ബാബ എങ്ങനെയാണോ പറയുന്നത് അതു പോലെ
നമ്മൾ പുരുഷാർത്ഥം ചെയ്യുന്നുണ്ടോ? നിങ്ങളുടെ ലക്ഷ്യം എങ്ങനെയുള്ളതാണെന്ന്
നോക്കൂ. സന്യാസിമാർ എവിടെക്കിടക്കുന്നു നിങ്ങൾ കുട്ടികൾ എവിടെ. നമ്മൾ ആരുടെ
മടിത്തട്ടിലേക്കാണ് വന്നിരിക്കുന്നതെന്ന് നിങ്ങൾ കുട്ടികൾക്ക്
ലഹരിയുണ്ടായിരിക്കണം! നമ്മളെ എന്താക്കി മാറ്റുന്നു? അന്തർമുഖിയായി - നമ്മൾ
ഏതുവരെ യോഗ്യതയുള്ളവരായി മാറിയിട്ടുണ്ടെന്ന് നോക്കണം. എല്ലാവരിലും ജ്ഞാനത്തിന്റെ
സുഗന്ധം വ്യാപിപ്പിക്കുന്ന തരത്തിൽ, നമുക്കെത്ര പുഷ്പമായി മാറണം? നിങ്ങൾ
അനേകർക്ക് സുഗന്ധം നൽകുന്നവരല്ലേ. നിങ്ങൾ തനിക്കു സമാനമാക്കി മാറ്റുന്നു. നമ്മളെ
പഠിപ്പിക്കുന്നതാരാണ്- എന്ന ലഹരിയുണ്ടായിരിക്കണം. മറ്റെല്ലാവരും
ഭക്തിമാർഗ്ഗത്തിലെ ഗുരുക്കൻമാരാണ്. ജ്ഞാനമാർഗ്ഗത്തിൽ ഒരു പരംപിതാ
പരമാത്മാവല്ലാതെ ഗുരുക്കൻമാരുണ്ടാകാൻ സാധിക്കില്ല.ബാക്കിയെല്ലാവരും
ഭക്തിമാർഗ്ഗത്തിലെയാണ്. കലിയുഗത്തിലാണ് ഭക്തിയുണ്ടാകുന്നത്. രാവണൻ
പ്രവേശിക്കുന്നു. ഇതും ലോകത്തിൽ ആർക്കും അറിയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം,
സത്യയുഗത്തിൽ നമ്മൾ 16 കലാ സമ്പൂർണ്ണരായിരുന്നു, പിന്നീട് ഒരു ദിവസമെങ്കിലും
കടന്നുപോയി എങ്കിൽ അതിനെ പൗർണ്ണമിയെന്നു പറയില്ലല്ലോ. ഇതും അങ്ങനെ തന്നെയാണ്.
പതുക്കെപ്പതുക്കെ പേൻ പോലെ ചക്രം അരിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക്
പൂർണ്ണമായി 16 കലാ സമ്പൂർണ്ണനായി മാറണം, അതും അൽപകാലത്തേക്കു വേണ്ടി. പിന്നീട്
കലകൾ കുറയുന്നു, ഈ ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലുണ്ടെങ്കിൽ നിങ്ങൾ കുട്ടികൾക്ക്
എത്ര ലഹരിയുണ്ടായിരിക്കണം. നമ്മളെ പഠിപ്പിക്കുന്നത് ആരാണ് എന്ന് പലർക്കും
ബുദ്ധിയിലേക്ക് വരുന്നതേയില്ല? ജ്ഞാനത്തിന്റെ സാഗരൻ. കുട്ടികളോട് പറയുകയാണ്
നമസ്കാരം കുട്ടികളേ. നിങ്ങൾ ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്, പരംധാമത്തിലാണ്
എല്ലാവരും വസിക്കുന്നത്, പിന്നീട് നിങ്ങൾ വിശ്വത്തിന്റെയും അധികാരിയായി മാറുന്നു.
നിങ്ങളുടെ ഉന്മേഷത്തെ വർദ്ധിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ എന്നെക്കാളും
ഉയർന്നവരാണെന്ന് ബാബ പറയുന്നു. ഞാൻ വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല,
ബാബയെക്കാളും നിങ്ങളെ ഉയർന്ന മഹിമയുള്ളവരാക്കി മാറ്റുകയാണ്. അച്ഛന്റെ മക്കൾ
ഉന്നതിലേക്കു പോകുമ്പോൾ, ഇവർ പഠിച്ച് ഇത്രയും ഉയർന്ന പദവി
പ്രാപ്തമാക്കിയതാണെന്ന് അച്ഛൻ മനസ്സിലാക്കുമല്ലോ. ബാബയും പറയുന്നു ഞാൻ നിങ്ങളെ
പഠിപ്പിക്കുന്നു, ഇനി നിങ്ങൾക്ക് എത്ര ഉയർന്ന പദവി പ്രാപ്തമാക്കണോ, പുരുഷാർത്ഥം
ചെയ്യൂ. ബാബ നമ്മളെ പഠിപ്പിക്കുന്നു- ആദ്യം ലഹരിയുണ്ടായിരിക്കണം. ബാബ എപ്പോൾ
വേണമെങ്കിലും വന്ന് സംസാരിക്കാം. ബാബ ഈ ബ്രഹ്മാവിൽ ഉള്ളതുപോലെയാണ്. നിങ്ങൾ
കുട്ടികൾ ബാബയുടേതല്ലേ. ഈ ബ്രഹ്മാവാകുന്ന രഥവും ബാബയുടേതല്ലേ. അതിനാൽ
അങ്ങനെയുള്ള പരമപവിത്രമായ ബാബ വന്നിരിക്കുകയാണ് , നിങ്ങളെ പാവനമാക്കി മാറ്റുന്നു.
ഇനി നിങ്ങൾ മറ്റുള്ളവരെ പാവനമാക്കി മാറ്റൂ. ഞാൻ റിട്ടയറാവുകയാണ്(വാനപ്രസ്ഥം).
നിങ്ങൾ പരമപവിത്രമായി മാറുമ്പോൾ ഇവിടെ ഒരു അപവിത്രമായവർക്കും വരാൻ സാധിക്കില്ല.
ഇത് പരമ പവിത്രമായവരുടെ ചർച്ച് ആണ്. മറ്റു ചർച്ചുകളിൾ എല്ലാ വികാരികളും
പോകാറുണ്ട്, എല്ലാവരും പതീതരും അശുദ്ധിയുള്ളവരുമാണ്. ഇത് വളരെ വലിയ പവിത്രമായ
ചർച്ചാണ്. ഇവിടെ ഒരു പതീതമായവർക്കും കാലു കുത്താൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ
അങ്ങിനെ നടപ്പാക്കാൻ സാധിക്കില്ല. കുട്ടികളും അങ്ങനെയുള്ളവരായി മാറിയാൽ മാത്രമേ
ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇവിടെ ആർക്കും ഉള്ളിലേക്കു
വരാൻ സാധിക്കില്ല. നമ്മളും വന്ന് സഭയിൽ ഇരിക്കട്ടെ എന്ന് ചോദിക്കാറില്ലേ? ബാബ
പറയും ഓഫീസർമാരെക്കൊണ്ടെല്ലാം പ്രയോജനമുണ്ടെങ്കിൽ അവരെ ഇരുത്താം. നിങ്ങളുടെ പേര്
പ്രസിദ്ധമായാൽ നിങ്ങൾക്ക് ഒന്നിന്റെയും ചിന്തയില്ല. ഇപ്പോൾ ശ്രദ്ധിക്കേണ്ടി
വരുന്നു, പരമപവിത്രമായവരും വിഷമം സഹിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ വിലക്കാൻ
സാധിക്കില്ല. പ്രഭാവമുണ്ടായാൽ പിന്നെ മനുഷ്യരുടെ ശത്രുതയും കുറയും. നിങ്ങളും
മനസ്സിലാക്കിക്കൊടുക്കും നമ്മൾ ബ്രാഹ്മണർക്ക് രാജയോഗം പഠിപ്പിക്കുന്നത്
പരമപവിത്രമായ ബാബയാണ്. സന്യാസിമാരെ പരമപവിത്രർ എന്നു പറയില്ലല്ലോ. അവർ വരുന്നതു
തന്നെ രജോഗുണീ അവസ്ഥയിലാണ്. അവർക്ക് വിശ്വത്തിന്റെ അധികാരിയായി മാറാൻ സാധിക്കുമോ?
ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥികളാണ്. ചിലപ്പോൾ വളരെ നല്ല പെരുമാറ്റമായിരിക്കും,
ചിലപ്പോൾ പേരിനെ മോശമാക്കി മാറ്റുന്ന തരത്തിലുള്ള പെരുമാറ്റമായിരിക്കും.
അങ്ങനെയുള്ള ധാരാളം പേർ സെന്ററുകളിലേക്ക് വരുന്നുണ്ട് എന്നാൽ അൽപം പോലും
തിരിച്ചറിയുന്നില്ല. നിങ്ങൾ സ്വയം എന്തായി മാറാനാണ് പോകുന്നതെന്ന്
മറന്നുപോകുന്നു. ബാബയും പെരുമാറ്റത്തിലൂടെ ഇവരെന്തായിമാറുമെന്ന് മനസ്സിലാക്കും.
ഭാഗ്യത്തിൽ ഉയർന്ന പദവിയുണ്ടെങ്കിൽ പെരുമാറ്റവും വളരെ രാജകീയമായിരിക്കും. നമ്മളെ
പഠിപ്പിക്കുന്നത് ആരാണ് എന്ന ഓർമ്മയുണ്ടാകണം എന്നാൽ അളവറ്റ സന്തോഷമുണ്ടായിരിക്കും.
നമ്മൾ ഈശ്വരീയ വിദ്യാർത്ഥികളാണെങ്കിൽ എത്ര ബഹുമാനമുണ്ടാകും. ഇപ്പോൾ നിങ്ങൾ
പഠിച്ചുകൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കുന്നു ഇപ്പോൾ സമയമെടുക്കും. ഓരോ
കാര്യത്തിലും നമ്പർവൈസായിരിക്കും. കെട്ടിടവും ആദ്യം സതോപ്രധാനമായിരിക്കും
പിന്നീട് സതോ- രജോ-തമോയിലായിരിക്കും. ഇപ്പോൾ നിങ്ങൾ സതോപ്രധാനവും, 16 കലാ
സമ്പൂർണ്ണവുമായി മാറാൻ പോവുകയാണ്. മാളിക ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
നിങ്ങളെല്ലാവരും ചേർന്ന് സ്വർഗ്ഗത്തിന്റെ കൊട്ടാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
ഇതിനും നിങ്ങൾക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. ഏറ്റവും അപവിത്രമായി
മാറിയിരിക്കുന്ന ഭാരതത്തെ ഇപ്പോൾ പരമ പവിത്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്,
അതിനാൽ സ്വയത്തിൽ എത്ര ശ്രദ്ധ നൽകണം. നമ്മുടെ പദവി ഭ്രഷ്ടമാകുന്ന തരത്തിലുള്ള
ദൃഷ്ടിയുണ്ടാകരുത്. ബാബക്ക് എഴുതിയാൽ ബാബ എന്തു പറയും എന്നല്ല. ഇല്ല, ഇപ്പോൾ
എല്ലാവരും പുരുഷാർത്ഥം ചെയ്യുകയാണ്. ബ്രഹ്മാവിനെയും ഇപ്പോൾ പരമപവിത്രമെന്നു
പറയില്ലല്ലോ. ആയി മാറുമ്പോൾ പിന്നെ ഈ ശരീരമുണ്ടാവില്ല. നിങ്ങളും പരമപവിത്രമായി
മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് അതിലും പദവികളാണ്. അതിനുവേണ്ടി പുരുഷാർത്ഥം
ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം. ബാബ ഒരുപാട് പോയിന്റുകളെല്ലാം നൽകുന്നുണ്ട്.
ആരെങ്കിലും വരുകയാണെങ്കിലും താരതമ്യപ്പെടുത്തി കാണിക്കൂ. ഈ പരമപവിത്രത
എവിടെക്കിടക്കുന്നു, മറ്റു സന്യാസിമാരുടെ പവിത്രത എവിടെക്കിടക്കുന്നു. ഈ
ലക്ഷമീ-നാരായണന്റെ ജന്മം തന്നെ സത്യയുഗത്തിലാണ് ഉണ്ടാവുന്നത്. സന്യാസിമാർ
വരുന്നത് തന്നെ പിന്നീടാണ്, എത്ര വ്യത്യാസമാണ്. കുട്ടികൾ മനസ്സിലാക്കുന്നു-
ശിവബാബ നമ്മളെ ഇങ്ങനെയാക്കി മാറ്റുന്നു. പറയുന്നു എന്നെ ഓർമ്മിക്കൂ എന്ന്.
സ്വയത്തെ അശരീരി ആത്മാവാണെന്നു മനസ്സിലാക്കൂ. ഉയർന്നതിലും ഉയർന്ന ശിവബാബ
പഠിപ്പിച്ച് ഉയർന്നതിലും ഉയർന്നതാക്കി മാറ്റുന്നു, ബ്രഹ്മാവിലൂടെ നമ്മൾ ഇത്
പഠിക്കുന്നു. ബ്രഹ്മാവിൽ നിന്ന് വിഷ്ണുവായി മാറുന്നു. ഇതും നിങ്ങൾക്കറിയാം.
മനുഷ്യർ ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോൾ മുഴുവൻ സൃഷ്ടിയിലും രാവണരാജ്യമാണ്.
നിങ്ങൾ രാവണരാജ്യം സ്ഥാപിക്കുന്നു, അത് നിങ്ങൾക്കറിയാം. ഡ്രാമയനുസരിച്ച് നമ്മൾ
സ്വർഗ്ഗം സ്ഥാപിക്കുന്നതിന് യോഗ്യരായി മാറുകയാണ്. ഇപ്പോൾ ബാബ യോഗ്യരാക്കി
മാറ്റുകയാണ്. ബാബക്കല്ലാതെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും ആർക്കും
കൊണ്ടുപോകാൻ സാധിക്കില്ല. ഇന്നയാൾ സ്വർഗ്ഗത്തിലേക്ക് പോയി, മുക്തിധാമത്തിലേക്കു
പോയി എന്ന് പൊങ്ങച്ചം പറഞ്ഞുകൊണ്ടേയിരിക്കുന്നു, ബാബ പറയുന്നു, ഈ വികാരിയും
പതീതവുമായ ആത്മാക്കൾ എങ്ങനെ ശാന്തിധാമത്തിലേക്കു പോകും. നിങ്ങൾ പറയുമ്പോൾ
ഇവർക്ക് എത്ര ലഹരിയുണ്ടെന്ന് മനസ്സിലാക്കും. ഇങ്ങനെ വിചാരസാഗരമഥനം ചെയ്യൂ,
എങ്ങനെ മനസ്സിലാക്കിക്കൊടുക്കണം. നടക്കുമ്പോഴും -കറങ്ങുമ്പോഴും
ഇതിനെക്കുറിച്ചുള്ള ചിന്തനം ഉള്ളിന്റെ ഉള്ളിൽ വരണം. ക്ഷമയും വേണം, നമ്മൾ
യോഗ്യരായി മാറണം. ഭാരതവാസികൾ തന്നെയാണ് പൂർണ്ണമായി യോഗ്യരും അയോഗ്യരുമായി
മാറുന്നത്, മറ്റാരുമല്ല. ഇപ്പോൾ ബാബ നിങ്ങളെ യോഗ്യരാക്കി മാറ്റുകയാണ്. ജ്ഞാനം
വളരെ രസകരമാണ്. ഉള്ളിൽ വളരെ സന്തോഷമുണ്ടാകുന്നു- നമ്മൾ ഈ ഭാരതത്തെ
പരമപവിത്രമാക്കി മാറ്റും. പെരുമാറ്റം വളരെ റോയലായിരിക്കണം.
കഴിക്കുന്നതിലും-കുടിക്കുന്നതിലും, പെരുമാറ്റത്തിലൂടെയും അറിയാൻ സാധിക്കും.
ശിവബാബ നിങ്ങളെ അത്രയും ഉയർന്നതാക്കി മാറ്റും. ബാബയുടെ കുട്ടിയായി മാറി എങ്കിൽ
പേര് പ്രശസ്തമാക്കണം. ഇവർ പരമപവിത്രമായ ബാബയുടെ കുട്ടികളാണ് അങ്ങനെയുള്ള
പെരുമാറ്റമായിരിക്കണം.പതുക്കെപ്പതുക്കെ നിങ്ങൾ ആയിമാറിക്കൊണ്ടെയിരിക്കും
മഹിമയുമുണ്ടായിക്കൊണ്ടേയിരിക്കും. പിന്നീട് ഒരു പതീതർക്കും ഉള്ളിൽ വരാനാകാത്ത
തരത്തിലുള്ള നിയമങ്ങളും മര്യാദകളുമെല്ലാം വരും. ബാബ മനസ്സിലാക്കുന്നു, ഇപ്പോൾ
സമയം വേണം. കുട്ടികൾക്ക് ഒരുപാട് പുരുഷാർത്ഥം ചെയ്യണം. തന്റെ രാജധാനിയും
തയ്യാറാകണം. പിന്നീട് നിയമങ്ങൾ നടത്തുന്നതിൽ തെറ്റില്ല. പിന്നീട് മധുബൻ മുതൽ
താഴെ ആബുറോഡ് വരെ വരിയായിരിക്കും. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്ത് മുന്നോട്ട്
പോകൂ. ബാബ നിങ്ങളുടെ ഭാഗ്യത്തെ ഉയർത്തിക്കൊണ്ടേയിരിക്കുന്നു. കോടിമടങ്ങ്
ഭാഗ്യശാലിയെന്ന് പറയുന്നതും നിയമമനുസരിച്ചാണല്ലോ. ദേവതകളുടെ കാൽപാദങ്ങളിൽ താമര-
പുഷ്പത്തെ കാണിക്കാറുണ്ടല്ലോ. ഇതെല്ലാം നിങ്ങൾ കുട്ടികളുടെ മഹിമയാണ്. വീണ്ടും
ബാബ പറയുന്നു മൻമനാഭവ, എന്നെ ഓർമ്മിക്കൂ .... ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മനസ്സിനെ
കാർന്നുതിന്നുകൊണ്ടിരിക്കുന്ന തരത്തിലുള്ള ഒരു കർമ്മവും ചെയ്യരുത്. പൂർണ്ണമായി
സുഗന്ധമുള്ള പൂക്കളായി മാറണം. ദേഹ-അഭിമാനത്തിന്റെ ദുർഗന്ധം ഇല്ലാതാക്കണം.
2. പെരുമാറ്റം വളരെ
റോയലാക്കി വെക്കണം. പരമപവിത്രമായി മാറുന്നതിനുവേണ്ടി പൂർണ്ണ പുരുഷാർത്ഥം ചെയ്യണം.
പദവി ഭ്രഷ്ടമാകുന്ന തരത്തിലുള്ള ദൃഷ്ടിയാകരുത്.
വരദാനം :-
നിരാശയുടെ
ചിതയിൽ ഇരിക്കുന്ന ആത്മാക്കൾക്ക് പുതുജീവൻ ദാനം നൽകുന്ന ത്രിമൂർത്തി പ്രാപ്തികളാൽ
സമ്പന്നരായി ഭവിക്കട്ടെ.
സംഗമയുഗത്തിൽ
എല്ലാകുട്ടികൾക്കും ബാബയിൽനിന്നും എവർഹെൽത്തി, വെൽത്തി, ഹാപ്പി ആയി
ഇരിക്കാനുള്ള ത്രിമൂർത്തി വരദാനം ലഭിച്ചിട്ടുണ്ട്. ഏത് കുട്ടികളാണോ ഈ മൂന്ന്
പ്രാപ്തികളാലും സദാ സമ്പന്നമായി ഇരിക്കുന്നത് അവരുടെ സന്തോഷവും ഹർഷിതവുമായ മുഖം
കണ്ട് മനുഷ്യർക്ക് ജീവിക്കണമെന്ന ആഗ്രഹം വീണ്ടും ഉണ്ടാകുന്നു എന്തെന്നാൽ ഇന്ന്
മനുഷ്യർ ജീവിച്ചിരിക്കെത്തന്നെ നിരാശയുടെ ചിതയിൽ ഇരിക്കുകയാണ്.ഇപ്പോൾ
അങ്ങിനെയുള്ള ആത്മാക്കളെ ഉയിർത്തെഴുന്നേൽപ്പിക്കൂ, പുതുജീവൻ ദാനം നൽകൂ. സദാ
സ്മൃതിയുണ്ടായിരിക്കണം, ഈ മൂന്ന് പ്രാപ്തികളും നമ്മുടെ ജന്മസിദ്ധ അധികാരമാണ്.ഇവ
മൂന്നും ധാരണ ചെയ്യാനായി ഡബിൾ അണ്ടർലൈൻ ചെയ്തുവെക്കണം.
സ്ലോഗന് :-
വേറിട്ടതും,
അധികാരികളുമായി മാറി കർമ്മങ്ങൾ ചെയ്യുന്നതുതന്നെയാണ് ബന്ധനമുക്തസ്ഥിതി.
അവ്യക്തസൂചന- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ.
കർമ്മാതീതം എന്നാൽ സർവ്വ
പ്രകാരത്തിലുമുള്ള പരിധിയുള്ള സ്വഭാവസംസ്ക്കാരങ്ങളിൽ നിന്നും അതീതം അഥവാ
വേറിട്ടത് എന്നാണ് അർത്ഥം.പരിധിയുള്ളത് ബന്ധനവും പരിധിയില്ലാത്തത്
നിർബന്ധനവുമാണ്. ഇപ്പോൾ ബ്രഹ്മാബാബക്ക് സമാനം പരിധിയുള്ള എന്റെ, എന്റെ-തിൽ
നിന്നും മുക്തമാവുക അതായത് കർമ്മാതീതമായിത്തീരാനുള്ള അവ്യക്തദിവസം
ആഘോഷിക്കുക.ഇതിനെത്തന്നെയാണ് സ്നേഹത്തിന്റെ തെളിവ് എന്ന് പറയുന്നത്.