മധുരമായ കുട്ടികളേ,
അല്ലാഹുവിനെയും സമ്പത്തിനെയും ഓർമ്മിക്കൂ എങ്കിൽ സുന്ദരമായി മാറും, ബാബയും
സുന്ദരനാണ്, അതിനാൽ ബാബയുടെ കുട്ടികളും സുന്ദരമായിരിക്കണം.
ചോദ്യം :-
എന്തുകൊണ്ടാണ് എല്ലാവർക്കും ദേവതകളുടെ ചിത്രങ്ങളോട് ആകർഷണമുണ്ടാകുന്നത്? അവരിൽ
ഏത് വിശേഷ ഗുണമാണുള്ളത്?
ഉത്തരം :-
ദേവതകൾ വളരെ
മനോഹരവും പവിത്രവുമാണ്. സൗന്ദര്യം കാരണം അവരുടെ ചിത്രങ്ങളോടും ആകർഷണമുണ്ടാകുന്നു.
ദേവതകളിൽ പവിത്രതയുടെ വിശേഷഗുണമുണ്ട്, ഈ ഗുണം കാരണം തന്നെയാണ് അപവിത്രമായ
മനുഷ്യർ തല കുനിക്കുന്നത്. ആരിലാണോ സർവ്വ ദൈവീകഗുണങ്ങളുമുള്ളത്, സദാ സന്തോഷത്തിൽ
ഇരിക്കുന്നത്, അവർ തന്നെയാണ് മനോഹരമായി മാറുന്നത്.
ഓംശാന്തി.
ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനം എത്ര അത്ഭുതകരമാണ്. നിങ്ങൾ
പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണ്. അതിനാൽ കുട്ടികളും എത്ര മനോഹരമായിരിക്കണം.
ദേവതകളും മനോഹരമാണല്ലോ! എന്നാൽ രാജധാനി വളരെ വലുതാണ്. എല്ലാവരും ഒരേപോലെ
മനോഹരമായിരിക്കില്ല. എന്നാലും ചില-ചില കുട്ടികൾ തീർച്ചയായും മനോഹരമാണ്. ആരെയാണ്
മനോഹരമെന്ന് പറയുന്നത്? ദൈവീകമായ ഗുണങ്ങളുള്ളവരും സദാ സന്തോഷത്തിൽ ഇരിക്കുന്നവരും.
ഈ രാധയും കൃഷ്ണനും മനോഹരമാണല്ലോ! അവരിൽ ഒരുപാട് ആകർഷണമുണ്ട്. ഏത് ആകർഷണമാണ്
ഉള്ളത്? പവിത്രമായതുകാരണം അവരുടെ ശരീരവും ആത്മാവും പവിത്രമാണ്. അതിനാൽ
പവിത്രമായ ആത്മാക്കൾ അപവിത്രമായ ആത്മാക്കളെ ആകർഷിക്കുന്നു. പവിത്രമായവരുടെ
കാലുകളിൽ വീഴുന്നു. അവരിൽ എത്ര ശക്തിയാണ് ഉള്ളത്. സന്യാസിമാരാണെങ്കിലും
തീർച്ചയായും ദേവതകളുടെ മുന്നിൽ തല കുനിക്കുന്നു. ഒരുപക്ഷെ ചിലരെല്ലാം വളരെയധികം
അഹങ്കാരികളായിരിക്കും, എന്നാലും ദേവതകളുടെ അഥവാ ശിവന്റെ മുന്നിൽ തീർച്ചയായും തല
കുനിക്കും. ദേവിമാരുടെ ചിത്രങ്ങളുടെ മുന്നിലും കുനിഞ്ഞുപോകുന്നു.
എന്തുകൊണ്ടെന്നാൽ ബാബ മനോഹരമാണെങ്കിൽ ബാബയാൽ സൃഷ്ടിക്കപ്പെട്ട ദേവീ-ദേവതകളും
മനോഹരമായിരിക്കും. അവരിൽ പവിത്രതയുടെ ആകർഷണമുണ്ടായിരിക്കും. അവരിലുള്ള ആകർഷണം
ഇപ്പോൾ വരെ നിലനിന്നുപോകുന്നുണ്ട്. ലക്ഷ്മീ-നാരായണനായി മാറുമെന്ന്
മനസ്സിലാക്കുന്നവർക്ക് ദേവീ- ദേവതകളെപ്പോലെയുള്ള ആകർഷണവുമുണ്ടായിരിക്കണം. ഈ സമയം
നിങ്ങളുടെ ആകർഷണം പിന്നീട് അവിനാശിയായി മാറും. എല്ലാവരുടേതും ആകുന്നില്ല.
നമ്പർവൈസാണല്ലോ! ഭാവിയിൽ ഉയർന്ന പദവി പ്രാപ്തമാക്കുന്നവരിൽ ഇപ്പോൾ തന്നെ
ആകർഷണമുണ്ടായിരിക്കും. എന്തുകൊണ്ടെന്നാൽ ആത്മാവ് പവിത്രമായി മാറുന്നു.
പ്രത്യേകിച്ചും ഓർമ്മയുടെ യാത്രയിൽ ഇരിക്കുന്നവരിലാണ് നിങ്ങളേക്കാളും
ആകർഷണമുണ്ടായിരിക്കുക. യാത്രയിൽ തീർച്ചയായും പവിത്രതയുണ്ടായിരിക്കും. പവിത്രതയിൽ
തന്നെയാണ് ആകർഷണമുള്ളത്. പവിത്രതയുടെ ശക്തി പിന്നീട് പഠിപ്പിലും
ആകർഷണമുണ്ടാക്കുന്നു. ഇത് നിങ്ങൾക്കിപ്പോൾ അറിയാം. നിങ്ങൾ ലക്ഷ്മീ-നാരായണന്റെ
കർത്തവ്യത്തെ അറിയുന്നു. അവരും എത്ര ബാബയെ ഓർമ്മിച്ചിട്ടുണ്ടായിരിക്കും.
രാജയോഗത്തിലൂടെ തന്നെയാണ് ലക്ഷ്മീ-നാരായണൻ ഇത്രയും രാജ്യഭാഗ്യം പ്രാപ്തമാക്കിയത്.
ഈ സമയം നിങ്ങൾ ലക്ഷ്മീ-നാരായണന്റെ പദവി പ്രാപ്തമാക്കാൻ വേണ്ടി വന്നിരിക്കുകയാണ്.
ബാബയാണ് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നത്. ഈ ഉറച്ച നിശ്ചയത്തോടു കൂടിയാണല്ലോ
ഇവിടെ വന്നിരിക്കുന്നത്! അച്ഛനും പഠിപ്പിക്കുന്ന ബാബയും ഒന്നാണ്.
കൂടെകൊണ്ടുപോകുന്നതും ബാബയാണ്. അതിനാൽ ഈ ഗുണം സദാ ഉണ്ടായിരിക്കണം. സദാ ഹർഷിതമായ
മുഖത്തോടു കൂടിയിരിക്കൂ. ബാബയാകുന്ന അല്ലാഹുവിന്റെ ഓർമ്മയിലിരിക്കുമ്പോൾ മാത്രമേ
സദാ ഹർഷിതമായിരിക്കാൻ സാധിക്കുകയുള്ളൂ. അപ്പോഴാണ് സമ്പത്തിന്റെയും ഓർമ്മ
വരുകയുള്ളൂ. ഇതിലൂടെ വളരെ മനോഹരവുമായി മാറും. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ
ഇവിടെ മനോഹരമായി മാറി പിന്നീട് ഭാവിയിലും മനോഹരമായി മാറും. ഇവിടുത്തെ പഠിപ്പാണ്
അമരപുരിയിലേക്ക് കൊണ്ടുപോകുന്നത്. സത്യമായ ബാബ നിങ്ങൾക്ക് സത്യമായ സമ്പാദ്യം
ചെയ്യിപ്പിച്ചു തരുകയാണ്. ഈ സത്യമായ സമ്പാദ്യം മാത്രമാണ് 21 ജന്മത്തേക്ക് കൂടെ
വരുന്നത്. പിന്നീട് ഭക്തിമാർഗ്ഗത്തിൽ സമ്പാദിക്കുന്ന സമ്പാദ്യം അൽപകാലത്തെ
സുഖത്തിനുവേണ്ടിയാണ്. അതൊന്നും സദാ കൂടെയുണ്ടായിരിക്കുകയില്ല. അതിനാൽ ഈ പഠിപ്പിൽ
കുട്ടികൾ വളരെ ശ്രദ്ധയോടുകൂടിയിരിക്കണം. നിങ്ങൾ സാധാരണക്കാരാണ്. നിങ്ങളെ
പഠിപ്പിക്കുന്ന ബാബയും സാധാരണ രൂപത്തിലാണ്. അപ്പോൾ പഠിക്കുന്നവരും
സാധാരണമായിരിക്കും. ഇല്ലായെന്നുണ്ടെങ്കിൽ ലജ്ജ വരും. നമ്മൾ എങ്ങനെ മുന്തിയ
വസ്ത്രം ധരിക്കും? നമ്മുടെ മമ്മയും ബാബയും എത്ര സാധാരണമാണ്. അതിനാൽ നമ്മളും
സാധാരണമാണ്. മമ്മയും ബാബയും എന്തുകൊണ്ടാണ് സാധാരണമായിരിക്കുന്നത്? കാരണം
വനവാസത്തിലല്ലേ! ഇപ്പോൾ നിങ്ങൾക്ക് തിരിച്ചുപോകണം, ഇവിടെ വിവാഹമൊന്നും
കഴിക്കേണ്ട ആവശ്യമില്ല. അവർ വിവാഹം കഴിക്കുമ്പോൾ കുമാരി വനവാസത്തിലായിരിക്കും.
അഴുക്കുള്ള വസ്ത്രം ധരിക്കും, എണ്ണയെല്ലാം തേക്കും കാരണം അമ്മായിയച്ഛന്റെ
വീട്ടിലേക്ക് പോവുന്നു. ബ്രാഹ്മണരിലൂടെയാണ് വിവാഹനിശ്ചയമുണ്ടാകുന്നത്.
നിങ്ങൾക്കും അമ്മായിയച്ഛന്റെ വീട്ടിലേക്ക് പോകണം. രാവണപുരിയിൽ നിന്ന് രാമപുരി
അഥവാ വിഷ്ണുപുരിയിലേക്ക് പോകണം. ഒരു ദേഹത്തിന്റെയോ വസ്ത്രത്തിന്റെയൊന്നും
അഭിമാനം വരാതിരിക്കാനാണ് വനവാസത്തിന്റെ ആചാരം വെച്ചിരിക്കുന്നത്. ഒരാൾ
വിലകുറഞ്ഞ സാരി ധരിച്ചിരിക്കുമ്പോൾ മറ്റൊരാളുടെ വിലകൂടിയ സാരി കാണുകയാണെങ്കിൽ
ചിന്ത വരും. ചിന്തയുണ്ടാകുന്നു-ഇവർ വനവാസത്തിലല്ല എന്ന്. എന്നാൽ നിങ്ങൾ
വനവാസത്തിൽ സാധാരണമായി ഇരുന്നുകൊണ്ടും ആർക്കും ഉയർന്ന ജ്ഞാനം നൽകൂ. ഇത്രയും
ഉയർന്ന ലഹരിയുണ്ടെങ്കിൽ അവർക്ക് അമ്പുപോലെ തറക്കും. പാത്രം കഴുകുകയോ തുണി
അലക്കുകയോ ചെയ്യുമ്പോഴും നിങ്ങളുടെ മുന്നിൽ ആര് വരുകയാണെങ്കിലും അവർക്ക്
അല്ലാഹുവിന്റെ ഓർമ്മ ഉണർത്തൂ. നിങ്ങൾക്ക് ഓർമ്മിപ്പിക്കാനുള്ള
ലഹരിയുണ്ടായിരിക്കണം സാധാരണവസ്ത്രത്തിൽ നിങ്ങൾ ആർക്കെങ്കിലും ജ്ഞാനം
പറഞ്ഞുകൊടുക്കുകയാണെങ്കിൽ അവർ അത്ഭുതപ്പെടും. ഇവരിൽ എത്ര ഉയർന്ന ജ്ഞാനമാണ്
ഉള്ളത്! ഈ ഗീതയുടെ ജ്ഞാനം ഭഗവാൻ നൽകിയതാണ്. രാജയോഗം ഗീതയുടെ ജ്ഞാനമാണ്. അതിനാൽ
ഈ ലഹരിയുണ്ടോ? ബ്രഹ്മാബാബ തന്റെ ഉദാഹരണം പറയുന്നതുപോലെ-കുട്ടികളോടൊപ്പം
കളിക്കുകയാണെങ്കിലും ഏതെങ്കിലും ജിജ്ഞാസു മുന്നിൽ വന്നാൽ അവർക്ക് ഉടൻ ബാബയുടെ
പരിചയം കൊടുക്കും. യോഗത്തിന്റെ ശക്തി, യോഗബലമുള്ളതുകാരണം ജിജ്ഞാസുപോലും
അവിടെത്തന്നെ നിന്നുപോകും, ഇത്രയും സാധാരണമായ ഒരാളിൽ ഇത്രയും ശക്തിയോ എന്ന്
അത്ഭുതപ്പെടും! പിന്നീട് അവർക്ക് ഒന്നും പറയാൻ സാധിക്കില്ല. വായിൽനിന്നും ഒരു
വാക്കും വരില്ല. നിങ്ങൾ വാണിയിൽ നിന്ന് ഉപരിയായിരിക്കുന്നതുപോലെ അവരും വാണിയിൽ
നിന്ന് ഉപരിയായിരിക്കും. ഈ ലഹരി ഉള്ളിലുണ്ടായിരിക്കണം. ഏത് സഹോദരി-സഹോദരൻ
വരുകയാണങ്കിലും അവരെ മുന്നിൽ നിർത്തി വിശ്വത്തിന്റെ
അധികാരിയാക്കുന്നതിനുവേണ്ടിയുള്ള മതം നൽകാൻ സാധിക്കും. ഉള്ളിന്റെ ഉള്ളിൽ അത്രയും
ലഹരിയുണ്ടായിരിക്കണം. തന്റേതായ ലഹരിയിൽ നിലനിൽക്കണം. ബാബ സദാ പറയാറുണ്ട്-നിങ്ങളിൽ
ജ്ഞാനമുണ്ട് എന്നാൽ യോഗത്തിന്റെ മൂർച്ചയില്ല. പവിത്രതയിലൂടെയും
ഓർമ്മയിലിരിക്കുന്നതിലൂടെയും മാത്രമാണ് മൂർച്ച വരുന്നത്. ഓർമ്മയുടെ യാത്രയിൽ
നിങ്ങൾ പവിത്രമായി മാറുന്നു. ശക്തി ലഭിക്കുന്നു. ജ്ഞാനം ധനത്തിനുവേണ്ടിയാണ്.
സ്കൂളിൽ നിന്ന് എം.എ , ബി.എ. എല്ലാം പഠിച്ചിറങ്ങുമ്പോൾ പൈസ ലഭിക്കുന്നു.
ഇവിടുത്തെ കാര്യം വേറെയാണ്. ഭാരതത്തിന്റെ പ്രാചീന യോഗം വളരെ പ്രസിദ്ധമാണ്. ഇത്
ഓർമ്മയാണ്. ബാബ സർവ്വശക്തിവാനാണ് എന്നാൽ കുട്ടികൾക്ക് അച്ഛനിൽ നിന്ന് ശക്തി
ലഭിക്കുന്നു. കുട്ടികളുടെ ഉള്ളിൽ ഉണ്ടായിരിക്കണം-നമ്മൾ ആത്മാക്കൾ ബാബയുടെ
സന്താനങ്ങളാണ്. എന്നാൽ ബാബയെപ്പോലെ നമ്മൾ പവിത്രമല്ല. ഇപ്പോൾ ബാബയെപ്പോലെ
പവിത്രമായി മാറണം. ഇപ്പോൾ ലക്ഷ്യമുണ്ട്. യോഗത്തിലൂടെ മാത്രമാണ് നിങ്ങൾ
പവിത്രമായി മാറുന്നത്. അനുസരണയുള്ള കുട്ടികൾ മുഴുവൻ ദിവസവും ഈ ചിന്തനങ്ങൾ
നടത്തിക്കൊണ്ടിരിക്കും. ആര് വരുകയാണെങ്കിലും അവർക്ക് വഴി പറഞ്ഞുകൊടുക്കണം. ദയ
തോന്നണം. പാവങ്ങൾ അന്ധരാണ്. അന്ധർക്ക് ഊന്നു വടി നൽകി കൊണ്ടുപോകാറില്ലേ!
മനുഷ്യരെല്ലാം അന്ധരാണ്, ജ്ഞാനത്തിന്റെ നേത്രമില്ല.
ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. അതിനാൽ
എല്ലാം അറിഞ്ഞു കഴിഞ്ഞു. മുഴുവൻ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച്
ഇപ്പോൾ നമ്മൾക്കറിയാം. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. നിങ്ങൾക്ക്
മുമ്പൊക്കെ മോശമായതൊന്നും കേൾക്കരുത് കാണരുത് എന്ന് അറിയുമായിരുന്നോ!..... ഈ
കുരങ്ങന്റെ ചിത്രം എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്തിൽ ആർക്കും
ഇതിന്റെ അർത്ഥം അറിയില്ല. നിങ്ങൾക്കിപ്പോൾ അറിയാം. നോളേജ്ഫുള്ളായ ബാബയുടെ
കുട്ടികളും ഇപ്പോൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് നോളേജ്ഫുള്ളായി മാറുന്നു.
ചിലർക്ക് ഒരുപാട് ലഹരിയുണ്ടാകുന്നു. ബാബയുടെ കുട്ടിയായി മാറിയിട്ട് പൂർണ്ണമായ
സമ്പത്തെടുത്തിട്ടില്ലെങ്കിൽ പിന്നെ കുട്ടിയായി മാറിയിട്ടെന്ത് ചെയ്യാനാണ്!
ദിവസവും രാത്രി തന്റെ കണക്കു പുസ്തകം നോക്കണം. ബ്രഹ്മാബാബ വ്യാപാരിയല്ലേ!
വ്യാപാരികൾക്ക് കണക്കെടുക്കുന്നത് സഹജമായിരിക്കും. ഗവർൺമെന്റിലെ സേവകർക്ക്
കണക്കെടുക്കാൻ അറിയില്ല. അവർ കച്ചവടക്കാരുമല്ല. വ്യാപാരം ചെയ്യുന്നവർ നല്ല
രീതിയിൽ മനസ്സിലാക്കും. നിങ്ങൾ കച്ചവടക്കാരാണ്. നിങ്ങൾ നിങ്ങളുടെ ലാഭ-നഷ്ടത്തെ
മനസ്സിലാക്കുന്നു, ദിവസവും കണക്ക് നോക്കൂ. കണക്കുപുസ്തകം സൂക്ഷിക്കൂ, ലാഭമാണോ
നഷ്ടമാണോ? കച്ചവടക്കാരല്ലേ! ബാബ കച്ചവടക്കാരനും, രത്നവ്യാപാരിയുമാണെന്ന
മഹിമയുമുണ്ടല്ലോ. അവിനാശിയായ ജ്ഞാനരത്നങ്ങളുടെ കച്ചവടം ചെയ്യുന്നു. ഇതും നിങ്ങൾ
നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത്. എല്ലാവരും
തീക്ഷ്ണബുദ്ധിയുള്ളവരൊന്നുമല്ല. ഒരു കാതിലൂടെ കേട്ട് പിന്നെ മറുകാതിലൂടെ
പോകുന്നു. സഞ്ചിയിലുള്ള ഓട്ടയിലൂടെ പോകുന്നു. സഞ്ചി നിറയുന്നില്ല. ബാബ പറയുന്നു-
ജ്ഞാനമാകുന്ന ധനം നൽകിയാൽ ധനം കുറയില്ല. അവിനാശിയായ ജ്ഞാനരത്നമല്ലേ! ബാബ രൂപ്-
ബസന്താണ്. ബാബ ആത്മാവ് തന്നെയാണ്, ജ്ഞാനവുമുണ്ട്. ബാബയുടെ കുട്ടികളായ നിങ്ങളും
രൂപ്-ബസന്താണ്. ആത്മാവിലാണ് ജ്ഞാനത്തെ നിറക്കുന്നത്. ആത്മാവ് ചെറുതാണെങ്കിലും
രൂപമുണ്ട്. രൂപമുണ്ടല്ലോ! ആത്മാവിനെയും പരമാത്മാവിനെയും അറിയാൻ സാധിക്കുന്നു.
സോമനാഥന്റെ ഭക്തി ചെയ്യുമ്പോൾ ഇത്രയും ചെറിയ ഒരു നക്ഷത്രത്തെ എങ്ങനെയാണ്
പൂജിക്കുന്നത്! പൂജക്കുവേണ്ടി എത്ര ശിവലിംഗങ്ങളാണ് ഉണ്ടാക്കുന്നത്. ശിവലിംഗം
വളരെ വലിയ-വലിയതാക്കിയും ഉണ്ടാക്കുന്നു. ശിവലിംഗം ചെറുതാണെങ്കിലും പദവി
ഉയർന്നതാണല്ലോ!
ബാബ കൽപം മുമ്പും പറഞ്ഞിരുന്നു ജപ-തപത്തിലൂടെയൊന്നും ഒരു പ്രാപ്തിയുമില്ല.
ഇതെല്ലാം ചെയ്തുകൊണ്ടും താഴേക്കു തന്നെയാണ് വീണുകൊണ്ടിരിക്കുന്നത്. ഏണിപ്പടി
താഴേക്ക് തന്നെയാണ് ഇറങ്ങുന്നത്. നിങ്ങളുടേത് കയറുന്ന കലയാണ്. നിങ്ങൾ ബ്രാഹ്മണർ
ആദ്യ നമ്പറിലെ ജിന്നാണ്. കഥയുണ്ടല്ലോ-ജിന്ന് പറഞ്ഞു എനിക്ക് ജോലിയൊന്നും
തരില്ലെങ്കിൽ ഞാൻ വിഴുങ്ങിക്കളയുമെന്ന്. അപ്പോൾ ജിന്നിന് ജോലി കൊടുത്തു-ഏണിപ്പടി
കയറുകയും ഇറങ്ങുകയും ചെയ്യൂ. അതിനാൽ ജിന്നിന് ജോലി കിട്ടി. ബാബയും പറയുന്നു- ഈ
പരിധിയില്ലാത്ത ഏണിപ്പടി നിങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. നിങ്ങൾ
തന്നെയാണ് മുഴുവൻ ഏണിപ്പടി ഇറങ്ങുകയും കയറുകയും ചെയ്യുന്നത്. നിങ്ങളാണ് ജിന്ന്.
മറ്റുള്ളവരൊന്നും മുഴുവൻ ഏണിപ്പടി കയറുന്നില്ല. മുഴുവൻ ഏണിപ്പടിയുടെ ജ്ഞാനം
പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ എത്ര ഉയർന്ന പദവിയാണ് പ്രാപ്തമാക്കുന്നത്.
പിന്നീട് വീണ്ടും ഇറങ്ങുന്നു,കയറുന്നു. ബാബ പറയുന്നു- ഞാൻ നിങ്ങളുടെ അച്ഛനാണ്.
നിങ്ങൾ എന്നെ പതീത-പാവനനെന്ന് പറയാറില്ലേ! ഞാൻ സർവ്വശക്തിവാന്റെ അധികാരിയാണ്
കാരണം ബാബയുടെ ആത്മാവ് സദാ 100 ശതമാനം പവിത്രമായിരിക്കും. ബാബ ബിന്ദുരൂപമായ
അധികാരിയാണ്. എല്ലാ ശാസ്ത്രങ്ങളുടെ രഹസ്യവുമറിയാം. ഇതെത്ര അത്ഭുതകരമാണ്. ഇതെല്ലാം
അത്ഭുതകരമായ ജ്ഞാനമാണ്. ആത്മാവിൽ 84 ജന്മങ്ങളുടെ അവിനാശിയായ പാർട്ടുണ്ടെന്ന്
ഒരിക്കലും കേട്ടിട്ടുണ്ടായിരിക്കില്ല. അതൊരിക്കലും തേയുന്നില്ല.
നടന്നുകൊണ്ടേയിരിക്കുന്നു. 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കൊണ്ടേ യിരിക്കുന്നു.
84 ജന്മങ്ങളുടെ റിക്കോർഡ് നിറഞ്ഞിട്ടുണ്ട്. ഇത്രയും ചെറിയ ഒരാത്മാവിൽ ഇത്രയും
ജ്ഞാനമുണ്ട്. ബാബയിലുമുണ്ട് അതുപോലെ തന്നെ നിങ്ങളിലുമുണ്ട്. എത്ര പാർട്ടാണ്
അഭിനയിക്കുന്നത്. ഈ പാർട്ട് ഒരിക്കലും മാഞ്ഞുപോകുന്നില്ല. ആത്മാവിനെ ഈ
കണ്ണുകൾകൊണ്ട് കാണാൻ സാധിക്കില്ല. പൊട്ടുപോലെയാണ്, ബാബയും പറയുന്നു-ഞാൻ പൊട്ടാണ്.
ഇതും നിങ്ങൾ കുട്ടികൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിങ്ങളാണ് പരിധിയില്ലാത്ത
ത്യാഗിയും രാജഋഷിയും. എത്ര ലഹരിയുണ്ടായിരിക്കണം. രാജഋഷിമാർ തികച്ചും
പവിത്രമായിരിക്കും. സൂര്യവംശികളും ചന്ദ്രവംശികളുമായ രാജഋഷിമാർ സംഗമയുഗത്തിൽ
രാജ്യം പ്രാപ്തമാക്കുന്നവരാണ്. നിങ്ങൾ ഇപ്പോൾ പ്രാപ്തമാക്കുന്നതുപോലെ. ഇത്
കുട്ടികൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ പോയിക്കൊണ്ടിരിക്കുകയാണെന്ന്.
തോണിക്കാരന്റെ തോണിയിൽ ഇരിക്കുകയാണ്. ഇത് പുരുഷോത്തമ സംഗമയുഗമാണെന്നും അറിയാം.
പഴയ ലോകത്തിൽ നിന്ന് ശാന്തിധാമം വഴി പുതിയ ലോകത്തിലേക്ക് തീർച്ചയായും പോവുക
തന്നെ വേണം. ഇത് സദാ കുട്ടികളുടെ ബുദ്ധിയിലുണ്ടായിരിക്കണം.
സത്യയുഗത്തിലായിരുന്നപ്പോൾ മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. നമ്മുടെ
രാജ്യമായിരുന്നു. ഇപ്പോൾ വീണ്ടും യോഗബലത്തിലൂടെ തന്റെ രാജ്യം എടുക്കുകയാണ്.
എന്തുകൊണ്ടെന്നാൽ യോഗബലത്തിലൂടെ മാത്രമാണ് വിശ്വത്തിന്റെ രാജ്യഭാഗ്യം
പ്രാപ്തമാക്കാൻ സാധിക്കുകയുള്ളൂ. ബാഹുബലത്തിലൂടെ ആർക്കും നേടാൻ സാധിക്കില്ല. ഇത്
പരിധിയില്ലാത്ത ഡ്രാമയാണ്. കളിയുണ്ടാക്കിയിരിക്കുകയാണ്. ഈ കളിയെക്കുറിച്ച്
ബാബയാണ് മനസ്സിലാക്കിത്തരുന്നത്. തുടക്കം മുതൽ മുഴുവൻ ലോകത്തിന്റേയും ചരിത്രവും
ഭൂമിശാസ്ത്രവും കേൾപ്പിക്കുന്നു. നിങ്ങൾ സൂക്ഷ്മവതനത്തിന്റെയും മൂലവതനത്തിന്റേയും
രഹസ്യത്തെ നല്ല രീതിയിൽ മനസ്സിലാക്കുന്നു. സ്ഥൂലവതനത്തിൽ ലക്ഷ്മീ-നാരായണന്റെ
രാജ്യമുണ്ടായിരുന്നു അർത്ഥം നമ്മുടെ രാജ്യമുണ്ടായിരുന്നു. നിങ്ങൾ ഏണിപ്പടി
എങ്ങനെയാണ് ഇറങ്ങുന്നതെന്നും ഓർമ്മ വന്നു. ഏണിപ്പടി കയറുന്നതിന്റെയും
ഇറങ്ങുന്നതിന്റെയും കളി കുട്ടികളുടെ ബുദ്ധിയിൽ വന്നു. ഇപ്പോൾ ബുദ്ധിയിൽ ഉണ്ട്-ഈ
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുകയാണ്. ഈ ഡ്രാമയിൽ നമ്മുടേത്
ഹീറോ- ഹീറോയിന്റെ പാർട്ടാണ്. നമ്മൾ തന്നെയാണ് തോറ്റുപോകുന്നതും പിന്നീട്
വിജയിക്കുന്നതും, അതുകൊണ്ടാണ് ഹീറോ- ഹീറോയിന്റെ പേര് വെച്ചിട്ടുള്ളത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോൾ
നമ്മൾ വാനപ്രസ്ഥത്തിലാണ്-അതിനാൽ വളരെ-വളരെ സാധാരണമായിരിക്കണം. വസ്ത്രത്തിന്റെയോ
ദേഹത്തിന്റെയോ അഭിമാനമുണ്ടാകാൻ പാടില്ല. ഏതൊരു കർമ്മം ചെയ്തുകൊണ്ടും ബാബയുടെ
ഓർമ്മയുടെ ലഹരിയുണ്ടായിരിക്കണം.
2. നമ്മൾ പരിധിയില്ലാത്ത
ത്യാഗികളും രാജഋഷികളുമാണ്- ഈ ലഹരിയിൽ ഇരുന്ന് പവിത്രമായി മാറണം. ജ്ഞാനധനത്താൽ
നിറവുള്ളവരായി മാറി ദാനം ചെയ്യണം. സത്യം-സത്യമായ കച്ചവടക്കാരായി മാറി തന്റെ
കണക്കു പുസ്തകം വെക്കണം.
വരദാനം :-
സ്വയത്തെ
സേവാധാരിയെന്ന് മനസ്സിലാക്കി സ്വയം മോൾഡ് ആകുകയും മറ്റുള്ളവരെ മോൾഡ് ആക്കുകയും
ചെയ്യുന്ന നിമിത്തവും വിനയചിത്തരുമായി ഭവിക്കട്ടെ.
ആരാണോ തന്റെ ഓരോ
സങ്കൽപത്തെയും കർമ്മത്തെയും ബാബക്കുമുന്നിൽ സമർപ്പിക്കുന്നത് അവരെയാണ്
നിമിത്തമായവർ എന്ന് പറയുന്നത്,നിമിത്തമാവുക അർത്ഥം അർപ്പണമാവുക.ആരാണോ താഴ്മയോടെ
ഇരിക്കുന്നത് അവരാണ് വിനയചിത്തർ.സങ്കൽപങ്ങളിലും, സംസ്ക്കാരങ്ങളിലും എത്രത്തോളം
വിനയമുള്ളവരായി മാറുന്നുവോ അത്രത്തോളം മുഴുവൻ ലോകവും താങ്കൾക്കുമുന്നിൽ
കുനിയുന്നു.താഴ്മയുള്ളവരാകുക അർത്ഥം താഴ്മയുള്ളവരാക്കുക.മറ്റുള്ളവർ എന്റെ മുന്നിൽ
കുറച്ച് താഴട്ടെ എന്ന ചിന്ത പോലും വരരുത്.ആരാണോ സത്യമായ സേവാധാരികൾ അവർ സദാ
വിനയത്തോടെയിരിക്കുന്നു. അവർ ഒരിക്കലും ആവേശത്തിൽ വരില്ല.
സ്ലോഗന് :-
ഇപ്പോൾ
സമസ്യാസ്വരൂപമല്ല, പരിഹാരസ്വരൂപമായി മാറൂ.
അവ്യക്തസൂചന-മഹാനായി
മാറുന്നതിനായി മധുരതയും,നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണ ചെയ്യൂ..
താങ്കൾ മഹാൻ ആത്മാക്കളുടെ
മനസ്സിലെ ഓരോ സങ്കൽപങ്ങളും ഓരോ ആത്മാക്കൾക്കുവേണ്ടിയും മധുരതയുള്ളതും
മഹത്തായതുമായിരിക്കണം.എങ്ങിനെയാണോ ബാബക്ക് ഓരോ ആത്മാക്കളെ പ്രതിയും ദയയുടേയും
മംഗളത്തിന്റേയും ഭാവനയുള്ളത,് ഓരോ ആത്മാവിനെയും ഉയർത്താനുള്ള ഭാവനയുള്ളത്,
മധുരതയുടേയും നവീനതയുടേയും ഭാവനയുള്ളത് താങ്കളുടെ സ്വഭാവവും അതുപോലെയാക്കി
മാറ്റണംഉറക്കെ സംസാരിക്കുക,ആവേശത്തിൽ വരുക എന്നീ സ്വഭാവങ്ങൾ ഉണ്ടെങ്കിൽ അത്
ബ്രാഹ്മണ ജീവിതത്തിൽ വലിയ വിഘ്നങ്ങളായി മാറും അങ്ങിനെയുള്ള സംസ്ക്കാരങ്ങളെ ഇപ്പോൾ
പരിവർത്തനപ്പെടുത്തൂ