"ഹൃദയത്തില്നിന്ന്എന്റെബാബഎന്ന്പറയുന്നതിലൂടെസര്വ്വഖജനാവു
കളുടെയുംഅധികാരിയായിനിശ്ചിന്തചക്രവര്ത്തിആകൂ"
ഇന്ന് ഭാഗ്യവിധാതാവായ
ബാപ്ദാദ തന്റെ എല്ലാ കുട്ടികളുടെയും മസ്തകത്തില് ഭാഗ്യരേഖ കാണുന്നു. ഓരോ
കുട്ടിയുടെയും മസ്തകത്തില് തിളങ്ങികൊണ്ടിരിക്കുന്ന ദിവ്യ നക്ഷത്രത്തിന്റെ രേഖ
കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടെയും നയനങ്ങളില് സ്നേഹത്തിന്റെയും ശക്തിയുടെയും
രേഖകള് കാണുന്നുണ്ട്. മുഖത്തില് ശ്രേഷ്ഠ മധുരവാണിയുടെ രേഖ കണ്ടു. ചുണ്ടുകളില്
മധുരമായ പുഞ്ചിരിയുടെ രേഖ തിളങ്ങുന്നുണ്ട്. ഹൃദയത്തില് ദിലാരാമന്റെ സ്നേഹത്തില്
ലവ് ലീനമായിരിക്കുന്നത്തിന്റെ രേഖ കാണുന്നുണ്ട്. കരങ്ങളില് സദാ സര്വ്വ
ഖജനാവുകളുടെയും സമ്പന്നതയുടെ രേഖ കണ്ടു. പാദങ്ങളില് ഓരോ ചുവടിലും
കോടിമടങ്ങാക്കുന്നതിന്റെ രേഖ കാണുന്നു.ഇത്രയ്ക്ക് ശ്രേഷ്ഠ ഭാഗ്യം മുഴുവന്
കല്പത്തില് മറ്റാര്ക്കുമില്ല, കുട്ടികളായ നിങ്ങള്ക്ക് മാത്രമാണ് ഈ സംഗമയുഗത്തില്
ഈ ഭാഗ്യം പ്രാപ്തമായിട്ടുള്ളത്. തന്റെ അങ്ങനെയുള്ള ഭാഗ്യം അനുഭവമാകുന്നുണ്ടോ?
ഇത്രയ്ക്ക് ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ ആത്മീയ ലഹരി അനുഭവം ചെയ്യുന്നുണ്ടോ?
ഹൃദയത്തില് ഈ ഗീതം സ്വതവേ മുഴങ്ങും ആഹാ എന്റെ ഭാഗ്യം! സംഗമയുഗത്തിലെ ഈ ഭാഗ്യം
അവിനാശിയാണ്. എന്ത് കൊണ്ട്? അവിനാശിയായ അച്ഛനില് നിന്ന് അവിനാശി ഭാഗ്യമാണ്
കിട്ടുന്നത്. എന്നാല് ഈ സംഗമത്തിലാണ് പ്രാപ്തമാകുന്നത്. ഈ സംഗമയുഗത്തില് ആണ്
അനുഭൂതിയുള്ളത്, ഈ വിശേഷ സംഗമയുഗത്തിന്റെ പ്രാപ്തി അതീവ ശ്രേഷ്ഠമാണ്.
അങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യത്തിന്റെ അനുഭവം സദാ ഇമര്ജ്ജാകുന്നുണ്ടോ അതോ ഇടയ്ക്ക്
മെര്ജ്ജ് ആകും,ഇടയ്ക്ക് ഇമെര്ജ്ജ് ആണോ? പുരുഷാര്ത്ഥം ഏതാണ് ചെയ്തത്?ഇത്രയും
വലിയ ഭാഗ്യത്തിന്റെ പ്രാപ്തിയ്ക്കുള്ള പുരുഷാര്ത്ഥം എത്ര സഹജമായിരുന്നു. ഹൃദയം
കൊണ്ട് അറിഞ്ഞു, അംഗീകരിച്ചു, തന്റേതാക്കി "എന്റെ ബാബ'. ഹൃദയത്തില് നിന്ന്
തിരിച്ചറിഞ്ഞു ഞാന് ബാബയുടേതാണ് ബാബ എന്റേതാണ്. എന്റേതാണെന്ന് കരുതുമ്പോള്
അധികാരിയാകും. എത്ര വലിയ അധികാരമാണ് ! ചിന്തിക്കൂ, എന്തെല്ലാമാണ് കിട്ടിയതെന്ന്
ആരെങ്കിലും ചോദിച്ചാല് എന്ത് പറയും? നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു.
പരമാത്മാവിന്റെ ഖജനാവില് അപ്രാപ്തമായി ഒന്നുമില്ല. അതുപോലെ പ്രാപ്തി സ്വരൂപമായി
അനുഭവം ചെയ്തുവോ ചെയ്തു കൊണ്ടിരിക്കുകയാണോ? ഭാവിയിലെ കാര്യം വ്യത്യസ്തമാണ്, ഈ
സംഗമയുഗത്തിലെ പ്രാപ്തി സ്വരൂപത്തിന്റെ അനുഭവം ഉണ്ടോ. സംഗമയുഗത്തില് അനുഭവം
ഇല്ലെങ്കില് ഭാവിയിലും ഉണ്ടാകില്ല. കാരണമെന്ത്?പ്രാപ്തി ഭാവിയിലേതാണ് എന്നാല് ഈ
പുരുഷാര്ത്ഥത്തിന്റെ ശ്രേഷ്ഠ കര്മ്മത്തില് കൂടിയാണ് പ്രാപ്തി ഉണ്ടാകുന്നത്.
അവസാനം അനുഭവം സ്വരൂപമായി മാറും എന്നൊന്നുമില്ല.ഇത് സംഗമയുഗത്തിലെ വളരെ കാലം
കൊണ്ടുള്ള അനുഭവം ആണ്. ജീവന്മുക്തിയുടെ വിശേഷമായ അനുഭവം ഇപ്പോഴത്തേതാണ്.
നിശ്ചിന്തചക്രവര്ത്തിയാകുന്നതിന്റെ അനുഭവം ഇപ്പോഴാണ്. എല്ലാവരും
നിശ്ചിന്തചക്രവര്ത്തിമാര് ആണോ അതോ ചിന്ത ഉണ്ടോ? നിശ്ചിന്ത ചക്രവര്ത്തിമാര് ആയവര്
കൈയ്യ് ഉയര്ത്തൂ. ആയിമാറിയോ അതോ ആകണമോ? ആയിത്തീര്ന്നില്ലേ! എന്ത്
ചിന്തയാണ്?ദാതാവിന്റെ കുട്ടി ആയി കഴിഞ്ഞു എന്ത് ചിന്തയാണ് ബാക്കിയുള്ളത്? എന്റെ
ബാബ എന്ന സ്മൃതിയിലൂടെ അനേകം ചിന്തകളുടെ കുട്ടകളുടെ ഭാരം ഇല്ലാതായി. ഭാരം
തോന്നുന്നുണ്ടോ?പ്രകൃതിയുടെ കളി കാണുന്നുണ്ട്, മായയുടെ കളിയും കാണുന്നു എന്നാല്
നിശ്ചിന്ത ചക്രവര്ത്തിയായി,സാക്ഷി ആയിരുന്നാണ് കളികള് കാണുന്നത്. ലോകത്തില്
ഉള്ളവര് ഭയപ്പാടാറുണ്ട്, എന്താകും എന്നറിയില്ല! താങ്കള്ക്ക് ഭയമാണോ?
ഭയപ്പെടുന്നുണ്ടോ? നിശ്ചയമുണ്ട്, എന്ത് സംഭവിച്ചാലും ഏറ്റവും നല്ലതായിരിക്കും
നിശ്ചിതമാണ്. കാരണമെന്ത്? ത്രികാലദര്ശിയായി ഒരോ ദൃശ്യവും കാണുന്നുണ്ടോ. ഇന്ന്
എന്ത്, നാളെ എന്തായിരിക്കും ഇത് നല്ല രീതിയില് മനസ്സിലാക്കിയിട്ടുണ്ട്. നോളഡ്ജ്
ഫുള് ആയില്ലേ! സംഗമത്തിനു ശേഷം എന്ത് വരും, നിങ്ങള്ക്ക് മുന്നില് സ്പഷ്ടമാണല്ലോ!
നവയുഗം വരണം. ലോകത്തില് ഉള്ളവര് ചോദിക്കും, വരുമോ? ചോദ്യമാണ് വരുമോ? നിങ്ങള്
എന്താണ് പറയുന്നത്? വന്നു കഴിഞ്ഞതാണ് അതിനാല് എന്ത് വരും, എന്ന ചോദ്യം ഇല്ല.
അറിയാമോ സ്വര്ണ്ണിമ യുഗം വരേണ്ടതാണ്. രാത്രി കഴിഞ്ഞു, ഇപ്പോള് സംഗമം പ്രഭാതമാണ്,
അമൃതവേളയാണ്, അമൃതവേള കഴിഞ്ഞു പകല് വരും. ആര്ക്ക് നിശ്ചയം ഉണ്ടോ അവര്
നിശ്ചിന്തരാണ്, ചിന്തയൊന്നുമില്ല, നിശ്ചിന്തം. വിശ്വരചയിതാവിലൂടെ രചനയുടെ
സ്പഷ്ട ജ്ഞാനം കിട്ടി.
ബാപ്ദാദ നോക്കുമ്പോള്
എല്ലാ കുട്ടികളും സ്നേഹത്തിന്റെ സഹയോഗത്തിന്റെ സമ്പര്ക്കത്തിന്റെ സ്നേഹത്തില്
ബന്ധിതരായി സ്വന്തം വീട്ടില് എത്തിയിരിക്കുകയാണ്. ബാപ്ദാദ സര്വ്വ സ്നേഹി
കുട്ടികള്ക്കും, സഹായോഗി കുട്ടികള്ക്കും, സമ്പര്ക്കത്തിലുള്ള കുട്ടികള്ക്കും,
തന്റെ അധികാരം നേടുന്നതിനായി സ്വന്തം വീട്ടില് എത്തിച്ചേര്ന്നതിന്റെ ആശംസകള്
നല്കുന്നു. ആശംസകള്, ആശംസകള്. ബാപ്ദാദയ്ക്ക് കുട്ടികളോട് സ്നേഹം കൂടുതല് ആണോ അതോ
കുട്ടികള്ക്ക് ബാപ്ദാദയോടുള്ള സ്നേഹമാണോ കൂടുതല്? ആര്ക്കാണ്?നിങ്ങള്ക്കോ അതോ
ബാബയ്ക്കാണോ? ബാബ പറയുകയാണ് കുട്ടികളുടെതാണ് കൂടുതല്. നോക്കൂ കുട്ടികള്ക്ക്
സ്നേഹം ഉണ്ട് അതിനാല് എവിടെയൊക്കെ നിന്ന് എത്തിച്ചേര്ന്നിരിക്കുന്നു. എത്ര
ദേശങ്ങളില് നിന്ന് വന്നിട്ടുണ്ട്?( 50 ദേശങ്ങള്) 50 ദേശങ്ങളില് നിന്ന്
വന്നിട്ടുണ്ട്. എന്നാല് ഏറ്റവുമധികം ദൂരെ നിന്ന് വന്നതാരാണ്? അമേരിക്കയില്
നിന്നുള്ളവര് ദൂരെ നിന്ന് വന്നതാണോ? നിങ്ങള് ദൂരെ നിന്ന് വന്നവരാണ് എന്നാല്
ബാപ്ദാദ പരംധാമില് നിന്ന് വന്നതാണ്. അത് നോക്കിയാല് അമേരിക്കയൊന്നും ദൂരമല്ല!
അമേരിക്കയാണോ പരംധാമം ആണോ കൂടുതല് ദൂരെ. ഏറ്റവും ദൂരെ വസിക്കുന്നത് ബാബയാണ്.
കുട്ടികള് ഓര്മ്മിക്കുമ്പോള് ബാബ ഹാജരാകുന്നു.
ഇപ്പോള് ബാബ എല്ലാ
കുട്ടികളില് നിന്നും ആഗ്രഹിക്കുന്നത് എന്താണ്? ചോദിക്കാറില്ലേ ബാബ എന്താണ്
ആഗ്രഹിക്കുന്നത്? ബാപ്ദാദ മധുരമധുരമായ കുട്ടികളില് നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്
ഓരോ കുട്ടിയും സ്വരാജ്യ അധികാരി രാജാവാകണം. എല്ലാവരും രാജാവാണോ?സ്വരാജ്യം ഉണ്ടോ?
സ്വയത്തിനുമേല് രാജ്യമുണ്ടല്ലോ! ആരാണോ സ്വരാജ്യഅധികാരി രാജാവാണെന്ന് കരുതുന്നത്,
അവര് കൈ ഉയര്ത്തൂ. വളരെ നല്ലത്. ബാപ്ദാദയ്ക്ക് കുട്ടികളെ കാണുമ്പോള് സ്നേഹം
തോന്നുന്നു 63 ജന്മങ്ങള് ദുഖത്തില് നിന്നും അശാന്തിയില് നിന്നും അകന്നിരിക്കാന്
പ്രയത്നിച്ചു. ബാബയും ഇതാണ് ആഗ്രഹിക്കുന്നത് ഓരോ കുട്ടിയും ഇപ്പോള് സ്വരാജ്യ
അധികാരി ആകണം. മനസ്സ് ബുദ്ധി സംസ്ക്കാരം ഇവയുടെ അധികാരി ആകണം രാജാവാകണം. എപ്പോള്
എവിടെ എങ്ങനെ ആഗ്രഹിക്കുന്നത് പോലെ മനസ്സ് ബുദ്ധി സംസ്ക്കാരം ഇവയുടെ പരിവര്ത്തനം
ചെയ്യാന് കഴിയണം. ടെന്ഷന് ഫ്രീ ജീവിതത്തിന്റെ അനുഭവം സദാ ഇമെര്ജ്ജ് ആകണം.
ഇടയ്ക്ക് മെര്ജ്ജ് ആയിപ്പോകുന്നത് ബാപ്ദാദ കാണുന്നുണ്ട്. ഇത് ചെയ്യരുത് എന്ന്
ചിന്തിക്കും, ഇതാണ് ശരി ഇത് തെറ്റാണ്, ചിന്തിക്കുന്നുണ്ട് എന്നാല് സ്വരൂപത്തില്
വരുന്നില്ല. ചിന്തിക്കുമ്പോള് മെര്ജ് ആയിരിക്കുന്നു, സ്വരൂപത്തില് കൊണ്ട്
വരുമ്പോള് ഇമെര്ജ്ജ് ആകുന്നു. സമയാമാകാനായി കാത്തിരിക്കുന്നില്ലല്ലോ!
ഇടയ്ക്കിടയ്ക്ക് ചെയ്യാറുണ്ട്.സ്നേഹ സംഭാഷണത്തില് ചില കുട്ടികള് പറയും
സമയമാകുമ്പോള് ശരിയാകും. സമയം നിങ്ങളുടെ രചനയാണ്. താങ്കള് ആണ് മാസ്റ്റര്
രചയിതാവ്. മാസ്റ്റര് രചയിതാവ് രചനയുടെ ആധാരത്തില് പോകുന്നില്ലല്ലോ.സമയം
സമാപ്തിയുടെ സമീപത്തേയ്ക്ക് കൊണ്ട് വരേണ്ടത് താങ്കള് മാസ്റ്റര് രചയിതാവാണ്.
ഒരു സെക്കന്റില്
മനസ്സിന്റെ അധികാരിയായി മനസ്സിന് ഓര്ഡര് കൊടുക്കാന് കഴിയുമോ? സാധിക്കുമോ?
മനസ്സിനെ ഏകാഗ്രമാക്കാന് കഴിയുമോ?ഫുള്സ്റ്റോപ് ഇടാന് കഴിയുന്നുണ്ടോ അതോ
ഫുള്സ്റ്റോപ് ഇടുമ്പോള് ചോദ്യ ചിഹ്നമാകുന്നുണ്ടോ?എന്ത്കൊണ്ട്, എന്താണ്,എങ്ങനെ,
ഇതെന്ത്,അതെന്താണ്, ആശ്ചര്യ ചിഹ്നം പോലും വേണ്ട. ഫുള്സ്റ്റോപ്, സെക്കന്റില്
പോയിന്റ് ആകൂ. വേറെ പരിശ്രമം ഒന്നും വേണ്ട,ഒരു വാക്കിന്റെ അഭ്യാസം ചെയ്യൂ "പോയിന്റ്".
പോയിന്റ് സ്വരൂപമാകണം, വെസ്റ്റിനു പോയിന്റ് ഇടണം, കേള്ക്കുന്ന മഹാവാക്യങ്ങളുടെ
പോയിന്റ് മനനം ചെയ്യണം. വേറെ പരിശ്രമം ഒന്നുമില്ല. പോയിന്റ് ഓര്മ്മിക്കൂ,
പോയിന്റ് ഇടൂ, പോയിന്റ് ആകൂ. ദിവസം മുഴുവന് ഇടയ്ക്കിടയ്ക്ക് ഈ അഭ്യാസം ചെയ്യൂ,
എത്ര ബിസിയായിരുന്നാലും ഒരു സെക്കന്ഡില് പോയിന്റ് ആകാന് കഴിയുമോ ഇത് ശ്രമിച്ചു
നോക്കൂ? ഒരു സെക്കന്റില് പോയിന്റ് ഇടാന് കഴിയുന്നുണ്ടോ?ഇടയ്ക്കിടയ്ക്ക് ഈ
അഭ്യാസംചെയ്യുമ്പോള് അന്തിമ സമയത്ത് ഫുള് പോയിന്റ്സ് നേടാന് കഴിയും.പാസ് വിത്ത്
ഓണര് ആകും. ഇതാണ് പരമാത്മപഠനം, ഇതാണ് പരമാത്മപാലന.
വന്നിരിക്കുന്നതില്
ആരെല്ലാമാണോ ആദ്യമായി വന്നിട്ടുള്ളവര്, ആരാണോ ആദ്യമായി മിലനത്തിന്
വന്നിട്ടുള്ളത് അവര് കൈ ഉയര്ത്തൂ. ധാരാളം പേര് വന്നിട്ടുണ്ട്. സ്വാഗതം. ഇപ്പോള്
ആദ്യമായി വന്നിരിക്കുന്നത് പോലെ ഒന്നാമന് ആകുകയും വേണം. അവസരം ഉണ്ട്, നിങ്ങള്
വിചാരിക്കും ഞങ്ങള് ഇപ്പോഴാണ് ആദ്യമായി വന്നത്,ഞങ്ങള്ക്കും മുന്പേ വന്നവര്
ധാരാളം ഉണ്ട്,എങ്കിലും ഡ്രാമയില് ഇതിനുള്ള അവസരം ഉണ്ട്, ഒടുവില് നിന്നും വേഗം
മുന്നേറാം വേഗത്തില് പോയി ഒന്നാമതെത്താം. ചാന്സ് ഉണ്ട്, ചാന്സ് എടുക്കുന്നവരെ
ബാപ്ദാദ ചാന്സലര് എന്ന് വിളിക്കുന്നു. ചാന്സലര് ആകൂ. ചാന്സലര് ആകണ്ടേ?ചാന്സലര്
ആകും എന്ന് തോന്നുന്നവര് കൈ ഉയര്ത്തൂ.ചാന്സലര് ആകുമോ? ആശംസകള്. ബാപ്ദാദാ
നോക്കുമ്പോള് ഇവിടെ വന്നിട്ടുള്ളവര് എല്ലാം കൈ ഉയര്ത്തുകയാണ്, കൂടുതല്പേരും
ഉയര്ത്തുന്നു.ആശംസകള്, ആശംസകള്. ബാപ്ദാദാ വന്നിരിക്കുന്ന എല്ലാ മധുര മധുര, വളരെ
സ്നേഹമുള്ള കുട്ടികളെ പ്രത്യേകമായി ഓര്മ്മിച്ചു. കാരണമെന്ത്?( ഇന്നത്തെ സദസ്സില്
ദേശവിദേശത്തെ ധാരാളം വി.ഐ. പി ഇരിക്കുന്നുണ്ട്) എന്തിനാണ് ക്ഷണിച്ചിട്ടുള്ളത്?
അറിയുമോ?നോക്കൂ ക്ഷണം പലര്ക്കും ഉണ്ടായിരുന്നു, എന്നാല് നിങ്ങള്ക്കാണ് വരാന്
സാധിച്ചത്. ബാപ്ദാദ എന്തിനാണ് ഓര്മ്മിച്ചത്? ബാപ്ദാദയ്ക്ക് അറിയാം ഇവര് സ്നേഹിയും,
സഹായോഗിയില് നിന്ന് സഹജയോഗിയാകുന്ന വിശേഷത ഉള്ളവരാണ്. താങ്കള് ശ്രമിച്ചാല്
സഹജയോഗി ആയി മറ്റുള്ളവര്ക്കും സഹജയോഗത്തിന്റെ സന്ദേശം നല്കാന് കഴിയും.സന്ദേശം
കൊടുക്കുക എന്നാല് ഗോഡ്ലി മെസ്സഞ്ചര് ആകുക. ആത്മാക്കളെ ദു?ഖം അശാന്തിയില് നിന്ന്
മോചിപ്പിക്കുക. ഏതായാലും നിങ്ങളുടെ സഹോദരി സഹോദരന്മാര് അല്ലേ! സ്വന്തം സഹോദരി
സഹോദരന്മാര്ക്ക് ഈശ്വരീയ സന്ദേശം കൊടുക്കുക എന്നാല് മുക്തരാക്കുക. ഇതിനു കൂടുതല്
ആശീര്വ്വാദങ്ങള് കിട്ടും. ഏതെങ്കിലും ആത്മാക്കളെ ദു?ഖം അശാന്തിയില് നിന്ന്
മോചിപ്പിക്കുമ്പോള് കൂടുതല് ആശിര്വ്വാദം കിട്ടും, ആശിര്വ്വാദം കിട്ടുമ്പോള്
അതീന്ദ്രിയ സുഖം അതീന്ദ്രിയ സന്തോഷം എല്ലാം കൂടുതല് അനുഭവമാകും.എന്ത്കൊണ്ട്?
കാരണം സന്തോഷം കൊടുത്തു,സന്തോഷം കൊടുക്കുന്നതിലൂടെ വര്ദ്ധിക്കും. എല്ലാവര്ക്കും
സന്തോഷം അല്ലെ? ബാപ്ദാദ പ്രത്യേകിച്ച് അഥിതികളോട് അല്ല അധികാരികളോടാണ്
ചോദിക്കുന്നത്. സ്വയം അതിഥി അല്ല അധികാരിയാണെന്ന് മനസ്സിലാക്കണം. എല്ലാവര്ക്കും
സന്തോഷമാണല്ലോ? അതെ വന്നിട്ടുള്ള നിങ്ങളോടാണ് ചോദിക്കുന്നത്, അതിഥി എന്ന് പറയും
എന്നാല് അതിഥി അല്ല, മഹാന് ആയി മറ്റുള്ളവരെയും മഹാന് ആക്കുന്നവരാണ്. അപ്പോള്
ചോദിയ്ക്കൂ സന്തോഷം അല്ലെ? സന്തോഷം ആണെങ്കില് കൈകള് ഉയര്ത്തൂ.എല്ലാവരും സന്തോഷം
ഉള്ളവരാണ്, പോയിട്ട് എന്ത് ചെയ്യണം സന്തോഷം കൊടുക്കുമല്ലോ!എല്ലാവര്ക്കും സന്തോഷം
കൊടുക്കണം. കൊടുക്കുന്തോറും വര്ദ്ധിയ്ക്കും, ശരി.ശരി നന്നായി കൈ അടിയ്ക്കൂ. (
എല്ലാവരും നന്നായി കൈ അടിച്ചു). ഇപ്പോള് കൈ അടിച്ചത് പോലെ, സദാ സന്തോഷത്തിന്റെ
കരഘോഷം സ്വതവെ മുഴങ്ങണം. ശരി.
ബാപ്ദാദാ സദാ
ടീച്ചേഴ്സിനോട് പറയുന്നു, ടീച്ചര് എന്നാല് സദാ ഫീച്ചറില് കൂടി ഫ്യൂചര് കാണണം.
അങ്ങനെയുള്ള ടീച്ചര് ആണല്ലോ! നിങ്ങളെ കാണുമ്പോള് സ്വര്ഗ്ഗത്തിന്റെ സുഖത്തിന്റെ
അനുഭവം ഉണ്ടാകണം. ശാന്തിയുടെ അനുഭൂതി കിട്ടണം. സഞ്ചരിക്കുന്ന മാലാഖയായി
കാണപ്പെടണം. അങ്ങനെയുള്ള ടീച്ചേഴ്സ് അല്ലെ! നല്ലതാണ്, പ്രവൃത്തിയില്
ഇരിക്കുന്നവരായാലും, സേവനത്തില് നിമിത്തമായവര് ആണെങ്കിലും, എല്ലാവരും
ബാപ്ദാദയ്ക്ക് സമാനരാകുന്ന നിശ്ചയബുദ്ധി വിജയികളാണ്. ശരി.
നാലുഭാഗത്തെയും സാകാര
രൂപത്തില് മുന്നില് ഇരിക്കുന്നവര്ക്ക്,ദൂരെ ഇരുന്നും ഹൃദയം കൊണ്ട്
സമീപത്തിരിക്കുന്നവര്ക്ക്, സദാ ശ്രേഷ്ഠ ഭാഗ്യവാന്മാരായ ആത്മാക്കള്ക്ക്, സദാ
നിമിത്തമായി നിര്മ്മാണത്തിന്റെ കാര്യം സഫലമാക്കുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ
ബാബയ്ക്ക് സമാനമാകുന്നതില് ഉന്മേഷ ഉത്സാഹത്തോടെ മുന്നേറുന്ന ധൈര്യശാലി
കുട്ടികള്ക്ക്, സദാ ഓരോ ചുവടിലും കോടിമടങ്ങായി സമ്പാദ്യം ശേഖരിക്കുന്ന,
ലോകത്തില് കോടിമടങ്ങ് ധനവാന്മാരും സമ്പന്നരുമായ ആത്മാക്കള്ക്ക് സ്നേഹ സ്മരണകളും
നമസ്തേയും.
നിമിത്തമായ ഡബിള് വിദേശി
മുതിര്ന്ന സഹോദരിമാരോട് : ശരി സേവനത്തിന്റെ തെളിവ്
കൊടുക്കുന്നുണ്ടോ, ഇതിലൂടെ ശബ്ദം ഉയരും. അനുഭവം കേള്പ്പിക്കുന്നതിലൂടെ
മറ്റുള്ളവരുടെ അനുഭവം വര്ധിക്കും. ബാപ്ദാദയ്ക്ക് സന്തോഷമാണ്, വിദേശത്തിലെ
സേവനത്തിന് നിമിത്തമായുള്ളവര് വളരെ ഉത്സാഹത്തോടെ സേവനത്തില് മുഴുകിയിരിക്കുന്നു.
ഇവിടെ നിന്ന് പോയവര് ആണ് എങ്കിലും നിമിത്തമായി വിദേശത്തുള്ളവരുടെ സേവനം
ചെയ്ത്കൊണ്ടിരിക്കുന്നു അവിടെ തന്നെയുള്ളവരെ പോലെ. സ്വന്തമാണ് എന്ന അനുഭവം
കൊടുക്കുന്നു. എല്ലാവരും ഒരിടത്തേതാണ്. ലണ്ടനിലോ അമേരിക്കയിലോ ഉള്ളവര് അല്ല,
പരിധിയില്ലാത്ത സേവാധാരി ആണ്. വിശ്വത്തിന്റെ ഉത്തരവാദിത്വം ആണ് ഉള്ളത്. അതിനാല്
ബാപ്ദാദയും ആശംസകള് തരുന്നു. ചെയ്യുന്നുണ്ട്, ഇനി മുന്നോട്ടും ഏറ്റവും നന്നായി
പറക്കുകയും പറക്കാന്ക്കുകയും ചെയ്യൂ. ശരി.
വ്യക്തിഗത സംഭാഷണം:
എല്ലാവരും ഹോളി ഹാപ്പി ഹംസങ്ങള് ആണ്. ഹംസത്തിന്റെ ജോലി
എന്താണ്. ഹംസത്തിനു നിര്ണ്ണയ ശക്തി കൂടുതല് ആണ്. നിങ്ങള് എല്ലാവരും വ്യര്ത്ഥത്തെ
സമാപ്തമാക്കി സമര്ത്ഥരായി സമര്ത്ഥമാക്കുന്ന ഹാപ്പി ഹോളി ഹംസംങ്ങള് ആണ്. എല്ലാവരും
സദാ ഹാപ്പി അല്ലെ? എപ്പോഴും എവര് ഹാപ്പി ആണോ. ഒരിക്കലും ദു:ഖം മുന്നോട്ട് വരാന്
പാടില്ല. ദു:ഖത്തിന് ഡിവോഴ്സ് കൊടുത്ത് കഴിഞ്ഞു, അപ്പോള് മാത്രമല്ലേ അന്യരുടെ
ദു:ഖം മാറ്റാന് ആകുന്നത്! അതിനാല്സുഖമായിരിക്കണം സുഖം കൊടുക്കണം. ഈ ജോലി
ചെയ്യുമല്ലോ! ഇവിടെ ലഭിക്കുന്ന സുഖം ശേഖരിക്കണം. എപ്പോള് എന്ത് വന്നാലും ബാബാ
മധുരമായ ബാബാ ദു:ഖം എടുക്കൂ, തന്റെപക്കല് വയ്ക്കരുത്. മോശമായത് സൂക്ഷിക്കുമോ?
ദു:ഖം മോശമാണ്! ദു:ഖം ഒഴിവാക്കൂ, സുഖി ആയിരിക്കൂ. ഇത് സുഖി ഗ്രൂപ്പാണ്
സുഖദായിയായ ഗ്രൂപ്പ്. സഞ്ചരിക്കുമ്പോള് എല്ലാം സുഖം കൊടുത്ത് കൊണ്ടിരിക്കൂ.
നിങ്ങള്ക്ക് എത്രത്തോളം ആശിര്വ്വാദമാണ് ലഭിക്കുക. ഈ ഗ്രൂപ്പ് ആശിര്വ്വാദത്തിന്
പാത്രമായവര് ആണ്. എല്ലാവരും സന്തോഷം ഉള്ളവര് അല്ലെ! ഇപ്പോള് പുഞ്ചിരിയ്ക്കൂ.
പുഞ്ചിരിയോടെ ഇരിക്കൂ. സന്തോഷത്തില് നൃത്തം ചെയ്യൂ. ശരി
വരദാനം :-
ഓര്മ്മയും
സേവനവും ഇതിന്റെ ബാലന്സിലൂടെ കയറുന്ന കലയുടെ അനുഭവം ചെയ്യുന്ന രാജ്യ അധികാരി ആയി
ഭവിക്കൂ.
ഓര്മ്മയുടെയും
സേവനത്തിന്റെയും ബാലന്സ് ഉണ്ടെങ്കില് ഓരോ ചുവടിലും കയറുന്ന കലയുടെ അനുഭവം ചെയ്ത്
കൊണ്ടിരിക്കും. ഓരോ സങ്കല്പത്തിലും സേവനമാണെങ്കില് വ്യര്ത്ഥത്തില് നിന്ന്
മുക്തമാകും. സേവനം ജീവിതത്തിന്റെ ഭാഗമാകണം, ശരീരത്തിലെ എല്ലാ അവയവങ്ങളും
ആവശ്യമായത് പാലെ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷ ഭാഗം സേവനം ആണ്. ധാരാളം
സേവനത്തിനുള്ള ചാന്സ് കിട്ടുന്നത്, സ്ഥാനം കിട്ടുന്നത്, കൂട്ട് കിട്ടുന്നത്
ഇതെല്ലാം ഭാഗ്യത്തിന്റെ അടയാളമാണ്. ഇതുപോലെയുള്ള സേവനത്തിന്റെ സുവര്ണ്ണ അവസരം
ഉപയോഗിക്കുന്നവര് ആണ് രാജ്യഅധികാരി ആകുന്നത്.
സ്ലോഗന് :-
പരമാത്മ
സ്വരൂപത്തിന്റെ പാലനയുടെ സ്വരൂപമാണ് സഹജയോഗി ജീവിതം.
അവ്യക്ത സൂചന: ആത്മീയ
റോയല്റ്റിയും പവിത്രതയുടെ പേഴ്സണാലിറ്റിയും ധാരണ ചെയ്യൂ.
പവിത്രത ബ്രാഹ്മണരായ
നിങ്ങളുടെ ഏറ്റവും വലിയ അലങ്കാരമാണ്, പവിത്രത താങ്കളുടെ ബ്രാഹ്മണ ജീവിതത്തിലെ
ഏറ്റവും വലിയ സമ്പത്ത് ആണ്, റോയല്റ്റി ആണ്, പേഴ്സണാലിറ്റി ആണ്. ഇത് ധാരണചെയ്ത്
എവര്റെഡി ആകുമ്പോള് പ്രകൃതിയും തന്റെ ജോലി തുടങ്ങും. പവിത്രതയുടെ
പേഴ്സണാലിറ്റിയില് സമ്പന്നരായ റോയല് ആത്മാക്കളെയാണ് സഭ്യതയുടെ ദേവി എന്ന്
പറയുന്നത്.