04.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ പാരലൗകിക പിതാവിനെ യഥാർത്ഥ രീതിയിൽ അറിയുന്നു അതിനാൽ നിങ്ങളെത്തന്നെയാണ് സത്യമായ പ്രീതബുദ്ധികൾ അഥവാ ആസ്തികർ എന്ന് പറയുന്നത്.

ചോദ്യം :-
ബാബ ഭക്തരുടെ രക്ഷകനാണെന്ന് ബാബയുടെ ഏത് കർത്തവ്യത്തിലൂടെയാണ് തെളിയുന്നത്?

ഉത്തരം :-
എല്ലാ ഭക്തരെയും രാവണന്റെ ജയിലിൽ നിന്ന് മോചിപ്പിക്കുക, ദരിദ്രരിൽ നിന്നും ധനികരാക്കി മാറ്റുക, ഇത് ഒരു ബാബയുടെ മാത്രം കർത്തവ്യമാണ്. ആരാണോ പഴയ ഭക്തർ അവരെ ബ്രാഹ്മണരാക്കി മാറ്റി ദേവതയാക്കുക - ഇതാണ് ബാബ നൽകുന്ന രക്ഷ. ഭക്തരുടെ രക്ഷകൻ വന്നിരിക്കുകയാണ് - തന്റെ എല്ലാ ഭക്തർക്കും മുക്തി -ജീവൻമുക്തി നൽകാൻ.

ഗീതം :-
ഭോലാനാഥനെ പോലെ വിചിത്രനായി ആരുമില്ല....

ഓംശാന്തി.  
ഇതാരുടെ മഹിമയാണ് കുട്ടികൾ കേട്ടത്? മഹിമ പാടാറുണ്ട് ഉയർന്നതിലും ഉയർന്ന ഭഗവാൻ, ഭഗവാനെത്തന്നെയാണ് അച്ഛനെന്ന് പറയുന്നത്. ലൗകിക അച്ഛനും തന്റെ രചനയുടെ രചയിതാവാണെന്നതുപോലെ ഭഗവാനാണ് ഈ മുഴുവൻ രചനയുടെയും രചയിതാവ്. ആദ്യം കന്യകയെ തന്റെ പത്നിയാക്കുന്നു പിന്നീട് അവരിലൂടെ രചന രചിക്കുന്നു. 5-7 കുട്ടികൾ ജനിക്കുന്നു. അതിനെ രചനയെന്ന് പറയും. അച്ഛൻ രചയിതാവായി. അത് പരിധിയുള്ള രചയിതാവാണ്. ഇതും കുട്ടികൾക്കറിയാം രചനക്ക് രചയിതാവായ അച്ഛനിൽ നിന്നും സമ്പത്ത് ലഭിക്കുന്നു. മനുഷ്യർക്ക് രണ്ട് അച്ഛനുണ്ട് - ഒന്ന് ലൗകികം, രണ്ടാമത്തേത് പാരലൗകികം. കുട്ടികൾക്ക് മനസ്സിലായി ജ്ഞാനവും ഭക്തിയും വേറെ വേറെയാണ്, പിന്നീടാണ് വൈരാഗ്യം. ഈ സമയം നിങ്ങൾ കുട്ടികൾ സംഗമത്തിലിരിക്കുകയാണ് ബാക്കി എല്ലാവരും കലിയുഗത്തിലാണിരിക്കുന്നത്. എല്ലാവരും മക്കൾ തന്നെയാണ്, ആരാണോ മുഴുവൻ രചനയുടെയും രചയിതാവ് ആ പരിധിയില്ലാത്ത അച്ഛനെ നിങ്ങൾ അറിഞ്ഞു . ലൗകിക അച്ഛനുണ്ടായിട്ടു പോലും ആ പാരലൗകിക അച്ഛനെ എല്ലാവരും ഓർമ്മിക്കുന്നു. സത്യയുഗത്തിൽ ലൗകിക അച്ഛനുണ്ടെങ്കിലും പാരലൗകിക അച്ഛനെ ആരും ഓർമ്മിക്കുന്നില്ല കാരണം സുഖധാമമാണ്. ആ പാരലൗകിക അച്ഛനെ ദു:ഖത്തിൽ ഓർമ്മിക്കുന്നു. ഇവിടെ പഠിപ്പിക്കുകയാണ്, മനുഷ്യനെ വിവേകശാലിയാക്കി മാറ്റുകയാണ്. ഭക്തിമാർഗ്ഗത്തിൽ മനുഷ്യൻ അച്ഛനെപ്പോലും അറിയുന്നില്ല. പറയുന്നുമുണ്ട് പരംപിതാ പരമാത്മാവ്, അല്ലയോ ഗോഡ് ഫാദർ, അല്ലയോ ദുഖത്തെ ഹരിച്ച് സുഖം തരുന്നവനേ. പിന്നീട് പറയുന്നു സർവ്വവ്യാപി. കല്ലിൽ, കണ-കണങ്ങളിൽ, പട്ടിയിൽ, പൂച്ചയിൽ എല്ലാത്തിലുമുണ്ടെന്ന് പറയുന്നു. പരമാത്മാവായ അച്ഛനെ ഗ്ലാനി ചെയ്യുന്നതിൽ മുഴുകുന്നു. നിങ്ങൾ ബാബയുടേതായി മാറി അതിനാൽ ആസ്തികരായി മാറി. നിങ്ങൾക്ക് ബാബയോട് പ്രീതബുദ്ധിയാണ്. ബാക്കി എല്ലാവർക്കും ബാബയോട് വിപരീതബുദ്ധിയാണ്. ഇപ്പോൾ നിങ്ങൾക്കറിയാം ഏറ്റവും വലിയ യുദ്ധവും മുന്നിൽ നിൽക്കുകയാണ്. പഴയ ലോകത്തിന്റെ വിനാശം അർത്ഥം ഓരോ 5000 വർഷത്തിനു ശേഷം കലിയുഗീ പതീതലോകം പൂർത്തിയാകുന്നു പിന്നീട് ബാബയിലൂടെ സത്യയുഗീ പാവനലോകത്തിന്റെ സ്ഥാപന നടക്കുന്നു, ബാബയെത്തന്നെയാണ് ഓർമ്മിക്കുന്നത് - അല്ലയോ പതീതപാവനാ വരൂ. അല്ലയോ തോണിക്കാരാ ഞങ്ങളെ ഈ വിഷയ സാഗരത്തിൽ നിന്ന് മോചിപ്പിച്ച് ക്ഷീരസാഗരത്തിലേക്ക് കൊണ്ടുപോകൂ. ഗാന്ധിജിയും പാടിയിരുന്നു - പതീത പാവന സീതാറാം....... അല്ലയോ രാമാ എല്ലാ സീതമാരെയും പാവനമാക്കി മാറ്റൂ. നിങ്ങളെല്ലാവരും സീതമാരാണ്, ഭക്തകളാണ്. അതാണ് ഭഗവാൻ, എല്ലാവരും ഭഗവാനെയാണ് വിളിക്കുന്നത്. ബാബ നിങ്ങളെ പതീതത്തിൽ നിന്നും പാവനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് എവിടെയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. ഇങ്ങനെ പറയുന്നില്ല തീർത്ഥാടനത്തിന് പോകൂ, കുംഭമേളക്ക് പോകൂ. ഇല്ല, ഈ നദികളൊന്നും പതീതപാവനിയല്ല. പതീത പാവനൻ ഒരേയൊരു ജ്ഞാനത്തിന്റെ സാഗരനായ ബാബയാണ്. നദികളെ ആരും ഓർമ്മിക്കുന്നില്ല. വിളിക്കുന്നത് ബാബയെയാണ് , അല്ലയോ പതീത പാവനനായ ബാബാ ഞങ്ങളെ പാവനമാക്കി മാറ്റൂ. ബാക്കി വെള്ളത്തിന്റെ നദികളെല്ലാം മുഴുവൻ ലോകത്തിലുമുണ്ട്, അതൊരിക്കലും പതീതപാവനിയല്ല. പതീത പാവനനെന്ന് ഒരേയൊരു ബാബയെത്തന്നെയാണ് പറയുന്നത്. ആ ബാബ എപ്പോൾ വരുന്നോ അപ്പോൾ പാവനമാക്കി മാറ്റും. ഭാരതത്തിന്റെ മഹിമ വളരെ വലുതാണ്. ഭാരതം എല്ലാ ധർമ്മങ്ങളുടെയും തീർത്ഥസ്ഥാനമാണ്. ശിവജയന്തിയും ഇവിടെയാണ് പാടപ്പെടുന്നത്. സത്യയുഗം പാവനലോകമാണ്, അവിടെ ദേവീ -ദേവതകൾ വസിക്കുന്നു. ദേവതകളുടെ മഹിമ പാടപ്പെടുന്നു, സർവ്വ ഗുണ സമ്പന്നം, 16 കലാ സമ്പൂർണ്ണം.......... ചന്ദ്രവംശികളെ 14 കലയെന്ന് പറയും. പിന്നീട് പടിയിറങ്ങുന്നു. ബാബ വന്ന് സെക്കന്റിൽ പടി കയറ്റി ശാന്തിധാമം-സുഖധാമത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു. പിന്നീട് 84ന്റെ ചക്രം കറങ്ങി പടിയിറങ്ങുന്നു. 84 ജന്മങ്ങൾ ചിലരെല്ലാം തീർച്ചയായും എടുത്തിട്ടുണ്ടാവും. മുഖ്യമായത് സർവ്വശാസ്ത്രങ്ങളുടെയും മാതാവായ ശിരോമണി ഗീതയാണ്, ശ്രീമത് ഭഗവദ് അർത്ഥം ഭഗവാൻ പാടിയിട്ടുള്ളത്. പക്ഷെ ഭഗവാനെന്ന് ആരെയാണ് പറയുന്നത് - ഇത് പതീതരായ മനുഷ്യർക്കറിയുകയില്ല. പതീതപാവനനും സർവ്വരുടെയും സദ്ഗതി ദാതാവും ഒരേയൊരു നിരാകാരനായ ശിവൻ തന്നെയാണ് പക്ഷെ ബാബ എപ്പോൾ വന്നു, ഇതാർക്കും അറിയുകയില്ല. ബാബ സ്വയം വന്ന് തന്റെ പരിചയം നൽകുകയാണ്. ഇപ്പോൾ നോക്കൂ ഈ ആൺകുട്ടികളും പെൺകുട്ടികളും രണ്ടുകൂട്ടരും ബാബാ എന്ന് പറയുന്നു. പാടുന്നുമുണ്ട് അങ്ങാണ് മാതാവും പിതാവും......അങ്ങയുടെ ഈ രാജയോഗം പഠിക്കുന്നതിലൂടെ അളവറ്റ സുഖം ലഭിക്കുന്നു. നിങ്ങൾ ഇവിടെ വന്നത് തന്നെ പരിധിയില്ലാത്ത ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ 21 ജന്മങ്ങളുടെ സമ്പത്ത് നേടുന്നതിനാണ്. ഇപ്പോൾ ശിവജയന്തിയും ഭാരതത്തിൽ ത്തന്നെയാണ് ആഘോഷിക്കുന്നത്. രാവണനെയും ഭാരതത്തിൽ തന്നെയാണ് കാണിച്ചിരിക്കുന്നത്. പക്ഷെ അർത്ഥം ഒന്നും തന്നെ അറിയുന്നില്ല. ശിവൻ നമ്മുടെ പരിധിയില്ലാത്ത ബാബയാണ്, ഇത് ഒരാൾ പോലും അറിയുന്നില്ല കേവലം ശിവന്റെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. എപ്പോഴാണോ മുഴുവൻ വൃക്ഷവും തമോപ്രധാനമായി മാറുന്നത് അപ്പോൾ ബാബ വരുന്നു. പുതിയ ലോകത്തിൽ ഭാരതം സ്വർഗ്ഗമായിരുന്നു. ഭാരതത്തിൽ തന്നെയാണ് സത്യയുഗമുണ്ടായിരുന്നത്. ഭാരതത്തിൽ തന്നെയാണ് ഇപ്പോൾ കലിയുഗം. ബാബ മനസ്സിലാക്കിത്തരുന്നു ആദ്യമാദ്യം നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരിയായിരുന്നു. ഇപ്പോൾ നിങ്ങൾ 84 ജന്മങ്ങളനുഭവിച്ച് നരകവാസിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഞാൻ നിങ്ങൾക്ക് രാജയോഗം പഠിപ്പിച്ച് മനുഷ്യനിൽ നിന്ന് ദേവതയും, പതീതത്തിൽ നിന്ന് പാവനവുമാക്കി മാറ്റുന്നു. ഭക്തി അർത്ഥം ബ്രഹ്മാവിന്റെ രാത്രി. ജ്ഞാനം അർത്ഥം ബ്രഹ്മാവിന്റെ പകൽ. നിങ്ങൾ ബ്രഹ്മാകുമാർ കുമാരിമാർ പകലിലേക്ക് പോവുകയാണ്. ഈ പഴയ ലോകത്തിന്റെ വിനാശം ഇപ്പോൾ ഉണ്ടാവുകയാണ്, മഹാഭാരത യുദ്ധത്തിന് സമാനം. ഏകദേശം ഈ മഹാഭാരതയുദ്ധത്തിന് ശേഷം തന്നെയാണ് ഭാരതം സ്വർഗ്ഗമായി മാറുന്നത്. അനേകധർമ്മങ്ങൾ വിനാശമായി ഒരു ധർമ്മത്തിന്റെ സ്ഥാപനയുണ്ടാവുന്നു. നിങ്ങൾ കുട്ടികൾ ബാബയുടെ സഹായികളായി മാറി ആദിസനാതനദേവീ -ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറാൻ യോഗ്യരായി എങ്കിൽ പിന്നെ വിനാശം ആരംഭിക്കും. ഇതാണ് ശിവബാബയുടെ ജ്ഞാന യജ്ഞം പിന്നെ ശിവനെന്ന് പറഞ്ഞാലും ശരി രുദ്രനെന്ന് പറഞ്ഞാലും ശരി. കൃഷ്ണ ജ്ഞാനയജ്ഞമെന്ന് ഒരിക്കലും പറയുന്നില്ല. സത്യ ത്രേതായുഗത്തിൽ യജ്ഞമില്ല. എപ്പോഴാണോ ഉപദ്രവമുണ്ടാകുന്നത് യജ്ഞം അപ്പോഴാണ് രചിക്കപ്പെടുന്നത.് ധാന്യം ഇല്ലാതാകുമ്പോൾ അഥവാ യുദ്ധമുണ്ടാകുമ്പോൾ ശാന്തിക്ക് വേണ്ടി യജ്ഞം രചിക്കും. നിങ്ങൾ കുട്ടികൾക്കറിയാം - വിനാശമുണ്ടാവാതെ ഭാരതം സ്വർഗ്ഗമാവുക സാധ്യമല്ല. ഭാരത മാതാവ് ശിവശക്തി സേനയെന്ന് പാടപ്പെട്ടിട്ടുണ്ട്. പവിത്രമായവരെത്തന്നെയാണ് വന്ദിക്കുന്നത്. നിങ്ങൾ മാതാക്കളെ വന്ദേമാതരം എന്ന് പറയപ്പെടുന്നു എന്തുകൊണ്ടെന്നാൽ നിങ്ങളാണ് ശ്രീമതത്തിലൂടെ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയത്. ഇപ്പോൾ ബാബ പറയുന്നു മരണമാണെങ്കിൽ എല്ലാവരുടെയും തലക്ക് മുകളിൽ നിൽക്കുകയാണ് അതിനാൽ ഈ ഒരു ജന്മം പവിത്രമായി മാറുകയും ബാബയെ ഓർമ്മിക്കുകയും ചെയ്യൂ എങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. ഇപ്പോൾ നിങ്ങൾ ശൂദ്രനിൽ നിന്നും ബ്രാഹ്മണനായി മാറിയതിന് ശേഷം ദേവതയായി മാറും, ഇതൊരു പുതിയ കാര്യമൊന്നുമല്ല. കൽപ-കൽപം ഓരോ 5000 വർഷത്തിന് ശേഷവും ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. നരകത്തിൽ നിന്നും സ്വർഗ്ഗമായി മാറുന്നു. പതീത ലോകത്തിൽ മനുഷ്യർ എന്തെല്ലാം കർമ്മം ചെയ്യുന്നുവോ അത് വികർമ്മമായാണ് മാറുന്നത്. ബാബ പറയുന്നു - 5000 വർഷങ്ങൾക്ക് മുമ്പും നിങ്ങൾ കർമ്മം-അകർമ്മം-വികർമ്മത്തിന്റെ ഗതി മനസ്സിലാക്കിയിരുന്നു. ഇപ്പോൾ വീണ്ടും മനസ്സിലാക്കിത്തരികയാണ്. ഞാൻ നിരാകാരനായ പരംപിതാ പരമാത്മാവ് നിങ്ങളുടെ അച്ഛനാണ്. ഈ ശരീരം, ഏതാണോ ഞാൻ ആധാരമായി എടുത്തിട്ടുള്ളത്, ഇത് ഭഗവാനല്ല. മനുഷ്യനെ ദേവതയെന്ന് പോലും പറയാൻ പറ്റില്ല. അപ്പോൾ പിന്നെ എങ്ങനെ മനുഷ്യനെ ഭഗവാനെന്ന് പറയാൻ സാധിക്കും. ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങൾ 84 ജന്മങ്ങളെടുത്തെടുത്ത് പടി താഴേക്കിറങ്ങി വന്നിരിക്കുകയാണ്, മുകളിലേക്ക് ആർക്കും പോകാൻ സാധിക്കില്ല. എല്ലാവരും പതീതമാകുന്നതിനുള്ള വഴി തന്നെയാണ് പറഞ്ഞു തരുന്നത്, സ്വയവും പതീതമായി മാറുന്നു. അതുകൊണ്ട് ബാബ പറയുന്നു അവരുടെയും ഉന്നതി ചെയ്യാൻ എനിക്ക് വരേണ്ടി വരുന്നു. ഇതാണ് രാവണ രാജ്യം. നിങ്ങളിപ്പോൾ രാവണ രാജ്യത്തിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്. പതുക്കെപ്പതുക്കെ എല്ലാവർക്കും അറിയാൻ കഴിയും. ബ്രാഹ്മണനായി മാറാതെ ആർക്കും ശിവബാബയിൽ നിന്ന് സമ്പത്തെടുക്കാൻ സാധിക്കില്ല. ബാബ തന്നെയാണ് നൽകുന്നത്. ഒന്ന് നിരാകാരീ അച്ഛൻ, വേറൊന്ന് സാകാരീ അച്ഛൻ. സമ്പത്ത് ലഭിക്കുന്നത് ഒന്ന് സാകാരീ അച്ഛനിൽ നിന്ന് സാകാരീ കുട്ടികൾക്ക്, പിന്നെ നിരാകാരീ പരിധിയില്ലാത്ത അച്ഛനിൽ നിന്ന് നിരാകാരീ ആത്മാക്കൾക്ക് സമ്പത്ത് ലഭിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം - മധുര-മധുരമായ ശിവബാബയിൽ നിന്ന് 21 ജന്മത്തേക്ക് സുഖധാമത്തിന്റെ സമ്പത്തെടുക്കാൻ വന്നിരിക്കുകയാണ്. യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഒരു ആയുധവുമില്ല. അതിനാൽ ബാബയുമായി യോഗം വെച്ച് വികർമ്മം വിനാശമാക്കി വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നു. ഇപ്പോൾ അമരപുരിയിലേക്ക് പോകുന്നതിന് വേണ്ടി അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. അവിടെ അകാലമൃത്യു ഒരിക്കലും ഉണ്ടായിരിക്കില്ല. ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല. പരിധിയില്ലാത്ത ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ദേവീ-ദേവതയായി മാറുന്നതിന് വേണ്ടി നിങ്ങൾ കുട്ടികൾ വന്നിരിക്കുകയാണ്. ഇത് ഒരു ശാസ്ത്രത്തിന്റെയും കാര്യമല്ല. കാണിച്ചിട്ടുണ്ട് വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് വന്നു. അവരുടെ കൈയിൽ പിന്നെ ശാസ്ത്രം നൽകിയിരിക്കുന്നു. ബാബ പറയുന്നു - ബ്രഹ്മാവിലൂടെ ഞാൻ നിങ്ങൾക്ക് മുഴുവൻ രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേൾപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ തന്നെയാണ് അറിവിന്റെ കടൽ. പാടുന്നുമുണ്ട് ജ്ഞാന സൂര്യൻ ഉദിച്ചു... അജ്ഞാന അന്ധകാരം വിനാശമായി. സത്യയുഗത്തിൽ അജ്ഞാനമുണ്ടായിരിക്കില്ല. അത് സത്യഖണ്ഡമായിരുന്നപ്പോൾ ഭാരതം വജ്രസമാനമായിരുന്നു, വജ്രങ്ങളുടെയും വൈരങ്ങളുടെയും കൊട്ടാരമുണ്ടാക്കിയിരുന്നു. ഇപ്പോഴാണെങ്കിൽ മനുഷ്യർക്ക് വയറുനിറയെ കഴിക്കാൻ പോലുമില്ല. പതീതമായ ലോകത്തെ ആര് പാവനമാക്കി മാറ്റി. ഇത് ബാബയുടെ മാത്രം ജോലിയാണ്. ബാബക്ക് തന്നെയാണ് ദയ തോന്നുന്നത്. പറയുന്നു നിങ്ങളെ രാജയോഗം പഠിപ്പിക്കാൻ വന്നിരിക്കുകയാണ്. നരനെ നാരായണനും, നാരിയെ ലക്ഷ്മിയുമാക്കി മാറ്റുന്നു. ഭക്തരുടെ രക്ഷകൻ തന്നെയാണ് ബാബ. നിങ്ങളെ രാവണന്റെ ജയിലിൽ നിന്ന് മോചിപ്പിച്ച് സുഖധാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. മുഴുവൻ ലോകത്തിലും ആരാണോ ബ്രാഹ്മണനായി മാറുന്നത് അവരാണ് ദേവതയായി മാറുന്നത്. ബ്രഹ്മാവിന്റെ പേരും പ്രസിദ്ധമാണ് - പ്രജാപിതാ ബ്രഹ്മാവ്. നിങ്ങൾ ബ്രാഹ്മണരാണ് ഏറ്റവും ഉത്തമർ, നിങ്ങൾ ഭാരതത്തിന്റെ സത്യമായ ആത്മീയ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബയുടെ ഓർമ്മയിലൂടെയേ വികർമ്മം വിനാശമാകൂ. പതീതത്തിൽ നിന്നും പാവനമായി മാറുന്നതിന് വേറെ ഒരു വഴിയുമില്ല. ഓർമ്മയിലൂടെ മാത്രമേ കറ ഭസ്മമാകൂ. - സത്യമായ സ്വർണ്ണവും, അസത്യമായ സ്വർണ്ണവും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് സ്വർണ്ണ വ്യാപാരികൾക്കറിയാം. അതിൽ വെള്ളി, ചെമ്പ് എന്നീ ലോഹങ്ങൾ കലർത്തുന്നു. നിങ്ങളും ആദ്യം സതോപ്രധാനമായിരുന്നു പിന്നീട് നിങ്ങളിൽ കറ പിടിക്കുന്നു, തമോപ്രധാനമായി മാറുന്നു. ഇപ്പോൾ വീണ്ടും സതോപ്രധാനമായി മാറേണ്ടി വരും അപ്പോൾ സത്യയുഗത്തിൽ പോകാൻ സാധിക്കും. ബാബ പറയുന്നു - ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും ഒരു ബാബയെയ ല്ലാതെ വേറെ ആരെയും ഓർമ്മിക്കാതിരിക്കുകയാണെങ്കിൽ നിങ്ങൾ സ്വർഗ്ഗപുരിയുടെ അധികാരിയായി മാറും. സ്വർഗ്ഗം അഥവാ വിഷ്ണുപുരിയായിരുന്നു, ഇപ്പോൾ രാവണപുരിയാണ്. വീണ്ടും തീർച്ചയായും വിഷ്ണുപുരിയായി മാറും. ഋഷി- മുനിമാർ മുതലായ എല്ലാവരുടെയും ഉദ്ധാരണം ചെയ്യാൻ വന്നിരിക്കുകയാണ്, അതിനെത്തന്നെയാണ് , എപ്പോൾ എപ്പോൾ ധർമ്മത്തിന്........ ഇത് ഭാരതത്തിന്റെ തന്നെ കാര്യമാണ്. സർവ്വരുടെയും സദ്ഗതി ദാതാവായ ഒരേയൊരു അച്ഛനായ ശിവനാണ് ഞാൻ. ശിവൻ, രുദ്രൻ എല്ലാം ബാബയുടെ പേര് തന്നെയാണ്, അനേകം പേര് വെച്ചിരിക്കുന്നു. ബാബ പറയുന്നു - എന്റെ യഥാർത്ഥ പേര് ഒന്ന് മാത്രമാണ് - ശിവൻ. ഞാൻ ശിവനാണ്, നിങ്ങൾ സാലിഗ്രാമങ്ങൾ കുട്ടികളാണ്. നിങ്ങൾ പകുതി കൽപം ദേഹാഭിമാനത്തിലിരുന്നു. ഇപ്പോൾ ദേഹീ അഭിമാനിയായി മാറൂ. ഒരു ബാബയെ അറിയുന്നതിലൂടെ ബാബയിൽ നിന്ന് നിങ്ങൾ എല്ലാം അറിഞ്ഞു. മാസ്റ്റർ ജ്ഞാനസാഗരനായി മാറി. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ദേവതയായി മാറണം. മുഴുവൻ വിശ്വത്തിന്റെ സത്യം സത്യമായ ആത്മീയ സേവനം ചെയ്യണം. ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപനയിൽ ബാബയുടെ പൂർണ്ണസഹായിയായി മാറണം.

2) ആത്മാവിനെ സത്യമായ സ്വർണ്ണമാക്കി മാറ്റുന്നതിന് വേണ്ടി ഒരു ബാബയെയല്ലാതെ മറ്റൊരു ദേഹധാരിയേയും ഓർമ്മിക്കരുത്. പാരലൗകിക പിതാവിനോട് സത്യം സത്യമായ പ്രീതി വെക്കണം.

വരദാനം :-
ആത്മീയ ഉന്നതിക്കായുള്ള മാർഗ്ഗങ്ങളിലൂടെ സർവ്വപരിതസ്ഥിതികൾക്കുമേലും വിജയം പ്രാപ്തമാക്കുന്ന അകാലമൂർത്തിയായി ഭവിക്കട്ടെ.

എങ്ങിനെയാണോ ശരീരത്തിന്റെ ആവശ്യങ്ങൾക്കായി അനേകം വസ്തുക്കൾ ഉപയോഗിക്കുന്നത് അതുപോലെ ആത്മീയ ഉന്നതിക്കായുള്ള മാർഗ്ഗങ്ങളേയും മനസ്സിലാക്കണം. ഇതിനായി സദാ അകാലമൂർത്തി സ്ഥിതിയിൽ സ്ഥിതിചെയ്യുന്നതിനുള്ള അഭ്യാസം ചെയ്യുക. ആരാണോ അവനവനെ അകാലമൂർത്തി അഥവാ ആത്മാവ് എന്ന് മനസ്സിലാക്കുന്നത് അവർക്ക് അകാലമൃത്യുവിൽനിന്നും, ദാരിദ്ര്യത്തിൽനിന്നും, സർവ്വസമസ്യകളിൽനിന്നും രക്ഷ ലഭിക്കുന്നു. ദു:ഖങ്ങളേയും മാനസികവിഷമങ്ങളേയും ഇല്ലാതാക്കാനായി തന്റെ ഈ പഴയശരീരത്തെക്കുറിച്ചുള്ള അഭിമാനത്തെ ഇല്ലാതാക്കുക മാത്രമേ വേണ്ടൂ.

സ്ലോഗന് :-
ഏതെങ്കിലും കാര്യത്തിൽ വീണ്ടും വീണ്ടും ഫീലിംഗ്സിലേക്ക് വരുന്നവർ ഫൈനൽ പേപ്പറിൽ പരാജിതരാകും

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങൾ-

'മനുഷ്യർ എങ്ങനെയാണ് സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നത് '

ഈ സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നവരുടെ സിദ്ധാന്തവും വളരെ സൂക്ഷ്മമാണ്. അവർ അന്തർവാഹക ശരീരത്തിലൂടെ പോയി കറങ്ങി വരുന്നു. ഏതുപോലെയാണോ ചിലർ പുറത്ത് കറങ്ങാൻ പോകാറില്ലേ, കറങ്ങാൻ പോയാൽ മരിച്ചു എന്നല്ലല്ലോ, അവർ കറങ്ങി പിന്നീട് തിരിച്ച് വരില്ലേ. ഇതും ആത്മാവ് ഈ ശരീരത്തിൽ നിന്നിറങ്ങി അന്തർവാഹക ശരീരത്തിലൂടെ ചുറ്റിക്കറങ്ങാൻ പോകുന്നു, അൽപ സമയത്തേക്ക് അവരുടെ ആത്മാവ് പറക്കുന്ന പക്ഷിയാണ്, അവരുടെ ചരട് വലിച്ച് ദിവ്യദൃഷ്ടി ചെയ്യിക്കുന്നതും പരമാത്മാവിന്റെ കർത്തവ്യമാണ്. ഏതുപോലെയാണോ രാത്രിയിൽ നമ്മൾ ശരീരത്തിൽ നിന്ന് വേറിട്ട ആത്മാവായി സ്വപ്നാവസ്ഥയിലേക്ക് പോകുന്നത്, അപ്പോൾ ആ സമയം ശരീരം ശാന്തമാണ്, ആ സമയം ദേഹവും ദേഹത്തിന്റെ ധർമ്മവും മറന്നു പോകുന്നു എന്നാൽ ശരീരം മരിച്ചു പോയി എന്നല്ല പിന്നീട് ഉണരുമ്പോൾ ആ രാത്രിയിലെ സ്വപ്നാവസ്ഥ വർണ്ണിച്ച് കേൾപ്പിക്കുന്നു. അതുപോലെ പരമാത്മാവിനോടൊപ്പം യോഗം വെക്കുന്നതിലൂടെ പിന്നീട് പരമാത്മാവ് ദിവ്യദൃഷ്ടിയിലൂടെ ആത്മാവിനെ ചുറ്റിക്കറക്കുന്നു. പിന്നീട് എപ്പോഴാണോ സാക്ഷാത്ക്കാരത്തിൽ നിന്ന് പുറത്ത് വരുന്നത് അപ്പോൾ കണ്ട സാക്ഷാത്ക്കാരം, വർണ്ണിച്ച് കേൾപ്പിക്കുന്നു ഞാൻ ഇത് കണ്ട് വന്നു. സ്വപ്നം രജോഗുണവും തമോഗുണവും ആയിരിക്കും, ഈ സാക്ഷാത്ക്കാരം സതോഗുണ അവസ്ഥയാണ്. ധ്യാനത്തിൽ ശരീരം മരിക്കുന്നില്ല, എന്നാൽ ശരീരത്തിന്റ ബോധം ഇല്ലാതാകുന്നു. ഏതുപോലെയാണോ ക്ലോറോഫോം നൽകുന്നതിലൂടെ ശരീരത്തിന്റെ ബോധം മറന്നുപോകുന്നത്, നോക്കൂ, ഡോക്ടർ ഏതെങ്കിലും അവയവത്തെ ശരിപ്പെടുത്തുകയാണെങ്കിൽ ഇഞ്ചക്ഷൻ നൽകി ശരിയാക്കുന്നു എന്നാൽ മറ്റ് കർമ്മേന്ദ്രിയങ്ങളെല്ലാം പ്രവർത്തിക്കുന്നുണ്ട്, സാക്ഷാത്ക്കാരവും ഇതുപോലെയാണ് ആത്മാവ് പറന്ന് പോയി ചുറ്റിക്കറങ്ങി വരുന്നു എന്നാൽ ശരീരം മരിക്കുന്നില്ല, ഇപ്പോൾ ഈ ചരടുവലിക്കുന്നതിന്റെ സ്മൃതിയും പരമാത്മാവിലാണുള്ളത്, മനുഷ്യരിലല്ല. ശരി. ഓം ശാന്തി.

അവ്യക്തസൂചന-സദാ ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റൂ,സഹനശീലരായി മാറൂ..

വിഷ്ണുവിന്റെ രൂപം സദാ സന്തോഷത്തോടെ ഇരിക്കുന്നവരുടെ ഓർമ്മചിഹ്നമാണ്. വിഷ്ണു ക്ഷീരസാഗരത്തിൽ വിശ്രമാവസ്ഥയിൽ ജ്ഞാനത്തെ സ്മരിച്ചുകൊണ്ട് ഹർഷിതമായി കിടക്കുന്നു. അതായത് ജ്ഞാനസ്മരണ ഹർഷിതമായി ഇരിക്കാനുള്ള മാർഗ്ഗമാണ്. ആര് എത്രയധികം ജ്ഞാനത്തെ സ്മരിക്കുന്നുവോ അവർ അത്രയധികം സന്തോഷത്തിലിരിക്കുന്നു. ഏതൊരു പരിതസ്ഥിതിക്കും അവരുടെ ധൈര്യം ഉൻമേഷം ഉൽസാഹം എന്നിവയെ കുറക്കാൻ കഴിയില്ല. അവർ സഹനശീലതയെന്ന ശക്തികൊണ്ട് ഓരോ പരിതസ്ഥിതിയേയും എളുപ്പത്തിൽ മറികടക്കുന്നു.