മധുരമായകുട്ടികളെ -
ബാബവന്നിരിക്കുകയാണ്നിങ്ങളെപൂക്കളുടെ
ചോദ്യം :-
വികാരങ്ങളുടെ അംശം സമാപ്തമാക്കുന്നതിന് വേണ്ടി ഏതൊരു പുരുഷാര്ത്ഥമാണ്
ചെയ്യേണ്ടത്?
ഉത്തരം :-
നിരന്തരം
അന്തര്മുഖിയായിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യൂ. അന്തര്മുഖി അര്ത്ഥം
സെക്കന്റില് ശരീരത്തില് നിന്ന് വേറിടുക. ഈ ലോകത്തിന്റെ ബോധം തികച്ചും മറക്കണം.
ഒരു സെക്കന്റില് മുകളിലേക്ക് പോവുക, വരിക. ഈ അഭ്യാസത്തിലൂടെ വികാരത്തിന്റെ അംശം
സമാപ്തമാകും. കര്മ്മം ചെയ്തുകൊണ്ടിരിക്കുമ്പോള് ഇടക്കിടക്ക് അന്തര്മുഖിയാകൂ,
ഇങ്ങനെ തോന്നണം, തികച്ചും നിശ്ശബ്ദമാണ്, യാതൊരു ആരവവുമില്ല, ഈ സൃഷ്ടിയേ
ഇല്ലാത്തതുപോലെ.
ഓംശാന്തി.
ഇവിടെ ഓരോരുത്തരേയും ഇരുത്തുകയാണ്, അശരീരിയായി ബാബയുടെ ഓര്മ്മയിലിരിക്കൂ
ഒപ്പമൊപ്പം ഈ സൃഷ്ടിചക്രത്തെയും ഓര്മ്മിക്കൂ. മനുഷ്യര് 84 ന്റെ ചക്രത്തെ
അറിയുന്നില്ല. മനസ്സിലാക്കുന്നേയില്ല. ആരാണോ 84 ന്റെ ചക്രം കറങ്ങുന്നത് അവരേ
മനസ്സിലാക്കുന്നതിനായി വരൂ. നിങ്ങള്ക്ക് ഇത് തന്നെയാണ് ഓര്മ്മിക്കേണ്ടത്, ഇതിനെ
സ്വദര്ശന ചക്രം എന്ന് പറയുന്നു, ഏതിലൂടെയാണോ ആസൂരിയ ചിന്തകള് സമാപ്തമാകുന്നത്.
ഏതെങ്കിലും അസുരന് ഉണ്ട് അതിന്റെ കഴുത്ത് മുറിക്കും എന്നല്ല. മനുഷ്യര് സ്വദര്ശന
ചക്രത്തിന്റെ പോലും അര്ത്ഥം മനസ്സിലാക്കുന്നില്ല. ഈ ജ്ഞാനം നിങ്ങള്
കുട്ടികള്ക്ക് ഇവിടെയാണ് ലഭിക്കുന്നത്. താമരപ്പൂവിന് സമാനം ഗൃഹസ്ഥത്തിലിരുന്നും
പവിത്രമായി മാറൂ. ഭഗവാന്റെ വാക്കാണല്ലോ. ഈ ഒരു ജന്മം പവിത്രമായി മാറുന്നതിലൂടെ
ഭാവിയിലെ 21 ജന്മങ്ങള് നിങ്ങള് പവിത്ര ലോകത്തിന്റെ അധികാരിയായി മാറും.
സത്യയുഗത്തെ ശിവാലയം എന്ന് പറയുന്നു. കലിയുഗം വേശ്യാലയമാണ്. ഈ ലോകം മാറുകയാണ്.
ഭാരതത്തിന്റെ മാത്രം കാര്യമാണ്. മറ്റുള്ളവരുടെ കാര്യത്തില് പോകരുത്.
മൃഗങ്ങളുടേത് എന്താകും, മറ്റു ധര്മ്മങ്ങളുടെ എന്താകും എന്ന് ചോദിച്ചാല് പറയൂ,
ആദ്യം അവനവന്റേത് മനസ്സിലാക്കൂ, പിന്നീട് മറ്റുള്ളവരുടെ കാര്യം. ഭാരതവാസികള്
തന്നെയാണ് തന്റെ ധര്മ്മത്തെ മറന്ന് ദു:ഖിയായത്. ഭാരതത്തില്ത്തന്നെയാണ്
വിളിക്കുന്നത് അങ്ങ് തന്നെയാണ് മാതാവും പിതാവും.....വിദേശത്ത് മാതാ-പിതാ എന്ന
അക്ഷരം പറയുന്നില്ല. അവര് കേവലം ഗോഡ് ഫാദര് എന്ന് പറയുന്നു. ഭാരതത്തില്
തന്നെയാണ് അതീവസുഖമുണ്ടായിരുന്നത്, ഭാരതം സ്വര്ഗ്ഗമായിരുന്നു- ഇതും
നിങ്ങള്ക്കറിയാം. ബാബ വന്ന് മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. ബാബയെ
പൂന്തോട്ടക്കാരന് എന്ന് പറയുന്നു. വിളിക്കുന്നു- വന്ന് മുള്ളുകളെ പുഷ്പമാക്കി
മാറ്റൂ. ബാബ പൂക്കളുടെ പൂന്തോട്ടമുണ്ടാക്കുന്നു. മായ പിന്നെ മുള്ളുകളുടെ
കാടാക്കി മാറ്റുന്നു. മനുഷ്യരാണെങ്കില് പറയുകയാണ്- ഈശ്വരാ അങ്ങയുടെ മായ വളരെ
ശക്തിശാലിയാണ്. ഈശ്വരനെയും മായയേയും മനസ്സിലാക്കുന്നില്ല. ആരോ വാക്കുകള് പറഞ്ഞു
അതിനെ ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. അര്ത്ഥമൊന്നുമില്ല. നിങ്ങള് കുട്ടികള്
മനസ്സിലാക്കുകയാണ് ഇത് ഡ്രാമയുടെ കളിയാണ്- രാമരാജ്യത്തിന്റെയും രാവണ
രാജ്യത്തിന്റെയും. രാമ രാജ്യത്തില് സുഖവും, രാവണ രാജ്യത്തില് ദുഖവുമാണ്.
ഇവിടുത്തെ മാത്രം കാര്യമാണ്. ഇത് ഒരു പ്രഭുവിന്റെയും മായയല്ല. 5 വികാരങ്ങളെയാണ്
മായയെന്ന് പറയുന്നത്, ഏതിനെയാണോ രാവണനെന്ന് പറയുന്നത്. ബാക്കി മനുഷ്യര്
പുനര്ജന്മമെടുത്ത് 84 ന്റെ ചക്രത്തില് വരുന്നു. സതോഗുണിയില് നിന്ന്
തമോപ്രധാനമാകണം. ഈ സമയം എല്ലാവരും വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്-
അതുകൊണ്ട് വികാരി എന്ന് പറയുന്നു. പേരും വികാരീ ലോകമെന്നാണ് പിന്നെ നിര്വികാരീ
ലോകം അര്ത്ഥം പഴയ ലോകത്തില് നിന്ന് പുതിയത് എങ്ങനെ ഉണ്ടാകുന്നു, ഇത്
മനസ്സിലാക്കാനുള്ള സാധാരണ കാര്യമാണ്. പുതിയ ലോകത്തില് ആദ്യം സ്വര്ഗ്ഗമായിരുന്നു.
കുട്ടികള്ക്കറിയാം സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്നത് പരംപിതാ പരമാത്മാവാണ്, അതില്
അതീവസുഖമുണ്ടാകും. ജ്ഞാനത്തിലൂടെ പകല്, ഭക്തിയിലൂടെ രാത്രി എങ്ങനെ ഉണ്ടാകുന്നു
- ഇതും ആരും മനസ്സിലാക്കുന്നില്ല. പറയും ബ്രഹ്മാവും ബ്രഹ്മാമുഖ വംശാവലീ
ബ്രാഹ്മണരുടെയും പകല് പിന്നീട് അതേ ബ്രാഹ്മണരുടെ രാത്രി. പകലും രാത്രിയും
ഇവിടെയാണുണ്ടാവുന്നത്, ഇതാരും മനസ്സിലാക്കുന്നില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ
രാത്രി, എങ്കില് തീര്ച്ചയായും ബ്രഹ്മാവിന്റെ മുഖ വംശാവലീ ബ്രാഹ്മണരുടെ രാത്രിയും
ഉണ്ടാകും. പകുതി കല്പം പകല്, പകുതി കല്പം രാത്രി.
ഇപ്പോള് നിര്വികാരീ ലോകം നിര്മ്മിക്കുന്നതിന് ബാബ വന്നിരിക്കുകയാണ്. ബാബ
പറയുകയാണ് - കുട്ടികളേ, കാമം മഹാ ശത്രുവാണ്, അതില് വിജയം നേടണം. സമ്പൂര്ണ്ണ
നിര്വികാരീ പവിത്രമാകണം. അപവിത്രമായതു കൊണ്ട് നിങ്ങള് ഒരുപാട് പാപം ചെയ്തു. ഇത്
പാപാത്മാക്കളുടെ ലോകമാണ്. പാപം തീര്ച്ചയായും ശരീരത്തോടൊപ്പമാണ് ചെയ്യുക, അപ്പോള്
പാപാത്മാവായി മാറും. ദേവതകളുടെ പവിത്ര ലോകത്തില് പാപം ഉണ്ടായിരിക്കില്ല. ഇവിടെ
നിങ്ങള് ശ്രീമതത്തിലൂടെ ശ്രേഷ്ഠ പുണ്യാത്മാവായി മാറിക്കൊണ്ടിരിക്കുകയാണ്. ശ്രീ
ശ്രീ 108 ന്റെ മാലയാണ്. മുകളില് പുഷ്പമാണ്, അതിനെ ശിവനെന്ന് പറയും. അത്
നിര്വികാരീ പുഷ്പമാണ്. പിന്നീട് സാകാരത്തില് സ്ത്രീയും പുരുഷനുമാകുന്നു, അവരുടെ
മാല ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ശിവബാബയിലൂടെ ഇവര് പൂജനീയരായി സ്മരണക്ക്
യോഗ്യരായി മാറുന്നു. നിങ്ങള് കുട്ടികള്ക്കറിയാം- ബാബ നമ്മെ വിജയമാലയിലെ
മുത്താക്കി മാറ്റുന്നു. ഓര്മ്മയുടെ ബലത്തിലൂടെ നമ്മള് വിശ്വത്തിന് മേല് വിജയം
നേടിക്കൊണ്ടിരിക്കുന്നു, ഓര്മ്മയിലൂടെ തന്നെയാണ് വികര്മ്മം വിനാശമാവുക. പിന്നീട്
നിങ്ങള് സതോ പ്രധാനമായി മാറും. അവരാണെങ്കില് മനസ്സിലാക്കാതെ പറയുകയാണ്, പ്രഭൂ
നിന്റെ മായ ശക്തിശാലിയാണ്. ആര്ക്കെങ്കിലും ധനമുണ്ടെങ്കില് അവരുടെയടുത്ത് ഒരുപാട്
മായ ഉണ്ടെന്ന് പറയും. വാസ്തവത്തില് 5 വികാരങ്ങളെയാണ് മായയെന്ന് പറയുന്നത്, അതിനെ
രാവണനെന്നും പറയുന്നു. അവര് പിന്നെ 10 തലയുള്ള രാവണന്റെ ചിത്രം
ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള് ചിത്രമാണെങ്കില് മനസ്സിലാക്കിക്കൊടുക്കണം.
എങ്ങനെയാണോ അംഗദനുവേണ്ടിയും കാണിച്ചിരിക്കുന്നത്, അംഗദനെ രാവണന് ഇളക്കാന് നോക്കി
പക്ഷെ ഇളക്കാന് സാധിച്ചില്ല. ഉദാഹരണം കാണിച്ചിരിക്കുകയാണ്. ബാക്കി ഒരു
വസ്തുവുമില്ല. ബാബ പറയുന്നു, മായ നിങ്ങളെ എത്ര ഇളക്കിയാലും നിങ്ങള് ഇളകാതിരിക്കൂ.
രാവണന്, ഹനുമാന്, അംഗദന് തുടങ്ങിയ ഈ എല്ലാ മാതൃകകളും ഉണ്ടാക്കിയിരിക്കുന്നു,
ഇതിന്റെയെല്ലാം അര്ത്ഥം നിങ്ങള് കുട്ടികള്ക്കറിയാം. വേട്ടാളന്റെയും ഉദാഹരണമുണ്ട്.
വേട്ടാളനും ബ്രാഹ്മണിയും ഒരുപോലെയാണ്. നിങ്ങള് കാഷ്ഠത്തിലെ കീടങ്ങളെ
ജ്ഞാന-യോഗത്തിന്റെ ഭൂം-ഭൂം ചെയ്ത് പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നു.
ബാബയെ ഓര്മ്മിക്കൂ എങ്കില് സതോപ്രധാനമായി മാറാം. ആമയുടെയും ഉദാഹരണമുണ്ട്.
ഇന്ദ്രിയങ്ങളെ ഒതുക്കി അന്തര്മുഖിയായി ഇരിക്കുന്നു. നിങ്ങളോടും ബാബ പറയുകയാണ്
കര്മ്മം ചെയ്യൂ പിന്നീട് അന്തര്മുഖിയാകൂ. ഈ സൃഷ്ടി തന്നെയില്ല എന്നതുപോലെ, ആരവം
നിലച്ചുപോകുന്നു. ഭക്തിമാര്ഗ്ഗത്തില് ബഹിര്മുഖിയായി മാറുന്നു. പാട്ട് പാടുക,
അതുമിതും ചെയ്യുക, എത്ര ബഹളമാണ്, എത്ര ചിലവ് ഉണ്ടാകുന്നു. എത്ര മേളകളാണ്
നടത്തുന്നത്. ബാബ പറയുകയാണ് ഇതെല്ലാം ഉപേക്ഷിച്ച് അന്തര്മുഖിയായി മാറൂ, ഈ സൃഷ്ടി
തന്നെയില്ല എന്നപോലെ. സ്വയം നോക്കൂ നമ്മള് യോഗ്യരായോ? ഒരു വികാരവും
ഉപദ്രവിക്കുന്നില്ലല്ലോ? നമ്മള് ബാബയെ ഓര്മ്മിക്കുന്നുണ്ടോ? ബാബ ഏത്
വിശ്വത്തിന്റെ അധികാരിയാക്കിയാണോ മാറ്റുന്നത്, അങ്ങനെയുള്ള ബാബയെ രാവും പകലും
ഓര്മ്മിക്കണം. നമ്മള് ആത്മാവാണ്, ബാബ നമ്മുടെ അച്ഛനാണ്. ഉള്ളില് ഇത്
നടന്നുകൊണ്ടിരിക്കണം - നമ്മള് ഇപ്പോള് പുതിയ ലോകത്തിലെ പുഷ്പമായി
മാറിക്കൊണ്ടിരിക്കുകയാണ്. എരിക്കിന് പൂവായി മാറരുത്. നമുക്കാണെങ്കില്
എല്ലാവര്ക്കും തന്നെ പൂക്കളുടെ രാജാവ്, തികച്ചും സുഗന്ധമുള്ളതായി മാറണം. യാതൊരു
ദുര്ഗന്ധവുമുണ്ടാകരുത്. മോശമായ ചിന്തകളെ ഇല്ലാതാക്കണം. മായയുടെ കൊടുങ്കാറ്റ്
വീഴ്ത്തുന്നതിന് വേണ്ടി ഒരുപാട് വരും. കര്മ്മേന്ദ്രിയങ്ങളാല് ഒരു വികര്മ്മവും
ചെയ്യരുത്. ഇങ്ങനെയിങ്ങനെ സ്വയം ഉറപ്പുള്ളതാക്കണം. സ്വയം പരിവര്ത്തനപ്പെടുത്തണം.
ഒരു ദേഹധാരിയേയും എനിക്ക് ഓര്മ്മിക്കേണ്ടതില്ല. ബാബ പറയുകയാണ് സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ, ശരീര നിര്വാഹണാര്ത്ഥം
വേണമെങ്കില് കര്മ്മം ചെയ്യൂ. അതിലും സമയം കണ്ടെത്താന് സാധിക്കണം. ഭക്ഷണം
കഴിക്കുന്ന സമയത്തും ബാബയുടെ മഹിമ ചെയ്തുകൊണ്ടിരിക്കൂ. ബാബയെ ഓര്മ്മിച്ച്
കഴിക്കുന്നതിലൂടെ ഭോജനവും പവിത്രമായി മാറുന്നു. എപ്പോള് ബാബയെ നിരന്തരം
ഓര്മ്മിക്കുന്നുവോ അപ്പോള് ഓര്മ്മയിലൂടെ അനേക ജന്മങ്ങളുടെ പാപം മുറിയുകയും
നിങ്ങള് സതോപ്രധാനമാവുകയും ചെയ്യും. നോക്കണം എത്ര സത്യമായ സ്വര്ണ്ണമാകുന്നുണ്ട്?
ഇന്ന് എത്ര മണിക്കൂര് ഓര്മ്മയിലിരുന്നു? ഇന്നലെ 3 മണിക്കൂര് ഓര്മ്മയിലിരുന്നു,
ഇന്ന് 2 മണിക്കൂര് ഓര്മ്മയിലിരുന്നു- ഇതാണെങ്കില് ഇന്ന് നഷ്ടമായി. കയറ്റവും
ഇറക്കവും നടന്നുകൊണ്ടിരിക്കും. യാത്രക്ക് പോകുമ്പോഴും ചിലയിടത്ത് ഉയര്ച്ചയും,
ചിലയിടത്ത് താഴ്ച്ചയും ഉണ്ടാകുന്നു. നിങ്ങളുടെ അവസ്ഥയും ഉയര്ന്നും താഴ്ന്നും
കൊണ്ടിരിക്കും. തന്റെ കണക്ക് നോക്കണം. മുഖ്യമായത് ഓര്മ്മയുടെ യാത്രയാണ്.
ഭഗവാനുവാചയാണ് അതിനാല് തീര്ച്ചയായും കുട്ടികളെത്തന്നെയാണ് പഠിപ്പിക്കുക. മുഴുവന്
ലോകത്തെയും എങ്ങനെ പഠിപ്പിക്കും. ഇപ്പോള് ഭഗവാനെന്ന് ആരെ പറയും? കൃഷ്ണനാണെങ്കില്
ശരീരധാരിയാണ്. ഭഗവാനെന്ന് നിരാകാരനായ പരംപിതാ പരമാത്മാവിനെത്തന്നെയാണ് പറയുന്നത്.
സ്വയം പറയുന്നു ഞാന് സാധാരണ ശരീരത്തില് പ്രവേശിക്കുന്നു. ബ്രഹ്മാവിന്റെയും
വൃദ്ധ ശരീരമെന്ന് പാടപ്പെടുന്നു. വെള്ള താടിയും മുടിയും പ്രായമായവര്ക്കാണല്ലോ
ഉണ്ടാവുക. തീര്ച്ചയായും അനുഭവീ രഥത്തെയാണ് ആഗ്രഹിക്കുന്നതും. ചെറിയ രഥത്തില്
പ്രവേശിക്കുകയില്ല. സ്വയം തന്നെ പറയുകയാണ് എന്നെ ആരും അറിയുന്നില്ല. അതാണ്
സുപ്രീം ഗോഡ് ഫാദര് അഥവാ പരമാത്മാവ്. നിങ്ങളും 100 ശതമാനം പവിത്രമായിരുന്നു.
ഇപ്പോള് 100 ശതമാനം അപവിത്രമായിരിക്കുന്നു. സത്യയുഗത്തില് 100 ശതമാനം
പവിത്രതയായിരുന്നു അതിനാല് ശാന്തിയും സമ്പന്നതയുമായിരുന്നു. മുഖ്യമായത്
പവിത്രയാണ്. കാണുന്നുമുണ്ട് പവിത്രയുള്ളവരുടെ മുന്നില് അപവിത്രര് തല
കുനിക്കുന്നു, അവരുടെ മഹിമ പാടുന്നു. സന്യാസിമാരുടെ മുന്നില് പോയി
ഇങ്ങനെയൊരിക്കലും പറയില്ല താങ്കള് സര്വ്വഗുണ സമ്പന്നനും ........ ഞങ്ങള് പാപിയും
നീചനുമാണ്. ദേവതകളുടെ മുന്നിലാണ് ഇങ്ങനെ പറയുന്നത്. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് - കുമാരിമാരുടെയടുത്ത് എല്ലാവരും തല കുനിക്കുന്നു പിന്നീട് വിവാഹം
കഴിക്കുമ്പോള് എല്ലാവരുടെയും മുന്നില് തല കുനിക്കുന്നു, എന്തെന്നാല് വികാരിയായി
മാറിയല്ലോ. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് നിര്വികാരിയാവുകയാണെങ്കില് പകുതി
കല്പം നിര്വികാരിയായി തന്നെയിരിക്കും. ഇപ്പോള് 5 വികാരങ്ങളുടെ രാജ്യം തന്നെ
അവസാനിക്കുന്നു. ഇത് മൃത്യു ലോകമാണ്, അത് അമര ലോകവും. ഇപ്പോള് നിങ്ങള്
ആത്മാക്കള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുന്നു. ബാബ തന്നെയാണ്
നല്കുന്നത്. മസ്തകത്തില് തിലകവും നല്കുന്നു. ഇപ്പോള് ആത്മാവിന് ജ്ഞാനം
ലഭിച്ചുകൊണ്ടിരിക്കുന്നു, എന്തിന് വേണ്ടി? നിങ്ങള് നിങ്ങള്ക്ക് തന്നെ രാജതിലകം
നല്കൂ. എങ്ങനെയാണോ വക്കീലാകാന് പഠിക്കുമ്പോള് പഠിച്ച് തനിക്കു സ്വയം തന്നെ
വക്കീലിന്റെ തിലകം നല്കുന്നത്. പഠിക്കുകയാണെങ്കില് തിലകം ലഭിക്കും.
ആശീര്വാദത്തിലൂടെ ഒന്നും ലഭിക്കില്ല. അങ്ങിനെയാണെങ്കില് എല്ലാവരിലും ടീച്ചര്
കൃപ ചെയ്യും, എല്ലാവരും പാസാവും. കുട്ടികള് അവരവര്ക്ക് അവരവര് തന്നെ രാജതിലകം
നല്കണം. ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും, ചക്രത്തെ
ഓര്മ്മിക്കുന്നതിലൂടെ ചക്രവര്ത്തീ മഹാരാജാവായി മാറും. ബാബ പറയുകയാണ് നിങ്ങളെ
രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുകയാണ്. ദേവീ ദേവതകള് ഡബിള് കിരീടധാരിയായി
മാറുന്നു. പതിത രാജാക്കന്മാരും അവരുടെ പൂജ ചെയ്യുന്നു. നിങ്ങളെ പൂജാരി
രാജാക്കന്മാരെക്കാള് ഉയര്ന്നവരാക്കി മാറ്റുന്നു. ആരാണോ ഒരുപാട് ദാന-പുണ്യം
ചെയ്യുന്നത് അവര് രാജാവിന്റെയടുത്ത് പോയി ജന്മമെടുക്കുന്നു എന്തുകൊണ്ടെന്നാല്
കര്മ്മം നല്ലത് ചെയ്തു. ഇപ്പോള് നിങ്ങള്ക്കിവിടെ അവിനാശീ ജ്ഞാന ധനം
ലഭിച്ചിരിക്കുന്നു, അത് ധാരണ ചെയ്ത് പിന്നീട് ദാനം ചെയ്യണം. ഇത് വരുമാന
മാര്ഗ്ഗമാണ്. ടീച്ചറും പഠിപ്പിന്റെ ദാനം ചെയ്യുന്നു. ആ പഠിപ്പ് അല്പകാലത്തേക്ക്
വേണ്ടിയുള്ളതാണ്. വിദേശത്തു നിന്ന് പഠിച്ച് വരുന്നു, വന്നതോടെ തന്നെ ഹൃദയാഘാതം
ഉണ്ടാകുന്നുവെങ്കില് അതോടെ പഠിപ്പ് അവസാനിക്കുന്നു. വിനാശിയായല്ലോ. പരിശ്രമം
മുഴുവനും വെറുതെയായി. നിങ്ങളുടെ പരിശ്രമം അങ്ങനെ നഷ്ടപ്പെടുകയില്ല. നിങ്ങള്
എത്ര പഠിക്കുന്നുവോ അത്രയും 21 ജന്മം നിങ്ങളുടെ പഠിപ്പ് സ്ഥിരമായിരിക്കും. അവിടെ
അകാല മൃത്യു സംഭവിക്കുകയില്ല. ഈ പഠിപ്പ് കൂടെക്കൊണ്ടുപോകും.
ഇപ്പോള് എങ്ങനെയാണോ ബാബ മംഗളകാരി അതുപോലെ നിങ്ങള് കുട്ടികളും മംഗളകാരിയായി മാറണം.
എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കണം. ബാബയാണെങ്കില് വളരെ നല്ല നിര്ദ്ദേശം
നല്കുന്നു. ഒരേയൊരു കാര്യം മനസ്സിലാക്കി കൊടുക്കൂ സര്വ്വ ശാസ്ത്ര ശിരോമണി
ശ്രീമദ് ഭഗവത്ഗീതക്ക് എന്തുകൊണ്ടാണ് ഇത്രയും മഹിമയുള്ളത്? ഭഗവാന്റെ തന്നെയാണ്
ശ്രേഷ്ഠമായ മതം. ഇപ്പോള് ഭഗവാനെന്ന് ആരെ പറയും? ഭഗവാനാണെങ്കില് ഒന്ന് മാത്രമാണ്.
ഭഗവാന് നിരാകാരനാണ്, എല്ലാ ആത്മാക്കളുടെയും അച്ഛന്, അതുകൊണ്ടാണ് പരസ്പരം
സഹോദര-സഹോദരനെന്ന് പറയുന്നത്. പിന്നീട് എപ്പോഴാണോ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടി
രചിക്കുന്നത് അപ്പോള് സഹോദരീ-സഹോദരനായി മാറുന്നു. ഈ സമയം നിങ്ങള്
സഹോദരീ-സഹോദരനാണെങ്കില് പവിത്രമായിരിക്കേണ്ടതുണ്ട്. ഇതാണ് യുക്തി. ക്രിമിനല്
ദൃഷ്ടി പെട്ടെന്ന് ഇല്ലാതാകും. നിയന്ത്രണം വെക്കണം, നമ്മുടെ കണ്ണുകള് എവിടെയും
മോഹിച്ചുപോകുന്നില്ലല്ലോ? മാര്ക്കറ്റില് കടല കണ്ട് ആഗ്രഹം ഉണ്ടായില്ലല്ലോ?
ഇങ്ങനെ അനേകര്ക്ക് ആഗ്രഹമുണ്ടാകാറുണ്ട്, പിന്നീട് കഴിക്കുകയും ചെയ്യുന്നു.
ബ്രാഹ്മണിയാണ്, ഏതെങ്കിലും സഹോദരനോടൊപ്പം പോവുകയാണ് അവര് പറയുകയാണ് കടല കഴിക്കാം,
ഒരു തവണ കഴിക്കുന്നതിലൂടെ പാപമൊന്നും ഉണ്ടാവില്ല! ആരാണോ പക്കാ അല്ലാത്തവര് അവര്
പെട്ടെന്ന് കഴിക്കുന്നു. ഇതില് ശാസ്ത്രങ്ങളിലും അര്ജുനന്റെ ഉദാഹരണമുണ്ട്. ഈ
കഥകളെല്ലാമിരുന്ന് ഉണ്ടാക്കിയിട്ടുള്ളതാണ്. ബാക്കിയെല്ലാം ഈ സമയത്തെ
കാര്യങ്ങളാണ്.
നിങ്ങളെല്ലാവരും സീതമാരാണ്. നിങ്ങളോട് ബാബ പറയുകയാണ് ഒരു ബാബയെ ഓര്മ്മിക്കൂ
എങ്കില് പാപം മുറിഞ്ഞു പോകും. ബാക്കി വേറൊരു കാര്യവുമില്ല. നിങ്ങള്ക്കറിയാം
രാവണന് അങ്ങനെയൊരു മനുഷ്യനില്ല. ഇതാണെങ്കില് വികാരങ്ങളുടെ പ്രവേശനം
ഉണ്ടാകുമ്പോള് രാവണ സമ്പ്രദായമെന്ന് പറയുന്നു. എങ്ങനെയാണോ ചിലര് ഇങ്ങനെയുള്ള
പ്രവൃത്തി ചെയ്യുമ്പോള് പറയുന്നത് - നിങ്ങള് അസുരനാണോ. പെരുമാറ്റം ആസൂരീയമാണ്.
വികാരീ കുട്ടികളെ പറയും നിങ്ങള് കുലകളങ്കിതരായിരിക്കുകയാണ്. പിന്നെ
പരിധിയില്ലാത്ത ബാബ പറയുകയാണ് ഞാന് നിങ്ങളെ കറുപ്പില് നിന്ന് വെളുപ്പാക്കി
മാറ്റുന്നു എന്നിട്ടും കറുത്ത മുഖമാക്കുകയാണോ? പ്രതിജ്ഞ ചെയ്ത് വീണ്ടും
വികാരിയായി മാറുന്നു. കറുപ്പിനെക്കാളും കറുപ്പായി മാറുന്നു, അതുകൊണ്ടാണ്
കല്ലുബുദ്ധിയെന്ന് പറയുന്നത്. പിന്നെയിപ്പോള് നിങ്ങള് പവിഴബുദ്ധിയായി മാറുന്നു.
നിങ്ങളില് കയറുന്ന കലയുണ്ടാകുന്നു. ബാബയെ തിരിച്ചറിഞ്ഞാല് വിശ്വത്തിന്റെ
അധികാരിയാകും. സംശയത്തിന്റെ കാര്യമില്ല. ബാബയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവ്.
അതിനാല് തീര്ച്ചയായും കുട്ടികള്ക്കുവേണ്ടി സ്വര്ഗ്ഗം സമ്മാനമായി കൊണ്ടുവരുമല്ലോ.
ശിവജയന്തിയും ആഘോഷിക്കുന്നു- എന്ത് ചെയ്തിട്ടാവും? വ്രതം മുതലായവ വെക്കുന്നു.
വാസ്തവത്തില് വികാരങ്ങളുടെ വ്രതമാണ് വെക്കേണ്ടത്. വികാരത്തിലേക്ക് പോകരുത്.
ഇതിലൂടെ തന്നെയാണ് നിങ്ങള് ആദി-മധ്യ-അന്ത്യം ദുഖം നേടിയത്. ഇപ്പോള് ഈ ഒരു ജന്മം
പവിത്രമാകൂ. പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുകയാണ്. നിങ്ങള് കാണും
ഭാരതത്തില് 9 ലക്ഷം പോയി ജീവിക്കും, പിന്നീട് ശാന്തിയായിരിക്കും. തമ്മിലടിക്കാന്
മറ്റു ധര്മ്മങ്ങള് ഉണ്ടായിരിക്കില്ല . ഒരു ധര്മ്മത്തിന്റെ സ്ഥാപനയും ബാക്കി
അനേക ധര്മ്മങ്ങള് വിനാശമാവുകയും ചെയ്യും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അവിനാശീ
ജ്ഞാനധനം സ്വയം ധാരണ ചെയ്ത് പിന്നീട് ദാനം ചെയ്യണം. പഠിപ്പില് അവരവര്ക്ക് അവരവര്
തന്നെ രാജതിലകം നല്കണം. എങ്ങനെയാണോ ബാബ മംഗളകാരി അതുപോലെ മംഗളകാരിയായി മാറണം.
2. ഭക്ഷണ പാനീയങ്ങളില്
പൂര്ണ്ണമായ പത്ഥ്യം വെക്കണം. ഒരിക്കലും കണ്ണുകള് ചതിക്കരുത് - ഇത്
നിയന്ത്രിക്കണം. സ്വയം പരിവര്ത്തനപ്പെടണം. കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു
വികര്മ്മവും ചെയ്യരുത്.
വരദാനം :-
മനസാശക്തിയുടെ അനുഭവത്തിലൂടെ വിശാലമായ കാര്യങ്ങളില് സദാ സഹയോഗിയായി ഭവിക്കട്ടെ.
പ്രകൃതിയുടേയും
തമോഗുണികളായ ആത്മാക്കളുടേയും വൈബ്രേഷന്സിനെ പരിവര്ത്തനം
ചെയ്യുകയും,രക്തച്ചൊരിച്ചിലിന്റെ വായുമണ്ഢലത്തിലും വൈബ്രേഷനിലും സ്വയത്തെ സേഫ്
ആക്കി വെക്കുകയും, അന്യ ആത്മാക്കള്ക്ക് സഹയോഗം നല്കുക,പുതിയസൃഷ്ടിയില്
യോഗബലത്തിലൂടെ പുതിയ രചനകള്ക്ക് പ്രാരംഭം കുറിക്കുക ഇങ്ങിനെയുള്ള എല്ലാ
മഹത്തായകാര്യങ്ങള്ക്കും മനസ്സിന്റെ ശക്തിയിയുടെ ആവശ്യമാണ്
ഉള്ളത്.മനസാശക്തിയിലൂടെ സ്വയത്തിന്റെ അവസാനസമയം വളരെ നല്ലതായി മാറും മനസാശക്തി
എന്നാല് ശ്രേഷ്ഠസങ്കല്പങ്ങളുടെ ശക്തി.ഒരു ബാബയുമായുള്ള ലൈന് ക്ലിയര്.ഇപ്പോള്
ഇങ്ങിനെയുള്ള അനുഭവിയാകൂ അപ്പോള് പരിധിയില്ലാത്ത കാര്യങ്ങളില് സഹയോഗിയായി മാറി
പരിധിയില്ലാത്ത വിശ്വത്തിന്റെ രാജ്യാധികാരിയായി മാറാം.
സ്ലോഗന് :-
നിര്ഭയതയും
നമ്രതയും തന്നെയാണ് യോഗി അഥവാ ജ്ഞാനി ആത്മാക്കളുടെ സ്വരൂപം.
അവ്യക്തസൂചന-
സഹജയോഗിയായിമാറണമെങ്കില് പരമാത്മാസ്നേഹത്തിന്റെ അനുഭവികളായി മാറൂ.
പരമാത്മാസ്നേഹം ആനന്ദം
നിറഞ്ഞ ഊഞ്ഞാലാണ് .ഈ സുഖദായിയായ ഊഞ്ഞാലില് ആടിക്കൊണ്ട് സദാ പരമാത്മാസ്നേഹത്തില്
ലവ്ലീനമായി ഇരിക്കുകയാണെങ്കില് ഒരിക്കലും ഒരു പരിതസ്ഥിതിയുടേയും മായയുടേയും
ഇളക്കങ്ങളിലേക്ക് വരികയില്ല.പരമാത്മാസ്നേഹം അളവറ്റതാണ്,ഉറച്ചതാണ് എല്ലാവര്ക്കും
ലഭിക്കാവുന്നത്രയുമുണ്ട്.എന്നാല് പരമാത്മാസ്ന്ഹം ലഭിക്കാനുള്ള വിധിയാണ്
വേറിട്ടതായി മാറുക.എത്രത്തോളം വേറിട്ടതായി മാറുന്നുവോ അത്രത്തോളം പരമാത്മാസ്നേഹം
പ്രാപ്തമാകും.