മധുരമായ കുട്ടികളേ-ബാബയുടെ
വലംകൈയ്യായി മാറണമെങ്കിൽ ഓരോ കാര്യത്തിലും നിയമാനുസൃതരാകൂ, സദാ ശ്രേഷ്ഠകർമ്മം
ചെയ്യൂ.
ചോദ്യം :-
ഏതൊരു സംസ്കാരമാണ് സേവനത്തിൽ ഒരുപാട് വിഘ്നമുണ്ടാക്കുന്നത്?
ഉത്തരം :-
ഭാവ-സ്വഭാവങ്ങൾ കാരണം പരസ്പരം രണ്ട് അഭിപ്രായത്തിന്റെ സംസ്കാരമുണ്ടാകുന്നു. ഈ
സംസ്കാരമാണ് സേവനത്തിൽ ഒരുപാട് വിഘ്നമുണ്ടാക്കുന്നത്. രണ്ട് അഭിപ്രായങ്ങൾ
ഒരുപാട് ദോഷം ചെയ്യുന്നു. ക്രോധത്തിന്റെ ഭൂതമുള്ളവർ ഭഗവാനെപ്പോലും നേരിടാൻ
മടിക്കില്ല. അതുകൊണ്ടാണ് ബാബ പറയുന്നത്-മധുരമായ കുട്ടികളേ, അങ്ങനെയുള്ള
സംസ്കാരമുണ്ടെങ്കിൽ ഉപേക്ഷിക്കൂ.
ഗീതം :-
ഭാഗ്യമുണർത്തി വന്നിരിക്കുകയാണ്....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. ആത്മീയ കുട്ടികൾ അർത്ഥം പരമാത്മാവായ
ശിവബാബയുടെ കുട്ടികൾ, ആത്മാക്കൾ ശരീരമാകുന്ന കർമ്മേന്ദ്രിയങ്ങളിലൂടെ ഗീതം കേട്ടു.
കുട്ടികൾക്ക് ഇപ്പോൾ ആത്മാഭിമാനികളായി മാറണം. ഒരുപാട് പരിശ്രമവുമുണ്ട്.
ഇടക്കിടക്ക് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. ഇതാണ്
ഗുപ്തമായ പരിശ്രമം. ബാബയും ഗുപ്തമാണ്. നിങ്ങളെക്കൊണ്ട് ബാബ ഗുപ്തമായ പരിശ്രമമാണ്
ചെയ്യിപ്പിക്കുന്നത്. ബാബ സ്വയം വന്നാണ് പറയുന്നത്-കുട്ടികളേ, എന്നെ
ഓർമ്മിക്കുകയാണെങ്കിൽ 5000 വർഷം കൽപം മുമ്പത്തെ പോലെ വീണ്ടും സതോപ്രധാനമായി മാറും.
സതോപ്രധാനമായിരുന്ന നമ്മളാണ് പിന്നീട് തമോപ്രധാനമായത് എന്ന് കുട്ടികൾക്കറിയാം.
തീർച്ചയായും സതോപ്രധാനമായി മാറണം. ഗീതത്തിലും പറയുന്നുണ്ട്-നഷ്ടപ്പെട്ട
ഭാഗ്യത്തെ വീണ്ടും പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള പുരുഷാർത്ഥം
ചെയ്യിപ്പിക്കുന്നത് ഒരു സർവ്വ ശക്തിവാനായ ബാബയാണ്. കാരണം എല്ലാവരേയും
പാവനമാക്കി മാറ്റുന്നില്ലേ. ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു-അല്ലയോ
ആത്മീയ കുട്ടികളേ, ഇപ്പോൾ ഭാഗ്യമുണ്ടാക്കാൻ വന്നിരിക്കുകയാണ്. ഒരു വിദ്യാർത്ഥി
സ്കൂളിൽ പോകുന്നത് ഭാഗ്യമുണ്ടാക്കാനാണല്ലോ. സ്കൂളിൽ പഠിക്കുന്നവർ കുട്ടികളാണല്ലോ.
എന്നാൽ നിങ്ങൾ കുട്ടികൾ ചെറുതല്ല, നിങ്ങൾ വളരെ പ്രായമായവരാണ്.
ഭാഗ്യമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ശരിയാണ്, ചിലരെല്ലാം വളരെ
വൃദ്ധരായവരുമുണ്ട്. വൃദ്ധരായിട്ട് പഠിക്കുന്നതിനേക്കാളും നല്ലത് യൗവനത്തിൽ
പഠിക്കുന്നതാണ്. യൗവനത്തിൽ വളരെ നല്ല ബുദ്ധിയായിരിക്കും. എന്നാൽ ഈ പഠിപ്പ്
എല്ലാവർക്കും വളരെ സഹജമാണ്. നിങ്ങളുടെ ശരീരം വലുതല്ലേ. പക്ഷെ കുഞ്ഞുങ്ങൾക്ക്
കൂടുതലൊന്നും മനസ്സിലാക്കാൻ സാധിക്കില്ല. കാരണം കർമ്മേന്ദ്രിയങ്ങൾ ചെറുതാണ്.
നിന്ദ-സ്തുതി, ദുഃഖം-സുഖം എന്നീ കാര്യങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ആത്മാവ് ബിന്ദുവാണ്. എന്നാൽ ശരീരം വലുതായിക്കൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ
രൂപം ചെറുതും വലുതുമായി മാറുന്നില്ല. ആ ആത്മാവിന്റെ ബുദ്ധിക്കുവേണ്ടി ബാബ
കസ്തൂരിക്കു സമാനമായ സമ്മാനം നൽകുകയാണ്. കാരണം ഇപ്പോൾ ബുദ്ധി തികച്ചും
തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോൾ ബുദ്ധി സ്വച്ഛമായി
മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ചിത്രങ്ങൾ വളരെ
പ്രയോജനപ്പെടും. ഭക്തിമാർഗ്ഗത്തിൽ ദേവതകളുടെ മുന്നിൽ പോയി തല കുനിച്ച്, അവരുടെ
പൂജ ചെയ്യുന്നു. ജ്ഞാനത്തിൽ വരുന്നതിനു മുമ്പ് നിങ്ങളും വളരെ
അന്ധവിശ്വാസത്തോടുകൂടിയായിരുന്നു പോയിരുന്നത്. മുമ്പെല്ലാം ശിവന്റെ
ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ശിവബാബയാണ് എന്ന അറിവുണ്ടായിരുന്നില്ല. ബാബയിൽ
നിന്നും സമ്പത്ത് ലഭിച്ചതു കൊണ്ടാണ് ഇത്രയും മഹിമ പാടുന്നത്. ആരെങ്കിലും നല്ല
കർമ്മം ചെയ്ത് ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ അവരുടെ മഹിമ പാടാറുണ്ട്. ശിവബാബയുടെ
സ്റ്റാമ്പുണ്ടാക്കണം. ശിവബാബ ഗീതാ ജ്ഞാനദാതാവാണ്....അതിനാൽ ഈ സ്റ്റാമ്പ്
സഹജമായിത്തന്നെ ഉണ്ടാക്കാൻ സാധിക്കും. ശിവബാബ എല്ലാവർക്കും സുഖം നൽകുന്നു. ബാബ
പറയുന്നു-ഞാൻ നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റാൻ വന്നിരിക്കുകയാണ്.
വൃദ്ധരായ അമ്മമാരും മനസ്സിലാക്കുന്നു, നമ്മൾ വിചിത്രനായ ശിവബാബയുടെ
അടുത്തേക്കാണ് വന്നിരിക്കുന്നത്.വിചിത്രനായ ബാബ ഈ ബ്രഹ്മാവാകുന്ന
ചിത്രത്തിലേക്കാണ് (ശരീരത്തിലേക്ക്) പ്രവേശിച്ചിട്ടുള്ളത്. നിരാകാരനായ ബാബയെയാണ്
വിചിത്രനെന്ന് പറയുന്നത്. നമ്മൾ താൽക്കാലികമായി ശരീരമെടുത്ത ശിവബാബയുടെ
അടുത്തേക്കാണ് പോകുന്നതെന്ന് ബുദ്ധിയിലുണ്ടായിരിക്കും. പതീതരെ പാവനമാക്കി മാറ്റി
മുക്തി-ജീവൻമുക്തി നൽകുന്നു, അഥവാ ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും
അധികാരിയാക്കി മാറ്റുന്നു. മനുഷ്യരെല്ലാവരും ശാന്തിക്കു വേണ്ടിയാണ്
അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഭഗവാനെ ലഭിച്ചാൽ ശാന്തി ലഭിക്കും. അവർ സുഖത്തിനു
വേണ്ടി പുരുഷാർത്ഥം ചെയ്യുന്നില്ല. ബാബയോടൊപ്പം വീട്ടിലേക്ക് പോകണം, ഭഗവാനെ
ലഭിക്കണം. ഈ സമയം എല്ലാവരും മുക്തി ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ ബ്രാഹ്മണർ
മാത്രമാണ് ജീവൻമുക്തി ആഗ്രഹിക്കുന്നത്. ബാക്കിയെല്ലാവരും മുക്തി
ആഗ്രഹിക്കുന്നവരാണ്. ജീവൻമുക്തിയുടെ വഴി പറഞ്ഞു തരുന്നവർ ആരുമില്ല.
സന്യാസിമാരുടെ മുന്നിൽ പോയി ശാന്തി യാചിക്കുന്നു. മനസ്സിന് എങ്ങനെ ശാന്തി
ലഭിക്കും! വഴി പറഞ്ഞു തരുന്നവരെല്ലാവരും മുക്തിയിലേക്ക് പോകുന്നവരാണ്.
മോക്ഷമെന്താണെന്ന് പോലും ബുദ്ധിയിലേക്ക് വരുന്നില്ല. ബുദ്ധിമുട്ടുകൾ വരുമ്പോഴാണ്
,മുക്തി കിട്ടിയാൽ നന്നായിരുന്നു എന്ന് പറയുന്നത്. വാസ്തവത്തിൽ ആത്മാക്കൾ
വസിക്കുന്ന സ്ഥാനമാണ് മുക്തിധാമം. നമ്മൾ പുതിയ ലോകത്തിലേക്കുള്ള
രാജ്യപദവിയെടുക്കുകയാണെന്ന് എല്ലാ സെന്ററുകളിലുമുള്ള കുട്ടികൾക്കും അറിയാം. ബാബ
നമുക്ക് പുതിയ ലോകത്തിന്റെ രാജ്യപദവി നൽകുന്നു. രാജ്യപദവി എവിടെ വെച്ചാണ്
നൽകുന്നത്? പഴയ ലോകത്തിൽ വെച്ചാണോ അല്ലെങ്കിൽ പുതിയ ലോകത്തിൽ വെച്ചാണോ? ബാബ
പറയുന്നു-ഞാൻ സംഗമയുഗത്തിലാണ് വരുന്നത്. ബാബ സത്യയുഗത്തിലോ, കലിയുഗത്തിലോ അല്ല
വരുന്നത്. സത്യയുഗത്തിന്റെയും കലിയുഗത്തിന്റെയും ഇടയിലാണ് വരുന്നത്. എല്ലാവർക്കും
സത്ഗതി നൽകുന്നത് ബാബയാണ്. ബാബ ദുർഗതിയിൽ ഉപേക്ഷിച്ചിട്ടൊന്നും പോകില്ല.
സത്ഗതിയും ദുർഗതിയും ഒരുമിച്ചുണ്ടാകുകയുമില്ല. ഈ പഴയ ലോകം വിനാശമാകണമെന്ന്
കുട്ടികൾക്കറിയാം. അതുകൊണ്ട് ഈ പഴയ ലോകത്തോട് സ്നേഹം വെക്കരുത്. നമ്മൾ ഇപ്പോൾ
സംഗമയുഗത്തിലാണെന്ന് ബുദ്ധി പറയുന്നു. ഈ ലോകം പരിവർത്തനപ്പെടാൻ പോവുകയാണ്. ഇപ്പോൾ
ബാബ വന്ന് പറയുകയാണ്-ഞാൻ കൽപ-കൽപം സംഗമയുഗത്തിലാണ് വരുന്നത്. നിങ്ങളെ ദുഃഖത്തിൽ
നിന്നും മോചിപ്പിച്ച് ഹരിയുടെ(ബാബയുടെ) അടുത്തേക്ക് കൊണ്ടു പോകുന്നു. ഇത്
ജ്ഞാനത്തിന്റെ കാര്യമാണ്. ഹരിദ്വാർ, കൃഷ്ണന്റെ കവാടമെന്നാൽ കൃഷ്ണപുരിയെയാണ്
പറയുന്നത്. ശരി, അതിനു പുറകിലായി ലക്ഷ്മണന്റെ ഊഞ്ഞാൽ കാണിച്ചിട്ടുണ്ട്. ആദ്യം
ഹരിദ്വാറാണ്. സത്യയുഗത്തെ ഹരിയുടെ കവാടമെന്നാണ് പറയുന്നത്. പിന്നീടാണ് രാമനേയും
ലക്ഷ്മണനേയും കാണിക്കുന്നത്. ഇതൊന്നും ശരിയായ കാര്യമല്ല. ഇതെല്ലാം
ഉണ്ടാക്കപ്പെട്ട കാര്യമാണ്. രാമന് എത്ര സഹോദരന്മാരെയാണ് കാണിച്ചിരിക്കുന്നത്. 4
സഹോദരൻമാരൊന്നുമില്ല. 4 അല്ലെങ്കിൽ 8 സഹോദരൻമാർ ഇവിടെയാണ് ഉള്ളത്. ഒരു വശത്ത്
ഈശ്വരീയ സന്താനങ്ങളും, മറുവശത്ത് ആസുരീയസന്താനങ്ങളുമാണ്.
ശിവബാബ ബ്രഹ്മാ ശരീരത്തിൽ വന്നിരിക്കുകയാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം.
ശിവബാബയുമുണ്ട്, ദാദയാകുന്ന ബ്രഹ്മാവുമുണ്ട്. അനാദിയായ ആത്മാക്കളുടെ പിതാവായ
ശിവബാബ, ഈ സംഗമയുഗത്തിൽ ബ്രാഹ്മണരെ രചിക്കുന്നു. ശിവബാബ സാലിഗ്രാമുകളെയാണ്
രചിക്കുന്നത് എന്നല്ല. ഇല്ല, സാലിഗ്രാമുകൾ അവിനാശികളാണ്. ബാബ വന്ന് പവിത്രമാക്കി
മാറ്റുന്നു എന്ന് മാത്രം. ആത്മാവ് പവിത്രമായി മാറാതെ ശരീരം എങ്ങനെയാണ്
പവിത്രമായി മാറുന്നത്. നമ്മൾ ആത്മാക്കൾ പവിത്രമായിരുന്നപ്പോൾ
സതോപ്രധാനമായിരുന്നു. ഇപ്പോൾ അപവിത്രവും തമോപ്രധാനവുമാണ്, പിന്നീട് എങ്ങനെ
സതോപ്രധാനമായി മാറും! ഇത് സഹജമായി മനസ്സിലാക്കേണ്ട കാര്യമാണ്. ഈ സമയം ആത്മാവിൽ
അഴുക്ക് പുരളുന്നതിലൂടെ പതീതവും തമോപ്രധാനവുമായി മാറിക്കഴിഞ്ഞു. ഇപ്പോൾ വീണ്ടും
സതോപ്രധാനമായി മാറണം. തന്റെ കണക്കുകളെയെല്ലാം ഇല്ലാതാക്കി എല്ലാവരും
ശാന്തിധാമത്തിലേക്ക് അല്ലെങ്കിൽ സുഖധാമത്തിലേക്ക് പോകും. ആത്മാക്കൾ എങ്ങനെയാണ്
വരുന്നതെന്ന് കാണിക്കാൻ വേണ്ടി ക്രിസ്ത്യാനികൾ നിരാകാരിയായ
വൃക്ഷമുണ്ടാക്കിയിട്ട് അതിൽ ബൾബുകൾ വെച്ച് ആഘോഷിക്കുന്നു. എല്ലാ ധർമ്മങ്ങൾക്കും
വ്യത്യസ്തമായശാഖകളാണെന്ന് നിങ്ങൾക്കറിയാം. പരംധാമത്തിൽ നിന്നും ആത്മാക്കൾ ആദ്യം
എങ്ങനെയാണ് സൃഷ്ടിയിലേക്ക് വരുന്നതെന്ന ജ്ഞാനം നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. നമ്മൾ
ആത്മാക്കളുടെ വീട് ശാന്തിധാമമാണ്. ഇത് സംഗമയുഗമാണ്. പരംധാമത്തിൽ നിന്നും എല്ലാ
ആത്മാക്കളും സൃഷ്ടിയിലേക്ക് വന്നുകഴിഞ്ഞാൽ മാത്രമെ എല്ലാവർക്കും ഒരുമിച്ച്
തിരിച്ച് പോകാൻ സാധിക്കുകയുള്ളൂ. പ്രളയമുണ്ടാകാൻ പോകുന്നില്ല. നമ്മൾ ബാബയിൽ
നിന്നും ഭാഗ്യമുണ്ടാക്കാൻ വീണ്ടും സ്വരാജ്യമെടുക്കാൻ വന്നിരിക്കുകയാണ്. ഇത് പറയാൻ
വേണ്ടി മാത്രമല്ല. ഓർമ്മയിലൂടെ മാത്രമേ സമ്പത്ത് ലഭിക്കുകയുള്ളൂ. ബാബ പറയുന്നു-
ദേഹ സഹിതം ദേഹത്തിന്റെ എല്ലാ മിത്ര-സംബന്ധികളെയും മറക്കൂ. ചിത്രവും(ബ്രഹ്മാബാബ),
വിചിത്രവുമുണ്ടല്ലോ(ശിവബാബ). കാണാൻ സാധിക്കാത്തവരെയാണ് വിചിത്രമെന്ന് പറയുന്നത്.
ഇത് വളരെ സൂക്ഷ്മമായ കാര്യമാണ്. ചെറിയ ഒരു ആത്മാവിന് ഇടക്കിടക്ക്
പാർട്ടഭിനയിക്കേണ്ടി വരുന്നു. മറ്റാരുടെയും ബുദ്ധിയിൽ ഇങ്ങനെയുള്ള
കാര്യങ്ങളൊന്നുമില്ല. നമ്മൾ ആത്മാക്കളാണ്, ശിവബാബ നമ്മുടെ അച്ഛനാണ് എന്ന കാര്യം
ആദ്യം ബുദ്ധിയിൽ വെക്കണം. ബാബയെത്തന്നെയാണ് പതീത-പാവനാ, അല്ലയോ ഭഗവാനേ എന്നൊക്കെ
പറഞ്ഞ് ഓർമ്മിക്കുന്നത്. മറ്റൊരു സ്ഥലത്തേക്കും പോകേണ്ട ആവശ്യമില്ല. അതിനാൽ
ഓർമ്മിക്കേണ്ടതും ഒരാളെയല്ലേ. ഭഗവാനെ ഓർമ്മിക്കുന്നുണ്ടെങ്കിൽ തീർച്ചയായും
എന്തെങ്കിലും ലഭിക്കേണ്ടതുണ്ടായിരിക്കും. പിന്നെ എന്തിനാണ് ഓരോ സ്ഥലത്തും പോയി
അലയുന്നത്! ഭഗവാന് പരമധാമത്തിൽനിന്ന് വരണമല്ലോ. നമ്മൾ പതീതമായതു കാരണം
പരംധാമത്തിലേക്ക് പോകാൻ സാധിക്കില്ല. പതീതമായവർക്ക് പരംധാമത്തിലേക്ക് പോകാൻ
സാധിക്കില്ല. ഇപ്പോഴാണ് നിങ്ങൾക്ക് അത്ഭുതം തോന്നുന്നത്. ഭക്തി മാർഗ്ഗത്തിലെ
പാർട്ട് എത്ര അത്ഭുതകരമാണ്. അല്ലയോ ഈശ്വരാ, അല്ലയോ പരമപിതാ, അല്ലയോ ഗോഡ് ഫാദർ
എന്ന് പറഞ്ഞ് ഒരു ഭഗവാനെയാണ് ഓർമ്മിച്ചിരുന്നത്. ഭഗവാൻ ഒന്നാണെങ്കിൽ പിന്നെ
അവിടെയും ഇവിടെയും അലയേണ്ട ആവശ്യമെന്താണ്! ഒരേയൊരു ഭഗവാൻ പരംധാമത്തിലാണ്
വസിക്കുന്നത്. ഡ്രാമയനുസരിച്ച് പരിധിയില്ലാത്ത വിവേകശൂന്യതയോടെയാണ് ഭക്തി
ചെയ്യുന്നത്,അലയുക എന്നത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്, ഇപ്പോൾ നിങ്ങൾ
പരിധിയില്ലാത്ത വിവേകശാലികളായി മാറിയിരിക്കുകയാണ്. ശ്രീമതത്തിലൂടെ നടക്കുന്നവർ
തന്നെയാണ് വിവേകശാലികളായി മാറുന്നത്. അവർ ഒരിക്കലും ഒളിഞ്ഞിരിക്കില്ല. സദാ അവർ
ശ്രേഷ്ഠാചാരിയായ കർമ്മം മാത്രമേ ചെയ്യുകയുള്ളൂ. ബാബ പറയുന്നു-ഞാൻ ദുഃഖത്തെ
ഹരിച്ച് സുഖം നൽകുന്നു, അതിനാൽ കുട്ടികളും വളരെ മധുരമുള്ളവരായി മാറണം. ബാബയുടെ
വലംകൈയ്യായി മാറുന്ന കുട്ടികളാണ് പ്രിയപ്പെട്ടവർ. ബാബയുടെ വലംകൈയ്യല്ലേ. ഇടത്
കൈ ഉപയോഗിച്ച് ഒരുപാട് ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല, കാരണം വലംകയ്യാണ്
ധർമ്മബോധത്തോടുകൂടിയ കർമ്മം ചെയ്യുന്നത്. അതുകൊണ്ടാണ് വലംകൈയ്യിനെ ശുഭമായ
കാര്യത്തിനു വേണ്ടി ഉപയോഗിക്കുന്നത്. വലംകൈയ്യുപയോഗിച്ചാണ് പൂജയെല്ലാം
ചെയ്യുന്നത്. ബാബ പറയുന്നു- ഓരോ കാര്യത്തിലും ധർമ്മ ബോധമുള്ളവരായി മാറൂ. ബാബയെ
ലഭിച്ചു എങ്കിൽ സന്തോഷമുണ്ടായിരിക്കണം.
ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ ,കാരണം അവസാന സമയത്തെ
സങ്കല്പങ്ങൾക്കനുസരിച്ചായിരിക്കും നമ്മുടെ അടുത്ത ജന്മം. സദ്ഗതി ലഭിക്കാനുള്ള
മതം ഒരു ബാബയുടേതമാത്രമാണ്. ഈശ്വരന്റെ ഗതിയും മതവും ഈശ്വരനുമാത്രമേ അറിയുകയുള്ളൂ
എന്ന് പാടാറുണ്ട്. ബാബയാണ് പതീത-പാവനൻ. മനുഷ്യരെ പാവനമാക്കി മാറ്റിയതിനുശേഷം
എങ്ങനെയാണ് അവരെ ദുർഗതിയിൽ നിന്നും സദ്ഗതിയിലേക്ക് കൊണ്ടുപോകുന്നതെന്ന്
കുട്ടികൾക്കറിയാം. ഭക്തിമാർഗ്ഗത്തിൽ എത്ര പരിശ്രമിച്ചിട്ടും സദ്ഗതി
ലഭിക്കുന്നില്ല. ഒരു ഫലവും ലഭിക്കുന്നില്ല. കാരണം സദ്ഗതി നൽകുന്നത് ഒരു ബാബ
മാത്രമാണ്. ഭക്തിയിൽ ഏത് ഭാവനക്കനുസരിച്ചും പൂജ ചെയ്യുന്നവർക്ക് ഫലം നൽകുന്നത്
ബാബ മാത്രമാണ്. ഭക്തിയുടെ ഫലവും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ഭക്തർക്ക് അവനവന്റെ
പുരുഷാർത്ഥമനുസരിച്ച് ഫലം ലഭിക്കുന്നു. ഇപ്പോൾ അവനവന്റെ
പുരുഷാർത്ഥത്തിനനുസരിച്ച് കുട്ടികൾക്ക് പവിത്രമായി മാറുകയും വേണം. ബാബ പറയുന്നു-
മധുര-മധുരമായ ബാബയെ ഓർമ്മിക്കൂ. ബാബയാകുന്ന സർവ്വശക്തിവാൻ നമ്മളെ എത്ര
നല്ലതാക്കിയാണ് മാറ്റുന്നത്. നിങ്ങൾ എല്ലാം അറിഞ്ഞിട്ടാണ് ബാബയിൽ നിന്നും
സമ്പത്തെടുക്കുന്നത്. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നിങ്ങളുടെ
ബുദ്ധിയിലുണ്ട്. ഈ ജ്ഞാനം നമ്മളിൽ ഉണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. യജ്ഞം,
തപം മുതലായവ ചെയ്യുക, ശാസ്ത്രങ്ങളെല്ലാം കേൾക്കുക- ഇതെല്ലാം ശാസ്ത്രങ്ങളുടെ
ജ്ഞാനമാണ്. ഇതിനെ ഭക്തി എന്നാണ് പറയുന്നത്. ഭക്തിയിൽ ലക്ഷ്യമൊന്നുമില്ല. എന്നാൽ
പഠിപ്പിൽ ലക്ഷ്യമുണ്ടായിരിക്കും. ഏതെങ്കിലും പ്രകാരത്തിലുള്ള
ജ്ഞാനവുമുണ്ടായിരിക്കും. നമുക്ക് പതീത-പാവനനായ ബാബയാണ് പതീതത്തിൽ നിന്നും
പാവനമായി മാറാനുള്ള ജ്ഞാനം നൽകിയത്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ
ജ്ഞാനം ബാബയാണ് നൽകിയത്. ഈ സൃഷ്ടിയാകുന്ന ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഈ
ചക്രത്തിൽ എല്ലാവരും പാർട്ട്ധാരികളാണ്. ഇത് അനാദിയായ നാടകമാണ്. പരിധിയില്ലാത്ത
ഈ ജ്ഞാനം തീർച്ചയായും ഉണ്ടായിരിക്കണം.
ഇപ്പോൾ നമ്മൾ ഘോരമായ അന്ധകാരത്തിൽ നിന്നും ഘോരമായ പ്രകാശത്തിലേക്ക് പോവുകയാണ്
എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ഇപ്പോൾ നിങ്ങൾ ദേവതയായി മാറുകയാണ്. തുടക്കം മുതൽ
ഉണ്ടായിരുന്ന ധർമ്മമാണ് ദേവീ-ദേവതാധർമ്മം എന്ന് എല്ലാവർക്കും
മനസ്സിലാക്കിക്കൊടുക്കണം. ഈ ധർമ്മത്തെയാണ് ഹിന്ദുധർമ്മമെന്ന് പറഞ്ഞത്. ഈ കാര്യവും
പതുക്കെപ്പതുക്കെ മനസ്സിലാക്കും. കുട്ടികൾ ഉണരണം. ഇതിൽ ഒരുപാട് കുട്ടികൾ വേണം.
ഡൽഹിയിൽ സമ്മേളനങ്ങളെല്ലാം ചെയ്യണം. പരിസ്ഥാൻ എന്നും ഡൽഹിയെയാണ് പറയുന്നത്.
യമുനാ നദിതീരത്തായിരുന്നു, തലസ്ഥാനം ഡൽഹി ആയിരുന്നു. ഒരുപാട് പേർ ഭരിച്ചിരുന്നു.
ദേവതകളുടെ തലസ്ഥാനവും ഡൽഹിയായിരുന്നു. ഡൽഹിയിൽ വളരെ വലിയ സമ്മേളനങ്ങളെല്ലാം
നടത്തണം എന്നാൽ മായ ചെയ്യാൻ അനുവദിക്കില്ല. ഒരുപാട് വിഘ്നമുണ്ടാക്കുന്നു.
ഇന്നത്തെക്കാലത്ത് അനേക ഭാവ-സ്വഭാവങ്ങളുമുണ്ട് അല്ലേ. കുട്ടികൾ പരസ്പരം
ഒത്തുചേർന്ന് സേവനങ്ങൾ ചെയ്യണം. സമ്മേളനത്തിലുള്ളവർ പരസ്പരം
ചേർന്നുപോകുന്നില്ലെങ്കിൽ രാജ്യഭാഗ്യം തന്നെ ഇല്ലാതാകുന്നു. രണ്ട്
പാർട്ടികളാകുമ്പോൾ പ്രസിഡന്റിനെപ്പോലും നിഷ്കാസനം ചെയ്യും. രണ്ടഭിപ്രായം വളരെ
ദോഷം ചെയ്യുന്നു. രണ്ടഭിപ്രായമുള്ളവർ ഭഗവാനെപ്പോലും നേരിടാൻ മടിക്കില്ല. ഒരുപാട്
നഷ്ടവുമുണ്ടാക്കുന്നു. ക്രോധത്തിന്റെ ഭൂതം വന്നാലുള്ള കാര്യം തന്നെ പറയണ്ട.
അതുകൊണ്ടാണ് ബാബ പറയുന്നത്-ശർക്കരക്കും ശർക്കരക്കൂടത്തിനു(ശിവബാബക്കും
ബ്രഹ്മാബാബക്കും)മറിയാം. ബാബ കുട്ടികൾക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ
ജ്ഞാനമാണ് കേൾപ്പിക്കുന്നത്. ധാരണ ചെയ്യുന്നതും ചെയ്യാത്തതും പുരുഷാർത്ഥത്തെ
ആധാരമാക്കിയാണ്. ആരിലും ബാബ ആശീർവാദമോ, കൃപയോ ഒന്നും കാണിക്കില്ല. ഇവിടെ കൃപ
ചോദിക്കേണ്ടതിന്റെ കാര്യമൊന്നുമില്ല. പ്രേരണയിലൂടെ ജ്ഞാന-യോഗം പഠിപ്പിക്കാമെങ്കിൽ
പിന്നെ ബാബ ഈ അഴുക്ക് ലോകത്തിലേക്ക് വരുന്നതെന്തുകൊണ്ടാണ്? പ്രേരണയും,
ആശീർവാദവുമൊക്കെ ഭക്തിമാർഗ്ഗത്തിലെ വാക്കുകളാണ്. ആശിർവാദത്തിനു വേണ്ടി
പുരുഷാർത്ഥം ചെയ്യണം, പ്രേരണയുടെ കാര്യമില്ല. നിങ്ങൾക്ക് ഒരുമിച്ച് മൂന്ന്
എഞ്ചിനുകളാണ് ലഭിച്ചിരിക്കുന്നത്. ലൗകീകത്തിൽ അച്ഛനും, ടീച്ചറും വേറെയാണ്.
ജീവിതത്തിന്റെ അവസാനസമയത്താണ് ഗുരുവിനെ ലഭിക്കുന്നത്. അലൗകീകത്തിൽ മൂന്നും
ഒരുമിച്ചാണ്. ബാബ പറയുന്നു-ഞാൻ നിങ്ങളെ പൂജ്യരാക്കി മാറ്റുന്നു, പിന്നീട് നിങ്ങൾ
പൂജാരിയായി മാറുന്നു. വളരെ യുക്തിയോടു കൂടി മനസ്സിലാക്കിക്കൊടുക്കണം. കേട്ടു
കഴിഞ്ഞാൽ ആരും അബോധാവസ്ഥയിലാവരുത്. ആദ്യമാദ്യം മുഖ്യമായത് രണ്ടച്ഛന്റെ കാര്യമാണ്.
ഭഗവാൻ അച്ഛനാണ്. ബാബയുടെ ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത്. ബാബ
സ്വർഗ്ഗത്തിന്റെ അധികാരിയാക്കിയിട്ടാണ് മാറ്റുക. തീർച്ചയായും സ്വർഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. സ്വർഗ്ഗം ഭാരതത്തിലായിരുന്നു. നരകത്തിന്റെ
വിനാശത്തിനു വേണ്ടിയാണ് മഹാഭാരതയുദ്ധമുണ്ടാകുന്നത്. ബാബ തീർച്ചയായും പുതിയ ലോകം
രചിക്കുന്നു. ബാബയുടെ ശ്രീമതത്തിലൂടെ നമ്മൾ ഭാരതത്തെ പാവനമാക്കി മാറ്റും എന്ന്
നമ്മൾ പറയുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബ
ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നതു പോലെ ബാബക്ക് സമാനമായി മാറണം. വളരെ
മധുരമുള്ളവരായി മാറണം. സദാ ശുഭമായ കർമ്മം ചെയ്ത് ബാബയുടെ വലംകൈയ്യായി മാറണം.
2. ഒരിക്കലും രണ്ട്
അഭിപ്രായമുണ്ടാകരുത്. ഭാവ-സ്വഭാവത്തിലേക്ക് വന്ന് പരസ്പരം നേരിടാൻ പോകരുത്.
ക്രോധത്തിന്റെ ഭൂതത്തെ ഇല്ലാതാക്കണം.
വരദാനം :-
സ്വയത്തെക്കുറിച്ചുള്ള സ്മൃതിയിൽ ഇരുന്നുകൊണ്ട് തന്റെ ഓരോ കർമ്മങ്ങളെയും
നിയന്ത്രിക്കുന്ന (നിയമങ്ങൾ)അധികാരി സ്വരൂപമായി ഭവിക്കട്ടെ.
ബ്രഹ്മാബാബ സ്വയത്തിന്റെ
സ്മൃതിയിൽ ഇരുന്ന് എല്ലാകർമ്മങ്ങളും ചെയ്തതിനാലാണ് ആ കർമ്മങ്ങളെല്ലാം ബ്രാഹ്മണ
പരിവാരത്തിന്റെ നിയമമര്യാദകളായി മാറിയത്. സ്വയത്തിന്റെ ലഹരിയിൽ ഇരുന്നത് കാരണം
ബ്രഹ്മാബാബയിൽ നിന്നും ഏതെങ്കിലും തെറ്റായ കർമ്മങ്ങൾ ഉണ്ടായാൽ പോലും അവ
ശരിയായിമാറുമെന്ന് അധികാരത്തോടെ പറയാൻ കഴിഞ്ഞിരുന്നു. സ്വയത്തിന്റെ
സ്വരൂപത്തിന്റെ സ്മൃതിയിൽ ഇരിക്കുന്നതിലൂടെ തെറ്റായ ഒരു കർമ്മവും ഉണ്ടാകില്ല
എന്ന ലഹരി ഉണ്ടായിരിക്കും. താങ്കൾ കുട്ടികൾ സ്വസ്ഥിതിയിൽ ഇരുന്ന് ഏത് സങ്കൽപം
സൃഷ്ടിക്കുന്നുവോ, ഏത് വാക്ക് പറയുന്നുവോ, ഏത് കർമ്മം ചെയ്യുന്നുവോ അത്
നിയമമര്യാദകളായി മാറുന്നു.
സ്ലോഗന് :-
പവിത്രതയാകുന്ന സ്തംഭത്തെ ശക്തിപ്പെടുത്തിയാൽ ആ സ്തംഭം ലൈറ്റ് ഹൗസിന്റെ ജോലി
ചെയ്തുകൊണ്ടേയിരിക്കും.
അവ്യക്തസൂചന-അപവിത്രതയുടെ
ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണശുദ്ധത (പവിത്രത)യുള്ളവരായി മാറൂ...
ബുദ്ധിയിൽ
അശുദ്ധസങ്കൽപങ്ങളോ പഴയ സംസ്ക്കാരങ്ങളോ സങ്കൽപങ്ങളുടെ രൂപത്തിൽ വരികയാണെങ്കിൽ
അവരെ സമ്പൂർണ്ണ വൈഷ്ണവർ എന്ന് പറയാനാവില്ല. എങ്ങിനെയാണോ തെറ്റായകാര്യങ്ങൾ
കണ്ടാൽപോലും അവയുടെ പ്രഭാവം ഉണ്ടാകുകയും അതിനും ഒരു കണക്കുണ്ടാകുകയും
ചെയ്യുന്നത് അതുപോലെ പഴയസംസ്ക്കാരങ്ങളും അശുദ്ധസങ്കൽപങ്ങളും ബുദ്ധിയിലേക്ക്
വന്നാൽപോലും സമ്പൂർണ്ണ വൈഷ്ണവർ അഥവാ സമ്പൂർണ്ണ പവിത്രതയുള്ളവർ എന്ന്
പറയാനാവില്ല.