പുതിയ വർഷത്തിൽ തീവ്ര
പുരുഷാർത്ഥി ഭവ എന്ന വരദാനത്താൽ സ്വന്തം മുഖത്തിലൂടെ ഫരിശ്തയുടെ രൂപം കാണിക്കൂ,
ലൈറ്റ് മൈറ്റ് സ്വരൂപമായി ജ്വാലാമുഖി യോഗത്തിലൂടെ വ്യർത്ഥ കത്തിച്ചുകളയൂ,
ദുഃഖിതരും അശാന്തരുമായ ആത്മാക്കൾക്ക് ശക്തികൾ ദാനം ചെയ്യൂ.
ഇന്ന് ബ്രാഹ്മണ
പരിവാരത്തിന്റെ രചയിതാവ് തന്റെ നാലുപാടുമുള്ള പരിവാരത്തെ കണ്ടുകൊണ്ടിരിക്കുകയാണ്.
ഇതൊരു ചെറിയ പരിവാരമാണ്, ചെറിയൊരു ലോകമാണ്, എങ്കിലും വളരെ പ്രിയപ്പെട്ടതാണ്;
കാരണം കോടികളിൽ ചിലരാണ് ഇവിടെയുള്ളത്. എന്തുകൊണ്ടാണ് ഇത്രയും പ്രിയപ്പെട്ടവരായത്?
കാരണം ബാബയെ തിരിച്ചറിഞ്ഞു. ബാബയിൽ നിന്ന് സമ്പത്തിന് അവകാശിയായി മാറി. അതിനാൽ
ബാബ എത്രത്തോളം പ്രിയപ്പെട്ടതാണോ, അത്രത്തോളം ഈ ബ്രാഹ്മണ പരിവാരവും
പ്രിയപ്പെട്ടതാണ്. ജന്മമെടുത്ത ഉടൻ തന്നെ ബാപ്ദാദാ ഓരോ കുട്ടിയുടെയും നെറ്റിയിൽ
ഭാഗ്യത്തിന്റെ നക്ഷത്രത്തെ തിളക്കിക്കഴിഞ്ഞു, അതിനാൽ ഈ ചെറിയ ലോകം വളരെ
പ്രിയപ്പെട്ടതാണ്. നിങ്ങളെല്ലാവരും സ്വയം ഈ സ്വമാനം അറിയുന്നുണ്ടല്ലോ! ബാപ്ദാദയും
ഓരോ കുട്ടിയെയും കണ്ട് സന്തോഷിക്കുകയും ഏത് പാട്ടാണ് പാടുകയും ചെയ്യുന്നത്? വാഹ്
കുട്ടികളേ വാഹ്!
ഇന്ന് എല്ലാവരും ഈ
ശ്രേഷ്ഠ ദിനത്തിൽ ബാബയുമായി കൂടി കാഴ്ചയ്ക്ക് വന്നിരിക്കുകയാണ്. ഇന്നത്തെ ദിവസം
സംഗമത്തിന്റെ ദിവസമാണ്. യാത്രയയപ്പുമുണ്ട്, ആശംസയുമുണ്ട്. സാധാരണയായി തന്നെ
സംഗമത്തിന് വലിയ പ്രാധാന്യമുണ്ട്. എവിടെയൊക്കെ കടലും നദിയും സംഗമിക്കുന്നുണ്ടോ
അതിനു വലിയ പ്രാധാന്യമുണ്ട്. അതുപോലെ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും വളരെ
മഹിമയുള്ളതാണ്. പഴയ വർഷം അവസാനിക്കുകയും പുതിയ വർഷം ആരംഭിക്കുകയും ചെയ്യുകയാണ്.
ഇന്നത്തെ ദിവസം എല്ലാവരുടെയും ഹൃദയത്തിൽ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് എത്ര
വലിയ ഉന്മേഷമാണ് ഉള്ളത്! ഓരോരുത്തരും തങ്ങളുടെ മനസ്സിൽ പ്ലാൻ
ഉണ്ടാക്കിയിട്ടുണ്ട് എന്ത് ഉപേക്ഷിക്കണം, എന്ത് ആകണം എന്ന്! രണ്ടു പ്ലാനുകളും
ഉണ്ടാക്കിയിട്ടുണ്ടോ? ഉണ്ടാക്കിയിട്ടുണ്ടോ? വരാനിരിക്കുന്ന വർഷത്തിൽ
മുന്നേറുന്നതിനും തീവ്ര പുരുഷാർത്ഥത്തിനുമായി പ്ലാൻ ഉണ്ടാക്കിയവർ കൈ ഉയർത്തൂ.
ഉണ്ടാക്കിയിട്ടുണ്ടോ! അഭിനന്ദനങ്ങൾ, കാരണം ബാപ്ദാദാ ഓരോ കുട്ടിക്കും വേണ്ടി
എന്ത് ആഗ്രഹിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ഓരോ കുട്ടിയും ബാബയ്ക്ക്
സമാനമായി സമ്പൂർണ്ണനും സമ്പന്നനുമായി മാറണം എന്ന ശുഭഭാവന മാത്രമാണ്
ബാപ്ദാദയ്ക്കുള്ളത്. ഇപ്പോൾ സമയവും കൂടെനിൽക്കുന്നു. അതിനാൽ ഓരോരുത്തരും
തങ്ങളുടെ മനസ്സിൽ സ്വന്തമായി പുതിയ പ്ലാൻ ഉണ്ടാക്കിയിട്ടുണ്ടല്ലോ! ചിലത്
ഉപേക്ഷിക്കാനുണ്ട്, ചിലതിൽ മുന്നേറാനുമുണ്ട്. എന്നാൽ എന്ത് ഉപേക്ഷിക്കണം? പഴയ
ലോകത്തെയും ബന്ധങ്ങളെയും ഉപേക്ഷിക്കുന്നതിൽ എല്ലാവരുടെയും പുരുഷാർത്ഥത്തിലും
ശ്രദ്ധയിലുമുണ്ട് എന്ന് ബാപ്ദാദാ കണ്ടു. എന്നാൽ ഉപേക്ഷിക്കാൻ
ആഗ്രഹിക്കുന്നുണ്ടെങ്കിലും, പഴയ സംസ്കാരങ്ങളെ ഉപേക്ഷിക്കുന്നതിൽ ഇന്നും അല്പം
അധ്വാനം വേണ്ടിവരുന്നുണ്ടെന്ന് ബാപ്ദാദാ കണ്ടു. അതിനാൽ ഈ പുതിയ വർഷത്തിൽ ഓരോ
കുട്ടിയും തന്റെ വ്യക്തിപരമായ പഴയ സംസ്കാരത്തെ സംസ്കരിക്കണം എന്നാണ് ബാപ്ദാദാ
ആഗ്രഹിക്കുന്നത്. നിങ്ങളെല്ലാവരും ഈ സങ്കല്പം പൂർത്തിയാക്കാൻ
ആഗ്രഹിക്കുന്നുണ്ടല്ലോ! കാരണം പഴയ സംസ്കാരത്തെ നിങ്ങൾ പറയാറുണ്ട് ഇത് എന്റെ
സ്വഭാവമാണ്, മോശം ഉദ്ദേശ്യമല്ല, പക്ഷെ എന്റെ സ്വഭാവമാണ് എന്ന്. എന്നാൽ ആ സ്വഭാവം
ഈ ജന്മത്തിലെ ബ്രാഹ്മണന്റെതല്ല, മറിച്ച് പഴയതാണ്. അതിനാൽ ആ പഴയ സംസ്കാരത്തെയോ
സ്വഭാവത്തെയോ ഇന്നത്തെ ദിവസം ഉപേക്ഷിക്കാനുള്ള സങ്കല്പം എടുക്കാൻ സാധിക്കുമോ?
ഓരോരുത്തർക്കും അവരവരെക്കുറിച്ച് അറിയാമല്ലോ, അപ്പോൾ ഇന്ന് വർഷത്തിന്റെ
വിടവാങ്ങലിനോടൊപ്പം ആ പഴയ സംസ്കാരത്തെ ഉപേക്ഷിക്കാനുള്ള ദൃഢസങ്കല്പം എടുക്കാൻ
സാധിക്കുമോ? സാധിക്കുമോ? ആഗ്രഹിക്കുന്നുമുണ്ട്, ആഗ്രഹിക്കുന്നില്ല എന്നല്ല,
എന്നാൽ വീണ്ടും വീണ്ടും പുരുഷാർത്ഥത്തിൽ തീവ്രത കൊണ്ടുവരുന്നതിൽ ആ സംസ്കാരം
തന്നെ പല രൂപത്തിൽ വിഘ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ വർഷത്തിന് വിട
നൽകുന്നതിനോടൊപ്പം ഇന്ന് അതിനും വിട നൽകണം എന്നാണ് ബാപ്ദാദാ ആഗ്രഹിക്കുന്നത്.
ഇതിനായി തയ്യാറാണോ? തയ്യാറുള്ളവർ കൈ ഉയർത്തൂ. ഇതിനായി എന്ത് ചെയ്യും?
നിങ്ങൾക്കായി എന്തെങ്കിലും പ്ലാൻ വിചാരിച്ചിട്ടുണ്ടോ? ഇതിന് ഏറ്റവും നല്ല കാര്യം
ദൃഢസങ്കല്പമാണ്. സങ്കല്പമുണ്ട്, ഉണ്ടാകണം, എന്നാൽ സങ്കല്പത്തിൽ തീവ്രത വേണം.
ബ്രാഹ്മണരായതോടൊപ്പം അശുദ്ധമായ ഭക്ഷണം സ്വീകരിക്കില്ല എന്ന്
പ്രതിജ്ഞയെടുത്തതുപോലെ, ബാപ്ദാദാ കണ്ടു അതിൽ ദൃഢസങ്കല്പത്തിലൂടെ ഭൂരിഭാഗം പേരും
പാസ്സായി എന്ന്. ശരീരത്തിനായി അശുദ്ധ ഭക്ഷണത്തെക്കുറിച്ചുള്ള സങ്കല്പമെടുത്ത്
പ്രായോഗികമാക്കിയതുപോലെ, മനസ്സിനായും ഈ ദൃഢസങ്കല്പം എടുക്കണം ഒരിക്കലും ആരോടും,
ഏത് സാഹചര്യത്തിലും യാതൊരു വ്യർത്ഥ സങ്കല്പവും ഉണ്ടാക്കാതെ, എപ്പോഴും ഓരോ
ആത്മാവിനോടും ശുഭഭാവനയും ശുഭകാമനയും വച്ചുപുലർത്തുക തന്നെ വേണം. മനസ്സിന്റെ
ഭക്ഷണമാണ് സങ്കല്പം; അപ്പോൾ ശരീരത്തിനായി ഭൂരിഭാഗം പേരും ദൃഢസങ്കല്പം
ചെയ്തതുപോലെ, മനസ്സിനായി വ്യർത്ഥ സങ്കല്പത്തെയും അശുദ്ധ ഭാവനയെയും ഇല്ലാതാക്കാൻ
കഴിയില്ലേ? ഓരോ ആത്മാവിനോടും ഹൃദയത്തിൽ നിന്നുള്ള സ്നേഹവും സഹയോഗവും സ്വന്തം
മനസ്സിൽ വച്ചുകൂടേ?
അതുകൊണ്ട് ഇന്ന് ബാപ്ദാദാ
ഈ പഴയ വർഷത്തോടൊപ്പം ഈ വൃത്തിയുടെയും ദൃഷ്ടിയുടെയും വിടവാങ്ങൽ ഓരോ കുട്ടികളിൽ
നിന്നും ആഗ്രഹിക്കുന്നു. ഈ ദൃഢസങ്കല്പം എടുക്കാൻ സാധിക്കുമോ? സാധിക്കുമോ? പറയൂ
അമ്മമാരേ, ടീച്ചർമാരേ, സഹോദരന്മാരും ആഗ്രഹിക്കുന്നുണ്ടല്ലോ. അതെ, കൈ ഉയർത്തൂ.
നാളെ മുതൽ ഏതെങ്കിലും ആത്മാവിനോട് യാതൊരു വ്യർത്ഥ ഭാവനയോ വ്യർത്ഥ ഭാവമോ
ഉണ്ടെങ്കിൽ, അതിന്റെ സമാപന ചടങ്ങ് ഇന്ന് ആഘോഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പറയൂ,
ടീച്ചർമാർ എല്ലാവരും തയ്യാറാണോ? ടീച്ചർമാർ രണ്ട് കൈകളും ഉയർത്തൂ. ഉയർത്തൂ. ശരി.
ഉയർത്താത്തവർ ഉയർത്തൂ. ഉയർത്താത്തവർ അല്പം എഴുന്നേറ്റു നിൽക്കൂ. നല്ലത്!
പുരുഷാർത്ഥം ചെയ്യും പക്ഷെ ദൃഢസങ്കല്പം ചെയ്യില്ല എന്ന് വിചാരിക്കുന്നവരുണ്ടോ?
എഴുന്നേറ്റു നിന്നവർ ലക്ഷ്യവും പുരുഷാർത്ഥവും ചെയ്യുമെങ്കിൽ കൈ ഉയർത്തൂ; കാരണം
സമയത്തെക്കുറിച്ച് ശ്രദ്ധ വച്ചുകൊണ്ട് ചിന്തിക്കൂ, എല്ലാവർക്കും ഈ സംഗമസമയത്ത്
ഭാവിയിലെ ദീർഘകാലത്തെ വിജയം നേടാനുണ്ട്. 21 ജന്മങ്ങളുടെ സമ്പത്ത് നേടാനുണ്ട്.
എവിടെ ഈ ഒരു ജന്മം, എവിടെ 21 ജന്മങ്ങൾ! അതിനാൽ ഈ ഒരു ജന്മത്തിലും കുറെ സമയം
സ്വന്തം പുരുഷാർത്ഥം തീവ്രമാക്കേണ്ടിവരും, എങ്കിൽ മാത്രമേ ദീർഘകാലത്തെ പ്രാപ്തി
നേടാൻ സാധിക്കൂ. ബാബയോട് സ്നേഹമുണ്ടല്ലോ, എങ്കിൽ കൂടെ ജീവിക്കേണ്ടേ! അടുത്ത്
നിൽക്കേണ്ടേ! ബ്രഹ്മാബാബയുടെ കൂട്ടുകാരനായി രാജ്യത്തിന്റെ അധികാരിയാകണ്ടേ! അപ്പോൾ
ഇപ്പോഴും ഇത്രയും സമയം ബാബയ്ക്ക് സമാനമായി മാറേണ്ടതുണ്ട്. ബ്രഹ്മാബാബയ്ക്ക് ഓരോ
കുട്ടിയോടും എത്രത്തോളം സ്നേഹമുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. ഓരോരുത്തരും
പറയുന്നു ബാബയ്ക്ക് എന്നോട് എത്ര സ്നേഹമുണ്ടോ അത്രയും മറ്റ് ആരോടും ഇല്ല,
എന്നോടാണ് സ്നേഹം. അപ്പോൾ ഈ സ്നേഹം, ബാപ്ദാദാ രണ്ടുപേരുടെയും സ്നേഹം ഈ ജന്മത്തിൽ
തന്നെ അനുഭവിക്കുകയാണ്. ആരോടാണോ സ്നേഹമുള്ളത് അവരുടെ വാക്കുകൾ ഒരിക്കലും
തള്ളിക്കളയില്ല. അപ്പോൾ ബ്രഹ്മാബാബയോട് എല്ലാവർക്കും സ്നേഹമുണ്ട്, എത്രത്തോളം
സ്നേഹമുണ്ട്? വളരെ സ്നേഹമുണ്ട്. കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും ബാബയ്ക്കറിയാം
എല്ലാ കുട്ടികൾക്കും സ്നേഹമുണ്ടെന്ന്, ക്രമാനുഗതമായിട്ടാണ്, എങ്കിലും
സ്നേഹമുണ്ട്; ഇതിൽ ബാപ്ദാദയും എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്
സ്നേഹമുണ്ടെന്ന്. സ്നേഹമൊക്കെയുണ്ട്, പക്ഷെ ചിലപ്പോൾ കുട്ടികൾ കുസൃതി
കാണിക്കാറുണ്ടെന്ന് ബാബ കണ്ടു, ആ സമയത്ത് ബാബ എന്താണ് ചെയ്യുന്നത്? ബാബ അത്
കണ്ട് വിശേഷ ശക്തി നൽകിക്കൊണ്ടിരിക്കുന്നു, കാരണം ഓരോ കുട്ടിയും
രാജാകുട്ടിയാണെന്നാണ് ബാബ ആഗ്രഹിക്കുന്നത്; ലോകത്തിൽ പ്രിയപ്പെട്ട കുട്ടിയെ
രാജാകുട്ടി എന്ന് വിളിക്കാറുണ്ട്. രാജാവായിരിക്കില്ല പക്ഷെ രാജാകുട്ടി എന്ന്
വിളിക്കും. എന്നാൽ നിങ്ങളെല്ലാവരും ഇപ്പോഴും ഭാവിയിലും ബാപ്ദാദയുടെ രാജാ
കുട്ടികളാണ്. ഇപ്പോൾ സ്വമാനമുണ്ട്, സ്വരാജ്യമുണ്ട്. ഇപ്പോൾ ആത്മാവിന്റെ രാജ്യം
സർവ്വ കർമ്മേന്ദ്രിയങ്ങളുടെയും മേലെയുണ്ട്. അതിനാൽ നിങ്ങൾ ഇപ്പോൾ
സ്വരാജ്യധാരിയാണ്, ഭാവിയിൽ വിശ്വരാജ്യധാരിയുമാണ്. അപ്പോൾ രാജാ കുട്ടികളാണല്ലോ!
ആണെങ്കിൽ തലയാട്ടൂ.
അതുകൊണ്ട് ബാപ്ദാദാ ഇന്ന്
അമൃതവേളയിൽ വിദേശത്താകട്ടെ സ്വദേശത്താകട്ടെ, നാലുപാടും ചുറ്റിക്കാണാൻ പോയി.
അപ്പോൾ എന്ത് കണ്ടു? അമൃതവേളയിൽ യോഗത്തിൽ ഭൂരിഭാഗം പേരും ഇരിക്കുന്നുണ്ട്, എന്നാൽ
സ്നേഹത്തിലാണ് ഇരിക്കുന്നത്, ബാപ്ദാദയോട് സംസാരിക്കുന്നുമുണ്ട്, ആത്മീയ
സ്മൃതിയിലിരിക്കുന്നു, ബാപ്ദാദയിൽ നിന്ന് ശക്തിയും സ്വീകരിക്കുന്നു; എന്നാൽ
വരാനിരിക്കുന്ന പുതിയ വർഷത്തിൽ ബാപ്ദാദാ പുതുമ ആഗ്രഹിക്കുന്നു, കാരണം സമയം
ദിനംപ്രതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഇത്തരം സമയത്ത് ഇപ്പോൾ
ജ്വാലാമുഖി യോഗം ആവശ്യമാണ്. ആ ജ്വാലാമുഖി യോഗത്തിന്റെ ആവശ്യം ഇപ്പോൾ
അനിവാര്യമാണ്. ജ്വാലാമുഖി യോഗം എന്നാൽ ലൈറ്റ് മൈറ്റ് സ്വരൂപമായ ശക്തിയുള്ള യോഗം;
കാരണം സമയമനുസരിച്ച് ഇനി ദുഃഖവും അശാന്തിയും ബഹളങ്ങളും വർദ്ധിക്കുക തന്നെ ചെയ്യും,
അതിനാൽ ദുഃഖിതരും വിഷമിക്കുന്നവരുമായ ആത്മാക്കൾക്ക് വിശേഷമായി ജ്വാലാമുഖി
യോഗത്തിലൂടെ ശക്തികൾ നൽകേണ്ട ആവശ്യം വരും. ദുഃഖത്തിനും അശാന്തിക്കും പകരമായി
എന്തെങ്കിലും ശക്തിയും ശാന്തിയും സ്വന്തം മനസാ സേവനത്തിലൂടെ നൽകേണ്ടി വരും.
നിങ്ങൾ ഈ സമയത്ത് വച്ച വിഷയം ഒരു കുടുംബം എന്നതാണല്ലോ, അതനുസരിച്ച് ഒരു
കുടുംബമാകുമ്പോൾ അശാന്തരായ ആത്മാക്കൾക്ക് അല്പമെങ്കിലും ആശ്വാസം നൽകേണ്ടിവരും.
അതുകൊണ്ടാണ് അടുത്തുവരുന്ന വർഷത്തിലേക്ക് ബാപ്ദാദാ വിശേഷമായി ശ്രദ്ധ
ക്ഷണിക്കുന്നത് ഇപ്പോൾ ജ്വാലാമുഖി യോഗം ആവശ്യമാണ്. ജ്വാലാമുഖി യോഗത്തിലൂടെ
മാത്രമേ ബാക്കിയുള്ള സംസ്കാരങ്ങൾ ഭസ്മമാകുകയുള്ളൂ.
ഇപ്പോൾ നിങ്ങളുടെ അഡ്വാൻസ്
പാർട്ടിയിലെ കൂട്ടുകാർ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്, സമാപന സമയത്തെ മുന്നിൽ
കൊണ്ടുവരാനാണ്. ഇപ്പോൾ മടക്കയാത്രയെ ഓർമ്മിക്കൂ. നിങ്ങളുടെ ദീദി
ഓർമ്മിപ്പിക്കുകയായിരുന്നു, അവർക്ക് എപ്പോഴും ഓർമ്മയുണ്ടായിരുന്നു ഇപ്പോൾ
വീട്ടിലേക്ക് പോകണം, ഇപ്പോൾ വീട്ടിലേക്ക് പോകണം. നിങ്ങളുടെ ദാദിയും ഇതാണ്
ഓർമ്മിപ്പിക്കുന്നത് എനിക്ക് ഓർമ്മയുണ്ടായിരുന്നതുപോലെ ഇപ്പോൾ സമ്പന്നമാകണം,
സമ്പൂർണ്ണമാകണം എന്ന ചിന്ത ഉണ്ടാകണം. ഇന്ന് വിശേഷിച്ച് അമൃതവേളയിൽ വതനത്തിൽ
ബാപ്ദാദയുമായി മിലനം ആഘോഷിക്കവേ പറയുകയായിരുന്നു, ഞങ്ങളുടെ ഭാഗത്തുനിന്നും
പോയിട്ടുള്ള എല്ലാ ദാദിമാരും ചേർന്ന് പറയുകയാണ് ഇനി ജ്വാലാമുഖി യോഗം വളരെ
ആവശ്യമാണ്, മറ്റുള്ളവർക്ക് ശക്തി നൽകാനാകട്ടെ, സ്വന്തം ബ്രാഹ്മണ പരിവാരത്തെ
സമ്പന്നമാക്കാനാകട്ടെ. സമയത്തെ സമീപത്ത് കൊണ്ടുവരാൻ നിമിത്തമായത് നിങ്ങളാണ്,
അതിനാൽ വരാനിരിക്കുന്ന വർഷത്തിൽ എന്ത് ചെയ്യും? വിശേഷിച്ച് എന്ത് ചെയ്യും?
പരസ്പരം സ്നേഹമുള്ള സഹയോഗികളായി മാറി, ഓരോ സെന്ററും സേവാസ്ഥാനവും ജ്വാലാമുഖി
യോഗത്തിന്റെ വൈബ്രേഷനും, കർമ്മത്തിൽ പരസ്പരം സ്നേഹമുള്ള സഹയോഗികളുമായി മാറി,
ഓരോരുത്തരോടും ശ്രദ്ധ വച്ചുകൊണ്ട് എന്തെല്ലാം കുറവുകളുണ്ടോ അതിൽ സഹയോഗം നൽകൂ.
മനസ്സ് കൊണ്ട് മറ്റ് ആത്മാക്കളുടെ സേവനം ചെയ്യൂ, സ്വന്തം സഹയോഗത്തിലൂടെ
ബ്രാഹ്മണ കൂട്ടുകാരുടെ വിശേഷമായി സേവനം ചെയ്യൂ, എങ്കിൽ മാത്രമേ ഞങ്ങളുടെ
ഹൃദയത്തിലെ ആഗ്രഹം പൂർത്തിയാവുകയുള്ളൂ.
അതുകൊണ്ട് ഇന്ന് വതനത്തിൽ
അഡ്വാൻസ് പാർട്ടി അടുത്ത വർഷത്തേക്ക് നിങ്ങൾക്കെല്ലാവർക്കും ഓർമ്മകൾ നൽകുകയും
തങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ പറയുകയും ചെയ്യുകയായിരുന്നു. അപ്പോൾ പറയൂ,
ബാപ്ദാദയുടെ സങ്കല്പം കേട്ടല്ലോ, അതോടൊപ്പം നിങ്ങളുടെ ദാദിമാരുടെ അടുത്ത
വർഷത്തേക്കുള്ള ശുഭഭാവനകളും കേട്ടില്ലേ! ബാപ്ദാദാ എല്ലാ കുട്ടികൾക്കും,
ദുർബലരാകട്ടെ, തീവ്ര പുരുഷാർത്ഥിയാകട്ടെ എല്ലാവർക്കും മൂന്ന് അഭിനന്ദനങ്ങൾ
നൽകുന്നു: ഒന്ന് നവജീവിതത്തിന്റെ അഭിനന്ദനം, രണ്ടാമത്തേത് നവവർഷത്തിന്റെ
അഭിനന്ദനം, മൂന്നാമത്തേത് നവലോകത്തിൽ കൂട്ടുകാരനായി ഒപ്പം നടക്കുന്നതിന്റെ
അഭിനന്ദനം.
ബാപ്ദാദാ ഇതും പറഞ്ഞു
എല്ലാവരും നിങ്ങളുടെ ഉള്ളിൽ നിങ്ങൾക്കായി സമയം നിശ്ചയിക്കൂ, എപ്പോൾ വരെ നിങ്ങളെ
ബാബയ്ക്ക് സമാനമാക്കും. നിങ്ങളുടെ ഉള്ളിൽ നിങ്ങൾക്കായി നിശ്ചയിക്കൂ. നിശ്ചയിക്കാൻ
അറിയാമല്ലോ? ബാപ്ദാദാ ഇന്ന് ഓരോ കുട്ടിയെയും കണ്ട് ഈ വരദാനമാണ് നൽകുന്നത്
അടുത്ത വർഷത്തിൽ ഓരോ കുട്ടിയും തീവ്ര പുരുഷാർത്ഥിയായി ഭവികട്ടെ. അമൃതവേളയിൽ
ഓർമ്മയിലിരിക്കുമ്പോൾ, എഴുന്നേൽക്കേണ്ട സമയമാകുമ്പോൾ, ബാപ്ദാദയുടെ ഈ വരദാനം
ഹൃദയത്തിൽ ഓർമ്മിക്കുക തീവ്ര പുരുഷാർത്ഥി ഭവ. ബാപ്ദാദാ രണ്ട് കാര്യങ്ങൾ നേരത്തെ
തന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, കാരണം സംഗമസമയം പെട്ടെന്ന് അവസാനിക്കും.
ഒന്ന് സമയം, രണ്ടാമത്തേത് സങ്കല്പം, രണ്ടിലും ഓരോ നിമിഷവും ശ്രദ്ധ വേണം.
ബാപ്ദാദാക്ക് ഓരോ കുട്ടിയോടുമുള്ള ശുഭഭാവന ഇതാണ് ഈ വർഷത്തിൽ ഓരോ കുട്ടിയും
എന്താകണം? എന്താകും? നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നവർക്ക് നിങ്ങളുടെ മുഖത്ത്
ഫരിശ്ത രൂപം കാണാൻ സാധിക്കണം. ഞാൻ ഇന്ന ആളാണ്, ഇന്നയാളാണ് എന്നല്ല.
ഫരിശ്തയാണെന്ന് അനുഭവപ്പെടണം. ഇതിനായി ജ്വാലാമുഖി യോഗം വേണം, വ്യർത്ഥം പാടില്ല.
ലൈറ്റും മൈറ്റും സ്വരൂപമായ യോഗത്തിലൂടെ വ്യർത്ഥത്തെ കത്തിച്ചുകളയൂ. സമർത്ഥനായ
ഫരിശ്തയെ കാണാൻ സാധിക്കണം, ആരെ നോക്കിയാലും. കാരണം നിങ്ങൾ ബാബയുടെ സികീലധെ
കുട്ടികളാണല്ലോ. ബാബ നിങ്ങളെ വിശേഷിച്ച് എവിടെയൊക്കെ നിന്നാണ് തിരഞ്ഞെടുത്ത്
തന്റേതാക്കി മാറ്റിയത്. അതിനാൽ ഞാൻ ബ്രാഹ്മണനാണ്, ബ്രാഹ്മണനിൽ നിന്നും
ഫരിശ്തയാകും എന്ന ലക്ഷ്യം വയ്ക്കൂ. അമൃതവേളയിൽ സ്വന്തം ദിനചര്യയിൽ ഇത്
ഓർമ്മിക്കൂ ഞാൻ ബ്രാഹ്മണനാണ്, അതിനാൽ ഫരിശ്തയാണ്. നടക്കുമ്പോഴും നടന്നു
നീങ്ങുമ്പോഴും ഫരിശ്തരൂപം; ഫരിശ്ത സ്വരൂപം ഇഷ്ടമാണല്ലോ! ബ്രഹ്മാബാബ ഫരിശ്തയായി
മാറി, ഫോളോ ഫാദർ.
അതുകൊണ്ട് ഈ വർഷം നൽകിയ
വരദാനം തീവ്ര പുരുഷാർത്ഥി എന്നതാണ്, സാധാരണ പുരുഷാർത്ഥമല്ല; സാധാരണ
പുരുഷാർത്ഥമാണെങ്കിൽ രാജ്യത്തിന്റെ കൂട്ടുകാരാകാൻ കഴിയില്ല. ബാപ്ദാദയുടെ മുരളി
പഠിക്കുന്ന ഈശ്വരീയ വിദ്യാർത്ഥികൾ എല്ലാവരും എന്താകണം എന്നാണ് ബാബ
ആഗ്രഹിക്കുന്നത്? ഫരിശ്ത! എല്ലാ ഭാരങ്ങളും ഇറങ്ങിപ്പോകും. ഒരു സംസ്കാരത്തിന്റെയും
ഭാരം അവശേഷിക്കില്ല. ഈ വർഷത്തെ ഗൃഹപാഠം എന്താണ്? ഫരിശ്ത സ്വരൂപത്തിൽ സ്ഥിതി
ചെയ്യണം, ഇതിനെയാണ് തീവ്ര പുരുഷാർത്ഥം എന്ന് പറയുന്നത്. ഇനി ഓരോ സെന്ററും, ഓരോ
ആഴ്ചയും, ഓരോ സ്റ്റുഡന്റിന്റെയും ഫലം നോക്കണം തീവ്ര പുരുഷാർത്ഥിയായിരുന്നോ എന്ന്?
എന്തെങ്കിലും വിഷയം വന്നാൽ, അതിനായി സഹയോഗിയായി മാറി, സ്നേഹത്തോടെ അവർക്ക്
ധൈര്യം നൽകി, സ്വന്തം സെന്ററിനെയും സ്റ്റുഡന്റിനെയും തീവ്ര പുരുഷാർത്ഥിയാക്കി
മാറ്റൂ, ഓരോ ആഴ്ചയും ഫലം നോക്കൂ, കാരണം സമയം ഇനി അശാന്തിയുടേതാകാൻ പോകുകയാണ്.
അതുകൊണ്ട് ഇന്നത്തെ
സംഗമദിനത്തിൽ, വിടവാങ്ങലിന്റെയും അഭിനന്ദനത്തിന്റെയും ദിനത്തിൽ നാലുപാടുമുള്ള,
എവിടെയൊക്കെ കുട്ടികൾ ഇരിക്കുന്നുവോ, അവരെയെല്ലാം ബാപ്ദാദാ കാണുകയാണ്, സയൻസിന്റെ
സാധനങ്ങളിലൂടെ കാണുകയും അത് കണ്ടുകൊണ്ട് എത്രമാത്രം സന്തോഷിക്കുകയും ചെയ്യുന്നു.
അതിനാൽ നാലുപാടുമുള്ള കുട്ടികൾക്ക് ബാപ്ദാദാ വിശേഷ വരദാനം നൽകുന്നു ''സദാ
സന്തുഷ്ടമണി ഭവ''. സദാ സന്തുഷ്ടനായിരിക്കൂ, സന്തുഷ്ടരാക്കൂ. ശരി.
ഇനി ദാദിമാർ ചേർന്ന്
പുതിയ എന്തെങ്കിലും പ്ലാൻ ഉണ്ടാക്കൂ. (ദാദി ജാനകി പറഞ്ഞു: ബാബാ, ജനുവരി
മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ജനുവരി മാസത്തിൽ എല്ലാവരും ചേർന്ന് പുരുഷാർത്ഥം
ചെയ്യുകയാണെങ്കിൽ, സേവനത്തിനായി അങ്ങനെ എന്തെങ്കിലും പ്ലാൻ ഉണ്ടാക്കിയാൽ, അത്
എല്ലാവരുടെയും ഹൃദയത്തിൽ നിന്ന്, മനസ്സിൽ നിന്ന് ഉയർന്നു വരും എന്റെ ബാബാ എന്ന്,
ഇതാണ് എന്റെ ഭാവന.)
ബാപ്ദാദാ പുതിയ വർഷത്തിൽ
പുതുമയാണ് ആഗ്രഹിക്കുന്നത്, പഴയ സംസ്കാരങ്ങളെ ആഗ്രഹിക്കുന്നില്ല. ഓരോ കുട്ടിയും
ബാബയ്ക്ക് സമാനമായി കാണപ്പെടണം. ഫോളോ ബ്രഹ്മാബാബ. സാഹചര്യങ്ങളും
കാര്യങ്ങളുമെല്ലാം ബാബയുടെ മുന്നിലും വന്നു, എന്നാൽ ഫരിശ്തയായി മാറി. അതിനാൽ
ഫരിശ്തയാകുക തന്നെ വേണം, ഈ ദൃഢസങ്കല്പം ഓരോരുത്തരും അവരവരോട് തന്നെ ചെയ്യൂ,
കാരണം അവരവരോട് ചെയ്യുമ്പോൾ ശ്രദ്ധയുണ്ടാകും. എനിക്ക് ആകണം, അത്രതന്നെ. നിങ്ങൾ
മാറുന്നതിലൂടെ സ്വാഭാവികമായ വൈബ്രേഷൻ പടരും. അപ്പോൾ ഇപ്പോൾ എന്ത് ലക്ഷ്യമാണ്
വച്ചത്? ഫരിശ്തയാകുക തന്നെ വേണം, പറയൂ. ഉറപ്പല്ലേ! ശരി. എല്ലാവർക്കും
ബാപ്ദാദയുടെ ഹൃദയം നിറഞ്ഞ സ്നേഹവും അഭിനന്ദനങ്ങളും.
വരദാനം :-
എല്ലാ
കണക്കുകളും ബന്ധങ്ങളും ഒരു ബാബയോട് മാത്രം വച്ചുപുലർത്തുന്ന ഡബിൾ ലൈറ്റ്
ഫരിശ്തയായി ഭവിക്കുക
ഡബിൾ ലൈറ്റ് ഫരിശ്തയാകാൻ
ദേഹബോധത്തിന് ഉപരിയായിരിക്കൂ, കാരണം ദേഹബോധം മണ്ണാണ്, ഇതിന്റെ ഭാരമുണ്ടെങ്കിലും
ഭാരക്കൂടുതൽ അനുഭവപ്പെടും. ഫരിശ്ത എന്നാൽ സ്വന്തം ദേഹവുമായി പോലും
ബന്ധമില്ലാത്ത അവസ്ഥയാണ്. ബാബ നൽകിയ ശരീരം പോലും ബാബയ്ക്ക് നൽകിക്കഴിഞ്ഞു.
നിങ്ങളുടെ വസ്തു മറ്റൊരാൾക്ക് നൽകിക്കഴിഞ്ഞാൽ പിന്നെ നിങ്ങളുമായി ബന്ധം
അവസാനിച്ചു. എല്ലാ കണക്കുപുസ്തകങ്ങളും കൊടുക്കൽ വാങ്ങലുകളും ബാബയോട് മാത്രം,
ബാക്കി പഴയ എല്ലാ കണക്കുകളും ബന്ധങ്ങളും സമാപ്തമായി ഇത്തരം സമ്പൂർണ്ണ യാചകൻ
തന്നെയാണ് ഡബിൾ ലൈറ്റ് ഫരിശ്ത.
സ്ലോഗന് :-
നിങ്ങളുടെ
വിശേഷതകളെ ഉപയോഗത്തിൽ കൊണ്ടുവരൂ, എങ്കിൽ ഓരോ ചുവടിലും പുരോഗതി അനുഭവപ്പെടും.
അവ്യക്ത സൂചന -
പരോപകാരത്തിന്റെ ഭാവനയാൽ സമ്പന്നരായി അപകാരിയോടും ഉപകാരം ചെയ്യൂ
ഏതെങ്കിലും ആത്മാവിൽ
നിന്ന് എന്തെങ്കിലും വാങ്ങിയിട്ട് നൽകണം എന്ന ആഗ്രഹം ഉണ്ടാകരുത്. സങ്കല്പത്തിൽ
പോലും ഇത് വരരുത് അവർ ചെയ്യട്ടെ എന്നിട്ട് ഞാൻ ചെയ്യാം, അവർ മാറട്ടെ എന്നിട്ട്
ഞാൻ മാറാം, കുറച്ച് അവർ മാറട്ടെ, കുറച്ച് ഞാൻ മാറാം... യാചകനെ പോലും
ധനവാനാക്കുന്നവൻ, അപകാരിയ്ക്കും ഉപകാരം ചെയ്യുന്നവർ മാത്രമാണ് പരോപകാരത്തിന്റെ
ഭാവനയാൽ സമ്പന്നനാകുന്നത്.