മധുരമായ കുട്ടികളേ -
നിങ്ങൾക്കിപ്പോൾ ബാബയിലൂടെ ദിവ്യദൃഷ്ടി ലഭിച്ചിട്ടുണ്ട്, ആ ദിവ്യദൃഷ്ടിയിലൂടെ
നിങ്ങൾക്ക് ആത്മാവിനെയും പരമാത്മാവിനെയും കാണാൻ സാധിക്കും
ചോദ്യം :-
ഡ്രാമയുടെ ഏതൊരു രഹസ്യത്തെ അറിയുന്നവർ ഏതൊരു നിർദ്ദേശം ആർക്കും തന്നെ നൽകില്ല?
ഉത്തരം :-
ഡ്രാമയിൽ
എന്തെല്ലാമാണോ കടന്ന് പോയത് അത് വീണ്ടും കൃത്യമായി അതുപോലെ തന്നെ
ആവർത്തിക്കുമെന്ന് ആരാണോ മനസ്സിലാക്കുന്നത്, അവർ ഒരിക്കലും ആർക്കും ഭക്തി
ഉപേക്ഷിക്കുന്നതിനുള്ള നിർദ്ദേശം നൽകില്ല. എപ്പോൾ അവരുടെ ബുദ്ധിയിൽ ജ്ഞാനം നല്ല
രീതിയിൽ ഇരിക്കുന്നോ, മനസ്സിലാക്കും ഞാൻ ആത്മാവാണ്, എനിക്ക് പരിധിയില്ലാത്ത
അച്ഛനിൽ നിന്ന് സമ്പത്ത് നേടണം. എപ്പോൾ പരിധിയില്ലാത്ത അച്ഛന്റെ
തിരിച്ചറിവുണ്ടാകുന്നോ അപ്പോൾ പരിധിയുള്ള കാര്യങ്ങൾ സ്വതവേ സമാപ്തമാകും.
ഓംശാന്തി.
ആത്മാവിന്റെ സ്വധർമ്മത്തിലാണോ ഇരിക്കുന്നത്? ആത്മീയ അച്ഛൻ ആത്മീയ കുട്ടികളോട്
ചോദിക്കുകയാണ്, എന്തുകൊണ്ടെന്നാൽ ഇത് കുട്ടികൾക്കറിയാം പരിധിയില്ലാത്ത അച്ഛൻ
ഒന്നുമാത്രമാണ്, അവരെയാണ് റൂഹ് എന്ന് പറയുന്നത്. കേവലം അവരെ മാത്രമാണ്
സുപ്രീമെന്ന് പറയുന്നത്. സുപ്രീം റൂഹ് അഥവാ പരമാത്മാവെന്ന് പറയുന്നു. പരമാത്മാവ്
തീർച്ചയായുമുണ്ട്, പരമാത്മാവ് ഇല്ല എന്ന് പറയില്ല. പരമമായ ആത്മാവെന്നാൽ
പരമാത്മാവ്. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്, സംശയമുണ്ടാകരുത് എന്തുകൊണ്ടെന്നാൽ
അയ്യായിരം വർഷങ്ങൾക്ക് മുൻപും നിങ്ങൾ ഈ ജ്ഞാനം കേട്ടിട്ടുണ്ടായിരുന്നു. ആത്മാവ്
തന്നെയല്ലേ കേൾക്കുന്നത്. ആത്മാവ് വളരെ ചെറുതും സൂക്ഷ്മവുമാണ്. ഇത്രയും ചെറുതാണ്
ഈ കണ്ണുകളിലൂടെ കാണാനേ സാധിക്കില്ല. ഈ കണ്ണുകളിലൂടെ ആത്മാവിനെ കണ്ട ഒരു മനുഷ്യനും
ഉണ്ടായിരിക്കില്ല. കാണാൻ സാധിക്കും എന്നാൽ ദിവ്യദൃഷ്ടിയിലൂടെ മാത്രം. അതും
ഡ്രാമാ പ്ലാനനുസരിച്ച്. ശരി, ആർക്കെങ്കിലും ആത്മാവിന്റെ സാക്ഷാത്ക്കാരം
ഉണ്ടായെന്ന് കരൂതൂ, ഏതുപോലെയാണോ മറ്റേതെങ്കിലും വസ്തു കാണുന്നത് അതുപോലെ
തന്നെയായിരിക്കും. ഭക്തിമാർഗ്ഗത്തിൽ എന്തെല്ലാം സാക്ഷാത്ക്കാരമുണ്ടായാലും
അതെല്ലാം ഈ കണ്ണുകളിലൂടെ തന്നെയാണ് കാണുന്നത്. ചൈതന്യത്തിൽ കാണുന്നത് പോലെയുള്ള
ദിവ്യദൃഷ്ടിയാണ് അവർക്ക് ലഭിക്കുന്നത്. ആത്മാവിന് ജ്ഞാനനേത്രം ലഭിക്കുന്നു
അതിലൂടെയും കാണാൻ സാധിക്കും, എന്നാൽ ധ്യാനത്തിലൂടെ മാത്രം. ഭക്തിമാർഗ്ഗത്തിൽ
വളരെ ഭക്തി ചെയ്യുമ്പോഴാണ് സാക്ഷാത്ക്കാരമുണ്ടാകുന്നത്. ഏതുപോലെയാണോ മീരക്ക്
സാക്ഷാത്ക്കാരമുണ്ടായത്, നൃത്തം ചെയ്തിരുന്നു. വൈകുണ്ഢം അത് ഉണ്ടായിരുന്നില്ല.
500-600 വർഷമായിട്ടുണ്ടായിരിക്കും. ആ സമയത്ത് വൈകുണ്ഢം ഉണ്ടായിരുന്നില്ല.
എന്താണോ കടന്ന് പോയത് അതാണ് ദിവ്യദൃഷ്ടിയിലൂടെ കാണുന്നത്. എപ്പോഴാണോ വളരെ ഭക്തി
ചെയ്ത്-ചെയ്ത് തീർത്തും ഭക്തിമയമാകുന്നത് അപ്പോഴാണ് സാക്ഷാത്ക്കാരമുണ്ടാകുന്നത്
എന്നാൽ അതിലൂടെ മുക്തി ലഭിക്കുകയില്ല. മുക്തി-ജീവൻമുക്തിയുടെ വഴി ഭക്തിയിൽ
നിന്ന് തീർത്തും വേറിട്ടതാണ്. ഭാരതത്തിൽ എത്രയധികം ക്ഷേത്രങ്ങളാണുള്ളത്.
ശിവലിംഗം വെക്കുന്നു. വലിയതും വെക്കുന്നു, ചെറിയതും വെക്കുന്നു. ഇപ്പോൾ
ഇതാണെങ്കിൽ കുട്ടികൾക്കറിയാം ഏതുപോലെയാണോ ആത്മാവ് അതുപോലെ തന്നെയാണ് പരമാത്മാവ്.
വലുപ്പം എല്ലാരുടേതും ഒന്നു തന്നെയാണ്. ഏതുപോലെയാണോ അച്ഛൻ അതുപോലെ തന്നെയാണ്
കുട്ടികളും. ആത്മാക്കൾ പരസ്പരം സഹോദരൻമാരാണ്. ആത്മാക്കൾ ഈ ശരീരത്തിൽ വരുന്നത്
പാർട്ടഭിനയിക്കാൻ വേണ്ടിയാണ്, ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇതൊന്നും ഭക്തി
മാർഗ്ഗത്തിലേതുപോലെ കെട്ടുകഥകളല്ല. ജ്ഞാനമാർഗ്ഗത്തിലെ കാര്യങ്ങൾ കേവലം ഒരു ബാബ
മാത്രമാണ് മനസ്സിലാക്കിത്തരുന്നത്. പഠിപ്പിക്കുന്ന ഏറ്റവും ആദ്യത്തെയാൾ
പരിധിയില്ലാത്ത നിരാകാരനായ ബാബ തന്നെയാണ്, ബാബയെ പൂർണ്ണമായ രീതിയിൽ ആർക്കും
മനസ്സിലാക്കാൻ സാധിക്കില്ല. പറയുന്നത് സർവ്വവ്യാപിയെന്നാണ്. അത് ശരിയല്ല. ബാബയെ
വിളിക്കുന്നുണ്ട്, വലരെ സ്നേഹത്തോടെയാണ് വിളിക്കുന്നത്. പറയുന്നു, ബാബാ അങ്ങ്
എപ്പോൾ വരുന്നോ അപ്പോൾ ഞങ്ങൾ സമർപ്പണമാകും. എനിക്ക് അങ്ങ് മാത്രം, രണ്ടാമത്
മറ്റാരുമില്ല. എങ്കിൽ തീർച്ചയായും ബാബയെ ഓർമ്മിക്കേണ്ടതായുണ്ട്. ബാബ സ്വയം
പറയുന്നു അല്ലയോ കുട്ടികളേ. ആത്മാക്കളോട് തന്നെയാണ് സംസാരിക്കുന്നത്. ഇതിനെ
ആത്മീയ ജ്ഞാനമെന്ന് പറയുന്നു. മഹിമയുമുണ്ട് ആത്മാവും പരമാത്മാവും വളരെക്കാലം
വേർപെട്ടിരുന്നു. . . . ഈ കണക്കും പറഞ്ഞ് തന്നിട്ടുണ്ട്. വളരെക്കാലമായി നിങ്ങൾ
ആത്മാക്കൾ വേർപെട്ട് കഴിയുന്നു, ആ വേർപെട്ടവർ തന്നെയാണ് വീണ്ടും ഈ സമയം ബാബയുടെ
അടുത്ത് വന്നിരിക്കുന്നത്. വീണ്ടും തന്റെ രാജയോഗം പഠിക്കുന്നതിന്. ഈ ടീച്ചർ
സേവകനുമാണ്. ടീച്ചർ സദാ അനുസരണയള്ള സേവകനായിരിക്കും. ബാബയും പറയുന്നു ഞാൻ എല്ലാ
കുട്ടികളുടെയും സേവകനാണ്. നിങ്ങൾ എത്ര ശബ്ദത്തോടെയാണ് വിളിക്കുന്നത് ഹേ
പതീതപാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ... എല്ലാവരും ഭക്തകളാണ്. പറയുന്നു - അല്ലയോ
ഭഗവാനേ വരൂ, ഞങ്ങളെ വീണ്ടും പാവനമാക്കൂ... പാവന ലോകമെന്ന് സ്വർഗ്ഗത്തെയും, പതീത
ലോകമെന്ന് നരകത്തെയുമാണ് പറയുന്നത്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇത്
കോളേജ് അഥവാ ഗോഡ്ഫാദർലി വേൾഡ് യൂണിവേഴ്സിറ്റിയാണ്. ഇതിലെ ലക്ഷ്യമാണ് മനുഷ്യനിൽ
നിന്ന് ദേവതയാകുക. കുട്ടികൾ നിശ്ചയമെടുക്കുന്നു നമുക്ക് ഇതായിത്തീരണം.
നിശ്ചയമില്ലാത്തവർ എന്താ സ്കൂളിലിരിക്കുമോ? ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കും.
ഞാൻ വക്കീൽ അല്ലെങ്കിൽ ഡോക്ടറാകും അപ്പോൾ പഠിക്കില്ലേ. നിശ്ചയമൊന്നുമില്ലെങ്കിൽ
വരില്ല. നിങ്ങൾക്ക് നിശ്ചയമുണ്ട് നമ്മൾ മനുഷ്യനിൽ നിന്ന് ദേവതയും, നരനിൽ നിന്ന്
നാരായണനുമാകുന്നു. ഇത് സത്യം-സത്യമായ നരനിൽ നിന്ന് നാരയണനാകുന്നതിന്റെ കഥയാണ്.
വാസ്തവത്തിൽ പഠിത്തമാണ് എന്നാൽ എന്തുകൊണ്ടാണ് ഇതിനെ കഥയെന്ന് പറയുന്നത്?
എന്തുകൊണ്ടെന്നാൽ അയ്യായിരം വർഷങ്ങൾക്ക് മുൻപും കേട്ടിരുന്നു. കടന്ന്
പോയിരിക്കുന്നു. ഇതാണ് നരനിൽ നിന്ന് നാരായണനാകുന്നതിന്റെ പഠിത്തം. കുട്ടികൾ
ഉള്ളുകൊണ്ട് മനസ്സിലാക്കുന്നുണ്ട് പുതിയ ലോകത്തിൽ ദേവതകളും, പഴയ ലോകത്തിൽ
മനുഷ്യരുമാണ് കഴിയുന്നത്. ദേവതകളിൽ ഏതൊരു ഗുണമാണോ ഉള്ളത് അത് മനുഷ്യരിലില്ല,
അതുകൊണ്ടാണ് അവരെ ദേവതയെന്ന് പറയുന്നത്. മനുഷ്യർ ദേവതകളുടെ മുന്നിൽ നമിക്കുന്നു.
അങ്ങ് സർവ്വഗുണസമ്പന്നമാണ്. . . . പിന്നീട് സ്വയം പറയുന്നു ഞാൻ പാപിയും
നീചനുമാണ്. മനുഷ്യർ തന്നെയാണ് പറയുന്നത്, ദേവതകൾ പറയില്ല. ദേവതകൾ ഉണ്ടായിരുന്നത്
സത്യയുഗത്തിലാണ്, കലിയുഗത്തിലുണ്ടായിരിക്കില്ല. എന്നാൽ ഇന്നാണെങ്കിൽ എല്ലാവരെയും
ശ്രീ ശ്രീയെന്ന് പറയുന്നു. ശ്രീയെന്നാൽ ശ്രേഷ്ഠം. സർവ്വ ശ്രേഷ്ഠമാക്കി മാറ്റാൻ
ഭഗവാന് മാത്രമാണ് സാധിക്കുന്നത്. ശ്രേഷ്ഠദേവത സത്യയുഗത്തിലായിരുന്നു
ഉണ്ടായിരുന്നത്, ഈ സമയം ഒരു മനുഷ്യനും ശ്രേഷ്ഠനല്ല. നിങ്ങൾ കുട്ടികൾ ഇപ്പോൾ
പരിധിയില്ലാത്ത സന്യാസം ചെയ്യുന്നു. നിങ്ങൾക്കറിയാം ഈ പഴയ ലോകം ഇപ്പോൾ
ഇല്ലാതാകാനുള്ളതാണ്, അതുകൊണ്ട് ഇതിൽ നിന്നെല്ലാം വൈരാഗ്യമാണ്. അവരാണെങ്കിൽ
ഹഠയോഗീ സന്യാസിയാണ്. വീടും കുടുംബവും ഉപേക്ഷിച്ച് പോയിട്ട്, പിന്നീട് വന്ന്
കൊട്ടാരങ്ങളിൽ ഇരിക്കുന്നു. അല്ലെങ്കിൽ കുടിലിൽ ചിലവ് യാതൊന്നും ഉണ്ടാകുന്നില്ല,
ഒന്നും തന്നെയില്ല. ഏകാന്തതക്കായി കുടിലിലാണ് ഇരിക്കേണ്ടത്, അല്ലാതെ
കൊട്ടാരത്തിലല്ല. ബാബയും കുടിലുണ്ടാക്കിയിട്ടുണ്ട്. കുടിലിൽ എല്ലാ സുഖവുമുണ്ട്.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് പുരുഷാർത്ഥം ചെയ്ത് മനുഷ്യനിൽ നിന്ന് ദേവതയാകണം.
നിങ്ങൾക്കറിയാം ഡ്രാമയിൽ എന്തെല്ലാം കടന്ന് പോയോ അത് വീണ്ടും കൃത്യമായി
ആവർത്തിക്കപ്പെടും, അതുകൊണ്ട് ആർക്കും ഭക്തി ഉപേക്ഷിക്കൂ എന്ന നിർദ്ദേശം
കൊടുക്കരുത്. എപ്പോൾ ജ്ഞാനം ബുദ്ധിയിൽ വരുന്നോ അപ്പോൾ മനസ്സിലാക്കും ഞാൻ
ആത്മാവാണ്, എനിക്കിപ്പോൾ ബാബയിൽ നിന്ന് സമ്പത്തെടുക്കണം. എപ്പോൾ പരിധിയില്ലാത്ത
അച്ഛന്റെ തിരിച്ചറിവ് ഉണ്ടാകുന്നോ അപ്പോൾ പിന്നീട് പരിധിയുള്ള കാര്യങ്ങൾ സ്വതവേ
സമാപ്തമാകുന്നു. ബാബ പറയുന്നു ഗൃഹസ്ഥവ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ടും കേവലം
ബുദ്ധിയോഗം ബാബയോട് വെക്കണം. ശരീരനിർവ്വഹാർത്ഥം കർമ്മവും ചെയ്യണം, ഏതുപോലെയാണോ
ഭക്തിയിലും ചിലർ തീവ്രഭക്തി ചെയ്യുന്നത്. കൃത്യമായി ദിവസവും പോയി ദർശനം
നടത്തുന്നു. ദേഹധാരികളുടെ അടുത്തേക്ക് പോകുക, അതെല്ലാം ഭൗതീക യാത്രകളാണ്.
ഭക്തിമാർഗ്ഗത്തിൽ എത്രയാണ് അലയേണ്ടി വരുന്നത്. ഇവിടെ അലയേണ്ട യാതൊരാവശ്യവുമില്ല.
വരികയാണെങ്കിൽ മനസ്സിലാക്കിത്തരാൻ വേണ്ടി ഇരുത്തുന്നു. ബാക്കി ഓർമ്മിക്കാൻ
വേണ്ടി പ്രത്യേക സ്ഥലത്ത് ഇരിക്കണമെന്നൊന്നുമില്ല. ഭക്തിമാർഗ്ഗത്തിൽ ഏതെങ്കിലും
കൃഷ്ണ ഭക്തനുണ്ടെങ്കിൽ അവർക്കും നടക്കുമ്പോഴും-കറങ്ങുമ്പോഴും കൃഷ്ണനെ ഓർമ്മിക്കാൻ
സാധിക്കില്ല എന്നില്ല അതുകൊണ്ടാണ് വിദ്യഭ്യാസമുള്ള മനുഷ്യർ പറയാറുള്ളത്,
കൃഷ്ണവിഗ്രഹം വീട്ടിൽ വെച്ചുകൊണ്ട് പിന്നീട് നിങ്ങളെന്തിനാണ് ക്ഷേത്രത്തിൽ
പോകുന്നത്. കൃഷ്ണവിഗ്രഹത്തിന്റെ പൂജ എവിടെയിരുന്നു കൊണ്ടും ചെയ്യൂ. ശരി, ഇനി
ചിത്രവും വെക്കേണ്ട, ഓർമ്മിച്ചുകൊണ്ടിരിക്കൂ. ഒരു പ്രാവശ്യം ഒരു വസ്തു
കണ്ടിട്ടുണ്ടെങ്കിൽ പിന്നീടത് ഓർമ്മയുണ്ടായിരിക്കും. നിങ്ങളോടും ഇതു തന്നെയാണ്
പറയുന്നത്, ശിവബാബയെ നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് ഓർമ്മിക്കാൻ സാധിക്കില്ലേ?
ഇതാണ് പുതിയ കാര്യം. ശിവബാബയെ ആരും തന്നെ അറിയുന്നില്ല. നാമം, രൂപം, ദേശം,
കാലത്തെ അറിയുന്നതേയില്ല, പറയുന്നു സർവ്വവ്യാപിയെന്ന്. ആത്മാവിനെ പരമാത്മാവെന്ന്
പറയില്ല. ആത്മാവിന് അച്ഛന്റെ ഓർമ്മ വരുന്നുണ്ട്. എന്നാൽ അച്ഛനെ അറിയില്ലെങ്കിൽ
7 ദിവസം മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. പിന്നീട് ചെറിയ പോയന്റുകളും
മനസ്സിലാക്കിക്കൊടുക്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരമല്ലേ. എത്ര സമയം കൊണ്ട്
കേട്ട് വരികയാണ് കാരണം ജ്ഞാനമല്ലേ. മനസ്സിലാക്കുന്നുണ്ട് നമുക്ക് മനുഷ്യനിൽ
നിന്ന് ദേവതയാകുന്നതിനുള്ള ജ്ഞാനമാണ് ലഭിക്കുന്നത്. ബാബ പറയുന്നു നിങ്ങളെ
പുതിയ-പുതിയ രഹസ്യമായ കാര്യങ്ങൾ കേൾപ്പിക്കുന്നു. മുരളി നിങ്ങൾക്ക്
ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ എത്രയാണ് നിലവിളിക്കുന്നത്. ബാബ പറയുന്നു നിങ്ങൾ
ബാബയെ ഓർമ്മിക്കൂ. മുരളി വായിക്കുന്നു എന്നിട്ടും മറന്നു പോകുന്നു. ഏറ്റവും
ആദ്യം ഇതോർമ്മിക്കണം - ഞാൻ ആത്മാവാണ്, ഇത്രയും ചെറിയ ബിന്ദുവാണ്. ആത്മാവിനെയും
അറിയണം. പറയാറുണ്ട് ഇദ്ദേഹത്തിന്റെ ആത്മാവ് പോയി മറ്റൊരാളിൽ പ്രവേശിച്ചു. നമ്മൾ
ആത്മാവ് തന്നെ ജന്മമെടുത്തെടുത്ത് ഇപ്പോൾ പതീതമാണ്, അപവിത്രമായിരിക്കുന്നു.
പൂജാരിയെ അപവിത്രമെന്നും, പൂജ്യരെ പവിത്രമെന്നും പറയും. മുഴുവൻ ലോകത്തിന്റെയും
ചരിത്രവും-ഭൂമിശാസ്ത്രവും ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്. ആരെല്ലാമാണ് രാജ്യം
ഭരിച്ചിരുന്നത്? എങ്ങനെയാണ് അവർക്ക് രാജ്യം ലഭിച്ചത്, ഇത് നിങ്ങൾക്കറിയാം, ഇത്
മറ്റാരും തന്നെ അറിയുന്നില്ല. നിങ്ങളുടെ പക്കലും മുൻപ് രചയിതാവിന്റെയും
രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ഉണ്ടായിരുന്നില്ല, അർത്ഥം
നാസ്തികരായിരുന്നു. അറിയുമായിരുന്നില്ല. നാസ്തികനാകുന്നതിലൂടെ എത്ര ദുഃഖിയായാണ്
മാറുന്നത്. ഇപ്പോൾ നിങ്ങൾ ഇവിടെ വന്നിരിക്കുന്നു ഈ ദേവതയാകുന്നതിന്. അവിടെ എത്ര
സുഖമുണ്ടായിരിക്കും. ദൈവീകഗുണവും ഇവിടെ ധാരണ ചെയ്യണം. പ്രജാപിതാബ്രഹ്മാവിന്റെ
സന്താനം സഹോദരനും-സഹോദരിയുമല്ലേ. ക്രിമിനൽ ദൃഷ്ടി പോകരുത്, ഇതിൽ പരിശ്രമമുണ്ട്.
കണ്ണുകൾ വളരെ ക്രിമിനലാണ്. എല്ലാ അംഗങ്ങളിലും വെച്ച് ക്രിമിനലാണ് കണ്ണുകൾ.
അരകൽപം ക്രിമിനലും- അരകൽപം സിവിലുമായിരിക്കും. സത്യയുഗത്തിൽ
ക്രിമിനലുണ്ടായിരിക്കില്ല. കണ്ണുകൾ ക്രിമിനലാണെങ്കിൽ അസുരനെന്ന് പറയുന്നു. ബാബ
സ്വയം പറയുന്നു ഞാൻ പതീതലോകത്തിലാണ് വരുന്നത്. ആരാണോ പതീതമായിരിക്കുന്നത്,
അവരെത്തന്നെയാണ് പാവനമാക്കേണ്ടത്. മനുഷ്യർ പറയുന്നു ഇവർ സ്വയത്തെ ഭഗവാനാണെന്ന്
പറയുന്നു. വൃക്ഷത്തിൽ നോക്കൂ തീർത്തും തമോപ്രധാന ലോകത്തിന്റെ അന്തിമത്തിൽ
നിൽക്കുന്നു, അവർ പിന്നീട് തപസ്യയും ചെയ്തുകൊണ്ടിരിക്കുന്നു. സത്യയുഗത്തിൽ
ലക്ഷ്മീ-നാരായണന്റെ രാജവംശമാണ് നടക്കുന്നത്. കാലഘട്ടവും ഈ ലക്ഷ്മീ-നാരായണനിൽ
നിന്നാണ് കണക്കാക്കപ്പെടുക അതുകൊണ്ടാണ് ബാബ പറയുന്നത് ലക്ഷ്മീ-നാരായണന്റെ രാജ്യം
കാണിക്കുമ്പോൾ എഴുതൂ ഇവർക്ക് 1250 വർഷങ്ങൾക്ക് ശേഷം ത്രേതായുഗം. ശാസ്ത്രങ്ങളിൽ
പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങൾ എഴുതിയിരിക്കുന്നു. രാത്രിയും-പകലിന്റെയും
വ്യത്യാസമില്ലേ. ബ്രഹ്മാവിന്റെ രാത്രി അരകൽപം, ബ്രഹ്മാവിന്റെ പകൽ അരകൽപം - ഈ
കാര്യങ്ങൾ ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. വീണ്ടും പറയുന്നു - മധുരമായ
കുട്ടികളേ സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ, ബാബയെ ഓർമ്മിക്കൂ. ബാബയെ
ഓർമ്മിച്ചോർമ്മിച്ച് നിങ്ങൾ പാവനമായിത്തീരും, പിന്നീട് അന്തിമമനം പോലെ ഗതിയാകും.
ഇവിടെ ഇരിക്കണം എന്നല്ല ബാബ പറയുന്നത്. സേവനയുക്തരായ കുട്ടികളെ ഇരുത്തുകയില്ല.
സെന്ററുകളും മ്യൂസിയങ്ങളുമെല്ലാം തുറന്നു കൊണ്ടിരിക്കുന്നു. എത്ര
ക്ഷണക്കത്തുകളാണ് വിതരണം ചെയ്യുന്നത്, ഈശ്വരീയ ജന്മസിദ്ധ അധികാരമായ
വിശ്വരാജ്യാധികാരം പ്രാപ്തമാക്കൂ. നിങ്ങൾ ബാബയുടെ കുട്ടികളാണ്. ബാബയാണ്
സ്വർഗ്ഗത്തിന്റെ രചയിതാവെങ്കിൽ നിങ്ങൾക്കും സ്വർഗ്ഗത്തിന്റെ സമ്പത്ത്
ഉണ്ടായിരിക്കണം. ബാബ പറയുന്നു ഞാൻ ഒരേ-ഒരു പ്രാവശ്യമാണ് സ്വർഗ്ഗത്തിന്റെ സ്ഥാപന
ചെയ്യാൻ വേണ്ടി വരുന്നത്. ലോകം ഒന്നു മാത്രമാണുള്ളത് അതിന്റെ ചക്രം
കറങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടേതാണെങ്കിൽ അനേക അഭിപ്രായങ്ങളും, അനേകം
കാര്യങ്ങളുമാണ്. മത-മതാന്തരം എത്രയാണ്, ഇതിനെ പറയുന്നത് അദ്വൈത മതമെന്നാണ്.
വൃക്ഷം എത്ര വലുതാണ്. എത്ര ശാഖകളും-ചില്ലകളുമാണ് വരുന്നത്. എത്ര ധർമ്മങ്ങളാണ്
വ്യാപിച്ചുകൊണ്ടിരിക്കുന്നത്, ആദ്യമാണെങ്കിൽ ഒരു മതവും, ഒരു രാജ്യവുമായിരുന്നു.
മുഴുവൻ വിശ്വത്തിലും ഇവരുടെ രാജ്യമായിരുന്നു. ഇതും ഇപ്പോൾ നിങ്ങൾ
അറിഞ്ഞിരിക്കുകയാണ്. നമ്മൾ തന്നെയായിരുന്നു മുഴുവൻ വിശ്വത്തിന്റെയും അധികാരികൾ
പിന്നീട് 84 ജന്മങ്ങളെടുത്ത് ദരിദ്രരായിരിക്കുന്നു. ഇപ്പോൾ നിങ്ങൾ കാലനു മേൽ
വിജയം പ്രാപ്തമാക്കുന്നു, അവിടെ ഒരിക്കലും അകാലമൃത്യു ഉണ്ടാകുന്നില്ല.
ഇവിടെയാണെങ്കിൽ നോക്കൂ ഇരിക്കെയിരിക്കെ അകാല മൃത്യു ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നാലു വശത്തും മരണം തന്നെ മരണമാണ്. അവിടെ ഇങ്ങനെയായിരിക്കില്ല, ജീവിതായുസ്സ്
പൂർണ്ണമായും ഉണ്ടായിരിക്കും. ഭാരതത്തിൽ പവിത്രതയും, ശാന്തിയും സമൃദ്ധിയും
ഉണ്ടായിരുന്നു. 150 വർഷം ശരാശരി ആയുസ്സുണ്ടായിരുന്നു, ഇപ്പോൾ ആയുസ്സ്
എത്രയാണുള്ളത്.
ഈശ്വരൻ നിങ്ങളെ യോഗം പഠിപ്പിച്ചു അതുകൊണ്ട് നിങ്ങളെ യോഗേശ്വരനെന്ന് പറയുന്നു.
അവിടെ ഒരിക്കലും പറയില്ല. ഈ സമയം നിങ്ങൾ യോഗേശ്വരനാണ്, ഈശ്വരൻ നിങ്ങളെ രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് രാജ-രാജേശ്വരനാകണം. ഇപ്പോൾ നിങ്ങൾ
ജ്ഞാനേശ്വരനാണ് പിന്നീട് രാജേശ്വരൻ അർത്ഥം രാജാക്കൻമാരുടെയും രാജാവാകും. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കണ്ണുകളെ
സിവിലാക്കുന്നതിനുള്ള പരിശ്രമം ചെയ്യണം. ബുദ്ധിയിൽ സദാ ഉണ്ടായിരിക്കണം നമ്മൾ
പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികൾ സഹോദരനും-സഹോദരിയുമാണ്, ക്രിമിനൽ ദൃഷ്ടി
വെക്കാൻ സാധിക്കില്ല.
2) ശരീര നിർവ്വഹാർത്ഥം
കർമ്മം ചെയ്തുകൊണ്ടും ബുദ്ധിയുടെ യോഗം ഒരു ബാബയോട് വെക്കണം, പരിധിയുള്ള എല്ലാ
കാര്യങ്ങളും ഉപേക്ഷിച്ച് പരിധിയില്ലാത്ത അച്ഛനെ ഓർമ്മിക്കണം. പരിധിയില്ലാത്ത
സന്യാസിയാകണം.
വരദാനം :-
ബാബാ എന്ന
വാക്കിന്റെ സ്മൃതിയിലൂടെ കാരണത്തെ നിവാരണത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സദാ
ഉറച്ചതും ഇളകാത്തവരുമായി ഭവിക്കട്ടെ.
എത്ര തന്നെ ഇളകിമറിഞ്ഞ
പരിതസ്ഥിതിയാണെങ്കിലും ബാബാ എന്ന് പറഞ്ഞു, ഇളകാത്തവരായി
മാറി.പരിതസ്ഥിതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവം ചെയ്യും
എന്നാൽ കാരണത്തിനുപകരം പരിഹാരത്തെക്കുറിച്ച് ചിന്തിച്ചാൽ കാരണത്തിൽ നിന്നുതന്നെ
പരിഹാരവും ലഭിക്കും.എന്തെന്നാൽ മാസ്റ്റർ സർവ്വശക്തിവാൻമാരായ ബ്രാഹ്മണരുടെ മുന്നിൽ
പരിതസ്ഥിതികൾ ഉറുമ്പിനേക്കാൾ ചെറുതാകുന്നു.എന്തുപറ്റി, എന്തിനിത് സംഭവിച്ചു
എന്ന് ചിന്തിക്കുന്നതിനുപകരം എന്താണോ സംഭവിച്ചത് അതിൽ മംഗളം
അടങ്ങിയിട്ടുണ്ട്,സേവനങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് ചിന്തിക്കണം.സാഹചര്യങ്ങളുടെ
രൂപമാണെങ്കിലും അതിലും സേവനമുണ്ട് ഇങ്ങിനെ ചിന്തിക്കുകയാണെങ്കിൽ സദാ ഉറച്ചതും
ഇളകാത്തവരുമായി ഇരിക്കാനാകും.
സ്ലോഗന് :-
ഒരേയൊരു
ബാബയുടെ മാത്രം പ്രഭാവത്തിൽ ജീവിക്കുന്നവർ മറ്റേതൊരു ആത്മാവിന്റേയും
പ്രഭാവത്തിലേക്ക് വരുകയില്ല.
അവ്യക്തസൂചന-ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ.
കർമ്മാതീതസ്ഥിതി
പ്രാപ്തമാക്കാനായി സദാ സാക്ഷിയായി ഇരുന്നുകൊണ്ട് കാര്യങ്ങൾചെയ്യുക. സാക്ഷി അഥവാ
സദാ പ്രിയപ്പെട്ടതും ഒപ്പം വേറിട്ടതുമായ സ്ഥിതിയിൽ ഇരുന്ന് കർമ്മങ്ങൾചെയ്യുന്ന
അലൗകിക ആത്മാവാണ്.അലൗകിക അനുഭൂതി ചെയ്യുകയും, അലൗകികജീവിതം നയിക്കുകയും,
ശ്രേഷ്ഠജീവിതം നയിക്കുകയും ചെയ്യുന്ന ആത്മാവാണ് എന്ന ലഹരി ഉണ്ടായിരിക്കണം
കർമ്മങ്ങൾ ചെയ്യുമ്പോൾ ഈ അഭ്യാസം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ
കർമ്മാതീതസ്ഥിതിയെ പ്രാപ്തമാക്കാൻ സാധിക്കും.