സ്വരാജ്യത്തിന്റെ ഫലങ്ങൾ
പരിശോധിച്ച് കൊണ്ട് സ്വയം മാറൂ, അഖണ്ഡ സ്വരാജ്യത്തിന് അധികാരിയാകൂ.
ഇന്ന് ദിലാരാമനായ ബാബ
തന്റെ പ്രീയപ്പെട്ട കുട്ടികളെ കാണാൻ വന്നിരിക്കുകയാണ്.എന്തുകൊണ്ടാണ് നിങ്ങൾ
ഇത്ര പ്രീയപെട്ടവരായിരിക്കുന്നത്? നിങ്ങൾ ഓരോ കുട്ടികളും മൂന്നു സിംഹാസനങ്ങളുടെ
അധികാരിയാണെന്നു നിങ്ങൾക്കറിയാമോ? ഒന്ന് സ്വരാജ്യ സിംഹാസനം, രണ്ടാമത്തേത്
ബാപ്ദാദയുടെ ഹൃദയ സിംഹാസനം, മൂന്നാമത്തേത് ഭാവിയുടെ സിംഹാസനമാണ്. മൂന്ന്
സിംഹാസനങ്ങളുടെയും അധികാരിയാണ്. ഇവിടെ നിങ്ങളുടെ ഭാവി സിംഹാസനത്തിന്റെ പരിശീലനം
ചെയ്യുന്നു. ഇപ്പോൾ ഭാവിയിലേക്കുള്ള തയ്യാറെടുപ്പും പുരുഷാർത്ഥവും ചെയ്യുന്നു.
വർത്തമാനകാല പുരുഷാർത്ഥം നിരവധി ജന്മങ്ങളിലേക്കുള്ള രാജ്യ ഭാഗ്യം കൊണ്ടുവരും.
നിങ്ങളുടെ രാജ്യ ഭാഗ്യത്തിന്റെ സംസ്കാരങ്ങൾ ഇപ്പോൾ ധാരണ ചെയ്യുന്നത് കാരണം,
വർത്തമാനകാല പുരുഷാർത്ഥം നിങ്ങളെ ഭാവി രാജ്യത്തിന് അധികാരിയാക്കുന്നു. അതിനാൽ,
ഈ സമയത്ത് നിങ്ങളുടെ പുരുഷാർത്ഥം യഥാർത്ഥമാണോ എന്ന് പരിശോധിക്കുക? ഭാവിയിൽ ഒരു
രാജ്യം ഉണ്ടാകുന്നത് പോലെ,ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു രാജ്യം
നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക? പുരുഷാർത്ഥത്തിൽ ഒരു രാജ്യം ഉണ്ടോ? അതോ
മായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടോ? ഒരു രാജ്യത്തിനു പകരം മായയുടെ പ്രഭാവം
ഉണ്ടാകുന്നില്ലല്ലോ? രണ്ട് രാജ്യങ്ങളില്ലല്ലോ? ഭാവിയുടെ പ്രത്യേകത ഒരു രാജ്യമാണ്.
അപ്പോൾ, ഇപ്പോഴത്തെ പരിശീലനം ഭാവിയിലും തുടരുന്നു. നിങ്ങൾക്ക് ഇപ്പോൾ
സ്വരാജ്യമുണ്ടോ എന്ന് പരിശോധിക്കുക? മായ നിങ്ങളുടെ സ്വരാജ്യത്തിൽ
ഇടപെടുന്നില്ലല്ലോ? രണ്ട് രാജ്യങ്ങളില്ലല്ലോ? രണ്ട് രാജ്യങ്ങൾ നിലവിലുണ്ടെങ്കിൽ,
ഒരു രാജ്യത്തിന്റെ സംസ്കാരം എപ്പോഴാണ് നിറയ്ക്കുക? ഭാവിയിലെ പ്രത്യേകതയാണ് ഒരു
രാജ്യവും ഒരു മതവും. അത് ഏത് മതമാണ്? നിങ്ങളുടെ പ്രത്യേക ധാരണ എന്താണ്?
സമ്പൂർണ്ണ പവിത്രത. അപ്പോൾ, ഒരു മതം മാത്രമേയുള്ളൂവെന്ന് പരിശോധിക്കുക? മറ്റൊരു
ധർമ്മം ആയിട്ടുള്ള അപവിത്രത ഇടപെടുന്നുണ്ടോ? കൂടാതെ, ക്രമസമാധാനം ഒരാളുടേതാണോ,
അതോ മായയും ഇടയ്ക്ക് ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കുക? ഒരാളുടെ രാജ്യം
നിവിഘ്നമായി പ്രവർത്തിക്കുന്നുണ്ടോ? ഇനിയൊരു കാര്യം രാജ്യത്ത്, സുഖവും ശാന്തിയും
എല്ലായ്പ്പോഴും സ്വാഭാവികമായി ഉണ്ടാകും. അപ്പോൾ, നിങ്ങളുടെ രാജ്യത്ത്
എല്ലായ്പ്പോഴും സുഖവും ശാന്തിയും ഉണ്ടോ? ഏതെങ്കിലും ഇടപെടലുകൾ ഉണ്ടോ? മായ
സ്വരാജ്യത്തിൽ ഇടപെടുകയും അശാന്തി പടർത്തുകയും ചെയ്യുന്നുണ്ടോ? മായ സ്വരാജ്യത്തിൽ
രക്ഷയുടെയോ സ്തുതിയുടെയോ സ്വാധീനം ചെലുത്തുന്നുണ്ടോ? സുഖം,ശാന്തി,ആന്ദം, സ്നേഹം,
അതീന്ദ്രിയ ആനന്ദം എന്നിവ എല്ലായ്പ്പോഴും നിലനിൽക്കുന്നുണ്ടോ?കാരണം ഭാവിയിലെ
രാജ്യത്ത്, സർവ്വ പ്രാപ്തികളും, സമ്പന്നതയും, അതിനാൽ സംതൃപ്തിയും ഉണ്ടെന്ന്
നിങ്ങൾക്കറിയാം. അപ്പോൾ, സ്വരാജ്യം ഇപ്പോഴും സമ്പന്നമാണോ അതോ എന്തെങ്കിലും
കുറവുണ്ടോ? കാരണം വർത്തമാനകാല പുരുഷാർത്ഥത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ,
ഭാവിയിലെ അഖണ്ഡ രാജ്യത്തിന് എങ്ങനെ അധികാരിയാകും? എല്ലാത്തിനും അടിസ്ഥാനവും
വർത്തമാനകാല പുരുഷാർത്ഥമാണ്. ഇപ്പോഴുള്ള ഏതെങ്കിലും കുറവ് ഭാവിയിലെ സമ്പൂർണ്ണ
രാജ്യത്തിന് അർഹനാക്കില്ല. ദീർഘകാലത്തേക്ക് സ്വരാജ്യത്തിന്റെ അഭ്യാസം ഭാവിയിൽ
രാജ്യത്തിന് അധികാരിയാക്കുന്നു. അതിനാൽ, എപ്പോഴും സ്വയം പരിശോധിക്കണം കാരണം
ഇപ്പോൾ ദീർഘകാല പുരുഷാർത്ഥം ഇല്ലെങ്കിൽ, ലഭിക്കുന്ന പ്രതിഫലങ്ങളും കുറവായിരിക്കും.
അതുകൊണ്ടാണ് ബാപ്ദാദ ഇടയ്ക്കിടെ ഇതിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു ഇതിനായി നിങ്ങളെ
സമ്പന്നവും സമ്പൂർണ്ണവുമാക്കൂ. ഇപ്പോൾ, ഇടയ്ക്ക്, പുരുഷാർത്ഥം
നടക്കുന്നുണ്ടെന്ന് പറയുന്നു, എന്നാൽ പുരുഷാർത്ഥത്തിന്റെ മധ്യത്തിൽ, അത്
വരുന്നില്ല! ഇത് സംഭവിക്കും, ഞാൻ ഇത് ചെയ്യും, ഈ സംസ്കാരം 21 ജന്മങ്ങളുടെ
അവിനാശിയും അഖണ്ഡവുമായ രാജ്യത്തിന് അധികാരിയാക്കില്ല.
അപ്പോൾ ബാപ്ദാദ നിരന്തരം
ശ്രദ്ധ ആകർഷിക്കുന്നു. എന്തെങ്കിലും തടസ്സമോ കൊടുങ്കാറ്റോ വന്നാൽ, കൊടുങ്കാറ്റ്
ഒരു സമ്മാനമായി മാറുന്നുണ്ടോ എന്ന് പരിശോധിക്കുക? കൊടുങ്കാറ്റ് ഒരു
കൊടുങ്കാറ്റായിരിക്കരുത്, മറിച്ച് ഒരു സമ്മാനമായിരിക്കണം. മായയിൽ നിന്നുള്ള ഏത്
ആക്രമണവും, മായ നമുക്ക് ഒരു അനുഭവം നൽകുന്നു, അതിനാൽ ആ അനുഭവം നമ്മെ
അനുഭവത്തിന്റെ പടവുകളിൽ മുന്നോട്ട് കൊണ്ടുപോകുന്നതായി അനുഭവപ്പെടണം. ഇതിനായി,
ബാപ്ദാദ എപ്പോഴും നിങ്ങളുടെ ചാർട്ട് സ്വയം പരിശോധിക്കുക എന്ന് പറയുന്നു.
എത്രത്തോളം നിങ്ങളുടെ ചാർട്ട് പരിശോധിക്കുന്നുവോ അത്രയും പരിശോധിച്ച് മാറ്റുകയും
ചെയ്യും. അപ്പോൾ, ഓരോരുത്തരും നിങ്ങളുടെ ചാർട്ട് പരിശോധിക്കുന്നുണ്ടോ?
ചെയ്യുന്നുണ്ടോ? ഇത് ദിവസവും ചെയ്യുന്നവർ, കൈ ഉയർത്തുക. ഇത് ദിവസവും ചെയ്യുന്നവർ,
ചിലപ്പോൾ അല്ല? ചാർട്ട് ദിവസവും പരിശോധിക്കുകയും മാറ്റുകയും ചെയ്യുക, കാരണം
ബാപ്ദാദ വളരെക്കാലമായി നിങ്ങൾക്ക് സമയത്തിന്റെ സൂചന നൽകുന്നു. നിങ്ങൾ സമയവും
കാണുന്നുണ്ട്, ആളുകളുടെ മനസ്സിൽ ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ
നിങ്ങളുടെ മനസ്സിൽ ചിന്തയില്ല, പക്ഷേ പ്രഭുവിന്റെ ഓർമ്മയുണ്ട്. പ്രഭുചിന്ത കാരണം,
നിങ്ങൾക്ക് എല്ലായ്പ്പോഴും അറിയാം നിങ്ങൾ നിമിത്തമാണ്. നിങ്ങൾ എളിമയുള്ളവരാണ്,
കാരണം ബാബയാണ് ചെയ്യിപ്പിക്കുന്നവൻ. ഇക്കാരണത്താൽ, നിങ്ങളുടെ മനസ്സിൽ
ചിന്തകളില്ല, ചെയ്യിക്കുന്നയാൾ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു,
ഈ സ്മൃതി നിരന്തരം മുന്നോട്ട് കൊണ്ടുപോയ്കൊണ്ടിരിക്കുന്നു.
സംഗമയുഗത്തിലെ ഓരോ നിമിഷവും
സമയവും സങ്കല്പവും ശുഭകരമാണോ എന്ന് എല്ലാവരും പ്രത്യേകം പരിശോധിക്കണം? ഈ
സമയത്തിന്റെ മഹത്വം മനസ്സിലാക്കി, ഒരു നിമിഷം, നിമിഷമല്ല, പക്ഷെ ഓരോ നിമിഷത്തിനും
മൂല്യവും മഹത്വവുമുണ്ട്. ചിലപ്പോൾ കുട്ടികൾ പറയും ഒരു ചിന്ത രണ്ടോ നാലോ നിമിഷം
മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന്. എന്നാൽ സംഗമസമയത്തിന്റെ മൂല്യം ഉണ്ട്, ഇപ്പോൾ
ഒരു നിമിഷം ഒരു മണിക്കൂറിനു തുല്യമാണ്. ഈ സമയത്തിന് വിലപ്പെട്ടതാണ്, കാരണം
നിങ്ങളുടെ അവസാന പേപ്പർ പെട്ടെന്ന് എപ്പോൾ വേണമെങ്കിലും വരുമെന്ന് ബാപ്ദാദ
പറഞ്ഞിട്ടുണ്ട്. ബാപ്ദാദ നിങ്ങളോട് പറയില്ല, അതിനാൽ ഈ സമയത്തെ ശ്രദ്ധ സ്വയം
സമ്പന്നവും സമ്പൂർണ്ണവുമാക്കുന്നതിലായിരിക്കണം. ബാപ്ദാദ നിങ്ങൾക്ക് സർവ്വ
ഖജനാവുകളും നൽകിയിട്ടുണ്ട്, ഓരോ ഖജനാവും കൃത്യസമയത്ത് ഉപയോഗിക്കണം. നിങ്ങൾ
ഖജനാവുകളുടെ യജമാനനാണ്. ഒരു യജമാനന്റെ പ്രത്യേകത എന്തെന്നാൽ ഏത് സമയത്ത് ഏത്
ഖജനാവണോ ആവശ്യമുള്ളത്, ആ ഖജനാവ് ആ സമയത്ത് ഉപയോഗിക്കപ്പെടുന്നു എന്നതാണ്.
നിങ്ങൾ
ഉൾക്കൊള്ളുന്നതിന്റെ ശക്തിയോട് കൽപ്പിക്കുന്നു, അപ്പോൾ ഉൾക്കൊള്ളുന്നതിന്റെ
ശക്തി ഉപയോഗിക്കപ്പെടുന്നുണ്ടോ? കാരണം ആരാണോ സമയത്തിനു ഖജനാവുകളെ കാര്യത്തിൽ
ഉപയോഗിക്കുന്നത് അവരാണ് യജമാനൻ. അതിനാൽ എല്ലാവരും തന്റെ മേൽ ഇത്രയും ശ്രദ്ധ
നൽകണം.എല്ലാവരുടെയും ഉള്ളിലെ സന്തോഷത്തിന്റെ ഖജനാവ് അവരുടെ മുഖത്തും
പെരുമാറ്റത്തിലും എപ്പോഴും ദൃശ്യമായിരിക്കണം. സന്തോഷം അവിനാശിയായ പിതാവിന്റെ
ദാനമാണ്. അതിനാൽ അവിനാശിയായ പിതാവിന്റെ ദാനം അവിനാശിയായി സൂക്ഷിക്കുക.
സന്തോഷത്തെക്കുറിച്ച് പറയപ്പെടുന്നു സന്തോഷം പോലെ വേറൊരു പോഷണമില്ല, സന്തോഷം
പോലെയുള്ള ഒരു ഖജനാവും ഇല്ല. അതിനാൽ, ആരുടെയുള്ളിലാണോ സദാ സന്തോഷമുള്ളത് അവരുടെ
കണ്ണുകളിലും മുഖത്തും പെരുമാറ്റത്തിലും അത് യാന്ത്രികമായി ദൃശ്യമാകും.
ബാപ്ദാദയുടെ വരദാനമാണ് സദാ സന്തോഷമായിരിക്കുകയും സദാ സന്തോഷം പങ്കിടുകയും
ചെയ്യുക എന്നത്, കാരണം സന്തോഷം പങ്കിടുന്നതിലൂടെ സന്തോഷം വർദ്ധിക്കും,
പങ്കിടുന്നതിലൂടെ ഏതൊരു ഖജനാവും കുറയും, എന്നാൽ സന്തോഷത്തിന്റെ ഖജനാവ്
എത്രത്തോളം പങ്കിടുന്നുവോ അത്രത്തോളം അത് വർദ്ധിക്കും. അപ്പോൾ സന്തോഷത്തിന്റെ
ഖജനാവ് സദാ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക?
ഇപ്പോൾ, സ്വദേശത്തോ
വിദേശത്തോ ആകട്ടെ, ബാപ്ദാദ എല്ലാ കുട്ടികൾക്കും,ഒരു കാര്യത്തിന് പ്രത്യേക
അഭിനന്ദനങ്ങൾ നൽകുന്നു. അതെന്താണ്? എല്ലാവരും, സ്വദേശത്തോ വിദേശത്തോ ആകട്ടെ,
അവരുടെ ഉന്മേഷവും ഉത്സാഹത്തോടെ പിതാവിന്റെ സന്ദേശം ആത്മാക്കൾക്ക് എത്തിച്ചു.
എല്ലാവരും, സ്വന്തം സന്തോഷത്തോടെ, അവർ നിർവഹിച്ച കർത്തവ്യത്തിനായി ഒരു പരിപാടി
സംഘടിപ്പിച്ചു. എല്ലായിടത്തും ഒരു പരിപാടി സംഘടിപ്പിച്ചു, പക്ഷേ അതിന് ആയിരം
മടങ്ങ് ഫലം ലഭിച്ചു. ബാപ്ദാദയുടെ സങ്കല്പമാണ് ഇപ്പോഴത്തെ സമയമനുസരിച്ച് ഭാവിയിൽ
സാഹചര്യങ്ങൾ കൂടുതൽ മോശമാകും, അതിനാൽ അത് ഏതു ഗ്രാമമായാലും, ഏത് കോണിലാണെങ്കിലും,
'നമ്മുടെ പിതാവ് വന്നു, നിങ്ങൾ ഞങ്ങൾക്ക് ഒരു സന്ദേശം നൽകിയില്ല' എന്നതുപോലുള്ള
പരാതികൾ ബാക്കിയാകരുത്. അതിനാൽ, എല്ലാവരും ഉന്മേഷവും ഉത്സാഹത്തോടെ
പ്രവർത്തിച്ചതിൽ ബാപ്ദാദ സന്തുഷ്ടനാണ്. അതുപോലെ പരസ്പരം ഒത്തുചേർന്നു
ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കണം. എല്ലാവരും അവരവരുടെ രീതിയിൽ ഉന്മേഷവും
ഉത്സാഹവും, ധൈര്യവും കാര്യങ്ങളിൽ ഉപയോഗിക്കുന്നത് ബാപ്ദാദ കണ്ടു. എന്നാൽ ഇപ്പോൾ,
എല്ലാവരും വളരെ നന്നായി ചെയ്തു. ഭാവിയിലും, സമയത്തിനനുസരിച്ച്, ഒരു കോണും
സന്ദേശമില്ലാതെ അവശേഷിക്കരുത് എന്ന ലക്ഷ്യം വയ്ക്കണം. ഇതിൽ, നിങ്ങളുടെ
പുരുഷാർത്ഥം നല്ലതാകും, ആത്മാക്കളുടെ മംഗളം ഉണ്ടാകുന്നു. എല്ലാവർക്കും ഈ പരിപാടി
ഇഷ്ടമായോ! ഇഷ്ടമായോ! അപ്പോൾ ബാപ്ദാദ എല്ലാ കുട്ടികളോടും വീണ്ടും വീണ്ടും
പറയുന്നു ആത്മാക്കളോട് കരുണയുള്ളവരാകൂ. ഇക്കാലത്ത്, ദുഃഖവും അശാന്തിയും കാരണം,
എല്ലാവരും ഹൃദയം കൊണ്ട്, കരുണ കാണിക്കൂ, ദയ കാണിക്കൂ എന്ന് പറയുന്നു. അപ്പോൾ,
നിങ്ങൾ കുട്ടികൾ അച്ഛന്റെ കൂട്ടുകാരാണ്, അതുകൊണ്ട് ബാബ ആഗ്രഹിക്കുന്നത്
കുട്ടികളിലൂടെ ഓരോ കുട്ടിയുടെയും കരുണയുടെ പാർട്ട് കാണണമെന്നാണ്. ദുഃഖകരമായ ലോകം
മാറി, സുഖം നിറഞ്ഞ ലോകം വരുമെന്ന ഉത്സാഹം നിങ്ങൾക്കുണ്ട്. അപ്പോൾ, സന്തോഷകരമായ
ലോകം വരുന്നതിനും, ദുഃഖത്തിന്റെയും അശാന്തിയുടെയും വിനാശം നടക്കുന്നതിനുമാണ്
സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്. അപ്പോൾ, ഇന്ന് ബാബയുടെ ഈ സന്ദേശം
ഓർമ്മിക്കുക: ഇപ്പോൾ, നിങ്ങളുടെ ചിന്തകളിലൂടെയോ, വാക്കുകളിലൂടെയോ, മുഖത്തിലൂടെയോ,
പെരുമാറ്റത്തിലൂടെയോ, സേവനത്തിന്റെ വേഗത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ
രാജ്യത്തെ കൂടുതൽ അടുപ്പിച്ചുകൊണ്ടേയിരിക്കുക. ശരി.
ഇത്തവണ ആദ്യമായി ബാപ്ദാദയെ
കാണാൻ വന്നവർ കൈകൾ ഉയർത്തുക.വളരെ നല്ലത്. എല്ലവരും എഴുന്നേൽക്കൂ. അഭിനന്ദനങ്ങൾ.
എന്നിട്ടും, അവസാനിക്കുന്നതിനു മുമ്പ് എത്തിചേർന്നു. ഒരു പുതിയ ജന്മം
എടുത്തിരിക്കുന്നു. ഇതിനായി, ഇപ്പോൾ വന്ന കുട്ടികൾക്ക്, ബാപ്ദാദയുടെയും
എല്ലായിടത്തും ഉള്ള കുട്ടികളുടെയും, എല്ലാവരുടെയും അഭിനന്ദനങ്ങൾ. അഭിനന്ദനങ്ങൾ.
ബ്രാഹ്മണ കുടുംബത്തെ കാണുമ്പോൾ സന്തോഷം തോന്നുന്നു, അല്ലേ? എന്നാൽ ഇപ്പോൾ
വന്നവരോട് ബാപ്ദാദ പറയുന്നത് ഇതാണ് ഇപ്പോൾ ധാരാളം സമയം കഴിഞ്ഞു, വളരെ കുറച്ച്
മാത്രമേ അവശേഷിക്കുന്നുള്ളൂ, അതിനാൽ, തീവ്ര പുരുഷാർത്ഥം ചെയ്യണം. തീവ്രമായി
പുരുഷാർത്ഥികൾ മുന്നോട്ട് പോകും, നടക്കരുത്, പറക്കണം. പറക്കുന്ന കലയുടെ
പുരുഷാർത്ഥം ചെയ്യുകയാണെങ്കിൽ, വൈകി വന്നാലും, നിങ്ങൾക്ക് ബാബയുടെ സമ്പത്തിന്റെ
അവകാശം പൂർണ്ണമായി എടുക്കാൻ കഴിയും. ഓരോ നിമിഷവും സന്തോഷത്തോടെയിരിക്കണം,
എല്ലാവർക്കും സന്ദേശം നൽകണം.ശരി.
ഇന്ന് ബാപ്ദാദ പറഞ്ഞു,
സ്വരാജ്യ അധികാരിയാകൂ, സ്വരാജ്യത്തിന്റെ ഫലം പരിശോധിക്കൂ. ഇത്
പരിശോധിക്കുന്നതിലൂടെ, ഏതെങ്കിലും കുറവുകൾ വളരെക്കാലം കൊണ്ടുള്ളത് മാറ്റേണ്ടിവരും,
കാരണം അഖണ്ഡ രാജ്യം വളരെക്കാലം തുടരണമെങ്കിൽ, വളരെക്കാലത്തെ പുരുഷാർത്ഥം സ്വതവേ
നീണ്ട കാലയളവിലെ പ്രതിഫലത്തിന് അർഹരാകുന്നു. അതുകൊണ്ടാണ് അടിവരയിടുന്നത്
വളരെകാലത്തിന്റെ പുരുഷാർത്ഥം വേണം. പരിശോധിച്ചു മാറ്റം കൊണ്ടുവരൂ.
ബാപ്ദാദയുടെ
ഹൃദയസിംഹാസനത്തിൽ ഇരിക്കുന്ന ഓരോ കുട്ടിക്കും ബാപ്ദാദ എല്ലാ ദിവസവും അമൃതവേളയിൽ
വിശേഷ ശക്തികൾ വിതരണം ചെയ്യുന്നു. അമൃതവേളയിൽ വിശേഷ വരദാനങ്ങളും ശക്തികളും
വിതരണം ചെയ്യുന്നു. അമൃതവേളയുടെ വിശേഷ വരദാനങ്ങളും ശക്തികളും സ്വീകരിക്കുന്നവർ
പ്രത്യേകിച്ച് തീവ്രപുരുഷാർത്തിയാകുന്നു. അമൃതവേളയ്ക്ക് മഹത്വം നൽകുക എന്നാൽ
എപ്പോഴും ബാപ്ദാദയുടെ സിംഹാസനത്തിൽ ഇരിക്കുക എന്നാണ്. അപ്പോൾ, പല കുട്ടികളും
ശ്രദ്ധിക്കുന്നുണ്ട്, ബാപ്ദാദ അവർക്ക് എല്ലാ ദിവസവും വിശേഷ സർട്ടിഫിക്കറ്റുകൾ
നൽകുന്നു ആഹാ കുട്ടികളെ, ആഹാ!
നാനാഭാഗത്തുമുള്ള തീവ്ര
പുരുഷാർത്ഥികളും, എല്ലായ്പ്പോഴും ബാപ്ദാദയെ തങ്ങളുടെ കൂട്ടുകാരനാക്കി
കമ്പയിന്റായിരിക്കുന്നത് പരിശീലിക്കുന്ന കുട്ടികൾക്ക് ബാപ്ദാദ ഒരു
പ്രത്യേകവരദാനം നൽകുന്നു സദാ പറന്നുകൊണ്ടേയിരിക്കുക, പറക്കാൻ സഹായിച്ചുകൊണ്ട്
മറ്റുള്ളവരെ പറത്തിക്കൊണ്ടിരിക്കുക. എല്ലാവരും വിജയികളാണ്, വിജയത്തിന്റെ ഫലം
എപ്പോഴും ബാപ്ദാദയുടെ ആശിർവാദം പ്രാപ്തമാകുന്നു. അതിനാൽ അമരന്മാരാകുക,
എല്ലാവർക്കും അമൃത് ഊട്ടിക്കൊണ്ടിരിക്കുക. എല്ലായിടത്തുനിന്നുമുള്ള കുട്ടികൾ
ബാപ്ദാദയുടെ മുന്നിലുണ്ട്. ഓരോ കുട്ടിക്കും എന്തെങ്കിലും വിശേഷത ഉള്ളതിനാൽ
ബാപ്ദാദയ്ക്ക് ഓരോ കുട്ടിയോടും ഹൃദയത്തിൽ നിന്ന് സ്നേഹമുണ്ട്. ഇപ്പോൾ, എല്ലാ
വിശേഷതകളോടും കൂടിയ ഒരു വിശേഷ ആത്മാവായി സ്വയം മുന്നോട്ട് പോയ്കൊണ്ടിരിക്കൂ. ഓരോ
കുട്ടിയും ബാപ്ദാദയുടെ വ്യക്തിപരമായി കോടിമടങ്ങു സ്നേഹസ്മരണകൾ സ്വീകരിക്കണം. ശരി
ഇപ്പോൾ നമ്മൾ കണ്ടുമുട്ടുന്നത് തുടരും. നമസ്തേ.
ദാദിമാരോട്:
എല്ലാവരും നന്നായി ചെയ്തു. ഇക്കാലത്ത്,അശാന്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നു,
അതിനാൽ ദിവസം മുഴുവൻ ആശങ്കാകുലരാണ്, പക്ഷേ ശാന്തിയുടെ വൈബ്രേഷൻ ശാന്തി നൽകുന്നു,
അതിനാൽ സന്തുഷ്ടരാകുന്നു. ക്ഷീണിതനായ ഒരാൾക്ക് അര മണിക്കൂർ വിശ്രമം ലഭിച്ചാലും
അയാൾ സന്തുഷ്ടനാകുന്നു. നന്നായി ചെയ്തു. ചെറിയവരോ മുതിർന്നവരോ ആകട്ടെ,
എല്ലായിടത്തും എല്ലാവരും നന്നായി ചെയ്തു. ഉത്സാഹമുള്ളിടത്ത് ചെലവുകളുടെ
പ്രശ്നമില്ല. ഇത്രയധികം ആത്മാക്കൾക്ക് സന്ദേശം ലഭിച്ചു. നിങ്ങളുടെ പരാതി തീർന്നു.
നല്ലതാണ്. ഇടയ്ക്കിടെ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുക. ഓരോ നഗരവും
അതിന്റെ സൗകര്യത്തിനനുസരിച്ച് എന്ത് ചെയ്താലും അത് നല്ലതാണ്.
വിദേശത്തുള്ള മുതിർന്ന
സഹോദരിമാരോട്: ബാപ്ദാദക്ക് ഗ്രൂപ്പുകളെ
വിളിച്ചുചേർത്ത് ഉന്മേഷംഉള്ളവരാക്കുന്നത് ഇഷ്ടമായി, കാരണം അവിടെ വളരെ
അകലങ്ങളിലാണ് വസിക്കുന്നത്. അടുത്തു വരുമ്പോൾ പരസ്പരം ഗുണങ്ങൾ കാണാൻ കഴിയും.
ദൂരെ നിന്ന് അറിയാൻ കഴിയില്ല. അതിനാൽ,പരസ്പരം കാണുമ്പോൾ ഉത്സാഹം തോന്നുന്നു.
അപ്പോൾ, അബുവിലെ ഈ പരിപാടി നല്ലതാണ്, പരസ്പരം ഉത്സാഹം നിറച്ച്കൊണ്ട് സംഘടനയെ
ശക്തിപ്പെടുത്തുന്നത് നല്ലതാണ്. ഇത് നല്ലതാണ്. ഇത് നന്നായി പോകുന്നു, അല്ലേ!
പരസ്പരം നൽകുന്നതിലൂടെ
മുന്നോട്ട് പോകുന്നു. സമയം നൽകുകയാണല്ലോ? സ്വന്തം സേവനം ത്യജിച്ച്
പൂർണ്ണഹൃദയത്തോടെ സമയം നൽകുന്നു. നിങ്ങളുടെ ജോലി പൂർത്തിയാക്കി, വിജയം നേടി,
ഇപ്പോൾ നിങ്ങൾക്ക് പോകാം. എല്ലാവരും നന്നായി സഹായിച്ചു. വിദേശത്തെയും,
ഇന്ത്യയെയും സഹായിച്ചു. ശരി.
യു.പി സോണിലുള്ള
സേവധാരികളോട് : ബാപ്ദാദ എല്ലാ സോണുകളോടും അവരുടെ
സോണിൽ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ആളുകളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ്
രൂപീകരിക്കാൻ പറയുന്നു. നിങ്ങളുടെ വിഭാഗങ്ങൾ സേവനത്തിനായി
രൂപീകരിച്ചിട്ടുള്ളതാണ്, ഓരോ സോണും അതിന്റെ പ്രദേശത്തെ ഓരോ വിഭാഗത്തിന്റെയും
സേവനം ചെയ്യുന്നു, അത് തുടരുകയും ചെയ്യും. എന്നിരുന്നാലും, ഓരോ സോണിലും ഓരോ
വിഭാഗങ്ങളിൽ നിന്നും ഒരാൾ ഉൾപ്പെടുന്ന ഒരു സേവന ഗ്രൂപ്പ് ഉണ്ടായിരിക്കണം. നിങ്ങൾ
ഒരു പ്രോഗ്രാം നടത്തുന്നിടത്തെല്ലാം, ആ ഗ്രൂപ്പ് അതിന്റെ വിഭാഗത്തിലേക്ക് ഒരു
പ്രത്യേക ക്ഷണം നൽകണം. സന്ദേശം ലഭിച്ചില്ലെന്ന് ഒരു വിഭാഗവും പരാതിപ്പെടരുത്.
രൂപീകരിക്കുന്ന ഓരോ വൈവിധ്യ ഗ്രൂപ്പും അതിന്റെ വിഭാഗത്തിന്റെ സേവനം
വർദ്ധിപ്പിക്കണം. ഇതോടൊപ്പം, ഈ അറിവിൽ നിന്ന് അവർ എന്താണ് നേടിയതെന്നും അവർ
എന്താണ് അനുഭവിക്കുന്നതെന്നും ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ പങ്കിടണം. അതിനാൽ,
ഓരോ സോണിലും അത്തരമൊരു സേവന ഗ്രൂപ്പ് രൂപീകരിക്കുക. പ്രസംഗിക്കാൻ നിങ്ങൾക്ക്
സമയമില്ലെങ്കിൽ പോലും, സ്റ്റേജ് സെക്രട്ടറി അവരെ ചടങ്ങിന്റെ പിൻഭാഗത്ത് ഒരു
വരിയിൽ ഇരുത്തി പരിചയപ്പെടുത്തണം. നിങ്ങൾക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനും
കുടുംബത്തിൽ ജീവിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും നിങ്ങളുടെ ജീവിതം
എങ്ങനെയായിരുന്നുവെന്നും, എങ്ങനെ മാറിയെന്നും പങ്കിടാനും കഴിയും. നിങ്ങൾക്ക്
സമയമുണ്ടെങ്കിൽ, ഒരു അവസരം എടുത്ത് ആ അനുഭവങ്ങൾ പങ്കിടുക.
അതിനാൽ സേവനം
ചെയ്തുകൊണ്ടിരിക്കുന്ന വിശേഷ മൈക്കുകൾ തയ്യാറാക്കൂ. യു.പി യ്ക്ക് പ്രത്യേകം
ബ്രഹ്മാബാബയുടെ പാലന സ്വീകരിക്കാനുള്ള അവകാശം പ്രാപ്തമായി. ബ്രഹ്മാവിന്റെ പേരിൽ
ഉത്തർപ്രദേശിൽ സ്മാരകവുമുണ്ട്. അതിനാൽ, ജഗത് അംബയുടെയും ബ്രഹ്മ ബാബയുടെയും പാലന
ലഭിച്ചത് ഉത്തർപ്രദേശിന്റെ ഭാഗ്യമാണ്. ഇത് പാലനയുടെ ഭൂമിയാണ്. ബ്രഹ്മാബാബയും
ജഗത് അംബയും ഉത്തർപ്രദേശിന് ഭാഗ്യ നക്ഷത്രം വരദാനമായി നൽകി. നല്ലതാണ്. ഇപ്പോൾ,
ദിവസം തോറും, സേവന സ്ഥലങ്ങളും എല്ലാ ഉപസേവാ കേന്ദ്രങ്ങളും ഗീതാ പാഠശാലകളും
മുമ്പത്തേക്കാൾ നന്നായി വർദ്ധിക്കുന്നതായി ബാബ കാണുന്നുണ്ട്. അതുകൊണ്ട് ബാപ്ദാദ
വളർന്നു കൊണ്ടിരിക്കുന്നതും എണ്ണം വർദ്ധിപ്പിക്കുന്നതിലും സന്ദേശം നൽകുന്നതിലും
ഒന്നാമതെത്തുന്നതിന്റെ പ്രത്യേക അഭിനന്ദനങ്ങൾ നൽകുന്നു. ഇത് നല്ലതാണ്,
ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. വർദ്ധിച്ചുകൊണ്ടിരിക്കണം. ടീച്ചേഴ്സിന്
അഭിനന്ദനങ്ങൾ. പുരോഗതി കൈവരിക്കുന്നുണ്ട് ഇതിനേക്കാൾ കൂടുതൽ പുരോഗതി
കൈവരിക്കുകയും ചെയ്യണം. ശരി.
വരദാനം :-
സംഘടനയിൽ
സഹയോഗത്തിന്റെ ശക്തിയിലൂടെ വിജയിയാകുന്ന സർവ്വരുടേയും ശുഭ ചിന്തകരായി ഭവിക്കട്ടെ.
സംഘടനയിൽ ഓരോരുത്തരും
പരസ്പരം സഹയോഗികളും, ശുഭചിന്തകരുമായിരിക്കണം, സഹയോഗത്തിന്റെ ശക്തിയുടെ കോട്ട
വളരെ അത്ഭുതങ്ങൾ ചെയ്യാൻ കഴിയുന്നതാണ്. പരസ്പരം ശുഭചിന്തകരും സഹയോഗിയും
ആയിരുന്നാൽ കോട്ടയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ മായയ്ക്ക് ധൈര്യം ഉണ്ടാകില്ല.
എത്ര കാര്യങ്ങൾ സഹിക്കേണ്ടി വന്നാലും,നേരിടുകയും വിജയിയാകുകയും ചെയ്യും എന്ന
ദൃഢ സങ്കൽപം ചെയ്യുമ്പോൾ സംഘടനയിൽ സഹയോഗത്തിന്റെ ശക്തി ഉണ്ടാകും.
സ്ലോഗന് :-
ഏതെങ്കിലും
ആഗ്രഹം, നല്ലതാകാൻ അനുവദിക്കില്ല,അതിനാൽ ഇച്ഛാമാത്രംഅവിദ്യ ആകൂ.
അവ്യക്തസൂചന-മഹാൻ
ആകുന്നതിനായി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.
ഏതുപോലെ മധുരം കഴിക്കുകയും
കഴിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുറച്ച് സമയത്തേക്ക് വായ് മധുരിക്കുന്നു,
സന്തോഷിക്കുന്നു. അതുപോലെ സ്വയം മധുരമാകുകയാണെകിൽ സദാ മുഖത്തിലൂടെ മധുരമായ
വാക്കുകൾ പറയും. അതുപോലെ മധുരമായ വാക്കുകൾ സ്വയത്തെ സന്തോഷിപ്പിക്കും,
മറ്റുള്ളവരെയും സന്തോഷിപ്പിക്കും. ഈ വിധിയിലൂടെ സദാ സർവ്വരുടേയും മുഖം
മധുരമുള്ളതാക്കൂ, സദാ മധുരമായ ദൃഷ്ടിയും, മധുരമായ വാക്കുകളും,മധുരമായ കർമ്മവും
ഉണ്ടാകണം.