05.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - സദാഈലഹരിയിലിരിക്കൂനമ്മള്സംഗമയുഗീബ്രാഹ്മണരാണ്, നമുക്കറിയാംഏത്ബാബയെയാണോഎല്ലാവരുംവിളിച്ചുകൊണ്ടിരിക്കുന്നത്, ആബാബനമ്മുടെസന്മുഖത്തുണ്ട്.

ചോദ്യം :-
ഏത് കുട്ടികളുടെ ബുദ്ധിയോഗം ശരിയായിരിക്കും, അവര്ക്ക് ഏതൊരു സാക്ഷാത്ക്കാരമാണ് ഉണ്ടായികൊണ്ടിരിക്കുക?

ഉത്തരം :-
സത്യയുഗീ പുതിയ രാജധാനിയില് എന്തെല്ലാം ഉണ്ടായിരിക്കും, എങ്ങനെ നമ്മള് സ്ക്കൂളില് പഠിക്കും പിന്നീട് രാജ്യം ഭരിക്കും. സമീപത്തേക്ക് വന്നുകൊണ്ടിരിക്കേ ഈ എല്ലാ സാക്ഷാത്ക്കാരങ്ങളും ഉണ്ടായികൊണ്ടിരിക്കും. എന്നാല് ആരുടെ ബുദ്ധിയോഗമാണോ ശരിയായിട്ടുള്ളത്, ആരാണോ തന്റെ ശാന്തിധാമത്തെയും സുഖധാമത്തെയും ഓര്മ്മിക്കുന്നത്, ഉത്തരവാദിത്വങ്ങള് ചെയ്തുകൊണ്ടും ഒരു ബാബയുടെ ഓര്മ്മയിലിരിക്കുന്നത്, അവര്ക്ക് മാത്രമാണ് ഈ എല്ലാ സാക്ഷാത്ക്കാരവും ഉണ്ടാകുക.

ഗീതം :-
ഓം നമോ ശിവായ....

ഓംശാന്തി.  
ഭക്തിമാര്ഗ്ഗത്തില് ഏതെല്ലാം സത്സംഗങ്ങളുണ്ടോ, അതില് എല്ലാവരും പോയിട്ടുണ്ടായിരിക്കും. അവിടെ ഒന്നുകില് എല്ലാം ഓ ഗുരു എന്നോ അല്ലെങ്കില് രാമന്റെ പേരോ പറയും. ഇവിടെ കുട്ടികള്ക്ക് ഒന്നും പറയേണ്ടതിന്റെ ആവശ്യമില്ല. ഒരു പ്രാവശ്യം പറഞ്ഞു കഴിഞ്ഞു, ഇടയ്ക്കിടയ്ക്ക് പറയേണ്ടതിന്റെ ആവശ്യമില്ല. ബാബയും ഒന്നു മാത്രമാണ്, ബാബ പറയുന്നതും ഒന്ന് തന്നെയാണ്. എന്താണ് പറയുന്നത്? കുട്ടികളെ എന്നെ മാത്രം ഓര്മ്മിക്കൂ. ആദ്യം പഠിച്ച് പിന്നീട് ഇവിടെ വന്ന് ഇരിക്കുന്നു. നമ്മള് ഏത് അച്ഛന്റെ കുട്ടികളാണോ ആ അച്ഛനെ ഓര്മ്മിക്കണം. ഇതും ഇപ്പോള് നിങ്ങള് ബ്രഹ്മാവിലൂടെ മനസ്സിലാക്കി നമ്മള് എല്ലാ ആത്മാക്കളുടെയും അച്ഛന് ഒന്നാണ്. ലോകത്തിലുള്ളവര്ക്ക് ഇത് അറിയുകയില്ല. നിങ്ങള്ക്കറിയാം നമ്മളെല്ലാവരും ആ അച്ഛന്റെ കുട്ടികളാണ്, ഗോഡ് ഫാദറെന്ന് എല്ലാവരും പറയുന്നു. ഇപ്പോള് ബാബ പറയുകയാണ് ഞാനീ സാധാരണ ശരീരത്തില് വന്ന് നിങ്ങളെ പഠിപ്പിക്കുകയാണ്. നിങ്ങള്ക്കറിയാം ബാബ ഇദ്ദേഹത്തില് വരുന്നു, നമ്മള് ബാബയുടെതായി മാറിയിരിക്കുന്നു. ബാബ തന്നെയാണ് വന്ന് പതിതത്തില് നിന്ന് പാവനമാകുന്നതിനുള്ള വഴി പറഞ്ഞു തരുന്നത്. ഇത് മുഴുവന് ദിവസത്തിലും ബുദ്ധിയിലുണ്ടായിരിക്കണം. എല്ലാവരും ശിവബാബയുടെ സന്താനങ്ങള് തന്നെയാണ് എന്നാല് നിങ്ങള്ക്കേ അറിയൂ മറ്റാര്ക്കുമറിയില്ല. നമ്മള് ആത്മാവാണെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു, ബാബ നമുക്ക് ആജ്ഞ നല്കുകയാണ് എന്നെ ഓര്മ്മിക്കൂ. ഞാന് നിങ്ങളുടെ പരിധിയില്ലാത്ത പിതാവാണ്. എല്ലാവരും നിലവിളിച്ചുകൊണ്ടിരിക്കുകയാണ് പതിത പാവനാ വരൂ, ഞങ്ങള് പതിതമായിരിക്കുകയാണ്. ഇങ്ങനെ പറയുന്നത് ശരീരമല്ല. ആത്മാവ് ഈ ശരീരത്തിലൂടെ പറയുകയാണ്. 84 ജന്മങ്ങളെടുക്കുന്നതും ആത്മാവ് തന്നെയല്ലേ. നമ്മള് അഭിനേതാക്കളാണെന്ന് ബുദ്ധിയിലുണ്ടായിരിക്കണം. ബാബയിപ്പോള് നമ്മളെ ത്രികാല ദര്ശിയാക്കി മാറ്റിയിരിക്കുകയാണ്. ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കി. ബാബയെ തന്നെയല്ലേ എല്ലാവരും വിളിക്കുന്നത്. വരൂ എന്ന് ഇപ്പോഴും അവര് പറയും, പറഞ്ഞുകൊണ്ടിരിക്കുന്നു ബാബ വന്നു കഴിഞ്ഞുവെന്ന് നിങ്ങള് സംഗമയുഗീ ബ്രാഹ്മണര് പറയുന്നു. ഈ സംഗമയുഗത്തെയും നിങ്ങള്ക്കറിയാം, ഇത് പുരുഷോത്തമ സംഗമയുഗമെന്ന് പാടപ്പെടുന്നു. പുരുഷോത്തമ യുഗം ഉണ്ടാകുന്നത് തന്നെ കലിയുഗത്തിന്റെ അന്ത്യത്തിനും സത്യയുഗ ആദിയുടെയും ഇടയിലാണ്. സത്യയുഗത്തില് സത്യ പുരുഷനും, കലിയുഗത്തില് അസത്യ പുരുഷനുമാണുണ്ടാവുന്നത്. സത്യയുഗത്തിലാരാണോ വന്ന് പോയത്, അവരുടെ ചിത്രമുണ്ട്. ഏറ്റവും പഴയതിലും പഴയ ചിത്രമാണിത്, ഇതിലും പഴയ ചിത്രം വേറെ ഉണ്ടായിരിക്കില്ല. ആവശ്യമില്ലാത്ത അനേകം ചിത്രങ്ങള് മനുഷ്യരിരുന്നുണ്ടാക്കുന്നു. ആരാരെല്ലാം വന്ന് പോയെന്ന് നിങ്ങള്ക്കറിയാം. എങ്ങനെയാണോ താഴെ അംബയുടെ ചിത്രം ഉണ്ടാക്കിയിരിക്കുന്നത് അഥവാ കാളിയുടെ ചിത്രം ഉണ്ടാക്കിയിരിക്കുന്നു, അങ്ങനെ കൈകളുള്ളവര് ഉണ്ടാവുക സാധ്യമല്ല. അംബയ്ക്കും രണ്ട് കൈകളല്ലേ ഉണ്ടായിരിക്കൂ. മനുഷ്യര് കൈകള് കൂട്ടിചേര്ത്ത് പൂജിക്കുന്നു. ഇങ്ങനെ ഭക്തിമാര്ഗ്ഗത്തില് അനേക പ്രകാരത്തിലുള്ള ചിത്രങ്ങള് ഉണ്ടാക്കിയിരിക്കുന്നു. മനുഷ്യരെയും പല പ്രകാരത്തില് അലങ്കരിച്ചാല് രുപം തന്നെ മാറുന്നു. വാസ്തവത്തില് ഇങ്ങനെയുള്ള ചിത്രങ്ങളൊന്നും തന്നെയില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്. ഇവിടെയാണെങ്കില് മനുഷ്യര് കൈയ്യും കാലുമില്ലാതെ പുറത്തേയ്ക്ക് വരുന്നു. സത്യയുഗത്തില് ഇങ്ങനെയുണ്ടായിരിക്കില്ല. സത്യയുഗത്തെയും നിങ്ങള്ക്കറിയാം ആദിസനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു. ഇവിടെയാണെങ്കില് വസ്ത്രം തന്നെ നോക്കൂ ഓരോരുത്തര്ക്കും അവരവരുടെയായി എത്ര വെറൈറ്റിയാണ്. അവിടെയാണെങ്കില് എങ്ങനെയാണോ രാജാവും റാണിയും അതുപോലെയാണ് പ്രജയും. എത്ര സമീപത്തേയ്ക്ക് പോകുന്നുവോ നിങ്ങള്ക്ക് തന്റെ രാജധാനിയിലെ വസ്ത്രങ്ങളുടെയെല്ലാം സാക്ഷാത്ക്കാരം ഉണ്ടായികൊണ്ടിരിക്കും. നമ്മള് ഇങ്ങനെയുള്ള സ്ക്കൂളില് പഠിക്കും, ഇതു ചെയ്യുന്നു എന്നെല്ലാം കണ്ടുകൊണ്ടിരിക്കും. ആരുടെ ബുദ്ധിയോഗമാണ് നല്ലതെന്ന് കാണുകയും ചെയ്യും. തന്റെ ശാന്തിധാമത്തെയും സുഖധാമത്തെയും ഓര്മ്മിക്കുന്നു. ജോലി ഉത്തരവാദിത്വമെല്ലാം ചെയ്യുക തന്നെ വേണം. ഭക്തി മാര്ഗ്ഗത്തില് ജോലിയെല്ലാം ചെയ്യുമല്ലോ. ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. ഇതെല്ലാം ഭക്തിയാണ്. അതിനെ പറയും ഭക്തിയുടെ ജ്ഞാനം. അവര്ക്ക് ഈ ജ്ഞാനം നല്കാന് സാധിക്കില്ല, നിങ്ങള്ക്ക് വിശ്വത്തിന്റെ അധികാരിയായി എങ്ങനെ മാറാം. നിങ്ങള് ഇവിടെയിപ്പോള് പഠിച്ച് ഭാവിയിലെ വിശ്വത്തിന്റെ അധികാരിയാവുന്നു. ഈ പഠിപ്പ് പുതിയ ലോകം, അമരലോകത്തിന് വേണ്ടിയുള്ളതാണെന്ന് നിങ്ങള്ക്കറിയാം. ബാക്കി അമര്നാഥില് ശങ്കരന് പാര്വ്വതിക്ക് അമരകഥയൊന്നും കേള്പ്പിക്കുന്നില്ല. അവര് ശിവനെയും-ശങ്കരനെയും ഒന്നാക്കിയിരിക്കുന്നു.

ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്, ഇദ്ദേഹവും കേള്ക്കുന്നു. ബാബയ്ക്കല്ലാതെ സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം ആര്ക്ക് മനസ്സിലാക്കി തരാന് സാധിക്കും. ഇതൊരു സാധൂ-സന്യാസിയൊന്നുമല്ല. എങ്ങനെയാണോ നിങ്ങള് ഗൃഹസ്ഥത്തില് കഴിഞ്ഞിരുന്നത്, ഇദ്ദേഹവും അതുപോലെയാണ്. വസ്ത്രങ്ങളെല്ലാം അതു തന്നെയാണ്. എങ്ങനെയാണോ വീട്ടില് അമ്മയും അച്ഛനും കുട്ടികളുമുള്ളത്, വ്യത്യാസമൊന്നുമില്ല. ബാബ ഈ രഥത്തില് സവാരി ചെയ്ത് കുട്ടികളുടെയടുത്തേയ്ക്ക് വരുന്നു. ഇദ്ദേഹത്തെ ഭാഗ്യശാലീ രഥമെന്ന് പാടപ്പെടുന്നു. ചിലപ്പോള് കാളയുടെ മേലുള്ള സവാരിയും കാണിക്കുന്നു. മനുഷ്യര് തലതിരിഞ്ഞ് മനസ്സിലാക്കിയിരിക്കുകയാണ്. എന്താ കാളയുടെ ക്ഷേത്രമുണ്ടാകുമോ? കൃഷ്ണന് രാജകുമാരനാണ്, കൃഷ്ണനൊരിക്കലും കാളയുടെ മുകളിലിരിക്കുന്നില്ല. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് വളരെ ആശയക്കുഴപ്പത്തിലാണ്. മനുഷ്യര്ക്ക് ഭക്തിയുടെ ലഹരിയാണ്. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ ലഹരിയാണ്. ഈ സംഗമത്തില് ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള് പറയുന്നു. നിങ്ങള് ഈ ലോകത്തിലാണ് എന്നാല് ബുദ്ധികൊണ്ടറിയാം നമ്മള് ബ്രാഹ്മണര് സംഗമയുഗത്തിലാണ്. ബാക്കി എല്ലാ മനുഷ്യരും കലിയുഗത്തിലാണ്. ഇത് അനുഭവത്തിന്റെ കാര്യമാണ്. ബുദ്ധി പറയുന്നു നമ്മള് കലിയുഗത്തില് നിന്ന് ഇപ്പോള് പുറത്ത് വന്നിരിക്കുകയാണ്. ബാബ വന്നുകഴിഞ്ഞിരിക്കുന്നു. ഈ പഴയ ലോകം മാറാനുള്ളതാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ട്, മറ്റാര്ക്കുമിതറിയുകയില്ല. ഒരു വീട്ടില് തന്നെ ഇരിക്കുന്നവരാണെങ്കിലും, ഒരു കുടുംബത്തിലേതാണെങ്കിലും, അതില് തന്നെ അച്ഛന് പറയും ഞാന് സംഗമയുഗിയാണ്, കുട്ടി പറയും അല്ല, ഞങ്ങള് കലിയുഗത്തിലാണ്. അത്ഭുതമല്ലേ. കുട്ടികള്ക്കറിയാം - നമ്മുടെ പഠനം പൂര്ത്തിയാകുമ്പോള് വിനാശമുണ്ടാകും. തീര്ച്ചയായും വിനാശമുണ്ടാകണം. നിങ്ങളിലും ചിലര്ക്കറിയാം, ഈ കാണുന്ന ലോകം വിനാശമാവുന്നതാണെങ്കില് പുതിയ ലോകത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പില് മുഴുകും. പെട്ടിയെല്ലാം തയ്യാറാക്കും. ബാക്കി കുറച്ച് സമയമേയുള്ളൂ, ബാബയുടെതായി മാറി. വിശന്ന് മരിക്കുകയാണെങ്കിലും ആദ്യം ബാബ പിന്നെ കുട്ടികള്. ഇത് ബാബയുടെ ഭണ്ഢാരയാണ്. നിങ്ങള് ശിവബാബയുടെ ഭണ്ഡാരയില് നിന്നാണ് കഴിക്കുന്നത്. ബ്രാഹ്മണര് ഭക്ഷണമുണ്ടാക്കുന്നു അതുകൊണ്ടതിനെ ബ്രഹ്മാഭോജനമെന്ന് പറയുന്നു. ആരാണോ പവിത്ര ബ്രാഹ്മണര്, ഓര്മ്മയിലിരുന്ന് ഉണ്ടാക്കുന്നത്, ബ്രാഹ്മണര്ക്കല്ലാതെ ശിവബാബയുടെ ഓര്മ്മയില് മറ്റാര്ക്കുമിരിക്കാന് സാധിക്കില്ല. ലൗകിക ബ്രാഹ്മണര് ശിവബാബയുടെ ഓര്മ്മയിലിരിക്കുന്നില്ല. എവിടെയാണോ ബ്രാഹ്മണര് ഭോജനമുണ്ടാക്കുന്നത് അതാണ് ശിവബാബയുടെ ഭണ്ഢാര. ബ്രാഹ്മണര് യോഗത്തിലിരിക്കുന്നു. പവിത്രം തന്നെയാണ്. ബാക്കി യോഗത്തിന്റെ കാര്യമാണ്. ഇതില് തന്നെയാണ് പരിശ്രമമുള്ളത്. വാചകമടി നടക്കില്ല. ഇങ്ങനെയാര്ക്കും പറയാന് സാധിക്കില്ല ഞാന് സമ്പൂര്ണ്ണ യോഗത്തിലാണ് അല്ലെങ്കില് 80 ശതമാനം യോഗത്തിലാണ്. ആര്ക്കും പറയാന് സാധിക്കില്ല. ജ്ഞാനവും വേണം. നിങ്ങള് കുട്ടികളില് യോഗി അവരാണ് ആരാണോ തന്റെ ദൃഷ്ടിയിലൂടെ ആരെയെങ്കിലും ശാന്തമാക്കുന്നത്. ഇതും ശക്തിയാണ്. തീര്ത്തും ശാന്തമായി തീരും, എപ്പോഴാണോ നിങ്ങള് അശരീരിയായിമായി ബാബയുടെ ഓര്മ്മയിലിരിക്കുന്നത് അതാണ് സത്യമായ ഓര്മ്മ. വീണ്ടും ഇത് അഭ്യസിക്കണം. എങ്ങനെയാണോ ഇവിടെ നിങ്ങള് ഇരിക്കുന്നത്, ഈ അഭ്യാസം ചെയ്യിപ്പിക്കുകയാണ്. എന്നിട്ടും എല്ലാവരുമൊന്നും ഓര്മ്മയിലിരിക്കുന്നില്ല. അവിടെയും ഇവിടെയും ബുദ്ധി അലഞ്ഞുകൊണ്ടിരിക്കുന്നു. അത് പിന്നീടത് നഷ്ടമുണ്ടാക്കുന്നു. ഇവിടെ ഗദ്ദിയില് ഇരുത്തേണ്ടത് അവരെയാണ് ആരാണോ സ്വയം ഡ്രില് ടീച്ചറാണെന്ന് മനസ്സിലാക്കുന്നത്. ബാബയുടെ ഓര്മ്മയില് മുന്നിലിരിക്കുന്നു. ബുദ്ധിയോഗം മറ്റെവിടെയ്ക്കും പോകരുത്. നിശ്ശബ്ദത നിറയും. നിങ്ങള് അശരീരി ആയി മാറുകയും ബാബയുടെ ഓര്മ്മയിലിരിക്കുകയും ചെയ്യുന്നു. ഇതാണ് സത്യമായ ഓര്മ്മ. സന്യാസിമാരും ശാന്തിയിലിരിക്കുന്നു, അവര് ആരുടെ ഓര്മ്മയിലാണിരിക്കുന്നത്? അത് ഒരു യഥാര്ത്ഥ ഓര്മ്മയല്ല. ആര്ക്കും ഒരു പ്രയോജനവും നല്കാന് സാധിക്കില്ല. അവര്ക്ക് സൃഷ്ടിയെ ശാന്തമാക്കാന് സാധിക്കില്ല. ബാബയെ അറിയുക പോലുമില്ല. ബ്രഹ്മത്തെ തന്നെ ഭഗവാനെന്ന് മനസ്സിലാക്കിയിരിക്കുന്നു. അതൊരിക്കലുമല്ല. ഇപ്പോള് നിങ്ങള്ക്ക് ശ്രീമതം ലഭിച്ചിരിക്കുകയാണ് - സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ. നമ്മള് 84 ജന്മങ്ങളെടുക്കുന്നുവെന്ന് നിങ്ങള്ക്കറിയാം. ഓരോ ജന്മത്തിലും മെല്ലെ-മെല്ലെ കല കുറഞ്ഞ് വരുന്നു. എങ്ങനെയാണോ ചന്ദ്രന്റെ കല കുറഞ്ഞു വരുന്നത്. കാണുന്നതിലൂടെ അത്രയൊന്നും അറിയാന് പറ്റില്ല. ഇപ്പോള് ആരും സമ്പൂര്ണ്ണരായി മാറിയിട്ടില്ല. മുന്നോട്ട് പോകുമ്പോള് നിങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും. ആത്മാവ് എത്ര ചെറുതാണ്. അതിന്റെയും സാക്ഷാത്ക്കാരമുണ്ടാകുന്നു. ഇല്ലായെങ്കില് ഇവരില് ലൈറ്റ് കുറവാണ്, ഇവരില് കൂടുതലാണെന്ന് സന്ദേശികുട്ടികളെങ്ങനെ പറയും. ദിവ്യദൃഷ്ടിയിലൂടെ തന്നെയാണ് ആത്മാവിനെ കാണുന്നത്. ഇതും എല്ലാം ഡ്രാമയിലടങ്ങിയതാണ്. എന്റെ കൈയ്യിലൊന്നുമല്ല. ഡ്രാമ എന്നിലൂടെ ചെയ്യിക്കുന്നു, ഇതെല്ലാം ഡ്രാമയനുസരിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഭോഗ് മുതലായവയെല്ലാം ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. സെക്കന്റ് ബൈ സെക്കന്റ് അഭിനയമുണ്ടാകുന്നു.

പാവനമായി മാറുന്നതെങ്ങനെയാണെന്നുള്ള പഠിപ്പ് ബാബയിപ്പോള് നല്കുകയാണ്. ബാബയെ ഓര്മ്മിക്കണം. പതിതമായി മാറുകയും പിന്നീട് പാവനമായി മാറുകയും ചെയ്യുന്ന ആത്മാവ് എത്ര ചെറുതാണ്. അത്ഭുതകരമായ കാര്യമല്ലേ. നിഗൂഢ ശക്തിയെന്ന് പറയാറില്ലേ. നിങ്ങളെല്ലാവരും ബാബയില് നിന്ന് നിഗൂഢമായ കാര്യങ്ങള് കേള്ക്കുകയാണ്. ഏറ്റവും വലിയ നിഗൂഢമായ കാര്യമാണ് - ആത്മാവിന്റെയും പരമാത്മാവിന്റെയും, ഇതാര്ക്കും അറിയുകയില്ല. ഋഷി-മുനിമാര്ക്കൊന്നും തന്നെ അറിയുകയില്ല. ഇത്രയും ചെറിയ ആത്മാവ് തന്നെയാണ് കല്ലുബുദ്ധിയും പിന്നീട് പവിഴ ബുദ്ധിയുമാകുന്നത്. ബുദ്ധിയില് ഈ ചിന്ത നടന്നുകൊണ്ടിരിക്കണം നമ്മള് ആത്മാവ് കല്ലുബുദ്ധിയായിരുന്നു, ഇപ്പോള് വീണ്ടും ബാബയുടെ ഓര്മ്മയിലൂടെ പവിഴബുദ്ധിയായി മാറികൊണ്ടിരിക്കുകയാണ്. ലൗകിക രീതിയിലാണെങ്കില് അച്ഛനും വലുതായിരിക്കും അതുപോലെ ടീച്ചറും ഗുരുവും വലിയവരെയായിരിക്കും ലഭിക്കുന്നത്. ഇതാണെങ്കില് ഒരേയൊരു ബിന്ദുവായ അച്ഛനും, ടീച്ചറും, ഗുരുവുമാണ്. മുഴുവന് കല്പത്തിലും ദേഹധാരിയെ ഓര്മ്മിക്കുന്നു. ഇപ്പോള് ബാബ പറയുകയാണ് - എന്നെ മാത്രം ഓര്മ്മിക്കൂ. നിങ്ങളുടെ ബുദ്ധിയെ എത്ര സൂക്ഷ്മമാക്കി മാറ്റുന്നു. വിശ്വത്തിന്റെ അധികാരിയായി മാറുക - എന്താ ചെറിയ കാര്യമാണോ! ഈ ലക്ഷ്മീ നാരായണന് സത്യയുഗത്തിന്റെ അധികാരിയായി മാറിയതെങ്ങനെയാണെന്ന കാര്യം പോലും ആരും ചിന്തിക്കുന്നില്ല. നിങ്ങളും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് അറിയുന്നത്. പുതിയ ആര്ക്കും തന്നെ ഈ കാര്യം മനസ്സിലാക്കാന് സാധിക്കില്ല. ആദ്യം വലിയ രൂപത്തില് മനസ്സിലാക്കി തന്നു പിന്നെ സൂക്ഷ്മതയിലൂടെ മനസ്സിലാക്കി തരുന്നു. ബാബ ബിന്ദുവാണ്, അവര് പിന്നീട് ഇത്രയും വലിയ വലിയ ലിംഗ രൂപം ഉണ്ടാക്കുന്നു. മനുഷ്യരുടെയും വളരെ വലിയ ചിത്രമുണ്ടാക്കുന്നു. എന്നാല് അങ്ങനെയല്ല. മനുഷ്യ ശരീരം ഇവിടെയാണുണ്ടാവുന്നത്. ഭക്തിയില് എന്തെല്ലാമാണിരുന്നുണ്ടാക്കിയിരിക്കുന്നത്. മനുഷ്യര് വളരെയധികം ആശയക്കുഴപ്പത്തിലാണ്. ബാബ പറയുകയാണ് എന്താണോ കഴിഞ്ഞു പോയത് അത് വീണ്ടും സംഭവിക്കും. ഇപ്പോള് നിങ്ങള് ബാബയുടെ ശ്രീമതത്തിലൂടെ നടക്കൂ. ഇദ്ദേഹത്തിനും ബാബ ശ്രീമതം നല്കി, സാക്ഷാത്ക്കാരം ചെയ്യിച്ചല്ലോ. നിനക്ക് ഞാന് ചക്രവര്ത്തീ പദവി നല്കുന്നു, ഇപ്പോള് ഈ സേവനത്തില് മുഴുകൂ. തന്റെ സമ്പത്തെടുക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യൂ. ഇതെല്ലാം ഉപേക്ഷിക്കൂ. അതിനാല് ഇദ്ദേഹവും നിമിത്തമായി. എല്ലാവരുമൊന്നും ഇങ്ങനെ നിമിത്തമായി മാറുന്നില്ല, ആര്ക്കാണോ ലഹരി കൂടുതലുള്ളത് അവര് വന്ന് ഇരിക്കും. നമുക്കാണെങ്കില് രാജ്യഭാഗ്യം ലഭിക്കുന്നു. പിന്നീട് ഈ പണമെല്ലാം എന്തു ചെയ്യാനാണ്! അതിനാല് ബാബയിപ്പോള് കുട്ടികളെ കൊണ്ട് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്, രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, പറയുന്നുമുണ്ട് ഞങ്ങള് ഈ ലക്ഷ്മീ നാരായണനില് നിന്നും കുറയുകയില്ല. എങ്കില് ശ്രീമതത്തിലൂടെ നടന്നു കാണിക്കൂ. അതുമിതും പറയരുത്. ബാബ പറഞ്ഞിട്ടില്ല - ഭാര്യയുടെയും കുട്ടികളുടെ അവസ്ഥയെന്താവും. ആക്സിഡന്റില് ചിലര് പെട്ടെന്ന് മരിക്കുകയാണെങ്കില് എന്താ ആരെങ്കിലും വിശന്നിരിക്കുമോ! ഏതെങ്കിലും മിത്ര സംബന്ധികള് കഴിക്കുന്നതിന് വേണ്ടി നല്കുന്നു. ഇവിടെ നോക്കൂ ബാബ പഴയ കുടിലില് ഇരിക്കുന്നു. നിങ്ങള് കുട്ടികള് പോയി കൊട്ടാരങ്ങളിലിരിക്കുന്നു. ബാബ പറയും കുട്ടികളെ നല്ല രീതിയില് കഴിയൂ, കഴിക്കൂ, കുടിക്കൂ. ഒന്നും കൊണ്ടുവരാതെ വന്നവര്ക്കും എല്ലാം നല്ല രീതിയില് ലഭിക്കുന്നു. ഈ ബാബയെക്കാള് നല്ല രീതിയില് താമസിക്കുന്നു. ശിവബാബ പറയുകയാണ് ഞാന് തന്നെയാണ് രമതാ യോഗി. ആരുടെയും മംഗളം ചെയ്യാന് പോകാന് സാധിക്കും. ആരാണോ ജ്ഞാനീ കുട്ടികള് അവരൊരിക്കലും സാക്ഷാത്ക്കാരം മുതലായ കാര്യങ്ങളില് സന്തോഷിക്കുകയില്ല. അവര്ക്ക് യോഗമല്ലാതെ മറ്റൊന്നും തന്നെയില്ല. ഈ സാക്ഷാത്ക്കാരത്തിന്റെ കാര്യങ്ങളില് സന്തോഷിക്കരുത്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) യോഗത്തിലൂടെ അങ്ങനെയുള്ള സ്ഥിതിയുണ്ടാക്കണം ദൃഷ്ടിയിലൂടെ തന്നെ ആരെയും ശാന്തമാക്കാന് കഴിയണം. തികച്ചും നിശ്ശബ്ദത പരക്കണം. ഇതിനുവേണ്ടി അശരീരിയാകുന്നതിന്റെ അഭ്യാസം ചെയ്യണം.

2) ജ്ഞാനത്തിന്റെ സത്യമായ ലഹരിയിലിരിക്കുന്നതിന് വേണ്ടി ഓര്മ്മയുണ്ടായിരിക്കണം നമ്മള് സംഗമയുഗിയാണ്, ഇപ്പോള് ഈ പഴയ ലോകം മാറാനുള്ളതാണ്, നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. സദാ ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കണം, മുട്ടുന്യായം പറയരുത്.

വരദാനം :-
പരമാത്മാ കൂടിക്കാഴ്ചയിലൂടെ ആത്മീയ സംഭാഷണത്തിന്റെ ശരിയായ പ്രതികരണം പ്രാപ്തമാക്കുന്ന ബാബക്ക് സമാനം ബഹുരൂപിയായി ഭവിക്കട്ടെ.

ബാബ ബഹുരൂപിയാണ്-സെക്കന്റില് നിരാകാരത്തില് നിന്ന് ആകാരി വസ്ത്രം ധരിക്കുന്നു, അതേപോലെ താങ്കളും ഈ മണ്ണിന്റെ(ദേഹബോധം) വസ്ത്രം ഉപേക്ഷിച്ച് ആകാരി ഫരിസ്താ വസ്ത്രം, തിളങ്ങുന്ന വസ്ത്രം ധരിക്കൂ എങ്കില് സഹജമായി കൂടിക്കാഴ്ചയും നടക്കും, ആത്മീയ സംഭാഷണത്തിന്റെ വ്യക്തമായ പ്രതികരണവും മനസ്സിലാകും, എന്തുകൊണ്ടെന്നാല് ഈ ഡ്രസ്സ് പഴയ ലോകത്തിന്റെ വൃത്തിയില് നിന്നും വൈബ്രേഷനില് നിന്നും മായയുടെ വെള്ളത്തില് നിന്നും തീയില് നിന്നും സുരക്ഷിതമായിരിക്കും. ഇതില് മായക്ക് ഇടപെടാന് സാധിക്കുകയില്ല.

സ്ലോഗന് :-
ദൃഢത അസംഭവ്യത്തെപ്പോലും സംഭവ്യമാക്കിത്തരുന്നു.

അവ്യക്ത സൂചനകള്:- ആത്മീയ റോയല്റ്റിയുടെയും പവിത്രതയുടെയും പെഴ്സനാലിറ്റി ധാരണ ചെയ്യൂ.

ബ്രഹ്മാകുമാര് എന്നതിന്റെ അര്ത്ഥം തന്നെ ഇതാണ്- സദാ പവിത്രതയുടെ പെഴ്സനാലിറ്റിയിലും റോയല്റ്റിയിലും ഇരിക്കുക. ഈ പവിത്രതയുടെ വ്യക്തിത്വം വിശ്വത്തിലെ ആത്മാക്കളെ അതിന് നേരെ ആകര്ഷിതരാക്കും മാത്രമല്ല ഇതേ പവിത്രതയുടെ റോയല്റ്റി(രാജകീയത) ധര്മ്മരാജപുരിയില് റോയല്റ്റി (കപ്പം) കൊടുക്കുന്നതില് നിന്ന് വിടുതല് നല്കും. ഈ റോയല്റ്റിക്കനുസരിച്ച് ഭാവിയില് റോയല് കുടുംബത്തില് വരാന് സാധിക്കും. എങ്ങിനെയാണോ ശരീരത്തിന്റെ പെഴ്സനാലിറ്റി ദേഹബോധത്തിലേക്ക് കൊണ്ടുവരുന്നത് , അതേപോലെ പവിത്രതയുടെ പെഴ്സനാലിറ്റി ദേഹി അഭിമാനിയാക്കി മാറ്റി ബാബയുടെ സമീപത്തേക്ക് കൊണ്ടുവരുന്നു.