05.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- എപ്പോഴാണോ ഈ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യമുണ്ടാകുന്നത്, അപ്പോൾ മാത്രമേ ബാബയോടൊപ്പം പോകാൻ സാധിക്കൂ.

ചോദ്യം :-
ഭഗവാൻ സമർത്ഥശാലിയായിട്ടുപോലും ഭഗവാനാൽ രചിക്കപ്പെട്ട യജ്ഞത്തിൽ എന്തുകൊണ്ടാണ് വിഘ്നങ്ങളുണ്ടാകുന്നത്?

ഉത്തരം :-
കാരണം രാവണൻ ഭഗവാനെക്കാളും തീവ്രമാണ്. രാവണന്റെ രാജ്യത്തെ പിടിച്ചെടുക്കുമ്പോൾ തീർച്ചയായും വിഘ്നമുണ്ടാക്കുക തന്നെ ചെയ്യും. ആരംഭം മുതൽ ഡ്രാമയനുസരിച്ച് ഈ യജ്ഞത്തിൽ വിഘ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു. വിഘ്നങ്ങളുണ്ടാവുക തന്നെ വേണം. നമ്മൾ പതീത ലോകത്തിൽ നിന്നും പാവന ലോകത്തിലേക്ക് മാറുകയാണ്. അപ്പോൾ തീർച്ചയായും പതീതരായ മനുഷ്യർ വിഘ്നമുണ്ടാക്കുക തന്നെ ചെയ്യും.

ഗീതം :-
അല്ലയോ ദൂരദേശത്തെ യാത്രക്കാരാ.....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതത്തിന്റെ വരി കേട്ടു. വേദങ്ങളും ശാസ്ത്രങ്ങളും ഭക്തിമാർഗ്ഗത്തിലെ വഴി കാണിച്ചു തരുന്നതു പോലെ ഗീതവും അൽപം വഴി കാണിച്ചു തരുന്നു. എന്നാൽ മനുഷ്യർ ഒന്നും മനസ്സിലാക്കുന്നില്ല. ശാസ്ത്രങ്ങളുടെ കഥകളെല്ലാം കേൾക്കുന്നത് കാതുകൾക്ക് രസം പകരുന്നതുപോലെയാണ്. ഇപ്പോൾ കുട്ടികൾക്കറിയാം ദൂരദേശത്തെ വഴിയാത്രക്കാരനെന്ന് ആരെയാണ് പറയുന്നത്. ആത്മാവിനറിയാം നമ്മളും ദൂരദേശത്തിലെ വഴിയാത്രക്കാരാണ്. നമ്മുടെ വീട് ശാന്തിധാമമാണ്. മനുഷ്യർ ഈ കാര്യങ്ങളെ മനസ്സിലാക്കിയില്ലെങ്കിൽ ഒന്നും മനസ്സിലാക്കിയിട്ടില്ല. ബാബയെ അറിയാത്തതു കാരണം സൃഷ്ടിചക്രത്തേയും ആരും അറിയുന്നില്ല. ആത്മാവിനറിയാം, ശിവബാബ പറയുന്നു-ഞാൻ താൽക്കാലിക ജീവാത്മാവായി മാറുകയാണ്. നിങ്ങളെല്ലാം സ്ഥിരമായ ജീവാത്മാക്കളാണ്. ബാബ സംഗമ യുഗത്തിൽ മാത്രമാണ് താൽക്കാലിക ജീവാത്മാവായി മാറുന്നത്. എന്നാലും നിങ്ങളെപ്പോലെയായി മാറുന്നില്ല. തന്റെ പരിചയം നൽകാനായി ബാബ ബ്രഹ്മാവിന്റെ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഇല്ലായെന്നുണ്ടെങ്കിൽ നിങ്ങൾക്കെങ്ങനെ പരിചയം ലഭിക്കും? ബാബ മനസ്സിലാക്കിത്തന്നു-ഒരേയൊരു ആത്മീയ അച്ഛനെ ശിവബാബ അല്ലെങ്കിൽ ഭഗവാൻ എന്നാണ് പറയുന്നത്. മറ്റൊരാൾക്കും ഇതറിയില്ല. ഇതിൽ പവിത്രതയുടേയും ബന്ധനമുണ്ട്. ഏറ്റവും വലിയ ബന്ധനമാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുക. ദൂരദേശത്തെ വഴിയാത്രക്കാരനായ ആത്മാവ് തന്നെയാണ് പതീതപാവനനെ ഭക്തിമാർഗ്ഗത്തിൽ ഓർമ്മിച്ചത്. ആത്മീയ അച്ഛൻ മനസ്സിലാക്കിത്തരുന്നു, ഞാൻ എല്ലാവരേയും കൊണ്ടുപോകും. ആരേയും ഉപേക്ഷിച്ചുപോകുന്നില്ല. എല്ലാവർക്കും തിരിച്ച് പോകണം. പ്രളയമുണ്ടാകുന്നില്ല. ഭാരത ഖണ്ഡം അവശേഷിക്കുക തന്നെ ചെയ്യും. ഭാരത ദേശത്തിന്റെ വിനാശം ഒരിക്കലും ഉണ്ടാകുന്നില്ല. സത്യയുഗത്തിന്റെ തുടക്കത്തിൽ ഭാരതഖണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൽപത്തിലെ സംഗമയുഗത്തിൽ ബാബ വരുമ്പോഴാണ് ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യേണ്ടത്. ബാക്കി എല്ലാ ധർമ്മവും വിനാശമാകണം. നിങ്ങളും ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിനുവേണ്ടി സഹയോഗം നൽകിക്കൊണ്ടിരിക്കുകയാണ്. ഗീതം കേട്ടില്ലേ- പറയുന്നു ബാബാ ഞങ്ങളേയും കൂടെകൊണ്ടുപോകൂ. ബാബ പറയുന്നു, എപ്പോഴാണോ പഴയ ലോകത്തോട് വൈരാഗ്യം വരുന്നത് അപ്പോഴേ കൂടെ വരാൻ സാധിക്കൂ. പുതിയ കെട്ടിടമുണ്ടാക്കുമ്പോൾ പഴയ വീടിനോടുള്ള താൽപര്യം ഇല്ലാതാകും. ഈ പഴയ ലോകം നശിക്കുക തന്നെ വേണം എന്ന് നിങ്ങൾക്കറിയാം. ഇപ്പോൾ പുതിയ ലോകത്തിലേക്ക് പോകണം. സതോപ്രധാനമാകാതെ സതോപ്രധാന ദേവീ-ദേവതകളായി മാറാൻ സാധിക്കില്ല. അതിനാൽ ബാബ വീണ്ടുംവീണ്ടും മനസ്സിലാക്കിത്തരുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിച്ചുകൊണ്ടേയിരിക്കൂ. സദ്ഗതി ചെയ്യുന്ന ദൂരദേശത്തിലെ വഴി യാത്രക്കാരൻ ഒരാളാണ് വന്നിരിക്കുന്നത്. എന്നാൽ ലോകത്തിലുള്ളവർക്കറിയില്ല. സർവ്വവ്യാപിയെന്ന് പറഞ്ഞു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സംഖ്യാക്രമമനുസരിച്ചറിയാം, നമ്മൾ ശിവബാബയുടെ സന്താനങ്ങളാണ്. ഇങ്ങോട്ട് വരുമ്പോൾ മനസ്സിലാക്കുന്നു, നമ്മൾ ബാപ്ദാദയുടെ അടുത്തേക്കാണ് പോകുന്നത്. അതിനാൽ ഇത് കുടുംബമായി മാറിയില്ലേ. ഇതാണ് ഈശ്വരീയ കുടുംബം. ആർക്കെങ്കിലും ധാരാളം കുട്ടികളുണ്ടെങ്കിൽ അവരുടെത് വലിയൊരു കുടുംബമായിത്തീരും. ശിവബാബയുടേത് ഇത്രയും ബ്രഹ്മാകുമാർ-കുമാരി സഹോദരീ-സഹോദരന്മാരുടേതും വളരെ വലിയ കുടുംബമാണ്. എല്ലാ ബ്രഹ്മാകുമാർ-കുമാരിമാർക്കുമറിയാം നമ്മൾ പരിധിയില്ലാത്ത അച്ഛനിൽ നിന്നാണ് സമ്പത്തെടുക്കുന്നത്. പാണ്ഢവരും കൗരവരും ചൂത് കളി കളിച്ച,് രാജധാനി പന്തയത്തിൽ വെച്ചു എന്നെല്ലാം ശാസ്ത്രങ്ങളിൽ കാണിക്കുന്നുണ്ട്. ഇപ്പോൾ കൗരവർക്കോ പാണ്ഢവർക്കോ രാജ്യപദവിയില്ല. കിരീടമൊന്നുമില്ല. അവരെ രാജ്യത്തിൽ നിന്ന് പുറത്താക്കിയതായി കാണിക്കുന്നുണ്ട്. അവർ ആയുധങ്ങളെല്ലാം ഒളിപ്പിച്ചു വെച്ചു എന്നെല്ലാം. ഇതെല്ലാം കെട്ടുകഥകളാണ്. പാണ്ഢവരുടെ രാജ്യവുമില്ല കൗരവരുടെ രാജ്യവുമില്ല. അവർ തമ്മിൽ പരസ്പരം യുദ്ധമൊന്നുമുണ്ടായില്ല. രാജാക്കന്മാർ തമ്മിലാണ് യുദ്ധം ഉണ്ടാകുന്നത്. പാണ്ഢവരും കൗരവരും പരസ്പരം സഹോദരങ്ങളാണ്. കൗരവരുടെയും യാദവരുടെയും യുദ്ധമാണുണ്ടായത്. സഹോദരന്മാർ തമ്മിൽ പരസ്പരം എങ്ങനെ നശിപ്പിക്കാനാണ്. പാണ്ഢവരും കൗരവരും തമ്മിൽ യുദ്ധമുണ്ടായി എന്ന് കാണിക്കുന്നുണ്ട്. ബാക്കി അവശേഷിച്ചത് 5 പാണ്ഢവരും ഒരു നായയുമാണ്. അവരും പർവതങ്ങളിൽ വീണ് ഇല്ലാതായി. കളിതന്നെ അവസാനിച്ചു. ഇതിൽ രാജയോഗത്തിന്റെ അർത്ഥം തന്നെ വരുന്നില്ല.

ബാബ കൽപ-കൽപം വന്ന് ഒരു ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. അല്ലയോ പതീത പാവനനായ ബാബാ വരൂ.. വന്ന് പാവനമാക്കി മാറ്റൂ.. എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. സത്യയുഗത്തിൽ സൂര്യവംശീകുലം മാത്രമാണ്. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാബ വന്നിരിക്കുകയാണ് അതിനാൽ ബാബയുടെ നിർദേശപ്രകാരം നടക്കണം. താമര പുഷ്പത്തിനു സമാനം പവിത്രമായി മാറണം. ഗൃഹസ്ഥത്തിലിരുന്ന് കമല പുഷ്പത്തിനു സമാനം പവിത്രമായി ജീവിക്കണം എന്ന് കന്യകമാരോട് പറയില്ല. അവർ പവിത്രരാണ്. ഇത് ഗൃഹസ്ഥികൾക്കുവേണ്ടിയാണ് പറയുന്നത്. കുമാർ- കുമാരിമാർക്ക് വിവാഹം കഴിക്കാൻ തന്നെ പാടില്ല. വിവാഹം കഴിച്ചാൽ അവരും ഗൃഹസ്ഥികളായി മാറും. ചിലർ ഗാന്ധർവ്വ വിവാഹത്തെക്കുറിച്ച് പറയാറുണ്ട്. കന്യകമാർക്ക് അടിയേൽക്കുമ്പോൾ, സഹികെട്ട സാഹചര്യത്തിൽ ഗാന്ധർവ്വ വിവാഹം ചെയ്യിപ്പിക്കാറുണ്ട്. വാസ്തവത്തിൽ അടി സഹിച്ചാലും പകുതി കുമാരി അതായത് അധർകുമാരിയായി മാറരുത്(വിവാഹം കഴിക്കരുത്). ബാലബ്രഹ്മചാരിയായി ജീവിക്കുന്നവർക്ക് ഒരുപാട് മഹിമയുണ്ട്. വിവാഹം കഴിച്ചാൽ പിന്നെ പകുതി പങ്കാളിയായില്ലേ. കുമാരന്മാരോട് പറയുന്നത്-നിങ്ങൾ പവിത്രമാകൂ. ഗൃഹസ്ഥത്തിൽ ഉള്ളവരോട് പറയുന്നു-ഗൃഹസ്ഥത്തിൽ കഴിഞ്ഞുകൊണ്ടും കമല പുഷ്പത്തിനു സമാനമാകൂ. അവർക്ക് തന്നെയാണ് പരിശ്രമമുള്ളത്. വിവാഹം കഴിക്കാതിരുന്നാൽ ബന്ധനമുണ്ടാകില്ല. കന്യകമാർക്ക് പഠിച്ച് ജ്ഞാനത്തിൽ വളരെയധികം ഉറച്ചിരിക്കണം. പ്രായമാകാത്ത ചെറിയ കുമാരിമാരെ ഇവിടെ സ്വീകരിക്കില്ല. അവർക്ക് തന്റെ വീട്ടിലിരുന്ന് കൊണ്ട് പഠിക്കാം. മാതാ-പിതാക്കൾ ജ്ഞാനത്തിൽ വരികയാണെങ്കിൽ ഇത്തരം ചെറിയ കുമാരിമാരെയും കൊണ്ട് വരാം. ഇത് വിദ്യാലയത്തിന്റെയും വിദ്യാലയമാണ്, വീടിന്റെയും വീടാണ്, സത്സംഗങ്ങളുടെയും സത്സംഗവുമാണ്. സത്യം അർത്ഥം ഒരു ബാബ.ആ ബാബയെയാണ് അല്ലയോ ദൂരദേശത്തെ യാത്രക്കാരാ.. എന്ന് പറയുന്നത്. ആത്മാവാണ് സുന്ദരമാകുന്നത്. ബാബ പറയുന്നു-ഞാനാകുന്ന യാത്രക്കാരൻ സദാ സുന്ദരമായിത്തന്നെയിരിക്കുന്നു. ബാബ സദാ പവിത്രമാണ്. ബാബയാണ് വന്ന് എല്ലാ ആത്മാക്കളേയും പവിത്രവും സുന്ദരവുമാക്കി മാറ്റുന്നത്. ഇങ്ങനെ മറ്റൊരു യാത്രക്കാരനുമില്ല. ബാബ മനസ്സിലാക്കിത്തരുന്നു-ബാബ രാവണ രാജ്യത്തിലേക്കാണ് വന്നിരിക്കുന്നത്. ഈ ശരീരവും അന്യന്റേതാണ്. ഇത് നമ്മുടെ ശരീരമാണെന്ന് നിങ്ങൾ ആത്മാക്കളാണ് പറയുന്നത്. ബാബ പറയുന്നു-ഇത് എന്റെ ശരീരമല്ല. ഇത് ബ്രഹ്മാവിന്റെ ശരീരമാണ്. ഈ പതീത ശരീരം ബാബയുടേതല്ല. ബാബ വരുന്നതു തന്നെ ഈ ബ്രഹ്മാവിന്റെ ഏറ്റവും അന്തിമ ജന്മത്തിലാണ്. ആരാണോ നമ്പർവൺ പാവനമായിരുന്നത് അവർ തന്നെയാണ് അവസാന നമ്പറിൽ അർത്ഥം അവസാനം വികാരിയായും മാറുന്നത്. ആദ്യത്തെ നമ്പറിൽ 16 കലാ സമ്പൂർണ്ണമായിരുന്നു. ഇപ്പോൾ ഒരു കലയുമില്ല. എല്ലാവരും പതീതരാണ്. അപ്പോൾ ബാബ ദൂരദേശത്തിലെ യാത്രക്കാരനായില്ലേ. നിങ്ങൾ ആത്മാക്കളും യാത്രക്കാരാണ്. ഈ ലോകത്തിൽ വന്നാണ് പാർട്ട് അഭിനയിക്കുന്നത്. ഈ സൃഷ്ടി ചക്രത്തെ ആർക്കും അറിയില്ല. ആര് എത്ര ശാസ്ത്രങ്ങളെല്ലാം പഠിച്ചവരാണെങ്കിലും ഈ ജ്ഞാനം ആർക്കും നൽകാൻ സാധിക്കില്ല. ബാബ മനസ്സിലാക്കിത്തരുന്നു- ഞാൻ ഈ ശരീരത്തിൽ പ്രവേശിച്ച് ആത്മാക്കൾക്ക് ജ്ഞാനം നൽകുന്നു. മനുഷ്യർ മനുഷ്യർക്കാണ് ശാസ്ത്രങ്ങളുടെ ജ്ഞാനം നൽകുന്നത്. അവർ ഭക്തരാണ്. സത്ഗതി ദാതാവ് ഒരാളാണ്. ബാബ മാത്രമാണ് ജ്ഞാനത്തിന്റെ സാഗരൻ. ബാബയെ അറിയാത്തതു കാരണം ദേഹാഭിമാനത്തിലേക്ക് വരുന്നു. സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ-ഇതൊന്നും മറ്റുളളവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ല. ആത്മാവാണ് പഠിക്കുന്നത്. ദേഹാഭിമാനമുള്ളതു കാരണം ആരും മനസ്സിലാക്കിക്കൊടുക്കുന്നുമില്ല. ഇപ്പോൾ ദൂരദേശത്തെ യാത്രക്കാരനെന്ന് ശിവബാബയെ മാത്രമാണ് പറയുന്നത്. നിങ്ങൾക്കറിയാം നമ്മൾ 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കഴിഞ്ഞു. ബാബ പറയുന്നു- 5000 വർഷങ്ങൾക്കു മുമ്പും മനസ്സിലാക്കിത്തന്നിരുന്നു- കുട്ടികളേ, നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ബാബക്കറിയാം-ഗോതമ്പുമാവിൽ ഉപ്പുപോലെ എന്തോ ഗീതയിൽ സത്യമുണ്ടെന്നറിയാം. കൽപം മുമ്പത്തെ പോലെയുള്ള അതേ ഗീത എപ്പിസോഡും, അതേ മഹാഭാരത യുദ്ധവും മൻമനാഭവയുടേയും മദ്ധ്യാജീഭവയുടെയും അതേ ജ്ഞാനവുമാണ്. എന്നെ മാത്രം ഓർമ്മിക്കൂ... യുദ്ധം മുൻപും ഉണ്ടായിട്ടുണ്ട്. പാണ്ഢവരുടെ വിജയമുണ്ടായിട്ടുണ്ട്. വിഷ്ണുവിന്റെ വിജയമാല എന്നാണ് മഹിമ. ശാസ്ത്രങ്ങളിൽ പാണ്ഢവർ വീണ് മരിച്ചു എന്ന് പറയാറുണ്ട്. പിന്നെ എങ്ങനെ മാലയുണ്ടായി. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ വിഷ്ണുവിന്റെ മാലയായി മാറാനാണ് ഇവിടേക്കു വന്നിരിക്കുന്നത്. മാലയുടെ മുകളിൽ പതീതപാവനനായ പിതാവാണ്. ബാബയുടെ ഓർമ്മചിഹ്നം വേണമല്ലോ. ഭക്തിമാർഗ്ഗത്തിൽ ഓർമ്മചിഹ്നത്തെക്കുറിച്ച് മഹിമയുണ്ട്. ചിലത് 8-ന്റെ മാല, ചിലത് 108-ന്റെ മാല, ചിലത് 16108-ന്റെ ഉണ്ടാക്കിയിട്ടുണ്ട്. കയറുന്ന കലയിലൂടെ സർവ്വരുടേയും നന്മയുണ്ടാകുന്നു എന്ന മഹിമയുണ്ട്. നമ്മുടേത് കയറുന്ന കലയാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം .നമ്മൾ സുഖധാമത്തിലേക്ക് പോയാൽ പിന്നെ അവിടെ നിന്ന് താഴേക്ക് എങ്ങനെയാണ് ഇറങ്ങുന്നത്, 84 ജന്മങ്ങൾ എങ്ങനെയാണ് എടുക്കുന്നത്, ഈ മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ ജ്ഞാനം മറക്കരുത്. നമ്മുടെ സർവ്വദുഃഖത്തെ ദൂരെയാക്കുന്നതിനും ശാപം അകറ്റി സുഖത്തിന്റെ സമ്പത്ത് നൽകുന്നതിനുമാണ് ബാബ വന്നിരിക്കുന്നത്. രാവണന്റെ ശാപത്താൽ എല്ലാവർക്കും ദുഃഖമുണ്ടാകുന്നു. അതിനാൽ ഇപ്പോൾ ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. നമ്മൾ സൂര്യവംശികളാണ് ഭാരതത്തിൽ രാജ്യം ഭരിച്ചിരുന്നത് എന്ന് നിങ്ങൾക്കറിയാം. ഭാരതത്തിൽ തന്നെയാണ് ബാബയും വരുന്നത്. ഭാരതം തന്നെയായിരുന്നു സ്വർഗ്ഗം എന്ന് ഇടക്കിടെ ബുദ്ധിയിൽ ഓർമ്മിക്കണം. 84 ജന്മങ്ങളുടെ ചക്രം കറങ്ങാത്തവർ ധാരണ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യില്ല. ഇവർ 84 ജന്മം എടുത്തിട്ടില്ല എന്നാണ് അവരെക്കുറിച്ച് മനസ്സിലാക്കേണ്ടത്. അവർ വൈകിയാണ് വരുന്നത്. സ്വർഗ്ഗത്തിൽ വരുന്നില്ല. ആദ്യമാദ്യം പോകുന്നത് നല്ലതല്ലേ. പുതിയ കെട്ടിടത്തിൽ ആദ്യം സ്വയം ഇരുന്നതിനുശേഷമാണ് പിന്നീട് വാടകക്ക് കൊടുക്കുന്നത്. അപ്പോൾ അതിന് രണ്ടാം തരമല്ലേയുളളൂ. സത്യയുഗം പുതിയലോകമാണ്. ത്രേതായുഗത്തെ രണ്ടാം തരമെന്ന് പറയുന്നു. ഇപ്പോൾ നമ്മൾ സ്വർഗ്ഗമാകുന്ന പുതിയ ലോകത്തിലേക്ക് പോകും എന്ന് ബുദ്ധിയിലുണ്ട്. പുരുഷാർത്ഥം ചെയ്യണം. പ്രജകളും ഉണ്ടായിക്കൊണ്ടിരിക്കും. മാലയിൽ ആരെല്ലാമാണ് കോർക്കപ്പെടുന്നതെന്ന് നിങ്ങൾക്കറിയാൻ സാധിക്കും. നിങ്ങൾ സ്വർഗ്ഗത്തിലേക്ക് വരില്ല എന്ന് അഥവാ ആരോടെങ്കിലും നേരിട്ട് പറയുകയാണെങ്കിൽ അവർക്ക് ഹൃദയാഘാതമുണ്ടാകും. അതുകൊണ്ടാണ് പറയുന്നത്- പുരുഷാർത്ഥം ചെയ്യൂ... നമ്മുടെ ബുദ്ധിയോഗം അലയുന്നില്ലല്ലോ എന്ന് സ്വയം പരിശോധിച്ചു നോക്കൂ. നിങ്ങൾക്ക് ശിവബാബയോട് എത്ര സ്നേഹമാണുണ്ടാകുന്നത്! നമ്മൾ ബാപ്ദാദയുടെ അടുത്തേക്ക് പോവുകയാണെന്ന് പറയാറുമുണ്ട്. ശിവബാബയിൽ നിന്ന് ദാദയിലൂടെ സമ്പത്തെടുക്കാനാണ് പോകുന്നത്. ഇങ്ങനെയുള്ള ബാബയുടെ അടുത്തേക്ക് പല തവണ പോകണം. എന്നാൽ ഗൃഹസ്ഥവും സംരക്ഷിക്കണം. എത്രതന്നെ ധനവാനാണെങ്കിലും സമയമില്ലെങ്കിലും, പൂർണ്ണ നിശ്ചയമില്ല എന്നുണ്ടെങ്കിൽ പോലും ഒന്നോ രണ്ടോ മാസം കൂടുമ്പോൾ റിഫ്രഷാകാൻ സാധിക്കും അതായത് മധുബനിലേക്ക് വരാം. എന്നാൽ അവർക്ക് ഇടക്കിടെ ആകർഷണമുണ്ടായിരിക്കും. സൂചിയിൽ കറ പുരണ്ടിട്ടുണ്ടെങ്കിൽ കാന്തം നല്ല രീതിയിൽ ആകർഷിക്കുകയില്ല. പൂർണ്ണ യോഗമുള്ളവർക്ക് പെട്ടെന്ന് തന്നെ ആകർഷണമുണ്ടായിരിക്കും. അവർ ഓടിയെത്തും. എത്രത്തോളം കറ ഇല്ലാതാകുന്നുവോ അത്രത്തോളം ആകർഷണമുണ്ടായിരിക്കും. നമുക്ക് കാന്തവുമായി മിലനം ചെയ്യണം. ഗീതവുമുണ്ട്-അങ്ങ് എന്നെ അടിച്ചാലും എന്ത് തന്നെ ചെയ്താലും... ഞങ്ങൾ അങ്ങയുടെ വാതിൽ വിട്ട് ഒരിക്കലും പോകില്ല. എന്നാൽ ഈ അവസ്ഥ അവസാനമേ ഉണ്ടായിരിക്കൂ. കറ ഇല്ലാതായിയെങ്കിൽ ഇങ്ങനെയുള്ള അവസ്ഥയുണ്ടായിരിക്കും. ബാബ പറയുന്നു- അല്ലയോ ആത്മാക്കളേ, മൻമനാഭവ, നിങ്ങൾ തന്റെ ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരിക്കൂ. ഇവിടേക്ക് ഓടി വന്ന് ഇവിടെത്തന്നെ ഇരിക്കണമെന്നല്ല. സാഗരത്തിന്റെ അടുത്ത് റിഷ്രഷാകാൻ കാർമേഘങ്ങൾ വരിക തന്നെ വേണം. പിന്നീട് സേവനത്തിനായി പോകണം. ബന്ധനമില്ലാതായാൽ സേവനത്തിന് പോകാൻ സാധിക്കും. അമ്മക്കും അച്ഛനും തന്റെ കുട്ടികളെ സംരക്ഷിക്കണം. ബാബയുടെ ഓർമ്മയിൽ ഇരുന്ന് പവിത്രമായി മാറണം.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- അനേക പ്രകാരത്തിലുള്ള വിഘ്നങ്ങൾ ഈ ജ്ഞാന യജ്ഞത്തിൽ വരുന്നു. ഈശ്വരൻ സമർത്ഥനാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് വിഘ്നം എന്ന് പറയാറുണ്ട്? രാവണൻ ഭഗവാനേക്കാൾ തീവ്രമാണെന്ന് മനുഷ്യർക്കറിയില്ല. രാവണന്റെ രാജ്യം പിടിച്ചെടുക്കുമ്പോൾ അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് വീണ്ടും വിഘ്നങ്ങളുണ്ടായിക്കൊണ്ടിരിക്കും. തുടക്കം മുതൽ പതീതർ വിഘ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കൃഷ്ണന് 16108 മഹാറാണിമാരുണ്ടായിരുന്നു, സർപ്പം കൊത്തി, എന്നെല്ലാം ശാസ്ത്രങ്ങളിൽ എഴുതിയിട്ടുണ്ട്. രാമന്റെ സീതയെ തട്ടിക്കൊണ്ടു പോയി എന്നെല്ലാം. എന്നാൽ രാവണൻ സ്വർഗ്ഗത്തിൽ എവിടുന്നാണ് വരുന്നത്. ഒരുപാട് അസത്യമുണ്ട്. വികാരമില്ലാതെ എങ്ങനെ കുട്ടികളുണ്ടാകുമെന്ന് പറയുന്നു. സമ്പത്ത് എടുക്കേണ്ടവർ മാത്രമെ വന്ന് മനസ്സിലാക്കൂ എന്ന് അവർക്ക് അറിയില്ല. അതിനാൽ ഈ ജ്ഞാന യജ്ഞത്തിൽ അസുരന്മാരുടെ വിഘ്നങ്ങളുണ്ടാകുന്നു. പതീതരെ അസുരനെന്നാണ് പറയുന്നത്. രാവണ സമ്പ്രദായം തന്നെയാണ്. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. നിങ്ങൾ രാവണരാജ്യത്തിന്റെ തീരം വിട്ടു കഴിഞ്ഞുവെങ്കിലും ചില ചരടുകൾ വരുന്നു. നമ്മൾ പോവുകയാണെന്ന ജ്ഞാനം ബുദ്ധിയിലുണ്ട്. ഇവിടെ ഇരിക്കുകയാണെങ്കിലും ബുദ്ധിയിൽ ജ്ഞാനമുണ്ട്. ഇവിടെ ഇരിക്കുകയാണെങ്കിലും നിങ്ങൾക്ക് ഈ ലോകത്തോട് വൈരാഗ്യമുണ്ട്. ഈ അഴുക്കുള്ള ലോകം ശ്മശാനമായി മാറേണ്ടതാണ്. ഭിന്ന-ഭിന്ന പോയിന്റുകളിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്. വാസ്തവത്തിൽ മൻമനാഭവ എന്ന പോയിന്റ് മാത്രമേയുള്ളൂ. ബാബാ ഞങ്ങൾ ബന്ധനസ്ഥരാണെന്ന് പറഞ്ഞുകൊണ്ട് എത്ര പേരുടെ കത്തുകളാണ് വരുന്നത്. ഒരു ദ്രൗപദിയുടെ കാര്യമല്ല. ആയിരങ്ങളുണ്ടാകും. ഇപ്പോൾ നിങ്ങൾ പതീത ലോകത്തിൽ നിന്നും പാവന ലോകത്തിലേക്ക് മാറുകയാണ്. കൽപം മുൻപ് പൂവായി മാറിയവർ മാത്രമേ വരുകയുള്ളൂ. ഇവിടെത്തന്നെയാണ് അല്ലാഹുവിന്റെ പൂന്തോട്ടം സ്ഥാപിക്കപ്പെടുന്നത്. ചിലചില നല്ലനല്ല പൂക്കളെ കാണുമ്പോൾ തന്നെ ആശ്വാസമുണ്ടാകുന്നു. അവരുടെ പേര് തന്നെ പൂക്കളുടെ രാജാവെന്നാണ്. 5 ദിവസം വരെ വെക്കുകയാണെങ്കിലും വിടർന്നുകൊണ്ടേയിരിക്കും. സുഗന്ധം വ്യാപിച്ചുകൊണ്ടേയിരിക്കും. ഇവിടേയും ബാബയെ ഓർമ്മിക്കുന്നവരുടെയും മറ്റുളളവരെ ഓർമ്മിപ്പിക്കുന്നവരുടേയും സുഗന്ധം വ്യാപിച്ചുകൊണ്ടേയിരിക്കും. സദാ സന്തോഷത്തോടെയിരിക്കുന്നു. ഇങ്ങനെയുള്ള മധുര-മധുരമായ കുട്ടികളെ കണ്ട് ബാബ സന്തോഷിക്കുകയാണ്. അവരുടെ മുന്നിൽ ബാബയുടെ ജ്ഞാനത്തിന്റെ നൃത്തം വളരെ നല്ല രീതിയിലുണ്ടാകും. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടിൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാന-യോഗത്തിൽ ഉറപ്പുള്ളവരായി മാറണം. അഥവാ ഒരു ബന്ധനവുമില്ലെങ്കിൽ അറിഞ്ഞുകൊണ്ട് ഒരു ബന്ധനത്തിലും ചെന്ന് കുടുങ്ങരുത്. ബാലബ്രഹ്മചാരിയായി തന്നെ കഴിയണം.

2) ഇപ്പോൾ നമ്മുടെ ഉയരുന്ന കലയാണ്. ബാബ നമ്മുടെ ദുഃഖത്തെ ദൂരെയാക്കാനും, ശാപത്തെ അകറ്റി സമ്പത്ത് നൽകാനുമാണ് വന്നിരിക്കുന്നത്. ബാബയേയും സമ്പത്തിനേയും ഓർമ്മിച്ച് അളവറ്റ സന്തോഷത്തിൽ കഴിയണം. നമ്മുടെ ബുദ്ധിയോഗം എവിടേയും അലയുന്നില്ലല്ലോ എന്ന് പരിശോധിക്കണം.

വരദാനം :-
ഉൾക്കൊള്ളാനുള്ള ശക്തിയിലൂടെയും നേരിടാനുള്ള ശക്തിയിലൂടെയും സേവനങ്ങളിൽ സഫലത പ്രാപ്തമാക്കുന്ന ആത്മീയസേവാധാരിയായി ഭവിക്കട്ടെ.

ആത്മീയസേവാധാരികൾക്ക് സേവനങ്ങളല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകില്ല. അവർ ഒരു സെക്കന്റ്പോലും റെസ്റ്റ് എടുക്കാതെ മനസാ വാചാ കർമ്മണാ സേവനങ്ങൾ ചെയ്യും. അതിനാലവർ ബെസ്റ്റ് ആയി മാറുന്നു. സേവനങ്ങളിൽ സഫലത ലഭിക്കുന്നതിനായി അവർ സദാ ഉൾക്കൊള്ളാനുള്ള ശക്തിയെയും നേരിടാനുള്ള ശക്തിയേയും ഇതാണ് നമ്മുടെ ലക്ഷണം എന്ന് ഓർമ്മ വെക്കുന്നു. അവർ തന്റെ പഴയസംസ്ക്കാരങ്ങളെ ഉള്ളിലൊതുക്കുന്നു മാത്രമല്ല മായയെ നേരിടുന്നു, ഈശ്വരീയ പരിവാരത്തെയല്ല. അങ്ങിനെയുള്ള നോളേജ്ഫുള്ളും പവർഫുള്ളുമായ കുട്ടികളെയാണ് ആത്മീയസേവാധാരികൾ എന്ന് വിളിക്കുന്നത്.

സ്ലോഗന് :-
ചെറിയകാര്യത്തെ വലുതാക്കരുത്, പകരം അന്തരീക്ഷത്തെ ശക്തിശാലിയാക്കി മാറ്റുക.

അവ്യക്തസൂചന-സദാ ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കിമാറ്റൂ, സഹനശീലരായി മാറൂ..

ലോകത്ത് മനുഷ്യർ ജീവിച്ചിരിക്കെത്തന്നെ നിരാശയുടെ ചിതയിലാണ് ഇരിക്കുന്നത് അങ്ങിനെയുള്ള ആത്മാക്കൾക്ക് പുതിയജീവിതം കൊടുക്കുക, മർജീവയാക്കി മാറ്റുക. തന്റെ സന്തോഷം നിറഞ്ഞ ഹർഷിതമായ മുഖത്തിലൂടെ അവരെ മനുഷ്യരായി ജീവിക്കാൻ പഠിപ്പിക്കൂ. താങ്കളെ കണ്ട് അവരിൽ ധൈര്യവും ഉൻമേഷവും ഉൽസാഹവും വരണം. ഇതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റുക. മാത്രമല്ല സദാ താമരപുഷ്പത്തിനുസമാനമായ സ്ഥിതിയിലിരുന്നുകൊണ്ട് ഡബിൾലൈറ്റ് സ്ഥിതിയിൽ സ്ഥിതിചെയ്യുക.