05.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ തന്റെ യോഗബലത്തിലൂടെ ഈ പഴയ ലോകത്തെ പരിവർത്തനം ചെയ്ത് പുതിയതാക്കി മാറ്റുകയാണ്, നിങ്ങൾ ആത്മീയസേവനത്തിന് വേണ്ടി ജന്മമെടുത്തിരിക്കുകയാണ്.

ചോദ്യം :-
സത്യസന്ധരായ യഥാർത്ഥ പുരുഷാർത്ഥി കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
സത്യസന്ധരായ കുട്ടികൾ ഒരിക്കലും തന്റെ തെറ്റുകളെ ഒളിപ്പിക്കുകയില്ല. ഉടനെ ബാബയെ കേൾപ്പിക്കും. അവർ വളരെ വളരെ നിരഹങ്കാരിയായിരിക്കും, അവരുടെ ബുദ്ധിയിൽ സദാ ഇതേ ചിന്തയുണ്ടായിരിക്കും ഏതുപോലെയുള്ള കർമ്മം നമ്മൾ ചെയ്യുന്നുവോ..... 2 - അവർ ആരുടെയും ഡിസ്-സർവ്വീസിനെക്കുറിച്ച് പറഞ്ഞു പരത്തുകയില്ല. തന്റെ സേവനത്തിൽ മുഴുകിയിരിക്കും. അവർ ആരുടെയും അവഗുണം കണ്ട് തന്റെ തല പുണ്ണാക്കുകയില്ല.

ഗീതം :-
ക്ഷമയോടെയിരിക്കൂ മനസ്സേ, നിന്റെ സന്തോഷത്തിന്റെ നാളുകൾ വരവായി.........

ഓംശാന്തി.  
മധുര-മധുരമായ കുട്ടികളോട് ആത്മീയ അച്ഛൻ ക്ഷമിക്കാൻ പറയുകയാണ്. എങ്ങനെയാണോ ലൗകിക അച്ഛനും ക്ഷമിക്കാൻ പറയാറുണ്ടല്ലോ. ഏതെങ്കിലും രോഗം ഉണ്ടാകുകയാണെങ്കിൽ അവർക്ക് ധൈര്യം കൊടുക്കാറുണ്ട്, നിങ്ങളുടെ രോഗത്തിന്റെ ദുഃഖത്തിന്റെ ദിനങ്ങൾ മാറി സുഖത്തിന്റെ ദിനം വരും. ആ പരിധിയുള്ള അച്ഛൻ പരിധിയുള്ള ധൈര്യം നൽകുന്നു. ഇപ്പോൾ ഇതാണെങ്കിൽ പരിധിയില്ലാത്ത അച്ഛനാണ്. കുട്ടികൾക്ക് പരിധിയില്ലാത്ത ധൈര്യം നൽകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളേ ഇപ്പോൾ നിങ്ങളുടെ സുഖത്തിന്റെ ദിനം വന്നു കൊണ്ടിരിക്കുകയാണ്. ബാക്കി ഇനി കുറച്ച് ദിവസങ്ങളുണ്ട്. ഇപ്പോൾ നിങ്ങൾ ബാബയുടെ ഓർമ്മയിലിരുന്ന് മറ്റുള്ളവരെയും പഠിപ്പിക്കൂ. നിങ്ങളും ശിവശക്തികളാണല്ലോ. ശിവബാബയുടെ ശക്തിസേന വീണ്ടും പ്രകടമായിക്കുകയാണ്. ഈ ഗോപന്മാരും ആത്മാക്കളാണ്. ഇവരെല്ലാവരും ശിവനിൽ നിന്ന് ശക്തി എടുക്കുകയാണ്. നിങ്ങളും ശക്തിയെടുക്കുകയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇതിൽ കൃപ അഥവാ ആശിർവാദത്തിന്റെ ഒരു കാര്യവുമില്ല. ഓർമ്മയിലിരുന്ന് ശക്തിയെടുത്ത് പോകൂ. ഓർമ്മയിലൂടെ മാത്രമേ നിങ്ങളുടെ വികർമ്മം വിനാശമാകൂ നിങ്ങൾ ശക്തിവാനായി മാറുകയും ചെയ്യും. ശിവന്റെ ശക്തിസേന ഇത്രയും ശക്തിവാൻമാരായിരുന്നു അവർ പഴയ ലോകത്തെ മാറ്റി പുതിയതാക്കി. യോഗബലത്തിലൂടെ നമ്മൾ ഈ പഴയ ലോകത്തെ മാറ്റുന്നുവെന്ന് നിങ്ങൾക്കറിയാം. വിരൽ കൊണ്ട് മനുഷ്യൻ ഇങ്ങനെ അല്ലാഹുവിനെ, ഈശ്വരനെ ഓർമ്മിക്കൂ എന്ന് സൂചന കാണിക്കുന്നു. ബാബയുടെ ഓർമ്മയിലൂടെ ഈ കല്ലുകളുടെ പർവ്വതം അർത്ഥം ലോകം മാറുമെന്ന് കുട്ടികൾ ഇപ്പോൾ മനസ്സിലാക്കുന്നു. ഇപ്പോൾ നമ്മൾ സ്വർഗ്ഗം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുകയാണ് - പ്രദർശിനിയിലും നന്നായി സേവനം ചെയ്യൂ, പ്രയത്നിക്കൂ.. സമയം കിട്ടുമ്പോൾ ഇരുന്ന് പഠിക്കൂ. വളരെ സഹജമാണ്. കുട്ടികൾക്ക് പല പ്രകാരത്തിലുള്ള പഠിപ്പ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും കർമ്മത്തിന്റെ കണക്കാണ്. കന്യകമാരുടെ കർമ്മം നല്ലതാണ്. വിവാഹം കഴിഞ്ഞവർ പറയുന്നു - ഈ സമയം അഥവാ നമ്മൾ കന്യകയായിരുന്നുവെങ്കിൽ ഈ എല്ലാ ചങ്ങലകളിൽ നിന്നും മുക്തമാകുമായിരുന്നു, സ്വതന്ത്രമായ പക്ഷിയാകും. കന്യകമാർ ഫ്രീ ബേഡ്സാണ്. പക്ഷെ മോശമായ കൂട്ടുകെട്ടിലൂടെ നഷ്ടമുണ്ടാക്കുന്നു. സ്ത്രീക്ക് പുരുഷൻ, കുട്ടികൾ മുതലായ എത്ര ചങ്ങലകളാണ്, ഇതിൽ ആചാരങ്ങളുടെയെല്ലാം എത്ര ബന്ധനങ്ങളാണ്. കന്യകമാർക്ക് ഒരു ബന്ധനവുമില്ല. ഇപ്പോൾ ബോംബെയിൽ പോലും കന്യകമാർ തയ്യാറായിക്കൊണ്ടിരിക്കുന്നു. പറയുന്നു ഞങ്ങൾ ഞങ്ങളുടെ പ്രദേശത്തെ സ്വയം തന്നെ സംരക്ഷിക്കും. എല്ലാവരും അവരവരുടെ പ്രദേശത്തിന് വേണ്ടി വളരെയധികം പ്രയത്നിക്കുന്നു. പറയുകയാണ് ഞങ്ങളുടെ ഗുജറാത്ത്, ഞങ്ങളുടെ യൂ.പി.... നിങ്ങളിപ്പോൾ നിങ്ങളുടെ സ്വരാജ്യം എടുക്കുകയാണ്, ഇതിൽ ഞാൻ ഇന്നയാളാണ്, ഇന്ന പ്രദേശത്തെയാണ്, ഇതുപോലും ഉണ്ടാവരുത്. നിങ്ങൾ ആരോടും ഈർഷ്യ വെക്കരുത്. ആരുടെയും അവഗുണം കണ്ട് തല പുണ്ണാക്കരുത്. സ്വയം നോക്കണം ഞാൻ എത്ര ആത്മാക്കൾക്ക്, സഹോദരിമാർക്ക്, സഹോദരന്മാർക്ക് സുഖത്തിന്റെ വഴി പറഞ്ഞു കൊടുത്തിട്ടുണ്ട്. അഥവാ വഴി പറഞ്ഞു കൊടുത്തിട്ടില്ലായെങ്കിൽ അവർ ഒരു കാര്യത്തിനും കൊള്ളില്ല. ഹൃദയത്തിൽ കയറാൻ സാധിക്കില്ല. ബാപ്ദാദയുടെ ഹൃദയത്തിൽ കയറിയില്ലായെങ്കിൽ സിംഹാസനത്തിലിരിക്കാൻ സാധിക്കില്ല. ബാബക്കറിയാം - ചില ചില കുട്ടികൾക്ക് സേവനത്തിൽ വളരെ താൽപര്യമാണ്. അൽപം പോലും ദേഹത്തിന്റെ അഭിമാനമില്ല. ചിലരാണെങ്കിൽ വളരെ അഹങ്കാരത്തിലിരിക്കുന്നു. അവർ മനസ്സിലാക്കുകയാണ് തന്നോടല്ല, ബാബയോടാണ് കൃപ കാണിക്കുന്നതെന്ന്. ഒരിക്കലും ആരുടെയും അവഗുണങ്ങൾ നോക്കരുത്. ഇന്നയാൾ ഇങ്ങനെയാണ്, ഇത് ചെയ്യുന്നു. ഇന്നത്തെക്കാലത്ത് ഇങ്ങനെയും സമർത്ഥരുണ്ട് അവർ മറ്റുള്ളവരുടെ ഡിസ് സർവ്വീസിനെക്കുറിച്ച് പാടി നടക്കുന്നു. ഇന്നയാൾ ഇത് ചെയ്യുന്നു.., അങ്ങനെയാണ്... ഹേ, നിങ്ങൾ നിങ്ങളുടെ സേവനം ചെയ്യൂ. ബ്രാഹ്മണകുട്ടികളുടെ ജോലിയാണ് സേവനത്തിൽ മുഴുകുക. ബാബ ഇരിക്കുന്നുണ്ട്, ബാബയുടെയടുത്ത് എല്ലാ വാർത്തയും എത്തുന്നുണ്ട്. ഓരോരുത്തരുടെ അവസ്ഥയും ബാബക്കറിയാം. സേവനം കണ്ട് മഹിമയും ചെയ്യുന്നു. കുട്ടികളിൽ സേവനത്തിന്റെ ഉത്സാഹം വരണം. ഈ ആത്മീയ സേവനത്തിലൂടെ ഓരോരുത്തരും അവരവരുടെ മംഗളം ചെയ്യണം. ആ ജോലി മുതലായവയെല്ലാം ജന്മ-ജന്മാന്തരം ചെയ്തു വന്നു. ഈ ജോലി വിരളമായ വ്യാപാരികളേ ചെയ്യൂ. ബാബ സേവനത്തിന്റെ ഉപായം വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ നിന്ദ ചെയ്യരുത്. അങ്ങനെ അനേകർ ചെയ്യുന്നു. നല്ല നല്ല മഹാരഥികളെപ്പോലും മായ മൂക്കിന് പിടിക്കുന്നു. ബാബയെ ഓർമ്മിക്കുന്നില്ലായെങ്കിൽ മായ പിടിക്കും. ബാബയും പറയാറുണ്ടല്ലോ - ഞാൻ സാധാരണ ശരീരത്തിൽ വന്നിരിക്കുന്നത് കണ്ട് തിരിച്ചറിയാൻ സാധിക്കുന്നില്ല. ബാബക്കുപോലും ഇങ്ങനെയിങ്ങനെ ചെയ്യണമെന്ന് നിർദ്ദേശം നൽകുന്നു, അവസ്ഥഇങ്ങനെയാണ് - ബാബ എന്തെങ്കിലും ചെറിയ കാര്യം പറഞ്ഞാൽ പോലും കുലദ്രോഹിയാകുന്നു. ബാബക്കു പോലും തന്റെ നിർദ്ദേശം അയക്കുന്നു. പഴഞ്ചൊല്ലുണ്ടല്ലോ-എലിക്ക് മഞ്ഞൾപ്പൊതി കിട്ടിയപ്പോൾ പലവ്യഞ്ജന വ്യാപാരിയാണെന്ന് വിചാരിച്ചു.. അവർ ഡിസ് സർവ്വീസ് ചെയ്യുകയാണെന്ന് മനസ്സിലാക്കുന്നില്ല. തെറ്റുകളെല്ലാം അനേകർക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇടക്ക് അവസ്ഥ ഉയരും, ഇടക്ക് താഴും, ഇത് നടന്നു വരുന്നു. ഓരോരുത്തരും അവരവരുടെ അവസ്ഥ നോക്കണം. സത്യസന്ധരായ കുട്ടികൾ തങ്ങളുടെ അവസ്ഥ പെട്ടെന്ന് പറയുന്നു. ചിലരാണെങ്കിൽ തങ്ങളുടെ തെറ്റ് ഒളിപ്പിക്കുന്നു, ഇതിൽ വലിയ നിരഹങ്കാരിത ഉണ്ടാവണം. സേവനം വർദ്ധിപ്പിക്കുന്നതിൽ മുഴുകണം. സദാ ഈ ചിന്തയുണ്ടാവണം - ഏതുപോലെയുള്ള കർമ്മം നമ്മൾ ചെയ്യുന്നുവോ നമ്മെ കണ്ട് മറ്റുള്ളവരും ചെയ്യും. ഞാൻ ആരുടെയെങ്കിലും നിന്ദ ചെയ്യുകയാണെങ്കിൽ മറ്റുള്ളവരും ചെയ്യാൻ തുടങ്ങും. ഒരുപാട് പേർക്ക് ഇങ്ങനെയുള്ള ചിന്ത വരുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു - നിങ്ങൾ നിങ്ങളുടെ സേവനത്തിൽ മുഴുകൂ. ഇല്ലായെങ്കിൽ ഒരുപാട് പശ്ചാത്തപിക്കും. ശത്രുക്കളെയും ഒരുപാട് ഉണ്ടാക്കുന്നു.

നിങ്ങളിപ്പോൾ ശൂദ്രനിൽ നിന്ന് മാറ്റം കിട്ടി ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണനായി മാറിയിരിക്കുകയാണ്. ആരിലാണോ 5 വികാരമുള്ളത് - അവരാണ് ആസൂരീയ സമ്പ്രദായക്കാർ, നിങ്ങൾ ദൈവീക സമ്പ്രദായത്തിലുള്ളവരാണ്. നിങ്ങൾ ദേവതയായി മാറുന്നതിന് വേണ്ടി വികാരങ്ങളുടെ മേൽ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ദേവതകളാണെങ്കിൽ ഇവിടെയില്ല. ദേവതകൾ സത്യയുഗത്തിലായിരിക്കും. നിങ്ങളിപ്പോൾ ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്.

നിങ്ങൾ കുട്ടികൾക്കിപ്പോൾ മനസ്സിലാക്കിക്കൊടുക്കുന്നതിന് അവസരം ലഭിച്ചിരിക്കുന്നു. പ്രദർശിനികളിൽ മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കൂ. പ്രദർശിനികളിൽ, മേളകളിൽ ഓരോരുത്തരുടെയും നാഡി അറിയാൻ പറ്റുന്നു. പ്രോജക്ടറിലൂടെയാണെങ്കിൽ ആരെയും മനസ്സിലാക്കാൻ സാധിക്കില്ല. സന്മുഖത്ത് മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ അറിയാൻ സാധിക്കും. പ്രദർശിനികളും, മേളകളും നല്ലതാണ്, അതിൽ എഴുതാനും സാധിക്കുന്നു. പ്രദർശിനികളിലും മേളകളിലും താൽപര്യം ഉണ്ടായിരിക്കണം. പതിവായി പഠിക്കുന്നതിലൂടെ ലഹരി വർദ്ധിക്കും. ബന്ധനസ്ഥരാണെങ്കിൽ വീട്ടിലിരുന്നുകൊണ്ടും ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. വീട്ടിലിരുന്നും ഓർമ്മിക്കുന്നത് നല്ലതാണ്. പക്ഷെ ഓർമ്മിക്കുക - ഇത് കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ്. ബാബയെ, ആരിൽ നിന്നാണോ 21 ജന്മത്തിന്റെ സമ്പത്ത് ലഭിക്കുന്നത് ആ ബാബയെ ഓർമ്മിക്കുന്നില്ല. നല്ല നല്ല പ്രഭാഷണം ചെയ്യുന്ന മഹാരഥികൾ പോലും ബാബയെ ഓർമ്മിക്കുന്നില്ല. അതിരാവിലെ എഴുന്നേൽക്കാൻ കഴിയുന്നില്ല. എണീറ്റാലും ഇരിക്കുമ്പോൾ ഉറക്കം തൂങ്ങുന്നു. ഓർമ്മിക്കുന്നതിന് വേണ്ടി അതിരാവിലത്തെ സമയം വളരെ നല്ലതാണ്. ഭക്തിമാർഗ്ഗത്തിലും അതിരാവിലെ എഴുന്നേറ്റ് ഓർമ്മയിൽ മുഴുകുന്നു. അവരുടേതാണെങ്കിൽ ഇറങ്ങുന്ന കലയാണ്. ഇവിടെയാണെങ്കിലോ കയറുന്നതിന്റെ കാര്യമാണ്. മായ എത്ര വിഘ്നമിടുന്നു. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ എങ്ങനെ ധാരണയുണ്ടാകും, എങ്ങനെ വികർമ്മം വിനാശമാകും. ബാക്കി കേവലം മുരളി കേൾപ്പിക്കുക - അതാണെങ്കിൽ ചെറിയ കുട്ടികൾക്ക് പോലും പഠിച്ച് മനസ്സിലാക്കിക്കൊടുക്കാൻ പറ്റും. ഈ പഠിപ്പ് മുതിർന്നവർക്ക് വേണ്ടിയാണ്. എത്ര വലിയ സർവ്വകലാശാലയാണ്. നമ്മളെ പഠിപ്പിക്കുന്നതാരാണ് - കുട്ടികൾക്ക് ഈ ലഹരിയുണ്ടാകുന്നില്ല. മായ ആരെയെങ്കിലും ചതിക്കുകയാണെങ്കിൽ നമ്മൾ അവരെ നോക്കാതെ തന്റെ സേവനത്തിൽ മുഴുകിയിരിക്കണം. ബാബയുടെയടുത്ത് എല്ലാ വാർത്തയും എത്തിക്കൊണ്ടിരിക്കുന്നു. ചിലർ ദേഹാഭിമാനത്തിൽ വന്ന് മനസ്സിലാക്കുന്നു, ഇവർ ഇങ്ങനെ ചെയ്യുന്നു, ഇത് ചെയ്യുന്നു, മറ്റുള്ളവരെ തന്നെ നിന്ദ ചെയ്ത് സമയം നഷ്ടപ്പെടുത്തുകയാണ്. നിങ്ങളുടെ ജോലിയാണ് സേവനത്തിലിരിക്കുക. ഏതെങ്കിലും പ്രശ്നമുണ്ടെങ്കിൽ സൂചന ബാബക്ക് നൽകി അത്രയും മതി. പരചിന്തനം ചെയ്യരുത്. കുട്ടികൾക്ക് രാവും പകലും സേവനത്തിനുള്ള ലഹരിയുണ്ടായിരിക്കണം. നിങ്ങളുടെ ജോലി തന്നെയിതാണ്. ദിവസവും പ്രദർശിനികളിൽ മനസ്സിലാക്കിക്കൊടുക്കൂ ഇത് ശിവബാബ, ഇത് പ്രജാപിതാ ബ്രഹ്മാവ്. കൽപം മുൻപും പ്രജാപിതാ ബ്രഹ്മാവിന് മഹിമയുണ്ടായിരുന്നു. പ്രജാപിതാബ്രഹ്മാവിലൂടെ മനുഷ്യസൃഷ്ടിയെ രചിക്കുന്നു. അല്ലാതെ മനുഷ്യർ ഉണ്ടായിരുന്നേയില്ല എന്നല്ല. മനുഷ്യസൃഷ്ടിയെ രചിക്കുന്നു അർത്ഥം മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. ബ്രഹ്മാവിലൂടെ സൃഷ്ടി രചിക്കുന്നു അത് മുകളിൽ രചിക്കുന്നില്ല. ബ്രഹ്മാവാണെങ്കിൽ ഇവിടെയാണല്ലോ. എത്ര ക്ലിയറായി മനസ്സിലാക്കിത്തരുന്നു.

ബാബ പറയുന്നു - ഞാൻ അനേക ജന്മങ്ങളുടെ അവസാന ജന്മത്തിൽ ഈ ശരീരത്തിൽ പ്രവേശിച്ച് മനുഷ്യനെ ദേവതയാക്കി മാറ്റുന്നു. അതിനാൽ കുട്ടികൾ രാവും പകലും സേവനത്തിൽ പരിശ്രമം ചെയ്യണം. ജോലി മുതലായവയിൽ നിന്ന് കുറച്ച് സമയം കണ്ടെത്തി ഇതിൽ മുഴുകണം. സമയം ലഭിച്ചില്ല, ഇങ്ങനെയല്ല. രോഗമാണെങ്കിലും സമയമില്ലെന്ന് പറയരുത്. പുരുഷാർത്ഥം ചെയ്യണം. പ്രേരണയിലൂടെ ഒന്നും തന്നെ സാധിക്കില്ല. ഭഗവാനിൽ നിന്ന് തന്നെ പ്രേരണയിലൂടെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നില്ലായെങ്കിൽ മറ്റുള്ളവരിൽ നിന്ന് പിന്നെയെങ്ങനെയുണ്ടാകും. മനസ്സിലാക്കുന്നു ഭഗവാന് എന്താണ് ചെയ്യാൻ സാധിക്കാത്തത്. മരിച്ചവരെപ്പോലും ജീവിപ്പിക്കാൻ കഴിയുന്നു. ഭഗവാനോട് നിങ്ങൾ പറയുകയാണ്, അല്ലയോ പതീത പാവനാ വന്ന് ഞങ്ങളെ പതീതത്തിൽ നിന്ന് പാവനമാക്കി മാറ്റൂ, അത്രമാത്രം... വേറെയൊരു കാര്യവുമില്ല. മരിച്ചവരെ ജീവിപ്പിക്കൂ എന്നൊരിക്കലും പറയുന്നില്ല. ബാബ തന്നെയാണ് പതീതപാവനൻ. ഭാരതം പാവനമായിരുന്നല്ലോ. ബാബ പറയുന്നു - ഞാൻ കൽപ-കൽപം വന്ന് പാവനമാക്കി മാറ്റുന്നു. പിന്നീട് മായ വന്ന് പതീതമാക്കി മാറ്റുന്നു. ഇപ്പോൾ വീണ്ടും പാവനമാക്കുന്നതിന് ഞാൻ വന്നിരിക്കുകയാണ് . എത്ര സഹജമായ കാര്യമാണ് പറഞ്ഞു തരുന്നത്. വൈദ്യൻ വലിയ അസുഖങ്ങളെ പോലും പച്ചമരുന്ന് കൊണ്ട് ശരിയാക്കുന്നു പിന്നെ അവരുടെ മഹിമയും ഉണ്ടാകുന്നു. ആർക്കെങ്കിലും കുട്ടി അഥവാ ധനം ലഭിച്ചാൽ പറയും ഗുരു കൃപയുണ്ടായി. ശരി, കുട്ടി മരിച്ചാൽ പറയും നിയോഗം. ഈ എല്ലാ കാര്യങ്ങളും ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കിയിരിക്കുന്നു. സന്യാസിമാർ പവിത്രമായി മാറുന്നു അതിനാൽ അവർക്ക് മാന്യതയുണ്ടാകുന്നു. പക്ഷെ അവർ ഹഠയോഗിയാണ്, അവർക്ക് രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. അവർ സന്യാസി, നമ്മൾ ഗൃഹസ്ഥി, പിന്നെ നമ്മളെ സ്വയം അവരുടെ ഫോളോവേഴ്സ് എന്ന് എങ്ങനെ പറയാൻ സാധിക്കും. ബാബയാണെങ്കിൽ പറയുന്നു കുട്ടികൾ പൂർണ്ണമായി ഫോളോ ചെയ്യണം - മൻമനാഭവ. എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ പവിത്രമായി മാറും എന്റെ കൂടെ വരും. ഞാനാണെങ്കിൽ സദാ പാവനമാണ്. മനുഷ്യൻ പതീതമാക്കി മാറ്റുന്നു, ബാബ വന്ന് പാവനമാക്കി മാറ്റുന്നു. ബാബ പവിത്രത, സുഖം, ശാന്തിയുടെ സാഗരമാണ്. നിങ്ങളെയും അങ്ങനെയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നിങ്ങൾ യോഗബലത്തിലൂടെ ആത്മാവിനെ പവിത്രമാക്കി മാറ്റുകയാണ്. നമുക്ക് ഒന്നാന്തരം ശരീരം ലഭിക്കുമെന്ന് അറിയാം. പ്രാക്ടിക്കലായി മനുഷ്യനെ ദേവതയാക്കി മാറ്റണം. കേവലം ദേവതകളുടെ വസ്ത്രം മുതലായവ ധരിച്ചു ഇങ്ങനെയല്ല, തന്റെ മേൽ പൂർണ്ണമായ ശ്രദ്ധ നൽകണം. ദേഹാഭിമാനം വരരുത്. ബാബാ, ഞങ്ങൾ അങ്ങയിൽ നിന്ന് സമ്പത്തെടുക്കുകതന്നെ ചെയ്യും.... നിങ്ങളും പറയുകയാണ് നമ്മൾ ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കുകതന്നെ ചെയ്യും... നിശ്ചയമുള്ളവരാണല്ലോ പറയുന്നത്. ചിലരാണെങ്കിൽ പറയുന്നു ഇത്രയും കുറഞ്ഞ സമയത്ത് എങ്ങനെ നടക്കും. വാസ്തവത്തിൽ ഒരിക്കലും ഈ സംശയം ഉണ്ടാവരുത്. സംശയത്തിൽ വരുന്നതിലൂടെ പിന്നെ സേവനത്തിൽ അലസരായി മാറുന്നു. എത്ര സാധിക്കുമോ നന്നായി പുരുഷാർത്ഥം ചെയ്യണം. കുറച്ച് യുദ്ധം മുതലായവയുടെ ബഹളം ഉണ്ടെങ്കിൽ പിന്നെ എത്ര പരിശ്രമം ചെയ്യേണ്ടി വരുന്നുവെന്ന് നോക്കണം. അറിയാമല്ലോ - നമ്മൾ ഓർമ്മയിൽ പൂർണ്ണമായിരിക്കുന്നില്ല പിന്നീട് ആ സമയം സംഘർഷമുണ്ടെങ്കിൽ ചെയ്യാൻ സാധിക്കില്ല. ആ സമയത്താണെങ്കിൽ വളരെ ആപത്തുകൾ മുതലായവയുണ്ടാകുന്നു അതിനാൽ ബാബ പറയുന്നു എത്ര സാധിക്കുമോ കുറവ് നികത്തിക്കൊണ്ടേപോകൂ. ഇത് ആത്മാക്കളുടെ പന്തയമാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ലക്ഷ്യത്തിൽ പോയി അർത്ഥം ബാബയുടെ വീട്ടിൽ പോയി പുതിയ ലോകത്തിലേക്ക് തിരിച്ച് വരണം. വളരെ നല്ല പന്തയമാണ്. ബാബ പറയുന്നു - എന്നെ സ്പർശിച്ച് അർത്ഥം മൂലവതനത്തിൽ പോയി പിന്നീട് തിരിച്ച് വരണം. ആരാണോ യോഗയുക്തർ ആദ്യമാദ്യം അവർ വരും.. ആഗ്രഹിക്കുകയാണ് നമ്മൾ മുക്തിധാമത്തിൽ പോകും. അതിനാൽ ബാബ പറയുന്നു, എന്നെ ഓർമ്മിക്കുകയാണെങ്കിൽ പോകാൻ പറ്റും. മുക്തിധാമമാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ് പിന്നീട് പാർട്ടഭിനയിക്കാൻ വരും. മോക്ഷം ആർക്കും ലഭിക്കുന്നില്ല. ഈശ്വരീയ ചരിത്രം-ഭൂമിശാസ്ത്രത്തിൽ മോക്ഷം എന്ന വാക്കില്ല. ഒരു സെക്കന്റിൽ നിങ്ങൾക്ക് ജീവൻമുക്തി ലഭിക്കുന്നു, ബാക്കിയെല്ലാവരും മുക്തമാകും. രാവണരാജ്യത്തിൽ നിന്ന് മുക്തമാവുക തന്നെ വേണം, ആര് പുരുഷാർത്ഥം ചെയ്യുന്നുവോ അവർ ഉയർന്നപദവി നേടും. കുട്ടികൾക്ക് വളരെ മധുരമായി മാറണം. സ്വഭാവം വളരെ മധുരമായിരിക്കണം. ക്രോധിയാവരുത്, ദുർവാസാവിന്റെ പേരുണ്ടല്ലോ. ഈ രാജഋഷിമാരിലും ചിലർ അങ്ങനെയാണ്. സദാ തന്റെ ഹൃദയത്തിൽ കൈ വെക്കണം ഞാൻ എന്താണ് ചെയ്യുന്നത്. ഇതിലൂടെ നമുക്ക് എന്ത് പദവി ലഭിക്കും. അഥവാ സേവനം ചെയ്തില്ല, തനിക്ക് സമാനമാക്കി മാറ്റിയില്ലായെങ്കിൽ എന്ത് പദവി ലഭിക്കും. ബാബ പറയുന്നു - ഞാൻ വന്നിരിക്കുന്നു കുട്ടികൾക്ക് ഫുൾ ചക്രവർത്തി പദവി നൽകാൻ. അതിനാൽ ധൈര്യം വെച്ച് കാണിക്കണം. കേവലം പറയുന്നതിലൂടെ മാത്രം ആവാൻ സാധിക്കില്ല. ബാബയുടെ സേവനത്തിൽ എല്ലുകൾ പോലും നൽകണം. ചെയ്യുന്നുമുണ്ട് പിന്നീട് ഇടക്ക് ദേഹാഭിമാനം വരുന്നതിലൂടെ ലഹരി വന്ന് ചേരുന്നു പിന്നെ വീഴുന്നു. മായയും കുറഞ്ഞ യോദ്ധാവൊന്നുമല്ല. ബാബയുടെ ശ്രീമതത്തിലൂടെ നടക്കാതിരുന്നാൽ മായ യുദ്ധം ചെയ്യുന്നു, അപ്പോൾ ബാബയെ വിട്ട് ഓടിപ്പോകുന്നു. ബാബ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നുവെങ്കിൽ തന്റെ മേൽ ദയ വരണം. ബാബ വളരെ സിമ്പിളായി നിർദ്ദേശം തരുന്നു. മായയുടെ കൊടുങ്കാറ്റെല്ലാം വളരെയധികം വരും പക്ഷെ മഹാവീരനായി മാറണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സേവനത്തിന്റെ താൽപര്യം വെക്കുകയും മറ്റുള്ളവരുടെ മംഗളം ചെയ്യുകയും വേണം. ആരുടെയും ഡിസ്സർവ്വീസ് പാടരുത്. പരചിന്തനത്തിൽ തന്റെ സമയം നഷ്ടപ്പെടുത്തരുത്.

2. സത്യസന്ധരും നിരഹങ്കാരികളുമായി മാറി സേവനത്തെ വർദ്ധിപ്പിക്കണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ സ്നേഹത്തോടു കൂടി ഓർമ്മിക്കണം. പറയുന്നതും ചെയ്യുന്നതും സമാനമാക്കണം.

വരദാനം :-
മൻമനാഭവ സ്ഥിതിയിലൂടെ മനസ്സിന്റെ ഭാവങ്ങളെപ്പോലും അറിയാനാകുന്ന സഫലതാസ്വരൂപമായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ മൻമനാഭവ സ്ഥിതിയിൽ ഇരിക്കുന്നത് അവർക്ക് മറ്റുള്ളവരുടെ മനസ്സിന്റെ ഭാവങ്ങളെ മനസ്സിലാക്കാൻ കഴിയും. സംസാരം എങ്ങിനെതന്നെയായാലും അവരുടെ ഭാവം എന്താണ് എന്ന് മനസ്സിലാക്കാനുള്ള അഭ്യാസം ചെയ്തുകൊണ്ടേയിരിക്കൂ. ഓരോരുത്തരുടേയും മനസ്സിന്റെ ഭാവങ്ങളെ മനസ്സിലാക്കുന്നതിലൂടെ അവരുടെ ആഗ്രഹം അഥവാ പ്രാപ്തിയുടെ ഇച്ഛ എന്താണോ അത് പൂർത്തീകരിക്കാൻ കഴിയുന്നു ഇതിലൂടെ അവർ അവിനാശി പുരുഷാർത്ഥികളായി മാറുകയും സേവനങ്ങളിൽ കുറഞ്ഞസമയത്തിൽ കൂടുതൽ സഫലത കാണപ്പെടുകയും ചെയ്യും. മാത്രമല്ല താങ്കൾ പുരുഷാർത്ഥി സ്വരൂപത്തിനു പകരം സഫലതാസ്വരൂപങ്ങളായി മാറുകയും ചെയ്യുന്നു.

സ്ലോഗന് :-
ഉറങ്ങുന്നതിനുമുൻപ് എല്ലാം ബാബക്ക് സമർപ്പിച്ച് ഫ്രീ ആവുകയാണെങ്കിൽ വ്യർത്ഥം അഥവാ വികാരീ സ്വപ്നങ്ങൾ വരില്ല.

അവ്യക്തസൂചന- അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത(പവിത്രത)യുള്ളവരായി മാറൂ..

താങ്കൾ ആത്മാക്കൾ ഈ ബ്രാഹ്മണജീവിതത്തിൽ ശരീരത്തെയും, പ്രകൃതിയെയും വരെ പവിത്രമാക്കുന്നത്ര പവിത്രതയുള്ളവരായി മാറുന്നു. അതിനാൽ ആത്മാവും പവിത്രമാകുന്നു. സമ്പൂർണ്ണപവിത്രത അർത്ഥം അപവിത്രതയുടെ അംശം പോലുമില്ല, കാരണം പവിത്രത എത്രയുണ്ടോ അത് ബ്രാഹ്മണജീവിതത്തിന്റെ പേഴ്സണാലിറ്റിയായി മാറുകതന്നെ ചെയ്യും. പവിത്രത കുറവാണെങ്കിൽ പേഴ്സണാലിറ്റിയും കുറവായിരിക്കും പവിത്രതയുടെ വ്യക്തിത്വം സേവനങ്ങളിലും സഹജമായി സഫലത നേടിത്തരും.