05.09.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങളുടെ
പ്രതിജ്ഞയാണ്ഏതുവരെനമ്
മള്പാവനമാകുന്നില്ലയോഅതു
വരെബാബയെഓര്മ്മിച്ചു
കൊണ്ടിരിക്കുംഒരുബാബ
യെമാത്രംസ്നേഹിക്കും.

ചോദ്യം :-
സമര്ത്ഥരായ കുട്ടികള് സമയത്തെ ദര്ശിച്ചുകൊണ്ട് ഏതൊരു പുരുഷാര്ത്ഥം ചെയ്യും?

ഉത്തരം :-
അന്തിമത്തില് എപ്പോഴാണോ ശരീരം ഉപേക്ഷിക്കുന്നത് അപ്പോള് ഒരു ബാബയുടെ മാത്രം ഓര്മ്മയായിരിക്കണം മറ്റൊന്നും തന്നെ വരരുത്. ഇങ്ങനെയുള്ള പുരുഷാര്ത്ഥം വിവേകശാലികളായ കുട്ടികള് ഇപ്പോള് മുതലേ ചെയ്തുകൊണ്ടിരിക്കും എന്തുകൊണ്ടെന്നാല് കര്മ്മാതീതമായി പോകണം അതിന് വേണ്ടി ഈ പഴയ തോലില് നിന്ന് മമത്വം ഇല്ലാതാക്കി പോകൂ, നമ്മള് ബാബയുടെ അടുത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് അതുമാത്രമായിരിക്കണം ഉള്ളില്.

ഗീതം :-
അങ്ങ് ഞങ്ങളില് നിന്ന് വേറിടുകയില്ല. . . . . .

ഓംശാന്തി.  
ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, കുട്ടികള് പരിധിയില്ലാത്ത അച്ഛനോട് പ്രതിജ്ഞ ചെയ്യുകയാണ്. ബാബാ ഞങ്ങള് അങ്ങയുടേതായിരിക്കുന്നു, അന്തിമം വരെ ഏതുവരെ ശാന്തിധാമത്തില് എത്തിച്ചേരുന്നോ, അങ്ങയെ ഓര്മ്മിക്കുന്നതിലൂടെ ഞങ്ങളുടെ ജന്മ-ജന്മാന്തരത്തെ പാപം ഏതൊന്നാണോ തലയിലുള്ളത്, അത് ഭസ്മമാകും. ഇതിനെത്തന്നെയാണ് യോഗാഗ്നി എന്ന് പറയുന്നത്, മറ്റൊരു ഉപായവുമില്ല. പതിത പാവനന് അഥവാ ശ്രീ ശ്രീ 108 ജഗത്ഗുരു എന്ന് ഒരാളെ മാത്രമാണ് പറയുന്നത്. ബാബ തന്നെയാണ് ജഗത് പിതാവ്, ജഗത് ശിക്ഷകന്, ജഗത് ഗുരു. രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബ മാത്രമാണ് നല്കുന്നത്. ഇത് പതിത ലോകമാണ്, ഇതില് പാവനമായ ഒരാള് പോലും ഉണ്ടായിരിക്കുക അസംഭവ്യമാണ്. പതിത-പാവനനായ ബാബ മാത്രമാണ് സ്വര്ഗ്ഗത്തിന്റെ സദ്ഗതി ചെയ്യുന്നത്. നിങ്ങളും ആ ബാബയുടെ മക്കളായിരിക്കുകയാണ്. ഈ ലോകത്തെ എങ്ങനെ പാവനമാക്കാം? നിങ്ങള് പഠിച്ചുകൊണ്ടിരിക്കുകയാണ്. ശിവന്റെ മുന്നില് ത്രിമൂര്ത്തി തീര്ച്ചയായും വേണം. ഇതും എഴുതണം ദൈവീക രാജധാനി നിങ്ങളുടെ ജന്മസിദ്ധ അധികാരമാണ്. അതും ഇപ്പോള് കല്പ്പത്തിന്റെ സംഗമയുഗത്തില്. വ്യക്തമായി എഴുതാതെ മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. ഒപ്പം മറ്റൊരു കാര്യം ബി.കെ എന്ന് ഏതൊരു പേരാണോ ഉള്ളത്, അതില് പ്രജാപിതാവെന്ന വാക്ക് അത്യാവശ്യമാണ് എന്തുകൊണ്ടെന്നാല് ബ്രഹ്മാവെന്ന പേരും ധാരാളം പേര്ക്കുണ്ട്. പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ- വിദ്യാലയം എന്നെഴുതണം. നിങ്ങള്ക്കറിയാം കല്ലുപോലെയുള്ള ലോകത്തെ പാവനവും പവിഴവുമാക്കി മാറ്റുന്നത് ബാബ തന്നെയാണ്. ഈ സമയം ഒരാള് പോലും പാവനമല്ല. എല്ലാവരും പരസ്പരം വഴക്കടിച്ചും, ചീത്തവിളിച്ചുമിരിക്കുകയാണ്. ബാബയെയും പറയുന്നു - മത്സ്യ-കൂര്മ്മ അവതാരം. അവതാരമെന്ന് ആരെയാണ് പറയുന്നതെന്ന് പോലും മനസ്സിലാക്കുന്നില്ല. അവതാരമുണ്ടാകുന്നത് ഒരാളുടേത് മാത്രമാണ്. അതും അലൗകീക രീതിയില് ശരീരത്തില് പ്രവേശിച്ച് വിശ്വത്തെ പാവനമാക്കുകയാണ് ചെയ്യുന്നത്. മറ്റെല്ലാ ആത്മാക്കളും അവരവരുടെ ശരീരമെടുക്കുന്നു, ബാബക്ക് തന്റേതായ ശരീരമില്ല. എന്നാല് ജ്ഞാനത്തിന്റെ സാഗരനെങ്കില് ജ്ഞാനമെങ്ങനെ നല്കും? ശരീരം വേണ്ടേ. ഈ കാര്യങ്ങളെ നിങ്ങളല്ലാതെ മറ്റാരും അറിയുന്നില്ല. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞ് പവിത്രമാകുക - ഇത് ധൈര്യത്തിന്റെ കാര്യമാണ്. മഹാവീരന് അര്ത്ഥം വീരത കാണിച്ചു. ഇതും വീരതയാണ് ഏത് കാര്യമാണോ സന്യാസിക്ക് ചെയ്യാന് സാധിക്കാത്തത്, അത് നിങ്ങള്ചെയ്യുന്നു. ബാബ ശ്രീമതം നല്കുകയാണ് നിങ്ങള് ഇതുപോലെ ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കമലപുഷ്പസമാനം പവിത്രമാകൂ അപ്പോള് മാത്രമാണ് ഉയര്ന്ന പദവി നേടാന് സാധിക്കുന്നത്. അല്ലെങ്കില് വിശ്വത്തിന്റെ ചക്രവര്ത്തീ പദം എങ്ങനെലഭിക്കും. ഇത് തന്നെയാണ് നരനില് നിന്ന് നാരായണനാകുന്നതിനള്ള പഠിത്തം. ഇത് പാഠശാലയാണ്. വളരെ പേര് പഠിക്കുന്നുണ്ട് അതുകൊണ്ട് എഴുതൂ - ഈശ്വരീയ വിശ്വ വിദ്യാലയം. ഇത് തീര്ത്തും കൃത്യമായ വാക്കാണ്. ഭാരതവാസിക്കറിയാം നമ്മള് വിശ്വത്തിന്റെ അധികാരിയായിരുന്നു, ഇന്നലത്തെ കാര്യമാണ്. ഇപ്പോള് വരേയും രാധാ-കൃഷ്ണന് അഥവാ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ചിലര് പിന്നീട് പതിത മനുഷ്യരുടേതും ഉണ്ടാക്കുന്നുണ്ട്. ദ്വാപരം മുതലുള്ളത് പതിത മനുഷ്യര് മാത്രമാണ്. ശിവന്റെയും ദേവതകളുടെയും ക്ഷേത്രമുണ്ടാക്കുന്നത് എവിടെക്കിടക്കുന്നു, ഈ പതിത മനുഷ്യരുടേത് എവിടെക്കിടക്കുന്നു. ഇവരാരും ദേവതയല്ല. അതുകൊണ്ട് ബാബ മനസ്സിലാക്കിത്തരികയാണ് ഈ കാര്യങ്ങളില് ശരിയായ രീതിയില് വിചാരസാഗരമഥനം ചെയ്യണം. ബാബ മനസ്സിലാക്കി ത്തന്നു കൊണ്ടേയിരിക്കുന്നുണ്ട്, ദിനം-പ്രതിദിനം എഴുത്തുകളില് മാറ്റം വന്നു കൊണ്ടിരിക്കും, മുന്പ് എന്തുകൊണ്ട് ഇങ്ങനെ ഉണ്ടാക്കിയില്ല ആ കാര്യമില്ല. മുന്പെന്തുകൊണ്ട് മന്മനാഭവയുടെ അര്ത്ഥം ഇങ്ങനെ മനസ്സിലാക്കിത്തന്നില്ല എന്ന ചോദ്യമില്ല. നോക്കൂ ആദ്യം തന്നെ ഇങ്ങനെ ഓര്മ്മയുടെ യാത്രയില് ഇരിക്കാന് സാധിക്കില്ല. എല്ലാകാര്യങ്ങളെയും പൂര്ണ്ണമായും ഗ്രഹിച്ച് പകര്ത്താന് സാധിക്കുന്ന വളരെ കുറച്ച് കുട്ടികളേയുള്ളൂ. ഭാഗ്യത്തില് ഉയര്ന്ന പദവിയില്ലെങ്കില് ടീച്ചര്ക്കും എന്ത് ചെയ്യാന് സാധിക്കും. ആശീര്വ്വാദത്തിലൂടെ ഉയര്ന്നതാക്കും അങ്ങനെയില്ല. സ്വയത്തെ നോക്കണം ഞാന് എങ്ങനെയാണ് സേവനം ചെയ്യുന്നത്. വിചാര സാഗര മഥനം നടക്കണം. ഗീതയുടെ ഭഗവാന് ആരാണ്, ഈ ചിത്രം വളരെ മുഖ്യമാണ്. ഭഗവാന് നിരാകാരനാണ്, അവര്ക്ക് ബ്രഹ്മാവിന്റെ ശരീരം കൂടാതെ കേള്പ്പിക്കാന് സാധിക്കില്ല. ബ്രഹ്മാവിന്റെ ശരീരത്തില് സംഗമത്തിലാണ് അവര് വരുന്നത്. അല്ല എങ്കില് ബ്രഹ്മാ-വിഷ്ണു-ശങ്കരന് എന്തിനാണ്. ജീവചരിത്രം വേണ്ടേ. ആരും അറിയുന്നില്ല. ബ്രഹ്മാവിനെക്കുറിച്ച് പറയാറുണ്ട് 100 കൈയുള്ള ബ്രഹ്മാവിന്റെ അടുത്ത് പോകൂ, 1000 കൈയുള്ളതിന്റെ അടുത്ത് പോകൂ. ഇതിലും ഒരു കഥ ഉണ്ടാക്കിയിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവിന് ഇത്രയും അധികം കുട്ടികളില്ലേ. ഇവിടെ വരുന്നത് തന്നെ പവിത്രമാകാനാണ്. ജന്മ-ജന്മാന്തരം അപവിത്രമായാണ് വന്നത്. ഇപ്പോള് പൂര്ണ്ണമായും പവിത്രമാകണം. ശ്രീമതം ലഭിക്കുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. പലര്ക്കും നമ്മള് എങ്ങിനെയാണ് ഓര്മ്മിക്കേണ്ടതെന്ന് ഇനിയും മനസ്സിലായിട്ടില്ല. സംശയിച്ചിരിക്കുന്നു. ബാബയുടേതായിട്ട് വികര്മ്മാജീത്തായില്ലെങ്കില്, പാപം മുറിഞ്ഞില്ലെങ്കില്, ഓര്മ്മയുടെ യാത്രയില് കഴിഞ്ഞില്ലെങ്കില് അവര് എന്ത് പദവി നേടും. സമര്പ്പിതമാകട്ടെ എന്നാല് പ്രയോജനം എന്താണ്. ഏതുവരെ പുണ്യാത്മാവായി മറ്റുള്ളവരെയും ആക്കുന്നില്ലയോ അതുവരെ ഉയര്ന്ന പദവി നേടാന് സാധിക്കില്ല. എത്ര കുറച്ചാണോ എന്നെ ഓര്മ്മിക്കുന്നത്, കുറഞ്ഞ പദവിയായിരിക്കും നേടുന്നത്. ഡബിള് കിരീട ധാരിയായി എങ്ങനെ മാറും? പിന്നീട് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് വൈകി വരും. ഞാന് എല്ലാം സമര്പ്പണം ചെയ്തു അതുകൊണ്ട് ഡബിള് കിരീടധാരിയായകും അങ്ങനെയല്ല. ആദ്യം ദാസ-ദാസിമാരായിയായി അവസാനം എന്തെങ്കിലും ലഭിക്കും. വളരെ പേര്ക്ക് ഈ അഹങ്കാരമുണ്ട് ഞാന് സമര്പ്പിതമാണ്. നോക്കൂ ഓര്മ്മയില്ലാതെ എന്താകാന് സാധിക്കും. ദാസ-ദാസിയാകുന്നതിനെക്കാളും ധനവാനായ പ്രജയാകുന്നതാണ് നല്ലത്. ദാസ-ദാസിമാര്ക്കാര്ക്കും കൃഷ്ണനോടൊപ്പം ഊഞ്ഞാലാടാന് സാധിക്കില്ല. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്, ഇതില് വളരെ പ്രയത്നിക്കേണ്ടതായുണ്ട്. അല്പത്തില് സന്തോഷിക്കരുത്. ഞാനും രാജാവാകും. അങ്ങനെയെങ്കില് ധാരാളം രാജാക്കന്മാരാകും. ബാബ പറയുന്നു ആദ്യം മുഖ്യമായിട്ടുള്ളത് ഓര്മ്മയുടെ യാത്രയാണ്. ആരാണോ നല്ല രീതിയില് ഓര്മ്മയുടെ യാത്രയില് കഴിയുന്നത്, അവര്ക്ക് സന്തോഷമുണ്ടായിരിക്കും. ബാബ മനസ്സിലാക്കിത്തരുന്നു ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു. സത്യയുഗത്തില് സന്തോഷത്തോടെയാണ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നത്. ഇവിടെയാണെങ്കില് കരയാന് തുടങ്ങുന്നു, സത്യയുഗത്തിന്റെ കാര്യങ്ങളേ മറന്നിരിക്കുന്നു. അവിടെ ശരീരം ഇങ്ങനെയാണ് ഉപേക്ഷിക്കുനത്, ഏതുപോലെയാണോ സര്പ്പത്തിന്റെ മാതൃകയില്ലേ. ഈ പഴയ ശരീരം ഇപ്പോള് ഉപേക്ഷിക്കണം. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കളാണ്, ഈ പഴയ ശരീരം ഇപ്പോള് ഉപേക്ഷിക്കുക തന്നെ വേണം. വിവേകശാലികളായ കുട്ടികള് ആരാണോ ബാബയുടെ ഓര്മ്മയിലിരിക്കുന്നത്, അവര് പറയും ബാബയുടെ ഓര്മ്മയില് ശരീരം ഉപേക്ഷിക്കും, പിന്നീട് ബാബയുമായി കണ്ടുമുട്ടും. ഒരു മനുഷ്യനും എങ്ങനെ കണ്ടുമുട്ടുമെന്നറിയില്ല. നിങ്ങള് കുട്ടികള്ക്ക് വഴി ലഭിച്ചിരിക്കുന്നു. ഇപ്പോള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു, ജീവിച്ചിരിക്കെ മരിച്ചിരിക്കുന്നു എന്നാല് ആത്മാവും പവിത്രമാകേണ്ടേ. പവിത്രമായി പിന്നീട് ഈ പഴയ ശരീരം ഉപേക്ഷിക്കണം. മനസ്സിലാക്കുന്നു എവിടെ കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നോ അപ്പോഴേ പഴയ ശരീരം വിടൂ എന്നാല് കര്മ്മാതീത അവസ്ഥ ഉണ്ടായാല് ശരീരം തനിയെ വിടും. ഞാന് ബാബയുടെ അടുത്തേക്ക് പോകും അതുമാത്രമായിരിക്കും. ഈ പഴയ ശരീരത്തോട് വെറുപ്പ് വരുന്നത് പോലെയായിരിക്കും. സര്പ്പത്തിന് പഴയ തോലിനോട് വെറുപ്പ് ഉണ്ടായിട്ടുണ്ടാവില്ലേ. നിങ്ങളുടെ പുതിയ തോല് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാല് എപ്പോഴാണോ കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നത്, അന്തിമത്തില് നിങ്ങളുടെ അവസ്ഥ ഇങ്ങനെയായിരിക്കും. ഇപ്പോള് നമ്മള് പോകുകയാണ് അത്രമാത്രം. യുദ്ധത്തിന്റെയും പൂര്ണ്ണമായ തയ്യാറെടുപ്പ് ഉണ്ടാകും. വിനാശത്തിന്റെ മുഴുവന് ആധാരവും നിങ്ങളുടെ കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നതിലാണ്. അന്തിമത്തില് കര്മ്മാതീത അവസ്ഥയില് നമ്പര് വൈസായി എല്ലാവരും എത്തിച്ചേരും. എത്ര നേട്ടമാണ്. നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നുവെങ്കില് എത്ര ബാബയെ ഓര്മ്മിക്കണം. നിങ്ങള് കാണും ഇങ്ങനെയുള്ളവരും വരും അവര് ഇരിക്കുമ്പോഴും-എഴുന്നേല്ക്കുമ്പോഴും സദാ ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കും. മരണം മുന്നില് നില്ക്കുന്നുണ്ട്. ഇപ്പോള് യുദ്ധം തുടങ്ങും എന്ന രീതിയില് ഇങ്ങനെയാണ് പത്രങ്ങളില് കാണിക്കുന്നത്. വലിയ യുദ്ധം തുടങ്ങിയാല് ബോബുകള് വീഴും. സമയമെടുക്കില്ല. ബുദ്ധിയുള്ള കുട്ടികള് മനസ്സിലാക്കുന്നുണ്ട്, വിവേകരഹിതര് ആരാണോ, ഒന്നും മനസ്സിലാക്കുന്നില്ല. അല്പം പോലും ധാരണ ഉണ്ടാകുന്നില്ല. ശരിയാണ്, ശരിയാണ്.. എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്, ഒന്നും തന്നെ മനസ്സിലാക്കുന്നി.ല്ല അവസാനം വളരെ വളരെ പശ്ചാത്തപിക്കും. ബാബ സാക്ഷാത്ക്കാരവും ചെയ്യിപ്പിക്കും. ഇന്ന-ഇന്ന പാപങ്ങള് ചെയ്തിട്ടുണ്ട്. ഇപ്പോള് ശിക്ഷ അനുഭവിച്ചോളൂ. പദവിയും നോക്കൂ. ആദിയിലും ഇങ്ങനെ സാക്ഷാത്ക്കാരം ചെയ്യിച്ചിരുന്നു ഇനി അന്ത്യത്തിലും സാക്ഷാത്ക്കാരം ചെയ്യും.

ബാബ പറയുന്നു തന്റെ വില നഷ്ടപ്പെടുത്തരുത്. പഠിത്തത്തില് മുഴുകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യൂ. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കൂ. ബാബ തന്നെയാണ് പതിത-പാവനന്.ലോകത്തില് ഒരു പതിത-പാവനനുമില്ല. ശിവഭഗവാനുവാചാ, പറയുകയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ് പതിത-പാവനന് ഒരാളാണ്. അവരെത്തന്നെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. എന്നാല് എപ്പോഴാണോ സ്വയത്തെ ആത്മാ ബിന്ദുവെന്ന് മനസ്സിലാക്കുന്നത് അപ്പോഴേ ബാബയുടെ ഓര്മ്മ വരൂ. നിങ്ങള്ക്കറിയാം നമ്മുടെ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്, അതൊരിക്കലും നശിച്ച് പോകില്ല. ഇത് മനസ്സിലാക്കുക ചിറ്റമ്മയുടെ വീട്ടില് പോകലല്ല, മറന്നു പോകുന്നു അതുകൊണ്ടാണ് ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കാത്തത്. ദേഹ-അഭിമാനം തീര്ത്തും എല്ലാവരെയും കൊന്നിരിക്കുന്നു. ഇത് മൃത്യു ലോകമായിരിക്കുന്നു. എല്ലാവരും അകാലത്തില് മരിച്ചുകൊണ്ടിരിക്കുന്നു. ഏതുപോലെയാണോ മൃഗങ്ങളും-പക്ഷികളും മരിക്കുന്നത് അതുപോലെ മനുഷ്യരും മരിക്കുന്നു, വ്യത്യാസം ഒന്നും തന്നെയില്ല. ലക്ഷ്മീ-നാരായണന് അമരലോകത്തിന്റെ അധികാരിയല്ലേ. അവിടെ അകാല മൃത്യു ഉണ്ടാകില്ല. ദുഃഖം തന്നെയില്ല. ഇവിടെയാണെങ്കില് ദുഃഖമുണ്ടാകുകയാണെങ്കില് പോയി മരിക്കുന്നു. അകാല മൃത്യു സ്വയം തന്നെ കൊണ്ടുവരുന്നു, ഈ ലക്ഷ്യം വളരെ ഉയര്ന്നതാണ്. ഒരിക്കലും ക്രിമിനല് ദൃഷ്ടിയാകരുത്, ഇതില് പ്രയത്നമുണ്ട്. ഇത്രയും ഉയര്ന്ന പദവി നേടുക ചിറ്റമ്മയുടെ വീട്ടില് പോകലല്ല. ധൈര്യം വേണം. അല്ലെങ്കില് ചെറിയ കാര്യത്തില് തന്നെ പേടിക്കുന്നു. ഏതെങ്കിലും ദുഷ്ടന് കടന്ന് കൂടി കൈ വെക്കുകയാണെങ്കില് വടിയെടുത്ത് ഓടിക്കണം. ഭീരുവാകരുത്. ശിവശക്തി പാണ്ഡവ സേനയെന്നല്ലേ പാടിയിട്ടുള്ളത്. അവരാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നത്. പേര് പ്രശസ്തമാണെങ്കില് പിന്നീട് അതുപോലെയുള്ള ധൈര്യവും വേണം. എപ്പോള് സര്വ്വശക്തിവാനായ ബാബയുടെ ഓര്മ്മയിലിരിക്കുന്നോ അപ്പോള് ആ ശക്തി പ്രവേശിക്കും. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, ഈ യോഗാഗ്നിയിലൂടെ തന്നെ വികര്മ്മം വിനാശമാകും പിന്നീട് വികര്മ്മാജീത്ത് രാജാവായിത്തീരും. പരിശ്രമം ഓര്മ്മയുടേതാണ്, ആര് ചെയ്യുന്നോ അവര് നേടും. മറ്റുള്ളവരെയും ജാഗ്രതപ്പെടുത്തണം. ഓര്മ്മയുടെ യാത്രയിലൂടെ മാത്രമാണ് തോണി അക്കരെയെത്തുക. പഠിത്തത്തെ ഓര്മ്മയെന്ന് പറയില്ല. അവരുടേതാണ് ഭൗതീക യാത്ര, ഇതാണ് ആത്മീയ യാത്ര, നേരിട്ട് ശാന്തിധാമത്തിലേക്ക് തന്റെ വീട്ടിലേക്ക് പോകും. ബാബയും വീട്ടിലാണ് വസിക്കുന്നത.് എന്നെ ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് വീട്ടില് എത്തിച്ചേരും. ഇവിടെ എല്ലാവര്ക്കും പാര്ട്ടഭിനയിക്കണം. അവിനാശി നാടകം നടന്നുകൊണ്ടേയിരിക്കുന്നു. കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു ഒന്ന് ബാബയുടെ ഓര്മ്മയിലിരിക്കൂ അതുപോലെ പവിത്രമാകൂ, ദൈവീക ഗുണം ധാരണ ചെയ്യൂ ഒപ്പം എത്രത്തോളം സേവനം ചെയ്യുന്നോ അത്രയും ഉയര്ന്ന പദവി നേടും. മംഗളകാരിയായി തീര്ച്ചയായും മാറണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ ഓര്മ്മയുണ്ടായിരിക്കണം സര്വ്വശക്തിവാനായ ബാബ നമ്മുടെ കൂടെയുണ്ട്, ഈ സ്മൃതിയിലൂടെ ശക്തി പ്രവേശിക്കും, വികര്മ്മം ഭസ്മമാകും. ശിവശക്തി പാണ്ഢവ സേനയെന്നാണ് പേര്, എങ്കില് ധൈര്യം കാണിക്കണം, ഭീരുവാകരുത്.

2) ജീവിച്ചിരിക്കെ മരിച്ചതിന് ശേഷം ഈ അഹങ്കാരം വരരുത് ഞാന് സമര്പ്പണമാണ്. സമര്പ്പണം ചെയ്ത് പുണ്യ ആത്മാവായി മറ്റുള്ളവരെയും ആക്കണം, ഇതില് മാത്രമാണ് നേട്ടമുള്ളത്.

വരദാനം :-
നിര്വിഘ്നസ്ഥിതിയിലൂടെ സ്വയത്തിന്റെ ഫൗണ്ടേഷന് ഉറച്ചതാക്കി പദവിയോടെ പാസാകുന്നവരായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ വളരെക്കാലമായി നിര്വിഘ്നസ്ഥിതി അനുഭവം ചെയ്യുന്നത് അവരുടെ ഫൗണ്ടേഷന് ഉറച്ചതായതുകാരണം സ്വയം ശക്തിശാലിയായി ഇരിക്കുകയും മറ്റുള്ളവരെക്കൂടി ശക്തിശാലികളാക്കി മാറ്റുകയും ചെയ്യുന്നു. ദീര്ഘകാലത്തെ ശക്തിശാലി നിര്വിഘ്ന ആത്മാവ് അന്തിമത്തില് നിര്വിഘ്നമായി പദവിയോടെ പാസാകുന്നു അഥവാ ഒന്നാമതെത്തുന്നു. അതിനാല് ദീര്ഘകാലത്തെ നിര്വിഘ്നസ്ഥിതിയുടെ അനുഭവം തീര്ച്ചയായും ഉണ്ടാക്കേണ്ടതുണ്ട് എന്ന ലക്ഷ്യം സദാ ഉണ്ടായിരിക്കണം.

സ്ലോഗന് :-
ഓരോ ആത്മാവിനെ പ്രതിയും സദാ ഉപകാരം അഥവാ ശുഭകാമന വെക്കുകയാണെങ്കില് ആശീര്വാദങ്ങള് സ്വതവേ പ്രാപ്തമായിക്കൊണ്ടിരിക്കും.

അവ്യക്തസൂചന- ഇപ്പോള് സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റൂ.

യോഗമെന്നാല് ശാന്തിയുടെ ശക്തി എന്നാണര്ത്ഥം. ശാന്തിയുടെ ശക്തി വളരെ സഹജമായി സ്വയത്തെയും മറ്റുള്ളവരെയും പരിവര്ത്തനപ്പെടുത്തുന്നു. ഇതിലൂടെ വ്യക്തികള്മാറുന്നു പ്രകൃതിയിലും മാറ്റങ്ങള് ഉണ്ടാകുന്നു. വ്യക്തികള്ക്ക് കോഴ്സ് പറഞ്ഞുകൊടുക്കുന്നുണ്ട് പക്ഷേ പ്രകൃതിയെ മാറ്റാനായി ശാന്തിയുടെ ശക്തി അഥവാ യോഗബലം ആവശ്യമാണ്.