മധുരമായ കുട്ടികളേ -
നിങ്ങൾ ഇന്നു വരേയ്ക്കും ആരുടെ മഹിമയാണോ പാടിയിരുന്നത്, ആ ബാബ ഇപ്പോൾ നിങ്ങളുടെ
സമീപത്ത് ഹാജറാണ്, അതിനാൽ സദാ സന്തോഷത്തിൽ നൃത്തം ചെയ്തുകൊണ്ടിരിക്കൂ, ഒരു
കാര്യത്തിന്റെയും ദുഖം ഉണ്ടാകരുത്.
ചോദ്യം :-
പുരുഷാർത്ഥികളായ കുട്ടികൾ തന്റെ മനസ്സിന്റെ ഉള്ളിൽ ഏതൊരു പരിശോധന തീർച്ചയായും
ചെയ്യും?
ഉത്തരം :-
ഇപ്പോഴും
ആത്മാവായ എന്നിൽ ചെറുതോ വലുതോ ആയ മുള്ളൊന്നും ഇല്ലല്ലോ? കാമത്തിന്റെ മുള്ള്
കടുത്തതാണ്. ക്രോധത്തിന്റെ മുള്ളും വളരെ മോശമാണ്. ദേവതകൾ ഒരിക്കലും
ക്രോധിക്കില്ല അതിനാൽ മധുരമായ കുട്ടികളേ എന്തെങ്കിലും മുള്ള് ഉണ്ടെങ്കിൽ അതിനെ
കളയൂ. സ്വയം സ്വയത്തെ ചതിയിൽ വീഴ്ത്തരുത്.
ഗീതം :-
അങ്ങ്
തന്നെയാണ് മാതാവും പിതാവും....
ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികൾ തന്റെ ബാബയുടെ മഹിമ കേട്ടുവല്ലോ. അവർ പാടി
കൊണ്ടിരിക്കുകയാണ്, ഇവിടെ പ്രായോഗികമായി നിങ്ങൾ ആ ബാബയിൽ നിന്നും സമ്പത്ത്
എടുത്തു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അറിയാം ബാബ നമ്മളിലൂടെ ഭാരതത്തെ
സ്വർഗ്ഗമാക്കി മാറ്റുകയാണ്. ആരിലൂടെയാണോ ഉണ്ടാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്,
തീർച്ചയായും അവർ സുഖധാമത്തിന്റെ അധികാരിയാകും. കുട്ടികൾക്ക് വളരെ
സന്തോഷമുണ്ടായിരിക്കണം. ബാബയുടെ മഹിമ വർണ്ണിച്ചാലും വർണ്ണിച്ചാലും
അവസാനിക്കാത്തതാണ്, ആ അച്ഛനിൽ നിന്നാണ് നമ്മൾ സമ്പത്തെടുക്കുന്നത്. ഇപ്പോൾ
നിങ്ങൾ കുട്ടികളുടെ മുകളിൽ മാത്രമല്ല മുഴുവൻ ലോകത്തിലും ബൃഹസ്പതി ദശയാണ്. ഇപ്പോൾ
ഇത് നിങ്ങൾ ബ്രാഹ്മണർക്ക് മാത്രമെ അറിയുകയുള്ളൂ. പ്രത്യേകിച്ചും ഭാരതത്തിലും
അതോടൊപ്പം മുഴുവൻ ലോകത്തിലും ബൃഹസ്പതി ദശയാണ് ഉള്ളത് എന്തുകൊണ്ടെന്നാൽ ഇപ്പോൾ
16 കലാ സമ്പൂർണ്ണരായി മാറിയിരിക്കുകയാണ്. ഈ സമയത്ത് ഒരു കലയും ഇല്ല. കുട്ടികൾ
വളരെ സന്തോഷത്തോടെ കഴിയണം. ഇങ്ങനെയാകരുത് ഇവിടെ സന്തോഷമുണ്ട്, പുറത്ത്
പോകുന്നതിലൂടെ ഇല്ലാതാകുന്നു. ആരുടെ മഹിമയാണോ പാടിക്കൊണ്ടിരുന്നത് ആ ബാബ
നിങ്ങളുടെ അടുത്ത് ഹാജറാണ്. ബാബ മനസ്സിലാക്കി തരുകയാണ് 5000 വർഷങ്ങൾക്ക് മുമ്പ്
രാജ്യാധികാരം നൽകിയിട്ടാണ് പോയിരുന്നത്. ഇപ്പോൾ നിങ്ങൾ കാണും പതുക്കെ പതുക്കെ
എല്ലാവരും വിളിക്കാൻ തുടങ്ങും. നിങ്ങളുടെയും സ്ലോഗനുകൾ ഉണ്ടാക്കാൻ തുടങ്ങും.
ഏതുപോലെയാണോ ചിലർ പറയുന്നുണ്ട് ഒരു ധർമ്മം വേണം, ഒരു രാജധാനി വേണം, ഒരു ഭാഷ വേണം.
ഇതും ആത്മാക്കളാണല്ലോ പറയുന്നത്. ആത്മാവിന് അറിയാം തീർച്ചയായും ഭാരതത്തിൽ ദേവി
ദേവതകളുടെ രാജധാനി ഉണ്ടായിരുന്നു. ഈ സുഗന്ധം വ്യാപിച്ചു കൊണ്ടിരിക്കും. നിങ്ങൾ
സുഗന്ധം പരത്തുകയാണ്. ഡ്രാമ പ്ലാൻ അനുസരിച്ച് യുദ്ധത്തിന്റെ അടയാളവും സമീപത്ത്
നൽക്കുന്നുണ്ട്. ഇത് പുതിയ കാര്യമൊന്നുമല്ല. ഭാരതത്തിന് തീർച്ചയായും 16 കലാ
സമ്പൂർണ്ണമായി മാറണം. നിങ്ങൾക്ക് അറിയാം നമ്മൾ ഈ യോഗബലത്തിലൂടെ 16 കലാ
സമ്പൂർണ്ണരാവുകയാണ്. പറയാറുണ്ട് - ദാനം ചെയ്യൂ എങ്കിൽ ഗ്രഹണം ഇല്ലാതാകും. ബാബയും
പറയുകയാണ് വികാരങ്ങളുടേയും, അവഗുണങ്ങളുടേയും ദാനം കൊടുക്കണം. ഇത് രാവണ രാജ്യമാണ്.
ബാബ വന്ന് ഇതിൽ നിന്നെല്ലാം മോചിപ്പിക്കുകയാണ്, ഇതിലും കാമ വികാരം വളരെ വലിയ
അവഗുണമാണ്. നിങ്ങൾ ദേഹാഭിമാനികളായി മാറിയിരിക്കുകയാണ്. ഇപ്പോൾ ദേഹിഅഭിമാനിയാകണം.
ശരീരത്തിന്റെ ബോധത്തെ ഉപേക്ഷിക്കണം. ഈ കാര്യങ്ങൾ നിങ്ങൾ കുട്ടികളാണ്
മനസ്സിലാക്കുന്നത്, ലോകത്തിന് അറിയില്ല. ഭാരതം 16 കലാ സമ്പൂർണ്ണമായിരുന്നു,
സമ്പൂർണ്ണരായ ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ഈ ലക്ഷ്മി നാരായണന്റെ രാജധാനി
ആയിരുന്നു അത്. ഭാരതം സ്വർഗ്ഗമായിരുന്നു. ഇപ്പോൾ 5 വികാരങ്ങളുടെ ഗ്രഹണം
ബാധിച്ചിരിക്കുകയാണ്, അതിനാൽ ബാബ പറയുകയാണ് ദാനം ചെയ്യൂ എങ്കിൽ ഗൃഹപ്പിഴ
ഇല്ലാതാകും. കാമ വികാരമാണ് നിങ്ങളെ താഴെ വീഴ്ത്തുന്നത് അതിനാൽ ബാബ പറയുകയാണ് ഈ
ദാനം നൽകൂ എങ്കിൽ 16 കലാ സമ്പന്നനാകാം. ഈ ദാനം നൽകുന്നില്ലെങ്കിൽ നിങ്ങൾ ആയി
തീരില്ല. ആത്മാക്കൾക്ക് അവരവരുടെ പാർട്ട് ലഭിച്ചിട്ടുണ്ട്. ഇതും നിങ്ങളുടെ
ബുദ്ധിയിലുണ്ട്. നിങ്ങളുടെ ആത്മാവിലും എത്ര പാർട്ടാണ് ഉള്ളത്. നിങ്ങൾ
വിശ്വത്തിന്റെ രാജ്യഭാഗ്യം നേടുകയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്, ഇതിൽ
ധാരാളം അഭിനേതാക്കളുണ്ട്. ഇതിൽ ലക്ഷ്മി നാരായണനാണ് ഫസ്റ്റ് ക്ലാസ്സ് അഭിനേതാക്കൾ,
അവരുടേത് നമ്പർവൺ പാർട്ടാണ്. വിഷ്ണുവിൽ നിന്ന് ബ്രഹ്മാവും സരസ്വതിയുമാകും പിന്നെ
ബ്രഹ്മാവ് സരസ്വതി തന്നെ വിഷ്ണുവാകും. ഈ 84 ജന്മങ്ങളുടെ ചക്രം എങ്ങനെയാണ്
കറങ്ങുന്നത്, ഇതെല്ലാം മുഴുവനായും ഇപ്പോൾ ബുദ്ധിയിൽ വരുന്നുണ്ടാകും. വ്യാപാരികൾ
കണക്ക് വെക്കുമ്പോൾ അതിൽ സ്വസ്തിക ഉണ്ടാക്കാറുണ്ട്. ഗണേശന്റെയും പൂജ
ചെയ്യാറുണ്ട്. ഇതാണ് പരിധിയില്ലാത്ത കണക്ക് പുസ്തകം. സ്വസ്തികയിൽ 4 ഭാഗങ്ങളുണ്ട്.
ഏതുപോലെയാണോ പുരിയിൽ ചോറു കൊണ്ട് ഉരുള ഉണ്ടാക്കാറുണ്ട്. അത് പാകപ്പെട്ടു കഴിഞ്ഞാൽ
4 ഭാഗങ്ങളാകും. അവിടെ ചോറാണ് ഭോഗ് വെക്കാറുള്ളത്. ഇപ്പോൾ നിങ്ങൾ കുട്ടികളെ ആരാണ്
പഠിപ്പിക്കുന്നത്? വളരെ പ്രിയപ്പെട്ട ബാബ വന്ന് നിങ്ങളുടെ സേവകനായി
മാറിയിരിക്കുകയാണ്, നിങ്ങളുടെ സേവനം ചെയ്യുകയാണ്. മനുഷ്യൻ പറയാറുണ്ട് ആത്മാവ്
നിർലേപമാണ്. ഇപ്പോൾ നിങ്ങൾക്ക് അറിയാം - ആത്മാവിൽ 84 ജന്മങ്ങളുടെ പാർട്ടാണ്
ഉള്ളത്. അപ്പോൾ പിന്നെ ആത്മാവിനെ നിർലേപമെന്ന് പറയുന്നത് എത്ര രാത്രി പകലും
തമ്മിലുള്ള വ്യത്യാസമാണ്. എപ്പോഴാണോ ആരെങ്കിലും നല്ല രീതിയിൽ ഒന്നര മാസമെങ്കിലും
ഇത് മനസ്സിലാക്കുന്നത് അപ്പോൾ ഈ പോയിന്റുകൾ ബുദ്ധിയിൽ ഇരിക്കും. ദിനം പ്രതിദിനം
പോയിന്റുകൾ ധാരാളം പ്രാപ്തമാകും. ഇത് കസ്തൂരി പോലെയാണ്. ശാസ്ത്രങ്ങളിൽ ഒരു സാരവും
ഇല്ല. ബാബ പറയുകയാണ് - അതെല്ലാം ബുദ്ധിയിൽ നിന്നും കളഞ്ഞോള്ളൂ. ജ്ഞാന സാഗരൻ
കേവലം ബാബ മാത്രമാണ്. എപ്പോഴാണോ പൂർണ്ണമായ നിശ്ചയം വരുന്നത് അപ്പോൾ മനസ്സിലാക്കും
- തീർച്ചയായും ഇതെല്ലാം ഭക്തി മാർഗ്ഗത്തിനു വേണ്ടിയാണ്.. പരംപിതാ പരമാത്മാവ്
വന്ന് ദുർഗതിയിൽ നിന്നും സദ്ഗതി നൽകുകയാണ്. ഏണിപ്പടിയിലും സ്പഷ്ടമായി കാണിച്ചു
കൊടുക്കണം. ഭക്തി മാർഗ്ഗം ആരംഭിക്കുന്നതിലൂടെ രാവണ രാജ്യവും ആരംഭിക്കും. ഇപ്പോൾ
ഗീതാ ഏപ്പിസോഡ് ആവർത്തിക്കുകയാണ്. ബാബ പറയുകയാണ് - ഞാൻ കല്പ കല്പം, കല്പത്തിന്റെ
സംഗമയുഗത്തിലാണ് വരുന്നത്. അവരാണെങ്കിൽ കൂർമ്മമായും വരാഹമായും അവതാരം
എടുക്കുന്നു എന്നും പറയുന്നു. 24 അവതാരം എടുക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.
ബാബ പറയുകയാണ് - ഇപ്പോൾ നിങ്ങൾ ബൃഹസ്പതി ദശയിലാണ്. ഞാനാണ് നിങ്ങളെ
സ്വർഗ്ഗത്തിന്റെ അധികാരി ആക്കിയത്. രാഹുവിന്റെ ദശയാണ് രാവണൻ നൽകുന്നത്. ഇപ്പോൾ
ബാബ വീണ്ടും വന്നിരിക്കുന്നത് നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരി ആക്കുന്നതിനാണ്.
അതിനാൽ സ്വയത്തിന് നഷ്ടം ഉണ്ടാക്കരുത്. വ്യാപാരികൾ എപ്പോഴും തന്റെ കണക്ക്
ശരിയാക്കി വെക്കാറുണ്ട്. അനുസരണയില്ലാത്തവരാണ് എന്നാണ് വ്യാപാരത്തിൽ നഷ്ടം
ഉണ്ടാക്കുന്നവരെ പറയുക. ഇപ്പോഴാണെങ്കിൽ ഇതാണ് വലിയ വ്യാപാരി. വിരളം ചില
വ്യാപാരികൾക്കാണ് ഈ വ്യാപാരം ചെയ്യാൻ കഴിയുക. ഇതാണ് അവിനാശി വ്യാപാരം അതോടൊപ്പം
മറ്റു വ്യാപാരങ്ങളെല്ലാം മണ്ണിൽ ലയിക്കാനാണ് പോകുന്നത്. ഇപ്പോൾ നിങ്ങളുടെ
സത്യമായ വ്യാപാരം നടക്കുകയാണ്. ബാബയാണ് പരിധിയില്ലാത്ത വ്യാപാരി, രത്ന വ്യാപാരി...
അതോടൊപ്പം ജ്ഞാന സാഗരനുമാണ്. എത്ര പേരാണ് പ്രദർശിനി കാണുന്നതിന് വരുന്നത്.
സെന്ററിലേക്ക് വളരെ കുറച്ച് പേരെ വരികയുള്ളൂ. ഭാരതം തന്നെ എത്ര വിശാലമാണ്. എല്ലാ
സ്ഥലത്തേക്കും നിങ്ങൾക്ക് പോകണം. മുഴുവൻ ഭാരതത്തിലും ജലത്തിന്റെ
ഗംഗയൊന്നുമില്ലല്ലോ. ഇതും നിങ്ങൾ മനസ്സിലാക്കി കൊടുക്കണം ജലത്തിന്റെ ഗംഗക്ക്
പതിത പാവനി ആകാൻ സാധിക്കില്ല. നിങ്ങൾ ജ്ഞാനത്തിന്റെ ഗംഗകൾ എല്ലായിടത്തേക്കും
പോകണം. നാലു ഭാഗത്തും പ്രദർശിനികളും മേളകളും നടത്തി കൊണ്ടിരിക്കണം. ദിനം
പ്രിദിനം നല്ല നല്ല ചിത്രങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും. ഇത്രയും ഭംഗിയുള്ള
ചിത്രങ്ങളായിരിക്കും ഉണ്ടാക്കുക അത് കാണുന്നതിലൂടെ തന്നെ ഇവർ ശരിയായ
കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത് എന്ന സന്തോഷവും ഉണ്ടാകും. ഇപ്പോൾ ലക്ഷ്മി
നാരായണന്റെ രാജധാനി സ്ഥാപിതമാവുകയാണ്. ഇപ്പോൾ ബ്രാഹ്മണ ധർമ്മത്തിന്റെ സ്ഥാപന
നടക്കുകയാണ്. ഈ ബ്രാഹ്മണരാണ് ദേവി ദേവതകളായി മാറുന്നത്. നിങ്ങൾ ഇപ്പോൾ
പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ് അതിനാൽ സ്വയം മനസ്സു കൊണ്ട് ചോദിച്ചു
കൊണ്ടിരിക്കണം എന്നിൽ ചെറുതോ വലുതോ ആയ മുള്ളൊന്നും ഇല്ലല്ലോ? കാമത്തിന്റെ മുള്ള്
ഇല്ലല്ലോ? ക്രോധത്തിന്റെ ചെറിയ മുള്ളുണ്ടെങ്കിൽ അതും വളരെ മോശമാണ്. ദേവതകൾ
ഒരിക്കലും ക്രോധിക്കാറില്ല. കാണിക്കുന്നുണ്ട് ശങ്കരൻ കണ്ണ് തുറക്കുന്നതിലൂടെ
വിനാശം ഉണ്ടാകുന്നു എന്ന്. ഇതും ഒരു കളങ്കമാണ്. വിനാശം സംഭവിക്കുക തന്നെ വേണം.
സൂക്ഷ്മ വതനത്തിൽ ശങ്കരന്റെ അടുത്ത് സർപ്പമൊന്നും ഉണ്ടാകില്ല. സർപ്പം
ഉണ്ടാകുന്നതിന് അവിടെ ഭൂമി ഇല്ലല്ലോ. ആകാശത്തിൽ സർപ്പമൊന്നും ചുറ്റി
നടക്കില്ലല്ലോ. സൂക്ഷ്മ വതനത്തിലും മൂലവതനത്തിലും പൂന്തോട്ടങ്ങളോ സർപ്പമോ ഒന്നും
ഉണ്ടാവില്ല. അതെല്ലാം ഇവിടെയാണ് ഉള്ളത്. സ്വർഗ്ഗം ഉള്ളതും ഇവിടെയാണ്. ഈ സമയത്ത്
മനുഷ്യൻ മുള്ളിനു സമാനമാണ്, അതുകൊണ്ടാണ് ഇതിനെ മുൾക്കാട് എന്ന് പറയുന്നത്.
സത്യയുഗം പൂന്തോട്ടമാണ്. നിങ്ങൾ കാണുന്നുണ്ടല്ലോ - ബാബ എങ്ങനെയാണ് പൂന്തോട്ടം
ഉണ്ടാക്കുന്നത്. ഏറ്റവും സൗന്ദര്യമുള്ളവരാക്കി മാറ്റുകയാണ്. സ്വയം സദാ
സുന്ദരനാണ്. എല്ലാ സജിനിമാരേയും അർത്ഥം കുട്ടികളേയും സുന്ദരമാക്കി മാറ്റുകയാണ്.
രാവണൻ നിങ്ങളെ തീർത്തും കറുത്തവരാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് സന്തോഷം ഉണ്ടായിരിക്കണം - നമ്മുടെ മുകളിൽ ബൃഹസ്പതി ദശയാണ് ഉള്ളത്.
പകുതി സമയം ദുഖവുമാണ്, പകുതി സമയം സുഖവുമാണ്, ഇതിലൂടെ പ്രയോജനം തന്നെ എന്താണ്?
അങ്ങനെയല്ല, മുക്കാൽ ഭാഗവും സുഖമായിരിക്കും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്.
ധാരാളം പേർ ചോദിക്കാറുണ്ട് ഡ്രാമ എന്തിനാണ് ഇങ്ങനെ ഉണ്ടാക്കപ്പെട്ടത്? ഇത്
അനാദിയാണ്. എന്തിനാണ് ഉണ്ടാക്കിയത്, ഈ ചോദ്യം ഉദിക്കുന്നതിന്റെ കാര്യമില്ല. ഇത്
അനാദിയും അവിനാശിയുമായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ഉണ്ടായതും
ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാക്കപ്പെട്ടതുമായ.... ആർക്കും ഇതിൽ നിന്നും
മോക്ഷം ലഭിക്കില്ല. ഇത് അനാദിയായ സൃഷ്ടി നടന്നു വരികയാണ്, നടന്നു കൊണ്ടിരിക്കും.
പ്രളയമൊന്നും ഉണ്ടാകില്ല. ബാബ പുതിയ ലോകത്തെ നിർമ്മിക്കുകയാണ്, പക്ഷെ ഇതിൽ എത്ര
ശബ്ദം ഉണ്ടാകുന്നു. എപ്പോഴാണോ മനുഷ്യർ പതിതരും ദുഖികളുമാകുന്നത് അപ്പോഴാണ്
വിളിക്കുന്നത്. ബാബ വന്ന് എല്ലാവരുടേയും ശരീരത്തെ കല്പവൃക്ഷത്തിന്
സമാനമാക്കുകയാണ്. നിങ്ങളുടെ ആത്മാവ് പവിത്രമായി തീരും അപ്പോൾ ശരീരവും പവിത്രമാകും.
അപ്പോൾ ബാബ നിങ്ങളുടെ ശരീരത്തെ സദാ ആരോഗ്യമുള്ളതാക്കി മാറ്റും. അരകല്പത്തേക്ക്
നിങ്ങൾക്ക് അകാലമൃത്യു ഉണ്ടാകില്ല. നിങ്ങൾ കാലനു മുകളിൽ വിജയം പ്രാപ്തമാക്കാൻ
പോവുകയാണ്. നിങ്ങൾ കുട്ടികൾ വളരെ പുരുഷാർത്ഥം ചെയ്യണം. എത്ര ഉയർന്ന പദവി
പ്രാപ്തമാക്കുന്നോ അത്രയും നല്ലതാണ്. ഓരോരുത്തരും കൂടുതൽ സമ്പാദിക്കുന്നതിന്
വേണ്ടിയാണ് പരിശ്രമം ചെയ്യാറുള്ളത്. വിറക് വെട്ടുന്നവരും പറയും - കൂടുതൽ വിറക്
വെട്ടി കൊടുത്താൽ കൂടുതൽ സമ്പാദ്യം ഉണ്ടാകും. ചിലർ ചതിയിലൂടെയും
സമ്പാദിക്കാറുണ്ട്. അവിടെ ഇങ്ങനെയുള്ള ദുഖത്തിന്റെ കാര്യമൊന്നുമില്ല. ഇപ്പോൾ
നിങ്ങൾ ബാബയിൽ നിന്നും എത്ര സമ്പത്ത് നേടുകയാണ്. സ്വയത്തിന്റെ പരിശോധന ചെയ്യണം
ഞാൻ സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യനാണോ? (നാരദന്റെ ഉദാഹരണം) ശാസ്ത്രങ്ങളിൽ
ധാരാളം കാര്യങ്ങൾ എഴുതിയിട്ടുണ്ട്. തീർത്ഥയാത്രകൾ അവസാനിപ്പിച്ചോള്ളൂ. ഗീതവും
ഉണ്ടല്ലോ - നാലു ഭാഗത്തും കറങ്ങി എന്നിട്ടും.... ഇപ്പോൾ എത്ര നല്ല യാത്രയാണ്
ബാബ നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നത്, ഇതിൽ ബുദ്ധിമുട്ടിന്റെ കാര്യമില്ല. കേവലം
ബാബ പറയുകയാണ് മനസ്സു കൊണ്ട് എന്നെ മാത്രം ഓർമ്മിക്കൂ എങ്കിൽ വികർമ്മം വിനാശമാകും.
വളരെ നല്ല യുക്തിയാണ് നിങ്ങൾക്ക് കേൾപ്പിച്ചു തരുന്നത്. കുട്ടികൾ
കേൾക്കുന്നുണ്ടല്ലോ. ഇത് ഞാൻ ലോണായി എടുത്ത രഥമാണ്. ഈ ബാബക്ക് എത്ര
സന്തോഷമുണ്ടായിരിക്കും. ഞാൻ എന്റെ ശരീരത്തെ ശിവബാബക്ക് കൊടുത്തിരിക്കുകയാണ്
എന്ന് സന്തോഷിക്കുകയാണ്. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരി ആക്കി മാറ്റുകയാണ്.
ഭഗീരഥൻ എന്ന് പേരും ഉണ്ടല്ലോ. നിങ്ങൾക്ക് അറിയാം ബോംബെല്ലാം തയ്യാറാക്കി
കൊണ്ടിരിക്കുകയാണ്. തീ പിടിക്കും. രാവണന്റെ കോലം ഉണ്ടാക്കാറുണ്ടല്ലോ, രാവണനെ
കൊല്ലുന്നതിന് വേണ്ടിയാണ്. ഇവിടെ കൊല്ലുന്ന കാര്യമൊന്നുമില്ല. എവിടെയാണ്
കൊല്ലുന്നതിന്റെ കാര്യം, എവിടെ ഈ രാവണന്റെ രാജ്യത്തിന്റെ അവസാനത്തിന്റെ കാര്യവും.
നിങ്ങൾ കുട്ടികൾ രാമന്റെ ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി പുരുഷാർത്ഥം ചെയ്തു
കൊണ്ടിരിക്കുകയാണ്. അതിനാൽ പൂർണ്ണമായ പുരുഷാർത്ഥം ചെയ്യൂ, മുള്ളായി മാറരുത്.
നിങ്ങൾ ബ്രാഹ്മണരും ബ്രാഹ്മണികളുമാണ്. എല്ലാത്തിന്റേയും ആധാരം മുരളിയാണ്. മുരളി
നിങ്ങൾക്കു കിട്ടാതിരുന്നാൽ നിങ്ങൾ എന്തു ചെയ്യും. ഒരു ബ്രാഹ്മണി മാത്രം മുരളി
കേൾപ്പിക്കണം എന്നൊന്നുമില്ല. ആർക്കും മുരളി വായിച്ചു കൊടുക്കാം. പറയണം - ഇന്നു
നിങ്ങൾ കേൾപ്പിക്കൂ എന്ന്. ഇപ്പോൾ ജ്ഞാനം മനസ്സിലാക്കി കൊടുക്കുന്നതിന് നല്ല
ചിത്രങ്ങളും ഉണ്ടല്ലോ. ഈ മുഖ്യമായ ചിത്രങ്ങളെ തന്റെ കടയിൽ വെച്ച് അനേകരുടെ മംഗളം
ചെയ്യൂ. ആ വ്യാപാരത്തിന്റെ കൂടെ ഈ വ്യാപാരവും ചെയ്യണം. ഇത് ബാബയുടെ അവിനാശി
ജ്ഞാന രത്നങ്ങളുടെ കടയാണ്. കട തുറക്കരുത് എന്നൊന്നും ബാബ പറയില്ല. കട
തുറന്നോള്ളൂ. പൈസയെല്ലാം മണ്ണിൽ ലയിച്ചു ചേരും. അതിനാൽ തീർച്ചയായും വീടുണ്ടാക്കി
സുഖമായി എന്തുകൊണ്ട് ജീവിച്ചുകൂടാ. എന്തെങ്കിലും കാര്യങ്ങളിൽ പൈസ ഉപയോഗിക്കണം.
വീട് ഉണ്ടാക്കൂ, ഭക്ഷണത്തിനു വേണ്ടി മാറ്റി വെച്ചോള്ളൂ, ദാന പുണ്യവും ചെയ്തോള്ളൂ.
കാശ്മീരിലെ രാജാവ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വത്തെല്ലാം ആര്യ സമാജത്തിന്
ദാനമായി കൊടുത്തിരുന്നു. തന്റെ ധർമ്മത്തിന് വേണ്ടി ചെയ്യുമല്ലോ. ഇവിടെ
അങ്ങനെയുള്ള കാര്യമില്ല. എല്ലാവരും കുട്ടികളാണ്, ദാനത്തിന്റെ കാര്യമൊന്നുമില്ല.
അതാണെങ്കിൽ പരിധിയുള്ള ദാനമാണ്. ഞാൻ നിങ്ങളെ വിശ്വത്തിന്റെ ചക്രവർത്തി
ആക്കുകയാണ്. ഡ്രാമ അനുസരിച്ച് ഭാരതവാസികളാണ് രാജ്യഭാഗ്യം എടുക്കുക. ഭക്തി
മാർഗ്ഗത്തിൽ വ്യാപാരികൾ തീർച്ചയായും ദാനം കൊടുക്കുന്നതിന് വേണ്ടി ധനം മാറ്റി
വെക്കാറുണ്ട്. അതിന്റെ ഫലം അല്പകാലത്തേക്ക് അടുത്ത ജന്മത്തിൽ അവർക്ക്
പ്രാപ്തമാകും. ഇപ്പോൾ ഞാൻ നേരിട്ട് വന്നിരിക്കുന്നതിനാൽ നിങ്ങൾ ബാബയുടെ
കാര്യത്തിൽ തന്റെ ധനത്തെ ഉപയോഗിക്കണം. എനിക്ക് ഒന്നും വേണ്ട. ശിവബാബക്ക്
തിനിക്കു വേണ്ടി വീട് വെക്കേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം ബ്രാഹ്മണർക്കു വേണ്ടിയാണ്.
ദരിദ്രരും, ധനവാന്മാരുമെല്ലാം ഇവിടെ ഒരുമിച്ചാണ് കഴിയുന്നത്. ഇത് എല്ലാ
കുട്ടികൾക്കും ഉള്ളതാണ്. ഓരോരുത്തരുടേയും ജീവിതത്തിന്റെ രീതി നോക്കി അവർക്ക്
താമസിക്കുന്നതിനുള്ള സൗകര്യം കൊടുക്കേണ്ടി വരുമല്ലോ അതുകൊണ്ടാണ് എല്ലാവരുടേയും
സത്കാരം ചെയ്യൂ എന്ന് ബാബ പറയുന്നത്. എന്തെങ്കിലും വസ്തു ഇല്ലെങ്കിൽ
പ്രാപ്തമാകുന്നതാണ്. ബാബക്ക് കുട്ടികളോട് സ്നേഹമുണ്ട്.. ഇത്രയും സ്നേഹം
വേറെയാർക്കും കാണിക്കാൻ സാധിക്കില്ല. കുട്ടികൾക്ക് എത്ര മനസ്സിലാക്കി തരുന്നു -
പുരുഷാർത്ഥം ചെയ്യൂ അതോടൊപ്പം മറ്റുള്ളവർക്ക് വേണ്ടിയും യുക്തി രചിക്കൂ. ഇതിൽ
കേവലം 3 അടി മണ്ണിന്റെ ആവശ്യമാണ് ഉള്ളത്, അവിടെ പെൺകുട്ടികൾ വന്ന് ജ്ഞാനം
മനസ്സിലാക്കി തരും. ഏതെങ്കിലും വലിയ ആളുകളുടെ ഹോളുകൾ ഉണ്ടെങ്കിൽ, അവരോട് പറയൂ
ഞങ്ങൾ അത്യാവശ്യമായ കുറച്ച് ചിത്രങ്ങൾ ഇവിടെ വെക്കുകയാണ്. രാവിലെയും വൈകുന്നേരവും
ഒന്നു രണ്ടു മണിക്കൂർ ക്ലാസ്സ് എടുത്ത് പോകും. ചിലവെല്ലാം ഞങ്ങൾ ചെയ്യാം, എന്നാൽ
നിങ്ങൾക്ക് പേരും കിട്ടും. അനേകർ വന്ന് തന്റെ ജീവിതത്തെ കക്കയിൽ നിന്നും
വജ്രസമാനമാക്കി മാറ്റട്ടെ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അവിനാശിയായ ബാബയുടെ കൂടെ സത്യം സത്യമായ അവിനാശിയായ വ്യാപാരം ചെയ്യണം. ആ
വ്യാപാരത്തിനോടൊപ്പം ഈ വ്യാപാരത്തിനും സമയം കണ്ടു പിടിക്കണം. ജ്ഞാനത്തിന്റെ
ഗംഗയായി സർവ്വരേയും പാവനമാക്കണം.
2) ബ്രാഹ്മണ ജീവിതത്തിന്റെ
ആധാരം മുരളിയാണ് അതിനാൽ സ്നേഹത്തോടെ മുരളി കേൾക്കുകയും കേൾപ്പിക്കുകയും വേണം.
ഉള്ളിൽ എന്തെങ്കിലും മുള്ളുണ്ടെങ്കിൽ അതിനെ പുറത്ത് കളയണം. അവഗുണങ്ങളുടെ ദാനം
ചെയ്യണം.
വരദാനം :-
ദയാമനസ്കതയുടെ ഭാവനയിലൂടെ അപകാരിക്കു മേലും ഉപകാരം ചെയ്യുന്നവരായ ശുഭചിന്തകരായി
ഭവിക്കട്ടെ
എങ്ങനെയുള്ള ഏതൊരാത്മാവും
സതോഗുണിയോ, തമോഗുണിയോ സമ്പർക്കത്തിൽ വരട്ടെ എന്നാൽ എല്ലാവരെയും പ്രതി ശുഭചിന്തകർ
അതായത് അപകാരിക്കു മേലും ഉപകാരം ചെയ്യുന്നവർ. ഒരിക്കലും എങ്ങനെയുള്ള ആത്മാവിനോടും
വെറുപ്പിന്റെ ദൃഷ്ടിയരുത്. എന്തെന്നാൽ അറിയാം - ഇവർ അജ്ഞാനത്തിന് വശീഭൂതരാണ്,
അവിവേകിയാണ്. അവർക്കു മേൽ ദയ അഥവാ സ്നേഹം വരണം, വെറുപ്പല്ല. ശുഭചിന്തകആത്മാവ്
ഇങ്ങനെ ചിന്തിക്കില്ല- ഇവർ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്ത്ത് എന്നാൽ ഈ ആത്മാവിന്റെ
മംഗളം എങ്ങനെ ഉണ്ടാവും- ഇതാണ് ശുഭചിന്തക സ്ഥിതി.
സ്ലോഗന് :-
തപസ്യയുടെ
ബലത്തിലൂടെ അസംഭവ്യത്തെയും സംഭവ്യമാക്കി സഫലതാമൂർത്തിയാകൂ.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
അവർ ത്രികാലദർശിയായതിനാൽ
ആത്മാവിന്റെ സമ്പൂർണ സഹയോഗത്തെ മുന്നിൽ വെച്ച് ഓരോ ആത്മാവിന്റെയും ദുർബലതയെ
തിരിച്ചറിഞ്ഞുകൊണ്ടും അവരുടെ ദുർബലതയെ സ്വയത്തിൽ ധാരണ ചെയ്യില്ല, വർണിക്കില്ല
എന്നാൽ അന്യആത്മാക്കളുടെ ദുർബലതയുടെ മുള്ള് മംഗളകാരി സ്വരൂപത്തിലൂടെ
സമാപ്തമാക്കി നൽകും. മുള്ളിനെയും പുഷ്പമാക്കി മാറ്റും.