05.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഈ പതീത ലോകം ഒരു പഴയ ഗ്രാമമാണ്, ഇത് നിങ്ങൾക്കിരിക്കാൻ യോഗ്യമല്ല. നിങ്ങൾക്കിപ്പോൾ പുതിയ പാവനലോകത്തിലേക്ക് പോകണം.

ചോദ്യം :-
ബാബ തന്റെ കുട്ടികൾക്ക് ഉന്നതിക്കുള്ള ഏതൊരു യുക്തിയാണ് പറഞ്ഞു തരുന്നത്?

ഉത്തരം :-
കുട്ടികളേ, നിങ്ങൾ ആജ്ഞാകാരിയായി മാറി ബാബയുടെ മതപ്രകാരം നടന്നുകൊണ്ടിരിക്കൂ. ബാപ്ദാദ രണ്ടുപേരും ഒരുമിച്ചുണ്ട്. അതിനാൽ ദാദ പറയുന്നതിലൂടെ എന്തെങ്കിലും നഷ്ടമുണ്ടാവുകയാണെങ്കിൽ ബാബയാണ് അതിന്റെ ഉത്തരവാദി, എല്ലാം ബാബ ശരിയാക്കിത്തരും. നിങ്ങൾ നിങ്ങളുടെ മതം എടുക്കാതിരിക്കൂ. ശിവബാബയുടെ മതമാണെന്ന് മനസ്സിലാക്കി നടക്കുകയാണെങ്കിൽ വളരെ ഉന്നതിയുണ്ടാകും.

ഓംശാന്തി.  
ആദ്യമാദ്യം മുഖ്യമായ കാര്യം ആത്മീയ അച്ഛൻ ആത്മീയകുട്ടികൾക്ക് മനസ്സിലാക്കി ത്തരികയാണ്, നിങ്ങൾ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ, ഒപ്പം ബാബയെ ഓർമ്മിക്കൂ, എങ്കിൽ നിങ്ങളുടെ എല്ലാ ദുഃഖവും ദൂരെയാകും. ആ ലോകത്തിലുള്ളവർ ആശീർവദിക്കാറുണ്ടല്ലോ. ഈ ബാബയും പറയുകയാണ്, കുട്ടികളേ നിങ്ങളുടെ എല്ലാ ദുഃഖവും ദൂരെയാകും. കേവലം സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഇത് വളരെ സഹജമാണ്. ഇത് ഭാരതത്തിലെ പ്രാചീന സഹജ രാജയോഗമാണ്. പ്രാചീനമാണെങ്കിലും സമയമുണ്ടായിരിക്കുമല്ലോ. പണ്ട് പണ്ട്.... ഇത് എത്രയാണ്. ബാബ മനസ്സിലാക്കിത്തരുകയാണ് പൂർണ്ണമായും 5000 വർഷങ്ങൾക്കു മുമ്പ് ഈ രാജയോഗം പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത് ബാബക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കിത്തരാനും സാധിക്കില്ല, കുട്ടികൾക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കാനും സാധിക്കില്ല. ആത്മാവായ കുട്ടികളും പരമാത്മാവായ ബാബയും വളരെക്കാലം വേറിട്ടിരുന്നു എന്നു പാടാറുണ്ട്...... നിങ്ങൾ ഏണിപ്പടി ഇറങ്ങിയിറങ്ങി പതീതമായി മാറി, ഇതും ബാബ തന്നെയാണ് പറയുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഓർമ്മ വരുന്നുണ്ട്. അല്ലയോ പതീത പാവനാ എന്നു പറഞ്ഞ് എല്ലാവരും നിലവിളിക്കുന്നുണ്ട്...... കലിയുഗത്തിൽ പതീതർ തന്നെയാണുണ്ടാവുക. സത്യയുഗത്തിൽ പാവനമായവരും. അത് പാവനലോകം തന്നെയാണ്. ഈ പതീത പഴയ ലോകം വസിക്കാൻ യോഗ്യമല്ല. പക്ഷെ മായയുടെ പ്രഭാവം ചെറുതൊന്നുമല്ല. ഇവിടെ നോക്കുകയാണെങ്കിൽ 100-150 നിലകളുള്ള വലിയ വലിയ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇതാണ് മായയുടെ ഷോ എന്നു പറയുന്നത്. മായയുടെ ആകർഷണം ഇങ്ങനെയാണ്, സ്വർഗത്തിലേക്ക് പോകാമെന്നു പറയുമ്പോൾ പറയും ഞങ്ങൾക്ക് ഇതു തന്നെയാണ് സ്വർഗം. ഇതിനെയാണ് മായയുടെ തീവ്രത എന്നു പറയുന്നത്. പക്ഷേ നിങ്ങൾ കുട്ടികൾക്കറിയാം ഇതൊരു പഴയ ഗ്രാമമാണ്. ഇതിനെയാണ് പറയുന്നത് നരകം. പഴയ ലോകത്തെക്കാളും ഘോരനരകം. സത്യയുഗത്തെയാണ് സ്വർഗമെന്നു പറയുന്നത്. എല്ലാവരും ഇതിനെ വികാരീലോകമെന്നാണ് പറയുന്നത്. സ്വർഗമായിരുന്നു നിർവികാരീ ലോകം. സ്വർഗത്തെ നിർവികാരീ ലോകമെന്നും നരകത്തെ വികാരീ ലോകമെന്നും പറയുന്നു. ഇത്രയും സഹജമായ കാര്യമായിട്ടു പോലും ഒരാളുടെ ബുദ്ധിയിലും എന്തുകൊണ്ട് വരുന്നില്ല. മനുഷ്യർ എത്ര ദുഃഖികളാണ്. എത്ര യുദ്ധവും വഴക്കുകളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കൂടുന്തോറും ഇങ്ങനെയുള്ള ബോംബുകളാണുണ്ടാക്കുന്നത് ഇതിലൂടെ മനുഷ്യരെല്ലാം ഇല്ലാതാകുന്നു. എന്നാൽ ഇപ്പോൾ എന്താണ് ഉണ്ടാകാൻ പോകുന്നതെന്ന് തുച്ഛബുദ്ധികളായ മനുഷ്യർ മനസ്സിലാക്കുന്നില്ല. ബാബക്കല്ലാതെ മറ്റാർക്കും ഈ കാര്യങ്ങൾ, എന്താണ് നടക്കാൻ പോകുന്നതെന്ന് മനസ്സിലാക്കിത്തരാനും സാധിക്കില്ല, പഴയ ലോകത്തിന്റെ വിനാശമുണ്ടാകണം, പുതിയ ലോകത്തിന്റെ സ്ഥാപന ഗുപ്തമായി നടന്നു കൊണ്ടിരിക്കുകയാണ്.

നിങ്ങൾ കുട്ടികളെ പറയുന്നത് ഗുപ്തയോദ്ധാക്കൾ എന്നാണ്. നിങ്ങൾ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ. 5 വികാരങ്ങളുമായാണ് നിങ്ങളുടെ യുദ്ധം. എല്ലാവരോടും പറയുന്നത് പവിത്രമായി മാറൂ എന്നാണ്. ഒരച്ഛന്റെ കുട്ടികളാണല്ലോ. പ്രജാപിതാവിന്റെ കുട്ടികൾ പരസ്പരം സഹോദരി- സഹോദരൻമാരാണല്ലോ. മനസ്സിലാക്കിക്കൊടുക്കാൻ വളരെ യുക്തി വേണമല്ലോ. പ്രജാപിതാവിന് അനേകം കുട്ടികളുണ്ട്, ഒരാൾ മാത്രമല്ല. പേരു തന്നെ പ്രജാപിതാവ് എന്നാണ്. ലൗകീക അച്ഛനെ ഒരിക്കലും പ്രജാപിതാവെന്നു പറയുകയില്ല. പ്രജാപിതാ ബ്രഹ്മാവാണെങ്കിൽ അവരുടെ കുട്ടികളെല്ലാവരും സഹോദരി- സഹോദരന്മാരാണ്. ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിയും ആയിട്ടാണ് ഇരിക്കുന്നത്. പക്ഷെ മനസ്സിലാക്കുന്നില്ല. കല്ലുബുദ്ധികളാണ്, മനസ്സിലാക്കാൻ പരിശ്രമിക്കുന്നതുപോലുമില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികൾ സഹോദരി -സഹോദരന്മാരായിക്കഴിഞ്ഞു. വികാരത്തിലേക്ക് പോകാൻ സാധിക്കില്ല. നിങ്ങളുടെ ബോർഡിൽ പ്രജാപിതാവ് എന്ന പേര് തീർച്ചയായും വേണം. ഈ പദം തീർച്ചയായും ചേർക്കണം. കേവലം ബ്രഹ്മാവെന്നു ചേർക്കുന്നതിലൂടെ ഇത്രയും ശക്തി ഉണ്ടാവുകയില്ല. അതിനാൽ ബോർഡിലും കൃത്യമായ പദം വെച്ച് ഭംഗിയാക്കണം. ഇത് അത്യാവശ്യമായ വാക്കാണ്. ബ്രഹ്മാവെന്ന പേര് സ്ത്രീകൾക്കുമുണ്ട് . പേര് മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ പുരുഷന്റെ പേര് സ്ത്രീകൾക്കും വെക്കും. ഇത്രയും പേര് എവിടെ നിന്നും വന്നു. ഇതെല്ലാം ഡ്രാമ പ്ലാനനുസരിച്ചിട്ടാണ്. ബാബയുടെ ആജ്ഞാകാരിയും വിശ്വസ്തനുമാവുക എന്നത് ചിറ്റമ്മയുടെ വീടല്ല. ബാബയും ദാദയും രണ്ടുപേരും ഒരുമിച്ചുണ്ട്. ഇതാരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലേ. അപ്പോൾ ശിവബാബ പറയും എന്റെ ആജ്ഞയെന്താണെന്നു പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. നേരായി പറഞ്ഞാലും തലകീഴായി പറഞ്ഞാലും ശിവബാബയാണ് പറയുന്നതെന്ന് നിങ്ങൾ മനസ്സിലാക്കൂ ഉത്തരവാദിത്വം ശിവബാബക്കാണ്. ബ്രഹ്മാബാബ പറയുന്നതിലൂടെ എന്തെങ്കിലും നഷ്ടമുണ്ടാവുകയാണെങ്കിൽ തന്നെ ഉത്തരവാദിത്വം ബാബയുടേതായതു കാരണം എല്ലാം ശരിയാകും. ശിവബാബയുടേതു തന്നെയാണെന്നു മനസ്സിലാക്കുന്നതിലൂടെ നിങ്ങൾക്ക് വളരെയധികം ഉന്നതിയുണ്ടാകും. പക്ഷെ പ്രയാസമാണെന്നാണ് മനസ്സിലാക്കുന്നത്. ചിലർ പിന്നീട് തന്റെ അഭിപ്രായമനുസരിച്ച് നടക്കുന്നവരുമുണ്ട്. നിങ്ങൾക്ക് മനസ്സിലാക്കി ത്തരാനും നിർദേശം നൽകാനും ബാബ എത്ര ദൂരെ നിന്നാണ് വരുന്നത് . ഈ ആത്മീയ ജ്ഞാനം മറ്റാരുടെ പക്കലുമില്ല. മുഴുവൻ ദിവസവും ഈ ചിന്ത നടന്നു കൊണ്ടേയിരിക്കണം - എന്തെഴുതിയാലാണ് മനുഷ്യർ മനസ്സിലാക്കുക. മനുഷ്യരുടെ ദൃഷ്ടി പതിയുന്ന തരത്തിലുള്ള ശരിയായ വാക്കുകളിൽ എഴുതി വെക്കണം. ചോദ്യം ചോദിക്കേണ്ട ആവശ്യം പോലും വരരുത്, ആ രീതിയിൽ നിങ്ങൾ മനസ്സിലാക്കി ക്കൊടുക്കണം. പറയൂ, ബാബ പറയുന്നതിതാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുകുകയാണെങ്കിൽ നിങ്ങളുടെ എല്ലാ ദുഃഖങ്ങളും ദൂരെയാകും. ആരാണോ നല്ല രീതിയിൽ ഓർമ്മയിൽ ഇരിക്കുന്നത് അവർ ഉയർന്ന പദവി നേടും. ഇത് സെക്കന്റിന്റെ കാര്യമാണ്. മനുഷ്യർ എന്തെല്ലാം ചോദിച്ചുകൊണ്ടിരിക്കും -നിങ്ങൾ ഒന്നും പറയേണ്ടതില്ല. അവരോട് പറയൂ കൂടുതൽ ചോദിക്കരുത്. ആദ്യം ഒരു കാര്യത്തിൽ നിശ്ചയം ചെയ്യൂ, കൂടുതൽ ചോദ്യങ്ങളാൽ കാടു കയറിയാൽ പിന്നീട് തിരിച്ചുവരാനുള്ള വഴി അറിയുകയില്ല. എങ്ങനെയാണോ മനുഷ്യർ മൂടൽമഞ്ഞിൽ പെടുമ്പോൾ പുറത്തു വരാൻ കഴിയാതെ സംശയിച്ചു പോകുന്നത്, ഇവിടെയും അതുപോലെ തന്നെയാണ്, മനുഷ്യർ ഏതെങ്കിലും രീതിയിൽ മായയിൽ നിന്നും പുറത്തു വരികയാണ്. അതിനാൽ ആദ്യം എല്ലാവർക്കും ഈ ഒരു കാര്യം മനസ്സിലാക്കിക്കൊടുക്കൂ, നിങ്ങൾ അവിനാശിയായ ആത്മാവാണ്. ബാബയും അവിനാശിയാണ് പതീതപാവനനാണ്. നിങ്ങൾ പതിതമാണ്. ഇപ്പോൾ നിങ്ങൾക്ക് വീട്ടിലേക്ക് അല്ലെങ്കിൽ പുതിയ ലോകത്തിലേക്ക് പോകണം . പഴയ ലോകത്തിൽ അവസാനം വരെയും വന്നു കൊണ്ടിരിക്കുന്നുണ്ട്. ആരാണോ പൂർണ്ണമായ രീതിയിൽ പഠിക്കാത്തത് അവർ തീർച്ചയായും അവസാനം വരും. എത്ര കണക്കാണുള്ളത്, ആദ്യം ആരു പോകുമെന്നത് പിന്നീട് പഠിപ്പിലൂടെ മനസ്സിലാക്കാൻ സാധിക്കും. സ്ക്കൂളിലും അടയാളം കാണിക്കാറുണ്ടല്ലോ. ഓടിപ്പോയി കൈ തൊട്ട് തിരിച്ചു വരണം. ആദ്യ നമ്പറിലുള്ളവർക്കാണ് സമ്മാനം ലഭിക്കുക. ഇത് പരിധിയില്ലാത്ത കാര്യമാണ്. പരിധിയില്ലാത്ത സമ്മാനമാണ് ലഭിക്കുന്നത്. ബാബ പറയുകയാണ് ഓർമ്മയുടെ യാത്രയിൽ ഇരിക്കൂ. ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം. ഇവിടെത്തന്നെ സർവ്വഗുണസമ്പന്നരായി മാറണം, അതിനാൽ ബാബ പറയുകയാണ് ചാർട്ട് വെക്കൂ. ഓർമ്മയുടെ യാത്രയുടെ ചാർട്ടു വെക്കുകയാണെങ്കിലേ എത്ര ലാഭമുണ്ടായി എത്ര നഷ്ടമുണ്ടായി എന്നറിയാൻ സാധിക്കൂ. പക്ഷെ കുട്ടികൾ വെക്കാറില്ല. ബാബ പറയുന്നുണ്ട് എന്നാൽ കുട്ടികൾ ചെയ്യുന്നില്ല. വളരെ കുറച്ചു കുട്ടികളേ ചെയ്യുന്നുള്ളൂ അതിനാൽ മാലയും അതുപോലെ ചെറുത് തന്നെയായിരിക്കും . വലിയ 8 പേർ സ്കോളർഷിപ്പ് എടുക്കും ബാക്കി 108 പേർ ഫസ്റ്റ് ക്ലാസിലും വരും. പ്ലസ്സിൽ ആരെല്ലാം വരും. ചക്രവർത്തിയും റാണിയും. വളരെ നേരിയ വ്യത്യാസം ഉണ്ടായിരിക്കും. അതിനാൽ ബാബ പറയുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ ബാബയെ ഓർമ്മിക്കൂ ഇതാണ് ഓർമ്മയുടെ യാത്ര. ഇതാണ് ബാബയുടെ സന്ദേശം നൽകൽ. കൂടുതൽ തീവ്രതയോടു കൂടി പറയേണ്ടതില്ല. മന്മനാഭവ. ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച്, പഴയ ലോകത്തിലെ എല്ലാം ബുദ്ധിയിൽ നിന്നും ത്യാഗം ചെയ്യണം. കാരണം ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം, അശരീരിയായി മാറണം. ഇവിടെ ബാബ ഓർമ്മയുണർത്തിത്തരുന്നുണ്ട്, പിന്നീട് മുഴുവൻ ദിവസത്തിലും ഓർമ്മിക്കുന്നുമില്ല, ശ്രീമത പ്രകാരം നടക്കുന്നുമില്ല. ബുദ്ധിയിൽ ഇരിക്കുന്നേയില്ല. ബാബ പറയുന്നു പുതിയ ലോകത്തിലേക്ക് പോകണമെങ്കിൽ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി തീരണം. ബാബ നമുക്ക് രാജ്യഭാഗ്യം നൽകി, നമ്മൾ അത് 84 ജന്മമെടുത്ത് നഷ്ടപ്പെടുത്തി. ലക്ഷം വർഷത്തിന്റെ കാര്യം തന്നെയില്ല, ധാരാളം കുട്ടികൾ അള്ളാഹുവിനെ അറിയാത്തതു കാരണം ധാരാളം ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു. ബാബ പറയുന്നു ആദ്യം എന്നെ ഓർമ്മിക്കുകയാണെങ്കിൽ പാപം ഇല്ലാതാകുന്നു, ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുന്നതിലൂടെ ദേവതയായി മാറുന്നു, ബാക്കി ഒന്നും ചോദിക്കേണ്ട കാര്യം തന്നെയില്ല. അള്ളാഹുവിനെ അറിയാതെ സമ്പത്തിനെക്കുറിച്ചുമാത്രം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ബാബ പറയുന്നു, ആദ്യം അള്ളാഹുവിനെ അറിയുന്നതിലൂടെ എല്ലാം അറിയുന്നു. എന്നിലൂടെ എന്നെ അറിഞ്ഞവർക്ക് എല്ലാം അറിയാൻ സാധിക്കും . ബാക്കി അറിയാൻ ഒന്നും ബാക്കിയുണ്ടാവുകയില്ല. ഇതിനു വേണ്ടിയാണ് 7 ദിവസം വെക്കുന്നത്. 7 ദിവസത്തിൽത്തന്നെ ധാരാളം മനസ്സിലാക്കാൻ സാധിക്കും . എന്നാൽ മനസ്സിലാക്കുന്നവർ നമ്പർവൈസാണ്. ചിലർ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അവരെന്താ രാജാവും റാണിയുമായി മാറുമോ. രാജ്യം ഭരിക്കാൻ സാധിക്കുമോ. ഓരോരുത്തർക്കും തന്റെ പ്രജകളെ തയ്യാറാക്കണം. ധാരാളം സമയം വ്യർത്ഥമാകുന്നുണ്ട്. പാവങ്ങളാണെന്ന് ബാബ പറയും. എത്ര തന്നെ വലിയ പദവിയുള്ളവരാണെങ്കിലും, പക്ഷെ ബാബക്കറിയാം ഇതെല്ലാം മണ്ണിൽ പോകുന്നതാണ്. ബാക്കി വളരെ കുറച്ചു സമയമേ ഉള്ളൂ. വിനാശകാലത്ത് വിപരീത ബുദ്ധിയുള്ളവർക്ക് വിനാശമുണ്ടാകണം. നമ്മൾ ആത്മാക്കൾക്ക് എത്ര പ്രീതബുദ്ധിയുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ചിലർ പറയാറുണ്ട് ഒരു മണിക്കൂർ, രണ്ടുമണിക്കൂർ ഓർമ്മയിൽ ഇരിക്കാറുണ്ട്, ലൗകിക അച്ഛനുമായി ഒന്നോ രണ്ടോ മണിക്കൂറാണോ പ്രീതി വെക്കാറുള്ളത്. മുഴുവൻ ദിവസവും അച്ഛൻ അച്ഛൻ എന്നു പറഞ്ഞു കൊണ്ടിരിക്കും. ഇവിടെയും ബാബാ ബാബാ എന്നു പറയുന്നുണ്ട് എന്നാൽ മുറിയാതെയുള്ള പ്രീതിയൊന്നും ഉണ്ടാകുന്നില്ല. ശിവബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കൂ എന്ന് ഇടക്കിടക്ക് പറയാറുണ്ട്. സത്യം സത്യമായി ഓർമ്മിക്കണം. സൂത്രങ്ങൾ പറഞ്ഞ് നടക്കരുത്. വളരെയധികം പേർ പറയുന്നുണ്ട് ഞങ്ങൾ ശിവബാബയെ നന്നായി ഓർമ്മിക്കുന്നുണ്ട്, പിന്നീട് അവർ എഴുന്നേൽക്കും, ബാബാ ഞങ്ങൾ അനേകരുടെ മംഗളം ചെയ്യാൻ സേവനത്തിനിറങ്ങുകയാണ്. എത്രത്തോളം അനേകർക്ക് വഴി കാണിച്ചു കൊടുക്കുന്നുണ്ടോ അത്രയും ഓർമ്മിക്കുകയും വേണം. ബന്ധനമാണെന്ന് ധാരാളം കുട്ടികൾ പറയുന്നുണ്ട് . മുഴുവൻ ലോകത്തിലുള്ളവർക്കും ബന്ധനമുണ്ട് എന്നാൽ ബന്ധനത്തെ യുക്തിയോടു കൂടി മുറിക്കണം. യുക്തികൾ ധാരാളമുണ്ട് നാളെ മരിക്കുകയാണെങ്കിൽ നിങ്ങളുടെ കുട്ടിയെ ആരു നോക്കും. തീർച്ചയായും സംരക്ഷിക്കുന്നതിന് ആരെങ്കിലും വേണ്ടിവരും. അജ്ഞാനകാലത്തിൽ വേറെ വിവാഹം കഴിക്കാറില്ലേ. ഇപ്പോൾ വിവാഹവും ഒരു ബുദ്ധുമുട്ടായി മാറിയിരിക്കുകയാണ്. ആർക്കെങ്കിലും കുറച്ചു പൈസ കൊടുത്തു പറയൂ, കുട്ടിയെ സംരക്ഷിക്കാൻ. ഇത് നിങ്ങളുടെ മർജീവ ജന്മമാണ്. ജീവിച്ചിരിക്കെ മരിച്ചു കഴിഞ്ഞു പിന്നെ ആര് സംരക്ഷിക്കും. അപ്പോൾ ഒരു നഴ്സിനെ വെക്കണം. പൈസ കൊണ്ട് എന്താണ് നടക്കാത്തത്. തീർച്ചയായും ബന്ധനമുക്തരായിമാറണം. സേവനത്തിനോട് ലഹരിയുള്ള നിങ്ങൾ തന്നെ ഓടണം. ലോകത്തിൽ നിന്നും മരിച്ചില്ലേ. മിത്ര സംബന്ധികളെയും ഉദ്ധരിക്കൂ എന്നാണ് ബാബ ഇവിടെ പറയുന്നത്. എല്ലാവർക്കും മന്മനാഭവയുടെ സന്ദേശം നൽകൂ അപ്പോൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായിത്തീരും. ബാബ തന്നെയാണ് പറയുന്നത് മറ്റുള്ളവർ മുകളിൽ നിന്നും വരും, അവരുടെ പുറകെ അവരുടെ പ്രജകളും വരും. എങ്ങനെയാണോ ക്രിസ്തു എല്ലാവരെയും താഴേക്ക് കൊണ്ടു വന്നത്. താഴേക്ക് ഇറങ്ങി പാർട്ട് അഭിനഭിനയിച്ച് എപ്പോൾ അശാന്തമാകുന്നുവോ അപ്പോൾ ശാന്തി വേണമെന്ന് പറയും. ശാന്തിയിലായിരുന്നു ഇരുന്നിരുന്നത്. അതിനുശേഷം ഒരു ഗുരു വന്നാൽ അവരുടെ പിറകെ പോകും.. പിന്നീട് പറയും അല്ലയോ പതീതപാവനാ വരൂ. അങ്ങനെയാണ് ഈ കളി ഉണ്ടാക്കിയിട്ടുള്ളത്. ഇത് അവസാനം അതിന്റെ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. കുട്ടികൾക്ക് സാക്ഷാത്ക്കാരം കിട്ടിയിട്ടുണ്ട്. മന്മനാഭവയുടെ ലക്ഷ്യം വന്നെടുക്കും. ഇപ്പോൾ നിങ്ങൾ യാചകനിൽ നിന്നും രാജകുമാരനായി മാറുകയാണ്. ഈ സമയത്ത് ആരാണോ ധനികർ അവർ ദരിദ്രരുമാകും. അത്ഭുതമാണ്. ഈ കളിയെക്കുറിച്ച് ഒരൽപം പോലും ആർക്കും അറിയുകയില്ല. മുഴുവൻ രാജധാനിയും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ചിലർ ദരിദ്രരായും മാറും. ഇത് വളരെ ദീർഘവീക്ഷണമുള്ള ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നമ്മൾ എങ്ങനെ ട്രാൻസ്ഫർ ആകുന്നു എന്ന സാക്ഷാത്ക്കാരം അവസാനം എല്ലാവർക്കും ലഭിക്കും. പുതിയ ലോകത്തിലേക്ക് വേണ്ടിയാണ് നിങ്ങൾ പഠിക്കുന്നത്. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. പഠിച്ച് പാസാവുകയാണെങ്കിൽ ദൈവീക കുലത്തിലേക്ക് വരും. ഇപ്പോൾ ബ്രാഹ്മണകുലത്തിലാണ്. ഈ കാര്യം ഒരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഭഗവാനാണ് പഠിപ്പിക്കുന്നത് ഇതുപോലും ഒരാളുടെയും ബുദ്ധിയിൽ ഇരിക്കുന്നില്ല. നിരാകാരനായ ഭഗവാൻ തീർച്ചയായും വരുമല്ലോ. ഈ ഡ്രാമ വളരെ അത്ഭുതകരമായി ഉണ്ടാക്കപ്പെട്ടതാണ്. ഇതിനെ നിങ്ങൾക്ക് അറിയുകയും പാർട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയും വേണം. ത്രിമൂർത്തിയുടെ ചിത്രം വെച്ച് മനസ്സിലാക്കിക്കൊടുക്കണം - ബ്രഹ്മാവിലൂടെയാണ് സ്ഥാപന. വിനാശം സ്വാഭാവികമായി നടക്കുക തന്നെ വേണം. കേവലം പേരു വെച്ചു എന്നു മാത്രം. ഇതും ഡ്രാമയിൽ ഉണ്ടായിട്ടുള്ളതാണ്. മുഖ്യമായ കാര്യം സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കുകയാണെങ്കിൽ എല്ലാ കറകളും ഇല്ലാതാകും. സ്ക്കൂളിൽ എത്ര നല്ല രീതിയിൽ പഠിക്കുന്നുണ്ടോ അത്രയും സമ്പാദ്യം ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങൾക്ക് 21 ജന്മത്തേക്ക് ആരോഗ്യവും സമ്പാദ്യവും ഉണ്ടാകും, ഇത് ചെറിയ കാര്യമാണോ. ഇവിടെ സമ്പാദ്യമുണ്ട് എന്നാൽ മക്കൾക്കും പേരക്കുട്ടികൾക്കും കഴിക്കാൻ സമയമില്ല. ബാബ തന്റേതെല്ലാം ഈ സേവനത്തിൽ അർപ്പിച്ചതു കാരണം എത്ര ശേഖരണമുണ്ടായി. എല്ലാവരുടെയൊന്നും ശേഖരിക്കപ്പെടുകയില്ല. എത്ര ലക്ഷപ്രഭുവായാലും ആ പൈസ ഉപയോഗത്തിൽ വരുകയില്ല. തിരിച്ചു കൊടുക്കണമെന്നുണ്ടെങ്കിൽ ബാബ ഒന്നും എടുക്കുന്നില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബന്ധനം മുറിക്കാനുള്ള യുക്തി രചിക്കണം. ബാബയുമായി മുറിയാത്ത പ്രീതി ഉണ്ടായിരിക്കണം. എല്ലാവർക്കും ബാബയുടെ സന്ദേശം നൽകണം, സർവ്വരുടെയും മംഗളം ചെയ്യണം.

2. ദീർഘവീക്ഷണബുദ്ധിയിലൂടെ ഈ പരിധിയില്ലാത്ത കളിയെ മനസ്സിലാക്കണം. യാചകനിൽ നിന്നും രാജകുമാരനായി മാറാനുള്ള ഈ പഠിപ്പിൽ പൂർണ്ണ ശ്രദ്ധ നൽകണം. ഓർമ്മയുടെ സത്യം സത്യമായ ചാർട്ട് വെക്കണം.

വരദാനം :-
സങ്കൽപമാകുന്ന വിത്തിൽ മംഗളകാരി ശുഭഭാവനകൾ നിറക്കുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.

എങ്ങിനെയാണോ മുഴുവൻ വിശ്വത്തിന്റെ സാരവും വിത്തിൽ അടങ്ങിയിരിക്കുന്നത് അതുപോലെ ഓരോ ആത്മാക്കൾക്കുവേണ്ടിയും പ്രകൃതിക്കുവേണ്ടിയുമുള്ള ഓരോ സങ്കൽപങ്ങളാകുന്ന വിത്തുകളും ശുഭഭാവനകൾ നിറഞ്ഞതാകട്ടെ.ഏവരെയും ബാബക്ക് സമാനമാക്കി മാറ്റാനുള്ള ഭാവന,നിർബലരെ ബലവാനാക്കാനുള്ള ഭാവന,ദുഃഖിതരും അശാന്തരുമായ ആത്മാക്കളെ സുഖികളും ശാന്തരുമാക്കാനുള്ള ഭാവനഎന്നിവയുടെ ലഹരിയും ആഗ്രഹവും ഓരോ സങ്കൽപങ്ങളിലും നിറയണം.ഏതെങ്കിലും സങ്കൽപങ്ങൾ ഈ ഭാവനകൾ ഇല്ലാത്തവയും വ്യർത്ഥവുമാകരുത്. മംഗളത്തിന്റെ ഭാവനയിലൂടെ സമർത്ഥമാകണം.അങ്ങിനെയുള്ളവരെയാണ് ബാബക്ക് സമാനം വിശ്വമംഗളകാരി ആത്മാവ് എന്ന് പറയുന്നത്.

സ്ലോഗന് :-
മായ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ പരിഭ്രമിക്കുന്നതിനുപകരം പരമാത്മാ മിലനത്തിന്റെ ആനന്ദം ആഘോഷിച്ചുകൊണ്ടിരിക്കൂ.

അവ്യക്തസൂചന- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമായി മാറുന്നതിനുള്ള ദൃഢസങ്കൽപം എടുക്കൂ

കർമ്മാതീതമായി മാറുന്നതിനായി അശരീരിയാകുന്നതിനുള്ള അഭ്യാസത്തെ വർദ്ധിപ്പിക്കൂ. ശരീരത്തിന്റെ ബന്ധനങ്ങൾ,കർമ്മത്തിന്റെ ബന്ധനങ്ങൾ,വ്യക്തികളുടെ ബന്ധനങ്ങൾ,വൈഭവങ്ങളുടെ ബന്ധനങ്ങൾ, സ്വഭാവസംസ്ക്കാരങ്ങളുടെ ബന്ധനങ്ങൾ... അങ്ങിനെ ഏത് ബന്ധനങ്ങളേയും തന്റെ നേർക്ക് ആകർഷിക്കരുത്, ഈ ബന്ധനങ്ങൾ തന്നെയാണ് ആത്മാവിനെ ടൈറ്റ് ആക്കുന്നത്.ഇതിനായി സദാ നിർലിപ്തസ്ഥിതി അഥവാ വേറിട്ടതും എന്നാൽ വളരെ പ്രിയപ്പെട്ടതുമായ അവസ്ഥ ഉണ്ടാക്കാനുള്ള അഭ്യാസം ചെയ്യണം.