മധുരമായ കുട്ടികളേ, ഇപ്പോൾ
ഇത് ഉയരുന്ന കലയുടെ സമയമാണ്, ഭാരതം ദരിദ്രനിൽ നിന്നും ധനവാനാകും, നിങ്ങൾ ബാബയിൽ
നിന്നും സത്യയുഗി ചക്രവർത്തി പദവിയുടെ സമ്പത്ത് നേടണം.
ചോദ്യം :-
ബാബയുടെ ഏതൊരു ടൈറ്റിലാണ് ശ്രീകൃഷ്ണന് കൊടുക്കാൻ സാധിക്കാത്തത് ?
ഉത്തരം :-
ബാബ
ദരിദ്രരുടെ നാഥനാണ്, ശ്രീകൃഷ്ണനെ ഇങ്ങനെ പറയാറില്ല. ശ്രീകൃഷ്ണൻ വളരെ ധനവാനാണ്,
കൃഷ്ണന്റെ രാജ്യത്തിലും എല്ലാവരും ധനവാനായിരിക്കും. ബാബ വരുന്ന സമയത്ത് ഈ ഭാരതം
വളരെ ദരിദ്രമായിരിക്കും. ഭാരതത്തെത്തന്നെയാണ് ധനവാനാക്കി മാറ്റുന്നത്. നിങ്ങൾ
പറയാറുണ്ടല്ലോ ഞങ്ങളുടെ ഭാരതം സ്വർഗ്ഗമായിരുന്നു, എന്നാൽ ഇപ്പോഴല്ല, ഇനി വീണ്ടും
ധനവാനാകും. ദരിദ്രരുടെ നാഥനായ ബാബയാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നത്.
ഗീതം :-
അവസാനം ആ
ദിനം ഇന്ന് വന്നു.............
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടില്ലേ. ആത്മാവ് ഗുപ്തമാണ് ശരീരം
പ്രത്യക്ഷവുമാണ്. ആത്മാവിനെ ഈ കണ്ണുകളിലൂടെ കാണാൻ സാധിക്കില്ല ഗുപ്തമാണ്.
ഇതിന്റെ ഉള്ളിൽ ഉണ്ടെന്നുള്ളത് തീർച്ചയാണ് പക്ഷെ ഈ ശരീരം കൊണ്ട്
മറഞ്ഞിരിക്കുന്നതു കൊണ്ടാണ് ആത്മാവിനെ ഗുപ്തമാണെന്ന് പറയുന്നത്. ആത്മാവ് സ്വയം
പറയുകയാണ് ഞാൻ നിരാകാരമാണ്, ഇവിടെ സാകാരത്തിലേക്ക് വന്ന് ഗുപ്തമായി
മാറിയിരിക്കുകയാണ്. നിരാകാരി ലോകമാണ് ആത്മാക്കളുടെ ലോകം. അവിടെ
ഗുപ്തമായിരിക്കേണ്ട കാര്യമൊന്നുമില്ല. പരംപിതാ പരമാത്മാവും അവിടെയാണ്
വസിക്കുന്നത്. ബാബയെയാണ് പരമമായ ശക്തി എന്ന് പറയുന്നത്. ഉയർന്നതിലും ഉയർന്ന
ആത്മാവ്, ഏറ്റവും ഉപരിയായ ലോകത്തിലാണ് പരമാത്മാവ് വസിക്കുന്നത്. ബാബ പറയുകയാണ്
ഏതുപോലെ നിങ്ങൾ ഗുപ്തമാണോ അതുപോലെ എനിക്കും ഗുപ്തമായി വേണം വരാൻ. ഞാൻ ഗർഭ
ജയിലിലേക്ക് വരില്ല. എന്റെ പേര് എന്നും ശിവനെന്നാണ് അറിയപ്പെടുന്നത്. ഞാൻ ഈ
ശരീരത്തിലേക്ക് പ്രവേശിച്ചാലും എന്റെ നാമം മാറുന്നില്ല. ഈ ആത്മാവിന്റെ
ശരീരമേതാണോ അതിന്റെ നാമം മാറും. എന്നെ ശിവൻ എന്നാണ് പറയുക -ഞാൻ സർവ്വ
ആത്മാക്കളുടേയും പിതാവാണ്. അതിനാൽ നിങ്ങൾ ആത്മാക്കൾ ഈ ശരീരത്തിനുള്ളിൽ ഗുപ്തമാണ്,
ഈ ശരീരത്തിലൂടെയാണല്ലോ നിങ്ങൾ കർമ്മം ചെയ്യുന്നത്. ഞാനും ഗുപ്തമാണ്. ആത്മാവ് ഈ
ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണ് ഈ ജ്ഞാനവും നിങ്ങൾ കുട്ടികൾക്ക് ഇപ്പോഴാണ്
കിട്ടിയിരിക്കുന്നത്. ആത്മാവ് സൂക്ഷ്മമാണ്, എന്നാൽ ശരീരം സ്ഥൂലമാണ്. ഞാനും
അശരീരിയാണല്ലോ. നിരാകാരനായ ബാബ ഈ ശരീരത്തിലൂടെയാണ് കേൾപ്പിച്ചു
കൊണ്ടിരിക്കുന്നത്. നിങ്ങൾ നിരാകാരികളാണ് എന്നാൽ ശരീരത്തിലൂടെ
കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാം ബാബ വന്നിരിക്കുകയാണ് - ഭാരതത്തെ
വീണ്ടും ദരിദ്രനിൽ നിന്നും ധനവാനാക്കുന്നതിന്. എന്റെ ഭാരതം എന്ന് നിങ്ങൾ
പറയാറില്ലേ. എല്ലാവരും തന്റെ സംസ്ഥാനങ്ങളെ കുറിച്ച് പറയാറില്ലേ - നമ്മുടെ
രാജസ്ഥാൻ, നമ്മുടെ ഗുജറാത്ത് എന്നെല്ലാം. എന്റെ എന്ന് പറയുന്നതിലൂടെ അതിനോട്
മോഹം തോന്നും. നമ്മുടെ ഭാരതം ദരിദ്രമാണ്. ഇതെല്ലാവരും അംഗീകരിക്കുന്നുണ്ട് പക്ഷെ
അവർക്ക് ഭാരതം ധനവാനായിരുന്നത് എപ്പോഴാണ്, എങ്ങനെയായിരുന്നു എന്നതൊന്നും
അറിയില്ല. നിങ്ങൾ കുട്ടികൾക്ക് വളരെ ലഹരിയുണ്ട്. നമ്മുടെ ഭാരതം വളരെ
ധനവാനായിരുന്നു, അവിടെ ദു:ഖത്തിന്റെ കാര്യം തന്നെയുണ്ടായിരുന്നില്ല. സത്യയുഗത്തിൽ
രണ്ടാമതൊരു ധർമ്മമുണ്ടാകില്ല. ഒരേ ഒരു ദേവി ദേവതാ ധർമ്മമാണ് ഉണ്ടായിരുന്നത്,
ഇതാർക്കും അറിയില്ല. ഈ വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആർക്കുമറിയില്ല.
ഇപ്പോൾ നിങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കുന്നുണ്ട്, നമ്മുടെ ഭാരതം വളരെ
ധനവാനായിരുന്നു. ഇപ്പോൾ വളരെ ദരിദ്രമാണ്. ഇപ്പോൾ ബാബ വീണ്ടും വന്നിരിക്കുകയാണ്
ഭാരതത്തെ ധനവാനാക്കുന്നതിന്. സത്യയുഗമായിരുന്നപ്പോൾ ഭാരതം വളരെ ധനവാനായിരുന്നു
എന്നാൽ അന്ന് ഉണ്ടായിരുന്ന ദേവി ദേവതകളുടെ രാജ്യം എവിടെ പോയി എന്നത് ആർക്കും
അറിയില്ല. ഇത് ആർക്കും അറിയില്ല. ഋഷി മുനിമാർ പോലും രചയിതാവിനെക്കുറിച്ചും
രചനയെക്കുറിച്ചും ഞങ്ങൾക്ക് ഒന്നും അറിയില്ല എന്ന് പറയുന്നു. ബാബ പറയുകയാണ്
സത്യയുഗത്തിലുണ്ടായിരുന്ന ദേവി ദേവതകൾക്കും രചയിതാവിന്റേയും രചനയുടേയും ജ്ഞാനം
ഉണ്ടായിരുന്നില്ല. അഥവാ അവർക്ക് ഈ ജ്ഞാനം ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് ഏണിപ്പടി
താഴേക്ക് ഇറങ്ങണമെന്നും, രാജധാനിയുടെ സുഖം നഷ്ടപ്പെടുമെന്നുമുള്ള ചിന്തയുണ്ടാകും.
ഇപ്പോൾ നിങ്ങൾ ചിന്തിക്കുകയാണ് ഞങ്ങൾ സതോപ്രധാനമായിരുന്നു ഇനി വീണ്ടും
എങ്ങനെയാണ് സതോപ്രധാനമാവുക എന്നതിനെക്കുറിച്ച്. നിരാകാരി ലോകത്തിൽ വസിച്ചിരുന്ന
ആത്മാക്കൾ എങ്ങനെയാണ് സുഖധാമത്തിലേക്ക് വരുന്നത് ഇതും ജ്ഞാനമാണ്. ഇപ്പോൾ നിങ്ങൾ
ഉയരുന്ന കലയിലാണ്. ഇത് 84 ജന്മങ്ങളുടെ ഏണിപ്പടിയാണ്. ഡ്രാമയനുസരിച്ച് ഓരോ
അഭിനേതാവും നമ്പറനുസരിച്ച് അവരവരുടെ സമയത്ത് വന്ന് പാർട്ട് അഭിനയിക്കും. ഇപ്പോൾ
നിങ്ങൾ കുട്ടികൾക്കറിയാം ദരിദ്രരുടെ നാഥൻ ആരാണ്, എന്നാൽ ഇത് ലോകത്തിന് അറിയില്ല.
ഗീതത്തിൽ കേട്ടില്ലേ - അവസാനം ആ ദിനം ഇന്ന് വന്നു, ........എല്ലാവരും ഭക്തരാണ്.
എപ്പോഴാണ് ഭഗവാൻ വന്ന് ഭക്തരെ ഭക്തി മാർഗ്ഗത്തിൽ നിന്നും മോചിപ്പിച്ച്
സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നത് - ഇതും ഇപ്പോഴാണ് മനസ്സിലാക്കിയത്. ബാബ വീണ്ടും
ഈ ശരീരത്തിലേക്ക് വന്നിരിക്കുകയാണ്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ അതിനാൽ
തീർച്ചയായും വരും. ഞാൻ കൃഷ്ണന്റെ ശരീരത്തിലേക്കാണ് വരുന്നത് എന്നും പറയുന്നില്ല.
ബാബ പറയുന്നത് കൃഷ്ണന്റെ ആത്മാവും 84 ജന്മങ്ങളെടുക്കുന്നുണ്ട്. ഇത് അനേക
ജന്മങ്ങളുടെ അന്തിമ ജന്മമാണ്. ആരാണോ ആദ്യത്തെ നമ്പറിലിരുന്നത് ആ ആത്മാവ് ഇപ്പോൾ
അന്തിമ ജന്മത്തിലാണ്. ബാബ പറയുകയാണ് ഞാൻ സാധാരണ ശരീരത്തിലേക്കാണ് വരുന്നത്.
നിങ്ങൾ എങ്ങനെയാണ് 84 ജന്മങ്ങളെടുത്തത് എന്നത് ഞാൻ മനസ്സിലാക്കി തരുകയാണ്.
സിഖുകാരും മനസ്സിലാക്കുന്നുണ്ട് ഒരു ഓംകാരം എന്ന് അവർ പറയുന്നത് പരമപിതാവായ
പരമാത്മാവായ അച്ഛനെയാണ്. മനുഷ്യനെ ദേവതയാക്കി മാറ്റുന്നതും ബാബയാണ്. അതിനാൽ
എന്തുകൊണ്ട് നമുക്ക് ദേവതയായിക്കൂടാ. ആരെല്ലാം ദേവതകളായിരുന്നോ അവർ തീർച്ചയായും
ഇവിടെ തന്നെ നിൽക്കും. എന്നാൽ ആരും സ്വയത്തെ ദേവി ദേവതാ ധർമ്മത്തിലേതാണ് എന്ന്
മനസ്സിലാക്കുന്നില്ല. മറ്റു ധർമ്മങ്ങളുടെ ചരിത്രം വളരെ ചെറുതാണ്. ചിലരുടെ കണക്ക്
500 വർഷത്തിന്റേതാണ്, ചിലർക്ക് 1250 വർഷത്തിന്റെയും. 5000 വർഷത്തിന്റെ
ചരിത്രമാണ് നിങ്ങളുടേത്. ദേവതാ ധർമ്മത്തിലുള്ളവരെ സ്വർഗ്ഗത്തിലേക്ക് വരുകയുള്ളു.
പിന്നീടാണ് മറ്റു ധർമ്മങ്ങൾ വരുന്നത്. ഡ്രാമയനുസരിച്ച് ദേവതാ
ധർമ്മത്തിലുള്ളവരാണെങ്കിൽ മറ്റു ധർമ്മങ്ങളിലേക്ക് പരിവർത്തനപ്പെട്ട് പോവുകയും
ചെയ്തിട്ടുണ്ട്. ഇനി വീണ്ടും പരിവർത്തനപ്പെടും. വീണ്ടും തങ്ങളുടെ
ധർമ്മങ്ങളിലേക്ക് തിരിച്ച് വരും.
ബാബ മനസ്സിലാക്കി തരുകയാണ് - കുട്ടികളെ, നിങ്ങൾ വിശ്വത്തിന്റെ
അധികാരികളായിരുന്നു. നിങ്ങളും മനസ്സിലാക്കി കഴിഞ്ഞു ബാബ സ്വർഗ്ഗത്തിന്റെ സ്ഥാപന
ചെയ്യുകയാണ്, അതിനാൽ തീർച്ചയായും നമുക്ക് സ്വർഗ്ഗത്തിലേക്ക് പോകണം, ബാബയിൽ
നിന്നും തീർച്ചയായും സമ്പത്ത് നേടും - ഇതിലൂടെ അവർ നമ്മുടെ ധർമ്മത്തിലെ അംഗമാണോ
എന്നത് അറിയാൻ സാധിക്കും. ഈ ധർമ്മത്തിലെ അംഗമല്ലെങ്കിൽ അവർ ഇവിടെ വരില്ല. അവർ
പറയും മറ്റ് ധർമ്മത്തിലേക്ക് എന്തിനാണ് പോകുന്നത് എന്ന്. നിങ്ങൾ കുട്ടികൾക്ക്
അറിയാം സത്യയുഗമാകുന്ന പുതിയ ലോകത്തിൽ ദേവതകൾക്ക് വളരെ സുഖമായിരുന്നു, അവിടെ
സ്വർണ്ണത്തിന്റെ കൊട്ടാരങ്ങളുണ്ടായിരുന്നു. സോമനാഥ ക്ഷേത്രവും എത്ര സ്വർണ്ണം
കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.ഇതുപോലെ വേറെ ഒരു ധർമ്മവുമുണ്ടാകില്ല. സോമനാഥ
ക്ഷേത്രത്തെ പോലെ ഇത്രയും അമൂല്യമായ ക്ഷേത്രം വേറെയുണ്ടാകില്ല. വജ്രങ്ങളും
രത്നങ്ങളും കൊണ്ട് ഉണ്ടാക്കിയ കൊട്ടാരങ്ങൾ ബുദ്ധന് പോലും ഉണ്ടായിരുന്നില്ല.
നിങ്ങളെ ഇത്രയും ഉയർന്നവരാക്കിയ ബാബക്ക് എത്ര ആദരവാണ് കൊടുക്കുന്നത്! ആദരവ്
തീർച്ചയായും കൊടുക്കും കാരണം നിങ്ങൾക്കറിയാം നല്ല കർമ്മമാണ് ബാബ
ചെയ്തിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി ഏറ്റവും നല്ല കർമ്മം
പതിതപാവനനായ ബാബയാണ് ചെയ്തിട്ട് പോകുന്നത്. നിങ്ങൾക്ക് അറിയാം ഏറ്റവും
ഉത്തമത്തിലും ഉത്തമമായ സേവനം പരിധിയില്ലാത്ത ബാബയാണ് ചെയ്യുന്നത്. നിങ്ങളെ
ദരിദ്രനിൽ നിന്നും ധനവാനും യാചകനിൽ നിന്നും രാജകുമാരനുമാക്കി മാറ്റുകയാണ്. ആരാണോ
ഭാരതത്തെ സ്വർഗ്ഗമാക്കുന്നത്, അവർക്ക് ആരും ഇപ്പോൾ ആദരവും കൊടുക്കുന്നില്ല.
നിങ്ങൾക്ക് അറിയാം ഏറ്റവും ഉയർന്നതിലും ഉയർന്ന ക്ഷേത്രമേതാണോ അതു പോലും
കൊള്ളയടിക്കപ്പെട്ടു. ലക്ഷ്മി നാരായണന്റെ ക്ഷേത്രം ആരും കൊള്ളയടിച്ചിട്ടില്ല.
സോമനാഥ ക്ഷേത്രത്തെയാണ് കൊള്ളയടിച്ചിട്ടുള്ളത്. ഭക്തിമാർഗ്ഗത്തിലും ധാരാളം
ധനവാൻമാരുണ്ടല്ലോ. രാജാക്കൻമാരും നമ്പർവാറാണല്ലോ. ഉയർന്ന പദവിയിലിരിക്കുന്നവരെ
താഴ്ന്ന പദവിയിൽ ഇരിക്കുന്നവർ ബഹുമാനിക്കാറുണ്ടല്ലോ. ദർബാറിലും
നമ്പർവാറായിട്ടാണല്ലോ ഇരിക്കാറുള്ളത്. ബ്രഹ്മാബാബ ഇതിന്റെ അനുഭവിയാണ്.
ഇവിടെയുള്ളത് പതിതരായ രാജാക്കൻമാരുടെ ദർബാറാണ്. ഇവിടെ പാവനമായ രാജാക്കൻമാരുടെ
ദർബാർ എങ്ങനെയാണ് ഉണ്ടാവുക. ആരുടെ അടുത്താണോ ധാരാളം ധനമുള്ളത് അവരുടെ വീടുകൾ
വളരെ നല്ലതായിരിക്കുമല്ലോ. നിങ്ങൾക്കറിയാം ബാബ ഇപ്പോൾ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യിപ്പിച്ചു
കൊണ്ടിരിക്കുകയാണ്. നമ്മൾ സ്വർഗ്ഗത്തിലെ മഹാരാജാക്കൻമാരും മഹാറാണിമാരുമാകും
പിന്നീട് നാം താഴേക്ക് പതിച്ച് ഭക്തരാകും പിന്നെ ആദ്യമാദ്യം ശിവബാബയുടെ ഭക്തരാകും.
ആരാണോ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കിയത് ആ അച്ഛന്റെ പൂജ തന്നെ ചെയ്യും.
ബാബ നമ്മളെ വളരെ ധനവാനാക്കി മാറ്റുകയാണ്. ഇപ്പോൾ ഭാരതം എത്ര ദരിദ്രമാണ്, 500
രൂപക്ക് കിട്ടിയിരുന്ന ഭൂമിയുടെ വില ഇന്ന് 5000ത്തേക്കാൾ കൂടുതലായിരിക്കുന്നു.
ഇതെല്ലാം കൃത്രിമമായ മൂല്യമാണ്. സ്വർഗ്ഗത്തിൽ ഭൂമിക്ക് വിലയൊന്നും ഉണ്ടാകില്ല,
ആർക്ക് എത്ര വേണോ അത് പ്രാപ്തമാക്കാവുന്നതാണ്. ധാരാളം ഭൂമിയുണ്ടാകും. മധുരമായ
നദീതീരങ്ങളിലായിരിക്കും നിങ്ങളുടെ കൊട്ടാരങ്ങൾ ഉണ്ടായിരിക്കുക. മനുഷ്യരും വളരെ
കുറവായിരിക്കും. പ്രകൃതി അവരുടെ ദാസിയായിരിക്കും. വളരെ നല്ല ഫലങ്ങളും പുഷ്പങ്ങളും
ലഭിക്കുന്നതാണ്. ഇപ്പോഴാണെങ്കിൽ എത്ര പ്രയത്നിച്ചാലും ഭക്ഷണം പോലും മനുഷ്യർക്ക്
ലഭിക്കുന്നില്ല. ധാരാളം മനുഷ്യർ വിശപ്പ് കൊണ്ടും ദാഹം കൊണ്ടും മരിക്കുന്നുണ്ട്.
അതിനാൽ ഗീതം കേൾക്കുമ്പോൾ നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാകണം. ബാബയെയാണ് ദരിദ്രരുടെ
നാഥൻ എന്ന് പറയുന്നത്. ദരിദ്രരുടെ നാഥൻ എന്നതിന്റെ അർത്ഥം മനസ്സിലായില്ലേ.
ആരെയാണ് ധനവാനാക്കി മാറ്റുന്നത്? തീർച്ചയായും എവിടേക്കാണോ വരുന്നത്
അവിടെയുള്ളവരെയാണ് ധനവാനാക്കുന്നത്. നിങ്ങൾ കുട്ടികൾക്കറിയാം - പാവനമായിരുന്ന
നമ്മൾക്ക് പതിതമാകുന്നതിൽ 5000 വർഷങ്ങളെടുത്തു. ഇപ്പോൾ വീണ്ടും പെട്ടെന്ന് ബാബ
നിങ്ങളെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുകയാണ്. ഉയർന്നതിലും ഉയർന്നവരാക്കി
മാറ്റും, ഒരു സെക്കന്റിൽ ജീവൻമുക്തിയും പ്രാപ്തമാകും. പറയുന്നുണ്ട് ബാബാ ഞങ്ങൾ
അങ്ങയുടേതാണ് എന്ന്. ബാബ പറയുകയാണ് കുട്ടികളെ, നിങ്ങളാണ് വിശ്വത്തിന്റെ
അധികാരികളായിരുന്നവർ. കുട്ടികൾ ജനിച്ചാൽ അവകാശികളാകുന്നുണ്ടല്ലോ. എത്ര
സന്തോഷമാണ് ഉണ്ടാകുന്നത്. പെൺകുട്ടിയെ കാണുമ്പോൾ മുഖം വാടാറുണ്ട്. ഇവിടെ
കുട്ടികൾ ആത്മാക്കളാണ്. ഇപ്പോൾ മനസ്സിലാക്കി കഴിഞ്ഞു നമ്മൾ 5000 വർഷങ്ങൾക്ക്
മുമ്പ് സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു. ബാബയാണ് നമ്മളെ അതാക്കി
മാറ്റിയിരുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട് പക്ഷെ എന്നാണ് ബാബ വന്നത്
എന്നത് അവർക്ക് അറിയില്ല. ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നു, ഇതും ആർക്കും
അറിയില്ല. ജയന്തിയും ആഘോഷിക്കുന്നുണ്ട് , ശിവലിംഗമുള്ള വലിയ വലിയ ക്ഷേത്രങ്ങളും
നിർമ്മിക്കുന്നുണ്ട്. പക്ഷെ ശിവബാബ എന്നാണ് വന്നത്, എങ്ങനെയാണ് വന്നത്,
വന്നിട്ട് എന്താണ് ചെയ്തത്, ഇതൊന്നും അറിയില്ല, ഇതിനെയാണ് അന്ധവിശ്വാസം എന്ന്
പറയുന്നത്. അവർക്ക് തന്റെ ധർമ്മം ഏതാണ്, എപ്പോഴാണ് അതിന്റെ സ്ഥാപന നടന്നത്
ഇതൊന്നും അറിയില്ല. മറ്റു ധർമ്മക്കാർക്ക് അതെല്ലാം അറിയാം, ബുദ്ധൻ എപ്പോഴാണ്
വന്നത്, തീയ്യതിയും വർഷവുമെല്ലാം അറിയാം. ശിവബാബയുടേയും ലക്ഷ്മി നാരായണന്റെയും
തീയ്യതിയും വർഷവുമൊന്നുമില്ല. 5000 വർഷത്തിന്റെ കാര്യങ്ങളെയാണ് ലക്ഷക്കണക്കിന്
വർഷമാണെന്ന് എഴുതിയിരിക്കുന്നത്. ലക്ഷക്കണക്കിന്റെ കാര്യങ്ങൾ ആർക്കാണ്
ഓർമ്മയുണ്ടാകുന്നത്? ഭാരതത്തിൽ ദേവി ദേവതാ ധർമ്മം എപ്പോഴാണ് ഉണ്ടായിരുന്നത്, ഇതും
ആരും മനസ്സിലാക്കുന്നില്ല. ലക്ഷക്കണക്കിന് വർഷങ്ങളുടെ കണക്കാണെങ്കിൽ
ഭാരതത്തിന്റെ ജനസംഖ്യയും കൂടുതലായിരിക്കണമല്ലോ. ഭാരതഭൂമിയും വലിയതായിരിക്കണം.
ലക്ഷക്കണക്കിന് വർഷങ്ങളാണെങ്കിൽ എത്ര മനുഷ്യർ ജനിച്ചിട്ടുണ്ടാകും, അസംഖ്യം
ജനസംഖ്യയുണ്ടാകും. ഇത്രയൊന്നുമില്ല, മാത്രമല്ല ഇനിയും കുറവാണുതാനും, ഈ
കാര്യങ്ങളെല്ലാം ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. മനുഷ്യർ ഇവിടെയുള്ള
കാര്യങ്ങൾ കേട്ടാൽ ഇതൊന്നും മുമ്പ് കേട്ടിട്ടില്ലാത്തതാണ് എന്ന് പറയും, ഇത്
ശാസ്ത്രങ്ങളിലൊന്നും വായിച്ചിട്ടില്ല എന്ന് പറയും. ഇതെല്ലാം അത്ഭുതകരമായ
കാര്യങ്ങളാണ്.
ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ മുഴുവൻ ചക്രത്തിന്റെയും ജ്ഞാനമുണ്ട്. ഇത്
വളരെ ജന്മങ്ങളുടെ അന്തിമത്തിലെയും അന്തിമമാണ്, ഇപ്പോൾ പതിത ആത്മാവാണ്, ഏതെല്ലാം
ആത്മാക്കൾ സതോപ്രധാനമായിരുന്നോ ഇപ്പോൾ തമോപ്രധാനമായിരിക്കുകയാണ് എന്നാൽ വീണ്ടും
നിങ്ങൾക്ക് സതോപ്രധാനമാകണം. നിങ്ങൾ ആത്മാക്കൾക്ക് ഇപ്പോൾ ശിക്ഷണമാണ് ലഭിച്ചു
കൊണ്ടിരിക്കുന്നത്, ചെവിയിലൂടെ ആത്മാവ് കേൾക്കുമ്പോൾ ശരീരം ആടാറുണ്ട്
എന്തുകൊണ്ടെന്നാൽ കേൾക്കുന്നത് ആത്മാവാണല്ലോ. തീർച്ചയായും നമ്മൾ ആത്മാക്കൾ 84
ജന്മങ്ങൾ എടുക്കുന്നവരാണ്. 84 ജന്മങ്ങളിലും 84 മാതാ പിതാക്കളേയും തീർച്ചയായും
കിട്ടും. ഇതും കണക്കാണല്ലോ. ബുദ്ധിയിൽ വരുന്നുണ്ടാകും നമ്മൾ 84 ജന്മങ്ങളാണ്
എടുക്കുന്നത് പിന്നെ കുറച്ച് ജന്മമുള്ളവരും ഉണ്ടാകും. എല്ലാവർക്കും 84
ജന്മങ്ങളൊന്നുമില്ല. ശാസ്ത്രങ്ങളിൽ എന്തെല്ലാം എഴുതപ്പെട്ടിരിക്കുന്നു എന്നതും
ബാബ മനസ്സിലാക്കി തരുകയാണ്. 84 ജന്മങ്ങളാണ് നിങ്ങൾക്ക് ഉള്ളത് എന്ന്
പറയുന്നുണ്ട്, എന്റെ ജന്മത്തെ കുറിച്ച് അളവില്ലാത്ത കണക്കാണ് പറയുന്നത്.
കണകണങ്ങളിൽ, കല്ലിലും തൂണിലുമെല്ലാം ഉണ്ടെന്ന് പറയുന്നു. എവിടെ നോക്കിയാലും
ഈശ്വരൻ തന്നെയാണ് എന്നാണ് പറയുന്നത്. കൃഷ്ണൻ തന്നെ കൃഷ്ണനാണ് എല്ലായിടത്തും
എന്നാണ് പറയുന്നത്. മഥുരയിലും വൃന്ദാവനത്തിലുമെല്ലാം ഇതാണ് പറയുന്നത്. കൃഷ്ണൻ
സർവ്വവ്യാപിയാണ് എന്നാണ് പറയുന്നത്. രാധയെ പൂജിക്കുന്നവർ പറയും എല്ലായിടത്തും
രാധ തന്നെ രാധയാണ് എന്ന്. നീയും ഞാനും രാധയാണ് എന്നെല്ലാം പറയുന്നുണ്ട്.
ഒരു ബാബ തന്നെയാണ് ദരിദ്രരുടെ നാഥൻ. ഏറ്റവും സമ്പന്നമായിരുന്ന ഭാരതം ഇപ്പോൾ വളരെ
ദരിദ്രമാണ് അതുകൊണ്ടാണ് എനിക്ക് ഭാരതത്തിലേക്ക് തന്നെ വരേണ്ടി വരുന്നത്. ഇതും
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതിൽ ഒരല്പം പോലും മാറ്റം വരുത്താൻ
സാധിക്കില്ല. ഡ്രാമ എങ്ങനെയാണോ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ഇത് വീണ്ടും
ആവർത്തിക്കും, ഇതിൽ കുറച്ച് പോലും മാറ്റം ഉണ്ടാകില്ല. ഡ്രാമ എന്താണ് എന്നും
മനസ്സിലാക്കണം. ഡ്രാമ അർത്ഥം ഡ്രാമയാണ്. മനുഷ്യർ നിർമ്മിക്കുന്നത് പരിധിയുള്ള
ഡ്രാമകളാണ്, ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഈ പരിധിയില്ലാത്ത ഡ്രാമയുടെ ആദി
മദ്ധ്യ അന്ത്യത്തെ കുറിച്ച് ആർക്കും അറിയില്ല. അതിനാൽ ദരിദ്രരുടെ നാഥൻ എന്ന്
നിരാകാരനായ ഭഗവാനെയാണ് അംഗീകരിക്കുക, കൃഷ്ണനെ അംഗീകരിക്കില്ല. കൃഷ്ണൻ
സമ്പന്നമായ സത്യയുഗത്തിന്റെ രാജകുമാരനായിരിക്കും. ഭഗവാന് തന്റെതായ ശരീരമില്ല. ആ
ബാബ വന്നിട്ടാണ് നിങ്ങളെ ധനവാനാക്കി മാറ്റുന്നത്, നിങ്ങളെ രാജയോഗം പഠിപ്പിച്ചു
കൊണ്ടിരിക്കുന്നത്. പഠിപ്പെല്ലാം പൂർത്തിയാക്കി വക്കീലായി മനുഷ്യർ സമ്പാദ്യം
ഉണ്ടാക്കുന്നില്ലേ. ഇപ്പോൾ നിങ്ങളെ ബാബ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ
ഭാവിയിൽ നരനിൽ നിന്നും നാരായണനാകും. നിങ്ങൾക്ക് ജന്മമുണ്ടാകുമല്ലോ. സ്വർഗ്ഗം
സമുദ്രത്തിൽ നിന്നും വരില്ല. കൃഷ്ണനും ജനിച്ചതാണ്. ആ സമയത്ത് കംസപുരിയൊന്നും
ഉണ്ടായിരുന്നില്ല. കൃഷ്ണന് എത്ര പേരാണ് എന്നാൽ കൃഷ്ണന്റെ പിതാവിന് പോലും
ഇത്രയ്ക്ക് പ്രശസ്ഥി ഉണ്ടാകില്ല. കൃഷ്ണന്റെ പിതാവ് എവിടെയാണ്? തീർച്ചയായും
കൃഷ്ണൻ ആരുടെയെങ്കിലും കുട്ടിയായിരിക്കുമല്ലോ. എപ്പോഴാണോ കൃഷ്ണൻ ജനിക്കുന്നത്
അപ്പോഴും കുറച്ച് പതിതമായവർ ഉണ്ടാകും. എപ്പോഴാണോ അവരും തീർത്തും ഇല്ലാതാകുന്നത്
അപ്പോഴായിരിക്കും കൃഷ്ണൻ സിംഹാസനത്തിലിരിക്കുക. തന്റെ രാജ്യം നേടും, അപ്പോൾ മുതൽ
കൃഷ്ണന്റെ സംവത്സരം ആരംഭിക്കും. ലക്ഷ്മി നാരായണിലൂടെയാണ് സംവത്സരം
ആരംഭിക്കുന്നത്. നിങ്ങൾ പൂർണ്ണമായും കണക്ക് എഴുതുന്നുണ്ട്. ആരുടെ രാജ്യം എത്ര
സമയമുണ്ടാകും എന്ന്, അപ്പോൾ മനുഷ്യർ മനസ്സിലാക്കും - ഈ കല്പത്തിന്റെ ആയുസ്സ്
വളരെ വലിയതല്ല. 5000 വർഷത്തിന്റേതാണ് പൂർണ്ണമായ കണക്ക്. ഇതെല്ലാം നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിൽ ഉണ്ടല്ലോ. നമ്മൾ ഇന്നലെകളിൽ സ്വർഗ്ഗത്തിന്റെ
അധികാരികളായിരുന്നു. ബാബയാണ് നമ്മളെ അങ്ങനെ ആക്കിയത് അതുകൊണ്ടാണല്ലോ നമ്മൾ
ശിവജയന്തി ആഘോഷിക്കുന്നത്. നിങ്ങൾക്ക് എല്ലാവരെയും അറിയാം. ക്രിസ്തു, ഗുരു
നാനാക്ക്...ഇവരെല്ലാം ഇനി എന്ന് വരും, ഈ ജ്ഞാനവും നിങ്ങൾക്കുണ്ട്. വിശ്വത്തിന്റെ
ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവർത്തിക്കപ്പെടും. ഈ പഠിപ്പ് എത്ര സഹജമാണ്.
നിങ്ങൾക്ക് സ്വർഗ്ഗം എന്താണ് എന്നറിയും, തീർച്ചയായും ഈ ഭാരതം സ്വർഗ്ഗമായിരുന്നു.
ഭാരതം അവിനാശിയായ ഖണ്ഡമാണ്. ഭാരതത്തിനുള്ള മഹിമ വേറെ ഒരു രാജ്യത്തിനും
പ്രാപ്തമാകില്ല. സർവ്വരെയും പതിതത്തിൽ നിന്നും പാവനമാക്കുന്നതും ഒരു ബാബയാണ്.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനത്തെ ബുദ്ധിയിൽ വെച്ചു കൊണ്ട് എല്ലാ
ചിന്തകളേയും ഉപേക്ഷിക്കണം. സതോപ്രധാനമാകണം എന്ന ഒരു ചിന്തയിൽ ഇരിക്കണം.
2) ദരിദ്രരുടെ നാഥനായ ബാബ
ഭാരതത്തെ ദരിദ്രനിൽ നിന്നും ധനവാനാക്കുന്നതിന് വന്നിരിക്കുകയാണ്, പൂർണ്ണമായും
ബാബയുടെ സഹായി ആകണം. തന്റെ പുതിയ ലോകത്തെ ഓർമ്മിച്ച് സദാ സന്തോഷത്തിൽ കഴിയണം.
വരദാനം :-
ഹൃദയത്തിൽ
സദാ ഒരു രാമനെ വസിപ്പിച്ച് സത്യമായ സേവനം ചെയ്യുന്ന മായാജീത് വിജയിയായി
ഭവിക്കട്ടെ.
ഹനുമാന്റെ വിശേഷത
കാണിക്കുന്നുണ്ട് അതായത് സദാ സേവാധാരിയും മഹാവീരനുമായിരുന്നു അതിനാൽ സ്വയം
ജ്വലിക്കാതെ വാലിലൂടെ ലങ്കയെ ദഹിപ്പിച്ചു, അതുപോലെ ഇവിടെയും ആര് സദാ
സേവാധാരിയാണോ അവർക്കേ മായയുടെ അധികാരത്തെ നശിപ്പിക്കാൻ സാധിക്കൂ.
സേവാധാരിയല്ലാത്തവർക്ക് മായയുടെ രാജ്യത്തെ നശിപ്പിക്കാൻ സാധിക്കില്ല. ഹനുമാന്റെ
ഹൃദയത്തിൽ സദാ ഒരു രാമൻ വസിച്ചിരുന്നു അതേപോലെ ബാബയല്ലാതെ മറ്റാരും ഹൃദയത്തിൽ
ഉണ്ടാകരുത്, തന്റെ ദേഹത്തിന്റെ ഓർമ്മ പോലും ഉണ്ടായിരിക്കരുത് അപ്പോൾ മായാജീത്
വിജയിയായി മാറും.
സ്ലോഗന് :-
ആത്മാവും
ശരീരവും ഒരുമിച്ചാണ് എന്നത് പോലെ താങ്കൾ ബാബയോടൊപ്പം ഒരുമിച്ചിരിക്കൂ.
അവ്യക്ത സൂചനകൾ- ഐക്യവും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നരാകൂ.
സംഘടനയിൽ ഓരോരുത്തരുടെയും
വിശേഷതയെ നോക്കുക, വിശേഷത മാത്രം ഗ്രഹിക്കുക, ബലഹീനതകളെ കളയാനുള്ള പ്രയത്നം
ചെയ്യുക- ഇത് തന്നെയാണ് ഐക്യമുള്ള സംഘടനയെ ശക്തിശാലിയാക്കാനുള്ള വിധി. താങ്കൾ
എല്ലാവരുടെയും എഴുന്നേൽക്കലും സംസാരിക്കലും നടക്കുന്നതും ഒരുപോലെ, എല്ലാവരുടെതും
ഒരേപോലെയുള്ള കാര്യങ്ങൾ, ഒരേപോലെയുള്ള ഗതി, ഒരേ രീതി, ഒരേ പോലെയുള്ള നീതിയാണ്
എന്നത് പോലെ സംസ്കാരവും സമാനമായി കാണപ്പെടണം. ഭിന്നതയുണ്ടായിട്ടും പരസ്പരം
വിശ്വാസം വെച്ച് എല്ലാവരുടെയും വിചാരങ്ങൾക്ക് ബഹുമാനം കൊടുക്കൂ, ഇത് തന്നെയാണ്
ഐക്യത്തിന്റെ ആധാരം.