06.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-ബാബയുടെയടുത്ത് എന്തെല്ലാം സാധനങ്ങളുണ്ടോ അവയെല്ലാം അവസാനം വരെ പൂർണ്ണമായും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, നിങ്ങൾ അവ ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യൂ.

ചോദ്യം :-
ത്രികാലദർശിയായ ബാബ ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിഞ്ഞുകൊണ്ടും നാളത്തെ കാര്യം ഇന്ന് പറയില്ല-എന്തുകൊണ്ട്?

ഉത്തരം :-
ബാബ പറയുന്നു-കുട്ടികളേ, ഞാൻ മുമ്പു തന്നെ പറഞ്ഞു തന്നാൽ ഡ്രാമയുടെ രസം തന്നെ പോകും. ഇത് നിയമമല്ല. എല്ലാം അറിഞ്ഞുകൊണ്ടും ഞാനും ഡ്രാമക്ക് വശപ്പെട്ടിരിക്കുന്നു. ആദ്യമേ കേൾപ്പിക്കാൻ സാധിക്കില്ല, അതിനാൽ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചുള്ള ചിന്തയെ ഉപേക്ഷിക്കൂ.

ഗീതം :-
മരിക്കുന്നതും അങ്ങയുടെ മടിയിൽ....

ഓംശാന്തി.  
ഇത് ആത്മാക്കളുടെ പാരലൗകീക അച്ഛനാണ്. ആത്മാക്കളോട് തന്നെയാണ് സംസാരിക്കുന്നത്. ബാബക്ക് കുട്ടികളേ, കുട്ടികളേ എന്ന് വിളിക്കുന്ന ശീലമാണ്. ശരീരം പെൺകുട്ടിയുടേതാണെങ്കിലും എല്ലാ ആത്മാക്കളും ആൺകുട്ടികളാണ്. ഓരോ ആത്മാവും അവകാശിയാണ് അർത്ഥം സമ്പത്തെടുക്കാനുള്ള അവകാശിയാണ്. ബാബ വന്ന് പറയുന്നു - കുട്ടികളേ, നിങ്ങൾക്ക് ഓരോരുത്തർക്കും സമ്പത്തെടുക്കാനുള്ള അവകാശമുണ്ട്. പരിധിയില്ലാത്ത ബാബയെ നല്ല രീതിയിൽ ഓർമ്മിക്കണം. ഇതിൽ ത്തന്നെയാണ് പരിശ്രമമുള്ളത്. ബാബ നമ്മളെ പഠിപ്പിക്കാൻ പരംധാമത്തിൽ നിന്ന് വന്നിരിക്കുകയാണ്. സാധു-സന്യാസിമാരെല്ലാം അവരുടെ വീട്ടിൽ നിന്നാണ് വരുന്നത്, ചിലർ ഗ്രാമത്തിൽ നിന്നാണ് വരുന്നത്. ബാബ പരംധാമത്തിൽ നിന്നാണ് നമ്മളെ പഠിപ്പിക്കാൻ വരുന്നത്. ഇതാർക്കും അറിയില്ല. പരിധിയില്ലാത്ത ബാബ തന്നെയാണ് പതീത-പാവനനും ഈശ്വരനാകുന്ന പിതാവും. ബാബയെ ശാന്തിയുടെ സാഗരമെന്നും പറയുന്നു. അധികാരിയാണല്ലോ! ഏത് ജ്ഞാനത്തിന്റെ? ഈശ്വരീയ ജ്ഞാനത്തിന്റെ. ബാബ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. സച്ചിദാനന്ദസ്വരൂപവുമാണ്. ബാബയുടെ മഹിമ വളരെ ഉയർന്നതാണ്. ബാബയുടെയടുത്ത് ഈ സാമഗ്രികളുണ്ട്. ചിലർക്ക് കടയുണ്ടെങ്കിൽ, ഞങ്ങളുടെയടുത്ത് ഇന്നയിന്ന സാധനങ്ങളുണ്ടെന്ന് പറയും. ബാബ പറയുന്നു-ഞാൻ ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും ശാന്തിയുടെയും സാഗരനാണ്. എന്റെയടുത്ത് സാധനങ്ങളെല്ലാമുണ്ട്. ഞാൻ സംഗമയുഗത്തിൽ അവ വിതരണം ചെയ്യുന്നതിനായി വരുന്നു, എന്റെ കൈവശം എന്തെല്ലാമുണ്ടോ അവ വിതരണം ചെയ്യുന്നു. പിന്നീട് ആർക്ക് എത്ര വേണമെങ്കിലും ധാരണ ചെയ്യുകയും പുരുഷാർത്ഥം ചെയ്യുകയും ചെയ്യാം. ബാബയുടെ പക്കൽ എന്തെല്ലാമാണുള്ളത് എന്ന് കുട്ടികൾക്ക് വളരെ കൃത്യമായിട്ടറിയാം. ഇന്നത്തെ കാലത്ത് അവനവന്റെ പക്കൽ എന്തുണ്ട് എന്ന് ആരും പറയാറില്ല. പാടാറുണ്ട്-ചിലരുടേത് മണ്ണിൽ പോയി....ഇതെല്ലാം ഇപ്പോഴത്തെ കാര്യമാണ്. അഗ്നി ബാധയിൽ എല്ലാം ഇല്ലാതാകും. രാജാക്കൻമാർക്ക് വളരെ വലിയ ഉറപ്പുള്ള ഗുഹകളുണ്ടായിരിക്കും. ഭൂമികുലുക്കമുണ്ടായാലും ശക്തിയായ അഗ്നി ബാധയുണ്ടായാലും ഉള്ളിലേക്ക് ബാധിക്കുകയില്ല. നിങ്ങൾ കുട്ടികൾക്കറിയാം ഈ കലിയുഗത്തിലുള്ള ഒരു വസ്തുവും സത്യയുഗത്തിൽ പ്രയോജനത്തിൽ വരില്ല. ഖനികളെല്ലാം പുതിയതായി നിറഞ്ഞിരിക്കും. സയൻസും ശുദ്ധമായിരിക്കും, നിങ്ങൾക്ക് പ്രയോജനത്തിൽ വരും. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഇപ്പോൾ മുഴുവൻ ജഞാനവുമുണ്ട്. കുട്ടികൾക്കറിയാം നമുക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമറിയാം. പിന്നീട് അവസാനത്തെ ഒരു തുണ്ട് മാത്രമാണ്, അതും മനസ്സിലാക്കാം. ബാബ എങ്ങനെയാണ് ആദ്യം തന്നെ എല്ലാം പറഞ്ഞു തരുന്നത്. ബാബ പറയുന്നു- ഞാനും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ഇതു വരെ ലഭിച്ചിട്ടുള്ള ജ്ഞാനമാണ് ഡ്രാമയിൽ അടങ്ങിയിട്ടുള്ളത്. കടന്നുപോയ സെക്കന്റിനെ ഡ്രാമയാണെന്ന് മനസ്സിലാക്കണം. പിന്നെ നാളെ സംഭവിക്കാൻ പോവുന്നത് കണ്ടറിയാം. നാളത്തെ കാര്യം ഇന്ന് കേൾപ്പിക്കാൻ സാധിക്കില്ല. ഈ ഡ്രാമയുടെ രഹസ്യത്തെ മനുഷ്യർ മനസ്സിലാക്കുന്നില്ല. കൽപത്തിന്റെ ആയുസ്സ് തന്നെ എത്ര നീട്ടി വലിച്ചെഴുതിയിരിക്കുകയാണ്. ഈ ഡ്രാമയെ മനസ്സിലാക്കാനും ധൈര്യം വേണം. അമ്മ മരിച്ചാലും ഹലുവ കഴിക്കണമെന്നാണ് പറയുക....മരിച്ചുപോയി ചെന്ന് മറ്റൊരു ജന്മമെടുക്കുന്നു. നമ്മളെന്തിനാണ് കരയുന്നത്? ബാബ മനസ്സിലാക്കിത്തന്നു-പത്രത്തിൽ നിങ്ങൾക്ക് എഴുതാൻ സാധിക്കും-ഈ പ്രദർശിനി ഇന്നേക്ക് അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഈ ദിവസം ഈ സ്ഥാനത്ത് ഈ രീതിയിൽ തന്നെയാണ് നടന്നത്. ഇത് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് ആവർത്തിക്കപ്പെടുന്നത്. ഇത് എഴുതി വെക്കണം. ഈ ലോകം ബാക്കി കുറച്ചു ദിവസം മാത്രമേയുള്ളൂ, ഇതെല്ലാം ഇല്ലാതാകും എന്നറിയാം. നമ്മൾ പുരുഷാർത്ഥം ചെയ്ത് വികർമ്മാജീത്തായി മാറും. പിന്നീട് ദ്വാപരയുഗം മുതലാണ് വിക്രമസംവത്സരം ആരംഭിക്കുന്നത്, അതായത് വികർമ്മങ്ങൾ നടക്കുന്ന സമയം. ഈ സമയം നിങ്ങൾ വികർമ്മങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുമ്പോഴാണ് വികർമ്മാജീത്തായി മാറുന്നത്. പാപകർമ്മത്തെ ശ്രീമതത്തിലൂടെ ജയിച്ച് വികർമ്മാജീത്തായി മാറുന്നു. സത്യയുഗത്തിൽ നിങ്ങൾ ആത്മാഭിമാനികളായിരിക്കും. അവിടെ ദേഹ-അഭിമാനമില്ല. കലിയുഗത്തിൽ ദേഹ-അഭിമാനമുണ്ട്. സംഗമയുഗത്തിൽ നിങ്ങൾ ദേഹീ-അഭിമാനിയായി മാറുന്നു. പരമപിതാ പരമാത്മാവിനെയും അറിയാം. ഇതാണ് ശുദ്ധമായ അഭിമാനം. നിങ്ങൾ ബ്രാഹ്മണർ ഏറ്റവും ഉയർന്നതാണ്. നിങ്ങളാണ് സർവ്വോത്തമരായ ബ്രാഹ്മണ കുലഭൂഷണർ. ഈ ജ്ഞാനം നിങ്ങൾക്കു മാത്രമാണ് ലഭിക്കുന്നത്. മറ്റാർക്കും ലഭിക്കുന്നില്ല. ഇത് നിങ്ങളുടെ സർവ്വോത്തമമായ കുലമാണ്. പാടാറുണ്ട്- അതീന്ദ്രിയ സുഖം ഗോപീവല്ലഭന്റെ കുട്ടികളോട് ചോദിക്കൂ എന്ന്. നിങ്ങൾക്ക് ഇപ്പോൾ ലോട്ടറിയാണ് ലഭിക്കുന്നത്. എന്തെങ്കിലും വസ്തു ലഭിക്കുമ്പോൾ അത്രയും സന്തോഷമുണ്ടാകാറില്ല. ദരിദ്രരിൽ നിന്ന് ധനവാനായി മാറുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. നിങ്ങൾക്കും അറിയാം എത്രത്തോളം നമ്മൾ പുരുഷാർത്ഥം ചെയ്യുന്നുവോ അത്രത്തോളം നമുക്ക് ബാബയിൽ നിന്ന് രാജധാനിയുടെ സമ്പത്തെടുക്കാം. എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ അത്രത്തോളം ലഭിക്കും. മുഖ്യമായ കാര്യം ബാബ പറയുന്നു- കുട്ടികളേ, തന്റെ വളരെ മധുരമായ ബാബയെ ഓർമ്മിക്കൂ. ബാബ എല്ലാവരുടെയും സ്നേഹിയായ അച്ഛനാണ്. ബാബ തന്നെ വന്നാണ് എല്ലാവർക്കും സുഖ-ശാന്തിയുടെ സമ്പത്ത് നൽകുന്നത്. ഇപ്പോൾ ദേവീ-ദേവതകളുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തിൽ രാജാവും- രാജ്ഞിയുമൊന്നുമില്ല. അവിടെ മഹാരാജാവെന്നും മഹാറാണിയെന്നുമാണ് പറയുന്നത്. അഥവാ ഭഗവാൻ-ഭഗവതി എന്നു പറയുകയാണെങ്കിൽ രാജാ-റാണിയെപ്പോലെ തന്നെയായിരിക്കും പ്രജകളും. എല്ലാവരും ഭഗവാൻ-ഭഗവതിയായി മാറും. അതുകൊണ്ട് ഭഗവാൻ-ഭഗവതി എന്ന് പറയാൻ സാധിക്കില്ല. ഭഗവാൻ ഒന്നാണ്. മനുഷ്യനെ ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. സൂക്ഷ്മവതനവാസി ബ്രഹ്മാ, വിഷ്ണു, ശങ്കരനേയും ദേവത എന്നാണ് പറയുന്നത്. സ്ഥൂലവതനവാസിയായവരെ നമ്മൾ എങ്ങനെയാണ് ഭഗവാൻ ഭഗവതി എന്ന് പറയുന്നത്. ഉയർന്നതിലും ഉയർന്നതാണ് മൂലവതനം. പിന്നീടാണ് സൂക്ഷ്മവതനം. സൂക്ഷ്മവതനം മൂന്നാമത്തെ നമ്പറിലാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം. നമ്മൾ ആത്മാക്കളുടെ അച്ഛൻ ശിവബാബ തന്നെയാണ്. പിന്നീട് ശിക്ഷകനും ഗുരുവുമാണ്. സ്വർണ്ണപ്പണിക്കാരനും വക്കീലുമെല്ലാമാണ്. എല്ലാവരെയും രാവണന്റെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നു. ശിവബാബ എത്ര വലിയ വക്കീലാണ്. അതിനാൽ ഇങ്ങനെയുള്ള അച്ഛനെ എന്തുകൊണ്ടാണ് മറക്കുന്നത്? എന്തുകൊണ്ടാണ് - ബാബാ ഞങ്ങൾ മറന്നുപോവുകയാണെന്ന് പറയുന്നത്! മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നു. ബാബ പറയുന്നു- ഇത് വരും. എന്തെങ്കിലുമൊക്കെ പരിശ്രമിക്കണമല്ലോ! ഇതാണ് മായയുമായുള്ള യുദ്ധം. നിങ്ങൾ പാണ്ഡവൻമാരുടെയും കൗരവൻമാരുടെയൊന്നും യുദ്ധമില്ല. പാണ്ഡവൻമാർ യുദ്ധമെങ്ങനെ ചെയ്യും! പിന്നെ അത് ഹിംസയായി മാറും. ബാബ ഒരിക്കലും ഹിംസ പഠിപ്പിക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നില്ല. വാസ്തവത്തിൽ നമുക്ക് യുദ്ധമൊന്നുമില്ല. ബാബ യുക്തി പറഞ്ഞു തരുന്നു-എന്നെ മാത്രം ഓർമ്മിക്കൂ. അപ്പോൾ മായയുടെ അമ്പ് തറക്കില്ല. ഇതിലും ഒരു കഥയുണ്ട്-ആദ്യം സുഖം വേണോ അതോ ദുഃഖമോ-എന്ന് ചോദിച്ചു. അപ്പോൾ സുഖം വേണം എന്ന് പറഞ്ഞു. സത്യയുഗത്തിൽ ദുഃഖമുണ്ടാകില്ല.

നിങ്ങൾക്കറിയം-ഈ സമയം എല്ലാ സീതകളും രാവണന്റെ ശോകവാടികയിലാണ്. ഈ മുഴുവൻ ലോകമാകുന്ന സാഗരത്തിന്റെ ഇടയിൽ ലങ്കയാണ്. ഇപ്പോൾ എല്ലാവരും രാവണന്റെ ജയിലിൽ കുടുങ്ങിയിരിക്കുകയാണ്. ബാബ എല്ലാവരുടെയും സദ്ഗതി ചെയ്യാനാണ് വന്നിരിക്കുന്നത്. എല്ലാവരും ശോകവാടികയിലാണ്. സ്വർഗ്ഗത്തിൽ സുഖമാണ്, നരകത്തിൽ ദുഃഖവും. ഈ ലോകത്തെ ശോകവാടിക എന്നാണ് പറയുന്നത്. സ്വർഗ്ഗത്തിലാണ് ശോകമില്ലാത്തത്. വളരെ വലിയ വ്യത്യാസമുണ്ട്. നിങ്ങൾ കുട്ടികൾ പരിശ്രമിച്ച് ബാബയെ ഓർമ്മിക്കണം. എന്നാൽ സന്തോഷത്തിന്റെ ലഹരി വർദ്ധിക്കും. ബാബയുടെ നിർദേശത്തിലൂടെ നടക്കുന്നില്ലെങ്കിൽ രണ്ടാനമ്മയുടെ കുട്ടിയായി മാറും. പിന്നീട് പ്രജയിലേക്ക് പോകും. ഒന്നാനമ്മയുടെ കുട്ടിയാണെങ്കിൽ രാജധാനിയിലേക്ക് വരും. രാജധാനിയിൽ വരണമെങ്കിൽ ശ്രീമതത്തിലൂടെ നടക്കണം. കൃഷ്ണന്റെ മതമല്ല. മതം രണ്ടു തരത്തിലാണ്. ഇപ്പോൾ നിങ്ങൾ എടുക്കുന്ന ശ്രീമതത്തിലൂടെ സത്യയുഗത്തിൽ ഫലം അനുഭവിക്കുന്നു. പിന്നീട് ദ്വാപരയുഗത്തിൽ രാവണന്റെ മതം ലഭിക്കുന്നു. എല്ലാവരും രാവണന്റെ മതമനുസരിച്ച് അസുരൻമാരായി മാറുന്നു. നിങ്ങൾക്ക് ഈശ്വരീയ മതമാണ് ലഭിക്കുന്നത്. മതം നൽകുന്നത് ഒരേ ഒരു ബാബയാണ്. ബാബ ഈശ്വരനാണ്. നിങ്ങൾ ഈശ്വരീയ മതത്തിലൂടെ എത്ര പവിത്രമായി മാറുന്നു. ആദ്യത്തെ പാപമാണ്- വിഷയസാഗരത്തിൽ മുങ്ങിത്താഴുക. ദേവതകൾ വിഷയസാഗരത്തിൽ മുങ്ങിത്താഴില്ല. ചോദിക്കുന്നു- എന്താ സത്യയുഗത്തിൽ കുട്ടികളുണ്ടാകില്ലേ! എന്തുകൊണ്ടില്ല? പക്ഷെ സത്യയുഗം സമ്പൂർണ്ണ നിർവ്വികാരിയായ ലോകമാണ്. സത്യയുഗത്തിൽ വികാരങ്ങളൊന്നുമില്ല. ബാബ മനസ്സിലാക്കിത്തരുന്നു- ദേവതകൾ ആത്മാഭിമാനികളായിരുന്നു, പരമാത്മാഭിമാനികളായിരുന്നില്ല. നിങ്ങൾ ആത്മാഭിമാനികളുമാണ്, പരമാത്മാഭിമാനികളുമാണ്. ആദ്യം രണ്ടും ഉണ്ടായിരുന്നില്ല. സത്യയുഗത്തിൽ പരമാത്മാവിനെ അറിയുന്നില്ല. ആത്മാവിനെ അറിയാം, ആത്മാവ് ഈ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ഒരു ശരീരമെടുക്കും. ആദ്യം തന്നെ അറിയാൻ സാധിക്കും ഇപ്പോൾ പഴയത് ഉപേക്ഷിച്ച് പുതിയതെടുക്കണം. കുട്ടിയുണ്ടാവുകയാണെങ്കിലും ആദ്യമേ സാക്ഷാത്കാരമുണ്ടായിരിക്കും. യോഗബലത്തിലൂടെ നിങ്ങൾ മുഴുവൻ വിശ്വത്തിന്റെയും അധികാരിയായി മാറുകയാണ്. അപ്പോൾ യോഗബലത്തിലൂടെ കുട്ടികളുണ്ടാകാൻ സാധിക്കില്ലേ! യോഗബലത്താൽ ഏതൊരു വസ്തുവിനെയും നിങ്ങൾക്ക് പാവനമാക്കി മാറ്റാൻ സാധിക്കും. എന്നാൽ നിങ്ങൾ ഓർമ്മിക്കാൻ മറക്കുകയാണ്. ചിലർക്ക് അഭ്യാസമുണ്ടായിരിക്കും. ഒരുപാട് സന്യാസിമാർക്ക് ഭോജനത്തിനോട് ബഹുമാനമുണ്ട്. അതിനാൽ കഴിക്കുമ്പോൾ മന്ത്രങ്ങൾ ജപിച്ചിട്ടാണ് കഴിക്കുന്നത്. നിങ്ങൾക്കും പഥ്യത്തെക്കുറിച്ചെല്ലാം പറഞ്ഞു തന്നിട്ടുണ്ട്. മാംസമോ മദ്യമോ കഴിക്കരുത്. നിങ്ങൾ ദേവതകളായി മാറുകയല്ലേ! ദേവതകൾ ഒരിക്കലും മോശമായവ കഴിക്കില്ല. അതിനാൽ അവരെപ്പോലെ പവിത്രമായി മാറണം. ബാബ പറയുന്നു- എന്നിലൂടെ നിങ്ങൾ എന്നെ അറിയുന്നു അതിലൂടെ എല്ലാം അറിയും. പിന്നെ അറിയാൻ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. സത്യയുഗത്തിൽ പഠിപ്പെല്ലാം വേറെയായിരിക്കും. ഇപ്പോൾ ഈ മൃത്യുലോകത്തിന്റെ പഠിപ്പിന്റെ അവസാനമാണ്. മൃത്യുലോകത്തിന്റെ മുഴുവൻ കാര്യവ്യവഹാരങ്ങളും ഇല്ലാതായാൽ പിന്നെ അമരലോകത്തിന്റെ കാര്യങ്ങൾ ആരംഭിക്കും. കുട്ടികൾക്ക് ഇത്ര ലഹരിയണ്ടായിരിക്കണം, അമരലോകത്തിന്റെ അധികാരികളായിരുന്നു. നിങ്ങൾ കുട്ടികൾക്ക് അതീന്ദ്രിയ സുഖത്തിലും പരമമായ സുഖത്തിലും കഴിയണം. നമ്മൾ പരമപിതാ പരമാത്മാവിന്റെ കുട്ടികളാണ് അഥവാ വിദ്യാർഥികളാണ്. ഇപ്പോൾ പരമപിതാ പരമാത്മാ നമ്മളെ വീട്ടിലേക്ക് കൊണ്ടുപോകും. ഇതിനെത്തന്നെയാണ് പരമാനന്ദമെന്ന് പറയുന്നത്. സത്യയുഗത്തിൽ ഈ കാര്യങ്ങളൊന്നുമില്ല. ഇത് നിങ്ങൾ ഇപ്പോഴാണ് കേൾക്കുന്നത്. ഈ സമയം ഈശ്വരീയ കുടുംബത്തിലുള്ളവരാണ്. ഇപ്പോഴത്തെ തന്നെ മഹിമയാണ്-അതീന്ദ്രിയ സുഖം ഗോപ-ഗോപികമാരോട് ചോദിക്കൂ. പരംധാമത്തിൽ വസിക്കുന്ന ബാബ വന്ന് നമ്മുടെ അച്ഛനും ടീച്ചറും, ഗുരുവുമായി മാറുകയാണ്. മൂന്നൂപേരും സേവാധാരികളാണ്. ഒരു അഭിമാനവും വെക്കുന്നില്ല. പറയുന്നു- ഞാൻ നിങ്ങളുടെ സേവനം ചെയ്ത് എല്ലാം നൽകി നിർവ്വാണധാമത്തിൽ ഇരിക്കും. അതിനാൽ സേവാധാരിയായില്ലേ! വൈസ്രോയി മുതലായവർ എപ്പോഴും ഒപ്പിടുമ്പോൾ അനുസരണയുള്ള സേവകൻ എന്നെഴുതുന്നു. ബാബയും നിരാകാരനും നിരഹങ്കാരിയുമാണ്. എങ്ങനെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. ഇത്രയും ഉയർന്ന പഠിപ്പ് മറ്റൊരാൾക്കും പഠിപ്പിക്കാൻ സാധിക്കില്ല. ഇത്രയും പോയിന്റ്സ് മറ്റാർക്കും നൽകാൻ സാധിക്കില്ല. മനുഷ്യർക്ക് അറിയാൻ സാധിക്കില്ല. ഇവരെ ഗുരുക്കൻമാരൊന്നുമല്ല പഠിപ്പിച്ചത്. ഗുരു എന്നാൽ അനേകരുടെ ഗുരുവായിരിക്കും. ഒരാളുടെ ഗുരുവായിരിക്കുമോ? ബാബ തന്നെയാണ് പതീതരെ പാവനമാക്കി മാറ്റുന്നത്. ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബാബ പറയുന്നു- ഞാൻ കൽപ-കൽപം, കൽപത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. പറയുന്നുണ്ടല്ലോ- ബാബാ നമ്മൾ കൽപം മുമ്പും കണ്ടുമുട്ടിയിരുന്നു. ബാബ തന്നെ വന്നിട്ടാണ് പതീതരെ പാവനമാക്കി മാറ്റുന്നത്. 21 ജന്മത്തേക്ക് വേണ്ടി നിങ്ങൾ കുട്ടികളെ പാവനമാക്കി മാറ്റുന്നു. അതിനാൽ ഇതെല്ലാം ധാരണ ചെയ്യണം. പിന്നീട് പറയണം-ബാബ എന്താണ് മനസ്സിലാക്കിത്തന്നത്. ബാബയിൽ നിന്ന് നമ്മൾ ഭാവിയിലെ 21 ജന്മത്തേക്കുള്ള സമ്പത്താണ് എടുക്കുന്നത്. ഇത് ഓർമ്മിക്കുന്നതിലൂടെ സന്തോഷത്തിൽ കഴിയും. ഇത് പരമമായ ആനന്ദമാണ്. മാസ്റ്റർ നോളേജ്ഫുൾ എന്നും മാസ്റ്റർ ആനന്ദത്തിന്റെ സാഗരനെന്നമുള്ള വരദാനം ഇപ്പോഴാണ് നിങ്ങൾക്ക് ബാബയിൽ നിന്ന് ലഭിക്കുന്നത്. സത്യയുഗത്തിൽ ബുദ്ധുവായിരിക്കും. ഈ ലക്ഷ്മീ-നാരായണന് ഒരു ഈശ്വരീയ ജ്ഞാനവുമില്ല. ഇവർക്ക് ജ്ഞാനമുണ്ടായിരുന്നെങ്കിൽ അത് പരമ്പരയായി തുടർന്നു വന്നിട്ടുണ്ടായിരിക്കും. നിങ്ങളെപ്പോലെയുള്ള പരമാനന്ദം ദേവതകൾക്കുപോലും ഉണ്ടായിരിക്കാൻ സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേവതയായി മാറുന്നതിനുവേണ്ടി കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും വളരെ നല്ല ശുദ്ധി വെക്കണം. വളരെയധികം പഥ്യത്തോടു കൂടി മുന്നോട്ട് പോകണം. യോഗബലത്താൽ ഭോജനത്തിന് ദൃഷ്ടികൊടുത്ത് ശുദ്ധമാക്കി മാറ്റി സ്വീകരിക്കണം.

2. നമ്മൾ പരമപിതാ പരമാത്മാവിന്റെ കുട്ടികൾ അഥവാ വിദ്യാർത്ഥികളാണ്, പരമാത്മാവ് നമ്മളെ ഇപ്പോൾ നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോകും, ഈ ലഹരിയിൽ ഇരുന്ന് പരമമായ സുഖത്തിന്റെയും ആനന്ദത്തിന്റെയും അനുഭവം ചെയ്യണം.

വരദാനം :-
സേവനങ്ങളിൽ മുഴുകുന്നതിലൂടെ ലൗകികത്തെ അലൗകികമാക്കി പരിവർത്തനപ്പെടുത്തുന്ന നിരന്തരസേവാധാരിയായി ഭവിക്കട്ടെ.

സേവനം,അത് മനസാ സേവനമാണെങ്കിലും,വാചാ സേവനമാണെങ്കിലും,കർമ്മണാ സേവനമാണെങ്കിലും ഒരുസേവാധാരിയുടെ കർത്തവ്യം സേവനത്തിൽ മുഴുകുക എന്നതാണ്.സേവാധാരി ഒരിക്കലും സേവനത്തെ തന്നിൽനിന്നും വേറെയായി കാണില്ല.ആരുടെ ബുദ്ധിയിലാണോ സേവനത്തോട് താൽപര്യമുള്ളത് അവരുടെ ലൗകികകാര്യങ്ങൾപോലും ഈശ്വരീയകാര്യങ്ങളായി മാറുന്നു.സേവാധാരി തന്റെ വീടിനെ വീടായല്ല സേവാസ്ഥാനമാണ് എന്ന് മനസ്സിലാക്കി ജീവിക്കുന്നു.ഒരു സേവാധാരിയുടെ മുഖ്യഗുണം ത്യാഗമാണ്. ത്യാഗമനോഭാവമുള്ളവർ ഗൃഹസ്ഥത്തിലും തപസ്വീമൂർത്തിയായി ഇരിക്കുകയും അതിലൂടെ സേവനങ്ങൾ താനേ നടക്കുയും ചെയ്യുന്നു.

സ്ലോഗന് :-
തന്റെ സംസ്ക്കാരങ്ങളെ ദിവ്യമാക്കി മാറ്റണമെങ്കിൽ മനസ്സിനേയും ബുദ്ധിയേയും ബാബക്കുമുന്നിൽ സമർപ്പണമാക്കൂ.

അവ്യക്തസൂചന-മഹാനായി മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണചെയ്യൂ..

ഏതെങ്കിലും ഒരാത്മാവിന് രണ്ട് നിമിഷം മധുരമായ ദൃഷ്ടി നൽകുകയും,മധുരമായി സംസാരിക്കുകയും ചെയ്യുന്നത് ആ ആത്മാവിനെ സദാകാലത്തേക്ക് നിറവുള്ളവരാക്കി മാറ്റുന്നത് പോലെയാണ്.രണ്ട് നിമിഷത്തെ മധുരമായ ദൃഷ്ടിയും വാക്കും ആ ആത്മാവിന്റെ ലോകം തന്നെ മാറ്റും.മധുരമായ രണ്ട് വാക്കുകൾ സദാകാലത്തേക്കുള്ള പരിവർത്തനത്തിന് നിമിത്തമായി മാറുന്നു.