06.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ഓര്മ്മ യിലിരിക്കു ന്നതി നുള്ളപരിശ്രമംച
െയ്യൂഎങ്കി ല്പാവന മായിക്കൊണ്ടിരിക്കും, ഇപ്പോള്ബ ാബനിങ്ങളെപഠി പ്പിച്ചുകൊണ്ടിരിക്കുക യാണ്ശേഷം കൂടെകൊണ്ടുപോകും.

ചോദ്യം :-
ഏതൊരു സന്ദേശമാണ് നിങ്ങള്ക്ക് എല്ലാവര്ക്കും നല്കേണ്ടത്?

ഉത്തരം :-
ഇപ്പോള് വീട്ടിലേയ്ക്ക് പോകണം അതിനാല് പാവനമായി മാറൂ. പതിത പാവനനായ ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് പാവനമായി മാറും, ഈ സന്ദേശം എല്ലാവര്ക്കും നല്കൂ. ബാബ തന്റെ പരിചയം കുട്ടികള്ക്ക് നല്കി, ഇപ്പോള് നിങ്ങളുടെ കര്ത്തവ്യമാണ് ബാബയെ പ്രത്യക്ഷമാക്കുക. മകന് അച്ഛനെ പ്രസിദ്ധനാക്കും എന്ന് പറയാറുണ്ട്.

ഗീതം :-
മരിക്കുന്നതും അങ്ങയുടെ വഴിയില്...

ഓംശാന്തി.  
കുട്ടികള് ഗീതത്തിന്റെ അര്ത്ഥം കേട്ടു ബാബാ ഞങ്ങള് അങ്ങയുടെ രുദ്ര മാലയില് കോര്ക്കപ്പെടുക തന്നെ ചെയ്യും. ഈ ഗീതം ഭക്തി മാര്ഗ്ഗത്തില് ഉണ്ടാക്കിയിട്ടുള്ളതാണ്, ലോകത്തില് എന്തെല്ലാം സാമഗ്രികളാണോ ഉള്ളത് ജപം-തപം, പൂജാദി കര്മ്മങ്ങള് ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്. ഭക്തി രാവണ രാജ്യം, ജ്ഞാനം രാമരാജ്യം. ജ്ഞാനത്തെയാണ് നോളജ് എന്ന് പറയുന്നത്, പഠിത്തം. ഭക്തിയെ പഠിത്തമെന്ന് പറയില്ല. അതില് നമുക്ക് ഇന്നതാകണം എന്ന ഒരു ഉദ്ദേശവുമില്ല, ഭക്തി പഠനമല്ല. രാജയോഗം പഠിക്കുക ഇത് പഠനമാണ്. പഠനം ഏതെങ്കിലുമൊരു സ്ഥാനം അല്ലെങ്കില് വിദ്യാലയത്തിലാണ് പഠിക്കുക. ഭക്തിയിലാണെങ്കില് ഓരോ വാതിലുകള് തോറും അലഞ്ഞു കൊണ്ടിരിക്കുന്നു. പഠനമെന്നാല് പഠനം. അതുകൊണ്ട് പഠിത്തം നല്ല രീതിയില് പഠിക്കണം. കുട്ടികള്ക്കറിയാം നമ്മള് വിദ്യാര്ത്ഥികളാണ്. സ്വയം വിദ്യാര്ത്ഥിയാണെന്ന് മനസ്സിലാക്കാത്ത ധാരാളം പേരുണ്ട്, എന്തുകൊണ്ടെന്നാല് പഠിക്കുന്നതേയില്ല. അച്ഛനെ അച്ഛനെന്ന് മനസ്സിലാക്കുന്നില്ല, ശിവബാബയെ സദ്ഗതി ദാതാവെന്നും മനസ്സിലാക്കുന്നില്ല. ബുദ്ധിയില് ഒന്നും തന്നെ ഇരിക്കുന്നില്ല ഇങ്ങനെയുള്ളവരുമുണ്ട്, രാജധാനിയല്ലേ സ്ഥാപിക്കപ്പെടുന്നത്. അതില് എല്ലാ പ്രകാരത്തിലുള്ളവരും ഉണ്ടായിരിക്കും. ബാബ വന്നിരിക്കുന്നു പതിതരെ പാവനമാക്കുന്നതിന്. ബാബയെ വിളിക്കുന്നുണ്ട് - അല്ലയോ പതിത പാവനാ വരൂ. ഇപ്പോള് ബാബ പറയുന്നു പാവനമാകൂ. ബാബയെ ഓര്മ്മിക്കൂ. ഓരോരുത്തര്ക്കും ബാബയുടെ സന്ദേശം നല്കണം. ഈ സമയം ഭാരതം തന്നെയാണ് വേശ്യാലയം. മുന്പ് ഭാരതം തന്നെയായിരുന്നു ശിവാലയമായിരുന്നത്. ഇപ്പോള് രണ്ട് കിരീടവുമില്ല. ഇപ്പോള് പതിത പാവനനായ ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറും ഇതും നിങ്ങള് കുട്ടികള് മാത്രമാണ് അറിയുന്നത്. ഓര്മ്മയില് തന്നെയാണ് പരിശ്രമമുള്ളത്. ഓര്മ്മയില് കഴിയുന്ന വളരെ കുറച്ച് പേരാണുള്ളത്. ഭക്തമാലയിലും കുറച്ച് പേരല്ലേ ഉള്ളത്. ശ്രേഷ്ഠ ഭക്തരില്, നാരദന്, മീര തുടങ്ങിയവരുടെ പേരാണുള്ളത്. ഇതിലും എല്ലാവരും വന്ന് പഠിക്കില്ല. കല്പം മുന്പ് ആരാണോ പഠിച്ചത്, അവരാണ് വരുന്നത്. പറയുകയും ചെയ്യുന്നു ബാബാ ഞങ്ങള് പഠിക്കുന്നതിനായി അഥവാ ഓര്മ്മയുടെ യാത്ര അഭ്യസിക്കുന്നതിനായി അങ്ങയുമായി കല്പം മുന്പും കണ്ടുമുട്ടിയിരുന്നു. ഇപ്പോള് നിങ്ങള് കുട്ടികളെ കൊണ്ടുപോകുന്നതിനായി ബാബ വന്നിരിക്കുന്നു. മനസ്സിലാക്കി തരുന്നു നിങ്ങളുടെ ആത്മാവ് പതിതമാണ് അതുകൊണ്ടാണ് വിളിക്കുന്നത് അല്ലയോ പതിത പാവനാ വരൂ. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, പവിത്രമാകൂ. ബാബ പഠിപ്പിക്കുന്നു ശേഷം കൂടെ കൊണ്ടുപോകുകയും ചെയ്യും. കുട്ടികള്ക്ക് ഉള്ളില് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, കൃഷ്ണനെ പിതാവെന്ന് പറയില്ല. കൃഷ്ണനെ പതിത-പാവനനെന്ന് പറിയില്ല. ഇതാര്ക്കും തന്നെ അറിയില്ല അതായത് ബാബയെന്ന് ആരെയാണ് പറയുന്നത് പിന്നീട് അവരെങ്ങനെ ജ്ഞാനം നല്കും. ഇത് നിങ്ങള് മാത്രമാണ് അറിയുന്നത്. ബാബ സ്വന്തം പരിചയം കുട്ടികള്ക്ക് മാത്രമാണ് നല്കുന്നത്. പുതിയവരുമായി ബാബയ്ക്ക് കൂടിക്കാഴ്ച നടത്താന് സാധിക്കില്ല. ബാബ പറയുന്നു മകന് അച്ഛനെ പ്രസിദ്ധമാക്കുന്നു. കുട്ടികള് തന്നെയാണ് അച്ഛനെ പ്രസിദ്ധമാക്കുക. ബാബയ്ക്ക് ആരുമായും കൂടിക്കാഴ്ച നടത്തേണ്ടതോ, സംസാരിക്കേണ്ടതോ ഇല്ല. ഇത്രയും സമയം ബാബ പുതിയവരെ കണ്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഡ്രാമയില്ഉണ്ടായിരുന്നു, ധാരാളം പേര് വന്നിരുന്നു. പട്ടാളക്കാര്ക്കും ബാബ മനസ്സിലാക്കി കൊടുത്തിരുന്നു, അവരെ ഉദ്ധരിക്കണം, അവര്ക്കും ജോലി ചെയ്യുക തന്നെവേണം. അല്ലെങ്കില് ശത്രുക്കള് യുദ്ധം ചെയ്യും. കേവലം ബാബയെ ഓര്മ്മിക്കണം. ഗീതയിലുണ്ട് ആര് യുദ്ധ മൈതാനത്ത് ശരീരമുപേക്ഷിക്കുന്നോ, അവര് സ്വര്ഗ്ഗത്തിലേക്ക് പോകും. എന്നാല് അങ്ങനെ പോകാന് സാധിക്കില്ല. സ്വര്ഗ്ഗസ്ഥാപകനും എപ്പോഴാണോ വരുന്നത് അപ്പോള് മാത്രമേ പോകൂ. സ്വര്ഗ്ഗം എന്തു വസ്തുവാണ്, ഇതും ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് 5 വികാരങ്ങളാകുന്ന രാവണനോട് യുദ്ധം ചെയ്യുന്നു, ബാബ പറയുന്നു അശരീരിയായി ഭവിക്കൂ. സ്വയത്തെ ആത്മാവെന്ന് നിശ്ചയിച്ച് എന്നെ ഓര്മ്മിക്കൂ. മറ്റാര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല.

സര്വ്വശക്തിമാനെന്ന് ഒരു ബാബയെയല്ലാതെ ആരെയും പറയാന് സാധിക്കില്ല. ബ്രഹ്മാ-വിഷ്ണു- ശങ്കരനെയും പറയാന് സാധിക്കില്ല. സര്വ്വശക്തിവാന് ഒരു ബാബ മാത്രമാണ്. വേള്ഡ് സര്വ്വശക്തി അധികാരി, ജ്ഞാനത്തിന്റെ സാഗരന് ഒരു ബാബയെ മാത്രമാണ് പറയുന്നത്. ഈ സാധു-സന്യാസിമാര് ആരെല്ലാമാണോ ഉള്ളത് അവര് ശാസ്ത്രങ്ങളുടെ അധികാരികളാണ്. ഭക്തിയുടെയും അധികാരിയെന്ന് പറയില്ല. ശാസ്ത്രങ്ങളുടെ അധികാരിയാണ്, അവരുടെ മുഴുവന് ആധാരവും ശാസ്ത്രങ്ങളിലാണ്. മനസ്സിലാക്കുന്നു ഭക്തിയുടെ ഫലം ഭഗവാന് നല്കുക തന്നെ വേണം. ഭക്തി എപ്പോള് ആരംഭിച്ചു, എപ്പോള് പൂര്ത്തീകരിക്കണം, ഇതറിയില്ല. ഭക്തര് മനസ്സിലാക്കുന്നു ഭക്തിയിലൂടെ ഭഗവാന് സംപ്രീതനാകും. ഭഗവാനുമായി കാണുന്നതിനുള്ള ആഗ്രഹമുണ്ട്, എന്നാല് ഭഗവാന് ആരുടെ ഭക്തിയിലൂടെയാണ് സംപ്രീതനാകുക? തീര്ച്ചയായും ഭഗവാന്റെ തന്നെ ഭക്തി ചെയ്യണം അപ്പോഴല്ലേ സംപ്രീതനാകുക. നിങ്ങള് ശങ്കരന്റെ ഭക്തി ചെയ്യുകയാണെങ്കില് ബാബയെങ്ങനെ സംപ്രീതനാകും, എന്താ ഹനുമാന്റെ ഭക്തി ചെയ്യുകയാണെങ്കില് ബാബ സംപ്രീതനാകുമോ? സാക്ഷാത്ക്കാരമുണ്ടാകുന്നു, മറ്റൊന്നും തന്നെ ലഭിക്കുന്നില്ല. ബാബ പറയുന്നു ഞാന് സാക്ഷാത്ക്കാരം ചെയ്യിക്കുന്നു, എന്നാല് എന്നെ വന്ന് കണ്ടുമുട്ടില്ല. അങ്ങനെയില്ല, നിങ്ങളാണ് എന്നോടൊപ്പം കൂടിക്കാഴ്ച നടത്തുന്നത്. ഭക്തര് ഭക്തി ചെയ്യുന്നു ഭഗവാനെ കാണുന്നതിനായി. പറയുന്നു അറിയില്ല ഭഗവാന് ഏത് രൂപത്തില് വന്ന് കാണുമെന്ന്, അതുകൊണ്ടാണ് അതിനെ അന്ധവിശ്വാസമെന്ന് പറയുന്നത്. ഇപ്പോള് നിങ്ങള് ബാബയെ കണ്ടുമുട്ടിയിരിക്കുന്നു. അറിയാം ആ നിരാകാരനായ ബാബ എപ്പോഴാണോ ശരീരം ധാരണ ചെയ്യുന്നത് അപ്പോള് മാത്രമാണ് തന്റെ പരിചയം നല്കുന്നത് അതായത് ഞാന് നിങ്ങളുടെ പിതാവാണ്. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നിങ്ങള്ക്ക് രാജ്യഭാഗ്യം നല്കിയിരുന്നു പിന്നീട് നിങ്ങള്ക്ക് 84 ജന്മം എടുക്കേണ്ടിയിരുന്നു. ഈ സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ദ്വാപരത്തിന് ശേഷമാണ് മറ്റുധര്മ്മങ്ങള് വരുന്നത്, അവരവരുടെ ധര്മ്മം വന്ന് സ്ഥാപിക്കുന്നു. ഇതില് മഹിമയുടെ ഒരു കാര്യവുമില്ല. മഹിമ ആര്ക്കും തന്നെയില്ല. ബ്രഹ്മാവിനും മഹിമ അപ്പോഴാണ് എപ്പോഴാണോ ബാബ വന്ന് പ്രവേശിക്കുന്നത്. അല്ലെങ്കില് ഇദ്ദേഹം വ്യാപാരം ചെയ്യുകയായിരുന്നു, എന്നില് ഭഗവാന് വരുമെന്ന് ഇദ്ദേഹത്തിന് ഒരിക്കലും അറിയില്ലായിരുന്നു. ബാബ വന്ന് പ്രവേശിച്ച് മനസ്സിലാക്കി തന്നു ഞാന് എങ്ങനെയാണ് ഇദ്ദേഹത്തില് പ്രവേശിച്ചിരിക്കുന്നത്. ഏതുപോലെയാണോ ഇദ്ദേഹത്തിന് കാണിച്ചുകൊടുത്തത് - എന്റേതെല്ലാം നിന്റേത്, നിന്റേതെല്ലാം എന്റേത്, നോക്കൂ. നീ എന്റെ സഹായിയാകുന്നു - തന്റെ ശരീരം-മനസ്സ്-ധനത്തിലൂടെ അതിന് പ്രതിഫലമായി നിനക്ക് ഇത് ലഭിക്കും. ബാബ പറയുന്നു-തന്റെ ജന്മങ്ങളെക്കുറിച്ച് അറിയാത്ത ഒരു സാധാരണക്കാരന്റെ ശരീരത്തിലാണ് ഞാന് പ്രവേശിക്കുന്നത്. എന്നാല് ഞാന് എപ്പോഴാണ് വരുന്നത്, എങ്ങനെയാണ് വരുന്നത്, ഇതാര്ക്കും തന്നെ അറിയില്ല. ഇപ്പോള് നിങ്ങള് കാണുന്നു സാധാരണ ശരീരത്തില് ബാബ വന്നിരിക്കുന്നു. ഇദ്ദേഹത്തിലൂടെ നമ്മളെ ജ്ഞാനവും യോഗവും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജ്ഞാനം വളരെ സഹജമാണ്. നരകത്തിന്റെ കവാടം അടഞ്ഞ് സ്വര്ഗ്ഗത്തിന്റെ കവാടം എങ്ങനെയാണ് തുറക്കുന്നത്- ഇതും നിങ്ങള്ക്കറിയാം. ദ്വാപരത്തിലാണ് രാവണ രാജ്യം ആരംഭിക്കുന്നത് അര്ത്ഥം നരകത്തിന്റെ കവാടം തുറക്കുന്നത്. പുതിയ ലോകത്തെയും പഴയ ലോകത്തെയും പകുതി-പകുതിയാക്കി വയ്ക്കുന്നു. ഇപ്പോള് ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് പതിതത്തില് നിന്ന് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരുന്നു. ബാബയെ ഓര്മ്മിക്കുകയാണെങ്കില് ജന്മ-ജന്മാന്തരത്തെ പാപം നശിക്കും. ഈ ജന്മത്തെ പാപവും പറയണം. ഓര്മ്മയിലില്ലേ - എന്തെല്ലാം പാപങ്ങള് ചെയ്തിട്ടുണ്ട്? എന്തെന്തെല്ലാം ദാന-പുണ്യങ്ങള് ചെയ്തിട്ടുണ്ട്? ഇദ്ദേഹത്തിന് തന്റെ കുട്ടിക്കാലമറിയില്ലേ. കൃഷ്ണന്റെ തന്നെ പേരാണ് കറുത്തതും വെളുത്തതും, ശ്യാമ സുന്ദരന്. അതിന്റെ അര്ത്ഥം ഒരിക്കലും ആരുടെയും ബുദ്ധിയിലേക്ക് വരില്ല. പേര് ശ്യാമ-സുന്ദരന് എന്നായതുകൊണ്ട് ചിത്രത്തില് കറുപ്പിച്ചിരിക്കുന്നു. രഘുനാഥ ക്ഷേത്രത്തില് നോക്കൂ- അവിടെയും കറുപ്പ്, ഹനുമാന്റെ ക്ഷേത്രത്തില് നോക്കൂ, അങ്ങനെ എല്ലാവരെയും കറുപ്പിക്കുന്നു. ഇത് പതിത ലോകമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ചിന്തയുണ്ട് എനിക്ക് കറുപ്പില് നിന്ന് വെളുക്കണം. അതിന് വേണ്ടി നിങ്ങള് ബാബയുടെ ഓര്മ്മയില് ഇരിക്കുന്നു. ബാബ പറയുന്നു ഇത് അന്തിമ ജന്മമാണ്. എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം ഭസ്മമാകും. ബാബ കൊണ്ടു പോകാന് വന്നിരിക്കുകയാണെന്ന് അറിയാം. അപ്പോള് ശരീരം തീര്ച്ചയായും ഇവിടെ ഉപേക്ഷിക്കും. ശരീര സഹിതം ഒരിക്കലും കൊണ്ടുപോകില്ല. പതിത ആത്മാക്കള്ക്കും പോകാന് സാധിക്കില്ല. തീര്ച്ചയായും ബാബ പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരും. പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഭക്തി മാര്ഗ്ഗത്തിലുള്ളത് അന്ധവിശ്വാസമാണ്. ശിവ കാശിയെന്ന് പറയുന്നു പിന്നീട് പറയുന്നു ശിവന് ഗംഗ കൊണ്ടുവന്നു, ഭഗീരഥനിലൂടെ ഗംഗ വന്നു. ഇപ്പോള് തലയില് നിന്ന് എങ്ങനെ ജലം വരും. ജടയില് നിന്ന് ഗംഗ വരാന് ഭഗീരഥനെന്താ പര്വ്വതത്തിന് മുകളിലെവിടെയെങ്കിലുമാണോ ഇരിക്കുന്നത്! വര്ഷിക്കുന്ന ജലം സാഗരത്തില് നിന്ന് ഉയരുന്നതാണ്, അങ്ങനെ മുഴുവന് ലോകത്തിലേക്കും ജലം പോകുന്നു. നദികള് എല്ലായിടങ്ങളിലുമുണ്ട്. പര്വ്വതങ്ങളില് മഞ്ഞ് ശേഖരിക്കപ്പെടുന്നു, ആ ജലവും ഒഴുകിക്കൊണ്ടിരിക്കുന്നു. പര്വ്വതങ്ങള്ക്കുള്ളില് ഗര്ത്തങ്ങളിലുള്ള ജലം പിന്നീട് കിണറുളിലേക്കും വന്നുകൊണ്ടിരിക്കുന്നു. അതും മഴയുടെ ആധാരത്തില് തന്നെയാണുള്ളത്. മഴ പെയ്തില്ലെങ്കില് കിണറുകളും വറ്റിപ്പോകുന്നു.

പറയുന്നുമുണ്ട് ബാബാ ഞങ്ങളെ പാവനമാക്കി സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകൂ. സ്വര്ഗ്ഗത്തിന്റെ, കൃഷ്ണപുരിയുടെ തന്നെ ആശയാണുള്ളത്. വിഷ്ണുപുരിയെക്കുറിച്ച് ആര്ക്കും അറിയില്ല. കൃഷ്ണന്റെ ആരാധകര് പറയും - എവിടെ നോക്കിയാലും കൃഷ്ണന് തന്നെ കൃഷ്ണന്. നോക്കൂ, പരമാത്മാവ് സര്വ്വവ്യാപിയാണെങ്കില് എന്തുകൊണ്ട് എവിടെ നോക്കിയാലും പരമാത്മാവ് തന്നെ പരമാത്മാവെന്ന് പറയുന്നില്ല. പരമാത്മാവിന്റെ ആരാധകര് പിന്നീട് പറയുന്നു ഇതെല്ലാം പരമാത്മാവിന്റെ തന്നെ രൂപങ്ങളാണ്. ആ പരമാത്മാവാണ് ഈ എല്ലാ ലീലകളും കളിച്ചുകൊണ്ടിരിക്കുന്നത്. ലീല കളിക്കുന്നതിനായി ഭഗവാന് രൂപം ധരിച്ചിരിക്കുകയാണ്. അപ്പോള് തീര്ച്ചയായും ഇപ്പോള് ലീല കളിക്കില്ലേ. പരമാത്മാവിന്റെ ലോകം സ്വര്ഗ്ഗത്തില് നോക്കൂ, അവിടെ മാലിന്യത്തിന്റെ യാതൊരു കാര്യവുമില്ല. ഇവിടെ മാലിന്യം തന്നെ മാലിന്യമാണ് എന്നിട്ട് പറയുന്നു പരമാത്മാവ് സര്വ്വ വ്യാപിയാണെന്ന്. പരമാത്മാവ് തന്നെയാണ് സുഖം നല്കുന്നത്. കുട്ടി വന്നു സുഖമുണ്ടായി, മരിച്ചാല് ദുഃഖമുണ്ടാകും. നോക്കൂ, ഭഗവാന് നിങ്ങള്ക്കൊരു വസ്തു നല്കി പിന്നീട് തിരിച്ചെടുത്താല് അതില് നിങ്ങള്ക്ക് കരയേണ്ട എന്താവശ്യമാണുള്ളത്! സത്യയുഗത്തില് ഈ കരച്ചില് മുതലായവയുടെ ദുഃഖമുണ്ടായിരിക്കില്ല. മോഹജീത്ത് രാജാവിന്റെ ദൃഷ്ടാന്തം കാണിച്ചിട്ടുണ്ട്. ഇതെല്ലാം അസത്യമായ ദൃഷ്ടാന്തങ്ങളാണ്. അതില് യാതൊരു സാരവുമില്ല. സത്യയുഗത്തില് ഋഷിമാരും-മുനിമാരും ഉണ്ടായിരിക്കില്ല. ഇവിടെയും അങ്ങനെയുള്ള കാര്യം സാധ്യമല്ല. ഇങ്ങനെയൊരു മോഹജീത്ത് രാജാവ് ഉണ്ടായിരിക്കുക സാധ്യമല്ല. ഭഗവാനുവാച - യാദവരും, കൗരവരും, പാണ്ഢവരും എന്ത് ചെയ്തു? നിങ്ങള്ക്ക് ബാബയുമായി യോഗമുണ്ട്. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളിലൂടെ സ്വര്ഗ്ഗം സ്ഥാപിക്കുന്നു. ഇപ്പോള് ആര് പവിത്രമാകുന്നോ അവര് പവിത്ര ലോകത്തിന്റെ അധികാരിയാകും. ആരെ കണ്ടുമുട്ടിയാലും അവരോടിത് പറയൂ ഭഗവാന് പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. എന്നോട് പ്രീതി വയ്ക്കൂ മറ്റാരെയും ഓര്മ്മിക്കരുത്. ഇതാണ് അവ്യഭിചാരി ഓര്മ്മ. ഇവിടെ ജലം അഭിഷേകം ചെയ്യേണ്ടതില്ല. ഭക്തിമാര്ഗ്ഗത്തില് ഈ കാര്യങ്ങളെല്ലാം ചെയ്ത്, ഓര്മ്മിച്ചിരുന്നില്ലേ. ഗുരുക്കന്മാരും പറയുന്നു, എന്നെ ഓര്മ്മിക്കൂ, തന്റെ പതിയെ ഓര്മ്മിക്കരുത്. നിങ്ങള് കുട്ടികള്ക്ക് എത്ര കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത്. അടിസ്ഥാന കാര്യമാണ് എല്ലാവര്ക്കും സന്ദേശം നല്കൂ - ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയെന്നാല് ഭഗവാന് തന്നെയാണ്. ഭഗവാന് നിരാകാരനാണ്. കൃഷ്ണനെ എല്ലാവരും ഭഗവാനെന്ന് പറയില്ല. കൃഷ്ണന് കുട്ടിയാണ്. ശിവബാബ ഇദ്ദേഹത്തില് ഇല്ലായിരുന്നെങ്കില് നിങ്ങള് എന്താകുമായിരുന്നു? ശിവബാബ ഇദ്ദേഹത്തിലൂടെ നിങ്ങളെ ദത്തെടുത്തു, തന്റേതാക്കി. ഇദ്ദേഹം മാതാവുമാണ്, പിതാവുമാണ്. മാതാവ് സാകാരത്തില് വേണ്ടേ. ബാബ പിതാവാണ്. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങള് നല്ല രീതിയില് ധാരണ ചെയ്യൂ.

നിങ്ങള് കുട്ടികള്ക്ക് ഒരിക്കലും ഒരു കാര്യത്തിലും സംശയം വരരുത്. പഠനത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. പല കുട്ടികളും സംഗദോഷത്തില് വന്ന് പിണങ്ങി സ്വന്തം പാഠശാല തുറക്കുന്നു. അഥവാ പരസ്പരം കലഹിച്ച് തന്റെ പാഠശാല തുറന്നാല് മഠയത്വമാണ്, പിണങ്ങിയാല് പാഠശാല തുറക്കാന് യോഗ്യനേയല്ല. നിങ്ങളുടെ ആ ദേഹ-അഭിമാനം നടക്കുകയില്ല എന്തുകൊണ്ടെന്നാല് ബുദ്ധിയില് ശത്രുതയുണ്ട് അതോര്മ്മവരും. ഒന്നും തന്നെ ആര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. ആര്ക്ക് ജ്ഞാനം കൊടുക്കുന്നോ അവര് തീവ്രമായി പോകും സ്വയം വീണു പോകുന്നു, ഇങ്ങനെയും സംഭവിക്കാറുണ്ട്. സ്വയം തന്നെ മനസ്സിലാക്കാന് സാധിക്കും എന്നെക്കാളും അവരുടെ അവസ്ഥ നല്ലതാണ്. പഠിക്കുന്നവര് രാജാവായി മാറുന്നു പഠിപ്പിക്കുന്നവര് ദാസ-ദാസിയായി മാറുന്നു, ഇങ്ങനെയിങ്ങനെയുമുണ്ട്. പുരുഷാര്ത്ഥം ചെയ്ത് ബാബയുടെ കഴുത്തിലെ മാലയാകണം. ബാബാ ജീവിച്ചിരിക്കെ ഞാന് അങ്ങയുടേതാണ്. ബാബയുടെ ഓര്മ്മയിലൂടെ തന്നെ തോണി അക്കരെയെത്തണം. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരിക്കലും ഒരു കാര്യത്തിലും സംശയിക്കരുത്. പരസ്പരം പിണങ്ങി പഠിപ്പ് ഉപേക്ഷിക്കരുത്. ശത്രുതയുണ്ടാക്കുന്നതും ദേഹാഭിമാനമാണ്. സംഗദോഷത്തില് നിന്ന് തന്നെ വളരെ വളരെ സംരക്ഷിക്കണം. പാവനമായി മാറണം, തന്റെ പെരുമാറ്റത്തിലൂടെ ബാബയെ പ്രസിദ്ധമാക്കണം.

2) പ്രീത ബുദ്ധിയായി മാറി ഒരു ബാബയുടെ അവ്യഭിചാരി ഓര്മ്മയിലിരിക്കണം. ശരീരം-മനസ്സ്-ധനത്തിലൂടെ ബാബയുടെ കാര്യത്തില് സഹായിയായി മാറണം.

വരദാനം :-
സ്നേഹിയും വേറിട്ടവരുമാകാനുള്ള രഹസ്യത്തെ അറിഞ്ഞ് പ്രീതിയോടെയിരിക്കുന്ന രഹസ്യയുക്തരായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും സ്നേഹിയും വേറിട്ടിരിക്കുവാനുമുള്ള രഹസ്യത്തെ അറിയുന്നത് അവര് സദാ സ്വയം സ്വയത്തോട് സ്നേഹിയായിരിക്കും, കുടുംബത്തോടും സ്നേഹം വെക്കുന്നു. അതോടൊപ്പം സത്യമായ ഹൃദയമായത് കാരണം ബാബയും അവരോട് സദാ സ്നേഹിയായിരിക്കും. അപ്രകാരം സ്നേഹിയായിരിക്കുന്ന രഹസ്യയുക്തരായ കുട്ടികള്ക്ക് സ്വയത്തെ പ്രതിയും മറ്റുള്ളവരെ പ്രതിയും ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല, എന്തുകൊണ്ടെന്നാല് അവര് തന്റെ തീരുമാനം സ്വയം തന്നെ എടുക്കുന്നു. അതിനാല് അവര്ക്ക് ആരെയും സഹായിയോ വക്കീലോ ജഡ്ജിയോ ആക്കേണ്ട ആവശ്യമേയില്ല.

സ്ലോഗന് :-
സേവനത്തില് ലഭിക്കുന്ന ആശീര്വാദങ്ങള് തന്നെയാണ് ആരോഗ്യത്തിന്റെ ആധാരം.


അവ്യക്ത സൂചനകള്- ആത്മീയ റോയല്റ്റിയുടെയും പവിത്രതയുടെയും വ്യക്തിത്വം ധാരണ ചെയ്യൂ.

സ്ഥൂലശരീരത്തിന് വിശേഷിച്ച് ശ്വസനം നടക്കുക അത്യാവശ്യമാണ്, ശ്വാസമില്ലെങ്കില് ജീവിതമില്ല എന്നത് പോലെ ബ്രാഹ്മണ ജീവിതത്തിന്റെ ശ്വാസമാണ് പവിത്രത. 21 ജന്മത്തേക്കുള്ള പ്രാലബ്ധത്തിന്റ ആധാരം പവിത്രതയാണ്. ആത്മാവിന്റെയും പരമാത്മാവിന്റെയും മിലനത്തിന്റെ ആധാരം പവിത്ര ബുദ്ധിയാണ്. സംഗമയുഗീ പ്രാപ്തികളുടെ ആധാരവും ഭാവിയിലെ പൂജ്യപദവി പ്രാപ്തമാക്കാനുള്ള ആധാരവും പവിത്രതയാണ്. അതിനാല് പവിത്രതയുടെ വ്യക്തിത്വത്തെ വരദാനരൂപത്തില് ധാരണ ചെയ്യൂ.