മധുരമായകുട്ടികളേ -
ഭാവിയിലെഉയര്ന്നകുലത്തിലേയ്ക്ക്വരുന്നതിനുള്ളആധാരംപഠിപ്പാണ്,
ഈപഠിപ്പിലൂടെതന്നെയാണ്നിങ്ങള്ക്ക്യാചകനില്നിന്ന്രാജകു
മാരനായിമാറാന്സാധിക്കുക.
ചോദ്യം :-
വായില് സ്വര്ണ്ണക്കരണ്ടി പ്രാപ്തമാക്കാന് രണ്ട് വിധത്തില് സാധിക്കുന്നു, എങ്ങനെ?
ഉത്തരം :-
ഒന്ന്
ഭക്തിയില് ദാന-പുണ്യം ചെയ്യുന്നതിലൂടെ, രണ്ട്, ജ്ഞാനപഠനത്തിലൂടെ. ഭക്തിയില്
ദാന-പുണ്യം ചെയ്യുന്നുവെങ്കില് രാജാവ് അല്ലെങ്കില് സമ്പന്നന്റെയടുത്ത്
ജന്മമെടുക്കുന്നു എന്നാലത് പരിധിയുള്ളതായി മാറുന്നു. നിങ്ങള് ജ്ഞാനത്തിന്റെ
പഠിപ്പിലൂടെ വായില് സ്വര്ണ്ണക്കരണ്ടി നേടുന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്.
ഭക്തിയില് പഠിപ്പിലൂടെ രാജ്യഭാഗ്യം ലഭിക്കുകയില്ല. ഇവിടെ ആര് എത്ര നല്ല രീതിയില്
പഠിക്കുന്നുവോ, അത്രയും ഉയര്ന്ന പദവി നേടുന്നു.
ഓംശാന്തി.
മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികള്ക്ക് ആത്മീയ അച്ഛനിരുന്ന്
മനസ്സിലാക്കി തരുകയാണ്, ഇതിനെ ആത്മീയ ജ്ഞാനമെന്ന് പറയുന്നു. ബാബ വന്ന് ഭാരതവാസീ
കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ ബാബയെ
ഓര്മ്മിക്കൂ, ഇത് ബാബ പ്രത്യേകം നല്കിയ ആജ്ഞയാണെങ്കില് അത് അംഗീകരിക്കണമല്ലോ.
ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ ശ്രീമതം പ്രസിദ്ധമാണ്. ഇതും നിങ്ങള്
കുട്ടികള്ക്കറിയാം കേവലം ശിവബാബയെ തന്നെയാണ് ശ്രീ ശ്രീയെന്ന് പറയാന്
സാധിക്കുന്നത്. ബാബ തന്നെയാണ് ശ്രീ ശ്രീയാക്കി മാറ്റുന്നത്, ശ്രീ അര്ത്ഥം
ശ്രേഷ്ഠം. ഇവരെ ബാബയാണ് ഇങ്ങനെയാക്കി മാറ്റിയതെന്ന് ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് മനസ്സിലായി. നമ്മളിപ്പോള് പുതിയ ലോകത്തേയ്ക്ക് വേണ്ടി
പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തിന്റെ പേര് തന്നെ സ്വര്ഗ്ഗം,
അമരപുരിയെന്നാണ്. മഹിമയ്ക്കായി ഒരുപാട് പേരുകളുണ്ട്. സ്വര്ഗ്ഗവും നരകവുമെന്ന്
പറയാറുമുണ്ട്. ഇന്നയാള് സ്വര്ഗ്ഗവാസിയായി അപ്പോള് നരകവാസിയായിരുന്നില്ലേ.
എന്നാല് മനുഷ്യരില് ഇത്രയ്ക്ക് ബുദ്ധിയില്ല, സ്വര്ഗ്ഗം, നരകം, പുതിയ ലോകം, പഴയ
ലോകമെന്ന് എന്തിനെയാണ് പറയുന്നത്, ഒന്നും തന്നെ അറിയില്ല. ബാഹ്യമായ ഷോ
വളരെയധികമുണ്ട്. നിങ്ങള് കുട്ടികളിലും ബാബ നമ്മേ ഒരുപോലെയാണ്
പഠിപ്പിക്കുന്നതെന്ന് അറിയുന്നവര് കുറവാണ്. നമ്മള് ലക്ഷ്മീ നാരായണനാകുന്നതിന്
വേണ്ടി വന്നതാണ്. നമ്മള് യാചകനില് നിന്ന് രാജകുമാരനായി മാറും. ആദ്യമാദ്യം നമ്മള്
പോയി രാജകുമാരനായി മാറും. ഇത് പഠിപ്പാണ്, എങ്ങനെയാണോ വക്കീലാവാന് പഠിക്കുന്നത്
അപ്പോള് ബുദ്ധിയിലുണ്ടായിരിക്കും ഞാന് വീടുണ്ടാക്കും പിന്നീട് ഇത് ചെയ്യും...
ഓരോരുത്തര്ക്കും അവരവരുടെ കര്ത്തവ്യം സ്മൃതിയില് വരുന്നു. നിങ്ങള് കുട്ടികള്ക്ക്
ഈ പഠിപ്പിലൂടെ വലിയ വീട്ടില് പോയി ജന്മമെടുക്കണം. ഗോള്ഡന് സ്പൂണ് ഇന് മൗത്ത് (വായില്
സ്വര്ണ്ണക്കരണ്ടി) എന്ന് പാടാറുമുണ്ട്. ഒന്ന് ജ്ഞാനത്തിലൂടെ വായില്
സ്വര്ണ്ണക്കരണ്ടി ലഭിക്കുന്നു. രണ്ട്, നല്ല രീതിയില് ദാന-പുണ്യം
ചെയ്യുകയാണെങ്കിലും രാജാവിന്റെയടുത്ത് ജന്മം ലഭിക്കും. അത് പരിധിയുള്ളതായി മാറി.
ഇത് പരിധിയില്ലാത്തതാണ്. എല്ലാ കാര്യവും നല്ല രീതിയില് മനസ്സിലാക്കൂ. ഒന്നും
മനസ്സിലായില്ലായെങ്കില് ചോദിക്കൂ ഇന്നയിന്ന കാര്യങ്ങള് ബാബയോട് ചോദിക്കണമെന്ന്
നോട്ട് ചെയ്യൂ. ബാബയുടെ ഓര്മ്മയുടെ കാര്യമാണ് മുഖ്യമായിട്ടുള്ളത്. ബാക്കി
എന്തെങ്കിലും സംശയമുണ്ടെങ്കില് അത് തീര്ത്തു തരും. ഭക്തി മാര്ഗ്ഗത്തില്
ദാന-പുണ്യം എത്ര ചെയ്യുന്നവോ സമ്പന്നരുടെയടുത്ത് പോയി ജന്മമെടുക്കുന്നുവെന്ന്
നിങ്ങള് കുട്ടികള്ക്കറിയാം. ആരാണോ എന്തെങ്കിലും തെറ്റായ കര്മ്മം ചെയ്യുന്നത്
പിന്നീടവര്ക്ക് ഇങ്ങനെയുള്ള ജന്മം ലഭിക്കുന്നു, ബാബയുടെയടുത്ത് വരുന്നു,
ചിലര്ക്കാണെങ്കില് ഇങ്ങനെയുള്ള കര്മ്മ ബന്ധനമാണ് അവരുടെ കാര്യം
ചോദിക്കേണ്ടതില്ല. ഇതെല്ലാം ഭൂതകാലത്തിലെ കര്മ്മ ബന്ധനമാണ്. ചില രാജാക്കന്മാരും
ഇങ്ങനെ വലിയ കടുത്ത കര്മ്മബന്ധനമുള്ളവരുണ്ടാകുന്നു. ഈ ലക്ഷ്മീ നാരായണന് ഒരു
ബന്ധനവുമില്ല. അവിടെ യോഗബലത്തിലൂടെയുള്ള രചനയാണ്. നമുക്ക് യോഗബലത്തിലൂടെ
വിശ്വത്തിലെ രാജ്യഭാഗ്യം നേടാന് കഴിയുന്നുണ്ടെങ്കില് കുട്ടികള്ക്ക് ജന്മം
നല്കാന് സാധിക്കില്ലേ! ആദ്യം തന്നെ സാക്ഷാത്ക്കാരമുണ്ടാകുന്നു. അവിടെ ഇത്
സാധാരണ കാര്യമാണ്. സന്തോഷത്താല് പെരുമ്പറ മുഴക്കി കൊണ്ടിരിക്കുന്നു. വൃദ്ധനില്
നിന്ന് കുട്ടിയായി മാറുന്നു. മഹാത്മാക്കളെക്കാള് കുട്ടികള്ക്ക് കൂടുതല് മാന്യത
നല്കുന്നു എന്തുകൊണ്ടെന്നാല് ആ മഹാത്മാക്കള് മുഴുവന് ജീവിതവും ചെലവിട്ട്
വലുതായവരാണ്. വികാരങ്ങളെ അറിയുന്നു. ചെറിയ കുട്ടികള് അറിയുന്നില്ല അതുകൊണ്ട്
മഹാത്മാക്കളെക്കാള് ഉയര്ന്നവരെന്ന് പറയപ്പെടുന്നു. അവിടെ എല്ലാവരും
മഹാത്മാക്കളാണ്. കൃഷ്ണനെയും മഹാത്മാവെന്ന് പറയുന്നു. കൃഷ്ണന് സത്യമായ
മഹാത്മാവാണ്. സത്യയുഗത്തില് തന്നെയാണ് മഹാത്മാക്കളുണ്ടാകുന്നത്. അവരെ പോലെ
ഇവിടെയാരും ഉണ്ടാവുക സാധ്യമല്ല.
നിങ്ങള് കുട്ടികള്ക്ക് ഉള്ളില് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഇപ്പോള് നമ്മള്
പുതിയ ലോകത്തില് ജന്മമെടുക്കും. ഈ പഴയ ലോകം അവസാനിക്കുന്നതാണ്. വീട്
പഴയതാകുമ്പോള് പുതിയ വീടിന്റെ സന്തോഷമുണ്ടാകുമല്ലോ. എത്ര നല്ല നല്ല
മാര്ബിളിന്റെയെല്ലാം വീടുണ്ടാക്കുന്നു. ജൈനന്മാരുടെ കൈയ്യില് വളരെയധികം ധനമുണ്ട്,
അവര് സ്വയം ഉയര്ന്ന കുലത്തിലെതാണെന്ന് മനസ്സിലാക്കുന്നു. വാസ്തവത്തില് ഇവിടെ ഒരു
കുലമൊന്നും ഇല്ല. ഉയര്ന്ന കുലത്തില് വിവാഹത്തിന് വേണ്ടി അന്വേഷിക്കുന്നു. അവിടെ
കുലത്തിന്റെയൊന്നും കാര്യമില്ല. അവിടെ ഒരേയൊരു ദേവതാ കുലമാണുണ്ടാവുക,
മറ്റൊന്നില്ല. ഇതിന് വേണ്ടിയാണ് നിങ്ങള് സംഗമത്തില് അഭ്യാസം ചെയ്യുന്നത് നമ്മള്
ഒരു ബാബയുടെ കുട്ടികള് എല്ലാവരും ആത്മാവാണ്. ആത്മാവാണാദ്യം, പിന്നീടാണ് ശരീരം.
ലോകത്തിലെല്ലാവരും ദേഹാഭിമാനികളാണ്. നിങ്ങള്ക്കിപ്പോള് ദേഹീ അഭിമാനിയായി മാറണം.
ഗൃഹസ്ഥത്തിലിരുന്ന് തന്റെ അവസ്ഥയെ നല്ലതാക്കണം. ബാബയ്ക്ക് എത്ര കുട്ടികളാണ്,
എത്ര വലിയ പരിവാരമാണ്, വളരെയധികം ചിന്തയുണ്ടായി കൊണ്ടിരിക്കും. ഇദ്ദേഹത്തിനും
പരിശ്രമം ചെയ്യേണ്ടി വരുന്നു. ഞാനൊരു സന്യാസിയല്ല. ബാബ ഇദ്ദേഹത്തില്
പ്രവേശിച്ചിരിക്കുകയാണ്. ബ്രഹ്മാ-വിഷ്ണു-ശങ്കറിന്റെയും ചിത്രമുണ്ടല്ലോ.
ബ്രഹ്മാവാണ് ഏറ്റവും ഉയര്ന്നത്. അതിനാല് ഇദ്ദേഹത്തിലല്ലാതെ ബാബ ആരില് വരും.
ബ്രഹ്മാവ് പുതിയതായി ജന്മമെടുക്കുന്നൊന്നുമില്ല. കാണുന്നുണ്ടല്ലോ - എങ്ങനെ
ഇദ്ദേഹത്തെ ദത്തെടുക്കുന്നു. നിങ്ങളെങ്ങനെ ബ്രാഹ്മണനായി മാറുന്നു. ഈ
കാര്യങ്ങളെല്ലാം നിങ്ങളല്ലാതെ മറ്റാര് അറിയാനാണ്. പറയുന്നു ഇദ്ദേഹം
രത്നവ്യാപാരിയായിരുന്നു, ഇദ്ദേഹത്തെ നിങ്ങള് ബ്രഹ്മാവെന്ന് വിളിക്കുന്നു!
അവര്ക്കെങ്ങനെയറിയാനാണ് ഇത്രയും ബ്രാഹ്മണ-ബ്രാഹ്മണിമാരുടെ
ജന്മമെങ്ങനെയുണ്ടാകുമെന്ന്. ഓരോ-ഓരോ കാര്യത്തിലും വളരെയധികം
മനസ്സിലാക്കികൊടുക്കേണ്ടി വരുന്നു. ഇത് വളരെ ഗുഹ്യമായ കാര്യമല്ലേ. ഈ ബ്രഹ്മാവ്
വ്യക്തം, ബാബ അവ്യക്തം. ഇദ്ദേഹം പവിത്രമായി മാറി പിന്നീട് അവ്യക്തമാകുന്നു.
ഇദ്ദേഹം പറയുകയാണ് - ഞാനീ സമയം പവിത്രമല്ല. ഇപ്രകാരം പവിത്രമായി
മാറികൊണ്ടിരിക്കുകയാണ്. പ്രജാപിതാവ് ഇവിടെ ഉണ്ടാവണമല്ലോ. ഇല്ലായെങ്കില് എവിടെ
നിന്ന് വരും. ബാബ സ്വയം പറയുകയാണ് ഞാന് പതിത ശരീരത്തിലാണ് വരുന്നത്, തീര്ച്ചയായും
ഇദ്ദേഹത്തെ തന്നെയാണ് പ്രജാപിതാവെന്ന് പറയുക. സൂക്ഷ്മവതനത്തില് പറയുകയില്ല.
അവിടെ പ്രജ എന്തു ചെയ്യും. ഇവിടെ സ്വതന്ത്രമായി പവിത്രമായി മാറുന്നു. എങ്ങനെയാണോ
ഇദ്ദേഹവും പുരുഷാര്ത്ഥം ചെയ്യുന്നത് അതുപോലെ നിങ്ങളും പുരുഷാര്ത്ഥം ചെയ്ത്
സ്വതന്ത്രമായി പവിത്രമായി മാറുന്നു. വിശ്വത്തിന്റെ അധികാരിയായി മാറണമല്ലോ.
സ്വര്ഗ്ഗം വേറെ, നരകം വേറെ. ഇപ്പോള് എത്ര തുണ്ട്-തുണ്ടായി മാറിയിരിക്കുന്നു.
5000 വര്ഷം മുമ്പത്തെ കാര്യമാണ് എപ്പോഴാണോ ഇവരുടെ രാജ്യമായിരുന്നത്. പിന്നീട്
മറ്റുള്ളവര് ലക്ഷക്കണക്കിന് വര്ഷമെന്ന് പറയുന്നു. ഈ കാര്യങ്ങള് ആരാണോ കല്പം
മുമ്പ് മനസ്സിലാക്കിയിരുന്നത് അവരേ മനസ്സിലാക്കൂ. നിങ്ങള് കാണുന്നുണ്ട് ഇവിടെ
മുസല്മാന്, പാര്സി മുതലായവരെല്ലാം വരുന്നു. സ്വയം ഇസ്ലാമായിരുന്നവര് പിന്നീട്
ഹിന്ദുക്കള്ക്ക് ജ്ഞാനം നല്കികൊണ്ടിരിക്കുന്നു. അത്ഭുതമല്ലേ. മനസ്സിലാക്കൂ ചിലര്
സിക്കു ധര്മ്മത്തിലെതാണ്, അവരും ഇരുന്ന് രാജയോഗം പഠിപ്പിക്കുന്നു. ആരാണോ
കണ്വെര്ട്ടായവര് അവര് പിന്നീട് ട്രാന്സ്ഫറായി ദേവതാ കുലത്തില് വരും. തൈ നടുകയാണ്.
നിങ്ങളുടെയടുത്ത് ക്രിസ്ത്യനും, പാര്സിയും വരുന്നു, ബൗദ്ധിയും വരും. നിങ്ങള്
കുട്ടികള്ക്കറിയാം എപ്പോള് സമയം സമീപത്തേയ്ക്ക് വരുന്നോ അപ്പോള്
നാലുഭാഗത്തുനിന്നും നിങ്ങളുടെ പേര് പുറത്തു വരും. നിങ്ങള് ഒരു പ്രഭാഷണം
ചെയ്യുമ്പോള് തന്നെ അനേകര് നിങ്ങളുടെയടുത്തേയ്ക്ക് വരും. നമ്മുടെ സത്യമായ
ധര്മ്മമാണിതെന്ന് എല്ലാവര്ക്കും സ്മൃതി വരും. ആരാണോ നമുടെ ധര്മ്മത്തിലുള്ളവര്
അവര് എല്ലാവരും വരും അതിനാല് സത്യമല്ലേ. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യമില്ല.
ബാബ പറയുകയാണ് നിങ്ങളിന്നലെ ദേവത ആയിരുന്നു, ഇപ്പോള് വീണ്ടും ദേവതയായി
മാറുന്നതിന് വേണ്ടി ബാബയില് നിന്നും സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്.
നിങ്ങള് സത്യം സത്യമായ പാണ്ഢവരാണ്, പാണ്ഢവര് അര്ത്ഥം വഴികാട്ടികള്. അവര് ഭൗതീക
വഴികാട്ടികളാണ്. നിങ്ങള് ബ്രാഹ്മണര് ആത്മീയ വഴികാട്ടികളാണ്. നിങ്ങളിപ്പോള്
പരിധിയില്ലാത്ത ബാബയില് നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക്
വളരെയധികം ഈ ലഹരിയുണ്ടാവണം. നമ്മള് ബാബയുടെയടുത്തേയ്ക്ക് പോവുകയാണ്, ബാബയില്
നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. ആ ബാബ നമ്മുടെ ടീച്ചറുമാണ്,
ബാബയ്ക്ക് യാതൊരു മേശയുടെയോ കസേരയുടെയോ ഒന്നും ആവശ്യമില്ല. ഇത് നിങ്ങള്
എഴുതുന്നതും തന്റെ പുരുഷാര്ത്ഥത്തിന് വേണ്ടിയാണ്. വാസ്തവത്തില് ഇത്
മനസ്സിലാക്കേണ്ട കാര്യമാണ്. ശിവബാബ നിങ്ങള്ക്ക് കത്ത് എഴുതുന്നതിന് വേണ്ടി
പെന്സില് മുതലായവ എടുക്കുന്നു, കുട്ടികള് മനസ്സിലാക്കുന്നു ശിവബാബയുടെ ചുവന്ന
അക്ഷരം വന്നുവെന്ന്. ബാബ എഴുതുന്നു ആത്മീയ കുട്ടികളേ. കുട്ടികളും
മനസ്സിലാക്കുന്നു ആത്മീയ അച്ഛന്. ബാബ ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്, ബാബയുടെ
മതത്തിലൂടെ നടക്കണം. ബാബ പറയുകയാണ് കാമം മഹാ ശത്രുവാണ്. ഇത് ആദി-മദ്ധ്യ-അന്ത്യം
ദുഃഖം നല്കുന്നു. ആ ഭൂതത്തിന് വശപ്പെടരുത്. പവിത്രമാകൂ. വിളിക്കുന്നുമുണ്ട്
അല്ലയോ പതിത പാവനാ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് രാജ്യം ഭരിക്കുന്നതിന് വളരെ
വലിയ ശക്തി ലഭിച്ചിരിക്കുന്നു. ചിലര്ക്ക് ജയം നേടാന് സാധിക്കുന്നില്ല.
നിങ്ങളെത്ര സുഖികളായി മാറുന്നു. അതിനാല് ഈ പഠിപ്പില് വളരെയധികം ശ്രദ്ധ കൊടുക്കണം.
നമുക്ക് ചക്രവര്ത്തീ പദവി ലഭിക്കുന്നു. നമ്മള് എന്തില് നിന്ന് എന്തായി
മാറികൊണ്ടിരിക്കുന്നുവെന്ന് നിങ്ങള്ക്കറിയാം. ഭഗവാന്റെ വാക്കല്ലേ. ഞാന് നിങ്ങളെ
രാജയോഗം പഠിപ്പിക്കുന്നു, രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. ഭഗവാനെന്ന്
ആരെയാണ് പറയുന്നത്, ഇതും ആര്ക്കും അറിയുകയില്ല. ആത്മാവ് വിളിക്കുന്നു - അല്ലയോ
ബാബാ! അപ്പോള് അറിയേണ്ടേ - ബാബ എപ്പോള് എങ്ങനെ വരും? മനുഷ്യനാണെങ്കില് ഡ്രാമയുടെ
ആദി-മദ്ധ്യ-അന്ത്യം, കാലാവധി എന്നിവ അറിയണമല്ലോ. അറിയുന്നതിലൂടെ നിങ്ങള്
ദേവതയായി മാറുന്നു. ജ്ഞാനം സദ്ഗതിക്ക് വേണ്ടി മാത്രമാണ്. ഈ സമയം കലിയുഗത്തിന്റെ
അവസാനമാണ്. എല്ലാവരും ദുര്ഗതിയിലാണ്. സത്യയുഗത്തില് സദ്ഗതിയുണ്ടാകുന്നു. ഇപ്പോള്
നിങ്ങള്ക്കറിയാം ബാബ വന്നിരിക്കുകയാണ് - എല്ലാവരുടെയും സദ്ഗതി ചെയ്യുവാന്.
എല്ലാവരെയും ഉണര്ത്താന് വന്നിരിക്കുകയാണ്. ശവപ്പറമ്പാണെന്നല്ല. എന്നാല് ഘോരമായ
അന്ധകാരത്തിലകപ്പെട്ടിരിക്കുകയാണ്, അവരെ ഉണര്ത്താന് വന്നരിക്കുകയാണ്. ഏത്
കുട്ടികളാണോ ഘോരമായ ഉറക്കത്തില് നിന്നും ഉണരുന്നത് അവരുടെയുള്ളില് വളരെയധികം
സന്തോഷമുണ്ടാകുന്നു, നമ്മള് ശിവബാബയുടെ കുട്ടികളാണ്, യാതൊരു തരത്തിലുമുള്ള
ചിന്തയില്ല. ബാബ നമ്മേ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. കരച്ചിലിന്റെ
പേര് തന്നെയില്ല. ഇത് ദുഃഖത്തിന്റെ ലോകമാണ്. അത് ഹര്ഷിതമായിരിക്കുന്നതിന്റെ
ലോകമാണ്. അവരുടെ ചിത്രം നോക്കൂ വളരെ തിളക്കമുള്ള പുഞ്ചിരിക്കുന്ന മുഖത്തോടെ
ഉണ്ടാക്കിയിരിക്കുന്നു. ആ സവിശേഷത ഇവിടെയുണ്ടാക്കുക സാധ്യമല്ല. ബുദ്ധിയാല്
അറിയുന്നു ഇവരെ പോലെ സവിശേഷത കാണാന് കഴിയുന്നു. മധുര-മധുരമായ കുട്ടികള്ക്ക്
ഇപ്പോള് സ്മൃതി വന്നിരിക്കുകയാണ് നമ്മള് ഭാവിയില് അമരപുരിയിലെ രാജകുമാരനായി മാറും.
ഈ മൃത്യൂലോകത്തിന്, ഈ വൈക്കോല് കൂനക്ക് തീ പിടിക്കുക തന്നെ ചെയ്യും. ആഭ്യന്തര
കലാപങ്ങളിലും പരസ്പരം എങ്ങനെയെല്ലാമാണ് കൊല്ലുന്നത്, ആരെയാണ് നമ്മള് കൊല്ലുന്നത്
അതുപോലും അറിയാന് കഴിയുന്നില്ല. അയ്യോ അയ്യോ നിലവിളിക്കു ശേഷം ജയാരവം
ഉണ്ടാകുന്നു. നിങ്ങളുടെ വിജയം, ബാക്കിയെല്ലാം വിനാശമാകും. രുദ്രമാലയില്
കോര്ക്കപ്പെട്ട് പിന്നീട് വിഷ്ണുവിന്റെ മാലയില് കോര്ക്കപ്പെടും. ഇപ്പോള് നിങ്ങള്
നിങ്ങളുടെ വീട്ടിലേയ്ക്ക് പോകുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യുകയാണ്.
ഭക്തിയ്ക്ക് വളരെയധികം വിസ്താരമാണ്. എങ്ങനെയാണോ വൃക്ഷത്തിന് അനേക
ഇലകളുണ്ടാകുന്നത് അതുപോലെ ഭക്തിക്കും വിസ്താരമുണ്ടാകുന്നു. ജ്ഞാനമാണ് ബീജം. ബീജം
എത്ര ചെറുതാണ്. ബാബയാണ് ബീജം, ഈ വൃക്ഷത്തിന്റെ സ്ഥാപന, പാലന, വിനാശം
എങ്ങനെയുണ്ടാകുന്നു, ഇത് നിങ്ങള്ക്കറിയാം. ഇത് വ്യത്യസ്ത ധര്മ്മങ്ങളുടെ തലകീഴായ
വൃക്ഷമാണ്. ലോകത്തില് ഒരാള്ക്കു പോലും അറിയില്ല. ഇപ്പോള് കുട്ടികള്ക്ക് ബാബയെ
ഓര്മ്മിക്കുന്നതിന് വളരെയധികം പരിശ്രമിക്കണം, അപ്പോള് വികര്മ്മം വിനാശമാകും. ആ
ഗീത കേള്പ്പിക്കുന്നവരും പറയുന്നുണ്ട് മന്മനാ ഭവ. ദേഹത്തിന്റെ എല്ലാ
ധര്മ്മത്തെയും ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ.
മനുഷ്യര് ഇതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. അവരുടെത് ഭക്തിമാര്ഗ്ഗമാണ്. ഇത്
ജ്ഞാനമാര്ഗ്ഗമാണ്. ഇത് രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ചിന്തയുടെ
ഒരു കാര്യവുമില്ല. അല്പമെങ്കിലും ജ്ഞാനം കേട്ടുവെങ്കില് പ്രജയില് വരും.
ജ്ഞാനത്തിന് വിനാശമുണ്ടാകുന്നില്ല. ബാക്കി ആരാണോ യഥാര്ത്ഥത്തില് മനസ്സിലാക്കി
പുരുഷാര്ത്ഥം ചെയ്യുന്നത് അവര് ഉയര്ന്ന പദവി നേടുന്നു. ഇത് ബുദ്ധിയിലുണ്ടല്ലോ.
നമ്മള് പുതിയ ലോകത്തില് രാജകുമാരകനാകുന്നവരാണ്. വിദ്യാര്ത്ഥികള് പരീക്ഷ
പാസ്സാകുമ്പോള് അവര്ക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു. നിങ്ങള്ക്ക് ആയിരം തവണ
കൂടുതല് അതീന്ദ്രിയ സുഖമുണ്ടാകണം. നമ്മള് മുഴുവന് വിശ്വത്തിന്റെയും
അധികാരിയാവുന്നു. ഒരു കാര്യത്തിലും ഒരിക്കലും പിണങ്ങരുത്. ബ്രാഹ്മണിയോടല്ല,
ബാബയോടാണ് പിണങ്ങുന്നത്, നിങ്ങള് ബാബയോട് ബുദ്ധിയുടെ യോഗമല്ലേ വെയ്ക്കുന്നത്.
ബാബയെ സ്നേഹത്തോടെ ഓര്മ്മിക്കൂ. ബാബാ ഞങ്ങള് അങ്ങയെ തന്നെ ഓര്മ്മിച്ചോര്മ്മിച്ച്
വീട്ടിലേയ്ക്ക് വരും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു
കാര്യത്തിന്റെയും ചിന്തയുണ്ടാവരുത്, സദാ ഹര്ഷിതമായിരിക്കണം. നമ്മള് ശിവബാബയുടെ
കുട്ടികളാണെന്ന സ്മൃതിയുണ്ടായിരിക്കണം, നമ്മേ വിശ്വത്തിന്റെ
അധികാരിയാക്കുന്നതിന് ബാബ വന്നിരിക്കുകയാണ്.
2) തന്റെ അവസ്ഥയെ
ഏകരസമാക്കുന്നതിന് വേണ്ടി ദേഹീ അഭിമാനിയാകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. ഈ
പഴയ വീടിനോടുള്ള മമത്വം ഇല്ലാതാക്കണം.
വരദാനം :-
മനനശക്തിയിലൂടെ ബുദ്ധിയെ ശക്തിശാലിയാക്കി മാറ്റുന്ന മാസ്റ്റര് സര്വ്വശക്തിവാനായി
ഭവിക്കട്ടെ.
മനനശക്തി തന്നെയാണ്
ദിവ്യബുദ്ധിയുടെ ഔഷധം. ഭക്തിയില് സ്മരിക്കുന്നതിന്റെ അഭ്യാസം ചെയ്യുന്നത് പോലെ
ജ്ഞാനത്തില് സ്മൃതിയുടെ ശക്തിയുണ്ട്. ഈ ശക്തി മുഖേന മാസ്റ്റര് സര്വ്വശക്തിവാനാകൂ.
ദിവസവും അമൃതവേളയില് തന്റെ ഒരു ടൈറ്റില് സ്മൃതിയില് കൊണ്ടുവരൂ ഒപ്പം മനനം
ചെയ്തുകൊണ്ടിരിക്കൂ എങ്കില് മനനശക്തിയിലൂടെ ബുദ്ധി ശക്തിശാലിയായിരിക്കും.
ശക്തിശാലി ബുദ്ധിക്കുമേല് മായയുടെ യുദ്ധം നടക്കുകയില്ല, പരവശരാവുകയുമില്ല
എന്തുകൊണ്ടെന്നാല് മായ ഏറ്റവും ആദ്യം വ്യര്ത്ഥ സങ്കല്പമാകുന്ന അമ്പ് കൊണ്ട്
ദിവ്യബുദ്ധിയെത്തന്നെയാണ് ദുര്ബ്ബലമാക്കുന്നത്, ഈ ദുര്ബ്ബലതയില് നിന്ന് രക്ഷ
നേടുന്നതിനുള്ള മാര്ഗ്ഗം തന്നെയാണ് മനനശക്തി.
സ്ലോഗന് :-
ആജ്ഞാകാരി
കുട്ടികള് തന്നെയാണ് ആശീര്വാദങ്ങള്ക്ക് പാത്രമാകുന്നത്, ആശീര്വാദങ്ങളുടെ പ്രഭാവം
മനസ്സിനെ സദാ സന്തുഷ്ടമാക്കി വെക്കുന്നു.
അവ്യക്ത സൂചനകള്- ആത്മീയ
സ്ഥിതിയിലിരിക്കാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.
സദാ പരിധില്ലാത്ത ആത്മീയ
ദൃഷ്ടി, ഭായി-ഭായി എന്ന സംബന്ധത്തിന്റെ വൃത്തിയിലൂടെ ഏതൊരാത്മാവിനെ പ്രതിയും
ശുഭഭാവന വെക്കുന്നതിന്റെ ഫലം തീര്ച്ചയായും പ്രാപ്തമാകുന്നു. അതിനാല്
പുരുഷാര്ത്ഥത്തില് ക്ഷീണിക്കരുത്, നിരാശരാകുകയും അരുത്. നിശ്ചയബുദ്ധിയാകൂ,
എന്റേതെന്ന ഭാവത്തിന്റെ സങ്കല്പത്തില് നിന്ന് വേറിട്ടിരിക്കൂ, ശാന്തിയുടെയും
ശക്തിയുടെയും സഹയോഗം ആത്മാക്കള്ക്ക് കൊടുത്തുകൊണ്ടിരിക്കൂ.