മധുരമായ
കുട്ടികളെ-അമൃതവേള സമയം വളരെയധികം നല്ലതാണ്, അതിനാൽ അതിരാവിലെ എഴുന്നേറ്റ്
ഏകാന്തതയിലിരുന്ന് ബാബയോട് മധുരമധുരമായി സംസാരിക്കൂ
ചോദ്യം :-
ഏതൊരു ജ്ഞാനമാണ് നിരന്തര യോഗിയായി മാറുന്നതിന് വളരെയധികം സഹായിക്കുന്നത്?
ഉത്തരം :-
ഡ്രാമയുടെ
ജ്ഞാനം. സംഭവിച്ചു കഴിഞ്ഞതെല്ലാം ഡ്രാമയുടെ ഭാവി. അല്പം പോലും സ്ഥിതി
ചഞ്ചലതയിലേക്ക് വരരുത്. എങ്ങനെയുള്ള പരിതസ്ഥിതിയാണെങ്കിലും ഭൂകമ്പം
വരികയാണെങ്കിലും, ജോലിയിൽ നഷ്ടം സംഭവിച്ചാലും അല്പം പോലും സംശയം ഉണ്ടാകരുത്.
അവരെയാണ് മഹാവീരന്മാർ എന്ന് പറയുന്നത്. അഥവാ ഡ്രാമയുടെ യഥാർത്ഥ ജ്ഞാനമില്ല എങ്കിൽ
കണ്ണുനീർ പൊഴിച്ചു കൊണ്ടേയിരിക്കും. നിരന്തരം യോഗിയായി മാറുന്നതിനു വേണ്ടി
ഡ്രാമയുടെ ജ്ഞാനം വളരെയധികം സഹായിക്കുന്നു.
ഗീതം :-
ഓം നമ:
ശിവായ....
ഓംശാന്തി.
ഇപ്പോൾ പതിത ലോകത്തിന്റെ അവസാനമാണെന്ന് കുട്ടികൾ നല്ല രീതിയിൽ
മനസ്സിലാക്കുന്നുണ്ട്. പാവന ലോകം ആരംഭിക്കുന്നു. ഇത് നിങ്ങൾ കുട്ടികൾ മാത്രമാണ്
അറിയുന്നത്. കുട്ടികൾക്കാണ് ഈ നിർദേശം അഥവാ ശ്രീമതം ലഭിക്കുന്നത്. ആരാണ്
നൽകുന്നത്? ഏറ്റവും ഉയർന്ന ഭഗവാൻ. പതിതത്തിൽ നിന്ന് പാവനമായി മാറണമെന്ന് അറിയാം.
ഈ ജ്ഞാനം നിങ്ങൾക്കു വേണ്ടി മാത്രമാണ്. മറ്റെല്ലാവരും പതിതരാണ്. പതിത
ലോകത്തിന്റെ വിനാശം തീർച്ചയായും സംഭവിക്കണം. പതിതരെന്ന് വികാരിയെയാണ് പറയുന്നത്.
ബാബ മനസ്സിലാക്കി തരുന്നു, നിങ്ങൾ ജന്മ-ജന്മാന്തരങ്ങളായി പരസ്പരം ദുഃഖം നൽകി
വന്നു, അതുകൊണ്ടാണ് നിങ്ങൾ ആദി-മദ്ധ്യ-അന്ത്യം ദുഃഖം പ്രാപ്തമാക്കുന്നത്.
പരസ്പരം പതിതമാക്കി മാറ്റുന്നു. നമ്മൾ പതിതരാണ് എന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്.
എന്നാലും ബുദ്ധിയിൽ പൂർണ്ണമായ രീതിയിൽ ഇരിക്കുന്നില്ല. പതിത-പാവനാ വരൂ എന്ന്
വിളിക്കുന്നുണ്ടെങ്കിലും പതിത ജീവിതം ഉപേക്ഷിക്കുന്നില്ല. പാവനമാകുന്നതിലാണ്
മുഴുവൻ കാര്യവും. ഇത് മനസ്സിലാക്കി തരാനും ആരെങ്കിലും വേണമല്ലോ. മനസ്സിലാക്കി
തരുന്നത് ഒരാളാണ്. ഗുരുക്കന്മാർക്കൊന്നും പാവനമാക്കാൻ സാധിക്കില്ല. ഒരു
ജന്മത്തേക്കു വേണ്ടിയല്ല പാവനമാകേണ്ടത്, എന്നാൽ ജന്മ-ജന്മാന്തരങ്ങൾ പാവനമായി
മാറണം. നിങ്ങളിലും ജ്ഞാനികളാണ് ശക്തിശാലികൾ. ഇത് ഡ്രാമയനുസരിച്ച്
അടങ്ങിയിട്ടുള്ളതാണ്. നിങ്ങളിലും മഹാവീരത്വം വേണം. മഹാവീരത്വം ബാബയുടെ
ഓർമ്മയിലൂടെയാണ് വരുന്നത്. ബാബ വളരെ നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്.
അതിരാവിലെ എഴുന്നേറ്റ് ഓർമ്മിക്കൂ എന്ന് ബാബ പറയുന്നു. അതിരാവിലത്തെ സമയം
ഓർമ്മിക്കാൻ വളരെ സുന്ദരമാണ്. അതിനെയാണ് പ്രഭാതമെന്ന് പറയുന്നത്.
ഭക്തിമാർഗ്ഗത്തിലും പറയാറുണ്ട്-മനസ്സു കൊണ്ട് രാമനെ പ്രഭാതത്തിൽ സ്മരിക്കണം.
ബാബയും പറയുന്നു-അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കുമ്പോൾ വളരെ
ആനന്ദമുണ്ടാകും. ബാബയുടെ ഓർമ്മയിൽ ഇരുന്ന് ആർക്ക് എങ്ങനെ
മനസ്സിലാക്കിക്കൊടുക്കണം എന്ന് ചിന്തിക്കണം. അമൃതവേളയിലെ വായുമണ്ഡലം വളരെ
ശുദ്ധമായിരിക്കും. പകൽ സമയം ജോലി കാര്യങ്ങളിലേർപ്പെടും. രാത്രി 12 മണിവരെ വികാരി
അന്തരീക്ഷമായിരിക്കും. സാധു-സന്യാസിമാരും ഭക്തരെല്ലാവരും ഭക്തി പോലും
പ്രഭാതത്തിലാണ് ചെയ്യുന്നത്. പകൽ സമയത്തും ഓർമ്മിക്കാൻ സാധിക്കും. ജോലി ചെയ്തു
കൊണ്ടും പൂജിക്കുന്ന ദേവതയിലായിരിക്കണം ബുദ്ധി യോഗം. എന്നാൽ അങ്ങനെ ഓർമ്മിക്കുവാൻ
ആർക്കുമാവില്ല. ഭക്തി മാർഗ്ഗത്തിൽ ദർശനത്തിനു വേണ്ടി മാത്രമാണ്
പ്രയത്നിക്കുന്നത്. എന്നാൽ ഒന്നും ലഭിക്കുന്നില്ല. ഭക്തി ചെയ്ത് അവർക്ക്
തമോപ്രധാനമായി മാറണം. ഭക്തിമാർഗ്ഗത്തിലും ശിവനിൽ ബലിയർപ്പണം നടത്താറുണ്ട്. അതിനെ
കാശി കൽവട്ട് എന്നാണ് പറയുന്നത്. ശിവനെ ഓർമ്മിച്ചോർമ്മിച്ച് കിണറിലേക്ക്
ചാടുന്നു. ശിവനിൽ ബലിയർപ്പണം ചെയ്യുന്നു. അതെല്ലാം ഭക്തിമാർഗ്ഗത്തിലെ
ബലിയർപ്പണമാണ്. ഇത് ജ്ഞാനമാർഗ്ഗത്തിലെ ബലിയർപ്പണമാണ്. രണ്ടും ബുദ്ധിമുട്ടാണ്.
ഭക്തിമാർഗ്ഗത്തിലെ ബലിയർപ്പണത്തിലൂടെ ഒരു ലാഭവുമില്ല. ആത്മാവ് തന്റെ ശരീരത്തെ
ഹത്യ ചെയ്യുന്നതിന് സമാനമാണ്. ഇത് ജ്ഞാനമല്ല. മനുഷ്യർ ആത്മാ സൊ പരമാത്മാവെന്നാണ്
പറയുന്നത്. ആത്മാഭിമാനിയായത് ഒരു ബാബ തന്നെയാണ്, ബാബ കുട്ടികൾക്ക് മനസ്സിലാക്കി
തരുന്നു-പരമാത്മാവ് ഞാൻ മാത്രമാണ്. ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നത്
ഏറ്റവും വലിയ അസത്യമാണ്. ഇത് ഒരിക്കലും സംഭവ്യമല്ല.
ബാബ പറയുന്നു, ഞാൻ വരുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്, പാവനമാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു. പിന്നെ ഡ്രാമയിൽ എന്താണോ സംഭവിക്കേണ്ടത് അത്
സംഭവിക്കുക തന്നെ ചെയ്യും. ഭൂകമ്പത്തിൽ മേൽക്കൂര തകർന്നു വീഴുകയാണെങ്കിൽ വിധി
എന്നേ പറയാൻ സാധിക്കൂ. ഇങ്ങനെ കല്പം മുമ്പും സംഭവിച്ചിട്ടുണ്ട്. ഇതിൽ അല്പം പോലും
ചഞ്ചലപ്പെടേണ്ടതായ ആവശ്യമില്ല. ഡ്രാമയിൽ പൂർണ്ണമായും ഉറച്ചിരിക്കണം. അവരെയാണ്
മഹാവീരനെന്ന് പറയുന്നത്. ധാരാളം അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും
അവരെ രക്ഷിക്കുന്നുണ്ടോ? ഇത് ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയെ അറിയാത്തവർ
ദേഹത്തെ ഓർമ്മിച്ച് കണ്ണുനീർ പൊഴിച്ചു കൊണ്ടേയിരിക്കും. അവർക്ക് ശിവബാബയോട്
സ്നേഹമില്ലാത്തതു കാരണം ഒരിക്കലും ശിവബാബയെ ഓർമ്മിക്കാൻ സാധിക്കില്ല. സത്യമായ
പ്രീതിയില്ല. ബാബയിൽ മുഴുവൻ പ്രീതിയുണ്ടായിരിക്കണം. നിങ്ങൾ കല്പ-കല്പം
ശിവബാബയോട് പ്രീത ബുദ്ധിയുള്ളവരാണ്. ദേവതകൾക്ക് ഒരിക്കലും ബാബയോട് പ്രീത
ബുദ്ധിയുണ്ടാകുന്നില്ല. അവർ ബാബയോടുള്ള പ്രീതിയിലൂടെയാണ് ദേവതാ പദവി
പ്രാപ്തമാക്കിയത്. സത്യയുഗത്തിൽ നിങ്ങൾക്ക് ശിവബാബയെ അറിയുക പോലുമില്ല. മുഴുവൻ
കല്പത്തിലും പ്രീതി വെക്കാൻ നിങ്ങൾക്ക് ശിവബാബ ആരാണെന്ന് അറിയുന്നില്ല. ഇപ്പോൾ
ബാബ തന്റെ പരിചയം നൽകി. ഇപ്പോൾ ബാബ പറയുന്നു-മറ്റെല്ലാ സംഗത്തിൽ നിന്നും ബുദ്ധി
വേർപെടുത്തി ഒന്നിലേക്ക് മാത്രം യോജിപ്പിക്കൂ. ഇത് തീർച്ചയായും വിനാശകാലമാണ്.
ഇതും നിങ്ങൾ കുട്ടികൾക്കറിയാം. മനുഷ്യർ തികച്ചും ഘോര അന്ധകാരത്തിലാണ്. നമുക്ക്
ബാബയിൽ നിന്നും പൂർണ്ണമായ സമ്പത്തെടുക്കണമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു.
ഓർമ്മിക്കാതെ സതോപ്രധാനമായി മാറില്ല. സർജനായി തന്റെ രോഗത്തെ നോക്കണം. നമുക്ക്
ബാബയോട് എത്ര പ്രീതിയുണ്ടെന്ന് ശ്രീമതമനുസരിച്ച് പരിശോധിക്കൂ. അമൃതവേളയിൽ ബാബയെ
ഓർമ്മിക്കുന്നത് നല്ലതാണ്. പ്രഭാത സമയം വളരെ നല്ലതാണ്. പ്രഭാത സമയം മായയുടെ
കൊടുങ്കാറ്റ് വരില്ല. രാത്രി 12 മണി വരെ തപസ്സ് ചെയ്യുന്നതിലൂടെ ഒരു ലാഭവുമില്ല.
കാരണം സമയം വളരെ മോശമാണ്. അന്തരീക്ഷം മോശമായിരിക്കും. അപ്പോൾ ഒരു മണിവരെയുള്ള
സമയത്തെ മാറ്റി വെക്കണം. ഒരു മണിക്ക് ശേഷം അന്തരീക്ഷം നല്ലതായിരിക്കും. ബാബ
പറയുന്നു- നമ്മളുടേത് സഹജ രാജയോഗമാണ്. നിശ്ചിന്തമായിരിക്കൂ. ബ്രഹ്മാബാബ തന്റെ
അനുഭവം കേൾപ്പിക്കാറുണ്ട്-എങ്ങനെ ബാബയോട് സംസാരിക്കുന്നു. ഈ ഡ്രാമ എത്ര
അത്ഭുതകരമാണ് ബാബാ! അങ്ങ് എങ്ങനെയാണ് വന്ന് പതിതത്തിൽ നിന്ന് പാവനമാക്കി
മാറ്റുന്നത്! മുഴുവൻ ലോകത്തേയും എങ്ങനെ പരിവർത്തനപ്പെടുത്തുന്നു! വളരെ
അത്ഭുതകരമാണ്! ബ്രഹ്മാബാബക്ക് കുട്ടികളെ പ്രതി ചിന്ത വരുന്നതു പോലെ കുട്ടികൾക്കും
ചിന്ത വരണം. എങ്ങനെ മനുഷ്യരുടെ ജീവിതമാകുന്ന തോണിയെ അക്കരെയെത്തിക്കാം. ബാബ
പറയുന്നു-നിങ്ങൾ ഇത്രയും കാലം പതിത-പാവനാ വരൂ എന്ന് വിളിച്ചു കൊണ്ടേയിരിക്കുന്നു.
ഇപ്പോൾ ബാബ വന്നിരിക്കുകയാണ് അതിനാൽ ഇനി മുതൽ പതിതമാകരുത്. പതിതമായി മാറി സഭയിൽ
വന്നിരിക്കരുത്. ഇരുന്നു എങ്കിൽ അന്തരീക്ഷം അശുദ്ധമാക്കി മാറ്റുകയാണ്. ബാബയ്ക്ക്
അറിയാൻ സാധിക്കും. ഡൽഹിയിലും ബോംബെയിലും വികാരത്തിലേക്ക് പോകുന്നവരും
വന്നിരിക്കുമായിരുന്നു. അസുരന്മാർ വിഘ്നമുണ്ടാക്കാൻ വന്നിരിക്കുന്നു എന്ന
മഹിമയുമുണ്ട്. വികാരത്തിൽ പോകുന്നവരെയാണ് അസുരനെന്നു പറയുന്നത്. അവർ
അന്തരീക്ഷത്തെ മോശമാക്കുന്നു. അവർക്ക് വളരെ കടുത്ത ശിക്ഷയാണ് ലഭിക്കുക. ബാബ
എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. എന്നാലും ചിലർക്ക് അവനവന്റെ
നഷ്ടമുണ്ടാക്കാതിരിക്കുവാൻ സാധിക്കുന്നില്ല. ചിലർ അസത്യവും പറയുന്നു. അല്ലെങ്കിൽ
ബാബയ്ക്ക് പെട്ടെന്നു തന്നെ എഴുതണ്ടേ-ബാബാ എന്നിൽ നിന്ന് ഈ തെറ്റ് സംഭവിച്ചു,
എന്നോട് ക്ഷമിക്കൂ. അവനവൻ ചെയ്ത പാപം എഴുതൂ. ഇല്ലെങ്കിൽ പാപം അഭിവൃദ്ധി
പ്രാപിച്ച് നിങ്ങൾ നരകത്തിലേക്ക് പോകും. എന്തെങ്കിലും നേടാൻ വേണ്ടിയാണ്
ഇങ്ങോട്ട് വരുന്നത്. എന്നാൽ ഒന്നു കൂടി നഷ്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതും
ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. കല്പം മുമ്പും ഇങ്ങനെയുള്ള അസുരന്മാരുണ്ടായിരുന്നു.
ഇപ്പോഴും ഉണ്ട്. അമൃതം ഉപേക്ഷിച്ച് വിഷം പാനം ചെയ്യുന്നു. അവനവന്റെ ഹത്യ
ചെയ്യുന്നു ഒപ്പം മറ്റുള്ളവരുടേയും നഷ്ടമുണ്ടാക്കുന്നു. അന്തരീക്ഷത്തെ തന്നെ
മോശമാക്കുന്നു. എല്ലാ ബ്രാഹ്മണിമാരും ഒരുപോലെയല്ല. മഹാരഥിമാരും കുതിര സവാരികളും
കാലാൾപടകളുമെല്ലാമുണ്ട്.
നിങ്ങൾ കുട്ടികൾക്ക് ഈ കാര്യത്തിൽ അളവറ്റ സന്തോഷമുണ്ടായിരിക്കണം-ബാബയെ ലഭിച്ചു,
ഇനി എന്തു വേണം! തീർച്ചയായും തന്റെ കുട്ടികളെ സംരക്ഷിക്കുക തന്നെ വേണം. ഇതെല്ലാം
അങ്ങയുടേതല്ലേ, അതിനാൽ അങ്ങ് തന്നെ സംരക്ഷിച്ചോളൂ എന്നല്ല. ഞങ്ങളും അങ്ങയുടേതായി
മാറിക്കഴിഞ്ഞു. ബാബ മനസ്സിലാക്കി തരുന്നു -ഗൃഹസ്ഥത്തിൽ കഴിഞ്ഞു കൊണ്ടും താമര
പുഷ്പത്തിനു സമാനം പവിത്രമായി മാറൂ. ഒരു പതിത കർമ്മവും ചെയ്യരുത്. ആദ്യത്തെ
കാര്യം കാമ വികാരത്തിന്റേതാണ്. ദ്രൗപദി പോലും ഇതിനെ പ്രതിയാണ് വിളിച്ചു കരഞ്ഞത്,
നമ്മെ നഗ്നമാക്കുന്നതിൽ നിന്നും രക്ഷിക്കൂ..... നമ്മുടെ വിളിയെല്ലാം കേൾക്കുന്ന
ബാബ വന്നപ്പോഴാണ് നമ്മളും വിളിക്കാൻ ആരംഭിച്ചത്. ബാബ വരുന്നതിനു മുമ്പ് ആരും
വിളിച്ചിരുന്നില്ല. ആരെ വിളിക്കാനാണ്? ബാബ വരുമ്പോഴാണ് വിളിക്കുന്നത്. പതിതത്തിൽ
നിന്ന് പാവനമായി മാറിയാൽ പിന്നെ എവിടേക്ക് പോകും? തിരികെ പോകാനുളള സമയമിതാണ്.
എല്ലാവരുടേയും സദ്ഗതി ദാതാവും മുക്തിദാതാവും ഒരാളാണ്. ഇവിടെ ദുഃഖമാണ്.
സാധു-സന്യാസിമാർ പോലും സുഖികളല്ല. എല്ലാവർക്കും എന്തെങ്കിലും ദുഃഖവും
രോഗവുമെല്ലാം ഉണ്ട്. ചില ഗുരുക്കന്മാർ അന്ധരും സംസാരശേഷിയില്ലാത്തവരുമുണ്ടാകും.
അന്ധരും സംസാര ശേഷിയില്ലാത്തവരാകാനും എന്തെങ്കിലും മോശമായ കർമ്മം ചെയ്തിരിക്കും.
സത്യയുഗത്തിൽ ആരും അന്ധരും സംസാരശേഷി ഇല്ലാത്തവരുമായിട്ട് ഉണ്ടാകില്ല.
മനുഷ്യർക്ക് ഇതൊന്നും അറിയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്.
ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും. ബാക്കിയെല്ലാം ഭക്തരാണ്.
ഭക്തിമാർഗ്ഗം തന്നെ വ്യത്യസ്തമാണ്. ഭക്തിമാർഗ്ഗം ഏണിപ്പടി ഇറങ്ങാനുള്ള
മാർഗ്ഗമാണ്. താഴെക്ക് ഇറങ്ങാനും ജീവിതബന്ധന അവസ്ഥയിലേക്ക് വരാനും 84
ജന്മങ്ങളെടുക്കുന്നു, പിന്നീട് മുക്തജീവിത അവസ്ഥ പ്രാപിക്കുവാൻ ഒരു സെക്കന്റും.
ബാബയുടെ മതമനുസരിച്ച് നടന്ന് ബാബയെ ഓർമ്മിക്കുകയാണെങ്കിൽ ഒരു സെക്കന്റിലാണ്
ജീവൻമുക്തി ലഭിക്കുന്നത്. എല്ലാവരും നമ്പർവൈസല്ലേ. എനിക്ക് ഇന്ന ടീച്ചർ ലഭിച്ചാൽ
നല്ലതാണെന്ന് പറയുന്നു. ഇന്ന ടീച്ചറെ 2-4 മാസത്തേക്ക് അയ്ക്കൂ എന്ന് സ്വയം
ദുർബലരായതു കൊണ്ടാണ് പറയുന്നത്. ബാബ പറയുന്നു-ഇതും തെറ്റാണ്. ബാബ സഹജമായ കാര്യം
പറഞ്ഞു തരുമ്പോൾ നിങ്ങൾ എന്തിനാണ് ബ്രാഹ്മണിയെ ഓർമ്മിക്കുന്നത്. ബാബയെ
ഓർമ്മിച്ച് സ്വദർശന ചക്രം കറക്കൂ. മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കൂ.
അത്രമാത്രം. ഈ കാര്യത്തിൽ ബ്രാഹ്മണിക്ക് എന്ത് ചെയ്യാൻ സാധിക്കും? ഇത്
സെക്കന്റിന്റെ കാര്യമാണ്. നിങ്ങൾ ജോലി കാര്യങ്ങളിൽ പെട്ട് ഇത് മറന്നാലും
ബ്രാഹ്മണി പറയുന്നത്- മൻമനാഭവ എന്നു തന്നെയായിരിക്കും. പല ബുദ്ധിശൂന്യരും ഇത്
മനസ്സിലാക്കുന്നില്ല. അവർ ബ്രാഹ്മണി നല്ലതു വേണമെന്നു മാത്രമാണ് പറയുന്നത്.
എല്ലാവർക്കും ജ്ഞാനം ലഭിച്ചിട്ടുണ്ടല്ലോ. ബാബയേയും സമ്പത്തിനേയും ഓർമ്മിക്കൂ.
ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. ഇത് നമ്മുടെ സെന്ററാണ്. ഇത് ഇവരുടെ സെന്ററാണ്. ഈ
ജിജ്ഞാസുക്കൾ ഈ സെന്ററിലേക്ക് എന്തുകൊണ്ടാണ് പോകുന്നത്...ഇതെല്ലാം ദേഹാഭിമാനമാണ്.
എല്ലാം ശിവബാബയുടെ സെന്ററാണ്. നമ്മുടെ സെന്ററല്ലല്ലോ. ഇന്നയാൾ നമ്മുടെ
സെന്ററിലേക്ക് എന്തുകൊണ്ടാണ് വരാത്തത്, എന്ന് നിങ്ങൾക്കെന്തുകൊണ്ടാണ്
തോന്നുന്നത്? ഏതെങ്കിലും സെന്ററിലേക്ക് പോയിക്കോട്ടെ. ബാബ എപ്പോഴും
പറയുന്നു-ആരോടും ഒന്നും യാചിക്കരുത്. വിത്ത് പാകുന്നില്ലെങ്കിൽ എന്താണ്
ലഭിക്കുക എന്നത് മനസ്സിലാക്കാൻ സാധിക്കും? ഭക്തിമാർഗ്ഗത്തിലും
ദാന-പുണ്യങ്ങളെല്ലാം ചെയ്യാറുണ്ട്. നിങ്ങളെല്ലാവരും ഭക്തിമാർഗ്ഗത്തിൽ ഈശ്വരന്റെ
പേരിൽ വളഞ്ഞ വഴിയാണ് ചെയ്തത്. പിന്നെ സന്യാസിമാർക്കും ഒരുപാട് നൽകുന്നു.
ഇല്ലായെന്നുണ്ടെങ്കിൽ പാവപ്പെട്ടവർക്കാണ് ദാനം കൊടുക്കുന്നത്. അല്ലാതെ
ധനവാന്മാർക്കല്ല. ദാന-ധർമ്മത്തിൽ വെച്ച് അന്നദാനമാണ് വളരെ നല്ലത്. ദാനം
ചെയ്യുന്നതിലൂടെ അടുത്ത ജന്മത്തിൽ അതിന്റെ ഫലവും ലഭിക്കുന്നു എന്നും ബാബ
മനസ്സിലാക്കി തരുന്നു. ഈശ്വരൻ തന്നെയാണ് എല്ലാവർക്കും ഫലം നൽകുന്നത്.
സാധു-സന്യാസിമാർക്കൊന്നും ദാനത്തിനുളള ഫലം നൽകാൻ സാധിക്കില്ല. ആരിലൂടെയെങ്കിലും
നൽകുന്നതും ഒരു ബാബ തന്നെയാണ്. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങൾ ഈശ്വരന്റെ പേരിൽ
നൽകുമായിരുന്നെങ്കിലും അടുത്ത ജന്മത്തിൽ അതിന്റെ പ്രതിഫലവും ലഭിക്കുമായിരുന്നു.
ഇപ്പോൾ ഞാൻ നേരിട്ട് വന്നിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് 21 ജന്മത്തേക്ക്
വേണ്ടി അതിനു പകരം ലഭിക്കുന്നു. എന്നാൽ മരണം തൊട്ടു മുന്നിൽ നിൽക്കുകയാണ്. ഭക്തി
മാർഗ്ഗത്തിൽ ഇങ്ങനെ പറയില്ല, മരണം തൊട്ടു മുന്നിൽ നിൽക്കുകയാണ് അതിനാൽ
തന്റേതായതെല്ലാം സഫലമാക്കൂ എന്ന്. അതിനാൽ ഇപ്പോൾ ബാബ മനസ്സിലാക്കി
തരുന്നു-ആർക്കു വേണമെങ്കിലും ഈ ആത്മീയ ആശുപത്രി തുറക്കാൻ സാധിക്കും. ചിലർ
പറയുന്നു-കെട്ടിടമുണ്ടാക്കി, അതിൽ ഈ ആശുപത്രി തുറക്കാമെന്ന്. ബാബ പറയുന്നു-ഇന്ന്
കെട്ടിടമുണ്ടാക്കി നാളെ മരിച്ചു പോയാൽ ഇതെല്ലാം ഇല്ലാതാകും. ശരീരത്തെ
വിശ്വസിക്കാൻ സാധിക്കില്ല. ഇപ്പോൾ ഉള്ളതിൽ തന്നെ താൽക്കാലികമായി ഒരു മുറിയിൽ
ആത്മീയ ആശുപത്രിയും ആത്മീയ കോളേജുമുണ്ടാക്കാൻ സാധിക്കും. അനേകരുടെ മംഗളം
ചെയ്യുകയാണെങ്കിൽ വളരെ ഉയർന്ന പദവി പ്രാപ്തമാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ശ്രീമതമനുസരിച്ച് സ്വയം തന്നെ നോക്കണം-ഈ വിനാശ സമയത്ത് എനിക്ക് ഒരു ബാബയോടാണോ
സത്യമായ പ്രീതിയുള്ളത്? മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് ഒരു സംഗത്തിലേക്ക് മാത്രം
ബുദ്ധി യോജിപ്പിച്ചോ? ഇടയ്ക്ക് വികർമ്മങ്ങൾ ചെയ്ത് അസുരന്മാരാകുന്നില്ലല്ലോ?
ഇങ്ങനെയെല്ലാം പരിശോധിച്ച് സ്വയം തന്നെ പരിവർത്തനപ്പെടുത്തണം.
2. ഈ ശരീരത്തെ വിശ്വസിക്കാൻ
സാധിക്കില്ല. അതിനാൽ തന്റേതായതെല്ലാം സഫലമാക്കണം. തന്റെ സ്ഥിതിയെ ഏകരസവും
അചഞ്ചലവുമാക്കി മാറ്റുന്നതിനു വേണ്ടി ഡ്രാമയുടെ രഹസ്യത്തെ ബുദ്ധിയിൽ വെച്ച്
മുന്നോട്ട് പോകണം.
വരദാനം :-
വീണ്ടും
വീണ്ടും തോൽവിയടയുന്നതിനു പകരം ബലിഹാരിയാകുന്ന മാസ്റ്റർ സർവശക്തിവാൻ വിജയിയായി
ഭവിക്കട്ടെ.
സ്വയത്തെ സദാ
വിജയിരത്നമെന്ന് മനസിലാക്കി ഓരോ സങ്കൽപവും കർമവും ചെയ്യൂ എങ്കിൽ ഒരിക്കലും തോൽവി
ഉണ്ടാവുകയില്ല. അഥവാ വീണ്ടും വീണ്ടും തോൽവി ഉണ്ടാകുന്നുവെങ്കിൽ ധർമരാജന്റെ അടി
ഏൽക്കേണ്ടി വരും. തോൽവി ഏൽക്കുന്നവർക്ക് ഭാവിയിൽ മാല ഉണ്ടാക്കേണ്ടി വരും.
ദ്വാപരത്തിൽ അനേക മൂർത്തിമാർക്ക് മാല അണിയിക്കേണ്ടി വരും. അതിനാൽ തോൽക്കുന്നതിനു
പകരം ബലിഹാരിയായി മാറൂ. തന്റെ സമ്പൂർണസ്വരൂപത്തെ ധാരണ ചെയ്യുവാൻ
പ്രതിജ്ഞയെടുക്കൂ എങ്കിൽ വിജയിയായി മാറും.
സ്ലോഗന് :-
എപ്പോൾ
എന്ന വാക്ക് ദുർബലതയെ പ്രകടിപ്പിക്കുന്നു, അതിനാൽ എപ്പോൾ എന്നല്ല, ഇപ്പോൾ എന്ന്
പറയൂ.
അവ്യക്തസൂചന - സദാ
ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.
ഈ പരിധിയില്ലാത്ത സ്റ്റേജിൽ
ഞാൻ കളിക്കാരനാണ്. ഈ കളിക്കാരന്റെ സ്ഥിതി സദാ ഹർഷിതമുഖമായിരിക്കുന്ന അനുഭവം
ചെയ്യിക്കുന്നു. ഏതൊരു പ്രകാരത്തിലുള്ള ഏതൊരു കാര്യവും എന്തിനെയാണോ ലോകർ ആപത്ത്
എന്നു കരുതുന്നത് എന്നാൽ കളിക്കാരനായി കളിക്കുന്നവർ, സാക്ഷിയായി കളി കാണുന്നവർ
ഇങ്ങനെയുള്ള ആപത്തിന്റെ രൂപത്തെ കളി എന്നു മനസിലാക്കി സഹനശീലതയുടെ ശക്തിയിലൂടെ
മനോരഞ്ജനത്തിന്റെ അനുഭവം ചെയ്യുന്നു.