മധുരമായ കുട്ടികളേ-സ്വയം
സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ, നമുക്ക് വളരെ വളരെ മധുരമുള്ളവരായി മാറണം,
എല്ലാവരെയും സുഖത്തിന്റെയും സ്നേഹത്തിന്റെയും ദൃഷ്ടിയിലൂടെ കാണണം, ആരുടെയും
നാമ-രൂപത്തിൽ കുടുങ്ങരുത്.
ചോദ്യം :-
യോഗത്തിന്റെ സിദ്ധി എന്താണ്? പക്കാ യോഗികളുടെ അടയാളങ്ങൾ എന്തൊക്കെയാണ്?
ഉത്തരം :-
എല്ലാ
കർമ്മേന്ദ്രിയങ്ങളും ശാന്തവും ശീതളവുമായി മാറും-ഇതാണ് യോഗത്തിലൂടെയുള്ള സിദ്ധി.
കർമ്മേന്ദ്രിയങ്ങളുടെ ചഞ്ചലത അൽപം പോലും ഇല്ലാത്തവരെയാണ് പക്കാ യോഗി എന്ന്
പറയുന്നത്. ഒരു ശരീരധാരിയിലും അൽപം പോലും കണ്ണ് പെട്ടുപോകരുത്. മധുരമായ
കുട്ടികളേ, ഇപ്പോൾ നിങ്ങൾ യൗവനത്തിലല്ല, ഇത് നിങ്ങളുടെ വാനപ്രസ്ഥഅവസ്ഥയാണ്.
ഗീതം :-
ഉണരൂ
പ്രിയതമകളേ ഉണരൂ, നവയുഗം വരവായി.....
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ ഗീതം കേട്ടു. ഈ ഗീതത്തിന്റെ അർത്ഥമറിയാൻ ഹൃദയത്തിൽ
വിചാരസാഗരമഥനം ചെയ്ത് സന്തോഷത്തിൽ വരണം. കാരണം ഇത് പുതിയ ലോകത്തിലേക്ക്
വേണ്ടിയുള്ള പുതിയ കാര്യങ്ങളാണ്. ഈ പുതിയ കാര്യങ്ങൾ ഇപ്പോഴാണ് കേൾക്കേണ്ടത്.
പുതിയ ലോകം ഒരു മനുഷ്യർക്കും സ്ഥാപിക്കാൻ സാധിക്കില്ല എന്ന് കുട്ടികൾക്കറിയാം.
5000 വർഷം മുമ്പുള്ള പഴയ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ആദ്യം മുതൽ
കേൾപ്പിക്കുന്നത് എന്ന് കുട്ടികൾക്കറിയാം. പഴയ ലോകം തന്നെ പുതിയതും, പുതിയ ലോകം
പഴയതുമായി മാറുന്നു. 5000 വർഷം മുൻപിലത്തെ കാര്യങ്ങളെയാണ് ബാബ പുതിയതാക്കി
കേൾപ്പിക്കുന്നത്. കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. എന്തിനാണ് കേൾപ്പിക്കുന്നത്?
പുതിയ ലോകത്തിന്റെ പ്രാപ്തി നേടുന്നതിനുവേണ്ടി. ജ്ഞാനമാർഗ്ഗത്തിൽ നിങ്ങൾ
ജ്ഞാനത്തിന്റെ നൃത്തം ചെയ്യണം. ഭക്തിമാർഗ്ഗത്തിലും ഒരുപാട് നൃത്തം ചെയ്യാറുണ്ട്.
നാലുഭാഗത്തും ചുറ്റിക്കറങ്ങി നൃത്തമാടുന്നു. ജ്ഞാനത്തിന്റെ നൃത്തം വളരെ സഹജമാണ്.
എന്നാൽ ഭക്തിയിലെ നൃത്തത്തിൽ വളരെ പരിശ്രമത്തോടെ കർമ്മേന്ദ്രിയങ്ങളെ
ഉപയോഗിക്കേണ്ടി വരുന്നു. ഇവിടെ ജ്ഞാനത്തിന്റെ നൃത്തം ഉള്ളിന്റെയുള്ളിലാണ്
നടക്കുന്നത്. സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന ജ്ഞാനവും ബുദ്ധിയിലുണ്ട്.
ഇതിൽ ഒരു ബുദ്ധിമുട്ടുമില്ല. ശരിയാണ്, ഓർമ്മിക്കാൻ പ്രയത്നമുണ്ട്. ചില കുട്ടികൾ
തോറ്റു പോയി, താഴെ വീണുപോകുന്നു. ഏറ്റവും മുഖ്യമായ കാര്യം, നാമ-രൂപത്തിൽ
കുടുങ്ങരുത്. സത്രീയും-പുരുഷനും കാമത്തിനു വശപ്പെട്ട് നാമ-രൂപത്തിൽ
കുടുങ്ങാറുണ്ട്. ക്രോധം ആരെയും നാമ-രൂപത്തിൽ കുടുക്കുന്നില്ല. അതിനാൽ
ആദ്യമാദ്യം ഇതിനെക്കുറിച്ച് ശ്രദ്ധിക്കണം-ആരുടെയും നാമ-രൂപത്തിൽ കുടുങ്ങരുത്.
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ആത്മാവാകുന്ന നമ്മൾ അശരീരിയായി വന്ന്
അശരീരിയായിട്ടാണ് തിരിച്ച് പോകുന്നത്. ശരീരബോധത്തെ ഇല്ലാതാക്കണം. നാമ-രൂപത്തിൽ
കുടുങ്ങുന്ന രോഗം വളരെ മോശമാണ്. അതുകൊണ്ട് ബാബ കുട്ടികളോട് കരുതലോടെ ഇരിക്കാൻ
പറയുകയാണ്. ഈ കാര്യത്തെ ചിലരൊന്നും മനസ്സിലാക്കുന്നില്ല. കുട്ടികൾ പറയുന്നു-
നാമ-രൂപത്തിൽ കുടുങ്ങുന്നു എന്ന് ബാബ വെറുതെ പറയുന്നതാണ്. എന്നാൽ ഇത് ഗുപ്തമായ
രോഗമാണ്. അതുകൊണ്ടാണ് പ്രിയതമനായ ബാബ പ്രിയതമകളെ അഥവാ അച്ഛൻ കുട്ടികളെ
ഉണർത്തുന്നത്. കുട്ടികളേ, ഉണരൂ, കലിയുഗത്തിനു ശേഷം വീണ്ടും സത്യയുഗം വരണം. ബാബ
ജ്യോതി തെളിയിക്കാനാണ് വന്നിരിക്കുന്നത്. മനുഷ്യർ മരിക്കുമ്പോൾ ജ്യോതി
തെളിയിക്കാറുണ്ട്. പിന്നീട് ആത്മാവ് അന്ധകാരത്തിലാകാതിരിക്കാൻ വിളക്ക് കെടാതെയും
സൂക്ഷിക്കുന്നു. വാസ്തവത്തിൽ ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. ആത്മാവ്
സെക്കന്റിലാണ് ശരീരം ഉപേക്ഷിച്ച് പോകുന്നത്. പലരും ജ്യോതിയെപ്പോലും ഈശ്വരനാണ്
എന്ന് കരുതുന്നു. ബ്രഹ്മത്തെ വലിയ ജ്യോതിയായി കരുതുന്നു. ബ്രഹ്മസമാജക്കാരുടെ
ക്ഷേത്രത്തിൽ രാത്രിയും പകലും ജ്യോതി തെളിയിച്ചുകൊണ്ടേയിരിക്കും. എത്ര പൈസയാണ്
ചെലവാക്കുന്നത്. എണ്ണയെല്ലാം പാഴായിപ്പോവുകയാണ്. ഇവിടെ ഒന്നും ചിലവാക്കേണ്ട
കാര്യമൊന്നുമില്ല. ഓർമ്മ എണ്ണയുടെ ജോലി ചെയ്യും. ഓർമ്മ എണ്ണയാണ്. അതിനാൽ ഇതെല്ലാം
മധുര-മധുരമായ കുട്ടികളാണ് മനസ്സിലാക്കുന്നത്. പുതിയ കാര്യങ്ങളായതുകൊണ്ട്
തന്നെയാണ് ബഹളമുണ്ടാകുന്നത്. ബാബ പറയുന്നു- ഞാൻ മധുരമായ കുട്ടികളുടെ
അടുത്തേക്കാണ് വരുന്നത്. ഭാരതത്തിലാണ് വരുന്നത്. നമ്മൾ ജനിച്ച സ്ഥലവും, ദേശവും
എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കുമല്ലോ. ബാബക്ക് എല്ലാവരും പ്രിയപ്പെട്ടവരാണ്.
എന്നാലും ബാബ ഭാരതദേശത്തിലാണ് വരുന്നത്. ഗീതയിൽ ശ്രീകൃഷ്ണന്റെ
പേരില്ലായിരുന്നുവെങ്കിൽ എല്ലാവരും ശിവബാബയെ അംഗീകരിക്കും. എത്ര പേരാണ്
ശിവക്ഷേത്രത്തിലേക്ക് പോകുന്നത്. ഏറ്റവും വലിയ ക്ഷേത്രം സോമനാഥക്ഷേത്രമാണ്.
ഇപ്പോൾ എത്രയധികം ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെ
അംഗീകരിക്കുന്നതു പോലെ കൃഷ്ണനെ അംഗീകരിക്കുന്നില്ല. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക്
ബാബയെപ്പോലെ പ്രിയപ്പെട്ട വസ്തുവായി മറ്റൊരാളില്ല. സാകാരത്തിലുള്ള ഒന്നിനും
മഹിമയില്ല. ഇതെല്ലാം അഭോക്താവായ നിരാകാരന്റെ മഹിമയാണ്. പരിധിയില്ലാത്ത അച്ഛൻ
സ്വർഗ്ഗത്തിന്റെ രചയിതാവാണെങ്കിൽ തീർച്ചയായും ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ
സമ്പത്തെടുക്കാനുള്ള പുരുഷാർത്ഥം ചെയ്യണമല്ലോ.
ഇന്ന്-നാളെ എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ കാലൻ വിഴുങ്ങും. ബാക്കി കുറച്ച് സമയം
മാത്രമേയുള്ളൂ. അതുകൊണ്ട് ബാബയിൽ നിന്നും സമ്പത്തെടുത്തോളൂ. ഫോറത്തിൽ
ചോദ്യങ്ങൾക്ക് ഉത്തരമെഴുതിവാങ്ങുമ്പോൾ മനസ്സിലാക്കിക്കൊടുക്കുകയും വേണം.
പരിധിയില്ലാത്ത അച്ഛനാണെന്ന നിശ്ചയമുണ്ടെങ്കിൽ അച്ഛനിൽ നിന്നും
സമ്പത്തെടുക്കാനുള്ള പുരുഷാർത്ഥം ചെയ്യണം, ഇല്ലെങ്കിൽ പുറത്ത് പോകുന്നതോടെ
പെട്ടെന്ന് എല്ലാം മറന്നുപോകും. ബാബ മംഗളകാരിയാണല്ലോ. അതിനാൽ ബാബ പറയുന്നു-
യോഗത്തിലൂടെ മാത്രമെ നിങ്ങളുടെ എല്ലാ ദുഃഖവും 21 ജന്മത്തേക്കു വേണ്ടി
ദുരീകരിക്കപ്പെടുകയുള്ളൂ. ഇപ്പോൾ എല്ലാ ദുഃഖത്തേയും ദൂരെയാക്കുന്ന
പരിധിയില്ലാത്ത അച്ഛനെ ഓർമ്മിക്കുന്നതിലൂടെ മാത്രമേ തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമായി മാറുകയുള്ളൂ എന്ന് വീട്ടിലുള്ളവർക്കും പെൺകുട്ടികൾ
മനസ്സിലാക്കിക്കൊടുക്കണം. പവിത്രമായി കഴിയുക തന്നെ വേണം. മുഖ്യമായ കാര്യം
പവിത്രതയുടേതാണ്. എത്രയും കൂടുതൽ ഓർമ്മയിൽ ഇരിക്കുന്നുവോ അത്രയും
കർമ്മേന്ദ്രിയങ്ങൾ ശാന്തമായിക്കൊ ണ്ടേയിരിക്കും. യോഗത്തിലൂടെയുള്ള സിദ്ധി
പൂർണ്ണമാകുന്നില്ലെങ്കിൽ കർമ്മേന്ദ്രിയങ്ങളും ശാന്തമായിരിക്കില്ല. ഓരോരുത്തരും
സ്വയത്തെ പരിശോധിക്കണം-കാമമാകുന്ന വികാരം എന്നെ ചതിക്കുന്നില്ലല്ലോ ?.. ഞാൻ
ഉറച്ച യോഗിയാണെങ്കിൽ ഒരു ചഞ്ചലതയും ഉണ്ടാകാൻ പാടില്ല. ഈ വാനപ്രസ്ഥ അവസ്ഥയിൽ
ബാബയെ മാത്രം ഓർമ്മിച്ചുകൊണ്ടിരിക്കണം. ബാബ എല്ലാ കുട്ടികൾക്കും
മനസ്സിലാക്കിത്തരുന്നു. നിങ്ങൾ നല്ല യോഗിയായി മാറി, കണ്ണുകൾ എവിടെയും
കുടുങ്ങുന്നില്ലെങ്കിൽ നിങ്ങളുടെ ഇന്ദ്രിയങ്ങൾ ശാന്തമാകും. മുഖ്യമായും കണ്ണാണ്
എല്ലാവരേയും ചതിക്കുന്നത്. യോഗത്തിൽ നല്ല അവസ്ഥയുണ്ടാകുമ്പോൾ നമ്മൾ
യൗവനത്തിൽത്തന്നെ വാനപ്രസ്ഥഅവസ്ഥയിൽ എത്തിയ അനുഭവമുണ്ടാകും. ബാബ പറയുന്നു- കാമം
മഹാശത്രുവാണ്. അതിനാൽ സ്വയത്തെ പരിശോധിച്ചുകൊണ്ടേയിരിക്കൂ. എത്രയും
ഓർമ്മിക്കുന്നുവോ അത്രയും കർമ്മേന്ദ്രിയങ്ങൾ ശാന്തമാവുകയും സ്വഭാവം വളരെ
മധുരമുള്ളതായി തീരുകയും ചെയ്യും. മുമ്പ് എന്റെ സ്വഭാവം എത്ര കയ്പേറിയതായിരുന്നു,
ഇപ്പോൾ എത്ര മധുരമുള്ളതായി മാറി എന്ന അനുഭവമുണ്ടായിക്കൊണ്ടിരിക്കും. ബാബ
സ്നേഹത്തിന്റെ സാഗരനാണെങ്കിൽ കുട്ടികളും അതേപോലെയായി മാറണം. അതുകൊണ്ടാണ് ബാബ
പറയുന്നത്- എല്ലാവരോടും സ്നേഹത്തിന്റെ ദൃഷ്ടിയുണ്ടായിരിക്കണം. ആർക്കെങ്കിലും
ദുഃഖം കൊടുക്കുകയാണെങ്കിൽ ദുഃഖിയായി മരിക്കും. അതുകൊണ്ട് വളരെ മധുരമുള്ളവരായി
മാറണം.
ബാബ പറയുന്നു-ഞാൻ ജ്ഞാനത്തിന്റെയും യോഗത്തിന്റെയും സ്വരൂപ(രൂപ്-ബസന്ത്) മാണ്.
ബാബയിൽ നിന്നും ലഭിക്കുന്ന അമൂല്യമായ ജ്ഞാന രത്നങ്ങളാൽ നിങ്ങൾ സഞ്ചി നിറക്കുന്നു.
മനുഷ്യർ ശങ്കരന്റെ മുന്നിൽ പോയി പാടുന്നു-എന്റെ സഞ്ചി നിറക്കൂ... എന്നാൽ ശങ്കരൻ
സഞ്ചി നിറക്കുന്നില്ല എന്ന കാര്യം മനുഷ്യർക്കറിയില്ല. ജ്ഞാനസാഗരനായ ബാബ നമ്മുടെ
ബുദ്ധിയാകുന്ന സഞ്ചി ജ്ഞാനരത്നങ്ങളാൽ നിറക്കുകയാണ് എന്ന് നിങ്ങൾ
മനസ്സിലാക്കുന്നു. നിങ്ങളും രൂപ്-ബസന്താണ്. ഓരോരുത്തരുടെയും ആത്മാവ്
രൂപ്-ബസന്താണ്. നമ്മൾ എത്രത്തോളം ജ്ഞാനരത്നങ്ങളെ ധാരണ ചെയ്ത് നൃത്തമാടുന്നുണ്ട്
അഥവാ ജ്ഞാനരത്നങ്ങളെ ദാനം ചെയ്യുന്നുണ്ട് എന്ന് സ്വയത്തെ നോക്കിക്കൊണ്ടിരിക്കൂ.
ഏറ്റവും നല്ല രത്നം മൻമനാഭവയാണ്. ബാബയെ ഓർമ്മിക്കുന്നതിലൂടെ ബാബയിൽ നിന്നും
സമ്പത്ത് ലഭിക്കുന്നു. ബാബയിൽ ജ്ഞാനമുള്ളതുപോലെ ബാബ കുട്ടികളെയും തനിക്കു
സമാനമാക്കി മാറ്റുകയാണ്. ഗുരുക്കൻമാരും തനിക്കു സമാനമാക്കി മാറ്റുന്നു.
പരിധിയില്ലാത്ത ബാബയുടെ രൂപം ബിന്ദുവാണ്. നിങ്ങളുടെയും രൂപം ബിന്ദുവാണ്. ബാബ
നിങ്ങളെ തനിക്കു സമാനം ജ്ഞാനത്തിന്റെ സാഗരനാക്കി മാറ്റുന്നു. നല്ല രീതിയിൽ ധാരണ
ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം -നമ്മുടെ പദവി
ഉയർന്നതാണ്. അനേകർക്ക് മംഗളകാരിയായി മാറുമ്പോൾ അനേകരുടെ ആശീർവാദവും ലഭിക്കും.
ബാബയും ദിവസവും സേവനം ചെയ്യുന്നുണ്ടല്ലോ. ഗുൽസാർ എന്ന കുട്ടി എത്ര
മധുരമായിട്ടാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നു.
ഇങ്ങനെയുള്ള ബ്രാഹ്മണിയെ വേണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഒരു ബ്രാഹ്മണിക്ക്
എല്ലായിടത്തും പോകാൻ സാധിക്കില്ലല്ലോ. എന്നാലും ബാബ പറയുന്നു- നല്ല രീതിയിൽ
മനസ്സിലാക്കിക്കൊടുക്കുന്നുണ്ടെന്ന് തോന്നുന്നവർ ഓൾറൗണ്ട് സേവനം ചെയ്യണം. സ്വയം
തന്നെ അതിനുള്ള താൽപര്യമുണ്ടായിരിക്കണം. ഞാൻ സെന്ററുകളിലെല്ലാം ഒന്ന്
ചുറ്റിക്കറങ്ങട്ടെ.... അനേകരുടെ മംഗളം ചെയ്യാൻ സാധിക്കുമെന്നും, എന്നിൽ
നിന്നുമുള്ളത് നല്ല സുഗന്ധമാണെന്നും മനസ്സിലാക്കുന്നവർക്ക് സ്വയം തന്നെ 10-15
ദിവസത്തേക്കു വേണ്ടി സെന്ററുകളിൽ പോയി ഒന്ന് ചുറ്റിക്കറങ്ങാം എന്ന
താൽപര്യമുണ്ടാകും. ഒരാളെക്കണ്ട് ഒരുപാട് പേർ പഠിക്കും, ആര് ചെയ്യുന്നുവോ അവർ
നേടും. ഈ സേവനം വളരെ മംഗളകാരിയാണ്. നിങ്ങൾ മനുഷ്യർക്ക് ജീവദാനം നൽകുന്നത്
ഉത്തമത്തിൽ വെച്ച് ഉത്തമമായ കാര്യമാണ്. ജോലിയുള്ളവർക്കു പോലും സമയം കണ്ടെത്തി
സേവനങ്ങൾക്ക് പോകാൻ സാധിക്കും. സേവാധാരികളായ കുട്ടികളെ ബാബ സ്നേഹിക്കുകയും പാലന
നൽകുകയും ചെയ്യും. സേവനത്തിന് താൽപര്യമുള്ള കുട്ടികൾക്ക് സേവനം ചെയ്യാതെ ഇരിക്കാൻ
സാധിക്കില്ല. ബാബ സഹായിക്കുന്നുണ്ടല്ലോ. കുട്ടികൾ വളരെ ദയാമനസ്കരായി മാറണം.
പാവങ്ങളുടേത് വളരെ ദുഃഖം നിറഞ്ഞ ജീവിതമാണ്. നിങ്ങളാണ് ജീവദാനം നൽകുന്നത്.
അവിനാശിയായ ജ്ഞാന രത്നങ്ങളുടെ ദാനത്തെപ്പോലെ സർവ്വോത്തമമായ ദാനം മറ്റൊന്നില്ല.
വളരെ ദയാമനസ്കരായി മാറണം. ബ്രാഹ്മണി ദുർബ്ബലമാകുമ്പോൾ സേവനങ്ങളിലും അയവുവരുന്നു,
അതുകൊണ്ടാണ് നല്ല ടീച്ചറെ ആവശ്യപ്പെടുന്നത്. ഇങ്ങനെയുള്ള ചിന്ത വന്നാൽ ഉടൻ പോകണം.
ബാബാ, തണുത്ത മട്ടായി ഇരിക്കുന്ന സെന്ററിൽ പോയി ഒന്ന് ചുറ്റിക്കറങ്ങി വരാം.
പ്രദർശിനികളുടെ ചിത്രവുമുണ്ട്. ചിത്രങ്ങളിൽനിന്നും നല്ല രീതിയിൽ മനസ്സിലാക്കാൻ
സാധിക്കും. നമുക്ക് സേവനത്തെ എങ്ങനെ വർദ്ധിപ്പിക്കാം എന്ന ചിന്തയുണ്ടായിരിക്കണം.
ബാബയും എല്ലാവരുടെയും ജീവിതം വജ്രതുല്യമാക്കി മാറ്റുന്നു. നിങ്ങൾ കുട്ടികളും
സേവനം ചെയ്യണം. വന്ദേമാതരം എന്നാണ് പാടപ്പെട്ടിട്ടുള്ളത്. എന്നാൽ അർത്ഥമൊന്നും
മനസ്സിലാക്കുന്നില്ല. പതീതമായ മനുഷ്യരെയും ഭൂമിയേയും ആരും വന്ദിക്കാറില്ല. 5
തത്വങ്ങളെ എന്തിനാണ് വന്ദിക്കുന്നത്! 5 തത്വങ്ങളാൽ നിർമ്മിക്കപ്പെട്ട ശരീരത്തെ
പൂജിക്കുന്നത് ഭൂതപൂജയാണ്. ശിവബാബക്ക് ശരീരമില്ല. ശിവബാബയുടെ പൂജയാണ് ഉത്തമമായ
പൂജ. ബാക്കിയുള്ള പൂജയെല്ലാം മദ്ധ്യമമാണ്. ഇന്നത്തെ കാലത്ത് പതീതമായ മനുഷ്യരേയും
പൂജിക്കുന്നു. ദേവതകൾ മഹാൻ ആത്മാക്കളാണ്. ദേവതകൾ സന്യാസിമാരെക്കാളും കൂടുതൽ
പവിത്രമാണ്.
ഇപ്പോൾ നമ്മൾ ദേവതകളായി മാറുകയാണ് എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ബാബ നമ്മളെ
അവിനാശിയായ ജ്ഞാനരത്നങ്ങൾ ദാനം ചെയ്യാനാണ് പഠിപ്പിക്കുന്നത്. ജ്ഞാനദാനത്തെപ്പോലെ
ഉയർന്ന ദാനം മറ്റൊന്നില്ല. ഒരു ബാബയെ മാത്രം ഓർമ്മിക്കണം. ശിവന്റെയും
ലക്ഷ്മീ-നാരായണന്റെയും ചിത്രവുമുണ്ട്. ഈ സമയം നിങ്ങൾ ലക്ഷ്മീ-നാരായണനെപ്പോലെയായി
മാറുകയാണ്. ശിവബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. സത്യയുഗത്തിൽ സമ്പത്ത്
നൽകില്ലല്ലോ. ബാബ പറയുന്നു-ഈ അന്തിമമായ ജന്മത്തിൽ നിങ്ങൾ ബാബയെ
ഓർമ്മിക്കുകയാണെങ്കിൽ ലക്ഷ്മീ-നാരായണനായി മാറും. മറ്റെല്ലാ കാര്യങ്ങളേയും
ഉപേക്ഷിച്ച് സേവനം എന്ന ചിന്ത മാത്രമുണ്ടായിരിക്കണം. ബാബയെ ഓർമ്മിക്കുക എന്നതും
വളരെ വലിയ സേവനമാണ്. എല്ലാ തത്വങ്ങളും പാവനമായി മാറുന്നു. യോഗത്തിന്റെ മഹിമ വളരെ
വലുതാണ്. ലോകത്തിൽ യോഗാശ്രമങ്ങൾ ഒരുപാടുണ്ട്. എന്നാൽ അതെല്ലാം ഭൗതീകമായ
ഹഠയോഗങ്ങളാണ്. നിങ്ങളുടെ രാജയോഗത്തിലൂടെ ജീവിതമാകുന്ന തോണി അക്കരെയെത്തുന്നു.
ലോകത്തിലുള്ള അനേകപ്രകാരത്തിലുള്ള ഹഠയോഗങ്ങളിലൂടെ നിങ്ങൾ ഏണിപ്പടി താഴേക്കാണ്
ഇറങ്ങിയത്. മുഖ്യമായ കാര്യം ഓർമ്മയുടേതാണ്. നമ്മുടെ മനസ്സ് വികാരത്തിലേക്ക്
പോകുന്നില്ലല്ലോ എന്ന് നോക്കണം. വികാരികളെയാണ് പതീതരെന്ന് പറയുന്നത് അർത്ഥം
കക്കക്കു സമാനമായവർ. വികാരത്തിൽ വീഴുന്നതിലൂടെ അവനവന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ആര് ചെയ്യുന്നുവോ അവർ നേടുന്നു. ബാബ കാണുകയാണെങ്കിലും ഇല്ലെങ്കിലും, സ്വയത്തെ
പരിശോധിക്കണം-നമ്മൾ ബാബയുടെ സേവനം ചെയ്യുന്നുണ്ടോ!.. നമ്മളിൽ ഒരു
പ്രകാരത്തിലുള്ള അവഗുണങ്ങളൊന്നുമില്ലല്ലോ!.. അഥവാ അവഗുണമുണ്ടെങ്കിൽ ഇല്ലാതാക്കണം.
ബാബ അവഗുണങ്ങളെ ഇല്ലാതാക്കുന്നതിനുവേണ്ടി ഒരുപാട്
മനസ്സിലാക്കിത്തന്നുകൊണ്ടേയിരിക്കുന്നു. നിർഗുണമെന്ന അർത്ഥം പോലും ആർക്കും
അറിയില്ല. ഒരു ഗുണവുമില്ലാത്ത നിർഗുണരായ ബാലകരുടെ സഭക്ക് എന്ത് ചെയ്യാൻ സാധിക്കും!
അർത്ഥമറിയാതെ തോന്നുന്നതെല്ലാം പറയുന്നു. ഒരുപാട് അഭിപ്രായങ്ങളുണ്ടല്ലോ.
നിങ്ങൾക്ക് ഒരു മതമാണ് ലഭിക്കുന്നത്. അതിനാൽ നിങ്ങൾക്ക് അളവറ്റ
സന്തോഷമുണ്ടായിരിക്കണം. ബാബ പറയുന്നു- എന്നെ ഓർമ്മിച്ച് താമര പുഷ്പത്തിനു
സമാനമായി മാറൂ. മനസാ-വാചാ-കർമ്മണാ പവിത്രമായി മാറൂ. നമ്മൾ ബ്രാഹ്മണർ
ശ്രീമതമനുസരിച്ച് തന്റെ ശരീരം, മനസ്സ്, ധനത്തിലൂടെ സ്വയത്തിന്റെയും
വിശ്വത്തിന്റെയും സേവനം ചെയ്യുന്നു എന്ന് കുട്ടികൾക്കറിയാം. ബാബ വരുന്നത്
ഭാരതത്തിലല്ലേ. പാണ്ഡവരായ നിങ്ങൾ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്ന സേവനം
ചെയ്യുകയാണ്. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നു. അവസാനം വിജയമുണ്ടാകുന്നത്
പാണ്ഡവരുടേതാണ്. ഇതിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങൾ ഡബിൾ അഹിംസകരാണ്.
നിങ്ങൾ വികാരത്തിലും പോകുന്നില്ല, യുദ്ധവും ചെയ്യുന്നില്ല. യുദ്ധം ചെയ്ത് ആർക്കും
മുഴുവൻ വിശ്വത്തിന്റെ ചക്രവർത്തി പദവി നേടാൻ സാധിക്കില്ല. ബാബ
മനസ്സിലാക്കിത്തരുന്നു- അഥവാ ക്രിസ്ത്യാനികൾ പരസ്പരം ഒന്നാവുകയാണെങ്കിൽ
വിശ്വത്തിൽ രാജ്യം ഭരിക്കാൻ സാധിക്കും. എന്നാൽ ഡ്രാമയിൽ ഇങ്ങനെയൊന്നുമില്ല.
ഭാരതം വാസ്തവത്തിൽ കൃഷ്ണപുരിയായിരുന്നില്ലേ. പലരും യുദ്ധം ചെയ്താണ് ചക്രവർത്തി
പദവിയെടുത്ത് ഒരുപാട് ധനവും കൊണ്ടുപോയത്. ഇപ്പോൾ ധനമെല്ലാം തിരിച്ചു നൽകുകയാണ്.
പിന്നീട് നിങ്ങൾ വിശ്വത്തിന്റെ അധികാരികളായി മാറുകയും ചെയ്യുന്നു. ബാബ ഒരുപാട്
യുക്തികൾ പറഞ്ഞുതരുന്നു. പിന്നീട് അവർ പരസ്പരം രാജ്യത്തിനു വേണ്ടി യുദ്ധം
ചെയ്യുന്നു. എന്നാൽ വിശ്വത്തിന്റെ അധികാരിയായി മാറുന്നത് നിങ്ങളാണ്. എത്ര വലിയ
ചക്രവർത്തി പദവിയാണ്. മുഴുവൻ പരിശ്രമവും ഇതിലാണ.് നിങ്ങൾ ഓർമ്മിച്ച് തന്റെ
സമ്പത്തെടുത്തുകൊണ്ടിരിക്കൂ. ഓർമ്മിക്കുന്ന കാര്യത്തിൽ ഉപേക്ഷ കാണിക്കരുത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
മറ്റെല്ലാ കാര്യങ്ങളേയും ഉപേക്ഷിച്ച് ജ്ഞാന ദാനം ചെയ്യണം. ജ്ഞാനിയും-യോഗിയുമായി
മാറണം. തന്റെ അവഗുണങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമം ചെയ്യണം. മറ്റുള്ളവരെ
നോക്കരുത്.
2. തന്റെ സ്വഭാവത്തെ വളരെ
മധുരമുള്ളതാക്കി മാറ്റണം. എല്ലാവരെ പ്രതിയും സ്നേഹത്തിന്റെ ദൃഷ്ടി വെക്കണം.
ആർക്കും ദുഃഖം കൊടുക്കരുത്. കർമ്മേന്ദ്രിയങ്ങളെ ജയിച്ചവരായി മാറണം
വരദാനം :-
സമ്പൂർണ്ണ
സമർപ്പണത്തിന്റെ വിധിയിലൂടെ സർവ്വഗുണസമ്പന്നമായി മാറുന്നതിനുള്ള പുരുഷാർത്ഥത്തിൽ
സദാ വിജയികളായി മാറുന്നവരായി ഭവിക്കട്ടെ.
സങ്കൽപത്തിൽപോലും
ദേഹാഭിമാനമില്ലാത്തവരെയാണ് സമ്പൂർണ്ണ സമർപ്പണമായവർ എന്ന് പറയുന്നത്. തന്റെ
ദേഹത്തെക്കുറിച്ചുള്ള അഭിമാനത്തെപ്പോലും സമർപ്പണം ചെയ്യുക, ഞാൻ ഇന്നയാളാണ്-
എന്ന സങ്കൽപത്തെപ്പോലും അർപ്പണം ചെയ്ത് സമ്പൂർണ്ണ സമർപ്പണമാകുന്നവർ
സർവ്വഗുണങ്ങളാലും സമ്പന്നരായി മാറുന്നു, അവരിൽ ഒരു ഗുണത്തിന്റേയും
കുറവുണ്ടാകില്ല. ആരാണോ സർവ്വതും സമർപ്പണം ചെയ്ത് സർവ്വഗുണസമ്പന്നം അഥവാ
സമ്പൂർണ്ണമാകാനുള്ള ലക്ഷ്യം വെക്കുന്നത് അങ്ങിനെയുള്ള പുരുഷാർത്ഥി കുട്ടികൾക്ക്
ബാപ്ദാദ സദാ വിജയീഭവഃ എന്ന വരദാനം നൽകുന്നു.
സ്ലോഗന് :-
മനസ്സിനെ
വശത്താക്കുന്നവർക്ക് മാത്രമേ മൻമനാഭവയായി മാറാനാകുകയുള്ളൂ.
അവ്യക്തസൂചന-അപവിത്രതയുടെ
ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത(പവിത്രത)യുള്ളവരായി മാറൂ...
പവിത്രതക്കും അപവിത്രതക്കും
കാരണം സ്മൃതിയാണ്. ഇവർ ദേവിയാണ് എന്ന സ്മൃതിയുണ്ടാകുമ്പോൾ ആ സ്മൃതി ദൃഷ്ടിയേയും
മനോഭാവത്തേയും പവിത്രമാക്കി മാറ്റുന്നു. എന്നാലതിനുപകരം, ഇവർ സ്ത്രീയാണ് എന്ന
സ്മൃതിയാണുണ്ടാകുന്നതെങ്കിൽ ആ സ്മൃതി മനോഭാവത്തെയും ദൃഷ്ടിയേയും
അപവിത്രതയിലേക്ക് വലിക്കുന്നു. അതായത് രൂപത്തിലേക്കാണ് നോക്കുന്നത്, എന്നാൽ
നമ്മൾ ആത്മീയതയിലൂടെയാണ് നോക്കുന്നത്.