മധുരമായ കുട്ടികളേ - ഇപ്പോൾ
പഠിക്കുന്നതിനോടൊപ്പമൊപ്പം ടീച്ചറായി പഠിപ്പിക്കുകയും വേണം, ഈ പഠിത്തം ഈ അന്തിമ
ജന്മത്തേക്ക് വേണ്ടി മാത്രമുള്ളതാണ്, അതുകൊണ്ട് നല്ല രീതിയിൽ പഠിക്കൂ
പഠിപ്പിക്കൂ.
ചോദ്യം :-
സത്യയുഗീ രാജധാനി ഏത് ആധാരത്തിലാണ് സ്ഥാപിക്കപ്പെടുന്നത്?
ഉത്തരം :-
സംഗമത്തിലെ
പഠിത്തത്തിന്റെ ആധാരത്തിൽ. ആരാണോ നല്ലരീതിയിൽ പഠിക്കുന്നത് അഥവാ ആരിലാണോ
ബൃഹസ്പതീദശയുള്ളത് അവർ സൂര്യ വംശത്തിലേക്ക് വരുന്നു. ആരാണോ പഠിക്കാത്തത്, സേവനം
ചെയ്യാത്തത് അവരിൽ ബുദ്ധദശയാണ്, അവർ വിഡ്ഢികളെ പോലെയാണ്. അവർ പ്രജയിലേക്ക്
വരുന്നു. ഉയർന്ന പ്രജ, ജോലിക്കാർ, സേവകർ തുടങ്ങി എല്ലാവരും ഈ സമയത്തെ
പഠിത്തത്തിന്റെ ആധാരത്തിൽ തന്നെയാണ് ഉണ്ടാകുന്നത്.
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി അഥവാ ആത്മാക്കളെ പ്രതി ആത്മീയ അച്ഛൻ അർത്ഥം
പരത്മാവിരുന്ന് മനസ്സിലാക്കി തരുന്നു. ആത്മീയ അച്ഛനെയാണ് പരമാത്മാവെന്ന്
പറയുന്നത്. എല്ലാ ആത്മാക്കളുടെയും പിതാവ് ഒരേഒരു പരംപിതാ പരമാത്മാവാണ്. ആ
പരമാത്മാവിരുന്ന് ബ്രഹ്മാ ശരീരത്തിലൂടെ മനസ്സിലാക്കി തരുന്നു. ഭക്തി മാർഗ്ഗത്തിൽ
മനുഷ്യർ ത്രിമൂർത്തീ ബ്രഹ്മാവെന്ന് പറയാറുണ്ട്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണർ ഇങ്ങനെ
പറയില്ല. നിങ്ങൾ ത്രിമൂർത്തി ശിവനെന്ന് പറയുന്നു, അർത്ഥം ബ്രഹ്മാ, വിഷ്ണു,
ശങ്കരന്റെയും രചയിതാവാണ് ശിവൻ. ത്രിമൂർത്തി ബ്രഹ്മാവെന്നതിന് യാതൊരർത്ഥവുമില്ല.
ഈ മൂന്ന് ദേവതകളുടെയും രചയിതാവ് ശിവനാണ്, അതുകൊണ്ട് ത്രിമൂർത്തീ ശിവനെന്ന്
പറയുന്നു. ഒരു രചയിതാവ്, ബാക്കി എല്ലാവരും രചനകളാണ്. പരിധിയില്ലാത്ത അച്ഛൻ ഒരാൾ
മാത്രമാണ്. ലൗകീക പിതാവ് എല്ലാവർക്കും അവരവരുടേതായുണ്ട്. ഈ സമയം എല്ലാവരും
ശിവബാബയുടെ കുട്ടികളായിരിക്കുന്നു. കുട്ടികൾക്കറിയാം, നമ്മൾ 84 ജന്മങ്ങളുടെ
ചക്രം കറങ്ങുന്നുണ്ട്. അപ്പോൾ 84 പരിധിയുള്ള അച്ഛൻമാരുണ്ടാകുന്നുണ്ട്.
സത്യയുഗത്തിലും മാതാപിതാക്കളാരും തന്നെ പരിധിയില്ലാത്ത സമ്പത്ത് നൽകുന്നില്ല.
സത്യയുഗത്തിലേക്കുള്ള പരിധിയില്ലാത്ത സമ്പത്ത് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു.
അവിടെ ലക്ഷ്മീ-നാരായണന്റെ രാജധാനിയിൽ ഏതെല്ലാം രാജാക്കൻമാരും രാജകുലത്തിലുള്ളവരും
ഉണ്ടായിരിക്കുമോ അവർക്ക് തന്റെ അച്ഛന്റെ സമ്പത്ത് ലഭിക്കും. അല്ലെങ്കിലും അവിടെ
വളരെയധികം സുഖമുണ്ടായിരിക്കും. ഈ സമയം നിങ്ങളെ പരിധിയില്ലാത്ത ബാബ വിശ്വത്തിന്റെ
അധികാരിയാക്കുന്നു. 21 ജന്മത്തേക്ക് സദാ സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു.
അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല. വാമമാർഗ്ഗം ആരംഭിക്കുമ്പോൾ
മുതൽ തന്നെയാണ് ദുഃഖവും ആരംഭിക്കുന്നത്. ആര് വന്നാലും അവർക്കിത് മനസ്സിലാക്കി
കൊടുക്കണം അതായത് നിങ്ങൾക്ക് രണ്ടച്ഛനുണ്ട്. 84 ജന്മങ്ങളിൽ 84 പരിധിയുള്ള
അച്ഛൻമാരെ ലഭിക്കുന്നു. പരിധിയില്ലാത്ത അച്ഛനായി ഒരാൾ മാത്രമാണുള്ളത്. ഇപ്പോൾ
നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ മൂലവതനം എന്താണെന്നുള്ള ജ്ഞാനവുമുണ്ട്!
മൂലവതനത്തിന്റേതായി കാണിക്കുന്ന ചിത്രങ്ങളും വലുത്-വലുതുണ്ടാക്കണം. അതിൽ
ചെറിയ-ചെറിയ ആത്മാക്കളെ നക്ഷത്രങ്ങളെ പോലെ കാണിക്കണം. ചിത്രം വലുതായിരിക്കണം.
അതിൽ ചെറിയ-ചെറിയ ആത്മാക്കൾ നക്ഷത്ര സമാനം തിളങ്ങിക്കൊണ്ടിരിക്കണം. ഏതുപോലെയാണോ
മുൻപ് നിങ്ങൾ മിന്നാമിനുങ്ങിന്റെ മാലയുണ്ടാക്കിയിരുന്നത്, അതുപോലെ
മൂലവതനത്തിന്റേതും ഉണ്ടാക്കണം. പ്രൊജക്ടർ ഷോ കാണിക്കുമ്പോഴും അതിൽ
മൂലവതനത്തിന്റെ ചിത്രം ഇങ്ങനെ കാണിക്കണം. വൃക്ഷം വലുതാണെങ്കിൽ വ്യക്തമായി
കാണുപ്പെടും അതായത് നമ്മൾ ആത്മാക്കൾ അവിടെയാണ് വസിക്കുന്നതെന്ന്. കുട്ടികൾക്ക്
മനസ്സിലാക്കുന്നതിനും എളുപ്പമായിരിക്കും. ഇതാണ് പരിധിയില്ലാത്ത അച്ഛൻ, ആ ബാബ
ഇപ്പോൾ ബ്രഹ്മാവിലൂടെ ദൈവീക സമ്പ്രദായത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു.
ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരാണ് പിന്നീട് ദൈവീക ഗുണങ്ങളുള്ള ദേവതയാകും. ഇപ്പോൾ
എല്ലാവരിലും ആസുരീയ ഗുണമുണ്ട്, അതിനെ ആസുരീയ അവഗുണമെന്ന് പറയും. വാമമാർഗ്ഗം
മുതലാണ് ദുഃഖം ആരംഭിക്കുന്നത്. രജോപ്രധാനമാകുന്നതിലൂടെ പെട്ടന്ന് തന്നെ
ദുഃഖിയാകും എന്നല്ല. അൽപാൽപമായി കല കുറഞ്ഞ് വരുന്നു. മുഖ്യമായ ചിത്രങ്ങളാണ്
ത്രിമൂർത്തിയുടെ ചിത്രം, കാലചക്രത്തിന്റേത്, നരക- സ്വർഗ്ഗത്തിന്റെ ചക്രം. ഏറ്റവും
ആദ്യം മനസ്സിലാക്കി കൊടുക്കുന്നതിനായി ഇത് വളരെ ആവശ്യമാണ്. വൃക്ഷത്തിന്റെ
ചിത്രത്തിലും കൽപ്പത്തിന്റെ പകുതി-പകുതിയായുള്ള മാപ്പ് കൃത്യമാണ്. കൃത്യമായതു
കാരണം പൂർണ്ണമായും മനസ്സിലാകും. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാർക്കും
മനസ്സിലാക്കി തരാൻ സാധിക്കില്ല. ത്രിമൂർത്തിയുടെ ചിത്രം
മനസ്സിലാക്കികൊടുക്കുന്നതിന് എപ്പോഴും ആവശ്യമാണ്. ഇതാണ് പരിധിയില്ലാത്ത
നിരാകാരനായ പിതാവ്, ആ പിതാവിനെയാണ് എല്ലാവരും ഓർമ്മിക്കുന്നത്. ആത്മാവിനറിയാം
ഇത് നമ്മുടെ പരിധിയില്ലാത്ത അച്ഛനാണ്, ഈ അച്ഛനെയാണ് ദുഃഖത്തിൽ എല്ലാവരും
ഓർമ്മിക്കുന്നത്. സത്യയുഗത്തിൽ ഓർമ്മിക്കേണ്ട ആവശ്യമില്ല. അത് സുഖധാമമാണ്.
ദേവതകൾ പുനർജന്മമെടുക്കുന്നു. ഇതും ആർക്കും അറിയില്ല.
നിങ്ങൾക്കറിയാം - സതോപ്രധാനത്തിൽ നിന്ന് പിന്നീട് നമ്മളെങ്ങനെയാണ് സതോ രജോ
തമോയിലേക്ക് വരുന്നത്. ആത്മാവിൽ കറ പിടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ
ആത്മാവിനറിയാം നമുക്ക് 84 ജന്മങ്ങളുടെ പാർട്ടഭിനയിക്കണം. അത് കൃത്യമായും
നിങ്ങളുടെ ആത്മാവിലുണ്ട്. ഇത്രയും ചെറിയ ആത്മാവിൽ മുഴുവൻ പാർട്ടും
അടങ്ങിയിട്ടുണ്ട്. ഇത് ഏറ്റവും രഹസ്യമായതും എന്നാൽ മനസ്സിലാക്കേണ്ടതുമായ
കാര്യങ്ങളാണ്. മാനവരാശിയിലാരിലും സന്യാസിയിലോ, പണ്ഢിതനിലോ തുടങ്ങി ആരുടെയും
തന്നെ ബുദ്ധിയിൽ ഈ കാര്യങ്ങൾ വരികയില്ല. നാടകമെന്ന് പറയാറുണ്ട്, നാടകത്തെ
ഡ്രാമയെന്ന് പറയില്ല. ഇത് ഡ്രാമയാണ്. ഡ്രാമയും, സിനിമയുമെല്ലാം
മുൻപുണ്ടായിരുന്നില്ല. മുൻപ് കേവലം ചലനം മാത്രമായിരുന്നു, ഇപ്പോൾ ശബ്ദവും
വന്നിരിക്കുന്നു. നമ്മൾ ആത്മാക്കളും ശാന്തിയിൽ നിന്ന് പിന്നീട് ശബ്ദത്തിലേക്ക്
വരുന്നു. ശബ്ദത്തിൽ നിന്ന് പിന്നീട് ചലനത്തിലേക്ക് പോയി ശേഷം ശാന്തിയിലേക്ക്
പോകുന്നു അതുകൊണ്ട് നിങ്ങൾ കുട്ടികളെ പഠിപ്പിക്കുകയാണ്, കൂടുതൽ സംസാരിക്കരുത്.
കുലീനരായ മനുഷ്യർ വളരെ പതുക്കെയാണ് സംസാരിക്കുന്നത്. നിങ്ങൾക്ക് സൂക്ഷ്മ
വതനത്തിലേക്ക് പോകണം. സൂക്ഷ്മ വതനത്തിന്റെ ജ്ഞാനവും ഇപ്പോൾ ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്. ഇതാണ് ശബ്ദത്തിന്റെ ലോകം, അത് ചലനത്തിന്റേതാണ്. അവിടെ
ഈശ്വരനുമായി സംഭാഷണം നടക്കുന്നു. അവിടത്തെ രൂപം വെളുത്ത പ്രകാശമാണ്, ശബ്ദമില്ല.
അവിടത്തെ ചലനത്തിന്റെ ഭാഷ പരസ്പരം മനസ്സിലാക്കുന്നു. അതുകൊണ്ട് ഇപ്പോൾ
നിങ്ങൾക്ക് ശാന്തിയിലേക്ക് ചലനത്തിന്റെ ലോകം വഴി പോകണം. ബാബ പറയുന്നു എനിക്ക്
ഏറ്റവും ആദ്യം സൂക്ഷ്മ സൃഷ്ടി രചിക്കേണ്ടതായുണ്ട് അതിന് ശേഷമാണ് സ്ഥൂല സൃഷ്ടി.
പറയുന്നതും മൂലവതനം, സൂക്ഷ്മം, സ്ഥൂലം.... എന്നാണ്. മനുഷ്യർക്ക് ബ്രഹ്മാ, വിഷ്ണു,
ശങ്കരൻ സൂക്ഷ്മ വതനവാസിയാണെന്ന് പോലും അറിയില്ല. അവിടെ വേറെ ലോകമൊന്നുമില്ല.
കേവലം ബ്രഹ്മാ, വിഷ്ണു, ശങ്കരനെ കാണാം. വിഷ്ണുവിനെ 4 കൈകളോടെയാണ് കാണുന്നത്,
ഇതിലൂടെ വ്യക്തമാണ്, പ്രവൃത്തീമാർഗ്ഗമാണ്. സന്യാസിമാരുടേത് നിവൃത്തീ മാർഗ്ഗമാണ്.
ഇതും ഡ്രാമയാണ്, അതിന്റെ വർണ്ണന നടത്തി ബാബ മനസ്സിലാക്കി തരികയാണ്. മുഖ്യമായ
കാര്യം ബാബ മനസ്സിലാക്കി തരുന്നു മൻമനാഭവ. ബാക്കിയെല്ലാം വിസ്താരമാണ്. അത്
മനസ്സിലാക്കുന്നതിൽ സമയമെടുക്കും. ചുരുക്കത്തിൽ വിത്തും വൃക്ഷവും. വിത്തിനെ
കാണുന്നതിലൂടെ മുഴുവൻ വൃക്ഷവും ബുദ്ധിയിലേക്ക് വരുന്നു. ബാബ ബീജരൂപനാണ്, ആ
ബാബയ്ക്ക് ഈ വൃക്ഷത്തിന്റേയും സൃഷ്ടി ചക്രത്തിന്റേയും മുഴുവൻ അറിവുമുണ്ട്,
മനസ്സിലാക്കി തരുന്നതിനാണ് സൃഷ്ടി ചക്രവും വൃക്ഷവും വേർതിരിച്ചിരിക്കുന്നത്.
വൃക്ഷത്തിൽ ഈ എല്ലാ ചിത്രങ്ങളും തന്നെയുണ്ട്. ഏത് ധർമ്മത്തിലുള്ളവർക്ക് കാണിച്ച്
കൊടുക്കുകയാണെങ്കിലും മനസ്സിലാക്കാൻ സാധിക്കും, നമുക്ക് സ്വർഗ്ഗത്തിലേക്ക് വരാൻ
സാധിക്കില്ല എന്നത്. എപ്പോൾ ഭാരതം പ്രാചീനമായിരുന്നോ അപ്പോൾ കേവലം ദേവീ-ദേവതകൾ
മാത്രമാണുണ്ടായിരുന്നത്. ബാക്കി എല്ലാവരും ശാന്തിധാമത്തിൽ കഴിയുന്നു. നിങ്ങൾക്ക്
വിത്തും വൃക്ഷവും രണ്ടിനെയും അറിയാം. വിത്ത് മുകളിലാണ്, വൃക്ഷപതിയെന്ന് പറയുന്നു.
ഇപ്പോൾ നിങ്ങൾ ബാബയുടേതായിരിക്കുന്നു അതുകൊണ്ട് നിങ്ങളിൽ ബൃഹസ്പതീദശയാണ്.
ബാബയുടേതായി മാറിയവരിലാണ് ബൃഹസ്പതീദശ. പിന്നീടുള്ളതാണ് ശുക്രദശയും, ബുദ്ധദശയും.
ബൃഹസ്പതീദശയുള്ളവർ സൂര്യവംശിയാകുന്നു. ബുദ്ധദശയുള്ളവർ പ്രജയിലേക്ക് പോകുന്നു,
അവർക്ക് സേവനം ചെയ്യാൻ സാധിക്കില്ല. ബാബയെ ഓർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ
ബുദ്ധുവാണ്, ബുദ്ധുക്കളും നമ്പർവൈസാണ്. ചിലർ ഉയർന്ന പ്രജ ചിലർ അതിലും കുറഞ്ഞ
പ്രജ. ധനികനായ പ്രജ എവിടെ നിൽക്കുന്നു അവരുടെ ജോലിക്കാർ എവിടെ നിൽക്കുന്നു.
മുഴുവൻ ആധാരവും പഠിത്തത്തിലാണ്. പഠിത്തവും സതോഗുണിയും, രജോഗുണിയും,
തമോഗുണിയുമുണ്ട്. രാജധാനി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സമർത്ഥരായിട്ടുള്ളവർ ബാബയുടെ ഓർമ്മയിലും ഇരിക്കുന്നു. മുഴുവൻ വൃക്ഷവും ബുദ്ധിയിൽ
ഉണ്ടായിരിക്കും. പഠനത്തിലൂടെ തന്നെയാണ് ടീച്ചറും, വക്കീലുമെല്ലാമാകുന്നത്.
ടീച്ചർ പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കുന്നു. എല്ലാവരും തന്നെ
പഠിക്കുന്നുണ്ട്. പഠിക്കുന്നതും ഒന്നുതന്നെയാണ് എന്നാൽ ചിലർ പഠിച്ച്
ഉയരങ്ങളിലേക്ക് പോകുന്നു, ചിലർ പിന്നീട് അവിടെ തന്നെ ടീച്ചറാകുന്നു. ആരാണോ
പഠിച്ചത് അവരാണ് പഠിപ്പിക്കുന്നത്. ഇപ്പോൾ നിങ്ങൾ പഠിക്കുന്നു. ചിലർ
പഠിച്ച്-പഠിച്ച് ടീച്ചറാകുന്നു. ബാബ സ്വയം പറയുന്നു ടീച്ചറുടെ ജോലിയാണ് തനിക്ക്
സമാനം ടീച്ചറാക്കി മാറ്റുക എന്നത്. ടീച്ചറാകുന്നില്ലെങ്കിൽ എങ്ങനെ മറ്റുള്ളവരുടെ
മംഗളം ചെയ്യും. സമയം കുറച്ചാണുള്ളത്, ഏതുവരെ വിനാശമുണ്ടാകുന്നോ അതുവരെ
പഠിച്ചുകൊണ്ടിരിക്കും. പിന്നീട് പഠിക്കുന്നത് നിലയ്ക്കും. പിന്നീട് അയ്യായിരം
വർഷങ്ങൾക്ക് ശേഷം വന്ന് ബാബ പഠിപ്പിക്കും. ഈ പഠിത്തം നൂറുകണക്കിന് വർഷങ്ങൾ
നീണ്ടുനിൽക്കുകയില്ല. അഥവാ എല്ലാവരും ടീച്ചറാകുകയാണെങ്കിൽ വളരെ ഉയർന്ന പദവി നേടും.
സംഖ്യാക്രമത്തിൽ തന്നെയാണ് ഉണ്ടാകുന്നത്. ഏറ്റവും ആദ്യം രണ്ടച്ഛന്റെ പരിചയം നൽകൂ.
ചിത്രങ്ങളുള്ളതു കാരണം നല്ലരീതിയിൽ മനസ്സിലാക്കും. ത്രിമൂർത്തിയുടെ ചിത്രം
തീർച്ചയായും കൂടെ ഉണ്ടായിരിക്കണം. ഇതാണ് ശിവബാബ, ഇതാണ് പ്രജാപിതാ ബ്രഹ്മാ.
എല്ലാവരുടെയും മുതുമുത്തച്ഛൻ. അപ്പോൾ തീർച്ചയായും ഏറ്റവും ആദ്യം വന്നിരിക്കില്ലേ.
എല്ലവരേക്കാളും മുൻപിലാണ് ബ്രഹ്മാവ്. ഇപ്പോൾ രചന രചിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ
നിങ്ങൾ ബ്രാഹ്മണനായിരിക്കുന്നു പിന്നീട് ബ്രാഹ്മണൻ തന്നെയാണ് ദേവതയാകുന്നത്.
ബ്രാഹ്മണരുടെ വൃക്ഷം ചെറുതാണ്. ദേവതകളും കുറച്ച് പേരായിരിക്കും പിന്നീട്
അഭിവൃദ്ധിപ്പെടുന്നു. നിങ്ങളുടെ ഈ പുതുവൃക്ഷമാണ് സ്ഥാപിക്കപ്പെടുന്നത്. മായയും
മുന്നിലുണ്ട്. നിങ്ങൾക്ക് തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമാകുക തന്നെ വേണം.
ട്രാൻസ്ഫറാകണം എന്തുകൊണ്ടെന്നാൽ ലോകം മാറുകയാണ്, അതുകൊണ്ട് പരിശ്രമമുണ്ട്. ഇവിടെ
ഈ സംഗമത്തിലാണ് ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടക്കുന്നത്. സത്യയുഗം
എത്രവർഷത്തിന്റേതാണ് ഇതും നിങ്ങൾക്ക് പറയാൻ സാധിക്കും. സത്യയുഗത്തിൽ നിന്ന്
പിന്നീട് എങ്ങനെയാണ് കലിയുഗമാകുന്നത്. കലിയുഗത്തിൽ തമോപ്രധാനമാകുക തന്നെ വേണം.
തമോപ്രധാനമാകണം അപ്പോഴല്ലേ വീണ്ടും സതോപ്രധാനമാകേണ്ട കാര്യമുള്ളത്. നിങ്ങൾ
സതോപ്രധാനമായിരുന്നു പിന്നീട് കറ പിടിച്ചു. ഇനിയിപ്പോൾ ഏതെങ്കിലും പുതിയ ആത്മാവ്
2-3 ജന്മങ്ങൾ മാത്രം എടുത്താൽ പോലും പെട്ടന്ന് കറ പിടിക്കുന്നു. അതിൽ തന്നെ
സുഖവും, അതിൽ തന്നെ ദുഃഖവും അനുഭവിക്കുന്നു. ചിലർക്ക് ഒരു ജന്മം മാത്രമായിരിക്കും.
എപ്പോൾ ഈ വരവ് നിൽക്കുന്നോ അപ്പോൾ വിനാശമുണ്ടാകും. പിന്നീട് എല്ലാ ആത്മാക്കൾക്കും
തിരിച്ച് പോകേണ്ടി വരും. പാപാത്മാക്കളും പുണ്യാത്മാക്കളും എല്ലാവരും ഒരുമിച്ച്
പോകും. പിന്നീട് പുണ്യാത്മാക്കൾ താഴേക്കിറങ്ങി വരുന്നു. സംഗമത്തിൽ എല്ലാ
പരിവർത്തനവും ഉണ്ടാകുന്നു. അതുകൊണ്ട് കുട്ടികൾക്ക് മുഴുവൻ ഡ്രാമയെയും ബുദ്ധിയിൽ
വെയ്ക്കണം. ബാബയുടെ അടുത്ത് ഈ മുഴുവൻ ജ്ഞാനവുമില്ലേ. പറയുകയാണ് ഞാൻ വന്ന് സൃഷ്ടി
ചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ മുഴുവൻ രഹസ്യവും മനസ്സിലാക്കി തരുന്നു.
ഭക്തി മാർഗ്ഗത്തിൽ ഒരിക്കലും ഈ ജ്ഞാനം കേൾപ്പിക്കുന്നില്ല. ഭക്തർ ഓർമ്മിക്കുമ്പോൾ
അവരെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ഭക്തി മാർഗ്ഗം ആരംഭിക്കുമ്പോഴാണ് എന്റെ
പാർട്ട് ആരംഭിക്കുന്നത്. സത്യ-ത്രേതായുഗത്തിൽ ഞാൻ വാനപ്രസ്ഥത്തിലാണ്. കുട്ടികളെ
സുഖത്തിലേക്കയച്ചു പിന്നെന്താണ് ബാക്കിയുള്ളത്! ഞാൻ വാനപ്രസ്ഥം സ്വീകരിക്കുന്നു.
ഈ വാനപ്രസ്ഥം സ്വീകരിക്കുന്ന സമ്പ്രദായവും ഭാരതത്തിൽ തന്നെയാണുള്ളത്.
പരിധിയില്ലാത്ത ബാബ പറയുന്നു ഞാൻ വാനപ്രസ്ഥത്തിലിരിക്കുന്നു. പരിധിയില്ലാത്ത
ബാബ തന്നെയാണ് വന്ന് ഗുരുവിന്റെ രൂപത്തിൽ വാനപ്രസ്ഥത്തിലേക്ക് കൊണ്ട് പോകുന്നത്.
മനുഷ്യർ ഗുരുക്കൻമാരുടെ സംഗം ചേരുന്നു - ഭഗവാനെ ലഭിക്കുന്നതിന് വേണ്ടി. ശാസ്ത്രം
പഠിക്കും, തീർത്ഥ സ്ഥാനങ്ങളിൽ പോകും, ഗംഗാ സ്നാനം ചെയ്യും. എന്നാൽ ഒന്നും തന്നെ
ലഭിക്കുന്നില്ല. ഇപ്പോൾ നിങ്ങൾക്ക് പരിധിയില്ലാത്ത ബാബയെ ലഭിച്ചിരിക്കുന്നു.
ദുഃഖത്തിൽ നിന്ന് മോചിപ്പിച്ച്, രാവണ രാജ്യത്തിൽ നിന്ന് മുക്തമാക്കി
രാമരാജ്യത്തിലേക്ക് കൊണ്ട് പോകുന്നു. പരിധിയില്ലാത്ത ബാബ ഒരേഒരു പ്രാവശ്യം വന്ന്
രാവണന്റെ ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുന്നു, അതുകൊണ്ടാണ് ലിബറേറ്ററെന്ന്
പറയുന്നത്. സത്യയുഗത്തിൽ രാമരാജ്യമാണ്. ബാക്കി ആത്മാക്കളെല്ലാം
ശാന്തിധാമത്തിലേക്ക് പോകുന്നു. ഇതും ആർക്കും അറിയില്ല. ആത്മാവായ എന്റെ സ്വധർമ്മം
തന്നെ - ശാന്തിയാണ്. ഇവിടെ പാർട്ടിലേക്ക് വന്നതിലൂടെ അശാന്തമാകുന്നു അപ്പോൾ
ശാന്തി ഓർമ്മ വരുന്നു. യഥാർത്ഥത്തിൽ ശാന്തിധാമത്തെ നിവാസികളാണ്. ഇപ്പോഴാണെങ്കിൽ
എനിക്ക് ശാന്തി വേണമെന്ന് പറയുന്നു. മനസ്സിന് ശാന്തി വേണം. മനസ്സിലാക്കി തരുന്നു
- മനസ്സും-ബുദ്ധിയും സഹിതമുള്ളതാണ് ആത്മാവ്. ആത്മാവ് തന്നെ ശാന്ത സ്വരൂപമാണ്
പിന്നീട് ഇവിടെ കർമ്മത്തിലേക്ക് വരുന്നു. ഇവിടെ പിന്നെങ്ങനെ ശാന്തി ലഭിക്കും.
ഇത് അശാന്തിധാമമാണ്. സത്യയുഗത്തിൽ സുഖവും ശാന്തിയും രണ്ടുമുണ്ട്.
പവിത്രതയുമുണ്ട്, ധനവും സമ്പത്തുമുണ്ട്.
ബാബ മനസ്സിലാക്കി തരുന്നു നിങ്ങൾക്ക് സുഖവും-ശാന്തിയും, ധനവും സമ്പത്തുമെല്ലാം
എത്രത്തോളം ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് മറ്റുള്ളവർക്ക് മനസ്സിലാക്കി
കൊടുക്കണം. ആരെല്ലാം കൽപം മുൻപും സമ്പത്ത് നേടിയിരുന്നോ അവർ നല്ല രീതിയിൽ
മനസ്സിലാക്കുന്നതിന് പരിശ്രമിക്കും. ഇനി വൈകിയാണ് വരുന്നതെങ്കിലും പഴയവരെക്കാളും
പെട്ടെന്ന് തന്നെ മുന്നേറും. വൈകി വരുന്നവർക്ക് കൂടുതൽ നല്ല പോയന്റുകളാണ്
ലഭിക്കുന്നത്. ദിനം-പ്രതിദിനം സഹജമായിക്കൊണ്ടിരിക്കുന്നു. ഇതും മനസ്സിലാക്കും
ഇപ്പോൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ തമോപ്രധാനത്തിൽ നിന്ന്
സതോപ്രധാനമാകുന്നതിനുള്ള പുരുഷാർത്ഥവും ചെയ്യണം. അതിന് വേണ്ടി തീവ്ര പുരുഷാർത്ഥം
ചെയ്യുന്നതിൽ മുഴുകും. കാരണം സമയം കുറച്ചേ ഉള്ളൂവെന്ന് മനസ്സിലാക്കും. എത്ര
സാധിക്കുമോ പുരുഷാർത്ഥത്തിൽ ഏർപ്പെടും. മരണത്തിന് മുൻപ് എനിക്ക് പുരുഷാർത്ഥം
ചെയ്തെടുക്കണം. അവർ അവരുടെ ചാർട്ട് കുറിച്ചുകൊണ്ടിരിക്കും. പഠിത്തം വളരെ
എളുപ്പമാണ്. ബാക്കി ഓർമ്മയുടെ കാര്യമാണുള്ളത്. പാടിയിട്ടുമുണ്ട്- രാമനെ
ഓർമ്മിച്ച് പ്രഭാതത്തിൽ എന്റെ മനസ്സ്..... ആത്മാവാണ് പറയുന്നത് അല്ലയോ എന്റെ
മനസ്സേ രാമനെ ഓർമ്മിക്കൂ. ഭക്തി മാർഗ്ഗത്തിൽ രാമനാരാണെന്നത് പോലും ആർക്കും
അറിയില്ല. അവർ രഘുപതി രാഘവ രാജാറാം എന്ന് പറയുന്നു. എത്രയാണ് തകിടം
മറിച്ചിരിക്കുന്നത്. എല്ലാവരുടെയും ഭഗവാനായ ആ രാമൻ ആരാണ്, മനുഷ്യർ ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല. സമയവും, പണവും പാഴാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങൾ
കുട്ടികൾക്ക് ഞാൻ വിശ്വത്തിന്റെ രാജ്യ ഭാഗ്യം നൽകിയിരുന്നു, പിന്നീട് അതെവിടെ
പോയി? അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ രാജ്യ ഭാഗ്യം
നൽകിയിരുന്നു, അത് പിന്നീട് എങ്ങനെ നഷ്ടപ്പെടുത്തി? ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് - നമ്മൾ എങ്ങനെയാണ് താഴേക്കിറങ്ങി വന്നതെന്ന്. ഇപ്പോൾ
വീണ്ടും കയറണം. കയുറുന്ന കല ഒരു സെക്കന്റിലാണ്, ഇറങ്ങുന്ന കല അയ്യായിരം
വർഷത്തിന്റേതാണ്. ബ്രഹ്മാവിൽ നിന്ന് വിഷ്ണുവാകുന്നത് ഒരു സെക്കന്റിലാണ്,
വിഷ്ണുവിൽ നിന്ന് ബ്രഹ്മാവാകാൻ അയ്യായിരം വർഷമെടുക്കുന്നു. എത്ര പോയന്റുകളാണ്
മനസ്സിലാക്കി തരുന്നത്. ശരി-
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോൾ
ശബ്ദത്തിൽ നിന്ന് ചലനത്തിലേക്കും, ചലനത്തിൽ നിന്ന് സൈലൻസിലേക്കും പോകണം,
അതുകൊണ്ട് സംസാരം വളരെ കുറക്കണം. കുലീനതയോടെ വളരെ പതുക്കെ സംസാരിക്കണം.
2) ജ്ഞാനം
മനസ്സിലാക്കിയതിന് ശേഷം തീവ്ര പുരുഷാർത്ഥം ചെയ്ത് സതോപ്രധാനമാകണം. ഓർമ്മയുടെ
ചാർട്ട് വയ്ക്കണം.
വരദാനം :-
ഈ
ലോകത്തിന്റെ ആകർഷണത്തിൽ നിന്ന് മുക്തമായി അവ്യക്തവതനത്തെ ചുറ്റിക്കറങ്ങുന്ന
പറക്കുന്ന പക്ഷിയായി ഭവിക്കട്ടെ
ബുദ്ധിയാകുന്ന
വിമാനത്തിലൂടെ അവ്യക്തവതനം അഥവാ മൂലവതനത്തെ ചുറ്റിക്കറങ്ങുന്നതിന് വേണ്ടി
പറക്കുംപക്ഷിയാകൂ. ബുദ്ധിയിലൂടെ എപ്പോൾ വേണമോ എവിടെ വേണമോ എത്തിച്ചേരൂ. ഇത്
അപ്പോഴാണ് സംഭവിക്കുക എപ്പോഴാണോ തീർത്തും ഈ ലോകത്തിന്റെ ആകർഷണത്തിൽ നിന്നുപരി
കഴിയുന്നത്. ഇത് സാരരഹിത ലോകമാണ്, ഈ സാരരഹിത ലോകവുമായി ഒരു കാര്യവുമില്ല, ഒരു
പ്രാപ്തിയുമില്ല എങ്കിൽ ബുദ്ധിയിലൂടെയും പോകുന്നത് അവസാനിപ്പിക്കൂ. ഇത്
ഘോരനരകമാണ,് ഇതിലേക്ക് പോകാനുള്ള സ്വപ്നമോ സങ്കൽപമോ പോലും വരരുത്.
സ്ലോഗന് :-
തന്റെ
മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും സത്യതയുടെയും സഭ്യതയുടെയും അനുഭവം
ചെയ്യിക്കുക തന്നെയാണ് ശ്രേഷ്ഠത.
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
ആരാണോ പരോപകാരത്തിന്റെ
ഭാവനയാൽ സമ്പന്നം, അവർ സദാ സന്തുഷ്ടമണിയെപ്പോലെ സ്വയവും സന്തഷ്ടമാകും, സർവരെയും
സന്തുഷ്ടമാക്കുന്നവരാകും. അത്ഭുതം ഇതാണ്- പ്രതീക്ഷയറ്റവരിൽ പ്രതീക്ഷ
ജനിപ്പിക്കുന്നത്, ആരിലാണോ എല്ലാവരും നിരാശ കാണുന്നത്, അത്തരം വ്യക്തി അല്ലെങ്കിൽ
സ്ഥിതിയിൽ സദാ കാലത്തേക്ക് അവരുടെ ആശാദീപം തെളിയിക്കപ്പെടുന്നത്. തന്റെ
ഉപകാരത്തിന്റെ ശുഭഭാവനയിലൂടെ, സ്നേഹത്തിലൂടെ, ശക്തിയിലൂടെ, മധുര സംസാരത്തിലൂടെ,
ഉണർവുത്സാഹത്തിന്റെ സഹയോഗത്തിലൂടെ നിരാശരെയും ശക്തിശാലിയാക്കുക അർത്ഥം യാചകരെ
ചക്രവർത്തിയാക്കുക.