06.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ ശരീരമാകുന്ന കളിപ്പാട്ടം ആത്മാവാകുന്ന ചൈതന്യ താക്കോലോടു കൂടിയാണ് മുന്നോട്ടു പോകുന്നത്, നിങ്ങൾ സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ എന്നാൽ നിർഭയരായി മാറും.

ചോദ്യം :-
ആത്മാവ് ശരീരത്തോടൊപ്പം കളി കളിച്ച് താഴേക്കു വന്നിരിക്കുകയാണ് അതിനാൽ എന്തു പേര് നൽകും ?

ഉത്തരം :-
പാവകളുടെ കളിയെന്ന്. ഡ്രാമയിൽ എങ്ങനെയാണോ പാവകളുടെ കളി കാണിക്കുന്നത് അതേപോലെ നിങ്ങൾ ആത്മാക്കൾ പാവകളിപോലെ 5000 വർഷത്തിൽ കളി കളിച്ച് താഴേക്കു വന്നിരിക്കുകയാണ്. ബാബ വന്നിരിക്കുകയാണ് നിങ്ങൾ പാവകൾക്ക് മുകളിലേക്കു കയറാനുള്ള വഴി പറഞ്ഞു തരാൻ. ഇപ്പോൾ നിങ്ങൾ ശ്രീമതത്തിന്റെ താക്കോലുപയോഗിക്കൂ എന്നാൽ മുകളിലേക്കു പോകും.

ഗീതം :-
സഭയിൽ കത്തിയെരിഞ്ഞ പ്രകാശം...

ഓംശാന്തി.  
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് ശ്രീമതം നൽകുകയാണ്- ആരുടെയെങ്കിലും പെരുമാറ്റം മോശമാണെങ്കിൽ അച്ഛനും അമ്മയും പറയാറുണ്ട്- നിനക്ക് ബ്രഹ്മാവാകുന്ന ഈശ്വരൻ തന്നെ മതം നൽകട്ടെ. ഈശ്വരൻ ശരിക്കും മതം നൽകുന്നുണ്ടെന്ന് പാവങ്ങൾ അറിയുന്നതേയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഈശ്വരീയ മതം ലഭിക്കുകയാണ് അർത്ഥം ആത്മീയ അച്ഛൻ കുട്ടികളെ ശ്രേഷ്ഠമാക്കി മാറ്റുന്നതിനു വേണ്ടി ശ്രേഷ്ഠ മതം നൽകുകയാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുകയാണ് നമ്മൾ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായി മാറുകയാണ്. ബാബ നമുക്ക് എത്ര ഉയർന്ന മതം നൽകുകയാണ്. നമ്മൾ ബാബയുടെ മതത്തിലൂടെ നടന്ന് മനുഷ്യനിൽ നിന്നും ദേവതയായി മാറുകയാണ്. അതിനാൽ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നത് ബാബ തന്നെയാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. സിഖ്കാരും പാടാറുണ്ട് മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റാൻ ഈശ്വരന് ഒരു യുദ്ധവും ചെയ്യേണ്ടി വരുന്നില്ല. അതിനാൽ തീർച്ചയായും മനുഷ്യനിൽ നിന്ന് ദേവതയായി മാറാനുള്ള മതം നൽകുന്നുണ്ട്. ബാബയുടെ മഹിമയുമുണ്ട്- ഒരേയൊരു ഓംകാരം......നിർഭയൻ....നിങ്ങളെല്ലാവരും നിർഭയരായി മാറുന്നു. സ്വയത്തെ ആത്മാവെന്നു മനസ്സിലാക്കാറില്ലേ. ആത്മാവിന് ഒരു ഭയവുമില്ല. ബാബ പറയുന്നു നിർഭയരായി മാറൂ. എന്തിനാണ് ഭയം. നിങ്ങൾക്ക് ഒരു ഭയവുമില്ല. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരുന്നിട്ടും ബാബയുടെ ശ്രീമതം എടുത്തു കൊണ്ടിരിക്കുന്നുണ്ട്. ശ്രീമതം ആരുടെയാണ് ? ആരാണ് നൽകുന്നത് ? ഈ കാര്യങ്ങൾ ഗീതയിൽ ഇല്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട്. ബാബ പറയുന്നു നിങ്ങൾ പതീതരായി മാറിയിരിക്കുന്നു, ഇപ്പോൾ പാവനമായി മാറുന്നതിനു വേണ്ടി എന്നെ ഓർമ്മിക്കൂ. ഈ പുരുഷോത്തമരായി മാറാനുള്ള മിലനം സംഗമയുഗത്തിൽ തന്നെയാണ് നടക്കുന്നത്. ഒരുപാടു പേർ വന്ന് ശ്രീമതം എടുക്കുന്നുണ്ട്. ഇതിനെയാണ് പറയുന്നത് ഈശ്വരനോടൊപ്പം കുട്ടികളുടെ മിലനം. ഈശ്വരനും നിരാകാരനാണ്. കുട്ടികളും (ആത്മാക്കളും) നിരാകാരനാണ്. നമ്മൾ ആത്മാവാണ്, ഇത് ഉറച്ച ശീലമുണ്ടാക്കണം. പാവയിൽ താക്കോലിടുമ്പോൾ നൃത്തം ചവിട്ടാൻ തുടങ്ങും. ആത്മാവും ഈ ശരീരമാകുന്ന കളിപ്പാട്ടത്തിന്റെ താക്കോലാണ്. ആത്മാവ് ഈ ശരീരത്തിലില്ലെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. നിങ്ങളാണ് ചെതന്യത്തിലുള്ള പാവകൾ. പാവക്ക് താക്കോൽ കൊടുത്തില്ലെങ്കിൽ ഒരു പ്രയോജനവുമുണ്ടാകില്ല. നിന്നു പോകും. ആത്മാവും ചൈതന്യത്തിലുള്ള താക്കോലാണ് ഒപ്പം ഇത് അവിനാശിയും, അമരനാക്കി മാറ്റുന്ന താക്കോലാണ്. ബാബ മനസ്സിലാക്കുന്നു ഞാൻ നോക്കുന്നതു തന്നെ ആത്മാവിനെയാണ്. ആത്മാവാണ് കേൾക്കുന്നത് - ഈ ഉറച്ച ശീലമുണ്ടാകണം. ആ താക്കോലില്ലാതെ ശരീരത്തിന് മുന്നോട്ടു പോകാൻ സാധിക്കില്ല. ഈ ബ്രഹ്മാവിനും അവിനാശിയായ താക്കോലാണ് ലഭിച്ചിരിക്കുന്നത്. 5000 വർഷത്തോളം ഈ ബ്രഹ്മാവിന്റെ താക്കോൽ ഉപയോഗിക്കുന്നു. ചൈതന്യത്തിലുള്ള താക്കോലായതു കാരണം ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇതാണ് ചൈതന്യത്തിലുള്ള പാവകൾ. ബാബയും ചൈതന്യത്തിലുള്ള ആത്മാവാണ്. താക്കോൽ ഉപയോഗിക്കാൻ കഴിയാതെ വന്നാൽ പിന്നീട് ബാബ ആദ്യം മുതലേ യുക്തി പറഞ്ഞു തരുന്നു എന്നെ ഓർമ്മിക്കൂ. അപ്പോൾ വീണ്ടും താക്കോൽ ഉപയോഗത്തിൽ വരും അർത്ഥം ആത്മാവ് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. മോട്ടറിൽ പെട്രോൾ കഴിയുമ്പോൾ വീണ്ടും നിറക്കാറുണ്ടല്ലോ. ഇപ്പോൾ നിങ്ങളുടെ ആത്മാവ് മനസ്സിലാക്കുന്നുണ്ട്-നമ്മളിൽ പെട്രോൾ എങ്ങനെ നിറക്കും! ബാറ്ററി ഇല്ലാതാകുമ്പോൾ പിന്നീട് അതിൽ ശക്തി നിറക്കാറില്ലെ. ബാറ്ററി ഇല്ലാതാകുമ്പോൾ പ്രകാശം കുറയുന്നു. ഇപ്പോൾ നിങ്ങളുടെ ആത്മാവാകുന്ന ബാറ്ററി നിറയുകയാണ്. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം ശക്തി നിറഞ്ഞു കൊണ്ടേയിരിക്കും. 84 ജന്മങ്ങളുടെ ചക്രം കറങ്ങി ബാറ്ററി ഇല്ലാതാകുന്നു. സതോ, രജോ, തമോയിലേക്കു വന്നിരിക്കുകയാണ്. ഇപ്പോൾ ബാബ വീണ്ടും വന്നിരിക്കുകയാണ് താക്കോൽ നൽകാൻ അഥവാ ബാറ്ററി നിറക്കാൻ. ശക്തിയില്ലായെങ്കിൽ മനുഷ്യൻ എങ്ങനെയായി മാറുന്നു. അതിനാൽ ഇപ്പോൾ ഓർമ്മയിലൂടെ തന്നെ ബാറ്ററിയെ നിറക്കണം, ഇതിനെയാണ് മനുഷ്യന്റെ ബാറ്ററി എന്നു പറയുന്നത്. ബാബ പറയുന്നു എന്നോടൊപ്പം യോഗം വെക്കൂ. ഈ ജ്ഞാനം ഒരു തവണ മാത്രമാണ് ബാബ നൽകുന്നത്. സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണ്. ഇപ്പോൾ നിങ്ങളുടെ മുഴുവൻ ബാറ്ററിയും നിറയുകയാണ് പിന്നീട് 84 ജന്മം പൂർണ്ണമായും പാർട്ടഭിനയിക്കുന്നു. ഡ്രാമയിൽ പാവകൾ നൃത്തമാടാറുണ്ട്. നിങ്ങൾ ആത്മാക്കളും അങ്ങനെയുള്ള പാവകൾക്കു സമാനമല്ലേ. മുകളിൽ നിന്ന് താഴേക്കിറങ്ങി അയ്യായിരം വർഷത്തിൽ തീർത്തും താഴേക്കു വരുന്നു പിന്നീട് ബാബ വന്ന് മുകളിലേക്ക് കയറ്റുന്നു. ആത്മാവ് ഒരു പാവയാണ്. ബാബ കയറുന്ന കലയുടെയും ഇറങ്ങുന്ന കലയുടെയും അർത്ഥം മനസ്സിലാക്കിത്തരുന്നു, 5000 വർഷത്തിന്റെ കാര്യമാണ്. നിങ്ങൾ മനസ്സിലാക്കുന്നു ശ്രീമതത്തിലൂടെ നമുക്ക് താക്കോൽ ലഭിക്കുകയാണ്. നമ്മൾ പൂർണ്ണമായി സതോപ്രധാനമായി മാറും പിന്നീട് മുഴുവൻ പാർട്ടും ആവർത്തിക്കപ്പെടും. എത്ര സഹജമായ കാര്യമാണ് - മനസ്സിലാക്കുന്നതിന്റെയും മനസ്സിലാക്കിക്കൊടുക്കുന്നതിന്റെയും. എന്നാലും ബാബ പറയുന്നു ആരാണോ കൽപം മുമ്പ് മനസ്സിലാക്കിയത്, അവർ മാത്രമേ മനസ്സിലാക്കുകയുള്ളൂ. നിങ്ങൾ എത്ര തന്നെ തലയിട്ടുടച്ചാലും കൂടുതലൊന്നും മനസ്സിലാക്കുകയില്ല. എല്ലാവർക്കും ഒരു പോലെയാണ് ബാബ മനസ്സിലാക്കിത്തരുന്നത്. എവിടെയിരുന്നു കൊണ്ടും ബാബയെ ഓർമ്മിക്കണം. ഒരു പക്ഷെ മുന്നിൽ ബ്രാഹ്മണരില്ലായെന്നുണ്ടെങ്കിലും നിങ്ങൾക്ക് ഓർമ്മയിലിരിക്കാൻ സാധിക്കും. ബാബയുടെ ഓർമ്മയിൽ മാത്രമെ നമ്മുടെ വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. അതിനാൽ ആ ബാബയുടെ ഓർമ്മയിലിരിക്കണം. ആരെയും ഇരുത്തേണ്ട ആവശ്യമില്ല. കഴിക്കുമ്പോഴും-കുടിക്കുമ്പോഴും, സ്നാനം മുതലായവ ചെയ്തുകൊണ്ടും ബാബയെ ഓർമ്മിക്കൂ. അൽപസമയത്തേക്കു വേണ്ടി മറ്റാരെങ്കിലും നിങ്ങളുടെ മുന്നിൽ ഇരിക്കുന്നു. എന്നാൽ അവർ നിങ്ങളെ സഹായിക്കുന്നുണ്ടെന്നല്ല, ഇല്ല. ഓരോരുത്തർക്കും അവനവനെ ത്തന്നെ സഹായിക്കണം. ഈശ്വരൻ പറഞ്ഞു നിങ്ങൾ ഇങ്ങനെ-ഇങ്ങനെയെല്ലാം ചെയ്യൂ. എന്നാൽ നിങ്ങളുടേത് ദൈവീകമായ ബുദ്ധിയായിരിക്കണം. ഈ താൽപര്യം ഉണ്ടാക്കിക്കൊടുക്കാറുണ്ട്. ശ്രീമതം എല്ലാവർക്കും നൽകിക്കൊണ്ടേയിരിക്കുന്നു. ചിലരുടെ ബുദ്ധി തണുത്ത മട്ടാണ്, ചിലരുടേത് ശക്തിശാലിയാണ്. ഇത് തീർച്ചയാണ്-പാവനമായ ബാബയോടൊപ്പം യോഗം വെക്കുന്നില്ല എങ്കിൽ ബാറ്ററി ചാർജാകുന്നില്ല. ബാബയുടെ ശ്രീമതം അംഗീകരിക്കുന്നില്ല. യോഗം കിട്ടുന്നില്ല. നിങ്ങൾ ഇപ്പോൾ അനുഭവം ചെയ്യുന്നു നമ്മുടെ ബാറ്ററി നിറഞ്ഞു കൊണ്ടേയിരിക്കുകയാണ്. തീർച്ചയായും തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണം. ഈ സമയം നിങ്ങൾക്ക് പരമാത്മാവിന്റെ ശ്രീമതം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ലോകം അൽപം പോലും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു എന്റെ ഈ മതത്തിലൂടെ നിങ്ങൾ ദേവതയായി മാറുന്നു, ഇതിലും ഉയർന്ന വസ്തു ഒന്നും തന്നെയില്ല. സത്യയുഗത്തിൽ ഈ ജ്ഞാനം ഉണ്ടാകുന്നില്ല. ഇതും ഡ്രാമ ഉണ്ടാക്കിയിരിക്കുകയാണ്. നിങ്ങളെ പുരുഷോത്തമരാക്കി മാറ്റാൻ വേണ്ടി ബാബ സംഗമത്തിൽത്തന്നെയാണ് വരുന്നത്, അതിന്റെ ഓർമ്മചിഹ്നം ഭക്തിമാർഗ്ഗത്തിൽ ആഘോഷിക്കുന്നു, ദസറയും ആഘോഷിക്കാറില്ലേ. ബാബ വരുമ്പോൾ ദസറയുണ്ടാകുന്നു. 5000 വർഷത്തിനു ശേഷം ഓരോ കാര്യവും ആവർത്തിക്കപ്പെടും. നിങ്ങൾ കുട്ടികൾക്കു തന്നെയാണ് ഈ ഈശ്വരീയ മതം അർത്ഥം ശ്രീമതം ലഭിക്കുന്നത്, അതിലൂടെ നിങ്ങൾ ശ്രേഷ്ഠമായി മാറുന്നു. നിങ്ങളുടെ ആത്മാവ് സതോപ്രധാനമായിരുന്നു, താഴേക്ക് ഇറങ്ങിയിറങ്ങി തമോപ്രധാനവും ഭ്രഷ്ടവുമായി മാറുന്നു. പിന്നീട് ബാബ ഇരുന്ന് ജ്ഞാനവും യോഗവും പഠിപ്പിച്ച് സതോപ്രധാനവും ശ്രേഷ്ഠവുമാക്കി മാറ്റുന്നു. നിങ്ങൾ എങ്ങനെയാണ് ഏണിപ്പടി താഴേക്കിറങ്ങുന്നതെന്ന് പറഞ്ഞു തരുന്നു. ഡ്രാമ നടന്നു കൊണ്ടേയിരിക്കുന്നു. ഈ ഡ്രാമയുടെ ആദി-മദ്ധ്യ -അന്ത്യത്തെക്കുറിച്ച് ആർക്കും അറിയില്ല. ബാബ മനസ്സിലാക്കിത്തന്നു ഇപ്പോൾ നിങ്ങൾക്ക് സ്മൃതി വന്നു കഴിഞ്ഞുവല്ലോ. ഓരോരുത്തരുടെ ജന്മകഥകളൊന്നും കേൾപ്പിക്കാൻ സാധിക്കില്ല. പഠിച്ചു കേൾപ്പിക്കാൻ എവിടെയും എഴുതി വെച്ചിട്ടില്ല. ഇത് ബാബ ഇരുന്ന് മനസ്സിലാക്കിത്തരികയാണ്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരായി മാറിയിരിക്കുകയാണ് പിന്നീട് ദേവതകളായി മാറണം. ബാബ മനസ്സിലാക്കിത്തരുന്നു- ബ്രാഹ്മണർ, ദേവതാ, ക്ഷത്രിയർ ഈ മൂന്നു ധർമ്മങ്ങളും ഞാനാണ് സ്ഥാപിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്- നമ്മൾ ബാബയിലൂടെ ബ്രാഹ്മണവംശികളായി മാറുകയാണ് പിന്നീട് സൂര്യവംശികളും ചന്ദ്രവംശികളുമായി മാറുന്നു. തോറ്റു പോകുന്നവർ ചന്ദ്രവംശികളായി മാറുന്നു. ഏതിൽ തോറ്റു പോകുമ്പോൾ ? യോഗത്തിൽ. ജ്ഞാനം വളരെ സഹജമായാണ് മനസ്സിലാക്കിത്തന്നിരിക്കുന്നത്. എങ്ങിനെയാണ് നിങ്ങൾ 84 ന്റെ ചക്രം കറങ്ങുന്നത്. മനുഷ്യർ 84 ലക്ഷം എന്നു പറയുമ്പോൾ എത്ര ദൂരെയായിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് ഈശ്വരീയ മതമാണ് ലഭിക്കുന്നത്. ഈശ്വരൻ വരുന്നതു തന്നെ ഒരു തവണയാണ്. അതിനാൽ ഈശ്വരന്റെ മതവും ഒരു തവണ മാത്രമേ ലഭിക്കുകയുള്ളൂ. ഒരു ദേവി-ദേവതാ ധർമ്മമായിരുന്നു. തീർച്ചയായും അവർക്ക് ഈശ്വരീയ മതം ലഭിച്ചിരുന്നു, അതിനു മുമ്പ് സംഗമയുഗമായിരുന്നു. ബാബ വന്ന് ലോകത്തെ മാറ്റുന്നു. നിങ്ങൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നു. ഈ സമയം നിങ്ങളെ ബാബ മാറ്റുന്നു. നിങ്ങൾ പറയുന്നു കൽപ-കൽപം നമ്മൾ മാറി-മാറി വന്നു, മാറിക്കൊണ്ടേയിരിക്കും. ഇത് ചൈതന്യമായ ബാറ്ററിയല്ലേ. ശരീരമാണ് ജഡം. കുട്ടികൾ മനസ്സിലായിരിക്കുകയാണ് 5000 വർഷത്തിനു ശേഷം ബാബ വന്നിരിക്കുകയാണ്. ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതവും നൽകുന്നു. ഉയർന്നതിലും ഉയർന്ന ഭഗവാന്റെ ഉയർന്ന മതം ലഭിക്കുന്നു- അതിലൂടെ നിങ്ങൾ ഉയർന്ന പദവി പ്രാപ്തമാക്കുന്നു. നിങ്ങളുടെയടുത്ത് ആരെങ്കിലും വരുകയാണെങ്കിൽ പറയൂ നിങ്ങൾ ഈശ്വരന്റെ സന്താനങ്ങളാണല്ലോ. ശിവബാബയാണ് ഈശ്വരൻ, ശിവജയന്തിയും ആഘോഷിക്കാറുണ്ട്. ബാബ സദ്ഗതി ദാതാവും കൂടിയാണ്. ബാബക്ക് തന്റേതായ ശരീരമില്ല. അപ്പോൾ ആരിലൂടെയാണ് മതം നൽകുന്നത്? നിങ്ങളും ആത്മാവാണ്, ഈ ശരീരത്തിലൂടെ സംസാരിക്കുന്നുണ്ടല്ലോ. ശരീരമില്ലാതെ ആത്മാവിന് ഒന്നും ചെയ്യാൻ സാധിക്കില്ല. നിരാകാരനായ ബാബയും എങ്ങനെ വരും? രഥത്തിലേക്കാണ് വരുന്നത് എന്ന് മഹിമയുമുണ്ട്. പിന്നീട് ചിലർ എന്തെല്ലാം ഉണ്ടാക്കി വെച്ചു. ത്രിമൂർത്തികളും സൂക്ഷമവതനത്തിൽ ഇരിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു- ഇതെല്ലാം സാക്ഷാത്കാരത്തിന്റെ കാര്യങ്ങളാണ്. ബാക്കി രചനകളെല്ലാം ഈ ലോകത്തിലാണല്ലോ. അതിനാൽ രചയിതാവാകുന്ന ബാബക്കും ഇവിടെ വരേണ്ടി വരുന്നു. പതീതമായ ലോകത്തു തന്നെ വന്നിട്ടു വേണം പാവനമാക്കി മാറ്റാൻ. ഇവിടെ കുട്ടികളെ നേരിട്ട് പാവനമാക്കി മാറ്റുകയാണ്. മനസ്സിലാക്കുന്നുമുണ്ട് എന്നാലും ജ്ഞാനം ബുദ്ധിയിൽ ഇരിക്കുന്നില്ല. ആർക്കും മനസ്സിലാക്കി ക്കൊടുക്കാൻ സാധിക്കില്ല. ശ്രീമതത്തിനെ എടുക്കുന്നില്ലെങ്കിൽ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായി മാറാൻ സാധിക്കില്ല. ആരാണോ മനസ്സിലാക്കാത്തത് അവർ എന്തു പദവി പ്രാപ്തമാക്കാനാണ്. എത്രത്തോളം സേവനം ചെയ്യുന്നുവോ - അത്രത്തോളം ഉയർന്ന പദവി പ്രാപ്തമാക്കും. ബാബ പറഞ്ഞു- ഓരോ എല്ലുകളും സേവനത്തിൽ നൽകണം. മുഴുവൻ വിശ്വത്തിലും സേവനം ചെയ്യണം. ബാബയുടെ സേവനത്തിൽ നമ്മൾ എല്ലുകൾ നൽകാനും തയ്യാറാണ്. ഒരുപാട് കുട്ടികൾ സേവനത്തിനു വേണ്ടി പിടയുകയാണ്. ബാബാ ഞങ്ങളെ മുക്തമാക്കൂ എന്നാൽ ഞങ്ങൾ സേവനത്തിൽ മുഴുകാം, അതിലൂടെ അനേകരുടെ മംഗളം ഉണ്ടാകും. മുഴുവൻ ലോകവും ശരീരത്തിന്റെ സേവനമാണ് ചെയ്യുന്നത്, അതിലൂടെ ഏണിപ്പടി താഴേക്കാണ് ഇറങ്ങി വന്നത്. ഇപ്പോൾ ഈ ആത്മീയ സേവനത്തിലൂടെ കയറുന്ന കലയാണ് ഉണ്ടാകുന്നത്. ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കും- ഇവർ നമ്മളെക്കാളും കൂടുതൽ സേവനം ചെയ്യുന്നു. സേവാധാരികളായവർ നല്ല കുട്ടികളാണെങ്കിൽ, സെന്ററും നോക്കാൻ സാധിക്കും. ക്ലാസിൽ നമ്പർവൈസായാണ് ഇരിക്കുന്നത്. ഇവിടെ നമ്പർവൈസായല്ല ഇരുത്തുന്നത്, താഴെ വീണു പോകുന്നു. മനസ്സിലാക്കാൻ സാധിക്കുമല്ലോ. സേവനം ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും പദവിയും കുറഞ്ഞു പോകും. നമ്പർവൈസായ പദവികൾ ഒരുപാടുണ്ടല്ലോ. എന്നാൽ സത്യയുഗമാണ് സുഖധാമം, ഇതാണ് ദുഃഖധാമം. അവിടെ രോഗങ്ങൾ മുതലായവയൊന്നും ഉണ്ടാകുന്നില്ല.നമ്മൾ വളരെ കുറഞ്ഞ പദവി മാത്രമേ പ്രാപ്തമാക്കുകയുള്ളൂ എന്ന് ബുദ്ധി കൊണ്ട് മനസ്സിലാക്കണം എന്തുകൊണ്ടെന്നാൽ സേവനമൊന്നും ചെയ്യുന്നില്ല. സേവനത്തിലൂടെ മാത്രമെ പദവി പ്രാപ്തമാക്കാൻ സാധിക്കുകയുള്ളൂ. സ്വയത്തെ പരിശോധിക്കണം. ഓരോരുത്തർക്കും തന്റെ അവസ്ഥയെക്കുറിച്ചറിയാം. മമ്മയും-ബാബയും സേവനം ചെയ്തു വന്നു.നല്ല-നല്ല കുട്ടികളുമുണ്ട്. ജോലിയിലാണെങ്കിലും, അവരോട് പറയുകയാണ് പകുതി ശമ്പളത്തിൽ ചെന്ന് അവധിയെടുത്ത് സേവനം ചെയ്യൂ, കുഴപ്പമില്ല. ബാബയുടെ ഹൃദയത്തിൽ ഇരിക്കുന്നവർ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് കിരീടധാരിയായി സിംഹാസനത്തിൽ ഇരിക്കുന്നു, അങ്ങനെ വിജയമാലയിൽ വരും. സമർപ്പണമാകുന്നവരുണ്ട്, സേവനവും ചെയ്യുന്നുണ്ട്. ചിലർ സമർപ്പണമാകാറുണ്ട് എന്നാൽ സേവനം ചെയ്യാറില്ല അപ്പോൾ പദവി കുറയുകയില്ലേ. ശ്രീമതത്തിലൂടെ രാജധാനി സ്ഥാപിക്കപ്പെടുകയാണ്- ഇങ്ങനെ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അഥവാ പഠിപ്പിലൂടെയാണ് രാജ്യഭാഗ്യം സ്ഥാപിക്കപ്പെടുന്നതെന്ന,് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ, എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ശരിയാണ് ദാന-പുണ്യം ചെയ്യുന്നതിലൂടെ രാജാവിന്റെ വീട്ടിൽ ജന്മമെടുക്കാൻ സാധിക്കും. ബാക്കി പഠിപ്പിലൂടെ രാജ്യപദവി പ്രാപ്തമാക്കുമെന്ന്, ഇങ്ങനെ എവിടെയും കേട്ടിട്ടുണ്ടാവില്ല. ആർക്കും അറിയുകയുമില്ല. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങൾ തന്നെയാണ് പൂർണ്ണമായി 84 ജന്മങ്ങൾ എടുക്കുന്നത്. നിങ്ങൾക്കിപ്പോൾ മുകളിലേക്ക് (വാണിയിൽ നിന്ന് ഉപരി) പോകണം. വളരെ എളുപ്പമാണ്. നിങ്ങൾ കൽപ-കൽപം നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് മനസ്സിലാക്കുന്നുണ്ട്. ബാബ സ്നേഹസ്മരണകളും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് നൽകുന്നത്, ആരാണോ സേവനം ചെയ്യുന്നത് അവർക്ക് ഒരുപാട് സ്നേഹസ്മരണകൾ നൽകുന്നു. ഞാൻ ഹൃദയത്തിൽ കയറിയിട്ടുണ്ടോ എന്ന് സ്വയത്തെ പരിശോധിക്കണം ? മാലയിലെ മുത്തായി മാറാൻ സാധിക്കുമോ ? പഠിക്കാത്തവർ തീർച്ചയായും പഠിച്ചവരുടെ മുന്നിൽ തല കുനിക്കും. ബാബ മനസിലാക്കിത്തരുന്നത് കുട്ടികൾ പുരുഷാർത്ഥം ചെയ്യാനാണ്, എന്നാൽ ഡ്രാമയിൽ പാർട്ടില്ലെങ്കിൽ എത്ര തന്നെ തലയിട്ടുടച്ചാലും, കയറുകയില്ല. എന്തെങ്കിലുമൊക്കെ ഗ്രഹപ്പിഴ ബാധിക്കുന്നു. ദേഹാഭിമാനത്തിൽ നിന്നാണ് പിന്നീട് മറ്റു വികാരങ്ങളിലേക്കെല്ലാം വരുന്നത്. മുഖ്യമായത് ദേഹാഭിമാനത്തിന്റെയാണ്. സത്യയുഗത്തിൽ ദേഹാഭിമാനത്തിന്റെ പേരുപോലും ഉണ്ടാവില്ല. അവിടെ നിങ്ങളുടെ തന്നെ പ്രാലബ്ധമാണ്. ഇത് ഇവിടെത്തന്നെയാണ് ബാബ മനസിലാക്കിത്തരുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്ന ശ്രീമതം മറ്റാരും നൽകുന്നില്ല. ഇതാണ് മുഖ്യമായ കാര്യം. നിരാകാരനായ ഭഗവാൻ പറയുകയാണ് എന്നെ മാത്രം ഓർമ്മിക്കൂ- ഇങ്ങനെ എഴുതണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. തന്റെ ദേഹത്തെപ്പോലും ഓർമ്മിക്കരുത്. ഭക്തിയിലും ഒരു ശിവന്റെ മാത്രം പൂജയാണ് ചെയ്യുന്നത്. ഇപ്പോൾ ജ്ഞാനവും ഞാൻ തന്നെയാണ് നൽകുന്നത്. ബാക്കിയെല്ലാം ഭക്തിയാണ്, ഒരു ശിവബാബയിൽ നിന്നു മാത്രമാണ് നിങ്ങൾക്ക് അവ്യഭിചാരിയായ ജ്ഞാനം ലഭിക്കുന്നത്. ബാബയാകുന്ന ജ്ഞാനസാഗരനിൽ നിന്നാണ് രത്നങ്ങൾ ലഭിക്കുന്നത്. സ്ഥൂലമായ സാഗരത്തിന്റെ കാര്യമല്ല. ബാബയാകുന്ന ജ്ഞാനസാഗരൻ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനരത്നങ്ങൾ നൽകുന്നു, അതിലൂടെ നിങ്ങൾ ദേവതയായി മാറുന്നു. ശാസ്ത്രങ്ങളിൽ എന്തെല്ലാമാണ് എഴുതി വെച്ചിട്ടുള്ളത്. സാഗരത്തിൽ നിന്ന് ദേവത വന്നു പിന്നീട് രത്നങ്ങൾ നൽകി. ബാബയാകുന്ന ജ്ഞാനസാഗരൻ നിങ്ങൾ കുട്ടികൾക്ക് രത്നങ്ങൾ നൽകുന്നു. നിങ്ങൾ ജ്ഞാന രത്നങ്ങളാണ് കൊത്തിയെടുക്കുന്നത്. മുമ്പെല്ലാം കല്ലുകളായിരുന്നു കൊത്തിയെടുത്തിരുന്നത്, അതിനാലാണ് കല്ലുബുദ്ധികളായി മാറിയത്. ഇപ്പോൾ രത്നങ്ങൾ കൊത്തിയെടുക്കുന്നതിലൂടെ നിങ്ങൾ പവിഴബുദ്ധികളായി മാറുന്നു. പവിഴനാഥനായി മാറുകയല്ലേ. ഈ പവിഴനാഥൻമാർ( ലക്ഷമീ-നാരായണൻ) വിശ്വത്തിന്റെ അധികാരികളായിരുന്നു. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ അനേകനാമങ്ങളും , അനേകചിത്രങ്ങളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. വാസ്തവത്തിൽ ലക്ഷമീ-നാരായണൻ അഥവാ പവിഴനാഥൻ ഒന്നു തന്നെയാണ്. നേപ്പാളിൽ പശുപതിനാഥന്റെ മേള നടക്കാറുണ്ട്, ആ പശുപതിനാഥനും പവിഴനാഥൻ തന്നെയാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബ നൽകുന്ന ജ്ഞാന രത്നങ്ങൾ മാത്രം കൊത്തിയെടുക്കണം, കല്ലുകളല്ല. ദേഹാഭിമാനമാകുന്ന കടുത്ത രോഗത്തിൽ നിന്നും സ്വയത്തെ സുരക്ഷിതമാക്കി വെക്കണം.

2. തന്റെ ബാറ്ററിയെ പൂർണ്ണമായി ചാർജ്ജ് ചെയ്യുന്നതിനു വേണ്ടി പവർഹൗസാകുന്ന ബാബയോട് യോഗം വെക്കണം. ആത്മാഭിമാനിയാകാനുള്ള പുരുഷാർത്ഥം ചെയ്യണം. നിർഭയരായിരിക്കണം.

വരദാനം :-
ദാതാവ് എന്ന ഭാവനയിലൂടെ ഇച്ഛാമാത്രം അവിദ്യസ്ഥിതിയുടെ അനുഭവം ചെയ്യുന്ന തൃപ്ത ആത്മാവായി ഭവിക്കട്ടെ.

സദാ ഒരു ലക്ഷ്യമുണ്ടായിരിക്കണം നമ്മൾ ദാതാവിന്റെ മക്കളായി മാറി സർവ്വാത്മാക്കൾക്കും നൽകണം,ദാതാവ് എന്ന ഭാവന വെക്കുന്നതിലൂടെ സമ്പന്നആത്മാവായി മാറുന്നു.മാത്രമല്ല ആരാണോ സമ്പന്നമാകുന്നത് അവർ സദാ തൃപ്തരുമായിരിക്കും,ഞാൻ നൽകുന്നയാളുടെ,ദാതാവിന്റെ കുട്ടിയാണ്.നൽകുന്നതിലൂടെ തന്നെയാണ് ലഭിക്കുന്നതും. ഈ ഭാവന സദാ നിർവിഘ്നമാക്കുന്നു, ഇച്ഛാമാത്രം അവിദ്യസ്ഥിതിയുടേയും അനുഭവം ചെയ്യിക്കുന്നു.സദാ ഒരു ലക്ഷ്യത്തിന്റെ നേർക്ക് മാത്രമായിരിക്കണം ശ്രദ്ധ.ആ ലക്ഷ്യമാണ് ബിന്ദു.ഏത് കാര്യത്തിന്റെയും വിസ്താരത്തെ കണ്ടുകൊണ്ടും കാണാതിരിക്കുക,കേട്ടിട്ടും കേൾക്കാതിരിക്കുക.

സ്ലോഗന് :-
ബുദ്ധി അഥവാ സ്ഥിതി ദുർബലമാകുന്നതിന്റെ കാരണം വ്യർത്ഥസങ്കൽപങ്ങളാണ്.

അവ്യക്തസൂചന-ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിനുള്ള ദൃഢസങ്കൽപം എടുക്കൂ..

കർമ്മാതീതമാകുന്നതിനായി കർമ്മങ്ങളുടെ കണക്കുകളിൽനിന്നും മുക്തമാകൂ.സേവനങ്ങൾ ചെയ്യുമ്പോഴും സേവനത്തിന്റെ ബന്ധനങ്ങളിൽ കുടുങ്ങുന്ന സേവാധാരിയാകരുത്. ബന്ധനമുക്തമായി സേവനം ചെയ്യൂ അഥവാ പരിധിയുള്ള റോയൽ ഇച്ഛകളിൽനിന്നും മുക്തമാകൂ. എങ്ങിനെയാണോ ദേഹത്തിന്റെ ബന്ധനം, ദേഹസംബന്ധങ്ങളുടെ ബന്ധനം എന്നിവയുള്ളത് അതുപോലെ സേവനങ്ങളിലെ സ്വാർത്ഥതയും ഒരു ബന്ധനമാണ്.ഇതും കർമ്മാതീതമാകുന്നതിൽ വിഘ്നമുണ്ടാക്കുന്നു. കർമ്മാതീതമാവുക എന്നാൽ ഈ റോയലായ കർമ്മക്കണക്കുകളിൽ നിന്നും മുക്തമാവുക എന്നാണ് അർത്ഥം.