മധുരമായ കുട്ടികളെ,
ബുദ്ധിയിൽ സ്ഥായിയായി ഒരു ബാബയുടെ മാത്രം ഓർമ്മ ഉണ്ടാവുകയാണെങ്കിൽ, ഇതും എത്രയോ
സൗഭാഗ്യമാണ്.
ചോദ്യം :-
ഏതു കുട്ടികൾക്കാണോ സേവനത്തിനോട് ലഹരിയുള്ളത് അവരുടെ ലക്ഷണം എന്തായിരിക്കും?
ഉത്തരം :-
അവർക്ക്
മുഖത്തിലൂടെ ജ്ഞാനം കേൾപ്പിക്കാതിരിക്കാനെ സാധിക്കുകയില്ല. അവർ ആത്മീയ സേവനത്തിൽ
തന്റെ എല്ലെല്ല് സ്വാഹാ ചെയ്യും. അവർക്ക് ആത്മീയ ജ്ഞാനം കേൾപ്പിക്കുന്നതിൽ
വളരെയധികം സന്തോഷം ഉണ്ടായിരിക്കും. സന്തോഷത്തിൽ തന്നെ നൃത്തം ചെയ്തു
കൊണ്ടിരിക്കും. അവർ തന്നെക്കാൾ മുതിർന്നവർക്ക് ബഹുമാനം നൽകുകയും അവരിൽ നിന്നും
പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
ഗീതം :-
ലോകം
മാറിയാലും ഞങ്ങൾ മാറുകയില്ല............
ഓംശാന്തി.
കുട്ടികൾ ഗീതത്തിന്റെ രണ്ടു വരികൾ കേട്ടില്ലേ. ഇത് പ്രതിജ്ഞയുടെ ഗീതമാണ്.
ആരുടെയെങ്കിലും വിവാഹം നിശ്ചയം നടത്തുമ്പോൾ ഈ പ്രതിജ്ഞയാണ് ചെയ്യുന്നത്, സ്ത്രീ-
പുരുഷന്മാർ ഒരിക്കലും പരസ്പരം ഉപേക്ഷിക്കുകയില്ല. പരസ്പരം ചേരുന്നില്ലെങ്കിൽ
ഉപേക്ഷിക്കാറുമുണ്ട്. ഇവിടെ നിങ്ങൾ ആരോടാണ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്?
ഈശ്വരനോടൊപ്പം. ബാബയോടൊപ്പം നിങ്ങൾ കുട്ടികളുടെ, പ്രിയതമകളുടെ വിവാഹനിശ്ചയം
നടന്നിരിക്കുകയാണ്. പക്ഷെ ഇങ്ങനെ ആരാണോ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റിയത്
അവരെ തന്നെ ഉപേക്ഷിക്കുകയാണ്. ഇവിടെ നിങ്ങൾ കുട്ടികൾ ഇരിക്കുന്നുണ്ട്.
നിങ്ങൾക്കറിയാം ഇപ്പോൾ പരിധിയില്ലാത്ത ബാബ വന്നു കഴിഞ്ഞു. ഇവിടെ
ഇരിക്കുമ്പോഴുള്ള നിങ്ങളുടെ അവസ്ഥ പുറത്തുള്ള സെന്ററിൽ ഉണ്ടായിരിക്കുകയില്ല.
ഇവിടെ നിങ്ങൾ ബാപ്ദാദ വന്നു കഴിഞ്ഞു എന്നു മനസ്സിലാക്കുന്നുണ്ട്. ബാബ
പറഞ്ഞിട്ടുള്ള മുരളി വന്നു എന്ന് പുറമേ സെന്ററിലുള്ളവർ മനസ്സിലാക്കും. ഇവിടെയും
അവിടെയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. കാരണം ഇവിടെ പരിധിയില്ലാത്ത
ബാപ്ദാദയുടെ സന്മുഖത്താണ് നിങ്ങൾ ഇരിക്കുന്നത്. അവിടെയാണെങ്കിൽ
സന്മുഖമാകുന്നില്ല. സന്മുഖത്തു പോയി മുരളി കേൾക്കണമെന്ന് ആഗ്രഹമുണ്ട്. ഇവിടെ
ബാബ വന്നു കഴിഞ്ഞു എന്ന് കുട്ടികളുടെ ബുദ്ധിയിൽ ഉണ്ട്. എങ്ങനെയാണോ മറ്റുള്ള
സത്സംഗത്തിൽ അവർ മനസ്സിലാക്കും ഇന്ന സ്വാമി വരുമെന്ന്. എന്നാൽ ഈ ചിന്തയും
എല്ലാവർക്കും ഏകരസമായിരിക്കുകയില്ല. പലരുടെയും ബുദ്ധിയോഗം മറ്റേതെങ്കിലും
വശത്തേക്ക് അലഞ്ഞു കൊണ്ടിരിക്കും. ചിലർക്ക് പതിയുടെ ഓർമ്മ വരും. ചിലർക്ക്
സംബന്ധികളുടെ ഓർമ്മ വരും. ബുദ്ധിയോഗം ഒരു ഗുരുവിനോടൊപ്പം വെയ്ക്കുകയില്ല.
സ്വാമിയുടെ ഓർമ്മയിൽ ഇരിക്കുന്നവർ വളരെ വിരളം പേരെ ഉണ്ടാവുകയുള്ളൂ. ഇവിടെയും
അതുപോലെ തന്നെയാണ്. എല്ലാവരും ശിവബാബയുടെ ഓർമ്മയിൽ തന്നെയാണ് ഇരിക്കുന്നത്
എന്നല്ല. ബുദ്ധി അവിടേക്കും ഇവിടേക്കും ഓടിക്കൊണ്ടിരിക്കും. മിത്ര സംബന്ധി
മുതലായവരുടെ ഓർമ്മ വരും. മുഴുവൻ സമയവും ഒരു ശിവബാബയുടെ ഓർമ്മയിൽ ഇരിക്കുമെങ്കിൽ
അഹോ സൗഭാഗ്യം. വളരെ വിരളം പേരെ സ്ഥായിയായ ഓർമ്മയിൽ ഇരിക്കുകയുള്ളൂ. ഇവിടെ
ബാബയുടെ സന്മുഖത്ത് ഇരിക്കുന്നതിലൂടെ വളരെയധികം സന്തോഷം ഉണ്ടായിരിക്കണം.
അതീന്ദ്രീയ സുഖം ഗോപീവല്ലഭന്റെ ഗോപഗോപികമാരോട് ചോദിക്കൂ. ഇത് ഇവിടുത്തെ മഹിമയാണ്.
ഇവിടെ നിങ്ങൾ ബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത്. നിങ്ങൾക്കറിയാം ഇപ്പോൾ നിങ്ങൾ
ഈശ്വരന്റെ മടിത്തട്ടിലാണ്. പിന്നീട് ദൈവീക മടിത്തട്ടിലേതായിരിക്കും. ചിലരുടെ
ബുദ്ധിയിൽ സേവനത്തിന്റെ ചിന്തകൾ നടന്നു കൊണ്ടിരിക്കും. ഈ ചിത്രത്തിൽ ഈ മാറ്റം
വരുത്തണം, ഇങ്ങനെ എഴുതണം. എന്നാൽ നല്ല കുട്ടികൾ ആരാണോ അവർ മനസ്സിലാക്കും ഇപ്പോൾ
ബാബയിൽ നിന്നും കേൾക്കണം. അവർ മറ്റൊരു സങ്കൽപ്പവും വരാൻ അനുവദിക്കുകയില്ല. ബാബ
ജ്ഞാനരത്നങ്ങളാൽ സഞ്ചി നിറച്ചു തരാൻ വന്നിരിക്കുകയാണ്. അതിനാൽ ബാബയുമായി തന്നെ
ബുദ്ധിയോഗം വെയ്ക്കണം. ധാരണ ചെയ്യുന്നത് നമ്പർ വൈസായി തന്നെയായിരിക്കും. ചിലർ
നല്ല രീതിയിൽ കേട്ട് ധാരണ ചെയ്യുന്നു. ചിലർ കുറച്ചു ധാരണ ചെയ്യുന്നു. ബുദ്ധിയോഗം
മറ്റു പല ഭാഗങ്ങളിലേക്കും ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ ധാരണയുണ്ടാവുകയില്ല.
അപക്വമായി തന്നെയിരിക്കും. ഒന്നോ രണ്ടോ പ്രാവശ്യം മുരളി കേട്ടു,
ധാരണയുണ്ടാകുന്നില്ലെങ്കിൽ, പിന്നെ ആ സ്വഭാവം പക്കയാകും. പിന്നെ എത്ര തന്നെ
കേട്ടിരുന്നാലും ധാരണയുണ്ടാവുകയില്ല. മറ്റൊരാളെ കേൾപ്പിക്കാനും സാധിക്കുകയില്ല.
ആർക്കാണോ ധാരണയുണ്ടാകുന്നത്, അവർക്ക് പിന്നീട് സേവനത്തിനോടുള്ള ലഹരിയും ഉണ്ടാകും.
സന്തോഷം ഉണ്ടായിരിക്കും. പോയി ധനത്തെ ദാനം ചെയ്യണമെന്ന് ചിന്തിക്കും. കാരണം ഈ
ധനം ബാബയുടെ പക്കലല്ലാതെ മറ്റൊരാളുടെ അടുത്തും ഉണ്ടാവുകയില്ല. എല്ലാവർക്കും
ധാരണയുണ്ടാകുന്നില്ല. ബാബ ഇതും അറിയുന്നുണ്ട്. എല്ലാവർക്കും ഒരേ പോലെ ഉയർന്ന
പദവി നേടാൻ സാധിക്കുകയില്ല. അതിനാലാണ് ബുദ്ധി മറ്റു പല ഭാഗങ്ങളിലേക്കും
അലഞ്ഞുകൊണ്ടിരിക്കുന്നത്. ഭാവിയിലെ പദവി ഇത്രയും ഉയർന്നതാവുന്നില്ല. ചിലർ
പിന്നീട് സ്ഥൂല സേവനത്തിൽ തന്റെ എല്ല് എല്ല് നൽകുന്നുണ്ട്. എല്ലാവരെയും
സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭോജനം ഉണ്ടാക്കി കഴിപ്പിക്കുന്നതു പോലെ. ഇതും
ഒരു വിഷയമാണല്ലോ. ആർക്കാണോ സേവനത്തിനോട് ലഹരിയുള്ളത് അവർക്ക് മുഖത്തിലൂടെ
പറയാതിരിക്കുവാനെ സാധിക്കുകയില്ല. പിന്നീട് ബാബ നോക്കും ദേഹാഭിമാനമൊന്നും
ഇല്ലല്ലോ? മുതിർന്നവർക്ക് ബഹുമാനം നൽകുന്നുണ്ടോ അതോ ഇല്ലേ? മുതിർന്ന
മഹാരഥികൾക്ക് ബഹുമാനം നൽകുക തന്നെ വേണം. ചില ചില കൊച്ചു കുട്ടികളും
സമർത്ഥശാലികളായിരിക്കും. അപ്പോൾ മുതിർന്നവർക്ക് അവരെയും ബഹുമാനിക്കണം. കാരണം
ബുദ്ധികൊണ്ട് അവരെക്കാളും ഉയർന്നവരാണ്. സേവനത്തിനോടുള്ള ലഹരി കണ്ട് ബാബയ്ക്കും
സന്തോഷമുണ്ടാകുന്നുണ്ട്, ഇവർ നന്നായി സേവനം ചെയ്യും. മുഴുവൻ ദിവസവും പ്രദർശിനിയിൽ
മനസ്സിലാക്കി കൊടുക്കുവാനുള്ള അഭ്യാസമുണ്ടാകണം. ധാരാളം പ്രജകളെ ഉണ്ടാക്കണമല്ലോ.
ഇതല്ലാതെ വേറെ ഒരു ഉപായവുമില്ല. സൂര്യവംശി, ചന്ദ്രവംശി, രാജാവ്, റാണി, പ്രജകൾ
എല്ലാം ഇവിടെ ഉണ്ടാകണം. എത്ര സേവനം ചെയ്യണം. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഉണ്ട്,
ഞങ്ങൾ ബ്രാഹ്മണനായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗൃഹസ്ഥത്തിൽ ഇരിക്കുന്നതിലൂടെ
ഓരോരുത്തരുടേയും അവസ്ഥ അവരവരുടേതു പോലെയായിരിക്കും. വീടിനേയും കുടുംബത്തേയും
ഉപേക്ഷിക്കരുത്. ബാബ പറയുകയാണ്, വീട്ടിലെല്ലാം ഇരുന്നോളൂ പക്ഷെ ബുദ്ധിയിൽ ഈ
നിശ്ചയം ഉണ്ടായിരിക്കണം പഴയലോകം അവസാനിക്കുകയാണ്. നമ്മുടെ ജോലി ബാബയോടൊപ്പമാണ്.
ഇതും അറിയാം കൽപ്പം മുമ്പ് ആര് ജ്ഞാനം എടുത്തിട്ടുണ്ടോ, അവരേ എടുക്കൂ. സെക്കന്റ്
ബൈ സെക്കന്റ് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആത്മാവിലാണല്ലോ ജ്ഞാനമിരിക്കുന്നത്?
ബാബയുടെ പക്കലും ജ്ഞാനമിരിക്കുന്നുണ്ട്. നിങ്ങൾ കുട്ടികൾക്കും ബാബയെപ്പോലെയാകണം.
പോയിന്റുകൾ ധാരണ ചെയ്യണം. എല്ലാ പോയിന്റും ഒരേ സമയം മനസ്സിലാക്കി എടുക്കാൻ
സാധിക്കുകയില്ല. വിനാശവും മുന്നിൽ നിൽക്കുകയാണ്. ഇത് അതേ വിനാശമാണ്. സത്യ
തേത്രായുഗത്തിൽ ഒരിക്കലും യുദ്ധം ഉണ്ടായിട്ടില്ല. എപ്പോഴാണോ വളരെയധികം ധർമ്മം
ഉണ്ടാകുന്നത്, ഭടന്മാർ മുതലായവർ വരുന്നത്, അപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്.
ആദ്യമാദ്യം ആത്മാക്കൾ സതോപ്രധാനത്തിൽ നിന്നും താഴെക്ക് വന്ന് പിന്നീട് സതോ, രജോ,
തമോയുടെ സ്റ്റേജ് ഉണ്ടാകുന്നു. ഇതെല്ലാം ബുദ്ധിയിൽ വെയ്ക്കണം. എങ്ങനെയാണ്
രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഇരിക്കുമ്പോഴും ബുദ്ധിയിൽ
ഉണ്ടായിരിക്കണം ശിവബാബ വന്നാണ് നമുക്ക് ഖജനാക്കൾ നൽകുന്നത്. ഇത് ബുദ്ധിയിൽ ധാരണ
ചെയ്യണം. നല്ല നല്ല കുട്ടികളാണ് നോട്ട്സ് എഴുതുന്നത്. എഴുതുന്നത് നല്ലതാണ്.
അപ്പോൾ ബുദ്ധിയിൽ വിഷയങ്ങൾ വരും. ഇന്ന് ഈ വിഷയം വെച്ച് മനസ്സിലാക്കി കൊടുക്കണം.
ബാബ പറയുകയാണ് ഞാൻ നിങ്ങൾക്ക് എത്ര ഖജനാവുകൾ നൽകിയിരുന്നതാണ്. സത്യതേത്രായുഗത്തിൽ
നിങ്ങളുടെ അടുത്ത് അളവില്ലാത്ത ധനം ഉണ്ടായിരുന്നു. പിന്നീട് വാമമാർഗത്തിൽ
പോയതോടെ അതെല്ലാം കുറഞ്ഞു പോയി. ചെറിയ ചെറിയ വികർമ്മങ്ങൾ ഉണ്ടാകാൻ ആരംഭിച്ചു.
ഇറങ്ങി ഇറങ്ങി കലകളെല്ലാം കുറഞ്ഞു പോയി. സതോപ്രധാനം, സതോ, രജോ തമോയിലേക്ക്
പെട്ടെന്ന് ഇറങ്ങി വന്നതല്ല. പതുക്കെ പതുക്കെ ഇറങ്ങും. തമോപ്രധാനത്തിലും
താഴേക്ക് പടിഇറങ്ങി വന്നു. കലകൾ കുറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസം കഴിയുന്തോറും
കലകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജമ്പ് ചെയ്യണം. തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമായി മാറണം. ഇതിനു സമയമെടുക്കും. പാടാറുണ്ട്, കയറുകയാണെങ്കിൽ വൈകുണ്ഠ
രസം വരെ കുടിക്കാം. കാമകഠാരി പ്രയോഗിക്കുകയാണെങ്കിൽ ഒറ്റയടിക്ക് നിലം പതിക്കും.
എല്ല്, എല്ല് തവിടുപൊടിയാകും. പല മനുഷ്യരും തന്റെ ജീവഹത്യ ചെയ്യാറുണ്ട്,
ആത്മഹത്യയല്ല ജീവഹത്യ എന്നാണ് പറയുക. ഇവിടെയാണെങ്കിൽ ബാബയിൽ നിന്നും സമ്പത്ത്
നേടണം. ബാബയെ ഓർമ്മിക്കണം. എന്തുകൊണ്ടെന്നാൽ ബാബയിൽ നിന്നുമാണ് ചക്രവർത്തി പദവി
ലഭിക്കുന്നത്. ഞാൻ ബാബയെ ഓർമ്മിച്ച് ഭാവിയിലേക്കുവേണ്ടി എത്ര
സമ്പാദിക്കുന്നുണ്ട്, എന്ന് സ്വയത്തോടു ചോദിക്കണം? എത്ര അന്ധൻമാരുടെ ഊന്നു
വടിയായി മാറിയിട്ടുണ്ട്? വീടുവീടുകളിൽ സന്ദേശം നൽകണം. ഈ പഴയലോകം
മാറിക്കൊണ്ടിരിക്കുകയാണ്. ബാബ പുതിയ ലോകത്തിലേക്കു വേണ്ടി രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏണിപ്പടിയിൽ എല്ലാം കാണിക്കുന്നുണ്ട്. ഇത്
ഉണ്ടാക്കുന്നതിൽ പരിശ്രമമെടുത്തിട്ടുണ്ട്. മുഴുവൻ ദിവസവും ചിന്ത
നടന്നുകൊണ്ടേയിരിക്കുകയായിരുന്നു, എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ എത്ര
സഹജമായി ഉണ്ടാക്കാം? മുഴുവൻ ലോകത്തിലുള്ളവരും വരുകയില്ല.
ദേവിദേവതാധർമ്മത്തിലുള്ളവർ തന്നെ വരും. നിങ്ങളുടെ സേവനം വളരെ നന്നായി നടക്കണം.
നമ്മുടെ ഈ ക്ലാസ് ഏതുവരെ നടക്കുമെന്ന് നിങ്ങൾക്കറിയാം. അവർ കൽപ്പത്തിന്റെ
ആയുസ്സ് ലക്ഷക്കണക്കിനു വർഷം എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അതിനാലാണ്
ശാസ്ത്രം മുതലായവ കേൾപ്പിച്ചു കൊണ്ടിരിക്കുന്നത്. മനസ്സിലാക്കുന്നുണ്ട്
എപ്പോഴാണോ അവസാനമാകുന്നത് അപ്പോൾ എല്ലാവരുടേയും സദ്ഗതി ദാതാവ് വരും. ബാക്കി
ആരെല്ലാമാണോ ശിഷ്യർ അവർക്ക് സദ്ഗതി ലഭിക്കും. പിന്നീട് നമ്മളെല്ലാവരും ജ്യോതിയിൽ
പോയി ലയിക്കും. പക്ഷെ ഇങ്ങനെയൊന്നുമല്ല. നിങ്ങൾക്കിപ്പോൾ അറിയാം നമ്മൾ അമരനായ
ബാബയിലൂടെ സത്യം സത്യമായ അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ അമരനായ ബാബ
എന്താണോ പറയുന്നത് അത് അംഗീകരിക്കണം. പറയുന്നതിതാണ്, കേവലം എന്നെ മാത്രം
ഓർമ്മിക്കൂ, പവിത്രമായിമാറൂ. ഇല്ലെങ്കിൽ വളരെയധികം ശിക്ഷകൾ അനുഭവിക്കേണ്ടതായിവരും.
പദവിയും കുറഞ്ഞുപോകും. സേവനത്തിൽ പരിശ്രമിക്കണം. ദധീചി ഋഷിയുടെ ഉദാഹരണം
പറയാറുണ്ടല്ലോ. എല്ലുകൾ സേവനത്തിൽ നൽകി. ഒന്ന് ഭൗതിക എല്ലുകളുടെ സേവനം മറ്റൊന്ന്
ആത്മീയ എല്ലുകളുടെ സേവനം. ആത്മീയ സേവനം ചെയ്യുന്നവർ ആത്മീയജ്ഞാനം തന്നെ
കേൾപ്പിച്ചു കൊണ്ടിരിക്കും. ധനം ദാനം ചെയ്ത് സന്തോഷത്തിൽ നൃത്തം ചെയ്യും.
ലോകത്തിലെ മനുഷ്യർ എന്തെല്ലാം സേവനം ചെയ്യുന്നുണ്ടോ അതെല്ലാം ഭൗതിക സേവനങ്ങളാണ്.
ശാസ്ത്രം കേൾപ്പിക്കുക അത് ആത്മീയ സേവനമൊന്നുമല്ല. കേവലം ബാബ തന്നെയാണ് ആത്മീയ
സേവനം പഠിപ്പിക്കുന്നത്. ആത്മീയ അച്ഛൻ വന്ന് ആത്മീയ കുട്ടികൾക്ക്
പഠിപ്പിക്കുകയാണ്.
നിങ്ങൾ കുട്ടികൾ ഇപ്പോൾ സത്യയുഗീ പുതിയ ലോകത്തിലേക്ക് പോകുന്നതിനു വേണ്ടി
തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അവിടെ നിങ്ങളിൽ നിന്നും ഒരു വികർമ്മവും
ഉണ്ടാവുകയില്ല. അത് രാമരാജ്യമാണ്. അവിടെ വളരെ കുറച്ചു പേരെ ഉണ്ടാവുകയുള്ളൂ,
ഇപ്പോൾ രാവണരാജ്യത്തിൽ എല്ലാവരും ദു:ഖികളാണല്ലോ. നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച്
മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട്. ഈ ഏണിപ്പടിയുടെ ചിത്രത്തിൽ തന്നെ
മുഴുവൻ ജ്ഞാനവും വരുന്നുണ്ട്. ബാബ പറയുകയാണ് അന്തിമജന്മത്തിൽ പവിത്രമായി
മാറുകയാണെങ്കിൽ പവിത്രലോകത്തിന്റെ അധികാരിയായി മാറും. നിങ്ങൾ ഇങ്ങനെ
മനസ്സിലാക്കി കൊടുക്കണം, അതിലൂടെ മനുഷ്യർക്ക് അറിയാൻ സാധിക്കണം -നമ്മൾ
സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമായി മാറി. പിന്നെ ഓർമ്മയുടെ യാത്രയിലൂടെ തന്നെ
സതോപ്രധാനമായി മാറണം. ഇത് കാണുമ്പോൾ അവരുടെ ബുദ്ധി പറയും ഈ ജ്ഞാനം മറ്റാരുടെ
പക്കലും ഇല്ല. അവർ പറയും ഈ ഏണിപ്പടിയിൽ മറ്റുള്ള ധർമ്മങ്ങളുടെ കാര്യം എവിടെയാണ്.
അത് സൃഷ്ടിചക്രത്തിന്റെ ചിത്രത്തിൽ കാണിച്ചിട്ടുണ്ടല്ലോ. ബാബയും ഭാരതത്തിൽ
വന്നാണ് രാജയോഗം പഠിപ്പിക്കുന്നത്. അതിനാൽ ഭാരതത്തിലെ രാജയോഗം എല്ലാവരും
ആഗ്രഹിക്കുന്നു. ഈ ചിത്രങ്ങളിലൂടെ അവർക്ക് സ്വയം മനസ്സിലാക്കിയെടുക്കാൻ സാധിക്കും.
അതായത് പുതിയ ലോകത്തിൽ കേവലം ഭാരതം തന്നെയായിരുന്നു. തന്റെ ധർമ്മത്തെയും
മനസ്സിലാക്കും. ക്രൈസ്റ്റ് കേവലം ധർമ്മത്തെ സ്ഥാപിക്കാനാണ് വരുന്നത്. ഈ സമയം
അവരുടെയും തമോപ്രധാനമാണ്. ഇത് രചനയുടെയും രചയിതാവിന്റെയും എത്ര വലിയ ജ്ഞാനമാണ്.
നിങ്ങൾക്ക് പറയാൻ സാധിക്കും ഞങ്ങൾക്ക് ഒരാളുടെയും പൈസയുടെ ആവശ്യമില്ല. പൈസ
കൊണ്ട് നമ്മൾ എന്തു ചെയ്യും. നിങ്ങൾ കേൾക്കൂ, മറ്റുള്ളവരെയും കേൾപ്പിക്കൂ.
ചിത്രങ്ങൾ മുതലായവ അച്ചടിക്കൂ. ഈ ചിത്രങ്ങൾ പ്രയോജനപ്പെടുത്തണം. ഹാൾ
ഉണ്ടാക്കൂ,അവിടെ ഈ ജ്ഞാനം കേൾപ്പിക്കാമല്ലോ. ബാക്കി പൈസ എടുത്ത് ഞങ്ങൾ എന്തു
ചെയ്യും. നിങ്ങളുടെ വീടിന്റെ തന്നെ മംഗളമാണുണ്ടാകുന്നത്. നിങ്ങൾ കേവലം ഏർപ്പാട്
നടത്തിക്കൊള്ളൂ. ധാരാളം പേർ വന്നു പറയും രചനയുടെയും രചയിതാവിന്റെയും ജ്ഞാനം വളരെ
നല്ലതാണ്. ഇത് മനുഷ്യർക്കു തന്നെയാണ് മനസ്സിലാവുക. വിദേശത്തുള്ളവരും ഈ ജ്ഞാനം
വളരെയധികം ഇഷ്ടപ്പെടും. വളരെയധികം സന്തോഷിക്കും. അവർ മനസ്സിലാക്കും ഞങ്ങളും
ബാബയോടോപ്പം യോഗം വെയ്ക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. എല്ലാവർക്കും ബാബയുടെ
പരിചയം നൽകണം. അപ്പോൾ മനസ്സിലാക്കും ഈ ജ്ഞാനം ഗോഡ്ഫാദറിനല്ലാതെ മറ്റാർക്കും
മനസ്സിലാക്കി തരാൻ സാധിക്കുകയില്ല. ഭഗവാനാണ് സ്വർഗത്തെ സ്ഥാപിച്ചതെന്ന്
പറയാറുണ്ട്. പക്ഷെ എങ്ങനെയാണ് വരുന്നത് ഇതാർക്കും അറിയുകയില്ല. നിങ്ങളുടെ
കാര്യങ്ങൾ കേട്ട് സന്തോഷിക്കും പിന്നീട് പുരുഷാർത്ഥം ചെയ്ത് യോഗം പഠിക്കും.
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്യും.
സേവനത്തിനു വേണ്ടിയുള്ള ചിന്ത വളരെയധികം ഉണ്ടാകണം. ഭാരതത്തിൽ ഈ വിദ്യ കാണിച്ചാൽ
പിന്നീട് പുറത്തേക്കും സേവനത്തിനു വേണ്ടി അയയ്ക്കും. ഈ ദൗത്യം പോകും. ഇപ്പോൾ
സമയമുണ്ടല്ലോ. പുതിയ ലോകമുണ്ടാകാൻ അധികം സമയമെടുക്കുകയില്ല. എവിടെയെങ്കിലും
ഭൂകമ്പം മുതലായവ ഉണ്ടാവുകയാണെങ്കിൽ 2-3 വർഷത്തിനുള്ളിൽ തന്നെ പുതിയ കെട്ടിടങ്ങൾ
ഉണ്ടാക്കും. ജോലിക്കാർ ധാരാളമുണ്ട്, സാധനങ്ങൾ തയ്യാറാണെങ്കിൽ പിന്നീട് ഉണ്ടാക്കാൻ
അധികം വൈകില്ല. വിദേശത്ത് കെട്ടിടം ഉണ്ടാക്കുന്നത് എങ്ങനെയാണ്, മിനിട്ട്
യന്ത്രങ്ങൾ. അപ്പോൾ സ്വർഗത്തിലും എത്ര പെട്ടെന്ന് ഉണ്ടാകും. സ്വർണ്ണം, വെള്ളി,
മുതലായവ വളരെ നിങ്ങൾക്ക് ലഭിക്കും. ഖനികളിൽ നിന്നും നിങ്ങൾ സ്വർണ്ണം, വെള്ളി,
വജ്രം എല്ലാം എടുത്തു വരും. വിദ്യ എല്ലാവരും അഭ്യസിച്ചു കൊണ്ടിരിക്കുകയല്ലേ.
സയൻസിന്റെ എത്ര അഹങ്കാരമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ സയൻസ് പിന്നീട് പുതിയ
ലോകത്തിൽ പ്രയോജനത്തിലേക്ക് വരും. അവിടെ പഠിക്കുന്നവർ പിന്നീട് അവിടെ
പുനർജന്മത്തിലേക്ക് വരുമ്പോൾ അത് പ്രയോജനത്തിൽ വരും. ആ സമയം മുഴുവൻ ലോകവും
പുതിയതായിരിക്കും. രാവണരാജ്യം അവസാനിക്കുകയും ചെയ്യും. 5 തത്ത്വങ്ങളും
നിയമാനുസരണം സേവനം ചെയ്തു കൊണ്ടിരിക്കും. സ്വർഗമായി മാറും അവിടെ യാതൊരു
പ്രകാരത്തിലുള്ള ഉപദ്രവവും ഉണ്ടാവുകയില്ല. രാവണരാജ്യം തന്നെയില്ല. എല്ലാം
സതോപ്രധാനമായിരിക്കും.
ഏറ്റവും നല്ല കാര്യം ഇതാണ്, നിങ്ങൾ കുട്ടികൾക്ക് ബാബയോട് വളരെയധികം സ്നേഹം
ഉണ്ടായിരിക്കണം. ബാബ ഖജനാവാണ് നൽകുന്നത്. അതിനെ ധാരണ ചെയ്ത് മറ്റുള്ളവർക്കും
ദാനം ചെയ്യണം. എത്രത്തോളം ദാനം ചെയ്യുന്നുവോ അത്രത്തോളം വർദ്ധിച്ചു കൊണ്ടിരിക്കും.
സേവനമേ ചെയ്യുന്നില്ലെങ്കിൽ എങ്ങനെ ധാരണയുണ്ടാകും? സേവനത്തിൽ ബുദ്ധി
പ്രവർത്തിക്കണം. സേവനം വളരെയധികം ഉണ്ട്. ദിനം പ്രതിദിനം ഉന്നതി
നേടിക്കൊണ്ടിരിക്കണം. തന്റെയും ഉന്നതിയുണ്ടാകണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ
ആത്മീയ സേവനത്തിൽ താൽപ്പര്യത്തോടു കൂടിയിരിക്കണം. ജ്ഞാന ധനത്തെ ദാനം ചെയ്ത്
സന്തോഷത്തിൽ നൃത്തം ചെയ്യണം. സ്വയം ധാരണ ചെയ്ത് മറ്റുള്ളവരെയും ധാരണ
ചെയ്യിപ്പിക്കണം.
2. ബാബ ഏതൊരു
ജ്ഞാനത്തിന്റെ ഖജനാവാണോ നൽകിയിരിക്കുന്നത് അതിലൂടെ തന്റെ സഞ്ചി നിറയ്ക്കണം.
നോട്ട്സ് എഴുതണം. പിന്നീട് വിഷയം വെച്ച് മനസ്സിലാക്കി കൊടുക്കണം. ജ്ഞാന ധനത്തെ
ദാനം ചെയ്യുന്നതിനു വേണ്ടി സന്തോഷത്തിൽ ഇരിക്കണം.
വരദാനം :-
സത്യതയുടെ
മഹാനതയിലൂടെ സദാ സന്തോഷത്തിന്റെ ഊഞ്ഞാലിലാടുന്ന അധികാരസ്വരൂപമായി ഭവിക്കട്ടെ.
സത്യതയുടെ
അധികാരസ്വരൂപമായ കുട്ടികളുടെ മഹിമയാണ്- സത്യം ആനന്ദനൃത്തം ചെയ്യും. സത്യത്തിന്റെ
തോണി ഉലയും എന്നാൽ മുങ്ങുകയില്ല. താങ്കളെയും ആര് എത്ര തന്നെ ഉലയ്ക്കാൻ
ശ്രമിച്ചാലും പക്ഷേ താങ്കൾ സത്യതയുടെ മഹാനതയിലൂടെ കൂടുതൽ സന്തോഷത്തിന്റെ
ഊഞ്ഞാലിലാടുന്നു. അവർ താങ്കളെ ഉലയ്ക്കുകയല്ല, എന്നാൽ ഊഞ്ഞാലിനെയാണ് ആട്ടുന്നത്.
ഇത് ഉലയ്ക്കലല്ല, എന്നാൽ ആട്ടലാണ്. അതിനാൽ താങ്കൾ അവർക്ക് നന്ദി പറയൂ- താങ്കൾ
ആട്ടിക്കോളൂ, ഞാൻ ബാബയോടൊപ്പം ആടിക്കോളാം.
സ്ലോഗന് :-
സർവ
ശക്തികളുടെയും ലൈറ്റ് സദാ കൂടെയുണ്ടായിരിക്കട്ടെ എങ്കിൽ മായയ്ക്ക് സമീപം വരാൻ
സാധിക്കുകയില്ല
അവ്യക്തസൂചനകൾ- ഏകതയുടെയും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ
ഏകത, സ്വച്ഛത, സൂക്ഷ്മത,
മധുരത, മനസാ വാചാ കർമണാ മഹാനത- ഈ 5 കാര്യങ്ങൾ ഓരോരുത്തരുടെയും ഓരോ ചുവടിലും
കാണപ്പെടട്ടെ, എങ്കിൽ ബാബയുടെ പ്രത്യക്ഷത സഹജമായി ഉണ്ടാകും. ഇപ്പോൾ വരെയും
സംസ്കാരങ്ങളിൽ എന്ത് ഭിന്നത കാണപ്പെടുന്നുവോ, അതിനെ ഏകതയിലേക്ക് കൊണ്ടുവരണം.
ഏകതയ്ക്കു വേണ്ടി പരസ്പര അഭിപ്രായങ്ങൾക്ക് ആദരവ് കൊടുക്കൂ. ശരി ശരി പറഞ്ഞ് തന്റെ
അഭിപ്രായങ്ങൾ തീർച്ചയായും നൽകൂ. പിന്നീട് ഏകതയുടെ ബന്ധനത്തിൽ ബന്ധിക്കപ്പെടൂ. ഈ
ഏകതയാണ് സഫലതയുടെ മാർഗം.