07.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, സമയം ലഭിക്കുമ്പോഴെല്ലാം ഏകാന്തമായിരുന്ന് സത്യമായ പ്രിയതമനെ ഓർമ്മിക്കൂ, എന്തുകൊണ്ടെന്നാൽ ഓർമ്മയിലൂടെ മാത്രമേ സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി ലഭിക്കുകയുള്ളൂ.

ചോദ്യം :-
ബാബയെ ലഭിച്ചുകഴിഞ്ഞാൽ ഏതൊരു അലസത ഇല്ലാതാകേണ്ടതാണ്?

ഉത്തരം :-
പല കുട്ടികളും അലസരായി പറയുന്നു-ഞങ്ങൾ ബാബയുടേതു തന്നെയാണല്ലോ. അവർ ഓർമ്മിക്കാനുള്ള പരിശ്രമം ചെയ്യുന്നില്ല. ഇടക്കിടക്ക് ഓർമ്മിക്കാൻ മറന്നുപോകുന്നു. ഇതു തന്നെയാണ് അലസത. ബാബ പറയുന്നു- കുട്ടികളേ, ഓർമ്മയിൽ ഇരിക്കുകയാണെങ്കിൽ ഉള്ളിൽ സ്ഥിരമായ സന്തോഷം ഉണ്ടായിരിക്കും, ഒരു പ്രകാരത്തിലുമുള്ള കോട്ടുവായും വരില്ല. ബന്ധനത്തിലുള്ളവർ ഓർമ്മിക്കാൻ പിടയുന്നു, അവർ രാത്രിയും പകലും ഓർമ്മിക്കുന്നു, അതേപോലെ നിങ്ങളും നിരന്തരം ഓർമ്മയിൽ ഇരിക്കണം.

ഗീതം :-
ഭാഗ്യമുണർത്തി വന്നിരിക്കുകയാണ്....

ഓംശാന്തി.  
ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തന്നു- നിങ്ങളും ഓം ശാന്തി എന്ന് പറയുന്നു. ബാബയും പറയുന്നു- ഓം ശാന്തി, അർത്ഥം നിങ്ങൾ ആത്മാക്കൾ ശാന്തസ്വരൂപരാണ്. ബാബയും ശാന്തസ്വരൂപമാണ്. ആത്മാവിന്റെ സ്വധർമ്മം ശാന്തിയാണ്. പരമാത്മാവിന്റെയും സ്വധർമ്മം ശാന്തിയാണ്. നിങ്ങളും ശാന്തിധാമത്തിൽ വസിക്കുന്നവരാണ്. ബാബയും പറയുന്നു-ഞാനും അവിടെ വസിക്കുന്നവനാണ്. നിങ്ങൾ കുട്ടികൾ പുനർജന്മങ്ങളിലേക്ക് വരുന്നു. ബാബ വരുന്നില്ല. ബാബ ഈ ബ്രഹ്മാവിന്റെ രഥത്തിലാണ് പ്രവേശിക്കുന്നത്. ഇത് ബാബയുടെ രഥമാണ്. ശങ്കരനോട് അഥവാ ചോദിച്ചാൽ, ചോദിക്കാൻ സാധിക്കില്ലെങ്കിലും ആരെങ്കിലും ചോദിച്ചാൽ , ഈ സൂക്ഷ്മായ ശരീരം എന്റേതാണെന്ന് പറയും. ശിവബാബ പറയുന്നു- ഇത് എന്റെ ശരീരമല്ല. ഈ ബ്രഹ്മാവിന്റെ ശരീരം ഞാൻ കടമായി എടുത്തിരിക്കുകയാണ്. എന്തുകൊണ്ടെന്നാൽ ബാബക്കും കർമ്മേന്ദ്രിയങ്ങളുടെ ആധാരം വേണം. ആദ്യം മുഖ്യമായ കാര്യം മനസ്സിലാക്കിക്കൊടുക്കണം-പതീത-പാവനനും ജ്ഞാനത്തിന്റെ സാഗരനും ശ്രീകൃഷ്ണനല്ല. ശ്രീകൃഷ്ണൻ ഒരാത്മാവിനെയും പതീതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നില്ല. ശ്രീകൃഷ്ണൻ പാവനമായ ലോകത്തിൽ രാജ്യം ഭരിക്കുകയാണ് ചെയ്യുന്നത്. ആദ്യം രാജകുമാരനാകുന്നു. പിന്നീട് മഹാരാജാവായി മാറുന്നു. കൃഷ്ണനിലും ഈ ജ്ഞാനമില്ല. രചനയുടെ ജ്ഞാനം രചയിതാവിലല്ലേ ഉണ്ടായിരിക്കുകയുള്ളൂ. ശ്രീകൃഷ്ണനെ രചന എന്നാണ് പറയുന്നത്. രചയിതാവാകുന്ന അച്ഛൻ തന്നെ വന്നാണ് ജ്ഞാനം നൽകുന്നത്. ഇപ്പോൾ ബാബ രചിക്കുകയാണ്. പറയുന്നു- നിങ്ങൾ എന്റെ കുട്ടികളാണ്. നിങ്ങളും പറയുന്നു-ബാബാ ഞങ്ങൾ അങ്ങയുടേതാണ്. പറയാറുണ്ട്-ബ്രഹ്മാവിലൂടെ ബ്രാഹ്മണരുടെ സ്ഥാപന എന്ന്. ഇല്ലായെന്നുണ്ടെങ്കിൽ എവിടുന്നാണ് ബ്രാഹ്മണർ വരുന്നത്! സൂക്ഷ്മവതനത്തിലുള്ള ബ്രഹ്മാവ് മറ്റാരുമല്ല. താഴെയുള്ളത് തന്നെയാണ് മുകളിലും, മുകളിലുള്ളതു തന്നെയാണ് താഴെയും. ഒന്നു തന്നെയാണ്. ശരി, വിഷ്ണുവും ലക്ഷ്മീ-നാരായണനും ഒന്നു തന്നെയാണ്. അവർ എവിടുത്തേതാണ്? ബ്രഹ്മാവ് തന്നെയാണ് വിഷ്ണുവായി മാറുന്നത്. ബ്രഹ്മാവും സരസ്വതിയും തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. അവർ തന്നെയാണ് മുഴുവൻ കൽപത്തിലും 84 ജന്മങ്ങൾക്കുശേഷം സംഗമത്തിൽ വന്ന് ബ്രഹ്മാ -സരസ്വതിയായി മാറുന്നത്. ലക്ഷ്മീ-നാരായണനും മനുഷ്യരാണ്. അവരുടേത് ദേവീ-ദേവതാ ധർമ്മമാണ്. വിഷ്ണുവിനും 4 കൈകളാണ് കാണിച്ചിട്ടുള്ളത്. ഇത് പ്രവൃത്തി മാർഗ്ഗമാണ് കാണിച്ചിട്ടുള്ളത്. ഭാരതത്തിൽ തുടക്കം മുതൽ പ്രവൃത്തി മാർഗ്ഗമാണ് കാണിച്ചിട്ടുള്ളത് അതുകൊണ്ടാണ് വിഷ്ണുവിന് 4 കൈകൾ കാണിച്ചിട്ടുളളത്. ഇവിടെ ബ്രഹ്മാവും സരസ്വതിയുമാണ്. സരസ്വതി ദത്തെടുക്കപ്പെട്ട കുട്ടിയാണ്. ബ്രഹ്മാവിന്റെ വാസ്തവത്തിലുള്ള പേര് ലക്കീരാജ് എന്നായിരുന്നു. പിന്നീടാണ് ബ്രഹ്മാവെന്ന പേരിട്ടത്. ശിവബാബ ബ്രഹ്മാവിൽ പ്രവേശിച്ചിട്ടാണ് രാധയെ തന്റേതാക്കി മാറ്റിയത്. പിന്നീട് പേര് സരസ്വതി എന്നാക്കി. ബ്രഹ്മാവ് സരസ്വതിയുടെ ലൗകീക അച്ഛനൊന്നുമല്ല. സരസ്വതിയുടെയും ബ്രഹ്മാവിന്റെയും ലൗകീക അച്ഛൻ വേറെ-വേറെയായിരുന്നു. ഇപ്പോൾ അവരില്ല. ശിവബാബ ബ്രഹ്മാബാബയിലൂടെയാണ് ദത്തെടുത്തത്. നിങ്ങൾ ദത്തെടുത്ത കുട്ടികളാണ്. ബ്രഹ്മാവും ശിവബാബയുടെ കുട്ടിയാണ്. ബ്രഹ്മാവിന്റെ മുഖകമലത്തിലൂടെയാണ് രചിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവിനെ മാതാവെന്ന് പറയുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും ഞങ്ങൾ അങ്ങയുടെ സന്താനങ്ങളാണ്....അങ്ങയുടെ കൃപയാൽ അളവറ്റ സുഖം പ്രാപ്തമാക്കുന്നു.... എന്ന് പാടാറുണ്ടല്ലോ. നിങ്ങൾ ബ്രാഹ്മണർ വന്ന് കുട്ടിയായി മാറിയിരിക്കുകയാണ്. ഇത് നല്ലരീതിയിൽ മനസ്സിലാക്കാനുള്ള ബുദ്ധി വേണം. നിങ്ങൾ കുട്ടികൾ ശിവബാബയിൽ നിന്ന് സമ്പത്തെടുക്കുന്നു. ബ്രഹ്മാവിനെ സ്വർഗ്ഗത്തിന്റെ രചയിതാവ് അല്ലെങ്കിൽ ജ്ഞാനത്തിന്റെ സാഗരനെന്ന് പറയില്ല. ജ്ഞാനത്തിന്റെ സാഗരൻ ഒന്നു മാത്രമാണ്. ആത്മാവിന്റെ അച്ഛനാണ് ജ്ഞാനത്തിന്റെ സാഗരൻ. ആത്മാവും ജ്ഞാനത്തിന്റെ സാഗരമായി മാറുന്നു, എന്നാൽ ബ്രഹ്മാവിനെ ജ്ഞാനത്തിന്റെ സാഗരനെന്ന് പറയാൻ സാധിക്കില്ല കാരണം സാഗരൻ ഒന്നു തന്നെയാണ്. നിങ്ങളെല്ലാവരും നദികളാണ്. സാഗരനായ ബാബക്ക് തന്റേതായ ശരീരമില്ല. നദികളായ കുട്ടികൾക്ക് ശരീരമുണ്ട്. നിങ്ങളാണ് ജ്ഞാനനദികൾ. കൽക്കത്തയിലെ ബ്രഹ്മപുത്ര നദി വളരെ വലുതാണ്. കാരണം ബ്രഹ്മപുത്രക്ക് സാഗരവുമായി ബന്ധമുണ്ട്. ബ്രഹ്മപുത്രയും സാഗരവുമായുള്ള സംഗമം വളരെ വലുതായി തോന്നുന്നു. ഇവിടെയും ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനമാണ്. സാഗരവും ബ്രഹ്മപുത്രയും രണ്ടും കമ്പൈൻഡാണ്. ബ്രഹ്മപുത്ര നദി നിർജ്ജീവവും, ബ്രഹ്മാവ് ചൈതന്യവുമാണ്. ഈ കാര്യങ്ങൾ ബാബ മനസ്സിലാക്കിത്തരികയാണ്. ഇത് ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിന്റെ ഭാഗങ്ങളാണ്. ഇത് ജ്ഞാനമാർഗ്ഗമാണ്. മറ്റേത് ഭക്തിമാർഗ്ഗമാണ്. പകുതി കൽപം ഭക്തിമാർഗ്ഗത്തിന്റെ ഭാഗമാണ് നടന്നുവരുന്നത്. ഭക്തിമാർഗ്ഗത്തിൽ ജ്ഞാനത്തിന്റെ സാഗരനില്ല. പരമപിതാ പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരനായ ബാബ സംഗമത്തിൽ വന്ന് ജ്ഞാനസ്നാനം ചെയ്ത് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു.

നിങ്ങൾക്കറിയാം നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്നും സ്വർഗ്ഗത്തിലെ സുഖത്തിന്റെ ഭാഗ്യമുണ്ടാക്കുകയാണ്. വാസ്തവത്തിൽ നമ്മൾ സത്യ-ത്രേതായുഗത്തിൽ പൂജ്യരായ ദേവീ- ദേവതകളായിരുന്നു. ഇപ്പോൾ നമ്മൾ പൂജാരിയായ മനുഷ്യരാണ്. പിന്നീട് മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു. ബ്രാഹ്മണനിൽ നിന്ന് ദേവതാധർമ്മത്തിലേക്ക് വന്നു പിന്നീട് ക്ഷത്രിയർ, വൈശ്യർ ശൂദ്രരായി മാറി. 84 ജന്മങ്ങളെടുത്ത് താഴേക്ക് ഇറങ്ങേണ്ടതായി വന്നു. ഇതും നിങ്ങൾക്ക് ബാബയാണ് മനസ്സിലാക്കി ത്തന്നത്. നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല. 84 ജന്മങ്ങളും നിങ്ങൾ തന്നെയാണ് എടുക്കുന്നത്. ആദ്യമാദ്യം വരുന്നവർ തന്നെയാണ് പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നത്. യോഗത്തിലൂടെ തന്നെയാണ് കറ ഇളകുന്നത്. യോഗത്തിൽ തന്നെയാണ് പരിശ്രമമുള്ളത്. ജ്ഞാനത്തിൽ പല കുട്ടികളും ശക്തിശാലിയാണെങ്കിലും യോഗത്തിൽ പാകപ്പെടാത്തവരാണ്. ബന്ധനത്തിലുള്ളവർ ബന്ധനത്തിലില്ലാത്തവരെക്കാളും യോഗത്തിൽ നല്ലവരാണ്. അവർ ശിവബാബയെ കാണുന്നതിനുവേണ്ടി രാത്രിയും പകലും പിടയുന്നു. നിങ്ങൾ കണ്ടുമുട്ടിയിരിക്കുന്നു. നിങ്ങളോട് ഓർമ്മിക്കാൻ പറയുമ്പോൾ ഇടക്കിടക്ക് മറന്നുപോകുന്നു. നിങ്ങൾക്ക് ഒരുപാട് കൊടുങ്കാറ്റ് വരുന്നു. ബന്ധനത്തിലുള്ളവർ ഓർമ്മയിൽ പിടയുന്നു. നിങ്ങൾ പിടയുന്നില്ല. അവർക്ക് വീട്ടിലിരുന്നാലും ഉയർന്ന പദവി ലഭിക്കും. നിങ്ങൾ കുട്ടികൾക്കറിയാം- ബാബയുടെ ഓർമ്മയിലിരിക്കുന്നതിലൂടെ നമുക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി ലഭിക്കും. കുട്ടി ഗർഭത്തിൽ നിന്ന് പുറത്തേക്ക് വരാൻ പിടയുന്നതുപോലെ ബന്ധനത്തിലുള്ളവർ പിടഞ്ഞ് വിളിക്കുന്നു- ശിവബാബാ ഈ ബന്ധനത്തിൽ നിന്ന് മുക്തമാക്കൂ. രാത്രിയും പകലും ഓർമ്മിക്കുന്നു. നിങ്ങൾക്ക് ബാബയെ കിട്ടിയപ്പോൾ അലസരായി മാറി. നമ്മൾ ബാബയുടെ കുട്ടികളാണ്. നമ്മൾ ഈ ശരീരം ഉപേക്ഷിച്ച് പോയാൽ രാജകുമാരനായി മാറും എന്ന സന്തോഷം സ്ഥിരമായി ഉണ്ടായിരിക്കണം.പക്ഷേ മായ ഓർമ്മിക്കാൻ അനുവദിക്കില്ല. ഓർമ്മയിൽ ഒരുപാട് സന്തോഷത്തിലായിരിക്കും. ഓർമ്മിക്കുന്നില്ല എങ്കിൽ വിഘ്നങ്ങൾ വന്നുകൊണ്ടേയിരിക്കും. പകുതി കൽപം നിങ്ങൾ രാവണ രാജ്യത്തിൽ ഒരുപാട് ദുഃഖങ്ങൾ കണ്ടു വന്നു. അകാലമൃത്യു ഉണ്ടായിക്കൊണ്ടേയിരുന്നു. ദുഃഖം എന്തായാലുമുണ്ട്. എത്ര തന്നെ ധനവാനായാലും ദുഃഖമുണ്ട്. അകാലമൃത്യു ഉണ്ടാകുന്നു. സത്യയുഗത്തിൽ അകാലമൃത്യു ഉണ്ടാകാറില്ല. ഒരിക്കലും രോഗിയാവില്ല. സമയമനുസരിച്ച് സ്വയമേ ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. സത്യയുഗത്തിന്റെ പേര് തന്നെ സുഖധാമമെന്നാണ്. മനുഷ്യർ സ്വർഗ്ഗത്തിലെ കാര്യങ്ങളെ കൽപനയെന്നാണ് മനസ്സിലാക്കുന്നത്. പറയുന്നു, സ്വർഗ്ഗമെവിടുന്ന് വന്നു! നിങ്ങൾക്കറിയാം നമ്മൾ സ്വർഗ്ഗത്തിൽ വസിക്കുന്നവരാണ്. പിന്നീട് 84 ജന്മങ്ങൾ എടുക്കുന്നു. ഈ മുഴുവൻ കളിയും ഭാരതത്തിൽ തന്നെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾക്കറിയാം നമ്മൾ 21 ജന്മം പാവനമായ ദേവതകളായിരുന്നു. പിന്നീട് നമ്മൾ ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായി മാറി. ഇപ്പോൾ വീണ്ടും ബ്രാഹ്മണരായി മാറി. ഈ സ്വദർശന ചക്രം വളരെ സഹജമാണ്. ഇത് ശിവബാബയാണ് മനസ്സിലാക്കിത്തരുന്നത്.

നിങ്ങൾക്കറിയാം ശിവബാബ ബ്രഹ്മാവിന്റെ രഥത്തിലേക്ക് വന്നിരിക്കുകയാണ്. ബ്രഹ്മാവ് തന്നെയാണ് സത്യയുഗത്തിന്റെ തുടക്കത്തിൽ ശ്രീകൃഷ്ണനായിരുന്നത്. 84 ജന്മങ്ങളെടുത്ത് പതീതമായിരിക്കുകയാണ്. പിന്നീട് ബാബ പ്രവേശിച്ച് ദത്തെടുത്തു. ബാബ സത്യം പറയുന്നു-ഞാൻ ബ്രഹ്മാവിന്റെ ശരീരത്തെ ആധാരമാക്കി മാറ്റിയിട്ടാണ് നിങ്ങൾ കുട്ടികളെ തന്റേതാക്കി മാറ്റിയത്. പിന്നീട് നിങ്ങളെ സ്വർഗ്ഗത്തിന്റെ രാജധാനിയിലേക്ക് യോഗ്യതയുള്ളവരാക്കി മാറ്റുന്നു. യോഗ്യരായി മാറിയവർ മാത്രമേ രാജ്യഭാഗ്യത്തിലേക്ക് വരുകയുള്ളൂ. ഇതിൽ പെരുമാറ്റം നല്ലതായിരിക്കണം. മുഖ്യമായത് പവിത്രതയാണ് തന്നെയാണ്. പവിത്രതയുടെ പേരിലാണ് അബലകളുടെ മേൽ അതിക്രമങ്ങളെല്ലാം ഉണ്ടാകുന്നത്. ചില സമയത്ത് പുരുഷൻമാരുടെ മേലും അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ട്. വികാരത്തിനുവേണ്ടി പരസ്പരം ഉപദ്രവിക്കുന്നു. ഇവിടെ അമ്മമാർ ഒരുപാട് ഉള്ളത് കാരണമാണ് ശക്തി സേനകളെന്ന് പേരിട്ടിരിക്കുന്നത്. വന്ദേ മാതരം. ഇപ്പോൾ നിങ്ങൾ കാമചിതയിലിരുന്ന് കറുത്തുപോയി. വെളുത്തവരായി മാറുന്നതിനുവേണ്ടി ജ്ഞാന ചിതയിലിരിക്കുകയാണ്. ദ്വാപരയുഗം മുതൽ കാമമാകുന്ന ചിതയിലാണ് ഇരിക്കുന്നത്. പരസ്പരം വികാരം നൽകുന്നതിനുള്ള ബന്ധം യോജിപ്പിക്കുന്നത് വികാരികളായ ബ്രാഹ്മണരാണ്. നിങ്ങൾ നിർവ്വികാരികളായ ബ്രാഹ്മണരാണ്. നിങ്ങൾ വികാരത്തെ ഇല്ലാതാക്കി ജ്ഞാനമാകുന്ന ചിതയിലിരുത്തുന്നു. കാമമാകുന്ന ചിതയിലിരുന്നാണ് കറുത്ത് പോയത്. ജ്ഞാനമാകുന്ന ചിതയിലിരിക്കുമ്പോൾ വെളുത്തവരായി മാറും. ബാബ പറയുന്നു- ഒരുമിച്ച് കഴിഞ്ഞോളൂ, പക്ഷെ പ്രതിജ്ഞ ചെയ്യണം ഞങ്ങൾ വികാരത്തിലേക്ക് പോകില്ല. അതിന് വേണ്ടിയാണ് ബാബ മോതിരം ഇട്ടുതരുന്നത്. ശിവബാബ അച്ഛനുമാണ് പ്രിയതമനുമാണ്. എല്ലാ സീതമാരുടേയും രാമനുമാണ്. ബാബയാണ് പതീത-പാവനൻ. പിന്നെ രഘുപതി രാഘവ രാജാറാം എന്ന് പാടേണ്ട കാര്യമില്ല. രാമൻ സംഗമയുഗത്തിൽ തന്നെയാണ് പ്രാപ്തി നേടിയത്. രാമന് ഹിംസയുടെ അമ്പ് കാണിച്ചത് തെറ്റാണ്. ചിത്രത്തിൽപ്പോലും കാണിക്കരുത്. ചന്ദ്രവംശി എന്ന് മാത്രം എഴുതണം. കുട്ടികൾ മനസ്സിലാക്കണം ശിവബാബ ബ്രഹ്മാവിലൂടെ നമുക്ക് ഈ ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുകയാണ്. സത്യ-നാരായണന്റെ കഥയുണ്ടല്ലോ! മറ്റെല്ലാം മനുഷ്യരുണ്ടാക്കിയ കഥകളാണ്. അതിലൂടെ ആരും തന്നെ നരനിൽ നിന്നും നാരായണനായി മാറുന്നില്ല. സത്യ-നാരായണ കഥയുടെ അർത്ഥം തന്നെ നരനിൽ നിന്ന് നാരായണനായി മാറുക എന്നാണ്. അമരകഥയും കേൾപ്പിക്കുന്നുണ്ട് എന്നാൽ ആരും അമരപുരിയിലേക്ക് പോകുന്നില്ല. മൃത്യുലോകം 2500 വർഷം നിലനിൽക്കുന്നു. മൂന്നാമത്തെ നേത്രത്തിന്റെ കഥ മാതാക്കൾ കേൾക്കുന്നു. വാസ്തവത്തിൽ ഈ കഥ മൂന്നാമത്തെ നേത്രം നൽകുന്നതാണ്. ഇപ്പോൾ ആത്മാവിന് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. അതിനാൽ ആത്മാഭിമാനിയായി മാറണം. ഞാൻ ഈ ശരീരത്തിലൂടെ ദേവതയായി മാറുകയാണ്. എന്നിൽ മാത്രമാണ് സംസ്കാരമുള്ളത്. മനുഷ്യരെല്ലാവരും ദേഹ-അഭിമാനികളാണ്. ബാബ വന്നാണ് ദേഹീ-അഭിമാനിയാക്കി മാറ്റുന്നത്. പിന്നീട് മനുഷ്യർ ആത്മാവും പരമാത്മാവും ഒന്നാണെന്ന് പറയുന്നു. പരമാത്മാവ് ഈ എല്ലാ രൂപങ്ങളും ധാരണ ചെയ്തിരിക്കുന്നു. ബാബ പറയുന്നു- ഇതെല്ലാം തെറ്റാണ്. ഇതിനെ മിഥ്യ-അഹങ്കാരമെന്നും മിത്ഥ്യാജ്ഞാനമെന്നുമാണ് പറയുന്നത്. ബാബ പറയുന്നു-ഞാൻ ബിന്ദു സമാനമാണ്. നിങ്ങൾക്കും അറിയില്ലായിരുന്നു. ഈ ബ്രഹ്മാബാബക്കും അറിയില്ലായിരുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കിത്തരുന്നു- ഇതിൽ ഒരിക്കലും സംശയം വരാൻ പാടില്ല. നിശ്ചയമുണ്ടായിരിക്കണം. ബാബ തീർച്ചയായും സത്യം മാത്രമാണ് പറയുന്നത്. സംശയബുദ്ധി നശിക്കും. അവർക്ക് പൂർണ്ണമായ സമ്പത്ത് നേടാൻ സാധിക്കില്ല. ആത്മ-അഭിമാനിയായി മാറാൻ തന്നെയാണ് പരിശ്രമമുള്ളത്. ഭക്ഷണം പാകം ചെയ്യുമ്പോഴും ബുദ്ധി ബാബയിലേക്ക് മാത്രമായിരിക്കണം. ഓരോ കാര്യത്തിനും ഈ അഭ്യാസം ചെയ്യണം. ചപ്പാത്തിയുണ്ടാക്കുമ്പോഴും തന്റെ പ്രിയതമനെ ഓർമ്മിച്ചുകൊണ്ടേയിരിക്കുക. ഈ അഭ്യാസം ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. എത്ര സമയം ലഭിക്കുന്നുവോ അത്രയും ഓർമ്മയിൽ ഇരിക്കണം. ഓർമ്മയിലൂടെ മാത്രമാണ് നിങ്ങൾ സതോപ്രധാനമായി മാറുന്നത്. 8 മണിക്കൂർ കർമ്മം ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. ഇടക്ക് ഏകാന്തതയിൽ ഇരിക്കണം. നിങ്ങൾ എല്ലാവർക്കും ബാബയുടെ പരിചയവും കേൾപ്പിക്കണം. ഇന്ന് കേൾക്കുന്നില്ല എങ്കിൽ നാളെ കേൾക്കും. ബാബ സ്വർഗ്ഗം സ്ഥാപിക്കുന്നു. നമ്മൾ സ്വർഗ്ഗത്തിലായിരുന്നു. ഇപ്പോൾ വീണ്ടും സ്വർഗ്ഗവാസികളായി മാറുന്നു. അതിനാൽ ബാബയിൽ നിന്ന് സമ്പത്ത് ലഭിക്കണം. ഭാരതവാസികൾക്ക് തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ വരുന്നതും ഭാരതത്തിലാണ്. നോക്കൂ, നിങ്ങളുടെ അടുത്ത് മുസ്ലീങ്ങളും വരുന്നുണ്ട്. അവരും സെന്ററുകൾ സംരക്ഷിക്കുന്നു. പറയുന്നു ശിവബാബയെ ഓർമ്മിക്കൂ. സിക്കുകാരും വരുന്നുണ്ട്, ക്രിസ്ത്യാനികളും വരുന്നുണ്ട്. മുന്നോട്ട് പോകുമ്പോൾ ഒരുപാട് പേർ വരും. ഈ ജ്ഞാനം എല്ലാവർക്കും വേണ്ടിയാണ്. എന്തുകൊണ്ടെന്നാൽ ഇത് സഹജമായ ബാബയുടെ ഓർമ്മയും സമ്പത്തുമാണ്. പക്ഷേ തീർച്ചയായും പവിത്രമായി മാറണം. ദാനം നൽകിയാൽ ഗ്രഹണം ഇല്ലാതാകും. ഇപ്പോൾ ഭാരതത്തിൽ രാഹുവിന്റെ ഗ്രഹണമാണ്. പിന്നീട് 21 ജന്മത്തേക്ക് വേണ്ടി ബൃഹസ്പതിയുടെ ദശ ആരംഭിക്കും. ആദ്യം ബൃഹസ്പതിയുടെ ദശയാണ്. പിന്നീട് ശുക്ര ദശയാണ്. സൂര്യവംശികളുടെ മേൽ ബൃഹസ്പതിയുടെ ദശയാണ്. ചന്ദ്രവംശികളുടെ മേൽ വെള്ളിയുടെ ദശയാണെന്ന് പറയും. പിന്നീട് ദശ കുറഞ്ഞ്-കുറഞ്ഞ് വരുന്നു. ഏറ്റവും മോശം രാഹുവിന്റെ ദശയാണ്. ബൃഹസ്പതി ഒരു ഗുരുവല്ല. ഈ ദശ വൃക്ഷപതിയുടേതാണ്. വൃക്ഷപതിയായ ബാബ വരുമ്പോൾ ബൃഹസ്പതിയുടെയും വെള്ളിയുടെയും ദശയുണ്ടാകുന്നു. രാവണൻ വരുമ്പോൾ രാഹുവിന്റെ ദശയുണ്ടാകുന്നു. നിങ്ങൾ കുട്ടികളിൽ ഇപ്പോൾ ബൃഹസ്പതിയുടെ ദശയുണ്ട്. വൃക്ഷപതിയെ മാത്രം ഓർമ്മിക്കൂ, പവിത്രമായി മാറൂ. മതി. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഓരോ കാര്യം ചെയ്തുകൊണ്ടും ആത്മാഭിമാനിയായി മാറാനുള്ള അഭ്യാസം ചെയ്യണം. ദേഹത്തിന്റെ അഹങ്കാരം സമാപ്തമാകണം, ഇതിൽത്തന്നെയാണ് പരിശ്രമമുള്ളത്.

2. സത്യയുഗീ രാജ്യഭാഗ്യത്തിലേക്ക് പോകുന്നതിനുവേണ്ടി തന്റെ പെരുമാറ്റം രാജകീയമാക്കി മാറ്റണം. പവിത്രത തന്നെയാണ് ഏറ്റവും ഉയർന്ന പെരുമാറ്റം. പവിത്രമായി മാറുന്നതിലൂടെ മാത്രമാണ് പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറാൻ സാധിക്കുന്നത്.

വരദാനം :-
ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമായ ബാബയുടെ സ്മൃതിയിൽ ഇരുന്നുകൊണ്ട് സഹജയോഗത്തിന്റെ അനുഭവം ചെയ്യുന്ന സഫലതാമൂർത്തിയായി ഭവിക്കട്ടെ.

ഏതൊരുകാര്യം ചെയ്യുമ്പോഴും ഇക്കാര്യത്തിന് നമ്മളെ ആരാണ് നിമിത്തമാക്കിയത്,ആരാണ് ബാക്ബോൺ എന്നത് ഓർമ്മയുണ്ടായിരിക്കണം.ബാക്ബോൺ ഇല്ലാതെ ഒരു കർമ്മത്തിലും സഫലത ലഭിക്കുകയില്ല.അതിനാൽ ഏതൊരുകാര്യം ചെയ്യുമ്പോഴും ഞാൻ നിമിത്തമാണ്,ചെയ്യിപ്പിക്കുന്നത് സ്വയം ബുദ്ധിവാനിലും ബുദ്ധിവാനായ ബാബയാണ് എന്ന് ചിന്തിക്കണം.ഈ സ്മൃതിയിലിരുന്നുകൊണ്ട് കർമ്മം ചെയ്യുകയാണെങ്കിൽ സഹജമായി യോഗത്തിന്റെ അനുഭൂതി ലഭിച്ചുകൊണ്ടിരിക്കും.പിന്നീട് ഈ സഹജയോഗത്തിന്റെ അനുഭവത്താൽ അവിടെ സഹജമായി രാജ്യം ഭരിക്കാനും കഴിയും. ഇവിടത്തെ സംസ്ക്കാരം അവിടേക്ക് കൊണ്ടുപോകും.

സ്ലോഗന് :-
ഇച്ഛകൾ നിഴലുകൾ പോലെയാണ്,താങ്കൾ അവയിൽ നിന്നും പിൻതിരിഞ്ഞുനടന്നാൽ അവ പിറകിലായിത്തീരും.

അവ്യക്തസൂചന-മഹാനായി മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണ ചെയ്യൂ.

കയ്പ്പേറിയ വസ്തുവിനെപ്പോലും മധുരമാക്കി മാറ്റുന്ന വിശേഷധാരണയാണ് മധുരത.താങ്കൾ ഏവരുടേയും മാറ്റത്തിന്റെ ആധാരം തന്നെ ബാബയുടെ മധുരമായ വാക്കുകളാണ്.മധുരമായകുട്ടീ ,താങ്കൾ ഒരു മധുരവും ശുദ്ധവുമായ ആത്മാവാണ് ഇങ്ങിനെയുള്ള രണ്ട് മധുരമായ വാക്കുകളാണ് താങ്കളെ മാറ്റിയത്.മധുരമായ ദൃഷ്ടിയാണ് പരിവർത്തനം കൊണ്ടുവന്നത്.അതുപോലെതന്നെ മധുരതയിലൂടെ മറ്റുള്ളവരേയും മധുരമുള്ളതാക്കി മാറ്റൂ.സദാ ഈ മധുരതയാകുന്ന സമ്മാനം കൂടെ വെക്കൂ.ഇതിലൂടെ സദാ സ്വയം മധുരമായി ഇരിക്കാനും,മറ്റുള്ളവരെ മധുരതയുള്ളവരാക്കി മാറ്റാനും കഴിയും