മധുരമായ കുട്ടികളേ -
നിങ്ങൾ ഇപ്പോൾ ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണരാണ്, നിങ്ങൾക്ക് തന്നെയാണ് ബാബയിലൂടെ
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചത്, ഇപ്പോൾ നിങ്ങൾ ഈശ്വരീയ
മടിത്തട്ടിലാണ്.
ചോദ്യം :-
മറ്റൊരു ധർമ്മവുമില്ലാത്ത അദ്വൈത രാജ്യത്തിന്റെ സ്ഥാപനയുടെ ആധാരമെന്താണ്?
ഉത്തരം :-
യോഗബലം.
ബാഹുബലത്തിലൂടെ ഒരിക്കലും അദ്വൈത രാജ്യത്തിന്റെ സ്ഥാപനയുണ്ടാകില്ല. ക്രിസ്ത്യൻ
സമൂഹത്തിന് ഇത്രയും ശക്തിയുണ്ട് അഥവാ അവർ പരസ്പരം ഒന്നിച്ചാൽ മുഴുവൻ വിശ്വത്തിലും
രാജ്യം ഭരിക്കാൻ സാധിക്കും. എന്നാൽ നിയമം അങ്ങനെയല്ല. വിശ്വത്തിൽ ഒരു
രാജ്യത്തിന്റെ സ്ഥാപന ചെയ്യുക എന്നത് ബാബയുടെ മാത്രം കർത്തവ്യമാണ്.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ച് താഴേക്ക് വന്നാലും......
ഓംശാന്തി.
കുട്ടികൾക്ക് ഒരുപാട് തവണ ഓം ശാന്തിയുടെ അർത്ഥം മനസ്സിലാക്കിത്തന്നിട്ടുണ്ട്.
ഓം എന്നാൽ ഞാൻ ആരാണ്? ഞാൻ ആത്മാവാണ്. ഈ ശരീരം എന്റെ കർമ്മേന്ദ്രിയങ്ങളാണ്.
ആത്മാവാകുന്ന ഞാൻ പരമധാമത്തിൽ വസിക്കുന്നു. ഭാരതവാസികൾ തന്നെയാണ് ,അല്ലയോ
ദൂരദേശത്തിൽ വസിക്കുന്ന ഭഗവാനേ വരൂ എന്ന് വിളിക്കുന്നത്. കാരണം ഇപ്പോൾ ഭാരതത്തിൽ
ഒരുപാട് ധർമ്മഗ്ലാനിയും ദുഃഖവുമാണ്. അങ്ങ് വീണ്ടും വന്ന് ഗീതോപദേശം കേൾപ്പിക്കൂ.
ഗീത കേൾപ്പിക്കുന്നതിനായാണ് ശിവബാബയോട് വരാൻ പറയുന്നത്. കാരണം ബാബ എല്ലാവരുടേയും
പിതാവാണ്. ഭാരതവാസികളിൽ വീണ്ടും മായാ രാവണന്റെ നിഴൽ വീണിരിക്കുകയാണ്, അതുകൊണ്ട്
എല്ലാവരും ദുഃഖിയും പതിതരുമായി മാറി. അതുകൊണ്ടാണ് രൂപം മാറി വരൂ അർത്ഥം മനുഷ്യ
രൂപത്തിൽ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നത്. അതിനാൽ മനുഷ്യ രൂപമാണ്
സ്വീകരിക്കുന്നത്. എന്റെ അവതരണം ദിവ്യവും അലൗകീകവുമാണ്. ബാബ ഗർഭത്തിലേക്ക്
വരുന്നില്ല. ബാബ വരുന്നത് ഒരു സാധാരണ വൃദ്ധന്റെ ശരീരത്തിലാണ്.
നിങ്ങൾ കുട്ടികൾക്കറിയാം, ഞാൻ കൽപ-കൽപം എന്റെ നിരാകാരി രൂപം മാറിയാണ് വരുന്നത്.
ജ്ഞാനത്തിന്റെ സാഗരൻ പതീത പാവനനായ പരമപിതാ പരമാത്മാവ് മാത്രമാണ്. കൃഷ്ണനെ
ഒരിക്കലും ഇങ്ങനെ പറയില്ല. ബാബ പറയുന്നു-ഞാൻ ഈ സാധാരണ ശരീരത്തിൽ വന്ന്
നിങ്ങൾക്ക് വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്. ലോകം പതീതമായി മാറുമ്പോഴാണ്
എനിക്ക് വരേണ്ടി വരുന്നത്. ബാബ കലിയുഗത്തെ സത്യയുഗമാക്കി മാറ്റാനാണ് വരുന്നത്.
ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ ചിത്രവുമുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപനയും
വിഷ്ണുവിലൂടെ പാലനയും ശങ്കരനിലൂടെ വിനാശവും. ഈ ലക്ഷ്മീ-നാരായണൻമാർ വിഷ്ണുവിന്റെ
രണ്ട് രൂപങ്ങളാണ്. ഇത് നിങ്ങൾ കുട്ടികൾക്കറിയാം. ബാബ വീണ്ടും രൂപം മാറി
വന്നിരിക്കുകയാണ്. ബാബ നമ്മുടെ സുപ്രീം ഫാദറുമാണ്, ടീച്ചറുമാണ് ഗുരുവുമാണ്.
മറ്റ് ഗുരുക്കൻമാരെയൊന്നും സുപ്രീം എന്ന് പറയാൻ സാധിക്കില്ല. ബാബ അച്ഛനും ഗുരുവും
ടീച്ചറും മൂന്നുമാണ്. ലൗകീക അച്ഛൻ കുട്ടികളെ പാലിച്ച് പിന്നീട് അവരെ
സ്കൂളിലേക്ക് അയക്കുന്നു. പിതാവു തന്നെ ടീച്ചറുമായിരിക്കുക എന്നത് വളരെ ചുരുക്കം
മാത്രമായിരിക്കും. ഇത് ആർക്കും പറയാൻ സാധിക്കില്ല. എല്ലാ ആത്മാക്കളും
ബാബയെത്തന്നെയാണ് വിളിക്കുന്നത്. ഗോഡ് ഫാദർ എന്ന് പറയുമ്പോൾ ആത്മാക്കളുടെ
അച്ഛനായി. ഈ ഗീതവും ഭക്തിമാർഗ്ഗത്തിലേതാണ്. സത്യയുഗത്തിൽ ഇങ്ങനെ
വിളിക്കുന്നതിനായി അവിടെ മായയില്ല. അവിടെ സുഖം മാത്രമേയുള്ളൂ. നിങ്ങൾക്കറിയാം
ഇത് 5000 വർഷത്തിന്റെ ചക്രമാണ്. പകുതി കൽപം സത്യ-ത്രേതായുഗം, പകുതി കൽപം
ദ്വാപര-കലിയുഗവും. നിങ്ങൾ ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണരാണ്. ബ്രഹ്മാവിന്റെ അഥവാ
നിങ്ങൾ ബ്രാഹ്മണരുടെ തന്നെ രാത്രിയും പകലുമുള്ളത്. നിങ്ങൾ കുട്ടികൾക്കാണ്
രാത്രിയുടെയും പകലിന്റെയും ജ്ഞാനമുള്ളത്. ലക്ഷ്മീ-നാരായണന് ഈ ജ്ഞാനമില്ല. ഇപ്പോൾ
നിങ്ങൾ സംഗമത്തിലാണ്. നിങ്ങൾക്കറിയാം ഇപ്പോൾ ഭക്തിമാർഗ്ഗം പൂർത്തിയായി പകലിന്റെ
ഉദയമുണ്ടാവുകയാണ്. ഈ ജ്ഞാനം നിങ്ങൾക്ക് ബാബയിലൂടെയാണ് ലഭിച്ചത്. കലിയുഗത്തിലും
സത്യയുഗത്തിലും ഈ ജ്ഞാനം ആർക്കുമില്ല. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ രാത്രിയും
ബ്രഹ്മാവിന്റെ പകലും എന്ന മഹിമയുളളത്. നിങ്ങൾ ഇപ്പോൾ സൂര്യവംശീ-ചന്ദ്രവംശീ
രാജ്യം പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. പിന്നീട് പകുതി
കൽപത്തിനുശേഷം നിങ്ങൾ രാജ്യം പാഴാക്കുന്നു. ഈ ജ്ഞാനം നിങ്ങൾക്കല്ലാതെ
മറ്റാർക്കുമില്ല. നിങ്ങൾ ദേവതകളായി മാറിയാൽ പിന്നീട് ഈ ജ്ഞാനമുണ്ടാകില്ല. ഇപ്പോൾ
രാത്രിയാണ്. ശിവരാത്രിക്കും മഹിമയുണ്ട്. കൃഷ്ണന്റെ രാത്രി എന്നും പറയുന്നുണ്ട്,
എന്നാൽ അതിന്റെ അർത്ഥം മനസ്സിലാക്കുന്നില്ല. ശിവജയന്തി അർത്ഥം ശിവന്റെ അവതരണമാണ്.
ഇങ്ങനെയൊരു ബാബയുടെ ജന്മദിനം കുറഞ്ഞത് ഒരു മാസമെങ്കിലും ആഘോഷിക്കണം. മുഴുവൻ
സൃഷ്ടിയെയും പതീതത്തിൽ നിന്നും പാവനമാക്കി മാറ്റുന്ന ബാബയുടെ ജന്മദിനത്തിന് അവധി
പോലുമില്ല. ബാബ പറയുന്നു, ഞാൻ എല്ലാവരുടെയും മുക്തേശ്വരനും വഴികാട്ടിയുമായി
എല്ലാവരെയും തിരികെ കൊണ്ടുപോകുന്നു.
ഇപ്പോൾ നിങ്ങൾ രാജയോഗം പഠിക്കാനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. ബാബ നിങ്ങൾക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകുകയാണ്. ആത്മാവിന്റെ രൂപമെന്താണെന്ന് പോലും
ആർക്കും അറിയില്ല. ബാബ പറയുന്നു-ആത്മാവാകുന്ന നിങ്ങൾ പെരുവിരലിന് സമാനവുമല്ല,
അഖണ്ഡ ജ്യോതിയെപ്പോലെയുമല്ല. നിങ്ങൾ ബിന്ദുവിനു സമാനം നക്ഷത്രമാണ്. ബാബയും
ബിന്ദുവാണ്. എന്നാൽ ബാബ പുനർജന്മത്തിലേക്ക് വരുന്നില്ല. ബാബയുടെ മഹിമ തന്നെ
വേറെയാണ്. ബാബ പരമമായതു കാരണം ജനന-മരണ ചക്രത്തിലേക്ക് വരുന്നില്ല. നിങ്ങൾ
ആത്മാക്കളാണ് ശരീരത്തിലേക്ക് വരുന്നത്. അതിനാൽ 84 ജന്മങ്ങൾ എടുക്കുന്നു. ബാബ ഈ
ബ്രഹ്മാവിന്റെ ശരീരത്തിലാണ് വരുന്നത്. ഈ ശരീരം കടമായി എടുത്തിട്ടുള്ളതാണ്. ബാബ
മനസ്സിലാക്കിത്തരുന്നു-നിങ്ങളും ആത്മാവണ്. എന്നാൽ നിങ്ങൾ സ്വയം ആത്മാവാണെന്ന്
തിരിച്ചറിയുന്നില്ല. ആത്മാവ് തന്നെയാണ് ബാബയെ ഓർമ്മിക്കുന്നത്. ദുഃഖത്തിൽ
എപ്പോഴും ഓർമ്മിക്കുന്നു-അല്ലയോ ഭഗവാനേ, അല്ലയോ ദയാമനസ്കനായ ബാബാ ദയ കാണിക്കൂ.
ദയ യാചിക്കുന്നു. കാരണം ബാബതന്നെയാണ് നോളേജ്ഫുൾ, ആനന്ദത്താലും പവിത്രതയാലും
നിറഞ്ഞിരിക്കുകയാണ്. ജ്ഞാനത്തിലും സമ്പന്നനാണ്. മനുഷ്യർക്ക് ഈ മഹിമയൊന്നും
കൊടുക്കാൻ സാധിക്കില്ല. മുഴുവൻ ലോകത്തിനും ആനന്ദം നൽകുക എന്നത് ബാബയുടെ മാത്രം
കർത്തവ്യമാണ്. ബാബ രചയിതാവാണ്. ബാക്കിയെല്ലാവരും രചനകളാണ്. രചയിതാവ് രചനയെ
രചിക്കുന്നു. ആദ്യം സ്ത്രീയെ ദത്തെടുക്കുന്നു. പിന്നീട് പത്നിയിലൂടെ രചനകളെ
രചിക്കുന്നു. അതിനുശേഷം അവരെ പാലിക്കുകയും ചെയ്യുന്നു. വിനാശം ചെയ്യുന്നില്ല.
പരിധിയില്ലാത്ത ബാബ വന്നാണ് സ്ഥാപന, പാലന, വിനാശം ചെയ്യിപ്പിക്കുന്നത്. ആദി
സനാതന ദേവീ-ദേവതാധർമ്മത്തിന്റെ പാലന ചെയ്യിപ്പിക്കുന്നു. സത്യയുഗത്തിന്റെ
തുടക്കത്തിൽ പെട്ടെന്ന് തന്നെ രാജധാനി സ്ഥാപിക്കപ്പെടുന്നു. മറ്റെല്ലാ
ധർമ്മത്തിലുള്ളവരും ആദ്യം അവനവന്റെ ധർമ്മം മാത്രം സ്ഥാപിക്കുന്നു, പിന്നീട്
ലക്ഷങ്ങളുടെയും കോടികളുടേയും അഭിവൃദ്ധിയുണ്ടാകുമ്പോഴാണ് രാജധാനി ആരംഭിക്കുന്നത്.
ഇപ്പോൾ നിങ്ങൾ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. യോഗബലത്തിലൂടെ നിങ്ങൾ
മുഴുവൻ വിശ്വത്തിന്റേയും അധികാരിയായി മാറുകയാണ്. ബാഹുബലത്തിലൂടെ ഒരിക്കലും
ആർക്കും വിശ്വത്തിൽ രാജ്യം ഭരിക്കാൻ സാധിക്കില്ല. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് ക്രിസ്ത്യാനികൾക്ക് ഇത്രയും ശക്തിയുണ്ട്.
ക്രിസ്ത്യാനികൾ പരസ്പരം ഒത്തുചേർന്നാൽ മുഴുവൻ വിശ്വത്തിലും രാജ്യം ഭരിക്കാൻ
സാധിക്കും. എന്നാൽ ബാഹുബലത്തിലൂടെ വിശ്വത്തിൽ രാജ്യം പ്രാപ്തമാക്കുക എന്നത്
നിയമമില്ല. ബാഹുബലമുള്ളവർ വിശ്വത്തിന്റെ അധികാരിയായി മാറുക എന്നത് ഡ്രാമയിൽ
നിയമമില്ല.
ബാബ മനസ്സിലാക്കിത്തരുന്നു- വിശ്വത്തിന്റെ ചക്രവർത്തി പദവി യോഗബലത്തിലൂടെ
ബാബയിലൂടെ മാത്രമേ ലഭിക്കൂ. സത്യയുഗത്തിൽ ഒന്നിന്റെയും വിഭജനമില്ല. ഭൂമിയും
ആകാശവുമെല്ലാം നിങ്ങളുടേതായിരിക്കും. നിങ്ങളെ ആർക്കും സ്പർശിക്കാൻ
പോലും(തട്ടിയെടുക്കാൻ) സാധിക്കില്ല. സത്യയുഗത്തെ അദ്വൈത രാജ്യമെന്നാണ് പറയുന്നത്.
ഇവിടെ അനേക രാജ്യമുണ്ട്. ബാബ മനസ്സിലാക്കി ത്തരികയാണ് 5000 വർഷത്തിനുശേഷം നിങ്ങൾ
കുട്ടികളെ വീണ്ടും ഈ രാജ്യയോഗം പഠിപ്പിക്കുകയാണ്. കൃഷ്ണന്റെ ആത്മാവ് ഇപ്പോൾ
പഠിച്ചുകൊണ്ടിരിക്കുകയാണ്. കൃഷ്ണൻ ആദ്യ നമ്പറിലെ രാജകുമാരനായിരുന്നു. കൃഷ്ണൻ
ഇപ്പോൾ 84 ജന്മത്തിന്റെ അവസാനമാണ് ബ്രഹ്മാവായി മാറിയത്. സൃഷ്ടിചക്രം എങ്ങനെയാണ്
കറങ്ങുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ബാബ വീണ്ടും
സ്വർഗ്ഗത്തിന്റെ സ്ഥാപനചെയ്യുകയാണ്. തീർച്ചയായും അനേക ധർമ്മങ്ങൾ വിനാശമാവുക
തന്നെ വേണം. ഒരു ധർമ്മത്തിന്റെ സ്ഥാപനയുണ്ടാവുക തന്നെ ചെയ്യും.
ഭാരതത്തിൽത്തന്നെയാണ് 100% പവിത്രവും ശ്രേഷ്ഠവുമായ ധർമ്മമുണ്ടായിരുന്നത്.
ദേവതകളുടെ കർമ്മവും ശ്രേഷ്ഠമായിരുന്നു. അവരുടെ തന്നെയാണ് മഹിമ, സർവ്വ ഗുണ
സമ്പന്നർ..... ആദ്യമാദ്യം പവിത്രമായിരുന്നു. ഇപ്പോൾ പതീതമായിരിക്കുകയാണ്.
പിന്നീട് ബാബ വന്നാണ് സ്ത്രീയേയും പുരുഷനേയും രണ്ടുപേരെയും പവിത്രമാക്കി
മാറ്റുന്നത്. രക്ഷാബന്ധനത്തിന്റെ ഉത്സവം എന്തുകൊണ്ടാണ് ഇത്രയധികം ആഘോഷിക്കുന്നത്,
എന്നത് ആർക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് പ്രതിജ്ഞ ചെയ്യിച്ചിരുന്നത്, ഈ
അന്തിമജന്മത്തിൽ നിങ്ങൾ രണ്ട് പേരും പവിത്രമായിരിക്കൂ. സന്യാസിമാരുടെ ധർമ്മം
തന്നെ വേറെയാണ്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നത് നിങ്ങൾക്ക് വേണ്ടിയാണ്.
നിങ്ങൾക്കറിയാമായിരിക്കും, ക്രിസ്ത്യൻ പളളിയിലെ പാതിരിമാർ നടക്കുമ്പോൾ കണ്ണുകൾ
നേരെതന്നെയായിരിക്കുംം, മറ്റെവിടേക്കും അവരുടെ ശ്രദ്ധ പോകില്ല.
കന്യാസ്ത്രീകളുല്ലോ. അവർ ക്രിസ്തുവിനെയാണ് ഓർമ്മിക്കുന്നത്. പറയുന്നു-ക്രിസ്തു
ദൈവപുത്രനായിരുന്നു. നിങ്ങളുടെ വെളുത്ത വസ്ത്രമായൊന്നും അവർക്ക് ബന്ധമില്ല.
നിങ്ങൾ ആത്മാക്കളാണ്. നിങ്ങൾ ഒരു ബാബയെയല്ലാതെ മറ്റാരേയും ഓർമ്മിക്കരുത്.
സത്യമായ നൺസ് നിങ്ങളാണ്. നിങ്ങൾക്ക് ശിവബാബയിൽ നിന്നാണ് സമ്പത്തെടുക്കേണ്ടത്.
ശിവബാബയെ ഓർമ്മിക്കുകയാണെങ്കിൽ മാത്രമേ വികർമ്മം വിനാശമാവുകയുള്ളൂ. അതിനാൽ
ബാബയുടെ നിർദേശമാണ് - എന്നെ മാത്രം ഓർമ്മിക്കൂ. ആത്മാവിനെക്കുറിച്ച്
നിശ്ചയമില്ലാത്തതു കാരണമാണ് കന്യാസ്ത്രീകൾ ക്രിസ്തുവിനെ ഓർമ്മിക്കുന്നത്.
ഈശ്വരനാരാണെന്ന് അറിയില്ല. ആദ്യമാദ്യം വരുന്ന ഭാരതവാസികൾക്ക് പോലും അറിയില്ല.
ലക്ഷ്മീ-നാരായണന് ഈ സൃഷ്ടിയുടെ ജ്ഞാനമില്ല. അവർ ത്രികാലദർശികളുമല്ല. നിങ്ങൾ
ബ്രഹ്മണരാണ് ത്രികാലദർശികളായി മാറുന്നത്. നിങ്ങളെ ബാബയാണ് കക്കയിൽ നിന്നും
വജ്രത്തിനു സമാനമാക്കി മാറ്റുന്നത്. ഇപ്പോൾ നിങ്ങൾ ഈശ്വരീയ മടിത്തട്ടിലാണ്.
നിങ്ങളുടെ ഈ അന്തിമജന്മം വളരെ അമൂല്യമാണ്. പ്രത്യേകിച്ചും ഭാരതത്തിന്റെ, മുഴുവൻ
ലോകത്തിന്റേയും ആത്മീയ സേവനമാണ് നിങ്ങൾ ചെയ്യുന്നത്. ബാക്കിയെല്ലാവരും ഭൗതീകമായ
സാമൂഹിക സേവനം ചെയ്യുന്ന സേവാധാരികളാണ്. നിങ്ങൾ ആത്മീയ സേവാധാരികളാണ്. നിങ്ങളെ
പഠിപ്പിക്കുന്നത് പരമമായ ആത്മാവാണ്. ഓരോ ആത്മാവിനോടും പറയണം-ബാബയെ ഓർമ്മിക്കൂ.
ബാബക്ക് തന്നെയാണ് പതീത-പാവനൻ എന്ന മഹിമയുളളത്. നിങ്ങൾക്ക് അധഃപതിക്കാൻ 84 ജന്മം
എടുത്തു. പിന്നീട് കയറാൻ ഒരു സെക്കന്റെടുക്കുന്നു. ഇത് നിങ്ങളുടെ
മൃത്യുലോകത്തിന്റെ അവസാന ജന്മമാണ്. മൃത്യുലോകത്തിന്റെ നാശവും അമരലോകം നീണാൾ
വാഴുകയും വേണം. ഇതിനെ അമരകഥ എന്നാണ് പറയുന്നത്. അമരനായ ബാബ വന്ന് നിങ്ങൾ അമരനായ
ആത്മാക്കളെ അമരലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി അമരകഥ കേൾപ്പിക്കുന്നു.
ബാബ പറയുന്നു- മറ്റെല്ലാ കാര്യങ്ങളും മറന്നുപോവുകയാണെങ്കിൽ, സ്വയം ആത്മാവാണെന്ന്
നിശ്ചയിച്ച് അച്ഛനായ എന്നെ മാത്രം ഓർമ്മിക്കൂ. ബുദ്ധിയോഗം എന്നിൽ വെക്കൂ, എന്നാൽ
നിങ്ങളുടെ പാപങ്ങൾ ഭസ്മമായി നിങ്ങൾ പുണ്യാത്മാവായി മാറും.നിങ്ങളാണ് മനുഷ്യനിൽ
നിന്ന് ദേവതയായി മാറുന്നത്. ഇത് പുതിയ കാര്യമല്ല. 5000 വർഷത്തിനു ശേഷമാണ് ബാബ
വന്ന് നിങ്ങൾക്ക് സമ്പത്ത് നൽകുന്നത്. പിന്നെ രാവണൻ വന്ന് ശപിക്കുന്നു. ഇതാണ്
കളി. ഭാരതത്തിന്റെ തന്നെ കഥയാണ്. ബാബയാണ് ഈ കാര്യങ്ങളെല്ലാം
മനസ്സിലാക്കിതരുന്നത്. മറ്റൊരു വേദ-ശാസ്ത്രങ്ങളിലുമില്ല. അതുകൊണ്ടാണ് ഗോഡ് ഫാദറെ
തന്നെ നോളേജ്ഫുള്ളെന്നും ആനന്ദസാഗരനെന്നും ശാന്തിസാഗരനെന്നും പറയുന്നത്.
നിങ്ങളേയും തനിക്കു സമാനമാക്കി മാറ്റുന്നു. നിങ്ങളും പൂജ്യരായിരുന്നു. പിന്നീട്
പൂജാരിയായി മാറുന്നു. താങ്കൾ തന്നെ പൂജ്യരും, താങ്കൾ തന്നെ പൂജാരിയുമായി
മാറുന്നു. പൂജ്യരും പൂജാരിയും എന്ന മഹിമ ഭഗവാനെ പ്രതിയല്ല. നിങ്ങൾ ഭാരതവാസികളുടെ
കാര്യമാണ്. നിങ്ങൾ ആദ്യം ഒരു ശിവനെ മാത്രം ഭക്തി ചെയ്തിരുന്നു. അവ്യഭിചാരിയായ
ഭക്തി ചെയ്തു പിന്നീട് ദേവതകളുടെ ഭക്തി ആരംഭിച്ചു. അങ്ങനെ താഴേക്ക് ഇറങ്ങി വന്നു.
ഇപ്പോൾ വീണ്ടും നിങ്ങൾ ദേവീ-ദേവതകളായി മാറുകയാണ്. അൽപം പഠിക്കുന്നവർ
പ്രജയിലേക്ക് പോകുന്നു. നല്ല രീതിയിൽ പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്യുന്നവർക്ക് രാജ്യഭാഗ്യം ലഭിക്കും. പ്രജകൾ ഒരുപാടുണ്ടാകുന്നു. ഒരു
മഹാരാജാവിന് ലക്ഷക്കണക്കിനും കോടിക്കണക്കിനും പ്രജകളുണ്ടായിരിക്കും. നിങ്ങൾ കൽപം
മുമ്പത്തെ പോലെ തന്നെയാണ് പുരുഷാർത്ഥം ചെയ്യുന്നത്. പുരുഷാർത്ഥത്തിലൂടെ മാലയിൽ
ആരെല്ലാം വരുമെന്ന് അറിയാൻ സാധിക്കും. പ്രജയിലും ചിലർ പാവപ്പെട്ടവരും മറ്റു ചിലർ
ധനവാൻമാരുമാകുന്നു. ഭക്തിമാർഗ്ഗത്തിൽ ഈശ്വരന്റെ പേരിൽ ദാന-പുണ്യങ്ങൾ ചെയ്യുന്നു.
എന്താ ഈശ്വരന്റെ പക്കൽ ഒന്നുമില്ലാത്തതു കൊണ്ടാണോ? അല്ലെങ്കിൽ പറയും
കൃഷ്ണാർപ്പണമെന്ന്. എന്നാൽ വാസ്തവത്തിൽ ഈശ്വരാർപ്പണമാണ്. മനുഷ്യർ എന്തെല്ലാം
ചെയ്യുന്നുണ്ടോ അതിന്റെയെല്ലാം ഫലം അടുത്ത ജന്മത്തിലാണ് പ്രാപ്തമാകുന്നത്. ഒരു
ജന്മത്തേക്ക് വേണ്ടി ലഭിക്കുന്നു. ഇപ്പോൾ ബാബ പറയുന്നു-ഞാൻ വന്നിരിക്കുകയാണ്
നിങ്ങൾക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത് നൽകാൻ. ഈശ്വരാർത്ഥം നേരിട്ട് നിങ്ങൾ
എന്തെങ്കിലും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 21 ജന്മത്തേക്ക് അതിന്റെ പ്രാപ്തി
ലഭിക്കുന്നു. നേരിട്ടല്ല ചെയ്യുന്നത് എങ്കിൽ ഒരു ജന്മത്തേക്കു വേണ്ടി
അൽപകാലത്തേക്കുള്ള സുഖം ലഭിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങളുടെ
കൈവശമുളളതെല്ലാം തന്നെ മണ്ണിനോട് ചേരുക തന്നെ വേണം. അതിനാൽ ഇതിനെ സഫലമാക്കൂ.
ആത്മീയ ഹോസ്പിറ്റലും സർവ്വകലാശാലയുമായ ഈ വിദ്യാലയം നിങ്ങൾ തുറന്നുകൊണ്ടേ പോകൂ.
ഇവിടെ വന്ന് എല്ലാവരും സദാ ആരോഗ്യമുള്ളവരും സദാ സമ്പന്നരുമായി മാറും. ഇതിലൂടെ
ഒരുപാട് സമ്പാദ്യമുണ്ടാകുന്നു. യോഗബലത്തിലൂടെ ആരോഗ്യവും ചക്രത്തെ അറിയുന്നതിലൂടെ
സമ്പത്തും ലഭിക്കും. അതിനാൽ ഓരോ വീട്ടിലും ഇങ്ങനെയുള്ള ഹോസ്പിറ്റലും
സർവ്വകലാശാലയും തുറന്നുകൊണ്ടേ പോകൂ. വലിയ ധനവാനാണോങ്കിൽ വലുത് തുറക്കൂ. ഒരുപാട്
പേർക്ക് വരാൻ സാധിക്കും. ബോർഡിൽ എഴുതൂ. പ്രകൃതി ചികിത്സക്കാർ എഴുതാറുള്ളതുപോലെ.
ബാബ മുഴുവൻ ലോകത്തിന്റെയും സ്വഭാവത്തെ പരിവർത്തനപ്പെടുത്തി പവിത്രമാക്കി
മാറ്റുന്നു. ഈ സമയം എല്ലാവരും അപവിത്രമാണ്. മുഴുവൻ ലോകത്തേയും സദാ ആരോഗ്യമുള്ളതും
സദാ സമ്പന്നവുമാക്കി മാറ്റുന്നത് ബാബയാണ്. ബാബയാണ് നിങ്ങൾ കുട്ടികളെ ഇപ്പോൾ
പഠിപ്പിക്കുന്നത്. നിങ്ങളാണ് വളരെ മധുരമായ കുട്ടികൾ. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ഈ
അമൂല്യമായ ജീവിതത്തെ ആത്മീയ സേവനത്തിൽ ഉപയോഗിക്കണം. ഭാരതത്തിന്റെയും മുഴുവൻ
ലോകത്തിന്റെയും സേവനം ചെയ്യണം.
2) തന്റേതായതെല്ലാം
സഫലമാക്കുന്നതിനുവേണ്ടി നേരിട്ട് ഈശ്വരാർത്ഥം അർപ്പണം ചെയ്യണം. ആത്മീയ
ഹോസ്പിറ്റലും സർവ്വകലാശാലയും തുറക്കണം.
വരദാനം :-
ഏകരസസ്ഥിതിയിലൂടെ അതീന്ദ്രിയസുഖത്തിന്റെ അനുഭൂതി ചെയ്തുകൊണ്ട് സർവ്വആകർഷണങ്ങളിൽ
നിന്നും മുക്തരാകുന്നവരായി ഭവിക്കട്ടെ.
ഇന്ദ്രിയങ്ങളുടെ
ആകർഷണങ്ങളിൽനിന്നും സംബന്ധങ്ങളുടെ ആകർഷണങ്ങളിൽനിന്നും മുക്തരാകുമ്പോൾ
അതീന്ദ്രിയസുഖത്തിന്റെ അനുഭൂതി ലഭിക്കുന്നു. ഏതെങ്കിലും കർമ്മേന്ദ്രിയങ്ങൾക്ക്
വശപ്പെട്ട് ഭിന്നഭിന്ന ആകർഷണങ്ങളിൽ പെടുമ്പോൾ അതീന്ദ്രിയസുഖവും സന്തോഷവും
ലഭിക്കാതെ പോകുന്നു. എന്നാൽ എപ്പോഴാണോ ബുദ്ധി സർവ്വ ആകർഷണങ്ങളിൽ നിന്നും
മുക്തമായി ഒരേയൊരു ബാബയിൽ ഏകാഗ്രമാകുന്നത് അപ്പോൾ എല്ലാ ഇളക്കങ്ങളും
അവസാനിക്കുന്നു. അങ്ങിനെയുള്ള ഏകരസഅവസ്ഥയിലെത്തുന്നതിലൂടെ അതീന്ദ്രിയസുഖത്തിന്റെ
അനുഭൂതി ലഭിക്കുന്നു.
സ്ലോഗന് :-
ബുദ്ധിയുടെ
ലൈൻ സദാ ക്ളിയറാക്കിവെക്കുകയാണെങ്കിൽ മറ്റുള്ളവരുടെ മനസ്സിലെ ഭാവങ്ങളെപ്പോലും
മനസ്സിലാക്കാൻ കഴിയും.
അവ്യക്തസൂചന-സദാ സുസ്ഥിരവും
അചഞ്ചലവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.
ഏത് പ്രകാരത്തിലുള്ള
സാഹചര്യത്തിലും ഇളകാതിരിക്കുക എന്നത് ശ്രേഷ്ഠബ്രാഹ്മണരുടെ ലക്ഷണമാണ്. ലോകം
പ്രക്ഷുബ്ധമാണെങ്കിലും താങ്കൾ ശ്രേഷ്ഠ ആത്മാക്കൾ ഇളകരുത്. കാരണം നിങ്ങൾക്ക്
ഡ്രാമയുടെ ഓരോ ദൃശ്യവും അറിയാം. ജ്ഞാനികളായ ആത്മാക്കൾ, ശക്തിശാലികളായ ആത്മാക്കൾ
സദാ സ്വതവേ ഇളകാതെയിരിക്കും. അതിനാൽ ഒരിക്കലും വായുമണ്ഢലത്തെ കണ്ട്
പരിഭ്രാന്തരാകരുത്, സദാ നിർഭയരായി ഇരിക്കൂ.