07.06.26    Avyakt Bapdada     Malayalam Murli    31.03.2010     Om Shanti     Madhuban


പൂർവ്വികരുടെയും പൂജനീയരുടെയും സ്വമാനത്തിലിരുന്ന് മനസ്സിലൂടെ എല്ലാവരുടെയും പാലന ചെയ്യൂ, മുഴുവൻ വൃക്ഷത്തിനും സകാശ് കൊടുക്കൂ.


ഇന്ന്, ബാപ്ദാദ തന്റെ ചുറ്റുമുള്ള പൂർവ്വികരും പൂജനീയരുമായ ആത്മാക്കളെ കാണുകയാണ്. നിങ്ങൾ സ്വയം പൂർവ്വിക ആത്മാക്കളാണെന്ന് മനസിലാക്കുന്നുണ്ടല്ലോ. പൂജ്യരായ ആത്മാക്കൾ എവിടെയാണ് വസിക്കുന്നത്? നിങ്ങൾ വൃക്ഷത്തെ മുന്നിൽ കൊണ്ടുവരൂ, അതിൽ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ.അറിയാമോ, പൂർവ്വികരായ നിങ്ങളുടെ സ്ഥാനം വേരിലാണ്. വൃക്ഷത്തിന്റെ വേരിൽ ഉണ്ട് തടിയിലും ഉണ്ട്. അതിനാൽ, വേരിലൂടെയാണ് മുഴുവൻ വൃക്ഷത്തിനും പാലന ലഭിക്കുന്നത്. ഈ മുഴുവൻ വൃക്ഷത്തിന്റെയും ശാഖകളെയും ഇലകളെയും പോഷിപ്പിക്കുകയും, സകാശ് നൽകുകയും ചെയ്യുന്ന പൂർവ്വികരാണ് നിങ്ങൾ. പൂർവ്വികനായിരിക്കുന്നതിനൊപ്പം, പൂജനീയരാണ്. അവസാനത്തെ ഇലയ്ക്കും തായ്ത്തടിയിലൂടെ സകാശ് കിട്ടുന്നുണ്ട്. അപ്പോൾ, നിങ്ങൾ മുഴുവൻ വൃക്ഷത്തിനും സകാശ് നൽകുന്നവരാണെന്ന് സ്വയം അനുഭവം ചെയ്യൂന്നുണ്ടോ? പൂർവ്വികരായ നിങ്ങളാണ് എല്ലാ ആത്മാക്കളാകുന്ന ശാഖകൾക്കും ഇലകൾക്കും സകാശ് കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന ലഹരിയുണ്ടാകണം! ബ്രഹ്മാബാബയെ മഹാമുത്തച്ഛൻ എന്ന് വിളിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ കൂടെയുള്ള കുട്ടികളായ നിങ്ങളും മാസ്റ്റർ മഹാമുത്തച്ഛന്മാരാണ്. മുഴുവൻ വൃക്ഷത്തിലെയും ആത്മാക്കൾ പൂർവ്വിക ആത്മാക്കളായ നിങ്ങളിലേക്ക്,ആകർഷിക്കപ്പെടുന്നു. നിങ്ങൾ പൂർവ്വിക ആത്മാക്കൾ ശക്തികളിലൂടെ അവരെ പാലിക്കുന്നു. ബാബ പൂർവ്വിക ആത്മാക്കളായ നിങ്ങളെയെല്ലാം പരിപാലിച്ചതു പോലെ, ബാബ അത് എങ്ങനെ ചെയ്തു? ശക്തികളിലൂടെ. അതുപോലെ പൂർവ്വികർ എന്ന നിലയിൽ, ശക്തികളിലൂടെ നിങ്ങളും അവരുടെ പാലന ചെയ്യുന്നവരാണ്. ഇപ്പോൾ കാണുന്നില്ലേ, ദിവസങ്ങളിൽ, എല്ലാ ആത്മാക്കളും ദുഃഖിതരായി അവരവരുടെ ദേവതകളെ,വിളിച്ചുകൊണ്ടിരിക്കുന്നു വരൂ, ഞങ്ങളെ രക്ഷിക്കൂ, ഞങ്ങൾക്ക് ശാന്തി നൽകൂ, ഞങ്ങൾക്ക് ശക്തി നൽകൂ. ഹേ ക്ഷമയുടെ സാഗരമായ പൂർവ്വികരേ, ഞങ്ങൾക്ക് പാലന തരൂ. അപ്പോൾ, നിങ്ങൾ പൂർവ്വികരായ ആത്മാക്കളുടെ കാതുകളിൽ ഈ ശബ്ദം കേൾക്കുന്നുണ്ടോ? നിങ്ങൾ പൂർവ്വികരാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? മുഴുവൻ വൃക്ഷത്തിലും നോക്കൂ, മറ്റ് ധർമ്മങ്ങളിലെ ആത്മാക്കൾ ഉണ്ട്, മരത്തിന്റെ ശാഖകൾ ആയത് കാരണം, നിങ്ങളെയും അതേ ദൃഷ്ടിയിലൂടെയാണ് നോക്കുന്നത്. നിങ്ങളാണ് അവരുടെയും പൂർവ്വികർ. ഏതെങ്കിലും ധർമ്മത്തിലുള്ള ആത്മാക്കളെ നിങ്ങൾ കണ്ടുമുട്ടുമ്പോൾ, അവരും നമ്മുടെ വൃക്ഷത്തിന്റെ ശാഖകളാണെന്ന് മനസ്സിലാക്കുന്നു! അവർ നിങ്ങളെ കണ്ടുമുട്ടുമ്പോൾ, ഇവർ നമ്മുടേതാണെന്ന് മനസ്സിലാക്കുന്നു! സ്വന്തമാണെന്ന അനുഭവം ആ ആത്മാക്കൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്, ഇനിയും ഉണ്ടാകും. അപ്പോൾ, ഇത്രത്തോളം ലഹരിയും, ഉള്ളിൽ നിന്ന് ഇത്രയധികം കരുണ തോന്നുന്നുണ്ടോ? അവർ 'കരുണ കാണിക്കണമേ' എന്ന് നിലവിളിക്കുന്നു... ഇപ്പോൾ, സമയത്തിനനുസരിച്ച്, പൂർവ്വിക ആത്മാക്കളായ നിങ്ങൾ മനസ്സിലൂടെ ശക്തികളുടെ പാലന ചെയ്യണം. അവരുടെ ആവശ്യമാണ്. അതുകൊണ്ട്, നിങ്ങൾ എത്രത്തോളം പൂർവ്വികരാണെന്ന ലഹരിയിരിക്കുന്നോ, അത്രത്തോളം നിങ്ങളിലൂടെ അവരുടെ പാലന നടക്കും. ലൗകിക ജീവിതത്തിലും, ആരെയെങ്കിലും പരിപാലിക്കുന്നത് മുതിർന്നവരിലൂടെയാണ്. അവരുടെ ഭക്ഷണം, പാനീയം, വരുമാന സ്രോതസായ വിദ്യാഭ്യാസം, എന്നിവയ്ക്കായി ക്രമീകരണങ്ങൾ ചെയ്യുന്നത് അവരാണ്. അതിനാൽ, ബാബ വ്യത്യസ്ത ശക്തികളിലൂടെ നിങ്ങളെല്ലാവരെയും വളർത്തിയതുപോലെ, ഇപ്പോൾ നിങ്ങളുടെ കടമ മുഴുവൻ വൃക്ഷത്തിന്റെയും ശാഖകളെയും ഇലകളെയും പരിപോഷിപ്പിക്കുക എന്നതാണ്. പൂർവ്വികആത്മാക്കളായ നിങ്ങൾക്ക് അത്രയും ഉത്സാഹം തോന്നുന്നുണ്ടോ?ലഹരിയുണ്ടോ? പൂജനീയരുമാണ്. നോക്കൂ, മുഴുവൻ നാടകത്തിലും, നിയമങ്ങൾക്കനുസൃതമായി നിങ്ങൾ ആത്മാക്കളെ ആരാധിക്കുന്നതുപോലെ ഒരു മഹാത്മാവിനെയോ ധർമ്മപിതാവിനെയോ ആരാധിക്കുന്നില്ല. നിങ്ങളുടെ പൂജയും, നിയമാനുസൃതമായ ആരതി ചെയ്യുന്നതും, ഭോഗ് സമർപ്പണവും, ഇതുപോലെ മറ്റാർക്കും ചെയ്യുന്നില്ല. മഹിമ നോക്കൂ, നിങ്ങളുടെ കീർത്തനങ്ങൾ നിയമങ്ങൾക്കനുസൃതമാണ്, മറ്റാരുടെയും മഹിമ ഇതുപോലെ ചെയ്യുന്നില്ല. അതിനാൽ, നിങ്ങൾ പൂർവ്വികരോടൊപ്പം,പൂജനീയരുമാണ്. നാടകത്തിൽ മറ്റാരെയും നിങ്ങളെപ്പോലെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നില്ല.

ബാപ്ദാദ ഇത്രയധികം പൂജനീയരും പൂർവ്വികരുമായ ആത്മാക്കളെ കണ്ട് സന്തോഷിക്കുന്നു! ഈ ഗാനം ബാബയുടെ ഹൃദയത്തിൽ വീണ്ടും വീണ്ടും മുഴങ്ങുന്നു: ആഹാ, മുഴുവൻ വൃക്ഷത്തിലെയും എന്റെ പൂർവ്വികരും പൂജനീയരുമായ ആത്മാക്കളെ ആഹാ! അതിനാൽ, ഇപ്പോൾ ബാപ്ദാദ, നിങ്ങൾ എല്ലാ കുട്ടികളെയും,നിങ്ങളുടെ സ്വമാനമായ ബാബയ്ക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമാകുന്നതിന്റെ രൂപത്തിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി കുട്ടികൾ ഒരു കാര്യം ശ്രദ്ധയിൽ വയ്ക്കണം. എല്ലാ കുട്ടികളും വളരെ നന്നായി പുരുഷാർത്ഥം ചെയ്യുന്നതായി ബാപ്ദാദ കണ്ടു, എന്നാൽ സദാ എന്ന വാക്ക് ഓരോരുത്തരും പുരുഷാർത്ഥത്തിൽ ചേർക്കണം. ശ്രദ്ധ നൽകണം. ബാപ്ദാദ കുട്ടികളോട് ചോദിക്കുന്നു, ബാപ്ദാദ നിങ്ങളെയെല്ലാം ശ്രേഷ്ഠ സ്വമാനധാരി ആത്മാക്കളായി കാണുന്നതുപോലെ, നിങ്ങളും സ്വയം സ്വമാനധാരിയാണെന്നു കരുതുന്നുണ്ടോ?

കുട്ടികൾ സ്വന്തം രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നതായി ബാപ്ദാദ കണ്ടു.ഇപ്പോൾ വീട്ടിലേക്ക് പോകണം.മനസ്സിൽ ഈ പാട്ട് പാടിക്കൊണ്ടേയിരിക്കുന്നു, ഇപ്പോൾ വീട്ടിലേക്ക് പോകണം, ഇനി മടക്കയാത്ര നടത്തണം.' ഇതിനായി, ബാപ്ദാദ മുൻപേ പറഞ്ഞിട്ടുള്ളതാണ് മുഴുവൻ സമയവും സ്വയത്തെ എന്തെങ്കിലും തരത്തിലുള്ള സേവനത്തിൽ ബിസിയാക്കി വയ്ക്കണം. കുട്ടികൾക്ക് ഇപ്പോൾ സേവനത്തിന്റെ താൽപ്പര്യവും, സേവനത്തിനായുള്ള ഉന്മേഷവും ഉത്സാഹവും ഉണ്ട്. സേവനത്തിന്റെ നല്ല വാർത്തകളും ബാപ്ദാദ കേൾക്കുന്നു. എന്നാൽ വേഗത്തിൽ മുന്നോട്ട് പോകുന്നതിന്, ബാപ്ദാദ കുട്ടികളിലേക്ക് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു, വാക്കുകളിലൂടെയുള്ള സേവനം മാത്രമല്ല, സേവനം ചെയ്യുമ്പോൾ, ഒരേ സമയം മൂന്ന് സേവനങ്ങൾ ഒരുമിച്ച് ചെയ്തുകൊണ്ടിരിക്കൂ മനസ്സിലൂടെ സകാശ് നൽകുക, വാക്കുകളിലൂടെ ജ്ഞാനം നൽകുക, കർമ്മത്തിലൂടെ, അതായത് സമ്പർക്കത്തിലൂടെ, ബന്ധങ്ങളിലൂടെ, മുഖത്തിലൂടെ, അങ്ങനെയുള്ള സേവനം ചെയ്യണം, അതിന്റെ പ്രഭാവം സേവനത്തിൽ ഒരേ സമയം ഉണ്ടാകണം. ഒരേസമയം മൂന്ന് സേവനം ഒരുമിച്ച് ചെയ്യണം? കാരണം ഇപ്പോൾ, ആത്മാക്കൾ സേവനത്തിൽ എന്തെങ്കിലും വ്യത്യാസം ആഗ്രഹിക്കുന്നു. എന്തെങ്കിലും മാറ്റം ആവശ്യമാണ്. അപ്പോൾ, ഒരേ സമയം മൂന്ന് സേവനങ്ങൾ ചെയ്യാൻ കഴിയുമോ? ചെയ്യാൻ കഴിയുമോ? വാക്കിലൂടെ സേവനം ചെയ്യുന്ന സമയത്ത് ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും, അതായത് സമ്പർക്ക സംബന്ധങ്ങളിലൂടെയും സേവനം നടക്കുന്നുണ്ട്! ഒരുമിച്ച് നടക്കുന്നുണ്ടോ? ഒരേസമയം മൂന്നു സേവനങ്ങൾ ചെയ്യുന്നുണ്ടെന്ന് കരുതുന്നവർ കൈകൾ ഉയർത്തുക. ഒരേ സമയം മൂന്ന് സേവനങ്ങൾ. അതിനാൽ, ദയവായി ഇപ്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ അല്ല. എന്ത് സംഭവിക്കും? സേവനം ചെയ്യുന്നുണ്ട് പക്ഷേ സേവനത്തോടൊപ്പം, നമ്മളിലും കൂടെയുള്ളവരിലും സന്തുഷ്ടത, കാരണം സേവനത്തിന്റെ ഫലം സന്തുഷ്ടതയും സന്തോഷവുമാണ്. അതിനാൽ പരിശോധിക്കുക സേവനം ചെയ്തു, എന്നാൽ മുൻപും കേൾപ്പിച്ചിട്ടുള്ളതാണ്, സ്വയത്തിലും, കൂടെയുള്ളവരിലും, അന്തരീക്ഷത്തിലും സന്തുഷ്ടതയുടെ തരംഗം ഉണ്ടാകുമ്പോഴാണ് സേവനത്തിന്റെ സന്തോഷം അനുഭവപ്പെടുന്നത്. സേവനത്തിന്റെ സഫലതയ്ക്കായി മൂന്ന് കാര്യങ്ങൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഓർക്കുന്നുണ്ടാകും. ഒന്നാമത്തേതാണ് സേവനം എന്നാൽ നിമിത്തഭാവം. രണ്ടാമത്തേത്, നിർമ്മാണ (സൃഷ്ടി) ഭാവം. മൂന്നാമത്തേത്, നിർമ്മല വാണി. ഭാവം, ഭാവന, സ്വഭാവം. എല്ലാം ഒരുമിച്ച് സേവനത്തിലുണ്ടെങ്കിൽ, സ്വയം സന്തുഷ്ടരായിരിക്കും, ഒപ്പമുള്ളവരും സന്തുഷ്ടരായിരിക്കും, ആരുടെ സേവനമാണോ ചെയ്തത് അവരും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും. നിമിത്തഭാവമുള്ളവർ ബാബയുമായി ബന്ധം സ്ഥാപിക്കും. നിമിത്തഭാവം ഇല്ലെങ്കിൽ, ബാബയുടെ അടുത്തേക്ക് കൂടുതൽ വരില്ല. സേവനം ചെയ്യുമ്പോഴെല്ലാം, ഭാവവും, ഭാവനയും, സ്വഭാവവും ശരിയാണോ എന്ന് പരിശോധിക്കുക.ഇപ്പോൾ, ബാപ്ദാദ കണ്ടു ബാപ്ദാദയുടെ അടിസ്ഥാനമായ കാര്യമാണ്, സേവനത്തിനായി എവിടെ പോയാലും, നിങ്ങൾക്കായാലും, മറ്റുള്ളവർക്ക് വേണ്ടിയായാലും,കൂടെയുള്ളവർ സന്തുഷ്ടരായിരുന്നോ എന്ന് പരിശോധിക്കുക? കാരണം സേവനത്തിന്റെ സഫലതയാണ് സന്തുഷ്ടതയുടെ ഫലം പ്രാപ്തമാകുന്നത്. സന്തോഷം പ്രാപ്തമാകണം. ഇതോടൊപ്പം, ബാപ്ദാദ ഒരു സൂചനയും നൽകുന്നു: നടക്കുമ്പോഴും ചുറ്റി സഞ്ചരിക്കുമ്പോഴും, സംഘടനയിലിരിക്കുമ്പോഴും നിങ്ങളോടൊപ്പം ആരെങ്കിലും സേവനത്തിൽ കൂടെയുണ്ടാകും, പരസ്പരം ആത്മരുപത്തിൽ കാണുക. ആത്മാവിന്റെ രൂപം കാണുകയും പരിശീലിക്കുകയും ചെയ്യുന്നു, എന്നാൽ ആത്മാവിനെ കാണുമ്പോൾ, ആത്മാവിന്റെ യഥാർത്ഥ സംസ്കാരങ്ങളോടെ കാണുന്നുണ്ടോ? അതോ മിശ്രിതമായ സംസ്കാരങ്ങളെയും കാണുന്നുണ്ടോ? ആത്മാവിനെ നോക്കൂ, ഇതിൽ വിജയിക്കണം, പക്ഷേ ഏത് സംസ്കാരങ്ങളിലൂടെയാണ് കാണുന്നത്? ആത്മാവിന്റെ യഥാർത്ഥ സംസ്കാരങ്ങളുമായി ബന്ധപ്പെടുന്നുണ്ടോ? അതോ ഇപ്പോഴത്തെ സംസ്കാരങ്ങളും മുന്നിൽ വരുന്നുണ്ടോ? അപ്പോൾ ബാബ പറയുന്നു, ഇന്നുമുതൽ, ആരെയും ആത്മാവായി കാണുക, എന്നാൽ ആത്മാവിന്റെ യഥാർത്ഥ സംസ്കാരങ്ങളുടെ രൂപത്തിൽ കാണുക. അപ്പോൾ, ചിലപ്പോൾ നിങ്ങൾക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ നടക്കില്ല. ഇപ്പോൾ,ആത്മരൂപത്തിൽ കാണുന്നു, എന്നാൽ അതോടൊപ്പം, ഇപ്പോഴത്തെ സംസ്കാരവും മുന്നിൽ വരുന്നു. അപ്പോൾ, പരസ്പരം ഉണ്ടായിരിക്കേണ്ട സമ്പൂർണ്ണമായ അവസ്ഥയിൽ അകലം വരുന്നു. അപ്പോൾ, യഥാർത്ഥ സംസ്കാരങ്ങളുള്ള ആത്മാവിനെ നോക്കൂ. അപ്പോൾ, ഇപ്പോൾ കൂടിച്ചേരലിൽ വരുന്ന തടസ്സം, ആ തടസ്സം സമാപ്തമാകും.

ഈ ബ്രാഹ്മണ കുടുംബം ഏറ്റവും ശ്രേഷ്ഠമായ കുടുംബമാണ്. കുടുംബത്തിനു വളരെയധികം മഹിമയുണ്ട്. ഈ ഈശ്വരീയ കുടുംബം വീണ്ടും വീണ്ടും കിട്ടുന്നതല്ല. കല്പത്തിൽ ഒരിക്കൽ മാത്രമാണ് ഈ ഈശ്വരീയ കുടുംബം കിട്ടുന്നത്, ഇത്രയും വലിയ കുടുംബം മുഴുവൻ കല്പത്തിലും വേറെ ഒരിക്കലും കിട്ടില്ല. ഒരു കുടുംബത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും അതിൽ ജീവിക്കുകയും ചെയ്യുന്നത് ഒരു മഹത്തായ വിഷയമാണ്. മുൻപും കേൾപ്പിച്ചിട്ടുള്ളതാണ് ഈ ജ്ഞാനത്തിന്റെ അടിസ്ഥാനം നിശ്ചയമാണ്, നിശ്ചയത്തിൽ നാല് കാര്യങ്ങളുണ്ട്. ബാപ്ദാദ കൂടെയുണ്ട്, ജ്ഞാനത്തിലും, നാടകത്തിലും, കുടുംബത്തിലും എല്ലാറ്റിലും നിശ്ചയം വേണം. അതിനാൽ, നിശ്ചയബുദ്ധിയുള്ളവരായി സഹജ പുരുഷാർത്ഥിയായി മാറുന്നു. ബാപ്ദാദയിൽ നിശ്ചയമുള്ളതുപോലെ, കുടുംബത്തിലുള്ള നിശ്ചയവും ആവശ്യമാണ്. ഉദാഹരണത്തിന്, നിങ്ങൾ എന്തെങ്കിലും പായ്ക്ക് ചെയ്യുമ്പോൾ, എന്താണ് ചെയ്യുന്നത്? നാല് വശങ്ങളിലും മുറുക്കുന്നു, അല്ലേ? ഒരു വശത്ത് എങ്കിലും മുറുക്കിയില്ലെങ്കിൽ, ഇളക്കം ഉണ്ടാകും. അതുപോലെ,ബാബയും, ജ്ഞാനവും, ജ്ഞാനത്തിൽ പ്രത്യേകിച്ച് ഡ്രാമയും കുടുംബവും, ഈ നാല് കാര്യങ്ങളും ശക്തമല്ലെങ്കിൽ, തടസ്സങ്ങൾ ഉണ്ടാകുന്നു. തടസ്സങ്ങളെ മറികടക്കാൻ ശ്രദ്ധ ആവശ്യമാണ്. അതുകൊണ്ട്, കുടുംബത്തെ മനസിലാക്കുക, കുടുംബത്തോടുള്ള സ്നേഹം, പരസ്പരം മനസ്സിലാക്കുക എന്നിവ വളരെ പ്രധാനമാണ്.

പൂർവ്വികനാണ്, പൂജനീയരാണ്, എങ്കിൽ ഈ കാര്യങ്ങൾ നിങ്ങളിലും കൂടെയുള്ളവരിലും കൊണ്ടുവരണം. എന്തുതന്നെയായാലും, സംഖ്യാടിസ്ഥാനത്തിലാണ്, അല്ലേ? എന്നാൽ ബ്രാഹ്മണ കുടുംബത്തിന്റെ പ്രത്യേക കാര്യമാണ് ആശിർവ്വാദങ്ങൾ നൽകുകയും ആശിർവ്വാദങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നത്. പല കുട്ടികളും പറയുന്നത് മറ്റേയാൾ കോപിക്കുമ്പോൾ ആശിർവ്വാദം എങ്ങനെ സ്വീകരിക്കും! ആശിർവ്വാദം സ്വീകരിക്കില്ല, ദേഷ്യപ്പെടും.ബാപ്ദാദ പറയുന്നു, ശരി, സംസ്കാരങ്ങൾക്ക് വശപ്പെട്ട് അവർ ശപിക്കുന്നു, നിങ്ങൾ അനുഗ്രഹങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ ശപിക്കുന്നു, പക്ഷേ സ്വീകരിക്കുന്നത് ആരാണ്? അത് സ്വീകരിക്കുന്നത് നിങ്ങളാണോ അതോ അവരാണോ? അവർ നൽകുന്നവരാണ്, നിങ്ങൾ സ്വീകരിക്കുന്നവരാണ്. അപ്പോൾ അവരുടെ ശാപം നിങ്ങൾ എന്തിനാണ് സ്വീകരിക്കുന്നത്? യഥാർത്ഥ സംസ്കാരങ്ങൾ ഉപയോഗിച്ച് ആത്മാവിനെ നോക്കിയാൽ, നിങ്ങൾക്ക് സഹതാപം തോന്നും. നിങ്ങൾ സുരക്ഷിതരായിരിക്കുക, ശാപങ്ങൾ സ്വീകരിക്കരുത്, സ്വീകരിക്കേണ്ടത് നിങ്ങളാണ്. കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്.

അപ്പോൾ, ബാപ്ദാദ ഇന്ന് എല്ലാ കുട്ടികൾക്കും ഗൃഹപാഠം നൽകുന്നു: എപ്പോഴും എല്ലാവരെയും ആത്മരൂപത്തിൽ കാണൂ, അവരുടെ നിലവിലെ സംസ്കാരങ്ങളുടെ രൂപത്തിൽ കാണരുത്. ആത്മാവ് എന്ന് പറയുമ്പോൾ, ആത്മാവിന്റെ സ്വന്തം സംസ്കാരങ്ങളുടെ രൂപത്തിൽ, സംബന്ധത്തിലേക്ക് വരിക, ആ ദൃഷ്ടിയിലൂടെ നോക്കുക, ഈ ഉണ്ടാകുന്ന വിഘ്നങ്ങൾ കാരണം പുരുഷാർത്ഥത്തിൽ തീവ്രത ഉണ്ടാകുന്നില്ല, അതിനാൽ ഇപ്പോൾ ദൃഷ്ടി മാറുമ്പോൾ കാര്യങ്ങളും സമാപ്തമാകും. ആരുടെയെങ്കിലും എന്ത് കാര്യങ്ങൾ കണ്ടാലും, ബ്രാഹ്മണ കുടുംബത്തിലെ നിങ്ങളിൽ ഓരോരുത്തരുടെയും കടമ ശുഭഭാവനയും ശുഭ കാമനയും നൽകുകയും ശുഭഭാവനയും ശുഭകാമനയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് എന്ന് ബാപ്ദാദ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ സംസ്കാരവുമായി നോക്കുക, മുന്നോട്ട് പോകുക. ഒരു കാര്യം കൂടി പറയുന്നു മുമ്പ് പറഞ്ഞിട്ടുണ്ട്, സംഘടനയിൽ ചിലപ്പോൾ പര ദർശനം, പര ചിന്തനം,പരമത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഇപ്പോൾ, ഈ മൂന്ന് പര മുറിച്ചുമാറ്റുക. ഒരു പര വയ്ക്കൂ അതാണ് പര ഉപകാരം. പര ഉപകാരം ചെയ്യണം, പര ഉപകാരിയാകണം. ബ്രാഹ്മണന്റെ സ്വഭാവം പര ഉപകാരിയുടെതാണ്. പര ദർശനം ചെയ്യരുത്, ഈ പര മുറിക്കുക. ഇവ മൂന്നും വളരെയധികം നഷ്ടം വരുത്തുന്നു. അതിനാൽ, നിങ്ങളുടെ ഈ സ്വമാനം എപ്പോഴും ഓർമ്മിക്കുക: ബ്രാഹ്മണ ആത്മാവായ എന്റെ സ്വമാനമാണ്, പര ഉപകാരി. അടുത്ത സീസണിൽ, എല്ലാ കുട്ടികളിലും ഈ പരിവർത്തനം കാണാൻ ബാപ്ദാദ ആഗ്രഹിക്കുന്നു. സാധിക്കുമോ? ബാപ്ദാദ അഭിനന്ദിക്കുന്നു. പരസ്പരം ശ്രദ്ധ കൊടുത്തുകൊണ്ടിരിക്കണം. എന്തുചെയ്യണം? എല്ലാ ദിവസവും. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ്, ബാപ്ദാദയോട് ശുഭരാത്രി പറയുന്നതിനു മുമ്പ്, നിങ്ങളുടെ മുഴുവൻ ദിവസത്തിന്റെ കണക്ക് നൽകുക. നല്ലത് ചെയ്തോ മോശമായത് ചെയ്തോ? ചെയ്ത എല്ലാത്തിന്റെയും കണക്ക് ബാബയ്ക്ക് നൽകിയ ശേഷം, നിങ്ങളുടെ ബുദ്ധി ശൂന്യമാക്കി ശുഭരാത്രി പറയുക പിന്നീട് ബാബയുടെ ഓർമ്മയിൽ ഉറങ്ങാൻ പോകുക. എങ്കിൽ നിങ്ങളുടെ ഉറക്കം വളരെ നല്ലതായിരിക്കും. ആദ്യം സ്വയത്തെ ശൂന്യമാക്കുക, ബുദ്ധിയിൽ ഒന്നും സൂക്ഷിക്കരുത്. ഹൃദയത്തിന്റെ മുഴുവൻ കണക്കുകളും പിതാവിന് നൽകിയാൽ, നിങ്ങൾക്ക് ധർമ്മരാജപുരിയിൽ പോകേണ്ടതില്ല. സത്യമായ ഹൃദയത്തിൽ ഭഗവാൻ തൃപ്തനാകും. അതിനാൽ, ഗൃഹപാഠം കിട്ടിയോ! ഒന്ന് നോക്കുമ്പോഴും ചുറ്റിസഞ്ചരിക്കുമ്പോഴും നിങ്ങളുടെ പൂർവ്വികന്റെയും പൂജനീയ സ്വരൂപത്തിന്റെയും സേവനം ചെയ്യാൻ കഴിയും. ഈ മകൾ ജനക്, സുഖമില്ലാതിരിക്കുന്നത് കാരണം, കറാച്ചിയുടെ സേവനത്തിനായി പ്രത്യേകം മനസ്സാ സകാശ് നൽകിയതായി ബാബ കണ്ടു.നിമിത്തമായത് ആരായാലും, ഇവർ അതിനെ പ്രായോഗികമായി ചെയ്തു. അവിടെയുള്ള ആത്മാക്കൾക്ക് സകാശ് ലഭിച്ചു, ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു. അതിനാൽ, ബാപ്ദാദ അത്തരമൊരു പ്രായോഗിക മാതൃക കണ്ടു, അതിനാൽ നിങ്ങൾക്കെല്ലാവർക്കും അത് ചെയ്യാൻ കഴിയും. ദുഃഖിതർക്ക്, നിലവിളിക്കുന്നവർക്ക് സന്തോഷത്തിന്റെ തരംഗം എത്തിക്കാൻ കഴിയും. നിങ്ങളുടെ ഭക്തർ നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നു, 'നമ്മുടെ ദേവി, ദേവതമാർ, എപ്പോൾ വന്ന് കരുണ കാണിക്കും? നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല, പക്ഷേ ബാബയ്ക്ക് വളരെ വ്യക്തമായി കേൾക്കാൻ കഴിയും. ഓരോ ഇഷ്ടരെയും വിളിച്ചുകൊണ്ടിരിക്കുന്നു.നിങ്ങളുടെ ഭക്തർ ആരാണെന്ന് നിങ്ങൾക്കറിയില്ലായിരിക്കാം, പക്ഷേ ഭക്തർക്ക് അറിയാം. അവർ വിളിക്കുന്നുണ്ട്, നിങ്ങൾ ഓരോ ബ്രാഹ്മണ ആത്മാവിന്റെയും ഭക്തർ ഉണ്ട്. അവർ മടിയന്മാരായാലും ബുദ്ധിമാൻമാരായാലും, നിങ്ങളുടെയും ഭക്തരാണ്, നിങ്ങൾ വേരിലാണ് ഇരിക്കുന്നത്.അതിനാൽ നിങ്ങളുടേത് സകാശിന്റെ പാർട്ടാണ്. ഇപ്പോൾ മനസ്സാ സേവനം വർദ്ധിപ്പിക്കുക. നിങ്ങൾ തിരക്കിലായിരിക്കുമ്പോൾ, അത്രയും നിർവിഘ്നരായിരിക്കും. ചെയ്യാൻ കഴിയുമല്ലോ! മനസ്സാ സേവനം ചെയ്യാൻ അറിയാമല്ലോ, അല്ലേ! ശരി, വിധി പൂർവ്വം ചെയ്യാറുണ്ടോ അതോ ചിലപ്പോൾ മാത്രമാണോ ചെയ്യുന്നത്? ഇടയ്ക്കിടയ്ക്കാണ് ചെയ്യുന്നതെങ്കിൽ നിരന്തരം ചെയ്യൂ, കുറവാണ് ചെയ്യുന്നതെങ്കിൽ അത് ഇനിയും വർധിപ്പിക്കൂ, കാരണം ഇപ്പോഴത്തെ സേവനത്തിന്റെ ഫലമാണ് മുഴുവൻ കല്പത്തിനും ആധാരമാകുന്നത്. പൂജാരി ആയാലും, രാജ്യാധികാരി ആയാലും രണ്ടിനും അടിസ്ഥാനമാകുന്നത് ഇപ്പോഴത്തെ സേവനം, ഇപ്പോഴത്തെ അവസ്ഥ, ഇപ്പോഴത്തെ വാക്കുകൾ, ഇപ്പോഴത്തെ സംബന്ധ സമ്പർക്കം എല്ലാമാണ്, അതിനാൽ ബാപ്ദാദയുടെ ആഗ്രഹമിതാണ് ഇപ്പോൾ എത്ര ശതമാനമാണോ ഉള്ളത്, അത് ഇനിയും വർദ്ധിപ്പിക്കണം. ബാപ്ദാദ മുൻപും പറഞ്ഞിട്ടുള്ളതാണ് ചെയ്യണമെങ്കിൽ ഇപ്പോൾ ചെയ്യൂ. എപ്പോഴെങ്കിലും അല്ല. ബാപ്ദാദയെ എപ്പോഴെങ്കിലും എന്ന പാട്ടുകൾ ധാരാളം കേൾപ്പിക്കുന്നു. വളരെ നല്ലതായി കേൾപ്പിക്കുന്നുണ്ട്, പക്ഷേ ബാപ്ദാദയ്ക്ക് എപ്പോഴെങ്കിലും എന്ന പാട്ട് ഇഷ്ടമല്ല. ഇപ്പോൾ തന്നെ എന്ന പാട്ട് ഇഷ്ടമാണ്. ഉടനടി ചെയ്യുന്ന ദാനം മഹാ പുണ്യമാണ്. അപ്പോൾ, ഇനി എന്ത് ചെയ്യണമെന്ന് മനസ്സിലായോ? ശരി

ബാപ്ദാദ എല്ലായിടത്തുമുള്ള കുട്ടികളെ കാണുന്നു, മുന്നിൽ ഇരിക്കുന്നവരായാലും എവിടെ ഇരിക്കുന്നവരായാലും, എല്ലാവരും ബാബയെ ഓർമ്മിക്കുന്നുണ്ട്.ബാബയും ആരെയാണ് ഓർമ്മിക്കുന്നത്? എല്ലായിടത്തുമുള്ള കുട്ടികളെ ഓർമ്മിക്കുന്നു, കാരണം ഓരോ കുട്ടിയും ബാബയെപ്പോലെയാകണമെന്നാണ് ബാബ ആഗ്രഹിക്കുന്നത്. ഓരോ കുട്ടിയിലും ബാബയ്ക്കുള്ള പ്രതീക്ഷകളാണ്, സംഖ്യാടിസ്ഥാനത്തിലാണെന്ന് ബാബയ്ക്കറിയാം അറിയാം, എങ്കിലും അവരുടെ നമ്പർ അനുസരിച്ച് സമ്പന്നമാകണം. ഓരോരുത്തരുടെയും പുരുഷാർത്ഥവും കാണുന്നു അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്നും കാണുന്നു. ബാബയ്ക്ക് വളരെയധികം സ്നേഹം തോന്നുന്നു. കുട്ടികൾ കഠിനാധ്വാനം ചെയ്യുമ്പോൾ, വളരെ സ്നേഹം തോന്നുന്നു, കഠിനാധ്വാനത്തിൽ നിന്ന് മുക്തരാകട്ടെ. സ്നേഹത്തിൽ ലയിച്ച് ചേരട്ടെ. സ്നേഹത്തിൽ കൂടുതൽ പേരും പാസ്സായി. എന്നാൽ കാര്യങ്ങൾ വരുമ്പോൾ ബാബയെ മറക്കുന്നു.

നാനാഭാഗത്തുമുള്ള കുട്ടികൾക്കു ബാപ്ദാദയുടെ ഹൃദയത്തിൽ നിന്നുള്ള കോടിക്കണക്കിന് മടങ്ങ് സ്നേഹവും വാത്സല്യവും സ്വീകരിച്ചാലും. എല്ലാ യജമാനന്മാരായ കുട്ടികൾക്കും ബാബ കോടിക്കണക്കിന് അഭിനന്ദനങ്ങൾ നൽകുന്നു. പറന്നുകൊണ്ടേയിരിക്കൂ, മറ്റുള്ളവരെ പറത്തിക്കൊണ്ടേയിരിക്കൂ. ശരി.

വരദാനം :-
സ്വസ്ഥിതിയിലൂടെ സർവ്വ പരിസ്ഥിതികളെയും അതിജീവിക്കുന്ന നിരാകരിയും അലങ്കാരിയുമായി ഭവിക്കട്ടെ.

അലങ്കാരിയായവർക്ക് ദേഹാഹങ്കാരിയാകാൻ കഴിയില്ല. നിരാകാരിയും അലങ്കാരിയുമായിരിക്കണം ഇതാണ് മൻമനാ ഭവയും, മധ്യാജി ഭവയും. അങ്ങനെയുള്ള സ്വസ്ഥിതിയിൽ സദാ സ്ഥിതി ചെയ്യുമ്പോൾ സർവ്വ പരിസ്ഥിതികളെയും സഹജമായി അതിജീവിക്കാൻ കഴിയുന്നു, ഇതിലൂടെ അനേകം പഴയ സ്വഭാവങ്ങൾ സമാപ്തമാകുന്നു. സ്വയത്തിൽ ആത്മാവിന്റെ ഭാവം കാണുന്നതിലൂടെ ഭാവ സ്വഭാവങ്ങളുടെ കാര്യങ്ങൾ സമാപ്തമാകുന്നു. നേരിടുന്നതിനുള്ള സർവ്വ ശക്തികളും സ്വയത്തിൽ വന്നു ചേരുന്നു.

സ്ലോഗന് :-
സങ്കല്പത്തിന്റെ ഒരു ചുവട് നിങ്ങളുടേതാണെങ്കിൽ സഹയോഗത്തിന്റെ ആയിരം ചുവട് ബാബയുടേത്.

അവ്യക്ത സൂചന- സദാ ഹർഷിതമായിരിക്കുന്നതിനായി നിങ്ങളുടെ സ്വഭാവം ലളിതമാക്കൂ, സഹനശീലതയുള്ളവരാകൂ.

ആരാണോ സ്വന്തം അല്ലെങ്കിൽ മറ്റുള്ളവരുടെ ഭൂതകാലത്തെ കാണാത്തത്, സെക്കന്റിൽ പൂർണ്ണവിരാമം ഇടുന്നത് അവർ സരള ചിത്തരായിരിക്കും. അവരുടെ കണ്ണുകളിലും, മുഖത്തിലൂടെയും, ചലനത്തിലൂടെയും മധുരതയുടെയും ഹർഷിതമുഖതയുടെയും പ്രത്യക്ഷ രുപം കാണാൻ കഴിയുന്നു. അങ്ങനെ സരള ചിത്ത സ്ഥിതിയുള്ളവർ മറ്റുള്ളവരെയും സരളചിത്തരാക്കുന്നു. സരളചിത്തർ എന്നാൽ കാണുകയും, കേൾക്കുകയും, ചെയ്യുന്നതുമായ കാര്യങ്ങൾ സാരയുക്തമായിരിക്കണം, സാരം മാത്രം എടുക്കണം.