07.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ-അവിനാശിയായജ്ഞാനരത്നങ്ങള്ധാരണചെയ്ത്ഇപ്പോള്നി
ങ്ങള്ക്ക്യാചകനില്നിന്നുംസമ്പന്നരായിമാറണം, നിങ്ങള്ആത്മാക്കള്രൂപ്-ബസന്താണ് (യോഗത്തിന്റെസ്വരൂപവുംജ്ഞാനംവര്ഷിക്കുന്നവരും).

ചോദ്യം :-
ഏതൊരു ശുഭഭാവന വെച്ച് പുരുഷാര്ത്ഥത്തില് സദാ തല്പരരായിരിക്കണം?

ഉത്തരം :-
സദാ ഈ ശുഭഭാവന വെയ്ക്കണം അതായത് ഞങ്ങള് ആത്മാക്കള് സതോപ്രധാനമായിരുന്നു, ഞങ്ങള് തന്നെയാണ് ബാബയില് നിന്നും ശക്തിയുടെ സമ്പത്ത് എടുത്തത് ഇപ്പോള് വീണ്ടും എടുക്കുകയാണ്. ഈ ശുഭഭാവനയോടെ പുരുഷാര്ത്ഥം ചെയ്ത് സതോപ്രധാനമായി മാറണം. എല്ലാവരും സതോപ്രധാനമായി മാറില്ലല്ലോ എന്ന് ചിന്തിക്കരുത്. ഓര്മ്മയുടെ യാത്രയില് മുന്നോട്ട് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കണം, സേവനത്തില് നിന്നും ശക്തിയെടുക്കണം.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തില് നിന്നും..............

ഓംശാന്തി.  
ഇത് പഠിപ്പാണ്. ഓരോ കാര്യവും മനസ്സിലാക്കണം ബാക്കി ഏതെല്ലാം സത്സംഗങ്ങളുണ്ടോ അതെല്ലാം ഭക്തിയുടേതാണ്. ഭക്തി ചെയ്ത് ചെയ്ത് യാചകരായി മാറി. ആ യാചകരില് സന്യാസിമാരുമുണ്ട്, നിങ്ങള് വേറെ തരം യാചകരാണ്. നിങ്ങള് ധനികരായിരുന്നു, ഇപ്പോള് യാചകരായതാണ്. നമ്മള്ധനവാനായിരുന്നു എന്ന കാര്യം ആര്ക്കും അറിയില്ല, നിങ്ങള് ബ്രാഹ്മണര്ക്ക് അറിയാം നമ്മള് ധനികരും വിശ്വത്തിന്റെ അധികാരികളുമായിരുന്നു. അമീര്ചന്ദില് നിന്നും ഫക്കീര്ചന്ദായി മാറി. ഇപ്പോള് ഇത് പഠിപ്പാണ്, ഇത് നല്ലരീതിയില് പഠിക്കണം, ധാരണ ചെയ്യുകയും ധാരണ ചെയ്യിക്കുന്നതിന് പരിശ്രമിക്കുകയും വേണം. അവിനാശിയായ ജ്ഞാനരത്നങ്ങള് ധാരണ ചെയ്യണം. ആത്മാവ് രൂപ് ബസന്താണല്ലോ. ആത്മാവുതന്നെയാണ് ധാരണ ചെയ്യുന്നത്, ശരീരം വിനാശിയാണ്. എന്താണോ ഉപയോഗമില്ലാത്ത വസ്തു അതിനെ കത്തിക്കാറുണ്ട്. ശരീരവും എപ്പോള് ഉപയോഗപ്പെടുന്നില്ലയോ അപ്പോള് അതിനെ കത്തിക്കുന്നു. ആത്മാവിനെ കത്തിക്കുന്നില്ല. നമ്മള് ആത്മാക്കളാണ്, രാവണ രാജ്യം ആരംഭിച്ചപ്പോള് മനുഷ്യര് ദേഹാഭിമാനത്തിലേയ്ക്ക് വന്നു. ഞാന് ശരീരമാണ് എന്നത് പക്കയായി. ആത്മാവ് അമരനാണ്. അമരനാഥനായ ബാബ വന്ന് ആത്മാക്കളെ അമരന്മാരാക്കി മാറ്റുന്നു. അവിടെയാണെങ്കില് തന്റെ ആഗ്രഹപ്രകാരം ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കുന്നു എന്തുകൊണ്ടെന്നാല് ആത്മാവ് അധികാരിയാണ്. എപ്പോള് ആഗ്രഹിക്കുന്നുവോ അപ്പോള് ശരീരം ഉപേക്ഷിക്കാന് സാധിക്കും. അവിടെ ശരീരത്തിന്റെ ആയുസ്സ് വളരെ കൂടുതലായിരിക്കും. സര്പ്പത്തിന്റെ ഉദാഹരണമുണ്ട്. ഇപ്പോള് നിങ്ങള്ക്ക് അറിയാം ഇത് നിങ്ങളുടെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലെ പഴയ ശരീരമാണ്. 84 ജന്മങ്ങള് പൂര്ത്തിയാക്കി. ചിലരുടേത് 60-70 ആണ്, ചിലരുടേത് 50 ഉം, ത്രേതയില് തീര്ച്ചയായും അല്പം കുറവ് ഉണ്ടാകും. സത്യയുഗത്തില് പൂര്ണ്ണ ആയുസ്സ് ഉണ്ടാകും. നമുക്ക് ആദ്യമാദ്യം സത്യയുഗത്തില് വരണം എന്നതിനായി പുരുഷാര്ത്ഥം ചെയ്യണം. അവിടെ ശക്തിയുണ്ടാകും അതിനാല് അകാലമൃത്യു ഉണ്ടാവുകയില്ല. ശക്തി കുറയുമ്പോള് പിന്നീട് ആയുസ്സും കുറയുന്നു. ഇപ്പോള് ബാബ എങ്ങനെ സര്വ്വശക്തിവാനാണോ അതുപോലെ നിങ്ങള് ആത്മാക്കളേയും ശക്തിവാനാക്കി മാറ്റുന്നു. ഒന്നാമത് പവിത്രമായി മാറണം പിന്നെ ഓര്മ്മയില് ഇരിക്കണം അപ്പോള് ശക്തി ലഭിക്കും. ബാബയില് നിന്നും ശക്തിയുടെ സമ്പത്ത് എടുക്കണം. പാപാത്മാക്കള്ക്ക് ശക്തിയെടുക്കാന് സാധിക്കില്ല. പുണ്യാത്മാവായി മാറുമ്പോള് ശക്തി ലഭിക്കും. ഇത് ചിന്തിക്കൂ- നമ്മുടെ ആത്മാവ് സതോപ്രധാനമായിരുന്നു. സദാ ശുഭഭാവന വെയ്ക്കണം. എല്ലാവരും സതോപ്രധാനമാവില്ലല്ലോ, കുറച്ചുപേര് സതോ അവസ്ഥയിലും ഉണ്ടാകുമല്ലോ എന്ന് കരുതരുത്. നമ്മള് ആദ്യമാദ്യം സതോപ്രധാനമായിരുന്നു എന്ന് കരുതണം. നിശ്ചയത്തിലൂടെയേ സതോപ്രധാനമായി മാറൂ. എനിക്ക് എങ്ങിനെ സതോപ്രധാനമായി മാറാന് കഴിയും എന്ന് കരുതരുത്. പിന്നീട് ക്ഷീണിതരാകും. ഓര്മ്മയുടെ യാത്രയില് ഇരിക്കില്ല. എത്ര സാധിക്കുമോ അത്രയും പുരുഷാര്ത്ഥം ചെയ്യണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി സതോപ്രധാനമായി മാറണം. ഈ സമയത്ത് മുഴുവന് മനുഷ്യരും തമോപ്രധാനമാണ്. നിങ്ങളുടെ ആത്മാവും തമോപ്രധാനമാണ്. ആത്മാവിന് ഇപ്പോള് അച്ഛന്റെ ഓര്മ്മയിലൂടെ സതോപ്രധാനമായി മാറണം. അതിനോടൊപ്പം സേവനവും ചെയ്യുകയാണെങ്കില് ശക്തി ലഭിക്കും. ആരെങ്കിലും സെന്റര് തുറക്കുകയാണെന്ന് കരുതൂ അനേകം ആളുകളുടെ ആശീര്വ്വാദം അവര്ക്ക് ലഭിക്കും. ആര് വന്നാലും വിശ്രമിക്കാന് സാധിക്കണം എന്ന് കരുതിയാണ് മനുഷ്യര് ധര്മ്മശാല നിര്മ്മിക്കുന്നത്. ആത്മാവ് സന്തോഷിക്കുമല്ലോ. താമസിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കുമ്പോള് നിര്മ്മിച്ച ആള്ക്ക് ആശീര്വ്വാദം ലഭിക്കുന്നു. അതിന്റെ ഫലം എന്തായിരിക്കും? അടുത്ത ജന്മത്തില് അവര് സുഖിയായിരിക്കും. നല്ല വീട് ലഭിക്കും. വീടിന്റെ സുഖം ലഭിക്കും. ഒരിയ്ക്കലും അസുഖം വരില്ല എന്നല്ല. വീട് നല്ലത് ലഭിക്കും എന്ന് മാത്രം. ഹോസ്പിറ്റലാണ് തുറക്കുന്നതെങ്കില് നല്ല ആരോഗ്യം ഉണ്ടാകും. യൂണിവേഴ്സിറ്റിയാണ് തുറക്കുന്നതെങ്കില് പഠിപ്പ് ലഭിക്കും. സ്വര്ഗ്ഗത്തില് ഈ ഹോസ്പിറ്റലൊന്നും ഉണ്ടാകില്ല. ഇവിടെ നിങ്ങള് പുരുഷാര്ത്ഥത്തിലൂടെ 21 ജന്മങ്ങളിലേയ്ക്കുള്ള പ്രാലബ്ധം നേടുന്നു. ബാക്കി അവിടെ ഹോസ്പിറ്റല്, കോടതി, പോലീസ് തുടങ്ങിയ ഒന്നും ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് സുഖധാമത്തിലേയ്ക്കാണ് പോകുന്നത്. അവിടെ മന്ത്രിയും ഉണ്ടാകില്ല. ഉയര്ന്നതിലും ഉയര്ന്നത് മഹാരാജാവും മഹാറാണിയുമായിരിക്കും, അവര് മന്ത്രിയുടെ ഉപദേശം തേടുകയേയില്ല. എപ്പോഴാണോ വിവേകം ഇല്ലാതാവുന്നത്, വികാരത്തിലേയ്ക്ക് വീഴുന്നത് അപ്പോഴാണ് ഉപദേശം സ്വീകരിക്കുന്നത്. രാവണരാജ്യത്തില് തീര്ത്തും വിവേകശൂന്യരും തുച്ഛബുദ്ധിയുള്ളവരുമായി മാറുന്നു അതിനാലാണ് വിനാശത്തിന്റെ വഴികള് തേടുന്നത്. ഞങ്ങള് ലോകത്തെ നല്ലതാക്കുന്നു എന്ന് കരുതുന്നു പക്ഷേ കൂടുതല് മോശമാക്കുകയാണ് ചെയ്യുന്നത്. ഇപ്പോള് വിനാശം മുന്നില് നില്ക്കുന്നുണ്ട്.

നിങ്ങള് കുട്ടികള്ക്ക് അറിയാം നമുക്ക് ഇപ്പോള് വീട്ടില് പോകണം. നമ്മള് ഭാരതത്തിന്റെ സേവനം ചെയ്ത് ദൈവീകരാജ്യത്തിന്റെ സ്ഥാപന ചെയ്യുകയാണ്. പിന്നീട് നമ്മള് രാജ്യം ഭരിക്കും. അച്ഛനെ ഫോളോ ചെയ്യൂ എന്ന് പാടാറുമുണ്ട്. അച്ഛന് മകനെ ഷോ ചെയ്യും, മകന് അച്ഛനെ ഷോ ചെയ്യും. കുട്ടികള്ക്ക് അറിയാം- ഈ സമയത്ത് ശിവബാബ ബ്രഹ്മാശരീരത്തില് വന്ന് നമ്മെ പഠിപ്പിക്കുന്നു. മനസ്സിലാക്കിക്കൊടുക്കേണ്ടതും ഇങ്ങനെയാണ്. നമ്മള് ബ്രഹ്മാവിനെ ഭഗവാന് എന്നോ ദേവതാ എന്നോ കരുതുന്നില്ല. ഇവര് പതിതമായിരുന്നു, ബാബ വന്ന് പതിത ശരീരത്തില് പ്രവേശിച്ചു. വൃക്ഷത്തില് നോക്കൂ മുകളില് തലപ്പില് നില്ക്കുന്നില്ലേ. പതിതമാണ് പിന്നീട് താഴെ പാവനമായി മാറുന്നതിനുള്ള തപസ്യ ചെയ്ത് പിന്നീട് ദേവതയായി മാറുന്നു. തപസ്യ ചെയ്യുന്നവര് ബ്രാഹ്മണരാണ്. നിങ്ങള് ബ്രഹ്മാകുമാരീ- കുമാരന്മാര് എല്ലാവരും രാജയോഗം പഠിക്കുകയാണ്. എത്ര വ്യക്തമാണ്. ഇതില് വളരെ നന്നായി യോഗം ചെയ്യണം. ഓര്മ്മിക്കുന്നില്ലെങ്കില് മുരളിയിലും ആ ശക്തി ഉണ്ടാവുകയില്ല. ശക്തി ലഭിക്കുന്നത് ശിവബാബയുടെ ഓര്മ്മയിലൂടെയാണ്. ഓര്മ്മയിലൂടെയേ സതോപ്രധാനമായി മാറുകയുള്ളു ഇല്ലെങ്കില് ശിക്ഷകള് അനുഭവിച്ച് കുറഞ്ഞ പദവി നേടേണ്ടതായി വരും. പ്രധാനകാര്യം യോഗമാണ്, ഇതിനെയാണ് ഭാരതത്തിന്റെ പ്രാചീനയോഗം എന്ന് പറയുന്നത്. ജ്ഞാനത്തെക്കുറിച്ച് ആര്ക്കും അറിയില്ല. മുമ്പ് ഋഷി മുനിമാര് പറയുമായിരുന്നു- രചയിതാവിനേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയും ഞങ്ങള്ക്ക് അറിയില്ല. നിങ്ങള്ക്കും മുമ്പ് ഒന്നും അറിയില്ലായിരുന്നു. ഈ 5 വികാരങ്ങള് തന്നെയാണ് നിങ്ങളെ കാലണയ്ക്ക് കൊള്ളാത്തവരാക്കി മാറ്റിയത്. ഇപ്പോള് ഈ മുഴുവന് പഴയ ലോകവും കത്തിച്ചാമ്പലാകണം. ഒന്നും ബാക്കിയുണ്ടാകില്ല. നിങ്ങള് എല്ലാവരും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിനായി ശരീരം-മനസ്സ്- ധനം എന്നിവ ഉപയോഗിച്ച് സേവനം ചെയ്യുന്നു. പ്രദര്ശിനികളില് നിങ്ങളോട് ചോദിക്കുകയാണെങ്കില് നിങ്ങള് പറയൂ ഞങ്ങള് ബീ. കെ കള് ഞങ്ങളുടെ തന്നെ ശരീരം മനസ്സ് ധനം ഉപയോഗിച്ച് ശ്രീമതത്തിലൂടെ സേവനം ചെയ്ത് രാമരാജ്യം സ്ഥാപന ചെയ്യുകയാണ്. ശ്രീമതത്തിലൂടെ ഞങ്ങള് രാമരാജ്യം സ്ഥാപിക്കുകയാണെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. ഇവിടെ ഇദ്ദേഹത്തില് ശ്രീ ശ്രീ 108, ബാബ ഇരിക്കുന്നു. 108 ന്റെ മാലയും ഉണ്ടാക്കുന്നുണ്ട്. മാല വലുതായാണ് ഉണ്ടാക്കുന്നത്. അതില് 8 മുതല് 108 വരെയുള്ളവര് വളരെ അധികം പ്രയത്നിക്കുന്നു. നമ്പര്വൈസ് ആയി വളരെ പേരുണ്ട്, അവര് നന്നായി പരിശ്രമം ചെയ്യുന്നുണ്ട്. രുദ്രയജ്ഞം രചിക്കുമ്പോള് സാലിഗ്രാമങ്ങളുടേയും പൂജയുണ്ടാകുന്നു. തീര്ച്ചയായും എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ട് അതിനാലല്ലേ പൂജയുണ്ടാകുന്നത്. നിങ്ങള് ബ്രാഹ്മണര് ആത്മീയ സേവാധാരികളാണ്. എല്ലാവരുടേയും ആത്മാവിനെ ഉണര്ത്തുന്നവരാണ്. ഞാന് ആത്മാവാണ് എന്നത് മറക്കുന്നതിലൂടെ ദേഹാഭിമാനം ഉണ്ടാകുന്നു. ഞാന് ഇന്നയാളാണ് എന്ന് കരുതുന്നു. ഞാന് ആത്മാവാണ്, ഇന്ന പേര് ഈ ശരീരത്തിന്റേതാണ് എന്നത് ആര്ക്കെങ്കിലും അറിയുമോ. ഞാന് ആത്മാവ് എവിടെ നിന്നാണ് വരുന്നത്- ഈ ചിന്ത അല്പംപോലും ആരിലുമില്ല. ഇവിടെ പാര്ട്ട് അഭിനയിച്ച് അഭിനയിച്ച് ശരീരബോധം പക്കയായി. ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, ഇപ്പോള് അശ്രദ്ധ ഉപേക്ഷിക്കൂ. മായ വളരെ ശക്തിശാലിയാണ്, നിങ്ങള് യുദ്ധമൈതാനത്തിലാണ്. നിങ്ങള് ആത്മാഭിമാനിയായി മാറൂ. ഇത് ആത്മാക്കളും പരമാത്മാവും തമ്മിലുള്ള മിലനമാണ്. ആത്മാവും പരമാത്മാവും ഒരുപാടുകാലം വേറിട്ടിരുന്നു എന്ന പാട്ടുമുണ്ട്. ഇതിന്റേയും അര്ത്ഥം ആര്ക്കും അറിയില്ല. നിങ്ങള്ക്ക് ഇപ്പോള് അറിയാം- നമ്മള് ആത്മാക്കള് ബാബയ്ക്കൊപ്പം വസിക്കുന്നവരാണ്. അത് ആത്മാക്കളുടെ വീടല്ലേ. ബാബയും അവിടെയാണ്, അച്ഛന്റെ പേര് ശിവന് എന്നാണ്. ശിവജയന്തി എന്നു പാടുന്നുണ്ട്, മറ്റൊരു പേരും നല്കേണ്ടതില്ല. ബാബ പറയുന്നു എന്റെ ശരിയായ പേര് മംഗളകാരി ശിവന് എന്നതാണ്. മംഗളകാരി രുദ്രന് എന്ന് പറയാറില്ല. മംഗളകാരി ശിവന് എന്നാണ് പറയുന്നത്. കാശിയിലും ശിവന്റെ ക്ഷേത്രമുണ്ടല്ലോ. അവിടെച്ചെന്ന് സാധു സന്യാസിമാര് മന്ത്രം ജപിക്കുന്നു. ശിവകാശി വിശ്വനാഥ ഗംഗ എന്നു പറയുന്നു. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു കാശിയിലെ ക്ഷേത്രത്തില് ആരെയാണോ ഇരുത്തിയിരിക്കുന്നത് ആ ശിവനെയാണ് വിശ്വനാഥന് എന്ന് പറയുന്നത്. ഇപ്പോള് ഞാന് വിശ്വനാഥനല്ല. വിശ്വത്തിന്റെ നാഥനായി മാറുന്നത് നിങ്ങളാണ്. ഞാന് ആവുന്നില്ല. ബ്രഹ്മതത്വത്തിന്റെ നാഥനാവുന്നതും നിങ്ങളാണ്. നിങ്ങളുടെ വീടാണത്. അത് രാജധാനിയാണ്. എന്റെ വീട് ഒരേയൊരു ബ്രഹ്മതത്വമാണ്. ഞാന് സ്വര്ഗ്ഗത്തില് വരുന്നില്ല. ഞാന് നാഥനായും മാറുന്നില്ല. എന്നെ വിളിക്കുന്നത് തന്നെ ശിവബാബാ എന്നാണ്. എന്റെ പാര്ട്ടുതന്നെ പതിതരെ പാവനമാക്കി മാറ്റുക എന്നതാണ്. വിസര്ജ്യങ്ങള് നിറഞ്ഞ വസ്ത്രം അലക്കാന്........ എന്നു പറഞ്ഞ് സിക്കുകാരും പാടുന്നുണ്ട് പക്ഷേ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഒരേയൊരു ഓംകാരം........ എന്ന് മഹിമയും പാടുന്നുണ്ട് അതായത് അജന്മാവ് അര്ത്ഥം ജനന മരണ രഹിതന്. ഞാന് 84 ജന്മങ്ങള് എടുക്കുന്നില്ല. ഞാന് ഇവരില് പ്രവേശിക്കുകയാണ്. മനുഷ്യര് 84 ജന്മങ്ങള് എടുക്കുന്നു. ബാബ എന്നോടൊപ്പം ഇരിക്കുന്നുണ്ട് എന്ന് ബ്രഹ്മാവിന്റെ ആത്മാവിന് അറിയാം എന്നിട്ടും ഓര്മ്മിക്കാന് മറന്നുപോകുന്നു. ഈ ദാദയുടെ ആത്മാവ് പറയുന്നു എനിക്ക് വളരെ അധികം പ്രയത്നിക്കേണ്ടി വരുന്നുണ്ട്. എന്റെ കൂടെയാണ് ഇരിക്കുന്നത് അതിനാല് നന്നായി ഓര്മ്മയുണ്ടാകും എന്നല്ല. ശരിക്കും ഒരുമിച്ചാണ്. അറിയാം എന്റെ അടുത്താണ്. അവര് ഈ ശരീരത്തിന്റെ അധികാരിയാണ്. എന്നിട്ടും മറന്നുപോകുന്നു. ബാബയ്ക്ക് ഈ വീട് അഥവാ ശരീരം വസിക്കാനായി നല്കിയിരിക്കുകയാണ്. ബാക്കി ഒരു കോണില് ഞാന് ഇരിക്കുന്നു. വലിയ ആളായില്ലേ. ചിന്തിക്കുന്നു അടുത്ത് അധികാരി ഇരിക്കുന്നുണ്ട്. ഈ രഥം അവരുടേതാണ്. അവര് ഇതിനെ സംരക്ഷിക്കും. ശിവബാബ എന്നെ കഴിപ്പിക്കാറുമുണ്ട്. ഞാന് അവരുടെ രഥമാണ്. കുറച്ച് എന്തെങ്കിലും സത്ക്കരിക്കുമല്ലോ. ഈ സന്തോഷത്തിലാണ് കഴിക്കുന്നത്. രണ്ട്- നാല് മിനിറ്റുകള്ക്കുള്ളില് മറന്നുപോകുന്നു, ഇപ്പോള് മനസ്സിലാകുന്നു കുട്ടികള്ക്ക് എത്ര പരിശ്രമം ഉണ്ടാകുമെന്ന് അതിനാല് ബാബ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു- എത്ര സാധിക്കുമോ ബാബയെ ഓര്മ്മിക്കൂ. വളരെ അധികം ലാഭമുണ്ട്. ഇവിടെയാണെങ്കില് ചെറിയ ഒരു കാര്യത്തില് തന്നെ മടുക്കുന്നു പിന്നീട് പഠിപ്പ് ഉപേക്ഷിക്കുന്നു. ബാബാ ബാബാ എന്ന് പറഞ്ഞിട്ട് ഉപേക്ഷിച്ച് പോകുന്നു. ബാബയെ തന്റേതാക്കി മാറ്റുന്നു, ജ്ഞാനം കേള്പ്പിക്കുന്നു, ഇഷ്ടമാകുന്നു, ദിവ്യ ദൃഷ്ടിയിലൂടെ സ്വര്ഗ്ഗം കാണുന്നു, രാസലീല കളിക്കുന്നു, അയ്യോ മായ എന്നെ ഉപേക്ഷിപ്പിക്കുന്നു, ഓടിപ്പോകുന്നു. ആരാണോ വിശ്വത്തിന്റെ അധികാരിയാക്കുന്നത് അവരെ ഉപേക്ഷിച്ചുപോകുന്നു. വലിയ വലിയ പ്രശസ്ഥരായ ആളുകള് പോലും ഉപേക്ഷിച്ച് പോകുന്നു.

ഇപ്പോള് നിങ്ങള്ക്ക് വഴി പറഞ്ഞുതരികയാണ്. കൈയ്യില് പിടിച്ച് കൂടെക്കൊണ്ടുപോകും എന്നല്ല. ഈ കണ്ണുകളാല് അന്ധരല്ലല്ലോ. അതെ, ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നിങ്ങള്ക്ക് ലഭിക്കുന്നു. നിങ്ങള്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യം അറിയാം. ഈ 84 ജന്മങ്ങളുടെ ചക്രം ബുദ്ധിയില് കറങ്ങിക്കൊണ്ടിരിക്കണം. നിങ്ങളുടെ പേര് സ്വദര്ശന ചക്രധാരി എന്നാണ്. ഒരു ബാബയെത്തന്നെ ഓര്മ്മിക്കണം. മറ്റാരുടേയും ഓര്മ്മയുണ്ടാകരുത്. അവസാന സമയത്ത് ഈ അവസ്ഥയുണ്ടാവണം. എങ്ങനെയാണോ പത്നിയ്ക്ക് പതിയോട് സ്നേഹമുള്ളത്. അവരുടേത് ഭൗതീക സ്നേഹമാണ്, ഇവിടെ നിങ്ങളുടേത് ആത്മീയ സ്നേഹമാണ്. നിങ്ങള്ക്ക് ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും പതിമാരുടേയും പതിയായ, അച്ഛന്മാരുടേയും അച്ഛനായ ബാബയെ ഓര്മ്മിക്കണം. ലോകത്തില് ഇങ്ങനെയുള്ള ഒരുപാട് വീടുകളുണ്ട് അവിടെ പതി- പത്നി അഥവാ കുടുംബം പരസ്പരം വളരെ സ്നേഹത്തോടെ വസിക്കുന്നു. വീട് സ്വര്ഗ്ഗം പോലെയുണ്ടാകും. 5-6 മക്കള് ഒരുമിച്ച് താമസിക്കും, അതിരാവിലെ എഴുന്നേറ്റ് പൂജ ചെയ്യാനിരിക്കും, വീട്ടില് ഒരു വഴക്കും ഉണ്ടാകില്ല. ഒരുമയോടെ ഇരിക്കും. ചിലയിടങ്ങളില് വീട്ടിലെ ചിലര് രാധാസ്വാമിയുടെ ശിഷ്യരായിരിക്കും ചിലരാണെങ്കില് ധര്മ്മത്തെപ്പോലും അംഗീകരിക്കാത്തവരായിരിക്കും. ചെറിയ കാര്യത്തിന് പിണങ്ങും. അതിനാല് ബാബ പറയുന്നു- ഈ അന്തിമ ജന്മത്തില് പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. തന്റെ ധനത്തേയും സഫലമാക്കി തന്റെ മംഗളം ചെയ്യണം. എങ്കില് ഭാരതത്തിന്റേയും മംഗളം ഉണ്ടാകും. നിങ്ങള്ക്ക് അറിയാം- നമ്മള് നമ്മുടെ രാജധാനി ശ്രീമതത്തിലൂടെ വീണ്ടും സ്ഥാപിക്കുകയാണ്. ഓര്മ്മയുടെ യാത്രയിലൂടെയും പിന്നെ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നതിലൂടെയും മാത്രമേ നമ്മള് ചക്രവര്ത്തീ രാജാവായി മാറുകയുള്ളു പിന്നീട് താഴേയ്ക്ക് ഇറങ്ങാന് ആരംഭിക്കും. പിന്നീട് അന്തിമത്തില് ബാബയുടെ അടുത്തേയ്ക്ക് വരും. ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെമാത്രമേ ഉയര്ന്ന പദവി നേടാന് കഴിയൂ. ബാബ കൊലമരത്തിലൊന്നും കയറ്റില്ല. ഒന്നാമത് പറയുന്നു പവിത്രമായി മാറൂ പിന്നെ ബാബയെ ഓര്മ്മിക്കൂ. സത്യയുഗത്തില് പതിതമായ ആരും ഉണ്ടാവില്ല. ദേവീ ദേവതകളും വളരെ കുറച്ചേ ഉണ്ടാകൂ. പിന്നീട് പതുക്കെ പതുക്കെ വൃദ്ധി ഉണ്ടാകുന്നു. ദേവതകളുടേത് ചെറിയ വൃക്ഷമാണ്. പിന്നീട് എത്ര വൃദ്ധിയുണ്ടാകുന്നു. ആത്മാക്കള് എല്ലാവരും വന്നുകൊണ്ടിരിക്കും, ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ സേവാധാരിയായി മാറി ആത്മാക്കളെ ഉണര്ത്തുന്നതിനുള്ള സേവനം ചെയ്യണം. ശരീരം- മനസ്സ്- ധനം എന്നിവയിലൂടെ സേവനം ചെയ്ത് ശ്രീമതത്തിലൂടെ രാമരാജ്യം സ്ഥാപന ചെയ്യുന്നതില് നിമിത്തമായി മാറണം.

2) സ്വദര്ശന ചക്രധാരിയായി മാറി 84 ജന്മങ്ങളുടെ ചക്രത്തെ ബുദ്ധിയില് കറക്കണം. ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. മറ്റാരുടേയും ഓര്മ്മ വരരുത്. ഒരിയ്ക്കലും ഒരു കാര്യത്താലും മടുപ്പ് തോന്നി പഠിപ്പ് ഉപേക്ഷിക്കരുത്.

വരദാനം :-
കൂട്ടായ്മയിലിരുന്നുകൊണ്ട് ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കി മാറ്റുന്ന സദാ ശക്തിശാലി ആത്മാവായി ഭവിക്കട്ടെ.

സംഘടനയില് മറ്റുള്ളവരെ കണ്ട് ഉന്മേഷ-ഉത്സാഹവും വരാറുണ്ട് അതേപോലെ അശ്രദ്ധയും വരാറുണ്ട്.ചിന്തിക്കാറുണ്ട്, ഇവരും ചെയ്യുന്നുണ്ട്, ഞാനും ചെയ്താലെന്താ, അതിനാല് കൂട്ടായ്മയിലൂടെ ശ്രേഷ്ഠരാകാനുളള സഹയോഗമെടുക്കൂ. ഏതൊരു കര്മ്മം ചെയ്യുന്നതിനും മുമ്പ് ഈ വിശേഷ ശ്രദ്ധയും ലക്ഷ്യവും ഉണ്ടായിരിക്കണം അതായത് എനിക്ക് സ്വയത്തെ സമ്പന്നമാക്കി മാതൃകയാകണം. എനിക്ക് ചെയ്ത് മറ്റുള്ളവരെ ചെയ്ത് കാണിക്കണം. പിന്നീട് ഇടക്കിടെ ഈ ലക്ഷ്യത്തെ പുറത്തെടുക്കണം. ലക്ഷ്യത്തെയും ലക്ഷണത്തെയും ഒരുമിച്ചുകൊണ്ട് പോകൂ എങ്കില് ശക്തിശാലിയായി മാറും.

സ്ലോഗന് :-
ലാസ്റ്റില് ഫാസ്റ്റായി പോകണമെങ്കില് സാധാരണവും വ്യര്ത്ഥവുമായ സങ്കല്പങ്ങളില് സമയം നഷ്ടപ്പെടുത്തരുത്.

അവ്യക്ത സൂചനകള്- സഹയോഗിയാകണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവിയാകൂ.

ആരോടാണോ സ്നേഹമുള്ളത് അവരെ ഓര്മ്മിക്കേണ്ടി വരുന്നില്ല, അവരുടെ ഓര്മ്മ സ്വതവേ വരുന്നു. സ്നേഹം കേവലം ഹൃദയത്തിന്റേതായിരിക്കണം, സത്യവും നിസ്വാര്ത്ഥവുമായിരിക്കണം. എന്റെ ബാബ, പ്രിയപ്പെട്ട ബാബ എന്ന് പറയുമ്പോള് പ്രിയപ്പെട്ടവരെ ഒരിക്കലും മറക്കാന് സാധിക്കില്ല മാത്രമല്ല നിസ്വാര്ത്ഥ സ്നേഹം ബാബയില് നിന്നല്ലാതെ മറ്റൊരാത്മാവില് നിന്നും ലഭിക്കുകയില്ല, അതിനാല് ഒരിക്കലും കാര്യത്തിനുവേണ്ടി ഓര്മ്മിക്കരുത്, നിസ്വാര്ത്ഥ സ്നേഹത്തില് ലൗലീനമായിരിക്കൂ.