മധുരമായ കുട്ടികളേ -
ഇതുവരെ എന്തെല്ലാം പഠിച്ചിട്ടുണ്ടോ, അതെല്ലാം മറന്ന് ഒരു ബാബയെ ഓർമ്മിക്കൂ.
ചോദ്യം :-
ഭാരതത്തിൽ സത്യയുഗീ സ്വരാജ്യം സ്ഥാപിക്കുന്നതിനു വേണ്ടി ഏതൊരു ബലമാണ് ആവശ്യം?
ഉത്തരം :-
പവിത്രതയുടെ
ബലം. നിങ്ങൾ സർവ്വശക്തിവാനായ ബാബയുമായി യോഗം വെച്ച് പവിത്രമായിമാറുന്നു. ഇതു
തന്നെയാണ് പവിത്രതയുടെ ബലം, ഇതിലൂടെ തന്നെയാണ് സത്യയുഗീ സ്വരാജ്യത്തിന്റെ
സ്ഥാപനയുണ്ടാകുന്നത്, ഇതിൽ യുദ്ധം മുതലായവയുടെ കാര്യമൊന്നും തന്നെ
ഉണ്ടാകുന്നില്ല. ജ്ഞാനയോഗബലം തന്നെയാണ് പാവനലോകത്തിന്റെ
അധികാരിയാക്കിമാറ്റുന്നത്. ഈ ബലത്തിലൂടെ തന്നെയാണ് ഒരു മതത്തിന്റെ
സ്ഥാപനയുണ്ടാകുന്നത്.
ഗീതം :-
അവസാനം ആ
ദിവസവും ഇന്ന് വന്നെത്തി.....
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടില്ലേ. ഈ ഗീതം നമ്മളാരും ഉണ്ടാക്കിയിട്ടുള്ളതല്ല.
എപ്രകാരമാണോ മറ്റു വേദ- ശാസ്ത്രങ്ങൾ മുതലായവയുടെ സാരം മനസ്സിലാക്കിത്തരുന്നത്
അതുപോലെ ഈ ഗീതവും ഉണ്ടാക്കിയതാണ്, അതിന്റെ അർത്ഥവും മനസ്സിലാക്കിക്കൊടുക്കുന്നു.
കുട്ടികൾക്കറിയാം തോണിക്കാരൻ, പൂന്തോട്ടക്കാരൻ അഥവാ സദ്ഗതി ദാതാവ് ഒരേയൊരു
ബാബയാണ.് ഭക്തിചെയ്യുന്നതു തന്നെ ജീവൻമുക്തിക്കുവേണ്ടിയാണ്. പക്ഷെ ജീവൻമുക്തി
ദാതാവ് അഥവാ സദ്ഗതി ദാതാവ് ഒരു ഭഗവാൻ തന്നെയാണ്. ഇതിന്റെ അർത്ഥം കുട്ടികൾക്കേ
മനസ്സിലാക്കാൻ സാധിക്കൂ, മനുഷ്യൻ മനസ്സിലാക്കുകയില്ല. സദ്ഗതി അർത്ഥം ദു:ഖത്തിൽ
നിന്നും മോചിപ്പിച്ച് ശാന്തിയുടെ പ്രാപ്തി ചെയ്യിപ്പിക്കുന്നു. ഭാരതവാസി
കുട്ടികൾക്കറിയാം ഈ ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോൾ ഇവിടെ പവിത്രതയും
സുഖവും ശാന്തിയും ഉണ്ടായിരുന്നു. രാധാ-കൃഷ്ണന്റെ രാജ്യം എന്നു പറയുകയില്ല.
വാസ്തവത്തിൽ മാതാക്കളുടെ കൂട്ടുകാരി രാധയാണ്. അപ്പോൾ രാധയോടായിരിക്കണമല്ലോ
കൂടുതൽ സ്നേഹം, പിന്നീട് എന്തുകൊണ്ടാണ് കൃഷ്ണനെ വളരെയധികം സ്നേഹിക്കുന്നത്.
ഊഞ്ഞാലിൽ ആട്ടിക്കൊണ്ടിരിക്കുന്നു, കൃഷ്ണന്റെ ജന്മാഷ്ടമിയും ആഘോഷിക്കുന്നുണ്ട്.
രാധയുടെ ജയന്തി ആഘോഷിക്കുന്നില്ല. വാസ്തവത്തിൽ രണ്ടുപേരുടേയും ആഘോഷിക്കണമല്ലോ.
ഒന്നും തന്നെ അറിവില്ല. ഇവരുടെ ജീവിതകഥയെക്കുറിച്ച് ആർക്കും അറിയുകയില്ല. ബാബ
വന്ന് തന്റെയും സർവ്വരുടേയും ജീവിതകഥ കേൾപ്പിക്കുകയാണ്. മനുഷ്യർ ശിവ
പരമാത്മാവായ നമ: എന്നെല്ലാം പറയുന്നുണ്ട്, എന്നാൽ പരമാത്മാവിന്റെ ജീവിതകഥ
അറിയുന്നില്ല. മനുഷ്യരുടെ ജീവിതകഥയെ ഹിസ്റ്ററി- ജ്യോഗ്രഫി എന്നാണ് പറയുക,
ലോകത്തിന്റെ ഹിസ്റ്ററി- ജ്യോഗ്രഫിയെക്കുറിച്ച് പറയാറുണ്ടല്ലോ- എത്ര അധികാരസീമയിൽ
രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നു, എത്ര സ്ഥലത്ത് രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നു,
എങ്ങനെയാണ് രാജ്യം ഭരിച്ചിരുന്നത്, പിന്നീട് അതെല്ലാം എവിടെപ്പോയി. ഈ
കാര്യങ്ങളൊന്നും ആർക്കും അറിയുകയില്ല. നിങ്ങൾ കുട്ടികൾക്ക് നല്ല രീതിയിൽ
മനസ്സിലാക്കിത്തന്നു. രചയിതാവിന്റെയും രചനയുടേയും ജ്ഞാനം കുട്ടികൾക്ക് തന്നെയാണ്
മനസ്സിലാക്കിത്തരുന്നത്. നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, ഇപ്പോൾ
കലിയുഗത്തിന്റെ അന്ത്യവും സത്യയുഗത്തിന്റെ ആദിയുമാണ്. സംഗമത്തിൽത്തന്നെയാണ്
പരംപിതാ പരമാത്മാവ് വന്ന് മനുഷ്യനെ പാവന ദേവതയാക്കി മാറ്റുന്നത്, ഉത്തമപുരുഷൻ
അഥവാ പുരുഷോത്തമനാക്കി മാറ്റുന്നത്. എന്തുകൊണ്ടെന്നാൽ ഈ സമയത്ത് ആരും ഉത്തമരല്ല,
കനിഷ്ഠരാണ്. ഉത്തമം-മധ്യമം-കനിഷ്ഠം, സതോ- രജോ-തമോ ആണ്. ആരാണോ നല്ല രീതിയിൽ
ജ്ഞാനം കേൾക്കുന്നത്, അവരെ സതോഗുണി എന്ന് പറയും. ആര് കുറച്ചുകേൾക്കുന്നുവോ അവരെ
രജോഗുണി എന്നു പറയുന്നു. ആരാണോ ഒട്ടും കേൾക്കാത്തത് അവരെ തമോഗുണി എന്നും
പറയുന്നു. പഠിപ്പും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. നിങ്ങൾ കുട്ടികൾക്ക്
സതോപ്രധാന പഠിപ്പാണ് വേണ്ടത്, അതിനാലാണ് സതോപ്രധാന ലക്ഷ്മീ-നാരായണനായി
മാറാനുള്ള പഠിപ്പ് നിങ്ങൾക്ക് തരുന്നത്. നരനിൽ നിന്നും നാരായണനും നാരിയിൽ നിന്നും
ലക്ഷ്മിയുമായി മാറണം. ഗീതയെക്കുറിച്ചും നിങ്ങൾ പറയാറുണ്ട് ഇതാണ് സത്യമായ ഗീത.
നിങ്ങൾക്ക് എഴുതാനും സാധിക്കും ഇതാണ് സത്യമായ ഗീതാപാഠശാല. അതായത് സത്യനാരായണനായി
മാറാനുള്ള കഥ അഥവാ സത്യമായ അമരകഥ, സത്യമായ മൂന്നാം കണ്ണിന്റെ കഥ. ചിത്രമെല്ലാം
നിങ്ങളുടെ അടുത്തുണ്ട്. ഇതിൽ മുഴുവൻ ജ്ഞാനവും അടങ്ങിയിട്ടുണ്ട്. നിങ്ങൾ കുട്ടികൾ
ഇപ്പോൾ പ്രതിജ്ഞ ചെയ്യുന്നുണ്ട്, നമ്മൾ പ്രജാപിതാ ബ്രഹ്മാകുമാർ, കുമാരിമാർ
ഭാരതത്തെ സ്വർഗമാക്കിമാറ്റും. നിങ്ങൾ ഈ വാർത്ത പ്രചരിപ്പിക്കണം. ഗാന്ധിജിയും
പാവനരാജ്യം ആഗ്രഹിച്ചിരുന്നു, അപ്പോൾ തീർച്ചയായും ഇത് പതീതരാജ്യമാണ്. പക്ഷെ
സ്വയം ഞാൻ പതീതമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 5 വികാരമാണ് രാവണൻ. രാമരാജ്യം
വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്, അപ്പോൾ തീർച്ചയായും ആസുരീയ സമ്പ്രദായമാണല്ലോ.
പക്ഷെ ഒരാളുടേയും ബുദ്ധിയിൽ വരുന്നില്ല. എത്രയോ വലിയ വലിയ ഗുരുക്കന്മാർ പോലും
ഇത്രയൊന്നും മനസ്സിലാക്കുന്നില്ല. നിങ്ങൾ കുട്ടികൾ വാർത്ത കേൾപ്പിക്കുന്നുണ്ട്
നമ്മൾ ശ്രീമതപ്രകാരം ബ്രഹ്മാവിലൂടെ 5000 വർഷം മുൻപിലത്തേതുപോലെ ദൈവീകരാജ്യം
സ്ഥാപിക്കും. ഇത് പുരുഷോത്തമസംഗമയുഗമാണ,് ഇവിടെയാണ് കനിഷ്ഠ പുരുഷനിൽ നിന്നും
സതോപ്രധാന പുരുഷോത്തമനായി മാറുന്നത്. മര്യാദാപുരുഷോത്തമരും
ആദിസനാതനദേവീദേവതാധർമ്മത്തിൽ തന്നെയാണ്. ഇപ്പോൾ ഒരു ദേവീ-ദേവതാധർമ്മത്തിന്റെ
സ്ഥാപനയാണ് നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് മറ്റൊരു ധർമ്മവും
ഉണ്ടായിരിക്കുകയില്ല. നിങ്ങൾ കുട്ടികൾ തെളിയിച്ചുമനസ്സിലാക്കിക്കൊടുക്കണം,
സത്യയുഗത്തിൽ ഒരു ധർമ്മം, ഒരു രാജ്യം തന്നെയാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കറിയാം
നമ്മുടെ രാജ്യത്തിൽ ഒരു ഭാഷ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത്തെ കാലത്ത്
നിങ്ങൾക്ക് പലതും കാണാൻ കഴിയും. യാത്രക്കുശേഷം തന്റെ നാടിന് സമീപത്തെത്തുമ്പോൾ
നമ്മുടെ വീടെത്തിക്കഴിഞ്ഞു എന്ന സന്തോഷം ഉണ്ടായിരിക്കും, ഇപ്പോൾ പോയി എല്ലാവരെയും
കാണാം. നിങ്ങൾക്ക് നിങ്ങളുടെ രാജധാനിയുടെ സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിക്കും.
തന്റെ പുരുഷാർത്ഥത്തിന്റെയും സാക്ഷാത്ക്കാരവും ഉണ്ടായിരിക്കും. ബാബ എത്രയാണ്
നമ്മളോട് പുരുഷാർത്ഥം ചെയ്യൂ എന്നു പറയുന്നത്. നിങ്ങൾ കാണുന്നില്ലേ. ഇല്ലെങ്കിൽ
അയ്യോ അയ്യോ എന്നു പറയേണ്ടതായി വരും. പദവിയും കുറഞ്ഞു പോകും. യോഗത്തിന്റെ യാത്ര
എല്ലാവർക്കും പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ. മനസ്സിലാക്കിക്കൊടുക്കുക വളരെ സഹജമാണ്.
ഏണിപ്പടി എത്ര സഹജമാണ്. ആരെല്ലാമാണോ വൈകി വരുന്നുത് അവർക്ക് ദിനം പ്രതിദിനം
സഹജജ്ഞാനം ലഭിക്കുന്നു. ഒരാഴ്ച മനസ്സിലാക്കുന്നതിലൂടെ തന്നെ സഹജമായി
മനസ്സിലാക്കാൻ സാധിക്കും. ചിത്രവും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്,
ഇതിലൂടെ കൃത്യമായി മനസ്സിലാക്കിക്കൊടുക്കണം. 84 ജന്മത്തിന്റെ ചക്രം പൂർണ്ണമായും
ശരിയാണ്. ഇത് ഭാരതവാസികൾക്ക് വേണ്ടിയിട്ടുള്ളതാണ്. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ
മുഴുവൻ ജ്ഞാനവും ഉണ്ട്. നിങ്ങൾക്കറിയാമല്ലോ പതീതപാവനനും, സദ്ഗതി ദാതാവുമായ
ശിവബാബയുടെ മതപ്രകാരം നമ്മൾ വീണ്ടും സഹജരാജയോഗബലത്തിലൂടെ തന്റെ ശരീരം, മനസ്സ,്
ധനത്തിലൂടെ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു. മറ്റുള്ളവരുടേതൊന്നും നമ്മൾ
എടുക്കുന്നില്ല. തന്റെ ശരീരം, മനസ്സ,് ധനത്തിലൂടെയാണ് സേവനം ചെയ്യുന്നത്. ആര്
എത്രത്തോളം ചെയ്യുന്നുണ്ടോ അവർ തന്റെ ഭാവിയിലേക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്.
നിങ്ങൾ തന്നെയാണ് കുടുംബാംഗങ്ങൾ. നിങ്ങളിലൂടെ തന്നെയാണ് ബാബ സത്യയുഗീ
സ്വരാജ്യത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നത്. ചെലവ് ചെയ്യുന്നതും നിങ്ങൾ
തന്നെയാണ്. നിങ്ങൾക്ക് കൂടുതൽ ചെലവിന്റെ കാര്യമൊന്നും തന്നെയില്ല. നിങ്ങൾക്ക്
കേവലം ശിവബാബയെ ഓർമ്മിക്കണം. കന്യകമാർക്ക് എന്തു ചെലവാണ് ചെയ്യാനുള്ളത്. അവരുടെ
കൈയിൽ എന്തെങ്കിലും ഉണ്ടോ. അച്ഛൻ മക്കളോട് ഫീസ് വാങ്ങിക്കുമോ. ഒന്നും
വാങ്ങിക്കില്ല. സ്ക്കൂളിൽ ആദ്യം ഫീസിന്റെ കാര്യത്തെക്കുറിച്ചാണ് സംസാരിക്കുക.
അവിടെ പഠിപ്പിന് എത്രയാണ് ചെലവുള്ളത്. ഇവിടെ ശിവബാബ കുട്ടികളിൽ നിന്നെങ്ങനെയാണ്
പൈസ വാങ്ങിക്കുക. ശിവബാബക്കൊരിക്കലും പൈസ വാങ്ങിച്ച് സ്വന്തമായി വീടു
നിർമ്മിക്കേണ്ടതില്ല. നിങ്ങൾ കുട്ടികൾക്ക് ഭാവിയിൽ സ്വർഗത്തിൽ ചെന്ന് വജ്രങ്ങൾ
കൊണ്ടും വൈഡൂര്യങ്ങൾ കൊണ്ടുമുള്ള കൊട്ടാരങ്ങൾ ഉണ്ടാക്കണം. അതിനാൽ നിങ്ങൾ ഇവിടെ
എന്തെല്ലാം ചെയ്യുന്നുണ്ടോ, ഇതിനു പകരമായി ഭാവിയിൽ നിങ്ങൾക്ക് കൊട്ടാരം ലഭിക്കും.
ഇത് നന്നായി മനസ്സിലാക്കേണ്ട കാര്യമാണ്. ആര് എത്രത്തോളം ശരീരം, മനസ്സുകൊണ്ട്
സേവനം ചെയ്യുന്നുവോ അവിടെയും അതിനനുസരിച്ച് നേട്ടമുണ്ടാകും. കോളേജ് അഥവാ
ഹോസ്പിറ്റൽ തുറക്കുന്നു. 10 ലക്ഷം, 20 ലക്ഷം ചെലവ് വരുന്നു. ഇവിടെ ഇത്രയധികം
ചെലവൊന്നും ഉണ്ടാകുന്നില്ല. ചെറിയൊരു കെട്ടിടത്തിൽ കോളേജ്, അല്ലെങ്കിൽ
ഹോസ്പിറ്റൽ ഉണ്ടാക്കുന്നു. പാണ്ഡവരുടെ ആദി പതി ആരായിരുന്നു? അവർ പിന്നെ
കൃഷ്ണന്റെ പേര് വെച്ചു. വാസ്തവത്തിൽ അത് നിരാകാരനായ ഭഗവാനാണ്. നിങ്ങൾക്ക്
ശ്രീമതം നൽകുന്നത് ഭഗവാനാണ്. ബാക്കി എല്ലാവരും രാവണന്റെ മതത്തിലാണ്, രാവണന്റെ
രാജ്യത്തിലാണ്. രാവണമതത്തിലൂടെ എത്ര അഴുക്കായാണ് മാറിയത്. ഇപ്പോൾ ഈ സൃഷ്ടി
പഴയതാണ്, ഇതുതന്നെയാണ് പുതിയതായി മാറുന്നത്. സൃഷ്ടിയിൽ ഭാരതം തന്നെയായിരുന്നു.
പുതിയ ഭാരതം, പഴയ ഭാരതം എന്നു പറയുന്നു. പുതിയ ഭാരതം സ്വർഗത്തിലായിരുന്നു.
പിന്നീട് ഭാരതം പഴയതായപ്പോൾ നരകത്തിലേതായി. ഇതിനെയാണ് ഘോരനരകം എന്നു പറയുന്നത്.
മനുഷ്യന്റെ കാര്യം തന്നെയാണ്. ഇവിടെ സുഖത്തിന്റെ പേരോ അടയാളമോ ഇല്ല. ഇതൊരിക്കലും
സുഖമൊന്നുമല്ല. ഈ സമയത്തെ സുഖം കാകവിഷ്ട സമാനമാണെന്ന് സന്യാസിമാരും
പറയുന്നുണ്ട്.അതിനാൽ അവർ വീടും കുടുംബവുമെല്ലാം ഉപേക്ഷിക്കുന്നു. അവർക്ക്
സ്വർഗത്തിന്റെ അഥവാ സത്യയുഗത്തിന്റെ സ്ഥാപന ചെയ്യാൻ സാധിക്കുകയില്ല. കൃഷ്ണപുരിയും
പരമാത്മാവ് തന്നെയാണ് സ്ഥാപിക്കുന്നത്. ശ്രീകൃഷ്ണന്റെ ആത്മാവും ശരീരവും രണ്ടും
സതോപ്രധാനമായിരുന്നു. അതിനാൽ കൃഷ്ണനെ വളരെയധികം സ്നേഹിക്കുന്നുണ്ട്,
എന്തുകൊണ്ടെന്നാൽ പവിത്രമാണല്ലോ. കൊച്ചുകുട്ടി ബ്രഹ്മജ്ഞാനിക്ക് സമാനമാണെന്ന്
പാടാറുണ്ട്. കൊച്ചുകുട്ടിക്ക് വികാരത്തെക്കുറിച്ച് അറിയുക തന്നെയില്ല.
സന്യാസിമാർക്ക് പിന്നെയും അറിയാം. കുട്ടികൾ ജന്മനാ തന്നെ മഹാത്മാക്കളാണ്.
കുട്ടികളെയാണ് പവിത്രമായ പുഷ്പങ്ങൾ എന്നു പറയുന്നത്. ശ്രീകൃഷ്ണൻ നമ്പർവൺ
പുഷ്പമാണ്. സ്വർഗ്ഗത്തിലെ അതായത് പുതിയ ലോകത്തിലെ ആദ്യത്തെ രാജകുമാരനാണ്.
ജന്മമെടുക്കുമ്പോൾ തന്നെ ആദ്യ രാജകുമാരൻ എന്നു പറയുന്നു. കൃഷ്ണനെ സദാ
ഓർമ്മിച്ചുകൊണ്ടിരിക്കുന്നുണ്ട്, കൃഷ്ണനെപ്പോലെയുളള കുട്ടി വേണം. ഇപ്പോൾ ബാബ
പറയുന്നു, നിങ്ങൾക്കെന്തായിമാറണമോ ആയിത്തീരാം. കേവലം ഒരു കൃഷ്ണൻ മാത്രമല്ല
ഉണ്ടാകുന്നത്. എത്രപേർ വെയ്ൽസ് രാജകുമാരന്മാരാകുന്നു, സെക്കന്റും തേർഡും
ഉണ്ടായിരിക്കുമല്ലോ. ഇവിടെയും രാജകുലം തന്നെയാണ്. അച്ഛനുശേഷം പിന്നീട് മറ്റൊരാൾ
സിംഹാസനത്തിൽ ഇരിക്കും. ഏതുപോലെയാണോ വീട്ടിലുള്ളവർ അതുപോലെ തന്നെയായിരിക്കും
വീടും. നിങ്ങൾക്ക് ക്രിസ്ത്യൻസുമായി കണക്ഷനുണ്ട്. ക്രിസ്തുവും കൃഷ്ണനും ഒരേ
രാശിയിൽ പിറന്നവരാണ്. കൊടുക്കൽ വാങ്ങലുകളും പരസ്പരം നടത്തിയിട്ടുണ്ടായിരുന്നു.
. ഇപ്പോൾ വീണ്ടും നൽകിക്കൊണ്ടിരിക്കുകയാണ്. പകരമായി സേവനം
ചെയ്തുകൊണ്ടിരിക്കുകയാണ്. യൂറോപ്പ് വാസികൾ പരസ്പരം യുദ്ധം ചെയ്ത് ഇല്ലാതാകും.
ഇതിനെ ആസ്പദമാക്കി ഒരു കഥയും ഉണ്ട്, രണ്ടു പൂച്ചകൾ അടികൂടി ഇടയിലുള്ള കുരങ്ങൻ
വെണ്ണ കഴിച്ചു. ഇത് ഇപ്പോഴത്തെ കാര്യമാണ്. അവർ പരസ്പരം യുദ്ധം ചെയ്യും എന്നാൽ
രാജ്യഭാഗ്യം നിങ്ങൾക്ക് ലഭിക്കും. ഇപ്പോൾ നിങ്ങൾ കുട്ടികളിൽ അളവില്ലാത്ത
ജ്ഞാനമുണ്ട്. നമ്മളെല്ലാവരും ബ്രഹ്മാകുമാരൻമാരും ബ്രഹ്മാകുമാരിമാരുമാണെന്ന
കാര്യം നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്. അല്ലാതെ നമ്മൾ ഗുജറാത്തിയാണ്,
ബംഗാളിയാണ് എന്നല്ല. ഇങ്ങനെയല്ല. നമുക്ക് മതഭേദം ഇല്ലാതാക്കണം. നമ്മളെല്ലാവരും
ഒരച്ഛന്റെ സന്താനങ്ങളാണ്. ബ്രഹ്മാവിലൂടെ ശിവബാബയുടെ ശ്രീമതമനുസരിച്ച് വീണ്ടും
നമ്മൾ തന്റെ സ്വരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്- ജ്ഞാനയോഗബലത്തിലൂടെ.
യോഗബലത്തിലൂടെയാണ് നമ്മൾ പാവനമായി മാറുന്നത്. ബാബയാണ് സർവ്വശക്തിവാൻ.. ബാബയിൽ
നിന്നുമാണ് ബലം ലഭിക്കുന്നത്. നിങ്ങൾ വിശ്വത്തിലെ ചക്രവർത്തി പദവി നേടുകയാണ്.
യുദ്ധം മുതലായവക്കൊന്നും ഇതിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ല. മുഴുവൻ
യോഗബലത്തിലാണ്. പറയാറുണ്ട് വന്ന് പതീതത്തിൽ നിന്നും പാവനമാക്കിമാറ്റൂ. അപ്പോൾ
ഓർമ്മയുടെ ബലം തന്നെയാണല്ലോ. അവിടെ ഭാരിച്ച ജോലിയിൽ ഇതെല്ലാം മറന്നു പോകും
ഇങ്ങനെയല്ല. ഇവിടെ സന്മുഖത്ത് ജ്ഞാനസാഗരത്തിന്റെ തിരകൾ
കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. നദിയിൽ ഒരിക്കലും തിരമാലകൾ ഉണ്ടായിരിക്കുകയില്ല.
സാഗരത്തിലെ ഒരു തിര പോലും എത്രയാണ് നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ഭൂകമ്പമുണ്ടാകുമ്പോൾ സാഗരം എല്ലാം ഒന്നായി വിഴുങ്ങും. സാഗരത്തെ വറ്റിച്ചാണ്
സ്ഥലമെടുക്കുന്നത്. പിന്നീട് ആ സ്ഥലം എത്രയധികം പൈസക്കാണ് വിൽക്കുന്നത്.
നിങ്ങൾക്കറിയാമല്ലോ ഈ ബോംബെയും ഇനി ഉണ്ടായിരിക്കുകയില്ല. ആദ്യം ഈ ബോംബെയൊന്നും
ഉണ്ടായിരുന്നില്ല. ചെറിയ ഒരു ഗ്രാമമായിരുന്നു. ഈ മാതാക്കളെല്ലാം എത്ര പാവങ്ങളാണ്.
ഇത്രയൊന്നും എഴുതുകയും പഠിക്കുകയും ചെയ്തിട്ടില്ല. ഇവിടെയാണെങ്കിൽ പഠിച്ചതെല്ലാം
മറക്കണം. നിങ്ങൾ ഒന്നും പഠിച്ചിട്ടില്ലെങ്കിൽ അത്രയും നല്ലതാണ്, പഠിച്ച മനുഷ്യർ
മനസ്സിലാക്കുന്ന സമയത്ത് എത്രയധികം ചോദ്യങ്ങളാണ് ചോദിക്കാറുള്ളത്. ഇവിടെ കേവലം
ബാബയെ ഓർമ്മിക്കണം. ഒരു ദേഹധാരി മനുഷ്യരെയും ഓർമ്മിക്കേണ്ട ആവശ്യമില്ല. മഹിമയും
ഒരു പരിധിയില്ലാത്ത ബാബക്കാണ്. നിങ്ങൾക്കറിയാം, ഉയർന്നതിലും ഉയർന്നത് ഒരു
ഭഗവാനാണ്, പിന്നീട് സെക്കന്റ് നമ്പറിലാണ് ബ്രഹ്മാവ്. അതിനെക്കാളും ഉയർന്നവരായി
മറ്റാരും തന്നെയില്ല. ബാബയെക്കാളും ധനവാൻ മറ്റാരും തന്നെയില്ല. പക്ഷെ പെരുമാറ്റം
നോക്കൂ, എത്ര സാധാരണമാണ്. എത്ര സാധാരണ രീതിയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
ട്രെയിനിലും പോകാറുണ്ട്, എന്നാൽ ഇതാരാണ് എന്ന കാര്യം ആർക്കുമറിയില്ല. ഭഗവാൻ
വന്നാണ് ജ്ഞാനം നൽകുന്നത്, തീർച്ചയായും ബ്രഹ്മാവിൽ പ്രവേശിച്ച് ജ്ഞാനം നൽകുമല്ലോ.
അഥവാ കൃഷ്ണനാണെങ്കിൽ എത്ര തിരക്കായിരിക്കും. പിന്നീട് പഠിക്കാനൊന്നും
സാധിക്കുകയില്ല. കേവലം ദർശിക്കുക മാത്രമാണ് ചെയ്യുക. ഇവിടെ ബാബ ഗുപ്ത
സാധാരണവേഷത്തിൽ ഇരുന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
നിങ്ങളാണ് ഗുപ്തസേന. നിങ്ങൾക്കറിയാമല്ലോ നമ്മൾ ആത്മാക്കൾ യോഗബലത്തിലൂടെ വീണ്ടും
തന്റെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ തന്റെ പഴയ ശരീരം ഉപേക്ഷിച്ച്
പുതിയ വെളുത്ത ശരീരത്തെ ധാരണ ചെയ്യണം. ഇപ്പോൾ ആസുരീയ സമ്പ്രദായമാണ്, പിന്നീട്
ദൈവിക സമ്പ്രദായമുള്ളവരായിമാറണം. ആത്മാവ് പറയുന്നുണ്ട് നമ്മൾ പുതിയ ലോകത്തിൽ
ദൈവിക ശരീരത്തെ ധാരണ ചെയ്ത് രാജ്യം ഭരിക്കും. ആത്മാവ് പുരുഷനാണ്, ശരീരം
പ്രകൃതിയാണ്. ആത്മാവ് സദാ പുരുഷനാണ്. ബാക്കി ശരീരത്തിന്റെ കണക്കനുസരിച്ച്
സ്ത്രീയുടേയും പുരുഷന്റെയും ശരീരം ലഭിക്കുന്നു. എന്നാൽ ഞാൻ അവിനാശി ആത്മാവാണ്.
ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. കലിയുഗത്തിന്റെ വിനാശവും തീർച്ചയായും ഉണ്ടാകും.
വിനാശത്തിന്റെ സൂചനകളും മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. അതേ മഹാഭാരത
യുദ്ധമാണെങ്കിൽ തീർച്ചയായും ഭഗവാനും ഉണ്ടാകും. ഏത് രൂപത്തിൽ ഏത് ശരീരത്തിലാണ്
വരുന്നതെന്ന് നിങ്ങൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും അറിയുകയില്ല. പറയാറുണ്ട്-
പൂർണ്ണമായും സാധാരണ ശരീരത്തിലാണ് വരുന്നത്. ഞാൻ കൃഷ്ണന്റെ ശരീരത്തിൽ വരുകയില്ല.
ബ്രഹ്മാവാണ് പൂർണ്ണമായും 84 ജന്മമെടുക്കുന്നത്. ഞാൻ ബ്രഹ്മാവിന്റെ വളരെ
ജന്മങ്ങളുടെ അന്തിമജന്മത്തിലാണ് വരുന്നത്. സൂര്യവംശകുലത്തിലുള്ളവരാണ് പൂർണ്ണമായും
84 ജന്മമെടുക്കുന്നത്. അവർ തന്നെയാണ് ആദ്യ നമ്പറിൽ വരുന്നത്. സാകാരി
വൃക്ഷത്തിന്റെയും നിരാകാരി വൃക്ഷത്തിന്റെയും രണ്ടിന്റെയും മുഴുവൻ ജ്ഞാനവും
നിങ്ങളുടെ ബുദ്ധിയിലുണ്ട്. മൂലവതനത്തിൽ നിന്നും ആത്മാക്കൾ നമ്പർവൈസ് ആയാണ്
വരുന്നത്. ആദ്യമാദ്യം ദേവീ-ദേവതാധർമ്മത്തിലെ ആത്മാക്കൾ വരും. പിന്നീട് നമ്പർവൈസ്
ആയി മറ്റുള്ള ധർമ്മത്തിലെ ആത്മാക്കളും വരും. ചിത്രത്തിലൂടെ നന്നായി
മനസ്സിലാക്കിക്കാൻ സാധിക്കും. കുട്ടികൾ മനസ്സിലാക്കിക്കൊടുക്കണം. കുമാരിമാർ ഈ
കാര്യത്തിൽ മുന്നിൽ വരണം. ചില പെൺകുട്ടികൾ ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങൾ
മനസ്സിലാക്കിക്കൊടുക്കുമ്പോൾ അത്ഭുതമല്ലേ. എത്രത്തോളം പേര് ലഭിക്കും.
ലൗകികത്തിലേയും അലൗകികത്തിലേയും പേര് പ്രസിദ്ധമാക്കും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സംഗമയുഗത്തിൽ ശ്രേഷ്ഠകർമ്മം ചെയ്യാനുള്ള പുരുഷാർത്ഥം ചെയ്യണം. കനിഷ്ഠരായി
മാറുന്ന പ്രകാരത്തിലുള്ള ഒരു കർമ്മവും ചെയ്യരുത്.
2. ഗുപ്തരൂപത്തിൽ ബാബയുടെ
സഹായികളായി മാറി ഭാരതത്തെ സ്വർഗമാക്കി മാറ്റാനുള്ള സേവനം ചെയ്യണം. തന്റെ ശരീരം,
മനസ്സ്, ധനത്തിലൂടെ ഭാരതത്തെ സ്വർഗമാക്കി മാറ്റണം. ഓർമ്മയുടേയും പവിത്രതയുടേയും
ബലം സമാഹരിക്കണം.
വരദാനം :-
തന്റെ
സമ്പൂർണ്ണ അവസ്ഥയിലൂടെ സർവ്വപ്രകാരത്തിലുമുള്ള അധീനതകളേയും സമാപ്തമാക്കുന്ന
പ്രകൃതീജീത് ആയി ഭവിക്കട്ടെ.
താങ്കൾ കുട്ടികൾ എപ്പോഴാണോ
തന്റെ സമ്പൂർണ്ണസ്ഥിതിയിൽ സ്ഥിതിചെയ്യുന്നത് അപ്പോൾ പ്രകൃതിയെപ്പോലും
ജയിക്കാനാകുന്നു അഥവാ അധികാരത്തിന്റെ അനുഭവം ചെയ്യാനാകുന്നു. സമ്പൂർണ്ണ അവസ്ഥയിൽ
ഒരുപ്രകാരത്തിലുമുള്ള അധീനതകളും ഉണ്ടാകില്ല. എന്നാൽ അങ്ങിനെയുള്ള സമ്പൂർണ അവസ്ഥ
ലഭിക്കാനായി മൂന്നുകാര്യങ്ങൾ ഒപ്പമൊപ്പം വേണം 1)ആത്മീയത, 2)ആത്മീയലഹരി,
3)ദയാഹൃദയം. എപ്പോഴാണോ ഈ മൂന്ന് കാര്യങ്ങളും പ്രത്യക്ഷരൂപത്തിൽ സ്ഥിതിയിലും,
മുഖത്തും, കർമ്മങ്ങളിലും കാണപ്പെടാൻ തുടങ്ങുന്നത് അപ്പോൾ അവരെ അധികാരി അഥവാ
പ്രകൃതിജീത് ആത്മാവ് എന്ന് വിളിക്കുന്നു.
സ്ലോഗന് :-
ശ്രീമതത്തിന്റെ കടിഞ്ഞാൺ ദൃഢമാണെങ്കിൽ മനസ്സാകുന്ന കുതിരക്ക് പായാൻ കഴിയില്ല.
അവ്യക്തസൂചന-അപവിത്രതയുടെ
ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണശുദ്ധത (പവിത്രത) യുള്ളവരായി മാറൂ...
ആരിലെങ്കിലും
അപവിത്രതയോടെയുള്ള മനോഭാവം, സ്മൃതി, സങ്കൽപം എന്നിവയുണ്ടെങ്കിൽ അവർക്ക്
ബ്രാഹ്മണൻ എന്ന സ്ഥിതിയിൽ സ്ഥിതിചെയ്യാൻ കഴിയില്ല. അതിനാൽ ഓരോ ചുവടിലും
ശ്രദ്ധാലുക്കളായി ഇരിക്കണം. വിശേഷതകൾക്കൊപ്പം ഏതെങ്കിലും ഒരു ദുർബലതയെങ്കിലും
ഉണ്ടെങ്കിൽ ആ ഒരുദുർബലത അനേകം വിശേഷതകളെപ്പോലും സമാപ്തമാക്കും.