ദൃഢതയുംപരിവര്ത്തനശക്തിയി
ലുംകൂടിസമസ്യഎന്നവാക്കി
നോട്വിടപറഞ്ഞ്നിവാരണത്
തിന്റെയുംപരിഹാരത്തിന്റെ
യുംസ്വരുപമാകൂ.
ഇന്ന് നവയുഗത്തിന്റെ
രചയിതാവായ ബാപ്ദാദ തന്റെ നാനാഭാഗത്തേയും കുട്ടികള്ക്ക് നവവര്ഷത്തിന്റെയും
നവയുഗത്തിന്റെയും ആശംസകള് നല്കുന്നതിനായി വന്നിരിക്കുകയാണ്. നാനാഭാഗത്തെയും
കുട്ടികള് ആശംസകള് നല്കാന് വന്നിരിക്കുകയാണ്. നവ വര്ഷത്തിന്റെ മാത്രം ആശംസകള്
നല്കാന് വന്നിരിക്കുകയാണോ അതോ നവയുഗത്തിന്റെയും ആശംസകള് നല്കാന് വന്നതാണോ?
ഏതുപോലെ നവവര്ഷത്തില് സന്തോഷം ഉണ്ടാകുന്നു സന്തോഷം കൊടുക്കുന്നു.
ബ്രാഹ്മണാത്മാക്കളായ നിങ്ങള്ക്ക് നവയുഗത്തിന്റെയും അത്രയ്ക്ക് തന്നെ ഓര്മ്മ
ഉണ്ടോ? നവയുഗം നയനങ്ങളുടെ മുന്നില് വന്നുകഴിഞ്ഞോ? ഏതു പോലെ പുതിയ വര്ഷത്തിനായി
ഉടനെ വരാന് പോകുന്നു എന്ന് ഹൃദയത്തില് വരില്ലേ, അതുപോലെ നവയുഗം ഉടനെ വരാന്
പോകുന്നു എന്നത് അനുഭവം ചെയ്യാറുണ്ടോ? ഇപ്പോള് നവയുഗത്തിന്റെ സ്മൃതി ഇത്രയും
സമീപത്ത് വരുന്നുണ്ടോ? തന്റെ തിളങ്ങിക്കൊണ്ടിരിക്കുന്ന ശരീരമാകുന്ന വസ്ത്രം
മുന്നില് വരുന്നുണ്ടോ? ബാപ്ദാദ ഡബിള് ആശംസകള് തരികയാണ്. കുട്ടികളുടെ മനസ്സില്,
നയങ്ങളില് നവയുഗത്തിന്റെ ദൃശ്യങ്ങള് ഇമെര്ജ് ആണ്, തന്റെ നവയുഗത്തില് ശരീരം,
മനസ്സ്, ധനം, ജനം, എല്ലാം എത്രയോ ശ്രേഷ്ഠമായതാണ്, സര്വ്വ പ്രാപ്തികളുടെയും
ഖജനാവ് ഉണ്ട്. ഇപ്പോള് പഴയലോകത്തിലാണ്, ഉടനെ തന്നെ നമ്മുടെ രാജ്യത്തില് പോകും
എന്ന സന്തോഷം ഉണ്ട്! തന്റെ രാജ്യം ഓര്മ്മയുണ്ടോ? ഏതുപോലെ ഇന്ന് ഡബിള്
കാര്യത്തിനായി വന്നിരിക്കുകയാണ്, പഴയതിനോട് വിട പറയാനും നവ വര്ഷത്തിന്റെ ആശംസകള്
നല്കാനും വന്നതാണ്. പഴയ വര്ഷത്തിന് മാത്രം വിട കൊടുക്കാന് വന്നതാണോ അതോ പഴയ
ലോകത്തിന്റെ പഴയ സംസ്ക്കാരം, പഴയ സ്വഭാവം, പഴയ പെരുമാറ്റം അതിനെല്ലാം വിട
നല്കാന് വന്നതാണോ? പഴയ വര്ഷത്തിന് വിട നല്കാന് സഹജമാണ്, എന്നാല് പഴയ
സംസ്ക്കാരങ്ങള്ക്ക് വിട കൊടുക്കന്നത് ഇതുപോലെ സഹജമായി തോന്നാറുണ്ടോ? എന്ത്
മനസ്സിലാക്കി? മായയ്ക്കും വിട കൊടുക്കുന്നതിനായി വന്നതാണോ അതോ വര്ഷത്തിന് വിട
കൊടുക്കാന് വന്നതാണോ? വിട കൊടുക്കണ്ടേ! അതോ മായയോട് കുറച്ച് സ്നേഹമുണ്ടോ?
കുറച്ച് വയ്ച്ചിരിക്കാന് ആഗ്രഹം ഉണ്ടോ?
ബാപ്ദാദ ഇന്ന്
നാനാഭാഗത്തെയും കുട്ടികളെ പഴയ സ്വാഭാവ സംസ്കാരങ്ങളില് നിന്ന് വിടവാങ്ങിക്കാന്
ആഗ്രഹിക്കുന്നു. കൊടുക്കാന് കഴിയുമോ. ധൈര്യം ഉണ്ടോ, അതോ വിട നല്കാന്
ആഗ്രഹിക്കുന്നുണ്ടെന്നു ചിന്തിക്കുന്നു എന്നാല് മായ വീണ്ടും വരുന്നു! ഇന്നത്തെ
ദിവസം ദൃഢ സങ്കലത്തിന്റെ ശക്തിയിലൂടെ പഴയ സംസ്ക്കാരങ്ങള്ക്ക് വിട നല്കി
നവയുഗത്തിന്റെ സംസ്ക്കാരത്തിന്, ജീവിതത്തിനു ആശംസകള് നല്കാന് ധൈര്യം ഉണ്ടോ?
സംഭവിക്കും എന്ന് കരുതുന്നവര് ആരാണ്, സംഭവിക്കുമോ, അതോ സംഭവിക്കേണ്ടതാണ് എന്നാണോ,
ധൈര്യം ഉള്ളവര് ഉണ്ടോ?ധൈര്യം ഉണ്ടെന്നു കരുതുന്നവര് കൈ ഉയര്ത്തൂ. ധൈര്യം ഉണ്ടോ?
ആരൊക്കെ കൈ ഉയര്ത്തിയില്ല, അവര് ചിന്തിക്കുകയാണോ? ഡബിള് വിദേശികള് കൈ ഉയര്ത്തിയോ,
ധൈര്യം ഉള്ളവര് കൈ ഉയര്ത്തൂ, എല്ലാവരും ഇല്ല. ശരി, ഡബിള് വിദേശികള് സമര്ത്ഥരാണ്.
ഡബിള് ലഹരി ഉണ്ട്, അതിനാലാണ്. നോക്കൂ ബാപ്ദാദ ഓരോ മാസവും റിസള്ട്ട് നോക്കും.
ധൈര്യശാലികളായ കുട്ടികളാണെന്ന സന്തോഷം ബാപ്ദാദയ്ക്കും ഉണ്ട് .കൗശലപൂര്വ്വം
മറുപടി നല്കുന്ന കുട്ടികള് ആണ്. കാരണമെന്ത്? എന്തുകൊണ്ടെന്നാല് അറിയാം നമ്മുടെ
ധൈര്യത്തിന്റെ ഓരോ ചുവടിനും ബാബയുടെ ആയിരം മടങ്ങു സഹായം ലഭിക്കുക തന്നെ ചെയ്യും.
അധികാരികള് ആണ്. ആയിരം ചുവട് സഹായത്തിന്റെ അധികാരികള് ആണ്. മായ ധൈര്യം മാത്രം
ഉലയ്ക്കാന് പരിശ്രമിക്കുന്നു. ബാപ്ദാദ കാണുന്നു വളരെ നല്ല ധൈര്യം
വയ്ക്കുന്നുണ്ട്, ബാപ്ദാദ ഹൃദയത്തില് നിന്ന് ആശംസകളും തരുന്നു, ധൈര്യം
വയ്ക്കുന്നതിനോടൊപ്പം തന്റെ ഉള്ളില് വ്യര്ത്ഥ സങ്കല്പങ്ങളും ഉണ്ടാകുന്നുണ്ട്,
ചെയ്യുന്നുണ്ടെങ്കിലും, ആകേണ്ടതാണെങ്കിലും, തീര്ച്ചയായും ചെയ്യണമെങ്കിലും,
അറിയില്ല..... അറിയില്ല എന്ന സങ്കല്പം വരുന്നത് ധൈര്യത്തെ ദുര്ബലമാകുന്നു.
എങ്കിലും എന്നത് വരുന്നുണ്ട്, ചെയ്യുന്നുണ്ടെങ്കിലും, ചെയ്യണമെങ്കിലും....
മുന്നോട്ട് പറക്കേണ്ടതാണ് എങ്കിലും.. . ഇത് ധൈര്യത്തെ ദുര്ബലമാകുന്നു. എങ്കിലും
എന്ന് ചിന്തിക്കാതെ ചെയ്തേ തീരൂ. എന്ത് കൊണ്ട് നടക്കില്ല! ബാബയാണ് കൂടെ ഉള്ളത്.
ബാബ കൂടെ ഉള്ളപ്പോള് സംശയം വരാന് പാടില്ല.
ഈ പുതിയ വര്ഷത്തില് എന്ത്
നവീനത ചെയ്യും? ധൈര്യത്തിന്റെ കാല് ദൃഢമാക്കൂ. ധൈര്യത്തിന്റെ കാല് അത്രയും
ദൃഢമാക്കൂ മായ സ്വയം കുലുങ്ങിയാലും കാല് അനങ്ങില്ല. നിങ്ങള് എല്ലാവരുടെയും
കര്ത്തവ്യം അഥവാ ജോലി എന്താണ്? സ്വയത്തെ എന്താണ് വിളിക്കുന്നത്?
ഓര്മ്മിക്കൂ.വിശ്വ മംഗളകാരി, വിശ്വ പരിവര്ത്തകര്, ഇത് നിങ്ങളുടെ കര്ത്തവ്യമാണ്!
ബാപ്ദാദയ്ക്ക് ഇടയ്ക്കൊക്കെ മധുര മധുരമായ ചിരി വരുന്നുണ്ട്. വിശ്വ പരിവര്ത്തകര്
എന്ന ടൈറ്റില് ഉണ്ടല്ലോ! വിശ്വപരിവര്ത്തകര് ആണോ? അതോ ലണ്ടന് പരിവര്ത്തകരാണോ.
ഇന്ത്യയുടെ പരിവര്ത്തകര് ആണോ? എല്ലാവരും വിശ്വ പരിവര്ത്തകര് അല്ലെ? ഗ്രാമത്തില്
ഇരുന്നാലും, ലണ്ടനിലോ അമേരിക്കയിലോ ഇരുന്നാലും വിശ്വ മംഗളകാരികള് ആണല്ലോ?
ആണെങ്കില് തലയാട്ടു. പക്കാ അല്ലെ! അതോ 75 ശതമാനം ആണോ? 75 ശതമാനം വിശ്വ
മംഗളകാരിയാണ്, 25 ശതമാനം ഇളവുണ്ട് അങ്ങനെയാണോ? താങ്കളുടെ വെല്ലുവിളി എന്താണ്?
പ്രകൃതിയെയും വെല്ലുവിളിച്ചിട്ടുണ്ട് പ്രകൃതിയെയും പരിവര്ത്തനം ചെയ്യണം. തന്റെ
തൊഴില് ഓര്മ്മിക്കൂ. ഇടയ്ക്കിടയ്ക്ക് സ്വയത്തിനുവേണ്ടിയും ചിന്തിക്കൂ ചെയ്യാന്
പാടില്ല, എങ്കിലും സംഭവിക്കുന്നു.വിശ്വ പരിവര്ത്തകരും, പ്രകൃതി പരിവര്ത്തകരും,
സ്വ പരിവര്ത്തകരും ആകാന് കഴിയില്ലേ? ശക്തി സേന എന്താണ് ചിന്തിക്കുന്നത്? ഈ വര്ഷം
തന്റെ വിശ്വ പരിവര്ത്തകന് എന്ന തൊഴില് ഓര്മ്മ ഉണ്ടാകണം. സ്വയത്തിനെ പ്രതിയും
തന്റെ ബ്രാഹ്മണ പരിവാരത്തിനെ പ്രതിയും പരിവര്ത്തകര് ആകണം, പരോപകാരം തുടങ്ങേണ്ടത്
ആദ്യം വീട്ടില് നിന്നാണ്! തന്റെ തൊഴിലിന്റെ പ്രാക്ടിക്കല് സ്വരൂപം
പ്രത്യക്ഷമാക്കില്ലേ! സ്വ പരിവര്ത്തനം സ്വയം ആഗ്രഹിക്കുന്നതാണ്, ബാപ്ദാദയും
ആഗ്രഹിക്കുന്നതാണ്, അറിയാമല്ലോ! ബാപ്ദാദ ചോദിക്കുകയാണ് നിങ്ങള് എല്ലാവരുടെയും
ലക്ഷ്യം എന്താണ്? കൂടുതല് പേരുടെയും ഉത്തരം ഒന്നാണ് ബാബയ്ക്ക് സമാനമാകണം.
ശരിയല്ലേ! ബാബയ്ക്ക് സമാനമാകുക തന്നെ വേണം, അതോ നോക്കട്ടെ, ആലോചിക്കട്ടെ...!
ബാപ്ദാദ ആഗ്രഹിക്കുന്നത് ഇതാണ് ഈ പുതിയ വര്ഷത്തില് 70 വര്ഷം പൂര്ത്തിയാക്കുകയാണ്
( 2006 ല്) ഇപ്പോള് 71 ാമത്തെ വര്ഷത്തില് എന്തെങ്കിലും അത്ഭുതം ചെയ്ത് കാണിക്കൂ.
എല്ലാവരും ഉത്സാഹത്തോടെ സേവനത്തിന്റെ ഇത്രയും വ്യത്യസ്ത പ്രോഗ്രാമുകള്
ഉണ്ടാക്കുന്നുണ്ട്, സഫലമാകുകയും ചെയ്യുന്നുണ്ട്, ബാപ്ദാദയ്ക്ക് സന്തോഷം ഉണ്ട്,
ചെയ്യുന്ന പരിശ്രമത്തിന്റെ സഫലത കിട്ടുന്നുണ്ട്. വ്യര്ത്ഥമായി പോകുന്നില്ല,
സേവനം ചെയ്യുന്നത് എന്തിനാണ്? എന്ത് ഉത്തരം നല്കും? ബാബയെ
പ്രത്യക്ഷമാക്കുന്നതിനുവേണ്ടി. ബാബ ഇന്ന് കുട്ടികളോട് ചോദിക്കുകയാണ്,ബാബയെ
പ്രത്യക്ഷമാക്കണം,ആക്കുകയും ചെയ്യും. ബാബയെ പ്രത്യക്ഷമാക്കുന്നതിന് മുന്പ്
സ്വയത്തെ പ്രത്യക്ഷമാക്കണം.പറയൂ, ശിവശക്തികള് ഈ വര്ഷം ശിവശക്തിയുടെ രൂപത്തില്
സ്വയത്തെ പ്രത്യക്ഷമാക്കുമോ? ആക്കുമോ?ജനക് പറയൂ? ചെയ്യുമോ?(ചെയ്തേ മതിയാകൂ)
കൂടെയുള്ളവര്, ആദ്യത്തെയും രണ്ടാമത്തെയും വരികളില് ഇരിക്കുന്ന ടീച്ചേര്സ് കൈ
ഉയര്ത്തൂ, ആരൊക്കെ ഈ വര്ഷം ചെയ്ത് കാണിക്കും? ചെയ്യാം എന്നതല്ല, ചെയ്ത്
കാണിച്ചിരിക്കും. ശരി എല്ലാ ടീച്ചേര്സ് ഉയര്ത്തിയോ അതോ ആരെങ്കിലും
ഉയര്ത്താതിരുന്നോ.
ശരി മധുബനില് ഉള്ളവര്.
ചെയ്യുക തന്നെ വേണം,ചെയ്തേ പറ്റൂ, മധുബന് ഏറ്റവും സമീപത്താണല്ലോ. തീയതി കുറിച്ച്
വയ്ക്കണം, 31 തീയതി ആണ്. സമയവും രേഖപ്പെടുത്തണം.(9 കഴിഞ്ഞു 20 മിനിറ്റ്) പാണ്ഡവ
സേനയോ, പാണ്ഡവര് എന്ത് ചെയ്ത് കാണിക്കണം? വിജയി പാണ്ഡവര്. ഇടയ്ക്കിടയ്ക്ക്
വിജയികളാകുന്നവര് അല്ല, വിജയികളായ പാണ്ഡവര് ആണ്. ഈ വര്ഷം അതുപോലെ ആയി കാണിക്കുമോ
അതോ പറയുമോ എന്ത് ചെയ്യാനാണ്? മായാ വന്നില്ലേ, ആഗ്രഹമില്ലായിരുന്നു വന്നുപോയി!
ബാപ്ദാദ മുന്പും പറഞ്ഞതാണ് അവസാന സമയം വരെയും മായാ വന്നുകൊണ്ടിരിക്കും. വരുന്നത്
മായയുടെ ജോലിയാണ്,നിങ്ങളുടെ ജോലി എന്താണ്?വിജയി ആകണം.ഇങ്ങനെ ചിന്തിക്കരുത്,
ആഗ്രഹിക്കുന്നില്ലെങ്കിലും മായ വരുകയാണ്. ആയിപ്പോകുന്നു.... ബാപ്ദാദ ഈ
വര്ഷത്തിനോടൊപ്പം ഈ വാക്കുകള്ക്കും വിട നല്കാന് ആഗ്രഹിക്കുന്നുണ്ട്. 12
മണിയാകുമ്പോള് ഈ വര്ഷത്തിനോട് വിട പറയില്ലേ! അപ്പോള് മണി മുഴക്കുമല്ലോ, ഇന്ന്
മണി മുഴക്കുമ്പോള് ഏതിന്റെ മണിയാണ് മുഴക്കേണ്ടത്? ദിവസത്തിന്റെ, വര്ഷത്തിന്റെ
അതോ മായയ്ക്ക് വിട നല്കുന്നതിന്റെ മണി മുഴക്കണം. രണ്ടു കാര്യങ്ങളാണ് ഒന്ന്
പരിവര്ത്തന ശക്തി, അതിന്റെ കുറവുണ്ട്.വളരെ നല്ല പ്ലാനുകള് തയ്യാറാക്കും, അങ്ങനെ
ചെയ്യും, അങ്ങനെ ചെയ്യും,അങ്ങനെ ചെയ്യും,... ബാപ്ദാദയും സന്തോഷിക്കുന്നു, വളരെ
വല്ല പ്ലാന്തയ്യാറാക്കി. പരിവര്ത്തന ശക്തിയുടെ കുറവ് വരുന്നതിനാല് ചിലത്
പരിവര്ത്തനമാകുന്നു, ചിലത് ബാക്കിയാകുന്നു.രണ്ടാമത്തെ കുറവാണ് ദൃഢതയുടേത്. വളരെ
നല്ല സങ്കല്പ്പങ്ങള് വയ്ക്കുന്നുണ്ട്, ഇന്ന് നോക്കുകയാണെങ്കില് എത്ര കാര്ഡുകള്,
എത്ര,എത്ര വാഗ്ദാനങ്ങള് കണ്ടു, ബാപ്ദാദ കണ്ടു. വളരെ നല്ല എത്ര കത്തുകളാണ്
വന്നത്.(കാര്ഡുകളും കത്തുകളും എല്ലാം സ്റ്റേജില് അലങ്കരിച്ച് വച്ചിരിക്കുന്നു)
ചെയ്യും, കാണിക്കും, നടക്കണം, കോടാനുകോടി മടങ്ങു സ്നേഹസ്മരണകള് എല്ലാം
ബാപ്ദാദയുടെയടുത്ത് എത്തി. ഇന്ന് ആരെല്ലാം സന്മുഖത്ത് ഇരിക്കുന്നുണ്ടോ അവരുടെ
ഹൃദയത്തിന്റെ ശബ്ദം ബാബയുടെയടുത്ത് എത്തി.ഇപ്പോള് ബാപ്ദാദ ഈ രണ്ടു ശക്തികളുടെ
മേല് അടിവരയിടുകയാണ്. ഒന്ന് ദൃഢതയുടെ കുറവ് വരുന്നു. കുറവിനുള്ള കാരണമാണ് അലസത,
മറ്റുള്ളവരെ നോക്കുന്നു. ആയിക്കൊള്ളും, ചെയ്തുകൊണ്ടിരിക്കുന്നു, ചെയ്യും,
തീര്ച്ചയായും ചെയ്യും...
ബാപ്ദാദ ആഗ്രഹിക്കുന്നത്
ഇതാണ്, ഈ വര്ഷം ഒരു വാക്കിന് സദാ കാലത്തേയ്ക്ക് വിട നല്കൂ. അത് ഏതാണ്? പറയൂ
പറയട്ടെ? നല്കേണ്ടി വരും. ഈ വര്ഷം ബാപ്ദാദ കാരണം എന്ന വാക്കിന് വിട നല്കാന്
ആഗ്രഹിക്കുന്നു. നിവാരണം വേണം. കാരണം സമാപ്തമാകണം. സമസ്യ സമാപ്തമായി പരിഹാര
സ്വരൂപമാകണം. സ്വയത്തിന്റെ കാരണമാണെങ്കിലും, കൂടെയുള്ളവര് കാരണമായാലും, സംഘടന
കാരണമാണെങ്കിലും, ഏതെങ്കിലും സാഹചര്യം കരണമായാലും, ബ്രാഹ്മണരുടെ നിഘണ്ടുവില്
കാരണം എന്ന വാക്ക്, സമസ്യ എന്ന വാക്ക് പരിവര്ത്തനമായി പരിഹാരവും നിവാരണവുമാകണം,
ധാരാളം പേര് ഇന്ന് അമൃതവേളയിലും ബാപ്ദാദയോട് ആത്മീയ സംഭാഷണത്തില് ഈ കാര്യങ്ങള്
പറഞ്ഞു, അതായത് പുതിയ വര്ഷം എന്തങ്കിലും പുതുമയുള്ളത് ചെയ്യണം. ബാപ്ദാദ
ആഗ്രഹിക്കുന്നത് ഈ പുതിയ വര്ഷം ഇങ്ങനെ ആഘോഷിക്കണം,ഈ രണ്ടു വാക്കുകള് സമാപ്തമാകണം.
പരോപകാരി ആകൂ.സ്വയം കാരണം ആയാലും, മറ്റുള്ളവര് ആരെങ്കിലുമാണ് കാരണം എങ്കിലും,
പരോപകാരി ആത്മാവായി, ദയാഹൃദയ ആത്മാവായി, ശുഭ ഭാവനയുടെയും ശുഭകാമനയുടെയും
ഹൃദയമുള്ളവരായി സഹയോഗം കൊടുക്കൂ സ്നേഹം എടുക്കൂ.
ഈ പുതിയ വര്ഷത്തിന് പുതിയ
ഏത് നാമം നല്കണം? മുന്പ് ഓരോ വര്ഷത്തിനും
പേരിടുമായിരുന്നു,ഓര്മ്മയുണ്ടോ?ബാപ്ദാദ ഈ വര്ഷത്തെ ശ്രേഷ്ഠ ശുഭ സങ്കല്പത്തിന്റെ,
ദൃഢ സങ്കല്പത്തിന്റെ, സ്നേഹത്തിന്റെ സഹയോഗത്തിന്റെ സങ്കല്പ വര്ഷം ഇത് പേര് അല്ല,
അതുപോലെ കാണാനാണ് ആഗ്രഹിക്കുന്നത്. ദൃഢതയുടെ ശക്തിയും, പരിവര്ത്തനത്തിന്റെ
ശക്തിയും സദാ കൂട്ടുകാരാക്കൂ. ആരെങ്കിലും നെഗറ്റിവ് എന്തെങ്കിലും നല്കിയാലും,
നിങ്ങള് മറ്റുള്ളവര്ക്ക് കോഴ്സ് നല്കുമല്ലോ നെഗറ്റീവിനെ പോസിറ്റീവ് ആയി
പരിവര്ത്തനം ചെയ്യൂ, എങ്കില് സ്വയം നിങ്ങള്ക്കും നെഗറ്റീവിനെ പോസിറ്റീവ് ആയി
പരിവര്ത്തനം ചെയ്യാന് സാധിക്കില്ലേ? മറ്റുള്ളവര് പരവശരാകുന്നു, പരവശരായവരോട്
ദയകാണിക്കണം. നിങ്ങളുടെ ജഢചിത്രങ്ങള് നിങ്ങളുടെ തന്നെ ചിത്രങ്ങള് അല്ലേ.
ഭാരതത്തില് ഡബിള് വിദേശികളുടെയും ചിത്രങ്ങള് ഉണ്ടല്ലോ, അതിനെയും
പൂജിക്കുന്നുണ്ട്. ദില്വാല ക്ഷേത്രത്തില് നിങ്ങളുടെ ചിത്രം കണ്ടില്ലേ!വളരെ
നല്ലത്. നിങ്ങളുടെ ജഢചിത്രങ്ങള് ദയാ ഹൃദയരാണ്, ഏതെങ്കിലും ചിത്രത്തിന്റെ
മുന്നില് ചെന്ന് എന്താണ് യാചിക്കുന്നത്? ദയ കാണിക്കൂ, കൃപ കാണിക്കൂ, കരുണ
കാണിക്കൂ,കരുണ, കരുണ.. . എങ്കില് ആദ്യം സ്വയത്തിനു മേല് ദയ കാണിക്കൂ, പിന്നെ
ബ്രാഹ്മണ പരിവാരത്തിന് മേല് ദയ കാണിക്കൂ, ആരെങ്കിലും പരവശം
ആണ്,സംസ്ക്കാരങ്ങള്ക്ക് വശപ്പെട്ടു, ദുര്ബലര് ആണ് എങ്കില് ആ സമയം
അറിവില്ലാത്തവര് ആകുന്നു, എങ്കില് ദേഷ്യപ്പെടരുത്. ക്രോധത്തിന്റെ പരാതികള് ആണ്
കൂടുതല് വരുന്നത്. ക്രോധം അല്ലെങ്കില്അതിന്റെ കൊച്ചു കുട്ടികളോട് വളരെ
സ്നേഹമാണ്.അഭിമാനം വരുന്നു, ഈ അധികാരം ക്രോധത്തിന്റെ കുട്ടിയാണ്. ഏതുപോലെ
കുടുംബത്തില് വലിയ കുട്ടികളോട് സ്നേഹം കുറയും, ചെറിയ കുട്ടികളോടും
കൊച്ചുമക്കളോടും സ്നേഹം കൂടുതലായിരിക്കും. ക്രോധം അച്ഛനാണ്,അഭിമാനവും തലതിരിഞ്ഞ
ലഹരി, വ്യത്യസ്തങ്ങളായ ലഹരിയാണ്, ബുദ്ധിയുടെ ലഹരി, ഡ്യൂട്ടിയുടെ ലഹരി,
സേവനത്തിന്റെ ഏതെങ്കിലും വിശേഷ കര്ത്തവ്യത്തിന്റെ ലഹരി, ഇതെല്ലാം അഭിമാനമാണ്.
ദയാലുവാകൂ, കൃപാലുവാകൂ.നോക്കൂ പുതുവര്ഷത്തില് പരസ്പരം മധുരം കൊടുക്കും! അപ്പോള്
മുഴുവന് വര്ഷത്തെയും കയ്പ് കാണിക്കരുത്.അവര് മധുരം കഴിപ്പിക്കുന്നു, നിങ്ങള്
മധുരം കഴിപ്പിക്കുക മാത്രമല്ല മുഴുവന് മുഖവും മധുരമാക്കൂ. തന്റെ മുഖം
ആത്മീയതയുടെ സ്നേഹം നിറഞ്ഞതാകണം, പുഞ്ചിരിക്കുന്നതാകണം. കയ്പുള്ളതാകരുത്.
കൂടുതല് പേരും ബാപ്ദാദയുമായി ആത്മീയ സംഭാഷണം നടത്തുമ്പോള് തന്റെ സത്യമായ
കാര്യങ്ങള് കേള്പ്പിക്കും,വേറെയാരും കേള്ക്കുകയില്ല. കൂടുതല് പേരുടെയും
റിസള്ട്ടില് വികാരങ്ങളില് ക്രോധത്തിന്റെയും ക്രോധത്തിന്റെ സന്താനങ്ങളുടെയും
പരാതിയാണ് കൂടുതല് ഉള്ളത്.
ഈ പുതിയ വര്ഷത്തില് ഈ
കയ്പ് ഇല്ലാതാക്കാനാണ്ബാപ്ദാദയും ആഗ്രഹിക്കുന്നത്. പലരും തന്റെ പ്രതിജ്ഞ
എഴുതിയിട്ടുണ്ട് ആഗ്രഹിക്കുന്നില്ല, എങ്കിലും വന്നു പോയി. ബാപ്ദാദയും കാരണം
കേള്പ്പിച്ചതാണ്, ദൃഢതയുടെ കുറവ് ഉണ്ട്. ബാബയുടെ മുന്പില് സങ്കല്പത്തിലൂടെ
പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നുണ്ട്, ദൃഢതയുടെ ശക്തി അങ്ങനെയുള്ളതാണ്
പറയാറുണ്ട് ശരീരം ഉപേക്ഷിക്കേണ്ടി വന്നാലും വാക്ക് ലംഘിക്കില്ല .മരിക്കേണ്ടി
വരും,കുനിയേണ്ടി വരും,മാറേണ്ടി വരും, സഹിക്കേണ്ടി വരും എങ്കിലും വാക്കിന്
ദൃഢതയുള്ളവര് ഓരോ ചുവടിലും സഫലതാമൂര്ത്തിയാണ്, കാരണം ദൃഢതയാണ് സഫലതയുടെ താക്കോല്.
ഈ താക്കോല് എല്ലാവരുടെയും കൈയ്യില് ഉണ്ട്, പക്ഷെ സമയമാകുമ്പോള് കാണാതാകുന്നു.
എന്താണ് ആലോചിക്കുന്നത്? പുതിയ വര്ഷത്തില് നവീനത ചെയ്യണം സ്വയത്തിന്റെ,
സഹയോഗികളുടെ, വിശ്വപരിവര്ത്തനത്തിന്റെ. പിന്നിലിരിക്കുന്നവര്
കേള്ക്കുന്നില്ലേ?ചെയ്തേ തീരൂ, ഇങ്ങനെ ചിന്തിക്കരുത് മുതിര്ന്നവര് ചെയ്തകൊള്ളും
നമ്മള് ചെറിയവര് അല്ലെ .ചെറിയവര് ബാബയ്ക്ക് സമാനരാണ്. ഓരോ കുട്ടിയും ബാബയുടെ
അധികാരിയാണ്, ആദ്യമായി വന്നവര് ആണെങ്കിലും എന്റെ ബാബ എന്ന് പറയുമ്പോള് അധികാരി
ആണ്.ശ്രീമത്തിലൂടെ നടക്കാനുള്ള അധികാരി, സര്വ്വ പ്രാപ്തികളുടെയും
അധികാരി.ടീച്ചേര്സ് ഒത്തുചേര്ന്ന് പ്രോഗ്രാം തയ്യാറാക്കണം, വിദേശികളും ചെയ്യണം,
ഭാരതത്തിലുള്ളവരും ഒത്തു ചേര്ന്ന് ചെയ്യണം.ബാപ്ദാദ സമ്മാനം നല്കും, ഏത് സോണ്,
വിദേശത്തെ ആയാലും ഇന്ത്യ ആണെങ്കിലും ഏത് സോണ് ഒന്നാമത് എത്തും അവര്ക്ക്
സ്വര്ണ്ണ കപ്പ് നല്കും. സ്വയത്തിനെ മാത്രമല്ല, കൂടെയുള്ളവരെയും ആക്കണം.
ബാപ്ദാദയും കണ്ടതാണ് കുട്ടികളുടെ പരിവര്ത്തനം ഇല്ലെങ്കില് വിശ്വ പരിവര്ത്തനം
പതുക്കെയാകുന്നു. അന്യ ആത്മാക്കള് പുതിയ പ്രകാരത്തിലെ ദുഖത്തിന്
പത്രമാകുന്നുണ്ട്. ദുഖത്തിനും അശാന്തിക്കും പുതിയ കാരണങ്ങള് വരുന്നുണ്ട്.
നിങ്ങള് എല്ലാ കുട്ടികളുടെയും ദുഃഖത്തിന്റെ വിളി കേട്ട് പരിവര്ത്തനം
ആഗ്രഹിക്കുന്നു. മാസ്റ്റര് സുഖദാതാവിന്റെ കുട്ടികള് ആണ്, ദുഃഖിതരുടെ മേല് ദയ
കാണിക്കൂ. ഭക്തര് ഭക്തി ചെയ്ത് തളര്ന്നുപോയി . ഭക്തര്ക്കും മുക്തിയുടെ സമ്പത്ത്
നല്കൂ, ദയ തോന്നുന്നുണ്ടോ ഇല്ലയോ? സ്വന്തം സേവനത്തിലും സ്വന്തം ദിനചര്യയിലും
മുഴുകിയിരിക്കുകയാണോ? നിമിത്തമായവര് ആണ്, മുതിര്ന്നവരാണ് നിമിത്തമായിരിക്കുന്നത്
അങ്ങനെയല്ല,എന്റെ ബാബ എന്ന് പറയുമ്പോള് ഓരോ കുട്ടിയും നിമിത്തമാകുന്നു. പുതിയ
വര്ഷത്തില് പരസ്പരം സമ്മാനം കൊടുക്കാറുണ്ടല്ലോ, നിങ്ങള് ഭക്തരുടെ ആഗ്രഹം
പൂര്ത്തിയാകൂ, അവര്ക്ക് സമ്മാനം നല്കൂ, മുക്തിധാമത്തില് ശാന്തി കൊടുക്കൂ ഈ
സമ്മാനം നല്കൂ. ബ്രാഹ്മണ പരിവാരത്തില് ഓരോ ആത്മാവിനും ഹൃദയത്തില് നിന്നുള്ള
സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും സമ്മാനം കൊടുക്കൂ. താങ്കളുടെയടുത്തു സമ്മാനം
സ്റ്റോക്ക് ഉണ്ടോ? സ്നേഹം ഉണ്ടോ? സഹയോഗം ഉണ്ടോ?മുക്തി നല്കാനുള്ള ശക്തി ഉണ്ടോ?
ആരുടെ അടുത്താണോ സ്റ്റോക്ക് ഉള്ളത് അവര് കൈ ഉയര്ത്തൂ. സ്റ്റോക്ക് ഉണ്ടോ.
സ്റ്റോക്ക് കുറവാണോ? മുന്പിലത്തെ വരിയിലിരിക്കുന്നവര്ക്ക് സ്റ്റോക്കിന്റെ കുറവ്
ഉണ്ടോ? ഈ ബ്രിജ്മോഹന് കൈ ഉയര്ത്തിയില്ല. സ്റ്റോക്കില്ലേ, സ്റ്റോക്ക് ഉണ്ടോ?
എല്ലാവരും ഉയര്ത്തിയോ? സ്റ്റോക്ക് ഉണ്ടോ? എങ്കില് സ്റ്റോക്ക് വച്ചിട്ട് എന്താണ്
ചെയ്തുകൊണ്ടിരിക്കുന്നത്? ശേഖരിച്ച് വച്ചിരിക്കുകയല്ലേ! ടീച്ചേര്സ് സ്റ്റോക്ക്
ഇല്ലേ? എങ്കില് നല്കൂ, വിശാല മനസ്സുള്ളവര് ആകൂ. മധുബനില് ഉള്ളവര് എന്ത് ചെയ്യും?
സ്റ്റോക്ക് ഉണ്ടോ, മധുബനില് ഉണ്ടോ? മധുബനില് നാല് ഭാഗത്തും സ്റ്റോക്ക്
നിറഞ്ഞിരിക്കുകയാണ്. ഇപ്പോള് ദാതാവാകൂ, ശേഖരിക്കുക മാത്രമല്ല. ദാതാവാകൂ,
കൊടുത്തു കൊണ്ടിരിക്കൂ. സമ്മതമല്ലേ. ശരി.
ഇപ്പോള് ഓരോരുത്തരും
സ്വന്തം മനസ്സിന്റെ അധികാരിയാണെന്നു മനസിലാക്കി സെക്കന്റില് മനസ്സിനെ
ഏകാഗ്രമാക്കാന് കഴിയുന്നുണ്ടോ? ഓര്ഡര് ചെയ്യാന് കഴിയുന്നുണ്ടോ? ഒരു സെക്കന്റില്
തന്റെ മധുരമായ വീട്ടിലേക്ക് എത്തി ചേരൂ. സെക്കന്റില് നമ്മുടെ രാജ്യമായ
സ്വര്ഗ്ഗത്തില് എത്തി ചേരൂ. മനസ്സ് താങ്കളുടെ നിര്ദ്ദേശം അനുസരിക്കുന്നുണ്ടോ അതോ
ചഞ്ചലമാകുന്നുണ്ടോ ? യജമാനന് യോഗ്യനാണ്, ശക്തിശാലിയായാണ്, എങ്കില് മനസ്സ്
അനുസരിക്കാതിരിക്കുക സാധ്യമല്ല. ഇപ്പോള് അഭ്യാസം ചെയ്യൂ ഒരു സെക്കന്റില് തന്റെ
മധുരമായ വീട്ടിലേക്ക് എത്തി ചേരൂ.മുഴുവന് ദിവസത്തിലും ഈ അഭ്യാസം ഇടയ്ക്കിടയ്ക്ക്
ചെയ്യുന്നതില് ശ്രദ്ധിക്കൂ.മനസ്സിന്റെ ഏകാഗ്രത സ്വയത്തിനെയും വായുമണ്ഡലത്തിനെയും
ശക്തിശാലി ആക്കുന്നു. ശരി.
നാല്ഭാഗത്തെയും
സര്വ്വരുടെയും അതീവ സ്നേഹികളും, സര്വ്വരുടേയും സഹായോഗികളുമായ ശ്രേഷ്ഠ
ആത്മാക്കള്ക്ക്, നാനാഭാഗത്തെയും വിജയികളായ കുട്ടികള്ക്ക്, സദാ പരിഹാര സ്വരൂപരും
വിശ്വപരിവര്ത്തകരുമായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും ഹൃദയത്തിന്റെ
ആശിര്വ്വാദങ്ങളും സ്വീകരിച്ചാലും. ഒപ്പം ബാബയുടെ തലയിലെ കിരീടങ്ങളായ എല്ലാ
കുട്ടികള്ക്കും ബാപ്ദാദയുടെ നമസ്തേ.
വരദാനം :-
മുരളീധരന്റെ
മുരളിയോട് സ്നേഹം വയ്ക്കുന്ന സദാ ശക്തി ശാലിയായ ആത്മാവായി ഭവിക്കട്ടെ.
ഏത് കുട്ടികള്ക്കാണോ
പഠനത്തിനോട് മുരളിയോട് സ്നേഹം ഉള്ളത് അവര്ക്ക് സദാ ശക്തിശാലി ഭവയുടെ വരദാനം
ലഭിക്കുന്നു, അവരുടെ മുന്നില് ഒരു വിഘ്നങ്ങളും നിലനില്ക്കില്ല. മുരളീധരനോട്
സ്നേഹം ഉണ്ടെങ്കില് മുരളിയോട് സ്നേഹം ഉണ്ടാകും. ആരെങ്കിലും എനിക്ക് മുരളീധരനോട്
വളരെ സ്നേഹം ഉണ്ട് പക്ഷെ പഠനത്തിന് സമയം ഇല്ല എന്ന് പറഞ്ഞാല് ബാബ സമ്മതിക്കില്ല,
എവിടെയാണോ ലഹരി ഉള്ളത് അവിടെ ന്യായികരണം ഉണ്ടാകില്ല. പഠനത്തിനോടും
പരിവാരത്തിനോടുമുള്ള സ്നേഹം കോട്ട ആയിത്തീരുന്നു, അതിലൂടെ അവര്
സുരക്ഷിതരായിരിക്കുന്നു .
സ്ലോഗന് :-
ഏത്
സാഹചര്യത്തിലും സ്വയത്തെ മോള്ഡ് ചെയ്താല് റിയല് ഗോള്ഡായി മാറും.
അവ്യക്ത സൂചന- ഇപ്പോള്
ലഹരിയുടെ അഗ്നി ജ്വലിപ്പിച്ച് യോഗം ജ്വാലാരൂപമാക്കൂ.
യോഗം ജ്വാല രൂപ
ശക്തിശാലിയാക്കുന്നതിനായി യോഗത്തിലിരിക്കുന്ന സമയം ഉള്ക്കൊള്ളുന്നതിനുള്ള ശക്തി
ഉപയോഗിക്കൂ. സേവനത്തിന്റെ സങ്കല്പവും ലയിച്ച് ചേരണം, അത്രയ്ക്ക് ശക്തി ഉണ്ടാകണം
സ്റ്റോപ്പ് എന്ന് പറയുമ്പോള് സ്റ്റോപ്പ് ആകണം. ഫുള് ബ്രേക്ക് ഉപയോഗിക്കണം,
ലൂസായ ബ്രേക്ക് ആകരുത്. ഒരു സെക്കന്റിനു പകരം കൂടുതല് സമയം എടുത്താല്
ഉള്ക്കൊള്ളാനുള്ള ശക്തി ദുര്ബലമാണെന്ന് പറയും.