07.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - വൈകി വന്നാലും തീവ്രഗതിയിൽ പുരുഷാർത്ഥം ചെയ്യൂ, എങ്കിൽ വളരെ മുന്നിൽ പോകാൻ സാധിക്കും, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് സ്വയത്തിന്റെ പുരുഷാർത്ഥത്തിൽ മുഴുകൂ.

ചോദ്യം :-
ഒരു ബാബയുടെ ഏതൊരു കർത്തവ്യമാണ് ഒരു മനുഷ്യർക്കും ചെയ്യാൻ സാധിക്കാത്തത്?

ഉത്തരം :-
മനുഷ്യരെ ദേവതയാക്കി മാറ്റുക, മനുഷ്യരെ ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും അധികാരിയാക്കി മാറ്റുന്ന കർത്തവ്യം ഒരു ബാബയുടേത് മാത്രമാണ്. സംഗമയുഗത്തിൽ മാത്രമാണ് നമ്മൾ ഭഗവാനുവാച കേൾക്കുന്നതെന്ന നിശ്ചയം നിങ്ങൾക്കുണ്ട്. ഇപ്പോൾ കല്പം മുമ്പത്തെ പോലെ സ്വയം ഭഗവാൻ രാജയോഗം പഠിപ്പിക്കുകയാണ്.

ഓംശാന്തി.  
പരിധിയില്ലാത്ത ആത്മീയ അച്ഛൻ പരിധിയില്ലാത്ത ആത്മീയ കുട്ടികളെ പ്രതി മനസ്സിലാക്കിതരികയാണ്. ബാബ പറയുന്നു ഓരോ വാക്കുകളും അഥവാ ജ്ഞാന രത്നങ്ങളും ലക്ഷക്കണക്കിന് രൂപ വിലയുള്ളതാണ്. ബാബ മനസ്സിലാക്കിതരുന്നു-പരമാത്മാവിനെ ജ്ഞാനി-യോഗി യെന്നും പറയുന്നു. ബാബക്ക് രൂപവുമുണ്ട്, പേര് ശിവബാബ എന്നാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. ജ്ഞാനം ധനവുമാണ്, പഠിപ്പുമാണ്. ആത്മീയ അച്ഛനാണ് ജ്ഞാനം നൽകുന്നത്. ആത്മാവിനെ പറയുന്നു- ആത്മീയ ആത്മാവ്. ഭക്തിമാർഗ്ഗത്തിൽ അച്ഛനെ കണ്ടുമുട്ടുന്നതിനുവേണ്ടി എത്രയാണ് ആത്മാക്കൾ അലയുന്നത്. അച്ഛനെ അന്വേഷിക്കുകയാണ്. ഭഗവാൻ ഒരു ശിവനാണെന്ന് മനസ്സിലാക്കുന്നുമുണ്ട്, എന്നിട്ടും അലഞ്ഞുകൊണ്ടേയിരിക്കുകയാണ്. ബാബ വന്നാണ് മനസ്സിലാക്കിതരുന്നത്-ആത്മീയ കുട്ടികളേ, നിങ്ങൾ അവിനാശിയാണ്, പരമധാമത്തിലാണ് വസിക്കുന്നത്. പരമധാമത്തിൽ നിന്നാണ് ഈ സൃഷ്ടിയിലേക്ക് പാർട്ടഭിനയിക്കാനായി വരുന്നത്. നിങ്ങൾ ദൂരദേശത്ത് വസിക്കുന്നവരാണ്. ഇത് ഡ്രാമയാണ്. ഡ്രാമയുടെ പേര് ജയത്തിന്റെയും പരാജയത്തിന്റെയും കളിയെന്നാണ്. സുഖത്തിന്റെയും-ദുഃഖത്തിന്റെയും കളിയെന്നാണ്. ബാബ മനസ്സിലാക്കിതരുകയാണ്- ഞാനും, നിങ്ങളെല്ലാവരും ശാന്തിധാമത്തിൽ വസിക്കുന്നവരാണ്. ശാന്തിധാമത്തെ നിർവ്വാണധാമമെന്നും പറയുന്നു. നമ്മൾ നിർവ്വാണധാമത്തിൽ വസിക്കുന്നവരാണെന്ന നിശ്ചയം ആദ്യം ഉണ്ടായിരിക്കണം. ആത്മാവാകുന്ന എന്റെ സ്വധർമ്മം ശാന്തിയാണ്. ആത്മാവാകുന്ന ബിന്ദുവിൽ മുഴുവൻ അവിനാശിയായ പാർട്ടടങ്ങിയിട്ടുണ്ട്. ബാബ നിങ്ങളെയാണ് പഠിപ്പിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ലോകത്തിലുള്ള മനുഷ്യരെക്കുറിച്ചാണ് ചിന്തയുള്ളത്. ഭഗവാനുവാച സംഗമയുഗത്തിലാണ് ഉണ്ടാകുന്നതെന്ന നിശ്ചയം നിങ്ങൾക്കുണ്ടല്ലോ. പിന്നീട് ഒരിക്കലും ഭഗവാനുവാചയുണ്ടാകുന്നില്ല. ആർക്കും മനുഷ്യനെ ദേവതയാക്കി മാറ്റാൻ സാധിക്കില്ല. ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും അധികാരിയാക്കി മാറ്റാൻ സാധിക്കില്ല. ബാബ കല്പം മുമ്പും ആക്കി മാറ്റിയിരുന്നു. ഇപ്പോൾ പ്രസിഡന്റായി മാറിയവർ തന്നെയാണ് 5000 വർഷത്തിനുശേഷവും അങ്ങനെയായി മാറുന്നത്. ഈ മുഴുവൻ ലോകത്തിന്റെയും ദൃശ്യങ്ങളെല്ലാം 5000 വർഷങ്ങൾക്കുശേഷം ആവർത്തിക്കപ്പെടും. വൃദ്ധരായ അമ്മമാർക്ക് ഒരുപാടധികം ധാരണ ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് അവരോട് മൂന്ന് കാര്യങ്ങൾ മാത്രം ഓർമ്മയിൽ വെക്കാൻ പറയുന്നത്-നമ്മൾ ആത്മാവ് ശാന്തിധാമത്തിൽ വസിക്കുന്നവരാണ്, പിന്നീടാണ് സുഖധാമത്തിലേക്ക് വരുന്നത്, പകുതി കല്പത്തിനുശേഷം രാവണ രാജ്യം ആരംഭിക്കുമ്പോൾ വികാരിയായി മാറുന്നു. ഈ ലോകത്തെ ദുഃഖധാമമെന്നാണ് പറയുന്നത്. ദുഃഖധാമം പൂർത്തിയാകുമ്പോഴാണ് ബാബ പറയുന്നത്-എന്നെ ഓർമ്മിക്കൂ എന്ന്. നമ്മളെ ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും കൊണ്ടുപോകുന്നതിനുവേണ്ടി ബാബക്ക് വരേണ്ടി വരുന്നു. ഇപ്പോൾ ബാബയുടെതായി മാറിയ കുട്ടികൾ മാത്രമേ സമ്പത്ത് പ്രാപ്തമാക്കുകയുള്ളൂ. ഇവിടെ സൂര്യവംശി, ചന്ദ്രവംശി രാജധാനി സ്ഥാപിക്കപ്പെടുകയാണ്. കോടിക്കണക്കിന് മനുഷ്യർ വന്ന് എന്തെങ്കിലും ബാബയിൽ നിന്നും കേട്ട്, മനസ്സിലാക്കും. വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് എല്ലാവിടെയും പോയി കേൾപ്പിക്കേണ്ടതായി വരും. പത്രങ്ങളിലൂടെയും ഒരുപാട് കേൾക്കും. പാകിസ്ഥാനിലും പത്രങ്ങളിലൂടെ വായിക്കും. അവനവന്റെ സ്ഥലത്തിരുന്നും ഈ ജ്ഞാനം കേൾക്കും. മുഴുവൻ ലോകത്തിലും ഗീതയുടെ പ്രചരണങ്ങൾ ഒരുപാടുണ്ട്. ബാബ പറയുന്നു-എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. ഈ എഴുതിയത് പത്രങ്ങളിൽ വായിക്കുന്നതിലൂടെയും ഒരുപാട് ബ്രാഹ്മണരുണ്ടാകും. സമ്പത്തെടുക്കേണ്ടവർ തീർച്ചയായും വന്നെടുക്കുകയും ചെയ്യും. ഇപ്പോൾ സമയം വളരെ കുറച്ചു മാത്രമെയുള്ളൂ. ഒരുപാട് വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. വൈകി വരുകയാണെങ്കിൽ തീവ്രമായ പുരുഷാർത്ഥം ചെയ്യേണ്ടതായി വരും. കല്പം മുമ്പ് എത്ര പേരാണോ സ്വർഗ്ഗവാസികളായി മാറിയിട്ടുള്ളത്, അത്രയും തന്നെ ഇപ്പോഴും തീർച്ചയായും ഉണ്ടാകും. അതിൽ അല്പം പോലും വ്യത്യാസമുണ്ടായിരിക്കുകയില്ല. ശാന്തിധാമത്തിലേക്ക് പോകേണ്ടവർ ശാന്തിധാമത്തിലേക്ക് പോകും. പിന്നീട് അവനവന്റെ സമയമനുസരിച്ച് പാർട്ടഭിനയിക്കാൻ വരും. ഇപ്പോൾ ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ വീട്ടിലേക്ക് എത്തിച്ചേരും. സന്യാസിമാർ മുക്തിയിലേക്ക് പോകാനാണ് തലയിട്ടുടക്കുന്നത്. അതുകൊണ്ടാണ് എല്ലാവരോടും മുക്തിയാണ് ശരിയെന്ന് പറയുന്നത്. സുഖം കാകവിഷ്ട സമാനമാണ്. ശാസ്ത്രങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്-സത്യയുഗത്തിൽ പോലും ദുഃഖത്തിന്റെ കാര്യമുണ്ടായിരുന്നു, എന്നാൽ അവർ ഒന്നും മനസ്സിലാക്കുന്നില്ല. പരമാത്മാവിന് വരുക തന്നെ വേണമെന്ന് മനുഷ്യർ പറയുന്നു. പതിത-പാവനനായ പരമാത്മാവേ വരൂ,വന്ന് നമുക്ക് വഴി പറഞ്ഞു തരൂ. മറുവശത്ത് പറയുന്നു-ഗംഗ പതിത-പാവനിയാണെന്ന്. ഗംഗാ സ്നാനം, യജ്ഞം-തപം, യാത്രകൾ ചെയ്യുന്നതെല്ലാം ഭഗവാനെ പ്രാപ്തമാക്കാനുള്ള വഴികളാണെന്ന് മനസ്സിലാക്കുന്നു. പരമാത്മാവിനെ വിളിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അലയുന്നത്! ഇതെല്ലാം ഭക്തിമാർഗ്ഗത്തിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യർക്ക് എന്ത് തോന്നുന്നുവോ അത് പറഞ്ഞുകൊണ്ടേയിരിക്കും. പരമാത്മാവിനെ കണ്ടുമുട്ടുന്നതിനുവേണ്ടി മനുഷ്യർ എത്രയാണ് പ്രയത്നിക്കുന്നത്. ഭഗവാനെ കാണാൻ ഭക്തരാണോ പോകുന്നത് അതോ ഭഗവാൻ ഈ സൃഷ്ടിയിലേക്ക് വരുമോ? പതിതമായവർക്ക് പോകാൻ സാധിക്കില്ല. ബാബ വരുന്നത് കൊണ്ടുപോകാനാണ്. എല്ലാ ആത്മാക്കളുടെയും വഴികാട്ടി ഒരു ബാബയാണ്. നിങ്ങളും പവിത്രമായി മാറി ബാബയോടൊപ്പം തിരിച്ച് പോകും. പ്രിയതമനായ ബാബ നിങ്ങളെ മഹാരാജാവും- മഹാറാണിയുമാക്കി മാറ്റുന്നതിനുവേണ്ടി ജ്ഞാന രത്നങ്ങളാൽ അലങ്കരിക്കുകയാണ്. ബാക്കി കൃഷ്ണനെക്കുറിച്ചാണ് കാണിക്കുന്നത്-ഇന്നയാളെ ഓടിച്ച് രാജ്ഞിയാക്കി മാറ്റിയെന്നെല്ലാം. ഈ കാര്യങ്ങളൊന്നും അത്രക്കും പ്രിയമായി തോന്നുന്നില്ല. നമ്മൾ സ്വർഗ്ഗത്തിലെ മഹാറാണിയായി മാറുമെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. നിങ്ങൾ തന്നെയായിരുന്നു സ്വർഗ്ഗവാസികൾ. ഇപ്പോൾ ബാബ വീണ്ടും സ്വർഗ്ഗവാസിയാക്കി മാറ്റാനായി വന്നിരിക്കുകയാണ്. 84 ജന്മങ്ങളുടെ കാര്യമാണ്. 84 ലക്ഷം ജന്മങ്ങളെ ആർക്കും ഓർമ്മിക്കാൻ സാധിക്കില്ല. സത്യയുഗം ലക്ഷക്കണക്കിന് വർഷങ്ങളുണ്ടെന്നാണ് പറയുന്നത്. ത്രേതായുഗത്തിൽ കുറച്ച് വർഷങ്ങളാണെന്നാണ് പറയുന്നത്. ഇതൊരു കണക്കല്ല. ബാബ എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്-രണ്ട് കാര്യങ്ങൾ മാത്രം ഓർമ്മിച്ചാൽ മതി-ബാബയും സമ്പത്തും. അപ്പോൾ നിങ്ങൾക്ക് പവിത്രമായി മാറുകയും ചെയ്യും, പറക്കാനും സാധിക്കും, ഉയർന്ന പദവിയും ലഭിക്കും. അതിനാൽ എങ്ങനെയെങ്കിലും ബാബയെ ഓർമ്മിക്കണമെന്ന ചിന്തയുണ്ടായിരിക്കണം. മായയുടെ കൊടുങ്കാറ്റ് വന്നാലും തോൽക്കരുത്. ആരെങ്കിലും ക്രോധിച്ചാലും നിങ്ങൾ ഒന്നും തിരിച്ച് പറയരുത്. സന്യാസിമാരും പറയാറുണ്ട്-വായിൽ നാണയമിടൂ, എന്നാൽ അവർ പറഞ്ഞ്-പറഞ്ഞ് അവസാനം മിണ്ടാതിരിക്കും. ബാബയും പറയുന്നു- ആരെങ്കിലും ക്രോധത്താൽ വന്ന് സംസാരിക്കുകയാണെങ്കിൽ നിങ്ങൾ ശാന്തമായിരുന്ന് കണ്ടുകൊണ്ടിരിക്കൂ. ഏത് അവസ്ഥയിലും നിങ്ങൾക്ക് ശിവബാബയെ ഓർമ്മിക്കണം. ബാബയുടെ ഓർമ്മയിലൂടെ സമ്പത്തും ഓർമ്മ വരും. നിങ്ങളുടെ അതീന്ദ്രിയ സുഖത്തിന്റെ മഹിമയാണ് പാടപ്പെട്ടിട്ടുള്ളത്-നമ്മൾ 21 ജന്മങ്ങളിലേക്ക് വേണ്ടി സ്വർഗ്ഗത്തിലെ മാലാഖയായി മാറുമെന്ന്. സ്വർഗ്ഗത്തിൽ ദുഃഖത്തിന്റെ പേരുപോലും ഉണ്ടായിരിക്കുകയില്ല. നിങ്ങൾ 50-60 ജന്മം സുഖം അനുഭവിക്കുന്നു, സുഖത്തിന്റെ കണക്ക് കൂടുതലാണ്. സുഖവും-ദുഃഖവും തുല്യ അളവിലാണെങ്കിൽ പിന്നെ എന്ത് കാര്യമാണ് ഉള്ളത്! നിങ്ങൾക്ക് ഒരുപാട് ധനവുമുണ്ടായിരിക്കും. കുറച്ച് നാൾ മുമ്പ് ഇവിടെയും ധാന്യങ്ങൾ ലാഭത്തിൽ ലഭ്യമായിരുന്നു. രാജാക്കൻമാർക്ക് ഉയർന്ന രാജ്യപദവിയായിരുന്നു. ബ്രഹ്മാബാബ 10 അണക്ക് ഒരു മന്ന് ചോളം വിറ്റിരുന്നു. അപ്പോൾ അതിനും മുമ്പ് എത്ര വിലക്കുറവായിരിക്കും. കുറച്ച് മനുഷ്യരായിരിക്കുമ്പോൾ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരിക്കുകയില്ല. നമ്മൾ ആദ്യം വീട്ടിലേക്ക് പോയി പിന്നീട് പുതിയ ലോകത്തിൽ പുതിയ പാർട്ട് അഭിനയിക്കും എന്ന കാര്യം ഓർമ്മയിലുണ്ടായിരിക്കണം. സത്യയുഗത്തിൽ നമ്മുടെ ശരീരവും സതോപ്രധാനമായ തത്വങ്ങളാൽ നിർമ്മിക്കപ്പെടും. ഇപ്പോൾ 5 തത്വങ്ങളും തികച്ചും തമോപ്രധാനവും പതിതവുമായി മാറിയിരിക്കുന്നു. ആത്മാവും ശരീരവും രണ്ടും പതിതമാണ്. സത്യയുഗത്തിൽ ശരീരം രോഗിയായിരിക്കുകയില്ല. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ഇവിടെ കുട്ടികൾക്ക് നല്ല രീതിയിലാണ് ബാബ മനസ്സിലാക്കിതരുന്നത് എന്നാൽ വീട്ടിലേക്ക് പോകുമ്പോൾ മറന്നു പോകുന്നു. ഇവിടെ കാർമേഘത്തിൽ നിറച്ച് എത്രയാണ് സന്തോഷിക്കുന്നത്, എന്നാൽ പുറത്തേക്ക് പോകുന്നതിലൂടെ മറന്നുപോകുന്നു. യജ്ഞത്തിന്റെ തുടക്കത്തിൽ രാസലീലയെല്ലാം നടക്കുമായിരുന്നു. പിന്നീട് അതെല്ലാം നിർത്തി വെച്ചു. മനുഷ്യർ മായാജാലമാണെന്ന് മനസ്സിലാക്കുമായിരുന്നു. ഭക്തി മാർഗ്ഗത്തിൽ രാത്രിയും പകലും ഭക്തി ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടിയിട്ടാണ് സാക്ഷാത്കാരമുണ്ടാകുന്നത്. എന്നാൽ ഇവിടെ ഭക്തിയുടെ കാര്യമില്ല. ഇരിക്കുമ്പോൾ തന്നെ സാക്ഷാത്കാരം ലഭിക്കുമായിരുന്നു. അതുകൊണ്ടാണ് മായാജാലമെന്ന് മനസ്സിലാക്കിയിരുന്നത്.

ഇന്നത്തെ കാലത്ത് ലോകത്തിൽ എത്ര ഭഗവാൻമാരാണ് ഉള്ളത്. അവർ സ്വയത്തിന് സീതാറാമെന്നും രാധാകൃഷ്ണനെന്നും പേരിടുന്നു. സ്വർഗ്ഗത്തിന്റെ അധികാരിയായവർ എവിടെ കിടക്കുന്നു, നരകവാസികൾ എവിടെ കിടക്കുന്നു. ഈ സമയത്ത് എല്ലാവരും നരകവാസികളാണ്. ഏണിപ്പടിയുടെ ചിത്രത്തിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. ഏണിപ്പടിയുടെ ചിത്രം കുട്ടികൾ അവനവന്റെ വിചാര സാഗര മഥനത്തിലൂടെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ ചിത്രം കണ്ട് ബാബക്ക് സന്തോഷമായി. ഏണിപ്പടിയുടെ ചിത്രത്തിൽ എല്ലാ കാര്യങ്ങളും വരുന്നു. ദ്വാപരയുഗം മുതൽ വികാരിയായ രാജാക്കൻമാർ ഭക്തി ചെയ്ത്-ചെയ്ത് എങ്ങനെയാണ് താഴേക്ക് വന്നത്. ഇപ്പോൾ അവർക്ക് ഒരു കിരീടവുമില്ല. ചിത്രങ്ങളിലൂടെ മനസ്ലിലാക്കികൊടുക്കാൻ സഹജമാണ്. 84 ജന്മങ്ങളിൽ എങ്ങനെയാണ് കല ഇറങ്ങുന്നത്, പിന്നീട് എങ്ങനെയാണ് കയറുന്ന കലയുണ്ടാകുന്നത്. കയറുന്ന കലയിലൂടെ എല്ലാവരുടെയും നന്മയുണ്ടാകുന്നു എന്ന് പാടാറുമുണ്ട്. ബാബ വന്നാണ് എല്ലാവർക്കും സുഖം നൽകുന്നത്. എല്ലാവരും വിളിക്കുന്നുണ്ട്-ബാബാ, വന്ന് ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച്, സുഖം നൽകൂ എന്ന്. എന്നാൽ എങ്ങനെയാണ് ദുഃഖത്തെ ഹരിക്കുന്നതെന്നും, എങ്ങനെയാണ് സുഖം ലഭിക്കുന്നതെന്നും ആർക്കും അറിയില്ല.

ഇന്നത്തെ കാലത്ത് മനുഷ്യർ ഗീതയെല്ലാം മനഃപാഠമാക്കി കേൾപ്പിക്കാറുണ്ട്. ഗീതയുടെ അർത്ഥം വിസ്താരത്തിൽ മനസ്സിലാക്കികൊടുക്കുന്നു. സംസ്കൃതത്തിൽ ശ്ലോകങ്ങൾ മനഃപാഠമാക്കി കേൾപ്പിച്ചാൽ ഈ മഹാത്മാവ് നല്ലതാണെന്ന് പറയും. ലക്ഷക്കണക്കിന് മനുഷ്യർ അവരുടെ പാദങ്ങളിൽ നമസ്കരിക്കും. ലൗകീക പഠിപ്പിൽ 15-20 വർഷങ്ങളെല്ലാം എടുക്കുന്നു. ബുദ്ധിവാൻമാരാണെങ്കിൽ ഇത്രയും വർഷത്തിനുള്ളിൽ മനഃപാഠമാക്കി കേൾപ്പിക്കുമ്പോൾ ഒരുപാട് പൈസ വന്നു ചേരുന്നു. ഇതെല്ലാം സമ്പാദിക്കാനുള്ള വഴിയാണ്. ആരെങ്കിലും പാപ്പരായാൽ സന്യാസം സ്വീകരിക്കുന്നു. അപ്പോൾ അവരുടെ എല്ലാ ചിന്തകളും ദൂരീകരിച്ച്, എന്തെങ്കിലും മന്ത്രങ്ങളും-തന്ത്രങ്ങളും ഓർമ്മിക്കുന്നു. പിന്നീട് ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. ട്രെയിനിലും ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇവിടെ ബാബ പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്ന്. ബാബയും ആത്മാക്കളും നിരാകാരിയായ ലോകത്തിലാണ് വസിക്കുന്നത്. നിരാകാരി ലോകത്തിൽ നിന്നും പാർട്ടഭിനയിക്കാൻ സാകാരി ലോകത്തിലേക്ക് വരുന്നു. ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്. നിങ്ങൾ തമോപ്രധാനമായി മാറിയതു കാരണം തിരിച്ച് പോകാൻ സാധിക്കില്ല. ഇപ്പോൾ ബാബ നിങ്ങളെ സതോപ്രധാനമാക്കി മാറ്റാനായി വന്നിരിക്കുകയാണ്. എല്ലാവരും തന്റെ വീട്ടിലേക്ക് തിരിച്ച് പോകും. ബാക്കി സ്വർഗ്ഗത്തിൽ ദേവീ-ദേവതകളുടെ മാത്രം രാജ്യമായിരിക്കും. ശാന്തിധാമം, സുഖധാമം, ദുഃഖധാമം....എപ്പോഴെ ല്ലാമായിരുന്നു എന്നും ആരുടെയും ബുദ്ധിയിലേക്ക് വരില്ല, കാരണം ഘോരമായ അന്ധകാരത്തിലാണ്. ഇനിയും ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷം മാത്രമെ കലിയുഗത്തിന്റെ അവസാനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുന്നു. ഇത് ഒരു കണക്കുമല്ല. മനുഷ്യർ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം പോലും ലഭിക്കുന്നില്ല. 40,000 വർഷം ഇനിയും കലിയുഗമുണ്ടെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പറയുന്നതെല്ലാം തികച്ചും അസത്യമാണ്. സത്യത്തിന്റെ തരി പോലുമില്ല. ഇപ്പോൾ ബാബ രാവണന്റെ മേൽ എങ്ങനെ വിജയം പ്രാപ്തമാക്കണെന്ന് പഠിപ്പിക്കുകയാണ്. നിങ്ങൾ തന്നെയാണ് രാവണന്റെ മേൽ വിജയം പ്രാപ്തമാക്കുന്നത്. ബാബ മുഴുവൻ ലോകത്തേയും രാവണന്റെ കൈയ്യിൽ നിന്നും മുക്തമാക്കുന്നു. നിങ്ങളുടെ ശക്തി സേനയാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. എത്ര നല്ല-നല്ല കാര്യങ്ങളാണ് മനസ്സിലാക്കിതരുന്നത്. അപ്പോൾ നിങ്ങൾക്ക് ബാബയേയും സമ്പത്തിനേയും ഓർമ്മിച്ച് എത്ര സന്തോഷത്തോടു കൂടിയിരിക്കണം. ജ്ഞാനമാർഗ്ഗത്തിൽ ഒരുപാട് സന്തോഷമുണ്ടായിരിക്കും. ഇപ്പോൾ ബാബ വന്നിരിക്കുകയാണ്, നമ്മൾ ഇപ്പോൾ ഈ പഴയ ലോകത്തിൽ നിന്നും പോയിക്കഴിഞ്ഞിരിക്കുന്നു. ബാബയെ ഓർമ്മിക്കുന്നതിലൂടെ സതോപ്രധാനമായി മാറും. ഇല്ലെങ്കിൽ ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും, കൂടിപ്പോയാൽ റൊട്ടിക്കഷണം പോലെ ചെറിയ പദവി ലഭിക്കും. അതിലെന്താണ് ലാഭം! എത്രത്തോളം സാധിക്കുന്നുവോ അവനവന്റെ പുരുഷാർത്ഥം ചെയ്യണം. ശ്രീമതമനുസരിച്ച് നടക്കണം. ഓരോ ചുവടിലും ബാബയിൽ നിന്നും നിർദ്ദേശമെടുക്കണം. ചിലർ പറയുന്നു-ബാബാ, ജോലിയിൽ അസത്യം പറയേണ്ടി വരുന്നു. ബാബ പറയുന്നു-ജോലികാര്യങ്ങളിൽ അസത്യമുണ്ടായിരിക്കുക തന്നെ ചെയ്യും, നിങ്ങൾ ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. അല്ലാതെ വികാരത്തിലേക്ക് പോയിട്ട് പറയരുത്, ഞാൻ ബാബയുടെ ഓർമ്മയിലായിരുന്നു. ഇല്ല, വികാരത്തിലേക്ക് പോയാൽ മരിച്ചു. വികാരത്തിലേക്ക് പോകില്ല എന്ന് ബാബയോട് പ്രതിജ്ഞ ചെയ്തിട്ടുണ്ടല്ലോ. രക്ഷ അണിയുന്നത് പവിത്രമായിരിക്കാനാണ്. ക്രോധത്തെ ജയിക്കാൻ രക്ഷ അണിയാറില്ല. രക്ഷാബന്ധനത്തിന്റെ അർത്ഥം തന്നെ വികാരത്തിലേക്ക് പോകരുതെന്നാണ്. മനുഷ്യർ പറയുന്നു-പതിത-പാവനാ വരൂ എന്ന്.

നിങ്ങൾ കുട്ടികളുടെ ഉള്ളിൽ ഒരുപാട് സന്തോഷമുണ്ടായിരിക്കണം. ബാബ നമ്മളെ പഠിപ്പിക്കുകയാണ്, അതിനുശേഷം ബാബ നമ്മളെ കൂടെകൊണ്ടുപോകും. ശാന്തിധാമത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പോകും. എത്രത്തോളം സാധിക്കുന്നുവോ അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കണം. ഓർമ്മിക്കുക അർത്ഥം സമ്പാദിക്കുക. ഇതിൽ എന്ത് ആശിർവാദം തരാനാണ്! ബാബ ആശിർവാദം നൽകിയാൽ ഞങ്ങൾ ഓർമ്മിക്കും എന്ന് പറയാൻ പാടില്ല. എല്ലാവർക്കും ആശിർവാദം കൊടുത്താൽ എല്ലാവരും സ്വർഗ്ഗത്തിലേക്ക് വരും. ഇവിടെ പരിശ്രമിക്കണം. എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓർമ്മിക്കണം. ബാബ എന്നാൽ സമ്പത്ത്. ഓർമ്മിക്കുന്തോറും രാജ്യപദവി ലഭിക്കും. ഓർമ്മയിലൂടെ ഒരുപാട് ലാഭമുണ്ട്. ഈ കച്ചവടം ലാഭകരമാണ്. ഇങ്ങനെ മറ്റാർക്കും ലാഭകരമായ കച്ചവടം ചെയ്യിപ്പിക്കാൻ സാധിക്കില്ല. ഈ ലാഭകരമായ കച്ചവടവും ചുരുക്കം പേർ മാത്രമാണ് ചെയ്യുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരെങ്കിലും ക്രോധിക്കുകയാണെങ്കിൽ വളരെയധികം ശാന്തമായിരിക്കണം. ക്രോധിക്കുന്നവരോടൊപ്പം ക്രോധിയായി മാറരുത്. മായയുടെ ഒരു കൊടുങ്കാറ്റിലും തോൽക്കരുത്.

2) അതിരാവിലെ ബാബയെ ഓർമ്മിക്കണം, തന്റെ സമ്പാദ്യത്തിന്റെ ശേഖരണമുണ്ടാക്കണം. പവിത്രതയുടെ ദൃഢമായ രക്ഷ അണിയണം.

വരദാനം :-
തന്റെ അവ്യക്ത ശാന്ത സ്വരൂപത്തിലൂടെ അന്തരീക്ഷത്തെ അവ്യക്തമാക്കുന്ന സാക്ഷാത്മൂർത്തിയായി ഭവിക്കട്ടെ.

സേവനങ്ങളുടെ മറ്റ് പരിപാടികൾ ഉണ്ടാക്കുന്ന പോലെ പ്രഭാതം മുതൽ രാത്രി വരെ ഓർമയുടെ യാത്രയിൽ എങ്ങനെ എപ്പോൾ ഇരിക്കണം- ഈ പരിപാടിയും ഉണ്ടാക്കൂ- ഇടയ്ക്കിടെ രണ്ട് മൂന്ന് മിനിറ്റ് സങ്കൽപത്തിന്റെ ട്രാഫിക്കിനെ സ്േേറ്റാപ് ചെയ്യൂ, ആരെങ്കിലും വ്യക്തഭാവത്തിൽ കൂടുതൽ കാണപ്പെടുന്നുവെങ്കിൽ അവരോട് പറയാതെ അവ്യക്തശാന്തരൂപം ഇങ്ങനെ ധാരണ ചെയ്യൂ- അവരും സൂചനയിലൂടെ മനസിലാക്കണം, ഇതിലൂടെ അന്തരീക്ഷം അവ്യക്തമാകും. അതുല്യത കാണപ്പെടും താങ്കൾ സാക്ഷാത്കാരം ചെയ്യിക്കുന്ന സാക്ഷാത്കാരമൂർത്തിയാകും.

സ്ലോഗന് :-
സമ്പൂർണസത്യത തന്നെയാണ് പവിത്രതയുടെ ആധാരം

അവ്യക്തസൂചനകൾ- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ

അഥവാ ആരെങ്കിലും താങ്കളുടെ സഹയോഗി സഹോദിയോ സഹോദരനോ , കുടുംബത്തിലെ ആത്മാക്കളോ അവിവേകത്താൽ അല്ലെങ്കിൽ അപക്വതയാൽ അൽപകാലത്തെ വസ്തുവിനെ സദാകാലത്തെ പ്രാപ്തിയെന്ന് മനസിലാക്കി അൽപകാലത്തെ പേര്, പ്രശസ്തി, അംഗീകാരം അഥവാ അൽപകാലത്തെ പ്രാപ്തിയുടെ ഇച്ഛ വെക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് ബഹുമാനം നൽകി സ്വയം വിനീതരാകൂ ഇതാണ് പരോപകാരം. ഈ നൽകലാണ് സദാ കാലത്തെ നേടൽ.